Contents

Displaying 11481-11490 of 25160 results.
Content: 11800
Category: 1
Sub Category:
Heading: ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും ബൈബിള്‍ വാങ്ങിയവരെക്കുറിച്ച് ചൈനയില്‍ ദേശവ്യാപക അന്വേഷണം
Content: ബെയ്ജിംഗ്: ക്രൈസ്തവ വിശ്വാസികള്‍ കടുത്ത മതപീഡനത്തിനു ഇരയായിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയില്‍ രാജ്യത്തെ ക്രൈസ്തവ ദേവാലയങ്ങളിലെ കുരിശുകളും, ക്രിസ്ത്യന്‍ അടയാളങ്ങളും ഭരണകൂടം തകര്‍ത്തതിന്റെ പിന്നാലെ വീണ്ടും കടുത്ത നടപടിയിലേക്ക്. ഓണ്‍ലൈന്‍ ബുക്ക്സ്റ്റോറില്‍ നിന്നും ബൈബിളും മറ്റ് ക്രിസ്തീയ പുസ്തകങ്ങളും വാങ്ങിയവരെക്കുറിച്ചുള്ള രാജ്യവ്യാപകമായ അന്വേഷണത്തിനാണ് അധികൃതര്‍ ഉത്തരവിട്ടിരിക്കുന്നതെന്ന് 'ചൈന എയിഡ്' പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘വീറ്റ് ബുക്ക്സ്റ്റോര്‍’ എന്ന ഓണ്‍ലൈന്‍ ബുക്ക്സ്റ്റോറില്‍ നിന്നും ബൈബിള്‍ വാങ്ങിയവരുമായി ബന്ധപ്പെടാനുള്ള നിര്‍ദ്ദേശം ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനമാണ് അധികാരികള്‍ ബന്ധപ്പെട്ട പോലീസ് വകുപ്പുകള്‍ക്ക് കൈമാറിയത്. ഇതേ തുടര്‍ന്നു ബുക്ക്സ്റ്റോറിന്റെ ഴാങ്ങ് ഷവോമായി എന്ന ക്രൈസ്തവ വിശ്വാസിയായ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശ സ്ഥാപനങ്ങളില്‍ നിന്നും ക്രിസ്ത്യന്‍ പ്രസിദ്ധീകരണങ്ങള്‍ വാങ്ങിച്ച് നിയമവിരുദ്ധമായി ചൈനയില്‍ വിറ്റഴിക്കുന്നുവെന്ന കാരണം പറഞ്ഞുകൊണ്ടായിരുന്നു അറസ്റ്റ്. ഇതിനോടകം തന്നെ നിരവധി പേരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തുവെന്നാണ് അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്. പലരേയും പോലീസ് ടെലിഫോണിലൂടെ ബന്ധപ്പെടുകയും, തങ്ങള്‍ വാങ്ങിച്ച പുസ്തകങ്ങളുമായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സിയാമെന്നിലെ ചില വീടുകളില്‍ പോലീസ് അതിക്രമിച്ചു കയറിയ പോലീസ് മതിയായ രേഖകളില്ലാതെ ബൈബിളുകള്‍ പിടിച്ചെടുത്തതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഗുവാങ്ങ്ഴോവിലെ ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ പത്തോളം സര്‍ക്കാര്‍ അധികാരികള്‍ ബലപ്രയോഗത്തിലൂടെ ചില പുസ്തകങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ ദേവാലയമിരിക്കുന്ന ഭൂമിയുടെ ഉടമയുടെ മേലും, പ്രോപ്പര്‍ട്ടി മാനെജ്മെന്റ് കമ്പനിയുടെ മേലും ദേവാലയവുമായുള്ള കരാര്‍ റദ്ദാക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ‘ചൈന എയിഡ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈബിളുകളും, ക്രിസ്ത്യന്‍ വസ്തുക്കളും വില്‍ക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനമായ വീറ്റ് ബുക്ക്സ്റ്റോര്‍ ഏതാണ്ട് ഇരുപതിനായിരത്തിലധികം സാധനങ്ങള്‍ ഇതിനോടകം തന്നെ വിറ്റഴിച്ചിട്ടുണ്ട്. ഇവയില്‍ എണ്ണൂറോളം പ്രസിദ്ധീകരണങ്ങള്‍ 'നിയമവിരുദ്ധമായി' പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നവയാണ്. കഴിഞ്ഞ വര്‍ഷമാണ്‌ ചൈനീസ്‌ സര്‍ക്കാര്‍ ഓണ്‍ലൈനിലൂടെയുള്ള ബൈബിള്‍ വില്‍പ്പന നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. ക്രൈസ്തവ വിശ്വാസത്തിന്റെ വ്യാപനവും, ബൈബിളിന്റെ സ്വാധീനവും കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നുണ്ടെന്നാണ് നടപടികള്‍ വ്യക്തമാക്കുന്നത്.
Image: /content_image/News/News-2019-11-30-01:10:05.jpg
Keywords: ബൈബി
Content: 11801
Category: 10
Sub Category:
Heading: യേശു ജനിച്ച പുല്‍ത്തൊട്ടിലിന്റെ തിരുശേഷിപ്പ് വീണ്ടും ബെത്ലഹേമില്‍
Content: ജറുസലേം: ബെത്ലഹേമില്‍ ഈശോ ജനിച്ച കാലിത്തൊഴുത്തിലെ പുല്‍ത്തൊട്ടിലിന്റെ ഭാഗമെന്നു കരുതപ്പെടുന്ന മരക്കഷണം ജറുസലേമിനു വത്തിക്കാന്‍ മടക്കി നല്കി. ബെത്ലഹെമിലെ കാലിത്തൊഴുത്തിലെ പുല്‍ത്തൊട്ടിലിന്റെ ഭാഗമായ ഈ തിരുശേഷിപ്പ് ഏഴാം നൂറ്റാണ്ടില്‍ തിയഡോര്‍ ഒന്നാമന്‍ മാര്‍പാപ്പയ്ക്ക് ജറുസലം പാത്രിയാര്‍ക്കീസ് സെന്റ് സോഫ്രോണിയസാണ് കൈമാറിയത്. ഇസ്ലാം അധിനിവേശത്തെ തുടർന്നായിരിന്നു കൈമാറ്റം. അതിന് മുന്‍പ് റോമിലെ സാന്ത മരിയ മാജിയോര്‍ ബസലിക്കയിലാണ് ഇതു സൂക്ഷിച്ചിരുന്നത്. ജറുസലേമിലെ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാരുടെ ദ കസ്റ്റഡി ഓഫ് ഹോളി ലാന്‍ഡ് പ്രയറിക്കാണ് വത്തിക്കാന്‍ അധികൃതര്‍ തിരുശേഷിപ്പ് മടക്കി നല്കിയത്. ഇതോടനുബന്ധിച്ച് ഇന്നലെ ജെറുസേലമിലെ നോട്ടര്‍ഡാം സെന്ററില്‍ പ്രത്യേക ദിവ്യബലിയും പ്രദക്ഷിണവും നടന്നു. തിരുപ്പിറവിപള്ളിക്കു സമീപമുള്ള ബെത്ലഹെമിലെ സെന്റ് കാതറീന്‍ പള്ളിയില്‍ ഇന്നു തിരുശേഷിപ്പ് സ്ഥാപിക്കും. പാലസ്തീൻ പ്രസിഡന്റ് മെഹമ്മൂദ് അബാസ് അടുത്തയിടെ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചപ്പോൾ, പുൽക്കൂടിന്റെ തിരുശേഷിപ്പ് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് പാപ്പയുമായി സംസാരിച്ചിരുന്നെന്ന് പാലസ്തീൻ ന്യൂസ് ഏജൻസിയായ ‘വഫ’ റിപ്പോർട്ട് ചെയ്തിരുന്നു.
Image: /content_image/News/News-2019-11-30-01:31:14.jpg
Keywords: ഉണ്ണി
Content: 11802
Category: 18
Sub Category:
Heading: ചര്‍ച്ച് ആക്ട് വിഷയത്തില്‍ മുഖ്യമന്ത്രി വാക്ക് പാലിക്കണമെന്നു കേരള കാത്തലിക് ഫെഡറേഷന്‍
Content: കൊച്ചി: ചര്‍ച്ച് ആക്ട് വിഷയത്തില്‍ കത്തോലിക്കാ മെത്രാന്മാര്‍ക്കും അല്മായ നേതാക്കള്‍ക്കും നല്‍കിയ ഉറപ്പ് മുഖ്യമന്ത്രി പാലിക്കണമെന്നു കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ചില െ്രെകസ്തവവിരുദ്ധ സംഘടനകളും സഭാവിരുദ്ധരും ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെടുന്നത് അപലപനീയമാണ്. കേരളത്തിലെ 1.25 കോടിയോളം വരുന്ന കത്തോലിക്കാ വിശ്വാസികളെ അവഗണിച്ച് സഭാ വിരുദ്ധരുടെയും ക്രൈസ്തവ വിരുദ്ധരുടെയും നാമമാത്ര െ്രെകസ്തവസമൂഹങ്ങളുടെയും ആവശ്യം മാനിച്ചു ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകരുത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് യാക്കോബായ സഭയിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച് ആക്ട് ആവശ്യമാണെന്ന രീതിയില്‍ നടത്തുന്ന പ്രചാരണങ്ങള്‍ തെറ്റിദ്ധാരണാജനകമാണ്. സഭയുടെ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും കണക്കുകള്‍ സൂക്ഷിക്കുന്നതിനും നിയമമില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന പാരിഷ് കൗണ്‍സിലുകളും പാസ്റ്ററല്‍ കൗണ്‍സിലുകളും ട്രസ്റ്റിമാരുമുള്ള കത്തോലിക്കാ സഭയ്ക്കു സഭയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും സംരക്ഷിക്കാനും സൂക്ഷിക്കാനും പള്ളികളിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനും ചര്‍ച്ച് ആക്ടിന്റെ ആവശ്യമില്ല. കേരളത്തിലെ കെസിബിസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മഹാഭൂരിപക്ഷം വരുന്ന സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകളുടെ മെത്രാന്മാര്‍ക്കും അല്‍മായ നേതാക്കള്‍ക്കും 2018ല്‍ കേരള മുഖ്യമന്ത്രി നല്‍കിയിട്ടുള്ള ഉറപ്പുകള്‍ പാലിക്കാതെ ഒരു ന്യൂനപക്ഷത്തിന്റെയും സഭാവിരുദ്ധരുടെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിച്ചാല്‍ എതിര്‍ക്കും. ചര്‍ച്ച് ബില്ലിനെതിരേ കത്തോലിക്കാ കോണ്‍ഗ്രസ്, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍, മലങ്കര കാത്തലിക് അസോസിയേഷന്‍ എന്നീ അല്മായ സംഘടന നേതാക്കളുമായി ആലോചിച്ച് സമരപരിപാടികള്‍ കെസിഎഫ് ആവിഷ്‌കരിക്കും. സംസ്ഥാന പ്രസിഡന്റ് പി.കെ. ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികളായ അഡ്വ. വര്‍ഗീസ് കോയിക്കര, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ഡേവീസ് തുളുവത്ത്, മേരി കുര്യന്‍, പ്രഷീല ബാബു, ഡോ. മേരി റെജീന, സജി ജോണ്‍, രാജു എരിശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2019-12-01-01:51:45.jpg
Keywords: കാത്തലിക്
Content: 11803
Category: 13
Sub Category:
Heading: പീഡിത ക്രൈസ്തവരുടെ വിഷയത്തിൽ തുറന്ന ചർച്ചയ്ക്കു ആഹ്വാനവുമായി ഹംഗേറിയൻ എംപി
Content: ബുഡാപെസ്റ്റ്: പീഡിത ക്രൈസ്തവ സമൂഹത്തെ പറ്റി ചർച്ച ചെയ്യുന്നതിന് അന്താരാഷ്ട്ര വേദികളിൽ നിന്നും കൂടുതൽ സ്വീകാര്യത ലഭിക്കേണ്ടിയിരിക്കുന്നുവെന്ന് ഫിഡെസ് പാർട്ടിയുടെ ജനപ്രതിനിധിയായ ഹംഗേറിയൻ എംപി സോൾട്ട് നെമത്ത്. ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഹംഗറി വിളിച്ചുചേർത്ത അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. പാർലമെന്റിലെ വിദേശകാര്യ കമ്മറ്റിയുടെ തലവൻ കൂടിയാണ് സോൾട്ട് നെമത്ത്. ക്രൈസ്തവ പീഡനങ്ങളെ പറ്റി തുറന്ന് സംസാരിക്കാൻ സാധിക്കുന്ന രീതിയിൽ നയതന്ത്ര ബന്ധങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം നിർദ്ദേശം മുന്നോട്ടുവെച്ചു. ക്രൈസ്തവർക്ക് നേരെ നടക്കുന്ന പീഡനത്തെ പറ്റി പരാമർശിക്കാതെ മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നത്, യഹൂദ വിരുദ്ധത പരാമർശിക്കാതെ വർഗീയതയ്ക്കെതിരെ പോരാടുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവർ ഇല്ലാതായാൽ തങ്ങളുടെ സംസ്കാരവും, വിശ്വാസവും ഇല്ലാതാകുമെന്നും അതിനാലാണ് ഹംഗറി പീഡത ക്രൈസ്തവ സമൂഹങ്ങളെ സഹായിക്കുന്നതെന്നും സോൾട്ട് നെമത്ത് വ്യക്തമാക്കി. ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഒർബനും, നിരവധി ക്രൈസ്തവ നേതാക്കളും, ബുഡാപെസ്റ്റിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായിരുന്നു.
Image: /content_image/News/News-2019-12-01-02:00:46.jpg
Keywords: പീഡിത
Content: 11804
Category: 13
Sub Category:
Heading: യേശുവിന്റെ തിരുപിറവിക്കു മുന്നൊരുക്കമായി ഇരുപത്തിയഞ്ച് നോമ്പിന് ഇന്ന് ആരംഭം
Content: മാനവരാശിയെ വീണ്ടെടുക്കുവാനായി ലോകരക്ഷകനായി മനുഷ്യാവതാരം ചെയ്ത യേശുവിന്റെ തിരുപിറവിയുടെ സ്മരണക്കു മുന്നൊരുക്കമായി ഇരുപത്തിയഞ്ച് നോമ്പിന് ഇന്ന്‍ ആരംഭം. തിരുപ്പിറവി ആഘോഷത്തിന് ഒരുക്കമായി ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രത്യേക പ്രാർത്ഥനകൾ നടത്തും. മത്സ്യ–മാംസാദികൾ വെടിഞ്ഞും പുണ്യകർമങ്ങൾ ചെയ്തുമാണ് ക്രൈസ്തവ ലോകം നോമ്പാചരിക്കുക. ബെത്‌ലഹേമിലെ പുൽക്കൂട്ടിൽ യേശുവിന്റെ ജനനത്തെ അനുസ്മരിച്ച് ദേവാലയങ്ങളിലും വീടുകളിലും പുൽക്കൂടുകൾ ഒരുക്കും. കിഴക്കുനിന്നെത്തിയ രാജാക്കന്മാർക്ക് ഉണ്ണിയേശുവിന്റെ ദർശനത്തിനു വാൽനക്ഷത്രം വഴികാട്ടിയായതിന്റെ അനുസ്മരണമായി നക്ഷത്രവിളക്കുകൾ തൂക്കും. അലങ്കരിച്ച ക്രിസ്മസ് മരങ്ങൾ മനോഹര കാഴ്ചയാകും. ‌സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ഉണർത്തി നാടെങ്ങും കാരോൾ സംഘങ്ങളും സജീവമാകാന്‍ ഒരുങ്ങുകയാണ്. ക്രിസ്മസ് ആഹ്ലാദം പങ്കിട്ട് സമ്മേളനങ്ങളും കൂട്ടായ്മകളും വരും ദിവസങ്ങളില്‍ നടത്തും. ആഘോഷങ്ങൾക്കു മോടിപകരാൻ വിപണിയും ഒരുങ്ങി. നക്ഷത്രവിളക്കുകൾ, പുൽക്കൂടുകൾ, ക്രിസ്മസ് ട്രീകൾ, അലങ്കാരങ്ങൾ, ആശംസ കാർഡുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് കടകളിൽ ഒരുക്കുന്നത്.
Image: /content_image/News/News-2019-12-01-02:29:33.jpg
Keywords: ക്രിസ്തുമ
Content: 11805
Category: 10
Sub Category:
Heading: ബൈബിള്‍ വായനയ്ക്കായി ഒരു വര്‍ഷം; വചന വിപ്ലവത്തിനായി 2020 ചലഞ്ചില്‍ പങ്കാളികളാകൂ
Content: Anointing Fire Catholic Youth Movement ഒരുക്കുന്ന പുതിയ മിഷനാണ് '2020 Bible in a Year and CCC challenge'. 2019 ഡിസംബര്‍ 8നു ആരംഭിച്ച് 2020 ഡിസംബര്‍ 8നു അവസാനിക്കുന്ന ഈ മിഷനിലൂടെ ഉത്പത്തി മുതല്‍ വെളിപാട് വരെയുള്ള എല്ലാ പുസ്തകങ്ങളും സഭയുടെ മതബോധന ഗ്രന്ഥമായ കാറ്റിക്കിസം ഓഫ് കാത്തലിക് ചര്‍ച്ച് പൂര്‍ണ്ണമായും വായിക്കുവാന്‍ അവസരം ലഭിക്കും. നവീകരണത്തിന്റെ അന്‍പതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബൈബിള്‍ മുഴുവന്‍ വായിച്ചിട്ടുള്ളവര്‍ വളരെ കുറവാണ്. വിശുദ്ധ ഗ്രന്ഥ പാരായണത്തിലൂടെ അത്ഭുതകരമായ കൃപകളാണ് വര്‍ഷിക്കപ്പെടുന്നത്. ദൈവത്തിന്റെ സ്വരം കേള്‍ക്കാനും നമ്മുടെ ജീവിതങ്ങളെ ക്രിസ്തുവില്‍ ഉറപ്പിക്കാനും ദൈവവചനത്തിന് കഴിയും. ഈ മിഷനില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കാളികളാകാം. വൈദികരെയും സന്യസ്ഥരെയും വിവിധ മിനിസ്ട്രികളില്‍ പ്രവര്‍ത്തിക്കുന്ന അല്‍മായ പ്രേഷിതരേയും ഈ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇതിന് വേണ്ടി കോമണ്‍ വാട്സാപ്പ് ഗ്രൂപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി 2020biblechallenge@gmail.com എന്ന ഇ മെയിലില്‍ ബന്ധപ്പെടാവുന്നതാണ്. ഈ പുതിയ മിഷന്‍ അനേകരില്‍ എത്തിക്കുവാന്‍ ചില സ്പെഷ്യല്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് രാജ്യക്കാര്‍ക്കും പങ്കെടുക്കാം. * നൂറോ അതിലധികമോ വ്യക്തികളെ സംഘടിച്ച് (ഉദാ: വാട്സപ്പ് ഗ്രൂപ്പുകള്‍ നിര്‍മ്മിച്ച്) ഒരു വര്‍ഷം ഈ മിഷന്‍ ദൌത്യം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 'Word Of God' മെമന്‍റോയും 50 പൌണ്ട് ക്യാഷ് പ്രൈസും ലഭിക്കും. * അഞ്ഞൂറോ അതിലധികമോ വ്യക്തികളെ പങ്കെടുപ്പിക്കുന്നവര്‍ക്ക് (സ്കൂള്‍, കോളേജ്, ഹോസ്റ്റല്‍ അധികാരികള്‍ക്ക്, മതാധ്യാപകര്‍ക്ക്, വൈദിക സന്യസ്തര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടും) 'Word Of God' മെമന്‍റോയും 100 പൌണ്ട് ക്യാഷ് പ്രൈസും ലഭിക്കും. * ഒരു ഇടവകയെ പൂര്‍ണ്ണമായി ഈ സംരഭത്തിന്റെ ഭാഗമാക്കുന്നവര്‍ക്ക് പ്രശംസാപത്രവും 250 പൌണ്ട് ക്യാഷ് പ്രൈസും ലഭിക്കും. 2020 വര്‍ഷം ഈ മിഷനില്‍ ഏറ്റവുമധികം വ്യക്തികളെ പങ്കെടുപ്പിക്കുന്ന വ്യക്തിയെ 50000 രൂപയുടെ പ്രത്യേക അവാര്‍ഡിന് പരിഗണിക്കും. (കുറഞ്ഞത് ആയിരം പേരെ പങ്കെടുപ്പിച്ചിരിക്കണം). വചന വിപ്ലവത്തിനായി ഒരുങ്ങാം. ജീവന്റെ പുസ്തകം ജീവിതകാലത്ത് വായിച്ചു തീര്‍ക്കാം; ജീവിക്കാം. #{red->none->b->കൂടുതല്‍ വിവരങ്ങള്‍ക്ക്: ‍}# ജോസ് കുര്യാക്കോസ്- 00447414747573 <br> സാറാമ്മ 07838942077 ജിഷ 07503169201 <br> ക്രിസ്റ്റി 07419200999
Image: /content_image/News/News-2019-12-01-15:03:57.jpg
Keywords: വചന
Content: 11806
Category: 18
Sub Category:
Heading: ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നു ശഠിക്കുന്നതിനു പിന്നില്‍ അജണ്ട: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: ചങ്ങനാശേരി: ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നു ശഠിക്കുന്നതിനു പിന്നില്‍ സഭയെ എതിര്‍ക്കുന്ന പ്രതിലോമ ശക്തികളാണെന്നു സംശയിക്കുന്നതായി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ എസ്ബി കോളജിലെ മോണ്‍. കല്ലറയ്ക്കല്‍ ഹാളില്‍ നടത്തിയ ന്യൂനപക്ഷാവകാശ സംരക്ഷണ സംഗമവും ബിഷപ്പ് മാര്‍ ജയിംസ് കാളാശേരി ചരമസപ്തതി ആചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചര്‍ച്ച് ആക്ടിനെക്കുറിച്ച് പഠിച്ചാല്‍ ഇത് അനാവശ്യമാണെന്നു മനസിലാകും. സഭയില്‍നിന്നു വിട്ടുനില്ക്കുന്നവരോ എതിര്‍ക്കുന്നവരോ ആണ് ചര്‍ച്ച് ബില്ലിനു പിന്നിലെന്നു സംശയിക്കുന്നതായും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. വ്യവസ്ഥാപിതമായ കാനന്‍ നിയമങ്ങളുടെ യും രാജ്യത്തു നിലവിലുള്ള നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് സഭ പ്രവര്‍ത്തിക്കുന്നതും സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതും. ഇക്കാര്യത്തിന് ഇനിയും മറ്റൊരു നിയമത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈമാസം കെസിബിസി യോഗം ചേര്‍ന്ന് ചര്‍ച്ച് ആക്ട് സംബന്ധിച്ചു നിലപാടു സ്വീകരിക്കും. ഈ നിലപാടില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കാന്‍ കത്തോലിക്ക കോണ്ഗ്രിസിനും ഇതര സംഘടനകള്‍ക്കും കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Image: /content_image/India/India-2019-12-02-03:42:23.jpg
Keywords: ആലഞ്ചേ
Content: 11807
Category: 18
Sub Category:
Heading: ചരിത്രമായി ലത്തീന്‍ സമുദായ സംഗമവും റാലിയും: പതിനായിരങ്ങളുടെ പങ്കാളിത്തം
Content: നെയ്യാറ്റിന്‍കര: ആറ് മണിക്കൂര്‍ അക്ഷരാര്‍ത്ഥത്തില്‍ നെയ്യാറ്റിന്‍കര പട്ടണത്തെ നിശ്ചലമാക്കി വെളളയും മഞ്ഞയും നിറത്തിലുളള പതാകകളും, നീലയും മഞ്ഞയും നിറത്തിലുളള കെഎല്‍സിഎ പതാകകളുമായി ലത്തീന്‍ കത്തോലിക്കര്‍ നിരത്ത് നിറഞ്ഞപ്പോള്‍ ലത്തീന്‍ കത്തോലിക്ക സമുദായ സംഗമവും റാലിയും പുതിയൊരു ചരിത്രമായി. മൂന്നു മണിക്ക് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഫ്ളാഗ് ഓഫ് ചെയ്ത റാലിയുടെ മുന്‍ നിരയില്‍ സംസ്ഥാന നേതാക്കളും കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലെ കെഎല്‍സിഎ പ്രതിനിധികളും അതിന് പിന്നിലായി നെയ്യാറ്റിന്‍കര രൂപതയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുളിലെ 11 ഫൊറോനകളിലെ വിശ്വാസികളും അണിനിരന്നു. റാലി വൈകിട്ട് 8 വരെ നീണ്ടു. റാലിയുടെ മുന്‍നിര അക്ഷയ കോപ്ലക്സ് പരിസരത്ത് എത്തിയപ്പോള്‍ ആരംഭിച്ച പൊതു സമ്മളനവും റാലി അവസാനിക്കും വരെ തുടര്‍ന്നു. രൂപതയിലെ വിവിധ സ്കൂളുകളില്‍ നിന്നുളള പ്ളോട്ടുകളും, ഇടവകകളില്‍ നിന്നുളള പ്ളോട്ടുകളും അണി നിരന്നതോടെ റാലി വര്‍ണ്ണാഭമായി. പൊതു സമ്മേളനം നെയ്യാറ്റിന്‍കര ബിഷപ്പ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ്‌ ആന്‍റണി നെറോണ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍, പ്രതിപക് ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. കെഎല്‍സിഎ രൂപത പ്രസിഡന്റ്‌ ഡി.രാജു, സമുദായത്തിന്റെ വക്താവ് ഷാജി ജോര്‍ജ്ജ്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ്, ശശിതരൂര്‍ എംപി, മുന്‍ കേന്ദ്രമന്ത്രി കെവി തോമസ്, ഫാ.ഫ്രാന്‍സിസ് സേവ്യര്‍ എംഎല്‍എ മാരായ എം.വിന്‍സെന്‍റ് കെ.എസ്.ശബരീനാഥന്‍, ടി.ജെ.വിനോദ്, മുന്‍ സ്പീക്കര്‍ എന്‍.ശക്തന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്‍.ഹീബ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്‌ ജെ.സഹായദാസ്, സംസ്ഥാന സമിതി അംഗം എസ്.ഉഷകുമാരി, മുന്‍ എംഎല്‍എ ആര്‍ സെല്‍വരാജ്, കൊച്ചി മുന്‍ മേയര്‍ ടോണി ചെമ്മണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-12-02-04:37:10.jpg
Keywords: ലാറ്റിന്‍, ലത്തീ
Content: 11808
Category: 13
Sub Category:
Heading: ഇസ്ലാമിലേക്ക് മതം മാറണം: നോർവേയില്‍ സുവിശേഷ പ്രഘോഷകനു നേരെ ഇസ്ലാമികവാദികളുടെ ആക്രമണം
Content: യൂറോപ്യന്‍ രാജ്യമായ നോർവേയിലെ തെരുവു സുവിശേഷ പ്രഘോഷകന് നേരെ തീവ്ര ഇസ്ലാമികവാദികളുടെ ക്രൂര ആക്രമണം. ട്രോൻഡിയം എന്ന നഗരത്തിൽ സ്ഥിതിചെയ്യുന്ന ദേവാലയത്തിൽ പ്രാര്‍ത്ഥനയ്ക്കു ശേഷം പതിവ് പോലെ നഗരത്തിലിറങ്ങി സുവിശേഷം പ്രഘോഷിക്കുവാന്‍ ഇറങ്ങിയ റോർ ഫ്ലോട്ടം എന്ന യുവാവാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ദേവാലയത്തിന് പുറത്തു ഇറങ്ങിയ നാല് മുസ്ലിം യുവാക്കളെ കണ്ടുമുട്ടിയ ഫ്ലോട്ടം അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ, തങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാൻ അവർ ആവശ്യപ്പെട്ടു. അവരിലൊരാൾക്ക് പുറം വേദനയുണ്ടായിരുന്നു. ഫ്ലോട്ടം പ്രാർത്ഥിച്ചതിനുശേഷം തന്റെ രോഗത്തില്‍ പകുതിയോളം ശമിച്ചതായി പ്രസ്തുത യുവാവ് പറഞ്ഞു. ഇതിനുശേഷം മറ്റൊരാൾക്കു വേണ്ടിയും റോർ ഫ്ലോട്ടം പ്രാർത്ഥിച്ചു. അയാളും ഫ്ലോട്ടം പ്രാർത്ഥിച്ചത് മൂലം തനിക്ക് മാറ്റം അനുഭവപ്പെട്ടുവെന്ന് പറഞ്ഞു. തുടര്‍ന്നു തങ്ങളുടെ ഒരു സുഹൃത്ത് കാൽപ്പാദത്തിന് ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിലേക്ക് പോകാനായി കിടക്കുകയാണെന്നും, അവിടേയ്ക്ക് വരണമെന്നും റോർ ഫ്ലോട്ടത്തോട് മുസ്ലീം യുവാക്കൾ ആവശ്യപ്പെട്ടു. അവരുടെ ഉദ്ദേശശുദ്ധിയിൽ സംശയം തോന്നാതിരുന്നാൽ ഫ്ലോട്ടം അവരോടൊപ്പം പോയി. തുടര്‍ന്നു ഒരു വീടിന്റെ പുറക് വശത്തേക്ക് കൊണ്ടുപോയി അദ്ദേഹത്തെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കുകയായിരിന്നു. ഫ്ലോട്ടത്തിന്റെ ബാങ്ക് കാർഡും, മൊബൈൽ ഫോണുമടക്കം തട്ടിയെടുക്കുമെന്ന് അവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ പതിനായിരം ക്രോണർ ആ യുവാക്കൾ തട്ടിയെടുത്തു. ഇതിനിടയിൽ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ ആവശ്യപ്പെട്ട് ഏതാനും അറബി വാക്കുകൾ ഉച്ചരിക്കാൻ ഫ്ലോട്ടത്തോട് ആവശ്യപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണത്തെ മുഖാമുഖം കണ്ടതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് റോർ ഫ്ലോട്ടം രക്ഷപ്പെട്ടത്. കഴിഞ്ഞ ഏതാനും നാളുകളായി യൂറോപ്പിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് നോർവേയിലെ ഈ സംഭവം.
Image: /content_image/News/News-2019-12-02-05:34:20.jpg
Keywords: ഇസ്ലാ
Content: 11809
Category: 18
Sub Category:
Heading: ന്യൂനപക്ഷാവകാശ ധ്വംസനത്തിനെതിരെ ചങ്ങനാശേരിയില്‍ സമര കാഹളം
Content: ചങ്ങനാശേരി: ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കു ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധമുയര്‍ത്തി ചങ്ങനാശേരിയില്‍ ന്യൂനപക്ഷാവകാശ ധ്വംസനത്തിനെതിരേ സമരകാഹളം. ചങ്ങനാശേരി എസ്ബി കോളേജിലെ മോണ്‍. കല്ലറയ്ക്കല്‍ ഹാളില്‍ ചേര്‍ന്ന അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് സമ്മേളനത്തില്‍ വിവിധ പ്രക്ഷോഭ പരിപാടികള്‍ക്കു രൂപം നല്‍കി. ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കുന്നതിനു ജുഡീഷല്‍ കമ്മീഷനെ നിയമിക്കണമെന്നും ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ വിവേചനരഹിതമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു സെക്രട്ടറിയേറ്റ് ധര്‍ണ നടത്താനും 2020 ജനുവരി 26ന് ഭരണഘടനാ സംരക്ഷണ ദിനം കോട്ടയത്തു സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. 2020 സമുദായ സംരക്ഷണ വര്‍ഷമായി ആചരിക്കുമെന്നും അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി പറഞ്ഞു. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
Image: /content_image/India/India-2019-12-02-06:45:55.jpg
Keywords: ന്യൂനപ