Contents
Displaying 11741-11750 of 25158 results.
Content:
12060
Category: 1
Sub Category:
Heading: യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും കത്തോലിക്ക ആംഗ്ലിക്കന്‍ മെത്രാന്മാര്‍ വിശുദ്ധ നാട്ടിലേക്ക്
Content: ലണ്ടന്‍: വിശുദ്ധ നാട്ടിലെയും, ഗാസയിലെയും ക്രിസ്ത്യന്‍ സമൂഹത്തിന് പിന്തുണയുമായി ഹോളി ലാന്‍ഡ് കോര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ യൂറോപ്പിലെയും, വടക്കേ അമേരിക്കയിലെയും കത്തോലിക്ക ആംഗ്ലിക്കന്‍ മെത്രാന്മാരുടെ ഇക്കൊല്ലത്തെ വാര്‍ഷിക വിശുദ്ധ നാട് സന്ദര്‍ശനം. സമാധാനവും, ചര്‍ച്ചയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള “ദി ഹോളിലാന്‍ഡ് കോ-ഓര്‍ഡിനേഷന്‍ 2020” (എച്ച്.എല്‍.സി 20) സന്ദര്‍ശനം ജനുവരി 11 മുതല്‍ 16 വരെയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സംയുക്ത മെത്രാന്‍ സംഘം യാതൊരു മുടക്കവും കൂടാതെ വിശുദ്ധ നാട് സന്ദര്‍ശനം നടത്തിവരികയാണ്. ഇംഗ്ളണ്ടിലേയും വെയില്‍സിലേയും മെത്രാന്‍ സമിതിയാണ് ഹോളി ലാന്‍ഡ് കോര്‍ഡിനേഷന്‍ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്. ജനുവരി 12ന് ഗാസയിലെ ചെറിയ ക്രിസ്ത്യന്‍ സമൂഹത്തിനൊപ്പം മെത്രാന്‍മാര്‍ ദിവ്യബലി അര്‍പ്പിക്കും. മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന ‘സമാധാനത്തിന്റെ ഭവനം’ (ഹൗസ് ഓഫ് പീസ്), ബെഥനിയിലെ കൊമ്പോനി സിസ്റ്റേഴ്സ്, റാമള്ളയിലെ ഇടവകകള്‍ സ്കൂളുകള്‍ തുടങ്ങിയവയുടെ സന്ദര്‍ശനത്തിനു പുറമേ, യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയും, രോഗീ സന്ദര്‍ശനവും എച്ച്.എല്‍.സി20യുടെ ഭാഗമായി നടക്കും. വിശുദ്ധ നാട്ടിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റിന്റെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് പിസബല്ല, ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ഗിരെല്ലി തുടങ്ങിയവരുമായി മെത്രാന്‍ സംഘം കൂടിക്കാഴ്ച നടത്തും. നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു പലസ്തീനി, ഇസ്രായേലി അധികാരികളുമായി ചര്‍ച്ചകള്‍ നടത്തുവാനും മെത്രാന്മാര്‍ പദ്ധതിയിട്ടിട്ടുണ്ട്. </p> <iframe width="1140" height="641" src="https://www.youtube.com/embed/Upuqgm4GZDs" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഇക്കൊല്ലവും ഇസ്രായേലി സര്‍ക്കാര്‍ ക്രിസ്തുമസിന് ബെത്ലഹേം സന്ദര്‍ശിക്കുന്നതിന് ഗാസയിലെ ക്രൈസ്തവര്‍ക്ക് അനുമതി നിഷേധിച്ച പശ്ചാത്തലത്തില്‍ ക്രൈസ്തവ സമൂഹത്തെ മെത്രാന്‍ സമിതി നേരിട്ടു സന്ദര്‍ശിച്ച് പ്രത്യേകം പ്രാര്‍ത്ഥിക്കും. ഇസ്രയേലിലെയും പലസ്തീനിലെയും രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളില്‍ നട്ടം തിരിയുന്ന ക്രിസ്ത്യന്‍ സമൂഹത്തിനു മെത്രാന്‍ സംഘത്തിന്റെ സന്ദര്‍ശനം ആശ്വാസം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് ഗാഗ്നോന് പുറമേ ബിഷപ്പ് ഡെക്ക്ലാന്‍ ലാങ്ങ്, ബിഷപ്പ് ഉഡോ ബെന്റ്സ്, ബിഷപ്പ് റൊഡോള്‍ഫോ സെടോലോണി, ബിഷപ്പ് അലന്‍ മക്ഗുക്കിയാന്‍, ബിഷപ്പ് നോയല്‍ ട്രീനര്‍, ബിഷപ്പ് പിയരെ ബുര്‍ച്ചര്‍, മോണ്‍. ജോസ് ഓര്‍ണേല കര്‍വാല്‍ഹോ, ബിഷപ്പ് വില്ല്യം കെന്നി, ബിഷപ്പ് നിക്കോളാസ് ഹഡ്സന്‍, ക്രിസ്റ്റഫര്‍ ചെസ്സുന്‍, വില്ല്യം നോളന്‍, ആര്‍ച്ച് ബിഷപ്പ് ജോവാന്‍ എറിക്, ആര്‍ച്ച് ബിഷപ്പ് ബ്രോഗോളിയോ, ബിഷപ്പ് മാര്‍ക്ക് സ്റ്റേങ്ങേര്‍ എന്നീ മെത്രാന്‍മാരാണ് ഇക്കൊല്ലത്തെ വിശുദ്ധ നാട് തീര്‍ത്ഥാടക സംഘത്തില്‍ ഉള്‍പ്പെടുന്നത്.
Image: /content_image/News/News-2020-01-04-12:06:47.jpg
Keywords: വിശുദ്ധ നാടി, ആംഗ്ലി

12061
Category: 18
Sub Category:
Heading: കെആര്‍എല്‍സിസി വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ 11, 12 തീയതികളില്‍
Content: കൊച്ചി: കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ 11, 12 തീയതികളില്‍ നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ നടക്കും. 'അധികാര പങ്കാളിത്തം നീതിസമൂഹത്തിന്' എന്ന പ്രമേയമാണ് സമ്മേളനം ചര്‍ച്ചചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്ത് നടക്കുന്ന സമരങ്ങളെക്കുറിച്ചും ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് ലഭിച്ചുകൊണ്ടിരുന്ന പാര്‍ലമെന്റിലെയും നിയമസഭയിലെയും പ്രാതിനിധ്യം ഒഴിവാക്കിയതിനെതിരെയുള്ള സമരങ്ങളെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും. ഉദ്ഘാടനസമ്മേളനം, പ്രതിനിധിസമ്മേളനം, നെയ്യാറ്റിന്‍കര രൂപതയിലെ 12 ഇടവകകളിലുള്ള സന്ദര്‍ശനം, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും സമ്മേളനത്തില്‍ ഉണ്ടാകും. 11നു രാവിലെ 10 നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവല്‍, എം. വിന്‍സെന്റ് എംഎല്‍എ, നെയ്യാറ്റിന്‍കര നഗരസഭാ അധ്യക്ഷ ഡബ്ല്യു. ആര്‍. ഹീബ എന്നിവര്‍ പ്രസംഗിക്കും. പൗരോഹിത്യത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തിനെ സമ്മേളനത്തില്‍ ആദരിക്കും. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍ ഉപഹാരം നല്കും. ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുമോദനപ്രസംഗം നടത്തും. പ്രതിനിധി സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്കു വൈസ് പ്രസിഡന്റുമാരായ ഷാജി ജോര്‍ജ്, റവ. ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍, ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ഫാ. തോമസ് തറയില്‍, ആന്റണി ആല്‍ബര്‍ട്ട്, സ്മിത ബിജോയ്, ആന്റണി നൊറോണ എന്നിവര്‍ നേതൃത്വം നല്കും. വിവിധ വിഷയങ്ങളില്‍ പി.ആര്‍. കുഞ്ഞച്ചന്‍, പ്ലാസിഡ് ഗ്രിഗറി, റവ. ഡോ. ചാള്‍സ് ലിയോണ്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കേരളത്തിലെ 12 ലത്തീന്‍ രൂപതയില്‍നിന്നുള്ള മെത്രാന്മാരും, വൈദികരും, സന്യസ്ത അല്മായ പ്രതിനിധികളുള്‍പ്പെടെ 200 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കെഎല്‍സിഎ, സിഎസ്എസ്, കെഎല്‍സിഡബ്ല്യുഎ, ഡിസിഎംഎസ്, കെസിവൈഎം എന്നീ സംഘടനാ നേതാക്കളും സമ്മേളനത്തില്‍ സന്നിഹിതരായിരിക്കും. നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ്, ഫാ. ഷാജ്കുമാര്‍, ജി. നേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ സമ്മേളനത്തിന് നേതൃത്വം നല്കും.
Image: /content_image/India/India-2020-01-05-00:27:31.jpg
Keywords: ലാറ്റിന്‍, ലത്തീ

12062
Category: 13
Sub Category:
Heading: സിസ്റ്റര്‍ കാര്‍ല വെന്റിറ്റി: ഇറ്റലിയിലെ ലൈംഗീക തൊഴിലാളികളെ ക്രിസ്തുവിലേക്ക് അടുപ്പിച്ച കന്യാസ്ത്രീ
Content: അബ്രൂസോ: ഇറ്റലിയിലെ തെരുവുകളിലെ ലൈംഗീക തൊഴിലാളികളുടെ പുനരാധിവാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അപ്പസ്‌തോല്‍സ് ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ കാര്‍ല വെന്റിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. റോമിന് അടുത്തായി സ്ഥിതി ചെയ്യുന്ന അബ്രൂസോ എന്ന തെരുവില്‍ നിന്ന് അനേകം ലൈംഗിക തൊഴിലാളികളെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ കഥയാണ് സിസ്റ്ററിന് പറയാനുള്ളത്. ഒരിക്കല്‍ പ്രാര്‍ത്ഥന മദ്ധ്യേ ഉണ്ടായ പ്രത്യേക അനുഭവമാണ് സിസ്റ്ററിനെ ഈ വലിയ ദൌത്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത്. ‘ദൈവം നിന്റെ ഉള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ നീ രക്ഷിക്കപ്പെടും. പരിവര്‍ത്തനത്തിനു വിധേയയാവുകയും ചെയ്യും’ എന്ന് യേശു തന്നോട് പറയുന്നതായി തോന്നിയെന്ന്‍ സിസ്റ്റര്‍ പറയുന്നു. എന്താണ് ഈശോ തന്നോട് ആവശ്യപ്പെടുന്നത് എന്നറിയാന്‍ സിസ്റ്റര്‍ കൂടുതല്‍ നേരം പ്രാര്‍ത്ഥനയില്‍ ചിലവിട്ടു. അങ്ങനെ ഇരുന്നപ്പോഴാണ് ഈ തെരുവിലെ സ്ത്രീകളെ സിസ്റ്റര്‍ കാണുന്നത്. അന്നുവരെ ഇവരൊന്നും നന്നാവില്ല എന്ന് ചിന്തിച്ചിരുന്ന തന്റെ മനോഭാവം, ദൈവം പ്രവര്‍ത്തിച്ച് ഇവരില്‍ മാറ്റങ്ങള്‍ ഉണ്ടാകും എന്ന ബോധ്യത്തിലേയ്ക്ക് മാറുന്നത് സിസ്റ്റര്‍ക്കു അനുഭവപ്പെട്ടു. അപ്പോളാണ് ദൈവം തന്നോട് പറഞ്ഞതിന്റെ അര്‍ത്ഥവും ആവശ്യകതയും സിസ്റ്ററിനു മനസിലാകുന്നത്. സിസ്റ്റര്‍ തന്റെ ആഗ്രഹം മഠത്തിലെ അധികാരികളെ അറിയിച്ചു. വീണ്ടും പ്രാര്‍ത്ഥന തുടര്‍ന്നു. അങ്ങനെ ഇരിക്കെ ഫ്രാന്‍സിസ് പാപ്പാ അവിടെ സന്ദര്‍ശനത്തിന് എത്തി. പാപ്പാ അവരോടു സംസാരിച്ചതൊക്കെയും കാരുണ്യമുള്ളവരായി മാറുവാനായിരുന്നു. പാപ്പായുടെ വാക്കുകള്‍, സിസ്റ്ററിന് ദൈവം തന്നെ ഏല്‍പ്പിച്ച പദ്ധതിയുമായി മുന്നോട്ടുപോകുവാനുള്ള ധൈര്യം പകര്‍ന്നു. പാപ്പായുടെ സന്ദര്‍ശനത്തിനു ശേഷം അധികാരികളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ സിസ്റ്ററിനു ലഭിച്ചു. അങ്ങനെ 2012 ലാണ് സിസ്റ്റര്‍ തന്റെ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. എന്നിരിന്നാലും ‘ഈ സിസ്റ്റര്‍ എന്തിന് ഇവിടെ വരണം’ ഇറ്റലിയിലെ ലൈംഗിക തൊഴിലാളികളുടെ ഇടയിലേക്ക് ക്രിസ്തുവിന്റെ സ്‌നേഹം പകരുവാനായി കടന്നു വന്ന സിസ്റ്റര്‍ കാര്‍ല വെന്റിറ്റി നേരിട്ട ആദ്യ ചോദ്യം അതായിരുന്നു. അവരിലേക്ക് യേശുവിന്റെ സ്‌നേഹം പകര്‍ന്നു കൊടുത്തപ്പോള്‍ അവര്‍ തങ്ങളുടെ തെറ്റുകള്‍ തിരിച്ചറിഞ്ഞു. തിരികെ തങ്ങള്‍ക്കായി മരിച്ചവന്റെ സ്‌നേഹത്തിലേക്ക് നടക്കുവാന്‍ തുടങ്ങി. ചീത്ത പറഞ്ഞിട്ടും തങ്ങളെ വിടാതെ പിന്തുടരുന്ന സിസ്റ്ററിന്റെ മുന്‍പില്‍ അവര്‍ മനോഭാവം മാറ്റി. സംസാരിക്കാന്‍ താത്പര്യം ഇല്ലാതെ നടന്നു. അവര്‍ പറഞ്ഞതിനെ എതിര്‍ത്തു. എന്നാല്‍ പതിയെ പതിയെ അവരില്‍ മാറ്റം വന്നു തുടങ്ങി. സിസ്റ്റര്‍മാര്‍ സംസാരിക്കുന്നത് കേള്‍ക്കാനും മറ്റും അവര്‍ തുടങ്ങി. ആ സൗഹൃദം അവര്‍ വളര്‍ത്തിക്കൊണ്ടു വന്നു. ഒപ്പം തങ്ങളുടെ ജീവിതാനുഭവങ്ങള്‍ വേദനകള്‍ ഒക്കെ അവര്‍ സിസ്റ്ററിനോട് പങ്കുവെച്ചു. അവരുടെ വേദനകള്‍ നീക്കുന്ന ദൈവത്തെ കുറിച്ച് അവരോടു പങ്കുവെച്ചു. മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ക്ക് വഴിയൊരുക്കി. ഇന്ന്‍ അനേകരെ തെരുവില്‍ നിന്ന് മാന്യമായ ജീവിതത്തിലേക്കും ദൈവ സ്‌നേഹത്തിലേക്കും കൈപിടിച്ചുയര്‍ത്തിയതിന്റെ സന്തോഷത്തില്‍ കഴിയുകയാണ് സിസ്റ്റര്‍ കാര്‍ല വെന്റിറ്റി.
Image: /content_image/News/News-2020-01-05-01:05:05.jpg
Keywords: കന്യാസ്ത്രീ

12063
Category: 13
Sub Category:
Heading: സമാധാന വക്താക്കളെ ലോകത്തിന് ഇന്നാവശ്യം: കറാച്ചി ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്ട്‌സ്
Content: കറാച്ചി: സമാധാനത്തിന്‍റെ സൂക്ഷിപ്പുക്കാരെ ലോകത്തിന് ഇന്നാവശ്യമാണെന്ന്‍ ഓര്‍മ്മിപ്പിച്ച് കറാച്ചി ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്ട്‌സിന്റെ പുതുവത്സര സന്ദേശം. ജനുവരി ഒന്നിന് സെന്‍റ് പാട്രിക്ക് കത്തീഡ്രലിൽ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ നല്‍കിയ വചന സന്ദേശത്തില്‍ ലോക സമാധാന ദിനത്തിന്‍റെ പ്രമേയമായി ഫ്രാൻസിസ് മാർപാപ്പാ തിരഞ്ഞെടുത്ത "സംവാദത്തിലും അനുരഞ്ജനത്തിലും, പാരിസ്ഥിക മാനസാന്തരത്തിലും അടിത്തറയിട്ട പ്രത്യാശയുടെ മാർഗ്ഗമായ സമാധാനം" എന്ന വിഷയത്തെ ആര്‍ച്ച് ബിഷപ്പ് പ്രത്യേകം അനുസ്മരിച്ചു. വ്യത്യസ്ഥ പ്രത്യയശാസ്ത്രങ്ങൾക്കും അഭിപ്രായങ്ങൾക്കും അതീതമായി സത്യം അന്വേഷിക്കുന്ന സ്ത്രീ പുരുഷന്മാര്‍ തമ്മിൽ തുറന്ന സംവാദമില്ലെങ്കിൽ ഒരാൾക്കും യഥാർത്ഥത്തിൽ സമാധാനം കൈവരിക്കാനാവില്ലായെന്നും പറഞ്ഞു. ലോകത്തിന് ശൂന്യമായ വാക്കുകൾ ആവശ്യമില്ല, മറിച്ച് ബോധ്യപ്പെട്ട സാക്ഷികളും, സമാധാനത്തിന്‍റെ കരവേലക്കാരും, ഒഴിവാക്കലുകളോ കൃത്രിമത്വങ്ങളോ ഇല്ലാതെയുള്ള തുറവുള്ള സംവാദങ്ങളുമാണ്. സമാധാനം എന്നത് നിരന്തരമായി നിർമ്മിക്കേണ്ട ഒരു കെട്ടിടമാണ്. ഇന്നത്തെ ലോകത്തിന് സഹോദരങ്ങളെപ്പോലെ ഒരുമിച്ച് ജീവിക്കാനും മൂല്യങ്ങൾ അറിയാനും എല്ലാവരേയും ക്ഷണിക്കുന്ന അവസരങ്ങൾ ആവശ്യമാണ്. ഒരു 'സംവാദ സംസ്കാരം' സ്വീകരിക്കുന്നതിനും 'യുദ്ധത്തിന് അറുതി വരുത്തുന്നതിനും, സംഘർഷങ്ങൾ, പാരിസ്ഥിതിക തകർച്ച, ലോകം അഭിമുഖീകരിക്കുന്ന ധാർമ്മികവും സാംസ്കാരികവുമായ തകർച്ച എന്നിവ ഒഴിവാക്കുന്നതിനും പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു. സമാധാനത്തിനായി ഏപ്രിൽ 11 ന് ഫ്രാൻസിസ് മാർപാപ്പ ദക്ഷിണ സുഡാനിലെ നേതാക്കളുടെ മുമ്പിൽ മുട്ടുകുത്തി അവരുടെ കാലിൽ ചുംബിച്ചതിനെയും, ഫെബ്രുവരിയിൽ അബുദാബിയിൽ അൽ-അസ്ഹറിന്‍റെ ഇമാമിനെ കണ്ടുമുട്ടുകയും ചരിത്രപരമായ 'മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രമാണത്തിൽ' ഒപ്പുവെക്കുകയും ചെയ്തതിനെയും ആര്‍ച്ച് ബിഷപ്പ് സ്മരിച്ചു. സമാധാനം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ സമാധാനം സാധ്യമാണെന്നാണ് പാപ്പായുടെ ഈ പ്രവര്‍ത്തികള്‍ നമ്മെ ഓർമ്മപ്പെടുത്തുന്നതെന്നും അതിനായി നമ്മുടെ ഹൃദയത്തിൽ നിന്ന് വിദ്വേഷത്തെ മാറ്റി ഒരുമിച്ച് പ്രവർത്തിക്കണമെന്നും സമാധാനത്തിനും പരസ്പര സ്നേഹത്തിനും വേണ്ടി പ്രവർത്തിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
Image: /content_image/News/News-2020-01-05-01:17:21.jpg
Keywords: പാക്കി

12064
Category: 18
Sub Category:
Heading: പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രമന്ത്രിയോട് ആശങ്ക അറിയിച്ച് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രമന്ത്രിയോട് ആശങ്ക അറിയിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ബിജെപിയുടെ ഗൃഹസന്പര്‍ക്ക പരിപാടിയുടെ ഭാഗമായി വെള്ളയമ്പലം ആര്‍ച്ച് ബിഷപ്പ്സ് ഹൗസിലെത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോടാണ് ആര്‍ച്ച് ബിഷപ്പ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്ക അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തിന്റെ ആശങ്ക ദൂരീകരിക്കേണ്ടത് ഭരണകര്‍ത്താക്കളുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. വേണ്ടത്ര ചര്‍ച്ച ചെയ്തു ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം ബില്‍ നടപ്പാക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടു സമൂഹത്തില്‍ തെറ്റിദ്ധാരണ പരക്കുന്നുണ്ടെന്ന് കിരണ്‍ റിജിജു ആര്‍ച്ച് ബിഷപ്പിനോടു പറഞ്ഞു. പൗരത്വ നിയമഭേദഗതി സംബന്ധിച്ച ശരിയായ അവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് ബിജെപി ഗൃഹസമ്പര്‍ക്ക പരിപാടികള്‍ ആരംഭിച്ചിട്ടുള്ളത്. സമൂഹത്തില്‍ പൊതുസമ്മതനായ ഒരു നേതാവ് എന്ന നിലയിലാണ് ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യത്തെ കാണുന്നതിന് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു. ബിജെപി ജില്ലാ സെക്രട്ടറി എസ്. സുരേഷും മറ്റു ബിജെപി നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
Image: /content_image/India/India-2020-01-06-03:45:49.jpg
Keywords: സൂസപാ

12065
Category: 1
Sub Category:
Heading: സ്വവർഗ്ഗ വിവാഹത്തിന് പിന്തുണ: മെത്തഡിസ്റ്റ് സഭ പിളർപ്പിലേക്ക്
Content: ടെക്‌സാസ്: സ്വവർഗ്ഗ വിവാഹം, സ്വവർഗാനുരാഗികൾക്ക് പൗരോഹിത്യം എന്നിവയുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങളെ തുടര്‍ന്നു അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് സമൂഹമായ യുണൈറ്റഡ് മെത്തഡിസ്റ്റ് സഭ പിളർപ്പിലേക്ക്. കഴിഞ്ഞ ഫെബ്രുവരിയിൽ സെന്റ് ലൂയീസിൽ നടന്ന സഭയുടെ പ്രത്യേക പൊതു സമ്മേളനത്തില്‍ ഇതുസംബന്ധിച്ചു നടന്ന വോട്ടെടുപ്പിന്റെ ഫലം ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിന്നു. സഭാ കൗൺസിലിൽ 438 പേർ വോട്ട് ചെയ്തപ്പോൾ 384 പേർ തീർത്തും എതിർത്തുനിന്നു. ഓരോ രാജ്യത്തെയും പ്രാദേശിക സുവിശേഷ പ്രഘോഷകര്‍ക്കും കൗൺസിലിനും ഇക്കാര്യത്തിൽ തീരുമാനം എടുക്കാമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇത് പിന്നീട് കൂടുതല്‍ പ്രശ്നങ്ങള്‍ക്കു വഴി തെളിയിക്കുകയായിരിന്നു. ഇതേ തുടര്‍ന്നാണ് വിഭജനത്തിലേക്ക് നയിച്ചത്. സഭയുടെ വിഭജനത്തെക്കുറിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച, ജനുവരി മൂന്നിനാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. പ്രസ്ബിറ്റേറിയൻ സഭകളും എപ്പിസ്‌ക്കോപ്പൽ സഭകളും ഇതിനകം തന്നെ സ്വവർഗ്ഗ വിവാഹവും സ്വവർഗാനുരാഗികളുടെ പൗരോഹിത്യവും അനുവദിച്ചിരിന്നു. മെത്തഡിസ്റ്റ് പുരോഹിതരുടെ ഇടയിൽ എൽ.ജി.ബി.ടിയെ അനുകൂലിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. അതേസമയം ഇത് സഭയുടെ പൊതുപഠനത്തിന് എതിരാണെന്നാണ് പരമ്പരാഗത പക്ഷക്കാരുടെ നിലപാട്. റവ. കീത്ത് ബേയ്റ്റിന്റെ നേതൃത്വത്തിലുള്ള 16 അംഗ കമ്മിറ്റി വിഭജനത്തിന്റെ തുടർനടപടികൾക്കായി വിശദമായ പഠനങ്ങൾ നടത്തുകയാണിപ്പോൾ. വരുന്ന മെയ് മാസത്തില്‍ വിഭജന നടപടികൾ പൂർത്തിയായേക്കും. #{red->none->b->Must Read: }# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} 1968ൽ രൂപംകൊണ്ട മെത്തഡിസ്റ്റ് സഭ ലോകവ്യാപകമായി ഒരു കോടി 30 ലക്ഷം വിശ്വാസികളുള്ള സമൂഹമാണ്. ഇതിൽ 70 ലക്ഷം പേർ അമേരിക്കയിലാണ്. സതേൺ ബാപ്റ്റിസ്റ്റ് സമൂഹം കഴിഞ്ഞാൽ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് സമൂഹമാണിത്. അതേസമയം സ്വവര്‍ഗ്ഗ വിവാഹത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ മിക്ക പ്രൊട്ടസ്റ്റന്‍റ് സഭകളിലും സജീവമാണ്. ധാർമിക വിഷയങ്ങളിൽ എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍ അനേകം പ്രൊട്ടസ്റ്റന്‍റ് ഗ്രൂപ്പുകളെ വിഭജനത്തിലേക്ക് നയിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. യുണൈറ്റഡ് മെത്തഡിസ്റ്റ് സഭയുടെ പരമ്പരാഗത വിഭാഗത്തിന് കത്തോലിക്കാ പഠനങ്ങളോടുള്ള താൽപര്യം പലപ്പോഴും പ്രകടിപ്പിച്ചിട്ടുമുണ്ട്. വിശ്വാസപരവും ധാര്‍മ്മികപരവുമായ വിഷയങ്ങളില്‍ ഉണ്ടായ വിയോജിപ്പിനെ തുടര്‍ന്നു ആംഗ്ലിക്കൻ സഭയിലെ മുൻ മെത്രാനും എലിസബത്ത് രാജ്ഞിയുടെ ചാപ്ലൈനുമായ ബിഷപ്പ് ഗാവിൻ ആഷെൻഡൻ കത്തോലിക്ക വിശ്വാസം സ്വീകരിച്ചത് അടുത്തിടെയാണ്.
Image: /content_image/News/News-2020-01-06-04:41:32.jpg
Keywords: സ്വവര്‍, പ്രൊട്ടസ്റ്റ

12066
Category: 18
Sub Category:
Heading: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ നടന്നു
Content: കോഴിക്കോട്: ഏക സിവില്‍ കോഡാണ് ഇനി നമ്മള്‍ നേരിടാന്‍ പോകുന്ന ദുരന്തമെന്നു എം.കെ.രാഘവന്‍ എംപി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ 48ാമത് സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് മതങ്ങളെ തമ്മില്‍ തല്ലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മതത്തിന്റെ പേരിലുളള വിവേചനം ഭരണഘടനയ്ക്ക് എതിരെന്ന് ബിഷപ്പ് പറഞ്ഞു. ഏക സിവില്‍ കോഡാണ് ഇനി ഇന്ത്യ നേരിടാന്‍ പോകുന്ന ദുരന്തമെന്ന് കെ.എല്‍.സി.എ.സംസ്ഥാന സമ്മേളനത്തില്‍ സമുദായ പ്രതിനിധികളും ആശങ്കകളുയര്‍ത്തി. പൗരത്വനിയമഭേദഗതിയും ആംഗ്ളോ ഇന്ത്യന്‍ പ്രാതിനിധ്യം ഇല്ലാതാക്കിയതും മതപരമായ വിവേചനങ്ങളുടെ സൂചനയാണെന്ന് സമ്മേളനം പ്രസ്താവിച്ചു. കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നുമുള്ള സംഘടന പ്രതിനിധികള്‍ പങ്കെടുത്തു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ സമ്മേളനത്തിനു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എബി കുന്നേപറമ്പില്‍ വരവുചിലവ് കണക്കവതരിപ്പിച്ചു. ഷാജി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഡോ.തോമസ് പനയ്ക്കല്‍, മോണ്‍.ജോസ് നവസ്, ഫാ.വില്ല്യംരാജന്‍, ഫാ.പോള്‍ ആന്‍ഡ്രൂസ്, ജോസഫ് പ്ലേറ്റോ, നൈജു അറക്കല്‍, സി.ജെ.റോബിന്‍, ജോസഫ് റിബല്ലോ, കെ.എ.എഡ്വേര്‍ഡ്, എന്നിവര്‍ പ്രസംഗിച്ചു. ഇ.ഡി.ഫ്രാന്‍സീസ്, ജെ സഹായദാസ്, ടി എ ഡാല്‍ഫിന്‍, ഉഷാകുമാരി, അജു ബി ദാസ്, എം സി ലോറന്‍സ്, ജസ്റ്റീന്‍ ഇമ്മാനുവല്‍, പൂവം ബേബി, ജോണ്‍ ബാബു, ബിജു ജോസി, ജസ്റ്റിന്‍ ആന്‍റണി, വിന്‍സ് പെരിഞ്ചേരി, അഡ്വ ജസ്റ്റിന്‍ കരിപ്പാട്ട്, ഷൈജ ടീച്ചര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
Image: /content_image/India/India-2020-01-06-05:14:18.jpg
Keywords: ചക്കാല

12067
Category: 1
Sub Category:
Heading: സുലൈമാനിയുടെ മരണം ക്രൈസ്തവർക്ക് ഭീഷണി സൃഷ്ടിച്ചേക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
Content: ടെഹ്റാന്‍: അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സിലെ മേജർ ജനറലുമായിരുന്നു ഖാസിം സുലൈമാനിയുടെ മരണം പശ്ചിമേഷ്യയിലെ ക്രൈസ്തവർക്ക് ഭീഷണി സൃഷ്ടിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. വ്യാഴാഴ്ച വൈകീട്ടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവിൽ സുലൈമാനിയെയും കൂട്ടാളികളെയും ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അമേരിക്കൻ സൈന്യം കൊലപ്പെടുത്തിയത്. പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ് തലവൻ അബു മെഹ്ദി മുഹന്ദിസും അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇത് മതന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്ക് വലിയ ഭീഷണിയായേക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ പാർശ്വവൽക്കരിക്കപ്പെട്ട മത സമൂഹങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന് വിവിധ ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടു. സുലൈമാനിയും ഖുദ്സ് ഫോഴ്സും ക്രൈസ്തവരുടെ മേലും മറ്റു ന്യൂനപക്ഷങ്ങളുടെ മേലും പശ്ചിമേഷ്യയിൽ പതിറ്റാണ്ടുകളോളം അടിച്ചമർത്തലുകൾ നടത്തിയെന്നും അയാളുടെ മരണം തീവ്രവാദത്തിന്റെയും ഭരണ സുസ്ഥിരത ഇല്ലായ്മയുടെയും നാളുകൾക്ക് അന്ത്യം കുറിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും അതിനു വേണ്ടി പ്രാർത്ഥിക്കുന്നതായും 'ഇൻ ഡിഫെൻസ് ഓഫ് ക്രിസ്ത്യൻസ്' സംഘടനയുടെ നേതൃത്വ പദവിയിലുള്ള പീറ്റർ ബേൺസ് പറഞ്ഞു. എന്നാൽ പ്രദേശം വീണ്ടും അസ്ഥിരമാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ മത ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണങ്ങൾ വർദ്ധിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇറാഖിൽ ഇനി അടുത്തതായി എന്ത് സംഭവിച്ചാലും നാളുകളായി ക്രൈസ്തവർ അവിടെ നേരിടുന്ന ദുരിതങ്ങൾ കണ്ടില്ലെന്നു നടിക്കരുതെന്ന് നൈറ്റ്സ് ഓഫ് കൊളംബസ് സംഘടനയുടെ കമ്മ്യൂണിക്കേഷൻസിന്റെയും, സ്ട്രാറ്റജിക് പ്ലാനിങിന്റെയും സഹ അധ്യക്ഷൻ ആൻഡ്രൂ വാൽത്തർ കാത്തലിക് ന്യൂസ് ഏജൻസിയോട് പ്രതികരിച്ചു. ഏതാനും നാളുകൾക്കു മുന്‍പ് വരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ വംശഹത്യയെ നേരിട്ട ക്രൈസ്തവരുടെ സുരക്ഷയ്ക്കും, അതിജീവനത്തിനുമാകണം പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബാഗ്ദാദിലെ അമേരിക്കൻ എംബസി ആക്രമിച്ചതിന് പ്രതികാര നടപടിയായാണ് ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയത്.
Image: /content_image/News/News-2020-01-06-06:16:39.jpg
Keywords: ഇറാന

12068
Category: 1
Sub Category:
Heading: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ മരണകാരണം ഭ്രൂണഹത്യ: കൊന്നൊടുക്കിയത് നാലു കോടിയിലധികം ശിശുക്കളെ
Content: വാഷിംഗ്ടണ്‍ ഡി.സി: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമായി തീർന്നത് ഭ്രൂണഹത്യ വഴിയാണെന്ന് ട്രാക്കിംഗ് സേവന ദാതാവായ വേൾഡോ മീറ്ററിന്റെ കണക്ക്. നാലു കോടി ഇരുപതുലക്ഷം ഗർഭസ്ഥ ശിശുക്കളാണ് കഴിഞ്ഞവർഷം അമ്മമാരുടെ ഉദരത്തിൽവച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. മറ്റ് കാരണങ്ങൾ മൂലം മരിച്ചവരുടെ എണ്ണത്തേക്കാൾ അധികമായി ഭ്രൂണഹത്യയിലൂടെ മനുഷ്യ ജീവനുകൾ പൊലിഞ്ഞെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. രോഗം മൂലം മരണമടഞ്ഞവരുടെ എണ്ണം ഭ്രൂണഹത്യ നിരക്കിനേക്കാൾ ചെറുതാണ്. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ ലോകാരോഗ്യ സംഘടനയിൽ നിന്നാണ് വേൾഡോ മീറ്ററിന് കണക്കുകൾ ലഭിച്ചത്. അബോർഷൻ അനുകൂല ഗുറ്റ്മാച്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ലോകാരോഗ്യ സംഘടന വിവരങ്ങള്‍ തേടിയത്. ഇക്കാരണത്താല്‍ പുറത്തുവന്നിരിക്കുന്ന കണക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെന്ന സൂചനയുമുണ്ട്. കഴിഞ്ഞ വർഷവും സമാനമായ കണക്കുകൾ വേൾഡോ മീറ്റർ പുറത്തുവിട്ടിരുന്നു. എന്നാൽ പല അന്താരാഷ്ട്ര മാധ്യമങ്ങളും വാർത്ത മനപൂര്‍വ്വം മറച്ചുവെക്കുകയാണ് ചെയ്തത്. 2020-ല്‍ വർഷം തുടങ്ങി ജനുവരി രണ്ടുവരെയുളള കണക്കുകൾ പരിശോധിക്കുമ്പോൾ 1,90,000 ഭ്രൂണഹത്യകളാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നടന്നതെന്ന വിവരവും വലിയ ഞെട്ടലോടെയാണ് പ്രോലൈഫ് വക്താക്കള്‍ നിരീക്ഷിക്കുന്നത്.
Image: /content_image/News/News-2020-01-06-07:54:52.jpg
Keywords: ഭ്രൂണഹത്യ

12069
Category: 10
Sub Category:
Heading: ചൈനയില്‍ നൂറിലധികം ക്രൈസ്തവ പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ അന്യായമായി അടച്ചുപൂട്ടി
Content: ബെയ്ജിംഗ്: ചൈനയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മതപീഡനം രൂക്ഷമാകുന്നു. ഫുജിയാന്‍ പ്രവിശ്യയുടെ ഭാഗമായ ഫൂജു അതിരൂപതയിലെ നൂറിലധികം കത്തോലിക്ക പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ അടച്ചുപൂട്ടി. സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭയില്‍ ചേരാന്‍ വിസമ്മതിച്ചു നില്‍ക്കുന്ന വൈദികര്‍ നടത്തുന്ന പ്രാര്‍ത്ഥന കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ അടച്ചുപൂട്ടിയത്. ഫൂജുവിലെ വത്തിക്കാന്‍ നിയമിതനും മുന്‍ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായ ഫാ. ലിന്‍ യുന്‍ടുവാന്റെ ജന്മദേശമായ ഫൂക്വിങ് നഗരത്തിലെ മുഴുവന്‍ കത്തോലിക്കാ ആരാധനാലയങ്ങളും അടച്ചുപൂട്ടിയെന്ന് ചൈനയിലെ മതസ്വാതന്ത്ര്യവും മനുഷ്യവകാശവും ചർച്ച ചെയ്യുന്ന ബിറ്റർ വിന്റർ ഓണ്‍ലൈന്‍ മാധ്യമമാണ് പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭയില്‍ ചേരുവാന്‍ വിസമ്മതിച്ച് നില്‍ക്കുന്ന വൈദികരെ വരുതിക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഭരണകൂടം പ്രത്യേക പരിപാടി സംഘടിപ്പിച്ചിരിന്നു. ഫൂജു അതിരൂപതയിലെ വൈദികര്‍ക്ക് വേണ്ടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യ ഏജന്‍സിയായ യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റും (യു.എഫ്.ഡബ്ലിയു.ഡി) ഫൂജുവിലെ എത്നിക് റിലീജിയസ് അഫയേഴ്സ് ബ്യൂറോയും സംയുക്തമായി സംഘടിപ്പിച്ച ത്രിദ്വിന പരിശീലന കോണ്‍ഫന്‍സില്‍ വെറും അഞ്ച് വൈദികര്‍ മാത്രമാണ് പങ്കെടുത്തത്. ഇതിലുള്ള വിരോധമാണ് അതിരൂപതയിലെ ദേവാലയങ്ങളുടെ അടച്ചുപൂട്ടലിന്റെ കാരണമായി കരുതപ്പെടുന്നത്. ചൈനീസ് പാട്രിയോട്ടിക് കത്തോലിക് അസോസിയേഷനില്‍ (സി.പി.സി.എ) ചേരുവാന്‍ വിസമ്മതിക്കുന്ന വൈദികര്‍ക്ക് നേതൃത്വം നല്‍കുന്നത് ഫൂജു അതിരൂപതയില്‍ സ്വാധീനമുള്ള ഫാ. ലിന്‍ ആണെന്നാണ് സര്‍ക്കാര്‍ അനുമാനം. കത്തോലിക്കാ പുരോഹിതരെ തങ്ങളുടെ വരുതിക്ക് കൊണ്ടുവരുവാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ വൈദികന്‍ ഒരു തടസ്സമാണ്. അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുവാനാണ് ദേവാലയങ്ങള്‍ അടച്ചുപൂട്ടിയതെന്നു ഫൂക്വിങ്ങിലെ വൈദികര്‍ 'ബിറ്റര്‍ വിന്ററി'നോട് വെളിപ്പെടുത്തി. ഫൂജു കത്തോലിക്ക അതിരൂപത നിലവില്‍ വന്നതുമുതല്‍ സര്‍ക്കാര്‍ അതിരൂപതയെ തകര്‍ക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു കഴിഞ്ഞു. അതിരൂപതയിലെ മുഴുവന്‍ വൈദികരും സര്‍ക്കാരിന്റെ രഹസ്യ നിരീക്ഷണത്തിലാണ്. വൈദികരെ നിയമവിരുദ്ധമായി തടവിലാക്കുന്നതും പതിവായി മാറിയിരിക്കുകയാണ്. ജിന്‍, ഗുലൌ എന്നീ ജില്ലകളിലെ മുഴുവന്‍ ദേവാലയങ്ങളും ഇതിനോടകം അടച്ചുപൂട്ടിയിട്ടുണ്ട്. 2018-ല്‍ ഉണ്ടാക്കിയ ചൈന-വത്തിക്കാന്‍ കരാര്‍ തിരുസഭക്കു യാതൊരു പ്രയോജനവും ഉണ്ടാക്കിയിട്ടില്ലെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം ചൂണ്ടിക്കാട്ടുന്നത്.
Image: /content_image/News/News-2020-01-06-08:17:57.jpg
Keywords: ചൈന