Contents

Displaying 11371-11380 of 25160 results.
Content: 11690
Category: 18
Sub Category:
Heading: കുഴിക്കാട്ടുശേരി ഒരുങ്ങി: ദേശീയതല ആഘോഷവും കൃതജ്ഞതാബലിയും ഇന്ന്
Content: കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്കുയര്‍ത്തിയതിന്റെ ഭാരതത്തിലെ ദേശീയതല ആഘോഷവും കൃതജ്ഞതാബലിയും ഇന്ന്. വിശുദ്ധയുടെയും ധന്യന്‍ ജോസഫ് വിതയത്തിലച്ചന്റെയും കബറിടങ്ങള്‍ സ്ഥിതിചെയ്യുന്ന ദേവാലയാങ്കണത്തില്‍ ഇന്നുച്ചകഴിഞ്ഞു രണ്ടിന് നടക്കുന്ന കൃതജ്ഞതാബലിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനാകും. അമ്പതോളം മെത്രാന്മാരും ഇതില്‍ ഭാഗഭാക്കാകും. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്‍കും. അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കുന്ന ദേശീയ സമ്മേളനം സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും കാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും നിര്‍വഹിക്കും. കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന മന്ത്രിമാരായ പ്രഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, എ.സി. മൊയ്തീന്‍, എംപിമാരായ ബെന്നി ബഹനാന്‍, ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, എംഎല്‍എമാരായ വി.ആര്‍. സുനില്‍കുമാര്‍, ബി.ഡി. ദേവസി, പ്രഫ. കെ.യു. അരുണന്‍, ഇ.ടി. ടൈസണ്‍, റോജി എം. ജോണ്‍, വി.ഡി. സതീശന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 150 ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന 'സ്‌നേഹത്തൂവല്‍' എന്ന കലാവിരുന്ന് ഉണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇറ്റലി, ജര്‍മനി, അമേരിക്ക, കാനഡ, ആഫ്രിക്കന്‍ രാജ്യങ്ങളായ ഘാന, കെനിയ, സൗത്ത് സുഡാന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍ എന്നിവിടങ്ങളില്‍നിന്നും ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ പ്രതിനിധികളും വിവിധ രൂപതകളില്‍നിന്നു വിശ്വാസികളും ഉള്‍പ്പെടെ മുപ്പതിനായിരത്തോളം പേര്‍ ദേശീയ ആഘോഷത്തില്‍ പങ്കെടുക്കാനെത്തും. തീര്‍ത്ഥാടകര്‍ക്കും അതിഥികള്‍ക്കുമായി കൂറ്റന്‍ പന്തലുകള്‍, ഇരിപ്പിട സൗകര്യങ്ങള്‍ എന്നിവ സജ്ജമാണ്. ദുരന്തനിവാരണ ജില്ലാ പ്രോജക്ട് ഓഫീസര്‍ നൗഷാബയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ സംഘം, 1500 വോളന്റിയര്‍മാര്‍, അഗ്‌നിരക്ഷാ സേന, പോലീസ് സേന എന്നിവയെല്ലാം ഇവിടെയുണ്ടാകും. ഷെക്കെയ്ന ഉള്‍പ്പെടെ നാലോളം ചാനലുകളില്‍ തത്സമയ സംപ്രേക്ഷണമുണ്ടാകും.
Image: /content_image/India/India-2019-11-15-23:57:25.jpg
Keywords: മറിയം ത്രേസ്യ
Content: 11691
Category: 1
Sub Category:
Heading: ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംഘടനയെന്ന പേരില്‍ അജണ്ട വേറെ: പിന്തുണക്കരുതെന്ന് മെത്രാന്മാരോട് പ്രോലൈഫ് സംഘടനകള്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധനം, സ്വവര്‍ഗ്ഗരതി, മാര്‍ക്സിസം തുടങ്ങിയ പ്രോലൈഫ് വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നുവെന്ന വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംഘടനയായ കാത്തലിക് ക്യാംപെയിന്‍ ഫോര്‍ ഹുമന്‍ ഡെവലപ്മെന്റ്’ന്റെ (സി.സി.എച്ച്.ഡി) വാര്‍ഷിക ധനശേഖരണ പരിപാടിയില്‍ പങ്കെടുക്കുകയോ പിന്തുണക്കുകയോ ചെയ്യരുതെന്ന് അമേരിക്കന്‍ മെത്രാന്മാരോട് പ്രമുഖ പ്രോലൈഫ് സംഘടനകള്‍ അഭ്യര്‍ത്ഥിച്ചു. നവംബര്‍ 23, 24 തിയതികളിലാണ് സി.സി.എച്ച്.ഡി യുടെ വാര്‍ഷിക ധനശേഖരണ പരിപാടി. കത്തോലിക്ക സഭയുടെ സംരക്ഷണത്തിനായി നിലകൊള്ളുന്ന ഗവേഷണ, വിദ്യാഭ്യാസ സംഘടനയായ ദി ലെപാന്റോ ഇന്‍സ്റ്റിറ്റ്യൂട്ടും, മുന്‍നിര പ്രോലൈഫ് വെബ്സൈറ്റുമായ ലൈഫ്സൈറ്റ് ന്യൂസുമാണ് ഈ അഭ്യര്‍ത്ഥനയുടെ പിന്നില്‍. ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടമെന്ന പേരില്‍ സഭാവിരുദ്ധ ആശയങ്ങളെ പ്രചരിപ്പിക്കുന്ന വിവാദ സംഘടനയാണ് സി.സി.എച്ച്.ഡി എന്നാണ് പ്രോലൈഫ് സംഘടനകള്‍ ആരോപിക്കുന്നത്. അമേരിക്കയിലെ ഹൈസ്കൂള്‍ പ്രായക്കാരായ കുട്ടികള്‍ക്കിടയില്‍ പോലും സ്വവര്‍ഗ്ഗരതി, സ്വവര്‍ഗ്ഗരതിക്കാരുടെ അവകാശങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ വത്തിക്കാന്‍ അടക്കം തള്ളിപ്പറഞ്ഞ ന്യു വേ മിനിസ്ട്രിയെ സഹായിച്ചുകൊണ്ടിരിക്കുന്ന ‘ഇഗ്നേഷ്യന്‍ സോളിഡാരിറ്റി നെറ്റ്വര്‍ക്ക്’ (ഐ.എസ്.എന്‍) സംഘടനക്ക് സി.സി.എച്ച്.ഡി 7,50,000 ഡോളര്‍ ധനസഹായം നല്‍കിയതാണ് പ്രോലൈഫ് സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. സ്വവര്‍ഗ്ഗരതിയുമായി ബന്ധപ്പെട്ട നിരവധി ശില്‍പ്പശാലകള്‍ ഐ.എസ്.എന്‍ സംഘടിപ്പിച്ചിട്ടുള്ള കാര്യവും പ്രോലൈഫ് സംഘടനകള്‍ ചൂണ്ടിക്കാട്ടി. സി.സി.എച്ച്.ഡി യുടെ വാര്‍ഷിക ധനശേഖരണം അടുത്തുവരികയാണെന്നും അതില്‍ പങ്കെടുക്കുന്നതില്‍ നിന്നും തങ്ങളുടെ രൂപതകളെ വിലക്കണമെന്ന് മെത്രാന്‍മാരോട് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നുവെന്നും ലൈഫ്സൈറ്റ് ന്യൂസിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന അഭ്യര്‍ത്ഥനയില്‍ പറയുന്നു. 2010-ല്‍ കത്തോലിക്കാ വിരുദ്ധ സംഘടനകളെ സഹായിച്ചതില്‍ ഖേദിക്കുന്നുവെന്ന്‍ പറഞ്ഞുകൊണ്ട് സി.സി.എച്ച്.ഡി ക്ഷമാര്‍പ്പണം നടത്തിയെങ്കിലും, ജീവന്‍ വിരുദ്ധ സംഘടനകള്‍ക്കുള്ള ധനസഹായം സി.സി.എച്ച്.ഡി തുടരുകയാണെന്നും, തങ്ങളുടെ മുഖം രക്ഷിക്കുവാനുള്ള വെറുമൊരു നടപടി മാത്രമായിരുന്നു ക്ഷമാര്‍പ്പണമെന്നുമാണ് ലെപാന്റോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായ മൈക്കേല്‍ ഹിച്ച്ബോണ്‍ പറയുന്നത്.
Image: /content_image/News/News-2019-11-16-03:46:17.jpg
Keywords: അമേരിക്ക
Content: 11692
Category: 13
Sub Category:
Heading: സുവിശേഷവത്ക്കരണത്തിന് പ്രാധാന്യം നൽകണം: യു‌എസ് മെത്രാൻ സമിതിയുടെ പുതിയ വൈസ് പ്രസിഡന്റ്
Content: വാഷിംഗ്ടണ്‍ ഡി‌സി: സുവിശേഷവത്ക്കരണത്തിന് കൂടുതല്‍ പ്രാധാന്യം നൽകുന്ന സഭയായി മാറേണ്ടതുണ്ടെന്ന് അമേരിക്കന്‍ മെത്രാൻ സമിതിയുടെ പുതിയ വൈസ് പ്രസിഡന്‍റും ഡെട്രോയിറ്റ് ആർച്ച് ബിഷപ്പുമായ അല്ലെൻ വിഗ്‌നറോൺ. സുവിശേഷവത്ക്കരണം നടത്താൻ തീക്ഷ്ണതയുള്ള സഭയായി മാറണമെന്നും അദ്ദേഹം കാത്തലിക് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അമേരിക്കയിൽ ക്രൈസ്തവരായി സ്വയം വിശേഷിപ്പിക്കുന്നവരുടെ എണ്ണത്തിൽ വന്ന കുറവ് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്യൂ റിസർച്ച് അടുത്തിടെ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ക്രൈസ്തവരുടെ എണ്ണത്തിൽ 2019 ശേഷം വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സുവിശേഷവത്കരണം എല്ലാത്തിനുമുള്ള ഉത്തരരമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സുവിശേഷവത്കരണമെന്നത് സഭയുടെ മുന്‍ഗണന പട്ടികയിലുള്ള കാര്യം മാത്രമായി കരുതരുത്. മറിച്ച് സഭയുടെ എല്ലാ തീരുമാനങ്ങളുടെയും അടിസ്ഥാനം സുവിശേഷവത്കരത്തിൽ ഊന്നിയുളളതായിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മെത്രാൻ സമിതിയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിലുളള ആർച്ച് ബിഷപ്പ് അല്ലെൻ വിഗ്‌നറോണിന്റെ പ്രവർത്തനങ്ങൾക്ക് ബുധനാഴ്ചയാണ് ആരംഭം കുറിച്ചത്.
Image: /content_image/News/News-2019-11-16-00:23:28.jpg
Keywords: സുവിശേഷ
Content: 11693
Category: 10
Sub Category:
Heading: വെടിയുണ്ടക്കു മുന്നില്‍ രക്ഷാകവചമായി ബൈബിള്‍: ബൊളീവിയന്‍ പോലീസ് ഉദ്യോഗസ്ഥന് ഇത് രണ്ടാം ജന്മം
Content: സുക്രേ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ബൊളീവിയയില്‍ അക്രമ സംഭവങ്ങള്‍ക്കിടെ പോലീസ് ഉദ്യോഗസ്ഥന് രക്ഷയായത് വിശുദ്ധ ബൈബിള്‍. രാഷ്ട്രീയ അരക്ഷിതാവസ്ഥയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിനിടെ അക്രമി തൊടുത്ത വെടിയുണ്ട, പേര് വെളിപ്പെടുത്താതെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പോക്കറ്റിലുണ്ടായിരുന്ന ബൈബിളിൽ തടഞ്ഞതുകൊണ്ടുമാത്രം ഒരു പോറലുപോലും ഏൽക്കാതെ രക്ഷപ്പെടുകയായിരിന്നുവെന്ന് ‘സ്‌പെഷൽ ഫോഴ്‌സ്’ തലവൻ ഓസ്‌കാർ ഗുട്ടിയറസ് പറയുന്നു. പടിഞ്ഞാറൻ ബൊളീവിയൻ പ്രവിശ്യയിലെ സാന്താ ക്രൂസിലായിരുന്നു സംഭവം. തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ പ്രതിപക്ഷ സമരത്തെത്തുടർന്ന് പ്രസിഡന്റ് ഇവോ മൊറാലസ് രാജിവെച്ച് മെക്‌സിക്കോയിലേക്ക് പലായനം ചെയ്തതിനെ തുടർന്ന് രാഷ്ട്രീയ അരക്ഷിതാവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെ പ്രസിഡന്‍റ് അനുകൂലികൾ നടത്തുന്ന അക്രമാസക്തമായ പ്രകടനങ്ങൾ തടയുവാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന് വിശുദ്ധ ഗ്രന്ഥം രക്ഷാകവചമായത്. ജീവൻ പണയംവെച്ച് ക്രമസമാധാനത്തിനായി ദൌത്യം നിര്‍വ്വഹിച്ചുകൊണ്ടിരിന്ന പോലീസുകാരന്റെ ഇടത്തേ നെഞ്ചിൽ വെടി കൊണ്ടെങ്കിലും, പോക്കറ്റിലുണ്ടായിരുന്ന ബൈബിളിൽ തടഞ്ഞതിനാൽ വെടിയുണ്ടയ്ക്ക് ശരീരത്തെ സ്പർശിക്കാനായില്ലായെന്ന് ഓസ്‌കാർ ഗുട്ടിയറസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥനെ അടിയന്തിര വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും പരിക്കുകൾ ഒന്നും എറ്റിട്ടില്ലായെന്ന് വ്യക്തമായി. അതേസമയം വെടിയുണ്ടക്കു മുന്നില്‍ രക്ഷാകവചമായി മാറിയ ബൈബിളിനെ കുറിച്ചുള്ള നിരവധി പോസ്റ്റുകളാണ് ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്.
Image: /content_image/TitleNews/TitleNews-2019-11-16-02:21:10.jpg
Keywords: ബൈബി, അത്ഭുത
Content: 11694
Category: 18
Sub Category:
Heading: ഇടുക്കി രൂപതയിലെ വൈദിക സന്യസ്ത അല്‍മായ മഹാസംഗമം നാളെ
Content: കട്ടപ്പന: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച അസാധാരണ പ്രേഷിതമാസത്തിന്റെ ഇടുക്കി രൂപതയിലെ സമാപനവും വൈദിക സന്യസ്ത അല്‍മായ മഹാസംഗമവും നാളെ വെള്ളയാംകുടിയില്‍ നടക്കും. രൂപതയിലെ ഇരുന്നൂറോളം വൈദികരും ആയിരത്തോളം സമര്‍പ്പിതരും കൈക്കാരന്മാര്‍, പ്രതിനിധി യോഗാംഗങ്ങള്‍, കുടുംബകൂട്ടായ്മാ ലീഡേഴ്‌സ്, വിശ്വാസപരിശീലകര്‍, ഭക്തസംഘടനാ ഭാരവാഹികള്‍, ദേവാലയ ശുശ്രൂഷികള്‍ തുടങ്ങിയ അല്മായ പ്രതിനിധികളും മഹാസംഗമത്തിന്റെ ഭാഗമാകും. രാവിലെ 7.30ന് ഷംഷാബാദ് രൂപത മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന കൃതജ്ഞതാ ബലിയോടുകൂടി പരിപാടികള്‍ തുടങ്ങും. ഉച്ചകഴിഞ്ഞ് രണ്ടിന് സമാപനസമ്മേളനത്തില്‍ ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിക്കും. മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ജോസഫ് അരുമച്ചാടത്ത്, ഫാ. റോയി കണ്ണഞ്ചിറ സിഎംഐ, വികാരി ജനറാള്‍മാരായ മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. ഏബ്രഹാം പുറയാറ്റ്, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ആനി പോള്‍ സിഎംസി, പ്രൊവിന്‍ഷ്യല്‍ ഡോ. സിസ്റ്റര്‍ സുഗുണ എഫ്‌സിസി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി വി.വി. ലൂക്ക തുടങ്ങിയവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2019-11-16-02:58:16.jpg
Keywords: ഇടുക്കി
Content: 11695
Category: 14
Sub Category:
Heading: ശ്രദ്ധയാകര്‍ഷിച്ച് ഇറ്റലിയിലെ ജാപ്പനീസ് ശൈലിയിലുള്ള കന്യകനാഥയുടെ ബഹുവര്‍ണ്ണ ചുവര്‍ചിത്രം
Content: റോം: ഇറ്റലിയന്‍ ദേവാലയത്തില്‍ ജാപ്പനീസ് ശൈലിയിലുള്ള കന്യകനാഥയുടെ ബഹുവര്‍ണ്ണ ചുവര്‍ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു. ജാപ്പനീസ് രക്തസാക്ഷികളുടെ നാമത്തിലുള്ള ഇറ്റലിയിലെ 'ചിവിത്തവേക്കിയ'യിലെ ദേവാലയത്തിന്‍റെ പ്രധാന അള്‍ത്താര വേദിയിലാണ് കിമോണോ അണിഞ്ഞ കന്യകാനാഥയുടെ ചിത്രമുള്ളത്. നവംബര്‍ 23-മുതല്‍ 26 വരെ പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനം നടക്കുവാനിരിക്കെ വത്തിക്കാന്‍ ദിനപത്രം “ലൊസര്‍വത്തോരെ റൊമാനോ”യാണ് ഇത് ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. യൂറോപ്പില്‍ മറ്റെങ്ങുമില്ലാത്ത ജാപ്പനീസ് ചിത്രമാണ് ദേവാലയത്തില്‍ സ്ഥിതി ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജപ്പാനില്‍നിന്നും കടല്‍മാര്‍ഗ്ഗം ഇറ്റലിയില്‍ എത്തിയ ലൂക്കാ ഹസെഗാവാ എന്ന ചിത്രകാരനാണ് സമുദ്രതീര പട്ടണമായ ചിവിത്തവേക്കിയയിലുള്ള ജപ്പാനിലെ രക്തസാക്ഷികളുടെ നാമത്തിലുള്ള ദേവാലയത്തിന്‍റെ പ്രധാന അള്‍ത്താരയുടെ ഒഴിഞ്ഞുകിടന്നിരുന്ന പശ്ചാത്തല ഭിത്തിയില്‍ ഒറ്റയാൾ വലുപ്പത്തില്‍ ഉണ്ണിയെ കയ്യിലേന്തിയ കന്യകാനാഥയുടെ ചിത്രീകരണം നടത്തിയത്. ഉണ്ണി യേശുവിന്റെ കൈയ്യിലെ പ്രാവ് അപൂര്‍വ്വ ചുവര്‍ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. കന്യകാനാഥയുടെ പാര്‍ശ്വങ്ങളിലായി, വലതുഭാഗത്ത് ജപ്പാന്‍റെ അപ്പോസ്തലനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെയും, ഇടതുഭാഗത്ത് ഇറ്റലിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെയും ചിത്രകാരന്‍ വരച്ചു ചേര്‍ത്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. യാതൊരു പ്രതിഫലവും വാങ്ങാതെ തന്‍റെ ഒരു ആത്മീയ സമര്‍പ്പണമായി ചിത്രരചനകള്‍ കാഴ്ചവെച്ച കലാകാരനായിരിന്നു ലൂക്കാ ഹസെഗാവാ. ദേവാലയത്തിലെ ചിത്രീകരണങ്ങളില്‍ സംഭവിച്ച തന്‍റെ കരങ്ങളുടെ ഓരോ ഛായം തേയ്ക്കലും പ്രാര്‍ത്ഥനയായിരുന്നെന്നു അദ്ദേഹം പറഞ്ഞിരിന്നു. 1967-ല്‍ റോമാ നഗരത്തില്‍ മരണടഞ്ഞ ലൂക്ക ഹസെഗാവായെ അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം ചിവിത്തവേക്കിയയിലെ ദേവാലയ സെമിത്തേരിയില്‍ തന്നെയാണ് അടക്കം ചെയ്തിരിക്കുന്നതും.
Image: /content_image/News/News-2019-11-16-03:29:01.jpg
Keywords: ജപ്പാന
Content: 11696
Category: 18
Sub Category:
Heading: മറിയം ത്രേസ്യയുടെ ദീപ്ത സ്മരണയില്‍ കുഴിക്കാട്ടുശേരിയിലെത്തിയത് പതിനായിരങ്ങള്‍
Content: കുഴിക്കാട്ടുശേരി (മാള): പതിറ്റാണ്ടുകള്‍ നീണ്ട സുകൃതജീവിതത്തിലൂടെ ഒരു ദേശത്തിന്റെ മുഴുവന്‍ ഹൃദയത്തില്‍ സ്‌നേഹക്കൂടൊരുക്കിയ മറിയം ത്രേസ്യയുടെ ദീപ്തസ്മരണകളോടെ കബറിട ദേവാലയാങ്കണത്തില്‍ കൃതജ്ഞതാബലിയിലും പൊതുസമ്മേളനത്തിലും വിശ്വാസിസഹസ്രങ്ങള്‍. വിശുദ്ധപദ പ്രഖ്യാപനത്തിന്റെ ദേശീയതല കൃതജ്ഞതാഘോഷത്തിനു ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷനെയും കര്‍ദ്ദിനാള്‍മാരെയും ബിഷപ്പുമാരെയും വൈദികസന്യസ്തരെയും വിശ്വാസികളെയും ഇന്നലെ കുഴിക്കാട്ടുശേരി വരവേറ്റു. കൃതജ്ഞതാബലിക്കു മുന്നോടിയായുള്ള പ്രദക്ഷിണം രണ്ടുമണിയോടെ ആരംഭിച്ചു. കര്‍ദ്ദിനാള്‍മാരും ആര്‍ച്ച്ബിഷപ്പുമാരും 30 മെത്രാന്മാരും 300 വൈദികരും മറിയം ത്രേസ്യ നഗറിലെ പ്രധാന ബലിപീഠത്തിലേക്കു പ്രദക്ഷിണമായി നീങ്ങി. ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഉദയ കൈമാറിയ തിരുശേഷിപ്പ് പേടകം തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വിശുദ്ധയുടെ തിരുസ്വരൂപത്തിനരികില്‍ തയാറാക്കിയ പീഠത്തില്‍ സ്ഥാപിച്ചു. ദിവ്യബലിക്കു മുന്നോടിയായി ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സ്വാഗതമാശംസിച്ചു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൃതജ്ഞതാബലിക്ക് മുഖ്യകാര്‍മികനായി. സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ജോര്‍ജ് പാനികുളം എന്നിവരോടു ചേര്ന്ന് ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരുമായി 30 പേര്‍ സഹകാര്‍മികത്വം വഹിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്‍കി. സീറോ മലബാര്‍ സഭയുടെ ആരാധനക്രമത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ സുറിയാനി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രാര്‍ഥനകളും ഗീതങ്ങളും ഉണ്ടായിരുന്നു. വചനവായനകളും ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായിരുന്നു. സ്‌നേഹവിരുന്നിനുശേഷം നടന്ന പൊതുസമ്മേളനം സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്റെ ഭവനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വിശുദ്ധപദ പ്രഖ്യാപനത്തോടനുബന്ധിച്ച് നടത്തുന്ന അഞ്ചുകോടി രൂപയുടെ കാരുണ്യ പദ്ധതികള്‍ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഉദയ വിശദീകരിച്ചു. മന്ത്രി വി.എസ്. സുനില്‍കുമാര്‍ കാരുണ്യ പദ്ധതികളുടെയും ആതുര ശുശ്രൂഷാ സഹായപദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് പാനികുളം ഹോളി ഫാമിലി കമ്യൂണിക്കേഷന്‍സ് തയാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഭാരതത്തിന്റെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ഡോ. ജാംബത്തിസ്ത ദിക്വാത്രോയെ പ്രതിനിധീകരിച്ച് മോണ്‍. മിത്യാലെസ്‌കോവര്‍, വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്റെ പ്രതിനിധി ഫാ. കിം ഡിസൂസ എന്നിവര്‍ സന്ദേശം നല്‍കി. അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എംഎല്‍എ വിശുദ്ധ മറിയം ത്രേസ്യയുടെ ഛായാചിത്രം അടങ്ങുന്ന സ്റ്റാമ്പ് പുറത്തിറക്കി. ബെന്നി ബഹനാന്‍ എംപി വിവാഹസഹായ പദ്ധതിയും ഇരിങ്ങാലക്കുട രൂപതയുടെ കാരുണ്യ പദ്ധതികള്‍ ടി.എന്‍. പ്രതാപന്‍ എംപിയും ഉദ്ഘാടനം ചെയ്തു.
Image: /content_image/India/India-2019-11-17-01:08:56.jpg
Keywords: മറിയം ത്രേസ്യ
Content: 11697
Category: 18
Sub Category:
Heading: കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Content: കൊച്ചി: സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യവും പ്രതിഭയും തെളിയിച്ച വ്യക്തികള്‍ക്ക് കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) നല്കുന്ന പുരസ്‌കാരങ്ങള്‍ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം പ്രഖ്യാപിച്ചു. കവിയും മണിമലക്കുന്ന് ഗവ. കോളജ് പ്രിന്‍സിപ്പലുമായിരുന്ന പ്രഫ. കെ.എസ്. റെക്‌സിന് ഗുരുശ്രേഷ്ഠ അവാര്‍ഡും പ്രമുഖപത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെക്കോബിക്ക് മാധ്യമ അവാര്‍ഡും നല്കും. നാടകരചയിതാവ് ഫ്രാന്‍സിസ് ടി. മാവേലിക്കരയ്ക്കാണ് സാഹിത്യപുരസ്‌കാരം. ഹോളിവുഡിലും ഇന്ത്യന്‍ സിനിമയിലും കലാസംവിധാനം നടത്തുന്ന ജോസഫ് നെല്ലിക്കലിനു കലാപ്രതിഭ അവാര്‍ഡും നാഷണല്‍ ഫിഷര്‍മെന്റ് ഫോറത്തിന്റെ ദേശീയ സെക്രട്ടറി ടി. പീറ്ററിനു സമൂഹനിര്‍മിതി അവാര്‍ഡും എഴുപതിലേറെ കണ്ടുപിടിത്തങ്ങള്‍ നടത്തിയ കെ.എക്‌സ്. ബെനഡിക്ടിനു വിദ്യാഭ്യാസശാസ്ത്ര പുരസ്‌കാരവും ആലപ്പുഴയിലെ പ്രമുഖ കയര്‍വ്യവസായി വി.എ. ജോസഫിനു സംരംഭക അവാര്‍ഡും നാടകപ്രവര്‍ത്തകയും അധ്യാപികയുമായ ഡോ. ബിയാട്രിക്‌സ് അലക്‌സിന് വൈജ്ഞാനികസാഹിത്യ അവാര്‍ഡും സമ്മാനിക്കും.
Image: /content_image/India/India-2019-11-17-01:19:30.jpg
Keywords: പുരസ്‌കാ
Content: 11698
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പ് ഗബ്രിയേൽ കസിയ ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാൻ അംബാസഡര്‍
Content: വത്തിക്കാന്‍ സിറ്റി: ആർച്ച് ബിഷപ്പ് ഗബ്രിയേൽ കസിയയെ ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ അംബാസഡറായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ആർച്ച് ബിഷപ്പ് ബർണാർദിത്തോ ഓസയുടെ പിൻഗാമിയായാണ് ഗബ്രിയേൽ കസിയയുടെ നിയമനം. ടാൻസാനിയ, ലെബനൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലും വത്തിക്കാൻ സെക്രട്ടറിയേറ്റിലും നിയുക്ത വത്തിക്കാന്‍ പ്രതിനിധി ചുമതലകൾ വഹിച്ചിട്ടുണ്ട്. 2017 മുതൽ ഫിലിപ്പീൻസിലെ വത്തിക്കാന്‍ അംബാസഡറായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളുടെ പ്രകാശം അന്താരാഷ്ട്ര ചർച്ചാവേദികളിലേക്ക് കൊണ്ടുവന്ന് മാർപാപ്പ തന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം പൂർത്തിയാക്കാമെന്ന് പ്രതീക്ഷിക്കുന്നതായി ഗബ്രിയേൽ കസിയ പ്രതികരിച്ചു. മിലാൻ അതിരൂപതാംഗമായ കസിയ വത്തിക്കാനിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. 2009ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ ബിഷപ്പായി നിയമിച്ചു. 2020 ജനുവരി പതിനാറാം തീയതി ഐക്യരാഷ്ട്രസഭയിലെ നിരീക്ഷകനായി അദ്ദേഹം സ്ഥാനമെറ്റെടുക്കും. അതേസമയം നിലവില്‍ ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷകനായി പ്രവര്‍ത്തിച്ചു വരികയായിരിന്ന ആർച്ച് ബിഷപ്പ് ബർണാർദിത്തോ സ്പെയിനിന്റെ വത്തിക്കാന്‍ അംബാസിഡറായി പ്രവര്‍ത്തിക്കും.
Image: /content_image/News/News-2019-11-17-02:10:09.jpg
Keywords: യു‌എന്ന, ഐക്യരാഷ്ട്ര
Content: 11699
Category: 1
Sub Category:
Heading: പോർച്ചുഗലിലെ കത്തീഡ്രലിന് നേരെ സാത്താൻ സേവക്കാരുടെ ആക്രമണം
Content: ലിസ്ബണ്‍: പോർച്ചുഗലിലെ പ്രശസ്തമായ ലുപർഗ് കത്തീഡ്രൽ ദേവാലയത്തിന് നേരെ സാത്താന്‍ സേവക്കാരുടെ ആക്രമണം. നവംബർ പതിനൊന്നാം തീയതി കത്തീഡ്രൽ ദേവാലയത്തിൽ സ്ഥാപിച്ചിരുന്ന ഫാത്തിമ മാതാവിന്റെ രൂപം അക്രമികള്‍ അഗ്നിക്കിരയാക്കി. ദേവാലയം എല്ലാദിവസവും തുറക്കാൻ നിയോഗിക്കപ്പെട്ട മേൽനോട്ടക്കാരൻ പന്ത്രണ്ടാം തീയതി പുലർച്ചെ കത്തീഡ്രൽ തുറന്നപ്പോഴാണ് ദേവാലയം അക്രമിക്കപ്പെട്ടതായി കണ്ടെത്തിയത്. ദേവാലയത്തിന് പുറത്തുള്ള വാതിലിൽ 'സാത്താൻ ദൈവത്തെക്കാൾ ശക്തനാണ്' എന്നെഴുതിവച്ചിരിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി. വിശുദ്ധ കുർബാന അർപ്പിക്കുന്ന അൾത്താരയുടെ പിന്നിൽ സ്ഥാപിക്കപ്പെട്ടിരുന്ന ക്രൂശിതരൂപം തലകീഴായാണ് കാണപ്പെട്ടത്. ഇത്തരത്തിലുള്ള തെളിവുകള്‍ സാത്താൻ ആരാധകരിലേക്കാണ് വിരൽചൂണ്ടുന്നതെന്നു മേയർ മൈക്കിൾ ഗാബാസ് പറഞ്ഞു. ശാസ്ത്രീയമായ അന്വേഷണം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചു. ഇതിനുമുമ്പും കത്തീഡ്രൽ ദേവാലയത്തിൽ സ്ഥാപിക്കപ്പെട്ട ഫാത്തിമ മാതാവിന്റെ രൂപം ആക്രമിക്കപ്പെടുകയും മോഷണത്തിന് ഇരയാകുകയും ചെയ്തിട്ടുണ്ടെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Image: /content_image/News/News-2019-11-17-02:15:02.jpg
Keywords: പൈശാ, സാത്താ