Contents

Displaying 11561-11570 of 25158 results.
Content: 11880
Category: 18
Sub Category:
Heading: കർണ്ണാടകയിൽ കത്തോലിക്ക സന്യാസിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ
Content: ഹൂബ്ലി: കർണാടകയിലെ ഹൂബ്ലി റെയിൽവേ ട്രാക്കിൽ കത്തോലിക്ക സന്യാസിനിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഡിസംബർ നാലിന് പുലർച്ചെ മൂന്നരയോടെയാണ് സേക്രഡ് ഹാർട്സ് ഓഫ് ജീസസ് ആൻഡ് മേരി കോൺവെന്റിലെ സിസ്റ്റര്‍ മേരി സെൻഡ്ര വിയന്നിയുടെ മൃതദേഹം ട്രാക്കിൽ നിന്നും ലഭിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദനഭാവി ഫാത്തിമ കോൺവെന്റ്, കാലബുരാകി ബഥനി കോൺവെന്റ്, ബെലഗാവി കോൺവെന്റ് ക്യാമ്പ് എന്നിവടങ്ങളിൽ ശുശ്രുഷ ചെയ്ത സി. മേരി സെൻഡ്ര ബെൽഗാവി സെന്‍റ് ജോസഫ്‌സ് കോളേജിൽ ടീച്ചർ ട്രെയിനിങ് നടത്തുമ്പോഴാണ് ദുരൂഹ മരണം. ഘടക് വംശത്തിലെ ഗുരുശാന്തപ്പ - കോസ്‌മരിയ ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തെ പുത്രിയായിരിന്നു സിസ്റ്റര്‍ മേരി സെൻഡ്ര. 2012 മെയ്‌ 22ന് സിസ്റ്റേഴ്സ് ഓഫ് ലിറ്റിൽ ഫ്ലവർ ഓഫ് ബഥനി സന്യാസ സഭയിൽ ചേർന്ന അവർ, മൈസൂർ ബഥനി നോവിഷ്യറ്റിൽ നിന്നും പ്രഥമ പരിശീലനം പൂർത്തിയാക്കി. തുടര്‍ന്നു സന്യാസ സഭയുടെ പടിഞ്ഞാറൻ മേഖലയിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
Image: /content_image/News/News-2019-12-10-07:14:24.jpg
Keywords: സന്യാസ
Content: 11881
Category: 1
Sub Category:
Heading: സ്വീഡനിൽ ദൈവമാതാവിന്റെ രൂപം തകർക്കപ്പെട്ട നിലയിൽ
Content: സ്റ്റോക്ക്ഹോം: യൂറോപ്യന്‍ രാജ്യമായ സ്വീഡനിലെ ഹിസിൻജിനിൽ സ്ഥിതിചെയ്യുന്ന മേരി മഗ്ദലിൻ ദേവാലയത്തിൽ നിന്ന് കാണാതായ കന്യകാമറിയത്തിന്റെ രൂപം തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി. അഞ്ചടി ഏഴിഞ്ച് ഉയരമുള്ള രൂപം മോഷണം നടന്ന പിറ്റേന്ന് ഒരു ട്രാൻസ്ഫോർമറിനു സമീപത്തുള്ള സ്റ്റോറേജ് റൂമിൽ നിന്നാണ് കണ്ടെത്തിയത്. ആറ് കഷണങ്ങളായി തകർക്കപ്പെട്ട നിലയിലായിരുന്നു മാതാവിന്റെ രൂപം കാണപ്പെട്ടത്. രൂപം പഴയപടി ഒരുമിച്ചു ചേർത്ത് അത് ഇരുന്ന സ്ഥലത്ത് തസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മേരി മഗ്ദലിൻ ദേവാലയത്തിലെ പാരിഷ് അസിസ്റ്റന്റ് ചുമതലവഹിക്കുന്ന ഡോറിസ് വിന്നർബർഗ് പറഞ്ഞു. തങ്ങൾ സുരക്ഷാവീഴ്ച പരിശോധിക്കുമെന്നും, ഒരുതവണ മോഷ്ടിക്കപ്പെട്ടതിനാൽ രൂപം ഇനിയും മോഷണം പോവാൻ സാധ്യതയുണ്ടെന്നും അതിനാൽ തന്നെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതിനു ശേഷം മാത്രമേ അത് തിരികെ സ്ഥാപിക്കുകയുള്ളൂവെന്നും വിന്നർബർഗ് കൂട്ടിച്ചേർത്തു. യൂറോപ്യൻ രാജ്യങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളും, ദേവാലയങ്ങളിലെ മോഷണങ്ങളും ദിനംപ്രതി വർധിക്കുകയാണ്. ഫ്രാൻസിൽ മാത്രം ശരാശരി മൂന്നു ക്രൈസ്തവ ദേവാലയങ്ങളാണ് ഓരോ ദിവസം ആക്രമിക്കപ്പെടുന്നത്.
Image: /content_image/News/News-2019-12-10-07:22:47.jpg
Keywords: യൂറോ
Content: 11882
Category: 13
Sub Category:
Heading: വൈദികർ വിശ്വാസത്തിന്റെ തൂണുകളായി മാറണം: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുവുമായി ഒരു ശക്തമായ ബന്ധം സ്ഥാപിച്ചെടുക്കാൻ വൈദികർ ശ്രമിക്കണമെന്നും വിശ്വാസത്തിന്റെ തൂണുകളായി മാറണമെന്നും ഫ്രാൻസിസ് മാർപാപ്പ. ഉത്തര ഇറ്റലിയിൽ നിന്നുള്ള സെമിനാരി വിദ്യാർത്ഥികളും, വൈദികരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. വൈദികരുടെ ദൗത്യവും, കടമയും പ്രത്യേകം ഓര്‍മ്മിപ്പിച്ച പാപ്പ ഓരോരുത്തരും തങ്ങളുടെ പ്രദേശങ്ങളെ സുവിശേഷവത്കരിക്കാനായാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും പറഞ്ഞു. വിശ്വാസത്തിൽ ഉറപ്പില്ലാത്തവർക്കും, അവിശ്വാസികൾക്കും വൈദികരുടെ വിശ്വാസ ജീവിതം ഒരു ടോർച്ച് വെളിച്ചം പോലെയും, പിടിച്ചു നിൽക്കാൻ കഴിയുന്ന ഉറച്ച പാറപോലെയും ആയിത്തീരണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ശക്തമായ വിശ്വാസം മറ്റെന്തിനെക്കാളും ഉപരിയായി ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധത്തിലൂടെയാണ് രൂപപ്പെടുത്തിയെടുക്കുന്നത്. സെമിനാരി വിദ്യാഭ്യാസ കാലഘട്ടത്തിൽ ക്രിസ്തുവുമായുള്ള ബന്ധത്തിന് ഊന്നൽ നൽകണമെന്നും പാപ്പ സെമിനാരി വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.
Image: /content_image/News/News-2019-12-10-10:16:35.jpg
Keywords: വൈദി, പാപ്പ
Content: 11883
Category: 10
Sub Category:
Heading: നാഗസാക്കി സ്ഫോടനത്തിലെ ഉരുകിയ ജപമാല ജാപ്പനീസ് ക്രിസ്തീയ വിശ്വാസത്തിന്റെ നേര്‍സാക്ഷ്യം
Content: നാഗസാക്കി: ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്ക നടത്തിയ ആറ്റം ബോംബാക്രമണത്തില്‍ ഉരുകിയ നിലയില്‍ കണ്ടെത്തിയ ജപമാല അക്കാലങ്ങളില്‍ നാഗസാക്കിയില്‍ ആഴത്തില്‍ വേരോടിയിരുന്ന ക്രിസ്തീയ വിശ്വാസത്തിന്റെ നേര്‍സാക്ഷ്യമെന്ന നിലയില്‍ ശ്രദ്ധേയമാകുന്നു. നാഗസാക്കിയിലെ അറ്റോമിക് ബോംബ്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഈ ജപമാലയുടെ ഫോട്ടോ ഉള്‍പ്പെടെ ചാള്‍സ് വൈറ്റ് എന്ന ട്വിറ്റര്‍ ഉപയോക്താവ് നടത്തിയ ട്വീറ്റാണ് ജപമാലയെ വീണ്ടും ആഗോള ശ്രദ്ധയില്‍ കൊണ്ടുവന്നത്. “കഴിഞ്ഞ ആഴ്ച നാഗസാക്കി അറ്റോമിക് ബോംബ്‌ മ്യൂസിയത്തില്‍ കണ്ട ഉരുകിയ ജപമാല. നിരോധനത്തിന്റേയും, കടുത്ത മതപീഡനത്തിന്റേയും നീണ്ട 250 വര്‍ഷങ്ങള്‍ അതിജീവിച്ച രഹസ്യ വിശ്വാസികളുടേയും, അവരുടെ കുടുംബങ്ങളുടേയും, മിഷ്ണറി പ്രവര്‍ത്തനങ്ങളുടേയും ഒരു കേന്ദ്രമായിരുന്നു നാഗസാക്കി” എന്ന വിവരണത്തോടെയാണ് ചാള്‍സ് ജപമാലയുടെ ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

Melted rosaries seen in Nagasaki's Atomic Bomb Museum last week. Nagasaki was a hub of missionary activity and the home of many "hidden Christians" whose families struggled to keep and pass on the Faith during 250 years under persecution and ban. #Catholic pic.twitter.com/aKV7gyqXoJ
— Charles White (@CulturamVitae) December 7, 2019

അണുബോംബ് വര്‍ഷിച്ച സ്ഥലത്തു നിന്നും അറുനൂറു മീറ്റര്‍ അകലെ അഗ്നിക്കിരയായ വീടിന്റെ അവശിഷ്ടത്തില്‍ നിന്നുമാണ് ഉരുകിയ ഈ ജപമാല ലഭിച്ചത്. ചില്ലുകൊണ്ടുള്ള മുത്തുകളാല്‍ നിര്‍മ്മിച്ചിരുന്ന ജപമാല സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഒരു സ്ത്രീ ധരിച്ചിരുന്നതാണ്. അവരുടെ മകളാണ് പില്‍ക്കാലത്ത് ഇത് അറ്റോമിക് ബോംബ്‌ മ്യൂസിയത്തിന് കൈമാറിയത്. സ്ഫോടന ദിവസം ജപമാല സംഭാവന ചെയ്ത ആളിന്റെ അമ്മ ഒരു ബന്ധുവിന്റെ വീട്ടില്‍ ജോലിക്ക് പോയിരിക്കുകയായിരുന്നുവെന്നും, ഉറാകാമി കത്തീഡ്രലില്‍ വെച്ചാണ് അവര്‍ മരിച്ചതെന്നും ജപമാലയോടൊപ്പമുള്ള മ്യൂസിയം വിവരണത്തില്‍ പറയുന്നു. തൊട്ടടുത്ത ദിവസം അഗ്നിക്കിരയായ ഭവനത്തില്‍ തന്റെ അമ്മക്കായി തിരച്ചില്‍ നടത്തിയ മകളാണ് മിഠായി പോലെ ഉരുകിയ നിലയിലുള്ള ജപമാല കണ്ടെത്തുന്നത്. തന്റെ അമ്മയുടെ ഓര്‍മ്മക്കായി സൂക്ഷിച്ചിരുന്ന ഈ ജപമാല അണുസ്ഫോടനത്തിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അവര്‍ അറ്റോമിക് മ്യൂസിയത്തിന് കൈമാറിയത്. ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായമായിട്ടാണ് 1945-ലെ ആറ്റംബോംബാക്രമണങ്ങള്‍ വിലയിരുത്തപ്പെടുന്നത്. അമേരിക്കയിലെ പേള്‍ ഹാര്‍ബറില്‍ ജപ്പാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ ന്യൂക്ലിയര്‍ ആക്രമണത്തില്‍ രണ്ടരലക്ഷത്തോളം നിരപരാധികളായ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്.
Image: /content_image/News/News-2019-12-10-12:12:43.jpg
Keywords: ജപ്പാ, നാഗ
Content: 11884
Category: 11
Sub Category:
Heading: വിവാദ പുസ്തകത്തിനെതിരേ പ്രതിഷേധവുമായി എത്തിയ കെ‌സി‌വൈ‌എം പ്രവര്‍ത്തകരെ കരുതല്‍ തടങ്കിലാക്കി
Content: ആലപ്പുഴ: സന്യാസസഭയില്‍നിന്നും പുറത്താക്കപ്പെട്ട കന്യാസ്ത്രീയുടെ വിവാദ പുസ്തകത്തിനെതിരേ പ്രതിഷേധവുമായി എത്തിയ യുവജ്യോതി കെസിവൈഎം പ്രവര്‍ത്തകരെയും റിപ്പോർട്ട് ചെയ്യാൻ എത്തിയ കാവൽഗോപുരം എഡിറ്റർ സിറാജ് ജോസഫ് അടക്കം പന്ത്രണ്ട് പേരെയും പോലീസ് കരുതല്‍ തടങ്കലിലാക്കി. സമരക്കാരെ യാതൊരു പ്രകോപനങ്ങളും ഇല്ലാതെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു എന്ന് കെ‌സി‌വൈ‌എം സംഘടന പരാതിപ്പെട്ടു. ‘മനുഷ്യാവകാശങ്ങളും മാധ്യമങ്ങളും’ എന്ന പേരിലെ ആലപ്പുഴ പ്രസ്സ് ക്ലബ്ബിന്റെ സെമിനാർ ലൂസിയുടെ സ്‌പോൺസേർഡ് പ്രോഗ്രാം ആണോ എന്ന സംശയത്തിലേക്ക് വിരൽചൂണ്ടുന്നതാണ് മാധ്യമ പ്രവര്‍ത്തകര്‍ കാണിച്ച നിസംഗതയെന്ന്‍ വിലയിരുത്തപ്പെടുന്നു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ഭരണഘടന ഉറപ്പുനല്‍കുന്ന സമ്മേളിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യത്തിലേക്കുള്ള പോലീസിന്റെ കടന്നുകയറ്റമാണെന്ന് കെസിവൈഎം രൂപത പ്രസിഡന്റ് എം.ജെ. ഇമ്മാനുവല്‍ ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സ്‌റ്റേഷനില്‍നിന്ന് മോചിതരായശേഷം വിവാദപുസ്തകം പ്രതീകാത്മകമായി കത്തിച്ചു. മനുഷ്യാവകാശദിനത്തിൽ ബാനറോ, കൊടിയോ, മറ്റു മാരകായുധങ്ങളോ ഒന്നുമില്ലാതെ സമാധാനപരമായി പ്രതിഷേധമറിയിക്കുവാൻ എത്തിയവര്‍ക്ക് നേരെയാണ് ഈ മനുഷ്യാവകാശ ധ്വംസനം നടന്നിരിക്കുന്നത്.
Image: /content_image/News/News-2019-12-11-04:03:18.jpg
Keywords: കെ‌സി‌വൈ‌എം
Content: 11885
Category: 18
Sub Category:
Heading: പ്രതിസന്ധികളെ അതിജീവിക്കുന്നതിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാ-യാക്കോബായ സഭകളുടെ തീരുമാനം
Content: മുളന്തുരുത്തി: കത്തോലിക്കാ സഭയും യാക്കോബായ സുറിയാനി സഭയും തമ്മിലുള്ള ദൈവശാസ്ത്ര സംവാദങ്ങള്‍ക്കുള്ള അന്തര്‍ദേശീയ കമ്മീഷന്റെ സമ്മേളനം യാക്കോബായ സഭയുടെ വൈദിക സെമിനാരിയില്‍ നടന്നു. 1971 മുതല്‍ ഇരുസഭകളും ചേര്‍ന്നുണ്ടാക്കിയ ഉടന്പടികളുടെ വെളിച്ചത്തില്‍ ഇരുസഭകളുടെയും ഇടയില്‍ ഉണ്ടായിട്ടുള്ള ഐക്യവും കൂട്ടായ പ്രവര്‍ത്തനങ്ങളും കമ്മീഷന്‍ വിലയിരുത്തി. സഭാന്തര വിവാഹം സംബന്ധിച്ച് ഉണ്ടാക്കിയ ഉടന്പടിയുടെ അടിസ്ഥാനത്തില്‍ ഇരുസഭകള്‍ക്കും ബാധകമായ സംയുക്ത മാര്‍ഗ നിര്‍ദേശരേഖ രൂപപ്പെടുത്തി. ലോകത്താകമാനം ക്രിസ്തീയ സഭകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിക്കുന്നതിന് കത്തോലിക്കാ സഭയും യാക്കോബായ സഭയും തുടര്‍ന്നും പ്രാദേശികതലത്തിലും അന്തര്‍ദേശീയ തലത്തിലും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തു. യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളും ലഹരി പദാര്‍ഥങ്ങളോടുള്ള ആസക്തിയും കണക്കിലെടുത്ത് ഫലപ്രദമായ ബോധവത്കരണവും വിമോചനവും നല്‍കാനുള്ള പദ്ധതികള്‍ ഇരുസഭകളും ഒരുമിച്ചു രൂപീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. സഭയുടെ അടിസ്ഥാന പ്രമാണങ്ങളായ കാതോലികതയും (സാര്‍വത്രീകത) ഐക്യവും അപ്പസ്‌തോലികതയും അവഗണിച്ചുകൊണ്ട് സഭയ്ക്കുള്ളില്‍ 'ദേശീയ വാദം' ഉയര്‍ത്തിപ്പിടിക്കുന്നത് സഭയുടെ അടിസ്ഥാന വിശ്വാസത്തിന് വിരുദ്ധമാണ്. ക്രിസ്തീയ സഭകള്‍ക്കിടയിലുള്ളതായ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ക്രിസ്തീയ സ്‌നേഹത്തില്‍ ചര്‍ച്ചകളിലൂടെയും അനുരഞ്ജനത്തിലൂടെയും പരിഹരിക്കുകയാണ് അഭികാമ്യമെന്നും ഇതിന് ക്രിസ്തീയ സഭകളുടെ ഐക്യവും കൂട്ടായ സാക്ഷ്യവും അനിവാര്യമാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. മലങ്കര സഭാതര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹിക്കാന്‍ കത്തോലിക്കാ സഭയുള്‍പ്പെടെ ഇതര ക്രൈസ്തവ സഭാമേലധ്യക്ഷര്‍ കൈക്കൊണ്ട തീരുമാനത്തെ കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പ്രശംസിക്കുകയും യാക്കോബായ സഭയുടെ പൂര്‍ണ പിന്തുണയും അറിയിക്കുകയും ചെയ്തു. വത്തിക്കാനില്‍ നിന്നുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ ചുമതല വഹിക്കുന്ന ആര്‍ച്ചു ബിഷപ്പ് ബ്രയാര്‍ ഫാരലും യാക്കോബായ സഭയുടെ എക്യുമെനിക്കല്‍ വിഭാഗത്തിന്റെ പ്രസിഡന്റ് കുര്യക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയും അധ്യക്ഷത വഹിച്ചു. കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് മാര്‍ മാത്യു മൂലക്കാട്ടില്‍, തോമസ് മാര്‍ കൂറിലോസ്, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, റവ. ഡോ. മാത്യൂ വെള്ളാനിക്കല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. ജേക്കബ് തെക്കേപ്പറന്പില്‍, റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറന്പില്‍, റവ. ഡോ. അഗസ്റ്റിന്‍ കടയപ്പറന്പില്‍, ഫാ. ഹിയാസിന്‍ ഡെസ്റ്റിവെല്ല എന്നിവരും യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മാത്യൂസ് മാര്‍ അന്തിമോസ്, ആദായി ജേക്കബ് കോര്‍ എപ്പിസ്‌ക്കോപ്പ, കുര്യാക്കോസ് മൂലയില്‍ കോര്‍ എപ്പിസ്‌ക്കോപ്പ, ഫാ. ഷിബു ചെറിയാന്‍, ഫാ. ദാനിയേല്‍ തട്ടാറയില്‍, ഫാ. പ്രിന്‍സ് പൗലൂസ്, ഫാ. ഗ്രിഗര്‍ കൊള്ളന്നൂര്‍, ഫാ. അജിയാന്‍ ജോര്‍ജ് എന്നിവരും പങ്കെടുത്തു.
Image: /content_image/India/India-2019-12-11-04:29:07.jpg
Keywords: യാക്കോ,
Content: 11886
Category: 14
Sub Category:
Heading: നൂറ് പുൽക്കൂടുകളുടെ പ്രദർശനം കാണാൻ പാപ്പ എത്തി
Content: റോം: വത്തിക്കാനിൽ നവസുവിശേഷവത്കരണത്തിനുവേണ്ടിയുള്ള തിരുസംഘവും, ഹംഗേറിയൻ എംബസിയും ചേർന്ന് സംഘടിപ്പിച്ച '100 നേറ്റിവിറ്റീസ് ഇൻ ദി വത്തിക്കാൻ' എന്ന പുൽക്കൂട് പ്രദർശനം കാണാൻ ഫ്രാൻസിസ് മാർപാപ്പ നേരിട്ടെത്തി. മുന്‍കൂട്ടി തയാറാക്കിയ കാര്യക്രമത്തില്‍ നിന്നും വിപരീതമായി തീര്‍ത്തും അനൗദ്യോഗികമായ സന്ദർശനമായിരുന്നു പാപ്പ നടത്തിയത്. ഏതാണ്ട് 40 മിനിറ്റോളം പ്രദർശനശാലയിലെ ജോലിക്കാരുമായും, കലാകാരന്മാരുമായും സംസാരിക്കുകയും ചെയ്ത പിതാവ്, നൂറ്റിമുപ്പതോളം പുൽക്കൂടുകൾ അടുത്തെത്തി വീക്ഷിച്ചു. സന്ദര്‍ശന ശേഷം ലഘു പ്രാര്‍ത്ഥന നടത്താനും അവിടെ ഉണ്ടായിരുന്നവർക്ക് ആശീർവ്വാദം നൽകുവാനും പാപ്പ സമയം കണ്ടെത്തി. 1976ലാണ് '100 നേറ്റിവിറ്റീസ്' പുൽക്കൂട് പ്രദർശനം ഇറ്റലിയിൽ ആരംഭിക്കുന്നത്. വിശുദ്ധ ഫ്രാൻസിസ് അസീസി ലോക ചരിത്രത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ ഇറ്റാലിയൻ നഗരമായ ഗ്രേസിയോയില്‍ കഴിഞ്ഞയാഴ്ച മാർപാപ്പ സന്ദര്‍ശനം നടത്തിയിരിന്നു. അവിടെ വച്ച് സ്കൂളുകളിലും, വീടുകളിലും, പൊതുസ്ഥലങ്ങളിലും മറ്റും പരമ്പരാഗതമായി ചെയ്തുവരുരുന്ന രീതിയിൽ പുൽക്കൂട് നിർമിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് അഡ്മിറബിൾ സിഗ്നം ( ഒരു അത്ഭുതകരമായ അടയാളം) എന്ന അപ്പസ്തോലിക സന്ദേശത്തിൽ ഒപ്പുവെക്കുകയും ചെയ്തിരിന്നു.
Image: /content_image/News/News-2019-12-11-04:53:42.jpg
Keywords: പുല്‍ക്കൂ
Content: 11887
Category: 18
Sub Category:
Heading: ജീവന്‍റെ സംരക്ഷണത്തിനു ശുശ്രുഷ ചെയ്യാനുള്ള ദൈവവിളി ഓരോ വിശ്വാസിയ്ക്കുമുണ്ടെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി
Content: കൊച്ചി: അപരന്‍റെ ജീവന്‍റെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനുമായി ശുശ്രുഷകൾ ചെയ്യാനുള്ള ദൈവവിളിയാണ് ഓരോ വിശ്വാസിയ്ക്കുമുള്ളതെന്നും, ആ മഹനീയ ദർശനമാണ് പ്രോ ലൈഫ് ശുശ്രുഷകർ നിർവഹിക്കുന്നതെന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കാക്കനാട് സെന്‍റ് തോമസ് മൗണ്ടിൽ കെസിബിസി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കർദ്ദിനാളിനെ അനുമോദിക്കാനെത്തിയ കെസിബിസി പ്രോലൈഫ് സമതിയുടെ എറണാകുളം മേഖല ഭാരവാഹികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ജീവൻ നമ്മുടെ രക്ഷയ്ക്കായി സമർപ്പിച്ച കർത്താവായ ക്രിസ്തു ഓരോ വിശ്വാസിക്കും ജീവിതമാതൃകയാണ്. ജീവന്‍റെ സംരക്ഷണം സഭയുടെ മുഖ്യദൗത്യമാണ്. മനുഷ്യജീവന്‍റെ മഹത്വം സമൂഹത്തിൽ പ്രഘോഷിയ്ക്കുവാനും സമഗ്ര സംരക്ഷണത്തിനായി പ്രവർത്തിക്കാനുമുള്ള മുഖ്യദൗത്യം സഭാംഗങ്ങൾക്കുണ്ടെന്നും കർദ്ദിനാൾ ചൂണ്ടികാട്ടി. മേഖലാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വലിയതാഴത്തു കര്‍ദ്ദിനാളിന് അനുമോദനമറിയിച്ച് ബൊക്കെ നൽകി. മേഖലാ പ്രസിഡന്‍റ് ജോണ്‍സൻ സി എബ്രഹാം ഷാൾ അണിയിച്ചു. സംസ്ഥാന പ്രസിഡന്‍റ് സാബു ജോസ്, വൈസ് പ്രസിഡന്‍റ് ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, മേഖലാ ജനറൽ വൈസ് പ്രസിഡന്‍റ് ബിന്ദു വള്ളമറ്റം, ജനറൽ സെക്രട്ടറി ജോയ്സ് മുക്കുടം , ട്രഷറർ ബാബു അത്തിപ്പൊഴിയിൽ, വരാപ്പുഴ അതിരൂപതാ സെക്രട്ടറി ലിസാ തോമസ്, ഭിന്നശേഷി വിഭാഗം കോ ഓർഡിനേറ്റർ ബേബി ചിറ്റിലപ്പള്ളിയിൽ, യൂത്ത് കോ ഓർഡിനേറ്റർ റെനി എഴുപുന്ന, ടാബി ജോർജ് തുടങ്ങിവർ പങ്കെടുത്തൂ.
Image: /content_image/News/News-2019-12-11-05:27:32.jpg
Keywords: ജീവ, ആലഞ്ചേ
Content: 11888
Category: 14
Sub Category:
Heading: യേശുവിനെ പിന്തുടരാന്‍ 'ഐ ആം ജീസസ് ക്രൈസ്റ്റ്' വീഡിയോ ഗെയിം
Content: സാന്‍ ഫ്രാന്‍സിസ്കോ: 'ഐ ആം ജീസസ് ക്രൈസ്റ്റ്' എന്ന പേരിൽ പുറത്തിറങ്ങാൻ പോകുന്ന വിർച്വൽ റിയാലിറ്റി വീഡിയോ ഗെയിം ആഗോള തലത്തില്‍ ചർച്ചയാകുന്നു. യേശു ക്രിസ്തുവിന്റെ ജീവിതം അടുത്തറിയാൻ സാധിക്കുന്നുവെന്നതാണ് ഗെയിമിന്റെ ഏറ്റവും വലിയ സവിശേഷത. യേശു പരസ്യ ജീവിതക്കാലത്ത് ചെയ്തതുപോലെ അന്ധനെ സൗഖ്യമാക്കുന്നതും, കടലിനെ ശാന്തമാക്കുന്നതുമടക്കം ഏതാണ്ട് മുപ്പതോളം അത്ഭുതങ്ങൾ ഗെയിമിൽ ചെയ്യുവാൻ സാധിക്കമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓരോ അത്ഭുതത്തിന് ശേഷവും പ്രസ്തുത അത്ഭുതത്തെ പറ്റി വിവരിക്കുന്ന ബൈബിൾ ഭാഗങ്ങളും കാണുവാൻ സാധിക്കും.

I Am Jesus Christ is a real game based on the New Testament. Watch the announcement trailer here: pic.twitter.com/Sh45IhAlI0
— IGN (@IGN) December 7, 2019

പരിശുദ്ധാത്മാവിന്റെ ശക്തി സ്വീകരിക്കാനായി പ്രാർത്ഥിക്കണമെന്നതും ഗെയിമിന്റെ മറ്റൊരു പ്രത്യേകതയാണ്. ഐ.ജി.എൻ എന്ന വിനോദ വെബ്സൈറ്റാണ് ഗെയിമിന്റെ ട്രെയിലർ ട്വിറ്ററില്‍ ഷെയർ ചെയ്തിരിക്കുന്നത്. ഇതുവരെ അറുപത് ലക്ഷത്തോളം ആളുകളാണ് ട്വിറ്ററില്‍ മാത്രം ട്രെയിലർ വീക്ഷിച്ചിരിക്കുന്നത്. ഗെയിം പുറത്തിറങ്ങുന്ന ദിവസം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 'സ്റ്റീം' എന്ന പ്രശസ്തമായ ഗെയിമിംഗ് സൈറ്റിൽ 'ഐ ആം ജീസസ് ക്രൈസ്റ്റ്' വീഡിയോ ഗെയിം ഉടൻ ലഭ്യമാകുമെന്നാണ് സൂചന. അതേസമയം ഗെയിമിന്റെ ഉള്ളടക്കത്തിന്റെ പേരില്‍ മാത്രം അനുകൂലിക്കാന്‍ കഴിയില്ലായെന്ന വിലയിരുത്തലുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
Image: /content_image/News/News-2019-12-11-06:28:46.jpg
Keywords: ഗെയി
Content: 11889
Category: 9
Sub Category:
Heading: "മനുഷ്യപാപങ്ങൾക്ക് പരിഹാരമേകുന്ന ക്രിസ്തു, നിത്യ ജീവന്റെ സാക്ഷ്യം": കുട്ടികൾക്കും ടീനേജുകാർക്കുമായി 14 ന് രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പ്രത്യേക ശുശ്രൂഷ
Content: ബർമിങ്ഹാം: മനുഷ്യപാപങ്ങളിൽനിന്നും മോചനം നൽകി നിത്യ രക്ഷയെ പകർന്നുനൽകുന്ന ജീവന്റെ സാക്ഷ്യവുമായി ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 14 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കായി പ്രത്യേക കൺവെൻഷൻ. കുട്ടികൾക്ക് പ്രത്യേകമായി കുമ്പസാരിക്കുവാനും കൂടാതെ സ്പിരിച്വൽ ഷെയറിങ്ങിനും അവസരമുണ്ടാതിരിക്കും. ഓരോ കുട്ടികളും നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ്. കൗമാരകാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാർത്ഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച്‌ ജീവിക്കാൻ അളവുകളില്ലാത്ത ദൈവ സ്നേഹത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഓരോതവണത്തെയും കുട്ടികളുടെയും ടീനേജുകാരുടെയും കൺവെൻഷൻ. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു. മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ് , കുമ്പസാരം ,സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു ." ലിറ്റിൽ ഇവാഞ്ചലിസ്റ് " എന്ന മാസികയും ഇളം മനസ്സുകളെ യേശുവിൽ ഐക്യപ്പെടുത്തുന്നു.ക്രിസ്മസ് ലക്കം പുതിയത് ഇത്തവണ ലഭ്യമാണ്. ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക്‌ ജീവിത നവീകരണം പകർന്നുനൽകുന്ന കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാ അപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 14 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്‌: }# Bethel Convention Centre
Kelvin way
West Bromwich
Birmingham
B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ ‭07506 810177‬
അനീഷ് ‭07760 254700‭
ബിജുമോൻ മാത്യു ‭07515 368239‬. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ബിജു അബ്രഹാം- 07859890267
ജോബി ഫ്രാൻസിസ് ‭07588 809478‬.
Image: /content_image/Events/Events-2019-12-11-07:01:40.jpg
Keywords: സോജി