Contents

Displaying 11471-11480 of 25160 results.
Content: 11790
Category: 18
Sub Category:
Heading: ‘സമുദായത്തിന് സമനീതി, അധികാരത്തിൽ പങ്കാളിത്തം’: ഒരു ലക്ഷം ലത്തീന്‍ കത്തോലിക്കരുടെ റാലി ഞായറാഴ്ച
Content: തിരുവനന്തപുരം∙ ‘സമുദായത്തിന് സമനീതി, അധികാരത്തിൽ പങ്കാളിത്തം’ എന്ന മുദ്രാവാക്യമുയർത്തി കേരള ലത്തീൻ കാത്തലിക് അസോസിയേഷന്റെ സംസ്ഥാന സമ്മേളനവും ലത്തീൻ കത്തോലിക്കാ സമുദായ സംഗമവും ശനിയും ഞായറും നെയ്യാറ്റിൻകരയിൽ നടക്കും. ശനി രണ്ടിന് കെഎൽസിഎ മുൻ മേഖലാ പ്രസിഡന്റ് വി.ജെ. ശലമോന്റെ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന പതാകാപ്രയാണം ഐ.ബി. സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ആറിന് സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ പതാകയുയർത്തും. തുടർന്ന് നയ രൂപീകരണ യോഗം. ഞായർ 10 ന് ലോഗോസ് പാസ്റ്ററൽ സെന്ററിൽ പ്രതിനിധി സമ്മേളനം കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കേശേരി ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് മുനിസിപ്പൽ സ്റ്റേഡിയത്തിൽനിന്ന് പട്ടണത്തിലേക്ക് ഒരു ലക്ഷം ലത്തീൻ കത്തോലിക്കാ സമുദായാംഗങ്ങൾ പങ്കെടുക്കുന്ന മഹാറാലി രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് അക്ഷയാ കോംപ്ലക്സിൽ പൊതു സമ്മേളനം ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, മേഴ്സിക്കുട്ടിയമ്മ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും. 12 രൂപതകളിലെ 20 ലക്ഷം വരുന്ന ലത്തീൻ കത്തോലിക്കരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമുദായ സംഗമം നടത്തുന്നതെന്ന് വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ്, മോൺ. വി.പി. ജോസ്, ഫാ. എസ്.എം. അനിൽകുമാർ ഡി. രാജു തുടങ്ങിയവർ അറിയിച്ചു.
Image: /content_image/India/India-2019-11-29-00:15:44.jpg
Keywords: ലാറ്റിന്‍, ലത്തീ
Content: 11791
Category: 10
Sub Category:
Heading: അർജന്റീനയിൽ മരിയൻ വർഷം പ്രഖ്യാപിച്ചു: ഡിസംബര്‍ 8നു ആരംഭം
Content: തെക്കേ അമേരിക്കൻ രാജ്യമായ അർജന്റീനയിലെ മെത്രാന്മാർ മരിയൻ വർഷം ഔദ്യോഗികമായി ആചരിക്കാനുള്ള പ്രഖ്യാപനം നടത്തി. അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനമായ ഡിസംബർ 8 മുതൽ, 2020 ഡിസംബർ എട്ടുവരെ നീണ്ടുനിൽക്കുന്നതായിരിക്കും മരിയൻ വർഷം. അഞ്ച് നൂറ്റാണ്ട് മുന്‍പ് അർജന്റീനയിൽ അർപ്പിക്കപ്പെട്ട ആദ്യത്തെ വിശുദ്ധ കുർബാനയുടെ ഓർമ്മ ആചരണം മരിയന്‍ വര്‍ഷത്തില്‍ ഏപ്രിൽ ഒന്നാം തീയതി പ്യൂർട്ടോ സാൻ ജൂലിയൻ മലയിടുക്കിൽ നടത്തുമെന്നും 'ഏജൻസിയെ ഫിഡസ്' കത്തോലിക്കാ മാധ്യമത്തിന് അയച്ച കത്തിൽ ബിഷപ്പുമാർ വ്യക്തമാക്കി. തങ്ങള്‍ ആരാണെന്നും, കത്തോലിക്കരെന്ന നിലയിൽ തങ്ങൾ ഈ രാജ്യത്ത് എന്തു വിശ്വസിക്കണമെന്നതും മനസ്സിലാക്കിത്തരാൻ പ്രസ്തുത ആഘോഷങ്ങൾക്കു സാധിക്കുമെന്നും മെത്രാന്മാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദേശീയ മരിയൻ കോൺഗ്രസ്സും അടുത്ത വര്‍ഷം ഏപ്രിലിൽ രാജ്യത്ത് സംഘടിപ്പിക്കുന്നുണ്ട്. അർജന്റീനയുടെ ഭൂമിശാസ്ത്രം മരിയൻ ദേവാലയങ്ങളും, അർജന്റീനയുടെ ചരിത്രം മരിയൻ, ദിവ്യകാരുണ്യ കോൺഗ്രസുകളുമാണ് അടയാളപ്പെടുത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. 2020 എന്ന വർഷം അർജന്റീനയുടെ ഭൂമിശാസ്ത്രത്തിലും, ചരിത്രത്തിലും ആലേഖനം ചെയ്യപ്പെടുമെന്നും മെത്രാന്മാർ എഴുതിയ കത്തിൽ പറയുന്നു. മരിയൻ വർഷം പ്രമാണിച്ച്, "ദി ബൈബിൾ, ദി ബുക്ക് ഓഫ് ദി പീപ്പിൾ ഓഫ് ഗോഡ്" എന്ന പ്രത്യേക പതിപ്പും രാജ്യത്തെ മെത്രാന്മാർ പുറത്തിറക്കിയിട്ടുണ്ട്.
Image: /content_image/News/News-2019-11-29-00:33:12.jpg
Keywords: മരിയന്‍
Content: 11792
Category: 1
Sub Category:
Heading: ഇറാഖിലെയും നൈജീരിയയിലെയും ക്രൈസ്തവരുടെ അവസ്ഥ യൂറോപ്പിലും വരാം: മുന്നറിയിപ്പുമായി ഹംഗറി പ്രധാനമന്ത്രി
Content: ബുഡാപെസ്റ്റ്: യൂറോപ്പിന്റെ മതപരവും, സാംസ്കാരികവും, ജനസംഖ്യാപരവുമായ സ്വഭാവം വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും സമീപ ഭാവിയില്‍ ഇറാഖ്, സിറിയ, നൈജീരിയ തുടങ്ങിയ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേപ്പോലെ വിശ്വാസത്തിന്റെ പേരിലുള്ള കടുത്ത ക്രൈസ്തവ വിരുദ്ധ മതപീഡനം യൂറോപ്പിലും താന്‍ മുന്‍കൂട്ടി കാണുന്നുണ്ടെന്ന് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍. യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള കടുത്ത മതപീഡനം പലരും വിചാരിക്കുന്നതിനേക്കാള്‍ അടുത്താണെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ആഗോളതലത്തില്‍ മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവരെ സംബന്ധിച്ച് ഹംഗറി സര്‍ക്കാര്‍ ബുഡാപെസ്റ്റില്‍ സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ക്രിസ്ത്യന്‍ വേരുകള്‍ക്കും, വ്യക്തിത്വത്തിനുമൊപ്പം യഥാര്‍ത്ഥ ക്രിസ്ത്യന്‍ മൂല്യങ്ങളിലേക്ക് തിരികെ പോകുക മാത്രമാണ് യൂറോപ്പിനെ രക്ഷിക്കുവാനുള്ള ഏക പോംവഴിയെന്ന്‍ ഓര്‍ബന്‍ ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമായി ഏതാണ്ട് 24.5 കോടി ക്രൈസ്തവര്‍ മതപീഡനത്തിനു ഇരയാകുന്നുണ്ട്. അഞ്ചു ക്രൈസ്തവരെ പരിഗണിച്ചാല്‍ അതില്‍ നാലു പേരും ഏതെങ്കിലും വിധത്തിലുള്ള മതപീഡനത്തിനിരയായി കൊണ്ടിരിക്കുകയാണ്. യൂറോപ്പ് ഇക്കാര്യത്തില്‍ നിശബ്ദത പുലര്‍ത്തുകയാണെന്ന് ഓര്‍ബാന്‍ ആരോപിച്ചു. ഇതെല്ലാം പൊതുവായ മനുഷ്യാവകാശ പ്രശ്നങ്ങളുടെ ഭാഗമാണെന്ന് പറഞ്ഞുകൊണ്ട് ഒന്നും ചെയ്യാതെ ഇരിക്കുന്ന തളര്‍വാത രോഗികളായി യൂറോപ്പിലെ രാഷ്ട്രീയക്കാര്‍ മാറിയെന്ന കടുത്ത വിമര്‍ശനവും ഓര്‍ബാന്‍ തന്റെ സന്ദേശത്തില്‍ നടത്തി. ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തിയേയും, അധികാരത്തേയും, ദേശീയതയേക്കുറിച്ചും തങ്ങളുടെ ഭരണഘടനയില്‍ തന്നെ പറയുന്നുണ്ടെന്നും, പീഡിതരായ ക്രൈസ്തവര്‍ക്ക് വേണ്ടി ലോകത്ത് ആദ്യമായി ഒരു സര്‍ക്കാര്‍ മന്ത്രാലയം സ്ഥാപിച്ച രാഷ്ട്രം ഹംഗറിയാണെന്നും ഒര്‍ബാന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇപ്പോള്‍ സഹായിച്ചുകൊണ്ടിരിക്കുന്ന മതപീഡനത്തിനിരയായികൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളില്‍ നിന്നുമാണ് യൂറോപ്പ്യന്‍ ഭൂഖണ്ഡത്തെ രക്ഷിക്കുവാനുള്ള ഏറ്റവും വലിയ സഹായം ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. “ഞങ്ങള്‍ ഒരു വിത്ത് വിതക്കുകയാണ്, മതപീഡനത്തിനിരയായ ക്രൈസ്തവര്‍ക്ക് വേണ്ടത് നല്‍കുകയും പകരം ക്രിസ്ത്യന്‍ വിശ്വാസവും, സ്നേഹവും, സ്ഥിരതയും അവരില്‍ നിന്നും സ്വീകരിക്കുകയും ചെയ്യുന്നു”- ഓര്‍ബാന്‍ വിവരിച്ചു. ലോക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ക്രൈസ്തവര്‍ക്കെതിരായ മതപീഡനം സംബന്ധിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഇന്നലെയാണ് സമാപിച്ചത്. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രമുഖ ക്രിസ്ത്യന്‍ നേതാക്കളും പ്രതിനിധികളും കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു.
Image: /content_image/News/News-2019-11-29-00:58:11.jpg
Keywords: ഹംഗ, വിക്ട
Content: 11793
Category: 10
Sub Category:
Heading: ആഗമനക്കാലത്തിന്റെ പ്രാരംഭ ദിനത്തില്‍ 'ആദ്യ പുല്‍ക്കൂടി'ല്‍ പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഡിസംബര്‍ ഒന്നാം തീയതി ഞായറാഴ്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് നിര്‍മ്മിച്ച ആദ്യപുല്‍ക്കൂടിന്‍റെ ചരിത്രസ്ഥാനം പാപ്പ സന്ദര്‍ശിക്കും. ആഗമനക്കാലത്തിന്റെ ആദ്യദിനത്തില്‍ വൈകുന്നേരം നാലുമണിയോടെയാണ് ഗ്രേച്യോയിലെ‍ തിരുപ്പിറവിയുടെ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുക. അവിടെവച്ച് പൂല്‍ക്കൂടിന്‍റെ യഥാര്‍ത്ഥമായ അര്‍ത്ഥം എന്താണെന്ന് ലോകത്തെ അറിയിക്കുന്ന ഒരു കത്ത് പ്രസിദ്ധപ്പെടുത്തുമെന്നും പാപ്പ കഴിഞ്ഞ ദിവസം പൊതുകൂടിക്കാഴ്ച വേദിയില്‍ വിശ്വാസികളെ അറിയിച്ചു. ആദ്യ പുല്‍ക്കൂടിലേക്കുള്ള പാപ്പയുടെ യാത്ര സംബന്ധിച്ച വാര്‍ത്ത ലോകത്തിന്‍റെ നാനാഭാഗത്തും എത്തിയിട്ടുള്ളതിനാല്‍ ഗ്രേച്യോയിലേയ്ക്ക് ജനപ്രവാഹത്തിന് സാധ്യതയുണ്ടെന്ന് ഫ്രാന്‍സിസ്ക്കന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ വികാരി, ഫാ. ലൂച്യാനോ ദി ഗ്വിസ്തി, കപ്പൂച്ചിന്‍ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. വിശുദ്ധ നാടായ ബെത്ലഹേമില്‍ യേശു ജനിച്ച സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം യഥാര്‍ത്ഥ തിരുപ്പിറവിയുടെ അനുഭവം പുനര്‍നിര്‍മ്മിക്കണമെന്ന ശക്തമായ ആഗ്രഹമാണ് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയെ പുല്‍ക്കൂട് നിര്‍മ്മാണത്തിലേക്ക് നയിച്ചത്. 1223-ലെ ക്രിസ്തുമസ് നാളില്‍ ചരിത്രത്തില്‍ ആദ്യമായി അങ്ങനെ പുല്‍ക്കൂട് സ്ഥാപിതമായി. ശിലാരൂപങ്ങള്‍ കൊണ്ടല്ല, മറിച്ച് ദിവ്യശിശുവിനെയും മേരിയെയും യൗസേപ്പിനെയും, ഇടയന്മാരെയും മാലാഖമാരെയും പുനരാവിഷ്ക്കരിച്ചത് വ്യക്തികളെ കൊണ്ടായിരിന്നു. അവര്‍ക്കൊപ്പം ആടുമാടുകളും പക്ഷിമൃഗാദികളാലും ആദ്യത്തെ പുല്‍ക്കൂട്ടില്‍ സജീവമായി സംവിധാനം ചെയ്യപ്പെട്ടു. ഗുഹയില്‍ പുല്‍ക്കൂടിനടുത്ത് നടക്കുന്ന ബലിയര്‍പ്പണത്തില്‍ പങ്കുചേരാന്‍ കടുത്ത മഞ്ഞുപെയ്യുന്ന രാത്രിയില്‍ ഗ്രേച്യോ പട്ടണത്തില്‍ നിന്നും നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. അടുത്ത വര്‍ഷം ഇത് വത്തിക്കാനിലും, അസ്സീസി പട്ടണത്തിലും ആവര്‍ത്തിക്കപ്പെട്ടു. ഇത് പിന്നീടു ലോകമെമ്പാടും പ്രചരിക്കുകയായിരുന്നു.
Image: /content_image/News/News-2019-11-29-01:38:45.jpg
Keywords: പുല്‍ക്കൂ
Content: 11794
Category: 1
Sub Category:
Heading: ഭൂകമ്പത്തിനിരയായ അല്‍ബേനിയന്‍ ജനതക്ക് പാപ്പയുടെ കൈത്താങ്ങ്‌: 1,00,000 യൂറോയുടെ അടിയന്തിര ധനസഹായം
Content: ഇക്കഴിഞ്ഞ ചൊവ്വാഴ്ച യൂറോപ്പിന്റെ തെക്ക്-കിഴക്ക് മെഡിറേനിയന്‍ തീരത്തുള്ള അല്‍ബേനിയയില്‍ ശക്തമായ ഭൂമികുലുക്കത്തിനിരയായവര്‍ക്ക് അടിയന്തിര ധനസഹായവുമായി ഫ്രാന്‍സിസ് പാപ്പ. 1,00,000 യൂറോയാണ് ആദ്യഘട്ട ധനസഹായമായി നല്‍കിയത്. വത്തിക്കാന്റെ ഇന്റെഗ്രല്‍ ഹ്യുമന്‍ ഡെവലപ്മെന്റിന്റെ ചുമതലയുള്ള ഡിക്കാസ്റ്റ്റി വഴിയായിരുന്നു പാപ്പയുടെ സഹായം. ഭൂകമ്പത്തിനിരയായ രൂപതകളിലെ ദുരിതാശ്വാസത്തിനും, സഹായത്തിനുമായിരിക്കും ഈ തുക ഉപയോഗിക്കുക. അല്‍ബേനിയയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തന്റെ അനുഗ്രഹവും പ്രാര്‍ത്ഥനയും അറിയിച്ചുകൊണ്ട് പാപ്പ അല്‍ബേനിയന്‍ പ്രസിഡന്റിന് ടെലഗ്രാം സന്ദേശവും അയച്ചിട്ടുണ്ട്. വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വെച്ച് നടന്ന ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ പൊതു അഭിസംബോധനയില്‍ വെച്ച് ഫ്രാന്‍സിസ് പാപ്പ അല്‍ബേനിയയിലെ ഭൂകമ്പത്തിനിരയായവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു. “ഈ ദിവസങ്ങളില്‍ ഭൂകമ്പം കാരണം ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന അല്‍ബേനിയന്‍ ജനതക്കൊപ്പം ഞാനുമുണ്ടെന്ന്‍ ഞാന്‍ അവരെ അറിയിക്കുന്നു. ഞാനും നിങ്ങള്‍ക്കൊപ്പമുണ്ട്! മരിച്ചവര്‍ക്കും, പരിക്കേറ്റവര്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ വളരെയധികം സ്നേഹിക്കുന്ന ഈ ജനത്തെ കര്‍ത്താവ് അനുഗ്രഹിക്കട്ടെ”. അല്‍ബേനിയന്‍ ജനതയോടുള്ള തന്റെ ഐക്യദാർഢ്യം അറിയിച്ചുകൊണ്ട്‌ പാപ്പ പറഞ്ഞു. തന്റെ ആദ്യ യൂറോപ്പ് സന്ദര്‍ശനത്തിന് തെരഞ്ഞെടുക്കപ്പെട്ട രാജ്യം അല്‍ബേനിയയായിരുന്നെന്ന കാര്യവും പാപ്പ ഓര്‍മ്മിപ്പിച്ചു. ഇക്കഴിഞ്ഞ നവംബര്‍ 25 ചൊവ്വാഴ്ച രാത്രിയിലാണ് റിക്ടർ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അല്‍ബേനിയയുടെ വടക്കന്‍ തീരത്തെ പിടിച്ചു കുലുക്കിയത്‌. തുറമുഖ നഗരമായ ഡ്യൂറസിലും, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള തുമാനേയിലുമാണ് കൂടുതല്‍ മരണങ്ങളും നാശനഷ്ടങ്ങളും ഉണ്ടായിരിക്കുന്നത്. ഇതുവരെ ഏതാണ്ട് 47 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റെഡ്ക്രോസ് സൊസൈറ്റി പറയുന്നത്. ഏതാണ്ട് അറുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. നൂറുകണക്കിന് പേരാണ് ഭവനരഹിതരായിരിക്കുന്നത്. പല സ്ഥലങ്ങളിലും ഇപ്പോഴും ഭൂമികുലുക്കം തുടരുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 40 വര്‍ഷങ്ങള്‍ക്കിടയില്‍ അല്‍ബേനിയ കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2019-11-29-11:15:57.jpg
Keywords: സഹായ
Content: 11795
Category: 10
Sub Category:
Heading: യേശു ജനിച്ച പുല്‍ക്കൂടിന്റെ തിരുശേഷിപ്പ് വീണ്ടും ബെത്ലഹേമില്‍
Content: ജറുസലേം: ബെത്ലഹേമില്‍ ഈശോ ജനിച്ച കാലിത്തൊഴുത്തിലെ പുല്‍ത്തൊട്ടിലിന്റെ ഭാഗമെന്നു കരുതപ്പെടുന്ന മരക്കഷണം ജറുസലമിനു വത്തിക്കാന്‍ മടക്കി നല്കി. ബെത്ലഹേമിലെ കാലിത്തൊഴുത്തിലെ പുല്‍ത്തൊട്ടിലിന്റെ ഭാഗമായ ഈ തിരുശേഷിപ്പ് ഏഴാം നൂറ്റാണ്ടില്‍ തിയഡോര്‍ ഒന്നാമന്‍ മാര്‍പാപ്പയ്ക്ക് ജറുസലം പാത്രിയാര്‍ക്കീസ് സെന്റ് സോഫ്രോണിയസാണ് കൈമാറിയത്. ഇസ്ലാം അധിനിവേശത്തെ തുടർന്നായിരിന്നു കൈമാറ്റം. അതിന് മുന്‍പ് റോമിലെ സാന്ത മരിയ മാജിയോര്‍ ബസലിക്കയിലാണ് ഇതു സൂക്ഷിച്ചിരുന്നത്. ജറുസലേമിലെ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാരുടെ ദ കസ്റ്റഡി ഓഫ് ഹോളി ലാന്‍ഡ് പ്രയറിക്കാണ് വത്തിക്കാന്‍ അധികൃതര്‍ തിരുശേഷിപ്പ് മടക്കി നല്കിയത്. ഇതോടനുബന്ധിച്ച് ഇന്നലെ ജെറുസലമിലെ നോട്ടര്‍ഡാം സെന്ററില്‍ പ്രത്യേക ദിവ്യബലിയും പ്രദക്ഷിണവും നടന്നു. തിരുപ്പിറവിപള്ളിക്കു സമീപമുള്ള ബെത്ലഹെമിലെ സെന്റ് കാതറീന്‍ പള്ളിയില്‍ ഇന്നു തിരുശേഷിപ്പ് സ്ഥാപിക്കും. പാലസ്തീൻ പ്രസിഡന്റ് മെഹമ്മദ് അബാസ് അടുത്തയിടെ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചപ്പോൾ, പുൽക്കൂടിന്റെ തിരുശേഷിപ്പ് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് പാപ്പയുമായി സംസാരിച്ചിരുന്നെന്ന് പാലസ്തീൻ ന്യൂസ് ഏജൻസിയായ ‘വഫ’ റിപ്പോർട്ട് ചെയ്തിരുന്നു.
Image: /content_image/News/News-2019-11-30-00:01:46.jpg
Keywords: ഉണ്ണി
Content: 11796
Category: 18
Sub Category:
Heading: 'കത്തോലിക്ക വനിതകള്‍ രാഷ്ട്രീയരംഗത്തേക്കു കടന്നുവരണം'
Content: കൊച്ചി: കത്തോലിക്കാ വനിതകള്‍ രാഷ്ട്രീയരംഗത്തേക്കു കടന്നുവരണമെന്ന ആഹ്വാനവുമായി കെസിബിസി വിമന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി. വിമന്‍സ് കമ്മീഷന്‍ സംസ്ഥാനഘടകത്തിന്റെ നേതൃത്വത്തില്‍ രണ്ടുദിവസത്തെ പഠനശിബിരം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. കമ്മീഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു. പിഒസി ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി വിമന്‍സ് കമ്മീഷന്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. വില്‍സന്‍ ഇലവത്തുങ്കല്‍ കൂനന്‍, മലബാര്‍ സോണല്‍ ഡയറക്ടര്‍ മോണ്‍. തോമസ് പനയ്ക്കല്‍, ഡെല്‍സി ലൂക്കാച്ചന്‍, അല്‍ഫോന്‍സ ആന്റില്‍സ്, ആനി ഇളയിടംസ ഷീജ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, പ്രഫ. മഞ്ജു പട്ടാണി, പ്രഫ. കെ.വി. റീത്താമ്മ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സോണല്‍ സെക്രട്ടറിമാര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
Image: /content_image/India/India-2019-11-30-00:14:43.jpg
Keywords: കെസിബിസി
Content: 11797
Category: 18
Sub Category:
Heading: ന്യൂനപക്ഷാവകാശ സംരക്ഷണ സംഗമം നാളെ
Content: ചങ്ങനാശേരി: അതിരൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലുള്ള ന്യൂനപക്ഷാവകാശ സംരക്ഷണ സംഗമവും മാര്‍ ജയിംസ് കാളാശേരി അനുസ്മരണ സമ്മേളനവും നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് എസ്ബി കോളജ് കല്ലറയ്ക്കല്‍ ഹാളില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷതവഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തും. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, അതിരൂപത ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, കെസിബിസി പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, പ്രഫ. ജാന്‍സന്‍ ജോസഫ്, അജേഷ് ജോണ്‍, സിബി മുക്കാടന്‍, സൈബി അക്കര, ജോയി പാറപ്പുറം, ബിജു സെബാസ്റ്റ്യന്‍, ആനീസ് ജോര്‍ജ്, ജോസ് ജോണ്‍ വെങ്ങാന്തറ എന്നിവര്‍ പ്രസംഗിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഭരണഘടനാദത്തമായ ന്യൂനപക്ഷാവകാശങ്ങള്‍ കൈയടക്കുന്ന ഭരണകര്‍ത്താക്കളുടെ നടപടികളില്‍ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് അതിരൂപത ഭാരവാഹികള്‍ അറിയിച്ചു.
Image: /content_image/India/India-2019-11-30-00:19:30.jpg
Keywords: ന്യൂനപക്ഷ
Content: 11798
Category: 14
Sub Category:
Heading: ഇന്റർനാഷണൽ കാത്തലിക് ഫിലിം ഫെസ്റ്റിവെലിൽ 'ശാലോം വേൾഡി'ന് രണ്ടാം സ്ഥാനം
Content: റോം: അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ റോമിലെ 'മിറബിൾ ഡിക്ടു' ഇന്റർനാഷണൽ കാത്തലിക് ഫിലിം ഫെസ്റ്റിവെലിൽ ശാലോം വേൾഡ് ടി.വി സംപ്രേഷണം ചെയ്ത 'കാർഡിനൽ വില്യം അലൻ- ഗ്ലോറിയസ് ലൈഫ്' മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ പലഭാഗങ്ങളിൽനിന്ന് പരിഗണിക്കപ്പെട്ട 1500 എൻട്രികളിൽനിന്നാണ് ഈ നേട്ടം. കത്തോലിക്കാ സഭയിലേ ശ്രേഷ്~ വ്യക്തിത്വങ്ങളുടെ ജീവിതം വരച്ചുകാട്ടാൻ ശാലോം വേൾഡ് നിർമിക്കുന്ന ഡോക്യുമെന്ററി സീരീസാണ് 'ഗ്ലോറിയസ് ലൈഫ്'. ഇംഗ്ലണ്ടിലെ സഭയുടെ ചരിത്രത്തിലെ എറ്റവും വലിയ പ്രതിസന്ധിയുടെയും പിഢനത്തിന്റെയും ദിനങ്ങളിൽ കത്തോലിക്കാസഭയെ കാത്തുപാലിച്ച, പടുത്തുയർത്തിയ കർദിനാൾ വില്യം അലന്റെ സംഭവബഹുലമായ ജീവിത കഥയായിരുന്നു ഡോക്യുമെന്ററിയുടെ ഇതിവൃത്തം. മതപീഡനങ്ങളാൽ നാമാവശേഷമാകുമായിരുന്ന ഇംഗ്ലണ്ടിലെ കത്തോലിക്കാസഭയെ പുനർജീവിപ്പിക്കുന്നതിൽ കർദിനാൾ വില്ല്യം അലന്റെ പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെന്ററിക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽനിന്ന് ലഭിച്ചത്. റോബിൻ വർഗീസാണ് സംവിധായകൻ. ബിനു കുര്യനാ്ണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി. ബിനോയ് ലൂക്ക, ജിഷ് ജോയ് (കാമറാ സഹായികൾ), ലിജോമോൻ (എഡിറ്റിംഗ്), സിബി തോമസ്, ടിബി തോമസ് (റിസർച്ച്), നിധിൻ ജോസ്, പ്രനീഷ് ബേബി, സിജോ എം. ജോൺസൺ (ഗ്രാഫിക്‌സ്), അഖിൽ കെ. ജോസ് (കളറിസ്റ്റ്), തോമസ് മാത്യു, ലിന്റോ ഡേവിസ് (സൗണ്ട്), ജിനീഷ് ജോസഫ്, ജസ്റ്റിൻ സി. ജോയ് (പോസ്റ്റ് പ്രൊഡക്ഷൻ മാനേജേഴ്‌സ്), സ്റ്റാനി ഡേവിഡ്, ജോസഫ് സി. മാത്യു (പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്) തുടങ്ങിയവരായിരുന്നു മറ്റ് അണിയറ പ്രവർത്തകർ. ധാർമികമൂല്യങ്ങളെയും അനുകരണീയ മാതൃകകളെയും ഉയർത്തിക്കാട്ടുന്ന മാധ്യമ സംരംഭങ്ങളെയും ഫിലിം- ഡോക്യുമെന്ററി മേക്കേഴ്‌സിനെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ 'മിറബിൾ ഡിക്ടു' അവാർഡിന്റെ 10-ാമത് എഡിഷനായിരുന്നു ഇത്തവണത്തേത്. സിനിമ, ഡോക്യുമെന്ററി, ഷോർട്ട് ഫിലിം, ടി.വി സീരീസ് എന്നിവയാണ് അവാർഡിന് പരിഗണിക്കുക.
Image: /content_image/News/News-2019-11-30-00:25:29.jpg
Keywords: ശാലോ
Content: 11799
Category: 13
Sub Category:
Heading: ധീര നിലപാട്: സ്വവർഗാനുരാഗിയായ ജഡ്ജിക്കു വിശുദ്ധ കുർബാന നിഷേധിച്ച് കത്തോലിക്ക വൈദികൻ
Content: മിഷിഗൺ: അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്തെ ഈസ്റ്റ് ബെല്‍റ്റ്ലൈന്‍ ഡിസ്ട്രിക് കോര്‍ട്ടിലെ സ്വവർഗാനുരാഗിയായ ജഡ്ജിക്കു വിശുദ്ധ കുർബാന നിഷേധിച്ചു. ഗ്രാൻഡ് റാപ്പിഡ്സിൽ സ്ഥിതി ചെയ്യുന്ന സെന്റ് സ്റ്റീഫൻസ് ദേവാലയത്തിലെ വൈദികനായ ഫാ. സ്കോട്ട് നോളനാണ് മറ്റൊരു സ്ത്രീയുമായി വൈവാഹിക ജീവിതം നയിക്കുന്ന ജഡ്ജായ സാറ സ്മാളെൻസ്കിയെ ഫോണിൽ വിളിച്ചു പാപകരമായ വിവാഹജീവിതത്തിൽ കഴിയുന്നതിനാൽ വിശുദ്ധ കുർബാന നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചത്. 2016ലാണ് സാറ സ്മാളെൻസ്കി വിവാഹിതയാകുന്നത്. സ്മാളെൻസ്കിയുടെ പിതാവും സഹോദരനും ജഡ്ജിമാരാണ്. വിവാഹമെന്ന പരിപാവനമായ കൂദാശ ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ മാത്രമേ പാടുള്ളൂവെന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. സ്വവർഗ ലൈംഗികത അതിൽതന്നെ തിന്മയാണെന്നും സഭ കാലങ്ങളായി പഠിപ്പിക്കുന്നുണ്ട്. പ്രത്യക്ഷമായ മാരക പാപത്തിൽ കഴിയുന്ന ആളുകൾ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്നാണ് കാനോൻ നിയമ സംഹിതയിലെ 915 നിയമം അനുശാസിക്കുന്നത്. കഴിഞ്ഞമാസം സൗത്ത് കരോളിനയിലെ ഒരു വൈദികൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡന് ഭ്രൂണഹത്യ അനുകൂല നിയമങ്ങളെ പരസ്യമായി പിന്തുണക്കുന്നതിന്റെ പേരിൽ വിശുദ്ധ കുർബാന നിഷേധിച്ചിരുന്നു.
Image: /content_image/News/News-2019-11-30-00:43:05.jpg
Keywords: വിശുദ്ധ കുര്‍ബാന