Contents

Displaying 11491-11500 of 25160 results.
Content: 11810
Category: 13
Sub Category:
Heading: 26 പേരുടെ നാമകരണ നടപടികൾക്ക് മാർപാപ്പയുടെ അംഗീകാരം
Content: വത്തിക്കാന്‍ സിറ്റി: രക്തസാക്ഷിത്വം, വീരോചിത ജീവിതം, മദ്ധ്യസ്ഥതയിൽ നടന്ന അത്ഭുതം തുടങ്ങിയവയെ അടിസ്ഥാനമാക്കി ഇരുപത്തിയാറു പേരുടെ നാമകരണ നടപടികൾക്കു ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകി. ഇറ്റലി, സ്പെയിൻ പോളണ്ട്, കാനഡ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ നാമകരണ നടപടികളുമായി മുന്നോട്ടുപോകാനായി വിശുദ്ധരുടെ നാമകരണ നടപടികൾക്കായുളള വത്തിക്കാൻ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ആഞ്ചലോ ബെച്ചുവിനോട് മാർപാപ്പ കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്. സിസ്റ്റേഴ്സ് ഓഫ് ദി പൂവർ, പലാസോളോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനും ഇറ്റാലിയൻ വൈദികനുമായിരുന്ന ഫാ. ലൂയിജി മരിയ പലാസോളോയുടെ മദ്ധ്യസ്ഥതയിൽ നടന്ന അത്ഭുതത്തിന് അംഗീകാരം ലഭിച്ചു. ഇതോടുകൂടി ലൂയിജി മരിയ പലാസോളോ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടാനുള്ള നാമകരണ നടപടികള്‍ക്ക് അവസാനമായി. വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും. ഒലിൻറ്റോ മരേല എന്ന മറ്റൊരു ഇറ്റാലിയൻ വൈദികന്റെ മദ്ധ്യസ്ഥതയിൽ നടന്ന അത്ഭുതത്തിനും അംഗീകാരം ലഭിച്ചു. വാഴ്ത്തപ്പെട്ട പദവിയിലേക്കു ഫാ. ഒലിൻറ്റോ മരേല ഉയർത്തപ്പെടും. 1936-ല്‍ നടന്ന സ്പാനിഷ് ആഭ്യന്തര കലാപത്തിൽ വിശ്വാസത്തിന്റെ പേരിൽ ജീവത്യാഗം ചെയ്ത പതിനഞ്ചോളം വൈദികരുടെയും, അല്‍മായരുടെയും രക്തസാക്ഷിത്വവും വത്തിക്കാൻ അംഗീകരിച്ചു. ഇവരെയും വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തും.
Image: /content_image/News/News-2019-12-02-07:57:30.jpg
Keywords: നാമക
Content: 11811
Category: 13
Sub Category:
Heading: ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലം: പ്രശംസയുമായി വിജയവാഡ എം‌എല്‍‌എ
Content: വിജയവാഡ: ഭാരതത്തില്‍ ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നല്‍കിയ സംഭാവനകള്‍ക്ക് അകമഴിഞ്ഞ അഭിനന്ദനവുമായി വിജയവാഡ എം.എല്‍.എ മല്ലാഡി വിഷ്ണു. വൈദ്യശാസ്ത്ര രംഗത്തെ ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ സംഭാവനകള്‍ സ്വാതന്ത്ര്യത്തിന് മുന്‍പ് തൊട്ടേ ആരംഭിച്ചതാണെന്ന് മല്ലാഡി വിഷ്ണു പറഞ്ഞു. നവംബര്‍ മുപ്പതിന് വിജയവാഡയിലെ സോഷ്യല്‍ സര്‍വീസ് സെന്ററില്‍ വെച്ച് നടന്ന ‘ഓള്‍ ഇന്ത്യ കത്തോലിക്കാ യൂണിയന്‍’ന്റെ (എ.ഐ.സി.യു) ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വൈ.എസ്. ജഗമോഹന്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പിന്നോക്ക ജാതിക്കാരുടെയും മതന്യൂനപക്ഷങ്ങളുടേയും ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്ന്‍ മല്ലാഡി വിഷ്ണു പറഞ്ഞു. ഇന്ത്യയിലെ മെഡിക്കല്‍, വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ നല്‍കിയ സംഭാവനകളെ വേദിയില്‍ സന്നിഹിതരായിരുന്നവരെല്ലാവരും തന്നെ പ്രത്യേകം അനുസ്മരിച്ചു. ആന്ധ്രാപ്രദേശില്‍ ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ലഘുവിവരണം മോണ്‍. മുവ്വാല പ്രസാദ് നല്‍കി. രാജ്യത്തിന്റെ വികസനത്തിനായും, അധികൃതരുടെ ഉന്നമനത്തിനായും ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ അഹോരാത്രം പ്രയത്നിച്ചിട്ടുണ്ടെന്നും അവര്‍ നല്‍കിയ സംഭാവനകള്‍ മറക്കാനാവാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദളിത്‌ ക്രൈസ്തവരെ പിന്നോക്ക ജാതിയില്‍ ഉള്‍പ്പെടുത്തണമെന്ന്‍ ചടങ്ങില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ നേതാക്കള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. വിജയവാഡ രൂപതയിലെ മോണ്‍സിഞ്ഞോര്‍ മുവ്വാല പ്രസാദ്, എ.ഐ.സി.യു ദേശീയ പ്രസിഡന്റ് ലാന്‍സി ഡി. സിന്‍ഹാ, സംസ്ഥാന പ്രസിഡന്റ് ജി. സ്വാമിനാഥന്‍, ദേശീയ കോര്‍ഡിനേറ്റര്‍ ഡോ. മഡാല അന്തോണി, ഫാദര്‍ ഐ.എം. സ്വാമിനാഥന്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/News/News-2019-12-02-09:13:49.jpg
Keywords: മിഷ്ണ
Content: 11812
Category: 1
Sub Category:
Heading: കോണ്‍സ്റ്റന്‍റിനോപ്പിളിലെ ഓര്‍ത്തഡോക്സ് സഭയ്ക്കു പാപ്പയുടെ ആശംസ: പുനരൈക്യ സാധ്യത സജീവമാകുന്നു
Content: ഗ്രീസ്: കത്തോലിക്ക സഭയുമായുള്ള പുനരൈക്യത്തിനുള്ള കോൺസ്റ്റൻറിനോപ്പിളിലെ ഓർത്തഡോക്സ് സഭയുടെ സാധ്യതകള്‍ സജീവമാകുന്നു. വിശുദ്ധ അന്ത്രയോസിന്‍റെ തിരുനാള്‍ ദിനമായ നവംബര്‍ 30-ന് എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ ഒന്നാമന് തിരുനാളാശംസകള്‍ നേര്‍ന്ന ഫ്രാന്‍സിസ് പാപ്പ പുനരൈക്യശ്രമങ്ങളുടെ തുടര്‍ച്ച ഉറപ്പു നല്കി. പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധിസംഘം വഴി പാപ്പ നല്‍കിയ തിരുനാള്‍ സന്ദേശത്തില്‍ പുനരൈക്യശ്രമത്തിന്‍റെ പ്രാധാന്യം പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കത്തോലിക്ക-ഓര്‍ത്തോഡോക്സ് സഭകളുടെ സമ്പൂര്‍ണ്ണ പുനരൈക്യശ്രമങ്ങള്‍ ദൈവശാസ്ത്രപരമായ സംഭാഷണങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ലായെന്നും സഭാജീവിതത്തിന്‍റെ ഇതര വഴികളിലും ഈ പ്രക്രിയയുടെ പൂര്‍ത്തീകരണത്തിന് ആവശ്യമാണെന്നും പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കി. അടുത്ത ദിവസം കത്തോലിക്ക സഭയുമായുള്ള പുനരൈക്യം അത്യന്താപേക്ഷിതമായി മാറിയെന്ന് കോൺസ്റ്റാൻറിനോപ്പിളിലെ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസായ ബർത്തലോമിയ പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഫ്രാൻസിസ് മാർപാപ്പ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറിയ വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പുകൾ ഇരുസഭകളും തമ്മിലുള്ള അടുപ്പത്തിന്റെ പ്രതീകമാണെന്നും സഭയുമായി ആശയപരമായ ഭിന്നതകൾ ഒന്നും തന്നെ ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും പാത്രിയർക്കീസ് ബർത്തലോമിയ പറഞ്ഞതായി യൂണിയൻ ഓഫ് ഓർത്തഡോക്സ് ജേണലിസ്റ്റ് എന്ന മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.
Image: /content_image/News/News-2019-12-02-10:21:04.jpg
Keywords: ഓര്‍ത്തഡോ
Content: 11813
Category: 10
Sub Category:
Heading: ഇംഗ്ലണ്ടിലെ കത്തീഡ്രല്‍ ദേവാലയങ്ങളിലേക്ക് തീർത്ഥാടക പ്രവാഹം
Content: ലണ്ടന്‍: മുൻവർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ കത്തീഡ്രല്‍ ദേവാലയങ്ങളിലേക്ക് വന്‍ തീർത്ഥാടക പ്രവാഹം നടന്നതായി വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവന്നു. ഇക്കാലയളവില്‍ ഒരുകോടിയോളം ആളുകളാണ് രാജ്യത്തെ വിവിധ കത്തീഡ്രൽ ദേവാലയങ്ങൾ സന്ദർശിച്ചത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് പത്തു ശതമാനം കൂടുതലാണ്. പ്രസിദ്ധമായ വെസ്റ്റ് മിന്‍സ്റ്റർ കത്തീഡ്രൽ സന്ദർശിക്കാനായി 10 ലക്ഷത്തോളം ആളുകള്‍ അധികമായി എത്തിയെന്ന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈസ്റ്റർ തിരുകർമ്മങ്ങളിൽ പങ്കെടുക്കാനായി എത്തുന്ന വിശ്വാസികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അറുപതിനായിരത്തിനടുത്ത് വിശ്വാസികളാണ് രാജ്യത്തെ വിവിധ കത്തീഡ്രലുകളിൽ ഈസ്റ്റർ തിരുകർമ്മങ്ങളിൽ സംബന്ധിക്കാനായി എത്തിയത്. വിശുദ്ധ വാരത്തിൽ ദേവാലയങ്ങളിൽ എത്തിയവരുടെ എണ്ണം 95000 ആണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ കണക്കെടുക്കുമ്പോൾ 2018ലെ ജനപങ്കാളിത്തം റെക്കോർഡാണെന്നത് ശ്രദ്ധേയം. മുൻവർഷത്തെ അപേക്ഷിച്ച് ക്രിസ്തുമസുമായി ബന്ധപ്പെട്ട ചടങ്ങുകളിലും ജനപങ്കാളിത്തം അഞ്ച് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തെ അപേക്ഷിച്ച് 14% വർദ്ധനവാണിതെന്ന് പ്രീമിയര്‍ മാധ്യമം ചൂണ്ടിക്കാട്ടുന്നു.
Image: /content_image/News/News-2019-12-02-11:26:58.jpg
Keywords: വര്‍ദ്ധ, വളര്‍ച്ച
Content: 11814
Category: 18
Sub Category:
Heading: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ സമ്മേളനം നാളെ മുതല്‍
Content: കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനം നാളെ മുതല്‍ ആറു വരെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടക്കും. രാവിലെ 9.30ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. മിഷ്ണറി മാനസാന്തരം, മിഷ്ണറി രൂപീകരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി റവ. ഡോ. ജോഷി മയ്യാറ്റില്‍, റവ. ഡോ. മേരി പ്രസാദ് എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. കെസിബിസി സമ്മേളനത്തില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 32 കത്തോലിക്കാ രൂപതകളില്‍നിന്നു പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും യുവജന, സന്യാസ, അല്മായ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളസഭയിലെ മതബോധനപ്രവര്‍ത്തനങ്ങള്‍ക്കു തനതായ സംഭാവനകള്‍ നല്‍കിയ ഫാ. മാത്യു നടക്കലിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ മതബോധന അവാര്‍ഡ് കോഴിക്കോട് രൂപതയിലെ എം.എം. ഏബ്രഹാം, ഇടുക്കി രൂപതയിലെ ജോയ്‌സ് മാത്യു, തിരുവനന്തപുരം (മലങ്കര) അതിരൂപതയിലെ ഡോ. തോമസ്‌കുട്ടി പനച്ചിക്കല്‍ എന്നിവര്‍ക്കു നല്കും.
Image: /content_image/News/News-2019-12-03-03:49:51.jpg
Keywords: കെ‌സി‌ബി‌സി
Content: 11815
Category: 18
Sub Category:
Heading: 'വൈദികരെയും സന്യസ്തരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സഭാവിരുദ്ധ ശക്തികളുടെ ശ്രമങ്ങള്‍ അപലപനീയം'
Content: കൊച്ചി: പ്രകടമായ അച്ചടക്കലംഘനം മൂലം സന്യാസ സമൂഹത്തില്‍നിന്നു നീക്കം ചെയ്യപ്പെട്ട വ്യക്തിയെ കൂട്ടുപിടിച്ചു സഭയിലെ വൈദികരെയും സന്യസ്തരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സഭാവിരുദ്ധ ശക്തികളുടെ ശ്രമങ്ങള്‍ അപലപനീയമെന്നു സീറോ മലബാര്‍ അല്മായ കമ്മീഷന്‍ ഭാരവാഹികളുടെ യോഗം. സ്വാര്‍ഥലക്ഷ്യങ്ങള്‍ക്കായി സ്വന്തം വ്യക്തിത്വത്തെയും പദവിയെയും ദുരുപയോഗം ചെയ്തു തങ്ങളുടെ ജീവിതത്തില്‍ വരുത്തിവച്ച അപജയങ്ങള്‍ സഭയുടെമേല്‍ പഴിചാരി മുഖംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം പ്രതിലോമ ചിന്തകളെ നിരന്തരം സഭയ്‌ക്കെതിരായി അണിനിരത്താന്‍ സഭാവിരുദ്ധരും ദേശവിരുദ്ധരും ഒരുമിക്കുന്ന സങ്കടകരമായ കാഴ്ചയാണ് കേരളസമൂഹത്തില്‍ കാണുന്നതെന്നു യോഗം കുറ്റപ്പെടുത്തി. നൂറ്റാണ്ടുകളായി പ്രതിഫലേച്ഛ കൂടാതെ സാധുജന ക്ഷേമപ്രവര്‍ത്തനങ്ങളും ദൈവജന ശുശ്രൂഷയും നടത്തിവരുന്ന ആയിരക്കണക്കിനു വൈദികരെയും സന്യസ്തരെയും ഓര്‍ത്ത് അല്‍മായ സമൂഹം അഭിമാനംകൊള്ളുന്നു. സഭാജീവിതത്തില്‍ പ്രശ്‌നങ്ങളോ ഒറ്റപ്പെട്ട തിക്താനുഭവങ്ങളോ ഉണ്ടായാല്‍ സഭയ്ക്കുള്ളില്‍ പരിഹരിക്കാനുള്ള ധാരാളം വേദികള്‍ ഉണ്ടെന്നിരിക്കെ ഒരിക്കല്‍പോലും ആക്ഷേപമോ പരാതിയോ ഉന്നയിക്കാത്തവര്‍ ഇപ്പോള്‍ തല്‍പരകക്ഷികളുടെ കപട പിന്തുണ കിട്ടിയപ്പോള്‍ ഉയര്‍ത്തുന്ന ദുരാരോപണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. ഇത്തരം സാമൂഹിക വിപത്തുകള്‍ക്കെതിരേ സഭാതനയരും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും വികലമനസുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍നിന്നു വിവേകമുള്ളവര്‍ പിന്തിരിയണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. അല്‍മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, സെക്രട്ടറി തോമസ് പീടികയില്‍, മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ, സെക്രട്ടറി റോസിലി പോള്‍ തട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-12-03-03:54:50.jpg
Keywords: വൈദിക, സന്യസ്ത
Content: 11816
Category: 24
Sub Category:
Heading: എക്സ് കന്യാസ്ത്രീയുടെ ഇക്കിളി കഥ കേട്ട് സമർപ്പിതരെയും വൈദികരെയും പരിഹസിക്കുന്നവരുടെ അറിവിലേക്ക്
Content: ഒരു എക്സ് കന്യാസ്ത്രീയുടെ ഇക്കിളി കഥ കേട്ട് രോമാഞ്ചം കൊള്ളുകയും സമർപ്പിതരെയും, വൈദീകരെയും മോശമെന്ന് ചിത്രീകരിച്ച് ട്രോളുകൾ ഇറക്കുകയും ചെയ്യുന്ന ചിലർക്കായി..! ലൂസി കളപ്പുര എഴുതിയ പുസ്തകം അവരുടെ ഹൃദയത്തിന്റെ അകത്തളങ്ങളിൽ കുമിഞ്ഞു കൂടിക്കിടന്ന കുറെ വികാരങ്ങളും വിചാരങ്ങളും ആണ്. ''ഹൃദയത്തിന്റെ നിറവില്‍നിന്നാണല്ലോ അധരം സംസാരിക്കുന്നത്‌". എന്ന ക്രിസ്തുവിന്റെ വാക്കുകൾ ആണ് എന്റെ മനസ്സിലേയ്ക്ക് ഓടിയെത്തിയത്. ക്രിസ്തുവിനെ അനുകരിക്കുക എന്ന യഥാർത്ഥ ലക്ഷ്യത്തോടെ ഇറങ്ങി തിരിച്ച ഒരു സന്യാസിനിയും ഒരാളുടെയും മുമ്പിൽ തുണി ഉരിയില്ല സഹോദരി. സാമൂഹ്യസേവനം ചെയ്യണമെന്ന് മോഹിച്ചിരുന്ന ലൂസി കളപ്പുരയെ പോലെ വഴിതെറ്റി കയറിവന്ന ചുരുക്കം ചില കുഞ്ഞാടുകൾ ഉണ്ടായിരിക്കാം ഈ സന്യസ്തരുടെ ഇടയിൽ. നിങ്ങളുടെ വികാര - വിചാരങ്ങൾ മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിയ്ക്കരുത്. സ്വയം മാലാഖയകാൻ അപരന്റെമേൽ ചെളി വാരിയെറിയരുത്. അനുസരണക്കേട് കാട്ടിക്കൂട്ടുക എന്ന ശീലം ചെറുപ്പം മുതലേകൂടെ ഉണ്ടായരുന്നു എന്ന് പുസ്തകത്തിൽ എടുത്തു പറയുന്നതായി കേട്ടു. അപ്പോൾ അതിശയിക്കാനൊന്നുമില്ല ഇപ്പോൾ കാട്ടി കൂട്ടുന്നതെല്ലാം ചെറുപ്പകാലത്തിന്റെ തുടർച്ചയാണ്. അരുതാത്തത് ചെയ്യുവാൻ തന്റേടം ഉണ്ട് എന്ന് സ്വയം പ്രസ്താവിക്കുന്ന ലൂസിയ്ക്ക് ഒരു പുരോഹിതൻ തന്നെ പീഡിപ്പിയ്ക്കാൻ വന്നപ്പോ‌ൾ ആ തന്റേടം ഒക്കെ എവിടെ പോയാരുന്നു? കൈ ഉയർത്തി ഒന്ന് കൊടുത്താൽ ആരും നിങ്ങളെ ഒന്നും പറയില്ലാരുന്നു എല്ലാവരും നിങ്ങളെ അഭിനന്ദിക്കുകയേ ഉള്ളാരുന്നു. തെരുവിൽ കൂടി അലഞ്ഞു നടക്കുന്ന നായ്ക്കളെ വിളിച്ചു കൊണ്ടുവന്നു ഭക്ഷണം കൊടുക്കുക ആയിരുന്നെങ്കിൽ അവ സ്നേഹം പ്രകടിപ്പിച്ച് വാല് ആട്ടിയെങ്കിലും കാണിയ്ക്കുമായിരുന്നു. 37 വർഷക്കാലം സമായ സമയങ്ങളിൽ വെച്ചുവിളമ്പിയപ്പോഴും, ആദ്യം മുതലെ അനുസരണക്കേടിൽ മുന്നിട്ട് നിന്ന നിങ്ങളെ ഒരു സഹോദരിയെപ്പോലെ കൊണ്ടുനടന്ന ആ കോൺഗ്രിഗേഷനിലെ സഹോദരിമാരെ വേണം സമ്മതിക്കാൻ. പാവം അവർ അറിഞ്ഞില്ലല്ലോ തങ്ങൾ പാലൂട്ടി വളർത്തുന്നത് ഒരു അണലിയെ ആണെന്ന്..!! ചില കാര്യങ്ങൾ മുളയിലേ നുള്ളേണ്ടത് മുളയിലേ തന്നെ നുള്ളണം എന്ന് പഴമക്കാർ പറയുന്നത് എത്രയോ യാഥാർത്ഥ്യമാണ്! ഏതാനും മാസങ്ങൾക്കുമുമ്പ് ലൂസി കളപ്പുരയെ മോശമായി ചിത്രീകരിച്ച് വീഡിയോ ഇറക്കി എന്നും പറഞ്ഞ് ചിലരുടെ ഹൃദയം ഉരുകുന്നത് കണ്ടായിരുന്നു. എന്നാൽ ഇന്ന് സോഷ്യൽ മീഡിയ വഴിയും, ചാനലുകൾ വഴിയും, പുസ്തകങ്ങൾ പ്രകാശിപ്പിച്ചും ഇന്ത്യയിലെതന്നെ ആയിരക്കണക്കിന് കന്യാസ്ത്രീമാരെ മോശമായ് ചിത്രീകരിച്ചപ്പോൾ നിങ്ങളുടെയെല്ലാം തീഷ്ണത എവിടെപ്പോയി? വനിതാകമ്മീഷനും, നിയമപാലകരും, മനുഷ്യാവകാശകമ്മീഷനും എവിടെ? അതോ ഇക്കിളികഥകൾ പ്രചരിപ്പിക്കുന്നവർക്ക് മാത്രമേ മാനവും അഭിമാനവും ഉള്ളോ? വിവാഹിതയായ ഒരു സ്ത്രീ തന്റെ ഭർത്താവിനും ഭർതൃകുടുംബത്തിനും എതിരായിട്ട് ഇതുപോലെ വൃത്തികേടുകൾ പ്രചരിപ്പിച്ചാൽ രാത്രിയെന്നോ പകലെന്നോ നോക്കാതെ ആ വീടിന്റെ പടി ഇറങ്ങിയാൽ മതി. പിന്നെ ആ വീടിന്റെ ഏഴയലത്തുപോലും കാലുകുത്തില്ല. എന്നാൽ സന്യാസസഭകൾ അങ്ങനെ ചെയ്യില്ല കാരണം ക്രിസ്തുവിന്റെ മൂല്യങ്ങൾക്ക് ജീവിതത്തിൽ പ്രാധാന്യം നൽകുന്നത് കൊണ്ടാണ് അവർ മൗനം പാലിക്കന്നത്. തൊണുറ്റി ഒൻമ്പത് നീതിമാന്മാരെക്കാൾ ഒരു പാപിയുടെ മാനസാന്തരത്തിന് വേണ്ടി കാത്തിരിക്കുന്ന ദൈവത്തെക്കുറിച്ചാണ് ക്രിസ്തു ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. ഞങ്ങളുടെ മൗനം ഒരു ഭീരുത്ത്വമായിട്ടോ അല്ലെങ്കിൽ ലൂസി കളപ്പുര പറയുന്നതെല്ലാം സത്യമാണെന്ന് ഞങ്ങൾ മൗനസമ്മതം മൂളുകയാണെന്നോ നിങ്ങൾ കരുതരുത്. ഈ മൗനം ക്രിസ്തു ഞങ്ങളെ പഠിപ്പിച്ചതാണ്. മൂന്നുവർഷക്കാലം ഇസ്രായേലിന്റെ പല ഭാഗങ്ങളും ചുറ്റി സഞ്ചരിച്ച് അത്ഭുതങ്ങൾ പ്രവർത്തിച്ചപ്പോൾ അവന് സ്തുതി പാടാൻ ആയിരങ്ങൾ ഉണ്ടായിരുന്നു. കളങ്കമില്ലാത്തവനെ പാപിയായ് മുദ്രകുത്തി മരണത്തിനു വിധിച്ചപ്പോൾ ആ മുപ്പത്തിമൂന്നുകാരന്റെ അത്ഭുത പ്രവർത്തികളുടെ ഫലം രുചിച്ചവർ എല്ലാം അവനെതിരെ തിരിഞ്ഞു. അവനെ ക്രൂശിക്കുക. അവനെ ക്രൂശിക്കുക.. എന്ന് ആക്രോശിക്കുന്ന ജനക്കൂട്ടത്തോട് ഒപ്പം അവരും കൂടി. ഹേറോദോസിന്റെയും, പീലാത്തോസിന്റെയും മുമ്പിൽ ഒരു അത്ഭുതം പ്രവർത്തിച്ചിരുന്നെങ്കിൽ ക്രിസ്തുവിന് ഈസിയായി രക്ഷപ്പെടാമായിരുന്നു. പക്ഷേ ക്രിസ്തു അവിടെയെല്ലാം മൗനം പാലിക്കുകയായിരുന്നു. തന്റെ ശത്രുക്കൾക്കുവേണ്ടി നിശബ്ദമായ് പ്രാർത്ഥിയ്ക്കുകയായിരുന്നു. ആ മൗനമാണ് ഇന്ന് തങ്ങളുടെ ജീവിതത്തിലും ഓരോ സന്യാസിനിയും പ്രാവർത്തികമാക്കുന്നത്. 2000 വർഷങ്ങൾക്കു മുമ്പ് സംഭവിച്ച അതേ കാര്യം ഇന്നും കേരളത്തിൽ ആവർത്തിക്കപ്പെടുന്നു. നിങ്ങൾക്ക് വിദ്യപകർന്നു തന്ന നിങ്ങൾ രോഗികളായ് തീർന്നപ്പേൾ നിങ്ങളെ ശുശ്രൂഷിച്ച (അന്ന് നിങ്ങൾ അവരെ മാലഖമാർ എന്ന് വിളിച്ചു) നിങ്ങൾ തെരുവിൽ വലിച്ചെറിഞ്ഞ് കുഞ്ഞുങ്ങളെ സ്വന്തം അമ്മമാരെപോലെ മാറോടുചേർത്ത് കാത്തു പരിപാലിച്ച നിങ്ങളെ വളർത്തിവലുതാക്കി കഴിഞ്ഞപ്പോൾ നിങ്ങൾക്ക് ഭാരമായി തീർന്ന നിങ്ങളുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെ പോലെ കണ്ട് ശുശ്രൂഷിച്ച ആ സന്യസ്തരെ തന്നെ നിങ്ങൾ ചെളിവാരിയെറിയുമ്പോൾ അതിശയിക്കാനൊന്നുമില്ല. കാരണം ഈ ലോകം നൂറ്റാണ്ടുകളായി ഇങ്ങനെയാണ്. ചങ്കുപറിച്ച് കാട്ടിയാലും ചെമ്പരത്തി പൂവാണെന്നു പറയുന്ന ഈ സമൂഹത്തിന് ചെന്നായ്ക്കളുടെ മനോഭാവമാണ്. "എങ്ങനെയെങ്കിലും ഇരയെ കീഴ്പ്പെടുത്തുക". നിങ്ങളുടെ പരിഹാസങ്ങൾക്ക് പുഞ്ചിരിയുമായ്... സേവന സന്നദ്ധയോടെ എന്നും നിങ്ങളുടെ ഇടയിൽ ഞങ്ങൾ സമർപ്പിതർ ഉണ്ടാകും... ആരുടേയും അടിമയോ, പണിയാളോ ആയിട്ടില്ല മറിച്ച് ഇഷ്ടപ്പെട്ട് വിളിച്ച ക്രിസ്തുവിനുവേണ്ടി അവന്റെ സ്നേഹവാത്സല്യം അനുഭവിച്ച ഓരോ സമർപ്പിതയും അപരന് സ്വന്തം ജീവിതത്തിലൂടെ ക്രിസ്തുവിനെ പകർന്നു കൊടുക്കാൻ. സഭാ നേതൃത്വത്തോട് ഒരു വാക്ക്: കൃത്യമായ് ഒരു സമിതി രൂപീകരിച്ച് പുസ്തകത്തിലെ ആരോപണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണം. ആരോപണങ്ങൾ സത്യമെന്ന് തെളിയുന്നപക്ഷം അവരെല്ലാവരും നിയമാനുസൃതം ശിക്ഷിക്കപ്പെടെണ്ടത് ഇന്നിന്റെ ആവശ്യകതയാണ്. അല്ലതെ വെറുതെ ചെളിവാരി എറിയാൻ മാത്രം കാതൽ ഇല്ലാത്ത ആരോപണങ്ങൾ ആണെങ്കിൽ 'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകം എഴുതിയ എഴുത്തുകാരിക്ക് എതിരെയും, ആ പുസ്തകത്തിന്റെ പ്രസാധകർക്ക് എതിരെയും മാനനഷ്ടത്തിന് വൈദികരും, സന്യാസിനികളും കേസ് കൊടുക്കേണ്ടതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ സത്യം അറിയുവാൻ തെറ്റ് ചെയ്യാത്ത അനേകായിരം വൈദീകർക്കും സന്യസ്തർക്കും അവകാശമുണ്ട്. സ്നേഹപൂർവ്വം സി. സോണിയ തെരേസ് ഡി. എസ്സ്. ജെ
Image: /content_image/SocialMedia/SocialMedia-2019-12-03-04:59:06.jpg
Keywords: സന്യസ്ത, സമര്‍പ്പിത
Content: 11817
Category: 1
Sub Category:
Heading: പാപ്പയ്ക്കു ഡസ്റ്റര്‍ സമ്മാനിച്ച് റെനോൾട്ട് ഗ്രൂപ്പ്
Content: വത്തിക്കാൻ സിറ്റി: മുൻനിര വാഹന നിർമാതാക്കളായ റെനോൾട്ട് ഗ്രൂപ്പ് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പക്ക് പുത്തൻ ഡസ്റ്റർ സമ്മാനിച്ചു. പോപ് മൊബൈലിലെ പരിഷ്‌കാരങ്ങൾ സഹിതമാണു ഫ്രഞ്ച് കമ്പനിയായ റെനോൾട്ടിന്റെ ഡസ്റ്റര്‍ മോഡലിന്റെ ചെറു വാഹനം കൈമാറിയിരിക്കുന്നത്. അഞ്ചു സീറ്റുകൾ തന്നെയാണ് പാപ്പയ്ക്ക് സമ്മാനിച്ച വാഹനത്തിലുമുള്ളത്. വിശ്വാസികൾക്ക് പൊതുസന്ദർശനവേളയിൽ പാപ്പയ്ക്ക് വാഹനത്തിൽ ദീർഘസമയം സഞ്ചരിക്കേണ്ടി വരുന്നതിനാൽ ഡസ്റ്ററിന്റെ പിൻസീറ്റ് കൂടുതൽ സുഖകരമാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. മേൽക്കുരയിൽ ഘടിപ്പിച്ച ഗ്രാബ് ഹാൻഡൽ, വലിപ്പമേറിയ സൺറൂഫ്, പാപ്പയെ വ്യക്തമായി കാണാൻ അവസരമൊരുക്കുന്ന സ്ഫടിക കാബിനറ്റ് തുടങ്ങിയവയൊക്കെ വാഹനത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ലതർ ഇന്റീരിയർ സഹിതമെത്തുന്ന ഡസ്റ്ററിന് വെള്ള നിറമാണുള്ളത്. ഒപ്പം പാപ്പയ്ക്ക് അനായാസം കയറാനും ഇറങ്ങാനും സഹായകമാവുംവിധത്തിൽ വാഹനത്തിന്റെ സസ്‌പെൻഷൻ 30 എം.എം താഴ്ത്തിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം റൊമാനിയ മാനേജിങ് ഡയറക്ടർ കിറ്റോഫ് റിഡിയും ഗ്രൂപ്പ് റെനോ ഇറ്റലി ജനറൽ മാനേജർ സേവിയർ മാർട്ടിനെറ്റും ചേർന്നാണ് ഡസ്റ്റർ പാപ്പയ്ക്ക് കൈമാറിയത്.
Image: /content_image/News/News-2019-12-03-06:11:22.jpg
Keywords: സമ്മാന
Content: 11818
Category: 18
Sub Category:
Heading: കര്‍ഷകര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് കണ്ണൂരില്‍ ബിഷപ്പുമാരുടെയും വൈദികരുടെയും ഉപവാസ സമരം
Content: കണ്ണൂര്‍: ഉത്തര മലബാര്‍ കര്‍ഷക പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് കളക്ടറേറ്റിനു മുന്നില്‍ ബിഷപ്പുമാരും വൈദികരും ഉപവാസ സമരം നടത്തി. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപതസഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവരും തലശേരി, കണ്ണൂര്‍, കോട്ടയം രൂപതകളിലെ ഇരുന്നൂറ്റമ്പതോളം വൈദികരുമാണ് ഉപവസിച്ചത്. ഉപവാസസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാമൂഹിക, സാംസ്‌കാരിക, വ്യാപാര മേഖലകളിലെ പ്രമുഖരും ഒഴുകിയെത്തി. ഇന്നലെ രാവിലെ 10ന് കണ്ണൂര്‍ മഹാത്മാ മന്ദിരത്തിലെ ഗാന്ധിപ്രതിമയില്‍ പുഷ്പമാല്യം അര്‍പ്പിച്ചശേഷം പ്രകടനമായാണ് ബിഷപ്പുമാരും വൈദികരും കളക്ടറേറ്റിനു മുന്നിലെ ഉപവാസ വേദിയിലെത്തിയത്. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉപവാസം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി അനുഗ്രഹഭാഷണം നടത്തി. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു. സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി ആമുഖപ്രഭാഷണം നടത്തി. ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭസമിതി ചെയര്‍മാന്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കവിയും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സ്വന്തം കവിത ചൊല്ലി ആശംസ അറിയിച്ചു. എംപിമാരായ കെ. സുധാകരന്‍, ജോസ് കെ. മാണി, എംഎല്‍എമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, ജയിംസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-12-03-07:00:31.jpg
Keywords: മെത്രാ
Content: 11819
Category: 13
Sub Category:
Heading: ബുർക്കിന ഫാസോയിൽ വീണ്ടും ആക്രമണം: 14 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
Content: വാഗദൂഗു: ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ പ്രൊട്ടസ്റ്റന്റ് ദേവാലയത്തിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്കായെത്തിയ ക്രൈസ്തവരെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ 14 മരണം. പ്രാദേശിക ഭരണാധികാരികൾ നൽകിയ റിപ്പോര്‍ട്ട് പ്രകാരം ആയുധധാരികളായ അക്രമികള്‍ ഞായറാഴ്ച ഉച്ചയോടുകൂടി ദേവാലയത്തിൽ പ്രവേശിച്ച് വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രൊട്ടസ്റ്റൻറ് ദേവാലയത്തിന്റെ ചുമതലയുണ്ടായിരുന്ന പാസ്റ്ററും, ഏതാനും കുട്ടികളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി ക്രൈസ്തവരാണ് രാജ്യത്ത് ഇസ്ലാമിക തീവ്രവാദികളാൽ കൊല്ലപ്പെട്ടത്. ഇതില്‍ നിരവധി പേര്‍ സുവിശേഷപ്രഘോഷണത്തിന് നേതൃത്വം വഹിക്കുന്നവരാണെന്നത് ശ്രദ്ധേയമാണ്. ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ബുർക്കിന ഫാസോയുടെ പ്രസിഡന്റ് റോച്ച് കബോറിയും, പ്രാദേശിക മെത്രാന്മാരും രംഗത്തുവന്നിരുന്നു. രാജ്യത്ത് വിവിധ മതങ്ങൾ തമ്മിൽ നിലനിൽക്കുന്ന ഐക്യം തകർക്കുക എന്ന ലക്ഷ്യമാണ് ജിഹാദി പ്രസ്ഥാനങ്ങള്‍ക്കു ഉള്ളതെന്ന് നിരീക്ഷിക്കപ്പെടുന്നു.
Image: /content_image/News/News-2019-12-03-07:27:00.jpg
Keywords: ബുർക്കിന