Contents

Displaying 11611-11620 of 25158 results.
Content: 11930
Category: 1
Sub Category:
Heading: സഭാത്മക ജീവിതത്തിന്‍റെ കേന്ദ്രം ദിവ്യകാരുണ്യം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സഭാത്മക ജീവിതത്തിന്‍റെ കേന്ദ്രം ദിവ്യകാരുണ്യമാണെന്ന്‍ ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. അടുത്ത വര്‍ഷം ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ആശംസ നല്‍കികൊണ്ട് ഞായറാഴ്ച ത്രികാലാ പ്രാര്‍ത്ഥനാവേളയില്‍ ആശീര്‍വ്വാദാനന്തരം സംസാരിക്കുകയായിരിന്നു പാപ്പ. ദിവ്യകാരുണ്യ കോണ്‍ഗ്രസ് ക്രീസ്തീയ സമൂഹങ്ങളുടെ നവികരണ പ്രക്രിയയ്ക്ക് പ്രചോദനമേകട്ടെയെന്നും പാപ്പ ആശംസിച്ചു. 2020 സെപ്റ്റംബര്‍ 13-20 വരെ നടക്കുന്ന അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം “എന്‍റെ എല്ലാ ഉറവകളും നിന്നിലാണ്”എന്ന എണ്‍പത്തിയേഴാം സങ്കീര്‍ത്തനത്തിലെ ഏഴാമത്തെ വാക്യമാണ്. അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുന്നൊരുക്കമായി ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തായ്‌വാനില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിന്നു.
Image: /content_image/News/News-2019-12-16-14:09:12.jpg
Keywords: ദിവ്യകാരുണ്യ
Content: 11931
Category: 18
Sub Category:
Heading: കണ്ണൂരിനും പാലായ്ക്കും പിന്നാലെ ചങ്ങനാശ്ശേരി: പ്രകമ്പനം കൊള്ളിച്ച് കര്‍ഷക മാര്‍ച്ച്
Content: തലശ്ശേരി: കർഷകരുടെ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ നടത്തപ്പെട്ട കർഷക രക്ഷാസംഗമത്തിലും കർഷക റാലിയിലും പതിനായിരങ്ങളുടെ പങ്കാളിത്തം. സംഗമം മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. മാർ തോമസ് തറയിൽ പിതാവ് അധ്യക്ഷനായിരുന്നു. സി ബി എസ് സി ഐ അല്‍മായ കമ്മീഷൻ സെക്രട്ടറി ഷെവലിയാർ അഡ്വക്കേറ്റ് വി സി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ചാസ് ഡയറക്ടർ റവ. ഫാ. ജോസഫ് കളരിക്കൽ വിഷയ അവതരണം നടത്തി. ഇഎംഎസ് ഗ്രൗണ്ടിൽ നിന്നും കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ വിവിധ ഗ്രൂപ്പുകള്‍ പ്ലോട്ടുകള്‍ സഹിതമാണ് അണിനിരന്നത്. കളക്ടറേറ്റിന് മുൻപിൽ വച്ച് കർഷക സംരക്ഷണ പ്രതിജ്ഞ നടത്തി. തുടർന്ന് പിതാക്കന്മാരും മറ്റു നേതാക്കളും കളക്ടർക്ക് നിവേദനം സമർപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തലശ്ശേരി അതിരൂപതയുടെയും പാലാ രൂപതയുടെയും ആഭിമുഖ്യത്തില്‍ നടന്ന റാലിയിലും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായിരിന്നത്.
Image: /content_image/India/India-2019-12-16-14:26:24.jpg
Keywords: ചങ്ങനാ
Content: 11932
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പക്ക് ഇന്ന് എണ്‍പ്പത്തിമൂന്നാം പിറന്നാള്‍
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പ്പത്തിമൂന്നാം പിറന്നാള്‍. പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാവു കൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ നാമം ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നതാണ്. കത്തോലിക്ക സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പയെന്ന നിലയിലും ആദ്യമായി ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച മാര്‍പാപ്പയെന്ന ഖ്യാതിയും ഫ്രാന്‍സിസ് പാപ്പയ്ക്കാണ്. 1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജോര്‍ജ് മരിയോ ബെർഗോളിയോ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മാരിയോ ഹൊസെ റെയില്‍വേയില്‍ അക്കൗണ്ടന്റും, മാതാവ് റിജീന സിവോരി വീട്ടമ്മയുമായിരുന്നു. ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍. നാലു സഹോദരങ്ങളും, മാതാപിതാക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്‍റേത്. രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ 1958 മാര്‍ച്ച് 11-ാം തീയതി ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു 1963-ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം, സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി. അടുത്ത രണ്ടു വര്‍ഷങ്ങള്‍ സാഹിത്യപഠനത്തിനായി അദ്ദേഹം സമയം ചെലവഴിച്ചു. 1969 ഡിസംബര്‍ 13-ാം തീയതി ആര്‍ച്ച്ബിഷപ്പ് റമോന്‍ ജോസ് കാസ്റ്റിലാനോയുടെ കരങ്ങളില്‍ നിന്നുമാണ് ജോര്‍ജ് മരിയോ ബെർഗോളിയോ തിരുപട്ടം സ്വീകരിച്ചത്. വൈദികനായ ശേഷവും തന്റെ പഠനം തുടര്‍ന്ന അദ്ദേഹം 1970-ല്‍ പരിശീലനത്തിനും പഠനത്തിനുമായി സ്‌പെയിനില്‍ എത്തിച്ചേര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്ക് മടങ്ങിയെത്തിയ ജോര്‍ജ് മരിയോ ദൈവശാസ്ത്രവും, തത്വശാസ്ത്രവും സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. നവസെമിനാരി വിദ്യാര്‍ത്ഥികളുടെ ചുമതല അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. 1973 ജൂലൈ 31-ാം തീയതി അര്‍ജന്റീനയിലെ ജസ്യൂട്ട് സന്യാസസമൂഹത്തിന്റെ പ്രൊവിന്‍ഷ്യാളായി ജോര്‍ജ് ബെർഗോളിയോ തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ മിഗ്വേലിലെ സാന്‍ ജോസ് കോളജിന്റെ റക്ടറായി പലവട്ടം തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രദേശത്തു തന്നെയുള്ള ദേവാലയത്തിലെ വൈദികനുമായിരുന്നു. 1986 മാര്‍ച്ചില്‍ തന്റെ പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കുന്നതിനായി ജോര്‍ജ്ജ് മരിയോ ജര്‍മ്മനിയിലേക്ക് പോയി. പഠനം പൂര്‍ത്തീകരിച്ച് മടങ്ങിയ അദ്ദേഹം കൊറഡോബ സിറ്റിയുടെ ആത്മീയ അധ്യക്ഷനായി സേവനം ചെയ്തു. ഇതേ സമയം സമീപത്തുള്ള ജസ്യൂട്ട് ദേവാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ബ്യൂണസ് ഐറീസ് ആര്‍ച്ച് ബിഷപ്പായിരുന്ന അന്റോണിയോ ഖ്വറാസീനോയുടെ അഭ്യര്‍ത്ഥന പ്രകാരം ജോര്‍ജ് ബെർഗോളിയെ ബിഷപ്പാക്കുവാന്‍ തീരുമാനിച്ചതു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. 1992 മേയ് 20-ാം തീയതി 'ഫാ. ജോര്‍ജ് ബെർഗോളി'യെ ബിഷപ്പാക്കുന്നതിനുള്ള ഉത്തരവ് സഭ പുറപ്പെടുവിച്ചു. മേയ് 27-ാം തീയതി ബിഷപ്പായി അഭിഷിക്തനായ അദ്ദേഹത്തിന് ബ്യൂണസ് ഐറീസിന്റെ സഹായമെത്രാന്‍, ഔക്ക രൂപതയുടെ മെത്രാന്‍ എന്നീ ചുമതലകളാണ് ലഭിച്ചത്. 1997 ജൂണ്‍ മൂന്നാം തീയതി ജോര്‍ജ് ബെർഗോളി സഹായ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം തന്റെ മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ അന്റോണിയോ ഖ്വാറാസീനോ കാലം ചെയ്തതിനെ തുടര്‍ന്ന് ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പായി ജോര്‍ജ് ബെർഗോളി തെരഞ്ഞെടുക്കപ്പെട്ടു. 1998 ഫെബ്രുവരി 28-ാം തീയതി ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം അര്‍ജന്റീനയിലെ കിഴക്കന്‍ സഭകളുടെ ആരാധന സമിതിയുടെ ചുമതലകളും വഹിച്ചു വന്നു. നഗരത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടയ്ക്ക് എടുത്ത ശേഷം തനിയെ ഭക്ഷണം പാകം ചെയ്താണ് ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ ജോര്‍ജ് ബെർഗോളി ജീവിച്ചിരുന്നത്. 'ഞാന്‍ നയിക്കുന്ന ജനങ്ങള്‍ പാവപ്പെട്ടവരാണ്. ആയതിനാല്‍ അവരുടെ അവസ്ഥയെ മനസ്സിലാക്കി കൊണ്ട് അവരെ നയിക്കുവാന്‍ ഞാനും അവരിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്'. ഇതാണ് തന്റെ എളിമയെ സൂചിപ്പിക്കുന്നതിനായി 'ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പ്' പറഞ്ഞ വാക്കുകള്‍. 2001 ഫെബ്രുവരി 21-ാം തീയതി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ജോര്‍ജ് ബെർഗോളിയെ ഉയര്‍ത്തിയത്. കര്‍ദ്ദിനാളായി തന്നെ വാഴിക്കുന്ന ചടങ്ങുകള്‍ക്ക് സാക്ഷികളാകുവാന്‍ വിശ്വാസികള്‍ റോമിലേക്ക് വരുവാന്‍ ചെലവഴിക്കുന്ന തുക പാവങ്ങള്‍ക്ക് നല്‍കുവാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം ഉത്തമ ഇടയന്റെ നല്ല മാതൃക തന്റെ അജഗണത്തിന് ഉപദേശിച്ചു നല്‍കി. കര്‍ദിനാളായ ശേഷം കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത ബെർഗോളി ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റിലേറ്റര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ പോള്‍ രണ്ടാമന്റെ നിര്യാണത്തെ തുടര്‍ന്നു 2005-ല്‍ ചേര്‍ന്ന കോണ്‍ക്ലേവില്‍ ജോര്‍ജ്ജ് ബെർഗോളിയും പങ്കെടുത്തിരിന്നു. 2013 ഫെബ്രുവരി 11 നാണ് ബനഡിക്ട് പതിനാറാമൻ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തെരഞ്ഞെടുത്തു. ബ്യൂണസ് ഐറീസ് ആര്‍ച്ച്ബിഷപ്പായിരുന്ന കാലഘട്ടത്തില്‍ ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് അദ്ദേഹം ജീവിച്ചിരുന്നത്. വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഇന്ന്‍ ജീവിക്കുന്നത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെയാണ് നമുക്ക് കാണിച്ചു തരുന്നത്. #{red->none->b->പാവങ്ങളുടെ ഇടയനായ ആഗോള സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് ജന്മദിനാശംസകള്‍.... ‍}#
Image: /content_image/News/News-2019-12-16-17:15:48.jpg
Keywords: പാപ്പ
Content: 11933
Category: 10
Sub Category:
Heading: എലിസബത്ത്‌ രാജ്ഞിയുടെ ചാപ്ലൈനായിരുന്ന പ്രമുഖ ആംഗ്ലിക്കന്‍ മെത്രാന്‍ കത്തോലിക്ക സഭയിലേക്ക്
Content: ഡഗ്ലസ്: അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രമുഖനായ ആംഗ്ലിക്കന്‍ മെത്രാനും എലിസബത്ത്‌ രാജ്ഞിയുടെ മുന്‍ ചാപ്ലൈനുമായിരുന്ന ഗാവിന്‍ ആഷെന്‍ഡെന്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക്. ആഗമനകാലത്തെ നാലാമത്തെ ഞായറായ വരുന്ന ഡിസംബര്‍ 22ന് ഇംഗ്ലണ്ടിലെ ഷ്ര്യൂസ്ബറി കത്തീഡ്രലില്‍ വെച്ച് ഷ്ര്യൂസ്ബറി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്ക് ഡേവിസില്‍ നിന്നും കൂദാശകള്‍ സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം കത്തോലിക്ക വിശ്വാസത്തെ പുല്‍കുക. 2017-ല്‍ ഗ്ലാസ്ഗോവിലെ സെന്റ്‌ മേരീസ് കത്തീഡ്രലില്‍ ദനഹാതിരുനാളിനോടനുബന്ധിച്ച് യേശുവിന്റെ ദിവ്യത്വം നിഷേധിക്കുന്ന ഖുറാന്‍ ഭാഗം വായിച്ചതിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനാകുന്നത്. 2008 മുതല്‍ 2017 വരെ എലിസബത്ത് രാജ്ഞിയുടെ ചാപ്ലൈനായി സേവനം ചെയ്ത അദ്ദേഹം ബി.ബി.സി ഉള്‍പ്പെടെ മൂന്നു മാധ്യമങ്ങളില്‍ കമന്റേറ്ററായി സേവനം ചെയ്തിട്ടുണ്ട്. ബക്കിംഗ്ഹാം പാലസില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ധവും, ആംഗ്ലിക്കന്‍ സഭയില്‍ വളര്‍ന്നുവരുന്ന വിശ്വാസ പരിത്യാഗവുമാണ് അദ്ദേഹത്തെ രാജിയിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ സഭ അമിതമായ മതനിരപേക്ഷതക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്നതായി കത്തോലിക്കാ ന്യൂസ് വെബ്സൈറ്റായ ‘ചര്‍ച്ച്മിലിട്ടന്റ്.കോം’നോട് ആഷെന്‍ഡെന്‍ വെളിപ്പെടുത്തി. തന്നെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ച പ്രധാനപ്പെട്ട മൂന്നു കാരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയെന്നതും ശ്രദ്ധേയമാണ്. 1963-ല്‍ ഗരബന്ധാളിലിലെ മാതാവിന്റെ പ്രത്യക്ഷീകരണമാണ് ഒന്നാമത്തെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ദൈവമാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ വാസ്തവമാണെന്നും, ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ രണ്ടാമത്തെ കാരണവും, കത്തോലിക്കാ സഭയുടെ ആധികാരികത മൂന്നാമത്തെ കാരണവുമായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ കുര്‍ബാനയെ വിശുദ്ധ കുര്‍ബാനയായി കാണുന്ന ഒരു സഭയിലെ അംഗമായിരിക്കുക വലിയൊരു ആശ്വാസമാണെന്നും, സംസ്കാരിക മാര്‍ക്സിസത്തെ തുരത്തുവാന്‍ കഴിയുന്നത് കത്തോലിക്കാ സഭക്ക് മാത്രമാണെന്നും ആഷെന്‍ഡെന്‍ പറഞ്ഞു. കത്തോലിക്ക സഭയിലേക്കുള്ള ആഷെന്‍ഡെന്റെ നീണ്ടയാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കുവാന്‍ കഴിഞ്ഞത് സന്തോഷം പകരുന്നുവെന്നു ഷ്ര്യൂസ്ബറി മെത്രാന്‍ മാര്‍ക്ക് ഡേവിസും പ്രതികരിച്ചു. കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാന്‍ വിശുദ്ധനാക്കപ്പെട്ട ഈ വര്‍ഷം തന്നെ മറ്റൊരു ആംഗ്ലിക്കന്‍ മെത്രാനെ കത്തോലിക്കാ വിശ്വാസത്തിലേക്ക് സ്വീകരിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2019-12-17-11:07:56.jpg
Keywords: ആംഗ്ലി
Content: 11934
Category: 1
Sub Category:
Heading: 'ക്രിസ്തുമസിന് ക്രൈസ്തവ കുടുംബങ്ങളെ ദത്തെടുക്കണം': അഭ്യര്‍ത്ഥനയുമായി ലെബനീസ് വൈദികൻ
Content: ബെയ്റൂട്ട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ലെബനോനിൽ ജീവിക്കുന്ന ക്രൈസ്തവ അഭയാർത്ഥി കുടുംബങ്ങളെ ആത്മീയമായും ഭൗതീകമായും ദത്തെടുക്കാൻ അഭ്യര്‍ത്ഥനയുമായി കത്തോലിക്ക വൈദികന്‍. സെന്റ് റാഫ്ക മിഷൻ ഓഫ് ഹോപ്പ് ആൻഡ് മേഴ്സി എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ അധ്യക്ഷ പദവി വഹിക്കുന്ന ഫാ. ആന്ധ്രേ സെബാസ്റ്റ്യൻ മഹാനയാണ് ക്രിസ്തുമസിനോട് അനുബന്ധിച്ച് ക്രൈസ്തവ കുടുംബങ്ങളെ ദത്തെടുക്കാന്‍ അഭ്യര്‍ത്ഥനയുമായി രംഗത്തുവന്നിരിക്കുന്നത്. ഏകദേശം 20 ലക്ഷം സിറിയൻ അഭയാർത്ഥികൾ ലെബനോനിൽ ജീവിക്കുന്നുണ്ട്. രാജ്യത്ത് കഴിയുന്ന 4500 സിറിയൻ, ഇറാഖി അഭയാർത്ഥി കുടുംബങ്ങൾക്കായി ഡിസംബർ 14നു അത്താഴ വിരുന്നും, ക്രിസ്തുമസ് പരിപാടികളും ഫാ. മഹാനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. 2500 കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനങ്ങളും അവർ കൈമാറി. 50 ഡോളർ കൊടുത്താൽ ഒരു കുടുംബത്തെ ദത്തെടുക്കാൻ സാധിക്കും. അങ്ങനെ ചെയ്താൽ അത് രാഷ്ട്രീയ, അഭയാർത്ഥി പ്രതിസന്ധി തീരുന്നതുവരെ ആളുകൾക്ക് സഹായകരമായി തീരും. പ്രാര്‍ത്ഥന കൊണ്ടുള്ള പിന്തുണ അറിയിച്ച് കുടുംബങ്ങളെ പ്രതീകാത്മകമായി ദത്തെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സുസ്ഥിരത ഉണ്ടാകുവാനായി അന്താരാഷ്ട്ര ഇടപെടൽ അനിവാര്യമാണെന്നും എല്ലാ മത വിഭാഗങ്ങളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ മാതൃകയായി ലെബനോൻ നിലനിൽക്കാൻ ഏവരുടെയും പ്രാർത്ഥന തേടുന്നതായും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇന്ന് ലെബനോൻ കടന്നുപോകുന്നത്. രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്.
Image: /content_image/News/News-2019-12-17-12:05:51.jpg
Keywords: ലെബന, ലെബനോ
Content: 11935
Category: 1
Sub Category:
Heading: ലോക സമാധാനത്തിനായുള്ള പാപ്പയുടെ ശ്രമങ്ങളെ വാനോളം പുകഴ്ത്തി യു‌എന്‍ തലവന്‍
Content: റോം: ഫ്രാന്‍സിസ് പാപ്പയുടെ ലോകസമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭാ തലവന്റെ അഭിനന്ദനം. സമാധാനം പുനഃസ്ഥാപിക്കുവാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളെ പാപ്പ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജെനറല്‍ അന്റോണിയോ ഗുട്ടെറസ് വെളിപ്പെടുത്തി. തന്റെ വത്തിക്കാന്‍ സന്ദര്‍ശനത്തിന്റെ മുന്നോടിയായി ഇറ്റാലിയന്‍ ദിനപത്രമായ ‘ലാ സ്റ്റാംപാ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗുട്ടെറസ് സമാധാനത്തിനായി പാപ്പ നടത്തുന്ന ശ്രമങ്ങളെ വാനോളം പുകഴ്ത്തിയത്. ഇറ്റലി സന്ദര്‍ശനത്തിടയില്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഗുട്ടെറസ് അറിയിച്ചു. കാലാവസ്ഥാ പ്രതിസന്ധി, ദാരിദ്ര്യം, അസമത്വം, അഭയാര്‍ത്ഥികളുടെ സംരക്ഷണം, നിരായുധീകരണം പോലെയുള്ള വിഷയങ്ങള്‍ പാപ്പയുമായി ചര്‍ച്ച ചെയ്യുമെന്നും, ഈ വിഷയങ്ങളിലെ ഒരുറച്ച ശബ്ദമാണ് ഫ്രാന്‍സിസ് പാപ്പയുടേതെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരമായ വികസന ലക്ഷ്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, സാംസ്കാരിക-സമാധാന പുനസ്ഥാപനം തുടങ്ങിയ തങ്ങളുടെ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് തന്റെ പ്രവര്‍ത്തനങ്ങളിലൂടെ പാപ്പ സഹായിച്ചുകൊണ്ടിരിക്കുയാണ്. അന്താരാഷ്ട്ര തലത്തിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് താന്‍ പാപ്പയുമായി ചര്‍ച്ച ചെയ്യുമെന്നും, വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണവും, മതസ്വാതന്ത്ര്യ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനുമുള്ള രണ്ട് കര്‍മ്മപദ്ധതികള്‍ക്ക് താന്‍ രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശീതയുദ്ധകാലഘട്ടത്തിലെ നിരായുധീകരണം സംബന്ധിച്ച പല ഉടമ്പടികളും ഇല്ലാതായികൊണ്ടിരിക്കുകയാണ്. വടക്ക്-കിഴക്കന്‍ ഏഷ്യയിലും, മധ്യപൂര്‍വ്വേഷ്യയിലും ന്യൂക്ലിയര്‍ ആയുധങ്ങളുടെ പരീക്ഷണം പുതിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും, ഈ വെല്ലുവിളി തടയേണ്ടതുണ്ടെന്നും ഗുട്ടെറസ് പറഞ്ഞു. അമേരിക്കയും ചൈനയും തമ്മില്‍ ഉടലെടുക്കുന്ന സാങ്കേതിക-വ്യാപാര ശീതയുദ്ധം രണ്ട് ഉപലോകങ്ങളുടെ സൃഷ്ടിക്ക് കാരണമാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. സുരക്ഷാ സമിതിയുടെ നവീകരണം കൂടാതെ ഐക്യരാഷ്ട്രസഭയുടെ നവീകരണം സാധ്യമല്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
Image: /content_image/News/News-2019-12-17-12:20:19.jpg
Keywords: യു‌എന്‍‌, ഐക്യരാ
Content: 11936
Category: 18
Sub Category:
Heading: ബോണ്‍നത്താലെയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
Content: തൃശൂര്‍: തൃശൂര്‍ പൗരാവലിയും അതിരൂപതയും സംയുക്തമായി സംഘടിപ്പിക്കുന്ന ബോണ്‍നത്താലെയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. 27നു നടക്കുന്ന ബോണ്‍നത്താലെ ക്രിസ്മസ് സാംസ്‌കാരിക ഘോഷയാത്രയില്‍ പതിനായിരത്തോളം ക്രിസ്മസ് പാപ്പാമാരും രണ്ടായിരത്തോളം മാലാഖക്കുഞ്ഞുങ്ങളും രണ്ടായിരത്തിലധികം ഫാന്‍സി ഡ്രസുകാരും വലുതും ചെറുതുമായ ഇരുപതിലധികം പ്ലോട്ടുകളും അണിനിരക്കും. പ്ലോട്ടുകളുടെ നിര്‍മാണവും നൃത്തച്ചുവടുകളുടെ പരിശീലനവും അവസാന ഘട്ടത്തിലാണ്. ചീഫ് പേട്രണ്‍ കൂടിയായ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അണിയറയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി. പതിനായിരങ്ങള്‍ക്ക് ആസ്വദിക്കാനാകുന്ന തരത്തില്‍ പുതുമയുള്ളതും വ്യത്യസ്തതയാര്‍ന്നതുമായ വിഭവങ്ങളാണ് ഇത്തവണ ബോണ്‍നത്താലെയ്ക്കായി ഒരുക്കുന്നതെന്നു സംഘാടകരായ മോണ്‍. തോമസ് കാക്കശേരി, ഫാ. ജോസ് പുന്നോലിപ്പറന്പില്‍, ജോജു മഞ്ഞില, എന്‍.പി. ജാക്‌സണ്‍, ജോര്‍ജ് ചിറമ്മല്‍ എന്നിവര്‍ പറഞ്ഞു.
Image: /content_image/India/India-2019-12-17-12:35:57.jpg
Keywords: ബോണ്‍
Content: 11937
Category: 18
Sub Category:
Heading: 'ബിബ്ലിയ 2019 സംഗമം': ബൈബിള്‍ പകര്‍ത്തിയെഴുതിയത് 928 പേര്‍
Content: നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ അജപാലന ശുശ്രൂഷയുടെ വചനബോധന കമ്മിഷൻ 'ബിബ്ലിയ 2019 സംഗമം' സംഘടിപ്പിച്ചു. ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന സംഗമം തിരുവനന്തപുരം ലത്തീൻ രൂപതാ അജപാലന ശുശ്രൂഷ ഡയറക്ടർ റവ.ഡോ.ലോറൻസ് കുലാസ് ഉദ്ഘാടനം ചെയ്തു. ദൈവവചനം പ്രാർത്ഥനാപൂർവ്വം ഹൃദയത്തിൽ പകർത്താൻ വിശ്വാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ബൈബിൾ പകർത്തിയെഴുത്ത് മത്സരത്തില്‍ 928 രൂപതാ അംഗങ്ങൾ പങ്കെടുത്തിരിന്നു. ഒന്നാം സമ്മാനത്തിന് പേയാട് ഇടവക അംഗം ഡോ.സിന്ധു അർഹയായി. സർട്ടിഫിക്കറ്റും പതിനയ്യായിരം രൂപയുടെ ക്യാഷ് അവാർഡുമാണ് ഒന്നാം സമ്മാനം. പുത്തൻകട ഇടവകയിൽ നിന്നുള്ള ബിന്ദു സി.എൻ. രണ്ടാം സ്ഥാനവും, നെടുവൻവിള ഇടവകയിൽ നിന്നുള്ള മിനി ബി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കപ്പെട്ട പത്തുപേർക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ആയിരത്തോളം മത്സരാർത്ഥികൾ തിങ്ങിനിറഞ്ഞ ബിബ്ലിയ 2019 സംഗമ സമ്മേളനത്തിൽ രൂപതാ അജപാലന അസി.ഡയറക്ടർ ഫാ.ജോയ് സാബു അധ്യക്ഷനായിരുന്നു. രൂപതാ ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസ് അനുഗ്രഹപ്രഭാഷണം നടത്തി.
Image: /content_image/India/India-2019-12-17-12:47:08.jpg
Keywords: ബൈബി
Content: 11938
Category: 1
Sub Category:
Heading: ഭാരതത്തില്‍ നിന്നുള്ള കത്തോലിക്ക വൈദികന് ഓസ്‌ട്രേലിയൻ ഹാൾ ഓഫ് ഫെയിം അവാർഡ്
Content: കാൻബറ: ജെസ്യൂട്ട് വൈദികനും കൊൽക്കത്ത സെന്‍റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഫാ. ഫെലിക്സ് രാജിന് ഓസ്‌ട്രേലിയൻ ഹാൾ ഓഫ് ഫെയിം അവാർഡ്. വിദ്യാഭ്യാസ മാനേജ്മെന്റ് മേഖലകളിൽ അദ്ദേഹം നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. ഓസ്‌ട്രേലിയൻ ഹാൾ ഓഫ് ഫെയിം പുരസ്‌കാരം നേടുന്ന പ്രഥമ ഭാരതീയനാണ് ഫാ. രാജ്. ഇന്ത്യൻ ജെസ്യൂട്ട് യൂണിവേഴ്സിറ്റിയും ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റസും (ഐ. സി. എം. എ ) സംയുക്തമായി ഡിസംബർ പതിനാറിന് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ ഫാ. ഫെലിക്സ് രാജിന് പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖർ പ്രസ്തുത ചടങ്ങിൽ സംബന്ധിച്ചു. ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഗ്ലോബൽ പ്രസിഡന്റ്‌ ബ്രെൻഡൻ ഒ കൊണാലും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ക്രിസ് ഡിസൂസയും ചേർന്ന് ഫാ. ഫെലിക്സ് രാജിന് അവാർഡ് കൈമാറി. അദ്ദേഹത്തിന്റെ സംഭാവനകളും നേട്ടങ്ങളും ഐ. സി. എം. എ അഭിനന്ദിക്കുന്നതായി ക്രിസ് ഡിസൂസ പറഞ്ഞു. അദ്ദേഹത്തെ ആദരിക്കുന്നതിൽ തന്റെ സ്ഥാപനവും അഭിമാനിക്കുന്നതായി ഡിസൂസ കൂട്ടിച്ചേർത്തു. അവാര്‍ഡ് പട്ടികയില്‍ ഇടം നേടിയതിലും കൊൽക്കത്ത സെന്‍റ് സേവ്യർ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു പുരസ്‌കാരം ഏറ്റുവാങ്ങുവാനും കഴിഞ്ഞതില്‍ കൃതാർത്ഥനാണെന് ഫാ. രാജ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
Image: /content_image/News/News-2019-12-18-10:34:26.jpg
Keywords: ഉന്നത
Content: 11939
Category: 14
Sub Category:
Heading: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ പുരാതന ബൈബിൾ പ്രദർശിപ്പിക്കും
Content: തീവ്ര ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ബൈബിൾ പ്രദർശിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇസ്ലാമിക പഠനത്തിനും, ഗവേഷണത്തിനുമായുള്ള റിയാദിലെ കിംഗ് ഫൈസൽ സെന്ററിലായിരിക്കും കിംഗ് ജയിംസ് ബൈബിളിന്റെ ആദ്യ പതിപ്പുകളിൽ ഒന്നിന്റെ പ്രദർശനം നടത്തപ്പെടുക. 1611 പ്രസിദ്ധീകരിച്ച കിംഗ് ജെയിംസ് ഇംഗ്ലീഷ് ബൈബിൾ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇംഗ്ലീഷ് ഗ്രന്ഥങ്ങളിലൊന്നാണ്. 1604ൽ ഇംഗ്ലണ്ടിലെയും, സ്കോട്ട്‌ലൻഡിലെയും രാജാവായിരുന്ന ജെയിംസ് ഒന്നാമനാണ് ഇംഗ്ലീഷ് ബൈബിൾ വിവർത്തനത്തിന് അനുവാദം നൽകിയത്. പ്രഗത്ഭരായ ദൈവ ശാസ്ത്രജ്ഞനായിരുന്നു ബൈബിൾ വിവർത്തനം ചെയ്യാൻ നേതൃത്വം നൽകിയത്. ആദ്യമൊക്കെ വലിയ പ്രചാരം ലഭിച്ചില്ലെങ്കിലും പിന്നീട് ആംഗ്ലിക്കൻ സഭയുടെ ഔദ്യോഗിക ബൈബിൾ വിവർത്തനമായി കിംഗ് ജയിംസ് ബൈബിൾ മാറുകയായിരുന്നു. പ്രദർശനത്തിനായി ലോൺ വ്യവസ്ഥയിൽ ഒരു സൗദി പൗരൻ ബൈബിൾ, കിംഗ് ഫൈസൽ സെന്ററിന് കൈമാറുകയായിരുന്നു. അടുത്ത വർഷം ആരംഭത്തില്‍ തന്നെ റിയാദിൽ വച്ച് പ്രദർശനം നടത്തുമെന്നാണ് സൗദി മാധ്യമമായ അല്‍അറബ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Image: /content_image/News/News-2019-12-18-11:43:56.jpg
Keywords: സൗദി