Contents

Displaying 11691-11700 of 25158 results.
Content: 12010
Category: 10
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ നരഹത്യ കണ്ടില്ലെന്ന് നടിച്ച് മലയാള മാധ്യമങ്ങള്‍: റിപ്പോര്‍ട്ട് ചെയ്തത് ദീപിക മാത്രം
Content: കൊച്ചി: ക്രിസ്തുമസ് ദിനത്തില്‍ നൈജീരിയയില്‍ നടന്ന അതിക്രൂരമായ ക്രൈസ്തവ നരഹത്യ കണ്ടില്ലെന്ന്‍ നടിച്ച് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍. ക്രൈസ്തവ സഭകളുടെ ഓരോ ചലനവും ഒപ്പിയെടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന മലയാള മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ കാണിച്ച നിസംഗത ഗുരുതരമായ അജണ്ടയുടെ ഭാഗമാണെന്നാണ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നത്. വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തു ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആഫ്രിക്കന്‍ വിഭാഗം ഇസ്ലാമിക് സ്റ്റേറ്റ്സ് ആഫ്രിക്കന്‍ പ്രോവിന്‍സ് ( ISWAP) ആണ് ക്രൈസ്തവ കൂട്ടക്കുരുതി നടത്തിയത്. തടവില്‍ പാര്‍പ്പിച്ചിരിന്ന 11 ബന്ദികളെ തീവ്രവാദികള്‍ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരിന്നു. നൈജീരിയായിലെ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന് പിന്നാലെ രാജ്യത്തെ ഏറ്റവും സര്‍ക്കുലേഷനുള്ള പത്രങ്ങളായ നൈജീരിയന്‍ ട്രൈബ്യൂണ്‍, ദ പഞ്ച് അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇതിന് പിന്നാലെ ലോകത്തെ മുന്‍ നിര മാധ്യമങ്ങളായ ബി‌ബി‌സി, അല്‍ ജസീറ, ന്യൂയോര്‍ക്ക് ടൈംസ്, ഫോക്സ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളില്‍ അതീവ പ്രാധാന്യത്തോടെ വാര്‍ത്തയായി. എന്നാല്‍ ദീപിക ഒഴികെ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ ഇത് പ്രസിദ്ധീകരിച്ചില്ല. ഈ നിലപാടിലൂടെ വ്യക്തമാകുന്നത് മാധ്യമ ഭീകരതയാണെന്നാണ് മിക്കവരും സോഷ്യല്‍ മീഡിയായില്‍ രേഖപ്പെടുത്തുന്നത്. ക്രൈസ്തവരെ തടവില്‍ പാര്‍പ്പിച്ചിരിന്ന ഇസ്ളാമിക തീവ്രവാദികള്‍ ക്രിസ്തുമസ് ദിനത്തിലാണ് പതിനൊന്നോളം ക്രൈസ്തവരെ കൊലപ്പെടുത്തിയതെന്നത് വിഷയത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വാർത്താ ഏജൻസി അമാഖ് ന്യൂസ് ഏജൻസി വിശ്വാസികളെ തലവെട്ടിക്കൊല്ലുന്നതിന്റെ വീഡിയോ വ്യാഴാഴ്ച പുറത്തു വിട്ടിരിന്നു. ഐഎസ് തലവന്മാരായ അബൂബക്കര്‍ അല്‍ ബാഗ്ദാദി, അബ്ദുള്‍ഹസന്‍ അല്‍ മുജാഹിര്‍ എന്നിവര്‍ വധിക്കപ്പെട്ടതിനു പ്രതികാരമാണിതെന്ന് തീവ്രവാദികള്‍ പ്രസ്താവിച്ചതും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. മുന്പു തങ്ങളെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് തടവുകാര്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ എന്ന സംഘടനയോട് അഭ്യര്‍ഥിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ വധിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. അതീവ ദയനീയമായ നരഹത്യ നടന്നിട്ടും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടും നിശബ്ദത പാലിക്കുന്ന മലയാള മാധ്യമങ്ങളുടെ അജണ്ട തിരിച്ചറിയണമെന്ന അഭിപ്രായമാണ് നവമാധ്യമങ്ങളില്‍ പലരും ഉന്നയിക്കുന്നത്. ചില വാര്‍ത്തകള്‍ക്ക് അതീവ പ്രാധാന്യം നല്‍കുകയും ക്രൈസ്തവ നരഹത്യ അടക്കമുള്ള വിഷയങ്ങളില്‍ നിര്‍ബന്ധിത മൌനം പാലിക്കുകയും ചെയ്യുന്ന മലയാള മനോരമ, മാതൃഭൂമി, മംഗളം, മാധ്യമം അടക്കമുള്ള പത്രങ്ങളുടെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് ഓഫീസില്‍ വിളിച്ച് പ്രതിഷേധം അറിയിക്കുന്നവരും നിരവധിയാണ്.
Image: /content_image/News/News-2019-12-28-09:41:25.jpg
Keywords: മാധ്യമ, ദീപിക
Content: 12011
Category: 1
Sub Category:
Heading: ക്രിസ്തുമസ് നിരോധിത രാജ്യം: ബ്രൂണൈയിലെ പിറവി തിരുനാൾ ഇത്തവണയും നിശബ്ദമായി
Content: ഇസ്ലാമിക ശരിയത്ത് നിയമത്തിൽ അധിഷ്ഠിതമായ ഭരണഘടനയുള്ള ഏഷ്യൻ രാജ്യമായ ബ്രൂണൈയിൽ ഇത്തവണയും പരസ്യമായ ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നില്ല. പരസ്യ ക്രിസ്തുമസ് ആഘോഷം രാജ്യത്തു തടവിന് വരെ കാരണമായേക്കാവുന്ന കുറ്റമാണ്. 2014 മുതലാണ് തീവ്ര ഇസ്ലാമിക രാജ്യമായ ബ്രൂണൈയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നിരോധനമേർപ്പെടുത്തിയത്. ഇസ്ലാമിക വിശ്വാസികൾ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുമോയെന്ന ഭയമാണ് പരസ്യമായ ക്രിസ്തുമസ് ആഘോഷങ്ങൾ നിരോധിക്കാൻ ബ്രൂണൈ സുൽത്താനായ ഹസനൽ ബോൽകിയയെ പ്രേരിപ്പിച്ചത്. ആറു വർഷം കൊണ്ട് പടിപടിയായി ക്രിസ്തുമസ് ആഘോഷങ്ങളുടെ മേലുള്ള കടുത്ത നിയന്ത്രണം രാജ്യം പ്രാബല്യത്തിൽ വരുത്തി. അധികൃതരെ അറിയിച്ചതിനു ശേഷം രഹസ്യമായി മാത്രമേ ക്രൈസ്തവ വിശ്വാസികൾക്ക് അവരുടെ ഭവനങ്ങളിൽ തിരുപ്പിറവി ആഘോഷിക്കാൻ സാധിക്കുകയുള്ളൂ. നിയമലംഘകർക്ക് അഞ്ചു വർഷം വരെ ജയിൽ തടവ് ലഭിച്ചേക്കാം. അതുമല്ലെങ്കിൽ ഇരുപതിനായിരം യുഎസ് ഡോളർ വരെ നിയമം ലംഘിക്കുന്നവർ പിഴ തുക നൽകണമെന്ന നിർദ്ദേശവും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ശരിയത്ത് നിയമം ലംഘിക്കുന്നവർക്ക് വധശിക്ഷ വരെ നൽകുവാൻ നിയമമുണ്ട്. മതകാര്യങ്ങൾക്ക് വേണ്ടിയുള്ള വകുപ്പ് ക്രിസ്തുമസ് നാളുകളിൽ പൊതുസ്ഥലങ്ങളിൽ അലങ്കാരങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്താനായി ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ബ്രൂണൈയിൽ ജോലിചെയ്യുന്ന വിദേശികൾ സാധാരണയായി ക്രിസ്തുമസ് നാളുകളിൽ രാജ്യംവിട്ട് പുറത്തേക്ക് പോകുകയാണ് പതിവ്. പിന്നീടവർ പുതു വർഷത്തിലാണ് തിരികെ വരിക.
Image: /content_image/News/News-2019-12-28-14:57:53.jpg
Keywords: ക്രിസ്തുമ
Content: 12012
Category: 1
Sub Category:
Heading: ക്രൈസ്തവ കൂട്ടക്കുരുതിയിൽ ദുഃഖം രേഖപ്പെടുത്തി നൈജീരിയൻ പ്രസിഡന്റ്
Content: അബുജ: ക്രിസ്തുമസ് ദിനത്തിൽ നൈജീരിയയിൽ നടന്ന ക്രൈസ്തവ കൂട്ടക്കുരുതിയിൽ ദുഃഖം രേഖപ്പെടുത്തി പ്രസിഡന്റ്‌ മുഹമ്മദ് ബുഹാരി. മനുഷ്യത്വത്തിനെതിരെയുള്ള അന്ധകാരത്തിന്റെ വക്താക്കളാണ് ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ കുറിച്ചു. കൂട്ടായ സുരക്ഷിത്വത്തിനായി രാജ്യത്തെ ഇസ്ലാം മതസ്ഥരും ക്രൈസ്തവരും ഏക മനസ്സോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തു ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആഫ്രിക്കന്‍ വിഭാഗം ഇസ്ലാമിക് സ്റ്റേറ്റ്സ് ആഫ്രിക്കന്‍ പ്രോവിന്‍സ് ( ISWAP) ആണ് ക്രൈസ്തവ കൂട്ടക്കുരുതി നടത്തിയത്. തടവില്‍ പാര്‍പ്പിച്ചിരിന്ന 11 ബന്ദികളെ തീവ്രവാദികള്‍ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരിന്നു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി കൊണ്ട് ഐക്യരാഷ്ട്ര സഭ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് നേരത്തെ ബുഹാരിക്ക് സന്ദേശമയച്ചിരിന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാജ്യത്തോടും പൌരന്മാരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ നൈജീരിയയിൽ നടക്കുന്ന ക്രൈസ്തവ നരഹത്യയെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് ബുഹാരിയുമായി ചർച്ച നടത്തിയിരുന്നു.
Image: /content_image/News/News-2019-12-28-15:33:57.jpg
Keywords: നൈജീരി
Content: 12013
Category: 18
Sub Category:
Heading: വിശുദ്ധ മറിയം ത്രേസ്യയുടെ കബറിടം കേന്ദ്രമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചു
Content: കുഴിക്കാട്ടുശേരി: വിശുദ്ധ മറിയം ത്രേസ്യയുടെ കബറിടത്തില്‍ കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരന്‍ സന്ദര്‍ശനം നടത്തി. കുഴിക്കാട്ടുശേരിയിലെത്തി ചേര്‍ന്ന കേന്ദ്രമന്ത്രി കബറിടത്തില്‍ പ്രാര്‍ത്ഥനാനിരതനായി പുഷ്പങ്ങള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് മ്യൂസിയവും വിശുദ്ധ മറിയം ത്രേസ്യ മരിച്ച മുറിയുമെല്ലാം സന്ദര്‍ശിച്ചു. സന്ദര്‍ശക ഡയറിയില്‍ മന്ത്രി ഇങ്ങനെ കുറിച്ചു: വിശുദ്ധ മറിയം ത്രേസ്യ അന്ത്യവിശ്രമം കൊള്ളുന്ന ഈ സ്ഥലം സന്ദര്‍ശിക്കാനും അവരുടെ ജീവിതത്തില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും ജീവിതചരിത്രവും ഉള്‍കൊള്ളുന്ന മ്യൂസിയം സന്ദര്‍ശിക്കാനും സാധിച്ചതില്‍ ഏറെ സന്തോഷിക്കുന്നു. സമൂഹത്തില്‍ അശരണര്‍ക്കും ആലംബഹീനര്‍ക്കുംവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആ മഹതിയുടെ സ്മരണകള്‍ക്ക് മുന്നില്‍ പ്രണമിക്കുന്നു. ഏവര്‍ക്കും അവരുടെ ജീവിതം പ്രേരണയാകട്ടെ എന്ന് ആശംസിക്കുന്നു. കബറിട ദേവാലയം സ്ഥിതി ചെയ്യുന്ന കുഴിക്കാട്ടുശേരിയിലെ തീര്‍ത്ഥകേന്ദ്രത്തിലെത്തിയ മന്ത്രിയെ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ മദര്‍ ജനറാള്‍ മദര്‍ ഉദയ സിഎച്ച്എഫ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മന്ത്രിയോടൊപ്പം ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്‍പ്പു ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു.
Image: /content_image/India/India-2019-12-28-17:18:50.jpg
Keywords: മറിയം ത്രേസ്യ
Content: 12014
Category: 1
Sub Category:
Heading: അമേരിക്കയിലെ ടെക്‌സാസിലെ ക്രൈസ്തവ ദേവാലയത്തില്‍ വെടിവെയ്പ്പ്: രണ്ടു മരണം
Content: ടെക്‌സസ്: അമേരിക്കയിലെ ടെക്‌സാസിലുള്ള ദേവാലയത്തിലുണ്ടായ വെടിവയ്പ്പില്‍ അക്രമി ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ടെക്‌സസിലെ വൈറ്റ് സെറ്റില്‍മെന്റിലുള്ള വെസ്റ്റ് ഫ്രീവേ ക്രൈസ്റ്റ് ദേവാലയത്തിലാണ് വെടിവയ്പുണ്ടായത്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഒരാള്‍ സംഭവ സ്ഥലത്തും മറ്റൊരാളും അക്രമിയും ഹോസ്പിറ്റലിലേക്കുള്ള യാത്ര മധ്യേയുമാണ് മരണപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ദേവാലയ സുരക്ഷ ജീവനക്കാരനും ഉള്‍പ്പെടുന്നു. അതേസമയം ആക്രമത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇയാളുടെ നില ഗുരുതരമാണെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം വെടിവയ്പ്പിനെ സംബന്ധിച്ച് അധികൃതര്‍ യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.
Image: /content_image/News/News-2019-12-30-02:59:18.jpg
Keywords: ടെക്സാ
Content: 12015
Category: 18
Sub Category:
Heading: പൗരത്വ പ്രക്ഷോഭങ്ങളിലും ബദല്‍ മാര്‍ഗങ്ങളിലും ആശങ്ക: കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്
Content: മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളും ബദല്‍ പ്രക്ഷോഭങ്ങളും വിവാദങ്ങളും എല്ലാ പൗരന്മാരിലും ആശങ്ക വളര്‍ത്തുന്നതും രാജ്യത്തിനു ദോഷകരമാകാവുന്നതുമാണെന്ന്‍ സിബിസിഐ പ്രസിഡന്റും ബോംബെ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. രാജ്യത്തിന്റെ ഹിതംനോക്കി നിയമനിര്‍മാണത്തില്‍ നിന്നു പിന്നോട്ടുപോകുന്നതില്‍ ദോഷമില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളും ബദല്‍ പ്രക്ഷോഭങ്ങളും വിവാദങ്ങളും എല്ലാ പൗരന്മാരിലും ആശങ്ക വളര്‍ത്തുന്നതും രാജ്യത്തിനു ദോഷകരമാകാവുന്നതുമാണ്. മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം എന്ന അപകടത്തിനു സാധ്യതയുണ്ട്. അതു രാജ്യത്തിനു വളരെ ദോഷകരമാകും. രാജ്യത്തു പൗരത്വത്തിനു മതം മാനദണ്ഡമാകരുത്. ഒപ്പം അഭിപ്രായ വ്യത്യാസങ്ങള്‍ക്കു പരിഹാരം അക്രമമല്ലെന്നും മനസിലാക്കണം. നിയമത്തെ എതിര്‍ക്കുന്നവരുമായി ഗവണ്‍മെന്റ് ചര്‍ച്ച നടത്തേണ്ടതും മുന്നോട്ടുള്ള മാര്‍ഗത്തെപ്പറ്റി നീതിയും സമത്വവും ന്യായവും കണക്കിലെടുത്തു ധാരണയിലെത്തേണ്ടതും ആവശ്യമാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2019-12-30-03:52:33.jpg
Keywords: ഗ്രേഷ്യ
Content: 12016
Category: 18
Sub Category:
Heading: ക്രൈസ്തവരുടെ തലകൊയ്യുമ്പോള്‍ മാത്രമെന്തേ ഈ നിശബ്ദത? ദീപികയുടെ മുഖപ്രസംഗം വന്‍ ചര്‍ച്ചയാകുന്നു
Content: കൊച്ചി: നൈജീരിയയില്‍ ക്രിസ്തുമസ് ദിനത്തില്‍ നടന്ന ക്രൈസ്തവ നരഹത്യ തമസ്ക്കരിച്ചുള്ള മാധ്യമങ്ങളുടെ നിലപാടിനെയും ക്രൈസ്തവര്‍ക്കു സാമാന്യനീതി നിഷേധിക്കപ്പെടുമ്പോഴുള്ള പുരോഗമനവാദികളുടെ നിശബ്ദതയെയും ചോദ്യം ചെയ്തുകൊണ്ട് ദീപികയുടെ ശക്തമായ മുഖപ്രസംഗം. ഇന്നത്തെ ദീപിക ദിനപത്രത്തിലാണ് 'ക്രൈസ്തവരുടെ തലകൊയ്യുമ്പോള്‍ മാത്രമെന്തേ ഈ നിശബ്ദത' എന്ന തലക്കെട്ടില്‍ മതവിശ്വാസത്തിന്റെ പേരില്‍ ചില രാജ്യങ്ങളില്‍ നടക്കുന്ന ശിരച്ഛേദനം പോലുള്ള ക്രൂരതകളുടെ വാര്‍ത്ത ഒറ്റക്കോളത്തില്‍പ്പോലും നല്‍കാന്‍ മിക്ക മാധ്യമങ്ങളും തയാറാവുന്നില്ലായെന്ന സത്യം തുറന്നു പറഞ്ഞുകൊണ്ടു ദീപിക മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ഏതെങ്കിലുമൊരു ക്രൈസ്തവ പുരോഹിതനോ കന്യാസ്ത്രീയോ ഉള്‍പ്പെട്ടൊരു കിംവദന്തി കൈയില്‍ കിട്ടിയാല്‍ ചാനല്‍ ചര്‍ച്ചാ മെഗാ പരമ്പരകള്‍ നടത്തുന്നവര്‍ക്കും ഇതൊന്നും വാര്‍ത്തയല്ലായെന്നും പുരോഗമനക്കാരെന്നു ഭാവിക്കുന്ന പലരുടെയും മാധ്യമങ്ങളുടെയും നിഷ്പക്ഷതയും നീതിബോധവും അത്രയ്ക്കുണ്ടെന്നും എഡിറ്റോറിയലില്‍ ദീപിക തുറന്നടിച്ചു. നൂറുകണക്കിനാളുകളാണ് പത്രത്തിന്റെ എഡിറ്റോറിയല്‍ ക്ലിപ്പിംഗ് നവ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്. #{red->none->b-> ദീപിക മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ‍}# നൈജീരിയയില്‍ ക്രിസ്മസ് ദിനത്തില്‍ പത്തു െ്രെകസ്തവരെ ഐഎസ് ഭീകരര്‍ തലവെട്ടിക്കൊന്ന വാര്‍ത്ത പല ആഗോള മാധ്യമങ്ങള്‍ക്കും വലിയ വാര്‍ത്തയായിരുന്നില്ല. മലയാളപത്രങ്ങളും ഈ വാര്‍ത്ത തമസ്‌കരിച്ചു. എന്നാല്‍, അതേദിവസംതന്നെ അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണത്തിന്റെയും കസാഖ്സ്ഥാനില്‍ വിമാനം തകര്‍ന്നതിന്റെയുമൊക്കെ വാര്‍ത്തകള്‍ വളരെ പ്രാധാന്യത്തോടെ മലയാള പത്രങ്ങളും പ്രസിദ്ധീകരിച്ചു. രാജ്യത്ത് ഇപ്പോള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ വലിയ പ്രക്ഷോഭം നടക്കുകയാണല്ലോ. മതത്തിന്റെ പേരിലുള്ള വിവേചനത്തെയാണു പ്രക്ഷോഭകര്‍ എതിര്‍ക്കുന്നത്. എന്നാല്‍, മതവിശ്വാസത്തിന്റെ പേരില്‍ ചില രാജ്യങ്ങളില്‍ നടക്കുന്ന ശിരച്ഛേദനം പോലുള്ള ക്രൂരതകളുടെ വാര്‍ത്ത ഒറ്റക്കോളത്തില്‍പ്പോലും നല്‍കാന്‍ നമ്മുടെ മിക്ക മാധ്യമങ്ങളും തയാറാവുന്നില്ല. എന്തിനോടും നിമിഷത്തിനുള്ളില്‍ പ്രതികരിക്കുന്ന സമൂഹ മാധ്യമങ്ങളും ഇത്തരം വാര്‍ത്തകള്‍ അറിഞ്ഞതായി ഭാവിക്കുന്നില്ല. ഏതെങ്കിലുമൊരു െ്രെകസ്തവ പുരോഹിതനോ കന്യാസ്ത്രീയോ ഉള്‍പ്പെട്ടൊരു കിംവദന്തി കൈയില്‍ കിട്ടിയാല്‍ ചാനല്‍ ചര്‍ച്ചാ മെഗാ പരന്പരകള്‍ നടത്തുന്നവര്‍ക്കും ഇതൊന്നും വാര്‍ത്തയല്ല. പുരോഗമനക്കാരെന്നു ഭാവിക്കുന്ന പലരുടെയും മാധ്യമങ്ങളുടെയും നിഷ്പക്ഷതയും നീതിബോധവും അത്രയ്ക്കുണ്ട്. വര്‍ഗീയതയും വിഭാഗീയതയും വര്‍ണവിവേചനവും പ്രാകൃതമാണ്, മനുഷ്യത്വത്തിനു വിരുദ്ധമാണ്. പരിഷ്കൃത സമൂഹങ്ങളില്‍ അവയ്‌ക്കെതിരേ നിയമങ്ങളുമുണ്ട്. എന്നാല്‍ ഈ പ്രാകൃതത്വം പലരുടെയും മനസുകളില്‍ മാത്രമല്ല, ചില സമൂഹങ്ങളിലും ഏറ്റവും ക്രൂരമായ രൂപങ്ങളില്‍ നിലനില്‍ക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ട് എന്നൊക്കെ പറഞ്ഞിട്ടെന്തു കാര്യം നാസികളുടേതിനു തുല്യമായ വംശവിദ്വേഷവും ക്രൂരതയും ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ഇസ്ലാമിക് സ്‌റ്റേ്റ്റ് (ഐഎസ്) പോലുള്ള പ്രസ്ഥാനങ്ങള്‍ കാട്ടിത്തരുന്നത്. ഔദ്യോഗികമായ ഇസ്ലാം ആശയങ്ങളോടും പഠനങ്ങളോടും യാതൊരു പൊരുത്തവുമില്ലാത്ത ഭീകരപ്രവര്‍ത്തനങ്ങളിലാണ് ഐഎസും പല ജിഹാദ് പ്രസ്ഥാനങ്ങളും ഏര്‍പ്പെട്ടിരിക്കുന്നത്. ഐഎസിന്റെ നിരവധി നേതാക്കള്‍ ഇതിനോടകം കൊല്ലപ്പെട്ടെങ്കിലും പ്രസ്ഥാനം ഇപ്പോഴും സജീവമാണ്. കഴിഞ്ഞ ഒക്ടോബറില്‍ ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ ആയിരുന്ന അബുബക്കര്‍ അല്‍ ബാഗ്ദാദി, യുഎസ് സേന നടത്തിയ കമാന്‍ഡോ ഓപ്പറേഷനിടെ സ്വയം പൊട്ടിത്തെറിച്ചു മരിച്ചു. ഐഎസിന്റെ മറ്റൊരു പ്രമുഖനായിരുന്ന അബ്ദുള്‍ ഹസന്‍ അല്‍ മുജാഹിര്‍ അടുത്തദിവസം യുഎസ് സേനാ ആക്രമണത്തില്‍ത്തന്നെ കൊല്ലപ്പെട്ടു. എന്നാല്‍, ഐഎസും അതിന്റെ പോഷകസംഘടനകളും ഇപ്പോഴും സജീവമാണ്. ക്രിസ്മസ് ദിനത്തില്‍ നൈജീരിയയില്‍ പത്തു െ്രെകസ്തവരെ കഴുത്തു വെട്ടി വധിച്ചത് ഐഎസിന്റെ ഭാഗമായ ഐഎസ് പശ്ചിമാഫ്രിക്കന്‍ പ്രവിശ്യയുടെ ഭീകരവാദികളാണ്. െ്രെകസ്തവരെ തലവെട്ടിക്കൊല്ലുന്നതിന്റെ വീഡിയോ ഭീകരര്‍തന്നെ പുറത്തുവിട്ടു. ബാഗ്ദാദിയുടെയും മുജാഹിറിന്റെയും വധത്തിനു പ്രതികാരമാണിതെന്നും അവര്‍ അവകാശപ്പെടുന്നു. യുഎസ് ആക്രമണത്തില്‍ ഐഎസ് നേതാക്കള്‍ കൊല്ലപ്പെട്ടതിനു പകരമായി നൈജീരിയയിലെ നിരപരാധികളെ, അവര്‍ െ്രെകസ്തവരാണെന്നതിനാല്‍ തലവെട്ടിക്കൊല്ലുന്നത് ഏതു മതത്തിലെ നീതി ലോകത്തിലെവിടെയെങ്കിലും ഒരു പ്രത്യേക ന്യൂനപക്ഷം പീഡിപ്പിക്കപ്പെട്ടാല്‍ അതിനെതിരേ പ്രതിഷേധവും പ്രക്ഷോഭവുമായി രംഗത്തെത്തുന്നവര്‍ ഇത്തരം ക്രൂരതയ്‌ക്കെതിരേ മിണ്ടുന്നുപോലുമില്ല. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും പൗരത്വനിയമ ഭേദഗതിയിലെ മതവിവേചനത്തിനെതിരേ ശക്തമായി രംഗത്തുണ്ട്. പക്ഷേ, നൈജീരിയയിലും സുഡാനിലുമൊക്കെ െ്രെകസ്തവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ശിരച്ഛേദം ചെയ്യപ്പെടുകയും ചെയ്യുന്‌പോള്‍ പുരോഗമനവാദികള്‍ക്കു ശബ്ദമുയരുന്നില്ല. നൈജീരിയയില്‍ നടക്കുന്ന ക്രൈസ്തവ പീഡനത്തെക്കുറിച്ച് ഇന്നും ഇന്നലെയുമല്ല വാര്‍ത്തകള്‍ വരുന്നത്. ആഗോള മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും പ്രാദേശികമായി അവ തമസ്‌കരിക്കപ്പെടുന്നു. നൈജീരിയയിലെ കുപ്രസിദ്ധ ക്രൈസ്തവ വിരുദ്ധ ഭീകരസംഘടനയായ ബോക്കോ ഹറാം ഈ ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവര്‍ കൂടുതലുള്ള ഒരു ഗ്രാമത്തില്‍ ഏഴുപേരെയാണു കൊലപ്പെടുത്തിയത്. നൈജീരിയയില്‍ മാത്രം ഈ വര്‍ഷം ആയിരത്തിലധികം ക്രൈസ്തവര്‍ ഇപ്രകാരം കൊല്ലപ്പെട്ടിട്ടുണ്ടെന്നു മനുഷ്യവകാശ സംഘടനയായ എയ്ഡ് റിലീഫ് ട്രസ്റ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ അവിടെ വധിക്കപ്പെട്ട ക്രൈസ്തവരുടെ എണ്ണം ആറായിരത്തിലേറെയാണ്. ക്രൈസ്തവ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും അവിടെ പതിവാണ്. നൈജര്‍, ചാഡ്, കാമറോണ്‍ എന്നിവിടങ്ങളിലും ക്രൈസ്തവ പീഡനം ദുസ്സഹമാകുകയാണ്. ആ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്കാകട്ടെ ഇതിനെതിരേ ശക്തമായ നടപടികളെടുക്കാന്‍ കഴിയുന്നില്ല. 2003ല്‍ അമേരിക്കയ്‌ക്കെതിരേയാണ് ഐഎസ് രൂപമെടുത്തത്. സിറിയന്‍ യുദ്ധം ഐഎസിനെ കൂടുതല്‍ സജീവമാക്കി. അനേകം രാജ്യങ്ങളില്‍ ആ പ്രസ്ഥാനം അക്രമങ്ങള്‍ അഴിച്ചുവിട്ടു. പല അദൃശ്യശക്തികളുടെയും പിന്തുണയുള്ള ഐഎസിനെ തകര്‍ക്കാന്‍ അമേരിക്കയ്ക്കുപോലും കഴിയുന്നില്ല. ഇടയ്ക്ക് കനത്ത തിരിച്ചടികള്‍ കിട്ടാറുണ്ടെങ്കിലും ആ ഭീകരപ്രസ്ഥാനം നിര്‍ജീവമാകുന്നില്ലെന്നു മാത്രമല്ല, പൈശാചികമായ ക്രൂരതകള്‍ തുടരുകയും ചെയ്യുന്നു. 2018ലെ പുതുവര്‍ഷശുശ്രൂഷ കഴിഞ്ഞു നൈജീരിയയിലെ ദേവാലയത്തില്‍നിന്നു മടങ്ങുകയായിരുന്ന 14 വിശ്വാസികളെയാണു ഭീകരര്‍ വെടിവച്ചു കൊന്നത്. ഇത്തരം എത്രയോ സംഭവങ്ങള്‍. ഇന്ത്യയിലും ഇസ്ലാമിക തീവ്രവാദികള്‍ അക്രമം അഴിച്ചുവിട്ടിട്ടുണ്ടല്ലോ. പാക്കിസ്ഥാനില്‍ മതനിന്ദക്കുറ്റം ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീവി എന്ന ക്രൈസ്തവ വനിതയ്ക്ക് നിരപരാധിത്വം തെളിയിക്കാനായെങ്കിലും രാജ്യം വിടേണ്ടിവന്നു. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ കൊളംബോയിലെ പള്ളിയില്‍ ഭീകരര്‍ ചോരപ്പുഴ ഒഴുക്കി. ഇസ്ലാമിക തീവ്രവാദികളുടെ എളുപ്പത്തിലുള്ള ഇരകളാണു കേരളത്തിലെ ക്രൈസ്തവരെന്നും ലവ് ജിഹാദിലൂടെ തീവ്രവാദികള്‍ അവരുടെ പദ്ധതികള്‍ നടപ്പാക്കുകയാണെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഈയിടെ പറയുകയുണ്ടായി. സഹിഷ്ണുതയുടെ മഹത്തായ പാരന്പര്യമുള്ള ഇന്ത്യയിലും െ്രെകസ്തവര്‍ക്കെതിരേ ആക്രമണങ്ങള്‍ നടക്കുന്നു. ജാര്‍ഖണ്ഡില്‍ കള്ളക്കേസില്‍ കുടുക്കി ഒരു മലയാളിവൈദികനെ ജയിലിലാക്കിയത് അടുത്തകാലത്താണ്. പുരോഗമനം പറയുന്ന പലരും െ്രെകസ്തവപീഡനത്തിനെതിരേ ഉരിയാടാറില്ല. െ്രെകസ്തവര്‍ക്കു സാമാന്യനീതി നിഷേധിക്കപ്പെടുന്നതില്‍ 'നീതിയുടെ പോരാളികള്‍''ക്കു ഖേദവുമില്ല.
Image: /content_image/News/News-2019-12-30-05:13:03.jpg
Keywords: ദീപിക
Content: 12017
Category: 1
Sub Category:
Heading: നൈജീരിയൻ ക്രൈസ്തവരെ രക്തസാക്ഷികളെന്ന് വിശേഷിപ്പിച്ച് കര്‍ദ്ദിനാള്‍ സാറ
Content: റോം: ക്രിസ്തുമസ് ദിനത്തിൽ ക്രൈസ്തവർ നൈജീരിയയിൽ കൊല്ലപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തി ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറ. തന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് അദ്ദേഹം വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. ആഫ്രിക്കൻ സഹോദരങ്ങളിൽ എത്രയോപേർ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ സ്വന്തം ജീവൻ പോലും അപകടത്തിലാക്കുന്നുവെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് നൈജീരിയയില്‍ ക്രൈസ്തവരുടെ നരഹത്യയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. രക്തസാക്ഷികൾ എന്നാണ് വിശ്വാസത്തെ പ്രതി പീഡനമേൽക്കുന്ന നൈജീരിയൻ ക്രൈസ്തവരെ കർദ്ദിനാൾ സാറ വിശേഷിപ്പിച്ചത്. അവർ സുവിശേഷത്തെ ത്യജിച്ചില്ലെന്നും സാറ ട്വിറ്ററിൽ കുറിച്ചു. ഇവർക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായ കർദ്ദിനാൾ സാറയുടെ ട്വീറ്റ് അവസാനിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നൈജീരിയന്‍ ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഡിസംബർ 26നു ക്രൈസ്തവരെ കൊലപ്പെടുത്തുന്ന വീഡിയോ തീവ്രവാദികള്‍ പുറത്തുവിട്ടിരിന്നു.
Image: /content_image/News/News-2019-12-30-07:02:11.jpg
Keywords: സാറ, റോബര്‍ട്ട് സാറ
Content: 12018
Category: 1
Sub Category:
Heading: ബൈബിൾ തിരുത്തി കമ്മ്യൂണിസ്റ്റ് അനുകൂല ഭാഗങ്ങള്‍ ചേര്‍ക്കാന്‍ ചൈനീസ് സർക്കാര്‍ ഒരുങ്ങുന്നു
Content: ബെയ്ജിംഗ്: കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അനുകൂലിക്കുന്ന രീതിയിൽ ബൈബിൾ തിരുത്തിയെഴുതാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നിർദ്ദേശം നൽകിയതായി അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നവംബർ മാസം വിവിധ മതങ്ങളുടെ പ്രതിനിധികളും, മറ്റ് വിദഗ്ധരുമടങ്ങുന്ന പതിനാറു അംഗ സംഘത്തെ വിളിച്ചുവരുത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിശ്വാസ പ്രമാണങ്ങൾക്ക് അനുസൃതമായി മതഗ്രന്ഥങ്ങൾ തിരുത്തണമെന്ന് പാർട്ടി നേതൃത്വം നിർദേശിച്ചതായി ഡെയിലി മെയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ തിരഞ്ഞെടുത്ത മത പ്രതിനിധികൾ തങ്ങളുടെ മതഗ്രന്ഥങ്ങൾ തിരുത്തിയെഴുതാൻ സമ്മതം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദീർഘനാളായി കമ്മ്യൂണിസ്റ്റ് സർക്കാർ മത വിശ്വാസികളുടെ മേൽ അടിച്ചമർത്തലുകൾ തുടരുകയാണ്. 20 ലക്ഷത്തോളം ഉയിഗുർ വിഭാഗത്തിൽപെട്ട മുസ്ലിം പൗരന്മാർ ചൈനയിലെ കോൺസെൻട്രേഷൻ ക്യാമ്പുകളിലാണ് കഴിയുന്നത്. ഇതിന് സമാനമായി നിരവധി കത്തോലിക്ക വൈദികരും, പ്രൊട്ടസ്റ്റൻറ് പാസ്റ്റർമാരും പോലീസ് കസ്റ്റഡിയിലാണ്. പുറത്ത് മത സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനും കമ്മ്യൂണിസ്റ്റ് പാർട്ടി മത നേതാക്കൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ജിയാങ്സി പ്രവിശ്യയിലെ കത്തോലിക്ക ദേവാലയത്തിൽ സ്ഥാപിച്ചിരുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെയും, ഉണ്ണിയേശുവിന്റെയും പെയിന്റിങ് എടുത്തുമാറ്റി അവിടെ ചൈനീസ് പ്രസിഡന്റിന്റെ ചിത്രം വെക്കണമെന്ന് ഭരണകൂടത്തിന്റെ നിർദ്ദേശം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ചൈനീസ് കൊടികളും, കമ്മ്യൂണിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളും ദേവാലയത്തിനു ചുറ്റും തൂക്കണമെന്ന നിർദ്ദേശവും പാർട്ടി നൽകിയിരിന്നു. ദേവാലയത്തിൽ പ്രാർത്ഥിക്കാനെത്തിയാൽ പെൻഷൻ റദ്ദാക്കുമെന്ന ഭീഷണിയും അധികാരികള്‍ മുഴക്കിയിരിന്നു.
Image: /content_image/News/News-2019-12-30-09:36:29.jpg
Keywords: ചൈന, കമ്മ്യൂണി
Content: 12019
Category: 1
Sub Category:
Heading: ബംഗാളില്‍ ക്രൈസ്തവ ദേവാലയത്തിന് നേരെ ‘ജയ് ശ്രീ റാം’ മുഴക്കി ആര്‍‌എസ്‌എസ് ബോംബാക്രമണം
Content: കൊല്‍ക്കത്ത: ബംഗാളിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ ‘ജയ് ശ്രീ റാം’ മുഴക്കി ബോംബെറിഞ്ഞ ആര്‍‌എസ്‌എസ് പ്രവര്‍ത്തകര്‍. എട്ട് പേരടങ്ങുന്ന സംഘമാണ് ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ആക്രമണം നടത്തിയത്. കൊല്‍ക്കത്തയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ഈസ്റ്റ് മിഡ്‌നാപൂരിലെ ഭഗ്‌വാന്‍പൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. പ്രാര്‍ത്ഥനയ്ക്കായി എത്തിയവര്‍ ചിതറിയോടിയതോടെ പള്ളിയിലെ വസ്തുക്കളും ഇവര്‍ അടിച്ച്‌ തകര്‍ത്തിരുന്നു. ഫാ. അലോക് ഘോഷ് നല്‍കിയ പരാതിയിലാണ് തീവ്രഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ എട്ട് പേരും ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്നു പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ശനിയാഴ്ച ഉച്ചയോടെ വിശ്വാസികള്‍ ദേവാലയത്തിലെത്തിയതും ബോംബുകള്‍ പൊട്ടുകയുമായിരുന്നു. ആളുകള്‍ ഇറങ്ങിയോടിയതോടെ സംഘം പള്ളിയില്‍ കയറി കസേരകള്‍, മേശകള്‍, ജനാലകള്‍, മൈക്രോഫോണുകള്‍ എന്നിവ തല്ലിത്തകര്‍ത്തു. ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് നേരെ ഒഡീഷ, മധ്യപ്രദേശ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ബംഗാളില്‍ നിന്ന്‍ ഇത്തരത്തിലുള്ള സംഭവം ആദ്യമാണ്.
Image: /content_image/News/News-2019-12-30-11:20:19.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്