Contents
Displaying 11411-11420 of 25160 results.
Content:
11730
Category: 1
Sub Category:
Heading: ഫാ. വിൽസൺ കൊറ്റത്തിലിന് ഗ്രേറ്റ് ബ്രിട്ടൺ രൂപത ഇന്ന് അന്തിമോപചാരം അർപ്പിക്കും
Content: കെറ്ററിംഗ്: നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ഫാ. വിൽസൺ കൊറ്റത്തിലിന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയും മലയാളി സമൂഹവും ഇന്ന് വിട ചൊല്ലും. ഉച്ചകഴിഞ്ഞ് നാല് മുപ്പതിന് അദ്ദേഹം സേവനം ചെയ്തിരുന്ന സെൻ്റ് എഡ്‌വേർഡ് ദൈവാലയത്തിൽ അദ്ദേഹത്തിൻറെ ഭൗതികശരീരം കൊണ്ടുവരും. തുടർന്ന് നടക്കുന്ന ദിവ്യബലിക്കും ഒപ്പീസ് പ്രാർത്ഥനയ്ക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ശുശ്രുഷ ചെയ്യുന്ന വൈദികരും വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിശ്വാസിപ്രതിനിധികളും കേറ്ററിങിലുള്ളവരോടൊപ്പം തിരുക്കർമ്മങ്ങളിൽ പങ്കുചേരും. പള്ളിയുടെ വിലാസം: St. Edward's Church, Kettering, NN1 57QQ. അമ്പത്തൊന്നു വയസ്സായിരുന്ന ഫാ. വിൽസൺ, നോർത്താംപ്ടൺ രൂപതയിലെ കെറ്ററിംഗ് സെൻറ് എഡ്വേർഡ് പള്ളിയിൽ സഹവികാരിയായും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സെൻറ് ഫൗസ്റ്റീന മിഷൻ ഡയറക്ടർ ആയും സേവനം ചെയ്തുവരികയായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ അയർക്കുന്നം സ്വദേശിയായ അദ്ദേഹം ആറുമാനൂർ ഇടവകഅംഗവും MSFS സന്യാസസഭാഅംഗമായ അദ്ദേഹം ആകസ്മികമായാണ് ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടത്. ഏറ്റുമാനൂരടുത്തുള്ള ആറുമാനൂർ ഇടവകയിൽ കൊറ്റത്തിൽ കുടുംബത്തിൽ പതിനാറുമക്കളിൽ പതിമൂന്നാമനായാണ് 1968 ൽ വിൽസൺ അച്ചന്റെ ജനനം. 1985 ൽ ഏറ്റുമാനൂർ MSFS സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. 1997 ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. പൗരോഹിത്യ സ്വീകരണത്തിനുശേഷം വൈവിധ്യമാർന്ന വൈദികശുശ്രുഷകളിലൂടെ അദ്ദേഹം വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു. ചങ്ങനാശ്ശേരി സെൻറ് ജോസഫ്‌സ് മീഡിയ വില്ലേജിൽ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് തലവൻ, ആലുവായിലുള്ള MSFS സെമിനാരി റെക്ടർ, ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയവയായിരിന്നു പ്രധാന ശുശ്രുഷാരംഗങ്ങൾ. ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാളായി സേവനം ചെയ്തുവരവെയാണ് യുകെയിൽ നോർത്താംപ്ടൺ രൂപതയിൽ ലത്തീൻ, സീറോ മലബാർ രൂപതകളിൽ അജപാലന ശുശ്രുഷയ്ക്കായി അദ്ദേഹം നിയമിതനായത്. കഴിഞ്ഞ മൂന്നു വർഷത്തിലധികമായി കേറ്ററിങിലുള്ള സെന്റ് എഡ്വേർഡ് ദേവാലയത്തിലും സെന്റ് ഫൗസ്റ്റീന സീറോ മലബാർ മിഷനിലും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു. യുകെയിലുള്ള മലയാളികൾ ബഹു. വിൽസൺ അച്ചനോട് ഇന്ന് നടത്തുന്ന അന്തിമോപചാരത്തിനുശേഷം, നാളെ വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് നോർത്താംപ്ടൺ ലത്തീൻ രൂപത അച്ചനുവേണ്ടി പ്രാർത്ഥനാശുശ്രുഷകൾ നടത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. സാധിക്കുന്ന എല്ലാ സീറോ മലബാർ വി. കുർബാന കേന്ദ്രങ്ങളിൽ നിന്നും വിൽസൺ അച്ചന് അന്തിമോപചാരമർപ്പിക്കാൻ വിശ്വാസിപ്രതിനിധികൾ എത്തണമെന്ന് മാർ സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു. യുകെയിൽ നടക്കുന്ന പ്രാർത്ഥനാചടങ്ങുകൾക്കും അനുസ്മരണ പ്രാര്‍ത്ഥനകൾക്കും ശേഷം, അദ്ദേഹത്തിൻ്റെ ഭൗതികശരീരം സംസ്കാരത്തിനായി നാട്ടിലേക്കു കൊണ്ടുപോകും. ബഹു. വിൽസൺ അച്ചൻറെ പാവനാത്മാവിന് നിത്യശാന്തി നേരുകയും ദുഖാർത്ഥരായ അദ്ദേഹത്തിൻ്റെ കുടുബത്തോടും ഇടവകസമൂഹത്തോടും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്കുള്ള അനുശോചനവും പ്രാർത്ഥനയും അറിയിക്കുകയും ചെയ്യുന്നു.
Image: /content_image/News/News-2019-11-21-10:07:47.jpg
Keywords: ഗ്രേറ്റ് ബ്രിട്ടൺ

11731
Category: 10
Sub Category:
Heading: നിലത്തുവീണ ഈശോയുടെ തിരുരക്തത്തിന് മുൻപിൽ മുട്ടുമടക്കി സന്യാസിനികൾ: ചിത്രം വൈറൽ
Content: ഒഹിയോ: അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തെ മാക്സിമില്യൻ കോൾബെ ഇടവകയിൽ ശുശ്രൂഷ ചെയ്യുന്ന ഡീക്കന്‍ പങ്കുവെച്ച അനുഭവവും, അതോടൊപ്പമുള്ള ചിത്രവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറല്‍. മൈക്ക് ഹിൻഞ്ചർ എന്ന ഡീക്കനാണ് വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ നിറസാന്നിധ്യത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പ്രഭാത ബലിക്കിടയിലെ ദിവ്യകാരുണ്യ സ്വീകരണ സമയത്ത് ഡീക്കൻ മൈക്ക് ഹിൻഞ്ചറിന്റെ കൈകളിൽ നിന്നും അല്പം തിരുരക്തം താഴെ വീഴുകയായിരിന്നു. ആരും അതിന്മേൽ ചവിട്ടാതിരിക്കാനായി ഉടനെ തന്നെ ഒരു ചെറിയ തുണിയെടുത്തു മൈക്ക് ഹിൻഞ്ചർ അവിടെ വിരിച്ചു. വിശുദ്ധ കുര്‍ബാനക്ക് ശേഷം തിരുരക്തം വീണുകിടന്നിടം ശുചിയാക്കാനായി വെള്ളവുമായി അദ്ദേഹം പള്ളി മുറിയിൽ നിന്നും വരവേ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരിന്നുവെന്ന് പോസ്റ്റില്‍ പറയുന്നു. 'ദി ചിൽഡ്രൻ ഓഫ് മേരി' സന്യാസിനി സഭയിലെ മൂന്നു സന്യാസിനികൾ യേശുവിന്റെ തിരുരക്തത്തിന് മുൻപിൽ തലകുമ്പിട്ട് ആരാധിച്ച് വണങ്ങുകയായിരിന്നു. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തിയവരായിരുന്നു അവരും. വിശുദ്ധ കുർബാനയിലെ യേശുവിന്റെ സാന്നിധ്യത്തിലുളള വിശ്വാസത്തിന് വലിയ സാക്ഷ്യമാണ് ആ സന്യാസിനികൾ അവരുടെ പ്രവർത്തി വഴി നൽകിയതെന്ന് ഡീക്കൻ മൈക്ക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കുർബാനയ്ക്കെത്തിയ ഒരു വിശ്വാസിയാണ് ഇതിന്റെ ചിത്രവും പകർത്തിയത്. ഇത്തരമൊരു സാഹചര്യത്തില്‍ എത്ര വിശ്വാസികൾ ഇങ്ങനെ മുട്ടുകുത്തി നിൽക്കുമായിരുന്നവെന്ന ചോദ്യമുന്നയിച്ചാണ് മൈക്ക് ഹിൻഞ്ചർ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ആയിരകണക്കിനാളുകളാണ് ഈ ചിത്രം നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഡീക്കന്‍ മൈക്ക് ഹിൻഞ്ചറിന്റെ പേജില്‍ നിന്നു മാത്രം ഏഴായിരത്തിലധികം ഷെയര്‍ ഈ പോസ്റ്റിന് ലഭിച്ചു.
Image: /content_image/News/News-2019-11-21-10:37:38.jpg
Keywords: രക്ത

11732
Category: 18
Sub Category:
Heading: സന്യസ്ഥരെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ്: കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു
Content: കണ്ണൂര്‍: കന്യാസ്ത്രീകള്‍ക്കെതിരേയും വൈദികര്‍ക്കെതിരേയും സാമൂഹിക സ്പര്‍ധ ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ഫേസ്ബുക്കില്‍ കമന്റുകള്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കോഴിക്കോട് സ്വദേശിക്കെതിരേ തലശേരി ഡിവൈഎസ്പി കേസെടുത്തു. നൂറാംതോട് മച്ചുക്കുഴിയില്‍ സെബാസ്റ്റ്യന്‍ വര്‍ക്കിക്കെതിരേയാണ് കേസെടുത്തത്. തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍ നല്‍കിയ പരാതിപ്രകാരമാണ് കേസെടുത്തത്. ക്രിസ്തീയ വിശ്വാസികളെ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ പോസ്റ്റിട്ടതെന്നായിരുന്നു പരാതി. ഇയാള്‍ക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2019-11-22-03:33:33.jpg
Keywords: അവഹേളിച്ചവര്‍ക്കെതിരെ

11733
Category: 1
Sub Category:
Heading: നിത്യത പുൽകി ഫാ. വിൽസൺ യാത്രയായി; വിശുദ്ധ ജീവിതം നയിച്ച പുരോഹിതനെന്ന് മാർ സ്രാമ്പിക്കൽ; കണ്ണീരോടെ വിട നൽകി അജഗണങ്ങൾ
Content: കെറ്ററിംഗ്: അപ്രതീക്ഷിതമായി തങ്ങളിൽനിന്ന് വേർപിരിഞ്ഞു സ്വർഗ്ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ട പ്രിയ ഇടയൻ ഫാ. വിൽസൺ കൊറ്റത്തിലിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി യുകെയിലെ വിശ്വാസസമൂഹം. ഇന്നലെ ഉച്ചകഴിഞ്ഞ് നാല് മുപ്പതിന് അദ്ദേഹം സേവനം ചെയ്തിരുന്ന കെറ്ററിംഗ് സെൻ്റ് എഡ്‌വേർഡ് ദൈവാലയത്തിൽ അദ്ദേഹത്തിൻറെ ഭൗതികശരീരം കൊണ്ടുവരികയും തുടർന്ന് നടന്ന ദിവ്യബലിക്കും അന്തിമോപചാരം പ്രാർത്ഥനയ്ക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കുകയും ചെയ്തു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ശുശ്രുഷ ചെയ്യുന്ന നിരവധി വൈദികർ, സിസ്റ്റേഴ്സ്, കെറ്ററിംഗ് വിശ്വാസസമൂഹം, വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിശ്വാസിപ്രതിനിധികൾ തുടങ്ങി ദൈവാലയം നിറഞ്ഞുകവിഞ്ഞ് വിശ്വാസികൾ ചടങ്ങുകൾക്ക് സാക്ഷികളായി. വിശുദ്ധ ജീവിതം നയിച്ചിരുന്ന അനുപമമായ വ്യക്തിത്വമായിരുന്നു ഫാ. വിൽസന്റെത് എന്ന് ദിവ്യബലിമധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ അനുസ്മരിച്ചു. വി. കൊച്ചുത്രേസ്യായെപ്പോലെ, സ്വർഗീയ മലർ വാടിയിൽ ഇരുന്നുകൊണ്ട് അദ്ദേഹം നമുക്കുവേണ്ടി ഇപ്പോൾ പ്രാര്ഥിക്കുകയാണെന്നും റോസാപ്പൂക്കളാൽ അലംകൃതമായ അദ്ദേഹത്തിൻ്റെ അന്ത്യവിശ്രമപേടകത്തെ വിശേഷിപ്പിച്ചു മാർ സ്രാമ്പിക്കൽ പറഞ്ഞു. ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുമ്പോഴും ഹൃദയത്തിൽ എളിമയും പെരുമാറ്റത്തിൽ സ്നേഹസാമീപ്യവും അദ്ദേഹം സൂക്ഷിച്ചു. ഇപ്പോഴും ഹൃദയത്തിൽ സമാധാനം കൊണ്ടുനടന്നിരുന്ന അദ്ദേഹം ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റിയെന്നും ഓരോ ശുശ്രുഷയിലും യജമാനനായ ഈശോയുടെ ഹിതമാണ് അന്വേഷിച്ചതെന്നും മാർ സ്രാമ്പിക്കൽ അനുസ്മരിച്ചു. വി. കുർബാനയുടെ സമാപനത്തിൽ, വിൽസൺ അച്ചന്റെ ബന്ധുക്കളുടെയും വിശ്വാസികളുടെയും പ്രതിനിധികൾ അദ്ദേഹത്തെ അനുസ്‌മരിച്ചു സംസാരിച്ചു. തുടർന്ന്, വൈദികരുടെ മൃതസംസ്കാരശുശ്രുഷകളിൽ നടത്തുന്ന അത്യന്തം ഹൃദയസ്പർശിയായ 'ദേവാലയത്തോട് വിട ചൊല്ലുന്ന' പ്രാർത്ഥനാശുശ്രുഷകൾ നടന്നു. ഫാ. വിൽസൺൻറെ ഭൗതികശരീരം ഉൾക്കൊള്ളുന്ന പേടകം അൾത്താരയിലും ദേവാലയത്തിന്റെ മൂന്നു വശങ്ങളിലും സ്പർശിച്ചു വിടചൊല്ലുന്ന ഈ കർമ്മത്തിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ബഹു. വൈദികരാണ് പേടകം വഹിച്ചത്. തുടർന്ന് വൈദികരും പിന്നീട് അല്മായരും പേടകത്തിന് സമീപമെത്തി ആദരമർപ്പിച്ചു അന്ത്യയാത്രചൊല്ലി പിരിഞ്ഞു. ബഹു. വിൽസൺ അച്ചന് ഇന്ന് രാവിലെ പത്തു മണിക്ക് നോർത്താംപ്ടൺ രൂപത ദിവ്യബലിയോടെ അന്തിമോപചാരമർപ്പിക്കും. തുടർന്ന് നാട്ടിലേക്കു കൊണ്ടുപോകുന്ന മൃതദേഹം ഞായറാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ഉച്ചയ്ക്ക് 12: 00 മണിക്ക് ആറുമാനൂർ കൊറ്റത്തിൽ ഭവനത്തിലും എത്തിച്ചേരും. തുടർന്ന് പൊതുദർശനത്തിനു അവരസരമുണ്ടായിരിക്കും. തിങ്കളാഴ്ച രാവിലെ ആറു മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന പ്രാർത്ഥനാശുശ്രുഷകൾക്ക്, ആറുമാനുർ മംഗളവാർത്തപള്ളി വികാരി റെവ. ഫാ. അലക്സ് പാലമറ്റം നേതൃത്വം നൽകും. 6: 30 ന് ആറുമാനുർ മംഗളവാർത്തപള്ളിയിൽ നടക്കുന്ന ദിവ്യബലിക്ക് കൊറ്റത്തിൽ കുടുംബത്തിലെ ബഹു. വൈദികർ നേതൃത്വം നൽകും. തുടർന്ന്, ഭൗതികശരീരം, ഫാ. വിൽസൺ അംഗമായിരുന്ന ഏറ്റുമാനൂർ MSFS സെമിനാരിയിലേക്കു കൊണ്ടുപോകും. 11: 00 മണിക്ക് നടക്കുന്ന മൃതസംസ്കാര ശുശ്രുഷകൾക്ക് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുംതോട്ടം മുഖ്യകാർമ്മികത്വം വഹിക്കുകയും അനുശോചനസന്ദേശം നൽകുകയും ചെയ്യും. യുകെയിൽ ഫാ. വിൽസൺ നടത്തിയ ശ്രെഷ്ഠമായ അജപാലനപ്രവർത്തനങ്ങളെ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത നന്ദിയോടെ ഓർക്കുകയും അദ്ദേഹത്തിൻ്റെ പാവനാത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.
Image: /content_image/News/News-2019-11-22-04:01:29.jpg

11734
Category: 11
Sub Category:
Heading: ചാവറ കരോള്‍ ഗാന മത്സരം ഡിസംബര്‍ 21ന്
Content: കൊച്ചി: ചാവറ ഫാമിലി വെല്‍ഫയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മതസൗഹാര്‍ദ ക്രിസ്മസ് ആഘോഷവും കരോള്‍ ഗാന മത്സരവും ഡിസംബര്‍ 21ന് വൈകുന്നേരം നാലിന് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കരോള്‍ ഗാന മത്സരത്തിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് 30,000, 20,000, 10,000 എന്നിങ്ങനെ സമ്മാനം ലഭിക്കും. നഗരത്തിലെ വയോജനങ്ങളെയും അഗതി മന്ദിരങ്ങളിലെ കുട്ടികളെയും ക്രിസ്മസ് ആഘോഷത്തില്‍ വിശിഷ്ടാതിഥികളായി പങ്കെടുപ്പിക്കുമെന്നു ചാവറ ഫാമിലി വെല്‍ഫയര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ സി. ഏബ്രഹാം എന്നിവര്‍ പറഞ്ഞു. കളക്ടര്‍ എസ്. സുഹാസ്, സ്വാമി സദാശിവാനന്ദ, ഹുസൈന്‍ മൗലവി, ലയണ്‍സ് ക്ലബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.സി. ജയിംസ് തുടങ്ങിയവരും പങ്കെടുക്കും. ഫോണ്‍: 9847239922.
Image: /content_image/India/India-2019-11-22-04:18:28.jpg
Keywords: കരോള്‍

11735
Category: 13
Sub Category:
Heading: ആദ്യകാല മിഷ്ണറിമാരുടെ പാത പിന്തുടരാൻ തായ്‌ലന്‍റിലെ കത്തോലിക്ക വിശ്വാസികളെ ക്ഷണിച്ച് പാപ്പ
Content: ബാങ്കോക്ക്: ആദ്യകാല മിഷണറിമാരുടെ പാത പിന്തുടരാൻ തായ്‌ലാന്‍റിലെ കത്തോലിക്കാ വിശ്വാസികളോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. മിഷ്ണറിമാർ ദൈവ സ്നേഹത്തെപ്പറ്റി പറയാൻ വെമ്പൽ കൊണ്ടിരുന്നവരായിരുന്നുവെന്നും ദൈവത്തിന്റെ പദ്ധതി അവർ പൂർണ്ണമായും മനസ്സിലാക്കിയെന്നും തായ്‌ലാന്‍റിലെ സമൂഹമാണ് തങ്ങളുടെ കുടുംബമെന്ന് അവർ തിരിച്ചറിഞ്ഞുവെന്നും പാപ്പ ഇന്നലെ നാഷ്ണല്‍ സ്റ്റേഡിയത്തില്‍ ദിവ്യബലി മധ്യേ നൽകിയ സന്ദേശത്തിൽ പാപ്പ പറഞ്ഞു. ദൈവത്തിന്റെ വാക്കുകൾ കേൾക്കുകയും അതിന് പ്രത്യുത്തരം നൽകുകയും ചെയ്തപ്പോൾ രക്തബന്ധം, വംശീയത, സംസ്കാരം തുടങ്ങിയവയെ അടിസ്ഥാനമാക്കാത്ത ഒരു കുടുംബത്തിന്റെ ഭാഗമാണ് തങ്ങളെന്ന ബോധ്യം അവർക്ക് ലഭിച്ചു. പരിശുദ്ധാത്മാവിന്റെ പ്രേരണ സ്വീകരിച്ച് സുവിശേഷം കൊണ്ടുവന്ന പ്രതീക്ഷ ബാഗുകളിൽ നിറച്ച് അവർക്കറിയാത്ത കുടുംബാംഗങ്ങളെ തേടി അവർ യാത്രയായെന്ന് മിഷ്ണറിമാരുടെ ത്യാഗോജ്വലമായ ചരിത്രത്തെ സ്മരിച്ച് മാർപാപ്പ പറഞ്ഞു. ജീവസ്സുള്ള വിശ്വാസികളായ എല്ലാ ക്രൈസ്തവരും മിഷ്ണറി പ്രവർത്തനത്തിനായി വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു. തായ്‌ലാന്‍റിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ദേശീയ സ്റ്റേഡിയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പതിനായിരകണക്കിന് ആളുകളാണ് പങ്കുചേര്‍ന്നത്. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് തായ്‌ലാന്‍റിൽ മിഷ്ണറിമാരെത്തുന്നത്. ബുദ്ധമത ഭൂരിപക്ഷ രാജ്യമാണെങ്കിലും ക്രൈസ്തവ വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്തു കഴിയുന്ന അനേകം പേര്‍ ഇന്ന്‍ രാജ്യത്തുണ്ട്. അതേസമയം പാപ്പയുടെ തായ്‌ലാന്‍റ് സന്ദര്‍ശനം നാളെ സമാപിക്കും. തുടര്‍ന്നു പാപ്പ ജപ്പാനിലേക്ക് തിരിക്കും.
Image: /content_image/News/News-2019-11-22-05:01:51.jpg
Keywords: പാപ്പ, തായ്

11736
Category: 1
Sub Category:
Heading: മതപീഡനം പുതിയ രൂപത്തില്‍: ചൈനയില്‍ യേശുവിന്റെ രൂപം മാറ്റി മിന്നല്‍ രക്ഷാ ചാലകം സ്ഥാപിച്ചു
Content: ബെയ്ജിംഗ്: ക്രൈസ്തവ ദേവാലയങ്ങളുടെയും മേല്‍ക്കൂരകളിലേയും, ഗോപുരങ്ങളിലേയും പ്രതീകങ്ങളില്‍ അസ്വസ്ഥരായ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം കടുത്ത നടപടികളിലേക്ക്. രൂപം ‘കൂടുതല്‍ ദൃശ്യമാണ്’ എന്ന കാരണം പറഞ്ഞുകൊണ്ട് കിഴക്കന്‍ ചൈനയിലെ ക്രൈസ്തവ ദേവാലയത്തിലെ മണിമാളികയിലെ ക്രിസ്തുവിന്റെ രൂപം മാറ്റി മിന്നല്‍ രക്ഷാചാലകം സ്ഥാപിച്ചതാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. കിഴക്കന്‍ ചൈനയിലെ ഷാഡോങ് പ്രവിശ്യാ തലസ്ഥാനമായ ജിനാനിലെ ലിന്‍ജിയാഴുവാങ് ദേവാലയ മണിമാളികയിലെ ക്രിസ്തു രൂപമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം മാറ്റി മിന്നല്‍ രക്ഷാചാലകം സ്ഥാപിച്ചത്. കുരിശു രൂപങ്ങളോ, ദേവാലയങ്ങളോ തകര്‍ക്കുന്നത് കൊണ്ട് വിശ്വാസികളുടെ മനസ്സില്‍ വിശ്വാസം ഇല്ലാതാവുന്നില്ലെന്നും, എപ്പോഴൊക്കെ അടിച്ചമര്‍ത്തപ്പെട്ടുവോ അപ്പോഴൊക്കെ ശക്തിപ്രാപിച്ച ചരിത്രമാണ് ക്രൈസ്തവ വിശ്വാസത്തിനുള്ളതെന്ന കാര്യം ചൈനീസ് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും വിശ്വാസികള്‍ അഭിപ്രായപ്പെടുന്നു. ഷാഡോങ്ങിലെ ക്രിസ്ത്യന്‍ അടയാളങ്ങളും പ്രതീകങ്ങളും പൊതുദൃഷ്ടിയില്‍ നിന്നും മറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം ആരംഭിച്ച നടപടികളുടെ ഭാഗമാണിതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. 2014-ല്‍ സേജിയാങ്ങിലെ പ്രാദേശിക കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ് ദേവാലയ മുഖവാരങ്ങളിലും മണിമാളികകളിലും ദൃശ്യമായ കുരിശുകള്‍ നീക്കം ചെയ്യുവാനുള്ള നടപടി തുടങ്ങിവെച്ചത്. ഇത് പിന്നീട് ചൈന മുഴുവന്‍ വ്യാപിക്കുകയായിരുന്നു. ഹെനാന്‍, ഷിന്‍ജിയാങ്, ഷാന്‍സി ഹുബേയി, ഗ്വിഴൊ തുടങ്ങിയ പ്രവിശ്യകളിലെ ആയിരകണക്കിന് കുരിശുകളും, വിശുദ്ധ രൂപങ്ങളും ഇതിന്റെ ഭാഗമായി തകര്‍ക്കപ്പെട്ടു. ഹെനാന്‍ പ്രവിശ്യയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പത്ത് കല്‍പ്പനകള്‍ക്ക് പകരമായി പ്രസിഡന്റ് ഷി-ജിന്‍പിംങ്ങിന്റെ ഉദ്ധരണികള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവും ഈ നടപടികളുടെ ഭാഗമായിരുന്നു. പൊക്കം കൂടുതലാണെന്ന കാരണം പറഞ്ഞുകൊണ്ട് ഇന്നര്‍ മംഗോളിയയിലെ വുഡാ ദേവാലയത്തിലെ മണിമാളികയിലെ നീക്കം ചെയ്തത് അടുത്ത ദിവസമാണ്. ഇതിനെതിരെ ഇടവക വികാരിയും വിശ്വാസികളും എതിര്‍പ്പുമായി രംഗത്തുവന്നെങ്കിലും ഫലം കണ്ടില്ല. ഹെനാന്‍ പ്രവിശ്യയിലെ ഴുമാഡിയാനിലുള്ള കുരിശും സമീപ ദിവസങ്ങളില്‍ നീക്കം ചെയ്തിരിന്നു.
Image: /content_image/News/News-2019-11-22-06:49:20.jpg
Keywords: ചൈന, ചൈനീ

11737
Category: 18
Sub Category:
Heading: സഭാ തര്‍ക്കത്തിന് പരിഹാരം ചര്‍ച്ച് പ്രോപ്പര്‍ട്ടി ആക്ടല്ല: ജാഗ്രതാ സമിതി
Content: ചങ്ങനാശേരി: ചില സഭകള്‍ തമ്മിലും സഭകള്‍ക്കുള്ളിലും ഉള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരം എന്ന വ്യാജേന കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് മുഴുവന്‍ ബാധകമാകുന്ന വിധം ചര്‍ച്ച് പ്രോപ്പര്‍ട്ടി ആക്ട് കൊണ്ടുവരുവാനുള്ള നീക്കം അത്യന്തം ആശങ്കാജനകവും പ്രതിഷേധാര്‍ഹവും ആണെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി. കത്തോലിക്കാ സഭയ്ക്ക് സിവില്‍ നിയമത്തിന് വിധേയമായി സ്വത്ത് ആര്‍ജിക്കുന്നതിനും അത് കൈകാര്യം ചെയ്യുന്നതിനും പരമ്പരാഗതമായ വ്യവസ്ഥാപിത സംവിധാനങ്ങളും മാര്‍ഗങ്ങളും നിലവിലുള്ള സാഹചര്യത്തില്‍ കത്തോലിക്കാ സഭയുടെ സ്വത്തുക്കളെ സംബന്ധിച്ച് മറ്റൊരു നിയമം അപ്രസക്തവും അനാവശ്യവുമാണെന്ന് സമിതി വിലയിരുത്തി. ചര്‍ച്ച് പ്രോപ്പര്‍ട്ടി ആക്ട് കൊണ്ടുവരുവാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നില്ല എന്ന് സഭാമേലദ്ധ്യക്ഷന്മാര്‍ക്ക് മുഖ്യമന്ത്രി നല്‍കിയിരുന്ന ഉറപ്പ് പാലിക്കപ്പെടുണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ട് സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സഭാപരമായും രമ്യതയിലും പരിഹരിക്കുന്നതിനു പകരം സ്വത്തു വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ജനവികാരം ഇളക്കിവിട്ട് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ചര്‍ച്ച് ആക്ട് നടപ്പിലാക്കാനുള്ള ചില കേന്ദ്രങ്ങളിലെ നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. സഭകളിലും സന്യാസസമൂഹങ്ങളിലും ഉണ്ടാകുന്ന ഒറ്റപ്പെട്ട വീഴ്ചകളും കുറവുകളും പെരുപ്പിച്ച് കാണിക്കുവാനും അവ മാധ്യമ ചര്‍ച്ചയ്ക്കും പൊതു വിശകലനത്തിനും വിധേയമാക്കുവാനും ചില സംഘടിത സഭാവിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും ചര്‍ച്ച് ആക്ടാണ് സഭകളിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്നുമുള്ള ഇത്തരക്കാരുടെ ആശയപ്രചരണം ദുരുദ്ദേശപരമാണെന്നും യോഗം വിലയിരുത്തി. അതിരൂപതാ കേന്ദ്രത്തില്‍ പി.ആര്‍.ഒ. അഡ്വ.ജോജി ചിറയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ജാഗ്രതാ സമിതി കോഡിനേറ്റര്‍ ഫാ ആന്റണി തലച്ചെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. പി.എ. കുര്യാച്ചന്‍ വിഷയാവതരണം നടച്ചത്തി. ഡോ. ആന്റണി മാത്യൂസ്, അഡ്വ. ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, ജോബി പ്രാക്കുഴി, കെ.വി. സെബാസ്റ്റ്യന്‍, വര്‍ഗീസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-11-22-07:50:28.jpg
Keywords: ആക്ട

11738
Category: 14
Sub Category:
Heading: ജപ്പാനിൽ പാപ്പയെ എതിരേൽക്കാനായി കൃത്രിമ ബുദ്ധിയിൽ ചിട്ടപ്പെടുത്തിയ ഗാനം
Content: ടോക്കിയോ: ഫ്രാൻസിസ് പാപ്പയുടെ ഏഷ്യന്‍ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ രണ്ടാം ഭാഗം നാളെ ജപ്പാനില്‍ ആരംഭിക്കുവാനിരിക്കെ രാജ്യത്തു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ ഫ്രാൻസിസ് മാർപാപ്പയെ കാത്ത് കൃത്രിമബുദ്ധിയിൽ ചിട്ടപ്പെടുത്തിയ ഗാനമാണ് വരവേല്‍പ്പ് നല്‍കുകയെന്നത് ശ്രദ്ധേയമാണ്. മാർപാപ്പയുടെ ജപ്പാൻ സന്ദർശന പ്രമേയത്തെ അടിസ്ഥാനമാക്കി "പ്രൊട്ടക്ട് ഓൾ ലൈഫ്- ദി സൈൻ ഓഫ് ദി ടൈംസ്" എന്നാണ് ജുൺ ഇനൗ എഴുതിയ ഗാനത്തിന് പേരിട്ടിരിക്കുന്നത്. ഭാഗികമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ കൃത്രിമബുദ്ധിയിൽ പ്രവർത്തിക്കുന്ന പ്രോഗ്രാം ഉപയോഗിച്ചാണ് പ്രസ്തുത ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനം രചിക്കാൻ കൃത്രിമബുദ്ധി ഉപയോഗിക്കണോ, വേണ്ടയോ എന്ന് ആദ്യമൊക്കെ സംശയമുണ്ടായിരുന്നെങ്കിലും പിന്നീട് സംഗീതവും, സാങ്കേതികവിദ്യയും കെട്ടുപിണഞ്ഞുകിടക്കുന്ന ചരിത്രമുള്ളതിനാൽ കൃത്രിമബുദ്ധി ഉപയോഗിക്കാനുള്ള തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നുവെന്ന് ജുൺ ഇനൗ വ്യക്തമാക്കി. ജപ്പാനിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ ആവശ്യപ്രകാരം രചിക്കപ്പെട്ട ഗാനം, നാഗസാക്കിയിലും, ടോക്കിയോയിലും നടക്കുന്ന ദിവ്യബലികളുടെ സമയത്ത് കേൾക്കുവാൻ സാധിക്കും. ജപ്പാൻ സന്ദർശിക്കുന്ന രണ്ടാമത്തെ മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പ. മുപ്പത്തിയെട്ട് വർഷങ്ങൾക്ക് മുമ്പ് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ ജപ്പാൻ സന്ദർശിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-11-22-08:09:04.jpg
Keywords: പാപ്പ, ജപ്പാ

11739
Category: 13
Sub Category:
Heading: തെരുവിൽ കഴിയുന്നവരിലേക്ക് എത്താന്‍ 'കരുണയുടെ ബസ്സ്' പദ്ധതി വ്യാപിപ്പിച്ച് റഷ്യൻ സഭ
Content: മോസ്കോ: തെരുവിൽ കഴിയുന്ന ആളുകൾക്ക് മെഡിക്കൽ സഹായങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടി നവംബർ ഇരുപത്തിനാലാം തീയതി റഷ്യൻ ഓർത്തഡോക്സ് സഭയുടെ 'കരുണയുടെ ബസ്സ്' സെന്റ് പീറ്റേഴ്സ് ബർഗിന്റെ നിരത്തിലിറങ്ങും. സെന്റ് പീറ്റേഴ്സ് ബർഗിലെ പ്രോസ്പക്റ്റ് പിസാറേവ്സ്കിഞ്ചിൽ സ്ഥിതിചെയ്യുന്ന മംഗളവാർത്തയുടെ ദേവാലയത്തിലാണ് വെഞ്ചിരിപ്പ് കർമ്മങ്ങൾ നടക്കുക. എല്ലാ ഞായറാഴ്ചകളിലും രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം വരെ കരുണയുടെ ബസ്സ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തും. ഭാവിയിൽ ആഴ്ചയിലെ മറ്റുള്ള ദിവസങ്ങളിലും ബസ്സിന്റെ സേവനം ലഭ്യമാക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചിട്ടുണ്ട്. ലാഭേച്ഛയില്ലാതെ സ്വമനസ്സാലെ എത്തുന്ന ഡോക്ടർമാരുടയും, നഴ്സുമാരുടെയും സേവനം ബസ്സിൽ നിന്നും ലഭിക്കും. ഹോസ്പിറ്റൽ ഓഫ് ചാരിറ്റിയിലെ അംഗങ്ങളും, കൊയ്നോണിയ എന്ന സംഘടനയും സഹായവുമായി രംഗത്തുണ്ട്. വിവിധതരം മെഡിക്കൽ ടെസ്റ്റുകൾ ഉൾപ്പെടെയുള്ള സേവനങ്ങള്‍ ആളുകൾക്ക് ബസ്സിനുള്ളിൽ ലഭ്യമാകും. റഷ്യൻ ഓർത്തഡോസ് സഭയുടെ നേതൃത്വത്തിൽ 12 കരുണയുടെ ബസ്സുകൾ റഷ്യയുടെ വിവിധ നഗരങ്ങളിലെ നിരത്തുകളിലൂടെ ഓടുന്നുണ്ട്. ഇത് കൂടാതെ പാവപ്പെട്ടവർക്കായി അനേകം ജീവകാരുണ്യ കേന്ദ്രങ്ങളും സഭ നടത്തുന്നുണ്ട്.
Image: /content_image/News/News-2019-11-22-09:44:49.jpg
Keywords: കരുണ