Contents

Displaying 11431-11440 of 25160 results.
Content: 11750
Category: 18
Sub Category:
Heading: ആയിരങ്ങളെ സാക്ഷിയാക്കി ലൂര്‍ദ് ഫൊറോന ദേവാലയത്തിന്റെ കൂദാശ
Content: കോട്ടയം: കോട്ടയം നഗരത്തിനു ചൈതന്യമായി പണിതീര്‍ത്ത ലൂര്‍ദ് ഫൊറോന ദേവാലയത്തിന്റെ കൂദാശ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു. ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹകാര്‍മികരായി. വിശ്വാസ പാരന്പര്യവും പൈതൃകവും അടയാളമാക്കി ചാരുതയോടെ നിര്‍മിച്ച ദേവാലയത്തിന്റെ കൂദാശയിലും പൊതുസമ്മേളനത്തിലും ആയിരക്കണക്കിന് വിശ്വാസികള്‍ ഒന്നുചേര്‍ന്നു. വികാരി റവ.ഡോ. ജോസഫ് മണക്കളം, ഫാ. ജോസഫ് ആലുങ്കല്‍, ഫാ. പയസ് പായിക്കാട്ടുമറ്റത്തില്‍, ഫാ. ആന്റണി ചൂരവടി എന്നിവരുടെ നേതൃത്വത്തില്‍ ഇടവകസമൂഹമൊന്നാകെ തിരുകര്‍മങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഒരുമയോടെ നിലകൊണ്ടു. ട്രസ്റ്റിമാരായ ഡോ. മാത്യു പാറയ്ക്കല്‍, കെ.വി. മാത്യു കുന്നേല്‍, തോമസ് തോമസ് പാലയ്ക്കല്‍, തോമസ് സെബാസ്റ്റ്യന്‍ ചൊവ്വാറ്റുകുന്നേല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി പ്രഫ. ബേബി സെബാസ്റ്റ്യന്‍ ഒറ്റപ്ലാക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ലൂര്‍ദ് ഫൊറാനയുടെ കീഴിലെ 11 പള്ളികളെയും വിവിധ റീത്തുകളെയും രൂപതകളെയും ക്രിസ്തീയ സഭകളെയും പ്രതിനിധീകരിച്ച് ഒട്ടേറെ വൈദികരും സന്യസ്തരും വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുത്തു.
Image: /content_image/India/India-2019-11-24-01:15:40.jpg
Keywords: പാലാ
Content: 11751
Category: 18
Sub Category:
Heading: ഫാ. സി. സി. ജോണ്‍ ദേശീയ വിദ്യാഭ്യാസ പുരസ്‌കാരം ഏറ്റുവാങ്ങി
Content: തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. സി. സി. ജോണ്‍ ദേശീയ വിദ്യാഭ്യാസ പുരസ്‌കാരം ഏറ്റുവാങ്ങി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്കണോമിക്‌സ് ഫോറം ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ ഗ്രോത്ത് എന്ന സംഘടനയാണ് വിദ്യാഭ്യാസമേഖലയിലെ സമഗ്രസംഭാവന യെ മുന്‍ നിര്‍ത്തി ഭാരത് ശിക്ഷാ രത്തന്‍ പുരസ്‌കാരം നല്‍കിയത്. മലങ്കര കത്തോലിക്കാ സഭയിലെ വൈദികനായ ഇദ്ദേഹം പത്തനംതിട്ട സ്വദേശിയാണ്. സ്‌കൂളില്‍ നടപ്പാക്കുന്ന നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം നല്‍കുന്നതെന്ന് സംഘടനയുടെ സെക്രട്ടറി ജനറല്‍ കുല്‍ദീപ് സിംഗ് അറിയിച്ചു. 22 വര്‍ഷമായി അധ്യാപന രംഗത്തുള്ള റവ. ഡോ. സി. സി. ജോണ്‍ 2015 മുതല്‍ പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലാണ്.
Image: /content_image/India/India-2019-11-24-01:27:54.jpg
Keywords: പുരസ്‌
Content: 11752
Category: 13
Sub Category:
Heading: പാപ്പ ജപ്പാനില്‍: ജീവ ത്യാഗം ചെയ്ത രഹസ്യ ക്രിസ്ത്യാനികളെ പ്രത്യേകം അനുസ്മരിക്കും
Content: ടോക്കിയോ: ജീവന്റേയും സൃഷ്ടിയുടേയും സംരക്ഷണമെന്ന പ്രമേയവുമായി ഫ്രാന്‍സിസ് പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് ആരംഭം. ത്രിദിന സന്ദര്‍ശനത്തിനിടെ നാഗസാക്കി സന്ദര്‍ശിക്കുമ്പോള്‍ ക്രൂരമായ മതപീഡനങ്ങള്‍ക്കിടയിലും നൂറ്റാണ്ടുകളോളം രഹസ്യമായി തങ്ങളുടെ വിശ്വാസം മുറുകെപ്പിടിച്ച ‘കാകുരെ കിരിഷിതാന്‍’ എന്ന രഹസ്യ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും ക്രൂരവും ഭീകരവുമായ പീഡനമുറകള്‍ അവലംബിച്ച ദേശങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജപ്പാനില്‍ രഹസ്യമായി ക്രൈസ്തവ വിശ്വാസം മുറുകെപ്പിടിച്ചവരുടെ പിന്‍ഗാമികള്‍ ഇന്നും ആ വിശ്വാസ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നുണ്ട്. കാകുരെ കിരിഷിതാന്റെ നാഗസാക്കിയിലുള്ള ‘26 രക്തസാക്ഷികളുടെ സ്മാരകം’ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുരോഹിതരും ബൈബിളുകളും ഇല്ലാതെ ഇത്രയും കാലം തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ച ജാപ്പനീസ് ക്രിസ്ത്യാനികളുടെ വിശ്വാസ സാക്ഷ്യം അതിശക്തമാണ്. 1549-ല്‍ ജപ്പാനിലെ കഗോഷിമയിലെത്തിയ സ്പാനിഷ് മിഷ്ണറിയായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ചുവട് പിടിച്ചാണ് രാജ്യത്തു ക്രൈസ്തവ വിശ്വാസം വ്യാപിച്ചത്. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനു ശേഷം പോര്‍ച്ചുഗീസുകാര്‍ ജപ്പാനിലെത്തുകയും ആയിരകണക്കിന് പേരെ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. എന്നാല്‍ ഈ വിജയം ക്രിസ്തീയ വിശ്വാസത്തിന്റെ നിരോധനത്തിലാണ് കലാശിച്ചത്. പുരോഹിതരെ പുറത്താക്കുകയും, വിശ്വാസമുപേക്ഷിക്കുവാന്‍ തയ്യാറാകാത്തവരെ കുരിശിലേറ്റുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ക്രൈസ്തവ വിശ്വാസത്തെ ഇല്ലാതാക്കിയില്ല. വിശ്വാസികള്‍ ജീവന്‍ പണയം വെച്ചും തങ്ങളുടെ വിശ്വാസം മറ്റുള്ളവരില്‍ നിന്നും മറച്ചുപിടിച്ചു. ജാപ്പനീസും, ലാറ്റിനും, പോര്‍ച്ചുഗീസും ഇടകലര്‍ന്ന ഒരാഷോ എന്ന പ്രാര്‍ത്ഥനയും, കുരിശുവരയും, അക്രാപ്പെല്ല സ്തുതികളുമായി അന്നത്തെ ക്രിസ്ത്യന്‍ പാരമ്പര്യത്തിന്റെ ചില സവിശേഷതകള്‍ ഇന്നും പ്രാദേശിക ക്രിസ്ത്യാനികളില്‍ കാണാം. മൃഗീയമായ മതപീഡനത്തിനിടയിലും രഹസ്യമായി അതുല്യവും, സവിശേഷവുമായ പ്രത്യേക വിശ്വാസ പാരമ്പര്യം വളര്‍ത്തിയെടുത്ത ജപ്പാനിലെ രഹസ്യ ക്രിസ്ത്യാനികളില്‍ ലോകത്തിന്റെ ശ്രദ്ധ പതിയുന്നതിന് പാപ്പയുടെ സന്ദര്‍ശനം കാരണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2019-11-24-01:46:25.jpg
Keywords: പാപ്പ, ജപ്പാ
Content: 11753
Category: 11
Sub Category:
Heading: ചാവറയച്ചന്റെ വിശുദ്ധ പദവിക്ക് അഞ്ചു വര്‍ഷം: പതിനായിരത്തോളം കുട്ടികള്‍ മാന്നാനം ദേവാലയത്തിലേക്ക്
Content: മാന്നാനം: 2014-ല്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ അഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സിഎംഐ സഭയുടെ തിരുവനന്തപുരം പ്രോവിന്‍സിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള കുട്ടികളുടെ അഞ്ചാമത് ചാവറ തീര്‍ത്ഥാടന റാലി ഇന്ന് മാന്നാനം കെഇ സ്‌കൂളില്‍ നിന്ന് ആരംഭിക്കും. കന്യാകുമാരി മുതല്‍ മാന്നാനം വരെയുള്ള സ്‌കൂളുകളില്‍ നിന്നായി പതിനായിരത്തോളം കുട്ടികള്‍ വിജ്ഞാനവെളിച്ചം തേടി ചാവറ സന്നിധിയിലേക്ക് തീര്‍ഥാടനമായി എത്തും. തീര്‍ഥാടകര്‍ രാവിലെ ഒന്പതിനു മാന്നാനം കെഇ സ്‌കൂളില്‍ എത്തി 10നു അവിടെ നിന്ന് പദയാത്രയായി മാന്നാനം ആശ്രമ ദൈവാലയത്തില്‍ എത്തും. 11നു 10ാം ക്ലാസ്, 12ാം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും സിഎംഐ സഭയുടെ സെന്റ് ജോസഫ്‌സ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ, കോര്‍പറേറ്റ് മാനേജര്‍ ഫാ. ജെയിസ് മുല്ലശേരി സിഎംഐ, മാന്നാനം ആശ്രമാധിപന്‍ ഫാ. സ്‌കറിയ എതിരേറ്റ് സിഎംഐ, ചാവറ തീര്‍ത്ഥാടന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിജോ ചേന്നാട് സിഎംഐ എന്നിവര്‍ നേതൃത്വം നല്‍കും.
Image: /content_image/India/India-2019-11-25-03:14:09.jpg
Keywords: ചാവറ
Content: 11754
Category: 18
Sub Category:
Heading: പൂന-കട്കി സെന്റ് എഫ്രേം എക്‌സാര്‍ക്കേറ്റ് ഭദ്രാസനമായി മാര്‍പാപ്പ ഉയര്‍ത്തി
Content: പൂന: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പൂന-കട്കി സെന്റ് എഫ്രേം എക്‌സാര്‍ക്കേറ്റ് ഫ്രാന്‍സിസ് മാര്‍പാപ്പ ഭദ്രാസനമായി ഉയര്‍ത്തി. നിലവിലെ എക്‌സാര്‍ക്കേറ്റ് അധ്യക്ഷന്‍ ബിഷപ്പ് ഡോ. തോമസ് മാര്‍ അന്തോണിയോസ് പുതിയ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയാകും. മലങ്കര കത്തോലിക്കാ സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ഇതു സംബന്ധിച്ച ശുപാര്‍ശ മാര്‍പാപ്പയ്ക്ക് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം പൂന-കട്കി സെന്റ് മേരീസ് കത്തീഡ്രലില്‍ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിര്‍വഹിച്ചു. റോമിലും പ്രാദേശിക സമയം ഉച്ചക്ക് 12-ന് പ്രഖ്യാപനം നടന്നു. തെക്കേ ഇന്ത്യയിലെ ആന്ദ്രാപ്രദേശ്, തെലങ്കാന എന്നിവയ്ക്കു പുറമേ മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും കര്‍ണാടക, തമിഴ്‌നാട് എന്നിവയുടെ ചില പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് പുതിയ ഭദ്രാസനം. വിവിധ പട്ടണങ്ങളിലായി 33 ഇടവകകളും വിവിധ മിഷന്‍ സെന്ററുകള്‍ ഉള്‍പ്പെട്ട 8 മിഷന്‍ മേഖലകളുമാണ് പുതിയ ഭദ്രാസനത്തിനുള്ളത്. 32 വൈദികരും, ബഥനി മേരി മക്കള്‍ സന്യാസിനി ഭവനങ്ങളും ഭദ്രാസനത്തില്‍ പ്രവര്‍ത്തിക്കുന്നു. പ്രധാനമായും വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യം, സാമൂഹ്യ വികസനം എന്നീ മേഖലകളില്‍ ഭദ്രാസനം അതിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളും, സെക്കന്ററി, പ്രൈമറി സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നു. ഭദ്രാസനത്തിന്റെ സാമൂഹ്യ സേവന വിഭാഗമായ സേവാ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
Image: /content_image/India/India-2019-11-25-03:20:02.jpg
Keywords: മലങ്കര
Content: 11755
Category: 18
Sub Category:
Heading: ഈ ലോകത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കിത്തീര്‍ക്കലാണ് ക്രൈസ്തവരുടെ ദൗത്യം: ബിഷപ്പ് ജോസ് പൊരുന്നേടം
Content: മാനന്തവാടി: പാരിസ്ഥിതിക പ്രശ്നങ്ങളും ജീവിതപ്രതിസന്ധികളും നിറഞ്ഞ ഈ ലോകത്തെ ജീവിക്കാന്‍ യോഗ്യമാക്കിത്തീര്‍ക്കലാണ് ക്രൈസ്തവരുടെ പ്രത്യേകമായ ദൗത്യമെന്നും അതിനായിട്ടാണ് ക്രിസ്ത്യാനികള്‍ ലോകത്തില്‍ ആയിരിക്കുന്നതെന്നും മാനന്തവാടി രൂപതാമെത്രാന്‍ ബിഷപ്പ് ജോസ് പൊരുന്നേടം. 2018-ലെ പ്രളയക്കെടുതിയില്‍ മാനന്തവാടി രൂപത നേതൃത്വം നല്കിയ ഭവനനിര്‍മ്മാണപദ്ധതിയുടെ ഭാഗമായി 500-ാളം കുടുംബങ്ങള്‍ക്കാണ് പൂര്‍ണ്ണമായോ ഭാഗികമായോ സാമ്പത്തികസഹായം നല്കിയത്. ഇതേ പദ്ധതിയുടെ ഭാഗമായി ചുങ്കക്കുന്ന്-കൊട്ടിയൂര്‍ പ്രദേശത്ത് കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ (CM) വൈദികരുടെ സാമ്പത്തികസഹായത്തോടെ നിര്‍മ്മിച്ച പത്തു വീടുകളുടെ താക്കോല്‍ദാനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടി രൂപതയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ രൂപതാതിര്‍ത്തിക്കുള്ളിലെ പ്രളയബാധിതരായ കുടുംബങ്ങളെ സഹായിക്കാനുള്ള തങ്ങളുടെ സന്നദ്ധത അറിയിക്കുകയായിരുന്നു. ചുങ്കക്കുന്ന്-കൊട്ടിയൂര്‍ പ്രദേശത്ത് നിന്ന് ഫൊറോനാ വികാരിയുടെ നേതൃത്വത്തില്‍ തികച്ചും അര്‍ഹരായ പത്തു കുടുംബങ്ങളെ കണ്ടെത്തി. മാനന്തവാടി രൂപതാ പ്രൊക്യുറേറ്റര്‍ റവ. ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍, ചുങ്കക്കുന്ന് ഫൊറോന വികാരി റവ. ഫാ. വിന്‍സെന്‍റ് കളപ്പുര എന്നിവരുടെ ഇടപെടലുകളും മേല്‍നോട്ടവുമാണ് സമയബന്ധിതമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്. പത്തു കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള ഭവനങ്ങളുടെ പൂര്‍ണ്ണമായ നിര്‍മ്മാണച്ചെലവ് വഹിച്ച കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ സന്ന്യാസസമൂഹത്തിന് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. മൈസൂര്‍ പ്രവിശ്യയുടെ പ്രൊവിൻഷ്യല്‍ സുപ്പീരിയര്‍ ഫാ. ടോമിച്ചന്‍ മറ്റത്തിവേലില്‍ ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ ജോയി വെളുപ്പുഴക്കല്‍, കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ റോയ് നമ്പുടാകം എന്നിവര്‍ പ്രസംഗിച്ചു. ഫാ. ബാബു സി.എം., ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍, ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍, ഫാ. ഷാജി മുളകുടിയാങ്കല്‍, ഫാ. സജി കൊച്ചുപാറ, ഫാ. സുനില്‍ മഠത്തില്‍, ഫാ. ഷിജോ വേനക്കുഴിയില്‍, ഫാ. സനോജ് ചിറ്ററക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2019-11-25-03:24:52.jpg
Keywords: പൊരുന്നേ, മാനന്തവാടി
Content: 11756
Category: 10
Sub Category:
Heading: 'താന്‍ കാത്തിരിന്ന ദിവസം': ജപ്പാനിലെ ക്രൈസ്തവ രക്തസാക്ഷി സ്മാരകത്തിൽ പാപ്പ
Content: നാഗസാക്കി: ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ക്രൈസ്തവ വിശ്വാസത്തെ പ്രതി രക്തസാക്ഷികളായി മാറിയ വിശുദ്ധ പോൾ മിക്കിയുടെയും കൂട്ടരുടെയും നാഗസാക്കിയിലെ രക്തസാക്ഷി സ്മാരകം ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചു. സ്മാരകത്തിൽ പുഷ്പങ്ങള്‍ സമര്‍പ്പിച്ച ശേഷം പാപ്പ സന്ദേശം നല്‍കി. സെമിനാരി വിദ്യാര്‍ത്ഥിയായിരിക്കെ ജപ്പാനിലെ രക്തസാക്ഷികളുടെ വിശ്വാസ ധീരതയോര്‍ത്ത് ആവേശംകൊണ്ടതും, ഈ പുണ്യഭൂമിയിലെ മിഷ്ണറിയാകണെന്ന് ആഗ്രഹിച്ചതും പാപ്പാ അനുസ്മരിച്ചു. താന്‍ കാത്തിരുന്നൊരു ദിവസമാണിതെന്നും സ്വപ്നസാക്ഷാത്ക്കാരമാണിതെന്നും ഒരു തീര്‍ത്ഥാടകനായി നില്ക്കുകയാണെന്നുമുള്ള ആമുഖത്തോടെയാണ് പാപ്പയുടെ സന്ദേശം ആരംഭിച്ചത്. ഈശോ നമ്മൾക്ക് നൽകാൻ ആഗ്രഹിക്കുന്ന, പുതിയ ജീവിതത്തിന്റെ വിത്തായി രക്തസാക്ഷികളുടെ ചുടുനിണം മാറുമെന്നതിനാൽ, ഇവിടെ നാം മരണത്തിന്റെയും, രക്തസാക്ഷിത്വത്തിന്റെയും അന്ധകാരം മാത്രമല്ല, മറിച്ച് ഉയർപ്പിന്റെ പ്രകാശവും കാണുന്നുണ്ടെന്ന് പോൾ മിക്കിയോടൊപ്പം രക്തസാക്ഷിത്വം വരിച്ച ഒരാളുടെ പിന്മുറക്കാർ നൽകിയ തിരി തെളിയിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. . വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ വാക്കുകളും അദ്ദേഹം സന്ദേശത്തില്‍ പരാമര്‍ശിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ ഈ കുന്നില്‍നിന്നു പറഞ്ഞത്, “ഇത് രക്തസാക്ഷികളുടെ കുന്നല്ല, സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങളുടെ കുന്നാണ്. കാരണം ഇവിടെ മനുഷ്യഹൃദയങ്ങള്‍ രക്ഷസാക്ഷികളുടെ ജീവസമര്‍പ്പണത്തിന്‍റെ ചൈതന്യത്താലും പരിശുദ്ധാത്മ ശക്തിയാലും തിന്മകളില്‍നിന്നും സ്വാര്‍ത്ഥതതയില്‍നിന്നും, നിസംഗതയില്‍നിന്നും, സുഖലോലുപതയില്‍നിന്നും, അഹങ്കാരത്തില്‍നിന്നും സ്വതന്ത്രമാക്കപ്പെടുന്ന പുണ്യസ്ഥാനമാണിത്”. ക്രിസ്തുവിന്‍റെ ഉയര്‍പ്പിന്‍റെ സ്മാരകമാണ് ഈ മല. കാരണം എല്ലാ വിപരീത സാക്ഷ്യങ്ങള്‍ക്കും എതിരെ മരണത്തെ ജയിച്ച് ഉത്ഥാനം ചെയ്ത ക്രിസ്തുവിന്‍റെ ജീവനു സാക്ഷ്യ വഹിച്ചവരാണ് രക്തസാക്ഷികള്‍. അതിനാല്‍ രക്തസാക്ഷിത്വത്തിന്‍റെ ജീവസമര്‍പ്പണത്തിനും അപ്പുറം ജീവനും പ്രകാശവും പുനരുത്ഥാനവും നമുക്കു കാണാമിവിടെ. വിശ്വാസസാക്ഷികളായ രക്തസാക്ഷികള്‍ നമ്മെ വിശ്വാസത്തില്‍ ദൃഢപ്പെടുത്തുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പീഡനങ്ങല്‍ സഹിക്കുന്ന ക്രൈസ്തവരുമായി ഈ കുന്നില്‍നില്ക്കുന്ന സകലരും ഐക്യപ്പെടുന്നുണ്ട്. സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങളാല്‍ പ്രചോദിതരായി സഹിക്കുകയും കുരിശിലേറ്റപ്പെടുകയും ചെയ്യുന്നവര്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നിരവധിയാണെന്നും പാപ്പ പറഞ്ഞു. 1597 ഫെബ്രുവരി 5-ന് ഈശോ സഭയിലെ അര്‍ത്ഥിയായിരിക്കെ 22 വയസ്സുള്ളപ്പോഴാണ് വിശുദ്ധ പോൾ മിക്കിയും കൂട്ടരും ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി ബന്ധിയാക്കപ്പെട്ട് കുരിശില്‍ തറക്കപ്പെട്ട് രക്തസാക്ഷിത്വം വരിച്ചത്. 1862-ല്‍ ഇവരെ പയസ് ഒന്‍പതാമന്‍ പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. ഇവരുടെ സ്മരണക്കായി 1962-ല്‍ ഇവിടെ പണിതീര്‍ത്ത സ്മൃതിമണ്ഡപത്തിലും പ്രാര്‍ത്ഥനാകേന്ദ്രത്തിലേക്കുമായി ഇന്ന്‍ നൂറുകണക്കിനാളുകളാണ് കടന്നുവരുന്നത്. ആഗോളസഭ ക്രിസ്തുരാജന്‍റെ തിരുനാള്‍ ആഘോഷിക്കുന്ന ദിനത്തിലാണ് പാപ്പ ഇവിടെ സന്ദര്‍ശനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-11-25-03:52:18.jpg
Keywords: പാപ്പ, ജപ്പാ
Content: 11757
Category: 1
Sub Category:
Heading: അണ്വായുധങ്ങള്‍ കൈയൊഴിയാന്‍ നാഗസാക്കിയില്‍ മാര്‍പാപ്പയുടെ ആഹ്വാനം
Content: നാഗാസാക്കി: അണ്വായുധങ്ങളില്ലാത്ത സമാധാനപൂര്‍ണമായ ലോകം വേണമെന്നത് എല്ലായിടത്തുമുള്ള ലക്ഷക്കണക്കിനാളുകളുടെ ആഗ്രഹമാണെന്നും അതിനായി ലോക രാജ്യങ്ങള്‍ തയാറാകണമെന്നും ഫ്രാന്‍സിസ് പാപ്പ. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാനിലെ നാഗസാക്കിയില്‍ ആയിരങ്ങളുടെ ജീവനെടുത്ത ആണവബോംബാക്രമണ ദുരന്ത സ്മാരകം സന്ദര്‍ശിച്ച് സംസാരിക്കുകയായിരിന്നു പാപ്പ. അന്തര്‍ദേശീയ തലത്തിലുള്ള ഭീഷണികളില്‍ നിന്ന് നമ്മെ സംരക്ഷിക്കാന്‍ ഇത്തരം ആയുധങ്ങള്‍ സഹായിക്കില്ലെന്ന കാര്യം രാഷ്ട്രീയനേതാക്കള്‍ മറക്കരുതെന്നും പാപ്പ പറഞ്ഞു. ജനതകളും രാഷ്ട്രങ്ങളും തമ്മിലുള്ള സമാധാനം വളര്‍ത്തുവാനുള്ള ശ്രമത്തില്‍ സഭയുടെ ഭാഗത്തു നിന്നുമുള്ള അചഞ്ചലമായ പ്രതിബദ്ധതയുണ്ട്. ലോകത്തിലെ ഓരോ സ്ത്രീ-പുരുഷന്മാര്‍ക്കും ദൈവത്തിനു മുന്‍പില്‍ ബാദ്ധ്യസ്ഥമായ ഒരു കടമയായി ഇതിനെ സഭ കരുതുന്നു. ആണവായുധ നിരോധനത്തിനുള്ള ഉടമ്പടി അടക്കം ആണവായുധ നിര്‍വ്യാപനത്തിനും ആണവായുധ വര്‍ജ്ജനത്തിനുമുള്ള അന്താരാഷ്ട്ര നിയമങ്ങളെ പിന്തുണ്യ്ക്കുവാനുള്ള ശ്രമങ്ങളില്‍ നാം ഒരിക്കലും ക്ഷീണിതരായിക്കൂടാ. കഴിഞ്ഞ ജൂലൈ മാസത്തില്‍ ജപ്പാനിലെ മെത്രാന്മാര്‍ ചേര്‍ന്ന് ആണവായുധങ്ങളുടെ ഉന്‍മൂലനത്തിനായി ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിക്കുകയുണ്ടായി. ഇതിന്‍പ്രകാരം എല്ലാ ഓഗസ്റ്റു മാസത്തിലും പത്തു ദിവസം സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മകൾ ജപ്പാനിലെ ദേവാലയങ്ങളിൽ നടത്തിവരുന്നു. സമാധാനത്തിന്‍റെ പുലര്‍ച്ച ആധികാരികമായി ഉറപ്പു നല്കുന്ന നീതിയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും ഒരു ലോകം പടുത്തുയര്‍ത്തുവാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് പ്രാ‍ര്‍ത്ഥനയും ആശയവിനിമയത്തിനുള്ള പ്രേരണകളും അക്ഷീണയത്നങ്ങളും സഹായകമാവട്ടെ. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സാദ്ധ്യവും ആവശ്യവുമാണെന്ന് ബോധ്യത്തില്‍നിന്നുകൊണ്ടു രാഷ്ട്രീയ നേതാക്കളോടു പാപ്പ ആഹ്വാനം ചെയ്തു. ഇക്കാലത്തെ ദേശീയവും അന്തർദേശീയവുമായ സുരക്ഷിതത്വത്തിനു നേരെയുള്ള ഭീഷണികളില്‍നിന്ന് നമ്മെ സംരക്ഷിക്കാന്‍ ഈ ആയുധങ്ങള്‍ക്ക് കഴിയുകയില്ല എന്ന സത്യം വിസ്മരിക്കരുത്. വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ സമാധാന പ്രാർത്ഥന ഒരുമിച്ചു ചൊല്ലാനും ശ്രോതാക്കളെ പാപ്പ സന്ദേശത്തിൽ ക്ഷണിച്ചു.
Image: /content_image/News/News-2019-11-25-04:02:13.jpg
Keywords: പാപ്പ, ജപ്പാ
Content: 11758
Category: 10
Sub Category:
Heading: സിഡ്നിയിൽ ക്രിസ്തുരാജന്റെ തിരുനാള്‍ ദിനത്തില്‍ ആയിരങ്ങളുടെ ദിവ്യകാരുണ്യ റാലി
Content: സിഡ്നി: യേശുവിന്റെ രാജത്വ തിരുനാള്‍ ദിനമായ ഇന്നലെ പരിശുദ്ധ ദിവ്യകാരുണ്യത്തിലുള്ള വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടന്ന ‘വോക്ക് വിത്ത് ക്രൈസ്റ്റ്’ വാര്‍ഷിക ദിവ്യകാരുണ്യ റാലിയിൽ ആയിരങ്ങളുടെ പങ്കാളിത്തം. ഏതാണ്ട് അയ്യായിരത്തോളം വിശ്വാസികളാണ് ഈ വര്‍ഷത്തെ വോക്ക് വിത്ത് ക്രൈസ്റ്റ് റാലിയില്‍ പങ്കെടുത്തത്. സെന്റ്‌ പാട്രിക്ക് ചര്‍ച്ച് ഹില്ലില്‍ നിന്നും ഉച്ചകഴിഞ്ഞ് 2.30-ന് ആരംഭിച്ച് 1.5 കിലോമീറ്റര്‍ കാല്‍നടയായി നടന്ന്‍ സെന്റ്‌ മേരീസ് കത്തീഡ്രലില്‍ അവസാനിച്ച റാലിക്ക് സിഡ്നി മെത്രാപ്പോലീത്ത റവ. ആന്തണി ഫിഷര്‍ ഓ.പി നേതൃത്വം നല്‍കി. പിറ്റ് സ്ട്രീറ്റിലൂടെ റാലി ഹണ്ടര്‍ സ്ട്രീറ്റില്‍ പ്രവേശിച്ചപ്പോള്‍ വിശ്വാസികള്‍ ഒന്നടങ്കം ജപമാല ചൊല്ലുകയും, സ്തുതി ആരാധന ഗീതങ്ങൾ പാടുകയും ചെയ്തു. നൂറുകണക്കിന് ആളുകളാണ് റാലി കാണുവാനായി റോഡിനിരുവശവും തടിച്ചു കൂടിയത്. ക്രൈസ്തവ വിശ്വാസത്തിന്റെ ആധാരശിലയാണ് പരിശുദ്ധ ദിവ്യകാരുണ്യമെന്ന് കത്തീഡ്രലിന്റെ പുറത്തുവെച്ച് നടത്തിയ പ്രസംഗത്തില്‍ ബിഷപ്പ് ഫിഷര്‍ പറഞ്ഞു. സിഡ്നിയിലെ കുട്ടികള്‍ ചെറുപ്പക്കാര്‍, കുടുംബങ്ങള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതിന് ഈ റാലിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.     വിശുദ്ധ കുര്‍ബാനയെന്നത് ഒരു സിദ്ധാന്തമോ, വാക്കോ, പ്രതീകമോ ആചാരമോ, ഒരു വ്യക്തിയോ അല്ലെന്നും സാര്‍വ്വത്രിക രാജാവായ യേശുക്രിസ്തു യഥാര്‍ത്ഥത്തില്‍ മാംസവും, രക്തവുമായി അവതരിക്കപ്പെട്ടിരിക്കുന്നതാണെന്നും മെത്രാപ്പോലീത്ത വിവരിച്ചു. ഈ വര്‍ഷത്തെ റാലി കുട്ടികളെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനുള്ള അവസരമായിരുന്നുവെന്നും, റാലി ഓസ്ട്രേലിയക്കും, സിഡ്നിക്കും അനുഗ്രഹമാണെന്നുമൊക്കെയാണ് റാലിയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്.  സിഡ്നിയില്‍ ഇടക്ക് വെച്ച് മുടങ്ങിപ്പോയ ദിവ്യകാരുണ്യ പ്രദിക്ഷണം രണ്ടായിരത്തിന്റെ ആദ്യപാദങ്ങളിലാണ് വീണ്ടും പുനരാരംഭിച്ചത്. അന്നുമുതല്‍ സിഡ്നി കത്തോലിക്കാ സമൂഹത്തിന്റെ കൂട്ടായ്മയുടെ ഒരു പ്രധാന ഉറവിടമായി വോക്ക് വിത്ത് ക്രൈസ്റ്റ് റാലി മാറിക്കഴിഞ്ഞു. സാധാരണയായി ക്രിസ്തുവിന്റെ തിരുശരീരരക്തത്തിന്റെ തിരുനാള്‍ (കോര്‍പ്പസ് ക്രിസ്റ്റി) ദിനത്തിലാണ് ഈ റാലി നടത്തിയിരുന്നത്. എന്നാല്‍ അഡ് ലിമിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഓസ്ട്രേലിയന്‍ മെത്രാന്‍മാര്‍ റോമിലായിരുന്നതിനാലാണ് ഈ വര്‍ഷത്തെ റാലി ക്രിസ്തുരാജന്റെ തിരുനാള്‍ ദിനത്തിലേക്ക് മാറ്റിയത്.
Image: /content_image/News/News-2019-11-25-07:50:28.jpg
Keywords: ഓസ്‌ട്രേ
Content: 11759
Category: 10
Sub Category:
Heading: മരണം മുന്നിൽ കണ്ടപ്പോൾ നവജാത ശിശുവിന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വീട്ടുമാമോദിസ നൽകി: പിന്നാലെ അത്ഭുതകരമായ സൗഖ്യം
Content: ലാറ്റിനമേരിക്കൻ രാജ്യമായ പരാഗ്വേയിലെ സ്വൂഡാഡ് ഡെൽ എസ്റ്റേ എന്ന  നഗരത്തിലെ ഫയർഫോഴ്സ് ജീവനക്കാർക്കൊരു ഫോൺ കോളും അതിനു പിന്നാലെ സംഭവിച്ച അത്ഭുതകരമായ സൗഖ്യ സാക്ഷ്യവുമാണ് ഇപ്പോൾ കത്തോലിക്ക മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഒക്ടോബർ ഇരുപത്തിനാലാം തീയതിയാണ് സംഭവം. ഒരു മാസം മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനെ  രക്ഷിക്കാനെത്തണമെന്നായിരുന്നു ഫയർഫോഴ്സ് ജീവനക്കാരോടു ഒരാൾ അഭ്യർത്ഥിച്ചത്. തുടർന്ന് മൂന്നു ജീവനക്കാരും, ഒരു ഡ്രൈവറും ഉടനെ തന്നെ സംഭവ സ്ഥലത്തെത്തി. ജോർജ്  കോർവാളൻ എന്ന മുൻ സെമിനാരി വിദ്യാർഥിയായിരുന്നു  ജീവനക്കാരിലൊരാൾ. അവർ സംഭവസ്ഥലത്ത് ചെന്നപ്പോൾ 13 വയസ്സ്  മാത്രമുള്ള അമ്മയുടെ കൈകളിൽ പിഞ്ചു  കുഞ്ഞിനെ കണ്ടു. വളരെ ചെറിയ ഒരു അനക്കം മാത്രമേ കുഞ്ഞിന് ഉണ്ടായിരുന്നുള്ളൂ.  ആശുപത്രിയിലേക്കുള്ള വഴിയിൽ  കുഞ്ഞിനെ ജീവനിലേക്ക് കൊണ്ടുവരാൻ ഫയർഫോഴ്സ് ജീവനക്കാർ പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും അത് ഫലവത്തായില്ല. ആശുപത്രിയിലെത്തിയപ്പോൾ കുഞ്ഞിന് മാമോദീസ നൽകാനായി അല്പം വെള്ളം കൊണ്ടുവരാൻ ജോർജ്  കോർവാളൻ  നേഴ്സിനോട് ആവശ്യപ്പെട്ടു.  ഇത്തരത്തിലുള്ള അത്യാഹിത ഘട്ടങ്ങളിൽ ആർക്കുവേണമെങ്കിലും മാമോദിസ  നൽകാൻ സാധിക്കുമെന്നും, ആ  ഘട്ടത്തിൽ ദൈവത്തിന്റെ കൈകളിൽ  കുഞ്ഞിനെ ഭരമരൽപ്പിക്കാനാണ് തനിക്ക് തോന്നിയതെന്നും അതിനാലാണ് താൻ  കുഞ്ഞിന് മാമോദിസ നൽകിയതെന്നും ജോർജ്  കോർവാളൻ പറയുന്നു.  പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തിൽ  നിന്നെ ഞാൻ മാമോദിസ മുക്കുന്നുവെന്ന്  പറഞ്ഞ നിമിഷത്തിൽ കുഞ്ഞ് ജീവനിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനകൾ കാണിച്ചു തുടങ്ങി.  സ്ട്രെച്ചറിൽ കിടത്തിയപ്പോൾ കുഞ്ഞ് കരയാനും ആരംഭിച്ചു. ഉടനെതന്നെ  കുഞ്ഞിനെ ആശുപത്രിയിലെ പീഡിയാട്രിക് എമർജൻസി വാർഡി ലേക്ക് മാറ്റി. പിന്നീട് കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. പലരും ഈ സംഭവത്തെ ഒരു  അത്ഭുതമായാണ് നോക്കി കാണുന്നത്.  കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ദൈവം ജോർജ് കോർവാളനെയും  സംഘത്തെയും ഉപകരണമാക്കിയെന്ന് നിരവധി പേർ സാക്ഷ്യപ്പെടുത്തുന്നു. സംഭവങ്ങളുടെ വിവരണം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അവരുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ജോർജ് കോർവാളൻ കുട്ടിക്ക് മാമോദിസ നൽകുന്ന ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Image: /content_image/News/News-2019-11-25-08:31:04.jpg
Keywords: ജ്ഞാന