Contents
Displaying 11731-11740 of 25158 results.
Content:
12050
Category: 11
Sub Category:
Heading: യേശുവിന് മഹത്വം നല്‍കി പുതുവര്‍ഷത്തെ വരവേറ്റത് അമേരിക്കയിലെ അരലക്ഷത്തിലധികം യുവജനങ്ങള്‍
Content: ജോര്‍ജ്ജിയ: ലോകം ഭൗതീകമായ ആഡംബരങ്ങളില്‍ മുഴങ്ങി പുതുവര്‍ഷത്തെ സ്വീകരിച്ചപ്പോള്‍ അമേരിക്കയിലെ അറുപത്തിഅയ്യായിരത്തിലധികം യുവജനങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റത് യേശുവിനെ സ്തുതിച്ചു കൊണ്ട്. ജോര്‍ജ്ജിയയിലെ അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് ആരാധനയും, പ്രാര്‍ത്ഥനയും, ബൈബിള്‍ പ്രബോധനങ്ങളുമായി അരലക്ഷത്തിലധികം യുവജനങ്ങള്‍ പുതുവത്സരത്തെ സ്വീകരിച്ചത്. 2019 ഡിസംബര്‍ 31 ന്യൂയര്‍ ഈവ് മുതല്‍ ജനുവരി 2 വരെ ക്രിസ്തുവിനെ കേന്ദ്രീകരിച്ചുകൊണ്ട് നടന്ന “പാഷന്‍ 2020” കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് ശ്രദ്ധേയമായ ന്യൂയര്‍ വരവേല്‍പ്പ് നടന്നത്. നാല്‍പ്പതിനായിരത്തോളം പേരായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ഇത്തവണ കാല്‍ ലക്ഷത്തോളം വര്‍ദ്ധനവ്. മറ്റുള്ളവര്‍ ഭക്ഷണവും, മദ്യപാനവും, സംഗീതവുമായി പുതുവത്സരത്തെ വരവേറ്റപ്പോള്‍ ഇത്രയധികം യുവതീ-യുവാക്കള്‍ യേശുവിനെ ആരാധിച്ചുകൊണ്ട് പുതുവത്സരത്തെ വരവേറ്റത് അമേരിക്കന്‍ യുവത്വത്തിന്റെ ദൈവവിശ്വാസത്തിലേക്കുള്ള ചുവടുമാറ്റത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പാഷന്‍ മൂവ്മെന്റിന്റെ സ്ഥാപകരായ ലൂയി ഗിഗ്ലിയോയും, ഷെല്ലി ഗിഗ്ലിയോയുമായിരുന്നു പരിപാടിയുടെ അവതാരകര്‍. പാഷന്‍ ബാന്‍ഡിന്റെ മനംകവരുന്ന സംഗീതവും പരിപാടിയുടെ ഭാഗമായി നടന്നു. ടിം ടെബോ, രവി സക്കറിയാസ്, ക്രിസ്റ്റൈന്‍ കെയ്ന്‍, ലെവി ലുസ്കോ, ജോണ്‍ പൈപര്‍, സാഡി റോബര്‍ട്ട്സണ്‍ തുടങ്ങിയവരായിരുന്നു മുഖ്യ പ്രഭാഷകര്‍. ഹില്‍സോങ്ങ് യുണൈറ്റഡ്, ലെക്രെ കാരി ജോബ്, കോഡി കാര്‍നെസ്, എലിവേഷന്‍ മ്യുസിക്, ക്രൌഡര്‍, ട്രിപ്പ് ലീ, ആന്‍ഡി മിനിയോ, സോഷ്യല്‍ ക്ലബ് മിസ്ഫിറ്റ്സ്, ടെഡാഷി, സീന്‍ കുരാന്‍ തുടങ്ങിയവര്‍ ആരാധനയുമായി ബന്ധപ്പെട്ട സംഗീതത്തിന് നേതൃത്വം നല്‍കി. ‘പാഷന്‍ 2020’ കോണ്‍ഫറന്‍സ് ഒരു പരിപാടി എന്നതിനേക്കാള്‍ ഉപരിയാണെന്നും, ഇതിലൂടെ നിങ്ങളും ഞാനും ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളോട് വിടപറയുകയും, എല്ലാ നാമത്തിനും മുകളിലുള്ള യേശുവിനോട് “അതെ” എന്ന് പറയുകയുമാണ് ചെയ്യുന്നതെന്ന്‍ കോണ്‍ഫറന്‍സിന്റെ വെബ്സൈറ്റില്‍ പറയുന്നു. പരിപാടിയുടെ ഭാഗമായി ആറായിരം ഭാഷകളിലേക്കും ബൈബിള്‍ തര്‍ജ്ജമകള്‍ തയ്യാറാക്കുന്നതിനുള്ള “ഷെയര്‍ ലൈറ്റ്” പദ്ധതിക്കായും വിദ്യാര്‍ത്ഥികള്‍ ധനസമാഹരണം നടത്തിയിരുന്നു. 'ഷെയര്‍ ലൈറ്റ്' പദ്ധതിയെ സഹായിച്ചുകൊണ്ട് വിശുദ്ധ ലിഖിതങ്ങളുടെ തര്‍ജ്ജമയില്‍ പങ്കാളിയാവുന്നത് ക്രിസ്തുവിന്റെ പ്രകാശം പരത്തുവാനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങളിലൊന്നാണെന്നു ലൂയി ഗിഗ്ലിയോ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നാലു ലക്ഷം ഡോളറാണ് ഇതിനായി സമാഹരിച്ചത്.
Image: /content_image/News/News-2020-01-03-13:11:17.jpg
Keywords: ക്രിസ്തു, യേശു

12051
Category: 1
Sub Category:
Heading: സുവിശേഷവത്ക്കരണം ഊര്‍ജിതപ്പെടുത്താന്‍ ഫിലിപ്പീന്‍സില്‍ ന്യൂ ഇവാഞ്ചലൈസേഷന്‍ കോണ്‍ഫറന്‍സ്
Content: മനില: വത്തിക്കാന്‍ സുവിശേഷവത്കരണ തിരുസംഘത്തിന്റെ തലവനായി നിയമിതനായ മനിലയിലെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിൾ പുതിയ പദവി ഏറ്റെടുക്കുന്നതിന് മുന്‍പായി നവ സുവിശേഷവത്കരണത്തെക്കുറിച്ചുള്ള ഏഴാമത് ഫിലിപ്പീന്‍ കോണ്‍ഫറന്‍സ് (പി.സി.എന്‍.ഇ) സംഘടിപ്പിക്കുവാന്‍ ഒരുങ്ങുന്നു. ജനുവരി 28-29 തിയതികളിലായി നടക്കുന്ന കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രമേയം 'ആരാണ് എന്റെ അയല്‍ക്കാരന്‍?' (സിനോ ആങ് അകിങ് കാപ്വാ) എന്ന വിശുദ്ധ ലൂക്കായുടെ (ലൂക്കാ 10:29) സുവിശേഷ വാക്യമാണ്. സാധാരണ ഗതിയില്‍ നവംബര്‍ മാസത്തിലാണ് ഈ കോണ്‍ഫറന്‍സ് സംഘടിപ്പിക്കാറുള്ളതെങ്കിലും പി.സി.എന്‍.ഇ 7-ല്‍ നിന്നും ലഭിക്കുന്ന നവ ചൈതന്യത്തോടെ പുതിയ ദൗത്യമേറ്റെടുക്കാമെന്ന പ്രതീക്ഷയിലാണ് കര്‍ദ്ദിനാള്‍ ടാഗിൾ. ഈ വര്‍ഷം എക്യുമെനിസം വര്‍ഷമായി ആഘോഷിക്കുന്ന ഫിലിപ്പീന്‍സ് ജനതയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കോണ്‍ഫറന്‍സായിരിക്കും ‘പി.സി.എന്‍.ഇ-7’ എന്നു വിലയിരുത്തപ്പെടുന്നു. ‘ചിറ്റോ’ എന്ന് വിശ്വാസികള്‍ക്കിടയില്‍ പ്രസിദ്ധനായ കര്‍ദ്ദിനാള്‍ ടാഗിളിനു ഉദിച്ച ആശയമാണ് ഫിലിപ്പീന്‍ ന്യൂ ഇവാഞ്ചലൈസേഷന്‍ കോണ്‍ഫറന്‍സ്. വര്‍ഷംതോറും നടത്തിവരുന്ന ഈ കോണ്‍ഫറന്‍സില്‍ മെത്രാന്‍മാരും, പുരോഹിതരും, കന്യാസ്ത്രീകളും, അല്‍മായരും ഉള്‍പ്പെടെ അയ്യായിരത്തിലധികം ആളുകളാണ് പങ്കെടുക്കുന്നത്. സ്തുതി ഗീതവും, പ്രാര്‍ത്ഥനയും, ആരാധനയും, പ്രഭാഷണങ്ങളും വിശ്വാസ സാക്ഷ്യങ്ങളുമായി സുവിശേഷ തീക്ഷണത വര്‍ദ്ധിപ്പിക്കുകയാണ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.
Image: /content_image/News/News-2020-01-03-15:04:42.jpg
Keywords: ഫിലിപ്പീ

12052
Category: 18
Sub Category:
Heading: വിശുദ്ധ ചാവറയച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മാതൃക: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Content: മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മാതൃകയാണെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാന്നാനം കെഇ സ്‌കൂളില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്വര്‍ഗപ്രാപ്തിയുടെ 150ാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. വിദ്യാഭ്യാസം, സ്ത്രീ ശക്തീകരണം തുടങ്ങിയ സാമൂഹിക ആശയങ്ങളില്‍ ചാവറയച്ചന്റെ കാഴ്ചപ്പാടുകള്‍ വലുതായിരുന്നു. ഈ രണ്ടു മേഖലകളിലും ചാവറയച്ചന്‍ നല്‍കിയ സംഭാവനകള്‍ ഭാവി തലമുറയ്ക്ക് മുതല്‍ക്കൂട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ചാവറയച്ചനെക്കുറിച്ചു വായിക്കുംതോറും അദ്ദേഹത്തോടുള്ള ആദരവ് കൂടുകയാണ്. മരപ്രസ് സ്ഥാപിച്ച് അച്ചടിക്കു തുടക്കം കുറിച്ച ചാവറയച്ചനു പ്രസാധന രംഗത്തെക്കുറിച്ചു വലിയ കാഴ്ച്ചപ്പാടാണുണ്ടായിരുന്നതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. തിരുവിതാംകൂര്‍ രാജഭരണകാലത്താണ് ചാവറയച്ചന്‍ പള്ളിയും എല്ലാ മതസ്ഥര്‍ക്കുംവേണ്ടി പള്ളിയോടു ചേര്‍ന്നു പള്ളിക്കൂടങ്ങളും സ്ഥാപിച്ചത്. ഇതിനെതിരേ ഭരണാധികാരികളുടെ ഭാഗത്തുനിന്നു വലിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. വിദ്യാഭ്യാസത്തിനു കൂടുതല്‍ ബലം നല്‍കാനായി ചവറയച്ചന്‍ സ്വന്തമായി നിര്‍മിച്ചെടുത്ത പ്രസിനെതിരേയും ധാരാളം എതിര്‍പ്പുകളുണ്ടായി. എന്നാല്‍, അതിനെയെല്ലാം മറികടന്നാണ് അദ്ദേഹം ഇന്നത്തെ നിലയില്‍ സഭയെ വളര്‍ത്തിയതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സിഎംഐ സഭയും സിഎംസി സഭയും മുന്‍കൈയെടുത്തു സംഘടിപ്പിച്ച ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും വിശുദ്ധ ചാവറയച്ചന്റെ പ്രതിഭയ്ക്കു മുന്നില്‍ ശിരസു നമിക്കുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു. തോമസ് ചാഴികാടന്‍ എംപി അധ്യക്ഷതവഹിച്ചു. കേരള സമൂഹത്തില്‍ അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തിയ നേതാവാണ് ചാവറയച്ചനെന്നു സീറോ മലബാര്‍ സഭാ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പ്രസംഗത്തില്‍ പറഞ്ഞു. സമത്വത്തിന്റെ സന്ദേശം രാജ്യത്തെന്പാടും പ്രഘോഷിച്ച മഹാനേതാവായിരുന്നു വിശുദ്ധ ചാവറയച്ചനെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. പോള്‍ ആച്ചാണ്ടി, സിഎംസി സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ സിബി എന്നിവരും പ്രസംഗിച്ചു.
Image: /content_image/India/India-2020-01-04-02:24:40.jpg
Keywords: ഗവര്‍

12053
Category: 18
Sub Category:
Heading: മലയാളി കന്യാസ്ത്രീക്ക് ഇന്തോനേഷ്യന്‍ പുരസ്കാരം
Content: കാഞ്ഞിരപ്പള്ളി: അമലാ പ്രോവിന്‍സ് അംഗവും തൃശൂര്‍ വിമലാ കോളജ് ബോട്ടണി വിഭാഗം അധ്യാപികയുമായ സിസ്റ്റര്‍ ജീനാ തെരേസ് സിഎംസിക്കു മികച്ച കോളജ് അധ്യാപികയ്ക്കുള്ള ഇന്തോനേഷ്യന്‍ പുരസ്‌കാരം സമ്മാനിച്ചു. ഡിസംബര്‍ 28ന് ഇന്തോനേഷ്യയിലെ ബാലി ഇന്റര്‍നാഷ്ണല്‍ കണ്വവന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലായിരുന്നു അവാര്‍ഡ് സമ്മാനി ച്ചത്.
Image: /content_image/Charity/Charity-2020-01-04-02:47:47.jpg
Keywords: സിസ്റ്റ, കന്യാസ്ത്രീ

12054
Category: 1
Sub Category:
Heading: 'ദൈവത്തെ ഉപേക്ഷിച്ച് ഭൗതീക സംസ്കാരത്തോട് പൊരുത്തപ്പെട്ടതാണ് സഭ പ്രതിസന്ധിക്ക് കാരണം'
Content: വത്തിക്കാന്‍ സിറ്റി: ദൈവത്തെ ഉപേക്ഷിച്ച് ഭൗതീക സംസ്കാരത്തോട് പൊരുത്തപ്പെട്ടതാണ് ഇന്നത്തെ സഭാ പ്രതിസന്ധിക്ക് കാരണമെന്ന്‍ വിശ്വാസ തിരുസംഘത്തിന്‍റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ ജെര്‍ഹാര്‍ഡ് മുള്ളര്‍. ഭൗതീക സംസ്കാരവുമായി യോജിച്ചുകൊണ്ട് വിശ്വാസ പ്രബോധനങ്ങളെ തിരസ്കരിക്കുവാനുള്ള ശ്രമങ്ങള്‍ സഭക്കുള്ളിലെ ചിലരുടെ ശ്രമങ്ങള്‍ കാരണമാണെന്നും അതില്‍ നിന്നാണ് കത്തോലിക്കാ സഭ ഇന്ന് നേരിടുന്ന പ്രതിസന്ധി ഉടലെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെല്ലോഷിപ്പ് ഓഫ് കാത്തലിക് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് (ഫോക്കസ്) സംഘടിപ്പിച്ച 2020 സ്റ്റുഡന്റ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക സഭ ഇന്ന് നേരിടുന്ന പ്രതിസന്ധി മനുഷ്യനിര്‍മ്മിതമാണെന്നു കര്‍ദ്ദിനാള്‍ പറയുന്നു. ദൈവമില്ലാത്ത ഒരു ജീവിതത്തിന്റെ ആത്മാവുമായി നാം പൊരുത്തപ്പെട്ടതാണ് ഇതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പ്രബോധനങ്ങളോ, ആചാരാനുഷ്ഠാനങ്ങളോ ഇല്ലാത്ത കത്തോലിക്ക വിശ്വാസത്തിനു വേണ്ടിയാണ് സഭക്കകത്തുള്ള ചിലര്‍ ശ്രമിക്കുന്നതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ദൈവമാതാവിന്റെ തിരുനാള്‍ ദിനമായ പുതുവത്സരദിനത്തില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിലും കര്‍ദ്ദിനാള്‍ മുള്ളര്‍ ദൈവീക സത്യത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് സംതൃപ്തി നേടുവാനുള്ള മനുഷ്യരുടെ ആഗ്രഹത്തെക്കുറിച്ച് സൂചിപ്പിച്ചിരിന്നു. വിശ്വസിക്കുന്നവനെ സംബന്ധിച്ചിടത്തോളം പ്രത്യയശാസ്ത്രങ്ങളുടെ ആവശ്യകതയില്ലെന്നും, പ്രതീക്ഷയുള്ളവന്‍ ലഹരിയുടെ പിറകെ പോവില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. നന്ദി പറയുക എന്നത് ക്രിസ്തീയ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. പുതുവത്സരത്തില്‍ സകല സൃഷ്ടികള്‍ക്കും, ക്രിസ്തുവിനെ നമുക്ക് നല്‍കിയതിനും, പരിശുദ്ധ കന്യകാമറിയം, കത്തോലിക്ക സഭ, കുടുംബം തുടങ്ങിയ അനുഗ്രഹങ്ങള്‍ക്ക് ദൈവത്തിനു നന്ദി പറയണമെന്ന് കര്‍ദ്ദിനാള്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ഇന്നത്തെ ലോകത്തെ വെച്ചുനോക്കുമ്പോള്‍ കത്തോലിക്ക സഭ ഇരുനൂറു വര്‍ഷം പുറകിലാണെന്നാണ് ചിലര്‍ പറയുന്നത്. അതിലെന്തെങ്കിലും വാസ്തവമുണ്ടോ? പ്രസംഗമദ്ധ്യേ കര്‍ദ്ദിനാള്‍ ചോദിച്ചു. ആധുനികവത്കരണം ആവശ്യപ്പെടുന്നത് സഭ മുറുകെപ്പിടിച്ചിരിക്കുന്ന സത്യങ്ങളുടെ തിരസ്കരണമാണെന്നും, സഭയ്ക്കുള്ളിലുള്ള മതനിരപേക്ഷത വാദത്തിനുള്ള മറുമരുന്ന് ക്രിസ്തുവിന്റെ സത്യത്തിലൂടെയുള്ള ഒരു വിശ്വാസ ജീവിതമാണെന്നും കര്‍ദ്ദിനാള്‍ ശ്രോതാക്കളോട് പറഞ്ഞു. യേശു ക്രിസ്തു എന്നത് ചില സുപ്രധാന സത്യങ്ങളുടെ പ്രതീകമല്ല. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം 'വഴിയും, സത്യവും, ജീവനും' യേശു തന്നെയാണെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2020-01-04-05:10:02.jpg
Keywords: മുള്ള, വിശ്വാസ

12055
Category: 9
Sub Category:
Heading: ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ. സോജി ഓലിക്കൽ: പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 11ന്
Content: ബർമിങ്ഹാം: നവ സുവിശേഷവത്ക്കരണത്തിന് വിവിധ ഭാഷാ ദേശങ്ങളിലേക്ക് കടന്ന് കയറുകയെന്ന തീരുമാനവും, തന്നിൽ അർപ്പിതമായിരിക്കുന്ന ദൈവിക നിയോഗവും പ്രഘോഷിച്ചുകൊണ്ട് ഫാ. സോജി ഓലിക്കൽ ഇത്തവണ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നയിക്കും. താൻ സ്വപ്നം കാണുന്ന നവസുവിശേഷവത്ക്കരണത്തിന്റെ യാഥാർത്ഥ്യത്തിനായി സഹനമെന്ന പരിചയാലും സ്നേഹമെന്ന വാളാലും ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകരെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നസോജിയച്ചൻ നയിക്കുന്ന കൺവെൻഷൻ ജനുവരി 11ന് നടക്കുമ്പോൾ അച്ചന്റെ ശുശ്രൂഷാ ദൗത്യത്തിന് പൂർണ്ണ പിന്തുണയേകി ഫെബ്രുവരി മാസ കൺവെൻഷൻ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവും സെഹിയോൻ അഭിഷേകാഗ്നി മിനിസ്ട്രികളുടെ സ്ഥാപകനുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കും. രണ്ടായിരത്തി ഇരുപതിൽ ലോകസുവിശേഷവത്ക്കരണത്തിന് പുതിയ മാർഗവും ദിശാബോധവും ലക്ഷ്യമാക്കിയുള്ള സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെയും ഫാ. സോജി ഓലിക്കലിന്റെയും പരിശുദ്ധാത്മ കൃപയാലുള്ള ജൈത്രയാത്രയുടെ തുടക്കമായിക്കൊണ്ടാണ് പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഇത്തവണ ബർമിംഗ്ഹാമിൽ നടക്കുക. ആഴമാർന്ന ദൈവികസ്നേഹത്തിന്റെ മാധുര്യം നേരിട്ടനുഭവവേദ്യമാകുന്ന, ദേശ ഭാഷാ വ്യത്യാസമില്ലാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരേസമയം നടത്തപ്പെടുന്ന കൺവെൻഷനിൽ സീറോ മലങ്കര സഭയുടെ ആത്മീയ നേതൃത്വം റവ. ഫാ. തോമസ് മടുക്കുംമൂട്ടിൽ ഇത്തവണ തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ച് സന്ദേശം നൽകും. സെഹിയോൻ അഭിഷേകാഗ്നി മിനിസ്ട്രികളുടെ പ്രമുഖ വചന ആത്മീയ വചന ശുശ്രൂഷകരായ ബ്രദർ ജോസ് കുര്യാക്കോസ് , ആഴമാർന്ന ദൈവ കരുണയുടെ സുവിശേഷവുമായി രജനി മനോജ് , ഷെറിൽ ജോൺ എന്നിവരും ഇത്തവണ വചനവേദിയിലെത്തും. കത്തോലിക്കാ സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കുമായും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. ക്രിസ്മസിനെ മുൻനിർത്തിയുള്ള ലിറ്റിൽ ഇവാഞ്ചലിസ്റ്റ് മാഗസിന്റെ പുതിയ ലക്കം ഇത്തവണയും ലഭ്യമാണ് . കിങ്‌ഡം റെവലേറ്റർ മാഗസിൻ സൗജന്യമായും നൽകിവരുന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും ജനുവരി 11ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്: }# Bethel Convention Centre <br> Kelvin way <br> West Bromwich <br> Birmingham <br> B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ 07506 810177 <br> അനീഷ് 07760 254700 <br> ബിജുമോൻ മാത്യു 07515 368239. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ബിജു അബ്രഹാം- 07859890267 <br> ജോബി ഫ്രാൻസിസ്- 07588 809478.
Image: /content_image/Events/Events-2020-01-04-06:06:40.jpg
Keywords: സോജി ഓലി

12056
Category: 13
Sub Category:
Heading: കഴിഞ്ഞ വര്‍ഷം യേശുവിനെ പ്രതി രക്തസാക്ഷിത്വം വരിച്ചത് 29 കത്തോലിക്ക മിഷ്ണറിമാര്‍
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷം യേശു ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ആഗോളതലത്തില്‍ രക്തസാക്ഷിത്വം വരിച്ചത് ഇരുപത്തിയൊന്‍പത് കത്തോലിക്ക മിഷ്ണറിമാര്‍. പതിനെട്ട് വൈദികരും, ആറ് അൽമായരും, നാല് സന്യസ്തരും ഒരു ഡീക്കനും മരണം വരിച്ചവരില്‍ ഉള്‍പ്പെടുന്നു. യേശുവിനെ പ്രതി ജീവത്യാഗം ചെയ്തവരില്‍ അധികവും ആഫ്രിക്കന്‍ ഭൂഖണ്ഡമാണ്. പന്ത്രണ്ടു വൈദികരുൾപ്പെടെ പതിനഞ്ചു പേർ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ രക്തസാക്ഷിത്വം വരിച്ചപ്പോൾ അമേരിക്കൻ ഭൂഖണ്ഡത്തിൽ രക്തസാക്ഷിത്വം വരിച്ചവരുടെയെണ്ണം പതിനഞ്ചാണ്. ഏഷ്യയിലും, യൂറോപ്പിലും ഓരോരുത്തര്‍ വീതമാണ് രക്തസാക്ഷികളായത്. എട്ടു വർഷം തുടർച്ചയായി ഏറ്റവുമധികം രക്തസാക്ഷികൾ കൊല്ലപ്പെടുന്ന ഭൂഖണ്ഡം അമേരിക്കയിലായിരുന്നുവെന്നും 2018ന് ശേഷം ആഫ്രിക്കയാണ് പ്രസ്തുത കണക്കിൽ മുൻപന്തിയിലെന്നും പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'ഫിഡ്സ്' പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു. കുറച്ചു കാലങ്ങൾക്കു മുന്‍പ് വരെ ഒരേ രാജ്യം, അതുമല്ലെങ്കിൽ ഒരേ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു മിഷ്ണറി കൊലപാതകങ്ങൾ നടന്നിരുന്നതെങ്കിൽ 2019ൽ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞവർഷം ക്രൈസ്തവർ രക്തസാക്ഷികളായ പട്ടികയിൽ പത്തു ആഫ്രിക്കന്‍ രാജ്യങ്ങളും, അമേരിക്കൻ ഭൂഖണ്ഡത്തിലെ എട്ട് രാജ്യങ്ങളും, ഏഷ്യൻ യൂറോപ്യൻ ഭൂഖണ്ഡങ്ങളിലെ ഓരോ രാജ്യങ്ങൾ വീതവും ഉൾപ്പെടുന്നു.
Image: /content_image/News/News-2020-01-04-06:58:02.jpg
Keywords: രക്തസാ

12057
Category: 10
Sub Category:
Heading: പുതുവര്‍ഷത്തില്‍ ബൈബിള്‍ ഹൃദിസ്ഥമാക്കുവാന്‍ പൊടിക്കൈകളുമായി ‘ബൈബിള്‍ മെമ്മറി മാന്‍’
Content: കാലിഫോര്‍ണിയ: പുതുവര്‍ഷത്തില്‍ കൂടുതലായി ബൈബിള്‍ വായിക്കുമെന്ന് പ്രതിജ്ഞ എടുത്തിട്ടുള്ളവര്‍ക്ക് തങ്ങള്‍ വായിച്ച വിശുദ്ധ ലിഖിതങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ പൊടിക്കൈകളുമായി ‘ബൈബിള്‍ മെമ്മറി മാന്‍’. ബൈബിളിലെ ഇരുപതോളം പുസ്തകങ്ങള്‍ മനപാഠമാക്കിയിട്ടുള്ള കാലിഫോര്‍ണിയ റെഡിംഗിലെ ശാഷ്ത ബൈബിള്‍ കോളേജ് പ്രൊഫസറായ ടോം മേയറാണ് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഈ പൊടിക്കൈകള്‍ പങ്കുവെച്ചത്. നമ്മുടെ ജീവിതത്തില്‍ മെച്ചപ്പെടുത്തുവാന്‍ നാം ആഗ്രഹിക്കുന്ന മേഖലയുമായി ബന്ധപ്പെട്ട ബൈബിള്‍ ഭാഗം തിരഞ്ഞെടുത്ത് വായിക്കുവാനാണ് മെയെര്‍ പറയുന്നത്. ദൈവവചനം തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നെ അവയെ ഓര്‍മ്മയില്‍ ഉറപ്പിക്കുവാനുള്ള മൂന്നു ലളിതമായ പൊടിക്കൈകളും അദ്ദേഹം നിര്‍ദ്ദേശിച്ചു. വായന, കേള്‍വി, എഴുത്ത് എന്നിവയാണ് മെയെറിന്റെ പൊടിക്കൈകള്‍. ഒരേ വാക്യം തന്നെ പലപ്രാവശ്യം വായിക്കുക എന്നതാണ് മെയെറുടെ ആദ്യ പൊടിക്കൈ. സി.ഡി പ്ലെയറോ, ഏതെങ്കിലും ആപ്ലിക്കേഷനോ, റെക്കോര്‍ഡിംഗ് ഉപകരണമോ ഉപയോഗിച്ച് ഒരേ വാക്യം തന്നെ പല പ്രാവശ്യം കേള്‍ക്കുക എന്നതാണ് അദ്ദേഹം നിര്‍ദ്ദേശിച്ച രണ്ടാമത്തെ പൊടിക്കൈ. മൂന്നാമതായി അദ്ദേഹം പറയുന്നത് ബൈബിള്‍ വാക്യങ്ങള്‍ എഴുതി പഠിക്കുവാനാണ്. ഒരു വരിയില്‍ എട്ടു വാക്കുകളില്‍ കൂടുതല്‍ ആകാതെ പല വരികളിലായി എഴുതി മനപാഠമാക്കുകയാണ് വേണ്ടത്. ഹൃദിസ്ഥമാക്കിയ കാര്യങ്ങളെക്കുറിച്ച് തുടരെ തുടരെ ചിന്തിക്കുവാനും മെയെര്‍ നിര്‍ദ്ദേശിച്ചു. പഠിച്ചവ ഉപയോഗിച്ചില്ലെങ്കില്‍ അത് മറന്നു പോകുമെന്ന് മുന്നറിയിപ്പും അദ്ദേഹം നല്‍കി. കണ്ണുകളേക്കാള്‍ കൂടുതല്‍ കാതുകള്‍ക്കാണ് ബൈബിള്‍ ഗുണകരമെന്ന്‍ മെയെര്‍ പറയുന്നു. ലോകത്തെ പ്രമുഖ ക്രിസ്ത്യന്‍ നേതാക്കളും, സംഘടനകളും പുതുവര്‍ഷം ബൈബിള്‍ വര്‍ഷമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബൈബിളിനെ ആശ്രയിക്കുന്നവര്‍ക്ക് മേയര്‍ നിര്‍ദ്ദേശിച്ച പൊടിക്കൈകള്‍ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മെയെര്‍ അതിഥി പ്രഭാഷകനായിട്ടുള്ള കെന്റക്കിയിലെ ക്രിയേഷന്‍ മ്യൂസിയത്തിന്റെ തലവനായ കെന്‍ ഹാമാണ് “ബൈബിള്‍ മെമ്മറി മാന്‍” എന്ന അപരനാമം അദ്ദേഹത്തിന് നല്‍കിയത്. “എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം” (1തെസലോനിക്ക 5:18) എന്നതാണ് മേയറുടെ പ്രിയപ്പെട്ട ബൈബിള്‍ വാക്യം.
Image: /content_image/News/News-2020-01-04-09:05:38.jpg
Keywords: ബൈബി, മ്യൂസി

12058
Category: 1
Sub Category:
Heading: ജീവ സ്വരമുയര്‍ത്താന്‍ അമേരിക്ക: മാർച്ച് ഫോർ ലൈഫ് ജനുവരി 24ന്
Content: വാഷിംഗ്ടൺ ഡിസി: ലോകത്തിലെ ഏറ്റവും വലിയ പ്രോലൈഫ് മാര്‍ച്ച് എന്ന വിശേഷണമുള്ള മാർച്ച് ഫോർ ലൈഫ് റാലി ജനുവരി 24ന് വാഷിംഗ്ടണില്‍ നടക്കും. വാഷിംഗ്ടൺ സ്മാരകത്തിനു സമീപം രാവിലെ പതിനൊന്ന് മണിയോടെ ആരംഭിക്കുന്ന റാലിക്കു മാറ്റ് കൂട്ടാന്‍ ‘വി ആർ മെസഞ്ചേഴ്സ്’ എന്ന അയര്‍ലണ്ടില്‍ നിന്നുള്ള ബാന്‍ഡും ഇത്തവണ എത്തുന്നുണ്ട്. “ലൈഫ് എംപവർസ്: പ്രോ-ലൈഫ് ഈസ് പ്രോ വുമൺ” എന്നതാണ് ഈ വർഷത്തെ റാലിയുടെ പ്രമേയം. ജീവനെ മുറുകെപ്പിടിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുക എന്നത് മുഖ്യദൗത്യമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടു നടക്കുന്ന മാർച്ച് ഫോർ ലൈഫിൽ ഇത്തവണയും ലക്ഷകണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗർഭഛിദ്രത്തിനെതിരെ വാഷിംഗ്ടൻ ഡി.സി. യിൽ എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാർച്ച് ഫോർ ലൈഫ്’. ഡിഫെൻസ് ഫണ്ടിന്റേയും മാർച്ച് ഫോർ എഡ്യുക്കേഷന്റേയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന റാലിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അഭിസംബോധന ചെയ്തിരിന്നു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവുമധികം പ്രോലൈഫ് കാഴ്ചപ്പാടുകള്‍ വെച്ച് പുലര്‍ത്തുന്ന പ്രസിഡന്റ് എന്ന രീതിയിലാണ് ട്രംപിനെ പരിഗണിച്ചു വരുന്നത്. വൈസ് പ്രസിഡന്റായ മൈക്ക് പെന്‍സും ഭ്രൂണഹത്യയ്ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തി ലോക ശ്രദ്ധയാകര്‍ഷിച്ച നേതാവാണ്.
Image: /content_image/News/News-2020-01-04-09:58:59.jpg
Keywords: പ്രോലൈ

12059
Category: 13
Sub Category:
Heading: വരാപ്പുഴ അതിരൂപത പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റി ദൈവദാസ പദവിയിലേക്ക്
Content: കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തയായിരുന്ന ഡോ.ജോസഫ് അട്ടിപ്പേറ്റിയെ ജനുവരി 21ന് ദൈവദാസനായി പ്രഖ്യാപിക്കും. ആർച്ച് ബിഷപ്പ് ഡോ.ജോസഫ് അട്ടിപ്പേറ്റിയുടെ ഭൗതികദേഹം അടക്കം ചെയ്തിരിക്കുന്ന എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വൈകിട്ട് 5 മണിക്ക് നടക്കുന്ന കൃതജ്ഞതാദിവ്യബലിയിൽ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലാണ് പ്രഖ്യാപനം നടത്തുക. വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ അനുമതിപത്രം ചടങ്ങിൽ വായിക്കും. പുണ്യശ്ലോകന്റെ അൻപതാം ചരമവാർഷികം ആഘോഷിക്കുന്ന വേളയിലാണ് വിശുദ്ധപദവിയിലേക്കുള്ള നാമകരണ നടപടികളുടെ ആദ്യഭാഗമായുള്ള ദൈവദാസ പ്രഖ്യാപനം നടത്തുന്നത്. കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി വചനപ്രഘോഷണം നടത്തും.കണ്ണൂർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല, വിജയപുരം ബിഷപ്പ് ഡോ.സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ എന്നിവർ സഹകാർമികരായിരിക്കും. ആധ്യാത്മിക മേഖലക്കൊപ്പം തന്നെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തും നിസ്തുല സംഭാവനകൾ നൽകിയ ഡോ.ജോസഫ് അട്ടിപ്പേറ്റിയാണ് വരാപ്പുഴ അതിരൂപതയുടെ പല സംരംഭങ്ങൾക്കും തുടക്കംകുറിച്ചത്. 1894 ജൂണ്‍ 25-ാം തീയതി ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രിസ് ഇടവകയില്‍ അട്ടിപ്പേറ്റി തറവാട്ടില്‍ മാത്യുവിന്‍റേയും റോസയുടെയും അഞ്ചു മക്കളില്‍ രണ്ടാമനായിട്ടാണ് ജോസഫ് അട്ടിപ്പേറ്റി പിതാവ് ജനിച്ചത്. ഓച്ചന്തുരുത്ത് സ്കൂള്‍മുറ്റം സെന്‍റ് മേരീസ് സ്കൂളില്‍ പ്രാഥമീക വിദ്യാഭ്യാസം നടത്തിയ ജോസഫ് പിന്നീട് എറണാകുളത്തെ സെന്‍റ് ആല്‍ബര്‍ട്ട്സ് ഹൈസ്ക്കൂളിലും തൃശ്ശിനാപ്പിള്ളിയില്‍ സെന്‍റ് ജോസഫ്സ് കോളേജിലും പഠിച്ചു. കോളേജ് വിദ്യാഭ്യാസത്തിനുശേഷമാണ് അദ്ദേഹം വരാപ്പുഴ അതിരൂപത സെമിനാരിയില്‍ ചേര്‍ന്നത്. സെമിനാരിയിലെ ആദ്യ വര്‍ഷങ്ങള്‍ക്കുശേഷം ഉടനെ തന്നെ മേജര്‍ സെമിനാരി പഠനം റോമില്‍ നടത്തുവാന്‍ ബ്രദര്‍ ജോസഫിന് ഭാഗ്യം ലഭിച്ചു. റോമില്‍ നിന്നും തത്വശാസ്ത്രത്തില്‍ പി.എച്ച്.ഡിയും ദൈവശാസ്ത്രത്തില്‍ ബി.ഡി.യും കരസ്ഥമാക്കിയശേഷം കര്‍ദ്ദിനാള്‍ മോസ്റ്റ് റവ. ഡോ. പോംഫിലി 1926 ഡിസംബര്‍ 18-ാം തീയതി വൈദികപട്ടം സ്വീകരിച്ചു. 1932 നവംബര്‍ 29-ാം തീയതി വരാപ്പുഴ അതിരൂപതയുടെ കോ-അജ്യൂത്തോര്‍ ആര്‍ച്ച്ബിഷപ്പായി വെരി റവ. ഫാദര്‍ ജോസഫ് അട്ടിപ്പേറ്റി നിയമിതനായപ്പോള്‍ അത് ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ സഭയിലെ തന്നെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തായായിട്ടുള്ള നിയമനമായിരുന്നു. 1933 ജൂണ്‍ 11-ാം തീയതി ജോസഫ് അട്ടിപ്പേറ്റി പിതാവിനെ വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാനായി റോമില്‍ വച്ച് പതിനൊന്നാം പീയൂസ് പാപ്പായാണ് മറ്റ് നാല് മെത്രാന്മാരോടൊപ്പം അഭിഷേകം ചെയ്തത്. 1934 ഡിസംബര്‍ 21-ാം തീയതി വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് സ്ഥാനം ഏറ്റെടുത്തു. കോട്ടപ്പുറം രൂപത ഉള്‍പ്പെട്ടിരുന്ന അന്നത്തെവരാപ്പുഴ അതിരൂപതയിലെ എല്ലാ കുടുംബങ്ങളും സന്ദര്‍ശിച്ചുകൊണ്ട് അചിന്തനീയമായ രീതിയില്‍ അതിരൂപതയുടെ ഐക്യവും കെട്ടുറപ്പും വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം നിര്‍ണ്ണായക ഇടപെടല്‍ നടത്തി. പിതാവ് മുന്‍കൈയെടുത്ത് തന്‍റെ സുഹൃത്ബന്ധത്തിന്‍റെ സ്വാധീനം ഉപയോഗിച്ചതിലൂടെയാണ് ഇന്നത്തെ എറണാകുളം ഷണ്‍മുഖം റോഡ് ഒരു യാഥാര്‍ത്ഥ്യമായി തീര്‍ന്നത്. എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജ്, കളമശ്ശേരിയിലെ സെന്‍റ് പോള്‍സ് കോളേജ്, ലിറ്റില്‍ ഫ്ളവര്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളും, ലൂര്‍ദ് ആശുപത്രിയും സ്ഥാപിതമായത് ജോസഫ് അട്ടിപ്പേറ്റി പിതാവിന്‍റെ കാലത്താണ്. തിരക്കേറിയ തന്‍റെ ഔദ്യോഗിക ജീവിതത്തിനിടയിലും ദിവസവും മണിക്കൂറുകള്‍ കുര്‍ബാനയ്ക്കും, ദിവ്യകാരുണ്യ ആരാധനയ്ക്കും, ധ്യാനത്തിനും, വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കും, ജപമാല ചൊല്ലുന്നതിനും വേണ്ടി പിതാവ് ചിലവഴിച്ചിരുന്നു. 1970 ജനുവരിയില്‍ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ കോണ്‍ഫറന്‍സ് എറണാകുളത്തു നടന്നപ്പോള്‍ പിതാക്കന്മാര്‍ക്ക് വരാപ്പുഴ അതിരൂപതയില്‍ ജോസഫ് അട്ടിപ്പേറ്റി പിതാവ് ആതിഥ്യമരുളി. 1970 ജനുവരി 21-ാം തീയതി അദ്ദേഹം ദിവംഗതനായി. നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായി ഫാ. ആന്‍ഡ്രൂസ് അലക്സാണ്ടര്‍ ഓഎഫ്‌എമ്മാണ് നിയമിക്കപ്പെട്ടിരിക്കുന്നത്.
Image: /content_image/News/News-2020-01-04-10:53:06.jpg
Keywords: വരാപ്പു, ദൈവദാസ