Contents

Displaying 11761-11770 of 25158 results.
Content: 12080
Category: 18
Sub Category:
Heading: കടുത്തുരുത്തി പള്ളി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ പദവിയിലേക്ക്
Content: കടുത്തുരുത്തി: കോട്ടയം അതിരൂപതയുടെ തലപ്പള്ളിയും തീര്‍ത്ഥാടന കേന്ദ്രവുമായ കടുത്തുരുത്തി സെന്റ്‌ മേരിസ്‌ ഫൊറോന പള്ളി (വലിയപള്ളി) മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ പദവിയിലേക്ക്. പ്രഖ്യാപനം മൂന്നുനോമ്പ്‌ തിരുനാളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി നടത്തും. പൗരസ്‌ത്യസഭകളില്‍ ദേവാലയത്തിനു നല്‍കുന്ന ഏറ്റവും വലിയ പദവിയാണ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവി. സീറോ മലബാര്‍ സഭയിലെ ആദ്യത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ആര്‍ച്ച്‌ ഡീക്കന്‍ ദേവാലയം പാലാ രൂപതയിലെ കുറവിലങ്ങാടാണ്. പദവി ലഭിക്കുന്ന രണ്ടാമത്തെ ദേവാലയമായി മാറാന്‍ പോകുകയാണ് കടുത്തുരുത്തി പള്ളി. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ പദവിയിലേക്ക്‌ ഉയര്‍ത്തിയതു സംബന്ധിച്ചുള്ള ഉത്തരവ്‌ സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയത്തില്‍ നിന്നു ലഭിച്ചതായി വികാരി ഫാ. അബ്രാഹം പറമ്പേട്ട്‌ അറിയിച്ചു. എല്ലാ രൂപതയിലും തീര്‍ത്ഥാടക സൗകര്യവും പാരമ്പര്യവുമുള്ള ഒരു ദേവാലയം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ പദവിയിലേക്ക്‌ ഉയര്‍ത്തുന്നതിന്‌ സഭാ സിനഡ്‌ തീരുമാനം എടുത്തിരുന്നു. ഒരുവര്‍ഷം മുന്‍പ്‌ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌, ഇടവക വികാരി ഫാ. അബ്രാഹം പറമ്പേട്ട്‌ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ ആരംഭിച്ചത്. പ്രഖ്യാപനം ഔദ്യോഗികമായി നടക്കുന്നതോടെ ഇടവക വികാരി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ വികാരി എന്ന പദവിയിലേക്ക്‌ ഉയര്‍ത്തപ്പെടും.
Image: /content_image/India/India-2020-01-07-14:03:52.jpg
Keywords: എപ്പിസ്‌കോ, പദവി
Content: 12081
Category: 13
Sub Category:
Heading: ചാൾസ് രാജകുമാരൻ ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്ലഹേം സന്ദർശിക്കും
Content: ലണ്ടന്‍: ഇസ്രായേലിലേക്കും, പലസ്തീൻ പ്രദേശങ്ങളിലേക്കും നടത്തുന്ന ആദ്യത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ചാൾസ് രാജകുമാരൻ ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്ലഹേമും സന്ദർശിക്കും. നാസി തടങ്കൽ പാളയമായിരുന്ന ഓഷ്വിറ്റ്സ് അടച്ചുപൂട്ടിയതിന്റെ എഴുപത്തിയഞ്ചാം വാർഷിക വേളയിലാണ് ചാൾസ് രാജകുമാരൻ ഇസ്രായേൽ സന്ദർശിക്കുന്നതെന്നുളള കാര്യം ശ്രദ്ധേയമാണ്. നാസികൾ നടത്തിയ യഹൂദ കൂട്ടക്കുരുതിയിൽ മരിച്ചവരെ അദ്ദേഹം ആദരിക്കും. ജെറുസലേമിലെ ദി വേൾഡ് ഹോളോകോസ്റ്റ് റിമംബറൻസ് സെന്ററിൽ ജനുവരി 23നു നടക്കുന്ന ചടങ്ങിൽ ചാൾസ് രാജകുമാരൻ പ്രസംഗിക്കും. രാജകുമാരനെ കൂടാതെ, നാൽപ്പതോളം ലോക നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. ഇസ്രായേൽ, പാലസ്തീൻ നേതാക്കളുമായും ചാൾസ് രാജകുമാരൻ യാത്രാ വേളയിൽ കൂടിക്കാഴ്ച നടത്തും. അമേരിക്ക- ഇറാൻ സംഘർഷം നിലനിൽക്കുന്നതിനാൽ പഴുതുകളടച്ച സുരക്ഷയായിരിക്കും ചാൾസ് രാജകുമാരനായി ഒരുക്കുക. 67 വർഷം ഇംഗ്ലണ്ട് ഭരിച്ച എലിസബത്ത് രാജ്ഞി ഇസ്രായേലോ, പാലസ്തീനോ ഇതുവരെ സന്ദർശിച്ചിട്ടില്ലത്തതിനാൽ ചാൾസ് രാജകുമാരൻ നടത്തുന്ന സന്ദർശനത്തിന് വലിയ പ്രസക്തിയുണ്ട്. പീഡിത ക്രൈസ്തവ സമൂഹത്തിന് വേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന അപൂർവ്വം ചില ലോക നേതാക്കളിൽ ഒരാളാണ് ചാൾസ് രാജകുമാരൻ.
Image: /content_image/News/News-2020-01-07-09:30:39.jpg
Keywords: ചാൾ, രാജകു
Content: 12082
Category: 18
Sub Category:
Heading: കണ്ണൂരില്‍ വാഹനാപകടം: മിഷ്ണറീസ് ഓഫ് ചാരിറ്റി അംഗമായ കന്യാസ്ത്രീ മരിച്ചു
Content: കണ്ണൂര്‍: ചെറുകുന്ന് പള്ളിച്ചാലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കന്യാസ്ത്രീ മരിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുംബൈ മദര്‍ തെരേസ മിഷ്ണറീസ് ഓഫ് ചാരിറ്റി സഭാംഗം കോട്ടയം പള്ളിക്കത്തോട് ആനിക്കാട് ചാമല പുരയിടത്തിലെ സിസ്റ്റര്‍ സുഭാഷി എംസിയാണ് (72) മരിച്ചത്. സിസ്റ്ററിന്റെ സഹോദരി ലീലാമ്മയുടെ മകന്‍ ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച ഡോണ്‍ ബോസ്‌കോ, ഭാര്യ ഷൈലമ്മ, മകന്‍ ഷിബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. കോട്ടയത്തുനിന്നും മംഗലാപുരത്തേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. കാസര്‍ഗോഡ് നിന്ന് മലപ്പുറത്തേക്ക് പോയ മറ്റൊരു കാറുമായാണ് ഇവരുടെ വാഹനം കൂട്ടിയിടിച്ചത്. മുംബൈയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് സിസ്റ്റര്‍ നാട്ടിലെത്തിയത്.
Image: /content_image/India/India-2020-01-07-09:52:33.jpg
Keywords: മിഷ്ണറീസ് ഓഫ്
Content: 12083
Category: 13
Sub Category:
Heading: പോളണ്ടിനെ ഇളക്കി മറിച്ച് രാജാക്കന്മാരുടെ ഘോഷയാത്ര: പ്രസിഡന്‍റ് ഉള്‍പ്പെടെ പതിമൂന്ന് ലക്ഷം പേരുടെ പങ്കാളിത്തം
Content: വാഴ്സോ: 'അത്ഭുതങ്ങളെ പ്രഘോഷിക്കുവിന്‍' എന്ന മുദ്രാവാക്യവുമായി പൂജ രാജാക്കന്‍മാരുടെ ദിനം എന്നറിയപ്പെടുന്ന ജനുവരി ആറിന് പോളണ്ടിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന പന്ത്രണ്ടാമത് പൂജ രാജാക്കന്‍മാരുടെ വര്‍ണ്ണശബളമായ പ്രദക്ഷിണങ്ങളില്‍ പങ്കെടുത്തത് പതിമൂന്ന് ലക്ഷം വിശ്വാസികള്‍. തലസ്ഥാന നഗരമായ വാഴ്സോയിലെ പ്രദിക്ഷണത്തില്‍ മാത്രം തൊണ്ണൂറായിരം പേരാണ് പങ്കെടുത്തത്. “ഇന്ന് ബെത്ലഹേമില്‍” (ടുഡേ ഇന്‍ ബെത്ലഹേം) എന്ന പ്രശസ്തമായ കരോള്‍ ഗാനത്തിലെ “അവര്‍ അത്ഭുതങ്ങള്‍ പ്രഘോഷിക്കും” എന്നതായിരുന്നു ഇക്കൊല്ലത്തെ രാജാക്കന്മാരുടെ പ്രദക്ഷിണത്തിന്റെ മുഖ്യ പ്രമേയം. വാഴ്സോയില്‍ നടന്ന പ്രദക്ഷിണത്തില്‍ പോളിഷ് പ്രസിഡന്റ് ആന്‍ഡ്രസേജ് ഡൂഡയും പങ്കെടുത്തു. നഗരങ്ങളും, പട്ടണങ്ങളും, ഗ്രാമങ്ങളും ഉള്‍പ്പെടെ 872 സ്ഥലങ്ങളിലാണ് ഇക്കൊല്ലത്തെ പൂജ രാജാക്കന്മാരുടെ വര്‍ണ്ണശബളമായ ഘോഷയാത്രകള്‍ നടന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നൂറ്റിഇരുപതിലധികം സ്ഥലങ്ങളില്‍ ഇത്തവണ ഘോഷയാത്ര കൂടുതലായി നടന്നു. രാജ്യത്തിന് പുറത്തുള്ള ഇരുപത്തിയൊന്നോളം സ്ഥലങ്ങളിലും ഇക്കൊല്ലം പ്രദക്ഷിണം നടന്നു. ക്രിസ്തുവിനെ കണ്ടുമുട്ടാന്‍ ഒരു യാത്ര ആരംഭിക്കേണ്ടതുണ്ടെന്ന് മൂന്ന്‍ രാജാക്കന്‍മാര്‍ നമുക്ക് കാണിച്ചു തരുന്നുവെന്നു പോളിഷ് മെത്രാന്‍ സമിതിയുടെ ഔദ്യോഗിക വക്താവായ ഫാ. റൈടെല്‍-ആന്‍ഡ്രിയാനിക് പറഞ്ഞു. പ്രദക്ഷിണം വഴി ക്രിസ്ത്യന്‍ മൂല്യങ്ങളോടുള്ള തങ്ങളുടെ അടുപ്പത്തെ പോളിഷ് ജനത തുറന്നുകാണിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസ്തുലയിലെ അത്ഭുതം എന്നറിയപ്പെടുന്ന വാഴ്സോ യുദ്ധത്തിന്റെ നൂറാം വാര്‍ഷികത്തിനും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നൂറാം ജന്മ വാര്‍ഷികത്തിനും, കര്‍ദ്ദിനാള്‍ സ്റ്റെഫാന്‍ വിസിന്‍സ്കിയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനും കൃതജ്ഞത അര്‍പ്പിക്കുവാന്‍ പോളിഷ് ജനതക്ക് ലഭിച്ച അവസരം കൂടിയായിരുന്നു ഇക്കൊല്ലത്തെ പൂജ രാജാക്കന്മാരുടെ പ്രദക്ഷിണം. ദനഹാ തിരുനാള്‍ ദിവസമായ ജനുവരി 6 പൂജ രാജാക്കന്‍മാരുടെ ദിനമെന്നും അറിയപ്പെടുന്നുണ്ട്.
Image: /content_image/News/News-2020-01-07-11:02:37.jpg
Keywords: പോളിഷ്, പോളണ്ട
Content: 12084
Category: 10
Sub Category:
Heading: മഴയ്ക്കു വേണ്ടി സിഡ്നി മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ഇടവകകളിലും സ്കൂളുകളിലും പ്രാര്‍ത്ഥന
Content: സിഡ്നി: ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങളെ ചുട്ടെരിച്ചുകൊണ്ട് സംഹാര താണ്ഡവമാടിയ കാട്ടുതീയും, വരള്‍ച്ചയും അവസാനിക്കുന്നതിനും മഴ ലഭിക്കുന്നതിനും പ്രത്യേക പ്രാര്‍ത്ഥനയുമായി സിഡ്നി മെത്രാപ്പോലീത്ത അന്തോണി ഫിഷര്‍. സിഡ്നിയിലെ ഭൂരിഭാഗം ദേവാലയങ്ങളിലും വിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പായി മഴക്ക് വേണ്ടിയുള്ള ഈ പ്രത്യേക പ്രാര്‍ത്ഥന ചൊല്ലുന്നുണ്ട്. ‘കളക്റ്റ് ഫോര്‍ ദി മാസ് ഫോര്‍ റെയിന്‍’ എന്ന ഈ പ്രാര്‍ത്ഥന മെത്രാപ്പോലീത്ത തന്നെയാണ് തയാറാക്കിയത്. ദൈവമേ അങ്ങിലൂടെയാണ് ഞങ്ങള്‍ ജീവിക്കുകയും ചലിക്കുകയും ചെയ്യുന്നത്. ഇപ്പോഴത്തെ ജീവിതത്തില്‍ ഞങ്ങളെ നിലനിര്‍ത്തുവാന്‍ പര്യാപ്തമായ മഴ ഞങ്ങള്‍ക്ക് നല്‍കണമേ, നിത്യജീവിതം നിലനിര്‍ത്തുവാന്‍ വേണ്ടതിനും ആത്മവിശ്വാസത്തോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു” എന്ന അപേക്ഷയോടെയാണ് പ്രാര്‍ത്ഥന ആരംഭിക്കുന്നത്. ജീവ നഷ്ടം ഉണ്ടാകാതിരിക്കുവാന്‍ സ്വന്തം ജീവന്‍ പോലും വകവെക്കാതെ പോരാടിക്കൊണ്ടിരിക്കുന്ന ധീരരായ അഗ്നിശമനസേനക്കാര്‍ക്ക് വേണ്ടിയുള്ള തന്റെ പ്രാര്‍ത്ഥനയില്‍ പങ്കുചേരുവാന്‍ മെത്രാപ്പോലീത്ത വിശ്വാസികളെ ക്ഷണിക്കുന്നു. ക്രിസ്ത്യാനികളുടെ സഹായമായ മാതാവിനോട് ഈ വിഷമഘട്ടത്തില്‍ നമ്മുടെ സഹായത്തിനെത്തുവാന്‍ നമുക്ക് ഒരുമിച്ച് അപേക്ഷിക്കാമെന്നും മെത്രാപ്പോലീത്ത പ്രാര്‍ത്ഥനയില്‍ സൂചിപ്പിക്കുന്നു. ഇതിനിടെ രാജ്യത്തെ വരള്‍ച്ച ഇല്ലാതാകുന്നത് വരെ മഴക്ക് വേണ്ടി ഓസ്ട്രേലിയന്‍ മെത്രാന്‍ സമിതി നടത്തിക്കൊണ്ടിരിക്കുന്ന ദേശീയ പ്രാര്‍ത്ഥന യത്നം നീട്ടുവാന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്. ഇടവകകളിലും, സ്കൂളുകളിലും, കൂട്ടായ്മകളിലൂടെയും, കുടുംബ പ്രാര്‍ത്ഥനയിലൂടെയും ദേശീയ പ്രാര്‍ത്ഥനായത്നത്തില്‍ പങ്കെടുക്കുവാനുള്ള സൗകര്യവും മെത്രാന്‍ സമിതി ഒരുക്കിയിട്ടുണ്ട്. കാട്ടുതീ ഓസ്ട്രേലിയയില്‍ പതിവാണെങ്കിലും ഇത്തവണത്തെ കാട്ടുതീ നിയന്ത്രണാതീതമായി മാറിയിരിക്കുകയാണ്. അതേസമയം കാട്ടുതീയിൽ വലഞ്ഞ സിഡ്‌നി മുതൽ മെൽബൺവരെയുള്ള പ്രദേശങ്ങളിലും ന്യൂ സൗത്ത് വെയിൽസിലെ വിവിധയിടങ്ങളിലും ആശ്വാസമായി തണുത്ത കാറ്റും ചാറ്റൽ മഴയും ഉണ്ടായെന്ന്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
Image: /content_image/News/News-2020-01-07-12:12:04.jpg
Keywords: ഓസ്ട്രേ
Content: 12085
Category: 18
Sub Category:
Heading: സീറോ മലബാര്‍ സിനഡിന് മുന്നൊരുക്കമായുള്ള ധ്യാനത്തിന് ആരംഭം
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ ഇരുപത്തിയെട്ടാമതു സിനഡിന്റെ ഒന്നാം സമ്മേളനത്തിനു മുന്നോടിയായി മെത്രാന്മാരുടെ ധ്യാനം തുടങ്ങി. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഒന്‍പതു വരെ നടക്കുന്ന ധ്യാനം, റിഡംപ്റ്ററിസ്റ്റ് വൈദികനായ ഫാ. ഐവല്‍ മെന്‍ഡാന്‍സയാണു നയിക്കുന്നത്. പത്തു മുതല്‍ 15 വരെയാണു സിനഡ് സമ്മേളനം. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. സീറോ മലബാര്‍ സഭയിലെ 64 മെത്രാന്മാരില്‍ 58 പേര്‍ സിനഡില്‍ പങ്കെടുക്കും. അനാരോഗ്യ കാരണങ്ങളാലാണ് ശേഷിക്കുന്നവര്‍ സിനഡില്‍ പങ്കെടുക്കാത്തത്.
Image: /content_image/India/India-2020-01-08-02:40:03.jpg
Keywords: സീറോ മലബ
Content: 12086
Category: 1
Sub Category:
Heading: ഇറാഖ് യുദ്ധക്കളമായി പരിണമിച്ചേക്കും, സമാധാന അഭ്യര്‍ത്ഥനയുമായി കല്‍ദായ പാത്രിയാര്‍ക്കീസ്‍
Content: ബാഗ്ദാദ്: ഇറാഖ് യുദ്ധക്കളമായി പരിണമിച്ചേക്കുമെന്ന ആശങ്ക പങ്കുവെച്ച് ഇറാഖിലെ കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ്‍ കര്‍ദ്ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ. ഇനിയും രക്തച്ചൊരിച്ചിലുകള്‍ ഉണ്ടാകാതിരിക്കുന്നതിന് തുറന്ന സംവാദത്തിന്‍റെ പാതയില്‍ ചരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും ഇറാഖ് ഒരു യുദ്ധക്കളമായി പരിണമിക്കുമെന്ന ഭീതിയിലാണ് നാട്ടിലെ ജനങ്ങളെന്നും പാത്രിയാര്‍ക്കീസ് സാക്കോ പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാജ്യ തലസ്ഥാനമായ ബാഗ്ദാദില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശാനുസരണം സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇറാനിലെ ഉന്നത സൈനികവിഭാഗമായ ഖുദ്സ് സേനയുടെ മേധാവി ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ സമാധാന അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. അതേസമയം ഇന്നലെ ബാഗ്ദാദിലെ അമേരിക്കല്‍ വ്യോമതാവളത്തിനു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം ഉണ്ടായി. അമേരിക്കന്‍ നിയന്ത്രണത്തിലുള്ള അല്‍ അസദ്, ഇര്‍ബില്‍ എന്നീ വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങള്‍ ഉണ്ടായതെന്ന് അമേരിക്കയിലെ ഉന്നത പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്‍ ജോനാഥന്‍ ഹോഫ്മാന്‍ പറഞ്ഞു. പ്രാദേശിക സമയം, ജനുവരി ഏഴിന് വൈകിട്ട് 5.30നാണ് മിസൈല്‍ ആക്രമണം ഉണ്ടായതെന്നും ഒരു ഡസനോളം മിസൈലുകളാണ് അമേരിക്ക വര്‍ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2020-01-08-03:06:28.jpg
Keywords: സാക്കോ
Content: 12087
Category: 18
Sub Category:
Heading: ഞായറാഴ്ചയിലെ ഗണിതോത്സവം: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടുനല്‍കില്ല
Content: കൊച്ചി: സംസ്ഥാനത്തെ ആയിരത്തിമുന്നൂറോളം വിദ്യാലയങ്ങളില്‍ ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഗണിതോത്സവം പരിപാടിയുമായി സഹകരിക്കില്ലെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷനും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡും പ്രഖ്യാപിച്ചു. ഞായറാഴ്ചയിലെ ഗണിതോത്സവ പരിപാടിക്ക് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടുനല്‍കില്ലെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, ടീച്ചേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് സാലു പതാലില്‍, ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍ എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 22 ഞായറാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗണിതോത്സവം ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നു മാറ്റിവച്ചിരുന്നു. ഈ പരിപാടി ജനുവരി 19 ഞായറാഴ്ച നടത്തുമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. അടുത്ത കാലങ്ങളിലായി ഞായറാഴ്ചകള്‍ അപ്രഖ്യാപിത പ്രവൃത്തിദിനമാക്കി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ കുറ്റപ്പെടുത്തി. ദേശീയ മെരിറ്റ് കം മീന്‍സ് പരീക്ഷകള്‍, സംസ്ഥാന പ്രവൃത്തി പരിചയ, കായികകലാമേളകള്‍, ഐടി അറ്റ് സ്‌കൂള്‍ പരിശീലനങ്ങള്‍, പ്രധാനാധ്യാപകര്‍ക്കുള്ള സീ മാറ്റ് പരിശീലനങ്ങള്‍, കെ ടെറ്റ് പരീക്ഷ തുടങ്ങിയവ ഞായറാഴ്ചകളിലാണ് സംഘടിപ്പിച്ചത്. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഞായറാഴ്ചകളിലെ മതപഠന ക്ലാസുകള്‍ക്കും ആരാധനാ ശുശ്രൂഷകള്‍ക്കും തടസം സൃഷ്ടിക്കുന്ന ഇത്തരം നീക്കങ്ങളില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണം. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി ഡിസംബറില്‍ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അതിനുശേഷവും ഏകപക്ഷീയമായ ഞായര്‍ പരിശീലനപരിപാടികളുമായി മുന്നോട്ടു പോകുന്നത് ന്യൂനപക്ഷ സമൂഹങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
Image: /content_image/India/India-2020-01-08-04:36:51.jpg
Keywords: ഞായ
Content: 12088
Category: 13
Sub Category:
Heading: ക്രിസ്തുമസ് ആഘോഷിച്ച് കോപ്റ്റിക്ക് സമൂഹം: പാതിര കുര്‍ബാനയില്‍ പങ്കെടുത്ത് ഈജിപ്ഷ്യന്‍ പ്രസിഡന്‍റും
Content: കെയ്റോ: കനത്ത സുരക്ഷയില്‍ ക്രിസ്തുമസ് ആഘോഷിച്ച് കോപ്റ്റിക്ക് ക്രൈസ്തവ സമൂഹം. സാധാരണഗതിയില്‍ ലോകമെമ്പാടും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25നു ക്രിസ്തുമസ് കൊണ്ടാടുമ്പോള്‍ ആഗോള കോപ്റ്റിക്, ഓര്‍ത്തഡോക്സ് സമൂഹം ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7നാണ് ക്രിസ്തുമസ് ആചരിക്കുന്നത്. ജനുവരി ആറാം തീയതി തിങ്കളാഴ്ച നേറ്റിവിറ്റി ഓഫ് ദി ക്രൈസ്റ്റ് കത്തീഡ്രൽ ദേവാലയത്തില്‍ നടന്ന പാതിരാ കുര്‍ബാനയില്‍ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്ത അൽ സിസി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കാന്‍ എത്തിയിരിന്നു. കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവൻ തവദ്രോസ് രണ്ടാമൻ പ്രസിഡന്റിനെ ദേവാലയത്തിലേക്കു സ്വീകരിച്ചു. സമീപ രാജ്യങ്ങളിൽ നിന്നും വിഭിന്നമായി ഈജിപ്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കുന്നത് മുസ്ലിം -ക്രൈസ്തവ ഐക്യം ശക്തമായതിനാലാണെന്ന് അദ്ദേഹം ശുശ്രൂഷകള്‍ക്ക് ശേഷം പറഞ്ഞു. നമ്മൾ ഒരുമിച്ച് നിൽക്കുന്ന കാലത്തോളം നമ്മളെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് അൽ സിസി കൂട്ടിച്ചേര്‍ത്തു. ദേവാലയത്തിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനെത്തിയവർക്ക് പ്രസിഡന്‍റ് ആശംസകൾ കൈമാറി. നേറ്റിവിറ്റി ഓഫ് ദി ക്രൈസ്റ്റ് കത്തീഡ്രൽ ദേവാലയത്തിന്റെ നിർമ്മാണം കഴിഞ്ഞ വർഷമാണ് പൂർത്തിയായത്. ഈജിപ്തിലെ ദേശീയ ടെലിവിഷൻ ചാനല്‍ പ്രസിഡന്റിന്റെ കത്തീഡ്രൽ സന്ദർശനം തൽസമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനു മുമ്പുള്ള വർഷങ്ങളിലും ക്രിസ്തുമസ് തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ സിസി അര്‍ദ്ധരാത്രിയില്‍ എത്തിചേര്‍ന്നിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തിൽ ഏകദേശം ഒരുകോടിയോളം കോപ്റ്റിക് ക്രൈസ്തവ വിശ്വാസികളുണ്ടെന്നാണ് അനുമാനം. എന്നാൽ വിശ്വാസത്തിന്റെ പേരിൽ നിരവധി നിയന്ത്രണങ്ങളാണ് ക്രൈസ്തവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ദേവാലയം പണിയുന്നതിനു പോലും കടുത്ത നിയന്ത്രണങ്ങൾ രാജ്യത്തു നിലനിൽക്കുന്നുണ്ട്. ഇതുകൂടാതെ നിരവധി തീവ്രവാദ സംഘടനകളും ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യംവക്കുന്നുണ്ട്. സിസിയുടെ ഭരണത്തിലും ക്രൈസ്തവ വിരുദ്ധ ആക്രമണ സംഭവങ്ങൾ തുടർക്കഥയാണ്.
Image: /content_image/News/News-2020-01-08-05:31:01.jpg
Keywords: കോപ്റ്റി
Content: 12089
Category: 1
Sub Category:
Heading: വെള്ളപ്പൊക്കം നേരിടുന്ന ഇന്തോനേഷ്യന്‍ മേഖലയിൽ സഹായഹസ്തവുമായി കത്തോലിക്ക സഭ
Content: ജക്കാർത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനത്തെ നിശ്ചലമാക്കിയ വെള്ളപ്പൊക്കത്തിൽ അവശ്യ സഹായങ്ങളുമായി ജക്കാർത്ത അതിരൂപതയുടെ പ്രവർത്തനം. അവശ്യ സാധനങ്ങളും സാമ്പത്തിക സഹായങ്ങളുമായി ഒറ്റപ്പെട്ടുപോയ ജനങ്ങൾക്ക് പിന്തുണയുമായാണ് സഭാനേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങൾക്ക് സുരക്ഷിത മേഖലകളിലേക്കു മാറുന്നതിനായി ദയ ധർമ ഇൻസ്റ്റിറ്റ്യൂട്ട് ബോട്ടുകൾ സജ്ജമാക്കിയെന്നും പ്രാദേശിക സഭയുടെ സാമൂഹിക സംഘടനകൾ ആവശ്യക്കാർക്കു ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുവാന്‍ യത്നിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. പുതുവർഷദിനത്തിൽ ആരംഭിച്ച മഴയാണ് ജക്കാർത്തയെയും സമീപ പ്രദേശങ്ങളെയും വെള്ളത്തിലാഴ്ത്തിയത്. 1866നു ശേഷം തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ദുരന്തമാണ് ജക്കാർത്ത നേരിടുന്നതെന്നു ഗവണ്മെന്റ് ഏജൻസികൾ വ്യക്തമാക്കി. ജക്കാർത്തയുടെ പതിമൂന്നിൽ എട്ടു നദികളും കരകവിഞ്ഞൊഴുകി നഗരത്തിൽ ജലനിരപ്പുയരുകയായിരുന്നു. ചെളിയിൽ പുതഞ്ഞ കാറുകൾ ഒന്നിന് മുകളിൽ ഒന്നായി വഴികളിൽ അടിഞ്ഞിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ എയർ ഫോഴ്‌സിന്റെ പിന്തുണയോടെ മേഘങ്ങളിൽ ഉപ്പു വിതറി മഴ നിയന്ത്രണത്തിലാക്കാനും ശ്രമമുണ്ട്. അമ്പത്തിമൂന്നുപേർ ഇതിനോടകം വെള്ളപ്പൊക്കത്തിൽ മരണമടയുകയും രണ്ടു ലക്ഷത്തോളം പേർ അഭയാര്‍ത്ഥികളായി മാറുകയും ചെയ്തിട്ടുണ്ട്. അതേസമയം സാംക്രമിക രോഗങ്ങൾ പടരുന്ന അവസ്ഥ വിദൂരമല്ലെന്നു 'സേവ് ദി ചിൽഡ്രൻ' എന്ന സന്നദ്ധ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെട്രോപൊളിറ്റൻ നഗരമായ ജക്കാർത്തയില്‍ മുപ്പതു ദശലക്ഷം ആളുകളാണ് അധിവസിക്കുന്നത്. മാർച്ച്‌ വരെ നീണ്ടുനിൽക്കുന്ന മഴക്കാലത്തിൽ തുടർന്നും വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് പ്രാദേശിക ഗവർണർ അനിസ് ബസ്വീഡൻ മുന്നറിയിപ്പ് നൽകി.
Image: /content_image/News/News-2020-01-08-07:00:10.jpg
Keywords: ഇന്തോനേ