Contents
Displaying 11511-11520 of 25160 results.
Content:
11830
Category: 9
Sub Category:
Heading: ഹൃദയ വാതിലുകൾ ഈശോയ്ക്കായി തുറക്കപ്പെടാൻ ഇനി എട്ടു നാളുകൾ: റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് 'എഫാത്ത' ഡിസംബർ 12 മുതൽ 15 വരെ ഡെർബിയിൽ: ഒഴിവുള്ള സീറ്റുകളിലേക്ക് ബുക്കിങ് തുടരുന്നു
Content: ബർമിങ്ഹാം: പരിശുദ്ധാത്മ അഭിഷേകത്തിന്റെ അഗ്നിജ്വാലകൾ യൂറോപ്പിന്റെ മണ്ണിൽ കത്തിപ്പടരാൻ ഇനി ഒൻപത് നാളുകൾ.കാലഘട്ടത്തിന്റെ ദൈവികോപകരണം റവ. ഫാ. സേവ്യർ ഖാൻ വട്ടായിലിനൊപ്പം അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ലോകപ്രശസ്ത വചന പ്രഘോഷകരായ ഫാ. സോജി ഓലിക്കൽ , ഫാ. ഷൈജു നടുവത്താനിയിൽ എന്നിവർ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് "എഫാത്ത കോൺഫറൻസ് " യുകെ യിലെ ഡെർബിഷെയറിൽ 12 മുതൽ 15 വരെ നടക്കും. 12 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 ന് ആരംഭിച്ച് ഞായർ ഉച്ചയ്ക്ക് 2 ന് അവസാനിക്കും. കുട്ടികൾക്ക് പ്രത്യേക ക്‌ളാസ്സുകൾ ഉണ്ടായിരിക്കും. പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിൽ വിവിധ തലങ്ങളിലുള്ള ഒരുക്കങ്ങൾ പൂർണ്ണതയിലെത്തുമ്പോൾ ഡാർബിഷെയറിലെ നയനമനോഹരമായ ഹേയസ് കോൺഫറൻസ് സെന്റർ യൂറോപ്പിന്റെ അഭിഷേകാഗ്നി മലയായി മാറും. ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു. 5ന് ബുക്കിങ് അവസാനിക്കും.

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ ധ്യാനത്തിൽ പങ്കെടുക്കും. നവസുവിശേഷവത്ക്കരണരംഗത്ത് പരിശുദ്ധാത്മ കൃപയിൽ, യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും ,പ്രകടമായ വിടുതലുകളും രോഗശാന്തിയും വഴിയായി, അനേകർക്ക് ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള മനഃപരിവർത്തനത്തിന്റെ നേർ ഉപകരണമായിക്കൊണ്ട് ലോകമെമ്പാടും ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ , അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ, ഫാ.ഷൈജു നടുവത്താനി എന്നിവർ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് എഫാത്ത കോൺഫറൻസ് അനേകരുടെ ഹൃദയവാതിലുകൾ ഈശോയ്ക്കായി തുറക്കപ്പെടുന്ന അഭിഷേക ശുശ്രൂഷയായി മാറും. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും, ഫാ.ഷൈജുവും നയിക്കുന്ന ധ്യാനത്തിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് താഴെ കാണുന്ന വെബ്‌സൈറ്റിൽ നേരിട്ട് ബുക്ക്ചെയ്യാവുന്നതാണ്. >>>>>> www.afcmuk.org #{red->none->b->അഡ്രസ്സ് ; }# THE HAYES
SWANWICK
DERBYSHIRE
DE55 1AU #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്:}# അനീഷ് തോമസ് - 07760254700
ബാബു ജോസഫ് - 07702061948
Image: /content_image/Events/Events-2019-12-04-08:04:21.jpg
Keywords: സേവ്യർ ഖാ

11831
Category: 13
Sub Category:
Heading: രക്തസാക്ഷികളുടെ ചുടുനിണം വീണ കന്ധമാലിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം
Content: ഭുവനേശ്വർ: ഒഡീഷയിലെ കന്ധമാലിൽ പതിനൊന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ക്രൈസ്തവ നരഹത്യ അതിജീവിച്ചവരുടെ മക്കൾ യേശുവിന്റെ രാജത്വ തിരുനാൾ ദിനത്തിൽ പ്രഥമ ദിവ്യകാരുണ്യം നടത്തി. റെയ്കിയ ദേവാലയത്തിൽ നടന്ന ശുശ്രുഷയിൽ പ്രദേശത്തെ അയ്യായിരത്തിലധികം വിശ്വാസികൾ സന്നിഹിതരായിരുന്നു. രക്തസാക്ഷികളുടെ ചുടുനിണത്താൽ സഭ വളരുകയാണ് എന്നതിന്റെ തെളിവായാണ് ശുശ്രുഷകളിലെ വിശ്വാസികളുടെ സാന്നിധ്യത്തെ ഏവരും നിരീക്ഷിക്കുന്നത്. 2008-ൽ നടന്ന ക്രൈസ്തവ കൂട്ടകുരുതിയിൽ തന്റെ പിതാവ് അതിദാരുണമായി കൊല്ലപ്പെട്ടതായി പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കല്പന സ്മരിച്ചു. താൻ ഈശോയെ സ്വീകരിക്കുമ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നത് അദ്ദേഹമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേർത്തു. കട്ടക് -ഭുവനേശ്വർ അതിരൂപത ആർച്ച് ബിഷപ്പ് മോൺ. ജോൺ ബർവയോടൊപ്പം പത്തു വൈദികരും ദിവ്യബലിക്ക് കാർമ്മികത്വം വഹിച്ചു. പീഡനങ്ങളും ഭീഷണിയും അതിജീവിച്ച കാണ്ഡമാൽ ക്രൈസ്തവർ സമാധാനത്തിന്റെ രാജാവിനു സാക്ഷ്യം വഹിക്കുവാൻ ജീവൻ തന്നെ ത്യജിക്കുവാനും തയാറാണെന്നു കാണിച്ചു തന്നുവെന്ന് മോൺ. ജോൺ ബർവ അഭിപ്രായപ്പെട്ടു. രാജാക്കന്മാർ വന്ന് പോകും, എന്നാൽ നമ്മുടെ രാജാവ് ക്രിസ്തുരാജൻ ലോകത്തെ മുഴുവനും കീഴടക്കി. ആ രാജാവിനെ നമ്മുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും പകർത്തുകയും അവിടുത്തോടു വിശ്വസ്ത പുലർത്തുകയും വേണമെന്നും ബിഷപ്പ് പറഞ്ഞു. ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിസിബിഐ) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. സ്റ്റീഫൻ ആലത്തറ കന്ധമാല്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ആധുനിക ലോകത്തിലെ ഓരോ വിശ്വാസികൾക്കും കന്ധമാല്‍ വിശ്വാസികൾ പ്രചോദനമാണെന്നും ആഗോള സഭയ്ക്ക് അവർ നൽകിയ മാതൃക ഭാരതത്തിനു തന്നെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. തീവ്ര ഹൈന്ദവവാദികൾ നടത്തിയ അതിരൂക്ഷമായ ആക്രമണത്തിന് ഇരയായ ആരാധനാലയമാണ് റെയ്കിയ ദേവാലയം. നഗരത്തെ ചുറ്റി വൈകുന്നേരം നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷണത്തിലും ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
Image: /content_image/News/News-2019-12-04-08:55:17.jpg
Keywords: ദിവ്യകാരുണ്യ

11832
Category: 13
Sub Category:
Heading: ഘാന സഭക്ക് അസാധാരണ സമര്‍പ്പിത സേവനങ്ങള്‍ നല്‍കിയ 21 പേര്‍ക്ക് പാപ്പയുടെ ആദരവ്
Content: സെകോണ്ടി, ടകോറാഡി: ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ സെകോണ്ടി ടകോറാഡി രൂപതയുടെ സുവര്‍ണ്ണ ജൂബിലി വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 21 കത്തോലിക്കര്‍ക്ക് ഫ്രാന്‍സിസ് പാപ്പയുടെ ആദരവ്. പ്രാദേശിക സഭക്ക് നല്‍കിയ അതിവിശിഷ്ടവും അസാധാരണവുമായ സമര്‍പ്പിത സേവനങ്ങളെ പരിഗണിച്ചാണ് ഇവരെ പൊന്തിഫിക്കല്‍ മെഡലുകള്‍ നല്‍കി ആദരിച്ചത്. നവംബര്‍ മുപ്പതിന് ടകോറാഡിയിലെ ഔര്‍ ലേഡി സ്റ്റാര്‍ ഓഫ് ദ സീ കത്തീഡ്രലില്‍ വെച്ച് നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബൊനവഞ്ചൂരയുടെ സാന്നിധ്യത്തില്‍ ഘാനയിലെ അപ്പസ്തോലിക പ്രതിനിധിയായ മോണ്‍. പാവോള്‍ തലപ്കയാണ് അവാര്‍ഡുകള്‍ കൈമാറിയത്. അക്ക്രാ അതിരൂപതയുടെ പ്രാദേശിക ഓര്‍ഡിനറിയായ മെത്രാപ്പോലീത്ത ക്വോഫിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. തങ്ങള്‍ക്ക് ലഭിച്ച കഴിവുകളും അനുഗ്രഹങ്ങളും പ്രാദേശിക സഭയെ കെട്ടിപ്പടുക്കുന്നതിനായി പങ്കുവെക്കുകയും, എല്ലാറ്റിനുമുപരി തങ്ങളുടെ വിശ്വാസത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുകയും ചെയ്ത ഇവരുടെ അസാധാരണ സമര്‍പ്പിത സേവനങ്ങളെ അവാര്‍ഡ് ബഹുമതി നല്‍കുന്നതിലൂടെ പാപ്പ നന്ദിയോടെ അനുസ്മരിക്കുന്നുവെന്ന്‍ പുരസ്കാരം കൈമാറികൊണ്ട് അപ്പസ്തോലിക പ്രതിനിധി പറഞ്ഞു. അംഗീകാരവും ആദരവും അടിയുറച്ച ദൈവ വിശ്വാസത്തില്‍ വളരുവാനും മറ്റുള്ളവരുടെ വിശ്വാസം ശക്തിപ്പെടുത്തുവാനും, സഹോദരീ സഹോദരന്‍മാര്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്യുവാനും പ്രചോദനമാകട്ടെയെന്നു മോണ്‍. തലാപ്ക കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ രൂപതക്ക് ലഭിച്ച അനുഗ്രഹമെന്നാണ് രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബൊനവഞ്ചൂര ചടങ്ങിനെ വിശേഷിപ്പിച്ചത്. ക്രിസ്തുവിനായി ആത്മാക്കളെ നേടുവാന്‍ സഭക്ക് നല്‍കിവരുന്ന പിന്തുണ ഇനിയും തുടരണമെന്നും അദ്ദേഹം പുരസ്ക്കാരത്തിന് അര്‍ഹരായവരോട് അഭ്യര്‍ത്ഥിച്ചു. മോണ്‍സിഞ്ഞോര്‍മാരായ ജെയിംസ് മാര്‍ഗരറ്റ്, ജോസഫ് ഗ്വിം എന്നിവര്‍ ‘ഓണര്‍ ഓഫ് മോണ്‍സിഞ്ഞോര്‍’ന് അര്‍ഹരായപ്പോള്‍, നാലു പേര്‍ ‘നൈറ്റ്സ് ആന്‍ഡ് ഡെയിംസ് ഓര്‍ഡര്‍ ഓഫ് ദി സെന്റ് ഗ്രിഗറി ദി ഗ്രേറ്റ്’ മെഡലിനും, ആറു പേര്‍ നൈറ്റ്സ് ആന്‍ഡ് ഡെയിംസ് ഓര്‍ഡര്‍ ഓഫ് ദി സെന്റ് സില്‍വര്‍സ്റ്റര്‍ മെഡലിനും, ഏഴു പേര്‍ ‘ക്രോസേ പ്രൊ എക്ക്ലേസ്യ എറ്റ് പൊന്തിഫിസ്’ മെഡലിനും, രണ്ടു പേര്‍ ‘ബെനമെരന്റി’ മെഡലിനും അര്‍ഹരായി. പൊന്തിഫിക്കല്‍ മെഡലുകള്‍ സ്വീകരിച്ചവരുടെ ഭാഗത്തു നിന്ന് സര്‍ എഡ്ഢി പ്രാ ഏവര്‍ക്കും നന്ദി അറിയിച്ചു. തുടര്‍ന്നും തങ്ങളുടെ പിന്തുണയും, സഹായവും ഘാന സഭക്കുണ്ടായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. തിരുസഭയുടെ പരമാധികാരിയായ മാര്‍പാപ്പയാല്‍ തങ്ങള്‍ അനുഗ്രഹീതരാവുകയും, ബഹുമാനിക്കപ്പെടുകയും ചെയ്തതായി പാപ്പക്ക് പ്രത്യേകം നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 8-ന് ഇതേ കത്തീഡ്രലില്‍വെച്ച് തന്നെ സെകോണ്ടി ടകോറാഡി രൂപതയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനവും നടക്കും.
Image: /content_image/News/News-2019-12-04-10:49:31.jpg
Keywords: ഘാന

11833
Category: 10
Sub Category:
Heading: ദൈവരാജ്യാനുഭവത്തിനു വേണ്ടത് അനുതാപവും വിശ്വാസവും: ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം
Content: കൊച്ചി: ദൈവരാജ്യാനുഭവത്തിനു വേണ്ടത് അനുതാപവും വിശ്വാസവുമെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. കേരള കത്തോലിക്ക മെത്രാന്‍സമിതിയുടെയും കേരള കാത്തലിക് കൗണ്‍സിലിന്റെയും സംയുക്തസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വന്തം കുറവുകള്‍ തിരിച്ചറിഞ്ഞു ദൈവസ്‌നേഹത്തിന്റെ ക്രിസ്തുവിശേഷത്തില്‍ വിശ്വസിക്കുന്നവരാണു ദൈവരാജ്യാനുഭവത്തില്‍ ആയിരിക്കുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. മിഷ്ണറി മാനസാന്തരം, മിഷ്ണറി രൂപീകരണം എന്നീ വിഷയങ്ങളില്‍ റവ. ഡോ. ജോഷി മയ്യാറ്റില്‍, സിസ്റ്റര്‍ ഡോ. മേരി പ്രസാദ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെസിസി പ്രസിഡന്റ് അഡ്വ. ജോജി ചിറയില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഇന്നലെ വൈകുന്നേരം പിഒസിയില്‍ ആരംഭിച്ച കെസിബിസി സമ്മേളനം നാളെ സമാപിക്കും.
Image: /content_image/India/India-2019-12-05-03:06:36.jpg
Keywords: കെസിബിസി

11834
Category: 18
Sub Category:
Heading: ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍
Content: കൊച്ചി: ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം മതപഠന ക്ലാസുകള്‍ക്കും മറ്റ് ആരാധനാ ശുശ്രൂഷകള്‍ക്കും പ്രാധാന്യമേറിയ ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍. ദേശീയ മെറിറ്റ് കം മീന്‍സ് പരീക്ഷകള്‍, നീറ്റ് പരീക്ഷകള്‍, സംസ്ഥാന സര്‍ക്കാരിന്റെ പിഎസ്സി പരീക്ഷകള്‍, സാക്ഷരത തുല്യ പരീക്ഷകള്‍, ഉപജില്ല, ജില്ല, സംസ്ഥാന ശാസ്ത്ര പ്രവൃത്തിപരിചയ, കായിക, കലാമേളകള്‍, ഐടി അറ്റ് സ്‌കൂളിന്റെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പരിശീലന പരിപാടികള്‍, പ്രധാനാധ്യാപകര്‍ക്കായി സീമാറ്റ് നടത്തുന്ന പരിശീലനങ്ങള്‍, കെടെറ്റ് പരീക്ഷകള്‍ എന്നിവ ഞായറാഴ്ചകളില്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഖേദകരമാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിഒസിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വരുന്ന ക്രിസ്മസ് അവധിയിലെ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ 68 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു ത്രിദിന ഗണിത സഹവാസ ക്യാമ്പുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം മതപഠന ക്ലാസുകള്‍ക്കും മറ്റ് ആരാധനാ ശുശ്രൂഷകള്‍ക്കും തടസം സൃഷ്ടിക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു സമാന നിലപാടാണെന്നു സംശയമുണ്ടെന്നും മാര്‍ താഴത്ത് പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയം തിരിച്ചുവരുന്നതിനു നിയമപരിരക്ഷ നല്‍കുന്ന പുതിയ നിയമം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം ഉത്കണ്ഠാജനകമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകളും, പാലക്കാട് വിക്ടോറിയ, എറണാകുളം മഹാരാജാസ് കോളജുകളിലും പ്രിന്‍സിപ്പല്‍മാരെ അപമാനിച്ചതും കണ്ടില്ലെന്നു നടിക്കാനാവില്ല. അഭിമന്യു ഉള്‍പ്പെടെയുള്ള കുട്ടികളെ മാതാപിതാക്കന്മാര്‍ക്കു നഷ്ടമായി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ വെള്ള പൂശാനുള്ള ശ്രമങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണം. അക്രമങ്ങളും രാഷ്ട്രീയവും കൊണ്ടു സമാധാനപരമായ പഠനസാഹചര്യം നഷ്ടമാകുന്നതും സംസ്ഥാനത്തു നിന്നു വിദ്യാര്‍ഥികള്‍ പുറത്തേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നതിനു കാരണമാണ്. കലാലയ രാഷ്ട്രീയത്തിനായി നിയമനിര്‍മാണം നടത്തിയാല്‍ അതിനെതിരേ കോടതിയെ സമീപിക്കും. മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട അധ്യാപകര്‍ നടത്തുന്ന ധാര്‍മിക സമരങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. 2016ലെ കെഇആര്‍ ഭേദഗതിയിലൂടെ അധിക തസ്തികകളിലെ നിയമനങ്ങളില്‍ 1:1 (പ്രൊട്ടക്ടഡ് അധ്യാപകരും, മാനേജ്മെന്റ് നിയമിക്കുന്ന അധ്യാപകരും) എന്ന അനുപാതം പാലിക്കണമെന്ന സര്‍ക്കാര്‍ നിലപാടാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാനം. 1979നു ശേഷം സ്ഥാപിതമായ വിദ്യാലയങ്ങളില്‍ ഒരു തസ്തിക വീതം സര്‍ക്കാരിനു വിട്ടു കൊടുക്കണമെന്ന ഭേദഗതിയുമുണ്ടായി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഭരണഘടന അവര്‍ക്ക് ഉറപ്പുനല്‍കുന്ന 30(1) അനുഛേദത്തിന്റെ ലംഘനമാണിത്. വേതനം ലഭിക്കാതെ വര്‍ഷങ്ങളായി ജോലി ചെയ്യേണ്ടി വരുന്ന ഈ സാഹചര്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. 2014-15 വര്‍ഷങ്ങളില്‍ അനുവദിച്ച കുറെയേറെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇനിയും തസ്തിക നിര്‍ണയം നടത്തി അധ്യാപക നിയമനം നടത്തിയിട്ടില്ല. ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിലും സര്‍ക്കാര്‍ സമവായത്തിന്റെ മാര്‍ഗമല്ല സ്വീകരിക്കുന്നതെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൂട്ടിച്ചേര്‍ത്തു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരുവേലിക്കല്‍, കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2019-12-05-03:31:17.jpg
Keywords: ഞായ

11835
Category: 14
Sub Category:
Heading: ഡിജിറ്റല്‍ നോമ്പുകാല കലണ്ടറുമായി നോര്‍ബെര്‍ട്ടൈന്‍ വൈദികര്‍
Content: ഓറഞ്ച്, കാലിഫോര്‍ണിയ: ലോക രക്ഷകന്റെ ജനനതിരുനാളിന് ഒരുക്കമായി നോമ്പുകാല ഡിജിറ്റല്‍ കലണ്ടറിന് ആരംഭം കുറിച്ചിരിക്കുകയാണ് തെക്കന്‍ കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയിലെ സെന്റ് മൈക്കേല്‍സ് നോര്‍ബെര്‍ട്ടൈന്‍ ആശ്രമത്തിലെ വൈദികര്‍. ഡിസംബര്‍ ഒന്നിനായിരുന്നു ഡിജിറ്റല്‍ കലണ്ടറിന്റെ ആരംഭം. നോമ്പുകാല തിരികളുടേയും റീത്തുകളുടേയും അര്‍ത്ഥം, മൂന്നു രാജാക്കന്മാരേക്കുറിച്ചും, ആട്ടിടയന്മാരെക്കുറിച്ചുള്ള ചരിത്രപരമായ വിവരങ്ങള്‍, സാന്താക്ലോസിന്റെ പിന്നിലെ വിശുദ്ധ നിക്കോളാസിന്റെ ജീവചരിത്രം തുടങ്ങിയ നോമ്പുകാലവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും ഓരോ ദിവസവും ഈ കലണ്ടറില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനുപുറമേ, നോര്‍ബെര്‍ട്ടൈന്‍ വൈദികര്‍ തയ്യാറാക്കിയ ക്രിസ്തുമസ് സംഗീതവും, 'ക്രിസ്തുമസ്സ് ക്രൈസ്തവര്‍ക്ക് മാത്രം ഉള്ളതാണോ?” എന്നിങ്ങനെയുള്ള ചോദ്യങ്ങളെക്കുറിച്ചുള്ള അവലോകനങ്ങളും, വിചിന്തനങ്ങളും കലണ്ടറില്‍ ലഭ്യമാണ്. വിശ്വാസികളെ ക്രിസ്തുമസുമായി അടുപ്പിക്കുവാനും, മാനസികമായും ആത്മീയമായും ക്രിസ്തുമസ്സിനെ വരവേല്‍ക്കുവാനും തയ്യാറാക്കുകയുമാണ് നോമ്പുകാല ഡിജിറ്റല്‍ കലണ്ടര്‍ കൊണ്ടു ഉദ്ദേശിക്കുന്നതെന്നു നോര്‍ബെര്‍ട്ടൈന്‍ ആശ്രമാംഗങ്ങള്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലോകമെങ്ങുമുള്ള കത്തോലിക്കരെ തങ്ങളുടെ വിശ്വാസജീവിതത്തില്‍ വളരുവാനും, ക്രിസ്തുമസ്സിന് വേണ്ടും വിധം തയ്യാറെടുക്കുവാനും ഈ കലണ്ടര്‍ സഹായിക്കുമെന്ന് ആശ്രമത്തിലെ പുരോഹിതരില്‍ ഒരാളായ ഫാ. ചാര്‍ബെല്‍ ഗൃബാവാക്ക് പ്രത്യാശ പ്രകടിപ്പിച്ചു. സഭയുടെ നവീകരണത്തിനും സുവിശേഷവത്കരണത്തിനുമുള്ള തങ്ങളുടെ ദൗത്യത്തിന്റെ അടുത്തപടിയാണ് ഈ കലണ്ടറെന്നും അദ്ദേഹം പറഞ്ഞു. തിരുസഭയുടെ നവീകരണത്തിനായി ശ്രമിച്ച കത്തോലിക്കാ പരിഷ്കര്‍ത്താവായിരുന്ന വിശുദ്ധ നോര്‍ബെര്‍ട്ടൈനാണ് നോര്‍ബെര്‍ട്ടൈന്‍ സന്യാസസഭക്ക് ആരംഭം കുറിച്ചത്. കഴിഞ്ഞ വര്‍ഷവും സഭാംഗങ്ങള്‍ കത്തോലിക്കാ വിശ്വാസം സംബന്ധിച്ച വീഡിയോ-ഓഡിയോകളും രചനകളും ഉള്‍കൊള്ളുന്ന ‘ദി അബ്ബോട്സ് സര്‍ക്കിള്‍’ എന്ന ഒരു ഡിജിറ്റല്‍ ലൈബ്രറിക്ക് ആരംഭം കുറിച്ചിരുന്നു.
Image: /content_image/News/News-2019-12-05-04:35:33.jpg
Keywords: ക്രിസ്തുമ

11836
Category: 24
Sub Category:
Heading: 'അച്ചന്മാരുടെ കൊള്ളരുതായ്മ': കുറിപ്പ് വൈറലാകുന്നു
Content: അച്ചന്മാരുടെ കൊള്ളരുതായ്മ എന്ന തലക്കെട്ടോടെ ഫാ. പ്രിന്‍സ് അഗസ്റ്റിന്‍ എഴുതിയ കുറിപ്പ് നവമാധ്യമങ്ങളില്‍ വൈറലാകുന്നു. തന്റെ ജൂനിയറായി കടന്നുവന്ന ഒരു സെമിനാരി വിദ്യാര്‍ത്ഥിയുടെ ജീവിതവും എടും സെമിനാരിയില്‍ നിന്ന്‍ പറഞ്ഞുവിട്ടതിന് ശേഷം ഉണ്ടായ സംഭവ വികാസങ്ങളുമാണ് ലഘു കുറിപ്പിലുള്ളത്. ഇത് നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. #{red->none->b->കുറിപ്പ് വായിക്കാം }# ഹൈറേഞ്ചിലെ മലഞ്ചെരുവ് പൊന്നുവിളയുന്ന കൃഷിഭൂമിയാക്കിയ കഠിനാദ്ധ്വാനിയായ ഒരു ചേട്ടന്റെ മകൻ എന്റെ ജൂണിയറായി സെമിനാരിയിലുണ്ടായിരുന്നു. ഒരു അനുജന്റെ സ്നേഹവും കരുതലും തന്ന അവന്റെ നന്മ മുഴുവൻ മണ്ണിൽ പണിയെടുക്കുന്ന അപ്പനിൽ നിന്നുമാണെന്ന് അവൻ എന്നും പറയുമായിരുന്നു. അതു കൊണ്ടാവാം ഒരു അവധിക്കാലത്ത് മഞ്ഞ് പുതഞ്ഞ മലമടക്കുകൾ കാണാൻ അവനോടൊപ്പം ഞങ്ങളും പോയത്. അപ്പച്ചനെ കണ്ടതും തഴമ്പ് ചാലിട്ട ആ കരുത്തുറ്റ കൈകൾ കൂട്ടിപ്പിടിച്ച് അതിലൊരു മുത്തം കൊടുത്തത് ഓർമ്മയുണ്ട്. മണ്ണിന്റെ നന്മകൊണ്ടാവാം ആ വീട്ടിലെ അവധിക്കാല സന്ദർശകനായി മാറാൻ അധികം നാൾ വേണ്ടി വന്നില്ല. ഏറെ നാളുകൾക്ക് ശേഷം ഞെട്ടലുളവാക്കിയ ആ വാർത്ത കേട്ടു, സെമിനാരിക്കാരന് യോജ്യമല്ലാത്ത വിധത്തിൽ ഒരു യുവതിയോട് പെരുമാറിയ കാരണത്താൽ അവനെ സെമിനാരിയിൽ നിന്നും 'പറഞ്ഞു വിട്ടുവെന്ന്.' അവന്റെ അപ്പച്ചനെ ഓർത്തുള്ള സങ്കടം കൊണ്ടാവണം അവന്റെ പ്രീഫെക്ട് അച്ചനെ ഒന്ന് വിളിച്ചു. പലയാവർത്തി വാണിങ് നൽകിയിട്ടും തെറ്റ് ആവർത്തിച്ചപ്പോഴാണ് നടപടിയെടുത്തതത്രേ. സംസാരത്തിനൊടുവിൽ വയോധികനായ അച്ചൻ ആശ്വസിപ്പിച്ചു, "സാരമില്ല കുട്ടാ അയാളുടെ ദൈവവിളി ഈ ജീവിതത്തിനായിരുന്നില്ല.'' ആ ആശ്വാസ വാക്കുകൾ അവന്റെ കുടുംബത്തിന് നൽകാനാണ് ഏതാനും നാളുകൾക്ക് ശേഷം വീണ്ടും മല കയറിയത്. സാധാരണ ഗതിയിൽ സ്നേഹത്തോടെ മാത്രം സംസാരിക്കാനറിയുന്ന ആ കൃഷിക്കാരൻ എന്നെ കണ്ടതും ആക്രോശിച്ചു. "നിങ്ങൾ അച്ചന്മാരുടെ കൊള്ളരുതായ്മ വിളിച്ചു പറഞ്ഞതിന് എന്റെ കൊച്ചിനെ കുരുതി കൊടുത്തല്ലേ..." കലിപ്പൊന്നടങ്ങിയപ്പോൾ മനസ്സിലായി സെമിനാരിയിൽ നിന്ന് പറഞ്ഞു വിട്ടതിന് കാരണമായി അവൻ വീട്ടിലും നാട്ടിലും പടച്ചു വിട്ട കഥയാണ് പാവം അപ്പച്ചൻ വിളിച്ചു പറഞ്ഞത്. പഴയ സൗഹൃദം നൽകിയ സ്വാതന്ത്രത്തിൽ ഒറ്റയ്ക്ക് കിട്ടിയ അവനെ മാറ്റി നിർത്തി ചോദിച്ചപ്പോൾ വന്ന ഉത്തരം ഇത്ര മാത്രം, 'അത് പിന്നെ, എനിക്ക് വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിൽ പിടിച്ചു നിൽക്കണ്ടേ... " സമൂഹത്തിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ വേണ്ടി, സമർപ്പിത ജീവിതത്തിന്റെ പാതി വഴിയിൽ പടിയിറങ്ങിയവർ, പടച്ചു വിടുന്ന അശ്ലീല സാഹിത്യങ്ങൾ ഒരു പാട് കണ്ടവരാണ് നാം. വീണ്ടുമൊരു പാതി വഴി യാത്രയുടെ പരിഹാസപുസ്തകം പണിപ്പുരയിലുമാണത്രേ. പതിവുപോലെ ഇക്കിളി സാഹിത്യം വേണ്ടുവോളം ഉണ്ടാവും എന്ന് വേണം അനുമാനിക്കാൻ...! ഒറ്റ ചോദ്യം മാത്രം, നിങ്ങളെഴുതുന്നതിലെ ധാർമ്മികതയോ നൈതികതയോ ഒന്നുമല്ല വിഷയം; ആ വാക്കുകൾ മക്കൾക്കൊപ്പമിരുന്ന് വായിക്കാൻ എത്ര മാതാപിതാക്കൾ തയ്യാറാവും? സഹോദരങ്ങൾ എത്ര പേർ ഒരുമിച്ചു വായിക്കും? പോട്ടെ, ദീർഘദൂര ട്രെയിൻ യാത്രയിൽ പുറം താൾ മായ്ക്കാതെ എത്ര പേർക്ക് വായിക്കാനാവും? കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ വായന വളർത്താനാവട്ടെ, തളർത്താനാവരുത് ... #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2019-12-05-05:25:16.jpg
Keywords: വൈറ

11837
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെൺകുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ട് വിവാഹം: പ്രതിഷേധം ശക്തം
Content: കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ പതിനാലു വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് ഇസ്ലാമിലേക്ക് മതപരിവർത്തനത്തിന് വിധേയയാക്കി. സിയാ കോളനിയിൽ ഹിമ യൂനിസ് എന്ന ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് ഇസ്ലാമിലേക്ക് മതപരിവർത്തനത്തിന് വിധേയയാക്കിയതായാണ് പരാതി. പെൺകുട്ടിയെ തിരികെ വീട്ടില്‍ എത്തിക്കുവാനുള്ള ശ്രമം അവളുടെ കുടുംബം തുടരുകയാണ്. പെൺകുട്ടി സ്വമേധയ മതപരിവർത്തനം ചെയ്തുവെന്ന് തെളിയിക്കാനായി തട്ടിക്കൊണ്ടുപോയ ആളുകൾ സമര്‍പ്പിച്ച രേഖകൾ വ്യാജമാണെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. ഒക്ടോബർ പത്താം തീയതി മാതാപിതാക്കൾ പുറത്തു പോയ തക്കം നോക്കി മൂന്നുപേർ വീട്ടിൽ പ്രവേശിച്ച് ഹിമയെ തട്ടി കൊണ്ടുപോകുകയായിരുന്നു. സംഭവം കേസാക്കാൻ നിരവധി തവണ വിസമ്മതിച്ചതിനു ശേഷം രണ്ടു ദിവസങ്ങള്‍ക്കു ശേഷം പോലീസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പെൺകുട്ടിയുടെ അമ്മയായ നജീന ആരോപിച്ചു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഹിമ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത രേഖയും, അബ്ദുൽ ജബ്ബാർ എന്ന ആളുമായി നടന്ന വിവാഹത്തിന്റെ സർട്ടിഫിക്കറ്റും കുടുംബാംഗങ്ങൾക്ക് ലഭിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസവും, ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തുവെന്ന് പറയപ്പെടുന്ന ദിവസവും ഒന്നായതിനാൽ തട്ടിക്കൊണ്ടുപോയവർ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് നജീന ഉറപ്പിച്ചുപറയുന്നു. സിന്ധു പ്രവിശ്യയിലുള്ള നീതിന്യായ കോടതിയിൽ കുടുംബം അപ്പീൽ സമർപ്പിച്ചു കഴിഞ്ഞു. കോടതി കേസിൽ പ്രത്യേകം ഇടപെടണമെന്നാണ് നജീന ആവശ്യപ്പെടുന്നത്. നവംബർ 11നു ഹിമ കോടതിയിൽ ഹാജരാകേണ്ടിയിരുന്നതാണ്. എന്നാൽ അന്ന് പെൺകുട്ടി എത്തിയില്ല. അതിനാൽ തന്നെ കുടുംബം കടുത്ത ആശങ്കയിലാണ്. കറാച്ചി അതിരൂപതയുടെ വികാരി ജനറാളും, സമാധാനത്തിനും നീതിക്കുമായുള്ള ദേശീയ കമ്മീഷന്റെ അധ്യക്ഷനുമായ ഫാ. സാലേ ഡിയേഗോ സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. നിയമനടപടികളിൽ ഏർപ്പെട്ടിരിക്കുന്ന പെൺകുട്ടിയുടെ കുടുംബത്തിന് സർവ്വവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. പെൺകുട്ടികളെ മതപരിവർത്തനത്തിനായി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്നത് പാക്കിസ്ഥാനിൽ പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഇതിന്റെ ഇരകളില്‍ ഭൂരിഭാഗം പേരും ക്രൈസ്തവരാണെന്നതാണ് യാഥാര്‍ത്ഥ്യം.
Image: /content_image/News/News-2019-12-05-06:22:17.jpg
Keywords: പാക്കി

11838
Category: 11
Sub Category:
Heading: വത്തിക്കാൻ യുവജന ഉപദേശക സമിതിയിലേക്ക് ഭാരതത്തില്‍ നിന്നുള്ള പ്രതിനിധിയും
Content: ബാംഗ്ലൂർ: വത്തിക്കാന്‍റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിലേക്ക് ഭാരതത്തില്‍ നിന്നുള്ള പ്രതിനിധിയും. യംഗ് ക്രിസ്ത്യൻ സ്റ്റുഡന്റസ് (വൈ.സി.എസ് ) മുൻ പ്രസിഡന്റായിരുന്ന ജെസ്‌വിറ്റ പ്രിൻസി ക്വാഡ്രസാണ് പരിശുദ്ധ സിംഹാസനത്തിന്റെ യുവജന ഉപദേശക സമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുരാജ തിരുനാൾ ദിനമായ നവംബർ ഇരുപത്തിനാലിനാണു അല്‍മായർക്കും കുടുംബത്തിനും വേണ്ടിയുള്ള തിരുസംഘം, 'അന്താരാഷ്ട്ര യുവജന ഉപദേശക സമിതി' എന്ന പേരിൽ സംഘടനയ്ക്ക് രൂപം നല്‍കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഇരുപതു യുവജനങ്ങളാണ് ഉപദേശക സമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലാറ്റിൻ മെത്രാൻ സമിതിയുടെ ബെഥാനിയ, ഫരീദാബാദ്, ന്യൂഡൽഹി യുവജന കമ്മീഷൻ സെക്രട്ടേറിയേറ്റിലെ മുഴുവൻ സമയ സന്നദ്ധ പ്രവർത്തകയായി പ്രവർത്തിച്ചു വരികയാണ് ജെസ്‌വിറ്റ. മാംഗ്ലൂർ സെന്‍റ് അലോഷ്യസ് കോളേജിൽ നിന്ന് ബിഎ ജേർണലിസവും സൈക്കോളജിയും പൂര്‍ത്തിയാക്കിയ ജെസ്‌വിറ്റ, യംഗ് ക്രിസ്ത്യൻ സ്റ്റുഡന്റസിന്റെ (വൈ.സി. എസ്) മുൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉപദേശക സമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവരില്‍ ഗിനിയ, ഉഗാണ്ട, സൗത്ത് ആഫ്രിക്ക, അമേരിക്ക, കാനഡ, എൽ സാൽവഡോർ, പ്യൂർട്ടോ റിക്കോ, ചിലി, ഇന്തോനേഷ്യ, ജപ്പാൻ, സ്ലോവേനിയ, നെതർലൻഡ്‌സ്, ലെബനൻ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബ്രസീൽ, ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ എന്നീ രാജ്യങ്ങളില്‍ ഉള്ളവരും ഉള്‍പ്പെടുന്നു. മൂന്ന് വർഷത്തേയ്ക്കാണ് ഇവരുടെ കാലാവധി. യുവജന സിനഡിന്റെ വിവിധ ഘട്ടങ്ങളിൽ പ്രവർത്തിക്കുന്ന ഇവരിലൂടെ 'ക്രിസ്റ്റസ് വിവിറ്റ്' എന്ന അപ്പോസ്തോലിക ലേഖനം പ്രായോഗികമാക്കാന്‍ ഈ വർഷം ജൂണിൽ നടന്ന സമ്മേളനത്തില്‍ തീരുമാനമായിരിന്നു.
Image: /content_image/News/News-2019-12-05-08:11:04.jpg
Keywords: വത്തിക്കാ

11839
Category: 18
Sub Category:
Heading: സന്യസ്ത അവഹേളനം: സംസ്ഥാനതല പ്രക്ഷോഭത്തിനൊരുങ്ങി കെസിവൈഎം
Content: കൊച്ചി: കത്തോലിക്ക സഭയിലെ സന്യസ്തരെ അവഹേളിക്കുന്ന പ്രവണതകൾക്കെതിരായും ചർച്ഛ് ആക്ടിന്റെ പരിണിത ഫലങ്ങളെ കുറിച്ച് സഭയിലെ അൽമായരിലേക്ക് എത്തിക്കുന്നതിനും വേണ്ടിയും കെസിവൈഎം സംസ്ഥാനതലത്തിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നു. മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ന് കെസിവൈഎംന്റെ നേതൃത്വത്തിൽ കേരളത്തിലെ 32 രൂപത കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങളും ഡിസംബർ 15ന് കേരളത്തിലെ എല്ലാ കത്തോലിക്ക ദേവാലയങ്ങളിലും സഭയുടെ ഔദ്യോഗിക സംഘടനകളെയും വിശ്വാസികളെയും ഉൾപ്പെടുത്തിക്കൊണ്ട് പ്രതിഷേധ റാലിയും യോഗങ്ങളും നടത്തുന്നതിനും സംസ്ഥാന സമിതി ആഹ്വാനം ചെയ്തു. സഭയ്‌ക്കെതിരെയുള്ള തിന്മ ശക്തികളെ ഒന്നായി നിന്ന് ചെറുക്കുമെന്നും അതിനുവേണ്ടി കെസിവൈഎം കർമ്മനിരതമായി നിലകൊള്ളുമെന്നും സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അഭിപ്രായപ്പെട്ടു. പ്രതിഷേധ റാലിക്കും യോഗങ്ങൾക്കും കെസിവൈഎം സംസ്ഥാന ഭാരവാഹികളും രൂപത സമിതി അംഗങ്ങൾ നേതൃത്വം നൽകും. ഫാ.സ്റ്റീഫൻ തോമസ് ചാലക്കര, ബിജോ പി ബാബു,ജോസ് റാൽഫ്, ഡെലിൻ ഡേവിഡ്, തേജസ് മാത്യു കറുകയിൽ, സന്തോഷ് രാജ്, റോസ് മോൾ ജോസ്, ടീന കെ എസ്, ഷാരോൺ കെ റെജി, സി.റോസ് മെറിൻ തുടങ്ങിയവർ സംസാരിച്ചു.
Image: /content_image/India/India-2019-12-05-08:59:52.jpg
Keywords: സന്യസ്ത, സമര്‍പ്പിത