Contents

Displaying 11771-11780 of 25158 results.
Content: 12090
Category: 10
Sub Category:
Heading: ഡമാസ്കസിലെ കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിച്ച് റഷ്യന്‍ സിറിയന്‍ പ്രസിഡന്‍റുമാര്‍
Content: ഡമാസ്കസ്: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍- ആസാദും ഡമാസ്കസിലെ അന്ത്യോഖ്യന്‍ ഓര്‍ത്തഡോക്സ് സഭ (ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റ് ഓഫ് അന്ത്യോഖ് ആന്‍ഡ്‌ ഓള്‍ ദി ഈസ്റ്റ്) ആസ്ഥാനവും ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ഏറ്റവും പുരാതന ദേവാലയങ്ങളില്‍ ഒന്നുമായ ഡമാസ്കസിലെ മരിയാമൈറ്റ് കത്തീഡ്രലും സന്ദര്‍ശിച്ചു. ഉന്നത അധികാരികളുടെയും വൈദികരുടെയും അകമ്പടിയോടെ പാത്രിയാര്‍ക്കീസ് ജോണ്‍ എക്സ് ഇരു രാഷ്ട്ര തലവന്മാരേയും സ്വീകരിച്ചു. ഇന്നലെയായിരിന്നു സന്ദര്‍ശനം നടന്നത്. പാത്രിയാര്‍ക്കീസിന്റെ നേതൃത്വത്തില്‍ സമാധാനത്തിനു വേണ്ടി നടത്തിയ പ്രാര്‍ത്ഥനയില്‍ ഇരുവരും പങ്കെടുത്തുവെന്ന്‍ സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ ക്രിസ്തുമസ് ദിനമായ ജനുവരി ഏഴിനായിരുന്നു സന്ദര്‍ശനമെന്ന ആകസ്മികതയും പുടിന്റെ സിറിയന്‍ സന്ദര്‍ശനത്തിനുണ്ട്. സിറിയയിലെ റഷ്യന്‍ സൈനികര്‍ക്ക് പുടിന്‍ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നതും ഇരു നേതാക്കളും മരിയാമൈറ്റ് കത്തീഡ്രല്‍ സന്ദര്‍ശിക്കുന്ന ചിത്രവും സിറിയയുടെ ദേശീയ വാര്‍ത്ത ഏജന്‍സിയായ സന (എസ്.എ.എന്‍.എ) പുറത്തുവിട്ടു. വിശുദ്ധ സ്നാപക യോഹന്നാനെ അടക്കം ചെയ്തിരിക്കുന്ന സ്ഥലവും പുടിന്‍ സന്ദര്‍ശിച്ചു. വ്യോമാക്രമണത്തെ തുടര്‍ന്ന്‍ ഇറാനും, അമേരിക്കയും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റിന്റെ അപ്രതീക്ഷിത സിറിയന്‍ സന്ദര്‍ശനം ഏറെ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
Image: /content_image/News/News-2020-01-08-09:33:33.jpg
Keywords: പുടി
Content: 12091
Category: 11
Sub Category:
Heading: അക്രമണോത്സുകത പൈശാചികതയുടെ ഭാഗം, യുവജനങ്ങള്‍ക്കിടയില്‍ സാത്താനികതയോടുള്ള ആഭിമുഖ്യം കൂടുന്നു: ഭൂതോച്ചാടകന്റെ മുന്നറിയിപ്പ്
Content: റോം: സാത്താന്‍ ആരാധന യുവജനങ്ങൾക്കിടയില്‍ സാധാരണമായി കൊണ്ടിരിക്കുകയാണെന്നും, അക്രമണോത്സുക സാത്താനികതയെന്ന പകര്‍ച്ചവ്യാധി യുവജനങ്ങളെ പിടികൂടിയിരിക്കുകയാണെന്നും ഇത് സമൂഹത്തിന്റെ തകര്‍ച്ചക്ക് കാരണമായേക്കുമെന്നുള്ള അപായ സൂചനയുമായി ഇറ്റലിയിലെ സുപ്രസിദ്ധ ഭൂതോച്ചാടകന്‍ രംഗത്ത്. ഇത് വെറുമൊരു ഭയമല്ലെന്നും വലിയൊരു അപകടമാണെന്നും, അക്രമണോത്സുകത യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇതിനെ കുറച്ചു കാണരുതെന്നും കത്തോലിക്ക ഓണ്‍ലൈന്‍ മാധ്യമമായ ‘ക്രക്സ്’നു നല്‍കിയ അഭിമുഖത്തില്‍ ഇറ്റലിയിലെ അന്‍കോണ-ഒസിമോ അതിരൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനും ഡൊമിനിക്കന്‍ വൈദികനുമായ ഫാ. ഫ്രാങ്കോയിസ് ഡെര്‍മൈന്‍ പറഞ്ഞു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഭൂതോച്ചാടന രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ് അദ്ദേഹം. മതനിരപേക്ഷത അവശേഷിപ്പിച്ച ശൂന്യതയാണ് അക്രമണോത്സുക സാത്താനികത നികത്തിയിരിക്കുന്നതെന്നു അദ്ദേഹം നിരീക്ഷിക്കുന്നു. മതനിരപേക്ഷതക്ക് പുറമേ, കുടുംബഛിദ്രം, സാത്താനിക സാഹിത്യത്തിന്റേയും വീഡിയോ ഗെയിമിന്റേയും കുട്ടികള്‍ക്കിടയിലെ പ്രചരണം തുടങ്ങിയവയാണ് അക്രമണോത്സുക സാത്താനികതയുടെ കാരണങ്ങളായി ഫാ. ഡെര്‍മൈന്‍ ചൂണ്ടിക്കാട്ടുന്നത്. വിവിധ പ്രശ്നങ്ങളാൽ വീർപ്പുമുട്ടുന്ന സഭയെ ഒരു ബദലായി കാണാത്ത യുവത്വം മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയും ഇത് പലപ്പോഴും സാത്താന്‍ ആരാധനയില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. കുടുംബ കലഹം കുട്ടികളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്നുണ്ടെന്നും ഇത്തരം കുട്ടികള്‍ സാത്താന്‍, ശക്തി നല്‍കുമെന്ന വാഗ്ദാനത്തില്‍ വീഴുന്നുണ്ടെന്നും ഫാ. ഡെര്‍മൈന്‍ പറഞ്ഞു. സ്വന്തം കുടുംബത്തില്‍ നിന്നും സ്നേഹം ലഭിച്ചാല്‍ കുട്ടികള്‍ ഇത്തരത്തില്‍ വഴിതെറ്റിപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നെറ്റിന്റെ വര്‍ദ്ധിച്ച ഉപയോഗവും, സാത്താനിക പരാമര്‍ശമുള്ള വീഡിയോ ഗെയിമുകളും കുട്ടികളില്‍ പൈശാചികതയോടുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ‘ചാര്‍ളി, ചാര്‍ളി ചലഞ്ച്’ എന്ന ഗെയിമിനു ഇതുമായി ബന്ധമുണ്ടെന്നും പൈശാചികതയുമായി ബന്ധമുണ്ടെന്ന് ഈ ഗെയിമില്‍ പങ്കെടുത്തവര്‍ സമ്മതിച്ചിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ‘എ ചില്‍ഡ്രന്‍സ് ബുക്ക് ഓഫ് ഡെമണ്‍’ എന്ന ഗ്രന്ഥത്തെയും സാത്താനികതയുടെ സാധാരണവത്കരണത്തെ ചൂണ്ടിക്കാട്ടുന്നതിനായി അദ്ദേഹം പരാമര്‍ശിച്ചു. ആരോണ്‍ ലെയിട്ടണ്‍ എന്ന പൈശാചികകൃത്യങ്ങളുടെ പ്രചാരകനാണ് ഇതിന്റെ പിന്നിലെന്നും, മന്ത്രങ്ങളും അടയാളങ്ങളും വഴി സാത്താനെ വിളിച്ചുവരുത്തുവാന്‍ കുട്ടികളെ സഹായിക്കുന്നതാണ് ഈ ഗ്രന്ഥമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ സാത്താനിക ടെമ്പിളിന്റെ സഹ സ്ഥാപകനായ ലൂസിയന്‍ ഗ്രീവ്സ്, ഫാ. ഡെര്‍മൈന്റെ വിടുതല്‍ ശുശ്രൂഷകള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. അടുത്തിടെ 'ബാധയല്ല, പ്രലോഭനമാണ് സാത്താന്റെ ഏറ്റവും വലിയ പ്രവര്‍ത്തന'മെന്ന് ഫാ. ഡെര്‍മൈന്‍ അഭിപ്രായപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു.
Image: /content_image/News/News-2020-01-08-11:25:10.jpg
Keywords: പിശാച, സാത്താ
Content: 12092
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവര്‍ക്കു സംവരണം: വാദം ഉടന്‍ കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റീസ്
Content: ന്യൂഡല്‍ഹി: ദളിത് ക്രൈസ്തവര്‍ക്കു കൂടി സംവരണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ എത്രയും വേഗം വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റീസ് ബോബ്‌ഡെ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണവും നിലപാടും ലഭിച്ച ശേഷം പരമോന്നതകോടതി തുടര്‍വാദം കേള്‍ക്കും. പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണ ആനുകൂല്യം ഈ വിഭാഗങ്ങളില്‍ നിന്നു ക്രൈസ്തവമതം സ്വീകരിച്ചവര്‍ക്കുകൂടി അനുവദിക്കണമെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. പട്ടികവിഭാഗത്തില്‍ നിന്നു മതംമാറിയ ദളിത് െ്രെകസ്തവരെക്കൂടി പട്ടികവിഭാഗക്കാരായി അംഗീകരിക്കണം. പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ െ്രെകസ്തവ വിശ്വാസം സ്വീകരിച്ചാലും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലാണു തുടരുന്നത്. മതംമാറിയാലും പിന്നോക്കാവസ്ഥയില്‍ മാറ്റം വരുന്നില്ല. ദളിതരായ ഏകദേശം 1.6 കോടി െ്രെകസ്തവര്‍ ഈ ദുരവസ്ഥയില്‍ തുടരുകയാണെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വിശദീകരിച്ചു. 1950ലെ പട്ടികജാതിക്കാര്‍ക്കായുള്ള ഭരണഘടനാ ഉത്തരവിലെ മൂന്നാമത്തെ ഖണ്ഡികയിലുള്ള 'ഹിന്ദു, സിക്ക്, ബുദ്ധമതം എന്നിവയല്ലാത്ത മതങ്ങളില്‍പ്പെട്ടവര്‍ പട്ടികജാതിക്കാരാകില്ല' എന്ന വിവാദമായ ഭാഗം ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് എതിരാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ 14, 15, 16, 25 അനുച്ഛേദങ്ങളുടെ ലംഘനമാണിത്. ദളിതരായ സിക്കുകാര്‍ക്ക് 1956ലും ബുദ്ധമതക്കാര്‍ക്ക് 1990ലും പ്രസിഡന്റിന്റെ ഉത്തരവില്‍ ഭേദഗതി വരുത്തിയാണു പട്ടികജാതി സംവരണം നല്‍കിയതെന്നും ഹര്‍ജി വിശദീകരിച്ചു. ഈ വിഭാഗക്കാരുടെ പിന്നോക്കാവസ്ഥ അംഗീകരിക്കുന്നുവെങ്കില്‍ െ്രെകസ്തവരെ ഒഴിവാക്കിയതു വിവേചനപരവും അനീതിയുമാണ്. മതപരമായ പരിഗണന ഒഴിവാക്കി ദളിതരായ എല്ലാവര്‍ക്കും ഒരുപോലെ പട്ടികജാതി സംവരണം നല്‍കേണ്ടതു ഭരണഘടനാനുസൃതമാണെന്നും ഹര്‍ജി പറയുന്നു.
Image: /content_image/India/India-2020-01-09-04:49:16.jpg
Keywords: ദളിത
Content: 12093
Category: 1
Sub Category:
Heading: യുക്രൈന്‍ വിമാന അപകടത്തിലും ഓസ്ട്രേലിയയിലെ അഗ്നിബാധയിലും ദുഃഖമറിയിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഇറാന്‍റെ തലസ്ഥാന നഗരമായ ടെഹ്റാനു സമീപം ഉണ്ടായ വിമാന അപകടത്തിലും ഓസ്ട്രേലിയയെ ഞെരുക്കി കൊണ്ടിരിക്കുന്ന കാട്ടുതീയിലും ദുഃഖം രേഖപ്പെടുത്തി കൊണ്ട് ഫ്രാന്‍സിസ് പാപ്പ. വിമാനാപകടത്തില്‍ മരണമടഞ്ഞ എല്ലാവരെയും ദൈവികകാരുണ്യത്തിനായി സമര്‍പ്പിക്കുകയും, ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കുന്നുവെന്നും ദുരന്തത്തിന്‍റെ ക്ലേശങ്ങള്‍ അനുഭവിക്കുന്ന സകലരെയും ദൈവം സമാശ്വസിപ്പിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ സന്ദേശത്തില്‍ കുറിച്ചു ടെഹ്റാനില്‍നിന്നും പറന്നുയര്‍ന്ന യുക്രൈനിന്‍റെ ബോയിങ് 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 176-പേരാണ് ആകെ മരണമടഞ്ഞത്. തെക്കു-കിഴക്കന്‍ ഓസ്ട്രേലിയന്‍ തീരങ്ങളെ സാരമായി ബാധിച്ച വരള്‍ച്ചയിലും കാട്ടുതീയിലും ദുഃഖിക്കുന്ന ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇന്നലെ ബുധനാഴ്ച വത്തിക്കാനില്‍ സമ്മേളിച്ച പ്രതിവാര പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തില്‍ ഓര്‍മ്മിപ്പിച്ചു. അഗ്നിബാധയുടെ കെടുതികളും അതിനെ തുടര്‍ന്നുണ്ടായ അത്യുഷ്ണവും, വരള്‍ച്ചയും അനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അവരുടെ ചാരത്തു തന്‍റെ ആത്മീയ സാമീപ്യമുണ്ടെന്നും പാപ്പ പ്രസ്താവിച്ചു.
Image: /content_image/News/News-2020-01-09-05:37:44.jpg
Keywords: പാപ്പ
Content: 12094
Category: 18
Sub Category:
Heading: പഴയങ്ങാടി ദേവാലയത്തിലെ കപ്യാര്‍ എഴുപതുകാരി ത്രേസ്യ
Content: വേലൂര്‍: ദേവാലയ ശുശ്രൂഷി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ഏവരുടെയും മനസില്‍ വരുക പുരുഷന്മാരായിരിക്കും. എന്നാല്‍ ഈ കണക്കുകൂട്ടലിനെ തെറ്റിച്ചുകൊണ്ട് ശ്രദ്ധേയയാകുകയാണ് എഴുപതുകാരിയായ ത്രേസ്യ. ജര്‍മന്‍ മിഷനറി അര്‍ണോസ് പാതിരി ആദ്യമായെത്തിയതും കുര്‍ബാനയര്‍പ്പിച്ചതുമായ പഴയങ്ങാടി സെന്റ് സെബാസ്റ്റ്യാന്‍സ് പള്ളിയിലെ വനിതാ കപ്യാരായി നാട്ടുകാരുടെ പ്രിയപ്പെട്ട ത്രേസ്യച്ചേടത്തി 8 വര്‍ഷമായി സേവനം ചെയ്യുന്നു. പുരുഷന്‍മാര്‍ മാത്രം ചെയ്തുവന്നിരുന്ന ദേവാലയ ശുശ്രൂഷി എന്ന ജോലി ഏറ്റെടുക്കുവാനുള്ള നിശ്ചയദാര്‍ഢ്യം ത്രേസ്യയ്ക്കുണ്ടായിരിന്നു. ജോലി ഭാരം ഇരട്ടിച്ചതോടെ കപ്യാരാകാന്‍ ആരുണ്ട് എന്ന വികാരി ഫാ. ജോണ്‍ മുളയ്ക്കന്റെ ചോദ്യത്തിനു മുന്നില്‍, അരനൂറ്റാണ്ടുകാലത്തെ മതബോധന രംഗത്തെ അധ്യാപക പരിചയമുള്ള ഇവര്‍ തയാറാവുകയായിരുന്നു. 150 കടുംബങ്ങള്‍ ഉള്ള ഇടവകയില്‍ 8 വര്‍ഷം മുന്‍പ് കപ്യാര്‍ സ്ഥാനമൊഴിഞ്ഞതോടെയാണു ത്രേസ്യ വരുന്നത്. പുലര്‍ച്ചെ 4.15ന് ഉറക്കമുണരുന്ന ത്രേസ്യ തനിച്ച് മുക്കാല്‍ കിലോമീറ്ററോളം വയല്‍ വരമ്പിലൂടെ നടന്നുവന്നാണു 5ന് പള്ളിമണി മുഴക്കുന്നത്. സന്ധ്യയ്ക്ക് ഏഴു മണിയോടെ വീണ്ടുമെത്തി മണിമുഴക്കും. മഴയായാലും മഞ്ഞായാലും ഇതു മുടക്കില്ല. പള്ളിയിലെ കൂദാശകള്‍ക്കും ഇടവകയിലെ സംസ്‌കാര ചടങ്ങുകള്‍, വീട് വെഞ്ചിരിപ്പ് എന്നിവയടക്കമുള്ള ചടങ്ങുകള്‍ക്കെല്ലാം വൈദികനു സഹായിയായി കപ്യാര്‍ മേരി ഒപ്പമുണ്ട്. സഹോദരന്‍ ദേവസിയുടെ സംസ്‌കാരചടങ്ങുകളില്‍ നിറകണ്ണുകളോടെയാണെങ്കിലും നിറഞ്ഞ മനസാന്നിധ്യത്തോടെയാണ് ഇവര്‍ കപ്യാരുടെ ജോലി നിര്‍വഹിച്ചത്. തൊഴിലുറപ്പ് തൊഴിലാളി കൂടിയാണ് ഈ വനിത കപ്യാര്‍.
Image: /content_image/India/India-2020-01-09-06:26:22.jpg
Keywords: വനിത, സ്ത്രീ
Content: 12095
Category: 14
Sub Category:
Heading: ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ വിശ്രമ ജീവിതം എങ്ങനെ: ശ്രദ്ധയാകര്‍ഷിച്ച് ടെലിവിഷന്‍ പ്രോഗ്രാം
Content: എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സംഭാഷണ ശകലങ്ങൾ ഉൾക്കൊള്ളിച്ച് ജർമ്മൻ മാധ്യമപ്രവർത്തകനായ ടാസിലോ ഫോർച്ചീമർ ഒരുക്കിയ പ്രോഗ്രാം ശ്രദ്ധനേടുന്നു. ബവേറിൻ ടെലിവിഷൻ നെറ്റ്‌വർക്ക് 'BR24' സംപ്രേഷണം ചെയ്ത മുപ്പതു മിനിറ്റ് ദൈര്‍ഖ്യമുള്ള പരിപാടിയില്‍ പാപ്പയുടെ വിശ്രമ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കാര്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 2013ൽ സ്ഥാനത്യാഗം ചെയ്തതിനു ശേഷം പൊതു ചടങ്ങുകളിൽ പാപ്പ പ്രത്യക്ഷപ്പെടാറില്ല. ഈ സാഹചര്യത്തില്‍ ഒരുക്കിയ പ്രോഗ്രാമിന് ഏറെ സ്വീകാര്യതയാണ് വിശ്വാസി സമൂഹത്തില്‍ നിന്ന്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബെനഡിക്റ്റ് പാപ്പ ദുർബലമായ ശബ്ദത്തിലാണ് സംസാരിക്കുന്നതെന്നും, വളരെയധികം ബുദ്ധിമുട്ടിയാണ് നടക്കുന്നതെന്നും ടാസിലോ ഫോർച്ചീമർ പ്രോഗ്രാമിനിടയിൽ വിവരിക്കുന്നുണ്ട്. പണ്ട് തനിക്ക് നല്ല ശബ്ദം ഉണ്ടായിരുന്നുവെന്നും, അത് നഷ്ടപ്പെട്ട് പോയെന്ന് പാപ്പ പറഞ്ഞതായും ടാസിലോ ഫോർച്ചീമർ പറയുന്നു. ബെനഡിക്ട് പാപ്പയ്ക്ക് ഏതാനും നാളുകൾക്കു മുന്‍പ് വരെ ഉണ്ടായിരുന്ന ശാരീരികമായ കരുത്തിൽ കുറവ് വന്നതായി അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിനും വെളിപ്പെടുത്തി. വരുന്ന ഏപ്രിൽ മാസം തൊണ്ണൂറ്റിമൂന്നാം വയസ്സിലേക്ക് പ്രവേശിക്കുന്ന ബനഡിക്ട് മാർപാപ്പ ശാരീരിക അവശതകൾക്കിടയിലും ദൈനംദിന കാര്യങ്ങൾക്ക് വേണ്ടിയുള്ള സമയക്രമം പാലിക്കുന്നതിൽ ശ്രദ്ധാലുവാണ്. വിശുദ്ധ കുർബാനയോടു കൂടിയാണ് പാപ്പ ഓരോ ദിവസവും ആരംഭിക്കുന്നതെന്ന്‍ പരിപാടിയില്‍ പ്രതിപാദിക്കുന്നു. {{ പ്രോഗ്രാം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.br.de/nachrichten/kultur/wie-papst-benedikt-seit-seinem-ruecktritt-im-vatikan-lebt,RmPaKif }} ലൈബ്രറിക്കു സമാനമായ ഓഫീസ് മുറിയിലാണ് എല്ലാ ദിവസവും ഏറ്റവും കൂടുതൽ സമയം ബെനഡിക്ട് പാപ്പ ചെലവഴിക്കുന്നത്. തന്റെ സ്വന്തം രാജ്യമായ ജർമനിയിൽനിന്ന് കൊണ്ടുവന്ന ചിത്രങ്ങളും മറ്റും ഓഫീസ് റൂമിലെ ചുമരിൽ തൂക്കിയിരിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ പ്രോഗ്രാമില്‍ കാണിക്കുന്നു. ശാരീരിക അവശതകൾക്കിടയിലും, ആത്മീയമായ അവശത പാപ്പയെ ഒട്ടുംതന്നെ ബാധിച്ചിട്ടില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് യുവ കത്തോലിക്കാ മാധ്യമപ്രവർത്തകരെ വാർത്തെടുക്കുന്നതിനായി ബെനഡിക്ട് മാർപാപ്പ മുൻകൈയെടുത്ത് അടുത്തിടെ ജർമനിയിൽ ആരംഭിച്ച മീഡിയ ഫൗണ്ടേഷൻ. ടാഗ്സ്പോസ്റ്റ് ഫൗണ്ടേഷൻ ഫോർ കാത്തലിക് പബ്ലിസിറ്റി എന്നാണ് കൂട്ടായ്മയുടെ പേര്. പുതിയ സംരംഭത്തിന് വേണ്ടിയുള്ള സാമ്പത്തിക സഹായത്തിനും പാപ്പ അഭ്യർത്ഥന നടത്തിയിരുന്നു.
Image: /content_image/News/News-2020-01-09-07:40:44.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്
Content: 12096
Category: 9
Sub Category:
Heading: "നിങ്ങൾ എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും" (യോഹന്നാൻ 15:4); കുട്ടികൾക്കും ടീനേജുകാർക്കുമായി 11ന് രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പ്രത്യേക ശുശ്രൂഷ
Content: ബർമിങ്ഹാം: നിങ്ങൾ എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും (യോഹന്നാൻ 15:4) എന്ന വചനം ബാല്യ കൗമാര ഹൃദയങ്ങളിൽ മാംസം ധരിക്കുവാൻ ഏറെ പ്രാർത്ഥനയും പരിത്യാഗവുമായി 11ന് ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കായി പ്രത്യേക കൺവെൻഷൻ. കുട്ടികൾക്ക് കുമ്പസാരിക്കുവാനും കൂടാതെ സ്പിരിച്വൽ ഷെയറിങ്ങിനും അവസരമുണ്ടാതിരിക്കും .ഓരോ കുട്ടികളും നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ്. കൗമാരകാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാർത്ഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച്‌ ജീവിക്കാൻ അളവുകളില്ലാത്ത ദൈവ സ്നേഹത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഓരോതവണത്തെയും കുട്ടികളുടെയും ടീനേജുകാരുടെയും കൺവെൻഷൻ. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു. മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ്, കുമ്പസാരം, സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു ." ലിറ്റിൽ ഇവാഞ്ചലിസ്റ്റ് " മാസികയും ഇളം മനസ്സുകളെ യേശുവിൽ ഐക്യപ്പെടുത്തുന്നു.ക്രിസ്മസ് ലക്കം പുതിയത് ഇത്തവണയും ലഭ്യമാണ് ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക്‌ ജീവിത നവീകരണം പകർന്നുനൽകുന്ന രണ്ടാം കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാ അപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 11 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്‌: }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം ( Near J1 of the M5) <br> B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ ‭07506 810177‬ <br> അനീഷ് ‭07760 254700‭ <br> ബിജുമോൻ മാത്യു ‭07515 368239‬. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ബിജു അബ്രഹാം- 07859890267 <br> ജോബി ഫ്രാൻസിസ്- ‭07588 809478‬.
Image: /content_image/Events/Events-2020-01-09-08:30:02.jpg
Keywords: രണ്ടാം
Content: 12097
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗ വിവാഹം ആശീര്‍വ്വദിച്ച ബ്രസീലിയന്‍ വൈദികന് സസ്പെന്‍ഷന്‍
Content: സാവോപോളോ: തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലില്‍ സ്വവര്‍ഗ്ഗവിവാഹം ആശീര്‍വദിച്ച പുരോഹിതനെ സഭാശുശ്രൂഷകളില്‍ നിന്നു സസ്‌പെന്റ് ചെയ്ത് രൂപതാനേതൃത്വം. ഡിസംബര്‍ 11നു രണ്ടു പുരുഷന്മാരുടെ സ്വവര്‍ഗ്ഗ വിവാഹം ആശീര്‍വ്വദിച്ചതിനാണ് ഫാ. വിന്‍സെന്റ് പൗലോ ഗോമസ് എന്ന വൈദികനെ അസ്സീസ് രൂപത ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. കൂദാശ നിങ്ങള്‍ക്ക് നല്‍കുന്നില്ലെങ്കിലും ആശീര്‍വ്വാദം നല്‍കുകയാണെന്നു വൈദികന്‍ ചടങ്ങിനിടെ പറയുന്നുണ്ട്. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} തിരുവസ്ത്രങ്ങള്‍ ധരിക്കാതെയാണ് ആശീര്‍വ്വാദം നല്‍കിയിരിക്കുന്നതെങ്കിലും ഗുരുതര വീഴ്ചയാണ് വൈദികന്റെ ഭാഗത്ത് നിന്ന്‍ ഉണ്ടായതെന്ന് രൂപതാനേതൃത്വം വിലയിരുത്തി. സസ്പെന്‍ഷന്‍ ഉത്തരവില്‍ ബിഷപ്പ് അര്‍ഗെമിറോ ഡേ അസെവെഡോ ഒപ്പുവെച്ചു. സ്വവര്‍ഗ്ഗവിവാഹത്തെ പിന്തുണച്ച വൈദികര്‍ക്ക് നേരെ ശക്തമായ നടപടി നേരത്തെയും ബ്രസീലിയന്‍ സഭയുടെ ഭാഗത്തു നിന്ന്‍ ഉണ്ടായിട്ടുണ്ട്.
Image: /content_image/News/News-2020-01-09-08:55:05.jpg
Keywords: സ്വവര്‍
Content: 12098
Category: 7
Sub Category:
Heading: 'മുട്ടുമടക്കാം സഭാ സിനഡിനു വേണ്ടി'
Content: നാളെ സീറോ മലബാർ സിനഡ് ആരംഭിക്കുന്നു. ദൈവഹിതം എന്തെന്ന് തിരിച്ചറിഞ്ഞ്, അതിനായി ഏക മനസ്സോടെ ഏവരും നിലകൊള്ളുന്ന പരിശുദ്ധാത്മാവിന്റെ ആലോചനാവേദി ആയി മാറണം ഈ സിനഡ്. അതിനായി നമുക്ക് പ്രാർത്ഥനയോടെ മുട്ടുകൾ മടക്കി കൈകൾ കോർക്കാം.
Image:
Keywords: സീറോ
Content: 12099
Category: 1
Sub Category:
Heading: വത്തിക്കാന്‍ കരാര്‍ ഫലരഹിതം, 2019 ചൈനീസ് ക്രൈസ്തവരുടെ പീഡന വര്‍ഷം: അമേരിക്ക
Content: വാഷിംഗ്‌ടണ്‍ ഡി.സി: കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്നും, വത്തിക്കാന്‍-ചൈന ഉടമ്പടി നിലവില്‍ വന്നതിനു ശേഷവും ചൈനയിലെ ക്രൈസ്തവര്‍ ശക്തമായ മതപീഡനത്തിന് ഇരയായി കൊണ്ടിരിക്കുകയാണെന്നുമുള്ള വെളിപ്പെടുത്തലുമായി അമേരിക്കന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പുറത്ത്. സര്‍ക്കാരിന്റെ കീഴില്‍ ചൈനയിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന സ്വതന്ത്ര ഏജന്‍സിയായ കോണ്‍ഗ്രഷണല്‍-എക്സിക്യൂട്ടീവ് കമ്മീഷന്‍ ഓണ്‍ ചൈനയുടെ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തുവന്നത്. 2018 ഓഗസ്റ്റ് മുതല്‍ 2019 ഓഗസ്റ്റ് വരെയുള്ള കാര്യങ്ങളാണ് ഇതില്‍ വിശകലനം ചെയ്തിരിക്കുന്നത്. ചൈനയിലെ രാഷ്ട്രീയവും, സാമൂഹികവുമായ നിയന്ത്രണം കൈപ്പിടിയിലൊതുക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രാജ്യത്തെ നിയമവ്യസ്ഥയെ ദുരുപയോഗം ചെയ്തെന്നും ഇത് മനുഷ്യാവകാശത്തെ കഠിനമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭയും, വത്തിക്കാന്റെ പരമാധികാരത്തെ അംഗീകരിക്കുന്ന അധോസഭയും തമ്മില്‍ ഐക്യപ്പെടുത്തുന്നത് സംബന്ധിച്ച് 2018 സെപ്റ്റംബറില്‍ വത്തിക്കാനും ചൈനയും തമ്മില്‍ കരാര്‍ ഒപ്പിട്ടതിനു ശേഷവും കടുത്ത മതപീഡനം രാജ്യത്തു അരങ്ങേറിയിട്ടുണ്ട്. ദേവാലയങ്ങള്‍ തകര്‍ക്കുക, കുരിശു രൂപങ്ങള്‍ നശിപ്പിക്കുക, വൈദികരെ അന്യായമായി തടവിലാക്കുക തുടങ്ങിയ മതപീഡനങ്ങള്‍ ചൈനയില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന്‍ റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ഈ വര്‍ഷവും അടിച്ചമര്‍ത്തല്‍ തുടരുവാനാണ് ചൈനീസ് സര്‍ക്കാരിന്റെ പദ്ധതിയെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടില്‍ നല്കുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തത്വങ്ങളും നയങ്ങളും പ്രോത്സാഹിപ്പിക്കുവാന്‍ മതസംഘടനകളെ നിര്‍ബന്ധിതരാക്കുന്ന നിയമം ഫെബ്രുവരിയില്‍ നടപ്പിലാക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനയിലെ അധോസഭയും വീടുകള്‍ കേന്ദ്രീകരിച്ചുള്ള ആരാധകളും നിയമവിരുദ്ധമാക്കപ്പെടും. ഹെബേയി പ്രവിശ്യയിലെ ഷുവാന്‍ഹുവ രൂപതയിലെ ക്രിസ്ത്യന്‍ വൈദികരെ അന്യായമായി തടവിലാക്കിയ കാര്യവും, ഉയിഗുര്‍ മുസ്ലീങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2000-ലാണ് കോണ്‍ഗ്രഷണല്‍-എക്സിക്യൂട്ടീവ് കമ്മീഷന്‍ ഓണ്‍ ചൈന സ്ഥാപിതമായത്.
Image: /content_image/News/News-2020-01-09-10:33:05.jpg
Keywords: ചൈന, ചൈനീ