Contents
Displaying 11441-11450 of 25160 results.
Content:
11760
Category: 1
Sub Category:
Heading: ജപ്പാൻ സന്ദർശനത്തിന് ശേഷം കിം ജോങ് ഉന്നുമായി പാപ്പയുടെ കൂടിക്കാഴ്ച? റിപ്പോർട്ടുമായി കൊറിയൻ മാധ്യമങ്ങൾ
Content: സിയോൾ: ഫ്രാന്‍സിസ് പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷം ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തണമെന്ന് പാപ്പയോട് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ പല തവണ ആവശ്യപ്പെട്ടതായി ദക്ഷിണ കൊറിയന്‍ വാര്‍ത്താപത്രമായ ചോസുണ്‍ ഇല്‍ബോയുടെ റിപ്പോര്‍ട്ട്. ഇരുകൊറിയകളെയും തമ്മില്‍ വേര്‍തിരിക്കുന്ന സൈനികവിമുക്ത മേഖലയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുവാനാണ് പാപ്പയെ ക്ഷണിച്ചിരിക്കുന്നതെന്ന് ഭരണകൂട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് 'ചോസുണ്‍ ഇല്‍ബോ' പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. ജപ്പാന്‍ സന്ദര്‍ശനം അവസാനിച്ചതിന് ശേഷം കൊറിയന്‍ ഉപദ്വീപ് സന്ദര്‍ശിക്കുവാനുള്ള ക്ഷണം ദക്ഷിണ പ്രസിഡന്റിന്റെ ഓഫീസ് പ്രതിനിധി വഴി ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് ദക്ഷിണ കൊറിയയിലേയും മംഗോളിയയിലേയും അപ്പസ്തോലിക പ്രതിനിധിയായ ആല്‍ഫ്രഡ് ക്സൂയരെബ് മെത്രാപ്പോലീത്തക്ക് കൈമാറിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മെത്രാപ്പോലീത്ത ഓഗസ്റ്റില്‍ തന്നെ ഈ ക്ഷണം പാപ്പയെ അറിയിച്ചതായി കരുതപ്പെടുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം മൂണിന്റെ വത്തിക്കാന്‍ സന്ദര്‍ശന വേളയില്‍ നടന്ന ക്രിസ്തീയ ഐക്യത്തിന് വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയില്‍ വെച്ചും ഫ്രാന്‍സിസ് പാപ്പയെ കൊറിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വത്തിക്കാനില്‍ നിന്നും മൂണിന്റെ ഓഫീസിന് ഇതുവരെ ഇതുസംബന്ധിച്ച ഉറപ്പോ, പ്രതികരണമോ ലഭിച്ചിട്ടില്ല. ഫ്രാന്‍സിസ് പാപ്പ ദക്ഷിണ കൊറിയ സന്ദര്‍ശിക്കുമോ എന്നതിനെ സംബന്ധിച്ച് വത്തിക്കാന്‍ യാതൊരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ലെങ്കിലും ഇപ്പോള്‍ ജപ്പാനിലുള്ള പാപ്പക്ക് തന്റെ യാത്രാ പദ്ധതിയില്‍ മാറ്റം വരുത്തുക സാധ്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തന്റെ ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പാപ്പ ജപ്പാനില്‍ എത്തിയത്. കഴിഞ്ഞ 38 വര്‍ഷങ്ങള്‍ക്കുള്ളില്‍ ജപ്പാന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ.
Image: /content_image/News/News-2019-11-25-12:04:45.jpg
Keywords: കൊറിയ

11761
Category: 19
Sub Category:
Heading: ക്രൈസ്തവ സന്യാസത്തെ ഉടച്ചുവാര്‍ക്കാന്‍ ഇറങ്ങിയ നവോത്ഥാന നായകരോട് 'കന്യാസ്ത്രീക്ക് പറയാനുള്ളത്'
Content: കുറച്ചു ദിവസങ്ങളായിട്ട് ക്രൈസ്തവ സന്യാസത്തെ ഉടച്ചുവാർക്കണം എന്ന ആഗ്രഹത്തോടെ മലയാളത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്ന് ധരിയ്ക്കുന്നവർ "കന്യാസ്ത്രീകൾക്ക് പറയാനുള്ളത്" എന്ന തലക്കെട്ടോടെ അവർ പറയുന്ന ചില പരസ്യങ്ങൾ അല്പം ആകാംഷയോടെ ഞാൻ കാണുകയുണ്ടായി. സന്യാസ ജീവിതത്തിന്റെ ബാലപാഠങ്ങൾ പോലും അറിയാത്ത ജസ്റ്റിസ് കെമൽ പാഷെ, അഡ്വക്കേറ്റ് ജയശങ്കർ, മാലാ പാർവ്വതി, ഭാഗ്യലക്ഷ്മി, എം. എൻ. കാരശ്ശേരി തുടങ്ങിയ അക്രൈസ്തവർ ആണോ ക്രൈസ്തവ സന്യാസത്തെ പുതുക്കിപ്പണിയാൻ കച്ചകെട്ടി ഇറങ്ങിയിരിയ്ക്കുന്നത്? ഒരു കന്യാസ്ത്രീയായ എനിക്ക് നിങ്ങളോട് പറയാനുള്ള ആദ്യത്തെ കാര്യം നിങ്ങൾ ക്രിസ്തുവിനെ അറിയുക അവനെ പിന്തുടരുക എന്നാണ്........ കാരണം ക്രിസ്തുവിനെ അറിഞ്ഞവർക്ക് ക്രിസ്തുവിന്റെ അനുയായിയെ വിമർശിക്കാൻ സാധിക്കും. ഭാരതത്തിന്റെ രാഷ്ട്രപിതാവായ ഗാന്ധിജി ചെയ്തതും അതുതന്നെയാണ്. ക്രിസ്തുവിന്റെ തത്വങ്ങളെ ജീവിതത്തിൽ അനുകരിച്ചുകൊണ്ട് അവൻ ക്രിസ്തീയ അനുയായികളെ വിമർശിച്ചു. ആ ഒരു വിമർശനത്തിന് ആഴം ഉണ്ടായിരുന്നു കാരണം ക്രിസ്തുവിനെ ജീവിതത്തിൽ അനുകരിച്ചു കൊണ്ടാണ് ക്രിസ്ത്യാനികളെ വിമർശിച്ചത്. ഒരിക്കൽ പോലും ക്രിസ്തുവിനെ അനുഭവിക്കാത്ത ഒരുവന് ക്രിസ്തുവിനെ പിന്തുടരുന്നത് ഭോഷത്തമായി അനുഭവപ്പെടും. പേരു കൊണ്ട് മാത്രം ക്രിസ്ത്യാനിയായിരിക്കുന്നവരും അലങ്കാരത്തിനു വേണ്ടി ക്രിസ്തീയ നാമം ഉപയോഗിക്കുന്നവരും ക്രിസ്തീയതയെ പടുത്തുയർത്താൻ നോക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു. നീതി, കരുണ, സ്നേഹം, സഹവർത്തിത്വം, വ്യക്തി സ്വാതന്ത്ര്യം എന്ന് ഘോരഘോരം പ്രസംഗിക്കുന്നത് കാണുമ്പോൾ നിങ്ങളോട് യഥാർത്ഥത്തിൽ എനിക്ക് സഹതാപം ആണ് തോന്നുന്നത്. വീണുപോയ ഒന്നു രണ്ട് വ്യക്തിത്വങ്ങളെ എടുത്തുകാട്ടി കേരളത്തിലുള്ള 40000 - ൽ പരം സന്യാസിനികളെ ഒരളവുകോൽ കൊണ്ട് അളക്കാൻ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ കൂട്ടംകൂടി വിധി നടത്തുകയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ നീതി, സ്നേഹം, കരുണ, സഹവർത്തിത്വം ഇവയെല്ലാം എവിടെയാണ്?..... ആർക്കുവേണ്ടിയാണ് നിങ്ങൾ ശബ്ദമുയർത്തുന്നത്? രണ്ടോ മൂന്നോ പേരാണോ അതോ നാല്പതിനായിരം പേരാണോ വലുത്? ആരുടെ ശബ്ദം ആവാൻ ആണ് നിങ്ങൾ പരിശ്രമിക്കുന്നത്? ക്രിസ്തുവിനെ അറിയുകയോ അനുഭവിക്കൂകയോ ചെയ്യാത്തവർ... ക്രൈസ്തവ സന്യാസത്തെപറ്റി ഒരു അവബോധവും ഇല്ലാത്ത അക്രൈസ്തവരായ നിങ്ങൾക്ക് നിങ്ങളുടെ സമുദായത്തിൽ അല്ലെങ്കിൽ നിങ്ങളുടെ സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന എത്രയോ പ്രശ്നങ്ങൾ ഉണ്ട്? അവയൊന്നും കണ്ടില്ലെന്നു നടിക്കുന്ന നിങ്ങൾ എന്തിനാ വെറുതെ ക്രൈസ്തവ സന്യാസത്തെ നവീകരിയ്ക്കാൻ വരുന്നത്? ഇന്ന് നിങ്ങൾ പരസ്യമായ് പ്രഘോക്ഷിയ്ക്കുന്ന ആ വ്യക്തി സ്വാതന്ത്ര്യം ഉണ്ടല്ലോ അത് ഒന്നോ രണ്ടോ എക്സ് - കന്യാസ്ത്രീകൾക്ക് മാത്രമായിട്ട് ഇന്ത്യൻ ഭരണഘടന തീറെഴുതി വച്ചിരിക്കുന്ന ഒന്നല്ല. #{green->none->b-> You May Like}# {{ മുപ്പതിനായിരം കൊടുത്ത് മുന്നൂറു വാങ്ങുന്ന സന്യാസം -> http://www.pravachakasabdam.com/index.php/site/news/11216 }} "കന്യാസ്ത്രീകൾക്ക് പറയാനുള്ളത്" എന്നാണെങ്കിൽ ഒരു കന്യാസ്ത്രീ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് കൂടി നിങ്ങൾ കേട്ടോ...... ജ്ഞാനം ഉണ്ട് എന്ന് നടിക്കുന്ന അറിവുണ്ട് എന്ന് അഹങ്കരിക്കുന്ന ഞങ്ങളാണ് സമൂഹത്തിലെ നീതിയുടെ അവസാനവാക്ക് എന്ന പ്രഘോഷിക്കുന്ന ഇത്തരം വ്യക്തികൾ സന്യാസ ജീവിതത്തെക്കുറിച്ച് പ്രസ്താവിച്ച അവരുടെ ഭാവനകൾ, ഒന്നുമില്ലെങ്കിലും പരസ്യമായി ഒരു പ്രസ്താവനയുമായി ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് അൽപ്പമൊന്നു മനസ്സിലാക്കുന്നത് നന്നായിരുന്നു എന്ന് എനിക്ക് തോന്നുന്നു. കന്യാസ്ത്രീക്ക് പറയാനുള്ളത് എന്ന തലക്കെട്ടിനു കീഴിൽ ഘോരഘോരം പ്രസംഗം നടത്തുമ്പോൾ ഏതു കന്യാസ്ത്രീയുടെ വാക്കാണ് നിങ്ങൾ കേട്ടത് ഇന്ത്യയിൽ മാത്രം 244 സന്യാസ സഭകളിൽ ആയി ഒരു ലക്ഷത്തിലധികം സമർപ്പിതർ ഉണ്ട്. ഇതിൽ എത്ര പേരോട് നിങ്ങൾ സംസാരിച്ചു? എത്ര പേരുടെ ജീവിതാനുഭവം നിങ്ങൾ കേട്ടറിഞ്ഞു? ഇതിൽ ഏതെങ്കിലുമൊരു സന്യാസസഭയുടെ നിയമാവലി എങ്കിലും നിങ്ങൾ വായിച്ചിട്ടുണ്ടോ...? പിന്നെ ആർക്കുവേണ്ടിയാണ് എന്തിനുവേണ്ടിയാണ് ഇത്തരം അല്പത്തരം നിങ്ങൾ വിളമ്പുന്നത്..? മൂന്നാം നൂറ്റാണ്ടിൽ തുടങ്ങിയ ക്രൈസ്തവ സന്യാസത്തിന് അതിന്റേതായ പാരമ്പര്യവും അച്ചടക്കവും ഉണ്ട്. അതായത് ക്രൈസ്തവ സന്യാസ നിയമങ്ങൾക്ക് എകദേശം 1700 വർഷങ്ങളുടെ പഴക്കം ഉണ്ടെന്നതാണ് യാഥാർത്ഥ്യം. അതായത് ഇന്ന് ഈ ഭൂമിയിൽ ഉള്ള ഏത് രാജ്യങ്ങളുടെ നിയമങ്ങൾ എടുത്തുനോക്കിയാലും 400 വർഷത്തിന്റെ പഴക്കം പോലും കണ്ടെത്താൻ സാധിയ്ക്കില്ല. ഏതായാലും ക്രൈസ്തവ സന്യാസത്തെ പുതുക്കി പണിതിട്ടേ ഞങ്ങൾ അടങ്ങു എന്ന് പറഞ്ഞ് നിങ്ങൾ കച്ചകെട്ടി ഇറങ്ങിയിരിയ്ക്കുകയാണല്ലോ? ഒരു കാര്യം കൂടി ചെയ്താൽ വളരെ നല്ലതായിരിയ്ക്കും. ലോകമെമ്പാടുമുള്ള സന്യാസ സഭകളിലെ അടിസ്ഥാന നീയമാവലിയുടെ ഏകദേശ രൂപം ഞാൻ ഇവിടെ കറിയ്ക്കാം. മനസ്സിരുത്തി ഒന്ന് വായിച്ചാൽ മനസ്സിലാകും വഴിയെ പോകുന്ന ആർക്കും കേറി നിരങ്ങാനുള്ളതല്ല ക്രൈസ്തവ സന്യാസം എന്ന്... സന്യാസത്തിലേക്ക് കടന്നുവരുന്ന ഒരു പെൺകുട്ടി ഒരിക്കലും കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ സമർപ്പിത ആകുന്നില്ല. അവൾ കടന്നു പോകേണ്ട കുറെ കടമ്പകളുണ്ട്. പലപ്പോഴുംവളരെ കുറച്ച് ആൾക്കാർക്ക് മാത്രമേ ഈ കാര്യങ്ങളെപ്പറ്റി അറിയൂ. അതിനാൽ സന്യാസത്തിലേക്ക് കടന്നുവരുന്ന ഒരു പെൺകുട്ടി കടന്നു പോകുന്ന വഴികൾ വി. യൗസേപ്പിതാവിന്റെ പുത്രിമാരുടെ സഭയിലെ പരിശീലന രീതികളുടെ അടിസ്ഥാനത്തിൽ ഞാനിവിടെ ഒന്ന് വിശദമായ് കുറിക്കുന്നു. ➤ #{red->none->b->ഒരാൾ കത്തോലിക്കാ സന്യാസിനി ആകുന്നത് എങ്ങനെ? }# #{blue->n->n->ആസ്പെരൻസി കാലഘട്ടം:- }# ഒരു പെൺകുട്ടി സന്യാസം സ്വീകരിക്കുവാൻ ആഗ്രഹിച്ചു കൊണ്ട് സന്യാസ ഭവനത്തിലേയ്ക്ക് കടന്നുവരുമ്പോൾ ആദ്യത്തെ മൂന്നുമാസം ഒരു എക്സ്പീരിയൻസ് നടത്തുന്നു. അതിനുശേഷം ഒരു വർഷം ആസ്പെരൻസി എന്ന കാലഘട്ടത്തിലേക്ക് കടക്കുന്നു. പ്ലസ് ടൂ പാസാകാത്ത ഒരു പെൺകുട്ടി ആണെങ്കിൽ ആസ്പെരൻസി കാലഘട്ടം മൂന്നുവർഷം നീളുന്നു. കാരണം രണ്ടുവർഷം പ്ലസ് ടൂ പഠനത്തിനായി നീക്കിവയ്ക്കുന്നു. ആസ്പെരൻസി കാലഘട്ടത്തിൽ ഒരു ഗുരുനാഥയുടെ മേൽനോട്ടത്തിൽ ഈ അർത്ഥിനി (സന്യാസം ആഗ്രഹിച്ച് വന്നിരിയ്ക്കുന്ന പെൺകുട്ടി) സന്യാസത്തിന്റെ ആദ്യ പാഠങ്ങൾ എന്തെന്നും വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രാധാന്യത്തെ കുറിച്ച് പഠിക്കുകയും ദൈവവുമായി ഒരു വ്യക്തിപരമായ ബന്ധം സ്ഥാപിക്കാൻ പലവിധ പ്രാർത്ഥനാ രീതികൾ (ധ്യാനം, വ്യക്തിപരമായ പ്രാർത്ഥന, ദൈവവചനം പങ്കുവയ്ക്കൽ...) അഭ്യസിക്കുകയും ജീവിതത്തിൽ അവ പ്രാവർത്തികമാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു. #{green->none->b-> You May Like}# {{ സന്യാസികളെ അടിമകളായും വേശ്യകളായും ചിത്രീകരിക്കുന്ന 'പകൽ മാന്യന്മാര്‍' അറിയാന്‍ -> http://www.pravachakasabdam.com/index.php/site/news/11201 }} ഒരു വർഷത്തിനുശേഷം ഈ അർത്ഥിനി തനിക്ക് ദൈവം ദാനമായി തന്നിരിയ്ക്കുന്ന ഈ ദൈവവിളിയിൽ മുന്നോട്ടുപോകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ സഭയിലെ അധികാരികളോട് അനുവാദം ചോദിച്ചുകൊണ്ട് സ്വന്തം കൈപ്പടയിൽ ഒരു അപേക്ഷ സമർപ്പിയ്ക്കുന്നു. മദർ ജനറാളും, ജനറൽകൗൺസിലും അടങ്ങുന്ന അധികാരികൾ ഈ അപേക്ഷകൾ വിലയിരുത്തുകയും, ഈ അർത്ഥിനിയുടെ ഗുരുനാഥയുടെ റിപ്പോർട്ട് കൂടി വിശകലനം ചെയ്തിട്ട് യോഗ്യതയുള്ള ഒരുവൾ ആണെന്നും ബോധ്യം ആയെങ്കിൽ ഈ അർത്ഥിനിയെ സന്ന്യാസത്തിന്റെ അടുത്തപടിയായ പോസ്റ്റുലൻസി കാലഘട്ടത്തിലേക്ക് പ്രവേശിക്കുവാൻ അനുവദിയ്ക്കുന്നു. #{blue->n->n->പോസ്റ്റുലൻസി കാലഘട്ടം:- }# പോസ്റ്റുലൻസി കാലഘട്ടത്തിൽ പ്രവേശിച്ച ഒരു അർത്ഥിനി വീണ്ടും അല്പംകൂടി ആഴമായി സന്യാസ ജീവിതത്തെപറ്റി പഠിക്കുകയും, ഒപ്പം തിയോളജി കോളേജുകളിൽ പോയി വിശുദ്ധ ഗ്രന്ഥമായ ബൈബിളിൾ, വിശുദ്ധ കുർബാനയുടെ ആന്തരിക അർത്ഥങ്ങൾ, കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ, എന്നിവയെപ്പറ്റി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. പരിശീലന കാലഘട്ടത്തിന്റെ ഈ നാളുകളിൽ ഒരു അർത്ഥിനിയിലെ മറഞ്ഞുകിടക്കുന്ന പലതരം കഴിവുകൾ പുറത്തു കൊണ്ടു വരുവാൻ ഗുരുനാഥയും സഹസഹോദരിമാരും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. ഒരുവർഷം അല്ലെങ്കിൽ അതിൽ കൂടുതൽ സമയം പോസ്റ്റുലൻസി കാലഘട്ടം ജീവിച്ച ഒരു അർത്ഥിനി പൂർണബോധ്യത്തോടും സ്വതന്ത്രമായ മനസ്സോടും കൂടി തന്റെ ദൈവവിളിയിൽ മുന്നോട്ടു പോകണമെന്ന് തീരുമാനിയ്ക്കുകയാണെങ്കിൽ ഏതാനും ദിവസങ്ങൾ ധ്യാനത്തിലും പ്രാർഥനയിലും ചെലവഴിച്ചതിനു ശേഷം തന്നെ സന്യാസജീവിതത്തിന്റെ അടുത്ത ഘട്ടമായ നൊവിഷ്യേറ്റിൽ പ്രവേശിക്കാൻ അനുവദിയ്ക്കാമോ എന്ന് സ്വന്തം കൈപ്പടയിൽ ഒരു അപേക്ഷ അധികാരികൾക്ക് സമർപ്പിയ്ക്കുന്നു. സന്യാസ സഭയിലെ അധികാരികൾ അർത്ഥിനിയുടെ അപേക്ഷയും പോസ്റ്റുലൻസി കാലഘട്ടത്തിൽ അർത്ഥിനിയുടെ ഗുരുനാഥയായ സിസ്റ്ററിന്റെ റിപ്പോർട്ടും ഒരുമിച്ച് വിലയിരുത്തി സന്യാസത്തിനു യോഗ്യതയുള്ള അർത്ഥിനിയാണെന്ന് അധികാരികൾക്ക് ബോധ്യം ആയങ്കിൽ മാത്രം സമർപ്പിത ജീവിതത്തിലെ ഏറ്റവും ആഴവും കഠിനവുമായ നൊവിഷ്യേറ്റ് കാലഘട്ടത്തിലേക്ക് പ്രവേശിക്കുവാൻ അനുവാദം നൽകുന്നു. #{blue->n->n->നൊവിഷ്യേറ്റ് കാലഘട്ടം:- }# നൊവിഷ്യേറ്റ് കാലഘട്ടത്തിലേക്ക് കടക്കുന്നതിനു മുമ്പായി ആസ്പെരൻസിയിലെയും പോസ്റ്റുലൻസിയിലെയും പോലെ ഈ അർത്ഥിനിയെ 10 അല്ലെങ്കിൽ 15 ദിവസത്തേയ്ക്ക് സ്വന്തം ഭവനത്തിലേയ്ക്ക് അവധിക്കാലം ചിലവഴിയ്ക്കാനായ് തിരിച്ചയക്കുന്നു. പ്രിയപ്പെട്ടവരുടെയും സ്വന്തക്കാരുടെയും കൂടെ അവധിക്കാലം ചിലവഴിച്ചതിനു ശേഷം സന്യാസ ജീവിതം തന്നെയാണ് എന്റെ വിളിയെന്ന് തിരിച്ചറിവുണ്ടെങ്കിൽ വീണ്ടും സന്യാസ ഭവനത്തിലേക്ക് തിരികെ എത്തുന്ന ഒരു അർത്ഥിനി ഒരാഴ്ച്ച ധ്യാനത്തിലും പ്രാർത്ഥനയിലും ചില വഴിച്ചതിനുശേഷം സന്യാസ സഭയുടെ പാരമ്പര്യ ക്രമമനുസരിച്ച് ദിവ്യബലിയുടെ മദ്ധ്യത്തിലോ യാമപ്രാർത്ഥനയുടെ മദ്ധ്യത്തിലോ നൊവിഷ്യേറ്റിൽ പ്രവേശിക്കുന്നു. തിരുസഭയുടെ കാനൻ നിയമമനുസരിച്ച് നൊവിഷ്യേറ്റ് കാലഘട്ടം രണ്ടുവർഷം ദീർഘമള്ളതാണ്. ആദ്യത്തെ ഒരു വർഷം അർത്ഥനി ലോകവുമായുള്ള ബന്ധം ഒരുപരിധി വരെ വിച്ഛേദിക്കുന്നു. അതുകൊണ്ട് തന്നെ ഈ കാലഘട്ടം അല്പം കഠിനമായ ഒന്നാണ്. ഈ കാലഘട്ടത്തിൽ ഒരു ഗുരുനാഥയുടെ കീഴിൽ ഈ അർത്ഥിനി സന്യാസസഭയുടെ നിയമാവലികളെപ്പറ്റിയും അതിലുപരി സന്യാസ വ്രതങ്ങളായ കന്യാത്വം, അനുസരണം, ദാരിദ്രം, ഇതിന് പുറമെ സമൂഹ ജീവിതം, ലോകവുമായുള്ള ബന്ധം, സ്വന്തം സന്യാസസഭയും കത്തോലിക്കാസഭയും ഒരു സമർപ്പിതയ്ക്ക് നൽകുന്ന അവകാശങ്ങളെപ്പറ്റിയും വ്യക്തമായി പഠിയ്ക്കുന്നു. ഒരുവർഷത്തെ സ്ട്രിക്റ്റ് നൊവിഷ്യേറ്റ് കാലഘട്ടത്തിന് ശേഷം ആറുമാസത്തെ റീജൻസി കാലഘട്ടത്തിനായി സന്യാസസഭയുടെ കീഴിലുള്ള ഒരു കോൺവെന്റിലേയ്ക്ക് പോകുന്നു. ലോകവുമായി ബന്ധപ്പെട്ടുള്ള ഈ കാലഘട്ടത്തിലും ഒരു അർത്ഥിനി സ്വന്തം ദൈവവിളിയെ വിശകലനം ചെയ്യുകയും, ദൈവവിളി തുടരണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ റീജൻസിയ്ക്കു ശേഷം വീണ്ടും ആറുമാസത്തെ സ്ട്രിക്റ്റ് നൊവിഷ്യേറ്റ് കാലഘട്ടത്തിലേക്ക് കടക്കുകയും ചെയ്യുന്നു. ഈ കാലഘട്ടം പ്രാർത്ഥനയിലും വിചിന്തനത്തിലും സന്യാസ സമൂഹത്തിൽ തന്നെ ഏല്പിച്ചിരിക്കുന്ന ചെറിയ ഉത്തരവാദിത്വങ്ങളും നിർവ്വഹിച്ചു കൊണ്ടും ഈ അർത്ഥിനി സമർപ്പിത ജീവിതത്തിനായി ഏറ്റവുമടുത്ത ഒരുക്കം നടത്തുന്നു. ഈ കാലഘട്ടത്തിൽ ഒരു അർത്ഥിനിയ്ക്ക് തന്റെ ദൈവവിളിയിൽ സംശയം തോന്നുകയും സ്വന്തം ഭവനത്തിലേക്ക് തിരിച്ചുപോകണമെന്ന് തോന്നുകയയുമാണെങ്കിൽ അധികാരികളോട് അക്കാര്യം തുറന്നു പറയുവാനും സ്വഭവനത്തിലേക്ക് തിരിച്ച് പോകുവാനുമുള്ള അവകാശം ഓരോ സന്യാസ സഭയും കത്തോലിക്കാസഭയും നൽകുന്നു. എന്നാൽ ഒരു അർത്ഥിനി സ്വന്തം ദൈവ വിളിയിൽ സംതൃപ്തയും ക്രിസ്തുവിനും സഹോദരങ്ങൾക്കുമായി സ്വന്തം ജീവിതം മാറ്റിവച്ചുകൊണ്ട് ഒരു സമർപ്പിതയായ് തീരണമെന്ന ആഗ്രഹവും സ്വയ അവബോധവും ഉണ്ടെങ്കിൽ തന്നെ സഭാവസ്ത്രം സ്വീകരിയ്ക്കുവാനും സന്യാസ വ്രതങ്ങൾ ചെയ്യുവാനും അനുവദിയ്ക്കാമോ എന്ന് ചോദിച്ചു കൊണ്ട് സ്വന്തം കൈപ്പടയിൽ ഒരു അപേക്ഷ അധികാരികൾക്ക് സമർപ്പിക്കണം. മദർ ജെനറാളും ജനറൽ കൗൺസിലേഴ്സും അടങ്ങുന്ന അധികാരികൾ ഈ അർത്ഥിനിയുടെ അപേക്ഷയും, രണ്ട് വർഷക്കാലം ഫോർമേഷനു സഹായിച്ച ഗുരുനാഥയുടെ റിപ്പോർട്ടും, റീജൻസി നടത്തിയ സന്യാസ സമൂഹത്തിലെ അംഗങ്ങളുടെ റിപ്പോർട്ടും എല്ലാംകൂടി വിലയിരുത്തി സമർപ്പിത ജീവിതത്തിന് യോഗ്യതയുള്ള ഒരുവൾ ആണെന്ന് അധികാരികൾക്ക് ബോധ്യമായാൽ ആ അപേക്ഷ സ്വീകരിക്കുകയും, ഓരോ സന്യാസ സഭയുടെയും നിയമാവലിയിൽ പറഞ്ഞിരിക്കുന്ന ക്രമത്തിൽ സഭാ വസ്ത്രം ധരിക്കുവാനും സന്യാസ വ്രതം ചെയ്യുവാനുമുള്ള തീയതിയും സ്ഥലവും അധികാരികൾ നിശ്ചയിക്കുകയും ചെയ്യുന്നു. #{green->none->b-> You May Like}# {{ ക്രൈസ്തവ സന്യാസത്തെ ചോദ്യം ചെയ്യുന്നവരോട് ഒരു സന്യാസിനിക്ക് പറയാനുള്ളത് -> http://www.pravachakasabdam.com/index.php/site/news/11011 }} ഒരാഴ്ച്ചക്കാലത്തെ ഏറ്റവും അടുത്ത ഒരുക്കമായ ധ്യാനത്തിന് ശേഷം ആഘോഷമായ വിശുദ്ധ കുർബാനയ്ക്കിടയിലാണ് സഭാ വസ്ത്രം ധരിക്കുവാനും ആദ്യ വ്രതം ചെയ്യുവാനും സാധാരണയായി എല്ലാ സന്യാസ സഭയും തിരഞ്ഞെടുക്കുന്നത്. നാല് അല്ലെങ്കിൽ ആറുവർഷത്തെ രൂപീകരണ കാലഘട്ടത്തിൽ കൂടി കടന്നുപോയ ഒരു അർത്ഥിനി കത്തോലിക്കാസഭയുടെ പ്രതിനിധിയുടെയും സ്വന്തം സന്യാസിസഭയിലെ അധികാരികളുടെയും മറ്റ് അംഗങ്ങളുടെയും ദൈവജനത്തിന്റെയും അതിലുപരി തന്റെ പ്രിയപ്പെട്ടവരുടെയും മുമ്പാകെ കന്യാത്വം, അനുസരണം, ദാരിദ്ര്യം എന്നീ വ്രതങ്ങൾ ദൈവകൃപയാൽ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊള്ളാം എന്ന് വ്രതം ചെയ്യുന്നു. ഈ മൂന്ന് വ്രതങ്ങൾ ഒരു വർഷക്കാലത്തേയ്ക്കാ ണ് സാധാരണയായി ചെയ്യുന്നത്. #{blue->n->n->ജൂനിയറേറ്റ് കാലഘട്ടം:- }# ആദ്യ വ്രതം ചെയ്ത ഒരു സമർപ്പിത ആ സന്യാസ സഭയിലെ ജൂണിയറേറ്റ് കാലഘട്ടത്തിലേക്ക് കടക്കുന്നു. (നിത്യവ്രതം ചെയ്തു കഴിഞ്ഞാൽ മാത്രമേ ഒരു സമർപ്പിത ഒരു സന്യാസ സഭയുടെ യഥാർത്ഥ അംഗമായി മാറുകയുള്ളൂ) ജൂനിയറേറ്റ് കാലഘട്ടത്തിലേക്ക് പ്രവേശിച്ച് ഒരു സമർപ്പിത തന്റെ അധികാരികൾ നിശ്ചയിച്ചിട്ടുള്ള സ്വന്തം സന്യാസ സഭയുടെ കീഴിലുള്ള ഏതെങ്കിലുമൊരു കോൺവെൻറിൽ ഒരു ഗുരുനാഥയുടെ മേൽനോട്ടത്തിൽ സമർപ്പിത ജീവിതത്തിന്റെ ആദ്യകാലഘട്ടം ചിലവഴിയ്ക്കുന്നു. പിന്നീട് കത്തോലിക്കാസഭയുടെ നിയമാവലി അനുസരിച്ച് ഒരു വർഷത്തിനു ശേഷമോ രണ്ടുവർഷത്തിനു ശേഷമോ സ്വന്തം സന്യാസസഭയുടെ ചൈതന്യത്തിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ ആ സമർപ്പിതയുടെ താൽപര്യത്തിന്റെ അടിസ്ഥാനത്തിലോ ഏതെങ്കിലും പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നു. ജൂനിയറേറ്റ് കാലഘട്ടം സിറോ മലബാർ സഭയുടെ നിയമമനുസരിച്ച് 5 മുതൽ 7 വർഷക്കാലവും, ലാറ്റിൻ സഭയുടെ നിയമാവലിയനുസരിച്ച് 7 മുതൽ 9 വർഷകാലവും നീണ്ടതാകുന്നു. ജൂനിയറേറ്റ് കാലഘട്ടത്തിൽ ഒരു സമർപ്പിത ഓരോ വർഷവും തന്റെ മൂന്നു വ്രതങ്ങളും നവീകരിക്കണം. അതായത് ഒരു സമർപ്പിത ദൈവജനത്തിനും തിരുസഭയ്ക്കും മുന്നിൽ തന്റെ ആദ്യം വ്രതം ചെയ്യുന്നത് ഒരു വർഷക്കാലത്തേയ്ക്കാണ്. ഈ ഒരു വർഷത്തിനിടയിൽ ഒരു സമർപ്പിതയ്ക്ക് തന്റെ ദൈവവിളിയിൽ സംതൃപ്തിയില്ലാതെ വരികയും, മറ്റൊരു ജീവിതാന്തസ്സ് ആഗ്രഹിക്കുകയും ചെയ്താൽ സന്യാസസഭയുടെ അധികാരികളോട് അക്കാര്യം തുറന്നു പറയുകയും സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു അപേക്ഷ സമർപ്പിച്ച് അവരുടെ അനുവാദത്തോടെ സ്വന്തം ഭവനത്തിലേക്ക് തിരിച്ചുപോകാവുന്നതുമാണ്. തിരുസഭയുടെ കാനൻ നിയമവും കത്തോലിക്കാ സഭയുടെ കീഴിലുള്ള ഓരോ സന്യാസസഭയുടെ നിയമാവലിയും തന്റെ ദൈവവിളിയിൽ ചാഞ്ചല്യമുള്ള ഒരു സമർപ്പിത വ്യക്തിയ്ക്ക് നൽകുന്ന ഏറ്റവും വലിയ ഒരു സ്വാതന്ത്ര്യമാണിത്. #{blue->n->n->നിത്യവ്രതം:- }# സീറോമലബാർ സഭയിൽ 5 വർഷം വ്രതം നവീകരിച്ചിട്ടുള്ള (ലാറ്റിൻ സഭയിൽ ഏഴുവർഷം വ്രതം നവീകരിച്ചിട്ടുള്ള) ഒരു ജൂനിയർ സിസ്റ്ററിന് തന്റെ ദൈവവിളിയിൽ മുന്നോട്ടു പോകണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ തന്നെ നിത്യവ്രതം ചെയ്യുവാൻ അനുവദിക്കാമോ എന്ന് വീണ്ടും സ്വന്തം കൈപ്പടയിൽ അധികാരികളോട് ഒരു അപേക്ഷ എഴുതി ചോദിക്കണം. അധികാരികൾ ഈ അപേക്ഷയും ഈ സിസ്റ്ററിന്റെ മിസ്ട്രസിന്റെ റിപ്പോർട്ടും ഈ സിസ്റ്റർ ജീവിക്കുന്ന സന്യാസ സമൂഹത്തിലെ അംഗങ്ങളുടെ റിപ്പോർട്ടും വിശകലനം ചെയ്തതിനുശേഷം യോഗ്യതയുള്ള ഒരുവൾ ആണെങ്കിൽ നിത്യവ്രതം ചെയ്യുവാൻ അനുവാദം നൽകുന്നു. നിത്യവ്രതം എന്നാൽ തന്റെ ജീവിതകാലം മുഴുവൻ അതായത് മരണം വരെ കന്യാത്വം, അനുസരണം, ദാരിദ്ര്യം എന്നി വ്രതങ്ങൾ തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കി കൊള്ളാമെന്ന് തിരുസഭയുടെയും സന്യാസസഭയുടെയും ദൈവജനത്തിന്റെയും മുമ്പിൽ ആഘോഷമായ വിശുദ്ധ കുർബാനയുടെ മദ്ധ്യത്തിൽ വ്രതം ചെയ്യുന്നതാണ്. #{red->none->b-> സന്യാസം ഉപേക്ഷിക്കൽ:}# നിത്യവ്രതത്തിലൂടെ ഒരു സന്യാസ സഭയുടെ അംഗമായ് തീർന്ന ഒരു സമർപ്പിത എന്നെങ്കിലും ഈ ജീവിതം ഉപേക്ഷിച്ച് പോകാൻ തോന്നുകയാണെങ്കിൽ അതിന് ചില നടപടികളിൽ കൂടി കടന്ന് പോകേണ്ടിയിരിയ്ക്കുന്നു. ലോകത്തിലുള്ള ഏതൊരു പ്രസ്താനങ്ങൾക്കും, പാർട്ടികൾക്കും, സംഘടനകൾക്കും ഉള്ളതുപോലെ ചില അച്ചടക്കനിയമങ്ങൾ കത്തോലിക്കാസഭയുടെ കീഴിലുള്ള എല്ലാ സന്യാസസഭകൾക്കും ഉണ്ട്. ദൈവപുത്രനായ ക്രിസ്തു തിരഞ്ഞെടുത്ത തന്റെ പന്ത്രണ്ടുപേരടങ്ങുന്ന ശിഷ്യഗണത്തിൽ യൂദാസ് അവിശ്വസ്ഥത കാട്ടിയതുപോലെ പലപ്പോഴും സമർപ്പിതർക്കിടയിലും ബലഹീനരായ മാനുഷിക ജന്മങ്ങൾ മറഞ്ഞു കിടക്കുന്നു. അതുകൊണ്ട് തന്നെ നിത്യവ്രതം ചെയ്ത ഒരു സമർപ്പിത സ്വന്തം സഭയുടെ നിയമങ്ങൾ അനുസരിയ്ക്കാതെ തന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചാൽ ആ വ്യക്തിയെ സന്യാസസഭയിൽ നിന്ന് പുറത്താക്കുവാനുള്ള അധികാരം കത്തോലിക്കാ സഭയുടെ കാനൻ നിയമത്തിൽ അധിഷ്ഠിതമായ് ഓരോ സന്യാസസഭയുടെയും നിയമാവലിയിൽ എടുത്തു പറയുന്നുണ്ട്. ഇത്തരത്തിൽ പുറത്താക്കപ്പെട്ട ഒരു സമർപ്പിത പിന്നിട് ആ സന്യാസസഭയുടെയോ അല്ലെങ്കിൽ മറ്റെതെങ്കിലും സന്യാസസഭയുടെയോ അംഗമായിരിയ്ക്കില്ല. എന്നിരുന്നലും പലപ്പോഴും ഒരു അമ്മ സ്വന്തം മക്കളോട് കരുണ കാട്ടുന്നതുപോലെ പല സന്യാസസഭകളും തന്റെ മക്കളുടെ ബലഹീനതകളും തെറ്റുകളും ക്ഷമിയ്ക്കുകയും കരുണ കാണിക്കുകയും ചെയ്യുന്നു. "വിശ്വസ്ഥത മറ്റെല്ലാ പുണ്യങ്ങളുടെയും കിരീടം" ആണെങ്കിലും നിത്യവ്രതം ചെയ്ത ഒരു സമർപ്പിതയ്ക്ക് തന്റെ സഭ ഉപേക്ഷിച്ചു പോകണം എന്ന് തോന്നുന്ന സാഹചര്യത്തിൽ അധികാരികളോട് അക്കാര്യം തുറന്ന് പറയാനും അവരുടെ സഹായത്തോടെ തിരുസ്സഭയുടെ അദ്ധ്യക്ഷനായ മാർപാപ്പയിൽ നിന്ന് അനുവാദം വാങ്ങി സഭ ഉപേക്ഷിച്ചു പോകുവാനും സാധിക്കും. അല്ലെങ്കിൽ മദർതെരേസയെപോലെ ദൈവത്തിൽനിന്നു ഉണ്ടായ മറ്റൊരു ഉൾവിളിക്ക് അനുസൃതമായി ജീവിക്കാൻ ആഗ്രഹം തോന്നുന്നു എങ്കിൽ തിരുസ്സഭയുടെയും തന്റെ സഭയിലെ അധികാരികളുടെ അനുവാദത്തോടെ തന്നായിരിയ്ക്കുന്ന സഭ ഉപേക്ഷിച്ചു പോകുവാനും മറ്റൊരു പുതിയ സഭ ആരംഭിയ്ക്കാനുമുള്ള നിയമം എല്ലാ സന്യാസസഭയുടെയും നിയമാവലിയുടെ അവസാന അദ്ധ്യായങ്ങളിൽ കോറിയിട്ടിരിക്കുന്നു. കത്തോലിക്കാസഭയിലെ സന്യാസിനി സമൂഹത്തിൽ നിയമ ബിരുദധാരികൾ ഒരുപാട് ഉണ്ട്, എഴുത്തുകാരുണ്ട്, തത്വചിന്തകർ ഉണ്ട്, ബിരുദധാരികൾ ഉണ്ട്, അഭിനയശേഷിയും കലാപ്രതിഭയും ഉള്ളവർ ഉണ്ട്, സാമൂഹ്യ പ്രവർത്തകർ ഉണ്ട്, അധ്യാപകരുണ്ട്, ഐടി വിദഗ്ധരും ഉണ്ട്, ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവർ ഉണ്ട്......... ഇങ്ങനെ സർവ്വമേഖലയിലും പ്രഗത്ഭരും കഴിവുള്ളവരുമായ ഒരുപാടുപേർ നിൽക്കുന്ന ഒന്നാണ് കത്തോലിക്കാസഭയിലെ സന്യാസിനി സമൂഹങ്ങൾ. അല്ലാതെ തിരിച്ചറിവില്ലാത്ത ബോധ്യങ്ങളും ഉൾക്കാഴ്ചകളും ഇല്ലാത്ത വെറും ആൾക്കൂട്ടം അല്ല സന്യാസിനി ഭവനങ്ങൾ. അതുകൊണ്ടു തന്നെ പ്രതികരിക്കണം എന്നുണ്ടെങ്കിൽ, അവകാശങ്ങൾ നേടിയെടുക്കണം എന്നുണ്ടെങ്കിൽ സ്വയം തിരുത്താനും സ്വയം വളരാനും ഏറ്റവും സജ്ജമായ ഒന്നാണ് കത്തോലിക്കാസഭയിലെ സന്യാസിനി സമൂഹം. അതുകൊണ്ടുതന്നെ ക്രൈസ്തവ സന്യാസ സമൂഹത്തിന്റെ നവീകരണത്തിനായി മുതലക്കണ്ണീർ ഒഴുക്കുന്നവരോട്.... കന്യാസ്ത്രീകൾക്ക് പറയാനുള്ളത് പറയാൻ കന്യാസ്ത്രീകൾക്ക് അറിയാം... അതിനു ആരുടെയും അനുവാദമോ ഒത്താശയുടെ പിൻബലമോ വേണ്ട. മുതലകണ്ണീരൊഴുക്കുന്ന നിങ്ങളാണ് ഇന്ന് ഞങ്ങളുടെ സന്തോഷവും സ്വാതന്ത്ര്യവും വിശ്വാസവും തല്ലിക്കെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പൂർണമായ സ്വാതന്ത്ര്യത്തോടും അറിവോടും കൂടി സന്യാസം സ്വീകരിച്ച എനിക്ക് നിങ്ങളോട് പറയാനുള്ളത്... ധനമോ, പ്രശസ്തിയോ, സ്വാതന്ത്ര്യമോ, സൗന്ദര്യമോ തുടങ്ങി ലോകദൃഷ്ടിയിൽ കേമം എന്ന് നിങ്ങൾ കരുതുന്ന എല്ലാത്തിനെയും പിന്നിൽ ഉപേക്ഷിച്ചു കൊണ്ടാണ് പല സന്യാസിനികളും സന്യാസം സ്വീകരിച്ചത്. അതിലൂടെ ലഭിക്കുന്ന കൊച്ചു സഹനങ്ങളെയും സങ്കടങ്ങളെയും ഒരുപാട് പേരുടെ സന്തോഷത്തിനും വളർച്ചയ്ക്കും കാരണമാകുന്നുണ്ടെങ്കിൽ അതിനെ പരിഹസിക്കാനും എതിർക്കാനും നിങ്ങളാരാണ്...? ഞങ്ങൾ വിശ്വസിക്കുന്ന, അനുകരിക്കുന്ന ക്രിസ്തുവിനെ പ്രതി ലോകദൃഷ്ടിയിൽ വിലപ്പെട്ടതെല്ലാം ഉച്ചിഷ്ടം ആയി കരുതുന്നവരാണ് ഞങ്ങൾ. അതിൽ നിന്ന് ലഭിക്കുന്ന ആത്മീയ ആനന്ദമാണ് ഞങ്ങളുടെ ശക്തി. അത് കണ്ടെത്താൻ കഴിയാത്ത വരെ കൂട്ടുപിടിച്ചു നിങ്ങൾ നടത്തുന്ന പ്രഹസനം ഇനിയെങ്കിലും അവസാനിപ്പിക്കൂ...!
Image: /content_image/Editor'sPick/Editor'sPick-2019-11-25-13:11:33.jpg
Keywords: കന്യാസ്ത്രീ

11762
Category: 18
Sub Category:
Heading: 'ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ പഠിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കണം'
Content: കോട്ടയം: സംസ്ഥാനത്തെ ക്രൈസ്തവ മതന്യൂനപക്ഷത്തിന്റെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ പഠിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപതയിലെ ഇടവകകളില്‍ ഞായറാഴ്ച നടത്തിയ സമുദായ സംരക്ഷണ ദിനാചരണത്തിന്റെ അതിരൂപത തല ഉദ്ഘാടനം പുന്നത്തുറ സെന്റ്‌തോമസ് ഇടവകയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ ആനുകൂല്യങ്ങള്‍ വിവേചന രഹിതമായി വിതരണം ചെയ്യണമെന്നും അതിനു സര്‍ക്കാര്‍ മുന്‍ കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. പുന്നത്തുറ സെന്റ് തോമസ് ഇടവക വികാരി റവ.ഡോ.ടോം പുത്തന്‍കളം, ഫാ. തോമസ് തുന്പയില്‍, ഫാ. സഖറിയാസ് കുന്നക്കാട്ടുതറ, ഫാ. അജോ കാവാലം, കത്തോലിക്ക കോണ്ഗ്രാസ് ഭാരവാഹികളായ രാജേഷ് ജോണ്‍, ജോയി പറപ്പുറം, ബിജോ തളിശേരി, ബന്നു കുന്നത്തേട്ട് എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയിലെ ആലപ്പുഴ, പുളിങ്കുന്ന്, ചന്പക്കുളം, എടത്വ, തൃക്കൊടിത്താനം, ചങ്ങനാശേരി, തുരുത്തി, കോട്ടയം, കുടമാളൂര്‍, അതിരന്പുഴ, നെടുംകുന്നം, മണിമല, കുറന്പനാടം, കൊല്ലം, അന്പൂരി, തിരുവനന്തപുരം എന്നീ ഫൊറോനകളിലെ വിവിധ പള്ളികളില്‍ സമുദായ സംരക്ഷണ പ്രതിജ്ഞയും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി. ഡിസംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞു രണ്ടിനു ചങ്ങനാശേരി എസ്ബി കോളജ് കല്ലറയ്ക്കല്‍ ഹാളില്‍ ന്യൂനപക്ഷാവകാശ സംരക്ഷണ സംഗമം നടക്കും. വിവിധ ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷതവഹിക്കും.
Image: /content_image/India/India-2019-11-26-03:08:39.jpg
Keywords: പെരുന്തോട്ടം

11763
Category: 13
Sub Category:
Heading: മെറ്റില്‍ഡ ജോണ്‍സണ്‍: ലോഗോസ് ബൈബിള്‍ ക്വിസില്‍ ചരിത്രം കുറിച്ച പതിനൊന്നു വയസുകാരി
Content: കൊച്ചി: അഞ്ചര ലക്ഷത്തോളം പേര്‍ പങ്കെടുത്ത ലോഗോസ് ബൈബിള്‍ ക്വിസില്‍ ഇരിങ്ങാലക്കുട രൂപതാംഗമായ മെറ്റില്‍ഡ ജോണ്‍സണ്‍ കുറിച്ചത് പുതിയ ചരിത്രം. രാജ്യത്തെ ഏറ്റവും വലിയ ബൈബിള്‍ ക്വിസിന്റെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ഒന്നാം സ്ഥാനക്കാരിയായെന്ന റെക്കോര്‍ഡെയാണ് മെറ്റില്‍ഡ 2019-ലെ ലോഗോസ് പ്രതിഭയായിരിക്കുന്നത്. 2017 ല്‍ സംസ്ഥാന തലത്തില്‍ നാലാം റാങ്കും ഈ മിടുക്കി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മെഗാ ഫൈനലില്‍ നേടിയ നാലാം സ്ഥാനത്തു നിന്നാണ് ഇക്കുറി ലോഗോസ് പ്രതിഭയിലേക്കുള്ള കുതിപ്പ്. ആറാമത്തെ വയസു മുതല്‍ ബൈബിള്‍ സംബന്ധമായ മത്സരങ്ങളില്‍ സജീവസാന്നിധ്യമായ മെറ്റില്‍ഡ പലവട്ടം രൂപതയില്‍ ലോഗോസ് ഒന്നാം റാങ്കു നേടിയിട്ടുണ്ട്. റോമില്‍ ബൈബിള്‍ ഉന്നതപഠനം നടത്തുകയെന്നതാണ് സ്വപ്നമെന്ന്‍ മെറ്റില്‍ഡ പറയുന്നു. ആളൂര്‍ കൈനാടത്തുപറന്പില്‍ ജോണ്‍സന്റെയും അല്‍ഫോന്‍സയുടെയും മകളാണ് അഞ്ചാം ക്ലാസുകാരിയായ മെറ്റില്‍ഡ. ആലുവ മംഗലപ്പുഴ സെമിനാരിയില്‍ തത്വശാസ്ത്ര വിദ്യാര്‍ഥിയായ സഹോദരന്‍ ക്രിസ്‌റ്റോണാണു മെറ്റില്‍ഡയ്ക്കു കുഞ്ഞുനാളില്‍ ബൈബിള്‍ ക്വിസിന്റെ വഴികളില്‍ വലിയ പ്രോത്സാഹനമായത്. ലോഗോസ് പ്രതിഭയായാല്‍ വിശുദ്ധനാട്ടില്‍ പോകാനുള്ള സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്നതു കൂടിയായപ്പോള്‍ മെറ്റില്‍ഡ കഠിനമായി പ്രയത്‌നിച്ചു. എല്ലാ ദിവസവും പള്ളിയില്‍ പോകുന്നതു ശീലമാക്കിയ മെറ്റില്‍ഡ സമയം കിട്ടുന്‌പോഴൊക്കെ ബൈബിളും ബൈബിളധിഷ്ഠിത ഗ്രന്ഥങ്ങളും വായിക്കുന്നതു പതിവാണെന്നു പിതാവ് ജോണ്‍സണ്‍ പറഞ്ഞു. സംസ്ഥാനതല മത്സരത്തില്‍ ആറു പ്രായ വിഭാഗങ്ങളിലെ ഒന്നാം സ്ഥാനക്കാരെ ഉള്‍പ്പെടുത്തി പാലാരിവട്ടം പിഒയിലാണു ലോഗോസിന്റെ മെഗാ ഫൈനല്‍ നടന്നത്. മെറ്റില്‍ഡയ്ക്കു സമ്മാനമായി വിശുദ്ധനാടു സന്ദര്‍ശനവും 25000 രൂപയുടെ കാഷ് അവാര്‍ഡും ലഭിച്ചു. വിശുദ്ധ ഗ്രന്ഥ പഠനത്തിന് പ്രായ തടസ്സങ്ങളില്ലായെന്ന് ലോകത്തിന് മുന്നില്‍ സാക്ഷ്യപ്പെടുത്തുകയാണ് മെറ്റില്‍ഡ.
Image: /content_image/News/News-2019-11-26-04:21:46.jpg
Keywords: ലോഗോസ്

11764
Category: 18
Sub Category:
Heading: 'കേരളസഭാ താരം' അവാര്‍ഡ് ജസ്റ്റീസ് കുര്യന്‍ ജോസഫിന്
Content: ആളൂര്‍: ഇരിങ്ങാലക്കുട രൂപതയുടെ ഈ വര്‍ഷത്തെ 'കേരളസഭാ താരം' അവാര്‍ഡ് സുപ്രീം കോടതി റിട്ട. ജസ്റ്റീസ് കുര്യന്‍ ജോസഫിന്. 'സേവന പുരസ്‌കാരം' അവാര്‍ഡുകള്‍ക്ക് സാമൂഹിക പ്രവര്‍ത്തകന്‍ ഷിബു കെ. ജോസഫ്, മലയാള മനോരമ മുന്‍ അസി.എഡിറ്റര്‍ ജോസ് തളിയത്ത് എന്നിവരെ തെരഞ്ഞെടുത്തു. 'കേരളസഭ' സെമിനാറിന്റെ സമാപനത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 21 ന് ആളൂര്‍ ബിഎല്‍എം മാര്‍തോമ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
Image: /content_image/India/India-2019-11-26-04:57:11.jpg
Keywords: കുര്യന്‍ ജോസ

11765
Category: 1
Sub Category:
Heading: പാപ്പയുടെ ഏഷ്യന്‍ സന്ദര്‍ശനത്തിന് പരിസമാപ്തി: ജപ്പാനില്‍ ചുക്കാന്‍പ്പിടിച്ചത് മലയാളി ആര്‍ച്ച് ബിഷപ്പ്
Content: ടോക്കിയോ: ഒരാഴ്ചയോളം നീണ്ടു നിന്ന ഫ്രാന്‍സിസ് പാപ്പയുടെ തായ്ലാന്‍റ്, ജപ്പാന്‍ സന്ദര്‍ശനത്തിന് സമാപനം. ജപ്പാനില്‍ നിന്ന് മടക്കയാത്ര ആരംഭിച്ച പാപ്പ ഇന്ന് രാവിലെ വത്തിക്കാനെത്തിലെത്തും. അതേസമയം മാര്‍പാപ്പയുടെ ചതുര്‍ദിന ജപ്പാന്‍ സന്ദര്‍ശനത്തിനു ചുക്കാന്‍ പിടിച്ചതു മലയാളിയായ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്തായിരിന്നു. എറണാകുളം- അങ്കമാലി അതിരൂപതയിലെ കോക്കമംഗലം ഇടവകാംഗമായ മാര്‍ ചേന്നോത്ത് നാലു പതിറ്റാണ്ടായി വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുകയാണ്. മാര്‍പാപ്പയുടെ നാലു ദിവസത്തെ ജപ്പാന്‍ സന്ദര്‍ശന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ നുണ്‍ഷ്യോ എന്ന നിലയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ചേന്നോത്തിനു നിര്‍ണായക പങ്കുണ്ടായിരുന്നു. നുണ്‍ഷ്യോ ആസ്ഥാനത്തായിരിന്നു മാര്‍പാപ്പ ജപ്പാനിലെ കത്തോലിക്കാ ബിഷപ്പുമാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയത്. ടാന്‍സാനിയ, തായ്വാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ വത്തിക്കാന്റെ നയതന്ത്ര പ്രതിനിധിയായി സേവനം അനുഷ്ഠിച്ച മാര്‍ ജോസഫ് ചേന്നോത്ത് 2011-ലാണ് വത്തിക്കാന്റെ ജപ്പാന്‍ അംബാസിഡറായി സ്ഥാനമേല്‍ക്കുന്നത്.
Image: /content_image/News/News-2019-11-26-06:21:30.jpg
Keywords: ജപ്പാന

11766
Category: 18
Sub Category:
Heading: യാക്കോബായ സഭാ സമരം ചര്‍ച്ച് ആക്ടുമായി ബന്ധിപ്പിക്കാനുള്ള ശ്രമം അപഹാസ്യം: കെസിബിസി
Content: കൊച്ചി: സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് യാക്കോബായ സഭയില്‍ ഉരുത്തിരിഞ്ഞിട്ടുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകണം എന്നാവശ്യപ്പെട്ട് 27 ന് സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ചും സമ്മേളനവും ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണെന്ന മട്ടില്‍ ചില സഭാവിരുദ്ധകേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ തെറ്റിദ്ധാരണാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് കെസിബിസി. യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മില്‍ നിലനില്ക്കുന്ന വിശ്വാസപരവും അജപാലനപരവുമായ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗം ചര്‍ച്ച് ആക്ട് നടപ്പാക്കി എല്ലാ ക്രിസ്തീയ വിഭാഗങ്ങള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുകയെന്നതല്ല. സഭയുടെ ഹയരാര്‍ക്കിയും കെട്ടുറപ്പും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ രുപം കൊടുത്തിട്ടുള്ള ചര്‍ച്ച് ബില്‍ നിയമമാക്കണമെന്നത് ചില സഭാവിരുദ്ധ കേന്ദ്രങ്ങളുടെ നിലപാടാണ്. ഇതില്‍ വീഴാതിരിക്കാന്‍ എല്ലാ ക്രിസ്തീയ സഭാവിഭാഗങ്ങളും ജാഗ്രതപുലര്‍ത്തണമെന്നും കെസിബിസി ആഹ്വാനം ചെയ്തു. സഭയുടെ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് നിലവില്‍ ഒരു നിയമവുമില്ല എന്ന പ്രചരണം തെറ്റാണ്. സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നതില്‍ രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങളും സഭാനിയമങ്ങളും ബാധകമാണ്. പ്രസ്തുത നിയമങ്ങള്‍ക്കനുസരിച്ചാണ് അവ കൈകാര്യം ചെയ്യപ്പെടുന്നത്. ഏതെങ്കിലും നിയമലംഘനമുണ്ടായാല്‍ ബന്ധപ്പെട്ട സഭാധികാരികളെയോ, സിവില്‍ കോടതികളെയോ സമീപിച്ച് പരിഹാരം തേടുന്നതിനുള്ള സംവിധാനം ഇപ്പോള്‍തന്നെ നിലവിലുണ്ട്. അക്കാരണത്താല്‍, സഭയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും സുതാര്യമായും നീതിപൂര്‍വമായും കൈകാര്യം ചെയ്യുന്നതിനും, ദുരുപയോഗമോ, ദുര്‍ഭരണമോ ഉണ്ടായാല്‍ പരിഹാരമുണ്ടാക്കുന്നതിനും ഒരു പുതിയനിയമം വേണം എന്ന വാദം അടിസ്ഥാനരഹിതമാണ്. ഹിന്ദു, മുസ്ലിം, സിക്ക് തുടങ്ങിയ സമുദായങ്ങളുടെ സ്വത്തുക്കള്‍ പ്രത്യേക നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്‌പോള്‍ ക്രിസ്ത്യന്‍ പള്ളികളുടെ സ്വത്തുക്കള്‍ കൈകാര്യംചെയ്യാന്‍ നിയമില്ലാത്തത് വിവേചനപരമാണെന്ന ആക്ഷേപം ശരിയല്ല. വഖഫ് ബോര്‍ഡ്, ദേവസ്വം ബോര്‍ഡ് തുടങ്ങിയ സംവിധാനങ്ങള്‍ സ്ഥാപിക്കപ്പെട്ട ചരിത്രപരമായ കാരണങ്ങളും സാഹചര്യങ്ങളുമല്ല െ്രെകസ്തവസഭകളുടെ സ്വത്തുക്കളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ നിലവിലുള്ളത്. ഭരണഘടന ഉറപ്പുനല്കിയിട്ടുള്ള മതപരമായ അവകാശങ്ങളും സഭയുടെ സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും സുതാര്യവും നീതിപൂര്‍വകവുമായ ഭരണം ഉറപ്പാക്കുന്നതിനാവശ്യമായ സഭാനിയമങ്ങളും സിവില്‍നിയമങ്ങളും ഇപ്പോള്‍ തന്നെ നിലവിലുണ്ട്. അക്കാരണത്താല്‍ െ്രെകസ്തവ സഭകളുടെ സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും നടത്തിപ്പിനും നിയന്ത്രണത്തിനും വഖഫ്, ദേവസ്വം ബോര്‍ഡുകള്‍ പോലുള്ള സംവിധാനങ്ങളും തത്തുല്യമായ പുതിയ നിയമങ്ങളും അപ്രസക്തവുമാകുന്നു. അതിനാല്‍ ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന സഭാവിരുദ്ധ കേന്ദ്രങ്ങളിലൂടെ നിലപാടും യാക്കോബായ സഭയില്‍ ഇപ്പോഴുള്ള പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന ആവശ്യവും ഒന്നാണെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നും കെസിബിസി വ്യക്തമാക്കി.
Image: /content_image/India/India-2019-11-26-07:56:02.jpg
Keywords: ചര്‍ച്ച് ആക്ട്

11767
Category: 10
Sub Category:
Heading: പീഡനത്തിനിരയാകുന്ന ക്രൈസ്തവർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയര്‍ലണ്ടില്‍ ‘സാക്ഷ്യ വാരം’
Content: അര്‍മാഗ്: ലോകമെമ്പാടുമായി വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സഹോദരീ-സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാനും, പീഡനത്തിനിരയായവരുടെ വീരോചിതമായ വിശ്വാസത്തിനു സാക്ഷ്യം നല്‍കാനും ഐറിഷ് വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ട് ‘സാക്ഷ്യ വാര’ (വീക്ക് ഓഫ് വിറ്റ്‌നസ്സ്)ത്തിന് ആരംഭം. ക്രിസ്തുരാജന്റെ തിരുനാള്‍ ദിനമായ നവംബര്‍ 24 ഞായറാഴ്ച അര്‍മാഗിലെ സെന്റ് പാട്രിക് കത്തീഡ്രലില്‍വെച്ച് നടന്ന വിശുദ്ധ കുര്‍ബാനക്കിടെ അര്‍മാഗ് രൂപതയുടെ സഹായ മെത്രാനായ ബിഷപ്പ് മൈക്കേല്‍ റൌട്ടറാണ് ‘സാക്ഷ്യ വാര’ത്തിന് തുടക്കം കുറിച്ചത്. എല്ലാവര്‍ഷവും നവംബര്‍ 25 മുതല്‍ ഡിസംബര്‍ 1 വരെയാണ് സാക്ഷികളുടെ വാരമായി ആചരിക്കുക. അയര്‍ലണ്ടില്‍ പോലും ക്രിസ്തീയ ആശയങ്ങള്‍ പരസ്യമായി പ്രചരിപ്പിക്കുന്നത് പരിഹാസത്തിനും, അപമാനത്തിനും, ആക്രമണത്തിനും ഇടയാക്കുന്നുണ്ടെന്ന് ബിഷപ്പ് റൌട്ടര്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. അതിനാല്‍ ഓരോദിവസവും സാക്ഷികളാകുവാനാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ശരിയെന്ന് നമുക്കറിയുകയും, വിശ്വസിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുവാനും, രക്തസാക്ഷിത്വം വരിക്കുവാനുമാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2017 മുതല്‍ ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വന്ന മതപീഡനവും, രക്തസാക്ഷിത്വവും സംബന്ധിച്ച ചിലകണക്കുകളും ബിഷപ്പ് പരാമര്‍ശിച്ചു. ഇക്കാലയളവില്‍ 4305 ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെടുകയും, 1847 ദേവാലയങ്ങളും ബന്ധപ്പെട്ട സ്ഥലങ്ങളും ആക്രമിക്കപ്പെടുകയും, 3150 ക്രിസ്ത്യാനികള്‍ വിചാരണകൂടാതെ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതേ കാലയളവില്‍ ആഗോള തലത്തില്‍ നടന്നിട്ടുള്ള മതപീഡനങ്ങളില്‍ എണ്‍പതു ശതമാനം ക്രൈസ്തവര്‍ക്ക് നേരെയായിരുന്നുവെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. രക്തസാക്ഷികള്‍ ചിന്തിയ രക്തവും, അടിച്ചമര്‍ത്തപ്പെടുന്നവരുടെ വേദനയും ഇരുട്ടില്‍ പോലും പോലും പ്രകാശം ചൊരിയുന്നുണ്ട്. തങ്ങളുടെ ജീവിതവും ആത്മാവും ഭാവിയും ദൈവത്തിന്റെ കയ്യില്‍ സമര്‍പ്പിക്കുവാനും വിശ്വാസികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് മെത്രാന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. കത്തോലിക്കാ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) ആണ് 'സാക്ഷ്യ വാര’ത്തിനു ആരംഭം കുറിച്ചിരിക്കുന്നത്. ഈ ആഴ്ചയില്‍ ‘ക്രൈസ്തവര്‍ നേരിടുന്ന മതപീഡന’ത്തെ ആസ്പദമാക്കി വിവിധ പ്രഭാഷണങ്ങളും, പ്രദര്‍ശനങ്ങളും നടക്കും. അയര്‍ലണ്ടിലെ വിവിധ രൂപതകളുടെയും ഇടവകകളുടെയും പ്രാര്‍ത്ഥനാ സഹായത്തോടെ നാളെ ‘റെഡ് വെനസ്ഡേ’ ജാഗരണ പ്രാര്‍ത്ഥനയും സംഘടിപ്പിക്കുന്നുണ്ട്. അര്‍മാഗിലെ സെന്റ് പാട്രിക് കത്തീഡ്രലില്‍ വെച്ച് നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് ഈമണ്‍ മാര്‍ട്ടിന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
Image: /content_image/News/News-2019-11-26-08:32:30.jpg
Keywords: അയര്‍

11768
Category: 1
Sub Category:
Heading: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്: യൂറോപ്പില്‍ ക്രൈസ്തവര്‍ നേരിടുന്ന വിവേചനത്തില്‍ വന്‍ വര്‍ദ്ധനവ്
Content: റോം: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് യൂറോപ്പില്‍ ഉടനീളം ക്രിസ്തീയ ദേവാലയങ്ങള്‍ക്കും പ്രതീകങ്ങള്‍ക്കും, സെമിത്തേരികള്‍ക്കും നേര്‍ക്കുണ്ടായ ആക്രമണങ്ങളില്‍ വന്‍ വര്‍ദ്ധനവുണ്ടെന്നുള്ള വെളിപ്പെടുത്തലുമായി പുതിയ റിപ്പോര്‍ട്ട്. യൂറോപ്പിലെ ക്രൈസ്തവര്‍ക്കെതിരായ അസഹിഷ്ണുതയും, വിവേചനവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഓസ്ട്രിയായിലെ വിയന്ന ആസ്ഥാനമായുള്ള ‘ദി ഒബ്സര്‍വേറ്ററി ഓണ്‍ ഇന്‍ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്' എന്ന നിരീക്ഷക സംഘടനയുടെ ഈ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് യൂറോപ്യന്‍ രാഷ്ടങ്ങള്‍ അടിയന്തിരമായി ശ്രദ്ധപതിപ്പിക്കേണ്ട വസ്തുത ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വന്ന അസഹിഷ്ണുതാപരവും വിവേചനപരവുമായ മുന്നൂറ്റിഇരുപത്തിയഞ്ചിലധികം സംഭവങ്ങളെക്കുറിച്ചുള്ള ലഘുവിവരണമാണ് 64 പേജുള്ള ഈ റിപ്പോര്‍ട്ടിലുള്ളത്. ഇത് വളരെ ഗൗരവത്തോടെ കണക്കിലെടുക്കേണ്ട വിഷയമാണെന്നും, ഇക്കാര്യത്തില്‍ അടിയന്തിര പൊതുപ്രതികരണം ആവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഇറാന്‍ സ്വദേശി യുകെയില്‍ അഭയത്തിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച സംഭവം ഉള്‍പ്പെടെയുള്ള ഉദാഹരണങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ആദ്യം ഫ്രഞ്ച് സര്‍ക്കാര്‍ പുറത്തുവിട്ട കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക കണക്കനുസരിച്ച് 1063 ക്രൈസ്തവ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടന്നിരിക്കുന്നത്. 2008-2018 കാലയളവില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും വിശുദ്ധ സ്ഥലങ്ങള്‍ക്കുമെതിരെയുള്ള ആക്രമണങ്ങളില്‍ 250% ത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈസ്തവര്‍ നടത്തിയിരുന്ന കച്ചവട സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടതിനും, തെരുവ് പ്രഭാഷകര്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനും, കാമ്പസ്സുകളില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി സംഘടനകളും പ്രാസംഗികരും നിശബ്ദമാക്കപ്പെട്ടതിനും, ക്രിസ്ത്യന്‍ കുടിയേറ്റക്കാരുടെ കുടിയേറ്റ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതിനും, ഈ വര്‍ഷം നമ്മള്‍ സാക്ഷ്യംവഹിച്ചുവെന്ന് നിരീക്ഷക സംഘടനയുടെ എക്സിക്യുട്ടീവ് ഡയറക്ടറായ എല്ലെന്‍ ഫാന്റിനി പറഞ്ഞു.
Image: /content_image/News/News-2019-11-26-09:35:21.jpg
Keywords: യൂറോ

11769
Category: 18
Sub Category:
Heading: ചർച്ച് ആക്ടിനെ പിന്തുണയ്ക്കുന്നത് അപകടകരം: സീറോ മലബാർ സഭ
Content: ക്രൈസ്തവ സഭകളുടെ സ്വത്ത് കൈകാര്യം ചെയ്യാൻ വഖഫ്-ദേവസ്വം ബോർഡുകൾക്ക് സമാനമായ ചർച്ച് പ്രോപ്പർട്ടി ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ചർച്ചകൾ സജീവമാക്കി നിലനിർത്താൻ ചില സഭാവിരുദ്ധ ശക്തികൾ ബോധപൂർവം നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്ന് സീറോ മലബാർ സഭ. സഭാവിരുദ്ധരും നിക്ഷിപ്ത താൽപര്യക്കാരും പ്രോത്സാഹിപ്പിക്കുന്ന ചർച്ച് ആക്ട് വ്യവസ്ഥാപിത സഭകളിലെ ഐക്യവും ഭദ്രതയും തകർക്കുമെന്നത് വസ്തുതാപരമാണ്. സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ നിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യൻ സിവിൽ നിയമങ്ങളും സഭാനിയമങ്ങളും അനുശാസിക്കും വിധം രജിസ്ട്രേഷൻ, ട്രാൻസ്ഫർ, ഇൻഹറിറ്റൻസ്, ഫീസ്ഒടുക്കൽ നികുതിഒടുക്കൽ തുടങ്ങിയ നടപിടക്രമങ്ങൾക്ക് വിധേയമായി വസ്തുവകകൾ ആർജിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ക്രമക്കേടുകൾ പരിഹരിക്കുന്നതിനും കത്തോലിക്കാ സഭയ്ക്ക് പരമ്പരാഗതവും വ്യവസ്ഥാപിതവുമായ സംവിധാനങ്ങളും മാർഗ്ഗങ്ങളും നിലവിലുള്ള സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ സ്വത്തുക്കളെ സംബന്ധിച്ച് മറ്റൊരു നിയമം അപ്രസക്തവും അനാവശ്യവുമാണ്. ഭരണഘടനയിലെ ആർട്ടിക്കിൾ 26-ന്റെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സഭയിലെ വസ്തുവകകളുടെ നടത്തിപ്പ് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നത് പാസ്റ്ററൽ കൗൺസിൽ, പൊതുയോഗം, പ്രതിനിധിയോഗം തുടങ്ങിയ സഭയ്ക്കുള്ളിലെ ജനാധിപത്യ സംവിധാനങ്ങളിലൂടെയാണ്. ഭരണഘടന ഉറപ്പുനല്കുന്ന മതപരമായ അവകാശങ്ങളും, സുതാര്യവും നീതിപൂർവ്വകവുമായ ഭരണം ഉറപ്പാക്കുന്നതിനാവശ്യമായ സഭാനിയമങ്ങളും സിവിൽ നിയമങ്ങളും നിലവിലുള്ള സാഹചര്യത്തിൽ ഇതര സമുദായത്തിലെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന വഖഫ്-ദേവസ്വം ബോർഡുകൾക്ക് തുല്യമായ സംവിധാനം സഭയിലും വേണമെന്ന് ശഠിക്കുന്നവർ ഇത്തരം ബോർഡുകൾ നിലവിൽ വന്നതിന്റെ ചരിത്രപശ്ചാത്തലം കൂടി പരിശോധിക്കേണ്ടതാണ്. സഭകൾ തമ്മിലുള്ള തർക്കങ്ങൾ സഭാപരമായും രമ്യതയിലും പരിഹരിക്കുന്നതിനു പകരം സ്വത്തു വിഷയങ്ങൾ ഉൾപ്പെടുത്തി ജനവികാരം ഇളക്കിവിട്ട് സർക്കാരിൽ സമ്മർദ്ദം ചെലുത്തി ചർച്ച് ആക്ട് നടപ്പിലാക്കാൻ ചില സഹോദരീസഭകൾ ശ്രമിക്കുന്നത് ആശങ്ക ഉളവാക്കുന്നതാണ്. ദൂരവ്യാപകമായ ദുരന്തഫലങ്ങൾ ഉളവാക്കുന്ന ചർച്ച് ആക്ടിനെ പിന്തുണയ്ക്കുന്നവർ പുനർവിചിന്തനം നടത്തണമെന്ന് സീറോ മലബാര്‍ സഭ ആവശ്യപ്പെട്ടു. സഭാവിരുദ്ധ ശക്തികൾക്ക് നൽകുന്ന അനാവശ്യ പിന്തുണ എല്ലാ സഭകളെയും ദോഷകരമായി ബാധിക്കുമെന്ന സത്യം എല്ലാ സഭകളും തിരിച്ചറിയണം. നിലവിലുള്ള ഭിന്നതകളെയും പ്രതികൂല പരിതോവസ്ഥകളെയും കൂട്ടായ ചർച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടത് എന്നും പത്രകുറിപ്പ് പറയുന്നു.
Image: /content_image/India/India-2019-11-26-13:41:31.jpg