Contents

Displaying 11311-11320 of 25160 results.
Content: 11630
Category: 18
Sub Category:
Heading: ഗബ്രിയേൽ സേനയെക്കുറിച്ചുള്ള വാർത്ത വളച്ചൊടിച്ചത് പ്രതിഷേധാർഹം: തലശ്ശേരി അതിരൂപത
Content: തലശ്ശേരി: വിമുക്തഭടന്മാരുടെ കൂട്ടായ്മയായ ഗബ്രിയേൽസേനയെക്കുറിച്ച് 'ഇന്ത്യൻ എക്സ്പ്രസ്' ദിനപ്പത്രവും മാതൃഭൂമിയും എഴുതിയ വ്യാജവാർത്ത പ്രതിഷേധാർഹമെന്നു തലശ്ശേരി അതിരൂപത. ഡിസംബർ ഒൻപതിന് കണ്ണൂരിൽ നടക്കുന്ന ഉത്തര മലബാർ സംഗമത്തിൻ്റെ വോളണ്ടിയേഴ്‌സായി സേവനം ചെയ്യാൻ രൂപീകരിച്ചിരിക്കുന്ന വിമുക്തഭടന്മാരുടെ കൂട്ടായ്മയെ "സഭ പ്രത്യേക സേന രൂപീകരിക്കുന്നു" എന്ന തരത്തിൽ ദുർവ്യഖ്യാനം ചെയ്ത് വാർത്ത കെട്ടിച്ചമച്ചത് പത്രധർമത്തിനു നിരക്കാത്ത പ്രവർത്തിയാണെന്നു അതിരൂപത പത്രക്കുറിപ്പിൽ അറിയിച്ചു. കാർഷികമേഖലയിലെ പ്രശ്നങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഉത്തര മലബാർ കർഷക പ്രക്ഷോഭം സംഘടിപ്പിച്ചുവരികയാണ്. കണ്ണൂർ കാസർഗോഡ് ജില്ലയിലെ കർഷകരും സ്വതന്ത്ര കർഷക പ്രസ്ഥാനങ്ങളും ഇതിൽ പങ്കാളികളാണ്. ഒക്ടോബർ 13 ന് ഇരുന്നൂറോളം ഗ്രാമങ്ങളിൽ രണ്ടര ലക്ഷത്തോളം കർഷകർ പങ്കെടുത്ത കണ്ണീർ ചങ്ങലെയോടെയാണ് പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഡിസംബർ ഒൻപതിന് കണ്ണൂരിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന കർഷകസംഗമത്തിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു വരുന്നു. നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കി സമ്മേളനം സുഗമമായി നടത്തുന്നതിനായി വിരമിച്ച പട്ടാളക്കാരും പോലീസുകാരും ഉൾപ്പെടുന്ന വോളണ്ടിയർ കമ്മറ്റി 'ഗബ്രിയേൽ സേന' എന്ന പേരിൽ രൂപീകരിച്ചിട്ടുണ്ട് . അച്ചടക്കത്തോടെയും പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാകാതെയും ക്രമീകരിക്കാൻ സന്നദ്ധസേവനസംഘമാണിത്. കേരളം സഭയോ തലശ്ശേരി അതിരൂപതയോ ഇന്ത്യൻ എക്സ്പ്രെസ്സിൽ പറഞ്ഞത് പോലെ സേന രൂപീകരിക്കുന്നില്ല. ഈ വാർത്ത തികച്ചുo വാസ്തവവിരുദ്ധവുംതെറ്റിദ്ധാരണാജനകവും ആണ്. ഉത്തരമലബാർ കർഷകപ്രക്ഷോഭത്തിൻറെ വർദ്ധിച്ചു വരുന്ന ജനപിന്തുണയെ വിവാദങ്ങൾ സൃഷ്ടിച്ചു തകർക്കാൻ തൽപരകക്ഷികൾ ശ്രമിക്കുന്നതിൻറെ ഭാഗമാണ് ഈ വാർത്ത. ജനനന്മക്കു വേണ്ടിയുള്ള വലിയ ഒരു മുന്നേറ്റത്തിൻറെ നന്മകളെക്കുറിച്ചു ഒരക്ഷരം പോലും പറയാതെ ഇതുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളുമായി ബന്ധിപ്പിച്ച് ദുർവ്യാഖ്യാനം ചെയ്ത സത്യവിരുദ്ധമായ വാർത്ത നല്കിയതിനെതിരെയുള്ള തലശ്ശേരി അതിരൂപതയുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. വാസ്തവവിരുദ്ധമായ വാർത്ത സൃഷ്ടിച്ചെടുത്ത റിപ്പോർട്ടർക്കെതിരെ ബന്ധപ്പെട്ട പത്രസ്ഥാപനം നടപടിയെടുക്കണമെന്നും അതിരൂപത പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2019-11-07-17:21:44.jpg
Keywords: നുണ, വ്യാജ
Content: 11631
Category: 18
Sub Category:
Heading: നെടുമങ്ങാട് ബൈബിള്‍ കണ്‍വെന്‍ഷന് ആരംഭം
Content: നെടുമങ്ങാട്: നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നെടുമങ്ങാട് ബൈബിള്‍ കണ്‍വെന്‍ഷന് ആരംഭം.കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന ദിവ്യബലിക്ക് മോണ്‍.വി.പി.ജോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. നെടുമങ്ങാട്‌ നവജ്യോതി ആനിമേഷന്‍ സെന്റെറിലാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 4.30 ന് ജപമാല, ദിവ്യബലി എന്നിവ ഉണ്ടാവും. സമാപന ദിനമായ ഞായറാഴ്ച വൈകിട്ട് 5 -ന് നെയ്യാറ്റിന്‍കര ബിഷപ്പ്‌ ഡോ.വിന്‍സെന്‍റ് സാമുവലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി ഉണ്ടാവും. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ നേതൃത്തില്‍ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഞായറാഴ്ച സമാപിക്കും.
Image: /content_image/India/India-2019-11-08-01:33:47.jpg
Keywords: നെയ്യാറ്റി
Content: 11632
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ കത്തോലിക്കാ ദേവാലയത്തിന് നേരെ തീവ്ര ഇസ്ലാമികവാദികളുടെ ആക്രമണം
Content: ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ആരിഫ് വാല ജില്ലയിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്കാ ദേവാലയത്തിന് നേരെ തീവ്ര ഇസ്ലാമികവാദികളുടെ ആക്രമണം. സർക്കാർ അനുമതിയില്ലാതെ പ്രവർത്തിച്ചുവെന്നു ആരോപിച്ച് സംഘടിച്ചെത്തിയ തീവ്ര ഇസ്ലാം മതസ്ഥര്‍ ദേവാലയത്തിന്റെ മതിലും, മുൻവാതിലും തകർത്തു. ക്രൈസ്തവരോടുള്ള പക മൂലമാണ് ഇസ്ലാമികവാദികൾ ദേവാലയം തകർത്തതെന്ന് കത്തോലിക്ക വിശ്വാസികൾ ഏഷ്യാ ന്യൂസ് മാധ്യമത്തോട് പറഞ്ഞു. ഏകദേശം നാലായിരത്തോളമാളുകൾ ഗ്രാമത്തിൽ ജീവിക്കുന്നുണ്ട്. ഇതിൽ എഴുപതോളം കത്തോലിക്കാ കുടുംബങ്ങളും ഉൾപ്പെടുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കത്തോലിക്ക കുടുംബങ്ങൾ വേദനയോടും, അമർഷത്തോടും കൂടിയാണ് കഴിയുന്നതെന്ന് മതാധ്യാപകനായ നാസിർ മാസിഹ് പറഞ്ഞു. വിശ്വാസികൾക്ക് ദേവാലയം പണിയാൻ സാമ്പത്തികമായി ശേഷിയില്ലാത്തതിനാൽ ഒരു കത്തോലിക്കാ വിശ്വാസി നൽകിയ സ്ഥലത്തെ കെട്ടിടത്തിലാണ് വിശുദ്ധ കുർബാന അർപ്പിച്ചിരുന്നത്. തിരുസഭയിലെ വിശുദ്ധ ദിനങ്ങളിൽ സമീപ ദേവാലയത്തിൽ നിന്നും വൈദികർ വിശുദ്ധ കുർബാന ചൊല്ലാൻ ഇവിടേക്ക് എത്തുമായിരുന്നു. ഇതിനിടെ കെട്ടിടത്തിന്റെ പുറത്തു ചുറ്റു മതില്‍ പണിയുവാന്‍ വിശ്വാസികള്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും അതിനെ തീവ്ര ഇസ്ലാമികള്‍ ശക്തമായി എതിർത്തിരുന്നു. ഈ സാഹചര്യത്തിലായിരിന്നു ആക്രമണം. ഏകദേശം അറുപതോളം തീവ്ര ഇസ്ലാമികവാദികൾ ചുറ്റികകളും, ട്രാക്ടറുമായി എത്തിയാണ് ദേവാലയം ആക്രമിച്ചത്. പിറ്റേന്ന് ക്രൈസ്തവ വിശ്വാസികളും, ഇസ്ലാം മത വിശ്വാസികളുമായി പോലീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയെങ്കിലും,അംഗീകാരമില്ലാതെ പ്രവർത്തിച്ചതു മൂലമാണ് കെട്ടിടം തകർത്തതെന്നു പറഞ്ഞു അക്രമികളെ ന്യായീകരിക്കുകയാണ് പോലീസ് ചെയ്തത്. അതേസമയം നിയമവിരുദ്ധമായാണ് കെട്ടിടം തകർത്തതെന്നു വിശ്വാസികള്‍ ഒന്നടങ്കം പറയുന്നു. ആക്രമണത്തിനു മുമ്പ് പോലീസിൽ നിന്നും മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലായെന്നും ദേവാലയം ആക്രമിക്കപ്പെട്ട സമയത്തും അവർ യാതൊന്നും ചെയ്തില്ലെന്നും വിശ്വാസികള്‍ വ്യക്തമാക്കി. രേഖകളെല്ലാം ഉടനടി ജില്ലാ അധികൃതർക്ക് കൈമാറുമെന്നും, ദേവാലയം നിർമ്മിക്കാൻ അനുമതി നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കാതെ വേറെ വഴിയില്ലെന്നും വിശ്വാസികള്‍ പറയുന്നു. പുതിയ റിപ്പോര്‍ട്ടിലൂടെ തീവ്ര ഇസ്ളാമിക ചിന്തയില്‍ വേരൂന്നിയ പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ സ്ഥിതി അതീവ മോശകരമാകുകയാണെന്ന്‍ വ്യക്തമാകുകയാണ് .
Image: /content_image/News/News-2019-11-08-02:18:42.jpg
Keywords: പാക്കി
Content: 11633
Category: 9
Sub Category:
Heading: ആത്മാക്കളെ നേടാൻ ആത്മാവിൽ ജ്വലിച്ച് വീണ്ടും ബഥേൽ. നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ. മാർ.സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ. സോജിയച്ചനൊപ്പം ഫാ.ഷൈജു നടുവത്താനിയും യൂറോപ്പിന്റെ സുവിശേഷ സന്ദേശവുമായി ഫാ.മുളഞ്ഞനാനിയും ഫാ.രാജൻ ഫൗസ്തോയും
Content: ബർമിംങ്‌ഹാം: ആത്മാക്കളെ നേടാൻ ആത്മാവിൽ ജ്വലിച്ച് രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി വീണ്ടും ബർമിങ്ഹാം ബഥേൽ സെന്റർ ഒരുങ്ങുന്നു. കുട്ടികൾക്കുള്ള ശുശ്രൂഷകൾ ഒഴികെ പൂർണ്ണമായും മലയാളത്തിൽ ആയിരിക്കും ഇത്തവണ കൺവെൻഷൻ. പരിശുദ്ധാത്മ കൃപയാൽ ദൈവവചനങ്ങൾ മാംസംധരിച്ച് അത്ഭുതരോഗശാന്തിയിലൂടെയും ജീവിത നവീകരണത്തിലൂടെയും അനേകരെ യേശുവിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കും. നാളെ നടക്കുന്ന കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും. നിത്യ രക്ഷ യേശുവിലെന്ന് നാളെത്തെ ലോകം പ്രത്യാശയോടെ ഏറ്റുപറയുമ്പോൾ അതിന്റെ പിന്നിൽ ഉപകരണമാക്കി ദൈവം വളർത്തുന്ന സെഹിയോൻ മിനിസ്ട്രിയിലൂടെ ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധങ്ങളായ ശുശ്രൂഷകളുടെ അടിസ്ഥാനമായി നിലകൊള്ളുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ ‌ കൺവെൻഷനിൽ ഇത്തവണ സെഹിയോൻ യുകെ യിലെ പ്രമുഖ വചന പ്രഘോഷകൻ ഫാ.ഷൈജു നടുവത്താനിയിൽ ,ജർമ്മനിയിൽ നിന്നുമുള്ള ഫാ. ടോം മുളഞ്ഞനാനി വി. സി , റോം കേന്ദ്രമാക്കി യൂറോപ്യൻ നവസുവിശേഷവത്ക്കരണത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന പ്രമുഖ വചന പ്രഘോഷകനും കണ്ണൂർ രൂപതാംഗവുമായ ഫാ. രാജൻ ഫൗസ്തോ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു. ഇതിന്റെ പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്. കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ നവംമ്പർ 9 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്‌: }# Bethel Convention Centre <br> Kelvin way <br> West Bromwich <br> Birmingham <br> B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ ‭07506 810177‬ <br> അനീഷ് ‭07760 254700‭ <br> ബിജുമോൻ മാത്യു ‭07515 368239‬. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ബിജു അബ്രഹാം- 07859890267 <br> ജോബി ഫ്രാൻസിസ് ‭07588 809478‬.
Image: /content_image/Events/Events-2019-11-08-02:24:45.jpg
Keywords: രണ്ടാം
Content: 11634
Category: 1
Sub Category:
Heading: യുഎന്നിന്റെ നെയ്റോബി ഉച്ചകോടി: ജീവന്‍ വിരുദ്ധമാകുമെന്ന ആശങ്കയില്‍ ആഫ്രിക്കൻ മെത്രാന്മാർ
Content: നെയ്റോബി: ഐക്യരാഷ്ട്രസഭയുടെ നെയ്റോബി ഉച്ചകോടിയെ കുറിച്ച് ആശങ്ക രേഖപ്പെടുത്തി ആഫ്രിക്കയിലെ മെത്രാന്മാർ രംഗത്ത്. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ നെയ്റോബി ഉച്ചകോടി മനുഷ്യരാശിക്കും, മനുഷ്യന്റെ മൂല്യങ്ങൾക്കും നാശത്തിന് ഹേതുവാകാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് ആഫ്രിക്കയിലെ മെത്രാന്മാര്‍ ഉയര്‍ത്തുന്നത്. നവംബർ 12 മുതൽ 14 വരെ നടക്കുന്ന ഉച്ചകോടി യുഎന്നിന്റെ പോപ്പുലേഷൻ ഫണ്ടും, കെനിയയുടെയും ഡെൻമാർക്കിന്റെയും സർക്കാരുകളുമാണ് സംഘടിപ്പിക്കുന്നത്. ഇത് നന്മയ്ക്കായി ഭവിക്കില്ലെന്ന് കുടുംബത്തിനും, ജീവനുംവേണ്ടിയുള്ള കെനിയൻ മെത്രാൻ സമിതിയുടെ കമ്മീഷന്റെ അധ്യക്ഷ പദവി വഹിക്കുന്ന ബിഷപ്പ് എമിരറ്റസ് ബിഷപ്പ് ആൽഫ്രഡ് റൊട്ടിച്ച് പറഞ്ഞു. ഉച്ചകോടിയ്ക്കു എത്തുന്ന ആളുകളെ പറ്റി തങ്ങൾക്ക് ബോധ്യമുണ്ടെന്നും അവർ പ്രോലൈഫ് ചിന്താഗതിയുളവരായിരിക്കില്ലെന്നും മറിച്ച് ഭ്രൂണഹത്യയെ അനുകൂലിക്കുന്നവരായിരിക്കുമെന്നും തെറ്റായ നയത്തെ പിന്തുണയ്ക്കാനായാണ് അവർ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്നതും അദ്ദേഹം വിശദീകരിച്ചു. ജീവന്റെ മൂല്യത്തിനെതിരെയുള്ള നിലപാടുകൾ പ്രോത്സാഹിപ്പിക്കാൻ കെനിയയെ വിട്ടുനൽകിയ പ്രസിഡന്റിന്റെ നടപടി ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിയുടെ ലക്ഷ്യത്തെ കത്തോലിക്കാസഭയുടെ പഠനങ്ങളനുസരിച്ച് അംഗീകരിക്കാൻ സാധിക്കില്ലെന്ന് മോംപാസ അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർട്ടിൻ കീവുവയും വ്യക്തമാക്കിയിട്ടുണ്ട്. വികസ്വര രാജ്യങ്ങള്‍ ഏറെയുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഭ്രൂണഹത്യ, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുവാന്‍ ഐക്യരാഷ്ട്ര സഭയും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളും ഇടപെടല്‍ നടത്തുന്നുണ്ടെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്.
Image: /content_image/News/News-2019-11-08-02:39:08.jpg
Keywords: ആഫ്രി, കെനിയ
Content: 11635
Category: 18
Sub Category:
Heading: കെസിബിസി പ്രോലൈഫ് സംസ്ഥാന നേതൃസമ്മേളനം നാളെ പിഒസിയിൽ
Content: കൊച്ചി: കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃസമ്മേളനം നാളെ പാലാരിവട്ടം പിഒസിയിൽ നടക്കും. രാവിലെ 10 മണിക്ക് ഡയറക്ടർ ഫാ. പോൾ മാടശ്ശേരി ഉത്‌ഘാടനം ചെയ്യും. പ്രസിഡന്റ്‌ സാബു ജോസ് അധ്യക്ഷത വഹിയ്ക്കും. കേരളത്തിലെ 32 രൂപതകളിലെയും 5 മേഖലകളിലെയും പ്രവർത്തനം വിലയിരുത്തും. 2020 ലെ കർമ്മപരിപാടികൾക്ക് രൂപം നൽകും. ജനറൽ സെക്രട്ടറി അഡ്വ. ജോസി സേവ്യർ, സമിതിയുടെ അനിമേറ്റർമാരായ ജോർജ് എഫ് സേവ്യർ, സിസ്റ്റർ മേരി ജോർജ്, വൈസ് പ്രസിഡന്റ്‌മാരായ ജെയിംസ് ആഴ്ച്ചങ്ങാടൻ, നാൻസി പോൾ, ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, സെക്രട്ടറിമാരായ ഷിബു ജോൺ, മോളി ജേക്കബ്, വർഗീസ്‌ എം. എ, റോണാ റേബേര, മാർട്ടിൻ ന്യൂനസ്. എന്നിവർ പ്രസംഗിക്കും.
Image: /content_image/India/India-2019-11-08-09:52:13.jpg
Keywords: കെസിബിസി
Content: 11636
Category: 1
Sub Category:
Heading: വടക്കന്‍ അയര്‍ലണ്ടിലെ നിര്‍ദ്ദിഷ്ട ഗര്‍ഭഛിദ്ര നിയമത്തിനെതിരെ പ്രതിഷേധം ശക്തം
Content: ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലണ്ടിലെ നിര്‍ദ്ദിഷ്ട അബോര്‍ഷന്‍ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ നിയമസംരക്ഷണം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതാണ് നിര്‍ദ്ദിഷ്ട അബോര്‍ഷന്‍ നിയമമെന്നു പ്രോലൈഫ് പ്രവര്‍ത്തകര്‍ പറയുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റ് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ പാസാക്കിയ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എക്സിക്യുട്ടീവ്‌ ആക്റ്റ് 2019 പ്രകാരം അടുത്ത വര്‍ഷം മാര്‍ച്ച് 31നോടു കൂടെ വടക്കന്‍ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രത്തിന് നിയമസാധുത ഉറപ്പാക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 12 മുതല്‍ 14 ആഴ്ചവരെ പ്രായമുള്ള ഭ്രൂണങ്ങള്‍ യാതൊരു ഉപാധികളും ഇല്ലാതെ കൊന്നൊടുക്കുവാന്‍ അനുവദിക്കുന്നതാണ് പുതിയ നിര്‍ദ്ദേശം. ഭ്രൂണത്തിന് വൈകല്യമുണ്ടെന്നോ, അമ്മയുടെ ജീവന് ഭീഷണിയുണ്ടെന്നോ വ്യക്തമായാല്‍ സമയപരിധിയില്ലാതെ എപ്പോള്‍ വേണമെങ്കിലും ഗര്‍ഭഛിദ്രം സാധ്യമാണെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഏതെങ്കിലും മെഡിക്കല്‍ പ്രാക്ടീഷണര്‍ക്കോ, അംഗീകൃത ഹെല്‍ത്ത് കെയര്‍ വിദഗ്ദര്‍ക്കോ ഗര്‍ഭഛിദ്രം ചെയ്യാവുന്നതാണെന്നും, 22 മുതല്‍ 24 ആഴ്ചകള്‍ വരെയുള്ള അബോര്‍ഷന്‍ ആശുപത്രിയില്‍ തന്നെ വേണമെന്നും നിയമഭേദഗതിയിലുണ്ട്. അമ്മയുടെ ജീവനോ, ശാരീരികവും, മാനസികവുമായ ആരോഗ്യത്തിനോ ഭീഷണിയാണെങ്കില്‍ മാത്രമായിരുന്നു മുന്‍പ് വടക്കന്‍ അയര്‍ലന്‍ഡില്‍ അബോര്‍ഷന്‍ നിയമപരമായി അനുവദനീയമായിരുന്നത്. പുതിയ നിയമം കടുത്ത ഭീഷണി ഉയര്‍ത്തുന്നതാണെന്ന്‍ പ്രോലൈഫ് സംഘടനകള്‍ അഭിപ്രായപ്പെടുന്നു. നിര്‍ദ്ദിഷ്ട നിയമ ഭേദഗതി അംഗപരിമിതികളും, ശാരീരിക വൈകല്യങ്ങളും, ബുദ്ധിമാന്ദ്യവുള്ള ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ ജീവന് ഭീഷണിയാകുമെന്നും, ജനനത്തിനു തൊട്ടുമുന്‍പ് വരെയുള്ള അബോര്‍ഷനുകള്‍ക്ക് കാരണമാകുമെന്നും പ്രോലൈഫ് സംഘടനയായ ‘പ്രീഷ്യസ് ലൈഫ്’ന്റെ ഡയറക്ടറായ ബെര്‍ണാഡെറ്റെ സ്മിത്ത് ആരോപിച്ചു. നഴ്സ്, മിഡ്വൈവ്സ്, ഫാര്‍മസിസ്റ്റ്, ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റ്സ്, തെറപ്പിസ്റ്റ്, ഡയറ്റീഷ്യന്‍സ് തുടങ്ങി ആരോഗ്യപരിപാലന രംഗത്ത് സേവനം ചെയ്യുന്ന ആര്‍ക്ക് വേണമെങ്കിലും ഗര്‍ഭഛിദ്രം ചെയ്യാവുന്ന സ്ഥിതി സംജാതമാകുമെന്നും, അത് സ്ത്രീകളുടെ ആരോഗ്യത്തിന് ഭീഷണിയാകുമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2019-11-08-12:31:36.jpg
Keywords: ഐറിഷ്, അയര്‍
Content: 11637
Category: 18
Sub Category:
Heading: കർഷകരും സാധാരണക്കാരും നേരിടുന്ന പ്രതിസന്ധികളിൽ സഭ കാഴ്ചക്കാരായി നിൽക്കില്ല: കർദ്ദിനാൾ മാർ ആലഞ്ചേരി
Content: കാക്കനാട്: കേരളത്തിലെ കർഷകരും സാധാരണക്കാരും നേരിടുന്ന പ്രതിസന്ധികളിൽ സഭ കാഴ്ചക്കാരായി നിൽക്കില്ലെന്നും അവരോട് പൂർണമായും പക്ഷം ചേരുന്നു എന്നും സീറോ മലബാർ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി സീറോ മലബാർ സഭാ അസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കുടുംബ-അൽമായ-ജീവൻ കാര്യങ്ങൾക്കായുള്ള കമ്മീഷൻ വിളിച്ച് ചേർത്ത രൂപതാ പ്രതിനിധികളുടെ യോ​ഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിലെ ചർച്ചകൾക്ക് മാർ ജോസ് പുളിക്കൽ മോഡറേറ്ററായിരുന്നു. സീറോ മലബാർ സഭ കർഷക കമ്മീഷൻ ആരംഭിക്കണമെന്ന് കേരളത്തിലെ എല്ലാ സീറോ മലബാർ രൂപതകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത യോ​ഗം സിനഡിനോട് അഭ്യർത്ഥിച്ചു. കാർഷിക ഉൽപന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുക, കർഷകർക്ക് പെൻഷൻ ഏർപ്പെടുത്തുക, കർഷക സൗഹാർദ്ദമായ നയങ്ങൾ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോ​ഗം സർക്കാരിനെ അറിയിച്ചു. അന്നം വിളയിക്കാൻ കഷ്ടപ്പെടുന്നവരെ കയ്യേറ്റക്കാരാക്കരുതെന്നും കർഷകരുടെ പ്രശ്നങ്ങൾ നിസ്സാരമായി കാണരുതെന്നും യോ​ഗം ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ സംയുക്ത പ്രക്ഷോഭം ആരംഭിക്കുമെന്നും യോ​ഗം മുന്നറിയിപ്പ് നൽകി. കാർഷിക മേഖലയിലെ നവരീതികളും സാധ്യതകളും യുതലമുറയെ പരിശീലിപ്പിക്കുവാൻ ട്രെയിനിം​ഗ് ഇൻസ്റ്റിസ്റ്റ്യൂട്ടുകൾ ആരഭിക്കുന്നതിനുള്ള തീരുമാനത്തിന്റെ തുടർപ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ ശ്രീ. പി.സി. സിറിയക്ക് ഐ.എ.എസ്. ന്റെ നേതൃത്വത്തിൽ 11 പേരടങ്ങുന്ന സമിതിക്ക് യോ​ഗം രൂപം നൽകി. കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പി.സി. സിറിയക് ഐ.എ.എസ്., മോൺ. ആന്റണി കൊഴുവനാൽ, എ.കെ.സി.സി. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ‍‍ഡോ. ആന്റണി മൂലയിൽ എന്നിവർ പ്രംസംഗിച്ചു.
Image: /content_image/News/News-2019-11-08-15:31:22.jpg
Keywords: ആലഞ്ചേ
Content: 11638
Category: 13
Sub Category:
Heading: ബാരന്‍കിറ്റ്‌സെ: വംശഹത്യയില്‍ നിന്നും നൂറുകണക്കിന് കുരുന്നുകളെ രക്ഷിച്ച കത്തോലിക്കാ മനുഷ്യാവകാശ പ്രവര്‍ത്തക
Content: ക്രൂരതയുടേയും, അക്രമത്തിന്റേയും കാര്യത്തില്‍ ആഗോളതലത്തില്‍ തന്നെ കുപ്രസിദ്ധമായ റുവാണ്ടന്‍ വംശഹത്യയില്‍ നിന്നും ഹുടു ഗോത്രവര്‍ഗ്ഗക്കാരായ കുട്ടികളെ സ്വജീവന്‍ പോലും വകവെക്കാതെ രക്ഷിച്ച മാര്‍ഗരിറ്റെ മാഗ്ഗി ബാരന്‍കിറ്റ്‌സെ കത്തോലിക്ക വനിത വിശ്വാസത്തിന്റേയും, ധീരതയുടേയും പര്യായമായി മാറുന്നു. റൂയിഗി രൂപതയിലെ മെത്രാന്റെ സെക്രട്ടറിയായി ശുശ്രൂഷ ചെയ്യവേ, ബിഷപ്പിന്റെ അരമന ആക്രമിച്ച ആയുധധാരികളായ ടുട്സി ഗോത്രവര്‍ഗ്ഗക്കാരില്‍ നിന്നുമാണ് ഹുടു ഗോത്രത്തില്‍പ്പെട്ട നിഷ്കളങ്കരായ ഇരുപത്തിയഞ്ചോളം കുട്ടികളെ ബാരന്‍കിറ്റ്‌സെ രക്ഷപ്പെടുത്തിയത്. ക്രൂരമായി മര്‍ദ്ദനമേറ്റിട്ടും കണ്‍മുന്നില്‍വെച്ച് കുട്ടികളുടെ മാതാപിതാക്കളെ ക്രൂരമായി കൊന്നിട്ടുപ്പോലും ഏഴു കുട്ടികളുടെ അമ്മയും, കത്തോലിക്കയുമായ ബാരന്‍കിറ്റ്‌സെ കുട്ടികളെ കാണിച്ചുകൊടുക്കുവാന്‍ തയ്യാറായില്ല. തന്റെ കത്തോലിക്കാ വിശ്വാസമാണ് ഇതിന് തന്നെ പ്രാപ്തയാക്കിയതെന്നാണ് ബാരന്‍കിറ്റ്‌സെ പറയുന്നത്. റുവാണ്ടയില്‍ ടുട്സികളെ കൊന്നൊടുക്കുന്നതിന്റെ പ്രതികാരമായി ബുറുണ്ടിയിലെ ഹുടുക്കളെ ടുട്സികള്‍ ആക്രമിക്കുവാന്‍ തുടങ്ങിയതാണ് സംഘര്‍ഷം വര്‍ദ്ധിപ്പിച്ചത്. 1993 ഒക്ടോബര്‍ 24-ന് റൂയിജി രൂപതയിലെ മെത്രാന്റെ അരമനയില്‍ അഭയം പ്രാപിച്ചിരിക്കുന്ന ഹുടുക്കളെ കൊല്ലുവാനായിട്ടാണ് ആയുധധാരികളായ ടുട്സികള്‍ അരമന ആക്രമിച്ചത്. ഇവരുടെ കണ്ണില്‍പ്പെടാതെ കുട്ടികളെ ബാരന്‍കിറ്റ്‌സെ ഒളിപ്പിക്കുകയായിരുന്നു. “എല്ലാവരേയും രക്ഷിക്കുവാനായിരുന്നു എന്റെ ആഗ്രഹം. പക്ഷെ എന്റെ മുന്നില്‍ വെച്ചുതന്നെ 72 പേരെ അവര്‍ കൊലപ്പെടുത്തി” ബാരന്‍കിറ്റ്‌സെ പറയുന്നു. താനൊരു ക്രിസ്ത്യാനി അല്ലായിരുന്നെങ്കില്‍ തനിക്കിത് സാധ്യമാകില്ലായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അനാഥരായ കുട്ടികള്‍ക്കായി അവള്‍ തുടങ്ങിവെച്ച ‘മെയിസണ്‍ ശാലോം’ എന്ന അഭയകേന്ദ്രം ഗോത്ര-വര്‍ഗ്ഗ വ്യത്യാസമില്ലാതെ സകല ഗോത്രങ്ങളില്‍ നിന്നുള്ള അനാഥരായ കുട്ടികളുടെ അഭയകേന്ദ്രമായി ഇന്നു മാറിയിരിക്കുകയാണ്. വെറുമൊരു അനാഥാലയം എന്നതിന് അപ്പുറം വിദ്യാഭ്യാസം പോലെയുള്ള സാമൂഹ്യ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം കൂടിയാണ് ‘മെയിസണ്‍ ശാലോം’. വംശഹത്യക്ക് ശേഷം ടുട്സികളും ഹുടുക്കളും സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന ഏക സ്ഥലവും ഇതുതന്നെയാണ്. ബുറുണ്ടി പ്രസിഡന്റിനെതിരായ സമാധാനപരമായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതിന്റെ പേരില്‍ റുവാണ്ടയിലേക്ക് നാടുവിടേണ്ടി വന്ന ബാരന്‍കിറ്റ്‌സെ റുവാണ്ടയിലും മെയിസണ്‍ ശാലോമിന്റെ ഒരു ശാഖ ആരംഭിച്ചിരിന്നു. 2016-ലെ ‘ഓറോറെ’ അവാര്‍ഡ് ലഭിച്ചത് അവര്‍ക്കായിരിന്നു. റുവാണ്ടന്‍ വംശഹത്യയില്‍ ഏതാണ്ട് 10 ലക്ഷത്തോളം ടുട്സികളാണ് കൊലചെയ്യപ്പെട്ടത്.
Image: /content_image/News/News-2019-11-08-15:46:50.jpg
Keywords: വംശ
Content: 11639
Category: 13
Sub Category:
Heading: ബത്തേരി ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസിന് ദേശീയ അവാര്‍ഡ്
Content: കല്‍പ്പറ്റ: നാഷണല്‍ പബ്ലിക് ഗ്രിവന്‍സ് ആന്‍ഡ് റിഡ്രസല്‍ കമ്മീഷന്‍ (എന്‍പിജിആര്‍സി) 2019 ദേശീയ അവാര്‍ഡ് ബത്തേരി ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസിന് സമ്മാനിക്കും. സ്വജീവിതം നാടിനും നാട്ടുകാര്‍ക്കുമായി ഉഴിഞ്ഞുവച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കണം എന്ന ആഗ്രഹത്തോടുകൂടി പ്രവര്‍ത്തിക്കുന്ന വ്യക്തികളെ നാഷണല്‍ പബ്ലിക്ക് ഗ്രീവന്‍സ് ആന്‍ഡ് റിസല്‍ കമ്മിഷന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് യൂത്ത് ആന്‍ഡ് എഡ്യുക്കേഷന്‍ ദേശീയ, സംസ്ഥാനതലങ്ങളില്‍ ആദരിക്കുന്നതിന്റെ ഭാഗമായാണ് അവാര്‍ഡുകള്‍ നല്‍കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Image: /content_image/India/India-2019-11-09-00:24:29.jpg
Keywords: അവാര്‍ഡ