Contents

Displaying 11401-11410 of 25160 results.
Content: 11720
Category: 13
Sub Category:
Heading: അശരണർക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മലയാളി സന്യാസിനിക്ക് പാപ്പയുടെ ആദരം
Content: വത്തിക്കാന്‍ സിറ്റി: തെരുവിൽ ഉപേക്ഷിക്കപെട്ട സ്ത്രീകൾക്കും, കുട്ടികൾക്കും വയോധികര്‍ക്കും രണ്ടു പതിറ്റാണ്ടിലധികമായി അഭയമൊരുക്കുന്ന മലയാളി സന്യാസിനി സിസ്റ്റർ ലൂസി കുര്യന് ഫ്രാൻസിസ് മാർപാപ്പയുടെ ആദരം. തിങ്കളാഴ്ച വത്തിക്കാനിലെത്തിയ സിസ്റ്റർ ലൂസി കുര്യനെ അതീവ സന്തോഷത്തോടും സൗഹാര്‍ദ്ദത്തോടും കൂടിയാണ് പാപ്പ സ്വീകരിച്ചത്. 1997ൽ മഹാരാഷ്ട്രയിലെ പൂനയിൽ ആശ്രയമില്ലാതെ അലയുന്നവർക്ക് അഭയം നൽകാനായി സിസ്റ്റർ ലൂസി സ്ഥാപിച്ച മാഹെർ എന്ന സംഘടന ഇന്നു അനേകരുടെ കണ്ണീരൊപ്പുകയാണ്. പാപ്പയുമായുള്ള സന്ദര്‍ശനത്തിന് ശേഷം തന്റെ ശുശ്രൂഷ ജീവിതത്തെ കുറിച്ച് സിസ്റ്റര്‍ ലൂസി വത്തിക്കാന്‍ റേഡിയോയോട് മനസ്സ് തുറന്നു. ഒരിക്കല്‍ ക്രൂരനായ ഭർത്താവിൽ നിന്നുമുണ്ടാകുന്ന ആക്രമണങ്ങളിൽ നിന്നും രക്ഷതേടി ഗർഭിണിയായ സ്ത്രീ വേദനയോടെ തന്നെ കാണാനെത്തി. അടുത്ത ദിവസം താമസിക്കാനുള്ള സൗകര്യം എവിടെയെങ്കിലും ഒരുക്കി തരാമെന്ന് ഉറപ്പും നൽകി. ദുഃഖത്തോടെ തിരികെ മടങ്ങിയ ആ സ്ത്രീയെ വൈകുന്നേരം ഭർത്താവ് തീകൊളുത്തി കൊന്നു. ഉദരത്തിലുണ്ടായിരുന്ന കുഞ്ഞും മരണമടഞ്ഞു. പ്രസ്തുത സംഭവമായിരുന്നു സ്ത്രീകൾക്കായി ഒരു അഭയ കേന്ദ്രമാരംഭിക്കാൻ സിസ്റ്റർ ലൂസിക്ക് പ്രേരണ നൽകിയത്. മഹാരാഷ്ട്ര കൂടാതെ ജാർഖണ്ഡിലും സംഘടനക്ക് ഇന്നു സാന്നിധ്യമുണ്ട്. അശരണർക്കായി സുരക്ഷിതമായ ഭവനങ്ങൾ ഒരുക്കി നൽകുകയെന്നതാണ് മാഹെർ എന്ന സംഘടന പ്രധാനമായും ലക്ഷ്യമിടുന്നത്. അഭയകേന്ദ്രങ്ങളിലുള്ള കൂടുതൽ സ്ത്രീകളെയും തെരുവിൽ നിന്നും ലഭിച്ചതാണെന്നാണ് സിസ്റ്റർ ലൂസി പറയുന്നു. ഇവരിൽ പലരും മാനസിക പ്രശ്നങ്ങൾ നേരിടുന്നവരോ, പ്രായമായവരോ ആയതിനാൽ കുടുംബക്കാർക്ക് അവരെ വേണ്ട എന്ന മനസ്ഥിതിയാണ് ഉള്ളതെന്നും സിസ്റ്റർ ലൂസി വിശദീകരിച്ചു. വിവിധ മതങ്ങളിൽപെട്ടവർ ഇവിടെയുണ്ട്. മതം നോക്കിയല്ല തെരുവിൽനിന്നും താൻ സ്ത്രീകളുടെ സുരക്ഷിത ദൌത്യം ഏറ്റെടുക്കുന്നതെന്നും സിസ്റ്റർ ലൂസി കൂട്ടിച്ചേർത്തു. ആരോഗ്യ പരിചരണം, സ്വയംതൊഴിൽ പരിശീലനം തുടങ്ങിയവ സംഘടന നൽകുന്നുണ്ട്. 2016-ല്‍ ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ 'നാരി ശക്തി പുരസ്‌കാരം' സിസ്റ്റര്‍ ലൂസി കുര്യനായിരിന്നു. നീർജ ഭാനോട് അവാർഡ്, ജിജാഭായ് അച്ചീവേഴ്സ് അവാർഡ്, ശ്രീ സത്യ സായി അവാർഡ് ഫോർ ഹ്യൂമൺ എക്സലൻസ് - 'യൂണിറ്റി ഓഫ് റിലീജിയൺസ്', വനിത വുമൺ ഓഫ് ദ ഇയർ, ലീഡർഷിപ്പ് അവാർഡ് തുടങ്ങിയ നിരവധി പുരസ്ക്കാരങ്ങളും സിസ്റ്റര്‍ ലൂസിയെ തേടിയെത്തി.
Image: /content_image/News/News-2019-11-20-04:32:29.jpg
Keywords: അശര, പാവ
Content: 11721
Category: 1
Sub Category:
Heading: തുര്‍ക്കി ആക്രമണത്തില്‍ തകര്‍ന്ന ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പ്രസിഡന്റ്
Content: ഡെയിര്‍ എസ് സോര്‍: കുര്‍ദ്ദുകള്‍ക്കെതിരെ തുര്‍ക്കി നടത്തിയ വ്യോമാക്രമണങ്ങളില്‍ തകര്‍ന്ന ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കുമെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോര്‍ഗന്റെ വാഗ്‌ദാനം. കഴിഞ്ഞയാഴ്ച വാഷിംഗ്‌ടണില്‍ ട്രംപും, എര്‍ദോര്‍ഗനും തമ്മിലുണ്ടായ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് സിറിയന്‍ സംഘര്‍ഷത്തില്‍ തകര്‍ന്ന ക്രിസ്ത്യന്‍ പള്ളികള്‍ പുനര്‍നിര്‍മ്മിക്കുമെന്ന ഉറപ്പ് എര്‍ദോര്‍ഗന്‍ നല്‍കിയത്. അതേസമയം വടക്ക്-കിഴക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തിയ സൈനീക ഇടപെടലുകളുടെ ഇരകള്‍ പ്രാദേശിക ക്രിസ്ത്യന്‍ സമൂഹങ്ങളാണെന്ന ആരോപണത്തിന്റെ മുനയൊടിക്കുക എന്നതാണ് തുര്‍ക്കി പ്രസിഡന്റിന്റെ ലക്ഷ്യമെന്നും ആക്ഷേപമുണ്ട്. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ അവസ്ഥയെക്കുറിച്ച് തങ്ങള്‍ക്കു അവബോധമുണ്ടെന്നും തങ്ങളുടെ സഹായത്തോടെ അവരുടെ പള്ളികള്‍ പുനര്‍നിര്‍മ്മിക്കുന്നതും അവര്‍ കാണുമെന്നും അങ്ങനെ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥിക്കുവാനും അവര്‍ക്ക് കഴിയുമെന്നും എര്‍ദോര്‍ഗന്‍ പറഞ്ഞു. അതിര്‍ത്തിയില്‍ തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ക്രൈസ്തവർക്ക് കുഴപ്പമൊന്നുമില്ലെന്നും, അവര്‍ക്ക് വേണ്ട മാനുഷിക സഹായങ്ങളും, ആരോഗ്യപരിപാലനവും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത നാളുകളിൽ ആഫ്രിക്കയിലെ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോഹറാമിന് ആയുധങ്ങൾ നൽകുന്നത് തുർക്കി ആണെന്ന വെളിപ്പെടുത്തൽ ഉണ്ടായിരിന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ക്രൈസ്തവ ദേവാലയങ്ങളുടെ പുനരുദ്ധധാരണത്തിനായി സാമ്പത്തികം സഹായം നൽകാൻ സന്നദ്ധത അറിയിച്ചു രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്. അതേസമയം, വടക്ക് കിഴക്കന്‍ സിറിയ വീണ്ടും വിവിധ സൈന്യങ്ങളുടെ പോരാട്ട ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2019-11-20-07:06:45.jpg
Keywords: തുര്‍ക്കി
Content: 11722
Category: 1
Sub Category:
Heading: നിക്കരാഗ്വയിൽ കത്തീഡ്രൽ ദേവാലയത്തിനും വൈദികനും നേരെ ആക്രമണം
Content: മനാഗ്വേ: വടക്കേ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വേയിലെ കത്തീഡ്രൽ ദേവാലയത്തിൽ അതിക്രമിച്ചു കയറി സർക്കാർ അനുകൂല പ്രക്ഷോഭകാരികളുടെ ആക്രമണം. പ്രക്ഷോഭകാരികളുടെ അതിക്രമം തടുക്കാൻ ശ്രമിച്ച വൈദികനെയും സന്യാസിനിയെയും അക്രമികള്‍ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. ജയിലിൽ കഴിയുന്ന മക്കൾക്കുവേണ്ടി ഏഴോളം അമ്മമാർ നയിക്കുന്ന ഉപവാസസമരം തടസ്സപ്പെടുത്താനായാണ് പ്രക്ഷോഭകാരികളെത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദേവാലയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ മനാഗ്വേ അതിരൂപത തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ചില സംഘങ്ങൾ ദേവാലയത്തിൽ അതിക്രമിച്ചു കയറുകയും, കത്തീഡ്രലിന്റെ അധികാരം കൈയാളുവാനും ശ്രമിക്കുകയായിരിന്നുവെന്ന് അതിരൂപത പിന്നീട് ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. പ്രക്ഷോഭകാരികളെ തടയാൻ ശ്രമിച്ച ഫാ. റുഡോൾഫോ ലോപ്പസിനെയും, സിസ്റ്റർ അരിലീസ് ഗുസ്മാനെയും പത്രക്കുറിപ്പിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ ഉടനടി നടപടിയെടുക്കണമെന്ന് നിക്കരാഗ്വയുടെ പ്രസിഡന്റ് ഡാനിയൽ ഒർട്ടേകയോടും വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലയോടും അതിരൂപത ആവശ്യപ്പെട്ടു. തങ്ങളുടെ ദേവാലയങ്ങളിൽ പരിശോധന നടത്തുകയും, വൈദികരെയടക്കം ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പോലീസിനെ പിൻവലിക്കാൻ തയ്യാറാവണമെന്നും അവർ ആവശ്യപ്പെട്ടു.
Image: /content_image/News/News-2019-11-20-08:55:48.jpg
Keywords: നിക്കരാ
Content: 11723
Category: 14
Sub Category:
Heading: 153 ദിവസം, 151 കിലോ: ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്ത് പ്രതിയുമായി മലയാളി കുടുംബം
Content: ദുബായ്: ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്ത് പ്രതി ഒരുക്കിയ നാലംഗ പ്രവാസി മലയാളി കുടുംബം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലേക്ക്. ദുബായില്‍ താമസിക്കുന്ന മനോജ്‌ വര്‍ഗീസും അദ്ദേഹത്തിന്റെ ഭാര്യ സൂസനും മക്കളായ കരുണും കൃപയും ചേര്‍ന്ന് 153 ദിവസം കൊണ്ടാണ് ബൈബിളിന്റെ ലോകത്തെ ഏറ്റവും വലിയ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയിരിക്കുന്നത്. 151 കിലോ ഭാരമുള്ള എ വണ്‍ (A1) പേപ്പര്‍ സൈസില്‍ എഴുതിയുണ്ടാക്കിയ ഈ ഭീമന്‍ ബൈബിളില്‍ 1,500 പേജുകളാണുള്ളത്. 85.5 cm നീളവും, 60.7 cm വീതിയുമുള്ള ബൈബിള്‍ കയ്യെഴുത്ത് പ്രതി നിലവില്‍ ജെബല്‍ അലിയിലെ മാര്‍തോമ ചര്‍ച്ചിലാണ് സൂക്ഷിച്ചിരിക്കുന്നത്. ബന്ധപ്പെട്ട പരിശോധകന്റെ സാന്നിധ്യത്തില്‍ ബൈബിളിന്റെ വലുപ്പം അളന്ന് തിട്ടപ്പെടുത്തുകയും, കയ്യെഴുത്ത് വിശകലന വിദഗ്ദന്‍ ബൈബിളിലെ എഴുത്ത് പരിശോധിക്കുകയും ചെയ്ത ശേഷം, ബൈബിള്‍ എഴുതുന്ന വീഡിയോ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട്, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികാരികള്‍ക്ക് അയച്ചിരിക്കുകയാണ്. അതേസമയം ഗിന്നസ് റെക്കോര്‍ഡ്സില്‍ ഇടം നേടുകയായിരുന്നില്ല ബൈബിള്‍ എഴുതിയുണ്ടാക്കിയതിന്റെ പിന്നിലെ ലക്ഷ്യമെന്നു സൂസന്‍ ആവര്‍ത്തിക്കുന്നു. മക്കള്‍ക്ക് സമ്മാനമായി നല്‍കുന്നതിന് വേണ്ടി സാധാരണ സൈസിലുള്ള പേജില്‍ എഴുതുവാനാണ് ആദ്യം തീരുമാനിച്ചത്. ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തുന്ന മനോജ്‌ വര്‍ഗീസാണ് മതിയായ അന്വേഷണങ്ങള്‍ക്ക് ശേഷം നിലവിലുള്ളതിലും വലിയ സൈസിലുള്ള ബൈബിള്‍ എഴുതുവാന്‍ കുടുംബത്തിന് പ്രചോദനമേകിയത്. കുടുംബത്തിലെ എല്ലാവരേയും പങ്കെടുപ്പിക്കുന്നതിനായി ദൗത്യം പലര്‍ക്കുമായി വീതിച്ചു നല്‍കി. മെയ് 11-ന് എഴുത്ത് ആരംഭിച്ചു. 153 ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 10-നാണ് എഴുത്ത് പൂര്‍ത്തിയായത്. ബൈബിളിലെ 60 പുസ്തകങ്ങളും സൂസന്‍ തന്നെയാണ് പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളവ മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കി. ഒരു തീര്‍ത്ഥാടനം പോലെയായിരുന്നു ഈ അനുഭവമെന്നാണ് സൂസന്‍ പറയുന്നത്. ദുബായിലെ മാര്‍ തോമാ സഭയുടെ അന്‍പതാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ വെച്ച് മാർത്തോമ സഭാ തലവന്‍ റവ. ഡോ. ജോസഫിന്റെ സാന്നിധ്യത്തില്‍ മനോജും കുടുംബവും തങ്ങളുടെ ഇടവക കൂടിയായ ജെബല്‍ അലിയിലെ ദേവാലയത്തിന് ബൈബിള്‍ കൈമാറി. അവിടെ പ്രത്യേക പെട്ടകത്തില്‍ ഈ ബൈബിള്‍ പ്രദര്‍ശിപ്പിക്കുവാനാണ് പദ്ധതി.
Image: /content_image/News/News-2019-11-20-10:15:36.jpg
Keywords: ഏറ്റവും, ഗിന്നസ്
Content: 11724
Category: 18
Sub Category:
Heading: മാര്‍ മാത്യു വട്ടക്കുഴിയുടെ മൂന്നാം ചരമവാര്‍ഷികാചരണം നാളെ
Content: കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാന്‍ മാര്‍ മാത്യു വട്ടക്കുഴിയുടെ മൂന്നാം ചരമവാര്‍ഷികാചരണം നാളെ നടക്കും. രാവിലെ 6.40ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെയും സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കലിന്റെയും കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക തിരുക്കര്‍മങ്ങളും ഉണ്ടായിരിക്കും. വികാരി ജനറാള്‍മാരായ ഫാ. ജസ്റ്റിന്‍ പഴേപറന്പില്‍, റവ.ഡോ. കുര്യന്‍ താമരശേരി, ഫാ. ജോര്‍ജ് ആലുങ്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.രൂപത വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 23ന് രാവിലെ 9. 45ന് മാര്‍ മാത്യു വട്ടക്കുഴി മെമ്മോറിയല്‍ സിന്‌പോസിയം പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ആ രംഭിക്കും. ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ ഫാ.ജസ്റ്റിന്‍ പഴേപറന്പില്‍ മോഡറേറ്ററായിരിക്കും. ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, വികാരി ജനറാള്‍ ഫാ. ജോര്‍ജ് ആലുങ്കല്‍, റവ.ഡോ.തോമസ് പൂവത്താനിക്കുന്നേല്‍ എന്നിവര്‍ വിവിധ മേഖലകളില്‍ മാര്‍ മാത്യു വട്ടക്കുഴിയുടെ സംഭവനകളെകുറിച്ച് ക്ലാസുകള്‍ നയിക്കും. ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ പുതുപ്പറന്പില്‍ സ്വാഗതവും വൈസ് ചാന്‍സിലര്‍ റവ.ഡോ. മാത്യു കല്ലറയ്ക്കല്‍ നന്ദിയും പറയും.
Image: /content_image/India/India-2019-11-21-03:21:37.jpg
Keywords: കാഞ്ഞിരപ്പ
Content: 11725
Category: 1
Sub Category:
Heading: മാര്‍പാപ്പ തായ്‌ലാന്റ് മണ്ണില്‍: ത്രിദിന സന്ദര്‍ശനത്തില്‍ പരിഭാഷകയാകുന്നത് പാപ്പയുടെ ബന്ധു
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഏഷ്യൻ അപ്പസ്തോലിക സന്ദര്‍ശനത്തിന് ആരംഭം. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ തായ്ലന്‍ഡിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഹൃദ്യമായ വരവേല്‍പ്പാണ് രാജ്യം നല്‍കിയത്. പതിനൊന്നു മണിക്കൂര്‍ വിമാനയാത്രയ്ക്കു ശേഷം ഇന്നലെ ഉച്ചയോടെ ബാങ്കോക്കിലെത്തിയ മാര്‍പാപ്പയെ ആദ്യം വരവേറ്റത് പാപ്പയുടെ ബന്ധുവും സലേഷ്യൻ സന്യാസിനി സഭാംഗവുമായ സിസ്റ്റര്‍ അനാറോസാ സിവേരിയായിരിന്നു. തായ്‌ലാന്റിലെ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ മാര്‍പാപ്പയുടെ പരിഭാഷക സിസ്റ്റര്‍ സിവേരിയാണെന്നത് ശ്രദ്ധേയമാണ്. എഴുപത്തേഴുകാരിയായ സിസ്റ്റര്‍ സിവേരി 1960 മുതല്‍ തായ്ലന്‍ഡിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുകയാണ്. തായ്‌ലന്‍റിലെ പതിനൊന്നു രൂപതകളെ പ്രതിനിധീകരിച്ച് 11 കുട്ടികള്‍ അദ്ദേഹത്തെ പുഷ്പഹാരം നല്‍കി സ്വീകരിച്ചു. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി പ്രധാനമന്ത്രി സോംകിഡും ഉദ്യോഗസ്ഥരും എത്തി. ബിഷപ്പുമാരും വൈദികരും വിമാനത്താവളത്തില്‍ മാര്‍പാപ്പയെ വരവേല്ക്കാനെത്തിയിരുന്നു. ഇന്ന് പ്രധാനമന്ത്രി ഛന്‍ ഓച, ബുദ്ധമതക്കാരുടെ ആചാര്യന്‍ സോംദെജ്, മഹാ വജ്രലോംഗോണ്‍ രാജാവ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തായ്‌ലാന്റ് നേരിടുന്ന മനുഷ്യക്കടത്ത്, ലൈംഗിക വിനോദസഞ്ചാരം എന്നീ സമകാലീന പ്രശ്നങ്ങള്‍ പാപ്പ തന്‍റെ അപ്പസ്തോലിക യാത്രയില്‍ അഭിസംബോധന ചെയ്യും. നവംബര്‍ 23 ശനിയാഴ്ച മദ്ധ്യാഹ്നത്തോടെ തായിലന്‍റിലെ പരിപാടികള്‍ക്കു തിരശ്ശീല വീഴും. 1669-ല്‍ വത്തിക്കാന്‍ തായ്ലന്‍റിലെ ജനതയുമായി “സിയാം മിഷന്‍” എന്ന പേരില്‍ നയതന്ത്രബന്ധത്തില്‍ ഏര്‍പ്പെട്ടതിന്‍റെ മുന്നൂറ്റിയന്‍പതാം വാര്‍ഷികം അവസരമാക്കിയാണ് ഈ അപ്പസ്തോലിക സന്ദര്‍ശനം. “ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ പ്രേഷിതരാണ്” (Disciples of Christ missionary Disciples) എന്നതാണ് ഈ സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യം.
Image: /content_image/News/News-2019-11-21-04:43:01.jpg
Keywords: പാപ്പ
Content: 11726
Category: 18
Sub Category:
Heading: 'ആന്ധ്രയെ മാതൃകയാക്കി കേരളത്തിലും വിശുദ്ധനാട് സന്ദര്‍ശനത്തിന് സബ്‌സിഡി അനുവദിക്കണം'
Content: ചങ്ങനാശേരി: വിശുദ്ധനാട് സന്ദര്‍ശനത്തിന് സബ്‌സിഡി അനുവദിക്കണമെന്ന് ഈസ്‌റ്റേണ്‍ കാത്തലിക് അസോസിയേഷന്‍ ചങ്ങനാശേരി അതിരൂപതാ നേതൃസമിതി കേരള സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. ആന്ധ്ര സര്‍ക്കാര്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖേന ഹജ് തീര്‍ത്ഥാടകര്‍ക്കു സബ്‌സിഡി അനുവദിക്കുകയും ഇപ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കുന്നതിനു കൊടുത്തുകൊണ്ടിരുന്ന 40,000 രൂപ സബ്‌സിഡി 60,000 രൂപയാക്കി വര്‍ധിപ്പിച്ചതായും യോഗം ചൂണ്ടിക്കാട്ടി. അതിരൂപതാ ഡയറക്ടര്‍ റവ.ഡോ. ജോസ് കൊല്ലാറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രഫ. ജോസഫ് ടിറ്റോ അധ്യക്ഷത വഹിച്ചു. തോമസുകുട്ടി മണക്കുന്നേല്‍, പ്രഫ. സെബാസ്റ്റ്യന്‍ വര്‍ഗീസ്, കെ.പി. മാത്യു, ബേബിച്ചന്‍ പുത്തന്‍പറന്പില്‍, ജിജി പേരകശേരി, തോമസ് കുട്ടംപേരൂര്‍, ജയിംസ് ഇലവുങ്കല്‍, ലൗലി മാളിയേക്കല്‍, സിബി മുക്കാടന്‍, ജോബി പ്രാക്കുഴി, ആന്റണി കുരിക്കാട് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-11-21-05:35:20.jpg
Keywords: വിശുദ്ധ നാട, ആന്ധ്ര
Content: 11727
Category: 13
Sub Category:
Heading: “എന്ത് സംഭവിച്ചാലും ഞങ്ങള്‍ വിശുദ്ധ കുര്‍ബാന മുടക്കില്ല”: വീണ്ടും മാര്‍ക്ക് വാല്‍ബെര്‍ഗിന്റെ വിശ്വാസ സാക്ഷ്യം
Content: ന്യൂയോര്‍ക്ക്: തന്റെ കത്തോലിക്ക വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞുകൊണ്ട് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ലോക പ്രശസ്ത ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ് വീണ്ടും വിശ്വാസികള്‍ക്കിടയില്‍ താരമാകുന്നു. ഈ അടുത്തിടെ തനിക്കും തന്റെ രണ്ട് സുഹൃത്തുക്കള്‍ക്കും വേണ്ടി വിശുദ്ധ കുര്‍ബാന ചൊല്ലിയ ഫാ. യൂജിന് നന്ദി പറഞ്ഞുകൊണ്ട് വാല്‍ബെര്‍ഗ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത ഫോട്ടോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്. “എന്ത് സംഭവിച്ചാലും ഞങ്ങള്‍ വിശുദ്ധ കുര്‍ബാന മുടക്കില്ല. നന്ദി ഫാദര്‍ യൂജിന്‍” എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് ഫോട്ടോക്ക് ഇന്‍സ്റ്റാഗ്രാമില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏതാണ്ട് മൂവായിരത്തോളം കമന്റുകളാണ് ഇതിനോടകം തന്നെ ഈ ഫോട്ടോക്കു ലഭിച്ചിരിക്കുന്നത്. നടന്‍ മാരിയോ ലോപെസ്, ദി കാത്തലിക് ട്രാവലര്‍.കോം എന്ന വെബ്സൈറ്റിന്റെ ഉടമ മൗണ്ടന്‍ ബുട്ടോറാക്ക് തുടങ്ങിയ പ്രശസ്തരും ഇതില്‍ ഉള്‍പ്പെടുന്നു. വാല്‍ബെര്‍ഗിനെപ്പോലെയൊരാള്‍ തന്റെ വിശ്വാസം പരസ്യമാക്കിയതില്‍ ദൈവത്തിനു നന്ദി പറയുന്നുവെന്ന് പലരും കമന്റ് ചെയ്തിരിക്കുന്നു. വാല്‍ബെര്‍ഗിന്റെ ഭാര്യയും സുപ്രസിദ്ധ മോഡലുമായ റിയ ദര്‍ഹാം 2009­-ലാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. അടിയുറച്ച കത്തോലിക്കാ വിശ്വാസിയായ വാല്‍ബെര്‍ഗ് ഇതാദ്യമായല്ല തന്റെ ദൈവവിശ്വാസം പരസ്യമാക്കുന്നത്. ‘ട്രാന്‍സ്ഫോര്‍മേഴ്സ് ലാസ്റ്റ് നൈറ്റ്’ എന്ന സയന്റിഫിക് ഫിക്ഷന്‍ ത്രീഡി ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തി വാല്‍ബെര്‍ഗ് ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പോയതും, തന്റെ ജീവിതത്തില്‍ പുരോഹിതര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും, അതിനാല്‍ പൗരോഹിത്യമെന്ന ദൈവവിളിക്കായി താന്‍ പ്രാര്‍ത്ഥിക്കുമെന്ന്‍ പറഞ്ഞുകൊണ്ട് പോസ്റ്റ്‌ ചെയ്ത വീഡിയോയും വലിയ വാര്‍ത്തയായിരുന്നു. ‘ടെഡ്’ എന്ന കോമഡി ഫിലിം പരമ്പരയില്‍ സ്വവര്‍ഗ്ഗവിവാഹത്തെ പിന്തുണച്ചു കൊണ്ട് അഭിനയിച്ചിരിന്നു. എന്നാല്‍ വാല്‍ബെര്‍ഗ് പിന്നീട് ഖേദപ്രകടനം നടത്തി. പൊതുജന സമക്ഷം ദൈവവിശ്വാസം ഏറ്റുപറയുവാന്‍ മടികാണിക്കുന്നവര്‍ക്കുള്ള ശക്തമായ ഉത്തരമായി മാറുകയാണ് മാര്‍ക്ക് വാല്‍ബെര്‍ഗ്.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

No matter what’s happening we never miss Mass thanks Father Eugene

A post shared by  Mark Wahlberg (@markwahlberg) on <time style=" font-family:Arial,sans-serif; font-size:14px; line-height:17px;" datetime="2019-11-16T20:39:27+00:00">Nov 16, 2019 at 12:39pm PST</time>

Image: /content_image/News/News-2019-11-21-06:40:33.jpg
Keywords: മാര്‍ക്ക്, വാല്‍ബെര്‍
Content: 11728
Category: 18
Sub Category:
Heading: ഡോ. അന്തോണിസ്വാമി തമിഴ്‌നാട്ടിലെ പാളയംകോട്ട രൂപതയുടെ പുതിയ മെത്രാന്‍
Content: വത്തിക്കാന്‍ സിറ്റി: തമിഴ്‌നാട്ടിലെ മധുര കേന്ദ്രമായ പാളയംകോട്ട രൂപതയ്ക്ക് പുതിയ മെത്രാനെ നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ ഉത്തരവ്. ബെംഗളൂരു സെന്‍റ് പീറ്റേഴ്സ് ദൈവശാസ്ത്ര വിദ്യാപീഠത്തിലെ അദ്ധ്യാപകനായ ഡോ. അന്തോണിസ്വാമി സവരിമുത്തുവിനെയാണ് പാപ്പ രൂപതാദ്ധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. മുന്‍ മെത്രാന്‍ ബിഷപ്പ് ജൂഡ് ജെറാള്‍ഡ് പോള്‍രാജ് എഴുപ്പത്തിയഞ്ചു വയസ്സ് പ്രായപരിധി എത്തി രാജി സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് പരിശുദ്ധ സിംഹാസനം പുതിയ നിയമനം നടത്തിയിരിക്കുന്നത്. 1987-ല്‍ പാളയംകോട്ട രൂപതയില്‍ പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് മുന്‍ മെത്രാന്‍ സവരിമുത്തു ഇരുദയരാജിന്‍റെ സെക്രട്ടറിയായി. 1989-ല്‍ മധുര അതിരൂപത സെമിനാരിയിലെ അധ്യാപകനായി നിയമിതനായി. 2001-ല്‍ പാരീസിലെ ലൂമെന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും സഭാനിയമത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി. 2004-വരെ മധുരയിലെ ക്രൈസ്റ്റ് ഹാള്‍ സെമിനാരിയിലെ തത്വശാസ്ത്ര അദ്ധ്യപകനായി സേവനംചെയ്തു. 2004-2011 കാലഘട്ടത്തില്‍ പാളയംകോട്ട രൂപതയുടെ വികാരി ജനറലായി സേവനമനുഷ്ഠിച്ചു. ഇക്കാലയളവില്‍ വിവിധ ഇടവകകളിലെ അജപാലനശുശ്രൂഷയിലും മഹാരാജനഗറിലെ സാന്‍ ഗ്വീദോ തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ റെക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Image: /content_image/India/India-2019-11-21-07:48:14.jpg
Keywords: രൂപത
Content: 11729
Category: 14
Sub Category:
Heading: 34 ടണ്‍ ഭാരമുള്ള താഴികക്കുടം സ്ഥാപിച്ചു: റഷ്യന്‍ സൈനീക ദേവാലയ നിര്‍മ്മാണം പുരോഗമിക്കുന്നു
Content: മോസ്കോ: റഷ്യന്‍ സൈന്യത്തിന്റെ പ്രധാന ദേവാലയമായി മാറുവാന്‍ പോകുന്ന റിസറക്ഷന്‍ കത്തീഡ്രലിന്റെ നിര്‍മ്മാണപുരോഗതിയില്‍ ഒരു നാഴികക്കല്ല് കൂടി. ദേവാലയത്തിന്റെ തിലകക്കുറിയായ ഗോപുരങ്ങളില്‍ സ്ഥാപിക്കുവാനുള്ള ആറ് താഴികക്കുടങ്ങളില്‍ ഒന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപിച്ചു. 34 ടണ്‍ ഭാരമുള്ള ഈ താഴികക്കുടം പടുകൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ഒന്നില്‍ സ്ഥാപിച്ചത്. കുറുകെ 12 മീറ്റര്‍ നീളമുള്ള ഈ താഴികകുടം ടൈറ്റാനിയം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ദേവാലയത്തിന്റെ മധ്യ ഗോപുരത്തില്‍ സ്ഥാപിക്കുന്ന താഴികക്കുടം ഇതിലും വലുതായിരിക്കും. മണിമാളികയിലായിരിക്കും ആറാമത്തെ താഴികക്കുടം സ്ഥാപിക്കുക. മോസ്കോക്ക് സമീപം റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രധാന പ്രദര്‍ശന വേദിയായ പാട്രിയോട്ട് പാര്‍ക്കിലാണ് ദേവാലയം നിര്‍മ്മിക്കുന്നത്. ഒരു സൈനിക ദേവാലയത്തിന് ചേരുംവിധം മധ്യകാലഘട്ടത്തിലെ പടത്തൊപ്പിയുടെ ആകൃതിയിലാണ് താഴികകുടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള താഴികകുടങ്ങള്‍ സ്വര്‍ണ്ണത്തിനു പകരം ടൈറ്റാനിയം നൈട്രൈഡ് പാളികള്‍ കൊണ്ടാണ് പൊതിഞ്ഞിരിക്കുന്നത്. 300 കോടി റൂബിള്‍ (4.7 കോടി ഡോളര്‍) നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്ന ഈ ദേവാലയം പ്രധാനമായും സ്വകാര്യ വ്യക്തികളുടെ സംഭാവനകള്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത്. സൈന്യവുമായുള്ള ബന്ധത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലായിരിക്കും ദേവാലയത്തിലെ അലങ്കാരപ്പണികള്‍. ദേവാലയത്തിലെ ചില്ല് ജാലകങ്ങളെ മിലിട്ടറി അവാര്‍ഡുകളായിരിക്കും അലങ്കരിക്കുക. ചരിത്രത്തില്‍ റഷ്യക്ക് വേണ്ടി പൊരുതിമരിച്ച ധീരന്‍മാര്‍ക്ക് വേണ്ടിയുള്ള സ്മാരകമെന്ന നിലയിലാണ് ദേവാലയം നിര്‍മ്മിക്കുന്നത്. ദേവാലയത്തിലെ ചെറിയ നാല് ഗോപുരങ്ങള്‍ റഷ്യന്‍ സായുധ സേനയുടെ മാധ്യസ്ഥരായ നാലു വിശുദ്ധര്‍ക്ക് വേണ്ടിയാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-11-21-09:03:40.jpg
Keywords: റഷ്യ