Contents

Displaying 11331-11340 of 25160 results.
Content: 11650
Category: 1
Sub Category:
Heading: 'ക്രൈസ്റ്റ് ദി കിംഗ്' ക്നാനായ മിഷൻ ബെർമിംഗ്ഹാമിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു; ഇന്ന് എഡിൻബൊറോയിൽ 'ഹോളി ഫാമിലി' ക്നാനായ മിഷൻ പിറവിയെടുക്കും
Content: ബെർമിംഗ്ഹാം: ക്നാനായ സമുദായ പാരമ്പര്യസംരക്ഷണത്തിനു സഹായിക്കുന്നതിനും പ്രവാസിജീവിതത്തിന് ആത്മീയ വിശുദ്ധി പകരുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ രണ്ടാമത്തെ ക്നാനായ മിഷന് ബെർമിംഗ്ഹാമിൽ തുടക്കമായി. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റേയും മറ്റുവിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടാണ് ദീപം തെളിച്ച് ക്രിസ്തുരാജ (ക്രൈസ്റ്റ് ദി കിംഗ്) ക്നാനായ മിഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വികാരി ജനറാൾ വെരി റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ, മിഷൻ ഡയറക്ടർ റെവ. ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, മറ്റു വൈദികർ, വിശ്വാസികൾ തുടങ്ങിയവർ തിരുക്കർമ്മങ്ങൾക്ക് സാക്ഷികളായി. വാൽസാൾ സെൻ്റ് പാട്രിക്‌സ് ദൈവാലയത്തിൽ വച്ച് ഇന്നലെ വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച മിഷൻ സ്ഥാപന തിരുക്കർമ്മങ്ങൾക്കും വാർഷിക തിരുനാളാഘോഷങ്ങൾക്കും പ്രാരംഭമായി മിഷൻ ഡയറക്ടർ റെവ. ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, വിശിഷ്ടാതിഥികൾക്കും വിശ്വാസികൾക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള ഗ്രേറ്റ് ബ്രിട്ടൺ രൂപതാമെത്രാൻറെ ഡിക്രി വായിച്ചു. മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും റെവ. ഫാ. ഷഞ്ചു കൊച്ചുപറമ്പിലിന് ഡിക്രി കൈമാറുകയും ചെയ്തു. പിന്നീട് നടന്ന ദീപം തെളിക്കലിനും ആഘോഷമായ പൊന്തിഫിക്കൽ വി. കുർബാനയ്ക്കും മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കുകയും വചനസന്ദേശം നൽകുകയും ചെയ്തു. വി. കുർബാനയുടെ സമാപനത്തിൽ ബെർമിംഗ്ഹാം അതിരൂപതയുടെ മുൻ വികാരി ജനറാളും കത്തീഡ്രൽ വികാരിയുമായ മോൺ. തിമോത്തി മെനേസിസ്, വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ തുടങ്ങിയവർ സ്വാഗതം ആശംസിക്കുകയും കൈക്കാരൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പുതുതായി പ്രഖ്യാപിക്കപ്പെട്ട മിഷന്റെ നാൾവഴിയുടെ വീഡിയോ പ്രദർശനവും നടന്നു. തുടർന്ന് സ്‌നേഹവിരുന്നും ഗാനസന്ധ്യയും അരങ്ങേറി. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ മൂന്നാമത്തെ ക്നാനായ മിഷനായ 'ഹോളി ഫാമിലി (തിരുക്കുടുംബ ക്നാനായ മിഷൻ) ക്നാനായ മിഷന് ഇന്ന് സ്കോട്ലൻഡിലെ എഡിൻബോറോയിൽ തിരി തെളിയും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാരംഭിക്കുന്ന തിരുക്കർമ്മങ്ങളിൽ കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികനാകും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആശംസകളർപ്പിച്ചു സംസാരിക്കും. മിഷൻ ഉദ്ഘാടനത്തിനുശേഷം നടക്കുന്ന ദിവ്യബലിയിൽ എഡിൻബൊറോ ആർച്ച്ബിഷപ് ലിയോ കുഷ്‌ലി വചനസന്ദേശം പങ്കുവയ്ക്കും. റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ മിഷൻ സ്ഥാപന ഡിക്രി വായിക്കും. വി. കുർബാനയ്‌ക്കുശേഷം വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ ആശംസകളർപ്പിച്ചു സംസാരിക്കും. മിഷൻ പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും പരിപാടികളുടെ വിജയത്തിനായി വിപുലമായ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നതായും ഡയറക്ടർ, റെവ. ഫാ. ജിൻസ് കണ്ടക്കാട്ട് അറിയിച്ചു.
Image: /content_image/News/News-2019-11-10-08:47:33.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 11651
Category: 24
Sub Category:
Heading: വിദ്യാർത്ഥി രാഷ്ട്രീയം: ചർച്ച കൊഴുക്കുമ്പോൾ മറക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍
Content: നാം കണ്ട്, നമ്മുടെ മനസ്സിൽ പതിഞ്ഞ കലാലയ കാഴ്ചകൾ അവിസ്മരണീയവും ഒപ്പം അവർണ്ണനീയവുമാണ്! കണ്ണെത്താ ദൂരം നീണ്ട വരാന്തകൾ.....! കുടുസ്സായ ഇടനാഴികൾ......! മഴയെയും വെയിലിനെയും പ്രതിരോധിയ്ക്കുന്ന കുടയെ വെല്ലുന്ന മരത്തണലുകൾ....! വല്ലപ്പോഴും സാന്നിധ്യമറിയിക്കുന്ന പുസ്തകശാലകൾ....! സാമൂഹ്യ മാധ്യമ കാലത്തും അക്ഷരവെളിച്ചം തൂകുന്ന വായനശാലകൾ .....! വിദ്യാർത്ഥികൾക്കു ക്ലാസ്സുമുറികളിൽ ആതിഥേയത്വമരുളുന്ന കുറുകും ഇണപ്രാവുകൾ......! ക്രിക്കറ്റിന്റേയും ഫുട്ബോളിന്റേയും ആവേശം തെല്ലിട ചോരാത്ത മൈതാനങ്ങൾ......! സിരകളിലും ചിന്തകളിലുംആവേശമുണർത്തിയിരുന്ന മുദ്രാവാക്യങ്ങൾ.....! ആശയപരമായ സംഘർഷങ്ങൾ....! കാന്റീനിലെ അട്ടഹാസങ്ങളും പൊട്ടിച്ചിരികളും,പരിഭവ - പരിവേദന തീർക്കലുകളും.....! പ്രണയം മൊട്ടിടുന്ന കെട്ടിട മൂലകളും മരച്ചുവടുകളും...! ക്ലാസ്സുമുറികളിലെ താത്വിക ചർച്ചകളും തർക്കങ്ങളും....! ഈ ഇടവേളകളെ ഗൗരവതരമാക്കുന്ന ക്ലാസ്സുകളും പരീക്ഷകളും പരീക്ഷണശാലകളും....! ഇതായിരുന്നു, നമ്മുടെ കലാലയങ്ങളുടെ യഥാർത്ഥ പരിഛേദം !! ഈ പരിഛേദത്തിനപ്പുറത്ത്, കത്തിയും ചോരയും ഇടകലർന്ന ഒപ്പം, യുവത്വം ബലി വരെ കഴിയ്ക്കപ്പെടുന്ന അക്രമരാഷ്ട്രീയം വന്നതാണ്, പൊതു സമൂഹം അവയെ അർഹിയ്ക്കുന്ന അവജ്ഞയോടെ തള്ളിക്കളയാൻ കാരണം. പുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം അതിന്റെ പ്രായോഗികതയും കലയും സാഹിത്യവും തുല്യപരിഗണനയോടെ ചർച്ച ചെയ്യപ്പെടേണ്ട കലാലയങ്ങളിൽ, പക്ഷേ വിദ്യാർത്ഥി രാഷ്ട്രീയ സാധ്യത ചർച്ചകൾ അരങ്ങു തകർക്കുമ്പോൾ, അവിടുത്തെ പഠിതാക്കളുടെ മാതാപിതാക്കൾ ആശങ്കയിൽ തന്നെയാണ്. വിദ്യ അഭ്യസിച്ച് ഒരു കുടുംബത്തിന്റെ അത്താണിയാവേണ്ട, സമൂഹത്തിന്റേ ബാധ്യതയേറ്റെടുക്കേണ്ട പുതുതലമുറ, കലാലയ രാഷ്ട്രീയത്തിന്റെ അക്രമ സാഹചര്യങ്ങളിൽപ്പെട്ടുഴഞ്ഞതിന് പൂർവ്വകാല ചരിത്രം സാക്ഷി. ഏറ്റവുമൊടുവിൽ അഭിമന്യുവിലെത്തി നിൽക്കുന്ന ആ രക്തസാക്ഷി നിര, ഇനിയും തുടരണോ...?ഒടുങ്ങണോ...? എന്നതു കൂടിയാണ്, ഈ ചർച്ചയുടെ സാംഗത്യത്തിൽ പരാമർശവിധേയമാകേണ്ടത്. സ്കൂൾ കാലഘട്ടത്തിന്റെ പ്രാഥമിക തലത്തിനപ്പുറത്ത്, അങ്ങ് വാർദ്ധക്യം വരെ സൗഹൃദങ്ങൾ സൂക്ഷിക്കുന്ന സുദൃഢബന്ധത്തിന്റെ ഇടനാഴികൾ കൂടിയാണ് കലാലയങ്ങൾ. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ക്രിയാത്മകതയുടേയും വലയങ്ങൾക്കിടയിലാണ്, ഒരു പരിധി വരെ കലാപാഹ്വാനങ്ങളുമായി കലാലയങ്ങളെ കലാപാലയങ്ങളാക്കുന്ന രാഷ്ട്രീയത്തിന്റെ കടന്നുകയറ്റമുണ്ടായത്. അതു കൊണ്ട് തന്നെയാകണം, ഒരു ചെറു ന്യൂനപക്ഷമൊഴികെയുള്ള വലിയൊരു പക്ഷം, ഇത് നിയമസാധുതയേകാനുള്ള സാധ്യതയെ ആശങ്കയോടെ നോക്കി കാണുന്നത്. എന്തുകൊണ്ടാണ്, നീതിന്യായ സംവിധാനം കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കാനവസരം നൽകിയതെന്ന്, പ്രബുദ്ധ കേരളം ചിന്തയ്ക്കു വിധേയമാക്കേണ്ടതാണ്. നാട്ടിലെ വോട്ടറും ഒപ്പം പൗരന്മാരുമായ കലാലയ വിദ്യാർത്ഥികൾ തമ്മിൽ ഒരു പരിധി വരെ ആശയപരമായി മാത്രം ഉടലെടുത്തിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ, സർവ്വ സീമകളും ലംഘിച്ച് വ്യക്തികളും സംഘടനകളും തമ്മിലുള്ള നിതാന്തവൈരമായി വളർന്നതും പരസ്പരം പോർവിളിച്ച് യുദ്ധസമാനമായ അന്തരീക്ഷം കലാലയ മുറ്റങ്ങളിലുണ്ടായതും തന്നെയാണതിന്റെ മൂലകാരണം.അതിന്റെ അനുരണനമെന്നോണം കലാലയങ്ങൾ കലാപഭൂമികളായി രൂപാന്തരപ്പെടുകയായിരുന്നു. കലാലയ രാഷ്ട്രീയത്തിന്റെ അവസാന ഇരയായി തലങ്ങും വിലങ്ങും കുത്തേറ്റ്, തന്റെ തന്നെ മരണത്തിന് മുക സാക്ഷിയായ ‘അഭിമന്യു’ എന്ന തരുണന്റെ സ്മരണകൾ ഇന്നും മഹാരാജാസിന്റെ അക്ഷരമുറ്റം മറന്നീട്ടില്ല. സർവ്വസാധാരണമായ കുടുംബ സാഹചര്യത്തിൽ പഠനത്തിനായെത്തി, സ്വജീവിതം അക്രമ രാഷ്ട്രീയത്തിൽ ബലി കൊടുക്കപ്പെട്ടപ്പോൾ ഉത്ത പൊലിഞ്ഞപ്പോൾ ഒട്ടനേകം ചോദ്യങ്ങൾ ബാക്കിയാകുകയാണ്. ഒന്നോർക്കുക; യൗവ്വനത്തിന്റെ ആത്യന്തിക ഭാവം വിപ്ലവം തന്നെയാണ്. ആ വിപ്ലവ ചിന്തയിൽ നിന്നു തന്നെയാണ്, തങ്ങൾ ചെയ്യുന്നതാണ് - തങ്ങൾ ചെയ്യുന്നതു മാത്രമാണ് ശരിയെന്ന ആപേക്ഷികത സംഘാതമാകുന്നത്. അവിടെ അവരെ നയിക്കുന്ന ചിന്തകൾക്ക് ഗുരുക്കൻമാരുടേയോ മാതാപിതാക്കളുടേയോ നിർദ്ദേശങ്ങൾക്കോ ഉപദേശങ്ങൾക്കോ പ്രസക്തിയില്ല താനും. ഈ അവസ്ഥാവിശേഷത്തെയാണ്, രാഷ്ട്രീയ തൽപ്പരകക്ഷികൾ ചൂഷണം ചെയ്യുന്നതും. ആ ചൂഷണത്തിൽ നിന്നാണ് ,ഒരു പരിധി വരെ മാർഗ്ഗ കേന്ദ്രീകൃതമല്ലാത്ത ലക്ഷ്യങ്ങൾ രൂപപ്പെടുന്നതും ആ ലക്ഷ്യങ്ങൾക്കായി എന്തും ചെയ്യാമെന്ന ബോധം ഉരുത്തിരിയുന്നതും. സ്വത്വബോധമുള്ള രാഷ്ട്രീയ ചിന്തകൾക്കു പകരം സ്വാഭാവികമായും ആരാലോ നിയന്ത്രിയ്ക്കപ്പെടുന്ന രാഷ്ട്രീയച്ചട്ടുകമായി അവർ പോലുമറിയാതെ മാറുകയും ചെയ്യുന്നു. ഒന്നിനെയും ചോദ്യം ചെയ്യാനാകാതെ, മറ്റൊരാളാൽ നിയന്ത്രിയ്ക്കപ്പെപെടുന്ന ഒരു പാവയെയല്ല;ജനാധിപത്യ നാടിനാവശ്യം.മറിച്ച് ധൈഷണികമായ ചിന്താധാരകളാൽ നയിക്കപ്പെടുന്ന സാമൂഹ്യ നൻമ കാംക്ഷിയ്ക്കുന്ന യുവതയെയാണ്. യുവത്വം തുളുമ്പുന്ന ഒരു വിദ്യാർത്ഥിയ്ക്ക് രാഷ്ട്ര ബോധവും രാഷ്ട്രീയ ബോധവും അവശ്യം വേണ്ടതു തന്നെയെന്ന കാര്യത്തിൽ മറുവാദമില്ല. തങ്ങളുടെ അടിസ്ഥാന കർത്തവ്യമായ പഠനവും അതു തീർക്കുന്ന പഠനാന്തരീക്ഷവും അപ്പാടെ മറന്ന്, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മറപിടിച്ച്, സഹോദരതുല്യനായ തന്റെ സഹപാഠിയെപ്പോലും ദയാദാക്ഷണ്യമില്ലാതെ തല്ലുകയും കൊല്ലുകയും ചെയ്യുന്ന രാഷ്ട്രീയത്തെ അംഗീകരിക്കാനാകില്ല. പരന്നതും തെളിഞ്ഞതുമായ വായനയിലൂടെയും മനനത്തിലൂടെയും അവശ്യം വേണ്ട വിശകലനത്തിലൂടെയും താത്വികവും ബൗദ്ധികവുമായ അറിവും അതിന്റെ വ്യാപ്തിയും നേടേണ്ട യുവത്വത്തിന്റെ ഉൻമേഷത്തിന്റേയും പ്രസരിപ്പിന്റേയും കാലയളവിൽ യാന്ത്രികമായ ചിന്താധാരയോടെ യുവത്വം തെരുവിലും അക്ഷരമുറ്റത്തും പൂണ്ടു വിളയാടുമ്പോൾ, നമുക്ക് നഷ്ടപ്പെടുന്നത് പൊതുമുതലുകൾ മാത്രമല്ല; അവരുടെ സ്വത്വബോധവും നാളെയുടെ നൻമകളെയുമാണ്. #{red->n->n->വിദ്യാലയങ്ങളിലെ രാഷ്ട്രീയാതിപ്രസരവും ഇതു സംബന്ധിച്ച കോടതി നടപടികളും :- }# വിദ്യാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന നിലപാടുമായി കഴിഞ്ഞ വർഷത്തിന്റെ അവസാന പാദത്തിൽ കേരളത്തിലെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. മാതാപിതാക്കള്‍ അവരുടെ മക്കളെ വിദ്യാലയങ്ങളിലേയ്ക്ക് അയക്കുന്നത് പഠിക്കാനാണെന്നും രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നും അന്ന് ഹൈക്കോടതി സുവ്യക്തമാക്കിയിരുന്നു.കലാലയ രാഷ്ട്രീയം അധ്യയന അന്തരീക്ഷത്തെ തകര്‍ക്കുമെന്ന് നിരീക്ഷിച്ച കോടതി അതിനാൽ തന്നെ കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.ഇക്കാരണങ്ങൾ കൊണ്ട് തന്നെ, വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സമാധാനപരമായ അധ്യയനന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ കൂടെഉത്തരവാദിത്വമാണെന്നും കോടതി അറിയിച്ചിരുന്നു.എന്നാൽ പിന്നീട് കാമ്പസ് രാഷ്ട്രീയത്തിനെതിരായി സമര്‍പ്പിച്ച ഹർജി പിന്‍വലിച്ചതോടെ, ഉത്തരവ് അസാധുവാക്കപ്പെടുകയായിരുന്നു. #{red->n->n-> അനിവാര്യമായ മാറ്റം :- }# വർഗീയതയും വംശീയതയും വിഭാഗീയതയും ജാതീയതയും മദിയ്ക്കാത്ത ഒരു കർമ്മപഥത്തിന്റെ പരിശീലകളരിയാണ് നമ്മുടെ വിദ്യാലയങ്ങളും കലാലയങ്ങളും. അവിടെ മൊട്ടിടേണ്ടത്, തലമുറകളുടെ സൗഹൃദമാണ് ... അവിടെ കൈവരിക്കേണ്ടത്, ബൌദ്ധികാടിത്തറയാണ്...അവിടെ രൂപപ്പെടേണ്ടത്, അവനവന്റെ സ്വത്വബോധമാണ് ... അവിടെ പ്രഖ്യാപിയ്ക്കപ്പെടേണ്ടത്, രാഷ്ട്ര ബോധമാണ്... #{black->none->b-> ലേഖകനായ ഡോ.ഡെയ്സൻ പാണേങ്ങാടൻ, തൃശ്ശൂർ സെന്റ്. തോമസ് കോളേജിലെ അസിസ്റ്റന്‍റ് പ്രഫസറാണ് ‍}#
Image: /content_image/SocialMedia/SocialMedia-2019-11-10-09:06:26.jpg
Keywords: യാഥാര്‍
Content: 11652
Category: 18
Sub Category:
Heading: ജീവന്റെ സംസ്‌കാരം സമൂഹത്തില്‍ സജീവമാക്കണം: മാര്‍ ജോസ് പുളിക്കന്‍
Content: കാക്കനാട്: ജീവന്റെ സംസ്‌കാരം സമൂഹത്തില്‍ സജീവമാക്കുവാന്‍ എല്ലാവരും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് സീറോ മലബാര്‍ സഭയുടെ കുടുംബം, അല്മായര്‍, ജീവന്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍ ആഹ്വാനം ചെയ്തു. ഉദരത്തില്‍ ശിശു രൂപം കൊള്ളുന്ന നിമിഷം മുതല്‍ മനുഷ്യജീവന്‍ ആരംഭിക്കുന്നു. തുടര്‍ന്ന് സ്വാഭാവിക മരണം സംഭവിക്കുന്ന സമയം വരെ ജീവനെ ആദരിക്കുവാന്‍ ശ്രദ്ധിക്കണം. കൊലപാതകം, ദയാവധം, ആത്മഹത്യ എന്നിവ ഉണ്ടാകാതെ ജീവന്റെ സംസ്‌കാരം സംരക്ഷിക്കുവാന്‍ ജാഗ്രത വേണമെന്നും, പ്രോലൈഫ് അപോസ്തലെറ്റിന്റെ 'പ്രോലൈഫ് 2020' കലണ്ടറിന്റെ കോപ്പി മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ഡോ. റീത്താമ്മ കെ.വി. യ്ക്ക് നല്‍കി പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. ആന്റണി മൂലയില്‍, പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ്, കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഡോ. ലോറന്‍സ് തൈക്കാട്ടില്‍, സെക്രട്ടറി ഡോ. ഡേയ്‌സന്‍ പാണേങ്ങാടന്‍, ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി ഫാ. ഫിലിപ്പ് വട്ടായത്തില്‍ , മാതൃവേദി ജനറല്‍ സെക്രട്ടറി റോസിലി ജോണ്‍, എ കെ സി സി ഡയറക്ടര്‍ ഫാ.ജിയോ കടവില്‍, എ.കെ.സി.സി. പ്രസിഡന്റ് അഡ്വ ബിജു പറനിലം, മാതൃവേദി ഡയറക്ടര്‍ ഫാ. വില്‍സണ്‍ എലവത്തുങ്കല്‍ കൂനന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-11-11-00:04:04.jpg
Keywords: പുളിക്ക
Content: 11653
Category: 14
Sub Category:
Heading: പാപ്പായുടെ ജപ്പാന്‍ സന്ദര്‍ശനം: തീം സോംഗ് പുറത്തിറങ്ങി
Content: ടോക്കിയോ: ഫ്രാന്‍സിസ് പാപ്പായുടെ ജപ്പാന്‍ സന്ദര്‍ശനത്തിനു ദിവസങ്ങള്‍ ശേഷിക്കേ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ തീം സോംഗ് ഔദ്യോഗികമായി പുറത്തിറക്കി. ദൈവത്തിന്റെ സാദൃശ്യത്തില്‍ ഓരോരുത്തര്‍ക്കും ജീവന്‍ ദാനമായി ലഭിച്ചിരിക്കുന്നുവെന്നും സകല ജനതകളോടുമൊപ്പം നാമെല്ലാവരും നിത്യഗേഹത്തിലേയ്ക്ക്‌ നയിക്കപ്പെടുകയാണെന്ന് ഗാനം പ്രകാശനം ചെയ്തുകൊണ്ട് ജപ്പാനിലെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പറഞ്ഞു. എല്ലാ ജീവനെയും സംരക്ഷിക്കുക എന്നതാണ് ഈ പേപ്പല്‍ സന്ദര്‍ശന വിഷയം തന്നെയാണ് തീം സോംഗില്‍ ഉള്ളത്. ഫ്രാന്‍സിസ് പാപ്പാ 2015-ല്‍ പുറത്തിറക്കിയ ലൗദാത്തോ സീ എന്ന ചാക്രിക ലേഖനത്തിലെ ഉപസംഹാര പ്രാര്‍ത്ഥനയിലെ ഒരു ഭാഗമാണ് Protect all life (എല്ലാ ജീവനെയും സംരക്ഷിക്കുക) എന്നത്. പേപ്പല്‍ സന്ദര്‍ശനത്തിനായുള്ള ജപ്പാന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പേപ്പല്‍ ഗാനം ലഭ്യമാണ്. നവംബര്‍ 23 മുതല്‍ 26 വരെയാണ് പാപ്പായുടെ ജപ്പാന്‍ സന്ദര്‍ശനം നടക്കുക.
Image: /content_image/India/India-2019-11-11-00:17:05.jpg
Keywords: ജപ്പാ
Content: 11654
Category: 1
Sub Category:
Heading: 'ഹോളി ഫാമിലി ക്നാനായ മിഷൻ' എഡിൻബോറോയിൽ ഉദ്ഘാടനം ചെയ്തു
Content: സ്കോട്ലാൻഡ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ മൂന്നാമത്തെ ക്നാനായ മിഷൻ 'ഹോളി ഫാമിലി' എഡിബോറോയിൽ പിറന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാർ മാത്യു മൂലക്കാട്ടും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും എഡിൻബൊറോ ആർച്ച്ബിഷപ് ലിയോ കുഷ്‌ലിയും ഒരുമിച്ചു തിരിതെളിച്ചു പുതിയ മിഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വികാരി ജനറാൾ റവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ, മിഷൻ ഡയറക്ടർ റെവ. ഫാ. ജിൻസ് കണ്ടനാട്ട്, മറ്റു വൈദികർ, നിരവധി വിശ്വാസികൾ തുടങ്ങിയവർ ചരിത്രനിമിഷങ്ങൾക്കു സാക്ഷികളായി. എഡിൻബോറോയിലുള്ള ലിവിങ്സ്റ്റൺ സെൻറ് ആൻഡ്രൂസ് ദൈവാലയത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മുപ്പതിന് നടന്ന തിരുക്കർമ്മങ്ങൾക്ക് മുന്നോടിയായി വിശിഷ്ടാതിഥികളെ സ്വീകരിച്ചാനയിച്ചു. മിഷൻ ഡയറക്ടർ റെവ. ഫാ. ജിൻസ് കണ്ടനാട്ട് എല്ലാവര്ക്കും സ്വാഗതമാശംസിച്ചതിനെത്തുടർന്ന്, മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള ഗ്രേറ്റ് ബ്രിട്ടൺ രൂപതാ മെത്രാന്റെ ഡിക്രി റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ വായിച്ചു. തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കൽ നടത്തിയ ആശംസാപ്രസംഗത്തിനൊടുവിൽ ഡിക്രി റെവ. ഫാ. ജിൻസ് കണ്ടനാട്ടിനു കൈമാറി. മൂന്നു മെത്രാന്മാർ ഒരുമിച്ചു തിരി തെളിച്ചു മിഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചശേഷം നടന്ന ആഘോഷമായ പൊന്തിഫിക്കൽ കുർബാനയിൽ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികനായി. സ്കോട്ലൻഡ് ആർച്ച്ബിഷപ് ലിയോ കുഷ്‌ലി വചനസന്ദേശം നൽകി. നാമെല്ലാം ഒരേ ദൈവത്തിൻറെ മക്കളെന്ന നിലയിലും വി. തോമസും വി. ആൻഡ്രൂവും അടങ്ങിയ ഒരേ അപ്പസ്തോലിക കുടുംബമെന്ന നിലയിലും ഇടവകയാകുന്ന പ്രാദേശിക കുടുംബത്തിൽ ഒരുമിച്ചുവന്നു പ്രാർത്ഥിക്കുന്ന കുടുംബാങ്ങങ്ങളെന്ന നിലയിലും 'ഹോളി ഫാമിലി' എന്ന നാമം ഈ മിഷന് ഏറ്റവും അന്വർത്ഥമാണെന്ന് തിർവചനസന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. വി. കുർബാനയുടെ സമാപനത്തിൽ, മാർ മാത്യു മൂലക്കാട്ട് ആശംസകളർപ്പിച്ചു സംസാരിച്ചു. പുതിയ മിഷന്റെ ലോഗോ പ്രകാശനവും നടന്നു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ മൂന്നു ക്നാനായ മിഷനുകൾ ഉൾപ്പെടെ ഇപ്പോൾ മുപ്പത്തിനാലു മിഷനുകളാണ് പ്രവർത്തിക്കുന്നത്. ഈ വർഷം തന്നെ എയിൽസ്‌ഫോർഡ്, ലെസ്റ്റർ, ഓക്സ്ഫോർഡ്, ലണ്ടൻ, ബെർമിംഗ്ഹാം(ക്നാനായ മിഷൻ) എന്നിവയ്ക്ക് പിന്നാലെ, ആറാമത്തെ മിഷനായാണ് ഇന്നലെ എഡിൻബറോ ക്നാനായ മിഷൻ പിറവിയെടുത്തത്. മിഷൻ ഉദ്ഘാടനത്തിന്റെ വിജയത്തിനായി ഡയറക്ടർ, റെവ. ഫാ. ജിൻസ് കണ്ടനാട്ടിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരികയായിരുന്നു.
Image: /content_image/News/News-2019-11-11-01:51:51.jpg
Keywords: ക്നാനാ
Content: 11655
Category: 14
Sub Category:
Heading: പുതിയ പദ്ധതികളുമായി ബൈബിൾ മ്യൂസിയം: കൂടുതൽ സന്ദര്‍ശകര്‍ എത്തുമെന്ന് പ്രതീക്ഷ
Content: വാഷിംഗ്ടണ്‍ ഡി‌. സി: കൂടുതൽ സന്ദർശകരിലേക്ക് ദൈവ വചനത്തിന്റെ സ്വാധീനമെത്തിക്കുക എന്ന ലക്ഷ്യത്തോടെ വാഷിംഗ്ടണിലെ സുപ്രസിദ്ധ ബൈബിൾ മ്യൂസിയം പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. രണ്ടു വർഷം മുന്‍പ് മ്യൂസിയം സന്ദർശകർക്കായി തുറന്നു കൊടുത്തതിനു ശേഷം ഏകദേശം ഇരുപതു ലക്ഷം ആളുകളാണ് ബൈബിൾ മ്യൂസിയം സന്ദർശിക്കാനായി എത്തിയത്. പുതിയ പദ്ധതികൾ പ്രകാരം ക്രിസ്തുമസിനെയും, പെസഹയെയും, ആഫ്രിക്കൻ-അമേരിക്കൻ ആത്മിയതയും പ്രമേയമാക്കുന്ന പ്രദർശനങ്ങൾ മ്യൂസിയത്തിൽ സജ്ജീകരിക്കും. മൈക്കിൾ എം. കൈസർ എന്ന മാനേജ്മെന്റ് വിദഗ്ധനാണ് പുതിയ പദ്ധതികൾക്ക് പിന്നിലെ ബുദ്ധികേന്ദ്രം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൂടുതൽ വിദഗ്ധരെ മ്യൂസിയത്തിന്റെ വികസനത്തിനായി നിയോഗിച്ച് കഴിഞ്ഞു. 25% അധികം സന്ദർശകരെ മ്യൂസിയത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമാണ് അധികൃതർക്കുളളത്. പ്രശസ്തമായ ഹോബി-ലോബി ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ സ്ഥാപകരായ ഗ്രീൻ ഫാമിലിയാണ് മ്യൂസിയത്തിന്റെ പ്രവർത്തനത്തിന് ഏറ്റവുമധികം സാമ്പത്തികസഹായം നൽകുന്നത്.
Image: /content_image/News/News-2019-11-11-02:08:43.jpg
Keywords: ബൈബി, മ്യൂസി
Content: 11656
Category: 10
Sub Category:
Heading: ദേശീയ ബൈബിള്‍ വാരാചരണത്തിന് നിയമ നിർമ്മാണവുമായി അമേരിക്ക
Content: വിസ്കോൺസിൻ: നവംബർ മാസത്തിലെ അവസാന ആഴ്ച ദേശീയ ബൈബിള്‍ വാരമായി ആചരിക്കാൻ അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്തെ നിയമനിർമ്മാണ സഭ പ്രമേയം കൊണ്ടുവരുന്നു. സഭയുടെ ഭൂരിപക്ഷവും റിപ്പബ്ലിക്കൻ നേതാക്കളായതിനാൽ പ്രമേയം പാസാകുമെന്നാണ് കരുതപ്പെടുന്നത്. ജനസഭയിലെ 15 റിപ്പബ്ലിക് നേതാക്കന്മാരാണ് പ്രമേയത്തിന് അവതരണാനുമതി തേടിയിരിക്കുന്നത്. മുൻ പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ് 1941ൽ നാഷണൽ ബൈബിൾ വീക്ക് ആചരണം പ്രഖ്യാപിച്ചത് പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആചരണം ബൈബിൾ വായിക്കാൻ പ്രോത്സാഹനം നൽകുമെന്നു പ്രമേയത്തിൽ പറയുന്നു. ബൈബിൾ വായന സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരുപാട് ആളുകൾക്ക് ആശ്വാസവും, പ്രചോദനവും നൽകിയിട്ടുണ്ടെന്നും ബൈബിളാണ് തങ്ങളുടെ മൂല്യങ്ങളെയും, ആത്മീയതയെയും, സാമൂഹ്യ ഘടനയെയും രൂപപ്പെടുത്തിയെടുത്തെന്നും റിപ്പബ്ലിക്കൻ നേതാക്കന്മാർ പ്രമേയത്തില്‍ കുറിച്ചു. നാളെയാണ് പ്രമേയം വോട്ടെടുപ്പിന് പരിഗണിക്കുന്നത്. അതേസമയം പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ നിരീശ്വര പ്രസ്ഥാനങ്ങൾ രംഗത്തുവന്നിട്ടുണ്ട്.
Image: /content_image/News/News-2019-11-11-08:03:08.jpg
Keywords: ബൈബി
Content: 11657
Category: 13
Sub Category:
Heading: ക്രൈസ്തവര്‍, തിന്മക്കെതിരെ പോരാടുവാന്‍ വിളിക്കപ്പെട്ടിരിക്കുന്ന വിപ്ലവകാരികള്‍: കാമറൂണ്‍ കര്‍ദ്ദിനാള്‍ ടുമി
Content: യോണ്ഡെ: ഓരോ ക്രൈസ്തവ വിശ്വാസിയും തിന്മക്കെതിരെ പോരാടുവാന്‍ വിളിക്കപ്പെട്ടിരിക്കുന്ന വിപ്ലവകാരികളാണെന്ന് കാമറൂണ്‍ കര്‍ദ്ദിനാള്‍ ക്രിസ്റ്റ്യന്‍ ടുമി. വിവിധ സഭാനേതാക്കള്‍ മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന ദേശീയ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവേയാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. ‘നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുവിന്‍’ എന്ന യേശുവിന്റെ വാക്കുകളെ ഉദ്ധരിച്ച അദ്ദേഹം രാഷ്ട്രീയം ലോകത്തിന്റെ ഭാഗമാണെന്നും എവിടെയെല്ലാം മനുഷ്യര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ അവിടെയെല്ലാം സഭയും ഉണ്ടായിരിക്കണമെന്നും പറഞ്ഞു. രാഷ്ട്രീയത്തേയും രാഷ്ട്രീയ പ്രവര്‍ത്തകരെയും സുവിശേഷവത്കരിക്കുവാനാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്ത്യന്‍ രാഷ്ട്രീയക്കാര്‍ സത്യം ജനങ്ങളിലേക്ക് നിറയ്ക്കുന്നവരായിരിക്കണം. രാഷ്ട്രീയത്തെ ശുദ്ധീകരിക്കേണ്ടത് ക്രിസ്ത്യാനികളുടെ ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ സന്ദേശത്തില്‍ പ്രൊഫഷണല്‍ സ്കൂളുകളിലെ മത്സരപരീക്ഷകളില്‍ നിന്നും മതപഠനം ഒഴിവാക്കിയ കാമറൂണ്‍ സര്‍ക്കാര്‍ നടപടിയെ കര്‍ദ്ദിനാള്‍ ടുമി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇത് തങ്ങളോടുള്ള സര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. മതം അത്ര പ്രധാനപ്പെട്ടതല്ലെന്നാണ് സര്‍ക്കാര്‍ കുട്ടികളോട് പറയുന്നതെന്നും, ഇംഗ്ലണ്ടിലെ ഏറ്റവും ഉന്നതമായ സര്‍വ്വകലാശാലയായ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നല്‍കുന്ന ഏറ്റവം ഉന്നതമായ ബിരുദം ‘ഡോക്ടര്‍ ഓഫ് ഡിവിനിറ്റി’ (ഡി.ഡി) ആണെന്നും അത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ ടുമി ചൂണ്ടിക്കാട്ടി. കാമറൂണ്‍ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്‍ പ്രസിഡന്റ് റവ. ഗോഡ്വില്‍ എന്‍കാം, പ്രിസ്ബിറ്റേറിയന്‍ സഭാ മോഡറേറ്റര്‍ റവ. സാമുവല്‍ ഫോങ്കി ഫോര്‍ബ തുടങ്ങിയ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. കാമറൂണ്‍ സര്‍ക്കാര്‍ സഭയുമായി യുദ്ധത്തിലാണെന്ന കാര്യം പരിപാടിയില്‍ പങ്കെടുത്ത സഭാ പ്രതിനിധികള്‍ ഒറ്റസ്വരത്തില്‍ സമ്മതിച്ചെന്നതും ശ്രദ്ധേയമായി.
Image: /content_image/News/News-2019-11-11-09:50:29.jpg
Keywords: കാമ
Content: 11658
Category: 4
Sub Category:
Heading: പൈശാചിക ഉപദ്രവങ്ങളില്‍ നിന്നും ഭവനത്തെ സംരക്ഷിക്കുവാന്‍ ആറ് മാര്‍ഗ്ഗങ്ങള്‍
Content: നമ്മുടെ ഭവനങ്ങളില്‍ എന്തെങ്കിലും അസ്വസ്ഥത ഉണ്ടാകുമ്പോള്‍, തുടര്‍ച്ചയായി രോഗങ്ങള്‍ അലട്ടുമ്പോള്‍ സ്വഭാവികമായും ഉയരുന്ന നിര്‍ദ്ദേശമുണ്ട്. 'ഒരു വൈദികനെ വിളിച്ച് വീടും പരിസരവും വെഞ്ചിരിച്ചാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായേക്കും'. എപ്പോഴും പുരോഹിതനെ കൊണ്ടുവന്ന്‍ വെഞ്ചരിക്കുന്നതിന് അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ട് താനും. ഇത്തരം സാഹചര്യങ്ങളില്‍ പിശാചുമായുള്ള ആത്മീയ പോരാട്ടത്തില്‍ ഉപയോഗിക്കുവാന്‍ പറ്റിയ നമുക്ക് ചെയ്യാവുന്ന ആറ് ആത്മീയ മാര്‍ഗ്ഗങ്ങളാണ് ഇവിടെ നിര്‍ദ്ദേശിക്കുന്നത്. 1) #{red->none->b->വെഞ്ചരിച്ച കുരിശുരൂപം: ‍}# വെഞ്ചരിച്ച ഒരു കുരിശുരൂപം മുറിയില്‍ പ്രതിഷ്ഠിക്കുന്നത് ഏറെ ഫലപ്രദമായ മാര്‍ഗ്ഗമാണ്. വെഞ്ചരിച്ച ക്രൂശിത രൂപം മറ്റേത് വസ്തുക്കളെക്കാളും ശക്തിയുള്ളതും, പൈശാചിക ഇടപെടലുകള്‍ നിര്‍വ്വീര്യമാക്കാന്‍ ഏറെ ശക്തിയുള്ള ഒന്നുമാണ്. ക്രൂശിത രൂപം സാത്താന്‍ ഏറെ ഭയപ്പെടുന്നു. അതിനാല്‍ നമ്മള്‍ ആയിരിക്കുന്ന ഭവനം/ മുറിയില്‍ ക്രൂശിത രൂപം പ്രതിഷ്ഠിക്കുക പിശാചിനെതിരെയുള്ള പോരാട്ടത്തില്‍ ഏറെ ഫലപ്രദമായ മാര്‍ഗ്ഗമാണ്. 2) #{red->none->b-> വെഞ്ചരിച്ച ഉപ്പും, വിശുദ്ധ ജലവും: ‍}# വെഞ്ചരിച്ച ഉപ്പും, വിശുദ്ധ ജലവും നമ്മുടെ ഭവനത്തില്‍ സൂക്ഷിക്കുന്നതും, തളിക്കുന്നതും നമ്മുടെ ഭവനത്തെ വിശുദ്ധീകരിക്കുകയും അശുദ്ധിയെ അകറ്റുകയും ചെയ്യുന്നു. അതിനാല്‍ ഏതെങ്കിലും വൈദികനെകൊണ്ട് ആശീര്‍വദിച്ച ജലവും (ഹന്നാന്‍ വെള്ളം), ഉപ്പും ഭവനത്തില്‍ സൂക്ഷിക്കുകയും മുറികളിലും ചുറ്റുപാടുകളിലും തളിക്കുകയും ചെയ്യുന്നത് അന്ധകാര ശക്തികളോടുള്ള പോരാട്ടത്തില്‍ ഏറെ സഹായകരമാകും. 3) #{red->none->b-> വിശുദ്ധ രൂപങ്ങള്‍: }# ദിവ്യകാരുണ്യത്തിന്റേയോ, പരിശുദ്ധ കന്യകാമാതാവിന്റേയോ, യേശുവിന്റെ തിരുഹൃദയത്തിന്റേയോ ചിത്രങ്ങള്‍ ചുവരില്‍ തൂക്കുന്നത് നമ്മുടെ ഭവനത്തിന്റെ ആത്മീയ സംരക്ഷണത്തിന് നല്ലതാണ്. 4) #{red->none->b-> പ്രാര്‍ത്ഥന:‍}# തിന്‍മയുടെ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഏറ്റവും ശക്തമായ ആത്മീയ ആയുധമാണ് പ്രാര്‍ത്ഥന. നമ്മുടെ ഇഷ്ട്ടങ്ങള്‍ക്കു അനുസരിച്ച് നമ്മള്‍ ഭവനങ്ങള്‍ പണിയുമെങ്കിലും പ്രാര്‍ത്ഥന മുറി പലരും ഒഴിവാക്കുന്ന കാര്യമാണ്. കൊച്ചു ഭവനമാണെങ്കിലും ഒരു പ്രാര്‍ത്ഥനാ മുറി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം തിന്മയുടെ ശക്തികള്‍ക്ക് എതിരെയുള്ള യുദ്ധത്തില്‍ പ്രാര്‍ത്ഥനയുടെ ആലയം ആ ഭവനത്തിന് എപ്പോഴും കരുത്തേകും. ഭവന നിര്‍മ്മാണത്തിന് ശ്രമിക്കുന്നവര്‍ രൂപങ്ങള്‍ റൂമില്‍ തൂക്കുന്നതിനോടൊപ്പം തന്നെ പ്രാര്‍ത്ഥനമുറി കൂടി ഉള്‍പ്പെടുത്തുന്നതാണ് ഏറെ ഉചിതമായ തീരുമാനം. ഹോസ്റ്റല്‍ സൌകര്യത്തില്‍ കഴിയുന്നവര്‍ക്ക് ഇത് പ്രായോഗികമല്ലെങ്കിലും റൂമിന്റെ ഏതെങ്കിലും ഒരു സ്ഥലത്തു പ്രത്യേകമാം വിധത്തില്‍ ക്രൂശിത രൂപം, വിശുദ്ധ ബൈബിള്‍ എന്നിവ ഭംഗിയായി ഒരുക്കിവെക്കുന്നതാണ് അഭികാമ്യം. 5) #{red->none->b-> സ്തുതിഗീതങ്ങള്‍ കേള്‍ക്കുക: ‍}# ഗ്രിഗോറിയന്‍ സ്തുതിഗീതങ്ങള്‍ ആലപിക്കുന്നതും കേള്‍ക്കുന്നതും നല്ലതാണ്. പ്രൊഫഷണല്‍ ഗായകസംഘത്തില്‍ നിന്നുള്ള സിഡികള്‍ക്ക് പകരം ഏതെങ്കിലും സന്യാസസഭകളില്‍ നിന്നും ലഭിക്കുന്ന സിഡികള്‍ ഭവനത്തില്‍ മുഴക്കുന്നതായിരിക്കും നല്ലതെന്ന് ഭൂതോച്ചാടന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആദം ബ്ലായി പറയുന്നു. 6) #{red->none->b->യേശുവിന്റെ തിരുഹൃദയത്തിനും, കന്യകാമാതാവിന്റെ അമലോത്ഭവ ഹൃദയത്തിനുമായി ഭവനം സമര്‍പ്പിക്കുക:‍}# യേശുവിന്റെ തിരുഹൃദയത്തിനും, കന്യകാമാതാവിന്റെ അമലോത്ഭവ ഹൃദയത്തിനുമായി ഭവനം സമര്‍പ്പിക്കുന്നതു പിശാചുമായുള്ള ആത്മീയ പോരാട്ടത്തില്‍ ഏറെ ഫലപ്രദമാണ്. യേശുവിന്റെ തിരുഹൃദയത്തിന്റേയും, മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന്റേയും ചിത്രങ്ങള്‍ ഇതിനായി ആവശ്യമാണെങ്കിലും, അവ വിലകൂടിയതാകണമെന്നോ മറ്റോ മാനദണ്ഡങ്ങളില്ല. വൈദികന്‍ വീട് വെഞ്ചരിക്കുവാന്‍ വരുന്ന അവസരത്തില്‍ ഇത്തരത്തില്‍ സമര്‍പ്പണം നടത്തുവാന്‍ ആവശ്യപ്പെടുന്നതും മാസാദ്യ വെള്ളിയാഴ്ചകളില്‍ ഭവന പ്രതിഷ്ഠ നടത്തുന്നതും ഉചിതമാണ്. പൈശാചിക ഉപദ്രവങ്ങളില്‍ നിന്നും ഭവനത്തെ ആത്മീയമായി സംരക്ഷിക്കുവാന്‍ അധികം ബുദ്ധിമുട്ടുകളില്ലാത്ത ആറ് മാര്‍ഗ്ഗങ്ങളാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. ഇവ നമ്മുക്ക് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാം. ബന്ധന പ്രാര്‍ത്ഥനകള്‍ ആവര്‍ത്തിച്ചും യേശുവിന്റെ തിരുഹൃദയത്തിന് ഭവനത്തെ പ്രതിഷ്ഠിച്ചു കൊണ്ടും നമ്മുക്ക് ഭവനത്തിന് ചുറ്റും ആത്മീയ വേലികള്‍ സ്ഥാപിക്കാം. അപ്പോള്‍ ഉറപ്പായും പൈശാചിക ഇടപെടലുകള്‍ നിര്‍വ്വീര്യമാകും. originally posted on 11/11/2019
Image: /content_image/Mirror/Mirror-2019-11-11-12:50:41.jpg
Keywords: പൈശാ, സാത്താ
Content: 11659
Category: 13
Sub Category:
Heading: ഫാ. ജോര്‍ജ് പുഞ്ചായില്‍ സിഎംഐക്കു അവാര്‍ഡ്
Content: കോഴിക്കോട്: ദേശീയ പബ്ലിക് ആന്‍ഡ് റീഡ്രസല്‍ കമ്മീഷന്റെ കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡിന് ഫാ. ജോര്‍ജ് പുഞ്ചായില്‍ സിഎംഐ തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ, കലാ മേഖലയിലെ നൂതന പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ്. കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട് െ്രെകസ്റ്റ് സിഎംഐ സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായിരുന്ന അദ്ദേഹം ഇപ്പോള്‍ ഇരിട്ടി സിഎംഐ െ്രെകസ്റ്റ് സ്‌കൂള്‍ പ്രിന്‍സിപ്പലാണ് . അസ്മാക്കിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരള റോപ്പ് സ്‌കിപ്പിംഗ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഡോ. ശശി തരൂര്‍ എംപി അവാര്‍ഡ് സമ്മാനിക്കും.
Image: /content_image/News/News-2019-11-12-03:14:41.jpg
Keywords: അവാര്‍