Contents

Displaying 11361-11370 of 25160 results.
Content: 11680
Category: 1
Sub Category:
Heading: പാപ്പയെ കാണാന്‍ സ്വാതന്ത്ര്യ ദിനാഘോഷം ഒഴിവാക്കി അംഗോള പ്രസിഡന്റ് വത്തിക്കാനില്‍
Content: റോം: സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രസിഡന്റിന്റെ സാന്നിധ്യം ഉണ്ടായിരിക്കണമെന്ന ലോക രാഷ്ട്രങ്ങളിലെ അലിഖിത നിയമം മാറ്റിവെച്ച് അംഗോള പ്രസിഡന്റ് ജൊവാവോ ലൊറെന്‍കോ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. നവംബര്‍ പതിനൊന്നിലെ അംഗോളയുടെ 44-മത് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചക്കായി അദ്ദേഹം വത്തിക്കാനിലെത്തിയത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രസിഡന്റിന്റെ സാന്നിധ്യമുണ്ടായിരിക്കണമെന്ന ലോക രാഷ്ട്രങ്ങളിലെ പതിവിന് വിപരീതമായാണ് ലൊറെന്‍കോ വത്തിക്കാനിലെത്തിയതെന്ന വസ്തുത കൂടിക്കാഴ്ചയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുടെ ലൈബ്രറിയില്‍ അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സാമൂഹ്യ സൗഹാര്‍ദ്ദവും, സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും, അംഗോള നേരിടുന്ന സാമ്പത്തികവും സാമൂഹ്യവുമായ പ്രശ്നങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഇരു രാഷ്ട്രങ്ങളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു. റോമിലെ അംഗോള എംബസ്സിയില്‍ വെച്ച് ഇരുപാര്‍ട്ടികളും നിരവധി ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെക്കുമെന്നു അംഗോള പ്രസിഡന്‍ഷ്യല്‍ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. കൂടിക്കാഴ്ചയില്‍ പ്രധാന കത്തുകളും, അജപാലക രേഖകളും പാപ്പ അംഗോള പ്രസിഡന്റിന് കൈമാറി. ഒരു പ്രസിദ്ധ അംഗോളന്‍ കലാകാരന്റെ പെയിന്റിംഗാണ് പ്രസിഡന്‍റ് പാപ്പക്ക് സമ്മാനിച്ചത്. ലൊറെന്‍കോയുടെ പത്നി അന ഡിയാസ് ലൊറെന്‍കോയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അതേസമയം പ്രസിഡന്റിന്റെ അഭാവത്തില്‍ ഡെപ്യൂട്ടി പ്രസിഡന്റ് ബോര്‍ണിറ്റോ ഡി സൂസയാണ് അംഗോളയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് അധ്യക്ഷത വഹിച്ചത്. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2009-ല്‍ ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പ അംഗോളയില്‍ സന്ദര്‍ശനം നടത്തിയിരിന്നു.
Image: /content_image/News/News-2019-11-14-07:14:00.jpg
Keywords: അംഗോ
Content: 11681
Category: 1
Sub Category:
Heading: തിരുപ്പിറവി ദേവാലയത്തിലേക്ക് തീര്‍ത്ഥാടക പ്രവാഹം: സന്ദര്‍ശന സമയം കൂട്ടി
Content: ബെത്ലഹേം: യേശുവിന്റെ ജനനം കൊണ്ട് പ്രസിദ്ധമായ പാലസ്തീന്‍ നഗരമായ ബെത്ലഹേമിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതിനെ തുടര്‍ന്നു സന്ദര്‍ശക സമയം നീട്ടി. നോമ്പ് കാലത്തിനും, ക്രിസ്തുമസ്സിനും മുന്നോടിയായി തിരുപ്പിറവി ദേവാലയത്തിലെ സന്ദര്‍ശക സമയം മൂന്നു മണിക്കൂറാണ് നീട്ടിയിരിക്കുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 11-ന് പലസ്തീനിലെ പ്രസിഡന്‍ഷ്യല്‍ കമ്മിറ്റി ഓഫ് ചര്‍ച്ചസ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ തീരുമാന പ്രകാരം ഇനിമുതല്‍ തിരുപ്പിറവി ദേവാലയത്തിലെ സന്ദര്‍ശക സമയം രാവിലെ 5 മുതല്‍ വൈകിട്ട് 8 വരെയായിരിക്കും. ഓരോ വര്‍ഷം കഴിയും തോറും തിരുപ്പിറവി ദേവാലയം സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പ്രാദേശിക, അന്താരാഷ്ട്ര തീര്‍ത്ഥാടകരുടേയും വിനോദ സഞ്ചാരികളുടേയും എണ്ണത്തിലുള്ള ക്രമാതീതമായ വര്‍ദ്ധനവ് നിമിത്തം 45 മിനിറ്റ് മുതല്‍ 2 മണിക്കൂര്‍ വരെ ക്യൂവില്‍ നിന്നാല്‍ മാത്രമേ യേശു ജനിച്ച സ്ഥലമെന്ന് പരമ്പരാഗതമായി വിശ്വസിച്ചുവരുന്ന ‘ഗ്രോട്ടോ’ ഒരു നോക്ക് കാണുവാന്‍ സാധിക്കുകയുള്ളുവെന്ന്‍ കമ്മിറ്റിയുടെ പ്രസിഡന്റായ റാംസി ഖൂറി വെളിപ്പെടുത്തി. 2012 മുതല്‍ ദേവാലയത്തില്‍ നടന്നുവരുന്ന അറ്റകുറ്റപ്പണികളും കാല താമസത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബറില്‍ പലസ്തീന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സും ടൂറിസം ആന്‍ഡ്‌ ആന്റിക്വിറ്റി മന്ത്രാലയവും പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് പ്രകാരം 2019 പകുതിയായപ്പോഴേക്കും 17,26,560 പേരാണ് വെസ്റ്റ്‌ ബാങ്കിലെ വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17% വര്‍ദ്ധനവാണിത്. ഇരുപത്തിയഞ്ചു നോമ്പു കാലത്ത് ഏറ്റവും അധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്നത് തിരുപ്പിറവി ദേവാലയമാണ്. അതിര്‍ത്തി രാഷ്ട്രീയപരമായ സംഘട്ടനങ്ങള്‍ മേഖലയെ കീറിമുറിക്കുന്നതിനിടയിലും വിശുദ്ധ നാട് കാണുവാന്‍ വരുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ലോകത്തിന്റെ ആത്മീയ ത്വരയെയാണ് എടുത്തുക്കാണിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
Image: /content_image/News/News-2019-11-14-09:09:08.jpg
Keywords: ബെത്ല, വിശുദ്ധ നാട
Content: 11682
Category: 11
Sub Category:
Heading: കെസിവൈഎം സംസ്ഥാന തല വനിത ക്യാമ്പ് 'പ്രചോദിനി 2019' ഇന്ന് ആരംഭിക്കും
Content: കോട്ടയം: കെസിവൈഎം സംസ്ഥാനസമിതി വിജയപുരം രൂപതയുടെ ആതിഥേയത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല വനിത ക്യാന്പ് 'പ്രചോദിനി 2019'ന് ഇന്നു കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ തുടക്കം. കേരളത്തിലെ 32 രൂപതകളില്‍നിന്നായി 150ല്‍പരം യുവതികള്‍ പങ്കെടുക്കുന്ന ക്യാമ്പ് തോമസ് ചാഴിക്കാടന്‍ എംപി ഉദ്ഘാടനം ചെയ്യും. ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍, നിഷ ജോസ്, സിസ്റ്റര്‍ നോര്‍ബട്ട സിടിസി, ഡോ. അഭിരാമി തുടങ്ങിയവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്കും. മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ക്യാന്പ് 17നു സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം ഉദ്ഘാടനംചെയ്യും. ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ബിജോ പി. ബാബു, ഡെലിന്‍ ഡേവിഡ്, സിസ്റ്റര്‍ റോസ് മെറിന്‍ എസ്ഡി തുടങ്ങിയവര്‍ പ്രസംഗിക്കും. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍, കെ.എസ്. ടീന, റോസ്‌മോള്‍ ജോസ്, ഡെനിയ സിസി ജയന്‍, സിസ്റ്റര്‍ റാണി സിഎംഎം, ഫാ. ജോണ്‍ വിയാനി, വര്‍ഗീസ് മൈക്കിള്‍ തുടങ്ങിയവര്‍ ക്യാന്പിനു നേതൃത്വം നല്കും.
Image: /content_image/India/India-2019-11-15-03:34:46.jpg
Keywords: കെ‌സി‌വൈ‌എം
Content: 11683
Category: 18
Sub Category:
Heading: 'ദർശനം': തിരുവന്തപുരം അതിരൂപതയുടെ കാഴ്ച പരിമിതിതരുടെ സംഗമം ശ്രദ്ധേയമായി
Content: തിരുവനന്തപുരം: തിരുവന്തപുരം ലത്തീൻ അതിരൂപതയിലെ അംഗങ്ങളായ കാഴ്ച പരിമിതിതരുടെ സംഗമം 'ദർശനം' അതിരൂപതാ കുടുംബ പ്രേക്ഷിത ശ്രുശ്രൂഷയുടെ അഭിമുഖ്യത്തിൽ നടത്തി. അതിരൂപതാ സഹായമെത്രാൻ റൈറ്റ്.റവ ക്രിസ്തുദാസ് ആർ അദ്ധ്യക്ഷത വഹിച്ച സംഗമം വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്ത് ഉത്ഘാടനം ചെയ്തു. കാഴ്ച പരിമിതിയുള്ളവരെ പോലെയുള്ള സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ സർക്കാർ പദ്ധതികളിലൂടെ ചേർത്തു പിടിക്കുന്നുണ്ടെങ്കിലും ഇതുപോലുള്ള സംഗമങ്ങൾ അവർക്ക് വലിയൊരു അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.കാഴ്ചയുള്ളവരെക്കാൾ കാഴ്ച പരിമിതിയുള്ളവർക്കാണ് ഉൾക്കാഴ്ചയുള്ളതെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ക്രിസ്തുദാസ് പിതാവ് പറഞ്ഞു. ചടങ്ങിന് ശ്രുശ്രൂഷാ ഡയറ്കടർ ഫാ.ഏ.ആർ ജോൺ സ്വാഗതം ആശംസിച്ചു. കാഴ്ച പരിമിതിതരുടെ പ്രതിനിധികളായി ശ്രീ. കലിസ്റ്റസ്, കുമാരി. റോസി എന്നിവർ ആശംസകൾ അർപ്പിച്ചു. കെസിബിസി പ്രോലൈഫ് തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ആന്റണി പത്രോസ് നന്ദി പറഞ്ഞു. കാഴ്ച പരിമിതിതരുടെ ഇടയിൽ നിന്നും വിവിധ മേഖലയിലെ പ്രഗത്ഭരെ ആദരിച്ചു. അഞ്ജിത (സംഗീതാദ്ധ്യാപിക, അന്ധവിദ്യാലയം) അമൽ രാജ് (സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവം ശാസ്ത്രീയ സംഗീത ജേതാവ്), റോസി (ബിരുദ വിദ്യാർത്ഥിനി ) സിജോ (കേരള ബ്ലൈൻഡ് ക്രിക്കറ്റ് ടീമംഗം) ക്രിസ്തുദാസ് (ഒൻപതു മക്കളുടെ പിതാവ്) എന്നിവരെ ആദരിച്ചു. കാഴ്ച പരിമിതിതരുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും കലാപരിപാടികളും നടത്തി. സംഗമത്തിനു മുമ്പ് ചികിത്സയ്ക്കു ശേഷം വിശ്രമിക്കുന്ന അതിരൂപതാ മെത്രാപ്പോലീത്ത സൂസപാക്യം പിതാവിനെ കാഴ്ച പരിമിതിതരുടെ സംഘം സന്ദർശിച്ചു.
Image: /content_image/India/India-2019-11-15-03:35:53.jpg
Keywords: അന്ധ, കാഴ്ച
Content: 11684
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ സുഡാന്‍ സന്ദര്‍ശനത്തില്‍ ഭാഗഭാക്കാകാന്‍ ആംഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷനും
Content: വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തില്‍ ദക്ഷിണ സുഡാനില്‍ സംയുക്ത സന്ദര്‍ശനത്തിനു പദ്ധതിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പയും ആംഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയും. ദക്ഷിണ സുഡാനിലെ രാഷ്ട്രീയ നേതാക്കള്‍ വൈരം തീര്‍ത്ത് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചാല്‍ സന്ദര്‍ശനം തടസം കൂടാതെ നടന്നേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ ദിവസം ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി വത്തിക്കാന്‍ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. കഴിഞ്ഞ ഞായറാഴ്ച സുഡാന്‍ സന്ദര്‍ശനത്തിന് സാധ്യതയുണ്ടെന്ന് പാപ്പ സൂചിപ്പിച്ചിരിന്നു. പരസ്പരം വംശീയപോരാട്ടം നടത്തിയിരുന്ന ദക്ഷിണ സുഡാന്‍ നേതാക്കളെ അനുരഞ്ജനത്തിനു പ്രേരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചവരാണ് ഫ്രാന്‍സിസ് പാപ്പയും റവ. ജസ്റ്റിന്‍ വെല്‍ബിയും. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പരസ്പരമുള്ള പോരാട്ടം മറന്ന്‍ പ്രാർത്ഥനയ്ക്കും കൂടിക്കാഴ്ചയ്ക്കും അനുരഞ്ജനത്തിനും വഴിയൊരുക്കാന്‍ വത്തിക്കാൻ സെക്രട്ടറിയേറ്റും കാന്‍റര്‍ബറി ആർച്ച് ബിഷപ്പിന്‍റെ ഓഫീസും ചേർന്നു നേതാക്കള്‍ക്കു വേണ്ടി ധ്യാനം സംഘടിപ്പിച്ചിരിന്നു. ധ്യാനത്തിന് ഒടുവില്‍ ഭരണപക്ഷ പ്രതിപക്ഷ നേതാക്കളുടെ മുന്നില്‍ മുട്ടുകുത്തി പാദങ്ങൾ ചുംബിച്ചുകൊണ്ട് പാപ്പ സമാധാന അഭ്യര്‍ത്ഥന നടത്തി. ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തന്നെ വഴി തെളിയിച്ചിരിന്നു. അതേസമയം രാജ്യത്തു സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഫെബ്രുവരിക്കകം സര്‍ക്കാര്‍ രൂപീകരണം നടന്നേക്കുമെന്നാണു സൂചന.
Image: /content_image/News/News-2019-11-15-04:25:05.jpg
Keywords: ആംഗ്ലി, സുഡാ
Content: 11685
Category: 1
Sub Category:
Heading: വെനീസിൽ പ്രളയം: പ്രമുഖ ദേവാലയമായ സെന്റ് മാർക്ക് കത്തീഡ്രലില്‍ വൻനാശനഷ്ടം
Content: വെനീസ്: അര നൂറ്റാണ്ടിനിടെ കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ഇറ്റലിയിലെ പ്രശസ്ത നഗരമായ വെനീസ് മുങ്ങി. ചരിത്രത്തിൽ ഒരു തവണ മാത്രമാണ് വെനീസിന്റെ ഭൂപ്രദേശങ്ങളിൽ ഇത്രയധികം വെള്ളം കയറിയിട്ടുളളത്. 85% ഭൂപ്രദേശവും വെള്ളത്തിനടിയിലായ നഗരത്തിലെ പ്രമുഖ കത്തോലിക്ക ദേവാലയമായ സെന്റ് മാർക്ക് ബസിലിക്കയില്‍ വെള്ളം കയറിയിട്ടുണ്ട്. 1200 വർഷത്തെ ചരിത്രത്തിൽ, ഇത് ആറാം തവണയാണ് ബസിലിക്കയിൽ വെള്ളം കയറുന്നത്. ബസിലിക്കയിൽ വെള്ളം കയറിയതിനാൽ പരിഹരിക്കാനാവാത്ത വിധം ദേവാലയത്തിന്റെ ഘടനയെ അത് ബാധിക്കുമെന്ന ആശങ്ക വെനീസ് ആർച്ച് ബിഷപ്പ് ഫ്രാൻസിസ്കോ മൊറാഗ്ലിയ പങ്കുവെച്ചു. 1063 ലാണ് ഇപ്പോഴത്തെ ബസലിക്കയുടെ പണി ആരംഭിക്കുന്നത്. 1094-ൽ ബസിലിക്ക ദേവാലയത്തിന്റെ പ്രതിഷ്ഠ നടക്കുകയും, വിശുദ്ധ മാർക്കോസിന്റെ നാമം ദേവാലയത്തിന് നൽകപ്പെടുകയും ചെയ്തു. വെനീഷ്യൻ വ്യാപാരികൾ ഈജിപ്തിലെ അലക്സാണ്ട്രിയയിൽ നിന്നും കൈമാറ്റം ചെയ്തെത്തിച്ച വിശുദ്ധ മർക്കോസിന്റെ ഭൗതികാവശിഷ്‌ടം പ്രധാന അൾത്താരയിലാണ് സൂക്ഷിച്ചിരുന്നത്. ബസിലിക്കയുടെ മാർബിളിൽ വരച്ചിരിക്കുന്ന ബൈബിൾ കഥകൾ ഏകദേശം എണ്ണായിരത്തോളം സ്ക്വയർ മീറ്ററുകൾ വരും. ഈ ദേവാലയമാണ് ഇപ്പോള്‍ വെള്ളപ്പൊക്കത്തിന്റെ ഇരയായിരിക്കുന്നത്. അതേസമയം വെനീസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Image: /content_image/News/News-2019-11-15-05:00:36.jpg
Keywords: റോമ, ഇറ്റലി
Content: 11686
Category: 1
Sub Category:
Heading: ഐഎസ് തീവ്രവാദികളുടെ ലക്ഷ്യം സിറിയൻ ക്രൈസ്തവര്‍: ആശങ്ക പങ്കുവെച്ച് അപ്പസ്തോലിക് വികാർ
Content: ആലപ്പോ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ സിറിയൻ ക്രൈസ്തവരെ ലക്ഷ്യമിടുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച് ആലപ്പോയിലെ അപ്പസ്തോലിക് വികാർ മോൺസിഞ്ഞോർ ജോർജ് അബു കാസൻ. തുർക്കിയുടെ ഭാഗത്തുനിന്ന് കുർദുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയതായി അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം അർമേനിയൻ കത്തോലിക്കാ വൈദികനും, അദേഹത്തിന്റെ പിതാവും കുർദിഷ്- സിറിയൻ സേനയുടെ കൈവശമുണ്ടായിരുന്ന തുർക്കി അതിർത്തിയോട് ചേർന്നുള്ള ഡിയർ എൽ സോർ പ്രവിശ്യയിൽ തീവ്രവാദികളാൽ കൊല്ലപെട്ടിരുന്നു. കാമിഷ്ലി നഗരത്തിലെ ചന്ത സ്ഥലത്തിനും, ഒരു കൽദായ ദേവാലയത്തിനും സമീപം കഴിഞ്ഞദിവസം മൂന്ന് ബോംബ് സ്ഫോടനങ്ങളും നടന്നിരുന്നു. ഏഴു പേരുടെ ജീവനാണ് സ്ഫോടനങ്ങളിൽ പൊലിഞ്ഞത്. പരിക്കേറ്റവരുടെ എണ്ണം എഴുപതോളമാണ്. ദേവാലയത്തിന് സമീപം ബോംബ് സ്ഫോടനം നടന്നത് ക്രൈസ്തവരെ തീവ്രവാദികൾ ലക്ഷ്യമിടുന്നുവെന്ന യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതെന്ന്‍ മോൺസിഞ്ഞോർ ജോർജ് അബു കാസൻ പറയുന്നു. ഇത്തരത്തിലുള്ള സംഭവ വികാസങ്ങൾ തുടർന്നാൽ ആയിരങ്ങൾ പലായനം ചെയ്യേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ക്രൈസ്തവരെ തുരത്താനായി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയായിരിക്കാം ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
Image: /content_image/News/News-2019-11-15-06:55:44.jpg
Keywords: സിറിയ
Content: 11687
Category: 1
Sub Category:
Heading: പാവങ്ങളുടെ ആഗോള ദിനം നവംബര്‍ 17ന്: ആയിരത്തിയഞ്ഞൂറ് ദരിദ്രർക്കൊപ്പം പാപ്പയുടെ ഭക്ഷണം
Content: വത്തിക്കാന്‍ സിറ്റി: ദരിദ്രര്‍ക്കുവേണ്ടിയുള്ള ആഗോളദിനമായ നവംബര്‍ 17 ഞായറാഴ്ച പാവങ്ങളായ ആയിരത്തിയഞ്ഞൂറ് പേര്‍ക്ക് ഒപ്പം ഫ്രാന്‍സിസ് പാപ്പ ഉച്ച ഭക്ഷണം കഴിക്കും. പ്രാദേശിക സമയം രാവിലെ പത്തു മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടക്കുന്ന ബലിയര്‍പ്പണത്തിന് ശേഷമാണ് പാപ്പ മാര്‍പാപ്പ ഇവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുക. റോം, ഇറ്റലി എന്നീ രൂപതകളില്‍ നിന്നുള്ളവരാണ് ഇതില്‍ പങ്കുചേരുക. സന്നദ്ധസംഘടനകളും സഭാകൂട്ടായ്മകളും രൂപതാതലത്തിലും, പ്രാദേശിക തലത്തിലും, രാജ്യാന്തരതലത്തിലും പ്രാതിനിധ്യ സ്വഭാവത്തോടെ സമൂഹങ്ങളില്‍നിന്നും പാവങ്ങളായവര്‍ പാപ്പയുടെ സമൂഹബലിയര്‍പ്പണത്തില്‍ പങ്കെടുക്കും. നവ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘമാണ് പാവങ്ങളുടെ ആഗോള ദിനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ദരിദ്രന്റെ പ്രത്യാശ ഒരിക്കലും നഷ്ടമാകുകയില്ല എന്ന സങ്കീര്‍ത്തനഭാഗമാണ് ഇത്തവണത്തെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. 2016-ല്‍ കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപന അവസരത്തില്‍ ഫ്രാന്‍സിസ് പാപ്പ തന്നെയാണ് ദരിദ്രര്‍ക്കുവേണ്ടിയുള്ള ആഗോളദിനം എന്ന പേരിലുള്ള ആചരണത്തിന് തുടക്കം കുറിച്ചത്. ഇതിന് ഓരോ വര്‍ഷം കഴിയും തോറും വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2019-11-15-07:35:22.jpg
Keywords: പാവ, ദരിദ്ര
Content: 11688
Category: 1
Sub Category:
Heading: നൈജീരിയായിലെ ക്രൈസ്തവ നരഹത്യയുടെ സ്‌പോണ്‍സര്‍ തുര്‍ക്കി? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്
Content: കെയ്റോ: ആഫ്രിക്കയില്‍ ഏറ്റവും ശക്തമായ വേരുകളുള്ള കുപ്രസിദ്ധ തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന് ആയുധങ്ങള്‍ നല്‍കുന്നത് തുര്‍ക്കിയാണെന്ന ഗുരുതര ആരോപണവുമായി ഈജിപ്തിലെ ടെന്‍ ടിവിയുടെ വാര്‍ത്താ റിപ്പോര്‍ട്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചോര്‍ത്തപ്പെട്ട ഫോണ്‍ വിളിയുടെ അടിസ്ഥാനത്തിലാണ് ടെന്‍ ടിവി യുടെ അവതാരകനായ നാഷത് അല്‍-ദെയ്ഹി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനും, സര്‍ക്കാരും തുര്‍ക്കിയില്‍ നിന്നും ആയുധങ്ങള്‍ കടത്തുന്നുണ്ടെന്നും, ഇത് നൈജീരിയയിലേക്കാണെന്നും, ബൊക്കോ ഹറാം സംഘടനക്ക് വേണ്ടിയാണെന്നും ദെയ്ഹിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുകയാണ്. നൈജീരിയായില്‍ ഏറ്റവും അധികം ക്രൈസ്തവരെ കൊന്നൊടുക്കിയ ഇസ്ളാമിക തീവ്രവാദ സംഘടനയാണ് ബൊക്കോഹറാം. അതേസമയം വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ അഭിപ്രായ പ്രകടനം നടത്തി രംഗത്തെത്തിയിട്ടുണ്ട്. ‘താനിതില്‍ ഒട്ടും തന്നെ അത്ഭുതപ്പെടുന്നില്ല’ എന്നാണ് ഡേവിഡ് ഹോറോവിറ്റ്‌സ് ഫ്രീഡം സെന്ററിലെ ഫെല്ലോ ജേര്‍ണലിസ്റ്റായ റെയ്മണ്ട് ഇബ്രാഹിമിന്റെ പ്രതികരണം. 2014-2015 കാലയളവില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ടേപ്പാണിതെന്നും, പല സ്ഥലങ്ങളിലും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇബ്രാഹിം വെളിപ്പെടുത്തി. എര്‍ദോര്‍ഗന്‍ ഇസ്ലാമിക് സ്റ്റേറ്റിനെ സഹായിക്കുന്നുണ്ടെന്ന ആരോപണം പൂര്‍ണ്ണമായും ശരിയാണെന്നും അദ്ദേഹം പറയുന്നു. അടുത്തിടെ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍-ബാഗ്ദാദി കൊല്ലപ്പെട്ടത് തുര്‍ക്കി അതിര്‍ത്തിയില്‍ നിന്നും വെറും മൂന്നു മൈല്‍ ദൂരത്താണെന്ന കാര്യവും, ആ സ്ഥലം സിറിയന്‍ സര്‍ക്കാരിനെതിരെ പോരാടുന്ന ജിഹാദികളുടെ അവസാന ശക്തികേന്ദ്രമാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ബൊക്കോഹറാമിന്റെ ആയുധങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്. ഫുലാനി ഗോത്രം പോലെയുള്ളവരിലേക്കും, ബുര്‍ക്കിനാ ഫാസോ പോലെയുള്ള ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും ഇവ വിതരണം ചെയ്യപ്പെടുന്നതും അന്താരാഷ്ട്ര നിരീക്ഷകരുടെ നിരീക്ഷണത്തിലാണ്. ഇവിടങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ച കാര്യവും ഇബ്രാഹിം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ തകിടം മറിച്ച് ഇസ്ലാമിക ഖാലിഫേറ്റ് സ്ഥാപിക്കുവാനാണ് എര്‍ദോര്‍ഗന്‍ ശ്രമിക്കുന്നതെന്ന ആരോപണം നേരത്തേ മുതല്‍ ശക്തമാണ്. വടക്ക്-കിഴക്കന്‍ സിറിയയിലെ സ്വയംഭരണാവകാശമുള്ള ജനാധിപത്യ ഭരണകൂടവും എര്‍ദോര്‍ഗന്റെ വിമര്‍ശകരും ഇക്കാര്യം പലവട്ടം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും അത് പിന്നീട് പരിഗണിക്കാതെ പോയി. ഗ്രീസ്, സിറിയ, ഇറാഖ് എന്നിവയുടെ ചില ഭാഗങ്ങളെ തുര്‍ക്കിയുടെ ഭാഗമായി ചിത്രീകരിച്ചുകൊണ്ടുള്ള ഭൂപടം അടുത്തകാലത്ത് തുര്‍ക്കിയുടെ പ്രതിരോധ മന്ത്രി സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്തതും തുര്‍ക്കിയുടെ ഇസ്ളാമിക അധിനിവേശ ചിന്താഗതിയെ സ്ഥിരീകരിക്കുകയാണ്.
Image: /content_image/News/News-2019-11-15-10:42:52.jpg
Keywords: തുര്‍ക്കി, നൈജീ
Content: 11689
Category: 4
Sub Category:
Heading: സൂക്ഷിക്കുക; പ്രാർത്ഥനയിൽ നിന്ന് പിന്തിരിപ്പിക്കാൻ പിശാച് ഒരുക്കുന്ന നാലു കെണികൾ
Content: പ്രാര്‍ത്ഥിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുക, താത്പര്യം കുറയുക തുടങ്ങി അനേകം പ്രതിബന്ധങ്ങള്‍ നമ്മുടെ ആത്മീയ ജീവിതത്തിന്റെ പോഷണത്തിന് തടസ്സമാകാറുണ്ട്. നമ്മളെ പ്രാർത്ഥനയിൽ നിന്ന് പിന്തിരിപ്പിക്കാൻ പിശാച് വിവിധ കെണികള്‍ ഒരുക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. സാത്താന്‍ കൗശലക്കാരനായതിനാൽ മിക്കപ്പോഴും നമ്മൾ അവന്റെ കെണിയിൽ വീണുപോകാറുണ്ട് താനും. പ്രാര്‍ത്ഥനയില്‍ ആഴപ്പെടുന്നതിന്, പിശാച് ഒരുക്കുന്ന കെണികളെ കുറിച്ച് അവബോധം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിലുള്ള നാലു കെണികളെ കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത്. 1. #{red->none->b-> പ്രാർത്ഥന നിഷ്ഫലമാണ് എന്ന ചിന്ത: ‍}# പ്രാര്‍ത്ഥനയുടെ അത്ഭുതകരമായ ശക്തി ജീവിതത്തില്‍ അനുഭവിച്ച് അറിഞ്ഞവരാണ് നമ്മില്‍ ഭൂരിഭാഗവും. എന്നാല്‍ അവയെ മറന്നുകൊണ്ട് മാനുഷികമായ ചിന്തയിൽ നിന്ന്‍ ഉരുതിരിയുന്ന ഒരു തെറ്റായ ആശയമാണ്- പ്രാർത്ഥന നിഷ്ഫലമാണ് എന്ന ചിന്ത. ക്രൈസ്തവ സന്യാസ ജീവിതം നയിക്കുന്നവരോട് ചിലര്‍ ചോദിക്കുന്ന ചോദ്യവും ഇതാണ്. പ്രാർത്ഥനയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച അവർക്ക് എന്ത് പ്രയോജനമാണ് ഉണ്ടാവുന്നത്?. ബാഹ്യമായ കണ്ണുകളിലൂടെ നോക്കുമ്പോള്‍ സന്യാസികളുടെ ജീവിതം പ്രയോജനരഹിതമാണ്. പക്ഷേ ആന്തരിക തലത്തിലോ? സ്നേഹത്തിന്റെ കണ്ണുകളിലൂടെയല്ല മറിച്ച് ഭൗതിക നേട്ടത്തിന്റെ കണ്ണുകളിലൂടെയാണ് നാം പ്രാർത്ഥനയുടെ ഫലത്തെ നോക്കിക്കാണുന്നത്. അത് മാറ്റിവെച്ച് ആന്തരികമായ ബോധ്യത്തിലൂടെ ചിന്തിക്കാം. അപ്പോള്‍ പ്രാര്‍ത്ഥന ഫലദായകമാണെന്ന വസ്തുത നമ്മള്‍ക്കു അനുഭവിച്ചറിയുവാന്‍ സാധിയ്ക്കും. 2. #{red->none->b-> നിങ്ങൾക്ക് പ്രാർത്ഥിക്കാൻ അറിയില്ല: ‍}# പ്രാർത്ഥിക്കുന്നത് സങ്കീര്‍ണ്ണമായ പ്രക്രിയയാണ്, അത് കഴിവുള്ളവരെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ എന്നൊക്കെയുള്ള ചിന്താഗതി ചിലപ്പോള്‍ നമ്മെ അലട്ടാറുണ്ട്. എന്നാല്‍ ഇത് വലിയ ഒരു കെണിയാണ്. പ്രാർത്ഥിക്കുന്നതിന് മുമ്പ് നമുക്ക് പരിശീലനമാവശ്യമുണ്ട് എന്ന ചിന്തയില്‍ പ്രാര്‍ത്ഥന മാറ്റിവെക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചപ്പെടുത്തുക- ഇത് അവന്റെ കെണി മാത്രമാണ്. നമുക്ക് വേണ്ടവിധം പ്രാർത്ഥിക്കാനറിയില്ല എന്നതു ശരിയാണ്. എന്നാല്‍ അവ പ്രാര്‍ത്ഥനക്കുള്ള തടസ്സമായി മാറരുത്. ഉദാഹരണമായി, ഒരു പിതാവ് തന്റെ കുഞ്ഞിനെ കൈകളിലെടുത്ത സമയത്ത് കുഞ്ഞ് ശബ്ദമുണ്ടാക്കി എന്നിരിക്കട്ടെ. സംസാരിക്കാൻ പഠിച്ചതിനു ശേഷം മാത്രമേ ഇനി തന്റെ അടുത്ത് വരാൻ പാടുള്ളൂ എന്ന് പിതാവ് കുഞ്ഞിനോട് പറയുമോ? അതിന് ഒട്ടും സാധ്യതയില്ല. കുഞ്ഞിന്റെ ശബ്ദം പിതാവിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. ദൈവ പിതാവിനും ഇതുപോലെതന്നെയാണ്. നമ്മുടെ പ്രാര്‍ത്ഥന ശ്രവിക്കുന്നവനാണ് നമ്മുടെ കര്‍ത്താവ്. 3. #{red->none->b-> സമയം കിട്ടുമ്പോൾ മാത്രം പ്രാർത്ഥിച്ചാൽ മതി: ‍}# ഒന്നുറപ്പാണ്. സമയം കിട്ടുമ്പോൾ പ്രാർത്ഥിക്കാൻ വേണ്ടി നമ്മുടെ പ്രാർത്ഥന മാറ്റിവച്ചാൽ, അത് മുന്നോട്ട് നീണ്ടുപോകുമെന്നല്ലാതെ പ്രാര്‍ത്ഥിക്കുവാനുള്ള സാധ്യത വളരെ വിരളമാണ്. നമ്മുടെ മുൻഗണന എന്താണ് എന്നതാണ് പ്രശ്നം. പ്രാർത്ഥന അത്യാവശ്യമാണെന്ന് നാം മനസ്സിലാക്കുകയാണെങ്കിൽ നമ്മുടെ സമയക്രമത്തിൽ പ്രാർത്ഥന ഇടംപിടിക്കും. അതിനാല്‍ പ്രതിസന്ധിയുടെ നേരങ്ങളില്‍ മാത്രം കൂടുതല്‍ പ്രാര്‍ത്ഥിക്കുന്ന പ്രവണത മാറ്റി ഓരോ ദിവസത്തിലെയും കുറച്ചു സമയം എങ്കിലും വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കുള്ള അവസരമാക്കി മാറ്റുക. 4. #{red->none->b-> ‍ജോലിയാണ് പ്രാർത്ഥനയെന്ന തെറ്റായ ചിന്താഗതി: }# ജോലി ഭാരം നിമിത്തം പ്രാര്‍ത്ഥന ഒഴിവാക്കുന്നവരും കുറവല്ല. പൂർണ്ണമായും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രസ്തുത ജോലി ദൈവത്തിന് സമർപ്പിക്കുകയാണെങ്കിൽ, പ്രാർത്ഥിക്കുന്നതിൽ നിന്ന് നാം ഒഴിവാക്കപ്പെടുമെന്ന ചിന്ത അബദ്ധജടിലമാണ്. ദൈവത്തിന്റെ സാന്നിധ്യത്തിലായിരിക്കാൻ പ്രാർത്ഥന മാത്രമല്ല മാർഗ്ഗമെന്നത് സത്യമാണ്. ജോലിയില്ലാത്ത സമയത്ത് നമുക്ക് പ്രാർത്ഥിക്കാൻ സാധിക്കുകയാണെങ്കിൽ ജോലിയുള്ള സമയത്തും നമുക്ക് പ്രാർത്ഥിക്കാൻ സാധിക്കും. അതിനുള്ള ജീവിതരീതി നമ്മള്‍ തന്നെ ക്രമപ്പെടുത്തിയെടുക്കുകയാണ് വേണ്ടത്. കേവലം പ്രതിസന്ധി വരുമ്പോള്‍ പ്രാര്‍ത്ഥിക്കുകയും അല്ലാത്ത സാഹചര്യങ്ങളില്‍ ആത്മീയ ജീവിതത്തില്‍ നിന്ന്‍ തെന്നിമാറി കഴിയുകയും ചെയ്യുന്ന നമ്മുടെ ബലഹീനമായ അവസ്ഥ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ഇന്നു തന്നെ നമ്മുക്ക് തീരുമാനമെടുത്തു കൂടെ? അങ്ങനെ സ്വര്‍ഗ്ഗീയ പിതാവുമായുള്ള സ്നേഹബന്ധം നമ്മുക്ക് കൂടുതല്‍ ഊഷ്മളമാക്കാം. #Repost
Image: /content_image/Mirror/Mirror-2019-11-21-11:48:16.jpg
Keywords: പിശാച, സാത്താ