Contents
Displaying 11521-11530 of 25158 results.
Content:
11840
Category: 11
Sub Category:
Heading: അറേബ്യന്‍ മണ്ണിലെ ജീസസ് യൂത്ത് മൂവ്മെന്റിന് കാല്‍ നൂറ്റാണ്ട്: ആഘോഷ പരിപാടികള്‍ക്കു സമാപനം
Content: അബുദാബി: വിശുദ്ധ കുര്‍ബാന അര്‍പ്പണവും കുമ്പസാരവും ചര്‍ച്ചകളും സംഗീതവുമായി അത്മായ യുവജന സംഘടനയായ ജീസസ് യൂത്ത് മൂവ്മെന്റിന്റെ അറേബ്യന്‍ മണ്ണിലെ ത്രിദിന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം. റാസ് അല്‍ ഖൈമയിലെ സെന്റ് ആന്‍റണീസ് ദേവാലയത്തില്‍ ശനിയാഴ്ച ആരംഭിച്ച ആഘോഷ പരിപാടികള്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അവസാനിച്ചത്. “അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍” (യോഹ. 2:5) എന്ന സുവിശേഷ വാക്യമായിരുന്നു ആഘോഷ പരിപാടികളുടെ മുഖ്യ പ്രമേയം. ജൂബിലി ആഘോഷങ്ങളുടെ മുഴുവന്‍ പരിപാടികളിലും പങ്കെടുത്തവര്‍ക്ക് ഫ്രാന്‍സിസ് പാപ്പ ദണ്ഠവിമോചനം പ്രഖ്യാപിച്ചിരിന്നു. തെക്കന്‍ അറേബ്യയുടെ അപ്പസ്തോലിക വികാറായ മോണ്‍. പോള്‍ ഹിന്‍ഡര്‍, വടക്കന്‍ അറേബ്യയുടെ വികാര്‍ മോണ്‍. കാമില്ലോ ബാല്ലിന്‍, അറേബ്യന്‍ ഉപദ്വീപിലെ അപ്പസ്തോലിക പ്രതിധിനിധി മോണ്‍. ഫ്രാന്‍സിസ്കോ പാഡില്ല തുടങ്ങിയവര്‍ക്ക് പുറമേ ഫാ. അബ്രഹാം പള്ളിവാതുക്കല്‍, ബേബി ചാക്കോ, മനോജ് സണ്ണി, എഡ്വാര്‍ഡ് എടഡേഴത്ത്, സി.സി. ജോസഫ് തുടങ്ങി കേരളത്തില്‍ നിന്നുള്ള ജീസസ് യൂത്ത് നേതാക്കളും ആഘോഷപരിപാടികളില്‍ പങ്കെടുത്തു. യേശുവുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷം മറ്റുള്ളവരിലേക്ക് പങ്കുവെക്കുന്നതിനാലാണ് നമ്മള്‍ ജീവിച്ചിരിക്കുന്നതെന്ന് അപ്പസ്തോലിക പ്രതിനിധി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FJesusYouthUAE%2Fposts%2F1372350942932729&width=500" width="500" height="650" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p> ജീസസ് യൂത്ത് മൂവ്മെന്റ് ഇപ്പോള്‍ 35 രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, യേശുവിനും സത്യത്തിനും വേണ്ടിയുള്ള ജീസസ് യൂത്ത് അംഗങ്ങളുടെ അടങ്ങാത്ത വിശപ്പാണ് അതിന്റെ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യ പ്രമേയത്തിലൂന്നി ഓരോ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു ത്രിദിന ആഘോഷ പരിപാടി നടന്നത്. സീറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഷംഷാബാദ് രൂപതാ ബിഷപ്പ് മാർ റാഫേൽ തട്ടിൽ, പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് തുടങ്ങിയവരും സിൽവർ ജൂബിലി ആഘോഷ പരിപാടിയിൽ പങ്കുചേരാൻ എത്തിയിരുന്നു. യുവജനങ്ങളുടെ സുവിശേഷവത്കരണം, പ്രേഷിത മേഖലയിലുള്ള പോഷണം എന്നിവ ലക്ഷ്യമാക്കിക്കൊണ്ട് ‘തിരുസഭയുടെ ഹൃദയത്തില്‍ നിന്നുള്ള മിഷ്ണറി പ്രസ്ഥാനം’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജീസസ് യൂത്ത് മൂവ്മെന്റ് 1985-ല്‍ കേരളത്തിലാണ് സ്ഥാപിതമാകുന്നത്. 1994-ല്‍ ദുബായിയില്‍ ആരംഭിച്ച ഫെല്ലോഷിപ്പിലൂടെയാണ് സംഘടന യു.എ.ഇയില്‍ ആദ്യ വിത്ത് വിതച്ചത്. യു.എ.ഇ യിലെ മുഴുവന്‍ കത്തോലിക്ക ഇടവകളിലും സംഘടനക്കിന്ന് ശക്തമായ സാന്നിധ്യമുണ്ട്.
Image: /content_image/News/News-2019-12-05-10:19:37.jpg
Keywords: ജീസസ

11841
Category: 10
Sub Category:
Heading: ഐഎസ് പീഡനം: മുസ്ലീങ്ങളെ യേശുവിലേക്ക് അടുപ്പിച്ചുവെന്ന് ഇറാഖി മെത്രാപ്പോലീത്തയുടെ വെളിപ്പെടുത്തല്‍
Content: ബുഡാപെസ്റ്റ്: ഇറാഖില്‍ ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വരുന്ന മതപീഡനം ആയിരക്കണക്കിന് മുസ്ലീങ്ങളെ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന്‍ മൊസൂളിലെ പുതിയ കല്‍ദായ മെത്രാപ്പോലീത്തയുടെ വെളിപ്പെടുത്തല്‍. ഇറാഖില്‍ ക്രൈസ്തവര്‍ നേരിട്ട ആക്രമണങ്ങളിലൂടെ അനേകം മുസ്ലീങ്ങള്‍ യേശുവിനെ കണ്ടെത്തിയെന്നും, മതപീഡനം ക്രൈസ്തവരെ തങ്ങളുടെ വിശ്വാസത്തില്‍ കൂടുതല്‍ ശക്തരാക്കിയെന്നും ആര്‍ച്ച് ബിഷപ്പ് നജീബ് മിഖായേല്‍ മൗസ്സാ പറഞ്ഞു. ആഗോളതലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനം സംബന്ധിച്ച് ഹംഗറി സര്‍ക്കാര്‍ ബുഡാപെസ്റ്റില്‍ സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കല്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷമായിരുന്ന മേഖലയില്‍ ഇപ്പോള്‍ വളരെക്കുറച്ച് ക്രിസ്ത്യാനികള്‍ മാത്രമാണുള്ളതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മൗലീകവാദത്തിന്റെ അടിമത്വത്തില്‍ കഴിയുന്ന ഇസ്ലാമിസ്റ്റുകളെ അടിമത്വത്തില്‍ മോചനത്തിനായി സഹായിക്കണമെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. മേഖലയുടെ രണ്ടായിരം വര്‍ഷത്തില്‍പരം പഴക്കമുള്ള ക്രിസ്തീയ പൈതൃകത്തെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഒന്നും സംഭവിക്കാത്തപോലെ ലോക നേതാക്കള്‍ നിശബ്ദരാകരുതെന്ന് ബുഡാപെസ്റ്റ്-എസ്റ്റര്‍ഗോം അതിരൂപതാ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ദോ പറഞ്ഞു. രണ്ടാംതരം പൗരന്‍മാര്‍ എന്ന വിവേചനമില്ലാതെ മനുഷികാവകാശങ്ങളോടുള്ള ബഹുമാനവും, തുല്ല്യ പൗരത്വവും, മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന അതേ അവകാശങ്ങളും ക്രൈസ്തവര്‍ക്ക് നല്‍കണമെന്ന് സിറിയന്‍ ഓര്‍ത്തഡോക്സ് സഭാ പാത്രിയാര്‍ക്കീസ് ഇഗ്നേഷ്യസ് എഫ്രേം രണ്ടാമന്‍ പറഞ്ഞു. പീഡിപ്പിക്കപ്പെടുന്നവരെ സഹായിക്കുകയും അവരില്‍ നിന്നും സഹായം സ്വീകരിക്കുകയും ചെയ്തുകൊണ്ട് തങ്ങള്‍ ഒരു വിത്ത് വിതക്കുകയാണെന്ന്‍ ഹംഗറി പ്രസിഡന്റ് വിക്ടര്‍ ഒര്‍ബാന്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ സമ്മേളനങ്ങളില്‍ ക്രിസ്ത്യാനികളുടെ കാര്യം പറയുമ്പോള്‍ മതന്യൂനപക്ഷങ്ങളുടെ കാര്യം സംസാരിക്കുവാന്‍ മറ്റുള്ള മന്ത്രിമാര്‍ തന്നോടാവശ്യപ്പെട്ടിരുന്ന കാര്യം ഹംഗറി വിദേശകാര്യമന്ത്രി പീറ്റര്‍ സിജാര്‍ട്ടോയും വെളിപ്പെടുത്തി. മൈദുഗുരി രൂപതയുടെ മെത്രാന്‍ ഒലിവര്‍ ഡാഷേ ഡോയമാണ് നൈജീരിയയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന മതപീഡനത്തെക്കുറിച്ച് വിവരിച്ചത്. കോണ്‍ഫറന്‍സിന് ആശംസ അറിയിച്ച് ഡൊണാള്‍ഡ് ട്രംപ് സന്ദേശം കൈമാറിയിരിന്നു.
Image: /content_image/News/News-2019-12-05-11:34:11.jpg
Keywords: ഇറാഖ, യേശു

11842
Category: 18
Sub Category:
Heading: സ്വജനപക്ഷപാതത്തിന്റെ കേന്ദ്രമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് അധഃപതിച്ചു: ലെയ്റ്റി കൗണ്‍സില്‍
Content: കോട്ടയം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിലെ 95 കരാര്‍ നിയമനങ്ങള്‍ അന്വേഷണ വിധേയമാക്കി റദ്ദാക്കണമെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍. കെടുകാര്യസ്ഥതയുടെയും വിവേചനത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് അധഃപതിച്ചു. ക്രൈസ്തവരുള്‍പ്പെടുന്ന ഇതര ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം ആക്ഷേപിച്ചും അവഹേളിച്ചും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം ക്ഷേമപദ്ധതികള്‍ മുഴുവന്‍ തട്ടിയെടുക്കുന്‌പോള്‍ കരാര്‍ നിയമനങ്ങളിലൂടെ അതേ സമുദായത്തിലെ അംഗങ്ങളെ തിരുകിക്കയറ്റുന്നതും സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതും നീതികേടാണ്. മാനദണ്ഡങ്ങളോ യോഗ്യതകളോ അടിസ്ഥാനമാക്കാതെ ഇഷ്ടക്കാരെ പ്രതിഷ്ഠിച്ചു സ്ഥിരനിയമനം നല്‍കാനുള്ള ആസൂത്രിതശ്രമം എതിര്‍ക്കപ്പെടണം. 2012ല്‍ 903 ന്യൂനപക്ഷ പ്രമോട്ടര്‍മാരെ മാനദണ്ഡമില്ലാതെ നിയമിക്കുകയും പിന്നീടു പിന്‍വലിക്കുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ ന്യൂനപക്ഷ കമ്മീഷന്‍ നിയമനത്തിലും തിരുത്തല്‍ വരുത്തി കമ്മീഷന്‍ അംഗങ്ങളെല്ലാം ഭാവിയില്‍ ന്യൂനപക്ഷവിഭാഗത്തിലെ ഭൂരിപക്ഷ സമുദായത്തില്‍നിന്നു മാത്രമാകുന്ന രീതിയിലാക്കിയിരിക്കുന്നത് അനീതിയാണ്. 2010ല്‍ ആരംഭിച്ച ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഇരുമുന്നണികളും െ്രെകസ്തവരോടു കാണിക്കുന്നതു കടുത്ത വഞ്ചനയും വിവേചനവുമാണ്. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം പോലും യാതൊരു പഠനവുമില്ലാതെയാണെന്നു സര്‍ക്കാര്‍ രേഖകള്‍ തന്നെ പറയുന്നു. കുത്തഴിഞ്ഞ പുസ്തകമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് മാറിയതു ന്യൂനപക്ഷങ്ങള്‍ക്ക് അപമാനകരമാണെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2019-12-06-03:48:38.jpg
Keywords: സിബിസിഐ

11843
Category: 18
Sub Category:
Heading: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് നിവേദനം നൽകി
Content: എറണാകുളം: സഭകളിലെ ആംഗ്ലോ-ഇന്ത്യന്‍ സംവരണം തുടരണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ നിവേദനം നൽകി. രാജ്യത്തിന്റെ ഭരണഘടന രൂപീകരിച്ച സമയം എല്ലാ വിഭാഗം ജനങ്ങള്‍ക്കും അധികാരത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും, ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും നിയമനിര്‍മാണ സഭകളില്‍ ആര്‍ട്ടിക്കിള്‍ 330, 331,332,333 പ്രകാരം സംവരണം നല്‍കിയിരുന്നത്. ആര്‍ട്ടിക്കിള്‍ 334 പ്രകാരം നിശ്ചിത കാലയളവിലേക്ക് ആയിരുന്ന സംവരണം പിന്നീട് കാലാകാലങ്ങളില്‍ ഭരണഘടനാഭേദഗതികളിലൂടെ നീട്ടി നല്‍കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആംഗ്ലോയിന്ത്യന്‍ വിഭാഗത്തിന് സ്ഥിതി മെച്ചപ്പെട്ടു എന്ന കാരണത്താല്‍ സംവരണം നിഷേധിക്കുന്നത് വസ്തുതകള്‍ പരിശോധിക്കാതെയാണ്. അതിനാൽ, തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര ക്യാബിനറ്റ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം നല്‍കി. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷ വകുപ്പ് മന്ത്രാലയത്തിനും നിവേദനം നല്‍കിയിട്ടുണ്ട്. 2013-ല്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആംഗ്ലോ ഇന്ത്യന്‍ വിഭാഗം വിദ്യാഭ്യാസം, തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍, അസ്തിത്വം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അതൊന്നും വകവെക്കാതെ എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് അവരുടെ സ്ഥിതി മെച്ചപ്പെട്ടു എന്ന് കേന്ദ്ര ക്യാബിനറ്റ് കണ്ടെത്തിയത് എന്നുകൂടി വെളിപ്പെടുത്തണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടിട്ടുണ്ട്. കെ എല്‍ സി എ സംസ്ഥാന പ്രസിഡന്റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ ചേര്‍ന്നാണ് കത്തയച്ചത്.
Image: /content_image/India/India-2019-12-06-04:00:05.jpg
Keywords: ലാറ്റിന്‍, ലത്തീ

11844
Category: 14
Sub Category:
Heading: പി. യു തോമസിന്റെ ജീവിത കഥ ഇന്ന് മുതല്‍ തീയറ്ററുകളില്‍
Content: കാല്‍ നൂറ്റാണ്ടായി അശരണരും അനാഥരും രോഗികളുമായി ആയിരക്കണക്കിനു വ്യക്തികൾക്ക് സഹായഹസ്തം നീട്ടി പ്രവർത്തിക്കുന്ന ‘നവജീവൻ ട്രസ്റ്റി’ന്റെ സ്ഥാപകൻ പി. യു തോമസിന്റെ ജീവിതം ഇതിവൃത്തമാക്കിയ സിനിമ ‘ഒരു നല്ല കോട്ടയംകാരൻ’ ഇന്ന് തീയറ്ററുകളില്‍. റോബിൻസാണ് പി. യു തോമസിന്റെ കഥാപാത്രമായി വേഷമിടുന്നത്. അശോകൻ, ഷാജു, മിനോൺ, ശ്രീജിത്‌വിജയ്, ചാലി പാല, കോട്ടയം പ്രദീപ്, നസീർ സംക്രാന്തി, രഞ്ജിത്, കോട്ടയം പുരുഷൻ, നന്ദകിഷോർ, സൈമൺ കുരുവിള, മനോരഞ്ജൻ, അജയ്കുട്ടി, ദിലീപ് കോട്ടയം, രാജേഷ് ചാലക്കുടി, അഞ്ജലിനായർ, അപർണ നായർ, സ്വപ്‌ന, ഭദ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നന്മ ചെയ്യുന്ന ഒരു സാധാരണക്കാരന്റെ ജീവിതം കുടുംബപശ്ചാത്തലത്തിൽ രണ്ടു കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സൈമൺ കുരുവിളയാണ്. ബിനു എസ്. നായരാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് ശ്രീകുമാർ, രമണൻ കറുകപ്പള്ളി കലാസംവിധാനവും റോയ് പല്ലിശേരി ചമയവും നിർവഹിക്കുന്നു. മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രനും മലയാളത്തിന്റെ വാനമ്പാടി കെ. എസ് ചിത്രയും വർഷങ്ങൾക്കുശേഷം ഒരുമിച്ചു പാടുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
Image: /content_image/India/India-2019-12-06-04:29:15.jpg
Keywords: നവജീ, സിനിമ

11845
Category: 1
Sub Category:
Heading: അബുദാബിയിൽ പുതിയ ക്രൈസ്തവ ദേവാലയത്തിന് നാളെ തറക്കല്ലിടും
Content: അബുദാബി: യുഎഇയിലെ അബുദാബിയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കായി പുതിയ ദേവാലയം ഉയരും. ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ) സഭാ വിശ്വാസികൾക്കായി അബു മുരിയേക്കില്‍ നിര്‍മ്മിക്കുന്ന പുതിയ ദേവാലയത്തിന്റെ തറക്കല്ലിടൽ നാളെയാണ് നടക്കുക. യുഎഇയിലെ ഏറ്റവും പഴയ ആംഗ്ലിക്കൻ ദേവാലയമായ സെന്റ് ആൻഡ്രൂസ് ദേവാലയത്തിലായിരിക്കും തറക്കല്ലിടലിനു മുന്നോടിയായുള്ള പ്രാർത്ഥന ചടങ്ങുകൾ നടക്കുക. യുഎഇയുടെ സഹിഷ്ണുത മന്ത്രി നഹ്യാൻ ബിൻ മുബാറക്കും, നൂറുകണക്കിന് വിശ്വാസികളും സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ നടക്കുന്ന ചടങ്ങിൽ സംബന്ധിക്കും. അബുദാബി കിരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദാണ് ദേവാലയം നിർമ്മിക്കാനായി നാല് ഏക്കറോളം ഭൂമി നൽകിയത്. 1970ൽ അന്‍പതു വിശ്വാസികളുമായി ആരംഭിച്ച സിഎസ്ഐ സഭയിൽ ഇപ്പോൾ രാജ്യത്താകമാനം ഏകദേശം ആറായിരത്തോളം വിശ്വാസികളുണ്ട്. നാല്‍പ്പതു വർഷങ്ങൾക്കു ശേഷം സ്വന്തം ദേവാലയത്തിൽ എഴുന്നൂറ്റിയന്‍പതോളം വരുന്ന മലയാളികൾ ഉൾപ്പെടെയുള്ളയുളള വിശ്വാസികൾക്ക് ഇനി ഇവിടെ പ്രാർത്ഥിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഫുജൈറയിൽ സിഎസ്ഐ സഭയ്ക്ക് ഇപ്പോൾതന്നെ ഒരു ദേവാലയം ഉണ്ട്. ദേവാലയ നിർമ്മാണം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 2021-ല്‍ ദേവാലയം ആരാധനയ്ക്കായി തുറന്നു കൊടുക്കാനാണ് പദ്ധതി. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തില്‍ പതിനെട്ടോളം അമുസ്ലിം ആരാധനാലയങ്ങൾക്ക് സർക്കാർ ലൈസൻസ് നല്‍കിയിരിന്നു.
Image: /content_image/News/News-2019-12-06-04:55:40.jpg
Keywords: യുഎഇ, അറബ

11846
Category: 7
Sub Category:
Heading: ക്രൈസ്തവ സന്യാസം അകാരണമായി അവഹേളിക്കപ്പെടുമ്പോള്‍ കേരളത്തിന്റെ സാംസ്കാരിക നായകർക്ക് പറയാനുള്ളത്
Content: എന്താണ് സന്യാസം? ആരാണ് സന്യാസിനിമാർ? എന്താണ് അവരുടെ പ്രസക്തി? ക്രൈസ്തവ സന്യാസം അകാരണമായി അവഹേളിക്കപ്പെടുമ്പോള്‍ കേരളത്തിന്റെ സാംസ്കാരിക നായകർക്ക് പറയാനുള്ളത്.
Image:
Keywords: സന്യാ

11847

Image: /content_image/Videos/Videos-2019-12-06-06:22:13.jpg

11848
Category: 14
Sub Category:
Heading: തിരുപ്പിറവി ആഘോഷത്തിന്റെ വരവറിയിച്ച് വത്തിക്കാന്‍: പുൽക്കൂടും ക്രിസ്മസ് ട്രീയും തയാര്‍
Content: വത്തിക്കാൻ സിറ്റി: തിരുപ്പിറവി തിരുനാളിനായി ലോകം ഒരുങ്ങുമ്പോള്‍ ക്രിസ്തുമസ് ആഘോഷത്തിന്റെ വരവറിയിച്ച് വത്തിക്കാൻ ചത്വരത്തിൽ പുൽക്കൂടും ക്രിസ്മസ് ട്രീയും തയാറായി. വടക്കൻ ഇറ്റലിയിലെ ആൽപ്പൈൻ മലയോര സമൂഹത്തിലെ നൂറുകണക്കിന് കലാകാരന്മാരുടെ പങ്കാളിത്തതോടെയാണ് ഇത്തവണത്തെ പുൽക്കൂടും ട്രീയും തയാറാക്കിയിരിക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുമ്പിൽ സ്ഥാപിച്ചിരിക്കുന്ന പുൽക്കൂടില്‍, സ്‌കുരേല്ലായിലെ കലാകാരന്മാർ മരത്തിൽ കൊത്തിയെടുത്ത 23 പ്രതിമകള്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുകയാണ്. പുൽക്കൂട് ഒരുക്കിയവരുമായുള്ള പാപ്പയുടെ കൂടിക്കാഴ്ചയ്ക്ക് വേദിയായ പോൾ ആറാമൻ ഹാളിലും ഒരു പുൽക്കൂട് ക്രമീകരിച്ചിരുന്നു. ആൽപ്പൈൻ മലഞ്ചരുവിൽ പാർക്കുന്നവരുടെ സ്‌നേഹത്തിന്റെ പ്രതീകമായി ഈ സമ്മാനത്തെ വാഴ്ത്തിയ പാപ്പ, അവരുടെ സഭാധ്യക്ഷന്മാർക്കും പൗരപ്രമുഖർക്കും കലാകാരന്മാർക്കും നിർമാണത്തിൽ സഹകരിച്ച സകലർക്കും നന്ദിയർപ്പിക്കുകയും ചെയ്തു. കൊടുങ്കാറ്റില്‍ നിലംപരിശായ വലിയ മരങ്ങളുടെ ശിഖരങ്ങള്‍ പുല്‍ക്കൂടിന്‍റെ പാര്‍ശ്വങ്ങളില്‍ സംയോജനം ചെയ്തിരിക്കുന്നതും മലയോരപ്രദേശത്തെ ജനങ്ങളുടെ ജീവിതസമര്‍പ്പണവും സ്രഷ്ടാവായ ദൈവത്തോടു സകലര്‍ക്കുമുണ്ടാകേണ്ട വിസ്മയം തുളുമ്പുന്ന സ്നേഹത്തിന്‍റെയും ആദരവിന്‍റെയും പ്രതീകവുമാണെന്നും പാപ്പ പറഞ്ഞു. 85 അടി ഉയരമാണ് ത്രിവെനേത്തോ നിവാസികൾ സമ്മാനിച്ച ക്രിസ്മസ് ട്രീയ്ക്കുള്ളത്. സ്വർണ- വെള്ളി നിറങ്ങളിലുള്ള ഗോളങ്ങൾക്കൊപ്പം, വൈദ്യുതി കുറച്ചുമാത്രം ഉപയോഗിക്കുന്ന മാല ബൾബുകളാണ് അലങ്കാരത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, 20 ചെറിയ ക്രിസ്മസ് ട്രീകളും ആൽപ്പ്‌സിലെ മറ്റൊരു പ്രോവിൻസായ വിസെൻസയിലെ ജനങ്ങളും സമ്മാനിച്ചിട്ടുണ്ട്. ഓരോ വർഷവും വിവിധ രാജ്യങ്ങളിലുള്ള കലാകാരന്മാർ, അതത് രാജ്യങ്ങളുടെ സാംസ്‌ക്കാരിക, സാമൂഹിക സാഹചര്യം വെളിപ്പെടുത്തും വിധമാണ് വത്തിക്കാൻ ചത്വരത്തിൽ പുൽക്കൂടുകൾ ഒരുക്കുന്നത്. ഇന്നലെ തീർത്ഥാടകർക്കായി തുറന്നുകൊടുത്ത പുൽക്കൂട്, ക്രിസ്തുവിന്റെ ജ്ഞാനസ്‌നാന തിരുനാളായ ജനുവരി രണ്ട് വരെ പ്രദർശനത്തിനു വത്തിക്കാന്‍ ചത്വരത്തില്‍ ഉണ്ടാകും.
Image: /content_image/News/News-2019-12-06-06:57:27.jpg
Keywords: വത്തി, ക്രിസ്തുമ

11849
Category: 1
Sub Category:
Heading: ഇന്തോനേഷ്യയിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്കു സുരക്ഷയൊരുക്കാന്‍ ഒന്നര ലക്ഷത്തിലധികം പോലീസുകാര്‍
Content: ജക്കാര്‍ത്ത: ക്രിസ്തുമസിനോട് അനുബന്ധിച്ച് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഇന്തോനേഷ്യയില്‍ മാത്രം സുരക്ഷയ്ക്കായി അധികാരികള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് ഒന്നര ലക്ഷത്തിലധികം പോലീസുകാരെ. രാജ്യത്തെ ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങൾ സുരക്ഷിതമാക്കാൻ 1,60,000 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. രാജ്യത്തെ അമ്പതിനായിരത്തോളം വരുന്ന ക്രൈസ്തവ ദേവാലയങ്ങൾക്ക് സുരക്ഷയൊരുക്കാൻ കഴിഞ്ഞവർഷം തൊണ്ണൂറായിരം പോലീസുകാരെയായിരുന്നു നിയോഗിച്ചിരുന്നത്. സുരക്ഷ ഭീഷണിയുള്ളതിനാല്‍ ഇത്തവണ അത് ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയായിരിന്നു. രാജ്യത്ത് അടുത്തിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രാദേശിക ഭരണകൂടങ്ങൾ, ദേവാലയങ്ങൾക്ക് സുരക്ഷ നൽകാൻ വിസമ്മതിക്കരുതെന്ന് വെസ്റ്റ് ജാവ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന യൂണിവേഴ്സിറ്റി ഓഫ് ഇന്തോനേഷ്യയിൽ നിന്നുള്ള ഇന്റലിജൻസ് വിദഗ്ധൻ സ്റ്റാനിസ്ലോവ് റിയാന്ത പറഞ്ഞു. ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങൾക്കിടെ ആക്രമണം നടത്താനുള്ള സാധ്യത കൂടുതലാണെന്ന് സ്റ്റാനിസ്ലോവ് റിയാന്ത വിശദീകരിച്ചു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ സുരക്ഷാ ചുമതലയുള്ള മന്ത്രിയായ വിരാന്തോയ്ക്കെതിരെ നടന്ന കത്തി ആക്രമണമടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമുള്ള തീവ്രവാദി സംഘടനയായ ജമാ അൻഷാറുത്ത് ദൗള സംഘടനയാണ് അന്നത്തെ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു.
Image: /content_image/News/News-2019-12-06-07:54:37.jpg
Keywords: ഇന്തോനേ