Contents

Displaying 11651-11660 of 25158 results.
Content: 11970
Category: 1
Sub Category:
Heading: 'ക്രിസ്തുമസിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തെ വികലമാക്കുന്ന ആഘോഷങ്ങള്‍ ഒഴിവാക്കണം'
Content: കൊളംബോ: കഷ്ടതകള്‍ അനുഭവിക്കുന്ന നമ്മുടെ സഹോദരീ സഹോദരന്‍മാരുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുവാനും, അവരുടെ വേദനകളില്‍ പങ്കുചേരുവാനും, അവര്‍ക്കായി പ്രാര്‍ത്ഥിക്കുവാനും പറ്റിയ അവസരമാണ് ക്രിസ്തുമസെന്നും, ലോകത്തിന്റെ രക്ഷക്കായി ദൈവം മനുഷ്യനായി പിറന്ന ക്രിസ്തുമസിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തെ വികലമാക്കുന്ന ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും കൊളംബോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ബോംബാക്രമണങ്ങള്‍ക്ക് ഇരയായവരുടെ കുടുംബങ്ങളെ ഈ ദിവസങ്ങളില്‍ സന്ദര്‍ശിക്കണമെന്നു ആഹ്വാനം ചെയ്തുകൊണ്ട് പുറത്തിറക്കിയ ക്രിസ്തുമസ് സന്ദേശത്തിലാണ് ഓര്‍മ്മപ്പെടുത്തല്‍. തീവ്രവാദി ആക്രമണങ്ങളില്‍ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവരോടുള്ള ബഹുമാന സൂചകമായി ആഘോഷങ്ങളുടെ മോഡി കുറയ്ക്കണമെന്ന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ 21-ലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ വരുന്ന വിശ്വാസികള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണമെന്ന ആവശ്യവും മെത്രാപ്പോലീത്ത ഉന്നയിച്ചിട്ടുണ്ട്. നികത്താനാവാത്ത ജീവിതങ്ങള്‍, പരിക്കേറ്റവരുടെ വേദന, ഇനിയൊരിക്കലും തങ്ങളുടെ മാതാപിതാക്കളെ കാണുവാന്‍ കഴിയാത്ത കുട്ടികള്‍ എന്നിവ അവരുടെ മനസ്സില്‍ കടുത്ത ശൂന്യത സൃഷ്ടിച്ചിരിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഇതിനിടെ യേശുക്രിസ്തുവിന്റെ ജനനത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തെ മറന്നുകൊണ്ടുള്ള ക്രിസ്തുമസിന്റെ വാണീജ്യവല്‍ക്കരണത്തെ തടയണമെന്ന ആഹ്വാനവുമായി കത്തോലിക്കാ വാര്‍ത്താപത്രമായ ‘കിതുസാര’യുടെ എഡിറ്ററായ മഹിന്ദ നമലും രംഗത്തെത്തിയിട്ടുണ്ട്. സാന്താ ക്ലോസ് ഒരു വാണിജ്യ അടയാളമായി മാറിക്കൊണ്ടിരിക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. നെഗോമ്പോയിലെ ഇന്റര്‍ഫെയിത്ത് കമ്മ്യൂണിറ്റിയും മേഖലയിലെ തമിഴരും, സിംഹളരുമായ ജനങ്ങള്‍ക്കിടയില്‍ ഇതുസംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്യുന്നുണ്ട്. യഥാര്‍ത്ഥ ക്രിസ്തുമസിന് സാക്ഷ്യം വഹിച്ചുകൊണ്ട് മാതൃകയാകാമെന്നും, സാന്താക്ലോസിനെ പണപ്പിരിവുകാരനോ, കളിപ്പാവയോ ആയി ചിത്രീകരിക്കരുതെന്നും ലഘുലേഖയില്‍ ആവശ്യപ്പെടുന്നു. അതേസമയം പുതിയ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ വിശ്വാസികളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് കൊളംബോ ആര്‍ച്ച് ബിഷപ്പ് രംഗത്തെത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊണ്ടിട്ടുണ്ട്. ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ വേണ്ട മുന്‍കരുതലുകള്‍ കൈകൊണ്ടിട്ടുണ്ടെന്നും ദേവാലയങ്ങളുടെ സംരക്ഷണത്തിനായി കൂടുതല്‍ സേനയെ നിയോഗിക്കുമെന്നും ശ്രീലങ്കന്‍ ഗവണ്‍മെന്റ് വ്യക്തമാക്കി.
Image: /content_image/News/News-2019-12-22-23:42:00.jpg
Keywords: ശ്രീലങ്ക, ക്രിസ്തുമ
Content: 11971
Category: 1
Sub Category:
Heading: ഇന്തോനേഷ്യയില്‍ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഇത്തവണയും കടുത്ത നിയന്ത്രണം
Content: ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ മിക്ക ഭാഗങ്ങളിലും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഇത്തവണയും കനത്ത നിയന്ത്രണം. കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലാണ് ക്രൈസ്തവ വിശ്വാസികൾ തിരുപ്പിറവി തിരുനാള്‍ ആഘോഷിക്കുന്നത്. പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ ക്രൈസ്തവർക്ക് പൊതുസ്ഥലങ്ങളിൽ ക്രിസ്തുമസ് ആഘോഷിക്കാൻ മൂന്ന് പതിറ്റാണ്ടുകളായി സാധിക്കാറില്ല. പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിലെ ചെറിയ ചാപ്പലുകളിൽ പോലും ക്രിസ്തുമസ് ആഘോഷം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം ഭവനങ്ങളിൽ വച്ച് മാത്രമേ ക്രിസ്തുമസ് ആഘോഷിക്കാൻ പാടുള്ളുവെന്ന് എല്ലാവർഷവും ഇസ്ലാമിസ്റ്റുകൾക്കു സാന്നിധ്യമുള്ള പ്രാദേശിക സർക്കാർ നിർദ്ദേശിക്കാറുണ്ടെന്നതും ശ്രദ്ധേയമാണ്. ഈ വർഷവും പ്രസ്തുത നിർദ്ദേശം പ്രാദേശിക സർക്കാർ നൽകിക്കഴിഞ്ഞു. പൊതുസ്ഥലങ്ങളിൽ ക്രിസ്തുമസ് ആഘോഷം വിലക്കുന്നത് വിവേചനപരവും, മതസ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റവും ആണെന്ന് പ്രദേശത്തെ ക്രൈസ്തവ വിശ്വാസികൾ ഒന്നടങ്കം പറയുന്നു. ഓരോ തവണയും ക്രിസ്തുമസ് ആഘോഷം നടത്തുവാന്‍ ഒരുങ്ങുമ്പോള്‍ പ്രാദേശിക സര്‍ക്കാര്‍ അത് നിരോധിക്കുവാന്‍ ശ്രമിക്കുന്നത് അവിശ്വസിനീയമായി തോന്നുകയാണെന്ന് സവഹ്ലുന്‍റോയിലെ സെന്‍റ് ബര്‍ബര വൈദികനായ ഫാ. പങ്ക്രാസിയൂസ് ഫ്രെലി പ്രതികരിച്ചു. നിരോധിക്കുവാനല്ല, മറിച്ച് ക്രിസ്തുമസ് ആഘോഷം സുഗമമാക്കുവാനാണ് ഭരണകൂടം ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1985 മുതല്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിരോധനമുണ്ടെന്നും ഇതിനിടെയില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്നും ഇന്‍റര്‍ കമ്മ്യൂണിറ്റി സ്റ്റഡി സെന്‍റര്‍ ഫൌണ്ടേഷന്റെ പ്രോഗ്രാം മാനേജര്‍ സുഡാര്‍ട്ടോ വെളിപ്പെടുത്തി. ഇത് മനുഷ്യാവകാശ ലംഘനമാണ്. എല്ലാ പൌരന്‍മാര്‍ക്കും മതപരമായ ആഘോഷം നടത്തുവാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കഴിഞ്ഞ വര്‍ഷം മനുഷ്യാവകാശ കമ്മീഷന് ഭാരവാഹികള്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അതേസമയം ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും ഈ ദിവസങ്ങളില്‍ അതീവ സുരക്ഷയാണ് രാജ്യത്തെമ്പാടും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Image: /content_image/News/News-2019-12-23-08:55:20.jpg
Keywords: ക്രിസ്തുമ, ഇന്തോ
Content: 11972
Category: 1
Sub Category:
Heading: ബിഷപ്പ് ജോർജ്ജ് പള്ളിപ്പറമ്പിൽ ഏഷ്യൻ സുവിശേഷവത്കരണ സംഘത്തിന്റെ അധ്യക്ഷന്‍
Content: മിയാവോ: അരുണാചൽ പ്രദേശിലെ മിയാവോ രൂപതാധ്യക്ഷനും മലയാളി മെത്രാനുമായ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ ഇനി ഏഷ്യൻ സുവിശേഷവത്കരണ വിഭാഗത്തിന്റെ അധ്യക്ഷൻ. ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസാണ് അദ്ദേഹത്തെ മൂന്ന് വർഷത്തേയ്ക്കു ദൌത്യം ഭരമേല്‍പ്പിച്ചിരിക്കുന്നത്. നിലവിലെ ഏഷ്യന്‍ സുവിശേഷവത്കരണ അധ്യക്ഷനായിരുന്ന ആര്‍ച്ച് ബിഷപ്പ് തോമസ് മേനംപറമ്പിൽ പുതിയ നിയമനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ദശാബ്‌ദങ്ങളോളം സുവിശേഷവത്കരണത്തിൽ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് ലഭിച്ച ഉത്തരവാദിത്വത്തിൽ മികച്ച സംഭാവന നല്കാനാകുമെന്നും ബിഷപ്പ് തോമസ് പ്രസ്താവിച്ചു. ബിഷപ്പിന്റെ നിയമനത്തെ വടക്കു -കിഴക്കൻ മേഖലയിലെ സഭ വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. വടക്കു കിഴക്കൻ റീജിയണൽ ബിഷപ്പ്സ് കൗൺസിലിന്റെ യൂത്ത് കമ്മിഷന്റെയും സുവിശേഷവത്കരണ കമ്മീഷന്റെയും നിലവിലെ ചെയർമാനുമാണ് അറുപത്തിയഞ്ചുകാരനായ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ. സുവിശേഷവത്കരണത്തിന്റെ തീക്ഷ്ണതയും വടക്കു കിഴക്കൻ മേഖലയിലെ ജനങ്ങളോടുള്ള സ്‌നേഹവും ബിഷപ്പിന്റെ പ്രത്യേകതകൾ ആന്നെന്നു സമ്പര്‍ക്ക മാധ്യമ ആഗോള കത്തോലിക്ക സംഘടനയായ സിഗ്നിസ് ഇന്ത്യ നോർത്ത് ഈസ്റ്റ്‌ പ്രസിഡന്റ്‌ ഫാ. ജോൺസൻ പാറക്കൽ അഭിപ്രായപ്പെട്ടു. മനില സഹായമെത്രാൻ ബ്രോഡ്രിക്ക് പബില്ലോ, കുച്ചിങ് ആർച്ച് ബിഷപ്പ് സൈമൺ പൊഹ ഹൂൻ സെങ്, ബുസാൻ ബിഷപ്പ് ജോസഫ്‌ സൺ സാം സിയോക്, കൊളംബോ കാത്തലിക് പ്രസ്സ് പ്രതിനിധി ഡോ. കാമില്സ് ഫെർണാഡോ എന്നിവരോടൊപ്പം മറ്റു പത്തൊൻപതു ബിഷപ്പുമാരും എട്ടു അസ്സോസിയേറ്റ് ബിഷപ്പുമാരും ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിലിനൊപ്പം ചേർന്നു പ്രവവർത്തിക്കും. കഴിഞ്ഞ ആഴ്ചയാണ് വത്തിക്കാന്‍ സുവിശേഷവത്കരണ തിരുസംഘത്തിന്റെ അധ്യക്ഷനായി ഫിലിപ്പീന്‍സില്‍ നിന്നുള്ള കർദ്ദിനാൾ ടാഗിളിനെ വത്തിക്കാന്‍ നിയമിച്ചത്. ഏഷ്യന്‍ സുവിശേഷവത്ക്കരണ സംഘത്തിന്റെ അധ്യക്ഷനായി ബിഷപ്പ് ജോര്‍ജ്ജ് പള്ളിപ്പറമ്പിലും നിയമിക്കപ്പെട്ടതോടെ ഏഷ്യന്‍ സഭയില്‍ സുവിശേഷത്തിന് പുതുവസന്തമുണ്ടാകുമെന്നാണ് പ്രതീക്ഷ.
Image: /content_image/News/News-2019-12-23-02:52:32.jpg
Keywords: ഏഷ്യ, സുവിശേഷ
Content: 11973
Category: 18
Sub Category:
Heading: ഇന്നും നിലനില്‍ക്കുന്ന അത്ഭുതമാണ് ഈശോ: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: പഴയനിയമത്തില്‍ മറഞ്ഞിരിക്കുന്ന ഈശോയെ തിരിച്ചറിയുകയും വരാനിരിക്കുന്ന രക്ഷകനെ കണ്ടെത്തുകയും ചെയ്ത സഭാപിതാക്കന്മാര്‍ പഠനവിഷയമാവണമെന്നും ഇന്നും നിലനില്‍ക്കുന്ന അത്ഭുതമാണ് ഈശോയെന്നും നാം ഇറങ്ങേണ്ട കുളവും കോരേണ്ട ജലവും ഈശോയാണെന്നും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത 37ാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ നാലാം ദിനമായ ഇന്നലെ വിശുദ്ധ കുര്‍ബാന മദ്ധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സഭാപിതാവായ ഇസഹാക്കിനെപ്പോലെ നൂറുമേനി വിതയ്ക്കുന്ന കര്‍ഷകനാകാനും വിശുദ്ധിയും സൗന്ദര്യവും കന്യാത്വവും നിറഞ്ഞുനിന്ന റബേക്കയെപ്പോലെ മാതൃകയാകാനും നമുക്കാവണമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു ഇസഹാക്കും റബേക്കയും തമ്മിലുള്ള വിവാഹം ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടതായതുകൊണ്ടാണ് എല്ലാ സഭകളും ക്രൈസ്തവ വിവാഹത്തിന്റെ പ്രാര്‍ത്ഥനകളില്‍ ഇവരെ പരാമര്‍ശിക്കുന്നത്. കുടുംബജീവിതത്തിന്റെ സാരസംഗ്രഹം പരസ്പര സ്‌നേഹമാണ്. പ്രാര്‍ത്ഥിക്കുന്ന മാതാപിതാക്കളില്‍ നിന്നാണ് ദൈവവിളി ഉണ്ടാകുന്നത്. സമര്‍പ്പണമാണ് സഭയെ നിലനിര്‍ത്തുന്നത്. മൂവായിരത്തില്‍പരം സമര്‍പ്പിതര്‍ക്കും രണ്ടായിരത്തില്‍പരം മിഷ്ണറിമാര്‍ക്കും അഞ്ഞൂറില്‍പരം വൈദികര്‍ക്കും 28 മെത്രാന്‍മാര്‍ക്കും ജന്മം നല്‍കിയ പാലാ രൂപത പ്രത്യേകം അനുഗ്രഹിക്കപ്പെട്ടതാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. വാഗമണ്‍ മൗണ്ട് നെബോ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് വാഴചാരിക്കല്‍, എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. സിറില്‍ തയ്യില്‍, ഫാ. ജോണ്‍ എടേട്ട് തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. പാലാ രൂപത ഇവാഞ്ചലൈസേഷന്‍ മിനിസ്ട്രിയുടെ വാഗമണ്‍ മൗണ്ട് നെബോ ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ. ഡോ. തോമസ് വാഴചാരിക്കല്‍ എഴുതിയ ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ എന്ന പുസ്തക പരന്പരയുടെ പ്രകാശനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആദ്യപ്രതി പാലാ കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേലിനു നല്‍കി നിര്‍വഹിച്ചു. പ്രഭാത കണ്‍വന്‍ഷനില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ബ്രദര്‍ ജോണ്‍ പോള്‍, ബ്രദര്‍ ബോണി മാടയ്ക്കല്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. സായാഹ്ന കണ്‍വന്‍ഷനില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറന്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍, ഫാ. ജോര്‍ജ് വരകുകാലാപറന്പില്‍, ഫാ. കുര്യന്‍ പോളക്കാട്ട്, തുടങ്ങിയവര്‍ സഹകാര്‍മികരായി. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് സമാപിക്കും
Image: /content_image/India/India-2019-12-23-03:12:17.jpg
Keywords: കല്ലറങ്ങാ, ഈശോ
Content: 11974
Category: 18
Sub Category:
Heading: രക്ഷകന്റെ ജനന തിരുനാള്‍ കൊണ്ടാടുവാന്‍ നാടും നഗരവും ഒരുങ്ങി
Content: കൊച്ചി: തന്നെ തന്നെ ശൂന്യവത്ക്കരിച്ചു കൊണ്ട് മനുഷ്യാവതാരം ചെയ്ത ലോക രക്ഷകന്റെ ജനന തിരുനാള്‍ കൊണ്ടാടുവാന്‍ നാടും നഗരവും ഒരുങ്ങി. വിവിധ സ്ഥലങ്ങളില്‍ ഈ ദിവസങ്ങളില്‍ കരോള്‍ നടന്നു. കാരള്‍ ഗാനങ്ങള്‍ മുഴങ്ങി തുടങ്ങിയതോടെ ക്രിസ്തുമസ് രാവുകള്‍ക്ക് കൂടുതല്‍ പകിട്ടേകി വീടുകളില്‍ ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ ഓര്‍മ്മ പുതുക്കി പൂല്‍ക്കൂടുകളും ഒരുങ്ങി കഴിഞ്ഞു. നോമ്പിന്റെ പുണ്യ ദിനങ്ങള്‍ സമാപിക്കുവാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ വിവിധ ദേവാലയങ്ങളില്‍ പൊതുവായ കുമ്പസാരത്തിന് അവസരം ക്രമീകരിച്ചിട്ടുണ്ട്. ആയിരങ്ങളാണ് ഈ ദിവസങ്ങളില്‍ അനുരഞ്ജന കൂദാശ സ്വീകരിച്ചത്. അതേസമയം ക്രിസ്തുമസ് മാര്‍ക്കറ്റുകളും സജീവമാണ്. വൈവിധ്യമാര്‍ന്ന പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്ത ഉണ്ണിയേശുവിന്റെ തിരുപിറവി ചിത്രീകരിക്കുന്ന രൂപങ്ങളുടെ വില്‍പ്പന മാര്‍ക്കറ്റുകളില്‍ തകൃതയായി നടക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ കുടുംബങ്ങളാണ് മിക്ക സ്ഥലങ്ങളിലും ക്രിസ്മസിനുവേണ്ടി ഉണ്ണിയേശുവിന്റെ രൂപങ്ങളുടെ നിര്‍മാണത്തിലും വില്‍പ്പനയിലും ഏര്‍പ്പെട്ടിരിക്കുന്നത്. പാതയോരത്തെ വില്‍പ്പനയ്ക്ക് പുറമെ സൈക്കളില്‍ വീടുകള്‍ തോറും കയറിയിറങ്ങിയുള്ള വില്‍പ്പന നടത്തുന്നവരുമുണ്ട് ഇവരുടെ കൂട്ടത്തില്‍.
Image: /content_image/News/News-2019-12-23-03:28:18.jpg
Keywords: ക്രിസ്തുമ
Content: 11975
Category: 1
Sub Category:
Heading: ലോകം ക്രിസ്തുമസിന് ഒരുങ്ങുമ്പോള്‍ ആശങ്കയാല്‍ നിറഞ്ഞ് ലെബനോന്‍
Content: ലോകം ക്രിസ്തുമസ് ആഘോഷത്തിനായി ലോകം ഒരുങ്ങുമ്പോള്‍ ലെബനോനില്‍ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ആശങ്ക പങ്കുവെച്ച് മെൽക്കൈറ്റ് കത്തോലിക്കാസഭയുടെ ബെയ്റൂട്ട് ആർച്ച് ബിഷപ്പ് ജോർജ് ബക്കോണി. രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ആശങ്കാജനകമായ അവസ്ഥയെപ്പറ്റി എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സന്നദ്ധ സംഘടനയുടെ പ്രതിനിധിയുടെ മുന്‍പിലാണ് ആർച്ച് ബിഷപ്പ് ജോർജ് ബക്കോണി മനസ്സുതുറന്നത്. ഒരു ഭൂമികുലുക്കത്തിൽ അകപ്പെട്ടതു പോലെയാണ് തങ്ങൾ ഇപ്പോൾ ജീവിക്കുന്നതെന്ന് ബിഷപ്പ് ബക്കോണി പറഞ്ഞു. രാജ്യം വലിയൊരു സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഭയാർത്ഥികളെ വിവിധ എൻജിഒകൾ ആണ് നോക്കുന്നതെന്നും, അവർ ലെബനോനിലെ ആളുകളെ സഹായിക്കാൻ തയ്യാറാകുമോയെന്നും ബിഷപ്പ് ബക്കോണി ചോദിക്കുന്നു. ദേവാലയങ്ങളിലും, സ്കൂളുകളിലും, സർവ്വകലാശാലകളിലും ഇപ്പോൾതന്നെ പ്രതിസന്ധി അനുഭവപ്പെടുന്നുണ്ടെന്നും ആളുകൾക്ക് ട്യൂഷൻ ബില്ലുകളും, മെഡിക്കൽ ബില്ലുകളും അടയ്ക്കാനുള്ള പണം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്കൂളുകൾ അടച്ചുപൂട്ടുക എന്നുള്ള കടുത്ത തീരുമാനങ്ങളെടുക്കാൻ തങ്ങൾക്ക് ആഗ്രഹമില്ല. കടന്നുപോകുന്ന പ്രതിസന്ധിഘട്ടത്തിൽ യേശു കൂടെ ഉണ്ടെന്നും, അവൻ തങ്ങളെ കൈവിടില്ലെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ അഭിമുഖം അവസാനിക്കുന്നത്. സർക്കാർ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചതിനുശേഷം രാജ്യത്തു അതീവ ദയനീയമായ അവസ്ഥയാണുള്ളത്.
Image: /content_image/News/News-2019-12-23-10:06:41.jpg
Keywords: ലെബന, ലെബനോ
Content: 11976
Category: 1
Sub Category:
Heading: 'കാലിത്തൊഴുത്തിൽ പിറന്നവൻ ലോകരക്ഷകനാണെന്ന് വിശ്വസിക്കുന്ന ജനമാണ് ക്രിസ്തുമസ് ആഘോഷമാക്കി മാറ്റിയത്'
Content: കൊച്ചി: കാലിത്തൊഴുത്തിൽ പിറന്നവൻ ലോകരക്ഷകനാണെന്ന് അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന ജനമാണ് ക്രിസ്മസ് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാക്കി മാറ്റിയതെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. ക്രിസ്തുമസ് സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. ഈ ക്ലേശങ്ങളെല്ലാം രക്ഷകനായ യേശുവിന്റെ ജനനത്തിൽ സംഭവിച്ചത് ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഭാഗമാണെന്ന് മനസ്സിലാക്കുമ്പോഴാണ് തിരുപ്പിറവിയുടെ അർത്ഥം നമുക്ക് പൂർണ്ണമായി ഗ്രഹിക്കുവാൻ കഴിയുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. #{red->none->b-> കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ക്രിസ്തുമസ് സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ‍}# പ്രതികൂലങ്ങളുടെ നടുവിലാണ് യേശുവിന്റെ ജനനം. ചക്രവർത്തി പ്രഖ്യാപിച്ച ജനങ്ങളുടെ കണക്കെടുപ്പിനുവേണ്ടിയുള്ള ക്ലേശകരമായ ബേത്ലഹം യാത്ര, ഗർഭിണിയായ മറിയത്തിന്റെ ഈ യാത്രയ്ക്കിടയിലെ വിഷമതകൾ, ബേത്ലഹമിൽ പാർക്കാൻ ഇടം ലഭിക്കാത്ത അവസ്ഥ, കാലിത്തൊഴുത്തിലെ ഉണ്ണിയുടെ പിറവി, പുൽത്തൊട്ടിയിൽ ശയിക്കുന്ന ഇൗശോ ഇവയെല്ലാം ഉണ്ണിയീശോയുടെ ജനനത്തിന്റെ ദുർഘട സാഹചര്യങ്ങളാണ്. ഇവയിലും ഭീകരമാണ് ശിശുവിന്റെ ജീവന് എതിരെയുള്ള ഹേറോദേസിന്റെ വധഭീഷണി; ഉണ്ണിയെയും അമ്മയെയും കൂട്ടിക്കൊണ്ട് ദീർഘദൂരം ഇൗജിപ്തിലേക്ക് ഒളിച്ചോടേണ്ടി വരുന്നു. ആശാരിപണിയിൽ നിന്ന് സമ്പാദിച്ച തുച്ഛമായ മിച്ചം മാത്രമായിരിക്കും വഴിയാത്രയിലെ കാലയാപനത്തിനുള്ള മാർഗം. പലായനം ചെയ്യുന്ന തിരുകുടുംബത്തോട് കണ്ടവരും കേട്ടവരും എങ്ങനെ പ്രതികരിച്ചുവോ, ആവോ! ഈ ക്ലേശങ്ങളെല്ലാം രക്ഷകനായ യേശുവിന്റെ ജനനത്തിൽ സംഭവിച്ചത് ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഭാഗമാണെന്ന് മനസ്സിലാക്കുമ്പോഴാണ് തിരുപ്പിറവിയുടെ അർത്ഥം നമുക്ക് പൂർണ്ണമായി ഗ്രഹിക്കുവാൻ കഴിയുക. കാലിത്തൊഴുത്തിൽ പിറന്നവൻ ലോകരക്ഷകനാണെന്ന് അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന ജനമാണ് ക്രിസ്മസ് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാക്കി മാറ്റിയത്. തീർച്ചയായും ക്രിസ്മസിൽ നാം സന്തോഷിക്കണം. നാം പരസ്പരം സൗഹാർദ്ദത്തിൽ വളരണം; പരസ്പരം സമ്മാനങ്ങൾ കൈമാറുന്നതും കരോൾ ഗാനങ്ങൾ ആലപിക്കുന്നതുമെല്ലാം തികച്ചും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അനുഭവം നമുക്ക് നൽകും. ഫ്രാൻസീസ് പാപ്പാ പറഞ്ഞു: ‘എല്ലാ ക്രൈസ്തവരും തങ്ങളുടെ വീടുകളിൽ ഒരു പുൽകൂട് ഉണ്ടാക്കണം’ എന്ന്. പുൽകൂടിന്റെ ലാളിത്യത്തിലേക്ക് ഇറങ്ങിവന്ന ദൈവത്തിന്റെ മഹത്വം നമ്മെ ഒാർമ്മിപ്പിക്കുവനാണ് പാപ്പാ ഇൗ ആഹ്വാനം നൽകിയത്. ‘നമുക്കും പണിയാം ഒരു പുൽകൂട്’: നമ്മുടെ ഹൃദയങ്ങളിൽ, നമ്മുടെ വീടുകളിൽ, നമ്മുടെ പള്ളികളിൽ, നമ്മുടെ സേവനരംഗങ്ങളിൽ. യേശുവിന്റെ ജനനത്തോടനുബന്ധിച്ചുള്ള കഷ്ടതകളുടെ കഥ ഇന്നും തുടരുന്നു. യാതനകളുടെ നടുവിലാണ് ഇന്നും ജനങ്ങൾ. കർഷകവിഭാഗത്തിന് നേരിടേണ്ടിവരുന്ന ക്ലേശങ്ങൾ എത്രയേറെ! കൃഷി ചെയ്യേണ്ട ഭൂമിക്ക് പട്ടയമില്ലാത്ത അവസ്ഥ, വിളകൾക്ക് വിലയില്ലാത്തതിനാൽ വിറ്റാലും കിട്ടുന്നത് തുച്ഛം. വന്യമൃഗങ്ങളുടെ ആക്രമണത്താൽ ഉണ്ടാകുന്ന കൃഷിനാശം; പ്രകൃതി ദുരന്തങ്ങൾ കൂടി ഉണ്ടായാൽ അവസ്ഥ എറെ ദയനീയം. കർഷകരുടെ പ്രശ്നങ്ങൾക്ക് വേണ്ട പരിഹാരമില്ലാതെ പ്രവർത്തിക്കുന്ന സർക്കാരുകളുടെ കൃത്യവിലോപം അവർ മനസ്സിലാക്കുന്നില്ല. മത്സ്യത്തൊഴിലാളികളുടെ അവസ്ഥയും വ്യത്യസ്തമല്ല. കടലിന്റെ മക്കളുടെ ഹൃദയങ്ങളിൽ ദുഃഖം അലയടിക്കുന്നു. പാവപ്പെട്ട തൊഴിലാളികൾ ആയുസുകൊണ്ട് നേടിയെടുത്ത ജീവനോപാധികളും, പാർപ്പിടങ്ങളും, അടിസ്ഥാന സൗകര്യങ്ങളും കടൽഭിത്തികളുടെ അഭാവംമൂലം നിമിഷനേരം കൊണ്ട് ഇല്ലാതാകുന്നു. ഒാരോ വർഷകാലവും അവരെ കൂടുതൽ ദുരിതങ്ങളിലേക്ക് താഴ്ത്തുന്നു. അപമാനിക്കപ്പെടുന്ന സ്ത്രീത്വം, ലഹരിയിലാഴുന്ന യുവത്വം, ജാതിയുടെയും മതത്തിന്റെയും പേരിലുള്ള പോരാട്ടങ്ങൾ, ഭ്രൂണഹത്യ, ആൾക്കൂട്ടകൊലകൾ, രാഷ്ട്രീയ പോരാട്ടങ്ങൾ ഇവയെല്ലാം ജീവിതത്തെ ദുസ്സഹമാക്കുന്ന ഒരു കാലഘട്ടമാണിത്. ഇവയുടെ നടുവിലും യേശു ജനിക്കണം. അവിടുത്തെ സന്ദേശം ലോകം ഓർമ്മിക്കണം. പ്രസിദ്ധനായ എഴുത്തുകാരൻ ജി. കെ. ചെസ്റ്റർട്ടൻ പറയുന്നതുപോലെ ഭവനരഹിതമായ അവസ്ഥ എല്ലാ ഭവനങ്ങളിലും ആഘോഷിക്കപ്പെടുന്ന ദിനമാണ് ക്രിസ്മസ്; ഇല്ലായ്മയും, ദാരിദ്ര്യവും, തിരസ്കരണവും നന്മയിലേക്ക് നയിക്കുന്ന അവസരമായി മാറണം. കുടിവെള്ളത്തിന്റെ അഭാവംമൂലം വിഷമിക്കുന്ന ജനങ്ങൾ, ഭവനരഹിതർ, മതവിശ്വാസംമൂലം പീഡിപ്പിക്കപ്പെടുന്നവർ, വിദ്യാഭ്യാസൗകര്യങ്ങൾ കിട്ടാത്ത കുട്ടികൾ, തെരുവിൽ അലഞ്ഞുനടക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാർ എന്നിവരുടെയെല്ലാം കഷ്ടപ്പാടുകൾ നീക്കം ചെയ്യുവാൻ ഒരുമിച്ചു പ്രവർത്തിക്കാനുള്ള അവസരമായിത്തീരട്ടെ ഈ ക്രിസ്മസ്. ‘അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സാമാധാനം’ എന്ന് മാലാഖമാരോട് ചേർന്ന് ഭൗമികർ പാടണം. മനുഷ്യന്റെ സമാധാനമാണ് ദൈവമഹത്വത്തിന്റെ അടയാളം. ലോകത്തിന് രക്ഷയും സമാധാനവും നൽകുവാനാണ് യേശു ജനിച്ചതും, ജീവിച്ചതും, മരിച്ചതും, ഉത്ഥാനം ചെയ്തതും. അവിടുന്നിൽ വിശ്വസിച്ച് സ്നാനപ്പെടുന്നവർക്കു വേണ്ടി മാത്രമുള്ളതല്ല ഇൗ സന്ദേശം. ‘സകല ജനപദങ്ങൾക്കും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു’ എന്നാണ് ദൈവദൂതൻ ഇടയന്മാരെ അറിയിച്ചത്. യേശുവിന്റെ സന്ദേശം ഹൃദയങ്ങളിൽ സ്വീകരിച്ച് സന്തേഷവും സമാധാനവും അനുഭവിക്കാൻ നമുക്ക് പരിശ്രമിക്കാം. ഏവർക്കും ക്രിസ്മസ് മംഗളങ്ങൾ; പുതുവത്സരാശംസകൾ!
Image: /content_image/News/News-2019-12-23-12:33:32.jpg
Keywords: ക്രിസ്തുമ
Content: 11977
Category: 1
Sub Category:
Heading: സിസ്റ്റര്‍ റോസ് ടോമിന് ഇന്റര്‍നാഷ്ണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ് സമ്മാനിച്ചു
Content: ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ വര്‍സാംങില്‍ ആതുരശുശ്രൂഷ ചെയ്യുന്ന മലയാളി ഡോക്ടര്‍ സിസ്റ്റര്‍ റോസ് ടോം ആനക്കല്ലിന് ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ് സമ്മാനിച്ചു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ്, ലിബര്‍ട്ടീസ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റീസ് എന്ന സംഘടനയാണ് സിസ്റ്റര്‍ ഡോ. റോസിനെ ആദരിച്ചത്. മൂലമറ്റം ബിഷപ്പ് വയലില്‍ ആശുപത്രിയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച സിസ്റ്റര്‍ റോസ് ആരോഗ്യ പരിപാലനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത അരുണാചല്‍ പ്രദേശിലെ വര്‍സാംങ് ഗ്രാമം ആതുര സേവനങ്ങള്‍ക്കായി തെരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ വൈ .എസ് ഖുറേഷിയാണ് അവാര്‍ഡ് സമ്മനിച്ചത്. പാലാ പയസ് മൗണ്ട് സ്വദേശിയായ സിസ്റ്റര്‍ തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ പാലാ പ്രൊവിന്‍സ് അംഗമാണ്.
Image: /content_image/India/India-2019-12-24-03:12:35.jpg
Keywords: അവാര്‍
Content: 11978
Category: 1
Sub Category:
Heading: നോട്രഡാം ദേവാലയത്തില്‍ ഇക്കൊല്ലം ക്രിസ്തുമസ് ആഘോഷമില്ല: 200 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യം
Content: പാരീസ്: ആയിരകണക്കിന് വിശ്വാസികള്‍ ക്രിസ്തുമസു ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള പാരീസിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലില്‍ ഇരുനൂറു വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി ക്രിസ്തുമസ് ശുശ്രൂഷകള്‍ ഉണ്ടാകില്ല. ഇത്തവണ ക്രിസ്തുമസ് കുര്‍ബാന ഉണ്ടായിരിക്കുകയില്ലായെന്ന് ദേവാലയ നേതൃത്വം വ്യക്തമാക്കിയിരിക്കുകയാണ്. എട്ടു മാസങ്ങള്‍ക്ക് മുന്‍പ് അഗ്നിബാധയ്ക്കിരയായതിനെ തുടര്‍ന്നാണ്‌ 850 വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ പുരാതന ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷം റദ്ദാക്കിയിരിക്കുന്നത്. 1803-മുതല്‍ ഇതാദ്യമായാണ് നോട്രഡാം കത്തീഡ്രലില്‍ ക്രിസ്തുമസ് കുര്‍ബാന ഇല്ലാതിരിക്കുന്നതെന്ന് ഔദ്യോഗിക വക്താവ് ആന്‍ഡ്രെ ഫിനോട്ട് അമേരിക്കന്‍ ന്യൂസ് ചാനലായ സിഎന്‍എന്നിനോട് വെളിപ്പെടുത്തി. റെക്ടര്‍ ഫാ. പാട്രിക് ചോവെറ്റിന്റെ നേതൃത്വത്തില്‍ പാതിരാ കുര്‍ബാന ഉണ്ടായിരിക്കുമെങ്കിലും സമീപത്തുള്ള സെയിന്റ് ജെര്‍മൈന്‍ എല്‍.ഒക്സെറോയിസ് ദേവാലയത്തില്‍ വെച്ചായിരിക്കും അര്‍പ്പിക്കുക. രണ്ടാം ലോകമഹായുദ്ധകാലത്തെ നാസികളുടെ അധിനിവേശമുള്‍പ്പെടെയുള്ള 200 വര്‍ഷത്തെ പ്രക്ഷുബ്ധമായ കാലയളവില്‍ പോലും ഈ ദേവാലയത്തിന്റെ വാതിലുകള്‍ വിശ്വാസികള്‍ക്ക് മുന്നില്‍ അടഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ 15-നാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട നോട്രഡാം കത്തീഡ്രല്‍ അഗ്നിബാധക്കിരയായത്. അഗ്നിബാധയുണ്ടാകുവാനുള്ള കാരണത്തെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വോഷണം നടന്നുവരികയാണ്. അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ദേവാലയം പുനര്‍നിര്‍മ്മിക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രഖ്യാപനം.
Image: /content_image/News/News-2019-12-24-05:25:47.jpg
Keywords: നോട്രഡാ
Content: 11979
Category: 18
Sub Category:
Heading: 'ഇമ്മാനുവേല്‍- മനുഷ്യവംശത്തിന് നല്‍കപ്പെട്ട ദൈവത്തിന്റെ അതുല്യവും ശ്രേഷ്ഠവും മഹത്തരവുമായ സമ്മാനം'
Content: ഇരിങ്ങാലക്കുട: ലോകമൈത്രിയുടെ, മാനവസ്‌നേഹത്തിന്റെ, വിശ്വസാഹോദര്യത്തിന്റെ ശീലുകള്‍ തന്നെയാണ് ഓരോ ക്രിസ്തുമസും പങ്കുവയ്ക്കുന്നതെന്നും ഇമ്മാനുവേല്‍ മനുഷ്യവംശത്തിന് നല്‍കപ്പെട്ട ദൈവത്തിന്റെ അതുല്യവും ശ്രേഷ്ഠവും മഹത്തരവുമായ സമ്മാനമാണെന്നും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാർ പോളി കണ്ണൂക്കാടന്‍. വിശ്വൈക ശില്പിയുടെ ആര്‍ദ്രമായ ഹൃദയം വചനമായി, ജീവനായി, കാരുണ്യമായി പിറവികൊണ്ടതിന്റെ ഓര്‍മ്മയാണ് ക്രിസ്തുമസെന്നും പിറവി തിരുനാളിന് മുന്നോടിയായി നല്കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ ആകുലതകളിലേക്ക്, വിഹ്വലതകളിലേക്ക്, നോവോര്‍മകളിലേക്ക് പ്രതീക്ഷയുടെ തിരിവെട്ടവുമായി രക്ഷകന്‍ കടന്നുവന്നു. സ്വന്തം ഇടങ്ങളുടെ കൈയേറ്റം ഒരു ദുഃസ്വപ്‌നമായി മനുഷ്യനെ ഇന്ന് ഞെട്ടിയുണര്‍ത്തുന്നുണ്ട്. ഭീതിയുടെ, അശാന്തിയുടെ, ക്ഷോഭത്തിന്റെ കഠിനമായ പ്രതിസന്ധിയിലാണ് നാം എന്ന തിരിച്ചറിവ് ആഴങ്ങളില്‍ വ്യാകുലങ്ങളുടെ തിര തീര്‍ക്കുന്നുണ്ട്. അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍, ആസുരതയുടെ കോലങ്ങള്‍ ചുറ്റിലും അഴിഞ്ഞാടുമ്പോള്‍, ചരിത്രവും സംസ്‌കാരവും തമസ്‌കരിക്കപ്പെടുമ്പോള്‍ രക്ഷകന്റെ ജനനത്തിന് പ്രസക്തിയേറുന്നു. ദൈവീക മുഖം അനാവൃതമാക്കപ്പെടുന്നത് അപരനിലാണ് എന്ന തിരിച്ചറിവിന്റെ ഉത്സവമാണ് യഥാര്‍ത്ഥത്തില്‍ ക്രിസ്തുമസ്. ഹൃദയം നുറുങ്ങിയവര്‍ക്കും വിളുമ്പുകളിലേക്ക് തഴയപ്പെട്ടവര്‍ക്കും അനാഥമാക്കപ്പെട്ട ജന്മങ്ങള്‍ക്കും അതിജീവനത്തിന്റെ പുല്‍ക്കൂട് ഒരുക്കാന്‍ നമ്മുടെ ഹൃദയനിലങ്ങള്‍ ഒരുക്കപ്പെടുമ്പോള്‍, അപരന്റെ വ്യാകുലങ്ങളുടെ വിഷാദരാഗങ്ങള്‍ക്ക് ചെവിയോര്‍ക്കാന്‍ നാം പാതയോരങ്ങളില്‍ ഒരുമാത്ര നില്‍ക്കുമ്പോള്‍, സ്‌നേഹശൂന്യതയുടെ ഇരുള്‍വീണ താഴ്‌വാരങ്ങളിലേക്ക് കാരുണ്യത്തിന്റെ തീര്‍ത്ഥജലവുമായി നാം സഞ്ചരിക്കുമ്പോള്‍ ക്രിസ്തുമസ് അര്‍ത്ഥപൂര്‍ണമായി മാറുമെന്ന് അദ്ദേഹം സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
Image: /content_image/India/India-2019-12-24-06:32:45.jpg
Keywords: ക്രിസ്തുമ