Contents
Displaying 11811-11820 of 25158 results.
Content:
12130
Category: 24
Sub Category:
Heading: പ്രണയ ദുരന്തങ്ങൾ ആവർത്തിയ്ക്കപ്പെടുമ്പോൾ
Content: പ്രണയ ദുരന്തങ്ങൾ ആവർത്തിയ്ക്കപ്പെടുന്ന അനതി സാധാരണമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ കൗമാരവും യൗവനവും കടന്നു പോയി കൊണ്ടിരിയ്ക്കുന്നത്. സാംസ്കാരിക കേരളത്തിന്റെ പൊതു മന:സാക്ഷിയെ ഞെട്ടിച്ച്, അതിന്റെ സാംസ്കാരിക തലസ്ഥാനത്ത്(തൃശ്ശൂരിന്റെ വനാതിർത്തിയിൽ) അരങ്ങേറിയ ജനുവരി ആദ്യവാരത്തിലെ പ്രണയക്കൊല, ഇത്തരം ദുരന്തങ്ങൾക്ക് ഇനിയും ബാല്യമുണ്ടെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. വനത്തിനുള്ളിൽ കൊല ചെയ്യപ്പെട്ട രീതിയിൽ കണ്ടെത്തപ്പെട്ട പതിനേഴു വയസ്സുകാരി "ഇവ" യുടെ നിഷ്ക്കളങ്കമുഖം, പൊതുമനസ്സുകളിലും സമാന പ്രായത്തിൽ മക്കളുള്ള മാതാപിതാക്കളിലും തീർത്ത വേദനയും പ്രയാസവും മറക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് തീർച്ച. #{green->none->b->പ്രണയക്കെണികൾ:- }# പ്ലസ് ടു കാലത്തിലെത്തുന്നതോടെ പ്രണയ വികാരങ്ങൾ അതിന്റെ മൂർദ്ധന്യത്തിലെത്തുകയായി.എന്നെ പ്രണയിയ്ക്കാനാളുണ്ട് എന്നത്, സ്വാഭാവിക പ്രണയമെന്നതിനപ്പുറത്ത്, ആത്മാഭിമാനത്തിന്റെ കൂടി മാനകമാകുന്നതാണ് ഇന്നിന്റെ പ്രധാന പ്രശ്നം. പെൺകുട്ടികൾക്ക് തങ്ങൾക്കൊരു ആൺസുഹൃത്തും ആൺകുട്ടികൾക്ക് തങ്ങൾക്കൊരു പെൺസുഹൃത്തും ഇല്ലെന്നത് വലിയൊരു അഭിമാന പ്രശ്നമായി കാണുന്നുവെന്നതിലേയ്ക്ക് നമ്മുടെ കൗമാരവും യുവത്വവും മാറിയിരിയ്ക്കുന്നു. തനിക്കെന്തോ കുഴപ്പമുള്ളതുകൊണ്ടാണ് ആൺസുഹൃത്ത് ഇല്ലാത്തതെന്ന് ചിന്തിയ്ക്കുന്നവരും താൻ സുന്ദരിയല്ലാത്തതു കൊണ്ടാണ് ആൺകുട്ടികൾ തന്നെ ശ്രദ്ധിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നതെന്ന് ചിന്തിക്കുന്ന പെൺകുട്ടികളുടെ എണ്ണം കൂടി വരുന്നു. ഈ മാനസികാവസ്ഥയിൽ നിന്നാണ് എങ്ങിനെയെങ്കിലും പ്രണയിക്കണമെന്ന ചിന്ത അവരിൽ പലരിലും അഭിരമിയ്ക്കുന്നത്. ഇത് പലപ്പോഴും അപക്വമായതും വീണ്ടുവിചാരമില്ലാത്തതുമായ പ്രണയങ്ങളിലേയ്ക്കു നയിക്കുന്നു. ഇത്തരം പ്രണയങ്ങളാണ് ചൂഷണം ചെയ്യപ്പെടുന്നതിൽ ഭൂരിഭാഗവും. നേരത്തെ ഇത്തരം ചൂഷണങ്ങൾ വ്യക്തിപരം മാത്രമായിരുന്നെങ്കിൽ, ഇപ്പോഴതിനു പുറകിൽ പല റാക്കറ്റുകളും മാഫിയകളും ഉണ്ടെന്നുള്ളത് സമീപകാല വാർത്തകൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. പ്രണയമയമായ കാലയളവിൽ, പ്രണയാർദ്രമെന്ന് തോന്നിപ്പിക്കുന്നതൊക്കെ പ്രണയാർദ്രമല്ലെന്നും, പ്രണയിക്കുന്നു എന്ന് പറയുന്നവരിൽ ചെറുപക്ഷമെങ്കിലും പ്രണയം നടിക്കുന്നവരോ കൃത്രിമമായി പ്രണയിക്കുന്നവരാണെന്നും നമ്മുടെ കുട്ടികൾ മനസ്സിലാക്കുന്നില്ലെന്നതാണ് വാസ്തവം. അത്തരക്കാരെ മനസ്സിലാക്കാനും സ്ഥാപിതതാല്പര്യക്കാരോട് "പറ്റില്ല" എന്നു പറയാനും എന്നാണ് നമ്മുടെ കുട്ടികൾ വളരുക? അത്തരമൊരു മാനസികാവസ്ഥയിൽ ഒറ്റപ്പെടുന്ന നമ്മുടെ കൗമാരത്തെ ചേർത്തു നിർത്താനും സഹഗമിയ്ക്കാനും നമ്മുടെ രക്ഷാകർത്താക്കൾക്കും പരിശീലനം അവശ്യം തന്നെ. സാമൂഹ്യ മാധ്യമങ്ങളും ഇത്തരം പ്രണയക്കെണികൾക്ക് വലിയ സാധുതയേകുന്നുണ്ട്. ചൂഷണങ്ങളിൽ പ്രാമുഖ്യം, നഗ്നത വെച്ചുള്ള വിലപേശലുകൾക്കു തന്നെയാണ്. പ്രണയത്തിന്റെ ഉത്തുംഗശൃംഗത്തിലെ, ഒരാവേശത്തിന്റെ പുറത്തുള്ള വാട്ട്സ് ആപ്പ് ചാറ്റുകളും വീഡിയോകളും തങ്ങളുടെ ജീവിതം തന്നെ നശിപ്പിക്കാവുന്ന സാഹചര്യത്തിലേയ്ക്ക് നമ്മുടെ കുട്ടികളെ കൊണ്ടുചെന്നെത്തിക്കുന്നുമുണ്ട്. അടച്ചിട്ട മുറികളിൽ തന്റെ നഗ്നത പ്രദർശിപ്പിക്കുന്നവരും, അതാസ്വദിക്കുന്നവരും ഇക്കാര്യത്തിന് അവരെ പ്രേരിപ്പിക്കുന്നവരും, പത്തു മാസം സുഖശീതളിമയിൽ കിടന്ന തന്റെ അമ്മയുടെ ഗർഭപാത്രവും അമ്മിഞ്ഞപ്പാൽ നുകർന്ന മാറിടങ്ങളും മറന്ന്, അതേ ആകൃതിയും രൂപവുമുള്ള ശരീരങ്ങളെ ആസൂത്രിതലക്ഷ്യത്തോടെ ദുരുപയോഗിക്കുന്നുവെന്നത് എന്ത് വിരോധാഭാസമാണ്? നൊന്തു പ്രസവിച്ച തന്റെ അമ്മയ്ക്കില്ലാത്തതൊന്നും അവൾക്കില്ലയെന്നു തിരിച്ചറിയുന്നിടത്ത് അവസാനിക്കേണ്ടതു തന്നെയാണ് അവന്റെ കാമാർത്തി. #{green->none->b-> ഉറവിടങ്ങളിലേയ്ക്കുള്ള മടക്കം:- }# സൗഹൃദ, പ്രണയക്കെണികള്‍ മൂലം കുടുംബങ്ങള്‍ തകര്‍ക്കപ്പെടുന്നതു സമൂഹത്തില്‍, പ്രത്യേകിച്ച് കേരള സമൂഹത്തിൽ സൃഷ്ടിക്കുന്ന ആഘാതം വളരെവലുതാണ്. കുടുംബങ്ങളേയും അവയിലെ കുടുംബാംഗങ്ങളേയും ഈ പതിറ്റാണ്ടിൽ ബാധിച്ചിരിക്കുന്ന മദ്യപാനാസക്തി, സ്‌നേഹരാഹിത്യം, അണുകുടുംബ പശ്ചാത്തലം, പിടിവാശികള്‍, നവമാധ്യമങ്ങളിലെ അശ്ലീല-ലൈംഗിക അതിപ്രസരം, സീരിയലുകളും സിനിമകളും നൽകുന്ന തെറ്റായ സന്ദേശങ്ങള്‍, ഉപഭോഗസംസ്‌കാരം എന്നിങ്ങനെ നിരവധി കാരണങ്ങള്‍, നല്ല കുടുംബ ബന്ധങ്ങൾക്കപ്പുറത്തെ പുതിയ സാധ്യതകളിലേയ്ക്ക് നമ്മുടെ കൗമാരത്തെ നാമറിയാതെ നയിക്കുന്നുണ്ട്. അല്ലെങ്കിൽ തനിയ്ക്കാശ്വാസവും പരിഗണനയും കിട്ടുന്ന പുതിയ മേച്ചിൽപുറങ്ങൾ അവർ തേടുന്നുവെന്നു പറയുന്നതാകും കൂടുതൽ ശരി. ഈ വെല്ലുവിളികളെ യാഥാർത്ഥ്യ ബോധത്തോടെ അഭിമുഖീകരിക്കാനും ക്രിയാത്മകമായി അതിജീവിക്കാനും കഴിഞ്ഞാലേ കുടുംബ ബന്ധങ്ങളെ സുദൃഢമാക്കി, അവയുടെ ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കാനും സാധിക്കുകയുള്ളൂ. അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും സ്വതന്ത്രമായി പരിഹരിയ്ക്കപ്പെടുന്ന വേദികളായി കുടുംബങ്ങൾ മാറിയാലേ, വീടിന്റെ യഥാർത്ഥ അർത്ഥം നമ്മുടെ ഇരുനില കെട്ടിടങ്ങൾക്ക് അവകാശപ്പെടാനാകൂ. ചൈനയിൽ നിന്നുള്ള സുപ്രസിദ്ധ ചിന്തകനും എഴുത്തുകാരനുമായ ലിൻടുയാങ്, ഇങ്ങിനെയെഴുതി " മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും സ്വാഭാവികവും പ്രകൃതിയ്ക്ക് ഏറ്റവും അനുസൃതവുമായ ബന്ധം കുടുംബാംഗങ്ങൾ തമ്മിലുള്ളതാണ്." അതു കൊണ്ട് തന്നെ തലമുറ മാറ്റത്തെ പഴിയ്ക്കാതെ കുടുംബ ബന്ധങ്ങളെ നിലനിർത്തി, അവയുടെ സംവേദനക്ഷമത വർദ്ധിപ്പിക്കുകയെന്നതു തന്നെയാണ്, മുഖ്യ പരിഹാര മാർഗ്ഗം. നമുക്ക് നൻമയുടെ ആ ഉറവിടങ്ങളിലേയ്ക്കു മടങ്ങാം. #{black->none->b-> (ലേഖകനായ ഡോ.ഡെയ്സൻ പാണേങ്ങാടൻ, തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ അസിസ്റ്റന്‍റ് പ്രഫസറാണ്)}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/1EbBRaEd4KS6DLvxT831fV }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-01-13-07:31:17.jpg
Keywords: ലവ് ജിഹാ

12131
Category: 1
Sub Category:
Heading: പൗരോഹിത്യ ബ്രഹ്മചര്യത്തില്‍ അയവ്: വിയോജിപ്പ് പ്രകടിപ്പിച്ച് ബെനഡിക്ട് പതിനാറാമന്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വിവാഹിതരെ പൗരോഹിത്യത്തിലേക്ക് പരിഗണിക്കുന്നതിനോടുള്ള തന്റെ വിയോജിപ്പ് പരസ്യമാക്കിക്കൊണ്ട് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ രംഗത്ത്. വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറക്കൊപ്പം രചിച്ച 'ഫ്രം ദി ഡെപ്ത്ത് ഓഫ് ഔർ ഹേർട്ട്സ്: പ്രീസ്റ്റ്ഹുഡ്, സെലിബസി, ആൻഡ് ദി ക്രൈസിസ് ഓഫ് ദി കാത്തലിക് ചർച്ച്' എന്ന ഗ്രന്ഥത്തിലൂടെയാണ് അദ്ദേഹം പൗരോഹിത്യ ബ്രഹ്മചര്യത്തില്‍ ഇളവ് വരുത്തുന്നതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കത്തോലിക്കാ വൈദികരുടെ ബ്രഹ്മചര്യം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്നും തങ്ങളുടെ ചുമതലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ ബ്രഹ്മചര്യം ആവശ്യമാണെന്നും ബെനഡിക്ട് പതിനാറാമന്‍ പറയുന്നു. ഈ രണ്ടു ദൈവനിയോഗങ്ങളും (പൗരോഹിത്യവും വിവാഹവും) ഒരുമിച്ച് കൊണ്ടുപോവുക സാധ്യമല്ലെന്നും ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ആമസോണ്‍ മേഖലയില്‍ പുരോഹിതരുടെ അഭാവം പരിഹരിക്കുന്നതിനായി വിവാഹിതരെ പൗരോഹിത്യത്തിന് പരിഗണിക്കുന്നത് സംബന്ധിച്ച നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഈ ഗ്രന്ഥം പുറത്തു വരാനിരിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. പുസ്തകത്തിന്റെ ഫ്രഞ്ച് പതിപ്പ് ബുധനാഴ്ചയും (ജനുവരി 15) ഇംഗ്ലീഷ് പതിപ്പ് ഫെബ്രുവരി മാസത്തിലും പുറത്തിറങ്ങുമെന്നാണ് സൂചന. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആമസോണ്‍ മേഖലയെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ ചേര്‍ന്ന സിനഡിന്റെ അവസാനത്തില്‍ തയ്യാറാക്കിയ രേഖയില്‍ വിവാഹിതരെ പൗരോഹിത്യത്തിന് പരിഗണിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശമുണ്ട്. തെക്കേ അമേരിക്കന്‍ മെത്രാന്‍മാരുടെ പിന്തുണയോട്കൂടിയ ഈ നിര്‍ദ്ദേശം ഇപ്പോള്‍ പാപ്പയുടെ പരിഗണനയിലാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച് പാപ്പ തീരുമാനമെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/1EbBRaEd4KS6DLvxT831fV }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-13-08:56:11.jpg
Keywords: പാപ്പ, ബെനഡി

12132
Category: 5
Sub Category:
Heading: പോയിറ്റിയേഴ്‌സിലെ വിശുദ്ധ ഹിലരി
Content: 315-ല്‍ അക്വിെയിനിലെ പോയിറ്റിയേഴ്‌സ് എന്ന സ്ഥലത്താണു തിരുസഭയുടെ മഹാേവേദപാരംഗതന്‍ എന്നറിയപ്പെടുന്ന ഹിലരി ജനിച്ചത്. അക്രൈസ്തവനായിരുന്ന ഹിലരി അവിചാരിതമായി വിശുദ്ധ ബൈബിള്‍ വായിക്കാന്‍ ഇടയായി. വി. ഗ്രന്ഥത്തിലെ സത്യവചനങ്ങള്‍ അദ്ദേഹത്തിന് സത്യദൈവത്തെ കാട്ടിക്കൊടുത്തു. ഉടന്‍തന്നെ അദ്ദേഹം ക്രൈസ്തവ മതം സ്വീകരിച്ചു. താമസിയാതെ ഭാര്യയേയും മക്കളേയും അദ്ദേഹം ക്രിസ്തുമതത്തിലേക്കു ചേര്‍ത്തു. ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ ഇദ്ദേഹം മദ്ധ്യവയസ്‌കനായിരുന്നു. അല്പനാളുകള്‍ക്കുശേഷം ഹിലാരി തിരുപ്പട്ടം സ്വീകരിച്ച് വൈദികനായി. 353 ല്‍ വിശുദ്ധനെ സ്വദേശത്തെ മെത്രാനായി നിയമിച്ചു. ആര്യന്‍ പാഷണ്ഡത തഴച്ചു വളര്‍ന്ന കാലഘട്ടമായിരുന്നു അത്. അന്നത്തെ ചക്രര്‍ത്തിയായിരുന്ന കോണ്‍സ്റ്റാന്‍സിയൂസിന്റെ പിന്തുണയും അവര്‍ക്കായിരുന്നു. സംഖ്യാബലത്തില്‍ അധികമായിരുന്നഇവരുടെ നുഴഞ്ഞുകയറ്റത്തെ തടയാന്‍ പല പ്രാദേശിക സൂനഹദോസുകളിലും വിശുദ്ധന്‍ പങ്കെടുത്തു. ആര്യന്‍ പാഷണ്ഡികളെ ശക്തമായി എതിര്‍ത്തിരുന്നതിനാല്‍ അവര്‍ ചക്രവര്‍ത്തിയുടെ മുമ്പാകെ വിശുദ്ധനെതിരായി കുറ്റം ചുമത്തുകയും പ്രീജിയായിലേക്കു നാടുകടത്തുകയും ചെയ്തു. ഈ കാലത്താണു വിശുദ്ധന്‍ പരി. ത്രീത്വത്തെക്കുറിച്ചുള്ള ഒരു മഹാഗ്രന്ഥം രചിച്ചത്. കത്തോലിക്കരും ആര്യന്‍പാഷണ്ഡികളും തമ്മില്‍ മേധാവിത്വത്തിനായി സമരം ചെയ്ത സെലൂക്യാ സൂനഹദോസില്‍ വിശുദ്ധന്‍ പങ്കെടുക്കുകയും ആര്യന്‍ പാഷണ്ഡികളെ പരാജയെപ്പടുത്തുകയും ചെയ്തു. പിന്നീടു വിശുദ്ധന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍, ഇലി, ഇല്ലീരിയാ മുതലായ പ്രദേശങ്ങളില്‍ ചുറ്റി സഞ്ചരിച്ച് പാഷണ്ഡിതകള്‍ക്കെതിരെ പ്രസംഗിക്കുകയും കത്തോലിക്കാ വിശ്വാസത്തിനു പ്രാധാന്യം വരുത്തുകയും ചെയ്തു. ഏതു പ്രവൃത്തിയും ദൈവസ്തുതി ചൊല്ലി ആരംഭിച്ചിരുന്ന വിശുദ്ധന്‍ ദൈവികകാര്യങ്ങളെപ്പറ്റി രാപകല്‍ ധ്യാനിച്ചും പ്രാര്‍ത്ഥിച്ചും കൊണ്ടാണ് ജീവിച്ചിരുന്നത്. എട്ടുകൊല്ലത്തെ പ്രേഷിതവൃത്തിക്കുശേഷം തിരികെ പോയിന്റേഴ്‌സിലെത്തിയ വിശുദ്ധന്‍ 363 ല്‍ സമാധാനപൂര്‍വം മരണം പ്രാപിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/1EbBRaEd4KS6DLvxT831fV }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2020-01-13-09:40:35.jpg
Keywords: വിശുദ്ധ

12133
Category: 11
Sub Category:
Heading: യുവജനങ്ങള്‍ക്ക് വർഷങ്ങൾ നീണ്ടുനിൽക്കുന്ന വിവാഹ പരിശീലനവുമായി സ്പാനിഷ് കത്തോലിക്ക സഭ
Content: മാഡ്രിഡ്: വിവാഹമോചന നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്പെയിനിലെ യുവതീയുവാക്കൾക്ക് ഇനി മുതൽ വിവാഹത്തിന് മുന്നോടിയായി രണ്ടു മുതൽ മൂന്നു വർഷം വരെ നീണ്ടുനിൽക്കുന്ന പരിശീലനം നൽകുവാന്‍ രാജ്യത്തെ കത്തോലിക്ക സഭാനേതൃത്വത്തിന്റെ തീരുമാനം. അടുത്തിടെ വരെ വിവാഹിതരാകുന്നവർക്ക് 20 മണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന വിവാഹ പരിശീലനം നടത്തിയാൽ മതിയെന്ന നിര്‍ദ്ദേശമാണ് ഇതോടെ തിരുത്തിയെഴുതുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് 'ഓൺ ദി പാത്ത്' എന്ന പേരിലുള്ള പരിശീലനം സ്പെയിനിലെ മെത്രാൻ സമിതി പ്രഖ്യാപിച്ചത്. ദമ്പതികൾ തമ്മിലുള്ള സമ്പർക്കം, വിശ്വസ്തത, ലൈംഗീകത തുടങ്ങിയ പന്ത്രണ്ടു വിഷയങ്ങളെ ആസ്പദമാക്കിയാണ് പരിശീലനം നൽകുക. പുതിയ രീതി അവലംബിച്ചു കൊണ്ടുള്ള പരിശീലനം വിവാഹ വിളിക്ക് തയാറെടുക്കാൻ യുവതി യുവാക്കൾക്ക് സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അശ്ലീല സാഹിത്യത്തിന്റെയും വീഡിയോകളുടെയും ദൂഷ്യ ഫലങ്ങളും പരിശീലനത്തിൽ വിശദീകരിക്കും. ദമ്പതികൾ തമ്മിലുള്ള സമ്പർക്കങ്ങളിൽ നിന്നും കൂടുതൽ അടിസ്ഥാനപരമായ പരിശീലനം ആവശ്യമാണെന്നാണ് തനിക്ക് മനസ്സിലാക്കാൻ സാധിച്ചതെന്ന് കുടുംബങ്ങൾക്കും ജീവന്റെ സംരക്ഷണത്തിനുമായുള്ള മെത്രാൻ സമിതിയുടെ സബ്കമ്മിറ്റി തലവൻ മോൺസിഞ്ഞോർ മാരിയോ ഇസേറ്റ പറഞ്ഞു. ഒരു വൈദികനാകാൻ ഏഴുവർഷം പരിശീലനം നടത്തേണ്ടിവരുന്ന സാഹചര്യത്തിൽ കടുംബ ജീവിതം നയിക്കാൻ 20 മണിക്കൂർ മാത്രം പരിശീലനം നടത്തിയാൽ മതിയോയെന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. 2017ൽ നൂറിൽ 57.2 വിവാഹങ്ങളും സ്പെയിനിൽ വിവാഹമോചനത്തിൽ കലാശിച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് പുതിയ നടപടി. വിവാഹ മോചനങ്ങൾ എളുപ്പമാക്കി സോഷ്യലിസ്റ്റ് ഗവൺമെന്റ് നടപ്പിലാക്കിയ നയങ്ങളാണ് വിവാഹമോചന നിരക്ക് വർദ്ധിക്കാൻ കാരണമായതെന്ന് നിരീക്ഷിക്കപ്പെടുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/8790M9OzEPmCwzS9bst7yz }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-13-10:17:00.jpg
Keywords: സ്പെ, സ്പാനി

12134
Category: 10
Sub Category:
Heading: അമേരിക്കയുടെ പുതിയ ആകാശ സേന വെഞ്ചിരിച്ച ബൈബിള്‍ ഏറ്റുവാങ്ങി
Content: വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കയില്‍ പുതുതായി രൂപീകരിച്ച ആകാശ സേനക്ക് (യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പേസ് ഫോഴ്സ്) ഉപയോഗിക്കുവാനുള്ള ബൈബിള്‍ വാഷിംഗ്‌ടണ്‍ നാഷ്ണല്‍ കത്തീഡ്രലില്‍ വെഞ്ചരിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ക്ക് യു.എസ് ആംഡ് ഫോഴ്സിന്റേയും ഫെഡറല്‍ മിനിസ്ട്രിയുടേയും എപ്പിസ്കോപ്പല്‍ മെത്രാനായ റവ. കര്‍ദ്ദിനാള്‍ കാല്‍ റൈറ്റ് നേതൃത്വം നല്‍കി. നാഷ്ണല്‍ കത്തീഡ്രലിലെ ഡീനായ റാന്‍ഡോള്‍ഫ് മാര്‍ഷല്‍ ഹോല്ലെരിത്ത്, യു.എസ് എയര്‍ഫോഴ്സ് മേജര്‍ ജനറലും ചാപ്ലൈനുമായ സ്റ്റീവന്‍ എ ഷായിക്ക് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ലോക പ്രസിദ്ധിയാര്‍ജിച്ച വാഷിംഗ്‌ടണിലെ ബൈബിള്‍ മ്യൂസിയം സംഭാവന ചെയ്ത കിംഗ് ജെയിംസ് ബൈബിള്‍ ആയിരിക്കും പുതിയ ആകാശ സേനയുടെ ഔദ്യോഗിക ബൈബിള്‍. ദൈവം തിന്മയുടെ മേലും, ജീവന്‍ മരണത്തിന്റെ മേലും, സ്നേഹം വിദ്വേഷത്തിന്റെ മേലും വിജയിക്കുന്നിടമായിരിക്കണം അവസാന അതിര്‍ത്തിയെന്ന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള വഴികാട്ടിയും സംരക്ഷണവുമാകട്ടെ ഈ ബൈബിളെന്ന് ആകാശ സേനയുടെ ബൈബിള്‍ വെഞ്ചരിച്ചുകൊണ്ട് റവ. കര്‍ദ്ദിനാള്‍ കാള്‍ റൈറ്റ് പറഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട പ്രതിരോധ ബില്ലില്‍ ഉള്‍പ്പെട്ടിരുന്ന യു.എസ് സ്പേസ് ഫോഴ്സ് അമേരിക്കന്‍ മിലിട്ടറിയുടെ ആറാം വിഭാഗമായി ഇക്കഴിഞ്ഞ ഡിസംബറിലാണ് രൂപീകൃതമാകുന്നത്. ജിപിഎസിന് ഉപയോഗിക്കുന്ന ഉപഗ്രഹം, വാര്‍ത്താ വിനിമയം, മിസൈല്‍ പ്രതിരോധം തുടങ്ങിയവ പോലെയുള്ള മേഖലകളിലെ അമേരിക്കയുടെ താത്പര്യാര്‍ത്ഥമാണ് യു.എസ് സ്പേസ് ഫോഴ്സ് രൂപീകരിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/8790M9OzEPmCwzS9bst7yz }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-13-11:18:43.jpg
Keywords: അമേരിക്ക, ബൈബി

12135
Category: 5
Sub Category:
Heading: വിശുദ്ധ ദേവസഹായം പിള്ള
Content: പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന്, തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തിൽ നിന്നാണ് പിള്ള യേശുക്രിസ്തുവിനെ കുറിച്ച് കേട്ടറിഞ്ഞത്. തുടർന്ന്, തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. അറിഞ്ഞ ക്രിസ്തുവിനെ പ്രഘോഷിക്കാതിരിക്കാന്‍ പിള്ളയ്ക്കു സാധിച്ചില്ല. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചു. ഇത് രാജസേവകരുടെയും പിള്ളയുടെ സഹപ്രവര്‍ത്തകരുടെയും കോപം ജ്വലിപ്പിച്ചു. നമ്പൂതിരിമാരെ വെറുത്തിരുന്ന രാമയ്യന്‍ ദളവയുടെ കൂടി സഹായത്തോടെ പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി രാജദ്രോഹക്കുറ്റം ചാര്‍ത്തി രാജസമക്ഷം അവതരിപ്പിച്ചു. ‘ജീവന്‍ വേണമെങ്കില്‍ ക്രിസ്തുവിനെ ഉപേക്ഷിക്കുക.’ രാജാവ് ഉത്തരവിട്ടു. പ്രാണനെക്കാള്‍ ക്രിസ്തുവിനെ സ്നേഹിച്ച പിള്ള പക്ഷേ, ക്രിസ്തുവിനൊപ്പം നിന്നു. പിള്ളയുടെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം. 1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലെ ഒരു പാറയില്‍ കൊണ്ടു ചെന്നുനിര്‍ത്തി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി. അങ്ങനെ ധീരരക്തസാക്ഷിത്വം വരിച്ചു. ചങ്ങലകളാൽ ബന്ധിക്കപ്പെട്ട നിലയിൽ മുട്ടിൽ നിന്നു് പ്രാർത്ഥിക്കുന്ന ദേവസഹായം പിള്ളയുടെ പെയിന്‍റിംഗ് ഇന്നും അദ്ദേഹത്തിന്റെ വീരോചിത വിശ്വാസ സാക്ഷ്യത്തെ എടുത്തുക്കാട്ടുന്നു. 2004-ൽ, ഭാരത മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശചെയ്തു. ദേവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ 2-ന് കത്തോലിക്ക സഭ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. അന്നത്തെ വിശുദ്ധരുടെ നാമകരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ, ഇന്ത്യന്‍ മനഃസാക്ഷിയുടെയും തമിഴിന്റെയും പ്രതീകമായാണ് ദേവസഹായം പിള്ളയെ വിശേഷിപ്പിച്ചത്. 2022 മെയ് 15നു പതിനായിരങ്ങളെ സാക്ഷിയാക്കി ഫ്രാന്‍സിസ് പാപ്പ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സൂഫണിലെ ബിഷപ്പായിരുന്ന ബാര്‍ബാസിമാസ് 2. സ്കോട്ട്ലന്‍റിലെ കെന്‍റിജേണ്‍ മൂങ്കോ (സിന്‍റെയിറന്‍) 3. മിലാനിലെ ബിഷപ്പ് ആര്യന്‍ ഒസ്റ്ററ ഗോത്ത്സിനെ ഭയന്ന്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്ക് പലായനം ചെയ്ത ദാഷിയൂസ് 4. കാന്‍റര്‍ബറി ബിഷപ്പായ ദേവൂസ് ഡേഡിത് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/8790M9OzEPmCwzS9bst7yz }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2020-01-14-03:15:10.jpg
Keywords: രക്തസാ

12136
Category: 18
Sub Category:
Heading: ക്രിസ്തു രൂപം നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി
Content: ബംഗളൂരു: കര്‍ണാടകയിലെ കനകപുരയില്‍ ക്രിസ്തു രൂപം നിര്‍മിക്കുന്നതിനെതിരേ പ്രതിഷേധവുമായി ബിജെപിയും ആര്‍എസ്എസ് അടക്കമുള്ള ഹിന്ദുസംഘടനകളും രംഗത്ത്. കപാലിബേട്ടയില്‍ 114 അടി ഉയരമുള്ള ക്രിസ്തുരൂപം നിര്‍മിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറാണ്. ഇതിനെതിരെയാണ് രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് വര്‍ഗ്ഗീയ പ്രചരണവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹിന്ദു ജാഗരണ്‍ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നിരിന്നു. കപാലിബേട്ട എന്നും മുനേശ്വര ബേട്ട എന്നും അറിയപ്പെടുന്ന കുന്നിന്‍പ്രദേശത്തിന്റെ പേര് യേശുബേട്ട എന്നാക്കി മാറ്റാന്‍ ശിവകുമാര്‍ ശ്രമിക്കുകയാണെന്നു ബിജെപി നേതാവും മുന്‍ മന്ത്രിയുമായ സി.പി. യോഗേശ്വര്‍ ആരോപിച്ചു. യേശുക്രിസ്തുവിനെയല്ല, ക്രിസ്തുവിന്റെ പേരില്‍ നടക്കുന്ന മതപരിവര്‍ത്തനത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നു ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട് പറഞ്ഞു. ഹാരോബെലെ ഗ്രാമത്തിലെ കപാലിബേട്ടയില്‍ ഡി.കെ. ശിവകുമാറിന്റെ ചെലവില്‍ വാങ്ങിയ സ്ഥലത്താണ് ക്രിസ്തുപ്രതിമ നിര്‍മിക്കുന്നത്. 2019 ഡിസംബറില്‍ ഇതിന്റെ ശിലാസ്ഥാപനം ശിവകുമാര്‍ നടത്തിയിരിന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും കൈമാറി. എന്നാല്‍, സ്ഥലം സര്‍ക്കാരിന്റേതാണെന്നാണു റവന്യു മന്ത്രി ആര്‍. അശോക് അവകാശപ്പെടുന്നത്. അതേസമയം നിലപാടില്‍ ഉറച്ചു ക്രിസ്തുരൂപം നിര്‍മ്മിക്കുവാന്‍ ഒരുങ്ങുകയാണ് ഡികെ ശിവകുമാര്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/8790M9OzEPmCwzS9bst7yz }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-14-04:04:31.jpg
Keywords: ബിജെപി, ആര്‍എസ്‌എസ്

12137
Category: 11
Sub Category:
Heading: ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന് പുതിയ നേതൃത്വം
Content: കോട്ടയം: കോട്ടയം അതിരൂപത ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലിബിന്‍ പാറയില്‍ ചെറുകരയാണ് പ്രസിഡന്റ്, ബോഹിത് നാക്കോലിക്കരയില്‍ പടമുഖം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജോസുകുട്ടി താളിവേലില്‍ നീറിക്കാട് (വൈസ് പ്രസിഡന്റ്), ആല്‍ബര്‍ട്ട് കൊച്ചുപറന്പില്‍ തിരൂര്‍ (മലബാര്‍ റീജണ്‍ വൈസ് പ്രസിഡന്റ്), അച്ചു പെരുന്പളത്തുശേരില്‍ കുമരകം, അമല്‍ വെട്ടിക്കാട്ടില്‍ പൂക്കയം (ജോ.സെക്രട്ടറിമാര്‍) അനിറ്റ് കിഴക്കേആക്കല്‍ കുറ്റൂര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
Image: /content_image/India/India-2020-01-14-03:56:00.jpg
Keywords: ക്നാ

12138
Category: 1
Sub Category:
Heading: താൽ അഗ്നിപർവ്വത സ്‌ഫോടനം: ദേവാലയങ്ങളും സെമിനാരികളും തുറന്നുകൊടുത്ത് കത്തോലിക്ക സഭ
Content: മനില: ഫിലിപ്പീൻസിൽ താൽ അഗ്നിപര്‍വ്വത സ്ഫോടന ഭീഷണിയെ തുടര്‍ന്നു ഭവനങ്ങള്‍ ഒഴിഞ്ഞ് പലായനം ചെയ്യേണ്ട വന്ന ജനങ്ങള്‍ക്ക് ആശ്രയ കേന്ദ്രമായി രാജ്യത്തെ കത്തോലിക്ക ദേവാലയങ്ങളും സെമിനാരികളും. ഇന്നലെ (ജനുവരി 13) വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം മൂവായിരത്തോളം ആളുകൾക്ക് മനില അതിരൂപത വിവിധ രീതിയിൽ സഹായം നൽകിയിട്ടുണ്ട്. അതിരൂപതയിലെ ദേവാലയങ്ങൾ മിക്കതും ജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്. ഫിലിപ്പീൻസിലെ തഗേയ്ത്ത നഗരത്തിൽ സ്ഥിതിചെയ്യുന്ന ഡിസൈൻ വേൾഡ് സെമിനാരി അപകട ഭീഷണിയെ തുടര്‍ന്നു പലായനം ചെയ്ത ജനങ്ങള്‍ക്കു താമസിക്കുവാന്‍ കാര്യാലയം വിട്ടുനല്‍കി. ആർക്കെങ്കിലും അഗ്നിപർവ്വത സ്ഫോടനം മൂലം തഗേയ്ത്തയിൽ താമസിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ഡിസൈൻ വേൾഡ് സെമിനാരിയുടെ വാതിൽ എപ്പോഴും തുറന്നു കിടക്കുമെന്ന് സെമിനാരിയുടെ ചുമതലയുള്ള ഫാ. റഡോൾഫ് കരീനോ ഫ്ലോറസ് പറഞ്ഞു. മനിലയ്ക്കു തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന താല്‍ അഗ്‌നിപര്‍വതത്തില്‍നിന്നു ചാരവും പുകയും വമിച്ചു ലാവാ പ്രവാഹവും ആരംഭിച്ചതോടെയാണ് ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഏകദേശം ഇരുപതിനായിരത്തിലധികം ആളുകളെ ഇതിനോടകം അഗ്നിപർവതത്തിന് സമീപത്തു നിന്നും മാറ്റി താമസിപ്പിച്ചിട്ടുണ്ട്. സ്ഫോടന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നിരവധി സ്കൂളുകളും, ഓഫീസുകളും, മനിലയിലെ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ അടച്ചിട്ടിരിക്കുകയാണ്. അതേസമയം നിലവിലെ അപകടമായ സാഹചര്യത്തിനു മാറ്റമുണ്ടാകാനായി സഭാനേതൃത്വം പ്രാർത്ഥനകൾക്ക് ആഹ്വാനം ചെയ്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/8790M9OzEPmCwzS9bst7yz }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-14-05:19:04.jpg
Keywords: തുറന്ന, ഫിലി

12139
Category: 18
Sub Category:
Heading: എല്ലാ മനുഷ്യനും ജീവിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കണം: ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി
Content: കൊല്ലം: ജാതിമത ഭേദമന്യേ സഹോദരങ്ങളെപ്പോലെ ജീവിക്കുവാനുള്ള അവസ്ഥ സംജാതമാകണമെന്ന് കെ.സി.ബി.സി ഫാമിലി കമ്മീഷൻ ഡയറക്ടർ ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി. ജീവനെ അതിന്റെ എല്ലാ മേഖലകളിലും സംരക്ഷിക്കുക എന്നുള്ളത് പ്രോലൈഫ് ദൗത്യമാണ്. എല്ലാ മനുഷ്യനും ജീവിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കണം. കെ.സി.ബി.സി. പ്രോലൈഫ് സമിതി തിരുവനന്തപുരം മേഖലാ കൺവൻഷൻ കൊല്ലം രൂപതാ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. പ്രകൃതി സംരക്ഷണവും മനുഷ്യാവകാശ സംരക്ഷണവും പ്രോലൈഫിന്റെ പ്രവർത്തന മേഖലയിലുൾപ്പെടുന്നുവെന്നും, അതറിഞ്ഞു പ്രവർത്തിക്കുവാൻ ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ.സി.ബി.സി. പ്രോലൈഫ് തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ആന്റണി പത്രോസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.സി.ബി.സി. പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് സാബു ജോസ് മുഖ്യ പ്രഭാഷണം നടത്തി. ആനിമേറ്റർ ജോർജ് എഫ്.സേവ്യർ വലിയവീട്, കെ.ആർ.എൽ.സി.സി. ഫാമിലി കമ്മീഷൻ സെക്രട്ടറിയും തിരുവനന്തപുരം ലത്തീൻ അതിരൂപത ഫാമിലി അപ്പോസ്റ്റലേറ്റ് ഡിറക്ടറുമായ ഫാ.എ.ആർ.ജോൺ, കെ.സി.ബി.സി. പ്രോലൈഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മച്ചൻ ചക്കുപുരക്കൽ, മേഖല സെക്രട്ടറി വൈ.സാമുവേൽ വടക്കേക്കുറ്റി, ട്രഷറർ ഇഗ്‌നേഷ്യസ് വിക്ടർ, നെയ്യാറ്റിൻ കര രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ.ജോസഫ് രാജേഷ്, തിരുവനതപുരം മലങ്കര അതിരൂപത ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ ഡൊമിനിക് സാവിയോ, കൊല്ലം രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ.ജോൺ ബ്രിട്ടോ, മാവേലിക്കര മലങ്കര രൂപത ഡയറക്ടർ ഫാ.ജോസഫ് ജോർജ് സദനം എന്നിവർ സംസാരിച്ചു. പാറശ്ശാല, നെയ്യാറ്റിൻകര, തിരുവനന്തപുരം ലത്തീൻ, മലങ്കര അതിരൂപതകൾ, കൊല്ലം രൂപത, പുനലൂർ രൂപത, മാവേലിക്കര രൂപത എന്നിവടങ്ങളിൽ നിന്നുള്ള സിസ്റ്റേഴ്സ് അല്മായ പ്രതിനിധികളും കൺവെൻഷനിൽ പങ്കെടുത്തു.
Image: /content_image/India/India-2020-01-14-05:54:53.jpg
Keywords: കുഞ്ഞ, ജീവ