Contents
Displaying 11461-11470 of 25160 results.
Content:
11780
Category: 1
Sub Category:
Heading: ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. തായ്ലന്‍ഡ്, ജപ്പാന്‍ പര്യടനം പൂര്‍ത്തിയാക്കി മടങ്ങവേ വിമാനത്തില്‍വച്ചാണ് തന്റെ താത്പര്യം പാപ്പ പ്രകടിപ്പിച്ചത്. ചൈനയെ ഇഷ്ടപ്പെടുന്നുവെന്നും ബെയ്ജിംഗിലേക്കു പോകാന്‍ ആഗ്രഹമുണ്ടെന്നും പാപ്പ പറഞ്ഞു. ചൈനയ്ക്കും ഹോങ്കോംഗിനും മുകളിലൂടെ വിമാനം പറന്ന പശ്ചാത്തലത്തിലാണ് പാപ്പ പ്രതികരണം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. യാത്രക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിനും ഹോങ്കോംഗ് ഭരണാധികാരി കാരിലാമിനും മാര്‍പാപ്പ സമാധാനശംസകള്‍ നേര്‍ന്ന് ടെലഗ്രാം അയച്ചിരിന്നു.
Image: /content_image/News/News-2019-11-28-04:10:04.jpg
Keywords: ചൈന

11781
Category: 18
Sub Category:
Heading: കെആര്‍എല്‍സിസിക്കു പുതിയ സാരഥികള്‍: ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ പ്രസിഡന്‍റ്
Content: കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കെആര്‍എല്‍സിസിയുടെയും ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതിയായ കെആര്‍എല്‍സിബിസിയുടെയും പ്രസിഡന്റായി കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലിനെ തെരഞ്ഞെടുത്തു. ഇരുസമിതികളുടെയും അധ്യക്ഷസ്ഥാനത്തുനിന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം വിരമിച്ചതിനെത്തുടര്‍ന്നാണു പുതിയ നിയമനം. 2009 മുതല്‍ ഡോ. സൂസപാക്യം ആയിരുന്നു പ്രസിഡന്റ്. നെയ്യാറ്റിന്‍കര രൂപതാധ്യക്ഷനായ ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവല്‍ കെആര്‍എല്‍സിബിസിയുടെയും കെആര്‍എല്‍സിസിയുടെയും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പുനലൂര്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതിയുടെ സെക്രട്ടറി ജനറലായും തെരഞ്ഞെടുത്തു. കെസിബിസി സെക്രട്ടറി ജനറല്‍, പുനലൂര്‍ രൂപതാധ്യക്ഷന്‍ എന്നീ നിലകളിലും ഡോ. കരിയില്‍ സേവനം ചെയ്തിട്ടുണ്ട്. ആര്‍ച്ച് ബിഷപ്പ് ബിഷപ്പ് ഡോ. എം.സൂസപാക്യത്തിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു നടന്ന മെത്രാന്മാരുടെ വാര്‍ഷികസമ്മേളനത്തിലാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍ ഉള്‍പ്പെടെ ലത്തീന്‍ സഭയിലെ 12 രൂപതാധ്യക്ഷന്മാരും സമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2019-11-28-04:54:38.jpg
Keywords: ലാറ്റിന്‍, ലത്തീ

11782
Category: 10
Sub Category:
Heading: സഭ പ്രേഷിതയാകുമ്പോഴാണു വിശ്വാസത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുക: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: കെട്ടിക്കിടക്കാതെ പുറത്തേയ്‌ക്കൊഴുകുന്ന ജലം കടന്നുപോകുന്ന വഴികളെ ഫലഭൂയിഷ്ഠമാക്കി ജീവന്‍ നല്‍കുന്നതുപോലെ സഭ പ്രേഷിതയാകുന്‌പോഴാണു വിശ്വാസത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുകയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിവിധ സീറോ മലബാര്‍ രൂപതകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും അല്മായപ്രേഷിത മുന്നേറ്റങ്ങളുടെയും പ്രതിനിധികള്‍ക്കായി സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന മിഷന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ ജീവിതം സുവിശേഷവത്കരണമാണെന്നും അതിന്റെ വികാസമാണു പ്രേഷിതപ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കമ്മീഷനും സീറോ മലബാര്‍ മിഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച മിഷന്‍ കോണ്‍ഫറന്‍സില്‍ 250 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭയുടെ സമഗ്ര പ്രേഷിതവളര്‍ച്ചയ്ക്കു സഹായകരമായ പങ്കുവയ്ക്കലുകളും ചര്‍ച്ചകളും സമ്മേളനത്തില്‍ നടന്നു. സഭയുടെ പുതിയ പ്രേഷിത സാധ്യതകളെക്കുറിച്ചു കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. കമ്മീഷന്‍ എപ്പിസ്‌കോപ്പല്‍ അംഗം ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശേരില്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, സീറോ മലബാര്‍ മിഷന്‍ സെക്രട്ടറി ഫാ. സിജു അഴകത്ത്, ഓഫീസ് സെക്രട്ടറിമാരായ സിസ്റ്റര്‍ റോസ്മിന്‍, സിസ്റ്റര്‍ നമ്രത, വിവിധ അല്മായപ്രേഷിത മുന്നേറ്റങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-11-28-05:28:49.jpg
Keywords: ആലഞ്ചേ

11783
Category: 10
Sub Category:
Heading: ക്രിസ്തുരാജന് തങ്ങളെ തന്നെ പുനഃപ്രതിഷ്ഠിച്ച് മെക്സിക്കൻ ജനത
Content: മെക്സിക്കോ സിറ്റി: നവംബർ ഇരുപത്തിമൂന്നിന് നടന്ന പ്രത്യേക ദിവ്യബലി മധ്യേ മെക്സിക്കോയിലെ പതിനായിരത്തോളം വരുന്ന വിശ്വാസികൾ ക്രിസ്തുരാജന് തങ്ങളെ തന്നെ പുനഃപ്രതിഷ്ഠിച്ചു. സിലാവോയിലെ ബൈസൻന്റേനിയേൽ പാർക്കിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്രിസ്തുരാജന്റെ ശില്പത്തിന് ചുവട്ടിലാണ് പുനഃപ്രതിഷ്ഠ ചടങ്ങുകൾ നടന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മെക്സിക്കൻ ആഭ്യന്തര യുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട അനാക്ലീറ്റസ് ഗോൺസാലസ് ഫ്ലോറസ് എന്ന രക്തസാക്ഷിയെ ചടങ്ങിൽ പ്രത്യേകം സ്മരിച്ചു. മെക്സിക്കോയിലെ വത്തിക്കാൻ പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് ഫ്രാങ്കോ കൊപ്പോള വിശുദ്ധ കുർബാനയ്ക്കു നേതൃത്വം നൽകി. നിരവധി വൈദികരും ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു. തിരുക്കര്‍മ്മത്തോട് അനുബന്ധിച്ച് നടന്ന ശുശ്രൂഷകളോടൊപ്പം നിരവധിയാളുകളുടെ സാക്ഷ്യങ്ങളും ചടങ്ങിന് നിറം പകർന്നു. ജീവനും, കുടുംബത്തിനും, സ്വാതന്ത്ര്യത്തിനുമുണ്ടാകുന്ന ഭീഷണികളുടെ രൂപത്തിൽ മരണ സംസ്കാരത്തെ നേരിടുന്ന മെക്സിക്കൻ ജനതയ്ക്ക് ക്രിസ്തുരാജന് പുനപ്രതിഷ്ഠ നടത്താൻ സാധിക്കുന്നത് അർത്ഥവത്തായ ഒന്നാണെന്ന് സംഘാടകർ പറഞ്ഞു. രാജ്യത്തെ വൈദികരുടെ കൊലപാതകങ്ങളുടെയും, ദേവാലയ ആക്രമണങ്ങളുടെയും പാപ പരിഹാരവും തിരുക്കര്‍മ്മങ്ങളിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതായും അവർ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ വൈദിക നരഹത്യ നടക്കുന്ന രാജ്യമാണ് മെക്സിക്കോ.
Image: /content_image/News/News-2019-11-28-05:49:57.jpg
Keywords: യേശു, ക്രിസ്തു

11784
Category: 18
Sub Category:
Heading: 'ചർച്ച് ആക്ട് നടപ്പിലാക്കാനുള്ള നീക്കം ദുരുദ്ദേശപരം'
Content: ചങ്ങനാശേരി: ചർച്ച് ആക്ട് നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ദുരുദ്ദേശപരമാണെന്നും മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 25,26, അനുഛേദങ്ങളുടെ ലംഘനമാണെന്നും ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ ചേർന്ന് ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ മെത്രാന്മാരും വികാരി ജനറാൾമാരും വിവിധ ചുമതലകൾ വഹിക്കുന്ന വൈദികരും അടങ്ങിയ സംയുക്ത സമിതി നിരീക്ഷിച്ചു. സഭയുടെ സ്വത്തുവകകൾ ആദിമസഭയുടെ കാലഘട്ടം മുതൽ നിലനിൽക്കുന്ന പങ്കുവയ്ക്കൽ ചൈതന്യത്തിൽ ഊന്നിയ പാരമ്പര്യത്തിൽ അധിഷ്ഠിതമായി, ഹയരാർക്കി, കാനൻ നിയമം തുടങ്ങിയ വ്യവസ്ഥകൾക്ക് അനുസൃതമായി, പൊതുയോഗം, പ്രതിനിധി യോഗം, പാസ്റ്റർ കൗൺസിൽ തുടങ്ങിയ ജനാധിപത്യ ഭരണ നിർവഹണ വ്യവസ്ഥകൾ ഉൾചേർത്ത് കൂട്ടുത്തരവാദിത്വത്തോടു കൂടി ഇന്ത്യൻ ഭരണഘടനയ്ക്കും സിവിൽ നിയമങ്ങൾക്കും വിധേയമായി സംരക്ഷിക്കപ്പെടുകയും ക്രയവിക്രയം ചെയ്യപ്പെടുകയും ചെയ്തു പോരുന്നതാണ്. ഈ നിയതമായ വ്യവസ്ഥിതിയെ തകർക്കാനും സഭയുടെ സ്വത്തുവകകൾ സർക്കാരിന്റെയും രാഷ്ട്രീയപാർട്ടികളുടേയും നിയന്ത്രണത്തിലും സ്വാധീനത്തിലും കൊണ്ടുവരാനുമുള്ള കുടില ശ്രമമായി മാത്രമേ ഈ ബില്ലിനെ കാണാൻ സാധിക്കുകയുള്ളൂ. സഭയുടെ സ്വത്തു വ്യവഹാരങ്ങൾ നിലവിൽ കോടതി നടപടികൾക്ക് വിധേയമാണെന്നിരിക്കെ പുതിയ ഒരു ട്രൈബ്യൂണൽ ആവശ്യമില്ലാത്തതാണ്. ട്രൈബ്യൂണലിന്റെ നിയമനം രാഷ്ട്രീയപരമാകയാൽ തീരുമാനങ്ങളിലും രാഷ്ട്രീയ സ്വാധീനം ഉണ്ടായിരിക്കും എന്ന് വ്യക്തമാണ്. സമ്പത്ത് സർക്കാർ നിയന്ത്രണത്തിലായി കഴിയുമ്പോൾ വൈദിക പരിശീലനം, ആരാധനക്രമാനുഷ്ഠാനങ്ങൾ, വിശ്വാസ വിഷയങ്ങൾ എന്നിവയിലും രാഷ്ട്രീയ കൈകടത്തലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നു സംശയിക്കുന്നു. അതിനാൽ മറ്റു മതങ്ങൾക്ക് നിലവിലില്ലാത്ത ഒരു നിയമനിർമാണം ക്രിസ്ത്യാനികൾക്ക് മാത്രമായി നടത്താനുള്ള പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ ഉദ്യമങ്ങളിൽ നിന്നും സർക്കാർ പിൻമാറണമെന്ന് രൂപതകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു. യോഗം ചങ്ങനാശേരി അതിരുപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു, കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, തക്കല രൂപതാദ്ധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ, സഹായമെത്രാൻമാരായ മാർ തോമസ് തറയിൽ, മാർ ജേക്കബ് മുരിക്കൻ എന്നിവർ പ്രസംഗിച്ചു ഈ രൂപതകളിലെ വികാരി ജനറാൾമാർ, മറ്റ് വൈദീകർ എന്നിവർ ചർച്ചകളിൽ പങ്കുചേർന്നു.
Image: /content_image/India/India-2019-11-28-06:06:31.jpg
Keywords: ചങ്ങനാ

11785
Category: 1
Sub Category:
Heading: ആണവായുധങ്ങള്‍ സംബന്ധിച്ച കത്തോലിക്ക പ്രബോധനത്തില്‍ സഭ നിലപാട് കടുപ്പിക്കുന്നു
Content: റോം: പ്രതിരോധത്തിന് വേണ്ടിയാണെങ്കില്‍ പോലും ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതും കൈവശം വെക്കുന്നതും അധാര്‍മ്മികമാണെന്ന് പ്രഖ്യാപിക്കുന്ന തരത്തില്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രബോധനത്തില്‍ മാറ്റം വരുത്തുവാന്‍ മാര്‍പാപ്പ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ആണവായുധത്തിന്റെ തെറ്റായ ഉപയോഗത്തെ എതിര്‍ത്തിരുന്നുവെങ്കിലും മറ്റ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആണാവായുധങ്ങള്‍ കൈവശം വെക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ദശാബ്ദങ്ങളായി ഇക്കാര്യത്തില്‍ സഭ പുലര്‍ത്തിയിരുന്ന നിലപാട്. ആണവ പ്രതിരോധ സംവിധാനങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന വിധത്തിലുള്ള മാറ്റമായിരിക്കും പുതിയ പരിഷ്ക്കാരത്തിലൂടെ ഉദ്ദേശിക്കുകയെന്ന് ഏഷ്യന്‍ പര്യടനം അവസാനിപ്പിച്ച് മടങ്ങുന്ന വഴിയില്‍ വിമാനത്തില്‍വെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പാപ്പ സൂചിപ്പിച്ചു. ആണവായുധങ്ങളുടെ ഉപയോഗം അധാര്‍മ്മികമാണ്. അതുകൊണ്ടാണ് ഇത് കത്തോലിക്കാ സഭയുടെ പ്രബോധനത്തില്‍ ചേര്‍ക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നത്. ആണവായുധങ്ങളുടെ ഉപയോഗം മാത്രമല്ല കൈവശം വെക്കുന്നതും അധാര്‍മ്മികമാണെന്ന് പാപ്പ പറഞ്ഞു. ഹിരോഷിമയില്‍ വെച്ചും ഇതുസംബന്ധിച്ച പരമാര്‍ശം പാപ്പ നടത്തിയിരുന്നു. നിയമാനുസൃതമായ പ്രതിരോധം എന്ന ആശയം നിലനില്‍ക്കുന്നതാണെന്നും, ധാര്‍മ്മിക ദൈവശാസ്ത്രം പോലും ഇത് അനുവദിക്കുന്നുണ്ടെന്നും, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പ്രതിരോധം അവസാനത്തെ കടമ്പ മാത്രമാണെന്നും പാപ്പ വിവരിച്ചു. ഊര്‍ജ്ജോല്‍പ്പാദനം പോലെയുള്ള സമാധാനപരമായ ആവശ്യങ്ങള്‍ക്കും ആണവശക്തി ഉപയോഗിക്കാമെന്ന കാര്യത്തിലും പാപ്പ സംശയം പ്രകടിപ്പിച്ചു. ഇതിനു പറ്റിയ സുരക്ഷാ സംവിധാനങ്ങള്‍ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്നു പാപ്പ ചൂണ്ടിക്കാട്ടി. ആണവായുധങ്ങള്‍ക്ക് പുറമേ ‘വധശിക്ഷ’ യോടുള്ള എതിര്‍പ്പും പാപ്പ പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതീക്ഷയുടെ കിരണങ്ങളില്ലാത്ത വിധി മാനുഷികമല്ലെന്ന്‍ ചൂണ്ടിക്കാട്ടിയ പാപ്പ വധശിക്ഷ അധാര്‍മ്മികമാണെന്നു പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു പ്രഖ്യാപിച്ച് മാര്‍പാപ്പ കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തില്‍ മാറ്റം വരുത്തിയിരിന്നു.
Image: /content_image/News/News-2019-11-28-06:48:53.jpg
Keywords: ആണവാ

11786
Category: 10
Sub Category:
Heading: കുടുംബ പ്രാർത്ഥനയുടെ പ്രാധാന്യത്തെ കുറിച്ച് എഴുത്തുകാരിയുടെ ഓര്‍മ്മപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു
Content: കുടുംബ പ്രാർത്ഥനയ്ക്കു നല്‍കേണ്ട പ്രത്യേക പ്രാധാന്യത്തെ കുറിച്ച് എഴുത്തുകാരിയും, കുടുംബിനിയുമായ ലീല ലോലർ നല്‍കിയ ഓര്‍മ്മപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. ഭവനത്തില്‍ പ്രത്യേകം തെരഞ്ഞെടുത്ത ഒരു സ്ഥലത്ത് അനുദിനം പ്രാർത്ഥിച്ച് മാതാപിതാക്കൾ കുട്ടികൾക്ക് മാതൃക നൽകണമെന്ന് അവർ ലൈഫ് സൈറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. പ്രാർത്ഥനയുടെ സംസ്ക്കാരം ഭവനങ്ങളില്‍ വളർത്തണമെങ്കിൽ പ്രസ്തുത സ്ഥലത്ത് ബൈബിളും, ക്രൂശിതരൂപവും, മറ്റ് വിശുദ്ധ വസ്തുക്കളും സ്ഥാപിക്കണമെന്നും ഏഴു കുട്ടികളുടെ അമ്മ കൂടിയായ ലീല ലോലർ കൂട്ടിച്ചേർത്തു. ഇന്നത്തെ ആധുനിക സംസ്കാരത്തെ അതിജീവിക്കാനായി കത്തോലിക്ക കുടുംബങ്ങൾക്കായി ഖസാക്കിസ്ഥാനിലെ അസ്താന രൂപത സഹായ മെത്രാൻ ബിഷപ്പ് അത്തനേഷ്യസ് ഷ്നീഡർ നൽകിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ട ആവശ്യകതയെപ്പറ്റിയും ലീല ലോലർ വിശദീകരിച്ചു. കത്തോലിക്ക മാതാപിതാക്കൾ കുട്ടികളുടെ കൂടെ ജപമാലയും മറ്റു പ്രാർത്ഥനകളും ഒരുമിച്ച് ചൊല്ലണമെന്നും ഗാർഹിക സഭയുടെ സംസ്കാരത്തെ വളർത്തിയെടുക്കണമെന്നും ബിഷപ്പ് ഷ്നീഡർ പറഞ്ഞിരുന്നു. ബിഷപ്പിന്റെ വാക്കുകള്‍ ഹൃദയത്തിൽ തൊടുന്നതാണെന്ന് ലീല ലോലർ കൂട്ടിച്ചേർത്തു. 2014-ൽ സോഫിയ ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്സ് പ്രസിദ്ധീകരിച്ച ലീല ലോലർ എഴുതിയ 'ദി ലിറ്റിൽ ഒറേട്ടറി' എന്ന പുസ്തകത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. കത്തോലിക്ക ദൈവ ശാസ്ത്രജ്ഞനായ സ്കോട്ട് ഹാൻ അടക്കമുള്ള പ്രമുഖര്‍ ലീല ലോലറിനു അഭിനന്ദനവുമായി അന്നു രംഗത്ത് വന്നിരിന്നു.
Image: /content_image/News/News-2019-11-28-07:59:09.jpg
Keywords: പ്രാർത്ഥന

11787
Category: 13
Sub Category:
Heading: പീഡിത ക്രൈസ്തവരുടെ സ്മരണയില്‍ ലോകമെങ്ങുമുള്ള കെട്ടിടങ്ങള്‍ ചുവപ്പണിഞ്ഞു
Content: ലണ്ടന്‍: യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ ദുരവസ്ഥയിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതിനും, മതപീഡനത്തിനിരയാകുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനുമായി ആഗോള തലത്തില്‍ ‘ചുവപ്പ് ബുധന്‍’ ദിനമായി ആചരിച്ചു. ഇന്നലെ (നവംബര്‍ 27) വിവിധ രാജ്യങ്ങളില്‍ ദേവാലയങ്ങള്‍, സ്കൂളുകള്‍, കോളേജുകള്‍, പാലങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ ക്രിസ്ത്യന്‍ രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ രക്തവര്‍ണ്ണമണിഞ്ഞു. കത്തോലിക്കാ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) ന്റെ ആഭിമുഖ്യത്തിലാണ് ചുവപ്പ് ബുധന്‍ ദിനാചരണം സംഘടിപ്പിച്ചത്. ആഗോളതലത്തില്‍ മികച്ച പ്രതികരണമാണ് ഇക്കൊല്ലത്തെ ചുവപ്പ് ബുധന്‍ ദിനാചരണത്തിന് ലഭിച്ചത്. മതന്യൂനപക്ഷങ്ങളോട് കൂടുതല്‍ ആദരവും, സഹിഷ്ണുതയും കാണിക്കണമെന്ന് ലോക ജനതയോട് ആഹ്വാനം ചെയ്യുന്ന വിധത്തിലാണ് നവംബര്‍ 27 ബുധനാഴ്ച ലോകത്തെ പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ ചുവപ്പില്‍ മിന്നിത്തിളങ്ങിയത്. ലണ്ടനിലെ വെസ്റ്റ്‌മിന്‍സ്റ്റര്‍ കത്തീഡ്രല്‍ മുതല്‍ ഫിലിപ്പീന്‍സിലെ ഇടവകകളും, ദേവാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ലോകമെമ്പാടുമായി പീഡിപ്പിക്കപ്പെടുന്ന തങ്ങളുടെ സഹോദരീ-സഹോദരന്‍മാരുമായുള്ള ഐക്യത്തില്‍ ചുവപ്പില്‍ തിളങ്ങി. ചുവപ്പ് ബുധന്‍ ദിനാചരണത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ പല ദേവാലയങ്ങളിലും പ്രത്യേക ശുശ്രൂഷകളും നടന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ രൂപതയുടെ ചുവപ്പ് ബുധന്‍ ദിനാചരണത്തിന്റെ ഭാഗമായി വൈകിട്ട് 6 മണിക്ക് ലണ്ടനിലെ പാര്‍ലമെന്റ് സ്ക്വയറില്‍ നിന്നും ആരംഭിച്ച പ്രദിക്ഷിണത്തില്‍ നിരവധി പേര്‍ പങ്കാളികളായി. ലങ്കാഷയറിലെ ബ്ലാക്ക്ബേണ്‍ ആംഗ്ലിക്കന്‍ കത്തീഡ്രല്‍, സെന്റ് ക്ലെയര്‍ ദേവാലയം, ലണ്ടനിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, ലണ്ടനിലെ ഫോറിന്‍ ഓഫീസ് തുടങ്ങി ബ്രിട്ടനിലെ പ്രമുഖ കെട്ടിടങ്ങളെല്ലാം ചുവപ്പ് നിറത്തില്‍ മിന്നിത്തിളങ്ങി. സ്കോട്ട്ലന്റ്, ഹംഗറി, നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ യൂറോപ്പ്യന്‍ രാജ്യങ്ങളിലെ പ്രധാന കെട്ടിടങ്ങളും ദേവാലയങ്ങളും ഇക്കൊല്ലത്തെ ചുവപ്പ് ബുധന്‍ ദിനാചരണത്തിന്റെ ഭാഗമായി. ഫിലിപ്പീന്‍സിലെ മനില കത്തീഡ്രലും, ഡെ ലാ സല്ലെ യൂണിവേഴ്സിറ്റിയും ഉള്‍പ്പെടെ ഏതാണ്ട് രണ്ടായിരത്തോളം സ്കൂളുകളും, ദേവാലയങ്ങളും, ഇടവകകളുമാണ് ഇക്കൊല്ലത്തെ ചുവപ്പ് ബുധന്‍ ദിനാചരണത്തില്‍ സജീവമായത്. 2016-ലാണ് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എ.സി.എന്‍ ആദ്യമായി ചുവപ്പ് ബുധന്‍ ദിനാചരണം സംഘടിപ്പിക്കുന്നത്. ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ക്രൈസ്തവരാണെന്നും മുപ്പതു കോടി ക്രൈസ്തവരാണ് ലോകമെങ്ങുമായി ഏതെങ്കിലും വിധത്തിലുള്ള മതപീഡനങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുന്നതെന്നും എ.സി.എന്‍ പറയുന്നു.
Image: /content_image/News/News-2019-11-28-11:06:06.jpg
Keywords: രക്ത

11788
Category: 18
Sub Category:
Heading: അസീസ്സി സ്‌പെഷല്‍ സ്‌കൂളിനെതിരേ വ്യാജ പ്രചരണം: സത്യം തുറന്നുക്കാട്ടി സോഷ്യല്‍ മീഡിയ
Content: കൊച്ചി: ഭിന്നശേഷിയുള്ള കുട്ടികളെ പരിപാലിക്കുന്ന സ്‌പെഷല്‍ സ്‌കൂളിനെതിരേ ഫേസ്ബുക്കിലൂടെ യുവാവ് നടത്തിയ വീഡിയോ പ്രചാരണം വ്യാജമെന്നു തെളിഞ്ഞു. ചേര്‍ത്തല പാണാവള്ളിയിലെ അസീസ്സി റീഹാബിലിറ്റേഷന്‍ സെന്റര്‍ ആന്‍ഡ് സ്‌പെഷല്‍ സ്‌കൂളിനെതിരേ തൃശൂര്‍ കേച്ചേരി സ്വദേശി നടത്തിയ പ്രചാരണത്തിലെ ഗൂഢലക്ഷ്യങ്ങളും പൊള്ളത്തരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തന്നെ തുറന്നുകാട്ടി. ഇതോടെ ക്ഷമാപണവും പോസ്റ്റ് പിന്‍വലിക്കാനുള്ള സന്നദ്ധതയുമായി രംഗത്തെത്തിയിരിക്കുകയാണു യുവാവ്. പത്തു വര്‍ഷമായി സ്‌കൂളിലെ വിദ്യാര്‍ഥിനിയും ഓട്ടിസം രോഗിയുമായ പതിനാറു വയസുകാരിയെ ചിത്രീകരിച്ചുകൊണ്ടാണ് ഇയാള്‍ വീഡിയോ തയാറാക്കിയത്. കുട്ടിക്കു സ്‌കൂളില്‍ മര്‍ദനം ഏല്‍ക്കാറുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായി അവളുടെ ശരീരത്തില്‍ ആകമാനം പരിക്കുകളാണെന്നും വീഡിയോയില്‍ പറയുന്നു. കഴിഞ്ഞദിവസമുണ്ടായ ക്രൂരമര്‍ദനം മൂലം കുട്ടിയുടെ ഒരു പല്ല് നഷ്ടപ്പെട്ടെന്നും വീഡിയോയില്‍ യുവാവ് ആരോപിച്ചിരുന്നു. സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ നിഷ ജോസ്, മാധ്യമപ്രവര്‍ത്തകന്‍ വിനോദ് നെല്ലിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് നന്മമരങ്ങളുടെ കള്ളത്തരങ്ങളറിയാന്‍' എന്ന തലക്കെട്ടോടെ വീഡിയോ പ്രചാരണത്തിലെ പൊള്ളത്തരങ്ങള്‍ ഫേസ്ബുക്കിലൂടെ തന്നെ വെളിച്ചത്തുകൊണ്ടുവന്നത്. വീഡിയോയില്‍ പരാമര്‍ശിക്കുന്ന പെണ്‍കുട്ടിക്കു ഗുരുതരമായ വൈകല്യങ്ങളുള്ളതാണെന്നു നിഷ ജോസ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നു. സ്വയം ഉപദ്രവിക്കുകയും പരിക്കുകളേല്‍പ്പിക്കുകയും ചെയ്യുക, ഭിത്തിയിലും തറയിലുമൊക്കെ തല ഇടിക്കുക, കൈയ്യും വിരലുകളുമൊക്കെ കടിച്ചുമുറിക്കുക, തലമുടി വലിച്ച് പറിക്കുക, സ്വന്തം മുഖത്തും തലയിലും അടിക്കുക, തൊലി സ്വയം വലിച്ചു പൊളിക്കുക, സ്വയം മാന്തുകയും നുള്ളിപ്പറിക്കുകയും ചെയ്യുക, ശക്തമായി തലയിട്ടിളക്കുകയും കണ്ണുകള്‍ ചലിപ്പിക്കുകയും ചെയ്യുക എന്നീ പ്രശ്‌നങ്ങള്‍ പെണ്‍കുട്ടിക്കുള്ള രോഗത്തിന്റെ ഭാഗമാണ്. പെണ്‍കുട്ടി ഏറെക്കാലമായി സ്‌കൂളില്‍ പോകുന്നില്ല എന്ന കള്ളം അടിവരയിട്ടു പറഞ്ഞു കുട്ടിക്കായി ധനസഹായം അഭ്യര്‍ഥിച്ചു നേരത്തെ ഇതേ യുവാവ് മറ്റൊരു വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എതിര്‍പ്പുകളെത്തുടര്‍ന്ന് അതു നീക്കംചെയ്തു. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടെ അപൂര്‍വം ചില ദിവസങ്ങളില്‍ മാത്രമാണു കുട്ടി സ്‌കൂളില്‍ ഹാജരാകാതിരുന്നിട്ടുള്ളത്. വീട്ടില്‍നിന്നു ദിവസവും വന്നുപോവുകയായിരുന്ന അവളെ സ്‌കൂള്‍ബസ് കിട്ടാതെപോയാല്‍ ഓട്ടോറിക്ഷ വിളിച്ചായാലും മാതാപിതാക്കള്‍ സ്‌കൂളില്‍ എത്തിച്ചിരുന്നു. യുവാവിന്റെ വീഡിയോ പുറത്തിറങ്ങിയതിനെത്തുടര്‍ന്നു സ്ഥാപനത്തിലെത്തിയ പൂച്ചാക്കല്‍ പോലീസും സ്ഥാപനത്തെക്കുറിച്ചു മികച്ച റിപ്പോര്‍ട്ടാണു കൈമാറിയിട്ടുള്ളത്. സ്‌കൂളിനെ കരിവാരിത്തേക്കുന്നതിനൊപ്പം പെണ്‍കുട്ടിയുടെ ആരോഗ്യാവസ്ഥയെ ഉയര്‍ത്തിക്കാട്ടി ധനസന്പാദനം നടത്താനുള്ള ശ്രമങ്ങളും വീഡിയോയ്ക്കു പിന്നിലുണ്ടെന്നും നിഷ ജോസ് കുറിപ്പില്‍ വ്യക്തമാക്കുന്നു. സന്യാസിനികളുടെ നേതൃത്വത്തില്‍ മാതൃകാപരമായി നടക്കുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ക്കും സഭാ സ്ഥാപനങ്ങള്‍ക്കുമെതിരേ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകണമെന്നു കെസിബിസി ബൈബിള്‍ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ റവ. ഡോ. ജോഷി മയ്യാറ്റില്‍ ആവശ്യപ്പെട്ടു. അസീസി സ്‌കൂളിനെതിരേ ഉയര്‍ന്ന തെറ്റായ പ്രചാരണത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച വൈദികരോടും വിശ്വാസികളോടും നന്ദി അറിയിക്കുന്നതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോളി 'ദീപിക'യോടു പറഞ്ഞു. സംഭവത്തില്‍ തുടര്‍നടപടികള്‍ സഭാധികാരികളുമായി ആലോചിച്ചു തീരുമാനിക്കുമെന്നും സിസ്റ്റര്‍ അറിയിച്ചു.
Image: /content_image/India/India-2019-11-28-23:54:50.jpg
Keywords: നുണ, വ്യാജ

11789
Category: 18
Sub Category:
Heading: ഇരിങ്ങാലക്കുട രൂപത മുന്‍ വികാരി ജനറാള്‍ ഫാ. ജോസ് ഇരിമ്പന്‍ അന്തരിച്ചു
Content: ഇരിങ്ങാലക്കുട: രൂപത മുന്‍ വികാരി ജനറാളും ചാന്‍സലറുമായിരുന്ന റവ.ഡോ.ജോസ് ഇരിമ്പന്‍ (64) അന്തരിച്ചു. സംസ്‌കാരം പിന്നീട്. പൂവത്തുശേരി ഇരിന്പന്‍ ദേവസിക്കുട്ടിഅന്നക്കുട്ടി ദന്പതികളുടെ മകനാണ്. തൃശൂര്‍ മൈനര്‍ സെമിനാരി, ആലുവ സെമിനാരി എന്നിവിടങ്ങളില്‍ പഠനം. 1980 ഡിസംബര്‍ 22ന് തിരുപ്പട്ടം സ്വീകരിച്ചു. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. നിലവില്‍ ഇരിങ്ങാലക്കുട രൂപതയുടെ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറായിരുന്നു. ചെന്നൈ മിഷനിലും കത്തീഡ്രല്‍ ഇടവകയിലും സേവനം ചെയ്തു. നിരവധി സെമിനാരികളില്‍ കാനന്‍ നിയമത്തില്‍ പ്രഫസറായിരുന്നു. സഹോദരങ്ങള്‍: സിസ്റ്റര്‍ അന്ന ക്ലാര എഫ്‌സിസി, അല്‍ഫോന്‍സ, ജോര്‍ജ്, ലിസി.
Image: /content_image/India/India-2019-11-29-00:00:31.jpg
Keywords: ഇരിങ്ങാല