Contents
Displaying 11421-11430 of 25160 results.
Content:
11740
Category: 14
Sub Category:
Heading: പൗരാണിക കാലത്തെ വിശുദ്ധ നാട് സന്ദര്‍ശനം സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്ത്
Content: ജെറുസലേം: വിശുദ്ധ നാടിലേക്കുള്ള ക്രിസ്തീയ തീര്‍ത്ഥാടന പാരമ്പര്യത്തെ സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ഇസ്രയേലി പുരാവസ്തു ഗവേഷകര്‍. ഖനനത്തിലൂടെ കണ്ടെത്തിയ ബൈസന്റൈന്‍ കാലഘട്ടത്തിലെ രണ്ട് ദേവാലയ സമുച്ചയങ്ങളില്‍ നിന്നും വിശുദ്ധ നാടിലേക്കുള്ള ക്രിസ്തീയ തീര്‍ത്ഥാടന പാരമ്പര്യത്തെ സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായാണ് പുരാവസ്തു ഗവേഷകര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശീയരേക്കാള്‍ കൂടുതലായി തദ്ദേശീയരായിരുന്നു വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനം നടത്തിയിരുന്നതെന്നാണ് ഇസ്രായേല്‍ ആന്റിക്വിറ്റി അതോറിറ്റിയുടെ ഉദ്ഘനനത്തില്‍ കണ്ടെത്തിയ ദേവാലയാവശിഷ്ടങ്ങളില്‍ പഠനം നടത്തിയ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഒരു രക്തസാക്ഷിക്കും, വിശുദ്ധ സ്നാപക യോഹന്നാന്റെ പിതാവായ സക്കറിയാക്കുമായി സമര്‍പ്പിക്കപ്പെട്ടിരുന്ന രണ്ട് ദേവാലയങ്ങളുടെ അവശിഷ്ടങ്ങളാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്നത്തെപ്പോലെ തന്നെ ബൈസന്റൈന്‍ കാലഘട്ടത്തിലും പ്രാദേശിക തീര്‍ത്ഥാടനം പ്രധാനമായിരുന്നുവെന്നും, പ്രദേശവാസികളും വിശുദ്ധ നാട് സന്ദര്‍ശിക്കുകയും വണങ്ങുകയും ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ഈ കണ്ടെത്തല്‍ വളരെ പ്രധാനപ്പെട്ടതാണെന്നും സ്റ്റുഡിയം ബിബ്ലിക്കം ഫ്രാന്‍സിസ്ക്കാനത്തിലെ പുരാവസ്തു പ്രൊഫസ്സറും, ഫ്രാന്‍സിസ്കന്‍ സഭാംഗവുമായ ഫാ. യൂജെനിയോ അല്ലിയാറ്റ പറഞ്ഞു. ഇസ്രായേലിലുടനീളം ബൈസന്റൈന്‍ കാലഘട്ടത്തിലെ ക്രിസ്ത്യന്‍ ദേവാലയാവശിഷ്ടങ്ങള്‍ കാണുവാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെറുസലേമിന് പുറത്ത് ഇസ്രായേല്‍ നഗരമായ ബെയിറ്റ് ഷെമേഷിന് സമീപം കണ്ടെത്തിയ ആദ്യ ദേവാലയത്തിന്റെ (ഗ്ലോറിയസ് മാര്‍ട്ടിയേഴ്സ് ദേവാലയം) മൊസൈക്ക് തറയില്‍ രേഖപ്പെടുത്തിയിട്ടുള്ള പത്തു വരികളുള്ള ലിഖിതത്തില്‍ പറയുന്നത് ഈ ദേവാലയം മഹത്വപൂര്‍ണ്ണനായ ഒരു രക്തസാക്ഷിക്കായി സമര്‍പ്പിച്ചിരിക്കുന്നുവെന്നാണ്. രക്തസാക്ഷി ആരാണെന്നറിയില്ലെങ്കിലും ദേവാലയത്തിന്റെ ആഡംബരപൂര്‍ണ്ണമായ നിര്‍മ്മാണത്തില്‍ നിന്നും വ്യക്തമാവുന്നത് പുരാതന ക്രിസ്ത്യന്‍ സമൂഹത്തില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്നൊരു വ്യക്തിത്വമായിരുന്നെന്നാണ് ബെയിറ്റ് ഷെമേഷ് ഗവേഷണ പദ്ധതിയുടെ ഡയറക്ടറായ ബെഞ്ചമിന്‍ സ്റ്റോര്‍ച്ചാന്‍ പറയുന്നത്. ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയത്തിന് സമാനമായ ഗ്ലോറിയസ് മാര്‍ട്ടിയേഴ്സ് ദേവാലയത്തിലെ വലിയ നടപ്പാതകള്‍ ഒരുകാലത്ത് ഇവിടം ധാരാളം തീര്‍ത്ഥാടകര്‍ സന്ദര്‍ശിച്ചിരുന്നിടമാണെന്നാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെയിറ്റ് ഷെമേഷിലെ ഖിര്‍ബെറ്റ് മിദ്രാസില്‍ നിന്നും കണ്ടെത്തിയ ദേവാലയം വിശുദ്ധ സ്നാപകയോഹന്നാന്റെ പിതാവായ സക്കറിയാക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതാണ്. ബൈസന്റൈന്‍ കാലഘട്ടത്തിലെ ഗ്രീക്ക് സഭാ ചരിത്രകാരനായ സൊസോമെന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ദേവാലയത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ള കാര്യം ഫാ. അല്ലിയാറ്റ ചൂണ്ടിക്കാട്ടി. വെസ്റ്റ് ബാങ്കിലെ റാമള്ളാക്ക് സമീപം ഖിര്‍ബെറ്റ് എറ്റ്-തിരെയില്‍ പലസ്തീന്‍ പുരാവസ്തു ഗവേഷണ വിഭാഗം നടത്തിയ ഉദ്ഘനനത്തിലും രണ്ട് പുരാതന ദേവാലയങ്ങളുടെ അവശേഷിപ്പുകള്‍ കണ്ടെത്തിയിരുന്നു.
Image: /content_image/News/News-2019-11-22-10:47:11.jpg
Keywords: വിശുദ്ധ നാട

11741
Category: 18
Sub Category:
Heading: സമുദായ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഭീമഹര്‍ജിയുമായി ചങ്ങനാശ്ശേരി അതിരൂപത
Content: ചങ്ങനാശ്ശേരി: കേരള ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ശ്രമം വേണം എന്ന ആവശ്യവുമായി മിശിഹായുടെ രാജത്വ തിരുനാള്‍ ദിനമായ നാളെ ഞായറാഴ്ച ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സമുദായ സംരക്ഷണ ദിനാചരണം നടക്കും. ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന വിവേചനവും മറ്റു അനീതികളും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹര്‍ജിക്കുള്ള ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം അന്നേ ദിവസം നടത്തപ്പെടും. പുന്നത്തറ സെന്റ് തോമസ് ഇടവകയില്‍ അതിരൂപത അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പെരുംതോട്ടം മെത്രാപ്പോലീത്ത സമൂദായ ദിനാചരണത്തിന്റെ അതിരൂപതാതല ഉദ്ഘാടനം നിര്‍വ്വഹിക്കും. അതിരൂപതയിലെ എല്ലാ ഇടവകകളിലും അന്നേ ദിവസവും തുടര്‍ന്നും ബോധവത്കരണ സെമിനാറുകളും പ്രതികരണപരിപാടികളും നടത്തും. പതാക ഉയര്‍ത്തിയും സമുദായ സംരക്ഷണ പ്രതിജ്ഞ ചൊല്ലിയും വിശ്വാസികള്‍ സമുദായ സംരക്ഷണ ദിനം സമുചിതമായി ആചരിക്കും. സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക പിന്നോക്കവസ്ഥ പരിഹരിക്കുന്നതിനുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നതിനൊപ്പം ഇക്കാര്യങ്ങള്‍ പഠിക്കുന്നതിന് ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണം എന്ന ആവശ്യവും അതിരൂപത ഭീമഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Image: /content_image/India/India-2019-11-23-03:54:53.jpg
Keywords: ചങ്ങനാ

11742
Category: 18
Sub Category:
Heading: ഞായറാഴ്ചകളിൽ സ്കൂൾ മേളകളും ക്ലസ്റ്ററുകളും ഒഴിവാക്കണം: കത്തോലിക്ക കോൺഗ്രസ്
Content: ചങ്ങനാശേരി: സ്കൂൾ മേളകളും ക്ലസ്റ്റർ ക്ലാസുകളും ഞായറാഴ്ചകളിൽ ഒഴിവാക്കാൻ ന്യൂനപക്ഷ കമ്മീഷൻ ഇടപ്പെടണമെന്ന് ചങ്ങനാശേരി കത്തീഡ്രൽ എകെസിസി ആവശ്യപ്പെട്ടു. ഞായറാഴ്ച ദിവസം കായിക മേള, മറ്റ് ക്ലാസുകൾ എന്നിവയുടെ ഹാജർ ഉറപ്പാക്കണമെന്ന ഉത്തരവ് ക്രൈസ്തവ സമുദായത്തോടുള്ള അവഗണനയും ന്യൂനപക്ഷ അവകാശങ്ങളിലുളള കടന്നുകയറ്റവുമാണ്. ഞായറാഴ്ച പ്രവൃത്തി ദിവസമാക്കി മാറ്റാനുള്ള ശ്രമമാണോ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യോഗം കത്തീഡ്രൽ വികാരി ഫാ. കുര്യൻ പുത്തൻ പുരയ്ക്കൽ ഉത്ഘാടനം ചെയ്തു. പ്രസിസന്റ് ടോമിച്ചൻ അയ്യരുകുളങ്ങര അദ്ധ്യക്ഷം വഹിച്ചു സൈബി അക്കര, ജോർജ് വർക്കി, ജോസി കല്ലുകളം, ജിജി പേരകശേരി, കുഞ്ഞുമോൻ തുമ്പുങ്കൽ, മോളിമ്മ താവളത്തിൽ, ജോയിച്ചൻ പീലിയാനിക്കൽ, മെരിനാ തരകൻ, മേരിക്കുട്ടി പാറക്കടവിൽ ജയിംസ് ചെന്നിത്തല, റോയി പുല്ലുകാട്ട് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2019-11-23-04:14:54.jpg
Keywords: ഞായറാഴ്ച

11743
Category: 10
Sub Category:
Heading: ഹൂസ്റ്റണിലെ പൊതുവേദിയിൽ കറുത്ത കുർബാന: ജപമാല റാലിയുമായി വിശ്വാസികള്‍
Content: ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിലുള്ള വീഞ്ഞു നിർമ്മാണശാലയില്‍ പൊതുവേദിയിൽ ഇന്ന് കറുത്ത കുർബാന സംഘടിപ്പിക്കുവാനിരിക്കെ ജപമാല റാലിയുമായി വിശ്വാസി സമൂഹം. സാത്താനിക് ടെമ്പിളിന്റെ ഹൂസ്റ്റണ്‍ ശാഖയാണ് "ആൻ ഈവിനിംഗ് വിത്ത് ദി ബീസ്റ്റ്" എന്ന പേരില്‍ കറുത്ത കുർബാന സംഘടിപ്പിക്കാൻ ചുക്കാൻ പിടിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് പൊതുസ്ഥലത്ത് കറുത്ത കുർബാന അർപ്പിക്കുന്നത്. തങ്ങളുടെ നഗരത്തിൽ കർത്താവിനെ അവഹേളിക്കാൻ, ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന് കേട്ടപ്പോൾ ഞെട്ടല്‍ ഉളവാക്കിയെന്ന്, ജപമാല റാലിയുടെ സംഘാടകയായ എൽവിയ ലീവ 'ചർച്ച് മിലിറ്റന്‍റ്' എന്ന കത്തോലിക്ക മാധ്യമത്തോട് പറഞ്ഞു. പൊതുസ്ഥലത്ത് നടത്തുന്ന കറുത്ത കുർബാന നഗരത്തിനു മേൽ വലിയ ശാപം കൊണ്ടുവരുമെന്ന് എൽവിയ ലീവ മുന്നറിയിപ്പ് നൽകി. ഇത് പിശാചുക്കൾക്ക് വാതിൽ തുറന്നു കൊടുക്കുന്നത് പോലെയാണ്. കർത്താവ് തന്റെ കൃപ പിൻവലിക്കാനും ഇതുവഴി ഇടയാക്കുമെന്നും ലീവ പറയുന്നു. കറുത്ത കുർബാന സംഘടിപ്പിക്കുന്ന ഇന്ന്‍ (നവംബർ 23) ഹൂസ്റ്റണിലെ റെജീന സീലി, അനൗൺസിയേഷൻ ഇടവകകൾ ദിവ്യകാരുണ്യത്തിന് മുന്നിൽ പാപപരിഹാര പ്രാർത്ഥനകളും നടത്തുന്നുണ്ട്. പൈശാചിക ആരാധന സംഘടിപ്പിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് വീഞ്ഞ് നിർമ്മാണ ശാലയിലേക്ക് വിളിച്ച് ആവശ്യപ്പെടണമെന്നും പ്രാർത്ഥന ശക്തമാക്കാനും ലീവ അഭ്യര്‍ത്ഥിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ കാനഡയുടെ ചരിത്രത്തിലെ ആദ്യ ബ്ലാക്ക് മാസിന് വേദിയായ ഒട്ടാവയിലെ ദി കൊവെന്‍ ഹോട്ടലിന് മുന്നില്‍ വിശ്വാസികളും വൈദികരും പ്രാര്‍ത്ഥനയുമായി സംഘടിച്ചിരിന്നു. ഇതേ തുടര്‍ന്നു ബ്ലാക്ക് മാസ് പരാജയപ്പെട്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വന്നത്. അതീവ തീക്ഷ്ണതയോടെ ജപമാലയും ക്രൂശിത രൂപവും ഉയര്‍ത്തിപ്പിടിച്ചു പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളെ നോക്കി സ്തബ്ദരായി നില്‍ക്കുന്ന സാത്താന്‍ ആരാധകരുടെ ചിത്രം വൈറലായിരിന്നു.
Image: /content_image/News/News-2019-11-23-04:56:36.jpg
Keywords: കറുത്ത കുര്‍, ബ്ലാക്ക്

11744
Category: 13
Sub Category:
Heading: സമൂഹമാധ്യമ സുവിശേഷ പ്രഘോഷണത്തിനു പുതിയ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ ഫിലിപ്പീന്‍സ് മെത്രാന്റെ ആഹ്വാനം
Content: മനില: ദൈവസ്നേഹത്തിന്റെ അടിസ്ഥാന സന്ദേശം ഓരോദിവസവും പുതിയ മാര്‍ഗ്ഗങ്ങളിലൂടെ പങ്കുവെച്ചിരിക്കണമെന്നും, സുവിശേഷ പ്രഘോഷണത്തില്‍ സര്‍ഗ്ഗാത്മകതയും, പുതിയ സമീപനങ്ങളും ഉണ്ടായിരിക്കണമെന്നും അതിനായി നവമാധ്യമങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കണമെന്നും ഫിലിപ്പീന്‍സിലെ പാസിഗ് രൂപതാധ്യക്ഷനും സഭയുടെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മാസ് മീഡിയ കമ്മീഷന്‍ പ്രസിഡന്റുമായ ബിഷപ്പ് മൈലോ ഹൂബെര്‍ട്ട്. “സുവിശേഷത്തിന്റെ ഫലപ്രദമായ ആശയവിനിമയം” എന്ന വിഷയത്തെ ആസ്പദമാക്കി കത്തോലിക്ക സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രേഷിത വേല ചെയ്യുന്നവര്‍ക്കായി നവംബര്‍ 16ന് മനിലക്ക് സമീപമുള്ള മാണ്ടാലുയോങ്ങില്‍ വെച്ച് നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവകാരുണ്യത്തിന്റേയും, സ്നേഹത്തിന്റേയും കേന്ദ്ര സന്ദേശം അടിയന്തിരമായി ആശയവിനിമയം ചെയ്യേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഇവിടെ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യേശുവിന്റെ രക്ഷാകര സ്നേഹമാകുന്ന കേന്ദ്ര സന്ദേശം പങ്കുവെക്കുകയാണ് നമ്മുടെ ദൗത്യം. ‘സകല ജനതകളോടുമുള്ള ബന്ധം അനുകമ്പയോട് കൂടിയ ഹൃദയസംവാദത്തിലൂടെ ആയിരിക്കണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശത്തെ ഓര്‍മ്മിപ്പിച്ച ബിഷപ്പ് സമൂഹമാധ്യമ കൂട്ടായ്മകള്‍ ശത്രുതയില്‍ നിന്നും, വിദ്വേഷത്തില്‍ നിന്നും പിന്തിരിഞ്ഞ് സാഹോദര്യവും, സഹായമനസ്കതയുമുള്ള ഒരു സമൂഹമായി വര്‍ത്തിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ഫിലിപ്പീന്‍സ് മെത്രാന്‍ സമിതിയുടെ മീഡിയ കമ്മീഷന്റേയും, അരിയോപാഗസ് ഐ.എന്‍.സി എന്ന സ്ഥാപനത്തിന്റേയും സഹകരണത്തോടെ ‘ഓണ്‍ലൈന്‍ മിഷണറീസ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ‘യൂത്ത്പിനോയ്’എന്ന സംഘടന സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.
Image: /content_image/News/News-2019-11-23-06:23:43.jpg
Keywords: സുവിശേഷ

11745
Category: 10
Sub Category:
Heading: മരണത്തിനു മുന്നില്‍ പകച്ചുപോകുമ്പോള്‍ കുരിശിലെ ക്രിസ്തുവിനെ ഓര്‍മ്മിക്കാം: ആതുര ശുശ്രൂഷകരോട് പാപ്പ
Content: ബാങ്കോക്ക്: രോഗപീഡകള്‍ക്കും, മാനുഷിക വേദനകള്‍ക്കും മരണത്തിനും മുന്നില്‍ നാം പകച്ചുപോകുമ്പോള്‍ അപ്പോഴെല്ലാം കുരിശിലെ ക്രിസ്തുവിനെ ഓര്‍മ്മിക്കാമെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ബാങ്കോക്കിലെ വിശുദ്ധ ലൂയിസിന്‍റെ നാമത്തിലുള്ള ആശുപത്രിയിലെ രോഗീപരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു സന്ദേശം നല്‍കുകയായിരിന്നു പാപ്പ. രോഗങ്ങളിലും വേദനയുടെ നിമിഷങ്ങളിലും ക്രിസ്തുവിന്‍റെ കുരിശിനോടു ചേര്‍ന്നു നില്ക്കുന്നവര്‍ക്ക് അവരുടെ ബലഹീനതകളിലും മുറിവുകളിലും അവിടുത്തെ കുരിശിന്‍റെ ശക്തി ലഭിക്കുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. അവിടുന്നു തന്‍റെ പീഡകളില്‍ അവഹേളിതനായെങ്കിലും ഒളിച്ചിരുന്നില്ല, ഒഴിഞ്ഞു മാറിയില്ല. അവിടുന്ന് മനുഷ്യരെപ്പോലെ, മനുഷ്യരുടെ കൂടെ, മനുഷ്യരുടെ മുന്നില്‍ നിന്ദനവും, പീഡനങ്ങളും, വേദനയും മരണത്തോളം ഓരോ നിമിഷവും സഹിച്ചു. നമ്മുടെയും വേദനകളില്‍ കന്യകാനാഥയുടെ കാരുണ്യകടാക്ഷത്തിനായി പ്രാര്‍ത്ഥിക്കാം. തന്‍റെ സംരക്ഷണത്തിന്‍റ പുറംകുപ്പായം കാരുണ്യത്തിന്‍റെ അമ്മ നമ്മുടെമേല്‍ വിരിയിക്കട്ടെ. രോഗികളെയും പരിചാരകരെയും അവരുടെ കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് ഫ്രാന്‍സിസ് പാപ്പ അവസാനമായി ആശംസിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ തന്റെ പ്രഭാഷണം ഉപസംഹരിച്ചത്. അതേസമയം തായ്ലന്റിലെ ത്രിദിന സന്ദര്‍ശനത്തിന് ശേഷം പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് ഇന്ന്‍ ആരംഭമായി.
Image: /content_image/News/News-2019-11-23-08:12:44.jpg
Keywords: പാപ്പ, തായ്

11746
Category: 18
Sub Category:
Heading: ഫാ. വില്‍സണ്‍ കൊറ്റത്തിലിന് തിങ്കളാഴ്ച നാടിന്റെ അന്തിമോപചാരം
Content: കോട്ടയം: വൈവിധ്യമാര്‍ന്ന മേഖലകളിലെ അനുപമ സേവനങ്ങള്‍ക്ക് അപ്രതീക്ഷിതമായ വിരാമംനല്‍കി യാത്രയായ ഫാ. വില്‍സണ്‍ കൊറ്റത്തില്‍ എംഎസ്എഫ്എസിന് തിങ്കളാഴ്ച നാടിന്റെ അന്തിമോപചാരം. പ്രതിഭയ്‌ക്കൊപ്പം സ്‌നേഹവും അറിവും ആത്മീയശുദ്ധിയും പകര്‍ന്ന് അനേക ഹൃദയങ്ങളെ ജ്വലിപ്പിച്ച വില്‍സനച്ചന്റെ അകാല വേര്‍പാടു സ്വദേശത്തും വിദേശത്തും ആയിരങ്ങള്‍ക്കു നൊന്പരമായി. ഈ മാസം ഏഴിന് ബ്രിട്ടനില്‍ നിര്യാതനായ ഫാ.വില്‍സണ്‍ കൊറ്റത്തിലിന്റെ മൃതദേഹം തിങ്കളാഴ്ച ഏറ്റുമാനൂര്‍ എംഎസ്എഫ്എസ് സെമിനാരിയോടു ചേര്‍ന്ന സെമിത്തേരിയില്‍ സംസ്‌കരിക്കും. കോട്ടയം ആറുമാനൂര്‍ കൊറ്റത്തില്‍ പരേതരായ കെ.ജെ. ദേവസ്യയുടെയും ത്രേസ്യാമ്മയുടെയും 16 മക്കളില്‍ 14ാമനായി 1968 ഏപ്രില്‍ 12നായിരുന്നു ജനനം. ആറുമാനൂര്‍ ഗവണ്‍മെന്റ് എല്‍പിഎസ്, കോട്ടയം എംടി സെമിനാരി സ്‌കൂള്‍, മാന്നാനം കെഇ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് 1996 ഏപ്രില്‍ 11ന് എംഎസ്എഫ്എസ് സഭയില്‍ വൈദികനായി. കൊടൈക്കനാല്‍ െ്രെകസ്റ്റ് കോളജില്‍നിന്നു മീഡിയ കമ്യൂണിക്കേഷന്‍ ആന്‍ഡ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടി ചങ്ങനാശേരി അതിരൂപതയുടെ സന്ദേശ് ഇന്‍സ്റ്റിറ്റിയൂട്ട്, എസ്ബി കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി. എംഎസ്എഫ്എസ് പബ്ലിക്കേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍, കര്‍ണാടകത്തിലെ ഹെബഗുഡി സെന്റ് ഫ്രാന്‍സിസ് ഡി സാലസ് കോളജ് മാനേജര്‍, കോഴിക്കോട് ജ്യോതിനിലയ ഡയറക്ടര്‍, ആലുവ എംഎസ്എഫ്എസ് വിദ്യാമന്ദിരം സുപ്പീരിയര്‍, ഹെബഗുഡി എംഎസ്എഫ്എസ് ഈവനിംഗ് കോളജ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നു മീഡിയ കമ്യൂണിക്കേഷന്‍സില്‍ ഡോക്ടറേറ്റ് നേടി. ചങ്ങനാശേരി സെന്റ് ജോസഫ്‌സ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ വില്ലേജില്‍ മൂന്നു വര്‍ഷം പ്രിന്‍സിപ്പലായിരുന്നു. 2017 മുതല്‍ ബ്രിട്ടനില്‍ ആത്മീയ ശുശ്രൂഷയിലായിരുന്നു. കെറ്ററിംഗ് സെന്റ് എഡ്വേഡ് പള്ളി വികാരിയും സീറോ മലബാര്‍ സെന്റ് ഫൗസ്റ്റീന മിഷന്‍ കോഓര്‍ഡിനേറ്ററുമായി സേവനം ചെയ്തുവരുന്നതിനിടെയാണ് നിര്യാണം. നാളെ ഉച്ചയ്ക്ക് 12നു മൃതദേഹം ആറുമാനുര്‍ കൊറ്റത്തില്‍ വസതിയില്‍ എത്തിച്ചു തിങ്കളാഴ്ച രാവിലെ ആറു വരെ പൊതുദര്‍ശനത്തിനു വയ്ക്കും. ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ആറുമാനൂര്‍ പള്ളി വികാരി ഫാ. അലക്‌സ് പാലാമറ്റം കാര്‍മികത്വം വഹിക്കും. രാവിലെ 6.30നു കൊറ്റത്തില്‍ കുടുംബാംഗങ്ങളായ വൈദികരുടെ കാര്‍മികത്വത്തില്‍ ആറുമാനൂര്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന. 7.45നു മൃതദേഹം ഏറ്റുമാനൂര്‍ എംഎസ്എഫ്എസ് സെമിനാരിയിലെത്തിച്ച് 10 വരെ പൊതുദര്‍ശനത്തിനു വയ്ക്കും. പ്രൊവിന്‍ഷ്യല്‍ ഫാ. ബെന്നി കൂറ്റനാല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 11ന് സംസ്‌കാര ശുശ്രൂഷകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
Image: /content_image/India/India-2019-11-23-09:24:13.jpg
Keywords: വില്‍

11747
Category: 13
Sub Category:
Heading: 'ആക്ഷൻ ബൈബിൾ': അമേരിക്കയിലെ പൊതുവിദ്യാലയങ്ങളിൽ അധ്യാപികയുടെ ബൈബിൾ വിപ്ലവം
Content: വിർജീനിയ: പൊതു വിദ്യാലയങ്ങളിലെ ലൈബ്രറികളിൽ ബൈബിൾ ലഭ്യമാക്കി ഒരു വിപ്ലവത്തിന് തന്നെ തുടക്കം കുറിച്ചിരിക്കുകയാണ് അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തെ അധ്യാപികയായ ഹന്ന സെയിൽസ്ബറി. രാജ്യത്തെ സ്കൂളുകളിലെ ലൈബ്രറികളിൽ ബൈബിൾ ലഭ്യമാക്കാൻ സെയിൽസ്ബറി തുടങ്ങിയ 'ആക്ഷൻ ബൈബിൾ' എന്ന പദ്ധതിയാണ് ഇപ്പോൾ ജന ശ്രദ്ധയാകർഷിക്കുന്നത്. ബൈബിൾ കഥകൾ ഉൾപ്പെടുത്തി ആക്ഷൻ ബൈബിൾ ഒരു നോവൽ പോലെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ബൈബിൾ ലൈബ്രറികളിലേക്ക് സംഭാവന നൽകാനുളള പ്രചോദനം ദൈവമാണ് തന്റെ ഹൃദയത്തിൽ തോന്നിപ്പിച്ചതെന്ന് ഹന്ന സെയിൽസ്ബറി പറയുന്നു. സ്കൂളിന്റെ ചുറ്റും നടന്ന് സെയിൽസ്ബറി അധ്യാപകർക്കും, കുട്ടികൾക്കുവേണ്ടി പ്രാർത്ഥിക്കുമായിരുന്നു. ഒരു ദിവസം യേശുവിന്റെ നാമം ക്ലാസ് റൂമുകളിലും സ്കൂൾ വരാന്തകളിലും ഉച്ചരിക്കപെടണമെന്ന ആഗ്രഹം അവളിൽ ഉളവായി. ഏതാനും നാളുകൾക്കുള്ളിൽ തന്നെ സെയിൽസ്ബറി ബൈബിൾസ് ഇൻ സ്കൂൾസ് എന്ന സംഘടന അത്ഭുതകരമായി സ്ഥാപിച്ചു. ചിത്രങ്ങളെല്ലാം ഉൾപ്പെടുത്തി കുട്ടികൾക്ക് ആകർഷകമായ രീതിയിലുളള ബൈബിളുകളാണ് അവർ ലൈബ്രറികളിലേക്ക് നൽകിയത്. പിന്നീടിത് വിർജീനിയയിലെ 18 കൗണ്ടികളിലേക്കും, അമേരിക്കയിലെ ഏഴു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. പൊതു വിദ്യാലയങ്ങളിലേക്ക് ലഭിക്കുന്ന സംഭാവനകൾ, അത് ബൈബിളായാലും, സ്വീകരിക്കാൻ ലൈബ്രേറിയന് കടമയുണ്ടെന്നും, അതിനാൽ ബൈബിൾ സംഭാവനയായി നൽകുന്നത് നിയമവിരുദ്ധമല്ലെന്നും സെയിൽസ്ബറി പറയുന്നു. ബൈബിൾ ലൈബ്രറി ഷെൽഫുകളിൽ വയ്ക്കണമോ, വേണ്ടയോയെന്ന് തീരുമാനിക്കുന്നത് ലൈബ്രറി ചുമതലയുള്ളവരാണ്. ഇവിടെയാണ് പ്രാർത്ഥനയുടെ പ്രസക്തിയെന്നും സെയിൽസ്ബറി പറയുന്നു. അതേസമയം ഹന്ന സെയിൽസ്ബറിയുടെ ബൈബിൾ വിപ്ലവത്തിന് വലിയ സ്വീകാര്യതയാണ് അധ്യാപകരുടെയും, കുട്ടികളുടെയും ഇടയിൽ നിന്നും ലഭിക്കുന്നത്.
Image: /content_image/News/News-2019-11-23-09:55:59.jpg
Keywords: ബൈബി, അമേരിക്ക

11748
Category: 1
Sub Category:
Heading: പതിറ്റാണ്ടുകള്‍ നീണ്ട പീഡനത്തിനൊടുവില്‍ ഈജിപ്തിലെ ക്രൈസ്തവ സമൂഹത്തിൽ നിന്ന് ശുഭവാര്‍ത്ത
Content: കെയ്റോ: ഭീകരാക്രമണ ഭീഷണികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ദശാബ്ദങ്ങളായി മതപീഡനത്തിനു ഇരയായി കൊണ്ടിരുന്ന ഈജിപ്തിലെ ക്രൈസ്തവരുടെ അവസ്ഥ മുന്‍പത്തേതിലും മെച്ചപ്പെട്ടിട്ടുണ്ടെന്ന് കത്തോലിക്ക മെത്രാന്റെ വെളിപ്പെടുത്തൽ. കോപ്റ്റിക് കത്തോലിക്ക ബിഷപ്പായ കിറില്ലോസ് വില്ല്യം അസ്സിയുട്ട് കത്തോലിക്കാ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) നോട് സംസാരിക്കവേയാണ് ഈജിപ്തിലെ ക്രൈസ്തവരെ സംബന്ധിച്ച തന്റെ ശുഭപ്രതീക്ഷകള്‍ പങ്കുവെച്ചത്. ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍-സിസി മുഴുവന്‍ ജനതയുടേയും പ്രസിഡന്റാണെന്നും, ക്രൈസ്തവരോട് അദ്ദേഹത്തിന് നല്ല മനോഭാവമാണുള്ളതെന്നും സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതില്‍ ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നതായും മെത്രാന്‍ പറഞ്ഞു. 1952 മുതല്‍ ക്രിസ്ത്യാനികളെ രണ്ടാം തരം പൗരന്‍മാരായി കാണുന്ന ഒരു മനോഭാവം നിലവിലുണ്ട്. ഇപ്പോള്‍ ചില മാറ്റങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നു. ഇനിയും കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർഷങ്ങളായുള്ള ദേവാലയ നിര്‍മ്മാണത്തിലുള്ള സങ്കീർണ്ണത ലഘൂകരിക്കപ്പെട്ടിട്ടുണ്ട്. നിര്‍മ്മാണാനുമതിക്കായി ഇപ്പോള്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടതില്ല. അതേസമയം തീവ്രഇസ്ലാമിക വാദം ഇപ്പോഴും ഒരു ഭീഷണിയായി നിലനില്‍ക്കുന്നുണ്ടെന്നും മെത്രാന്‍ പറയുന്നു. ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങള്‍ കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. ഈജിപ്ത്, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഒരു പേടിസ്വപ്നമാക്കി മാറ്റുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ക്രൈസ്തവർ മാത്രമല്ല സര്‍ക്കാരും അവരുടെ ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഉണ്ടാക്കുകയാണ് അവരുടെ ലക്‌ഷ്യം. ഈജിപ്തിലെ ജനത ഒറ്റക്കെട്ടായതിനാല്‍ അവരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവരെ അവരുടെ മാതൃരാജ്യങ്ങളില്‍ നിലനിര്‍ത്തുവാന്‍ എ.സി.എന്‍ നല്‍കിയ സംഭാവനകള്‍ക്കും, സഹായങ്ങള്‍ക്കും നന്ദിപറഞ്ഞുകൊണ്ടാണ് ബിഷപ്പ് കിറില്ലോസ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
Image: /content_image/News/News-2019-11-23-11:33:21.jpg
Keywords: ഈജി

11749
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മാണത്തിനു ശ്രമം
Content: ഇസ്ലാമാബാദ്: ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നുള്ളവരെ നിര്‍ബന്ധപൂര്‍വം മതം മാറ്റുന്നതു തടയാന്‍ നിയമനിര്‍മാണത്തിനു പാക്കിസ്ഥാനില്‍ ശ്രമം. ഇതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ 22 അംഗ പാര്‍ലമെന്ററി സമിതിയെ പാക് ഭരണകൂടം നിയോഗിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനുള്ള മാര്‍ഗങ്ങളും സമിതി ആരായും. മതകാര്യമന്ത്രി നൂറുള്‍ ഹഖ് ക്വാദ്രി, മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷറീന്‍ മാസ്‌റി, പാര്‍ലമെന്ററി കാര്യമന്ത്രി അലി മുഹമ്മദ് കാന്‍ തുടങ്ങിയവരും സെനറ്റര്‍ അശോക് കുമാറും സമിതിയിലുണ്ട്. രാജ്യത്തു ക്രൈസ്തവ, ഹൈന്ദവ ന്യൂനപക്ഷ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തു നിര്‍ബന്ധപൂര്‍വം മതം മാറ്റുന്നത് പതിവ് സംഭവമാണ്. ഇതിനെതിരേ അന്താരാഷ്ട്ര തലത്തില്‍ പോലും ചോദ്യം ചെയ്യപ്പെട്ടിരിന്നു. ഇതേ തുടര്‍ന്നാണ് നടപടി. ഇക്കഴിഞ്ഞ ജൂലൈയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തടഞ്ഞ് സിന്ധ് നിയമസഭ പ്രമേയം പാസാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ കുറ്റവാളികള്‍ക്കെതിരേ കര്‍ക്കശ നടപടി വേണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Image: /content_image/News/News-2019-11-24-01:00:13.jpg
Keywords: പാക്കി