Contents
Displaying 11781-11790 of 25158 results.
Content:
12100
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ വെടിയേറ്റ വൈദികന്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ തട്ടിക്കൊണ്ടു പോയ വൈദികനെ വെടിയേറ്റ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മെക്സിക്കോയിലെ ട്ലാസ്‌ക്കലാ രൂപതയിലെ വൈദികനായ ഫാ. റോളി കണ്ടേലരിയോയെയാണ് ഗുരുതരമായ വിധത്തില്‍ പരിക്കേറ്റ നിലയില്‍ മെക്സിക്കോ- പുബേല ഫെഡറല്‍ ഹൈവേയില്‍ കണ്ടെത്തിയത്. പരിക്കുകൾ ഗുരുതരമാണ്. ശരീരത്തിൽ നാലോളം വെടിയുണ്ടയേറ്റ പാടുകൾ ഉണ്ടായിരുന്നു. വൈദികന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിന് വിശ്വാസികളുടെ പ്രാര്‍ത്ഥനാസഹായം രൂപത നേതൃത്വം അഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥന നേര്‍ന്ന് ദേശീയ മെത്രാന്‍ സമിതിയും രംഗത്ത് വന്നിട്ടുണ്ട്. ലോകത്ത് വൈദികര്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണി നിലനില്‍ക്കുന്ന രാജ്യം മെക്സിക്കോയാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു. സഭയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ 26 വൈദികർ കൊല്ലപ്പെട്ടിട്ടുണ്ട്. മെക്സിക്കോയിലെ നിരവധി രൂപതകളിൽ നിന്നും വൈദികരെ ഭീഷണിപ്പെടുത്തിയതായുളള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അടുത്ത കാലങ്ങളിലായി മോഷണ ശ്രമത്തിനിടയിലും തട്ടിക്കൊണ്ടുപോയും നിരവധി വൈദികര്‍ രാജ്യത്തു ദാരുണമായി കൊല്ലപ്പെട്ടിരിന്നു.
Image: /content_image/News/News-2020-01-09-11:28:52.jpg
Keywords: മെക്സി

12101
Category: 13
Sub Category:
Heading: ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ളവരുടെ പട്ടികയില്‍ വീണ്ടും സിസ്റ്റര്‍ ലൂസി കുര്യന്‍
Content: മുംബൈ: ന്യൂയോര്‍ക്ക് ആസ്ഥാനമായ ഊം 100 മാസിക തയാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറുപേരുടെ പട്ടികയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും മാഹേര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപക ഡയറക്ടറും കണ്ണൂര്‍ കോളയാട് വാക്കച്ചാലില്‍ കുടുംബാംഗവുമായ സിസ്റ്റര്‍ ലൂസി കുര്യന്‍. രാജ്യാന്തരതലത്തില്‍ നടത്തിയ വോട്ടെടുപ്പിലൂടെ പ്രമുഖ വ്യക്തികളടങ്ങിയ ജൂറിയാണ് സിസ്റ്റര്‍ ലൂസിയെ 2019-ലെ ഈ അപൂര്‍വ ബഹുമതിക്ക് തെരഞ്ഞെടുത്തത്. 2018ലും സിസ്റ്റര്‍ പട്ടികയില്‍ ഇടം നേടിയിരിന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ, മിഷേല്‍ ഒബാമ, ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സാന്നാ മറിന്‍, അമേരിക്കന്‍ ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീക്ക ആന്‍ഡേഴ്‌സണ്‍, ദലൈ ലാമ തുടങ്ങിയവരൊക്കെയാണ് പട്ടികയിലുള്ള പ്രമുഖര്‍. 35ാം സ്ഥാനത്താണ് സിസ്റ്റര്‍ ലൂസി കുര്യന്‍. 1955 സെപ്റ്റംബര്‍ 10ന് ജനിച്ച സിസ്റ്ററിന്റെ വിദ്യാഭ്യാസം കോളയാട് സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലും തുടര്‍ന്നു മുംബൈയിലുമായിരുന്നു. 1977ല്‍ ഹോളിക്രോസ് സന്യാസിനി സഭയില്‍ ചേര്‍ന്നു. 1980ല്‍ വ്രതവാഗ്ദാനം നടത്തി. വിവിധ ചൂഷണങ്ങൾക്ക് ഇരയായ സ്ത്രീകളെ സഹായിക്കാൻ ഹോളി ക്രോസ് കോൺവെന്റിലെ സിസ്റ്റർ നോയിലിൻ പിന്റോ സ്ഥാപിച്ച ഹോപ് എന്ന സംഘടനയിൽ 1989ൽ ചേർന്നു. 1997ല്‍ പൂനയില്‍ സ്ഥാപിച്ച മാഹേര്‍ പ്രസ്ഥാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തോളം അനാഥര്‍ക്കാണ് അഭയം നല്‍കുന്നത്. ജാതിമതകക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സര്‍വമത സ്‌നേഹസേവന സംരംഭമാണ് മാഹേര്‍. എറണാകുളം ജില്ലയില്‍ മുളന്തുരുത്തിക്കടുത്ത് പെരുമ്പിള്ളിയില്‍ നിരാലംബരായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അമ്മവീട്, മുതിര്‍ന്ന പെണ്‍കുട്ടികളുടെ മാഹേര്‍ സ്‌നേഹകിരണ്‍, പുരുഷന്‍മാരുടെ മാഹേര്‍ സ്‌നേഹകിരണ്‍, മാഹേര്‍ സ്‌നേഹതീരം എന്നീ സംരക്ഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 2017ൽ സിസ്റ്റർ ലൂസി കുര്യൻ, ഇന്റർഫെയ്ത് അസോസിയേഷൻ ഫോർ സർവീസ് ടു ഹ്യൂമാനിറ്റി ആൻഡ് നേച്ചർ എന്ന സംഘടന പൂണെയിൽ സ്ഥാപിച്ചു. ഈ സംഘടനയിൽ 8 രാജ്യങ്ങളിൽ നിന്നുള്ള 198 അംഗങ്ങളോളം സേവനം ചെയ്യുന്നുണ്ട്. 2016-ല്‍ ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ 'നാരി ശക്തി പുരസ്‌കാരം' സിസ്റ്റര്‍ ലൂസി കുര്യനായിരിന്നു. നീർജ ഭാനോട് അവാർഡ്, ജിജാഭായ് അച്ചീവേഴ്സ് അവാർഡ്, ശ്രീ സത്യ സായി അവാർഡ് ഫോർ ഹ്യൂമൺ എക്സലൻസ് - 'യൂണിറ്റി ഓഫ് റിലീജിയൺസ്', വനിത വുമൺ ഓഫ് ദ ഇയർ, ലീഡർഷിപ്പ് അവാർഡ് അടക്കം നിരവധി സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലത്തില്‍ നൂറ്റമ്പതോളം പുരസ്കാരങ്ങള്‍ സിസ്റ്ററിന് ലഭിച്ചിട്ടുണ്ട്. അടുത്തകാലത്ത് സിസ്റ്റര്‍ ലൂസി കുര്യന്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു.
Image: /content_image/News/News-2020-01-10-03:34:09.jpg
Keywords: ലൂസി കുര്യ

12102
Category: 18
Sub Category:
Heading: മെത്രാന്മാരുടെ ധ്യാനത്തിന് സമാപനം: സീറോ മലബാര്‍ സിനഡ് ഇന്നു മുതല്‍
Content: കാക്കനാട്: സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ ഇരുപത്തിയെട്ടാമത് സിനഡിന്റെ ഒന്നാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്ന്‍ ആരംഭിക്കുന്നു. 15 വരെ നടക്കുന്ന സിനഡില്‍ സീറോ മലബാർ സഭയിലെ 64 മെത്രാന്മാരിൽ 58 പേർ പങ്കെടുക്കുന്നുണ്ട്. സിനഡിനൊരുക്കമായി ജനുവരി 7 മുതൽ ആരംഭിച്ച ധ്യാനം ഇന്നലെ സമാപിച്ചു. റിഡംപ്റ്ററിസ്റ്റ് വൈദികനായ ഫാ. ഐവൽ മെൻഡാൻസയാണ് ധ്യാനം നയിച്ചത്. മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡ് സമ്മേളനം ഇന്ന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് സിനഡിന്റെ കാര്യപരിപാടികൾ സിനഡു സംബന്ധിച്ചുള്ള സഭാനിയമനുസരിച്ച് നടക്കുന്നതാണ്. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സിനഡ് സമ്മേളനം സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ, വൈസ് ചാൻസലർ ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ, മീഡിയാ കമ്മിഷൻ സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂർ, സി. നിഖില എം.എസ്.ജെ., സി. പുഷ്പം എം.എസ്.ജെ., സി. അൻസ എം.എസ്.ജെ. വിവധ കമ്മീഷനുകളിൽ പ്രവർത്തിക്കുന്ന വൈദികർ, സിസ്റ്റേഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുന്നത്.
Image: /content_image/News/News-2020-01-10-04:19:31.jpg
Keywords: സിനഡ

12103
Category: 9
Sub Category:
Heading: ബഥേലിൽ പുതിയ തുടക്കം: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ: ലോകസുവിശേഷവത്ക്കരണത്തിനായുള്ള പ്രവാചകദൗത്യത്തിനൊരുങ്ങി ഫാ.സോജി ഓലിക്കൽ: ഫെബ്രുവരി മാസ കൺവെൻഷൻ നയിക്കാൻ ഫാ. സേവ്യർ ഖാൻ വട്ടായിൽ
Content: ബർമിങ്ഹാം: പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി ബർമിങ്ഹാം ബഥേൽ സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി. നവസുവിശേഷവത്ക്കരണത്തിന് വിവിധ ഭാഷാ ദേശങ്ങളിലേക്ക് കടന്ന് കയറുകയെന്ന തീരുമാനവും, തന്നിൽ അർപ്പിതമായിരിക്കുന്ന ദൈവിക നിയോഗവും പ്രഘോഷിച്ചുകൊണ്ട് ഫാ. സോജി ഓലിക്കൽ ഇത്തവണ കൺവെൻഷൻ നയിക്കും. താൻ സ്വപ്നം കാണുന്ന നവസുവിശേഷവത്ക്കരണത്തിന്റെ യാഥാർത്ഥ്യത്തിനായി സഹനമെന്ന പരിചയാലും സ്നേഹമെന്ന വാളാലും ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകരെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സോജിയച്ചൻ നയിക്കുന്ന കൺവെൻഷൻ നാളെ നടക്കുമ്പോൾ അച്ചന്റെ ശുശ്രൂഷാ ദൗത്യത്തിന് പൂർണ്ണ പിന്തുണയേകി ഫെബ്രുവരി മാസ കൺവെൻഷൻ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവും സെഹിയോൻ അഭിഷേകാഗ്നി മിനിസ്ട്രികളുടെ സ്ഥാപകനുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കും. രണ്ടായിരത്തി ഇരുപതിൽ ലോകസുവിശേഷവത്ക്കരണത്തിന് പുതിയ മാർഗവും ദിശാബോധവും ലക്ഷ്യമാക്കിയുള്ള സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെയും ഫാ. സോജി ഓലിക്കലിന്റെയും പരിശുദ്ധാത്മ കൃപയാലുള്ള ജൈത്രയാത്രയുടെ തുടക്കമായിക്കൊണ്ടാണ് പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിംഗ്ഹാമിൽ നടക്കുക. ആഴമാർന്ന ദൈവികസ്നേഹത്തിന്റെ മാധുര്യം നേരിട്ടനുഭവവേദ്യമാകുന്ന, ദേശ ഭാഷാ വ്യത്യാസമില്ലാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരേസമയം നടത്തപ്പെടുന്ന കൺവെൻഷനിൽ സീറോ മലങ്കര സഭയുടെ ആത്മീയ നേതൃത്വം റവ. ഫാ. തോമസ് മടുക്കുംമൂട്ടിൽ ഇത്തവണ തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ച് സന്ദേശം നൽകും. സെഹിയോൻ അഭിഷേകാഗ്നി മിനിസ്ട്രികളുടെ പ്രമുഖ വചന ആത്മീയ വചന ശുശ്രൂഷകരായ ബ്രദർ ജോസ് കുര്യാക്കോസ് , ആഴമാർന്ന ദൈവ കരുണയുടെ സുവിശേഷവുമായി രജനി മനോജ് , ഷെറിൽ ജോൺ എന്നിവരും ഇത്തവണ വചനവേദിയിലെത്തും. കത്തോലിക്കാ സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കുമായും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. ക്രിസ്മസിനെ മുൻനിർത്തിയുള്ള ലിറ്റിൽ ഇവാഞ്ചലിസ്റ്റ് മാഗസിന്റെ പുതിയ ലക്കം ഇത്തവണയും ലഭ്യമാണ് . കിങ്‌ഡം റെവലേറ്റർ മാഗസിൻ സൗജന്യമായും നൽകിവരുന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും ജനുവരി 11ന് നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്: }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം ( Near J1 of the M5)
B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ 07506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ബിജു അബ്രഹാം- 07859890267
ജോബി ഫ്രാൻസിസ്- 07588 809478.
Image: /content_image/Events/Events-2020-01-10-04:34:52.jpg
Keywords: രണ്ടാം ശനി

12104
Category: 13
Sub Category:
Heading: ഫാ. വര്‍ക്കി കാട്ടറാത്ത് ദൈവദാസ പദവിയിലേക്ക്
Content: കൊച്ചി: വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ (വി.സി.) സ്ഥാപകനും പ്രഥമ സഭാംഗവുമായ ഫാ. വര്‍ക്കി കാട്ടറാത്ത് ദൈവദാസ പദവിയിലേക്ക്. നാമകരണ നടപടികള്‍ ആരംഭിക്കുന്നതിനു സീറോ മലബാര്‍ മെത്രാന്‍ സിനഡിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ റോമിലെ തിരുസംഘം അനുമതി നല്‍കി. ഇടവക വൈദികനായിരിക്കുമ്പോഴും സന്യാസിയായി ജീവിച്ച താപസ വര്യനാണു ഫാ. വര്‍ക്കി കാട്ടറാത്ത്. പൂഞ്ഞാര്‍ കാട്ടറാത്ത് ഉതുപ്പ് ചാണ്ടിയുടെയും ത്രേസ്യാമ്മയുടെയും മകനായി 1851 ഒക്ടോബര്‍ 13 നാണു ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പാലായിലും മാന്നാനത്തുമായി വൈദിക പഠനം പൂര്‍ത്തിയാക്കി. മാര്‍പാപ്പയുടെ പ്രത്യേക അനുമതിയോടെ ഇരുപത്തിരണ്ടാം വയസില്‍ പൗരോഹിത്യം സ്വീകരിച്ചു. ഇടമറ്റം, തത്തംപള്ളി, കാഞ്ഞിരപ്പള്ളി, അങ്കമാലി, ഒല്ലൂര്‍, വിളക്കുമാടം, എഴുപുന്ന, വൈക്കം ഇടവകകളില്‍ വൈദിക സേവനം നടത്തി. മുത്തോലി, വൈക്കം എന്നീ കര്‍മലീത്താ മഠങ്ങളിലെയും ചമ്പക്കര ആരാധന മഠത്തിലെയും ചാപ്ലെയിനായും പിന്നീട് ആരാധനാസഭയുടെ പ്രഥമ പൊതു ശ്രേഷ്ഠനായും സേവനമനുഷ്ഠിച്ചു. പതിമൂന്നു വര്‍ഷം വൈക്കം ഇടവക വികാരി ആയിരുന്നു. 1904ല്‍ സന്യാസി ആകണമെന്ന ആഗ്രഹം എറണാകുളം മെത്രാന്‍ മാര്‍ ലൂയിസ് പഴേപറമ്പിലിനെ അറിയിച്ചു. ആ വര്‍ഷം നവംബര്‍ 20നു മറ്റു മൂന്നു വൈദികരോടൊപ്പം വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് തോട്ടകത്ത് വിന്‍സെന്‍ഷ്യന്‍ സഭയ്ക്ക് രൂപം നല്‍കി. 1968 ഫെബ്രുവരി 11നു പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനില്‍ 565 വൈദികര്‍ വിവിധ സംസ്ഥാനങ്ങളിലും നേപ്പാള്‍, കെനിയ, ടാന്‍സാനിയ, ഉഗാണ്ട, പെറു, കാനഡ, അമേരിക്ക, ഇറ്റലി, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ജര്‍മനി തുടങ്ങി 18 രാജ്യങ്ങളിലുമായി ശുശ്രൂഷ ചെയ്യുന്നു. ഇരുന്നൂറിലധികം പേര്‍ വൈദിക പഠനം നടത്തുന്നുണ്ട്. പോപ്പുലര്‍ മിഷന്‍ ധ്യാനം, ധ്യാനകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക സമ്പര്‍ക്ക മാധ്യമ പ്രവര്‍ത്തനങ്ങള്‍ അജപാലന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണു സഭയുടെ പ്രധാന ശുശ്രൂഷകള്‍. 1931 ഒക്ടോബര്‍ 24ന് ദിവംഗതനായ ഫാ. വര്‍ക്കി കാട്ടറാത്തിന്റെ ഭൗതികശരീരം തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലാണ് അടക്കം ചെയ്തിട്ടുള്ളത്. വിശുദ്ധ നാമകരണത്തിനായുള്ള അതിരൂപത നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നു സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തികുന്നേല്‍ അറിയിച്ചു.
Image: /content_image/India/India-2020-01-10-05:02:07.jpg
Keywords: ദൈവദാസ

12105
Category: 1
Sub Category:
Heading: ഇറാനിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭാവി ചോദ്യചിഹ്നം: ആശങ്കയുമായി ആഗോള സമൂഹം
Content: ടെഹ്‌റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായി യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാനിലെ ക്രൈസ്തവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും ശക്തമാവുന്നു. ഔദ്യോഗിക അംഗീകാരമുണ്ടെങ്കിലും അടിച്ചമര്‍ത്തല്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇറാനി ക്രൈസ്തവരുടെ അവസ്ഥയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തി പ്രാപിച്ചുവരികയാണ്. അമേരിക്കയോടുള്ള വിദ്വേഷം ഇറാനിലെ ക്രിസ്ത്യാനികള്‍ക്ക് വിനയായി തീരുമോ എന്ന ആശങ്കയിലാണ് ആഗോള ക്രിസ്ത്യന്‍ സമൂഹം. ജനാധിപത്യ രാജ്യമാണെന്ന്‍ അവകാശമുന്നയിക്കുന്ന ഇറാനില്‍, മതസ്വാതന്ത്ര്യം രേഖകളില്‍ അനുവദിക്കുന്നുണ്ടെങ്കിലും ക്രൈസ്തവ സമൂഹത്തെ സര്‍ക്കാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ദേവാലയങ്ങളുടെ നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനും കടുത്ത നിയന്ത്രണമുണ്ടെന്നുമാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) പറയുന്നത്. രാജ്യത്തിന്റെ ശത്രുക്കളായിട്ടാണ് അറസ്റ്റിലാവുന്ന ക്രിസ്ത്യാനികളെ പരിഗണിക്കുന്നതെന്ന ശ്രദ്ധേയമായ വസ്തുതയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തിയാലോ, ഭവനങ്ങളില്‍ ആരാധന നടത്തിയാലോ, ക്രിസ്ത്യന്‍ സെമിനാറുകളില്‍ പങ്കെടുക്കുവാന്‍ വിദേശത്ത് പോയാലോ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരും കടുത്ത പീഡനത്തിനിരയാവുന്നുണ്ടെന്ന് പാസ്റ്റര്‍ യൌസേഫ് നാടാര്‍ഖാനിയുടെ ഉദാഹരണം സഹിതം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2017-ല്‍ പതിനാറ് ക്രൈസ്തവര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍, 2018-ല്‍ ഏറ്റവും ചുരുങ്ങിയത് 171 ക്രിസ്ത്യാനികളെയാണ് ഇറാന്‍ ഭരണകൂടം അന്യായമായി അറസ്റ്റ് ചെയ്തത്. ക്രൈസ്തവരുടെ കേസുകള്‍ വാദിക്കുന്ന അഭിഭാഷകര്‍ക്ക് നാടുകടത്തല്‍ ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇറാനിലെ ഭൂരിഭാഗം ജനങ്ങളും ഷിയാ വിഭാഗത്തില്‍പ്പെട്ട ഇസ്ലാം മതവിശ്വാസികളാണ്. മതന്യൂനപക്ഷമായ ക്രൈസ്തവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെമാത്രമാണ്. ലത്തീന്‍, അര്‍മേനിയന്‍, അസ്സീറിയന്‍, കല്‍ദായ, പ്രൊട്ടസ്റ്റന്റ്, ഇവാഞ്ചലിക്കല്‍ സഭാംഗങ്ങള്‍ ഉള്‍പ്പെടെ ഏതാണ്ട് മൂന്നു ലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഇറാനിലുണ്ടെന്നാണ് കണക്കുകള്‍. ക്രൈസ്തവര്‍ക്ക് പുറമേ ബഹായി, യഹൂദ, സൊരാഷ്ട്രിയന്‍ മതന്യൂനപക്ഷങ്ങളും, സുന്നി, സൂഫി തുടങ്ങിയ മുസ്ലീം ന്യൂനപക്ഷങ്ങളും കടുത്ത മതപീഡനത്തിനിരയാവുന്നുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു.
Image: /content_image/News/News-2020-01-10-05:44:13.jpg
Keywords: ഇറാന

12106
Category: 1
Sub Category:
Heading: ആഗോള ക്രൈസ്തവ ഐക്യവാരം ജനുവരി 18 മുതല്‍ 25 വരെ
Content: റോം: വിശുദ്ധ പൗലോസ് ശ്ലീഹായുടെ ജീവിതം ധ്യാന വിഷയമാക്കി ആഗോള ക്രൈസ്തവ ഐക്യവാരം ജനുവരി 18 മുതല്‍ 25 വരെ നടക്കും. കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും, ക്ഷമയുടെയും പ്രവൃത്തികള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ ക്രൈസ്തവ മക്കള്‍ക്ക് സാധിക്കണം എന്ന പ്രായോഗിക നിര്‍ദ്ദേശവുമായിട്ടാണ് ഈ വര്‍ഷം ക്രൈസ്തവ സഭകള്‍ ഐക്യവാരം ആചരിക്കുന്നതെന്ന്‍ ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ കുറിച്ചു. ജനുവരി 18 ശനിയാഴ്ച ആരംഭിച്ച് ജനുവരി 25 ശനിയാഴ്ച പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര മഹോത്സവത്തില്‍ അവസാനിക്കുന്ന വിധത്തിലാണ് ലോകത്തിന്‍റെ മിക്കഭാഗങ്ങളിലും ക്രൈസ്തവൈക്യ പ്രാര്‍ത്ഥനാവാരം ക്രമീകരിച്ചിരിക്കുന്നത്. മാള്‍ട്ടയിലെയും, സമീപ ദ്വീപായ ഗോസ്സോയിലെയും ക്രൈസ്തവ സഭകളുടെ കൂട്ടായ്മയാണ് സഭൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനോടും, ഇതര ക്രിസ്ത്യന്‍ സഭകളുടെ കൗണ്‍സിലുകളും ചേര്‍ന്ന് ഈ വര്‍ഷത്തെ സഭൈക്യപ്രാര്‍ത്ഥനകള്‍ ഒരുക്കിയിരിക്കുന്നത്. മെഡിറ്ററേനിയന്‍ വഴി ജെറുസലേമില്‍ നിന്നും റോമിലേയ്ക്കുള്ള യാത്രാമദ്ധ്യേ കപ്പല്‍ അപകടത്തില്‍പ്പെട്ട് മാള്‍ട്ടയുടെ തീരങ്ങളിലായി ഗോസ്സോയില്‍ അടിഞ്ഞെത്തിയ 'പൗലോസ് അപ്പസ്തോലനെ അവിടത്തെ ജനങ്ങള്‍ അത്യപൂര്‍വ്വമായ കാരുണ്യത്തോടെ സ്വീകരിച്ചു'വെന്ന് അപ്പസ്തോല പ്രവര്‍ത്തനങ്ങളിലെ (28:2) ഭാഗമാണ് ഇത്തവണത്തെ ധ്യാനവിഷയം. പെസഹാക്കാലത്തോട് അനുബന്ധിച്ചും ക്രൈസ്തവൈക്യവാരം ചിലയിടങ്ങളില്‍ ആചരിക്കാറുണ്ട്.
Image: /content_image/News/News-2020-01-10-06:45:02.jpg
Keywords: ക്രൈസ്തവ, ഐക്യ

12107
Category: 11
Sub Category:
Heading: ഇവ ആന്റണി ലവ് ജിഹാദിന്റെ ഒടുവിലത്തെ ഇര? നവ മാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുന്നു
Content: കൊച്ചി: കഴിഞ്ഞ ദിവസം മലക്കപ്പാറയിൽ കൊല്ലപ്പെട്ട കലൂർ സ്വദേശിനി ഇവ ആന്‍റണിയുടെ മരണത്തില്‍ ദുരൂഹതകളേറെ. ഇവ ലവ് ജിഹാദ് സംഘത്തിന്റെ ഇരയായി മാറുകയായിരിന്നോ എന്ന സംശയമാണ് മിക്കവരും സോഷ്യല്‍ മീഡിയായില്‍ രേഖപ്പെടുത്തുന്നത്. ഇതിനെ സാധൂകരിക്കുന്ന വാക്കുകള്‍ പിതാവ് ആന്‍റണിയുടെ ഭാഗത്ത് നിന്നുണ്ടായതും ഇപ്പോള്‍ ഏറെ ചര്‍ച്ചക്ക് വഴി തെളിയിച്ചിരിക്കുകയാണ്. കച്ചേരിപ്പടി ഭാഗത്ത് ഇങ്ങനെ കുറെ സെറ്റുകള്‍ കറങ്ങി നടക്കുന്നുണ്ടെന്നും ഇതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും ആരാണെന്നത് ഇപ്പോഴും അവ്യക്തമാണെന്നുമുള്ള ആന്‍റണിയുടെ വെളിപ്പെടുത്തലാണ് വിഷയത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. ഇവയെ കൊലപ്പെടുത്തിയത് നെട്ടൂർ സ്വദേശി സഫർ ഷായാണെന്ന് പോലീസ് കണ്ടെത്തിയിരിന്നു. വരട്ടപ്പാറയിലെ തേയില തോട്ടത്തിലാണ് ദേഹമാസകലം കുത്തുകളേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. എട്ടു മാസമായി പ്രതി മകളെ ശല്യം ചെയ്യുന്നത് അറിയാമായിരുന്നുവെന്നും ഇതിനെ ചോദ്യം ചെയ്തുവെന്നും കണ്ണീരോടെ ആന്‍റണി പറയുന്നു. ‘ഗർഭിണിയായിരിക്കുമ്പോള്‍ എനിക്ക് കിട്ടുകയിലന്ന് ഡോക്ടർമാർ പറഞ്ഞ കുട്ടിയാണ്. കയ്യും കാലുമൊന്നും ഉണ്ടാകില്ലെന്നാണ് പറഞ്ഞത്. അവിടെനിന്ന് ഞാനവളെ 17 വയസുവരെ വളർത്തിയെടുത്തത് ഇതിനാകുമെന്ന് അറിയില്ലായിരുന്നു. എല്ലാ ഇല്ലായ്മയിലും അവളും ചേച്ചിയും ഞങ്ങളും വളരെ സന്തോഷത്തോടെയാണ് ഇവിടെ കഴിഞ്ഞത്’. പയ്യൻ മകളെ ശല്യം ചെയ്യുന്നത് അറിയാമായിരുന്നു. അവൾ പലപ്പോഴും പരാതിയും പറഞ്ഞിട്ടുണ്ട്. ഒരു തവണ പിതാവും സുഹൃത്തും കൂടി സഫറിനെ കണ്ട് ശല്യപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നു. ഇനി ശല്യപ്പെടുത്തില്ല എന്ന് ഉറപ്പു നൽകിയതാണ്. പിന്നെയും ശല്യപ്പെടുത്തുന്ന വിവരം അറിയില്ലായിരുന്നു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സാർ അവനോട് സംസാരിച്ചപ്പോൾ അവളെ താൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അവൻ കൊല്ലുമെന്ന് മകളോടും പലപ്പോഴും പറഞ്ഞു. അതുകൊണ്ടു തന്നെ അവൾക്ക് സ്കൂളിൽ പോകുന്നതു പോലും പേടിയായിരുന്നു. കഴിഞ്ഞ ദിവസം ഞാനാണ് മകളെ സ്കൂളിൽ കൊണ്ടാക്കിയത്. തിരിച്ച് കൂട്ടുകാർക്കൊപ്പം വരുന്നതാണ് പതിവ്. കഴിഞ്ഞ ദിവസം അവൾ സാധാരണ കയറുന്ന സ്റ്റോപ്പിൽനിന്ന് കാറിൽ കയറാതെ അടുത്ത സ്റ്റോപ്പിൽനിന്ന് കയറാമെന്നു കൂട്ടുകാരോട് പറഞ്ഞാണ് പോയത്. അതുകഴിഞ്ഞ് കൂട്ടുകാരുടെ ആരുടെയൊ ബർത്ത്ഡേ പാർട്ടിയുണ്ടെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് അവൾ സാധാരണ എത്തുന്ന സമയമായിട്ടും അന്വേഷിക്കാതിരുന്നത്. പിന്നെ കൂട്ടുകാരെ വിളിച്ചപ്പോഴാണ് അവൾ ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നു പോയ വിവരം പറയുന്നത്. അവൻ എന്തു പറഞ്ഞാണ് അവളെ കാറിൽ കയറ്റിക്കൊണ്ടുപോയത് എന്നറിയില്ല. ഇത് പരിശോധിക്കണമെന്ന് പൊലീസിനോട് ഇന്നലെത്തന്നെ ആവശ്യപ്പെട്ടിരുന്നു. അതിന് ഇതുവരെ പൊലീസും മറുപടി നൽകിയിട്ടില്ല". വിനോദ് പറഞ്ഞു. മലക്കപ്പാറയിൽ നിന്നു കാർ തമിഴ്നാട്ടിൽ എത്തിയപ്പോൾ അവിടെ ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കാറിൽ പെൺകുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ രക്തക്കറ കണ്ടെത്തുകയായിരുന്നു. സഫറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ പെൺകുട്ടിയെ കൊലപ്പെടുത്തി വനത്തിൽ ഉപേക്ഷിച്ചുവെന്നു മൊഴി നൽകി. തമിഴ്നാട്ടിലെ വരട്ടപ്പാറയിൽ തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. ലവ് ജിഹാദിന്റെ മറ്റൊരു ഇരയായി ഇവ മാറിയോയെന്ന സംശയമാണ് നവമാധ്യമങ്ങളില്‍ ഉയരുന്നത്. കൊലപാതകി, ക്ലാസ്സിലെ ചില കൂട്ടുകാർ വഴിയാണ് ഇവയുമായി പരിചയത്തിലാകുന്നത്. സൌഹൃദമായി കുറച്ചു കാലത്തിന് ശേഷം പൊട്ടു തൊടരുത്, ഷാൾ തലയിൽ കൂടി ഇടണം എന്നൊക്കെ നിബന്ധനകള്‍ വെക്കാന്‍ സഫര്‍ തുടങ്ങിയതോടെയാണ് പെൺകുട്ടി പ്രതിയില്‍ നിന്ന് അകലം പാലിക്കുവാന്‍ ആരംഭിച്ചത്. ഇതാണ് പ്രതിയെ ചൊടിപ്പിച്ചത്. മുന്‍പ് ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലവ് ജിഹാദിന് ഇരയായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോഴും സമാനമായ നിബന്ധനകളാണ് ഇരകളായ പെണ്‍കുട്ടികള്‍ സ്വീകരിക്കേണ്ടി വന്നത്. സഫറിനോട് താത്പര്യം ഇല്ലാതിരിന്ന ഇവ, കാറില്‍ കയറി പ്രതിയോടൊപ്പം പോകണമെങ്കില്‍ ശക്തമായ സമ്മര്‍ദ്ധം പെണ്‍കുട്ടിക്ക് ഉണ്ടായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊറിയർ സ്ഥാപനത്തിലെ ചെറിയ വരുമാനമുള്ള ജോലി കൊണ്ടാണ് മക്കളെ രണ്ടുപേരെയും ആന്റണി പഠിപ്പിച്ചിരിന്നത്. വാടകവീട്ടിലാണ് താമസം. ആറ്റുനോറ്റ് ഉണ്ടായ മകളുടെ അപ്രതീക്ഷിത മരണത്തില്‍ വിങ്ങി പൊട്ടുകയാണ് ഈ കുടുംബം. അതീവ ദയനീയ സാഹചര്യമുണ്ടായിട്ടും പെണ്‍കുട്ടി അതിദാരുണമായി കൊല്ലപ്പെട്ടിട്ടും സാംസ്ക്കാരിക നായകന്‍മാരുടെ മൌനവും അന്തിചര്‍ച്ചകളിലെ നിശബ്ദതയും അടക്കം നിരവധി കാര്യങ്ങള്‍ തീവ്രവാദ സ്വഭാവമുള്ള ലവ് ജിഹാദ് വക്താക്കള്‍ക്ക് വഴിയൊരുക്കുകയാണെന്ന ആരോപണം നവമാധ്യമങ്ങളില്‍ ശക്തമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ക്രൈസ്തവ സമൂഹത്തിനിടയില്‍ നിന്ന്‍ ഉയരുന്നുണ്ട്.
Image: /content_image/News/News-2020-01-10-08:51:32.jpg
Keywords: ലവ്

12108
Category: 18
Sub Category:
Heading: 'ഇവ ആൻ്റണിയുടെ കൊലപാതകം ലവ് ജിഹാദെങ്കിൽ ശക്തമായ നടപടി സ്വീകരിക്കണം'
Content: കൊച്ചി: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഇവ ആൻ്റണി എന്ന പെൺകുട്ടിയുടെ ദാരുണ അന്ത്യവും തുടർന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ച ചെയ്യപ്പെടുന്ന കാര്യവും അത്യന്തം ഗൗരവമായി അധികാരികൾ എടുക്കണമെന്ന് കെ എൽ സി എ, കെസിവൈഎം ആവശ്യപ്പെട്ടു. പ്രണയത്തിൻ്റെ രക്തസാക്ഷിയായി മാറിയ ഇവ ആൻ്റണിക്ക് നീതി ലഭിക്കുക തന്നെ വേണം. ഈ കൊലപാതകത്തിന് പിന്നിൽ ലൗവ് ജിഹാദ് ഉണ്ടെന്ന തരത്തിലുള്ള വാർത്തകളെ ഗൗരവമായി കണ്ട് അനേഷിക്കാനും, നടപടികൾ സ്വീകരിക്കാനും തയ്യാറാകണമെന്ന് സംയുക്ത സമിതി ആവശ്യപ്പെട്ടു. ഇത്തരം അനുഭവങ്ങൾ ഒരു പെൺകുട്ടികൾക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും, അതിനാവശ്യമായ നിയമ നടപടികൾക്ക് സഹായം നല്കുമെന്നും കെ എൽ സി എ, കെ സി വൈ എം സമിതികൾ സംയുക്ത യോഗത്തില്‍ പറഞ്ഞു. ഏത് തരത്തിലുള്ള പ്രണയത്തിൻ്റെ പേരിലായാലും ഇത്തരം കൊലപാതകങ്ങൾക്ക് എതിരെ ശക്തമായ പ്രതിഷേധവും, ശക്തമായ നിയമ നടപടികളും ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും യോഗം നിരീക്ഷിച്ചു. കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് ആൻ്റണി നെറോണ, കെ സി വൈ എം ലാറ്റിൻ പ്രസിഡൻ്റ് അജിത്ത് തങ്കച്ചൻ കാനപ്പിള്ളി, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ തോമസ്, കെ സി വൈ എം ജനറൽ സെക്രട്ടറി ആൻ്റണി ആൻസിൽ തുടങ്ങിയവർ സംസാരിച്ചു
Image: /content_image/India/India-2020-01-10-09:33:00.jpg
Keywords: ലവ് ജിഹാ

12109
Category: 11
Sub Category:
Heading: പെണ്‍കുട്ടികള്‍ക്ക് ഭീഷണി നേരിട്ടാല്‍ സൗജന്യ നിയമ പരിരക്ഷ നൽകുമെന്ന്‍ കെഎൽസിഎ
Content: കൊച്ചി: പ്രണയ ബന്ധങ്ങളുടെ പേരിൽ പെൺകുട്ടികളെ വലയിലാക്കി പിന്നീട് പീഡനങ്ങൾക്കും, ആക്രമണങ്ങൾക്കും, കൊലപാതകങ്ങൾക്കും വരെ വിധേയമാക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ കേരളത്തിൽ കൂടിവരികയാണെന്നും ഇത്തരത്തില്‍ ഭീഷണി നേരിടുന്നവര്‍ക്ക് സൗജന്യ നിയമ പരിരക്ഷ നൽകുമെന്നും കേരള ലാറ്റിന്‍ കാത്തലിക് കൌണ്‍സില്‍. പെൺകുട്ടികളുടെയും മാതാപിതാക്കളുടെയും പരാതികൾ മുഖവിലയ്ക്കെടുക്കാതെ വന്നതുകൊണ്ട് ദുരന്തങ്ങൾ നേരിടേണ്ടി വന്ന സംഭവങ്ങളും ധാരാളമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ബാധ്യത അധികാരികൾക്കുണ്ട്. ശല്യവും ഭീഷണിയും ഉണ്ടായിട്ടും പരാതികളിൽ അധികാരികൾ നടപടി എടുക്കാത്ത സംഭവങ്ങളിൽ ഉൾപ്പെടെ, അശരണരായവർക്ക് കെഎൽസിഎയുടെയും യുവജന സംഘടനയായ എൽസിവൈഎംന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നിയമ പരിരക്ഷ നൽകുമെന്ന്‍ സംയുക്ത സമിതി വ്യക്തമാക്കി. ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.
Image: /content_image/India/India-2020-01-10-09:39:00.jpg