Contents

Displaying 11381-11390 of 25160 results.
Content: 11700
Category: 18
Sub Category:
Heading: വന്‍ വിജയമായി ഇടുക്കി രൂപതയിലെ വൈദിക സന്യസ്ത അല്‍മായ മഹാസംഗമം
Content: വെള്ളയാംകുടി: ഇടുക്കി രൂപത അസാധാരണ പ്രേഷിത മാസാചരണത്തിന് വൈദിക സന്യസ്ത അല്‍മായ മഹാസംഗമത്തോടെ ഉജ്വല സമാപനം. രൂപതയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ മഹാസംഗമം വിശ്വാസ ചൈതന്യത്തിന്റെയും സീറോ മലബാര്‍ സഭ മിഷന്‍ ദൗത്യ മഹാത്മ്യത്തിന്റെയും പ്രഘോഷണമായി. ഇരുന്നൂറോളം വൈദികരും ആയിരത്തോളം സമര്‍പ്പിതരും ഇടവക പ്രതിനിധികളും ഭക്തസംഘടന പ്രതിനിധികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളെ സാക്ഷിനിര്‍ത്തി ഷംഷാബാദ് മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. കുടുംബ ബന്ധങ്ങളുടെ അച്ചടക്കവും സമര്‍പ്പിതരുടെ ജീവാര്‍പ്പണവുമാണ് ക്രൈസ്തവ സഭകളുടെ അടിസ്ഥാനമെന്നു മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. സംഗമത്തില്‍ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. കത്തോലിക്കാസഭ ഭാരതത്തിനു നല്‍കിയ സംഭാവനകള്‍ തമസ്‌കരിക്കപ്പെടാതിരിക്കാന്‍ ജാഗ്രത കാട്ടണമെന്നു മാര്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു. ഡിസിഎല്‍ കൊച്ചേട്ടന്‍ ഫാ.റോയി കണ്ണന്‍ചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. ക്രൈസ്തവ സഭയ്ക്കുനേരെ അടുത്ത കാലത്തു നടക്കുന്ന കരുതിക്കൂട്ടിയുള്ള ആക്രമണം കാണാതെ പോകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭദ്രാവതി മെത്രാന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത്, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി പോള്‍ സിഎംസി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി വി.വി. ലൂക്ക, മോണ്‍. ഏബ്രഹാം പുറയാറ്റ് എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ സ്വാഗതമാശംസിച്ചു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. സിസ്റ്റര്‍ സുഗുണ എഫ്‌സിസി നന്ദി പറഞ്ഞു.
Image: /content_image/India/India-2019-11-18-04:24:58.jpg
Keywords: സന്യസ്
Content: 11701
Category: 13
Sub Category:
Heading: നൂറു വയസ്സു തികഞ്ഞ വൈദികനെ വസതിയില്‍ ബലിയര്‍പ്പിക്കാന്‍ ക്ഷണിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ഏപ്രിൽ മാസത്തില്‍ നൂറുവയസ്സു തികഞ്ഞ ബൊളോഞ്ഞയിലെ വൈദീകരുടെ ഡീനായ ഫാ. ഏർണെസ്റ്റൊയെ സാന്താ മാർത്തയിൽ ദിവ്യബലിയർപ്പിക്കാൻ ക്ഷണിച്ച് ഫ്രാൻസിസ് പാപ്പ. പലരേയും പോലെ താനും ഒരു സാധാരണ വൈദികനാണെന്നും രണ്ടാം ലോകമഹായുദ്ധകാലത്താണ് താന്‍ വൈദീകപട്ടം സ്വീകരിച്ചതെന്നു അദ്ദേഹം പറഞ്ഞു. 75 വർഷം വൈദീകനായി ജീവിതം പിന്നിട്ട തന്‍റെ വൈദീക ജീവിതം മാർപാപ്പായുമൊത്ത് ആഘോഷിക്കാൻ കഴിഞ്ഞതിന് താൻ കടപ്പെട്ടിരിക്കുന്നത് മൊസാംബിക്കിൽ മിഷ്ണറിയായി മരിച്ച തന്‍റെ സഹോദരി അനനിയായോടാണെന്ന് ഫാ. ഏർണെസ്റ്റോ പറഞ്ഞു. യുദ്ധത്തിന്‍റെ ദുരിതങ്ങൾ ഏറ്റുവാങ്ങി കൂടെയുണ്ടായിരുന്ന പലരുടേയും ദുരന്തമരണങ്ങൾ കണ്ട അദ്ദേഹം ഭീഷണികൾ നേരിട്ട അവസരങ്ങൾ ഒസ്സർവത്തോരെ റൊമാനോ പത്രവുമായി പങ്കുവച്ചു. കർഷക കുടുംബത്തിൽ ജനിച്ച അഞ്ചു മക്കളില്‍ ഒരാളായിരുന്നു ഏർണെസ്റ്റോ. ഇപ്പോൾ ബൊളോഞ്ഞയിലെ വൈദീകരുടെ ഡീനായ അദ്ദേഹം കാസ്തൽ ഫ്രാങ്കോ എമീലിയായിലാണ് ശുശ്രൂഷ ചെയ്യുന്നത്.
Image: /content_image/News/News-2019-11-18-05:34:55.jpg
Keywords: പാപ്പ
Content: 11702
Category: 18
Sub Category:
Heading: അല്‍മായരെന്നാൽ ഭൂമിയുടെ കാവൽക്കാർ: ഡോ.ജെയിംസ് ആനാപറമ്പിൽ
Content: ആലപ്പുഴ: അല്‍മായരെന്നാൽ 'ഭൂമിയുടെ കാവൽക്കാർ' എന്നാണ് അർത്ഥമെന്നു ആലപ്പുഴ രൂപതാ മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിൽ. കെ.എൽ.സി.എ. (കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ) ആലപ്പുഴ രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദരവ് 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു പിതാവ്. ഈ ലോകം മനുഷ്യവാസയോഗ്യമാക്കി മാറ്റി എടുക്കാൻ ശ്രമിക്കണം, തീരദേശപരിപാലന നിയമം രണ്ടുവശവും കണ്ടു തീരുമാനമെടുക്കുന്നവരാണ് നമ്മൾ, ഒരേസമയം നമുക്കിവിടെ താമസിക്കണം അതേസമയം തന്നെ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പറ്റിയും ചിന്തിക്കണം. കടലും, കായലും തമ്മിലുള്ള ബന്ധത്തിൽ നിന്നാണ് നമ്മുടെ സംസ്‌കൃതി രൂപപ്പെട്ടിള്ളത്. വേലിയേറ്റവും വേലിയിറക്കവും എന്നത് ഭൂമിയുടെ തീരദേശവാസികളുടെ ജീവിതതാളത്തിൽ പെട്ടിട്ടുള്ളതാണ്. അവിടുന്ന് ഒളിച്ചോടപ്പെടുവാനുള്ളവരല്ല നമ്മള്‍. അതുപോലെതന്നെ, അടിച്ചേല്പിക്കപ്പെടുന്ന തീരദേശപരിപാലന നിയമത്തിൽ വീഴുന്നവരുമല്ല നമ്മൾ പക്ഷെ, ബോധമുള്ളവർ ആകണം. ഇതിനെ സംരക്ഷിക്കണം. ഇവിടെ നമുക്ക് താമസിക്കണം. ദേവാലയങ്ങളൊക്കെ പ്രകൃതിയുടെ കൂടാരം പോലെ ആയിതീരണം അതാണ്‌ ദേവാലയസങ്കല്പം. പ്രകൃതിയും, മനുഷ്യനും, ദൈവവും ഒന്നുചേരുന്ന പറുദീസയാണ് ദേവാലയത്തിന്റെ പ്രതീകം. ദേവാലയത്തിൽ പ്ലാസ്റ്റിക് വെക്കുന്നത് പാപമാണ്. പ്രകൃതിയെ മലിനപ്പെടുത്തുന്ന ഒന്നും നമ്മുടെ ഈ വിശുദ്ധ സ്ഥലങ്ങളിൽ അനുവദിക്കരുതെന്നും പിതാവ് ഉദ്‌ബോധിപ്പിച്ചു.
Image: /content_image/India/India-2019-11-18-06:28:58.jpg
Keywords: അല്‍മാ
Content: 11703
Category: 18
Sub Category:
Heading: സമർപ്പിത പ്രേഷിത പ്രോലൈഫ് കുടുംബങ്ങൾക്ക് രൂപം നൽകും
Content: കൊച്ചി. ദൈവ മഹത്വത്തിനും മനുഷ്യ നന്മക്കുമായി ശുശ്രുഷകൾ ചെയ്യുവാൻ കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ സമർപ്പിത പ്രേഷിത കുടുംബങ്ങൾക്ക് രൂപം നൽകുവാൻ തീരുമാനിച്ചു. സഭയിലും സമൂഹത്തിലും ജീവന്റെ സംസ്കാരം സജീവമാക്കുവാൻ, കത്തോലിക്ക രൂപതകളിൽ മാതൃകാ കുടുംബജീവിത സാക്ഷ്യത്തിലൂടെ പ്രവർത്തിക്കണമെന്ന് പാലാരിവട്ടം പി ഓ സി യിൽ ചേർന്ന നേതൃസമ്മേളനം ആഹ്വാനം ചെയ്തു. ഡയറക്ടർ ഫാ. പോൾ മാടശ്ശേരി ഉത്‌ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ സാബു ജോസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ 2020 ലെ വിവിധ കർമ്മപദ്ധതികൾ ആസൂത്രണം ചെയ്തു. സംസ്ഥാന തലത്തിൽ പ്രവർത്തക കുടുംബ സമ്മേളനം 'ജീവോൽസവ് 2020' ഫെബ്രുവരി മാസം കൊച്ചിയിൽ നടക്കും. പ്രോലൈഫ് ദിനാഘോഷം മാർച്ചിൽ തിരുവനന്തപുരം മേഖലയിൽ നടത്തും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, മലബാർ മേഖലകളിൽ വ്യസ്ത്യസ്തമായ സമ്മേളങ്ങൾ നടത്തും.സംസ്ഥാന ഭാരവാഹികളായ ജോർജ് എഫ് സേവ്യേർ, സിസ്റ്റർ മേരി ജോർജ്, ഉമ്മച്ചൻ ചക്കുപുരയ്‌ക്കൽ, നാൻസി പോൾ എന്നിവർ ഈ മേഖലകളിലെ മേഖല പരിപാടികൾക്ക് മേഖലകളിലെ ഡയറക്ടർ, പ്രസിഡന്റ്‌ സമിതിഭാരവാഹികളോടൊപ്പം നേതൃത്വം നൽകും. സമർപ്പിത ജീവിതത്തിന്റെ 50 വർഷം പിന്നിട്ട അനിമേറ്റർ സിസ്റ്റർ മേരി ജോർജ് എഫ് സി സി, ഡെപ്യൂട്ടി തഹസിൽദാറായി പ്രമോഷൻ ലഭിച്ച ജെയിംസ് ആഴ്ച്ചങ്ങാടൻ എന്നിവരെ സമിതി അനുമോദിച്ചു. ജനറൽ സെക്രട്ടറി അഡ്വ . ജോസി സേവ്യർ റിപ്പോർട്ടും ഖജാൻജി ടോമി പ്ലാത്തോട്ടം കണക്കും അവതരിപ്പിച്ചു. ആനിമേറ്റർമാരായ സിസ്റ്റർ മേരി ജോർജ്, ജോർജ് എഫ് സേവ്യേർ, വൈസ് പ്രെസിഡന്റുമാരായ ജെയിംസ് ആഴ്ച്ചങ്ങാടൻ, ഉമ്മച്ചൻ ആലപ്പുഴ, സെക്രട്ടറിമാരായ ഷിബു ജോൺ, വർഗീസ്‌ എം. എ, മാർട്ടിൻ ന്യൂനസ്, എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2019-11-18-07:16:18.jpg
Keywords: പ്രോലൈ
Content: 11704
Category: 13
Sub Category:
Heading: ജാര്‍ഖണ്ഡില്‍ ക്രൈസ്തവ പീഡനം തുടരുന്നു: വചനപ്രഘോഷകനും കുടുംബത്തിനും ക്രൂര മര്‍ദ്ദനം
Content: ന്യൂഡല്‍ഹി: തീവ്രഹിന്ദുത്വവാദികള്‍ ജാര്‍ഖണ്ഡില്‍ ക്രൈസ്തവര്‍ക്കു നേരെ നടത്തുന്ന ആക്രമണം കൂടുതല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ഗര്‍ഖ്വാ ജില്ലയിലെ പരിഹാര ഗ്രാമത്തിലെ ഇവാഞ്ചലിക്കല്‍ സഭയുടെ കാല്‍വരി ഗോസ്പല്‍ മിനിസ്ട്രിയിലെ വചനപ്രഘോഷകന്‍ ബസന്ത് കുമാറിനും കുടുംബത്തിനും നേരെ അതികഠിനമായ ആക്രമണമാണുണ്ടായത്. സ്വഭവനത്തില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തിക്കൊണ്ടിരുന്ന കുടുംബത്തിന് നേരെ ആര്‍‌എസ്‌എസ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ ബസന്ത് കുമാറിന്റെ ഭാര്യ ഇപ്പോള്‍ കോമായിലാണ്. അവരുടെ മകനും ക്രൂര മര്‍ദ്ദനത്തിനു ഇരയായി. പരിക്കേറ്റ് അവശനായ പോലീസ് സ്റ്റേഷനിലെത്തിയ ബസന്ത് പരാതിപ്പെട്ട ശേഷം ബോധരഹിതനായി മറിഞ്ഞുവീഴുകയായിരിന്നുവെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പതോളം വരുന്ന ആര്‍.എസ്.എസ് സംഘം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്നവര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും, പാസ്റ്ററിന്റെ പ്രായമായ അമ്മ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിക്കുകയുമായിരുന്നെന്ന് സാമൂഹ്യപ്രവര്‍ത്തകനായ റവ. പാറ്റ്സി ഡേവിഡ് വെളിപ്പെടുത്തി. മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന 'പെഴ്സേക്ക്യൂഷന്‍ റിലീഫ്' സംഘടനയുടെ സ്ഥാപകനായ ഷിബു തോമസ് ഹീനമായ അക്രമത്തെ അപലപിച്ചു. 2017-ല്‍ ജാര്‍ഖണ്ഡില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം പാസ്സായതിനുശേഷം നിയമത്തിന്റെ മറവില്‍ ഹിന്ദുത്വവാദികള്‍ നിരപരാധികളായ ക്രിസ്ത്യാനികളെ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നു ഷിബു തോമസ്‌ ഏഷ്യാന്യൂസിനോട് വെളിപ്പെടുത്തി. വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും, പാസ്റ്റര്‍മാര്‍ക്കുമെതിരെ മതപരിവര്‍ത്തന കേസുകള്‍ ചമഞ്ഞെടുക്കുകയാണെന്നും ഷിബു തോമസ്‌ ചൂണ്ടിക്കാട്ടി. അതേസമയം ക്രൈസ്തവര്‍ക്ക് നേരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ തടയുന്നതിനോ ഹിന്ദുത്വവാദികളെ നിലക്ക് നിര്‍ത്തുന്നതിനോ ജാര്‍ഖണ്ഡ് സര്‍ക്കാരോ പോലീസോ തയാറാകുന്നില്ലായെന്ന ആരോപണം നേരത്തെ മുതല്‍ തന്നെ ശക്തമാണ്.
Image: /content_image/News/News-2019-11-18-07:46:37.jpg
Keywords: ജാര്‍ഖണ്ഡ
Content: 11705
Category: 13
Sub Category:
Heading: കാര്‍ളോയുടെ നാമകരണം പുതിയ തലങ്ങളിലേക്ക്: കംപ്യൂട്ടര്‍ ജീനിയസ് വാഴ്ത്തപ്പെട്ട പദവിയ്ക്കരികെ
Content: അസീസ്സി: അഗാധമായ ദിവ്യകാരുണ്യ ഭക്തിയില്‍ ജീവിച്ച് പതിനഞ്ചാം വയസില്‍ മരണമടഞ്ഞ് തിരുസഭ ധന്യപദവിയിലേക്ക് ഉയര്‍ത്തിയ കാര്‍ളോ അക്യൂറ്റിസിന്റെ നാമകരണം പുതിയ തലങ്ങളിലേക്ക്. ലുക്കീമിയയെ തുടര്‍ന്നു നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട കാർളോയുടെ മദ്ധ്യസ്ഥതയിൽ രോഗസൗഖ്യം ലഭിച്ചതായി വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള തിരുസംഘത്തിന്റെ മെഡിക്കൽ കൗൺസിൽ കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു. ഇനി പ്രസ്തുത രോഗസൗഖ്യത്തെ സംബന്ധിച്ച വിശദാംശങ്ങൾ ദൈവശാസ്ത്ര കമ്മീഷന്റെ പരിഗണനയ്ക്കായി പോകുമെന്നും അധികം വൈകാതെ ഈ കൗമാര ബാലന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാര്‍ളോയുടെ മധ്യസ്ഥതയില്‍ ബ്രസീല്‍ സ്വദേശിയായ ബാലനു ലഭിച്ച അത്ഭുതസൌഖ്യം സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. സഭയ്ക്ക് മുഴുവനായും, പ്രത്യേകിച്ച് യുവജനങ്ങൾക്കും വിശുദ്ധിയിലൂടെയുളള യാത്രയിൽ പ്രോത്സാഹനമാകാൻ ദൈവം തന്റെ ദാസനെ മഹത്വപ്പെടുത്തുന്നതിനായി തങ്ങൾ പ്രാർത്ഥന തുടരുകയാണെന്ന് അസീസിയിലെ ആർച്ച് ബിഷപ്പായ ഡൊമിനികോ സോറൺഡീനോ പറഞ്ഞു. വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം അസീസിയിൽ നടക്കാനാണ് കൂടുതൽ സാധ്യതയുള്ളതെന്ന് സൂചനകളുണ്ട്. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. നമ്മൾ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍ളോ പതിനൊന്നാമത്തെ വയസ്സിൽ കുറിച്ചു. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. അടുത്തിടെ കാര്‍ളോ അക്യൂറ്റിസിന്റെ ശരീരം അഴുകാത്ത നിലയിൽ കണ്ടെത്തിയെന്ന്‍ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ ഫാ. മാര്‍സെലോ ടെനോറിയോ സാക്ഷ്യപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2019-11-18-09:40:13.jpg
Keywords: കാര്‍ളോ, ദിവ്യകാരുണ്യ
Content: 11706
Category: 9
Sub Category:
Heading: തിന്മയ്‌ക്കെതിരെ തീയായി ഇന്റർനാഷണൽ യൂത്ത് കോൺഫറൻസ്: യൂറോപ്പിൽ വൻ ഒരുക്കങ്ങൾ: അയർലണ്ടിൽ പ്രത്യേക മരിയൻ പ്രദക്ഷിണം 21ന്
Content: ഡബ്ലിൻ: റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഇന്റർ നാഷണൽ യൂത്ത് കോൺഫറസിനൊരുക്കമായി 21ന് അയർലണ്ടിൽ പ്രത്യേക മരിയൻ പ്രദക്ഷിണം. മുപ്പത്തിമൂന്ന് ദിവസത്തെ മരിയൻ സമർപ്പണ പ്രാർത്ഥനാ യജ്‌ഞം വിവിധ രാജ്യങ്ങളിലെ ശുശ്രൂഷകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. ക്രിസ്തീയ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് വർത്തമാന കാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ, നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾ പങ്കെടുക്കുന്ന ഇന്റർനാഷണൽ യൂത്ത് കോൺഫറൻസ് അയർലണ്ടിലെ ഡബ്ലിനിലാണ് ഡിസംബർ 27 മുതൽ 30 വരെ നടക്കുക. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക പ്രശസ്ത വചനപ്രഘോഷകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നാലുദിവസത്തെ ധ്യാന ശുശ്രൂഷകളോടുകൂടിയ യൂത്ത് കോൺഫറൻസ് നയിക്കും. അപ്പസ്തോലിക് നൂൺഷ്യോ‌ ആർച്ച് ബിഷപ്പ് ജൂഡ് തദ്ദേവൂസ് ഒക്കോലോ, ബിഷപ്പ് അൽഫോൻസ് കുള്ളിനൻ, സീറോ മലബാർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ പങ്കെടുക്കുന്ന കോൺഫറൻസിൽ അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ ഫാ.സോജി ഓലിക്കലും ഫാ. വട്ടായിലിനൊപ്പം ചേരും. യൂത്ത് കോൺഫറൻസിനൊരുക്കമായി മുപ്പത്തിമൂന്ന് ദിവസത്ത മരിയൻ സമർപ്പണ പ്രാർത്ഥനായജ്‌ഞം അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. നവംബർ 21 ന് വ്യാഴാഴ്ച പ്രത്യേക മരിയൻ ജപമാല പ്രദക്ഷിണം നടക്കും. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചുകൊണ്ട് അയർലണ്ടിലെ എല്ലാ സ്ഥലങ്ങളിലും അന്നേദിവസം മരിയൻ പ്രദക്ഷിണം എത്തിച്ചേരും. ഫാ.ഷൈജു നടുവത്താനിയിൽ, ശുശ്രൂഷകരായ ജോസ് കുര്യാക്കോസ്, ഷിബു കുര്യൻ, ഐനിഷ് ഫിലിപ്പ് തുടങ്ങിയ പ്രമുഖരും ഭാഗമാകുന്ന യൂത്ത് കോൺഫറസിലേക്ക് {{ www.afcmteamireland.org -> http://www.afcmteamireland.org }} എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. 21 നടക്കുന്ന പ്രത്യേക മരിയൻ പ്രദക്ഷിണത്തിലേക്ക് സംഘാടകരായ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു . > #{red->none->b-> കൂടുതൽ വിവരങ്ങൾക്ക് ‍}# > സോണിയ 00353879041272 <br> ആന്റോ 00353870698898 സിൽജു 00353863408825.
Image: /content_image/Events/Events-2019-11-18-10:36:35.jpg
Keywords: മരിയന്‍
Content: 11707
Category: 1
Sub Category:
Heading: ആശങ്ക ഒഴിയാതെ നൈജീരിയ: ഇരുപത് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ വൈദികനെ തട്ടിക്കൊണ്ടു പോയി
Content: എനുഗു: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്നും ഇരുപത് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ വൈദികനെയും അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച എനുഗു സംസ്ഥാനത്ത് നിന്നുമാണ് ആയുധധാരികളായ അജ്ഞാതര്‍ ഫാ. തിയോഫിലൂസ് എന്‍ഡുലു എന്ന വൈദികനെ തട്ടിക്കൊണ്ടുപ്പോയത്. പാസ്റ്ററല്‍ കൗണ്‍സലിംഗ് മീറ്റിംഗ് കഴിഞ്ഞ് തിരിച്ചു വരുന്ന വഴിക്ക് അമാന്‍സിയോഡ് റോഡില്‍ വെച്ചാണ് എനുഗു സംസ്ഥാനത്തിലെ ഇഹുവോനിയ സെന്റ്‌ പാട്രിക് കത്തോലിക്കാ ഇടവക വികാരിയായ ഫാ. തിയോഫിലൂസ് എന്‍ഡുലുവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കത്തോലിക്ക വൈദികരുടെ തിരോധാന വാര്‍ത്ത നൈജീരിയയിലെ ക്രൈസ്തവരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സ്റ്റെല്ല ന്‍വോഡോ എന്ന സ്ത്രീക്കൊപ്പമാണ് ഫാ. തിയോഫിലൂസിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് സംസ്ഥാന പോലീസിന്റെ ഔദ്യോഗിക വക്താവായ എബേരെ അമരൈസു വെളിപ്പെടുത്തി. ഓപ്പറേഷന്‍ പഫ് ആഡറിലൂടെ സ്ത്രീയെ മോചിപ്പിച്ചുവെങ്കിലും വൈദികനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും, തട്ടിക്കൊണ്ടുപോയവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് വക്താവ് കൂട്ടിച്ചേര്‍ത്തു. എനുഗു സംസ്ഥാനത്ത് കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ എട്ടുമാസങ്ങള്‍ക്കുള്ളില്‍ ഇത് എട്ടാമത്തെ വൈദികനാണ് തട്ടിക്കൊണ്ടുപോകലിന് ഇരയാകുന്നത്. ഇവരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരിന്നു. ക്വീന്‍ ഓഫ് ദി അപ്പോസ്തല്‍ സ്പിരിച്ച്വല്‍ ഇയര്‍ സെമിനാരി വൈസ് റെക്ടറായ ഫാ. അരിന്‍സെ മാഡുവാണ് ഇതിന് മുന്‍പ് തട്ടിക്കൊണ്ടു പോകലിനിരയായത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നു എസീഗുവിലെ ഇമെയിസേ ഓവായിലെ സെമിനാരി കവാടത്തില്‍വെച്ചായിരിന്നു വൈദികനെ അജ്ഞാതര്‍ കടത്തിയത്. അടുത്ത ദിവസങ്ങളില്‍ നൈജീരിയായില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയുടെ സ്പോണ്‍സര്‍ തുര്‍ക്കി ആണെന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിന്നു.
Image: /content_image/News/News-2019-11-18-11:10:34.jpg
Keywords: നൈജീ, ആഫ്രി
Content: 11708
Category: 1
Sub Category:
Heading: പിശാചിനെതിരെയുള്ള പോരാട്ടത്തില്‍ സുസജ്ജരായി അറുപതോളം ഭൂതോച്ചാടകർ
Content: ചിക്കാഗോ: ചിക്കാഗോയിലെ മൊണ്ടലെയ്ൻ സെമിനാരിയിൽ സ്ഥിതിചെയ്യുന്ന ‘പോപ്പ് ലിയോ 13-ാമൻ ഇൻസ്റ്റിറ്റൂട്ടി’ൽനിന്ന് ഈ വർഷം പരിശീലനം പൂർത്തിയാക്കിയത് അറുപതോളം ഭൂതോച്ചാടകർ. ആഫ്രിക്ക, ഓസ്‌ട്രേലിയ, അയർലൻഡ്, മെക്‌സിക്കോ, അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള വൈദികരും ഡീക്കന്മാരുമാണ് രണ്ടു വർഷം ദൈര്‍ഖ്യമുള്ള കോഴ്സ് നാലു ടേമുകളിലായി പൂര്‍ത്തീകരിച്ചത്. വത്തിക്കാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ള പ്രമുഖ ഭൂതോച്ചാടകരുടെയും അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്നവരുടെയും നേതൃത്വത്തിലായിരുന്നു ക്ലാസുകൾ. എല്ലാക്കാലത്തേക്കാളുപരി ആധുനിക കാലത്ത് വളർന്നുവരുന്ന പേഗൻ സംസ്‌ക്കാരങ്ങളോട് പോരാടാൻ വിശ്വാസികളെ സഹായിക്കുകയാണ് ‘പോപ്പ് ലിയോ 13-ാമൻ ഇൻസ്റ്റിറ്റിയൂ’ട്ടിന്റെ ഉദ്ദേശ്യമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് എപ്പിസ്‌ക്കോപ്പൽ മേഡറേറ്റർ ബിഷപ്പ് റോബർട്ട് ഗ്രൂസ് പറഞ്ഞു. 2010ൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള മൂന്നാമത്തെ ബാച്ചാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
Image: /content_image/News/News-2019-11-18-12:27:43.jpg
Keywords: ഭൂതോ
Content: 11709
Category: 14
Sub Category:
Heading: ഓരോ ഇടവകയ്ക്കും ആപ്പ്: സീറോ മലബാര്‍ സഭയുടെ പാരിഷ് ആപ്പ് വിശ്വാസികളിലേക്ക്
Content: കൊച്ചി: സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളെയും ഇടവകകളെയും വിശ്വാസികളെയും ഇന്റര്‍നെറ്റ് ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമായി. സഭാസംബന്ധമായ അറിയിപ്പുകളും വാര്‍ത്തകളും ഉള്‍പ്പെടെ സമഗ്രവിവര വിനിമയം ലക്ഷ്യമാക്കി സഭയുടെ ഇന്റര്‍നെറ്റ് മിഷനാണ് ആപ്ലിക്കേഷനു രൂപം നല്‍കിയിട്ടുള്ളത്. കോട്ടയം, തലശേരി, മാനന്തവാടി രൂപതകളില്‍ എല്ലാ ഇടവകകളുടെയും മൊബൈല്‍ ആപ്പുകള്‍ ഇതിനകം തയാറായിക്കഴിഞ്ഞു.ഇതോടൊപ്പം സഭയിലെ സ്ഥാപനങ്ങള്‍, സന്യാസ സമൂഹങ്ങള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയെല്ലാം നെറ്റ് വര്‍ക്കിന്റെ ഭാഗമാകും. പ്ലേസ്‌റ്റോറില്‍ നിന്നോ ആപ്പ് സ്‌റ്റോറില്‍നിന്നോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇടവകകളില്‍ പേരും മൊബൈല്‍ നമ്പറും അനുബന്ധ വിവരങ്ങളും ചേര്‍ത്തിട്ടുള്ള എല്ലാവര്‍ക്കും ഇതിന്റെ സേവനം ലഭ്യമാകും. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കു താത്കാലികമായി ഉപയോഗിക്കാന്‍ സീറോ മലബാര്‍ സഭയുടെ ലോഗോയോടു കൂടിയ പബ്ലിക് ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. രൂപത മെത്രാന് വൈദികരുമായോ വിശ്വാസികളുമായോ സംഘടനകളുമായോ ആശയവിനിമയം നടത്താന്‍ ഇതിലൂടെ സാധിക്കും. ഇടവകയില്‍ നിന്നോ രൂപതയില്‍നിന്നോ വിശ്വാസികള്‍ക്ക് ആവശ്യമായ കൂദാശകള്‍ സംബന്ധിച്ചും മറ്റുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍, അനുമതിപത്രങ്ങള്‍ എന്നിവ സമീപഭാവിയില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ആവശ്യപ്പെടാം. വികാരിക്കോ ബന്ധപ്പെട്ട അധികാരികള്‍ക്കോ അപേക്ഷ പരിശോധിച്ച് നെറ്റ് വര്‍ക്ക് വഴി തന്നെ ആവശ്യപ്പെടുന്ന രേഖകള്‍ അയച്ചു നല്‍കാനും സാധിക്കും. സീറോ മലബാര്‍ ഡയറക്ടറി, കലണ്ടര്‍, അനുദിന സഭാവാര്‍ത്തകള്‍, പ്രാര്‍ത്ഥനകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയെല്ലാം മൊബൈല്‍ ആപ്പു വഴി ലഭ്യമാകും. ആരാധാനാക്രമമനുസരിച്ചുള്ള ഓരോ ദിവസത്തെയും ബൈബിള്‍ ഭാഗങ്ങള്‍, വചനസന്ദേശങ്ങള്‍ എന്നിവയും ലഭിക്കുമെന്നു സീറോ മലബാര്‍ ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടര്‍ ഫാ. ജോബി മാപ്രക്കാവില്‍ പറഞ്ഞു.
Image: /content_image/India/India-2019-11-19-04:00:27.jpg
Keywords: ആപ്ലിക്കേ