Contents

Displaying 11321-11330 of 25160 results.
Content: 11640
Category: 14
Sub Category:
Heading: വരുന്നു ത്രീഡി ചിത്രം 'യേഷ്വാ': പാപ്പയുടെ അനുഗ്രഹം തേടി മലയാള സംവിധായകന്‍
Content: റോം: ബൈബിളിലെ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ചരിത്ര സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ത്രീഡി ചലച്ചിത്രത്തിന്റെ തിരക്കഥക്കു പാപ്പയുടെ അനുഗ്രഹം തേടി സംവിധായകന്‍ ആന്‍റണി ആല്‍ബര്‍ട്ട്. ചലച്ചിത്രവുമായി ബന്ധപ്പെട്ട് 'ചിനെചിത്ത'യിലെ നിര്‍മ്മാണ ആസൂത്രണ ചര്‍ച്ചകള്‍ക്കായി റോമിലെത്തിയപ്പോഴാണ് മാര്‍പാപ്പയെ നേരില്‍ക്കണ്ടു തിരക്കഥയുടെ പകര്‍പ്പ് സമര്‍പ്പിക്കാനുള്ള ഭാഗ്യം ആന്‍റണി ആല്‍ബര്‍ട്ടിന് ലഭിച്ചത്. തിരക്കഥയുടെ ഉള്ളടക്കത്തെക്കുറിച്ചു മാര്‍പാപ്പയുമായി സംസാരിച്ച അദ്ദേഹത്തിന് പാപ്പ ആശീര്‍വ്വാദം നല്‍കി. പാപ്പ തിരക്കഥയില്‍ കൈയ്യൊപ്പു ചാര്‍ത്തിയെന്നതും ശ്രദ്ധേയമാണ്. ഇറ്റലിയിലെ വിഖ്യാതമായ “ചിനെചിത്ത” (Cinecittà) – ഫിലിം സിറ്റിയുടെ എല്ലാ സാങ്കേതിക സംവിധാനങ്ങളെയും, പരമാവധി പ്രയോജനപ്പെടുത്തി അമേരിക്കന്‍ യൂറോപ്യന്‍ താരങ്ങളെയും ഉള്‍ച്ചേര്‍ത്ത് നിര്‍മ്മാണത്തിലേയ്ക്ക് നീങ്ങാനുള്ള യത്നത്തിലാണ് ആന്‍റണി ആല്‍ബര്‍ട്ട്. യേശുവിന്റെ വേഷം അടക്കമുള്ളവ കൈക്കാര്യം ചെയ്യുവാന്‍ അന്താരാഷ്ട്ര തലത്തിലാണ് അദ്ദേഹം തെരഞ്ഞെടുപ്പ് നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. രണ്ടു സഹസ്രാബ്ദം അപ്പുറമുള്ള കഥയുടെ ഛായാഗ്രഹണം, വേഷവിതാനങ്ങള്‍, രംഗസംവിധാനം, സംഗീതം എന്നിവയിലും, ഒപ്പം ബൈബിള്‍ പടുക്കളുമായുള്ള വിഷയത്തിന്‍റെ സൂക്ഷ്മനിരീക്ഷണത്തിലും താന്‍ വ്യാപൃതനാണെന്ന് വത്തിക്കാന്‍റെ വാര്‍ത്താവിഭാഗം സന്ദര്‍ശിക്കവെ ആല്‍ബര്‍ട്ട് പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ആന്‍റണി നിര്‍മ്മിച്ച “കണ്ണേ മടങ്ങുക” എന്ന ചലച്ചിത്രം ഇന്ത്യന്‍ പനോരമയില്‍ തിരഞ്ഞെടുക്കപ്പെട്ടിരിന്നു.
Image: /content_image/News/News-2019-11-09-02:58:45.jpg
Keywords: സിനിമ, ചലച്ചിത്ര
Content: 11641
Category: 10
Sub Category:
Heading: ഭ്രൂണഹത്യ മനുഷ്യത്വരഹിതം: മിസ് യൂണിവേഴ്സ് ഫിലിപ്പീൻസ്
Content: മനില: യാഥാസ്ഥിതിക രാജ്യത്ത്, യാഥാസ്ഥിതിക ചിന്താഗതിയുള്ള അമ്മയാണ് തന്നെ വളർത്തിയതെന്നും അതിനാൽ തന്നെ ഭ്രൂണഹത്യ മനുഷ്യത്വരഹിതമാണെന്ന് താൻ വിശ്വസിക്കുന്നതായും ഫിലിപ്പീൻസിലെ ഈ വർഷത്തെ മിസ് യൂണിവേഴ്സ് പട്ടം നേടിയ ഗസിനി ഗനാഡോസ്. ലോക മിസ് യൂണിവേഴ്സ് മത്സരത്തിനായി അമേരിക്കയിലെ ജോർജ്ജിയ സംസ്ഥാനത്തേക്ക് തിരിക്കുന്നതിനു മുൻപായി നടന്ന പാർട്ടിക്കിടെ ഫിൽ സ്റ്റാർ എന്ന മാധ്യമത്തോടായിരിന്നു താരത്തിന്റെ പ്രതികരണം. ജോർജ്ജിയയിലെ പ്രശസ്ത നഗരമായ അറ്റ്‌ലാന്റയിലാണ് മത്സരം നടക്കുന്നത്. ആറ് ആഴ്ച മുതലുള്ള ഗർഭസ്ഥശിശുവിനെ ഭ്രൂണഹത്യ ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം മെയ് മാസം ജോർജ്ജിയ സംസ്ഥാനം പാസ്സാക്കിയിരുന്നു. പുതിയ നിയമം ജനുവരി മാസമാണ് പ്രാബല്യത്തിൽ വരിക. ഇപ്രകാരം കടുത്ത ഭ്രൂണഹത്യ നിയമം പാസാക്കിയ സംസ്ഥാനത്ത് മത്സരം നടക്കുന്നതിനാലാണ് ഗസിനിയോട് പ്രസ്തുത ചോദ്യം ഉന്നയിക്കപ്പെട്ടത്. ഫിലിപ്പീൻസിലെ ഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളാണ്. മനുഷ്യ ജീവനും, കുടുംബങ്ങൾക്കും പ്രാധാന്യം നൽകുന്ന പരമ്പരാഗത മൂല്യങ്ങളിൽ ഫിലിപ്പീൻസ് ജനത അഭിമാനിക്കുന്നു. അമലോത്ഭവ മാതാവിന്റെ തിരുനാൾ അവധിയാണെന്നത് രാജ്യത്തെ കത്തോലിക്ക പൈതൃകം എടുത്തുക്കാണിക്കുന്നു.
Image: /content_image/News/News-2019-11-09-07:12:25.jpg
Keywords: സുന്ദരി, സൗന്ദര്യ
Content: 11642
Category: 14
Sub Category:
Heading: ‘ഒരു നല്ല കോട്ടയംകാരൻ’: പി. യു തോമസിന്റെ ജീവിതം ഡിസംബർ ആദ്യവാരം തീയേറ്ററുകളിലേക്ക്
Content: കോട്ടയം: കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി അശരണരും അനാഥരും രോഗികളുമായി ആയിരക്കണക്കിനു വ്യക്തികൾക്ക് സഹായഹസ്തം നീട്ടി പ്രവർത്തിക്കുന്ന ‘നവജീവൻ ട്രസ്റ്റി’ന്റെ സ്ഥാപകൻ പി. യു തോമസിന്റെ ജീവിതം ഇതിവൃത്തമാക്കിയ സിനിമ ‘ഒരു നല്ല കോട്ടയംകാരൻ’ ഡിസംബർ ആദ്യവാരം തീയേറ്ററുകളിലെത്തുമെന്നു റിപ്പോര്‍ട്ട്. നന്മ ചെയ്യുന്ന ഒരു സാധാരണക്കാരന്റെ ജീവിതം കുടുംബപശ്ചാത്തലത്തിൽ രണ്ടു കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സൈമൺ കുരുവിളയാണ്. ബിനു എസ്. നായരാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് ശ്രീകുമാർ, രമണൻ കറുകപ്പള്ളി കലാസംവിധാനവും റോയ് പല്ലിശേരി ചമയവും നിർവഹിക്കുന്നു. റോബിൻസാണ് പി. യു തോമസിന്റെ കഥാപാത്രമായി വേഷമിടുന്നത്. അശോകൻ, ഷാജു, മിനോൺ, ശ്രീജിത്‌വിജയ്, ചാലി പാല, കോട്ടയം പ്രദീപ്, നസീർ സംക്രാന്തി, രഞ്ജിത്, കോട്ടയം പുരുഷൻ, നന്ദകിഷോർ, സൈമൺ കുരുവിള, മനോരഞ്ജൻ, അജയ്കുട്ടി, ദിലീപ് കോട്ടയം, രാജേഷ് ചാലക്കുടി, അഞ്ജലിനായർ, അപർണ നായർ, സ്വപ്‌ന, ഭദ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രനും മലയാളത്തിന്റെ വാനമ്പാടി കെ. എസ് ചിത്രയും വർഷങ്ങൾക്കുശേഷം ഒരുമിച്ചു പാടുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
Image: /content_image/India/India-2019-11-09-07:58:22.jpg
Keywords: സിനിമ, ചലച്ചിത്ര
Content: 11643
Category: 1
Sub Category:
Heading: നോട്രഡാം കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ചൈന പങ്കാളിയാവും: കരാറില്‍ ഒപ്പിട്ടു
Content: ബെയ്ജിംഗ്: ലോക ശ്രദ്ധയാകര്‍ഷിച്ച ഫ്രാന്‍സിലെ നോട്രഡാം കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ചൈനീസ് വിദഗ്ദരും പങ്കാളികളാകും. ഇത് സംബന്ധിച്ച കരാറില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച ഇരു രാഷ്ട്രങ്ങളുടേയും തലവന്‍മാര്‍ ഒപ്പുവെച്ചു. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവായുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്രാന്‍സിന്റെ ആഗോള പ്രതീകമായ ഈ ദേവാലയം അഗ്നിക്കിരയായതുമുതല്‍ ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നത് സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളും പരസ്പരം ബന്ധപ്പെട്ടുവരികയായിരുന്നുവെന്നും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലെ പരസ്പര സഹകരണം സംബന്ധിച്ച ഉടമ്പടിയില്‍ ഇരുരാഷ്ട്രങ്ങളുടേയും തലവന്‍മാര്‍ ഒപ്പിട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മാനവസംസ്കാരത്തിന്റെ അമൂല്യ നിധി എന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കത്തീഡ്രല്‍ ദേവാലയത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് മാക്രോണിന്റെ ചൈന സന്ദര്‍ശനത്തിനിടക്കാണ് കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലെ പരസ്പരസഹകരണം സംബന്ധിച്ച രേഖയില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പിട്ടത്. 2020-ല്‍ നടക്കുന്ന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികളുടെ പ്രമേയവും മാതൃകയും സംബന്ധിച്ച കാര്യങ്ങളില്‍ ചൈനയും ഫ്രാന്‍സും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും, ഇതിനായി ചൈനീസ് വിദഗ്ദരുടെ സേവനം ലഭ്യമാക്കുമെന്നും ഉടമ്പടി രേഖയെ ഉദ്ധരിച്ചുകൊണ്ട് സിന്‍ഹുവായുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അഗ്നിബാധക്കിരയായ പൗരാണിക കെട്ടിടങ്ങളുടെ പ്രത്യേകിച്ച് മരംകൊണ്ടു നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങളുടെ പുനര്‍നിര്‍മ്മാണത്തില്‍ ചൈനക്ക് വളരെയേറെ അനുഭവസമ്പത്തുണ്ടെന്നും, നോട്രഡാം കത്തീഡ്രലിന്റെ ഓക്ക് മരത്തില്‍ നിര്‍മ്മിച്ചിരുന്ന മേല്‍ക്കൂരയുടെ പുനരുദ്ധാരണത്തിന് വേണ്ട വിദഗ്ദ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ ചൈനക്ക് കഴിയുമെന്നും ചൈനീസ് അക്കാദമി ഓഫ് കള്‍ച്ചറല്‍ ഹെറിറ്റേജിന്റെ ഡയറക്ടറായ ചായി ഷിയാവോമിംഗ് 'സിന്‍ഹുവാ'ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 850 വര്‍ഷങ്ങള്‍ പഴക്കമുള്ള നോട്രഡാം കത്തീഡ്രല്‍ ഭാഗികമായി കത്തിനശിച്ചത് ആഗോളതലത്തില്‍ തന്നെ ഞെട്ടല്‍ ഉളവാക്കിയിരുന്നു. ദേവാലയം ഭാഗികമായി നശിച്ചുവെങ്കിലും ദേവാലയത്തിലെ തിരുശേഷിപ്പുകളും, മണികളും, ഗോപുരങ്ങളും, സുരക്ഷിതമാണ്. ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച പഠനങ്ങള്‍ ഇപ്പോഴും നടന്നുവരികയാണ്. അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ പുനരുദ്ധാരണം എങ്ങിനെവേണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തുവാന്‍ കഴിയുകയുള്ളൂ. 2024-ലെ ഒളിമ്പിക്സ് ഗെയിംസിന് മുമ്പ് പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
Image: /content_image/News/News-2019-11-09-09:02:53.jpg
Keywords: നോട്ര, ചൈന
Content: 11644
Category: 1
Sub Category:
Heading: ജീവന്‍ വിരുദ്ധ നിലപാട്: യുഎന്നിന്റെ നെയ്റോബി ഉച്ചകോടിയില്‍ വത്തിക്കാന്‍ പങ്കെടുക്കില്ല
Content: ന്യൂയോര്‍ക്ക് സിറ്റി: പ്രത്യുല്‍പാദനപരവും, ലൈംഗീകവുമായ അവകാശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു ജീവന്‍ വിരുദ്ധ നിലപാട് സ്വീകരിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ നെയ്റോബി ഉച്ചകോടി അടുത്ത ആഴ്ച നടക്കുവാനിരിക്കെ എതിര്‍പ്പ് പരസ്യമാക്കിക്കൊണ്ട് വത്തിക്കാന്‍. ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് വത്തിക്കാന്‍ കെനിയയെ അറിയിച്ചു. നവംബര്‍ 12 മുതല്‍ 14 വരെ നടക്കുന്ന ഉച്ചകോടി ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷന്‍ ഫണ്ടും, കെനിയന്‍, ഡെന്‍മാര്‍ക്ക് സര്‍ക്കാരുകളും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. 1994-ല്‍ കെയ്റോയില്‍ വെച്ച് നടന്ന ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ പോപ്പുലേഷന്‍ ആന്‍ഡ്‌ ഡെവലപ്മെന്റ് (ഐ.സി.പി.ഡി) കണ്‍വെന്‍ഷനില്‍ തീരുമാനിച്ചതുപ്രകാരം അന്താരാഷ്ട്ര സമൂഹത്തിന്റെ പുരോഗമനപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം, സമവായമില്ലാത്തതും, വിവാദപരവുമായ കാര്യങ്ങളില്‍ നെയ്റോബി ഉച്ചകോടി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഖേദകരമാണെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ബെര്‍ണഡിറ്റോ ഓസ മെത്രാപ്പോലീത്ത വ്യക്തമാക്കി. സമൂഹത്തിന്റെ പുരോഗമനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ഉച്ചകോടി ലൈംഗീകവും, പ്രത്യുല്‍പ്പാദനപരവുമായ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന തരത്തില്‍ ചുരുങ്ങിപോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉച്ചകോടിയുടെ ചര്‍ച്ചാ വിഷയങ്ങള്‍ സംബന്ധിച്ച പ്രവര്‍ത്തന രേഖയെക്കുറിച്ച് വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയിരുന്നുവെന്ന നെയ്റോബി പ്രസ്താവനയെ അംഗീകരിക്കുവാന്‍ കഴിയില്ലെന്നും, മറിച്ചായിരുന്നുവെങ്കില്‍ ഉച്ചകോടിക്ക് കൂടുതല്‍ പിന്തുണ ലഭിക്കുമായിരുന്നുവെന്നും വത്തിക്കാന്‍ ചൂണ്ടിക്കാട്ടി. ആഗോള സമൂഹത്തിന്റെ സുസ്ഥിരവും സമത്വവുമുള്ള പുരോഗമനത്തിന് വേണ്ടി പരിശുദ്ധ സിംഹാസനം എന്നു നിലകൊണ്ടിട്ടുണ്ടെന്നും ഇനിയും നിലകൊള്ളുക തന്നെ ചെയ്യുമെന്നും വത്തിക്കാന്‍ അറിയിച്ചു. ഉച്ചകോടിയിലെ വിഷയങ്ങള്‍ ജീവന്‍ വിരുദ്ധമാണെന്നും ആശങ്കയുളവാക്കുന്നതാണെന്നും ആരോപിച്ച് ആഫ്രിക്കന്‍ മെത്രാന്‍മാരും നേരത്തെ രംഗത്ത് വന്നിരിന്നു.
Image: /content_image/News/News-2019-11-09-10:35:35.jpg
Keywords: നെയ്റോ, ഐക്യരാ
Content: 11645
Category: 13
Sub Category:
Heading: ഫാ. തോമസ് തൈത്തോട്ടത്തിനു മോണ്‍സിഞ്ഞോര്‍ പദവി
Content: തലശേരി: തലശേരി അതിരൂപതാംഗവും മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റുമായ ഫാ. തോമസ് തൈത്തോട്ടത്തിനു മോണ്‍സിഞ്ഞോര്‍ പദവി. ആത്മീയരംഗത്തും സാമൂഹ്യസാംസ്‌കാരിക രംഗങ്ങളിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹം കഴിഞ്ഞ മേയ് മുതല്‍ സജീവ സേവനരംഗത്തുനിന്നു വിരമിച്ച് കരുവഞ്ചാല്‍ ശാന്തിഭവനില്‍ വിശ്രമജീവിതം നയിച്ചുവരികയാണ് ആത്മീയസാമൂഹ്യമദ്യവിരുദ്ധ രംഗങ്ങളിലെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ച് 'ചാപ്ലയിന്‍ ഓഫ് ഹിസ് ഹോളിനസ്' എന്ന പദവി ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്. ഈ പദവി ലഭിക്കുന്ന വൈദികരെ മോണ്‍സിഞ്ഞോര്‍ എന്നാണ് അഭിസംബോധന ചെയ്യുന്നത്. ഈമാസം 12ന് ചെന്‌പേരി വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അദ്ദേഹത്തെ സ്ഥാനചിഹ്നങ്ങളണിയിച്ചു മോണ്‍സിഞ്ഞോര്‍ പദവി നല്‍കും. ചങ്ങനാശേരി അതിരൂപതയിലെ ചന്പക്കുളത്ത് 1939 ജനുവരി 14ന് ഫാ. തോമസ് തൈത്തോട്ടം ജനിച്ചു. 1961 ഡിസംബര്‍ ഒന്നിന് ബോംബെയില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിനിടയില്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. മദ്യവിപത്തിനെതിരേ 1978 മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി ആരംഭിച്ച മദ്യവിരുദ്ധപ്രസ്ഥാനത്തിന്റെ പ്രഥമ ഡയറക്ടറായി ഫാ. തോമസ് തൈത്തോട്ടം നിയമിതനായി. അദ്ദേഹം ആരംഭിച്ച പ്രതീക്ഷ മദ്യപാന രോഗചികിത്സാകേന്ദ്രം മദ്യത്തിന് അടിമകളായിരുന്ന ആയിരക്കണക്കിന് ആളുകള്‍ക്കു മോചനം നല്‍കി. കെസിബിസി മദ്യവിരുദ്ധസമിതിക്കുപുറമേ കുട്ടികള്‍ക്കുവേണ്ടി ആന്റി ഡ്രഗ് സ്റ്റുഡന്റ്‌സ് യൂണിയന്‍, മദ്യത്തിനെതിരേയുള്ള സ്ത്രീകളുടെ കൂട്ടായ്മ മുക്തിശ്രീ എന്നീ സംഘടനകള്‍ക്ക് അദ്ദേഹം രൂപം നല്‍കിയിരിന്നു.
Image: /content_image/India/India-2019-11-10-00:02:27.jpg
Keywords: പദവി
Content: 11646
Category: 18
Sub Category:
Heading: ഗവര്‍ണര്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തെ സന്ദര്‍ശിച്ചു
Content: തിരുവനന്തപുരം: ‘അഡ് ലിമിനാ’ സന്ദർശനത്തിന് ശേഷം രോഗബാധിതനായി ദീര്‍ഘനാള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. ഇന്നലെ 11.30ന് ബിഷപ്‌സ് ഹൗസിലെത്തിയ ഗവര്‍ണ്ണറെ തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ്, വികാരി ജനറാള്‍ മോണ്‍. സി.ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്നു ഗവര്‍ണറെ സ്വീകരിച്ചു. പൊതുസമൂഹത്തില്‍ ആര്‍ച്ച്ബിഷപ്പിന്റെ സ്വീകാര്യത നേരത്തെതന്നെ ശ്രദ്ധിച്ചിരുന്നു. അയല്‍വാസികളാണെങ്കിലും നേരില്‍ പരിചയപ്പെടുന്നതിനു സാധിച്ചില്ല. എല്ലാ മതങ്ങളുമായും അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് താനെന്നും ഗവര്‍ണര്‍ പറഞ്ഞു. ആര്‍ച്ച്ബിഷപ് പരുശുദ്ധ മാതാവിന്റെ രൂപം നല്‍കിയാണ് ഗവര്‍ണറെ യാത്രയാക്കിയത്. ആദ്യമായാണ് ഒരു ഗവര്‍ണര്‍ വെള്ളന്പലം ബിഷപ്‌സ് ഹൗസിലെത്തി ആര്‍ച്ച്ബിഷപ്പിനെ സന്ദര്‍ശിക്കുന്നത്.
Image: /content_image/India/India-2019-11-10-00:11:58.jpg
Keywords: ഗവര്‍
Content: 11647
Category: 18
Sub Category:
Heading: സഭയുടെ സേവനങ്ങളെ തമസ്‌കരിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവര്‍: മാര്‍ മാത്യു അറയ്ക്കല്‍
Content: കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷ തുടങ്ങി വിവിധ തലങ്ങളില്‍ ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകളും സേവനങ്ങളും രാജ്യത്തെ നാനാജാതി മതസ്ഥരായ ജനവിഭാഗത്തിന്റെ നന്മയ്ക്കും സമഗ്രവളര്‍ച്ചയ്ക്കും വഴിയൊരുക്കുന്നുവെന്നും സഭയുടെ സേവനങ്ങളെ തമസ്‌കരിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരാണെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ ആഭിമുഖ്യത്തില്‍ ദേശീയ വിദ്യാഭ്യാസനയം, ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമപദ്ധതികളും എന്നീ വിഷയങ്ങളെക്കുറിച്ചു കൂവപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പഠനപ്രതികരണ ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അര്‍ഹിക്കുന്ന നീതി ലഭിക്കണം. െ്രെകസ്തവരെ വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍നിന്നു മാറ്റിനിര്‍ത്തുന്നതു ശരിയായ നടപടിയല്ല. ഇന്ത്യയിലെ െ്രെകസ്തവ സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളില്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ നടത്തുന്ന ഇടപെടലുകളെ അഭിനന്ദിക്കുന്നു. ഈ ഇടപെടല്‍ തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയായിരുന്നു. ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമപദ്ധതികളും അദ്ദേഹം വിശദീകരിച്ചു. അവകാശങ്ങള്‍ക്കുവേണ്ടി ഉറച്ച നിലപാടെടുക്കുവാന്‍ ക്രൈസ്തവ വിശ്വാസികള്‍ക്കു കഴിയണം. കുടുംബങ്ങളില്‍ ജാഗ്രത പുലര്‍ത്തുകയും പ്രതികരിക്കേണ്ട വിഷയങ്ങളില്‍ ഉറച്ച നിലപാടെടുത്ത് അപ്പോള്‍ത്തന്നെ പ്രതികരിക്കാന്‍ ആര്‍ജവമുണ്ടായിരിക്കുകയും വേണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ മോഡറേറ്ററായിരുന്നു. ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് പ്രഫ. റൂബിള്‍രാജ് ക്ലാസ് നയിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ. സക്കറിയാസ് ഇല്ലിക്കമുറിയില്‍, അമല്‍ജ്യോതി കോളജ് മാനേജര്‍ റവ.ഡോ. മാത്യു പായിക്കാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി പ്രഫ. ബിനോ പി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-11-10-00:24:56.jpg
Keywords: അറയ്ക്ക
Content: 11648
Category: 14
Sub Category:
Heading: ഭ്രൂണഹത്യയും പൈശാചികതയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ചര്‍ച്ചയാകുന്നു
Content: ഭ്രൂണഹത്യയും, പൈശാചികതയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിക്കൊണ്ട് പ്രോലൈഫ് പ്രവർത്തകർ നിർമ്മിച്ച ഡോക്യുമെന്‍ററി പ്രദർശനത്തിനെത്തി. 'ക്രിയേറ്റഡ് ഈക്വൽ ഫിലിംസ്' എന്ന പ്രോലൈഫ് സംഘടനയിലെ അംഗങ്ങളാണ് ഡോക്യുമെന്ററിക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. നവംബർ ഏഴാം തീയതി 'അബോർഷൻ: എ ഡോക്ട്രയിൻ ഓഫ് ഡെവിൾ' എന്ന പേരില്‍ റിലീസ് ചെയ്തിരിക്കുന്ന ഡോക്യുമെന്ററിക്കു വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭ്രൂണഹത്യക്കെതിരെ ശബ്ദമുയർത്താന്‍ പുതിയ തലമുറയിലെ യുവജനങ്ങൾക്ക് പരിശീലനം നൽകാനായാണ് ക്രിയേറ്റഡ് ഈക്വൽ പ്രോലൈഫ് സംഘടന സ്ഥാപിതമായത്. ക്രിയേറ്റഡ് ഈക്വൽ സംഘടനയുടെ പ്രവർത്തകർ നിരന്തരമായി സാത്താൻ ആരാധകരായ ഭ്രൂണഹത്യ അനുകൂലികളാൽ ആക്രമിക്കപ്പെടാറുണ്ടെന്ന് സംഘടനയുടെ സ്ഥാപകനും, അധ്യക്ഷനുമായ മാർക്ക് ഹാരിംഗ്ടൺ ചർച്ച മിലിറ്റൻറ്റ് എന്ന കത്തോലിക്കാ മാധ്യമത്തോട് പറഞ്ഞു. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്. 2017ൽ പെൻസിൽവാനിയയിലെ മില്ലേർസ്വില്ലേ യൂണിവേഴ്സിറ്റിയിൽ തങ്ങളുടെ പ്രോലൈഫ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനെത്തിയവർ പെന്റഗ്രാമും, മറ്റ് സാത്താനിക ചിഹ്നങ്ങളും കൈയില്‍ കരുതിയിരിന്നുവെന്ന് ട്രഡീഷൻ ഫാമിലി പ്രോപ്പർട്ടി എന്ന കത്തോലിക്കാ സംഘടനയിലെ അംഗങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ലവ് സാത്താൻ എന്ന മുദ്രാവാക്യവും ഭ്രൂണഹത്യ അനുകൂലികൾ അന്ന് മുഴക്കി. മരണത്തെ സ്നേഹിക്കുന്ന ഭ്രൂണഹത്യ അനുകൂലികൾ സാത്താനിക പ്രമാണങ്ങളെ വളരെയധികം വേഗത്തിൽ പുൽകുമെന്ന് മാർക്ക് ഹാരിംഗ്ടൺ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം ഭ്രൂണഹത്യ ചെയ്യാൻ സ്ത്രീകൾക്ക് അവകാശം കൊടുക്കണമെന്നത് സാത്താനിക് ടെമ്പിളിന്റെ എഴ് പ്രമാണങ്ങളിൽ ഒരു പ്രമാണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‍ അദ്ദേഹം പറയുന്നു. സാത്താൻ ആരാധകർ ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്നതിനാൽ അവർക്ക് വളരെ എളുപ്പത്തിൽ ഭ്രൂണഹത്യ അനുകൂലികളെ തങ്ങളോടൊപ്പം ചേർക്കാൻ സാധിക്കുന്നുവെന്നും മാർക്ക് ഹാരിംഗ്ടൺ പറഞ്ഞു. സാത്താനിക വിശ്വാസമനുസരിച്ച് ഗർഭസ്ഥ ശിശുക്കളെ വധിച്ചാൽ സാത്താനെ പ്രീതിപ്പെടുത്താൻ സാധിക്കുമെന്ന് മുൻ സാത്താനിക പുരോഹിതനും, ശേഷം കത്തോലിക്കാ വിശ്വാസിയുമായി മാറിയ സക്കാരി കിങും ഏതാനും നാളുകൾക്കു മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
Image: /content_image/News/News-2019-11-10-00:39:51.jpg
Keywords: ഗര്‍ഭഛി, ഡോക്യു
Content: 11649
Category: 1
Sub Category:
Heading: ചിലിയിൽ അരക്ഷിതാവസ്ഥ; ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ വ്യാപക ആക്രമണം
Content: സാന്‍റിയാഗോ: സർക്കാരിന്റെ വിദ്യാഭ്യാസ, ആരോഗ്യ നയങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ചിലിയിൽ നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായി. ഏതാണ്ട് ഒരു മാസമായി ചിലിയുടെ തലസ്ഥാനമായ സാന്‍റിയാഗോ നഗരത്തിൽ സമാധാനപരമായ നടന്നുവന്നിരുന്ന പ്രതിഷേധം ഇന്നലെയാണ് അക്രമാസക്തമായി മാറിയത്. ഇതേ തുടര്‍ന്നു നിരവധി ക്രൈസ്തവ ദേവാലയങ്ങളും ഗ്രോട്ടോകളും തകര്‍ക്കപ്പെട്ടു. ഇതിനിടെ കറുത്ത മുഖംമൂടിയണിഞ്ഞ പ്രതിഷേധക്കാർ ലാ അസൻഷിയൻ എന്ന കത്തോലിക്കാ ദേവാലയം കൊള്ളയടിച്ചു. യേശുവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധരുടെയും രൂപങ്ങൾ പരസ്യമായി കത്തിച്ച അക്രമികള്‍ വന്‍ നാശമാണ് ഉണ്ടാക്കിയത്. ഇടതുപക്ഷ അനുഭാവികളാണ് ദേവാലയം ആക്രമിച്ചതെന്ന്‍ വിലയിരുത്തപ്പെടുന്നു. ചിലിയുടെ യാഥാസ്ഥിതിക പ്രസിഡന്റായ സെബാസ്റ്റ്യൻ പിനേറ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. ഇതുവരെ ഏകദേശം ഇരുപതോളം പേരാണ് പ്രതിഷേധ പ്രകടനങ്ങൾക്കിടെ മരണമടഞ്ഞത്.
Image: /content_image/News/News-2019-11-10-01:01:18.jpg
Keywords: ചിലി