Contents

Displaying 11641-11650 of 25158 results.
Content: 11960
Category: 1
Sub Category:
Heading: വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദി ആഘോഷം മെയ് മാസത്തില്‍
Content: വത്തിക്കാൻ സിറ്റി: തിരുസഭയെ മൂന്ന് പതിറ്റാണ്ടോളം വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി നയിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് വത്തിക്കാനും ഒരുങ്ങുന്നു. 2020 മേയ് 17നാണ് തിരുസഭയുടെ ഔദ്യോഗിക ആഘോഷം വത്തിക്കാനിൽ നടക്കുക. പോളിഷ് കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലാവ് ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർദ്ദിനാൾമാരും ആർച്ച്ബിഷപ്പുമാരും ഫ്രാൻസിസ് പാപ്പ മുഖ്യകാർമികത്വം വഹിക്കുന്ന ദിവ്യബലിയിൽ പങ്കുചേരും. ജന്മംകൊണ്ട് പോളിഷുകാരനാണെങ്കിലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ ലോകത്തിന്റെ മുഴുവൻ പാപ്പയായിരുന്നുവെന്നും അതുകൊണ്ടുതന്നെ ശതാബ്ദി ആഘോഷങ്ങൾക്കായി വത്തിക്കാനിലേക്ക് ഏവരെയും ക്ഷണിക്കുകയാണെന്നും ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലാവ് പറഞ്ഞു. 1920 മേയ് 18-ന് എമിലിയ- കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപാപ്പയുടെ ജനനം. മൂന്നു മക്കളിൽ മൂന്നാമത്തവനായിരുന്നു വിശുദ്ധൻ. ആഗോള സഭയുടെ തലവനായതിന് ശേഷം ഇറ്റലിയിലും ലോകം മുഴുവനുമായി നടത്തിയിട്ടുള്ള പ്രേഷിത സന്ദര്‍ശനങ്ങളില്‍ ദശലക്ഷകണക്കിന് വിശ്വാസികളെയാണ് അദ്ദേഹം അഭിസംബോധന ചെയ്തിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നുമായി എണ്ണമറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയുമായിട്ടും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഏതാണ്ട് 38 ഔദ്യോഗിക സന്ദര്‍ശനങ്ങളും, 738 പൊതു യോഗങ്ങളും വിവിധ രാഷ്ട്രത്തലവന്‍മാരുമായും, 246 പൊതു യോഗങ്ങള്‍ പ്രധാനമന്ത്രിമാരുമായും അദ്ദേഹം നടത്തിയിട്ടുണ്ട്. 2005 ഏപ്രില്‍ 2നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്റെ ഔദ്യോഗിക വസതിയില്‍ വച്ച് ഈ ലോകത്തോട്‌ വിട പറഞ്ഞു. ഏപ്രില്‍ 8ന് സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വച്ച് വിശുദ്ധന്റെ സംസ്കാര ചടങ്ങുകള്‍ നടത്തുകയും സെന്റ്‌ പീറ്റേഴ്സ് ബസലിക്കയിലെ കല്ലറയില്‍ അടക്കുകയും ചെയ്തു. 2011 മെയ് 1നു ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2014 ഏപ്രിൽ 27ന് ഫ്രാൻസിസ് മാര്‍പാപ്പയാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. {{ വിശുദ്ധന്റെ ജീവചരിത്രത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം-> http://www.pravachakasabdam.com/index.php/site/news/2873 }}
Image: /content_image/News/News-2019-12-21-06:19:01.jpg
Keywords: ജോണ്‍ പോള്‍
Content: 11961
Category: 11
Sub Category:
Heading: തെരുവിലെ നിരാലംബർക്ക് കൈത്താങ്ങേകി കൊണ്ട് കെ‌സി‌വൈ‌എം പ്രവര്‍ത്തകര്‍
Content: കൊച്ചി: തെരുവില്‍ അന്തിയുറങ്ങുന്ന നിരാലംബർക്ക് കൈത്താങ്ങേകി കൊണ്ട് കെ‌സി‌വൈ‌എം പ്രവര്‍ത്തകരുടെ ക്രിസ്തുമസ് ആഘോഷം. കെ.സി.വൈ.എം ചുള്ളിക്കലിന്റെ ആഭിമുഖ്യത്തിൽ "സ്നേഹ സ്പർശം" എന്ന പേരിൽ നടത്തുന്ന സംരഭത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തെരുവോരങ്ങളിലും, കടത്തിണ്ണകളിലും ഉറങ്ങുന്ന നാല്‍പ്പതോളം പേർക്ക് പുതപ്പുകള്‍ സമ്മാനിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ ക്രിസ്തുമസ് ആശംസകള്‍ കൈമാറിയത്. എറണാകുളം സൗത്ത് റെയ്ൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ, തേവര, പള്ളുരുത്തി, തോപ്പുംപടി പ്രദേശങ്ങളിൽ അന്തിയുറങ്ങുന്ന നിരാലംബർക്കാണ് പുതപ്പുകള്‍ സമ്മാനിച്ചത്. യൂണിറ്റ് പ്രസിഡന്റ് അഗസ്റ്റിൻ റെനി, കെസിവൈഎം കൊച്ചി രൂപത വൈസ് പ്രസിഡൻറ് ജോസ് പള്ളിപ്പാടൻ, മിലൻ മാത്യു, റിമെൽ, ഹാരി, അശ്വൽ ആന്റണി എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളില്‍ കൂടുതല്‍ തെരുവ് മക്കളിലേക്ക് സഹായമെത്തിക്കുവാനുള്ള ഒരുക്കത്തിലാണ് യുവജനങ്ങള്‍.
Image: /content_image/India/India-2019-12-21-07:55:34.jpg
Keywords: കെ‌സി‌വൈ‌എം
Content: 11962
Category: 13
Sub Category:
Heading: പോളണ്ടിലെ എണ്‍പതു പട്ടണങ്ങള്‍ സ്വവര്‍ഗ്ഗാനുരാഗ വിമുക്ത മേഖലയായി പ്രഖ്യാപിച്ചു
Content: വാര്‍സോ: കടുത്ത മൂല്യാധിഷ്ഠിത കത്തോലിക്കാ രാഷ്ട്രമായ പോളണ്ടില്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ രാജ്യത്തെ എണ്‍പതിലധികം പട്ടണങ്ങള്‍ ‘എല്‍.ജി.ബി.ടി വിമുക്ത മേഖല’യായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത്. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പോളണ്ടിലെ പട്ടണങ്ങളുടെ ശക്തമായ സ്വവര്‍ഗ്ഗാനുരാഗ വിരുദ്ധ നീക്കം ആഗോളതലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ സാഹചര്യത്തില്‍ നിലപാടിനെ അപലപിച്ചുകൊണ്ട് യൂറോപ്യന്‍ പാര്‍ലമെന്‍റ് രംഗത്തെത്തിയിട്ടുണ്ട്. 107-നെതിരെ 463 വോട്ടുകള്‍ക്കാണ് എല്‍.ജി.ബി.ടി.ക്യു സമൂഹത്തിനെതിരായ വിവേചനത്തെ അപലപിക്കുന്ന പ്രമേയത്തെ യൂറോപ്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. സാംസ്കാരിക മൂല്യച്യുതിയായി കണക്കാക്കപ്പെടുന്ന എല്‍.ജി.ബി.ടി സമൂഹത്തിന്റെ ലൈംഗീകാവകാശങ്ങള്‍ ദേശീയ-യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ പോളണ്ടിലെ വലതുപക്ഷ 'ലോ ആന്‍ഡ്‌ ജസ്റ്റിസ്' പാര്‍ട്ടിയുടെ പ്രധാനപ്പെട്ട പ്രചാരണ വിഷയമാണ്. സമൂഹത്തിന്റെ ധാര്‍മ്മികതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് കത്തോലിക്കാ സഭയുടേയും, ദേശീയ സംഘടനകളുടേയും, ദേശീയ മാധ്യമങ്ങളുടേയും ശക്തമായ പിന്തുണ കൂടിയുണ്ട്. രാജ്യത്തിന്റെ പാരമ്പര്യത്തിനും കത്തോലിക്ക കുടുംബ മൂല്യങ്ങള്‍ക്കും നിരക്കാത്തതുമായ പാശ്ചാത്യ സ്വാതന്ത്ര്യ വാദികളുടെ സ്വവര്‍ഗ്ഗാനുരാഗ നിലപാട് സമൂഹത്തിന് അപകടകരമാണെന്നു പോളിഷ് സര്‍ക്കാര്‍ പറയുന്നു. നിലവില്‍ സ്വവര്‍ഗ്ഗവിവാഹത്തിന് പോളണ്ടില്‍ നിയമസാധുതയില്ല. യൂറോപ്പില്‍ സ്വവര്‍ഗ്ഗാനുരാഗാവകാശങ്ങള്‍ ഏറ്റവും കുറവുള്ള രണ്ടാമത്തെ രാഷ്ട്രമായാണ് സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന റെയിന്‍ബോ ഓര്‍ഗനൈസേഷന്‍ പോളണ്ടിനെ വിലയിരുത്തുന്നത്. ‘ഇറക്കുമതി ചെയ്യപ്പെട്ട എല്‍.ജി.ബി.ടി. പ്രത്യയശാസ്ത്രങ്ങള്‍ വ്യക്തിത്വത്തിനും, രാഷ്ട്രത്തിനും ഭീഷണിയാണെന്ന് ലോ ആന്‍ഡ്‌ ജസ്റ്റിസ് പാര്‍ട്ടി ചെയര്‍മാന്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പ്രസ്താവിച്ചിരുന്നു. തുടര്‍ന്ന് ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി 44 ശതമാനം വോട്ടോടെയാണ് വിജയിച്ചത്. എല്‍.ജി.ബി.ടി പ്രത്യയശാസ്ത്രം സംബന്ധിച്ച പോളിഷ് ജനതയുടെ വികാരം ഇതില്‍ നിന്ന്‍ വ്യക്തമാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
Image: /content_image/News/News-2019-12-21-08:36:44.jpg
Keywords: പോളിഷ്, പോളണ്ട
Content: 11963
Category: 1
Sub Category:
Heading: യുഎന്‍ തലവന്‍ പാപ്പയെ സന്ദര്‍ശിച്ചു: ലോകത്തിന് സംയുക്ത വീഡിയോ സന്ദേശം
Content: വത്തിക്കാന്‍ സിറ്റി: ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ നേരിട്ടു കൂടിക്കാഴ്ച നടത്തി. അനീതി, അസമത്വം, പട്ടിണി, ദാരിദ്ര്യം, എന്നിവ വഴി കുഞ്ഞുങ്ങള്‍ മരണമടയുന്നത് തുടങ്ങിയ തിന്മകള്‍ക്കു മുന്നില്‍ മുഖം തിരിച്ചു നില്ക്കാനാകില്ലെന്ന് മാര്‍പാപ്പയും ഐക്യരാഷ്ട്രസഭ മേധാവിയും സംയുക്തമായി നല്‍കിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇന്നലെ വെള്ളിയാഴ്ച (20/12/19) വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചക്കു ശേഷമാണ് വീഡിയോ സന്ദേശം നല്‍കിയത്. തിരുപ്പിറവിയോടടുത്തുകൊണ്ടിരിക്കുന്ന ഈ വേളയില്‍ തങ്ങള്‍ക്ക് ഈ കുടിക്കാഴ്ച നടത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷം വെളിപ്പെടുത്തിയ പാപ്പ ലോകത്തില്‍ നന്മകള്‍ ദൃശ്യമാകുന്നതിലും മനുഷ്യത്വവും നീതിയും വാഴുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് അനേകര്‍ അക്ഷീണം പരിശ്രമിക്കുന്നതിലും ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുന്നതായും പ്രസ്താവിച്ചു. സംഘര്‍ഷങ്ങള്‍, അതിക്രമങ്ങള്‍, ദുരിതങ്ങള്‍, കാലവസ്ഥാമാറ്റങ്ങള്‍ തുടങ്ങിയ പലവിധ കാരണങ്ങളാല്‍ സ്വന്തം നാടുവിട്ടുപോകാന്‍ നിര്‍ബന്ധിതരായിത്തീരുന്ന സഹോദരങ്ങളുടെ കാര്യത്തില്‍ കണ്ണടയ്ക്കാനാകില്ല. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ മതത്തിന്‍റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ പീഢനങ്ങള്‍, അടിച്ചമര്‍ത്തലുകള്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍, നാടു കടത്തല്‍, എന്നിവയും ആയുധ വിപണനവും അണുവായുധവും ദൈവത്തിന് അപ്രീതികരമാണെന്നും സന്ദേശത്തില്‍ പാപ്പ ചൂണ്ടിക്കാട്ടി. ജീവിതത്തില്‍ പ്രധാനം സ്നേഹമാണെന്ന്‍ തിരുപ്പിറവി ലാളിത്യത്തില്‍ നമ്മെ അനുസ്മരിപ്പിക്കുന്നു എന്ന ഉദ്ബോധനത്തോടെയാണ് പാപ്പ വീഡിയൊ സന്ദേശം ഉപസംഹരിച്ചത്. തുടര്‍ന്നു ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സംസാരിച്ചു. ഫ്രാന്‍സിസ് പാപ്പാ പ്രത്യാശയുടെയും മാനവികതയുടെയും സന്ദേശവാഹകനാണെന്ന് പറഞ്ഞ അദ്ദേഹം മാനവികത സംരക്ഷിക്കുന്നതിന് പാപ്പാ നടത്തുന്ന ഇടപെടലുകളും ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന അസാധാരണമായ പിന്തുണക്കും നന്ദി അറിയിച്ചു. തങ്ങളുടെ കൂടിക്കാഴ്ച, സമാധാനത്തിന്‍റെയും സന്മനസ്സിന്‍റെയും സമയമായ തിരുപ്പിറവിത്തിരുന്നാള്‍ വേളയിലായതിനാല്‍, അത് സവിശേഷമായൊരര്‍ത്ഥം കൈവരിക്കുന്നുവെന്നും എന്നാല്‍ ലോകത്തിലെ ഏറ്റം പുരാതനമായ ചില ക്രൈസ്തവ സമൂഹങ്ങള്‍ക്കുള്‍പ്പെടെ പല ക്രൈസ്തവ സമൂഹങ്ങള്‍ക്കും ക്രിസ്തുമസ് ആഘോഷിക്കാന്‍ കഴിയാത്ത ഒരവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഗുട്ടെറസ് സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2019-12-21-09:28:23.jpg
Keywords: യുഎന്‍, ഐക്യ
Content: 11964
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍ പദവി ആഞ്ചലോ സൊഡാനോ ഒഴിഞ്ഞു
Content: വത്തിക്കാന്‍ സിറ്റി: കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍ പദവിയില്‍നിന്നു കര്‍ദ്ദിനാള്‍ ആഞ്ചലോ സൊഡാനോ രാജിവച്ചു. 92 വയസുള്ള ഇദ്ദേഹം പ്രായാധിക്യത്തെ തുടര്‍ന്നാണു രാജിവച്ചത്. രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. ഇന്നലെ കര്‍ദിനാള്‍ സൊഡാനോയുടെ ആമുഖപ്രസംഗത്തോടെ തുടങ്ങിയ വത്തിക്കാന്‍ കൂരിയ സമ്മേളനത്തിലാണ് മാര്‍പാപ്പ ഇക്കാര്യമറിയിച്ചത്. ഇതോടൊപ്പം കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീന്‍ പദവിയില്‍ മാറ്റം വരുത്തി മാര്‍പാപ്പ ഉത്തരവുമിറക്കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഇനി മുതല്‍ അഞ്ചുവര്‍ഷമാകും ഡീനിന്റെ കാലാവധി. ഇതുവരെ ഡീനിനു കാലാവധി ഇല്ലായിരുന്നു. വിരമിച്ചശേഷം ഡീന്‍ എമരിറ്റസ് എന്നു വിളിക്കപ്പെടും. കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റെ യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതിനപ്പുറം പ്രത്യേക അധികാരമൊന്നും ഡീനിന് ഇല്ല. മാര്‍പാപ്പ വിരമിക്കുകയോ അന്തരിക്കുകയോ ചെയ്തശേഷം പുതിയ പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് വിളിച്ചുകൂട്ടുന്നത് ഡീനാണ്. 80 വയസില്‍ താഴെയാണെങ്കില്‍ അദ്ദേഹത്തിനു കോണ്‍ക്ലേവില്‍ പങ്കെടുത്തു വോട്ട് ചെയ്യാം. 80ല്‍ കൂടുതലാണെങ്കില്‍ കോണ്‍ക്ലേവില്‍ വോട്ടു ചെയ്യാനാവില്ല. ഇറ്റലിക്കാരനായ കര്‍ദിനാള്‍ സൊഡാനോ 1990 മുതല്‍ 2005 വരെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരിന്നു.
Image: /content_image/News/News-2019-12-22-00:50:56.jpg
Keywords: ഡീന്‍, വത്തിക്കാ
Content: 11965
Category: 18
Sub Category:
Heading: നൂറ്റിരണ്ടാം വയസ്സില്‍ അല്‍ഫോന്‍സാമ്മയുടെ അവസാനത്തെ ശിഷ്യ
Content: മൂലമറ്റം: വാകക്കാട് സെന്റ് പോള്‍സ് സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയില്‍ നിന്ന്‍ നല്ല പാഠങ്ങള്‍ കേട്ട വാകക്കാട് പുന്നത്താനിയില്‍ പരേതരായ തൊമ്മന്‍ ഏലിക്കുട്ടി ദന്പതികളുടെ ഏഴു മക്കളില്‍ നാലാമത്തെ മകളായ ഏലിക്കുട്ടി അമ്മച്ചി നൂറ്റിരണ്ടിന്റെ നിറവില്‍. പള്ളിയുടെ താഴത്തെ നടയിലും തെങ്ങിന്‍ ചുവട്ടിലും ഇരുന്നാണു ഏലിക്കുട്ടി അടക്കമുള്ള കുട്ടികളെ അന്നക്കുട്ടി പഠിപ്പിച്ചിരുന്നത്. അന്നത്തെ സ്‌കൂള്‍ ഇന്ന് സെന്റ് അല്‍ഫോന്‍സ സ്‌കൂളായി മാറി. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അല്‍ഫോന്‍സാമ്മയുടെ അധ്യാപനത്തെ കുറിച്ചും അമ്മച്ചിക്ക് നൂറു നാവാണ്. അന്നത്തെ ചങ്ങനാശേരി ബിഷപ്പ് മാര്‍ ജെയിംസ് കളാശേരി സ്‌കൂളില്‍ സന്ദര്‍ശനം നടത്തുന്നതിനു മുന്പായി ടീച്ചര്‍ തന്റെ തലയില്‍ കൈവച്ചു പ്രാര്‍ത്ഥിച്ച കാര്യം അമ്മച്ചി ഓര്‍മിക്കുന്നു. സ്‌കൂള്‍ പഠനം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഭരണങ്ങാനം മഠത്തിലെത്തി അല്‍ഫോന്‍സാമ്മയെ കണ്ടപ്പോഴും ഗുരു ശിഷ്യ ബന്ധത്തിന് ചെറുതായി പോലും മങ്ങലേറ്റിയിരുന്നില്ല. ഒരു വര്‍ഷം മുന്പ് വെള്ളിയാമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍ പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ വീട്ടിലെത്തി അദ്ദേഹം ജപമാലയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ രൂപവും ഏലിക്കുട്ടി അമ്മച്ചിക്കു സമ്മാനിച്ചിരിന്നു. തൊടുപുഴ കുടയത്തൂര്‍ ഞരളംപുഴ പുന്നത്താനിയില്‍ പരേതരായ ജോസഫ് മറിയം ദമ്പതികളുടെ മകനായ ജോസിന്റെ വീട്ടിലാണ് അവിവാഹിതയായ ഏലിക്കുട്ടി താമസിക്കുന്നത്.
Image: /content_image/News/News-2019-12-22-01:11:01.jpg
Keywords: അല്‍ഫോ
Content: 11966
Category: 18
Sub Category:
Heading: കൂടുതല്‍ ദാനം ചെയ്യുമ്പോള്‍ കൂടുതല്‍ സമ്പന്നരാകും: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: നിര്‍ധനര്‍ക്കായി ചെയ്യുന്ന സേവനങ്ങള്‍ ദൈവസ്‌നേഹത്തിന്റെ അടയാളമാണെന്നും കൂടുതല്‍ ദാനം ചെയ്യുമ്പോള്‍ കൂടുതല്‍ സമ്പന്നരാകുമെന്നും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപതാ ജീവകാരുണ്യനിധി ട്രസ്റ്റിന്റെ 15ാം വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവം നിക്ഷേപിച്ചിട്ടുള്ള കഴിവുകള്‍ മനുഷ്യനന്മക്കായി ഉപയോഗിക്കുമ്പോള്‍ അസാധ്യകാര്യങ്ങള്‍ സാധ്യമാക്കാനുള്ള കൃപ ലഭിക്കുമെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു. ജീവകാരുണ്യ നിധി ട്രസ്റ്റ് പ്രസിഡന്റും വികാരി ജനറാളുമായ മോണ്‍. ജോസഫ് വാണിയപുരയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മില്ല്യന്‍ സ്റ്റാര്‍ അവാര്‍ഡ് ജേതാക്കളായ തൃക്കൊടിത്താനം, മാടപ്പള്ളി ഇടവകകള്‍ക്ക് ട്രോഫിയും 50,000 രൂപയുടെ കാഷ് അവാര്‍ഡും മാര്‍ ജോസഫ് പെരുന്തോട്ടം വിതരണം ചെയ്തു. ഫാ. ഗ്രിഗറി ഓണംകുളം, സജി മതിച്ചിപറമ്പില്‍, ഡോ. രാജന്‍ കെ.അമ്പൂരി, ജോസഫ് തോമസ് കോട്ടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സാംസണ്‍ വലിയപറമ്പില്‍, രാജ് തോമസ് മാടപ്പാട്ട്, ജോസഫ് ഇളപ്പുങ്കല്‍, മേഴ്‌സി മാത്യു കളരിക്കല്‍, ബിന്ദു കിഴക്കേച്ചിറ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി .
Image: /content_image/India/India-2019-12-22-01:25:01.jpg
Keywords: പെരുന്തോ
Content: 11967
Category: 9
Sub Category:
Heading: 'ഡോർ ഓഫ്‌ ഗ്രേയ്‌സ്' അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ബൈബിൾ കൺവെൻഷൻ ജനുവരി 4 ന്: ഫ്രീ രെജിസ്ട്രേഷന്‍
Content: ബർമിങ്ഹാം: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന ഡോർ ഓഫ് ഗ്രേയ്‌സ് യുവജന ബൈബിൾ കൺവെൻഷൻ ബർമിങ്ഹാം സെഹിയോനിൽ ജനുവരി 4 ന് നടക്കും.പ്രശസ്ത വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ റവ. ഫാ.ഷൈജു നടുവത്താനിയിൽ ശുശ്രൂഷകൾ നയിക്കും. വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ, നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന "ഡോർ ഓഫ് ഗ്രേസ് " അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് നടക്കുക. രെജിസ്ട്രേഷൻ, ഫുഡ് എന്നിവ സൗജന്യമായിരിക്കും.മാതാപിതാക്കൾക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കൺവെൻഷൻ യൂറോപ്പ് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും. മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും. കൺവെൻഷൻ 4 ന് ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും. കോ ഓർഡിനേറ്റർ ജിത്തു ദേവസ്യയുടെ നേതൃത്വത്തിൽ സെഹിയോനിൽ പ്രാർത്ഥന ഒരുക്കങ്ങൾ പുരോഗമിക്കുന്നു. യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ്‌ ഗ്രേയ്‌സ്. ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്ക് ആത്മീയ നേതൃത്വം റവ.ഫാ. സോജി ഓലിക്കലും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും ‌ മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. #{red->none->b-> അഡ്രസ്സ്: ‍}# സെന്റ് ജെറാർഡ് കാത്തലിക് ചർച്ച് <br> ബെർമിങ്ങ്ഹാം <br> B 35 6JT. #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്:}# ബിജു 07515368239 <br> സാറാമ്മ 07838942077
Image: /content_image/Events/Events-2019-12-22-01:30:19.jpg
Keywords: ഗ്രേറ്റ് ബ്രിട്ടൺ
Content: 11968
Category: 13
Sub Category:
Heading: വന്‍കിട മാര്‍ക്കറ്റുകളില്‍ ക്രിസ്തുമസ് സുവിശേഷവത്കരണവുമായി ഒരു വൈദികന്‍
Content: ലോസ് ആഞ്ചലസ്: ക്രിസ്തുമസ് കാലത്ത് വിശ്വാസപരമായ സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുവാന്‍ ലോസ് ആഞ്ചലസ് അതിരൂപതയിലെ ഇടവക വൈദികനായ ഫാ. ഗോയോ ഹിദാല്‍ഗോ സ്വീകരിച്ച വ്യത്യസ്തമായ മാര്‍ഗ്ഗം ശ്രദ്ധയാകര്‍ഷിക്കുന്നു. ഹോബ്ബി ലോബ്ബി, ടാര്‍ജറ്റ് ഉള്‍പ്പെടെയുള്ള വന്‍കിട കച്ചവടസ്ഥാപനങ്ങളില്‍ ക്രിസ്തുമസ് വില്‍പ്പനക്ക് വെച്ചിരിക്കുന്ന കാലുറകള്‍, അക്ഷരങ്ങള്‍, അലങ്കാര വസ്തുക്കള്‍, വീട്ടുപയോഗ വസ്തുക്കള്‍ തുടങ്ങിയവയെ വിശ്വാസപരമായ സന്ദേശങ്ങള്‍ വായിക്കത്തക്ക വിധത്തില്‍ ക്രമീകരിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. സ്റ്റോക്കിംഗ്സുകളും, അക്ഷരങ്ങളും ഉപയോഗിച്ച് “ദൈവം” എന്നെഴുതിയിരിക്കുന്നതിന്റേയും, “യേശു” എന്നെഴുതിയിരിക്കുന്നതിന്റേയും ചിത്രങ്ങള്‍ ഫാ. ഗോയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ക്രിസ്തുമസിനോടനുബന്ധിച്ച് അദ്ദേഹം നടത്തിയ വ്യത്യസ്തമായ സുവിശേഷവത്കരണത്തിന്റെ ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ ഈ പ്രയത്നത്തെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 19-ന് ട്വീറ്റ് ചെയ്ത ഫോട്ടോകള്‍ക്ക് അമേരിക്കയിലെ മെത്രാന്‍ സമിതിയുടേതുള്‍പ്പെടെ നിരവധി കമന്റുകള്‍ ലഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. അനിമേറ്റഡ് ചിത്രത്തോടെയാണ് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ കമന്റ്. </p> <blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">I just can’t resist. <a href="https://t.co/uT0w6uYl5Y">pic.twitter.com/uT0w6uYl5Y</a></p>&mdash; Fr. Goyo (@FrGoyo) <a href="https://twitter.com/FrGoyo/status/1207702510745448448?ref_src=twsrc%5Etfw">December 19, 2019</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> “എനിക്കിഷ്ടപ്പെട്ട കത്തോലിക്കന്‍. ഈ ലോകത്ത് താങ്കളെപ്പോലെ ഒരുപാടു വ്യക്തികളെ ആവശ്യമുണ്ട്” എന്നാണ് ലെയിം ഗോത്ത് മോം എന്ന ഉപയോക്താവ് കമന്റ് ചെയ്തിരിക്കുന്നത്. ദൈവത്തെ അന്വേഷിക്കുവാന്‍ അടയാളം ആവശ്യമുള്ളവര്‍ ഇത് കാണുകയും ദൈവത്തെ അന്വേഷിക്കുകയും ചെയ്യൂ എന്നാണ് മറ്റൊരു യൂസറിന്റെ കമന്റില്‍ പറയുന്നത്. “മനോഹരം. ഈ ആഘോഷത്തിന്റെ കാരണം യേശുവാണ്. ക്രിസ്തുമസ്സില്‍ ക്രിസ്തുവിനെ നിലനിര്‍ത്തുക” എന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്. എന്തായാലും വൈദികന്റെ നവ സുവിശേഷവത്ക്കരണ ശ്രമം നവ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
Image: /content_image/News/News-2019-12-22-01:50:00.jpg
Keywords: വൈറ, ക്രിസ്തുമ
Content: 11969
Category: 10
Sub Category:
Heading: അവര്‍ തിരിച്ചെത്തി: മുന്‍ പാസ്റ്റര്‍ സജിത്ത് ജോസഫും ‘ഗ്രേസ് കമ്മ്യൂണിറ്റി’ അംഗങ്ങളും ഇനി തിരുസഭയില്‍
Content: പുനലൂര്‍: പ്രമുഖ പ്രൊട്ടസ്റ്റന്‍റ് സുവിശേഷ പ്രഘോഷകനും ടി.വി പ്രഭാഷകനും അസംബ്ലീസ് ഓഫ് ഗോഡ് മുന്‍ പാസ്റ്ററുമായ സജിത്ത് ജോസഫും ‘ഗ്രേസ് കമ്മ്യൂണിറ്റി’ പെന്തക്കൊസ്തു മുന്നേറ്റത്തിന് കീഴിലുള്ള അന്‍പതിലധികം വിശ്വാസികളും കത്തോലിക്ക സഭയിലേക്ക് തിരിച്ചെത്തി. ഇന്നലെ പുനലൂര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍വെച്ചു നടന്ന ശുശ്രൂഷയില്‍ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ ഇവര്‍ തിരുസഭയിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു. വിശുദ്ധ കുര്‍ബാനക്കും അനുബന്ധ ശുശ്രൂഷകള്‍ക്കും പുനലൂർ ബിഷപ്പ് ഡോ. സിൽവസ്റ്റർ പൊന്നുമുത്തന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഏഴു വർഷം നീണ്ട അന്വേഷണത്തിനും പ്രാർത്ഥനയും വിചിന്തനത്തിനും ശേഷമാണ് പാസ്റ്റർ സജിത്ത് ജോസഫും വിശ്വാസി സമൂഹവും കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നുന്നത്. ബ്രദര്‍ സജിത്ത് നയിക്കുന്ന ‘ഗ്രേസ് കമ്മ്യൂണിറ്റി’ പെന്തക്കോസ്റ്റല്‍ മുന്നേറ്റത്തിന് ഇന്ന് എല്ലാ ഭൂഖണ്ഡങ്ങളിലും ശാഖകളും ഉപശാഖകളുമുണ്ട്. ഇതിലെ എല്ലാ വിശ്വാസികളും ഈ ക്രിസ്തുമസ് ആഘോഷിക്കുക മാതൃസഭയോടു ചേര്‍ന്നാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ ഒരുങ്ങുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെന്തക്കൊസ്തു സെമിനാരിയിൽ ക്ലാസെടുത്തു കൊണ്ടിരിക്കെ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നുയര്‍ന്ന ചോദ്യമാണ് അദ്ദേഹത്തെ പുനര്‍വിചിന്തനത്തിലേക്ക് നയിച്ചത്. വിവരിക്കുന്ന സഭാ ചരിത്രം മുഴുവൻ ഇക്കഴിഞ്ഞ അഞ്ഞൂറു വർഷത്തെ സംഭവങ്ങളാണെന്നും അതിനു മുമ്പുള്ള 1500 വർഷത്തെ ചരിത്രമെന്താണെന്നും സഭയെയും തിരുവചനത്തെയും കുറിച്ച് പറയുമ്പോഴൊക്കെ അപ്പസ്‌തോലിക സഭകളിലെ വേദപാരംഗതരെയും വിശുദ്ധരെയും ഉദ്ധരിക്കുന്നുമുണ്ടെന്ന ചോദ്യം അദ്ദേഹത്തെ നീണ്ട പഠനത്തിലേക്ക് നയിക്കുകയായിരിന്നു. യേശുവിന്റെ മഹത്വമാർന്ന പ്രകാശം സത്യസഭയെ അന്വേഷിച്ചുള്ള വഴികൾ താണ്ടാൻ തന്നെ അനുവദിച്ചുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരിന്നു. അപ്പസ്‌തോലിക സഭകളിൽ നിന്ന് കഴിഞ്ഞ കാലങ്ങളിൽ വിവിധ പെന്തക്കോസ്തു സഭകളിലേക്ക് ചേർന്നവർ ആയിരങ്ങളാണ്. ചങ്ങനാശേരിയിൽ നിന്നുമാത്രം ഇരുനൂറില്‍പ്പരം കുടുംബങ്ങളുണ്ട് ‘ഗ്രേസ് കമ്യൂണിറ്റി’യിൽ. ഇവരെല്ലാം മാതൃസഭയിലേക്ക് വരും ദിവസങ്ങളില്‍ മടങ്ങിയെത്തും.
Image: /content_image/News/News-2019-12-22-02:14:20.jpg
Keywords: മെത്തഡി, പ്രൊട്ട