Contents

Displaying 11391-11400 of 25160 results.
Content: 11710
Category: 18
Sub Category:
Heading: ഫാ. ഷാജി തുമ്പേച്ചിറയിലിന് വചനസര്‍ഗ പ്രതിഭ അവാര്‍ഡ്
Content: കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ വചനസര്‍ഗപ്രതിഭാ അവാര്‍ഡ് ധ്യാനഗുരുവും ഗാനരചയിതാവും സംഗീത സംവിധായകനുമായ ഫാ. ഷാജി തുമ്പേച്ചിറയിലിന്. ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ ബഹുമാനാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരം 25,000 രൂപയും ഫലകവുമടങ്ങുന്നതാണ്. 24ന് ഉച്ചകഴിഞ്ഞു രണ്ടിനു പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന ചടങ്ങില്‍ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഏബ്രഹാം മാര്‍ യൂലിയോസ് പുരസ്കാരം സമ്മാനിക്കും.
Image: /content_image/India/India-2019-11-19-04:46:06.jpg
Keywords: ഷാജി
Content: 11711
Category: 1
Sub Category:
Heading: ജപ്പാന്‍ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ വിവര്‍ത്തകനാകുന്നത് പാപ്പ പഠിപ്പിച്ച വിദ്യാർത്ഥി
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ശേഷിക്കേ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ വിവര്‍ത്തകനാകുന്നത് പാപ്പയുടെ മുൻ വിദ്യാർത്ഥി തന്നെ. ഈശോസഭ വൈദികനായ ഫാ. റെൻസോ ടി ലൂക്കയ്ക്കാണ് ചരിത്രപരമായ നിയോഗം ലഭിച്ചിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ മാതൃരാജ്യമായ അർജന്റീനയിലെ ജെസ്യൂട്ട് സെമിനാരിയിൽ റെക്ടറായിരുന്ന കാലഘട്ടത്തിലാണ് ഫാ. റെൻസോ ടി ലൂക്ക അവിടെ വിദ്യാഭ്യാസം നടത്തുന്നത്. പിന്നീട് അദ്ദേഹത്തെ മിഷ്ണറി പ്രവർത്തനങ്ങൾക്കായി ജപ്പാനിലേക്കയയ്ക്കുകയായിരിന്നു. 35 വർഷങ്ങൾക്കു ശേഷം ഫാ. റെൻസോ ടി ലൂക്ക ജപ്പാനിലെ ഈശോസഭ വൈദികരുടെ പ്രോവിൻഷ്യൽ സുപ്പീരിയർ സ്ഥാനം വഹിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി വിവർത്തനം ചെയ്യാനുള്ള അവസരം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. പാപ്പയ്ക്കു വേണ്ടി വിവർത്തകനാകുന്നതിൽ സന്തോഷമുണ്ടെന്നും, ഇത് ഒരു ബഹുമതിയായി കാണുന്നുവെന്നും വത്തിക്കാന്‍ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫാ. റെൻസോ പറഞ്ഞു. കഴിഞ്ഞ തവണ തങ്ങൾ കണ്ടപ്പോൾ സുഹൃത്തുക്കളെ പോലെ ആലിംഗനം ചെയ്തിരിന്നു. അകത്തോലിക്കാ രാജ്യമായ ജപ്പാനിലെത്തുമ്പോൾ എന്ത് സന്ദേശമാണ് മാർപാപ്പ പറയാൻ പോകുന്നതെന്ന് വിശ്വാസികൾ ആകാംക്ഷയോടെ നോക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നവംബർ 23 മുതൽ 26 വരെയാണ് പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനം നടക്കുക.
Image: /content_image/News/News-2019-11-19-05:22:56.jpg
Keywords: ജപ്പാന
Content: 11712
Category: 13
Sub Category:
Heading: ഇരുപതാം നൂറ്റാണ്ടിന്റെ വചനപ്രഘോഷകന്‍ ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം ഡിസംബര്‍ 21ന്
Content: പ്യോറിയ, ഇല്ലിനോയിസ്‌: ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണം കൊണ്ട് അനേകായിരങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ഡിസംബര്‍ 21ന്. ഒരു നൂറ്റാണ്ട് മുന്‍പ് ഫുള്‍ട്ടന്‍ ജെ.ഷീന്‍ മെത്രാപ്പോലീത്തയുടെ തിരുപ്പട്ട സ്വീകരണത്തിന് വേദിയായ 'മേരി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍' കത്തീഡ്രലില്‍വെച്ചായിരിക്കും പ്രഖ്യാപനമെന്ന്‍ ഇല്ലിനോയിസിലെ പ്യോറിയ രൂപത അറിയിച്ചു. വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യൂ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഫ്രാന്‍സിസ് പാപ്പ പരിശോധിച്ച് അംഗീകരിച്ചതോടെയാണ് മഹാനായ ഈ വചനപ്രഘോഷകന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. 1950-60 കളില്‍ അമേരിക്കയിലെ സംപ്രേഷണം ചെയ്ത “ലൈഫ് ഈസ്‌ വര്‍ത്ത് ലിവിംഗ്” എന്ന ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടെലിവിഷന്‍ വചന പ്രഘോഷണ പരിപാടിയുടെ പേരിലാണ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ അനേകായിരങ്ങള്‍ക്ക് പരിചിതനാകുന്നത്. ദശലക്ഷകണക്കിന് ആളുകളാണ് ഈ പരിപാടി കണ്ടിട്ടുള്ളത്. മരണശേഷവും അദ്ദേഹത്തിനെ വചന പ്രഘോഷണ ഭാഗങ്ങള്‍ പുനഃസംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. 1895-ല്‍ അമേരിക്കയിലെ ഇല്ലിനോയിസില്‍ ജനിച്ച ഷീന്‍ തന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1951-ല്‍ ന്യൂയോര്‍ക്കിലെ സഹായക മെത്രാനായി നിയമിതനായി. 1966-ല്‍ റോച്ചെസ്റ്റര്‍ രൂപതയുടെ മെത്രാനായി. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ച്ച് ബിഷപ്പ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1979-ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ചാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. വിശുദ്ധമായ ജീവിതം കൊണ്ടും സുവിശേഷ തീക്ഷ്ണത കൊണ്ടും അനേകായിരങ്ങളെ പ്രകാശത്തിലേക്ക് നയിച്ച ഫുള്‍ട്ടന്‍ ജെ. ഷീന്‍റെ നാമകരണ നടപടികള്‍ക്ക് 2002-ല്‍ ആരംഭമായി. 2010-ല്‍ ജീവന്റെ അടയാളങ്ങളൊന്നും കാണിക്കാതെ മരിച്ച നിലയില്‍ കണ്ടെത്തിയ ജെയിംസ് എങ്ങ്സ്ട്രോം എന്ന കുട്ടി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നതാണ് ഷീനിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ കാരണമായ അത്ഭുതം. ഫുള്‍ട്ടന്‍ ജെ ഷീനിന്റെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാര്‍ത്ഥിച്ചതോടെയാണ് വൈദ്യശാസ്ത്രം മരിച്ചതായി പ്രഖ്യാപിച്ച കുട്ടി ജീവിതത്തിലേക്ക് തിരികെ വന്നതെന്ന് മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ ആറിനാണ് വത്തിക്കാന്‍ നാമകരണ തിരുസംഘം ഈ അത്ഭുതം അംഗീകരിച്ചത്. ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടിവി വ്യക്തിത്വത്തിനുള്ള ‘എമ്മി’ അവാര്‍ഡ് രണ്ടു പ്രാവശ്യം ഷീന്‍ മെത്രാപ്പോലീത്തക്ക് ലഭിച്ചിരിന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധരായ സുവിശേഷ പ്രഘോഷകരില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന ഫുള്‍ട്ടന്‍ ജെ ഷീനിന്റെ കബറിടം പ്യോറിയയിലെ സെന്റ്‌ മേരീസ് കത്തീഡ്രലിലാണ് സ്ഥിതി ചെയ്യുന്നത്.
Image: /content_image/News/News-2019-11-19-07:26:46.jpg
Keywords: ഫുള്‍ട്ട
Content: 11713
Category: 1
Sub Category:
Heading: തീവ്ര ഇസ്ലാമികത തലവേദനയാകുന്നു: ഓസ്ട്രിയക്കു പിന്നാലെ നിയന്ത്രണം കടുപ്പിച്ച് ഫ്രാന്‍സും
Content: പാരീസ്: തീവ്ര ഇസ്ലാമികത പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഓസ്ട്രിയക്ക് പിന്നാലെ ശക്തമായ നിലപാടുമായി ഫ്രഞ്ച് ഭരണകൂടവും. ഇസ്ലാമിക മതമൗലീകവാദവുമായി ബന്ധപ്പെട്ട പന്ത്രണ്ട് ആരാധനാ കേന്ദ്രങ്ങളും, മൂന്നു സ്കൂളുകളും, ഒന്‍പതോളം ഇസ്ളാമിക അസോസിയേഷനുകളും അടച്ചുപൂട്ടിയതായി ഫ്രഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഫ്രഞ്ച് ആഭ്യന്തര സ്റ്റേറ്റ് സെക്രട്ടറി ലോറെന്റ് നുനെസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മതമൗലീകവാദത്തെ തടയുവാനുള്ള ദേശീയപദ്ധതി (പ്ലാന്‍ ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് റാഡിക്കലൈസേഷന്‍) യുടെ ഭാഗമായിട്ടാണ് നിലവിലെ നടപടിയെന്ന് ഫ്രഞ്ച് ദിനപത്രമായ ‘ലെ പരിസിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരമാധികാര രാഷ്ട്രത്തിന്റെ നിയമത്തിനും മേലെയാണ് മതനിയമമെന്ന് പറയുന്ന ഇസ്ലാമികതക്കെതിരെ തങ്ങള്‍ പോരാട്ടത്തിലാണെന്നു ലോറെന്റ് നൂനെസ് പറഞ്ഞു. ഇസ്ലാമിക രാഷ്ട്രീയതയെ ചെറുക്കുമെന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും പ്രഖ്യാപിച്ചിരുന്നു. ദൈവത്തില്‍ വിശ്വസിക്കുവാനോ വിശ്വസിക്കാതിരിക്കാനോ ഉള്ള അവകാശമാണ് മതേതരത്വം, അല്ലാതെ രാഷ്ട്രത്തിന്റെ നിയമങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് ഒരു മതത്തിന്റെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കലല്ലായെന്നാണ് മാക്രോണ്‍ തന്റെ പ്രഖ്യാപനത്തില്‍ പറഞ്ഞത്. ‘സലഫിസം’ പോലെയുള്ള തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഫ്രാന്‍സിലെ ഇസ്ലാമിക കേന്ദ്രങ്ങളില്‍ വ്യാപകമാണെന്ന് മോണ്ടയിനെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫ്രഞ്ച്-ടുണീഷ്യന്‍ ഇസ്ലാമിക പണ്ഡിതനായ ഹക്കിം എല്‍ കരോയി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതു സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടും അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റിന് സമര്‍പ്പിച്ചു. തീവ്ര ഇസ്ലാമിക ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മുസ്ലീം പള്ളികള്‍ക്കും സംഘടനകള്‍ക്കും തുര്‍ക്കി, സൗദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിലുള്ള വര്‍ദ്ധനവ് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. മത മൗലികവാദത്തിനെതിരെ കടുത്ത നടപടിയുമായി നേരത്തെ ഓസ്ട്രിയയും രംഗത്ത് വന്നിരിന്നു. ഇതിന്റെ ഭാഗമായി നിരവധി മുസ്ലിം ആരാധനാലയങ്ങളാണ് ഓസ്ട്രിയന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയത്.
Image: /content_image/News/News-2019-11-19-09:02:47.jpg
Keywords: ഓസ്ട്രി, ഇസ്ലാ
Content: 11714
Category: 11
Sub Category:
Heading: ആയിരകണക്കിന് യുവജനങ്ങളെ സാക്ഷിയാക്കി പാക്കിസ്ഥാനില്‍ യുവജന വര്‍ഷത്തിന് ആരംഭം
Content: ലാഹോര്‍: രാജ്യത്തെ മുഴുവന്‍ രൂപതകളില്‍ നിന്നുമുള്ള ആയിരകണക്കിന് യുവജനങ്ങളെ സാക്ഷിയാക്കി പാക്കിസ്ഥാനില്‍ യുവജന വര്‍ഷത്തിന് ആരംഭം. നവംബര്‍ 16ന് ലാഹോറിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ വെച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് യുവജന വര്‍ഷത്തിന് ആരംഭമായത്. ഹൈദരാബാദ് രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് സാംസണ്‍ ഷുക്കാര്‍ഡിന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. നിരവധി മെത്രാന്‍മാര്‍ സഹകാര്‍മ്മികരായി. പാക്കിസ്ഥാനിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റോഫെ എല്‍ കാസിസ്, കര്‍ദ്ദിനാള്‍ ജോസഫ് കൗട്ട്സ്, അടക്കമുള്ള മെത്രാന്മാര്‍ യുവജന വര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് മെഴുക് തിരികള്‍ കത്തിച്ചു. വിദ്യാഭ്യാസ, സാമ്പത്തിക, ആത്മീയ മേഖലകളിലെ പുരോഗതിക്കായി പ്രതിജ്ഞാബദ്ധരായിരിക്കുവാന്‍ സഭ യുവജനങ്ങളെ ശക്തിപ്പെടുത്തുന്ന സമയമാണ് യുവജന വര്‍ഷമെന്ന് ദേശീയ യുവജന വര്‍ഷത്തിന്റെ കോര്‍ഡിനേറ്റര്‍ കൂടിയായ ബിഷപ്പ് സാംസണ്‍ ഷുക്കാര്‍ഡിന്‍ പറഞ്ഞു. ആധുനിക കാലഘട്ടത്തില്‍ യുവജനങ്ങളേയും, അവര്‍ നേരിടുന്ന വെല്ലുവിളികളേയും ശ്രവിക്കുവാനും അവരുടെ വളര്‍ച്ചയില്‍ സഹായിക്കുവാനുമുള്ള സമയമാണിതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മയക്കുമരുന്ന് പോലെയുള്ള ലഹരികള്‍ക്ക് അടിമയായി വിശ്വാസത്തില്‍ നിന്നും അകന്നു ജീവിക്കുന്ന യുവജനങ്ങളിലേക്ക് എത്തുവാന്‍ നമ്മള്‍ ശ്രമിക്കണമെന്നും അവരെ ശ്രവിക്കുവാന്‍ തയാറകണമെന്നും വൈദികരെയും സിസ്റ്റേഴ്സിനെയും മതബോധകരെയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാക്കിസ്ഥാനിലെ യുവജന വര്‍ഷത്തിന് സര്‍വ്വവിധ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് ഫ്രാന്‍സിസ് പാപ്പ അയച്ച സന്ദേശം അപ്പസ്തോലിക പ്രതിനിധി ചടങ്ങില്‍വെച്ച് വായിച്ചു. വരും മാസങ്ങളില്‍ കത്തോലിക്ക വിശ്വാസത്തിലും സഹോദര സേവനത്തോടുള്ള തീക്ഷ്ണമായ ആഗ്രഹത്തിലും ഉത്ഥിതനായ ക്രിസ്തുവിനൊപ്പം പ്രാര്‍ത്ഥനയിലുള്ള ഐക്യത്തില്‍ വളരുവാനും, അതുവഴി ദൈവ സേവനത്തിനും, സഭാ സേവനത്തിനും തങ്ങളുടെ യുവത്വവും കഴിവുകളും വിനിയോഗിക്കുവാനും എവിടെ ആയിരിക്കുന്നുവോ അവിടെ സുവിശേഷത്തിന്റെ സാക്ഷികളാകുവാനും യുവജനങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2019-11-19-10:28:44.jpg
Keywords: പാക്കി
Content: 11715
Category: 11
Sub Category:
Heading: ചരിത്ര നിയോഗം: ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനായി ഫാ. സ്റ്റെപാന്‍ സുസ്
Content: ല്വിവിവ്: ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്‍ എന്ന ഖ്യാതിയുമായി യുക്രൈന്‍ കത്തോലിക്കാ സഭയിലെ മെത്രാനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഫാ. സ്റ്റെപാന്‍ സുസ്. യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ല്വിവിവ് അതിരൂപതയിലെ പുരോഹിതനായ ഫാ.സ്റ്റെപാന്‍ സുസിനെ ക്യിവ്-ഹാലിച്ച് മേജര്‍ അതിരൂപതയിലെ കൂരിയ മെത്രാനായി തിരഞ്ഞെടുക്കുന്നതിനുള്ള അംഗീകാരം നവംബര്‍ 15 വെള്ളിയാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പ നല്‍കിയത്. ഇതോടെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനായി മാറുകയാണ് മുപ്പത്തിയെട്ടുകാരനായ ഫാ. സ്റ്റെപാന്‍ സുസ്. 1981-ല്‍ ല്വിവിവിലാണ് നിയുക്ത മെത്രാന്റെ ജനനം. ഇപ്പോള്‍ യുക്രൈന്‍ കത്തോലിക്കാ യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന ല്വിവിവിലെ ഹോളി സ്പിരിറ്റ്‌ തിയോളജിക്കല്‍ സെമിനാരിയിലെ പഠനത്തിനു ശേഷം 2005-ല്‍ ഡീക്കന്‍ പട്ടവും, 2006 ജൂണ്‍ 30-ന് പൗരോഹിത്യ പട്ടം സ്വീകരിച്ചു. ല്വിവിവ് നാഷണല്‍ ഗ്രൗണ്ട് ഫോഴ്സസ് അക്കാദമി എന്ന മിലിട്ടറി വിദ്യാഭ്യാസ സ്ഥാപനം ഉള്‍പ്പെടെ വിവിധ പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചാപ്ലൈനായി സേവനം ചെയ്ത ഫാ. സുസ് 2008-2012 കാലയളവില്‍ ല്വിവിവിലെ യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ അതിരൂപതയില്‍ സൈനീക സേവനം ചെയ്യുന്നവരുടെ അജപകാലക കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. 2012 മുതല്‍ സൈനീകരുടേയും, വിദ്യാര്‍ത്ഥികളുടേയും അജപാലക മേല്‍നോട്ടത്തിനു പുറമേ ‘സെയിന്റ്സ് പീറ്റര്‍ ആന്‍ഡ്‌ പോള്‍ ഗാരിസണ്‍ ഇടവക’ വികാരിയുമായി സേവനം ചെയ്തുവരവേയാണ് മെത്രാനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. 1954-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പോളണ്ടിലെ ക്രാക്കോ അതിരൂപതയുടെ സഹായമെത്രാനായി സ്ഥാനം ഏറ്റെടുത്തപ്പോള്‍ അദ്ദേഹത്തിനും മുപ്പത്തിയെട്ടു വയസ്സു മാത്രമായിരിന്നു പ്രായമെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുതയാണ്.
Image: /content_image/News/News-2019-11-19-11:02:02.jpg
Keywords: ആഗോള
Content: 11716
Category: 18
Sub Category:
Heading: ആക്രമണങ്ങളും വിമര്‍ശനങ്ങളും ഉണ്ടായാലും സഭയുടെ ജീവകാരുണ്യ സേവനങ്ങള്‍ തുടരും: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: തൃശൂര്‍: പ്രതിബന്ധങ്ങളും ആക്രമണങ്ങളും വിമര്‍ശനങ്ങളും ഉണ്ടായാലും പരസ്‌നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും സേവനങ്ങള്‍ സഭ തുടരുമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കോലഴിയിലെ മരിയഭവന്‍ ജനറലേറ്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹിക്കാനും മരിക്കാനും തയാറല്ലെങ്കില്‍ ഈ ശുശ്രൂഷകള്‍ക്കായി ഇറങ്ങിത്തിരിക്കേണ്ടതില്ലെന്നാണ് സീറോ മലബാര്‍ സഭയുടെ മെത്രാന്മാര്‍ നടത്തിയ അഡ് ലിമിന സന്ദര്‍ശനത്തില്‍ മാര്‍പാപ്പ ഓര്‍മിപ്പിച്ചതെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. അരക്ഷിതരായി ക്ലേശിക്കുന്ന മനുഷ്യരെ സഹായിക്കാനാണു നിയോഗിക്കപ്പെട്ടിരിക്കുന്നതെന്ന സന്ദേശം തന്നെയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ധന്യന്‍ അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്‍ ഉപവിയുടെ സന്യാസിനിമാരടങ്ങുന്ന ഈ സമൂഹത്തിനു നല്‍കിയത്. സഭയെത്തന്നെ ധന്യമാക്കുന്ന സേവനങ്ങളാണ് ഈ സന്യാസിനീസമൂഹം ലോകത്തിനു സമര്‍പ്പിക്കുന്നത്. സ്‌നേഹവും ജീവകാരുണ്യ ശുശ്രൂഷകളുമില്ലാതെ എത്ര വലിയ പ്രവര്‍ത്തനം ചെയ്താലും ദൈവത്തിനു മുന്നില്‍ വിലയുണ്ടാകില്ല: മാര്‍ ആലഞ്ചേരി പറഞ്ഞു. ഉപവിയുടെ സന്യാസിനീ സമൂഹം മൂന്നു കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്‌തെന്ന് അധ്യക്ഷത വഹിച്ച തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി. പ്രളയക്കെടുതികള്‍ നേരിടാന്‍ കേരളത്തിലെ രൂപതകളും ഇടവകകളും സംഘടനകളും വലിയ സേവനങ്ങളാണു ചെയ്ത്. മാധ്യമങ്ങളും സര്‍ക്കാരും തമസ്‌കരിക്കാന്‍ ശ്രമിച്ചാലും ഇത്തരം സേവനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം ആര്‍ച്ച് ബിഷപ്പ് വായിച്ചു. പ്ലാറ്റിനം ജൂബിലി പദ്ധതി സമര്‍പ്പണവും സ്മരണിക പ്രകാശനവും നടന്നു. രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട്, സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ. പോള്‍ ആച്ചാണ്ടി സിഎംഐ, സിഎസ്സി സന്യാസിനീ സമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലുസീന, ദേവമാതാ പ്രോവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ഡേവിസ് പനയ്ക്കല്‍ സിഎംഐ, തിരൂര്‍ പള്ളി വികാരി ഫാ. ഡേവിസ് പനംകുളം, സിഎംസി നിര്‍മല പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അനിജ സിഎംസി, പി.എ. മാധവന്‍, കോലഴി പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ഉണ്ണികൃഷ്ണന്‍, ഡോ. പീറ്റര്‍ എം. രാജ്, വി.കെ. സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വികാര്‍ ജനറല്‍ സിസ്റ്റര്‍ ഫ്‌ളവര്‍ലെറ്റ് സിഎസ്‌സി നന്ദി പറഞ്ഞു.
Image: /content_image/India/India-2019-11-20-03:16:17.jpg
Keywords: ആലഞ്ചേ
Content: 11717
Category: 18
Sub Category:
Heading: ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദര്‍ശിച്ചു
Content: കോതമംഗലം: മാര്‍ ബസേലിയോസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരം ആറിനായിരുന്നു സന്ദര്‍ശനം. സീറോ മലബാര്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍ കര്‍ദ്ദിനാളിനൊപ്പമുണ്ടായിരുന്നു. ശ്രേഷ്ഠ ബാവയെ സന്ദര്‍ശിക്കാനെത്തിയ യാക്കോബായ സഭ മെത്രാപ്പോലീത്തമാരായ യെല്‍ദോ മോര്‍ തീത്തോസ്, മാത്യൂസ് മോര്‍ അഫ്രേം എന്നിവരുടെ സാന്നിധ്യത്തില്‍ മുക്കാല്‍ മണിക്കൂറിലേറെ സൗഹൃദ സംഭാഷണം നീണ്ടു. പൂര്‍ണ ആരോഗ്യത്തോടെ കര്‍മമേഖലയില്‍ ഉടന്‍ സജീവമാകാന്‍ ശ്രേഷ്ഠ ബാവയ്ക്ക് സാധിക്കട്ടെയെന്ന് കര്‍ദ്ദിനാള്‍ ആശംസിച്ചു.
Image: /content_image/India/India-2019-11-20-03:33:08.jpg
Keywords: യാക്കോ
Content: 11718
Category: 11
Sub Category:
Heading: ആൻറി ഡ്രഗ്സ് സ്റ്റുഡൻസ് യൂണിയന്‍ മുഖ്യമന്ത്രിക്കു ഭീമ ഹർജി നല്‍കി
Content: തിരുവനന്തപുരം/ തലശ്ശേരി: പഴങ്ങളിൽ നിന്നും ധാന്യങ്ങളിൽ നിന്നും മദ്യ ഉൽപ്പാദനം നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ ആൻറി ഡ്രഗ്സ് സ്റ്റുഡൻസ് യൂണിയന്റെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്ക് വിദ്യാർഥികള്‍ ഭീമ ഹർജി നല്‍കി. കണ്ണൂർ കാസർകോട് ജില്ലകളിലെ എ ഡി എസ് യു പ്രവർത്തിക്കുന്ന ഇരുന്നൂറിൽപ്പരം വിദ്യാലയങ്ങളിൽ നിന്നായി കാൽ ലക്ഷത്തിലധികം വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച പ്രതിഷേധസൂചകമായ ഒപ്പുകൾ സമാഹരിച്ചാണ് ഈ ഭീമ ഹർജി മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമർപ്പിച്ചത്. പ്രത്യക്ഷത്തിൽ ജനക്ഷേമകരമായി തോന്നുമെങ്കിലും ഗുരുതരമായ ഭവിഷ്യത്തുകൾ കുടുംബത്തിലും സമൂഹത്തിലും പ്രത്യേകിച്ച് കുട്ടികളിലും ഉണ്ടാകുമെന്ന വിദ്യാർത്ഥികളുടെ ആശങ്കയിൽ നിന്നാണ് എ ഡി എസ് യു ഇത്തരമൊരു നീക്കത്തിന് നേതൃത്വം നൽകിയത്. സുലഭമായി മദ്യം ഉൽപാദിപ്പിക്കാനും ഉപയോഗിക്കുവാനും സാധ്യത നൽകപ്പെടുമ്പോൾ മദ്യത്തിനും മറ്റു ലഹരി പദാർത്ഥങ്ങൾക്കും വിദ്യാർത്ഥികൾ വേഗത്തിൽ അടിമപ്പെടാനുള്ള സാധ്യതയുണ്ട്. ചെറുപ്പകാലം മുതൽ ലാഘവത്വത്തോടെ മദ്യപാനത്തെ നോക്കിക്കാണുമ്പോൾ തെറ്റായ പ്രവണതകൾ ശീലിക്കുവാൻ നിർദ്ദിഷ്ട മദ്യനയം കാരണമായേക്കാം. ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന ആവശ്യമാണ് കുട്ടികൾ സർക്കാരിന് മുൻപിൽ സമർപ്പിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ എം എൽ എ മാരായ കെ സി ജോസഫ്, സണ്ണി ജോസഫ്, എന്നിവരുടെ സാന്നിധ്യത്തിൽ എ ഡി എസ് യു ഡയറക്ടർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം, കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡണ്ട് ഡോ. ജോസ് ലെറ്റ്‌ മാത്യു, എ ഡി എസ്‌ യു ഓർഗനൈസർ അഡ്വ.മനോജ് എം കണ്ടത്തിൽ, ചീഫ് ആനിമേറ്റർ ആൽബിൻ മണ്ടുംപാല, എ ഡി എസ് യു ജനറൽ സെക്രട്ടറി എബിൻ മാത്യൂസ്, എന്നിവരുടെ നേതൃത്വത്തിലാണ് നിവേദന സമർപ്പണം നടന്നത്.
Image: /content_image/India/India-2019-11-20-03:53:48.jpg
Keywords: മദ്യ
Content: 11719
Category: 9
Sub Category:
Heading: വട്ടായിലച്ചന്റെ ധ്യാനത്തിനൊരുക്കമായി സെഹിയോനിൽ നാല്പതുമണിക്കൂർ ദിവ്യകാരുണ്യ ആരാധന: ഡിസംബർ 12 മുതൽ 15 വരെ നടക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റിലേക്ക് ബുക്കിങ് തുടരുന്നു
Content: ബർമിങ്ഹാം: യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാകുന്ന ശുശ്രൂഷകളിലൂടെ അനേകരെ ജീവിതനവീകരണത്തിലേക്കും ക്രിസ്തീയ വിശ്വാസത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന വട്ടായിലച്ചൻ നയിക്കുന്ന നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിനൊരുക്കമായി ബിർമിങ്ഹാം സെഹിയോനിൽ നാല്പത് മണിക്കൂർ തുടർച്ചയായ ദിവ്യകാരുണ്യ ആരാധന നടക്കുന്നു. ഈമാസം 28 ന് രാവിലെ 6 മുതൽ 29 രാത്രി 10 വരെയാണ് ആരാധന. യൂറോപ്പിൽ ആദ്യമായി റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ. സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് "എഫാത്ത കോൺഫറൻസ് " യുകെ യിലെ ഡെർബിഷെയറിലാണ് നടക്കുന്നത്. ഡിസംബർ 12 മുതൽ 15 വരെ നടക്കുന്ന ധ്യാനത്തിൽ ഡാർബിഷെയറിലെ നയനമനോഹരമായ ഹേയസ് കോൺഫറൻസ് സെന്റർ യൂറോപ്പിന്റെ അഭിഷേകാഗ്നി മലയായി മാറും. ഇതിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കലും ധ്യാനത്തിൽ പങ്കെടുക്കും. എഫാത്ത കോൺഫറൻസിനായി അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചനശുശ്രൂഷകനായ ഫാ.ഷൈജു നടുവത്താനിയിൽ, ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നുവരുന്നു. യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് താഴെ കാണുന്ന വെബ്‌സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്. >>>>>> www.afcmuk.org #{red->none->b->അഡ്രസ്സ് ; ‍}# THE HAYES <br> SWANWICK <br> DERBYSHIRE <br> DE55 1AU #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്:}# അനീഷ് തോമസ് - 07760254700 <br> ബാബു ജോസഫ് - 07702061948
Image: /content_image/Events/Events-2019-11-20-04:00:36.jpg
Keywords: യേശു നാമ