Contents

Displaying 11501-11510 of 25160 results.
Content: 11820
Category: 10
Sub Category:
Heading: പുല്‍ക്കൂട് ക്രിസ്തീയ വിശ്വാസത്തിന്‍റെ ലളിതവും വിസ്മയകരവുമായ അടയാളം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പുല്‍ക്കൂട് ക്രിസ്തീയ വിശ്വാസത്തിന്‍റെ ലളിതവും വിസ്മയകരവുമായ അടയാളമെന്ന് ഫ്രാന്‍സിസ് പാപ്പ. ആഗമനകാലത്തിലെ ആദ്യ ഞായാറാഴ്ചയായ ഡിസംബര്‍ ഒന്നിന് വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥന മധ്യേയാണ് പാപ്പ ക്രിസ്തുമസ് അനുബന്ധ ചിന്ത പങ്കുവെച്ചത്. ദൈവത്തിന്‍റെ വഴികള്‍ നമുക്കു കാണിച്ചുതരുന്നതിന് ശാന്തിദൂതനായി എത്തുന്ന യേശുവിന്‍റെ വരവിനെ സ്വാഗതം ചെയ്യാനുള്ള സവിശേഷ സമയമാണ് ആഗമനകാലമെന്നു പാപ്പ സന്ദേശത്തില്‍ പറഞ്ഞു. തന്‍റെ ആഗമനത്തിന് ഒരുക്കമുള്ളവരായിരിക്കാന്‍ യേശു ഇന്നത്തെ സുവിശേഷത്തില്‍ നമ്മെ അനുശാസിക്കുന്നു: “നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍” (മത്തായി 24:42). ഇവിടെ ഉണര്‍ന്നിരിക്കുവിന്‍ എന്നതിന്‍റെ വിവക്ഷ ശാരീരികമായി കണ്ണു തുറന്നിരിക്കുക എന്നല്ല, പ്രത്യുത, സ്വതന്ത്രവും നേര്‍ ദിശോന്മുഖവുമായ, അതായത് ദാനം ചെയ്യുന്നതിനും സേവനത്തിനും സന്നദ്ധമായ, ഹൃദയം ഉണ്ടായിരിക്കുക എന്നാണ്. ആഗതനാകുന്ന യേശുവിനായുള്ള കാത്തിരിപ്പ് ജാഗരൂകരായിരിക്കാനുള്ള പരിശ്രമത്തിന്‍റെ ഏറ്റവും ശക്തമായ അവസ്ഥയിലെത്തണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. തന്റെ സന്ദേശത്തില്‍ ഇറാഖിലെ ജനങ്ങളുടെ അവസ്ഥയിലുള്ള ദുഃഖവും പാപ്പ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിനങ്ങളില്‍ അവിടെ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് കടുത്ത രീതിയിലുള്ള പ്രതികരണമാണ് ഉണ്ടായത്. ഈ പ്രതികരണങ്ങള്‍ക്ക് അനേകര്‍ ഇരകളായെന്നും ഞാന്‍ വേദനയോടെ മനസ്സിലാക്കുന്നു. പ്രകടനത്തിടെ മരണമടഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സമാധാനത്തിനും ഐക്യത്തിനും വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ട് ഇറാഖി സമൂഹത്തിന് പിന്തുണ അറിയിക്കുന്നതായും പാപ്പ പറഞ്ഞു.
Image: /content_image/News/News-2019-12-03-08:36:34.jpg
Keywords: പാപ്പ, ക്രിസ്തു
Content: 11821
Category: 18
Sub Category:
Heading: ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് സഭാ മേലധ്യക്ഷന്മാര്‍
Content: കൊച്ചി: ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് വിവിധ സഭാ മേലധ്യക്ഷന്മാര്‍. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ്, ലത്തീൻ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസൈപാക്യം, മാർത്തോമാ സഭ മേലധ്യക്ഷൻ ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത, സി.എസ്.ഐ മധ്യകേരള ബിഷപ്പ് തോമസ് കെ. ഉമ്മന്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് ഓര്‍ത്തഡോക്‌സ്, യാക്കോബായ മേലധ്യക്ഷന്‍മാര്‍ക്ക് കത്തയച്ചിരിക്കുന്നത്. സഭാതര്‍ക്കം വേദനാജനകമായ സംഗതിയാണ്. ശവസംസ്‌കാരം, പള്ളിപ്രവേശം തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത് ക്രൈസ്തവ സമൂഹത്തിന് വലിയ വേദന സൃഷ്ടിക്കുന്നുവെന്നും ഈഏ സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി വിധിയോടെ ഇരു വിഭാഗങ്ങളും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ 2019 നവംബര്‍ 27ന് സഭാധ്യക്ഷന്‍മാര്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ഉണ്ടായ തീരുമാനപ്രകാരമാണ് സഭാതര്‍ക്കത്തില്‍ ഇടപടാനും മധ്യസ്ഥത വഹിക്കാനും തീരുമാനമായത്. മധ്യസ്ഥത വാഗ്ദാനം ചെയ്തുകൊണ്ടുള്ള സഭാ മേലധ്യക്ഷന്‍മാരുടെ കത്തിനെ യാക്കോബായ സഭ സ്വാഗതം ചെയ്യുന്നുണ്ട്. കത്തിനോട് ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതികരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
Image: /content_image/India/India-2019-12-03-09:40:22.jpg
Keywords: യാക്കോ
Content: 11822
Category: 13
Sub Category:
Heading: പാപ്പയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നു ഇറ്റലിയിലേക്ക് 33 അഭയാര്‍ത്ഥികള്‍ കൂടി
Content: റോം: ഗ്രീക്ക് ദ്വീപായ ലെസ്ബോസില്‍ നിന്നും അഭയം തേടി ഇറ്റലിയിലെത്തുന്ന അഫ്ഘാനിസ്ഥാന്‍, ടോഗോ, കാമറൂണ്‍ സ്വദേശികളായ മുപ്പത്തിമൂന്നു പേരെ ഈ വരുന്ന വ്യാഴാഴ്ച വത്തിക്കാന്‍ സ്വാഗതം ചെയ്യും. പേപ്പല്‍ ചാരിറ്റീസ് വിഭാഗം തലവനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജേവ്സ്കിക്കൊപ്പമാണ് ഇവര്‍ ഇറ്റലിയിലെത്തുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ ഇടപെടല്‍ നിമിത്തമാണ് ഇവര്‍ക്ക് ഇറ്റലിയില്‍ അഭയം നല്‍കുന്നത്. സ്വന്തം രാജ്യങ്ങളിലെ കലാപ കലുഷിതവും, പരിതാപകരവുമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ യൂറോപ്പ് എന്ന സ്വപ്നവുമായി ലെസ്ബോസ് ദ്വീപില്‍ കുടുങ്ങിക്കിടക്കുന്ന അഭയാര്‍ത്ഥി കുടുംബങ്ങളോട് മാനുഷികമായ കരുണ കാണിക്കുവാനും, അവര്‍ക്ക് ഇറ്റലിയില്‍ അഭയം ലഭിക്കുന്നതിന് വേണ്ടത് ചെയ്യുവാനും പാപ്പ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജേവ്സ്കിയോട് ആവശ്യപ്പെട്ടിരിരുന്നു. ഇതേതുടര്‍ന്ന്‍ വത്തിക്കാന്‍ ചാരിറ്റീസ് കാര്യാലയവും, ഇറ്റലിയുടെ ആഭ്യന്തര മന്ത്രാലയവും തമ്മില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കുടുംബങ്ങള്‍ക്ക് ഇറ്റലിയില്‍ അഭയം ലഭിക്കുവാനുള്ള സാഹചര്യമൊരുങ്ങിയത്. അഭയാര്‍ത്ഥികളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്റെ പേപ്പല്‍ ചാരിറ്റി കാര്യാലയവും, സമാധാന പുനഃസ്ഥാപനത്തിലും, പാവങ്ങളെ സഹായിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അത്മായ കൂട്ടായ്മയുമായ ‘സാന്റ് എഗീഡിയോ കമ്യൂണിറ്റി’യുമായിരിക്കും അഭയാര്‍ത്ഥികളുടെ തുടര്‍ന്നുള്ള കാര്യങ്ങള്‍ നോക്കിനടത്തുക. സിറിയ, അഫ്ഘാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്ക് കുടിയേറുന്നവരുടെ പ്രധാന കേന്ദ്രമാണ് ലെസ്ബോസ് ദ്വീപ്‌. 2016-ല്‍ ഫ്രാന്‍സിസ് പാപ്പ ഈ ദ്വീപ്‌ സന്ദര്‍ശിച്ചിരുന്നു. തന്റെ മടക്കയാത്രയില്‍ അഭയാര്‍ത്ഥികളായ മൂന്ന്‍ സിറിയന്‍ കുടുംബങ്ങളേയും അദ്ദേഹം കൂടെ കൂട്ടി. രണ്ടു മാസങ്ങള്‍ക്ക് ശേഷം മറ്റൊരു സിറിയന്‍ അഭയാര്‍ത്ഥി സംഘം കൂടി ഇറ്റലിയിലെത്തി. അതേസമയം പത്തു പേരടങ്ങുന്ന മറ്റൊരു സംഘം ഈ മാസാവസാനം ഇറ്റലിയില്‍ എത്തിച്ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.
Image: /content_image/News/News-2019-12-03-10:16:27.jpg
Keywords: അഭയാര്‍
Content: 11823
Category: 4
Sub Category:
Heading: ലോകത്തെ മാറ്റിമറിച്ച 6 കത്തോലിക്ക ശാസ്ത്രജ്ഞർ
Content: സ്വന്തം വാദത്തെ ന്യായീകരിക്കാന്‍ കത്തോലിക്കാസഭ ശാസ്ത്രത്തിന് എതിരാണെന്ന ആക്ഷേപം ചില യുക്തിവാദികള്‍ ഉന്നയിക്കുന്നത് പതിവ് കഥയാണ്. എന്നാല്‍ പച്ചയായ യാഥാര്‍ത്ഥ്യത്തെ മനപൂര്‍വ്വം മറച്ചുവെച്ചു കൊണ്ടാണ് ഈ ആക്ഷേപമെന്നതാണ് സത്യം. തിരുസഭ ശാസ്ത്ര പുരോഗതിക്ക് തുരങ്കം വയ്ക്കുന്നുവെന്ന് പറയുമ്പോൾ അവരുടെ വാദത്തെ ഖണ്ഡിക്കാനായി നമുക്ക് ചൂണ്ടി കാണിച്ചു കൊടുക്കാൻ പേരുകേട്ട നൂറുകണക്കിന് കത്തോലിക്കാ ശാസ്ത്രജ്ഞരുടെ പട്ടിക തന്നെയുണ്ട്. ആ പട്ടികയിലെ ആറു പേരെയാണ് ഇന്ന് പരിചയപ്പെടുന്നത്. 1. #{red->none->b->ലൂയിസ് പാസ്റ്റർ: ‍}# രസതന്ത്ര വൈദ്യശാസ്ത്ര മേഖലയില്‍ നിര്‍ണ്ണായക കണ്ടുപിടിത്തങ്ങള്‍ നടത്തിയ ഫ്രഞ്ച് ശാസ്ത്രജ്ഞനായിരിന്നു ലൂയിസ് പാസ്റ്റര്‍. അദ്ദേഹം കണ്ടുപിടിച്ച പാസ്ചറൈസേഷൻ പ്രക്രിയ രോഗപ്രതിരോധ ഗവേഷണത്തിൽ വലിയൊരു വഴിത്തിരിവായി മാറി. അടിയുറച്ച ഒരു കത്തോലിക്കാ വിശ്വാസിയായിരുന്നു ലൂയിസ് പാസ്റ്റർ. ഒരിക്കൽ അദ്ദേഹം ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ, ജപമാല ചൊല്ലി പ്രാർത്ഥിക്കുകയായിരുന്നു. ഇത് കണ്ട ഒരു യുവാവ് ശാസ്ത്രത്തിലുളള അറിവില്ലായ്മയാണ് അദ്ദേഹത്തെ പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് പറഞ്ഞു. എന്നാല്‍ ലൂയിസ് പാസ്റ്റർ താനാരാണെന്ന് ആ യുവാവിനോട് വിശദീകരിച്ചു കൊടുത്തപ്പോഴാണ് താൻ ചോദിച്ച ചോദ്യത്തിന്റെ പൊള്ളത്തരം യുവാവിന് മനസ്സിലായത്. കുറച്ചു ശാസ്ത്രം നിങ്ങളെ ദൈവത്തിൽ നിന്നും അകറ്റുമ്പോൾ, കൂടുതൽ ശാസ്ത്രം നിങ്ങളെ ദൈവത്തിലേക്ക് മടക്കി കൊണ്ടുവരുമെന്ന് പാസ്റ്റർ ഒരിക്കൽ പ്രസ്താവിച്ചിരിന്നു. 2. #{red->none->b->ഗ്രിഗർ മെൻഡൽ: ‍}# ആധുനിക ജനിതകശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഒരു അഗസ്റ്റിനിയൻ സന്യാസിയായിരുന്നു ഫാ. ഗ്രിഗർ മെൻഡൽ. ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഓസ്ട്രിയൻ സിലേഷ്യയിൽ ഇപ്പോൾ ചെക്ക് ഗണരാജ്യത്തിൽ പെടുന്ന ഹീൻസെൻഡ്രോഫ് ബീ ഓദ്രാവിലെ ഒരു ജർമ്മൻ കുടുംബത്തിലാണ് മെൻഡൽ ജനിച്ചത്. മൊറോവിയയിലെ സെന്‍റ് തോമസ് സന്യാസി മഠത്തിലെ തന്‍റെ പയര്‍ചെടികള്‍ നിറഞ്ഞ തോട്ടത്തില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ലോകത്തിന് മുന്നില്‍ ജനിതകശാസ്ത്രത്തിന്റെ വാതായനങ്ങള്‍ തുറന്നു നല്‍കിയ അദ്ദേഹം അടിയുറച്ച കത്തോലിക്ക വിശ്വാസിയായിരിന്നു, അതിലും ഉപരി ഒരു വൈദികനായിരിന്നു. 3. #{red->none->b->വിശുദ്ധ ജ്യുസപ്പേ മോസ്കാട്ടി: ‍}# പ്രമേഹം നിയന്ത്രിക്കാൻ ഇൻസുലിൻ ഉപയോഗിച്ച ആദ്യത്തെ ഡോക്ടര്‍ മോസ്കാട്ടിയാണ്. അനുദിനം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിരിന്ന അദ്ദേഹം അടിയുറച്ച വിശ്വാസിയായിരുന്നു. പ്രാര്‍ത്ഥനയിലൂടെയും ദാനധര്‍മ്മങ്ങളിലൂടെയും അനേകര്‍ക്ക് യേശുവിനേ പകര്‍ന്നുകൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ദൈവീക വെളിപാടെന്ന ഒരു ശാസ്ത്രം മാത്രമേ മാറ്റമില്ലാത്തതായി ഉള്ളുവെന്നും, നമ്മൾ ചെയ്യുന്ന പ്രവർത്തികളെല്ലാം ആത്മാവിലേക്കും, സ്വർഗ്ഗത്തിലേക്കും കേന്ദ്രീകരിക്കുന്നതായിരിക്കണമെന്നും മോസ്കാട്ടി പറഞ്ഞിട്ടുണ്ട്. 4. #{red->none->b-> ലൂയിസ് ഡി ബ്രോഗ്ലി:}# ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ലൂയിസ് ഡി ബ്രോഗ്ലിക്കു ക്വാണ്ടം മെക്കാനിക്സിൽ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചു നോബൽ സമ്മാനം ലഭിച്ചിരിന്നു. കടുത്ത കത്തോലിക്കാ വിശ്വാസിയായിരുന്ന ലൂയിസ് ഡി ബ്രോഗ്ലി. പ്രകാശം എന്ന ഊർജ രൂപത്തെക്കുറിച്ച് അക്കാലം വരെ നിലവിലിരുന്ന ക്വാം സിദ്ധാന്തമോ ഇലക്ട്രോണുകളുടെ കണസിദ്ധാന്തമോ പൂർണമായും തൃപ്തികരമല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം അന്നുണ്ടായിരിന്ന പല കണ്ടുപിടിത്തങ്ങളെയും മാറ്റിമറിച്ചു. തന്റെ കത്തോലിക്ക വിശ്വാസം അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരിന്നുവെന്നത് മറ്റൊരു വസ്തുത. 5. #{red->none->b->ഫാ. ജോർജ് ലെമേയ്റ്റർ: ‍}# ബിഗ് ബാംഗ് തിയറിയുടെ പിതാവായി അറിയപ്പെടുന്നയാളാണ് കത്തോലിക്ക വൈദികനായിരുന്ന ഫാ. ജോർജ് ലെമേയ്റ്റർ. ജ്യോതി ശാസ്ത്രജ്ഞനും, കത്തോലിക് യൂണിവേഴ്സിറ്റി ഓഫ് ല്യൂവെനിലെ ഭൗതികശാസ്ത്ര പ്രൊഫസ്സറും ആയിരുന്ന അദ്ദേഹം പ്രപഞ്ചം വികസിക്കുന്നുണ്ടെന്ന ആശയം സൈദ്ധാന്തികമായി മുന്നോട്ട് വെക്കുകയായിരിന്നു. ഇത് പിന്നീട് എഡ്വിൻ ഹബ്ബിൾ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു. ബൈബിൾ ഒരു ശാസ്ത്ര പുസ്തകമല്ലായെന്ന് മനസ്സിലാക്കുമ്പോൾ മതവും ശാസ്ത്രവും തമ്മിലുള്ള പണ്ടത്തെ തർക്കം അവസാനിക്കുമെന്ന് ജോർജ് ലെമേയ്റ്റർ പറഞ്ഞിട്ടുണ്ട്. 6. #{red->none->b->ജെറോം ലെജിയുനി: ‍}# ഡൗൺ സിന്‍ഡ്രോമിന് കാരണമെന്താണെന്ന് കണ്ടുപിടിച്ചയാളാണ് ജെറോം ലെജിയുനി. രോഗാവസ്ഥക്ക് ഒരു മരുന്നു കണ്ടുപിടിക്കാനാണ് അദ്ദേഹം ഗവേഷണം നടത്തിയതെങ്കിലും ഇതിന്റെ മറവില്‍ ഭ്രൂണഹത്യ നടത്താനായി കണ്ടുപിടുത്തം ഉപയോഗിക്കപ്പെടുന്നതിൽ ലെജിയുനി ആശങ്ക പങ്കു വച്ചിട്ടുണ്ട്. ശക്തമായ പ്രോലൈഫ് നിലപാടുകൾ എടുത്തതിന്റെ പേരിലാണ് അദ്ദേഹത്തിന് നോബൽ സമ്മാനം നിഷേധിക്കപ്പെട്ടതെന്ന വാദം സജീവമാണ്. എന്നാൽ ജോൺ പോൾ മാർപാപ്പ അദ്ദേഹത്തെ ജീവന് വേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ ആദ്യ അധ്യക്ഷനായി ഉയർത്തി. ജെറോം ലെജിയുനിയുടെ നാമകരണ നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ജനിതകശാസ്ത്രം മുതൽ ഊർജ്ജതന്ത്രം വരെയുള്ള മേഖലകളിൽ ചരിത്രത്തെ മറ്റേത് പ്രസ്ഥാനത്തെക്കാള്‍ ഉപരിയായി കത്തോലിക്കാസഭ കൂടുതൽ സംഭാവനകൾ നൽകിയിട്ടുണ്ട്. കത്തോലിക്കാ വിശ്വാസികളായ ശാസ്ത്രജ്ഞരുടെ എണ്ണം ചരിത്രത്താളുകളിൽ ദിനംപ്രതി വർദ്ധിക്കുകയാണെന്നത് വസ്തുതയാണ്. സത്യം ഇതായിരിക്കെ വ്യാജ പ്രചരണങ്ങളിലൂടെ സഭ ശാസ്ത്ര വിരുദ്ധമാണെന്നും ശാസ്ത്രീയ തെളിവുകള്‍ക്കു നിരക്കാത്താണെന്നുമുള്ള യുക്തിവാദികളുടെ പ്രചരണത്തില്‍ അല്പ്പം പോലും സത്യമില്ലായെന്നാണ് യാഥാര്‍ത്ഥ്യം. വിശുദ്ധരുടെ നാമകരണത്തിന് കാരണമായി പരിഗണിക്കുന്ന അത്ഭുതങ്ങള്‍, ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ എന്നിവ ശാസ്ത്രീയ തെളിവുകളോടെയാണ് സഭ സ്ഥിരീകരിക്കുന്നത് എന്നത് മറ്റൊരു വസ്തുത. തിരുസഭ എത്രയോ സുന്ദരം. #repost
Image: /content_image/Mirror/Mirror-2019-12-03-12:18:09.jpg
Keywords: ശാസ്ത്ര
Content: 11824
Category: 18
Sub Category:
Heading: 'ലീജിയണ്‍ ഓഫ് മേരിയിലൂടെ ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങള്‍ അളവറ്റത്'
Content: കോട്ടയം: ലീജിയണ്‍ ഓഫ് മേരിയിലൂടെ സഭയ്ക്കും സമൂഹത്തിനും കുടുംബങ്ങള്‍ക്കും ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങള്‍ അളവറ്റതാണെന്നു മാര്‍ മാത്യു മൂലക്കാട്ട്. ലീജിയണ്‍ ഓഫ് മേരി പ്ലാറ്റിനം ജൂബിലി സമാപനം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിന്മയുടെ ശക്തികളെ അതിജീവിക്കാന്‍ ദൈവ വിശ്വാസവും പ്രാര്‍ത്ഥനയും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് മോളി ചാക്കോയുടെ അധ്യക്ഷത വഹിച്ചു. മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മലങ്കര റീജിയണ്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍, ഫാ. സെബാസ്റ്റ്യന്‍ പഴയപറമ്പില്‍, ഫാ. ജോബി പുച്ചുകണ്ടത്തില്‍, സിസ്റ്റര്‍ സുനിത എസ്.വി.എം, സിസ്റ്റര്‍ സൗമി എസ്.ജെ.സി, ബ്രദര്‍ പാട്രിക് ഓട്ടപ്പള്ളില്‍, ഫാ. ജോസ് കുറുപ്പന്തറയില്‍, ലൂസി തോമസ്, സിസ്റ്റര്‍ ജോസ്‌ലെറ്റ് എസ്.ജെ.സി എന്നിവര്‍ പ്രസംഗിച്ചു. ജപമാല റാലിയെ തുടര്‍ന്ന് മാര്‍ മാത്യു മൂലക്കാട്ടിന്റെ കാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ചു.
Image: /content_image/India/India-2019-12-04-04:00:45.jpg
Keywords: ദൈവ
Content: 11825
Category: 18
Sub Category:
Heading: ചര്‍ച്ച് ആക്ടിനെ മുന്നില്‍ നിര്‍ത്തി സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം: കത്തോലിക്ക കോണ്‍ഗ്രസ്
Content: കാഞ്ഞിരപ്പള്ളി: വിശ്വാസികളുടെയും സമുദായ സംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ചര്‍ച്ച് ആക്ട് വീണ്ടും പൊടിതട്ടിയെടുക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി പ്രതിഷേധിച്ചു. ചര്‍ച്ച് ആക്ടിനെ മുന്നില്‍ നിര്‍ത്തി സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമം ഉത്തരവാദപ്പെട്ട ചില കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടാവുകയാണ്. ചര്‍ച്ച് ആക്ടിന്റെ പേരു പറഞ്ഞ് സഭാ വിശ്വാസികളെ തമ്മിലടിപ്പിക്കാനും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമം നടക്കുകയാണ്. വരും ദിവസങ്ങളില്‍ ചര്‍ച്ച് ആക്ടിനെതിരേയുള്ള സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും രൂപത സമിതി തീരുമാനിച്ചു. രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ റെജി കൊച്ചുകരിപ്പാപ്പറമ്പില്‍, ജയിംസ് പെരുമാകുന്നേല്‍, പി.കെ. ഏബ്രഹാം പാത്രപാങ്കല്‍, പ്രഫ. റോണി കെ. ബേബി, ജിമ്മിച്ചന്‍ മണ്ഡപത്തില്‍, ജോസ് മാനുവല്‍ വട്ടയ്ക്കാട്ട്, സിനി ജിബു നീറനാക്കുന്നേല്‍, സോണി ജോര്‍ജ് കോഴിമല, സണ്ണിക്കുട്ടി അഴകമ്പ്രായില്‍, ബിജു പത്യാല, സിബി തൂമ്പുങ്കല്‍, ബിജു തോമസ്, ജസ്റ്റിന്‍ നന്തികാട്ടുപടവില്‍, ബോബി കോഴിമല എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-12-04-04:15:31.jpg
Keywords: ചര്‍ച്ച് ആക്ട്
Content: 11826
Category: 1
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ പീഡനം: തങ്ങളെ ശ്രവിക്കാൻ ആരും തയ്യാറാകുന്നില്ലെന്ന് ബുർക്കിന ഫാസോ മെത്രാൻ
Content: ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ പ്രൊട്ടസ്റ്റന്റ് ദേവാലയത്തിൽ നടന്ന ആക്രമണത്തെ അപലപിച്ച് ഉഹിഗൗവ കത്തോലിക്ക രൂപത മെത്രാൻ ജസ്റ്റിൻ കിയൻറ്റേക. എറെ മാസങ്ങളായി രാജ്യത്തെ മെത്രാന്മാർ ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയർത്തുന്നുണ്ടെങ്കിലും സ്വന്തം താൽപര്യം സംരക്ഷിക്കാനായി തങ്ങളെ ശ്രവിക്കാൻ ആരും തയ്യാറാകുന്നില്ലെന്ന് ബിഷപ്പ് ജസ്റ്റിൻ കിയൻറ്റേക തുറന്നടിച്ചു. ഏതാനും നാളുകളായി ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണ പരമ്പരയുടെ തുടർച്ചയായാണ് ഞായറാഴ്ച പ്രാർത്ഥനയ്ക്കായി ദേവാലയത്തിലെത്തിവരെ ലക്ഷ്യമിട്ട് ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ, മുസ്ലിം ഐക്യത്തിൽ വിള്ളൽ വീഴ്ത്തുകയെന്ന ലക്ഷ്യമാണ് ഇസ്ലാമിക തീവ്രവാദികൾക്കുളളതെന്ന് തനിക്ക് സംശയമില്ലെന്ന് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയ്ക്ക് നൽകിയ പ്രസ്താവനയില്‍ ബിഷപ്പ് ജസ്റ്റിൻ കിയൻറ്റേക വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെമാത്രം രാജ്യത്ത് അറുപതിന് മുകളിൽ ക്രൈസ്തവ വിശ്വാസികളാണ് വിവിധ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടത്. പാശ്ചാത്യ മാധ്യമങ്ങളും, സർക്കാരുകളും ക്രൈസ്തവ പീഡനങ്ങൾ ഗൗനിക്കുന്നില്ലെന്ന് ബിഷപ്പ് കിയൻറ്റേക ചൂണ്ടിക്കാട്ടി. ഈ ദയനീയ അവസ്ഥ മനസിലാക്കി ബുർക്കിന ഫാസോയിലെ കലുഷിതമായ സാഹചര്യത്തിലേക്ക് ശ്രദ്ധ തിരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച ബുർക്കിന ഫാസോയിലെ പ്രൊട്ടസ്റ്റന്റ് ദേവാലയത്തിൽ പ്രാർത്ഥനയ്ക്കായെത്തിയ ക്രൈസ്തവരെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ 14 പേരാണ് കൊല്ലപ്പെട്ടത്. ആയുധധാരികളായ അക്രമികള്‍ ഞായറാഴ്ച ഉച്ചയോടുകൂടി ദേവാലയത്തിൽ പ്രവേശിച്ച് വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മരിച്ചവരുടെ കൂട്ടത്തില്‍ കുട്ടികളും ഉള്‍പ്പെടുന്നു.
Image: /content_image/News/News-2019-12-04-04:38:32.jpg
Keywords: ബുർക്കിന
Content: 11827
Category: 10
Sub Category:
Heading: നിരീശ്വരവാദിയായ ഹാർവാർഡ് പ്രൊഫസര്‍ ഇന്ന്‌ കടുത്ത കത്തോലിക്ക വിശ്വാസി: വഴിത്തിരിവായത് മരിയന്‍ ദര്‍ശനം
Content: ദൈവമാതാവ് നൽകിയ ദർശനമാണ് തന്നെ കത്തോലിക്ക വിശ്വാസത്തിലേക്ക് നയിച്ചതെന്ന് നിരീശ്വരവാദിയായിരിന്ന ഹാർവാർഡ് പ്രൊഫസറിന്റെ തുറന്നുപറച്ചില്‍. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ റോയ് ഷൂമാനാണ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനിടയായ ജീവിതാനുഭവങ്ങൾ കഴിഞ്ഞ ദിവസം ശാലോം വേൾഡ് ചാനലിനോട് വെളിപ്പെടുത്തിയത്. പരിശുദ്ധ കന്യാമറിയമാണ് തന്നെ കത്തോലിക്കാ സഭയിലേക്ക് നയിച്ചതെന്ന് പ്രൊഫസർ ഷൂമാൻ അഭിമുഖത്തിൽ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ഒരു യഹൂദ കുടുംബത്തിൽ ജനിച്ച ഷൂമാൻ കോളേജ് വിദ്യാഭ്യാസകാലത്താണ് ദൈവീക അസ്ഥിത്വത്തെ നിഷേധിച്ച് കടുത്ത നിരീശ്വരവാദിയായി മാറിയത്. എന്നാൽ നിരീശ്വരവാദത്തിന്റെ ശൂന്യത കൂടുതൽ ആഗ്രഹിക്കാൻ അദ്ദേഹത്തിന്റെ ഹൃദയത്തെ പ്രേരിപ്പിച്ചു. അങ്ങനെ ദിവസങ്ങൾ മുന്നോട്ട് നീങ്ങവേ ഒരു ദിവസം അദ്ദേഹത്തിന് നിദ്രാമദ്ധ്യേ പ്രത്യേക അനുഭവം ഉണ്ടാകുകയായിരിന്നു. ഉറക്കത്തിനിടയിൽ രണ്ട് കൈകൾ വന്ന് തന്നെ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതായി ഷൂമാന് അനുഭവപ്പെട്ടു. ആ മുറിയിൽ ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. അതീവ സുന്ദരിയായിരിന്നു അവര്‍. അത് പരിശുദ്ധ കന്യകാമറിയമാണെന്ന് പിന്നീട് അദ്ദേഹത്തിന് ബോധ്യമായി. ഷൂമാന്റെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം പരിശുദ്ധ കന്യകാമറിയം നല്‍കി. അമ്മ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രാർത്ഥന ഏതാണെന്ന ചോദ്യത്തിന് 'പാപമില്ലാതെ ജനിച്ച മറിയമേ, നിന്നിൽ ആശ്രയിക്കുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ' എന്ന ഉത്തരമാണ് പരിശുദ്ധ കന്യാമറിയം നൽകിയത്. രാത്രിവരെ നിരീശ്വരവാദിയായിരിന്ന റോയി ഷൂമാൻ ഈ അനുഭവത്തിന് ശേഷം പിറ്റേ ദിവസം ഒരു മരിയ ഭക്തനായാണ് എഴുന്നേൽക്കുന്നത്. പൂർണ്ണമായ അർത്ഥത്തിൽ ഒരു ക്രൈസ്തവനാകാൻ അദ്ദേഹം ആഗ്രഹിച്ചു. ഷൂമാന്റെ അന്വേഷണങ്ങൾ അദ്ദേഹത്തെ കത്തോലിക്കാ സഭയുടെ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇന്നദ്ദേഹം താൻ അനുഭവിച്ചറിഞ്ഞ കത്തോലിക്കാ വിശ്വാസം പ്രഘോഷിക്കുന്നതിന്റെ തിരക്കിലാണ്.
Image: /content_image/News/News-2019-12-04-05:44:48.jpg
Keywords: നിരീശ്വ, യുക്തി
Content: 11828
Category: 18
Sub Category:
Heading: 'വിവാഹിതർക്കും ഗർഭിണികൾക്കും തൊഴിൽ സ്ഥലങ്ങളിൽ പ്രത്യേക പരിഗണന നൽകണം'
Content: തൃശൂർ: ആധുനിക കാലഘട്ടത്തിൽ തൊഴിൽസ്ഥലങ്ങളിൽ വിവിഹിതർക്കും ഗർഭിണികൾക്കും പ്രത്യേക പരിഗണന നൽകുവാൻ തൊഴിലുടമകളും സ്ഥാപനങ്ങളും ജാഗ്രത പുലർത്തണമെന്ന് കെസിബിസി പ്രോലൈഫ് സമിതിയുടെ തൃശൂർ മേഖല നേതൃസമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഗർഭിണികൾക്ക്‌ അനുകൂലമായ നിയമങ്ങളും നയങ്ങളും സ്വീകരിക്കുന്നതിനെ സമിതി സ്വാഗതം ചെയ്തു. ഗർഭിണികൾക്ക്‌ ആനുകൂല്യങ്ങളും അവകാശങ്ങളും സർക്കാർ ഉറപ്പുവരുത്തുവാൻ ശ്രമിക്കുമ്പോൾ തൊഴിൽ നൽകുന്നവർ, വിവാഹിതർ ഗർഭിണികൾ എന്നിവരെ ഒഴിവാക്കാതെയും നീക്കംചെയ്യാതെയും ശ്രദ്ധിക്കണമെന്നും സമ്മേളനം.നിർദേശിച്ചു. പ്രേഷിത പ്രോലൈഫ് കുടുംബങ്ങൾ സഭയോടൊപ്പം സമൂഹത്തിൽ ജീവന്റെ സംസ്കാരം സജീവമാക്കുവാൻ പരിശ്രമിക്കുമെന്നു സമ്മേളനം ഉത്‌ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ്‌ സാബു ജോസ് പറഞ്ഞു. തൃശൂർ ആർച്ചുബിഷപ്പ് ഹൗസിന് അടുത്തുള്ള കുടുംബപ്രേഷിത കേന്ദ്രത്തിൽ നടന്ന സമ്മേളനത്തില്‍ തൃശൂർ മേഖലാ ഡയറക്ടർ ഫാ .ഡെന്നി താന്നിക്കൽ അധ്യക്ഷത വഹിച്ചു. 'പ്രേഷിത പ്രോലൈഫ് കുടുംബങ്ങൾ സഭയിലും സമൂഹത്തിലും' എന്നതായിരുന്നു മുഖ്യവിചിന്തന വിഷയം. യോഗത്തില്‍ 2019 ലെ തൃശൂർ മേഖലയിലെയും രൂപതകളിലെയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത വര്‍ഷത്തെ കർമ്മപദ്ധതികൾക്കു രൂപം നൽകുകയും ചെയ്തു. സംസ്ഥാന സമിതിയുടെ വൈസ് പ്രസിഡണ്ട് ജെയിംസ് ആഴ്ച്ചങ്ങാടൻ സെക്രട്ടറി വർഗീസ് എം എ, മേഖലാ പ്രസിഡണ്ട് ജോളി ജോസഫ്, സെക്രട്ടറി നവോമി ടീച്ചർ, ബ്രിസ്റ്റോ കോട്ടപ്പുറം, ഇസി ജോർജുമാസ്റ്റർ, റോസിലി മാത്യു, ഷീബാ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിൽ ഇരിഞ്ഞാലക്കുട രൂപതയിൽ മേഖല പ്രോലൈഫ് ശില്പശാല, സെപ്റ്റംബർ മാസം പ്രോലൈഫ് അധ്യാപക സമ്മേളനം, മറ്റു രൂപതകളിൽ സമർപ്പിത പ്രോലൈഫ് സംഗമം, കാരുണ്യ പ്രവർത്തക സമ്മേളങ്ങൾ എന്നിവ നടത്തുവാനും തീരുമാനിച്ചു.
Image: /content_image/India/India-2019-12-04-06:33:41.jpg
Keywords: പ്രോലൈ, ഗര്‍ഭ
Content: 11829
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ. ഷീന്റെ നാമകരണം വൈകും
Content: പ്യോറിയ: നാമകരണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അമേരിക്കന്‍ മെത്രാന്‍ സമിതിയിലെ ചില മെത്രാന്മാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‍ ദൈവദാസന്‍ ഫുള്‍ട്ടന്‍ ജെ ഷീനിനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കുയര്‍ത്തുന്ന ചടങ്ങ് മുന്‍കൂട്ടി നിശ്ചയിച്ചതില്‍ നിന്നും വൈകും. ഷീന്‍ മെത്രാപ്പോലീത്തയുടെ സ്വന്തം രൂപതയായ പ്യോറിയ രൂപത തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫുള്‍ട്ടന്‍ ജെ. ഷീനിനെ വാഴ്ത്തപ്പെട്ട പ്രഖ്യാപനം മാറ്റി വെച്ചിരിക്കുന്നുവെന്ന അറിയിപ്പ് വത്തിക്കാനില്‍ നിന്നും ലഭിച്ച വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നുവെന്ന്‍ പ്യോറിയ രൂപതാധ്യക്ഷന്‍ ഡാനിയല്‍ ജെങ്കി സി.എസ്.സി ഡിസംബര്‍ 3-ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തീരുമാനത്തില്‍ തനിക്ക് വളരെയേറെ ദുഃഖമുണ്ടെന്നും, ദൈവദാസന്‍ ഫുള്‍ട്ടന്‍ ജെ ഷീന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്നത് കാണുവാന്‍ കാത്തിരുന്ന വിശ്വാസികളെ തീരുമാനം നിരാശയിലാഴ്ത്തുമെന്നതിനെ കുറിച്ചോര്‍ത്ത് തനിക്ക് ആശങ്കയുണ്ടെന്നു അദ്ദേഹം പറഞ്ഞു. വിശദമായ പരിശോധനകള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന യുഎസ് മെത്രാന്‍ സമിതിയിലെ ചില മെത്രാന്‍മാരുടെ അപേക്ഷ മാനിച്ചാണ് ഈ തീരുമാനമെന്നും മറ്റുള്ള പ്രചരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. നാമകരണ നടപടികളുടെ ഭാഗമായി ഫുള്‍ട്ടന്‍ ജെ ഷീനിന്റെ ജീവിതം സംബന്ധിച്ചതെല്ലാം വിശദമായി പരിശോധിച്ചതാണെന്നും, ക്രിസ്തീയ മൂല്യങ്ങളുടേയും, നേതൃഗുണത്തിന്റേയും ഒരുത്തമ മാതൃകയായിരുന്നു ഫുള്‍ട്ടന്‍ ജെ. ഷീനെന്നും പ്യോറിയ രൂപതയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ദൈവദാസന്‍ ഫുള്‍ട്ടന്‍ ജെ ഷീനിന്റെ മാധ്യസ്ഥതയില്‍ നടന്ന അത്ഭുതങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും, മൂന്നാഴ്ചകള്‍ക്ക് മുന്‍പ് വരെ അദ്ദേഹത്തിന്റെ മാധ്യസ്ഥതയില്‍ അത്ഭുതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് അധികം താമസിയാതെ തന്നെ ഫുള്‍ട്ടന്‍ ജെ ഷീന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുമെന്ന പ്രതീക്ഷയും പ്യോറിയ രൂപത പ്രസ്താവനയില്‍ പങ്കുവെച്ചു. ഒരു നൂറ്റാണ്ട് മുന്‍പ് ഫുള്‍ട്ടന്‍ ജെ.ഷീന്‍ മെത്രാപ്പോലീത്തയുടെ തിരുപ്പട്ട സ്വീകരണത്തിന് വേദിയായ 'മേരി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍' കത്തീഡ്രലില്‍ ഡിസംബര്‍ 21 നായിരുന്നു വാഴ്ത്തപ്പെട്ട പ്രഖ്യാപനം നിശ്ചയിച്ചിരുന്നത്.
Image: /content_image/News/News-2019-12-04-07:43:40.jpg
Keywords: ഫുള്‍ട്ട