Contents
Displaying 11711-11720 of 25158 results.
Content:
12030
Category: 18
Sub Category:
Heading: സഹനദാസന്‍ ഫാ. ബനഡിക്ട് ഓണംകുളത്തിന്റെ 19ാം ചരമ വാര്‍ഷികാചരണം നാളെ
Content: കോട്ടയം: സഹനദാസന്‍ ഫാ. ബനഡിക്ട് ഓണംകുളത്തിന്റെ 19ാം വാര്‍ഷികം നാളെ ആചരിക്കും. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ രാവിലെ ഏഴിന് സമൂഹബലി. ഫാ. ഗ്രിഗറി ഓണംകുളം മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. മാത്യു താന്നിയത്ത് അനുസ്മരണ പ്രസംഗം നടത്തും. കബറിടത്തില്‍ നടക്കുന്ന പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് ഫൊറോനാ വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തില്‍ നേതൃത്വം നല്‍കും. തുടര്‍ന്നു പള്ളിയങ്കണത്തില്‍ ശ്രാദ്ധസദ്യ. ചെയ്യാത്ത കൊലക്കുറ്റത്തിനു ജയിലില്‍ അടയ്ക്കപ്പെടുകയും കഠിനമായ പീഡനങ്ങളും അപമാനവും അനുഭവിക്കേണ്ടിവരുകയും ചെയ്ത ബനഡിക്ട് അച്ചന്‍ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിലെ കബറിടപള്ളിയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. കൃത്യം നടത്തിയവര്‍ അച്ചന്റെ അടുക്കല്‍ വന്ന് കുറ്റമേറ്റു പറഞ്ഞതോടെ ലോകത്തിനുമുന്നില്‍ അഗ്‌നിശുദ്ധി വരുത്തിയാണ് അദ്ദേഹം മരണം പ്രാപിച്ചത്. അതിരമ്പുഴ പള്ളിയിലെ അച്ചന്റെ കബറിടത്തില്‍ ദിനംപ്രതി നൂറുകണക്കിന് വിശ്വാസികളാണു മധ്യസ്ഥ പ്രാര്‍ത്ഥനക്കു എത്തുന്നത്.
Image: /content_image/India/India-2020-01-01-04:35:42.jpg
Keywords: സഹന

12031
Category: 14
Sub Category:
Heading: നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്നാപകന്റെ ശിരഛേദന പെയിന്റിംഗില്‍ തിരുപിറവിയുടെ 'രഹസ്യ ചിത്രം'
Content: ന്യൂകാസില്‍: വിശുദ്ധ സ്നാപക യോഹന്നാനെ ശിരഛേദം ചെയ്യുന്നത് ചിത്രീകരിച്ചുകൊണ്ട് അജ്ഞാതനായ കലാകാരന്‍ വരച്ച ഒരു പെയിന്റിംഗിനടിയില്‍ മറഞ്ഞിരുന്ന തിരുപ്പിറവിയുടെ ചിത്രം കണ്ടെത്തി. എക്സറേ സ്കാനിംഗിലൂടെ നോര്‍ത്തംബ്രിയ സര്‍വ്വകലാശാലയിലെ വിദഗ്ദരാണ് പതിനാറാം നൂറ്റാണ്ടിലെ ഈ പെയിന്‍റിംഗില്‍ നിന്ന്‍ ശ്രദ്ധേയമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ബോവെസ് മ്യൂസിയത്തിന്റെ ശേഖരത്തിലുണ്ടായിരുന്ന പെയിന്റിംഗില്‍ കാലപ്പഴക്കം കൊണ്ടുള്ള കേടുപാടുകള്‍ കണ്ടെത്തുവാന്‍ എക്സറേ സ്കാനിംഗ് നടത്തുന്നതിനിടയിലായിരിന്നു അപൂര്‍വ്വ കണ്ടെത്തല്‍. പെയിന്റിംഗുകള്‍ മറഞ്ഞിരിക്കുന്നതും, ഇത്രയും വ്യക്തമായ രീതിയില്‍ തിരുപ്പിറവിയുടെ പെയിന്റിംഗ് കണ്ടെത്തിയതും അസാധാരണമാണെന്നു നോര്‍ത്തംബ്രിയ സര്‍വ്വകലാശാലയിലെ ഫൈന്‍ ആര്‍ട്സ് പുനരുദ്ധാരണ വിഭാഗം സീനിയര്‍ ലെക്ച്ചറായ നിക്കോള ഗ്രിമാള്‍ഡി പ്രതികരിച്ചു. പുറത്തുകാണാവുന്ന ചായത്തിന്റെ താഴ് ഭാഗത്തെ അടുക്കില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കുവാന്‍ തങ്ങള്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി എക്സ്-റേഡിയോഗ്രാഫിയായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നതെന്നും, സ്നാപക യോഹന്നാന്റെ ചിത്രത്തിന് പിന്നിലെ തിരുപ്പിറവിയുടെ ഭാഗം തന്നെ ശരിക്കും അമ്പരിപ്പിച്ചുവെന്നും ഗ്രിമാള്‍ഡി കൂട്ടിച്ചേര്‍ത്തു. സ്കാനിംഗിലൂടെ കണ്ടെത്തിയ ചിത്രത്തില്‍ നിരവധി രൂപങ്ങള്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്. മൂന്ന്‍ പൂജ രാജാക്കന്‍മാരില്‍ ഒരാളുടേതെന്ന് കരുതപ്പെടുന്ന രൂപവും ഇതില്‍ ഉണ്ട്. സമ്മാനം പിടിച്ചിരിക്കുന്ന രീതിയിലാണ് രൂപത്തിന്റെ കരം. തലയില്‍ വിശുദ്ധ വലയത്തോടെ കാലിത്തൊഴുത്തില്‍ കിടക്കുന്ന ഉണ്ണി യേശുവിന്റെ രൂപവും വളരെ വ്യക്തമായി കാണാവുന്നതാണ്. ഇത്തരത്തിലുള്ള വിശ്വാസപരമായ ചിത്രങ്ങളില്‍ സുവര്‍ണ്ണ ഇലകള്‍ ചേര്‍ക്കുന്നത് അക്കാലത്തെ പതിവായിരുന്നുവെന്നും ഉണ്ണിയേശുവിന്റെ തലക്ക് മുകളിലുള്ള വിശുദ്ധ വലയത്തില്‍ സ്വര്‍ണ്ണത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും ഗവേഷകര്‍ വെളിപ്പെടുത്തി. ചിത്രത്തിന്റെ മുകളില്‍ മറ്റൊരു ചിത്രം വരച്ചതിന്റെ കാരണം വ്യക്തമല്ലെങ്കിലും, ഇതിന്റെ പിന്നില്‍ നിരവധി കാരണങ്ങളുണ്ടായിരിക്കാമെന്നാണ് ഗവേഷകരുടെ അനുമാനം. ചിത്രത്തെ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ്, എക്സ്റേ സ്പെക്ട്രോസ്കോപ്പി, ഇന്‍ഫ്രാറെഡ് റിഫ്ലക്റ്റോഗ്രാഫി പോലെയുള്ള നോര്‍ത്തംബ്രിയ സര്‍വ്വകലാശാലയിലെ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് കെമിക്കല്‍ വിശകലനം നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് വിദഗ്ദര്‍.
Image: /content_image/News/News-2020-01-01-05:27:22.jpg
Keywords: ചരിത്ര, പുരാതന

12032

Image: /content_image/News/News-2020-01-01-05:27:23.jpg

12033
Category: 24
Sub Category:
Heading: പതിനൊന്ന് വര്‍ഷം ദേവാലയത്തില്‍ നിന്ന് അകന്നു കഴിഞ്ഞ വ്യക്തിയെ ദേവാലയത്തിലെത്തിച്ച അനുഭവ സാക്ഷ്യം
Content: ഞാൻ നാട്ടിലെ ഒരു ദേവാലയത്തിലെ വികാരിയായി നിയമിതനായിട്ട് ആഴ്ചകളെ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളു. ഒരുദിവസം കുടുംബ യൂണിറ്റിലെ മാസയോഗം കഴിഞ്ഞ് തിരമാലകൾ തഴുകുന്ന കടൽത്തീരത്തെ പഞ്ചാരമണലിൽ ഇടതൂർന്നുവളരുന്ന തെങ്ങുകൾക്കിടയിലൂടെ നടന്നുവരുമ്പോൾ ഒരുതെങ്ങിന്റെ ചുവട്ടിൽ രണ്ടു കൈകളുമില്ലാത്ത ഒരു ക്രൂശിതരൂപം കിടക്കുന്നതു കണ്ടു. ക്രൂശിതരൂപം തറച്ചിരുന്ന കുരിശ് അതിലുണ്ടായിരുന്നില്ല. എന്റെ കൈകളിൽ ആ രൂപമെടുത്ത് തലയുയർത്തി നോക്കുമ്പോൾ ആദ്യം കണ്ടത് സമീപത്തായി ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വിശുദ്ധ ഫ്രാൻസീസ് സേവ്യറിന്റെ നാമധേയത്തിലുള്ള ഒരു പഴയ ദേവാലയമായിരുന്നു. ഇടവകയിലെ ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നതാണ് ആ ദേവാലയം. പിന്നീട് ആ ദേവാലയം ഇടവകപ്പള്ളിക്ക് കൊടുക്കുകയും ദേവാലയത്തിന്റെ സംരക്ഷണത്തിനായി ദേവാലയത്തിനടുത്തുള്ള തെങ്ങുകളുള്ള ഒരു പറമ്പും കൊടുത്തു. പുതിയ ഇടവകദേവാലയം റോഡിനുസമീപം പണിതപ്പോൾ പഴയ ദേവാലയത്തിൽ തിരുക്കർമ്മങ്ങൾ നടക്കാതിരിക്കുകയും ദേവാലയം വേണ്ട രീതിയിൽ സംരക്ഷിക്കാതിരിക്കുകയും ചെയ്തപ്പോൾ ദേവാലയത്തിന്റെ ആദ്യകാല ഉടമസ്ഥരായിരുന്ന കുടുംബത്തിലെ ഒരാൾ ദേവാലയവും സ്ഥലവും തിരിച്ചു കിട്ടുന്നതിനുവേണ്ടി കേസ് കൊടുക്കുകയും ചെയ്തിരുന്നു. കേസുള്ളതിനാൽ ആ പള്ളിയിൽ പോകുവാൻ പള്ളിക്കാര്യത്തിന് അനുവാദമില്ലാത്തതിനാൽ സാമൂഹ്യവിരുദ്ധർ ആ പള്ളി കൈയ്യടക്കിവെച്ചിരുന്നു. വർഷങ്ങളോളം നീണ്ട നിയമയുദ്ധം തീർക്കാൻ രൂപതയിലെ പിതാക്കന്മാരും വൈദീകരും കൊല്ലങ്ങളോളം പരിഹാരചർച്ചകൾ നടത്തിയിട്ടും ഒരുപ്രതിവിധിയും ഉണ്ടായിരുന്നില്ല. മുൻപ് ഇരുന്ന വൈദികരിൽ നിന്നും ഇടവകക്കാരിൽ നിന്നുമെല്ലാം ഈവക കാര്യങ്ങൾ ഞാൻ ഒരുപാടുകേട്ടിരുന്നു. ക്രൂശിതരൂപമെടുത്ത് ഞാൻ പള്ളിമുറിയിലെ മേശപ്പുറത്തു കൊണ്ടുവന്നുവെച്ചു. അനാഥമായിക്കിടന്ന ആ ക്രൂശിതരൂപം എന്റെ ഹൃദയത്തിൽ വല്ലാത്ത ഭാരമുണ്ടാക്കി. ഒരുനിമിഷം ആ ക്രൂശിതരൂപത്തെ നോക്കിയിട്ട് ഞാൻ ചോദിച്ചു, “Tell me Jesus, What You want me to do?” ആ നിശബ്ദതയിൽ മനസ്സിലേക്ക് വന്നത് കേസുകൊടുത്ത വ്യക്തിയെക്കുറിച്ച് ഞാൻ പറഞ്ഞുകേട്ട ചിലകാര്യങ്ങളായിരുന്നു. അദ്ദേഹം കഴിഞ്ഞ പതിനൊന്നു വർഷങ്ങളായി ഈ പള്ളിയിൽ വരാറില്ല. വേറെ പള്ളികളിലൊക്കെ ഞായറാഴചകളിൽ പോകാറുണ്ട്. വേദപാഠത്തിനു വരുന്ന പേരക്കുട്ടികളെ വിളിക്കാൻ വരുമ്പോൾ അദ്ദേഹം റോഡിനു സമീപംവന്നു കാത്തുനിൽക്കുകയാണു പതിവ്. ഒരിക്കലും ഈ പള്ളിയുടെ മുറ്റത്ത് വരാറില്ല. ഞാൻ മുറിയടച്ച് പുറത്തിറങ്ങി അദ്ദേഹത്തിന്റെ വീട് ലക്ഷ്യമാക്കി നടന്നു. വീട്ടിൽ ചെന്നപ്പോൾ ഭാര്യ അത്ഭുതത്തോടെ എന്നെ സ്വീകരിച്ച് വീടിനകത്ത് ഇരുത്തി. അവർ അത്ഭുതപ്പെടാൻ കാരണമുണ്ട്. ഈ ഒരു കേസുകാരണം ആ കുടുംബം ഇടവകയിലെ പലകാര്യങ്ങളിൽ നിന്നും അകന്നുനിന്നിരുന്നു. വീടുവെഞ്ചരിക്കാതിരുന്ന അനുഭവവും ഉണ്ടായെന്ന് അവർ പറഞ്ഞു. ഭാര്യ പുറത്തേക്കിറങ്ങി ഭർത്താവിനെ വിളിച്ചുകൊണ്ടുവന്നു. എന്നെ കണ്ടമാത്രയിൽ രോഷാകുലനായ അയാൾ പറഞ്ഞു. “കേസ് പിൻവലിക്കണമെന്നു പറയാൻ മെത്രാനച്ചൻ പറഞ്ഞുവിട്ടതാണെങ്കിൽ ഇവിടെയിരിക്കണമെന്നില്ല, എന്റെ കുടുംബം വിറ്റാണെങ്കിലും സുപ്രീം കോടതിയിലാണെങ്കിലും ഞാൻ ഈ കേസ് നടത്തും.” ഞാൻ ശാന്തനായി അദ്ദേഹത്തോടുപറഞ്ഞു. ചേട്ടാ, ഞാൻ ഈ കേസിനെക്കുറിച്ച് സംസാരിക്കാൻ വന്നതല്ല. അക്കാര്യവുമായി ഞാൻ ഈവീട്ടിൽ ഒരിക്കലും വരുവാൻ ആഗ്രഹിക്കുന്നുമില്ല. തൽക്കാലം കേസ് കേസിന്റെ വഴിക്ക് പോകട്ടെ. ഞാൻ വന്നത് ചേട്ടനെ പള്ളിയിലേക്ക് വിളിക്കാനാണ്. ഈ ഇടവകയിലെ വൈദീകൻ എന്ന നിലയിൽ ഓരോ വ്യക്തിയും എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഈ ഇടവകദേവാലയം താങ്കളുടേതുകൂടിയാണ്. ഒരാൾ പള്ളിയിൽ വരുന്നില്ല എന്നറിയുന്നത് വല്ലാത്ത മനോവിഷമം ഉണ്ടാക്കുന്നു. അതുകൊണ്ട് പള്ളിയിൽ വരണം. പള്ളിക്കാര്യങ്ങളിലെല്ലാം ചേട്ടനും ഉണ്ടാകണം. ഇത്രയും പറഞ്ഞിട്ട് ഞാൻ പള്ളിയിലേക്ക് തിരിച്ചുപോയി. കൃത്യം മൂന്നുദിവസം കഴിഞ്ഞ് ഞായറാഴ്ച ബലിയർപ്പിക്കുവാൻ പള്ളിയിൽ വന്നപ്പോൾ ഇടവകക്കാരെ മുഴുവനും അത്ഭുതപ്പെടുത്തി ആ വ്യക്തി പള്ളിയിൽ നിൽക്കുന്നത് ഞാൻ കണ്ടു. പള്ളിപിരിഞ്ഞപ്പോൾ അദ്ദേഹം ഒരു കത്ത് എന്നെ ഏൽപ്പിച്ചു. ഞാൻ ആ കത്തുതുറന്നു വായിച്ചു. “നന്ദി, എന്നെ ദേവാലയത്തിലേക്ക് തിരികെ വിളിച്ചതിന്. കഴിഞ്ഞ പതിനൊന്നുകൊല്ലമായി പള്ളിയും രൂപതയുമായി ബന്ധപ്പെട്ട ധാരാളംപേർ എന്റെ വീട്ടിൽ വന്നിരുന്നു. എല്ലാവരും ഭീഷണിയുടെയും അധികാരത്തിന്റെയും സ്വരത്തിൽ കേസിൽ നിന്നു പിന്മാറി പള്ളിയും സ്ഥലവും വിട്ടുകൊടുക്കുവാൻ മാത്രം എന്നോട് പറഞ്ഞു. ആരും എന്നെ ദേവാലയത്തിലേക്കു വിളിച്ചില്ല. ആദ്യമായി അച്ചൻ എന്നെ ദേവാലയത്തിലേക്കുവിളിച്ചു. ഞാൻ കേസിൽനിന്നു പിന്മാറുകയാണ്. കോടതിയിൽ കൊടുക്കുവാനുള്ള ഡ്രാഫ്റ്റ് വക്കീൽ തയ്യാറാക്കിയിട്ടുണ്ട്. ഉടനെ കോടതിയിൽ അത് അറിയിക്കുന്നതാണ്.” ആ തകർന്നടിഞ്ഞ പള്ളിയുടെ സ്ഥാനത്ത് ഇപ്പോൾ ഒരു കുരിശടി കടൽത്തീരത്ത് പുതുതായി പണികഴിപ്പിച്ചിട്ടുണ്ട്. അവിടെ നോവേനയും പ്രാർത്ഥനയും നടക്കുന്നതും ധാരാളം പേർ അവിടെവന്ന് പ്രാർത്ഥിക്കുന്നതും കണ്ട് കഴിഞ്ഞകൊല്ലം അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി. കഴിഞ്ഞ ഇരുപതു വർഷക്കാലത്തെ വൈദീക ജീവിതത്തിനിടയിൽ ക്രിസ്തു ഉപകരണമാക്കിയ കുറെ കുഞ്ഞനുഭവങ്ങൾ നൽകുന്ന സംതൃപ്തിയുണ്ട്. അതുമാത്രമേയുള്ളു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q}}
Image: /content_image/SocialMedia/SocialMedia-2020-01-01-06:30:06.jpg
Keywords: സാക്ഷ്യ

12034
Category: 1
Sub Category:
Heading: ക്രൈസ്തവ നിന്ദയുമായി തുര്‍ക്കി കമ്പനി: കുരിശ് ആലേഖനം ചെയ്ത ഷൂസുകൾ ഇറാഖിൽ വില്പനയ്ക്ക്
Content: ഇര്‍ബില്‍: ക്രൈസ്തവ വിശ്വാസികൾ പരിപാവനമായി കാണുന്ന കുരിശ്, ആലേഖനം ചെയ്ത ഷൂസുകൾ ഉത്തര ഇറാഖിലെ കുർദ് വംശജർ അധിവസിക്കുന്ന സ്ഥലങ്ങളിലെ കടകളിൽ വിൽപ്പനയ്ക്കായിവെച്ചതായി റിപ്പോര്‍ട്ട്. ഷൂസുകളുടെ അടി വശത്താണ് കുരിശ് ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നതെന്ന് പോളിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇർബിൽ പട്ടണത്തിലെ പ്രധാന ഷോപ്പിംഗ് മാളായ മെഗാ മാളിലടക്കം ഷൂസുകൾ വിൽപ്പനക്ക് വെച്ചിട്ടുണ്ട്. തുർക്കി കമ്പനിയായ ഫ്ലോയാണ് ക്രിസ്തീയ വിരുദ്ധ ഉൽപ്പന്നം നിർമ്മിച്ചിരിക്കുന്നതെന്ന്‍ അസീറിയൻ ആക്ടിവിസ്റ്റുകൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുർദ്ദിഷ് കടകളാണ് ഷൂ വാങ്ങി വിൽപ്പന നടത്തുന്നത്. ഇതിന്റെ വില്‍പ്പനയിലൂടെ ക്രൈസ്തവ നിന്ദയാണ് കമ്പനി ചെയ്യുന്നതെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു. ജനാധിപത്യ മൂല്യങ്ങൾ നിലനിൽക്കുന്ന പ്രദേശമാണ് കുർദിസ്ഥാനെന്ന ധാരണ അസ്ഥാനത്താക്കി കൊണ്ടാണ് കുർദ്ദിഷ് വംശജർ ക്രൈസ്തവ വിരുദ്ധത പ്രകടമാകുന്നത്. ഇറാഖിലെ സംസ്ക്കാരത്തിൽ ഷൂ പോലുള്ള വസ്തുവിനെ വളരെ അറപ്പോടു കൂടിയാണ് അവർ കാണുന്നതന്നും, കുരിശു ഷൂവിൽ ആലേഖനം ചെയ്യുക വഴി ന്യായീകരിക്കാൻ സാധിക്കാത്തവിധമുള്ള ക്രിസ്തീയ വിരുദ്ധതയാണ് വെളിവായിരിക്കുന്നതെന്നും പോളിഷ് മാധ്യമം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ സ്ത്രീകൾ ധരിക്കുന്ന പാദരക്ഷകളിലും കുരിശു ചിഹ്നം ആലേഖനം ചെയ്തിരിന്നു. ഇതിന് പിന്നാലെ അസീറിയൻ ക്രൈസ്തവർ ശക്തമായി പ്രതിഷേധിച്ചതിനെ തുടർന്ന് ആളുകളുടെ കണ്ണിൽ പൊടിയിടാനായി കുർദ്ദിസ്ഥാനിലെ പ്രാദേശിക ഭരണകൂടം ഒരു സ്ഥാപനത്തില്‍ നിന്ന്‍ ഷൂസുകൾ നീക്കം ചെയ്തെങ്കിലും മറ്റുള്ള സ്ഥാപനങ്ങൾ പ്രസ്തുത ഷൂസുകൾ വിൽപ്പന നടത്തുന്നത് തുടരുകയായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായി കരുതപ്പെടുന്ന ഇറാഖ് ഇന്ന് ക്രൈസ്തവ വിശ്വാസികള്‍ ഏറ്റവും ഭീഷണി നേരിടുന്ന രാജ്യമായി മാറിയിരിക്കുകയാണ്.
Image: /content_image/News/News-2020-01-01-08:00:25.jpg
Keywords: നിന്ദ

12035
Category: 10
Sub Category:
Heading: 2020 ബൈബിള്‍ വര്‍ഷമായി ആചരിക്കുവാന്‍ ആഗോള ക്രൈസ്തവ നേതാക്കളുടെ തീരുമാനം
Content: ന്യൂയോര്‍ക്ക്: പുതുവര്‍ഷമായ 2020 ബൈബിള്‍ വര്‍ഷമായി ആചരിക്കുവാന്‍ വിവിധ പദ്ധതികളുമായി ആഗോള ക്രൈസ്തവ നേതാക്കള്‍. നിക്ക് ഹാള്‍ ആരംഭിച്ച 'ഇയര്‍ ഓഫ് ദി ബൈബിള്‍' (വൈ.ഒ.ടി.ബി) പ്രസ്ഥാനത്തെ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ, ഇന്ത്യന്‍ വംശജനും ലോക പ്രശസ്ത സുവിശേഷകനുമായ രവി സഖറിയ, ഇവാഞ്ചലിക്കല്‍ സഭാ സുവിശേഷകനായ ഫ്രാന്‍സിസ് ചാന്‍ തുടങ്ങിയ പ്രമുഖ ക്രിസ്ത്യന്‍ നേതാക്കള്‍ പിന്തുണ അറിയിച്ചതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ബൈബിള്‍ വര്‍ഷമാക്കുവാനുള്ള നീക്കത്തിന് ലോകമെമ്പാടുമുള്ള നൂറിലധികം രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇരുപതിനായിരത്തോളം ദേവാലയങ്ങളുടേയും, പ്രേഷിത സംഘടകളുടേയും സഹകരണവും ഉറപ്പായിട്ടുണ്ട്. ജനതകളെ ദൈവവചനവുമായി വീണ്ടും ബന്ധപ്പെടുത്തുക എന്നതാണ് 'ഇയര്‍ ഓഫ് ദി ബൈബിള്‍'-ന്റെ ലക്ഷ്യം. ചരിത്രത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ളതും തെറ്റിദ്ധരിക്കപ്പെട്ടതുമായ ഗ്രന്ഥമാണ് ബൈബിളെന്നും, അതിനാല്‍ വിശ്വാസികള്‍ക്കും, അവിശ്വാസികള്‍ക്കും ഒരുപോലെ ബൈബിളുമായി ഇടപെഴകുവാനുള്ള ഉറവിടങ്ങളും, അവസരവും ഒരുക്കുവാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും നിക്ക് ഹാള്‍ പറഞ്ഞു. ബൈബിള്‍ വായിക്കുവാനും അതില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളുവാനും ലോകജനതയെ പ്രോത്സാഹിപ്പിക്കുമെന്നും സുവിശേഷ സംഘടനകളായ ‘പള്‍സ്’ന്റെ സ്ഥാപകനും, ടേബിള്‍ കൊയാലിഷന്റെ സാരഥിയുമായ ഹാള്‍ കൂട്ടിച്ചേര്‍ത്തു. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകമായ ബൈബിള്‍ മരിക്കുന്നതിനു മുന്‍പ് ഒരു പ്രാവശ്യമെങ്കിലും പൂര്‍ണ്ണമായി വായിക്കുവാന്‍ ആഗ്രഹിക്കുന്നില്ലേ എന്ന ചോദ്യമാണ് ഇവാഞ്ചലിക്കല്‍ സുവിശേഷകന്‍ ഫ്രാന്‍സിസ് ചാന്‍ ചോദിക്കുന്നത്. കാലാവസ്ഥയേക്കുറിച്ചോ കായികരംഗത്തെക്കുറിച്ചോ ഉള്ള ചര്‍ച്ചകള്‍ക്ക് പകരം ബൈബിള്‍ സംബന്ധമായ ചര്‍ച്ചകളായിരിക്കും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആത്മാവിന്റെ കണ്ണാടിയാണ് ബൈബിള്‍ എന്നാണ് കോളേജ് കാമ്പസ്സുകളിലും പൊതുസ്ഥലങ്ങളിലും സുവിശേഷ പ്രഘോഷണ രംഗത്തെ നിറ സാന്നിധ്യമായ രവി സക്കറിയ പറയുന്നത്. കാലഗണന അനുസരിച്ച് ബൈബിള്‍ വായിക്കുവാന്‍ അവസരമൊരുക്കുന്ന ‘ബൈബിള്‍റീകാപ്.കോം’ എന്ന വെബ്സൈറ്റില്‍ ഇതുവരെ ഇരുപതിനായിരത്തോളം ഇടവകകള്‍ ചേര്‍ന്ന് കഴിഞ്ഞു. പ്രമുഖ ക്രിസ്ത്യന്‍ നേതാക്കളുടെ പ്രഘോഷണങ്ങള്‍ ഉള്‍കൊള്ളുന്ന ‘മൂവ് ക്ലോസര്‍ ആപ്പ്’നും നേതൃത്വം രൂപം നല്‍കിയിട്ടുണ്ട്. വാഷിംഗ്‌ടണ്‍ ഡി.സിയിലെ പ്രശസ്തമായ ബൈബിള്‍ മ്യൂസിയവുമായി സഹകരിച്ച് 2020 ജൂണില്‍ രണ്ടു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന ബൈബിള്‍ കൂട്ടായ്മ സംഘടിപ്പിക്കുവാനും 'ഇയര്‍ ഓഫ് ദി ബൈബിള്‍' പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ ലക്ഷ്യമിടുന്നു.
Image: /content_image/News/News-2020-01-01-09:53:06.jpg
Keywords: ബൈബി

12036
Category: 10
Sub Category:
Heading: ആഫ്രിക്കന്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നത് ക്രൂരമായ ‘പുതിയ യുദ്ധം’: ഒടുവില്‍ മൗനം വെടിഞ്ഞ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍
Content: ന്യൂയോര്‍ക്ക്: ആഫ്രിക്കയിലെ ക്രൈസ്തവര്‍ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന അതിക്രൂരമായ ആക്രമണങ്ങളില്‍ മൗനം പാലിച്ച് കൊണ്ടിരിന്ന മാധ്യമ നിലപാടില്‍ ഒടുവില്‍ മാറ്റത്തിന്റെ അലയൊലി. നിസ്സഹായരായ ക്രൈസ്തവര്‍ ക്രൂരവും പൈശാചികവുമായ ‘പുതിയ യുദ്ധ’ത്തിനിരയായി കൊണ്ടിരിക്കുകയാണെന്ന്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ദിനപത്രമായ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ (വൈ.എസ്.ജെ) റിപ്പോര്‍ട്ട് വന്നതോടെയാണ് മാധ്യമ നിലപാടില്‍ മാറ്റം കണ്ടു തുടങ്ങിയിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമുമായി ബന്ധമുള്ള ഫുലാനി ഗോത്രക്കാര്‍ ക്രൈസ്തവര്‍ക്കെതിരെ പൈശാചികമായ യുദ്ധമാണ് നടത്തി വരുന്നതെന്നു വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ ഒപ്പീനിയന്‍ കോളത്തില്‍ വ്യക്തമായി സൂചിപ്പിക്കുന്നു. ബൊക്കോഹറാം നൈജീരിയയുടെ വെറും അഞ്ച് ശതമാനം ഭൂപ്രദേശങ്ങളിലായി ചുരുങ്ങിയപ്പോള്‍, ഫുലാനികള്‍ ക്രൈസ്തവര്‍ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ട് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ലേഖകനായ ബെര്‍ണാര്‍ഡ് ഹെന്രി ലെവി തന്റെ റിപ്പോര്‍ട്ടിലൂടെ പറയുന്നു. ബൊക്കോഹറാമിനേക്കാള്‍ കടുത്ത ഭീഷണിയാണ് ഫുലാനി ജിഹാദികള്‍ ആഫ്രിക്കയില്‍ ഉയര്‍ത്തികൊണ്ടിരിക്കുന്നത്. കൂട്ടക്കൊലയും കൂട്ട മാനഭംഗങ്ങളും പീഡനങ്ങളും കവര്‍ച്ചകളുമായി ജിഹാദി ആക്രമണങ്ങളാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ലേഖകന്‍ നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്നത് ‘സ്ലോ മോഷന്‍ യുദ്ധം’ ആണെന്നും സൂചിപ്പിക്കുന്നു. ലോകം അവഗണിക്കുന്ന ഈ യുദ്ധം ഭയാനകവും, പൈശാചികവുമാണ്. സ്ത്രീകളുടെ വികൃതമാക്കപ്പെട്ട ശവശരീരങ്ങള്‍, വിശ്വാസം ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെടുകയും അലറും വരെ അരിവാള്‍ കൊണ്ട് മുറിവേല്‍പ്പിച്ചതും, ക്രൂശിത രൂപമുള്ള ചെയിന്‍ കൊണ്ട് പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ചതും തുടങ്ങി നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു. ഗ്ലോബല്‍ ടെററിസം ഇന്‍ഡെക്സില്‍ 2018-ല്‍ രേഖപ്പെടുത്തിയിട്ടുള്ള 2040 ആക്രമണങ്ങളില്‍ ഭൂരിഭാഗവും ഫുലാനി ജിഹാദികളാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ ഫുലാനികളെ തീവ്രവാദികളെന്നു മുദ്ര കുത്താന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ഭയമാണ്. ഇസ്ലാമിക വിരുദ്ധരെന്ന് മുദ്രകുത്തപ്പെടുമെന്ന ഭയത്താല്‍ മുന്‍നിര പത്രങ്ങള്‍ ഈ വിഷയം അവഗണിക്കുകയും നിശബ്ദത പാലിക്കുകയും ചെയ്യുമ്പോള്‍ കാര്യഗൗരവത്തോടെ വിഷയത്തെ തുറന്നുക്കാണിച്ച പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ നിലപാട് കൈയടി നേടുകയാണ്.
Image: /content_image/News/News-2020-01-01-11:58:06.jpg
Keywords: മാധ്യമ, നൈജീ

12037
Category: 13
Sub Category:
Heading: അപ്രതീക്ഷിത സംഭവത്തില്‍ മാപ്പ് ചോദിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ തിക്താനുഭവത്തില്‍ ദേഷ്യപ്പെട്ടതില്‍ മാപ്പ് ചോദിച്ച് ഫ്രാന്‍സിസ് പാപ്പ. തന്റെ കൈയില്‍ പിടിച്ചു വലിച്ച സ്ത്രീയോട് ദേഷ്യപ്പെട്ടതിനാണ് പാപ്പ ഇന്നലെ ക്ഷമാപണം നടത്തിയത്. വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്തുകൊണ്ട് മാര്‍പാപ്പ ക്രിസ്തുമസ് പുല്‍ക്കൂടിനു സമീപത്തേക്കു പോകുമ്പോഴായിരുന്നു സംഭവം. യുവതിയുടെ അടുത്തെത്തുന്നതിന് തൊട്ടുമുന്‍പ് പാപ്പ നടന്നു വന്ന ദിശ മാറ്റുകയായിരിന്നു. പൊടുന്നനെ മുന്‍നിരയില്‍ നിന്നിരുന്ന ഒരു യുവതി പാപ്പായുടെ വലതുകയ്യില്‍ പിടിച്ച് തന്റെ അടുത്തേക്ക് വലിക്കുകയായിരിന്നു. വിടാൻ പറഞ്ഞിട്ടും അത് കേട്ടഭാവം നടിക്കാതെ പിടിവിടാതിരുന്ന സ്ത്രീയുടെ കരം മറുകരംകൊണ്ട് തട്ടിമാറ്റി പാപ്പ ശകാരിച്ച് മുന്നോട്ടു നടക്കുകയായിരിന്നു. ഇന്നലെ ദിവ്യബലി അര്‍പ്പിക്കുന്നതിനിടെയാണ് മാര്‍പാപ്പ ക്ഷമായാചനം നടത്തിയത്. നമുക്കു പലപ്പോഴും ക്ഷമ നശിക്കാറുണ്ട്. എനിക്കും അങ്ങനെതന്നെ. ഇന്നലത്തെ ചീത്ത മാതൃകയ്ക്കു ഞാന്‍ ക്ഷമചോദിക്കുന്നുവെന്നും എണ്‍പത്തിമൂന്നുകാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. അപ്രതീക്ഷിതമായി ഉണ്ടായ തെറ്റ് ന്യായികരിക്കാതെ എളിമയോടെ ക്ഷമചോദിച്ച പാപ്പയുടെ ഏറ്റുപറച്ചില്‍ ഏറെ മാതൃകാപരമാണെന്നാണ് സോഷ്യല്‍ മീഡിയായില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
Image: /content_image/News/News-2020-01-02-03:38:45.jpg
Keywords: ക്ഷമ, മാപ്പ

12038
Category: 18
Sub Category:
Heading: സാമ്പത്തിക സംവരണ മാനദണ്ഡങ്ങള്‍ പുന:പരിശോധിക്കണം: ജാഗ്രതാസമിതി
Content: ചങ്ങനാശേരി: സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കുന്നതിനു വേണ്ടി കേരള സര്‍ക്കാര്‍ നിശ്ചയിച്ച പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ പുന:പരിശോധിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ് ജാഗ്രതാസമിതി. ഇക്കാര്യത്തിനായി വാര്‍ഷിക വരുമാനം നാല് ലക്ഷം എന്നും, കൃഷിഭൂമിയുടെ വിസ്തീര്‍ണ്ണം ഗ്രാമീണമേഖലയിൽ രണ്ടര ഏക്കര്‍ എന്നും നിശ്ചയിച്ചത് തികച്ചും അനുചിതമാണെന്ന് യോഗം വിലയിരുത്തി. ഇതു സംബന്ധിച്ച കേന്ദ്ര സർക്കാർ മാനദണ്ഡ പ്രകാരം കൃഷി ഭൂമിയുടെ പരിധി അഞ്ച് ഏക്കറും, ക്രീമിലയര്‍ നിശ്ചയിക്കുവാന്‍ വാര്‍ഷീകവരുമാനം എട്ട് ലക്ഷവുമായി നിജപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ, ഇതിൽ താഴെ ഉള്ള മാനദണ്ഡങ്ങള്‍ കേരള സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിനായി നിശ്ചയിച്ചതിൽ വിവേചനമുണ്ട്. ഇപ്പോള്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ സാധാരണക്കാരായ നിരവധി ആളുകളുടെ തൊഴിൽ സാധ്യതകളെ പ്രതികൂലമായി ബാധിക്കും. സാമ്പത്തിക സംവരണത്തിന് വരുമാനപരിധിയും ഭൂമിയുടെ വിസ്തൃതിയും ഉയര്‍ത്തി നിശ്ചയിക്കണമെന്നും, ഭരണഘടനാ ഭേദഗതി നിലവിൽ വന്ന കാലംമുതൽ മുന്‍കാല പ്രാബല്യം നൽകി അതിനുശേഷമുള്ള എല്ലാ തൊഴിൽ നോട്ടിഫിക്കേഷനുകള്‍ക്കും സാമ്പത്തിക സംവരണം ബാധകമാക്കണമെന്നും ജാഗ്രതാ സമിതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിരൂപതാ കേന്ദ്രത്തിൽ പി. ആര്‍.ഓ. അഡ്വ. ജോജി ചിറയിലിന്‍റെ അദ്ധ്യക്ഷതയിൽ കൂടി യോഗത്തിൽ പി.എ. കുര്യാച്ചൻ വിഷയാവതരണം നടത്തി. ജോബി പ്രാക്കുഴി, അഡ്വ. ജോർജ് വർഗീസ്, വർഗ്ഗീസ് ആൻറണി, ടോം അറയ്ക്കപ്പറമ്പിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-01-02-05:08:53.jpg
Keywords: ജാഗ്ര

12039
Category: 9
Sub Category:
Heading: പുതുവർഷത്തിൽ ഫിയാത്ത് ഒരുക്കുന്ന മിഷൻ ധ്യാനം ജനുവരി 9 മുതൽ മുംബൈയിൽ
Content: സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ദൈവരാജ്യ വളർച്ചക്കായി മിഷൻ വോളന്റിയേഴ്സിനെ ഒരുക്കുന്ന മിഷൻ ധ്യാനം മുംബൈയിൽ ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്നു. താമസിച്ച് ധ്യാനിക്കാവുന്ന ഈ ധ്യാനം 2020 ജനുവരി 9 മുതൽ 12 വരെയാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ക്രമീകരിച്ചിരിക്കുന്ന ധ്യാനത്തിന് രജിസ്ട്രേഷൻ സൗജന്യമാണ്. മുംബൈ മീര ഈസ്റ്റ് റോഡിൽ ഓറഞ്ച് ഹോസ്പിറ്റലിനു സമീപമുള്ള ഡിവൈൻ മേഴ്സി ചാപ്പലിലാണ് ധ്യാനം. മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നവർ, കുറച്ചു മാസങ്ങളോ വർഷങ്ങളോ മിഷൻ പ്രദേശങ്ങളിൽ മദ്ധ്യസ്ഥ പ്രാർത്ഥനക്കോ മറ്റ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായിക്കാൻ സന്നദ്ധതയുള്ളവർ, മിഷൻ ശിഷ്യത്വ പരിശീലന പരിപാടിയിൽ താൽപര്യമുള്ളവർ തുടങ്ങി മിഷനറിയായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ധ്യാനം ഉപകാരപ്രദമായിരിക്കും. ➤ #{red->none->b-> കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും }# ഡെന്നിസ് -98338 58674, വിൽസൻ -98694 39670*
Image: /content_image/India/India-2020-01-02-05:19:03.jpg
Keywords: ഫിയാത്ത