Contents
Displaying 11581-11590 of 25158 results.
Content:
11900
Category: 18
Sub Category:
Heading: സാമ്പത്തിക സംവരണം: മാർ പെരുന്തോട്ടം മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു
Content: ചങ്ങനാശേരി: സാമ്പത്തിക സംവരണത്തിന് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പുനർനിർണ്ണയിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ കേന്ദ്ര മാനദണ്ഡങ്ങളെക്കാൾ കുറഞ്ഞ സാമ്പത്തിക പരിധികളാണ് ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നതെന്ന അഭ്യൂഹങ്ങൾ പരക്കുന്ന സാഹചര്യത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ചങ്ങനാശേരി അതിരുപതാ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. സാമ്പത്തിക സംവരണം (ഇ ഡബ്ലിയു എസ്) കേരളത്തിലെ സംവരണേതര ക്രൈസ്തവർക്കും കൂടി പ്രയോജനപ്രദമാകുന്ന രീതിയിൽ ഉടൻ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരള ക്രൈസ്തവർ കൂടുതലും കർഷകരാണ്. എന്നാൽ കാർഷികമേഖല തകർന്നടിഞ്ഞിരിക്കുകയാണ്. നിലങ്ങളും പുരയിടങ്ങളും സ്വന്തമായി ഉണ്ടെങ്കിലും പലരും കടക്കെണിയിലാണ്. ഭൂസ്വത്തിൽ നിന്ന് വരുമാനം തുശ്ചമായതിനാൽ ഭൂവിസ്തൃതിയും അതുപോലെ ഭവന വിസ്തൃതിയും സാമ്പത്തിക സംവരണം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും കുടുംബനാഥന്റെ വരുമാനം മാത്രം മാനദണ്ഡമാക്കണമെന്നും കെ എ എസ്, എൽ ഡി ക്ലാർക്ക് തുടങ്ങി നിലവിൽ പിഎസ് സി പ്രഖ്യാപിച്ചിരിക്കുന്ന വിജ്ഞാപനങ്ങളിൽ ഭേദഗതിവരുത്തി സാമ്പത്തികസംവരണം കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിവേദനത്തിൽ അഭ്യർത്ഥിച്ചു. സാമ്പത്തിക സംവരണത്തിന് മാനദണ്ഡങ്ങൾ ഭേദഗതി വരുത്തി നിശ്ചയിക്കാൻ നിയമിച്ച കമ്മീഷനിൽ ക്രൈസ്തവർക്ക് പ്രാതിനിധ്യം നൽകാത്തതിലും ഈ കമ്മീഷന്റെ ഹിയറിംഗ് കളിൽ പങ്കെടുക്കുന്നതിന് ക്രൈസ്തവർക്ക് ആനുപാതിക അവസരങ്ങൾ നൽകാതിരുന്നതിലുമുള്ള പ്രതിഷേധവും ഇതോടൊപ്പം അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. ഈ മാസം ഇരുപതാം തീയതി ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ രൂപതകളിലെ മെത്രാൻമാർ മുഖ്യമന്ത്രിയെ സന്ദർശിച്ച് ക്രൈസ്തവ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിക്കുന്നതും ഭീമഹർജി സമർപ്പിക്കുന്നതുമാണ്.
Image: /content_image/India/India-2019-12-12-07:55:22.jpg
Keywords: മുഖ്യമന്ത്രി, പെരുന്തോ

11901
Category: 13
Sub Category:
Heading: യൂറോപ്പിലും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നു: തുറന്ന് പറഞ്ഞ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യക്ക് പുറമേ ക്രൈസ്തവ വിശ്വാസത്തിന്റെ ജീവനാഡിയായ യൂറോപ്പിലും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് തുറന്നു പറഞ്ഞുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ചകളില്‍ പതിവുള്ള പൊതു അഭിസംബോധനയുടെ തുടര്‍ച്ചയായി ഇന്നലെ തന്നെ ശ്രവിക്കുവാന്‍ എത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. ഇന്ന്‍ ലോകമെങ്ങും, യൂറോപ്പിലും നിരവധി ക്രിസ്ത്യാനികള്‍ വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകയും, വിശ്വാസത്തിനു വേണ്ടി ജീവന്‍ ബലികഴിച്ച് കൊണ്ടിരിക്കുകയുമാണെന്നായിരിന്നു പാപ്പയുടെ പരാമര്‍ശം. രക്തസാക്ഷിത്വത്തിന് സാക്ഷ്യം വഹിക്കുക കര്‍ത്താവില്‍ നിന്നുള്ള അനുഗ്രഹമാണെന്നും, സഹനം, അടിച്ചമര്‍ത്തല്‍, രക്തസാക്ഷിത്വം എന്നിവ കര്‍ത്താവിന്റെ കാലടികള്‍ പിന്തുടരുന്നു എന്നതിന്റെ അടയാളങ്ങളാണെന്നും വിശുദ്ധ പൗലോസ് ശ്ലീഹായുടെ ജീവിതത്തെ ഉദ്ധരിച്ചുകൊണ്ട് പാപ്പ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ പൗലോസ് ശ്ലീഹായുടെ സാക്ഷ്യങ്ങള്‍ സഹനങ്ങളാല്‍ മുദ്രിതമായിരുന്നുവെന്ന്‍ പാപ്പ ചൂണ്ടിക്കാട്ടി. യേശുവിനു വേണ്ടിയാണെങ്കില്‍ പോലും ജെറുസലേമില്‍ എത്തിയപ്പോള്‍, താന്‍ ഒരു മതപീഡകനാണെന്നും വിശ്വസിക്കുവാന്‍ കൊള്ളാത്തവനാണെന്നുമുള്ള ജനങ്ങളുടെ ആരോപണങ്ങള്‍ പൗലോസ് ശ്ലീഹാക്ക് കേള്‍ക്കേണ്ടി വന്നു. അദ്ദേഹത്തെ ജനങ്ങള്‍ ദേവാലയത്തില്‍ നിന്നും പുറത്താക്കുകയും, ദേവാലയ നിയമങ്ങള്‍ക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ പിന്നീടു അറസ്റ്റ് ചെയ്യുകയുമുണ്ടായി. തീക്ഷ്ണതയുള്ള ഒരു സുവിശേഷകന്‍ മാത്രമായിരുന്നില്ല വിശുദ്ധ പൗലോസ്, ഉത്ഥിതനായ ക്രിസ്തുവിനായി സഹനങ്ങളാല്‍ സാക്ഷ്യം വഹിച്ച ഒരാളായിരുന്നു. കഷ്ടതകളോ, സങ്കടങ്ങളോ, പീഡനമോ നമ്മെ ക്രിസ്തുവിന്റെ സ്നേഹത്തില്‍ നിന്നും വേര്‍പ്പെടുത്താതിരിക്കുവാന്‍ ശ്രമിക്കുവാന്‍ അനുവദിക്കരുതെന്നും എല്ലാ കഷ്ടതകള്‍ക്കും മേലെ നമ്മുടെ വിശ്വാസം കാത്തുസൂക്ഷിക്കുവാനും, ക്രിസ്തുവിനായി ശക്തമായി നിലകൊള്ളുവാനും ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് പാപ്പ തന്റെ അഭിസംബോധന അവസാനിപ്പിച്ചത്. പാപ്പയുടെ സന്ദേശം കേള്‍ക്കാന്‍ എണ്ണായിരത്തോളം വിശ്വാസികളാണ് പോള്‍ ആറാമന്‍ ഹാളില്‍ എത്തിച്ചേര്‍ന്നത്.
Image: /content_image/News/News-2019-12-12-08:37:51.jpg
Keywords: യൂറോ, ക്രൈസ്ത

11902
Category: 14
Sub Category:
Heading: വത്തിക്കാനിലെ ക്രിസ്തുമസ് ആഘോഷം ദൂരദര്‍ശനില്‍ തത്സമയം
Content: ന്യൂഡല്‍ഹി: ക്രിസ്തുമസിനോട് അനുബന്ധിച്ച് വത്തിക്കാനില്‍ നടക്കുന്ന പാതിരാ കുര്‍ബാനയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശവും ഉള്‍പ്പെടെയുള്ള പരിപാടികളും ഭാരതത്തിന്റെ ദേശീയ ചാനലായ ദൂരദര്‍ശന്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഡിസംബര്‍ 24ന് ഇറ്റാലിയന്‍ സമയം രാത്രി എട്ടു ഇരുപത്തിയഞ്ചു മുതല്‍ പത്തരവരെയാണ് പാതിരാ കുര്‍ബാന നടക്കുന്നത്. ഇതു ഇന്ത്യന്‍ സമയം 25നു പുലര്‍ച്ചെ 1.55 മുതല്‍ നാലുമണിവരെയാണ്. ഇത് തത്സമയം ചാനലില്‍ ലഭ്യമാകും. 25നു വൈകിട്ട് 4.30 മുതല്‍ 5 മണിവരെയാണ് പാപ്പായുടെ സന്ദേശം. രണ്ടു ചടങ്ങുകളും ഡിഡി നാഷണല്‍ ചാനലിലാണ് തത്സമയം ഉണ്ടാകുക. ദൂരദര്‍ശന്റെ മറ്റു പ്രാദേശിക ചാനലുകളില്‍ പാതിരാ കുര്‍ബാന 25നു പുലര്‍ച്ചെയും, പാപ്പായുടെ സന്ദേശം വൈകുന്നേരവും സംപ്രേഷണം ചെയ്യും. ഇതിനു പുറമെ ദൂരദര്‍ശന്റെ വെബ് സ്ട്രീമിങ്, യൂടൂബ് എന്നിവയിലും ചടങ്ങുകള്‍ തത്സമയം ലഭ്യമാകുമെന്ന് പ്രസാര്‍ ഭാരതി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Image: /content_image/News/News-2019-12-12-10:10:26.jpg
Keywords: ചാനലി

11903
Category: 1
Sub Category:
Heading: പാപ്പയ്ക്കു സുവര്‍ണ്ണ ജൂബിലി, നവതിയില്‍ തൂങ്കുഴി പിതാവ്: ആഘോഷ നിറവില്‍ കേരള സഭ
Content: ആഗോള കത്തോലിക്ക സഭയ്ക്കും കേരള സഭയ്ക്കും ഒരുപോലെ പ്രിയപ്പെട്ട ദിവസമാണ് ഇന്ന്. തിരുസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലി ഇന്ന് ആഘോഷിക്കുമ്പോള്‍ തന്നെ കേരള സഭയില്‍ ദൈവ വചനത്തിന്റെ വിത്തുകള്‍ വിതറിയ മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് നവതിയിലേക്ക് പ്രവേശിക്കുകയാണ്. പാപ്പാക്കും തൂങ്കുഴി പിതാവിനും ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകള്‍ നവമാധ്യമങ്ങളില്‍ സജീവമാണ്. രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ ബെർഗോളിയോ (ഫ്രാന്‍സിസ് പാപ്പ) 1958 മാര്‍ച്ച് 11-ാം തീയതിയാണ് ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചത്, ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു 1963-ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം, സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി. അടുത്ത രണ്ടു വര്‍ഷങ്ങള്‍ സാഹിത്യപഠനത്തിനായി അദ്ദേഹം സമയം ചെലവഴിച്ചു. 1969 ഡിസംബര്‍ 13-ാം തീയതി ആര്‍ച്ച്ബിഷപ്പ് റമോന്‍ ജോസ് കാസ്റ്റിലാനോയുടെ കരങ്ങളില്‍ നിന്നുമാണ് ജോര്‍ജ് മരിയോ ബെർഗോളിയോ തിരുപട്ടം സ്വീകരിച്ചത്. അതേ, പാപ്പയുടെ തിരുപ്പട്ട സ്വീകരണത്തിന് ഇന്നേക്ക് അന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 1930 ഡിസംബര്‍ 13നു പാലായ്ക്കു സമീപം വിളക്കുമാടത്ത് തൂങ്കുഴി കുരിയപ്പന്‍ റോസ ദമ്പതികളുടെ മകനായി ജനിച്ച തൂങ്കുഴി പിതാവ് ചങ്ങനാശേരി രൂപതയ്ക്കുവേണ്ടി 1947-ലാണ് വൈദിക പരിശീലനം ആരംഭിച്ചത്. 1956 ഡിസംബര്‍ 22നു റോമില്‍വെച്ച് പൗരോഹിത്യം സ്വീകരിച്ചു. 1973 മുതല്‍ മെത്രാന്‍ എന്ന നിലയില്‍ 46 വര്‍ഷത്തെ ശുശ്രൂഷ. തൃശൂര്‍ ആര്‍ച്ച്ബിഷപ്പായി പത്തുവര്‍ഷവും മാനന്തവാടി, താമരശേരി രൂപതകളില്‍ മെത്രാനായി 24 വര്‍ഷവും സേവനമനുഷ്ഠിച്ചു. #{blue->none->b-> പൗരോഹിത്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ഫ്രാന്‍സിസ് പാപ്പയ്ക്കും നവതിയിലേക്ക് പ്രവേശിക്കുന്ന മാര്‍ ജേക്കബ് തൂങ്കുഴി പിതാവിനും വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം..!}#
Image: /content_image/News/News-2019-12-13-05:06:28.jpg
Keywords: പാപ്പ

11904
Category: 18
Sub Category:
Heading: ഉയര്‍ന്ന ക്ലാസുകളിലെ പാഠങ്ങള്‍ക്കു സംയുക്ത രൂപം നല്‍കാന്‍ കത്തോലിക്ക- ഓര്‍ത്തഡോക്‌സ് സഭകള്‍ ധാരണയില്‍
Content: കോട്ടയം: കത്തോലിക്ക സഭയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയും സംയുക്തമായി മതപഠനത്തിനുളള ഉയര്‍ന്ന ക്ലാസുകളിലെ പാഠങ്ങള്‍ക്കു രൂപം നല്‍കാന്‍ ധാരണ. കത്തോലിക്കാ സഭയുടെയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെയും പ്രതിനിധികള്‍ ചേര്‍ന്നു രൂപീകരിച്ചിട്ടുള്ള സംയുക്ത വേദശാസ്ത്ര സംവാദ സമിതി കോട്ടയം ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ നടത്തിയ ചര്‍ച്ചകളിലാണു തീരുമാനം. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമിതി എത്തിച്ചേര്‍ന്ന ക്രിസ്തു വിജ്ഞാനീയത്തിലുളള പൊതുധാരണകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ചില കൂദാശകള്‍ പങ്ക് വയ്ക്കുന്നതു സംബന്ധിച്ചും പളളികളും സെമിത്തേരികളും പങ്ക് വയ്ക്കുന്നതു സംബന്ധിച്ചും ഇതിനോടകം ഉണ്ടാക്കിയിട്ടുളള ധാരണകളുടെ അടിസ്ഥാനത്തിലാണു പാഠങ്ങള്‍ പൊതുവായി തയാറാക്കുന്നത്. വിദ്യാഭ്യാസ ആതുര ശുശ്രൂഷാകേന്ദ്രങ്ങളില്‍ ഇതരസഭാംഗങ്ങള്‍ക്ക് ആവശ്യമായ അജപാലന ശുശ്രൂഷകള്‍ ലഭ്യമാക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കാനും ഇരുസഭകളുടെയും സെമിനാരികള്‍ തമ്മില്‍ സഹകരണം വളര്‍ത്തിയെടുക്കാന്‍ പദ്ധതികള്‍ തയാറാക്കാനും തീരുമാനിച്ചു. സഭാ കേന്ദ്രങ്ങളില്‍നിന്നും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാനും എല്ലാ കേന്ദ്രങ്ങളിലും എത്തിക്കും. സഭാ പിതാക്കന്മാരുടെ വിശ്വാസ പഠനങ്ങളുടെ വായനകള്‍ വര്‍ഷത്തില്‍ ഒരോ ദിവസവും വായിക്കത്തക്ക വിധത്തിലുളള പുസ്തകത്തിനു സമ്മേളനം രൂപംനല്‍കി പ്രസിദ്ധീകരിക്കും. ഒപ്പം സഭാചരിത്ര പഠനത്തിനായുളള പൊതുസ്രോതസുകളുടെ രൂപരേഖയും ക്രമപ്പെടുത്തിയിട്ടുണ്ട്. ഫാ. അഗസ്റ്റിന്‍ കടയപറന്പില്‍, റവ.ഡോ. റജി മാത്യു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ബിഷപ് ഡോ. ബ്രയാന്‍ ഫാറല്‍, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് എന്നിവര്‍ അധ്യക്ഷതവഹിച്ചു. കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് ആര്‍ച്ച്ബിഷപ് മാത്യു മൂലക്കാട്ട്, ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, റവ.ഡോ. സേവ്യര്‍ കൂടപ്പുഴ, റവ.ഡോ. മാത്യൂ വെളളാനിക്കല്‍, റവ.ഡോ. ജേക്കബ് തെക്കേപറന്പില്‍, റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപറന്പില്‍, റവ.ഡോ. ഹിയാസിന്‍ ഡെസ്റ്റിവെല്ല, ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ചു ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത, ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, ഫാ. ബേബി വര്‍ഗീസ്, ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, റവ.ഡോ. ജോസ് ജോണ്‍, റവ.ഡോ. ജോസി ജേക്കബ്, റവ.ഡോ. ഏബ്രഹാം തോമസ്, റവ.ഡോ. റെജി വര്‍ഗീസ്, റവ.ഡോ. ഫെലിക്‌സ് യോഹന്നാന്‍, റവ.ഡോ. കോശി വൈദ്യന്‍ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2019-12-13-05:39:20.jpg
Keywords: ധാരണ

11905
Category: 18
Sub Category:
Heading: കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍ സമ്മാനിച്ചു
Content: കൊച്ചി: വിശ്വാസ പരിശീലന രംഗത്ത് നിസ്തുല സേവനങ്ങള്‍ നല്കിയ കേരളസഭയിലെ മികച്ച മതാധ്യാപകര്‍ക്ക് കേരള കത്തോലിക്കാമെത്രാന്‍ സമിതി ഫാ. മാത്യു നടയ്ക്കല്‍ മെമ്മോറിയല്‍ അവാര്‍ഡ് നല്കി ആദരിച്ചു. സീറോ മലബാര്‍ സഭയില്‍ നിന്ന് ഇടുക്കി രൂപത വാഴത്തോപ്പ് ഫൊറോനയിലെ നാരകക്കാനം സെന്റ് ജോസഫ്‌സ് ഇടവകാംഗമായ ചുമ്മാര്‍ മാത്യു തുണ്ടത്തില്‍, ലത്തീന്‍ സഭയില്‍ നിന്ന് കോഴിക്കോട് രൂപതയിലെ സൗത്ത് വയനാട് ഫെറോനയിലെ ചൂണ്ടേല്‍ സെന്റ് ജൂഡ്‌സ് ഇടവകാംഗമായ എം.എം. ഏബ്രഹാം, സീറോ മലങ്കരസഭയില്‍ നിന്ന് തിരുവനന്തപുരം അതിരൂപതയിലെ നാലാഞ്ചിറ സെന്റ് തോമസ് ഇടവകാംഗമായ ഡോ. തോമസുകുട്ടി പനച്ചക്കേല്‍ എന്നിവര്‍ക്കാണ് കെസിബിസി അവാര്‍ഡ് നല്കി ആദരിച്ചത്. പിഒസിയില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം അവാര്‍ഡുകള്‍ സമ്മാനിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, പിടിഐ ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി, ജിസസ് ഫ്രട്ടേണിറ്റി സംസ്ഥാന ഡയറക്ടര്‍ ഫാ. ഷാജി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-12-13-05:49:13.jpg
Keywords: മതാധ്യാ

11906
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ: ലോകസുവിശേഷവത്ക്കരണത്തിന് സ്വയം ബലിയായ് തീരാൻ ഫാ.സോജി ഓലിക്കൽ: അനുഗ്രഹ സാന്നിധ്യമായി മാർ സ്രാമ്പിക്കൽ
Content: ബർമിങ്ഹാം: താൻ സ്വപ്നം കാണുന്ന നവസുവിശേഷവത്ക്കരണത്തിന്റെ യാഥാർത്ഥ്യത്തിനായി സഹനമെന്ന പരിചയാലും സ്നേഹമെന്ന വാളാലും ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകരെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. 2020-ൽ ലോകസുവിശേഷവത്ക്കരണത്തിന് പുതിയ മാർഗവും ദിശാബോധവും ലക്ഷ്യമാക്കിയുള്ള സെഹിയോൻ, അഭിഷേകാഗ്നി മിനിസ്ട്രികളുടെയും ഫാ. സോജി ഓലിക്കലിന്റെയും പരിശുദ്ധാത്മ കൃപയാലുള്ള ജൈത്രയാത്രയുടെ ഒരുക്കവും തുടക്കവുമായിക്കൊണ്ടാണ് ഡിസംബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഇത്തവണ ബർമിംഗ്ഹാമിൽ നടക്കുക. ആഴമാർന്ന ദൈവികസ്നേഹത്തിന്റെ മാധുര്യം പ്രവർത്തിയിലൂടെ പ്രതിഫലേച്ഛയില്ലാതെ ഏവരിലേക്കും പകരുന്ന സെഹിയോൻ യുകെ ഡയറക്ടർ സോജിയച്ചൻ കൺവെൻഷൻ നയിക്കും. ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് നടത്തപ്പെടുന്ന കൺവെൻഷനിൽ അനുഗ്രഹ സാന്നിധ്യമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ ഇത്തവണയും പങ്കെടുത്ത് സന്ദേശം നൽകും. സെഹിയോൻ, അഭിഷേകാഗ്നി മിനിസ്ട്രി യിലെ പ്രമുഖ വചന പ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ ഇത്തവണ സോജിയച്ചനൊപ്പം കൺവെൻഷൻ നയിക്കും. സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ, മധ്യസ്ഥ പ്രാർത്ഥനാ കൂട്ടായ്മകളുടെയും ആസ്റ്റൺ നിത്യാരാധനാകേന്ദ്രത്തിന്റെയും നേതൃത്വവുമായ സിസ്‌റ്റർ ഡോ. മീനയും ഇത്തവണ വചനവേദിയിലെത്തും. കത്തോലിക്കാ സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കുമായും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. ക്രിസ്മസിനൊരുക്കമായുള്ള ലിറ്റിൽ ഇവാഞ്ചലിസ്റ്റ് മാഗസിന്റെ പുതിയ ലക്കം ഇത്തവണ ലഭ്യമാണ് . കിങ്‌ഡം റെവലേറ്റർ മാഗസിൻ സൗജന്യമായും നൽകിവരുന്നു. ൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ ഡിസംബർ 14 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്: }# Bethel Convention Centre <br> Kelvin way <br> West Bromwich <br> Birmingham <br> B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ 07506 810177 <br> അനീഷ് 07760 254700 <br> ബിജുമോൻ മാത്യു 07515 368239. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ബിജു അബ്രഹാം- 07859890267 <br> ജോബി ഫ്രാൻസിസ് 07588 809478.
Image: /content_image/Events/Events-2019-12-13-05:54:45.jpg
Keywords: രണ്ടാം ശനി

11907
Category: 1
Sub Category:
Heading: സ്ഥാനമൊഴിയുന്ന വത്തിക്കാൻ അംബാസഡറിന് ഫിലിപ്പീൻസിന്റെ ആദരം
Content: മനില: ഫിലിപ്പീൻസിലെ വത്തിക്കാൻ അംബാസഡർ സ്ഥാനത്തു നിന്നും പദവി ഒഴിയുന്ന ആർച്ച് ബിഷപ്പ് ഗബ്രിയേൽ കസിയയെ 'ഓർഡർ ഓഫ് സിക്കാട്ടുണ' എന്ന ഉന്നത പദവി നൽകി ഫിലിപ്പീൻസ് ആദരിച്ചു. മാലാക്കാനാങിൽ ഗബ്രിയേൽ കസിയയ്ക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിൽ വച്ചാണ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേർട്ടെ അദ്ദേഹത്തെ ആദരിച്ചത്. ഫിലിപ്പീൻസുമായുള്ള ബന്ധം ഊഷ്മളമാക്കാൻ വിവിധ രാജ്യങ്ങളെ സഹായിക്കുന്ന അവരുടെ നയതന്ത്ര പ്രതിനിധികൾക്കും, ജോലി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഫിലിപ്പീൻസിന്റെ തന്നെ നയതന്ത്ര പ്രതിനിധികൾക്കുമാണ് ഓർഡർ ഓഫ് സിക്കാട്ടുണ എന്ന അംഗീകാരം, രാജ്യം നൽകാറുള്ളത്. ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകനായി ഫ്രാൻസിസ് മാർപാപ്പ അടുത്തിടെ ഗബ്രിയേൽ കസിയയെ നിയമിച്ചിരുന്നു. യുദ്ധങ്ങൾ ഒഴിവാക്കാനും, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുമായി തന്റെ ദൌത്യം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആർച്ച് ബിഷപ്പ് ഗബ്രിയേൽ കസിയ പറഞ്ഞു. അദ്ദേഹം ഉടനെ പ്രസ്തുത സ്ഥാനമേറ്റെടുക്കും.
Image: /content_image/News/News-2019-12-13-06:07:34.jpg
Keywords: ഫിലിപ്പീ

11908
Category: 1
Sub Category:
Heading: ഞായറാഴ്ച ശുശ്രൂഷ തടഞ്ഞ് ചൈനയിൽ മറ്റൊരു ക്രൈസ്തവ ദേവാലയം കൂടി പൂട്ടിച്ചു
Content: ഷാങ്ഹായി: ചൈനയിലെ ഷാങ്ഹായി പ്രവിശ്യയില്‍ ഞായറാഴ്ച ശുശ്രൂഷകള്‍ തടഞ്ഞ് മറ്റൊരു ക്രൈസ്തവ ദേവാലയം കൂടി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പൂട്ടിച്ചു. ഡിസംബർ ഒന്നാം തീയതി ഞായറാഴ്ച പ്രാർത്ഥനകൾ നടക്കുന്നതിനിടയിൽ ദേവാലയത്തിലേക്ക് സർക്കാർ പ്രതിനിധികൾ ഇരച്ചു കയറുകയായിരുന്നു. ദേവാലയത്തിൽ പ്രാർത്ഥനയ്ക്കായി എത്തിയ ക്രൈസ്തവ വിശ്വാസികൾ നിയമപരമല്ലാത്ത സ്ഥലത്താണ് ആരാധന നടത്തുന്നതെന്ന വാദമാണ് സർക്കാർ പ്രതിനിധികളുന്നയിച്ചതെന്ന് ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ചൈന എയിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയത്തിൽ നിന്ന് പുറത്തു പോകാൻ വിശ്വാസികൾ വിസമ്മതിച്ചെങ്കിലും അവരെ അധികൃതര്‍ പുറത്താക്കുകയായിരിന്നു. അതേസമയം അധികൃതര്‍ നടപടി ആരംഭിച്ച സമയത്ത് ഇരുനൂറോളം വരുന്ന ക്രൈസ്തവർ ദേവാലയത്തിന് മുന്നിൽ ഒരുമിച്ച് ചേർന്ന് പ്രാർത്ഥിക്കാനും, ഗാനമാലപിക്കാനുമായി ആരംഭിച്ചു. സിൻജിയാങ് മുതൽ ടിബറ്റ് വരെയും, മറ്റ് പ്രദേശങ്ങളിലും, ചൈനയിലെ പ്രൊട്ടസ്റ്റൻറ്, കത്തോലിക്കാ വിശ്വാസികൾക്കിടയിലും മത വിശ്വാസത്തിനെതിരെയും, മതവിശ്വാസികൾക്കെതിരെയും കമ്മ്യൂണിസ്റ്റ് പാർട്ടി യുദ്ധമാണ് നടത്തുന്നതെന്ന് ചൈനയിലെ മുൻ കനേഡിയൻ അംബാസഡറായിരുന്ന ഡേവിഡ് മുൾറോണി ലൈഫ് സൈറ്റ് ന്യൂസിനോട് പറഞ്ഞു.
Image: /content_image/News/News-2019-12-13-07:32:54.jpg
Keywords: ചൈന, ചൈനീ

11909
Category: 10
Sub Category:
Heading: ചരിത്രപരം: ഗ്വാഡലൂപ്പ തിരുനാളില്‍ പങ്കെടുക്കുവാനെത്തിയത് ഒരു കോടിയിലേറെ വിശ്വാസികള്‍
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ മാധ്യസ്ഥ വിശുദ്ധയും, ദേശീയതയുടെ പ്രതീകവുമായ ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയത് ഒരു കോടിയിലധികം തീര്‍ത്ഥാടകരെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എഎഫ്‌പിയുടെ റിപ്പോര്‍ട്ട്. ദേവാലയത്തിന്റെ പരിസര പ്രദേശങ്ങളില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ടെന്റുകളും, ദൈവമാതാവിനെ വണങ്ങുവാനായി കാത്തുനില്‍ക്കുന്ന ലക്ഷ്യങ്ങളുടെ നിരയുമാണ് ഇന്നലെ മെക്സിക്കോയില്‍ ദൃശ്യമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്വാഡലൂപ്പ മാതാവിന്റെ 488-മത് വാര്‍ഷികാഘോഷ ദിനത്തില്‍ ഇക്കൊല്ലം ഏതാണ്ട് 10.6 ദശലക്ഷം വിശ്വാസികള്‍ തീര്‍ത്ഥാടനം നടത്തിയെന്ന്‍ മെക്സിക്കോ സിറ്റി മേയര്‍ ക്ലോഡിയ ഷെയിന്‍ബോം ട്വിറ്റര്‍ സന്ദേശത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മാരിയാച്ചി സംഗീതവും (പ്രാദേശിക സംഗീതം) തനത് നൃത്ത രൂപങ്ങളുമായി അക്ഷരാര്‍ത്ഥത്തില്‍ ഉത്സവ പ്രതീതിയിലായിരുന്നു ദേവാലയ പരിസരം. കാല്‍നടയായും വാഹനങ്ങള്‍ വഴിയും എത്തുന്ന ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ദേവാലയത്തില്‍ ഒരുക്കിയിരിക്കുന്നത്. “നിങ്ങളുടെ തീര്‍ത്ഥാടനത്തെ ഞങ്ങള്‍ ആദരിക്കുന്നു” എന്ന ബോര്‍ഡാണ് തീര്‍ത്ഥാടകരെ ആദ്യം വരവേറ്റത്. ദൈവമാതാവിന്റെ രൂപത്തിന് ചുറ്റുമാണ് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത്. ലാറ്റിന്‍ അമേരിക്കന്‍ കത്തോലിക്കാ വിശ്വാസത്തിന്റെ ശക്തമായ പ്രതീകമാണ് ഗ്വാഡലൂപ്പയിലെ പരിശുദ്ധ കന്യകാമാതാവിന്റെ ബസലിക്ക. 1531 ഡിസംബര്‍ 12ന് ജുവാന്‍ ഡിയാഗോ എന്ന സാധു കര്‍ഷകന് പരിശുദ്ധ കന്യകാമാതാവ് പ്രത്യക്ഷപ്പെട്ട് മാതാവ് ജനതയോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തുകയും, ആ സ്ഥലത്ത് ഒരു ദേവാലയം പണികഴിപ്പിക്കണമെന്ന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ അനുസ്മരണവും ആചരണവുമാണ് ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാളിലൂടെ ആഘോഷിക്കുന്നത്. ഗ്വാഡലൂപ്പ മാതാവിനോടുള്ള ഭക്തി ആഗോള തലത്തില്‍ തന്നെ വ്യാപകമാണ്. അതേസമയം ലോകത്തു ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒന്നു ചേര്‍ന്ന് പങ്കെടുത്ത തീര്‍ത്ഥാടനമായാണ് ഇത്തവണത്തെ ഗ്വാഡലൂപ്പ തീര്‍ത്ഥാടനത്തെ വിലയിരുത്തുന്നത്.
Image: /content_image/News/News-2019-12-13-09:10:22.jpg
Keywords: ഗ്വാഡ