Contents
Displaying 11671-11680 of 25158 results.
Content:
11990
Category: 13
Sub Category:
Heading: ക്രിസ്തുമസിന്റെ പ്രാഥമിക സ്ഥാനം യേശുവിന്റെ ജനന സ്മരണയ്ക്കാണെന്ന് ഓര്‍മ്മിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
Content: ലണ്ടന്‍: ക്രിസ്തുമസ് ദിനത്തിൽ മറ്റെന്തിനെക്കാളും പ്രാധാന്യം നൽകേണ്ടത് യേശുക്രിസ്തുവിന്റെ ജനന സ്മരണയ്ക്കാണെന്ന് ഓര്‍മ്മിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍. ക്രിസ്തുമസ് ദിനം, മറ്റെന്തിനെക്കാളും ഒന്നാമതായി യേശുക്രിസ്തുവിന്റെ ജനനത്തിന്റെ ആഘോഷമാണെന്ന് ബ്രിട്ടനിലെ ജനങ്ങൾക്കായി നല്‍കിയ ക്രിസ്തുമസ് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ആഗോള ക്രൈസ്തവർക്ക് വിലമതിക്കാനാവാത്ത ദിനമാണ് ക്രിസ്തുമസെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനമേൽക്കുന്ന ക്രൈസ്തവരെ ഈ ദിവസങ്ങളിൽ ഓർക്കണമെന്നും അദ്ദേഹം ബ്രിട്ടീഷ് ജനതയോട് ആഹ്വാനം ചെയ്തു. പീഡിത ക്രൈസ്തവ സമൂഹം ഒരുപക്ഷേ അവരുടെ ക്രിസ്തുമസ് രഹസ്യമായിട്ടോ, ജയിൽ അറകളിലോ ആയിരിക്കാം ആഘോഷിക്കുന്നത്. നിങ്ങൾ ആരാണെങ്കിലും, നിങ്ങൾ എവിടെയാണെങ്കിലും, നിങ്ങൾ എങ്ങനെയാണ് ആഘോഷിക്കുന്നതെങ്കിലും നിങ്ങൾക്ക് ആനന്ദകരമായ ഒരു ക്രിസ്തുമസ് ഉണ്ടാകട്ടെ എന്ന് ആശംസിച്ചാണ് ബോറിസ് ജോൺസൺ തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. ഡിസംബർ പന്ത്രണ്ടാം തീയതി ബ്രിട്ടനിൽ നടന്ന ഇലക്ഷനിൽ 365 സീറ്റുകൾ നേടിയാണ് ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തിയത്.
Image: /content_image/News/News-2019-12-25-07:55:50.jpg
Keywords: ബ്രിട്ട, ക്രിസ്തുമ

11991
Category: 11
Sub Category:
Heading: ജമ്മു നിയന്ത്രണ രേഖയിലെ സൈനികരുടെ ക്രിസ്തുമസ് ആഘോഷം നവമാധ്യമങ്ങളില്‍ വൈറല്‍
Content: ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയിൽ ക്രിസ്തുമസ് ആഘോഷിക്കുന്ന സൈനികരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കൊടും തണുപ്പിൽ രോമക്കുപ്പായമണിഞ്ഞ് പാട്ടിനൊപ്പം ചുവടുവെക്കുന്ന സൈനികരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയില്‍ വൈറലായത്. ജിംഗിൾ ബെൽസ് ഗാനം ആലപിച്ച് മഞ്ഞുറഞ്ഞു കിടക്കുന്ന സ്ഥലത്താണ് സൈനികരുടെ ആഘോഷം. മഞ്ഞില്‍ ചെറിയ പുല്‍ക്കൂടും ഇവര്‍ ഒരുക്കിയിട്ടുണ്ട്.

#WATCH Jawans celebrate Christmas on the Line of Control in Kashmir. (Source - Indian Army) pic.twitter.com/3Msg6s82iO
— ANI (@ANI) December 25, 2019

രോമക്കുപ്പായമണിഞ്ഞ സൈനികർക്കൊപ്പം സാൻ്റാക്ലോസിനെയും വീഡിയോയിൽ കാണാം. ഹെലിപ്പാഡും അതിനോട് ചേർന്ന സ്ഥലവുമാണ് ആഘോഷങ്ങളുടെ പശ്ചാത്തലം. ന്യൂസ് ഏജൻസിയായ എഎൻഐ തങ്ങളുടെ ട്വിറ്റർ അക്കൌണ്ടില്‍ പങ്കുവെച്ച, രണ്ട് മിനിട്ടിലധികമുള്ള വീഡിയോ നൂറുകണക്കിന് ഉപയോക്താക്കളാണ് ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്നത്.
Image: /content_image/News/News-2019-12-26-02:52:07.jpg
Keywords: സൈനിക, പട്ടാള

11992
Category: 1
Sub Category:
Heading: ആഘോഷങ്ങളില്ലാതെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മയില്‍ ശ്രീലങ്കയിലെ ക്രിസ്തുമസ്
Content: കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ദേവാലയങ്ങളില്‍ ഉണ്ടായ ചാവേറാക്രമണത്തിന്റെ വേദനയില്‍ രാജ്യത്തു ഇത്തവണ ക്രിസ്തുമസ് ആഘോഷം നടന്നത് ലളിതമായി. പ്രധാന ദേവാലയങ്ങളിലെല്ലാം കനത്ത സുരക്ഷാ സംവിധാനത്തോടെയാണ് പ്രാർത്ഥനാ ചടങ്ങുകൾ നടന്നത്. കരിമരുന്ന് പ്രയോഗങ്ങളോ മറ്റ് ആഘോഷങ്ങളോ ഒഴിവാക്കണമെന്ന് കൊളംബോ ആര്‍ച്ച് ബിഷപ്പും ശ്രീലങ്ക കത്തോലിക്ക സഭയുടെ തലവനുമായ കർദ്ദിനാൾ മാൽകോം രഞ്ജിത്ത് വിശ്വാസികളോട് നിർദേശിച്ചിരുന്നു. തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഈ ദിവസങ്ങളില്‍ സന്ദര്‍ശിക്കുവാനും അദ്ദേഹം ആഹ്വാനം നല്‍കി. ദേവാലയങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ നമുക്ക് ഒരുമിച്ച് നീങ്ങാമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് രാജപക്‌സെ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പരിക്കേറ്റവരും രക്ഷപ്പെട്ടവരും കൊളംബോയിലെ സെന്‍റ് ആന്‍റണി ദേവാലയത്തില്‍ നടന്ന ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു. ഏപ്രിൽ 21ന് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമുണ്ടായ ചാവേറാക്രമണത്തിൽ 268 പേരാണ് കൊല്ലപ്പെട്ടത്.
Image: /content_image/News/News-2019-12-26-03:29:55.jpg
Keywords: ശ്രീലങ്ക

11993
Category: 10
Sub Category:
Heading: 378 ലിറ്റര്‍ ഹന്നാന്‍ വെള്ളം കൊണ്ട് ലൂസിയാന നഗരത്തില്‍ 'ആകാശ വെഞ്ചിരിപ്പ്'
Content: അബ്ബെവില്ലെ: അമേരിക്കന്‍ സംസ്ഥാനമായ ലൂസിയാനയിലെ അബ്ബെവില്ലെ നഗരത്തില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് നടത്തിയ വെഞ്ചിരിപ്പ് ശ്രദ്ധേയമായി. കൌ ഐലന്റിലെ സെന്റ് ആന്നെ ദേവാലയത്തിന്റെ നേതൃത്വത്തില്‍ കൌ ഐലന്റ് നഗരവും നഗരത്തിലെ കൃഷിയിടങ്ങളും ഏതാണ്ട് 100 ഗാലന്‍ (378 ലിറ്റര്‍) വിശുദ്ധ ജലം ഉപയോഗിച്ചാണ് വെഞ്ചിരിച്ചത്. കൃഷിക്കുപയോഗിക്കുന്ന ചെറിയ വിമാനത്തില്‍ നിന്നുമാണ് ഹന്നാന്‍ വെള്ളം തളിച്ചതെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുതയാണ്. കൌ ഐലന്റ് സ്വദേശിയും ഇപ്പോള്‍ ഒഹിയോയില്‍ താമസിക്കുകയും ചെയ്യുന്ന എല്‍. എറിന്‍ ഡെട്രാസ് എന്ന മിഷ്ണറിയാണ് വ്യത്യസ്ഥമായ ഈ ആശയത്തിന് പിന്നില്‍.

ലഫായെറ്റെ രൂപതയുടെ ഫേസ്ബുക്ക് പേജില്‍ ആശീര്‍വാദ കര്‍മ്മത്തിന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എഴുനൂറിലധികം ഷെയറാണ് ഇതിനോടകം തന്നെ ഈ പോസ്റ്റിന് ലഭിച്ചത്. ‘കൌ ഐലന്റിലെ സെന്റ് ആന്നെ ദേവാലയ പുരോഹിതനായ ഫാ. മാത്യ ബര്‍സാരെയും ഇടവക ജനങ്ങളും കൃഷിക്ക് മരുന്നടിക്കുന്ന ഡസ്റ്റര്‍ വിമാനം ഉപയോഗിച്ച് തങ്ങളുടെ നഗരത്തെ പവിത്രീകരിച്ചു’ എന്ന തലക്കെട്ടോട് കൂടിയാണ് പോസ്റ്റ്. ക്രിസ്തുമസ് ആശംസകളും പോസ്റ്റില്‍ നേരുന്നുണ്ട്. വിശ്വാസികളുടെ ഭവനങ്ങളില്‍ നിന്നും കൊണ്ടുവന്ന ജലവും ഇടവകാംഗങ്ങള്‍ ഫാ. ബര്‍സാരെയെ കൊണ്ട് വെഞ്ചരിപ്പിച്ചു.
Image: /content_image/News/News-2019-12-26-06:58:11.jpg
Keywords: ആകാശ, വെഞ്ചിരി

11994
Category: 10
Sub Category:
Heading: ക്രിസ്തുമസ് ദിനത്തില്‍ അടച്ചിടുന്ന ലോകത്തെ ഒരേയൊരു വിമാനത്താവളം: വിശ്വാസം മുറുകെ പിടിച്ച് ഡബ്ലിന്‍
Content: ഡബ്ലിന്‍: ആഗോള തലത്തില്‍ വ്യോമഗതാഗത രംഗത്ത് കോടികണക്കിന് രൂപയുടെ ബിസിനസ് നടക്കുമ്പോള്‍ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിച്ച് വീണ്ടും ഡബ്ലിന്‍ വിമാനത്താവളം. ക്രിസ്മസ് ദിനം അവധി പ്രഖ്യാപിച്ച് അടച്ചിടുന്ന ലോകത്തെ ഒരേയൊരു വിമാനത്താവളമാണ് ഡബ്ലിന്‍. കഴിഞ്ഞു ദിവസവും തിരുപ്പിറവിക്ക് മണിക്കൂറുകള്‍ ശേഷിക്കെ അവസാന ടേക്ക് ഓഫിന് ശേഷം വിമാനത്താവളം അടച്ചിടുകയായിരിന്നു. അയര്‍ലണ്ടിലെ രണ്ടാമത്തെ വലിയ എയര്‍ലൈന്‍ കമ്പനിയായ എയര്‍ ലിംഗസിന്റെ വിമാനമാണ് ക്രിസ്തുമസിന് മുന്നോടിയായി അവസാനമായി പറന്നുയര്‍ന്ന വിമാനം. തുടര്‍ന്നു വിമാനത്താവളം അടച്ചുപൂട്ടി. കത്തോലിക്കാ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഭരണഘടനയുള്ള രാജ്യത്ത് വിശ്വാസത്തില്‍ നിന്നുള്ള വ്യതിചലനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ക്രിസ്തുമസ് ദിനം അതീവ പ്രാധാന്യത്തോടെയാണ് ഡബ്ലിന്‍ വിമാനത്താവളം കണക്കാക്കുന്നത്. അവസാന വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ എയര്‍പോര്‍ട്ടില്‍ പ്രാര്‍ത്ഥനകളും വെഞ്ചിരിപ്പ് കര്‍മ്മവും നടന്നു. യാത്രക്കാര്‍ക്കും വിമാനത്താവള ജീവനക്കാര്‍ക്കുംവേണ്ടിയാണ് ക്രിസ്മസ് ദിനത്തിലെ ഈ പ്രത്യേക പ്രാര്‍ത്ഥനാചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഐറിഷ് വൈദികനായ ഫാ. ഡെസ്മണ്ട് ഡോയലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചടങ്ങുകളില്‍ സഹകാര്‍മ്മികനായത് മലയാളി വൈദികനാണെന്നതും ശ്രദ്ധേയമാണ്. വരാപ്പുഴ അതിരൂപതാംഗമായ ഫാ. ആന്റണി വിപിനാണ് സഹകാര്‍മ്മികനായത്. ക്രിസ്തുമസ് ആഴ്ചയില്‍ പന്ത്രണ്ട് ലക്ഷത്തോളം യാത്രക്കാരാണ് ഡബ്ളിന്‍ വിമാനത്താവളം ഉപയോഗിച്ചത്. എന്നാല്‍ തിരുപ്പിറവിക്ക് മുന്നില്‍ തങ്ങളുടെ ബിസിനസ് അധികാരികള്‍ ഒഴിവാക്കുകയായിരിന്നു.
Image: /content_image/News/News-2019-12-26-08:19:39.jpg
Keywords: വിമാന

11995
Category: 13
Sub Category:
Heading: ഇമ്മാനുവേല്‍ മുറിപ്പെട്ട നരകുലത്തിനു മുഴുവന്‍ വെളിച്ചം: പാപ്പയുടെ ക്രിസ്തുമസ് വിചിന്തനം
Content: റോം: മുറിപ്പെട്ട നരകുലത്തിനു മുഴുവന്‍ വെളിച്ചമായിരിക്കട്ടെ ഇമ്മാനുവേലെന്നും പലപ്പോഴും കഠിനവും സ്വാര്‍ത്ഥത നിറഞ്ഞതുമായ ഹൃദയങ്ങളെ അവിടുന്ന് അലിയിക്കുകയും സ്നേഹത്തിന്‍റെ ഉപകരണമാക്കി നമ്മെ മാറ്റുകയും ചെയ്യട്ടെയെന്ന് ആശംസിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ക്രിസ്തുമസ് വിചിന്തനം. യുദ്ധവും രാഷ്ട്രീയ അസ്ഥിരതയും പ്രകൃതി ദുരന്തങ്ങളും രോഗങ്ങളും കാരണം സിറിയ, ഇറാഖ്, ലെബനോന്‍, വെനിസ്വേല, യുക്രൈന്‍ പോലെയുള്ള രാജ്യങ്ങളില്‍ ജനങ്ങള്‍ ഏറെ കഷ്ടപ്പെടുന്നുണ്ടെന്ന് 'ഉര്‍ബി എറ്റ് ഓര്‍ബി' (നഗരത്തോടും ലോകത്തോടും) എന്നറിയപ്പെടുന്ന വാര്‍ഷിക പ്രസംഗത്തിലൂടെ പാപ്പ പറഞ്ഞു. ലോകമെമ്പാടുമായി നടക്കുന്ന പ്രശ്നങ്ങള്‍ക്കും അനീതിക്കും അറുതിവരുത്തുവാന്‍ ക്രിസ്തുവിന്റെ വെളിച്ചം സ്വീകരിക്കുവാന്‍ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. മധ്യപൂര്‍വ്വ ദേശത്തും, ലോകത്തിലെ വിവിധ നാടുകളിലും യുദ്ധവും സംഘര്‍ഷങ്ങളും മൂലം യാതനകളനുഭവിക്കുന്ന നിരവധിയായ കുഞ്ഞുങ്ങള്‍ക്ക് ക്രിസ്തു വെളിച്ചം പകരട്ടെ. ഒരു പതിറ്റാണ്ടായി, ഇനിയും വിരാമമിടാത്ത വൈരം പിച്ചിച്ചീന്തിയ സിറിയില്‍ വസിക്കുന്ന ജനങ്ങള്‍ക്ക് ക്രിസ്തു സാന്ത്വനം പ്രദാനം ചെയ്യട്ടെ. സന്മനസ്സുള്ളവരുടെ മനസ്സാക്ഷികളെ അവിടന്ന് തൊട്ടുണര്‍ത്തട്ടെ. ആ പ്രദേശത്തെ ജനങ്ങളുടെ സുരക്ഷിതത്വവും സമാധാനപരമായ സഹജീവനവും ഉറപ്പുവരുത്തുകയും അവരുടെ അവാച്യമായ സഹനങ്ങള്‍ക്ക് അറുതിവരുത്തുകയും ചെയ്യുന്ന പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഭരണാധികാരികള്‍ക്കും അന്താരാഷ്ട്രസമൂഹത്തിനും ഇന്ന് അവിടന്ന് പ്രചോദനം പകരട്ടെ. നിലവിലുള്ള പ്രതിസന്ധികളില്‍ നിന്നു പുറത്തുകടക്കാനും സ്വാതന്ത്ര്യത്തിന്‍റെയും സകലരുടെയും ആശ്രയമായ സഹജീവനത്തിന്‍റെയും സന്ദേശമായിരിക്കുകയെന്ന വിളി വീണ്ടും കണ്ടെത്താനും ലെബനനിലെ ജനതയക്ക് ക്രിസ്തു നാഥന്‍ തുണയാകട്ടെ. മാനവരക്ഷകനായ കര്‍ത്താവായ യേശു അവിടന്നു പിറന്ന വിശുദ്ധ നാടിന് പ്രകാശമായിരിക്കട്ടെ. അവിടെ ശാന്തിയുടെയും സുരക്ഷിതത്വത്തിന്‍റെയും ക്ഷേമത്തിന്‍റെയും ദിനങ്ങള്‍ വരുമെന്ന പ്രതീക്ഷ, കഷ്ടപ്പാടുകളുടെ വേളയിലും, നിരവധിപ്പേര്‍ പുലര്‍ത്തുന്നു. സാമൂഹ്യ സംഘര്‍ഷങ്ങളിലൂടെ കടന്നുപോയ ഇറാഖിനും ഗുരുതര മാനുഷികപ്രതിന്ധിയുടെ ഫലമായ യാതനയനുഭവിക്കുന്ന യെമനും യേശുനാഥന്‍ സാന്ത്വനം പകരട്ടെ. വൃദ്ധജനത്തിന്‍റെയും ഏകാന്തത അനുഭവിക്കുന്നവരുടെയും കുടിയേറ്റക്കാരുടെയും പാര്‍ശ്വവത്കൃതരുടെയും ചാരത്തായിരിക്കട്ടെ. അവിടന്ന് സകലര്‍ക്കും അവിടത്തെ ആര്‍ദ്രത പകരുകയും ഈ ലോകത്തിന്‍റെ അന്ധകാരം നീക്കുകയും ചെയ്യട്ടെയെന്ന ആശംസയോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. തുടര്‍ന്നു കര്‍ദ്ദിനാളുന്മാരില്‍ ഒരാള്‍ ഫ്രാന്‍സിസ് പാപ്പ 'ഊര്‍ബി ഏത്ത് ഓര്‍ബി' ആശീര്‍വ്വാദം നല്‍കാന്‍ പോകുകയാണെന്നും സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതം, അത്, നേരിട്ടൊ സാമൂഹ്യവിനിമയോപാധികളിലൂടെയൊ, സ്വീകരിക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കുമെന്നും വിളംബരം ചെയ്തു. ഇതേ തുടര്‍ന്ന് പാപ്പ ആശീര്‍വ്വാദം നല്കി. ആഗോളകത്തോലിക്കാ സഭയുടെ പരമാധികാരി എന്ന നിലയില്‍ ഇത് ഫ്രാന്‍സിസ് പാപ്പയുടെ ഏഴാമത്തെ ക്രിസ്തുമസാണ്.
Image: /content_image/News/News-2019-12-26-10:42:37.jpg
Keywords: പാപ്പ, ക്രിസ്തു

11996
Category: 14
Sub Category:
Heading: അഖില കേരള ബൈബിള്‍ കലോത്സവം 28, 29 തീയതികളില്‍
Content: കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തില്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന അഖില കേരള ബൈബിള്‍ കലോത്സവം 28, 29 തീയതികളില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കും. 28ന് രാവിലെ 8.30ന് ബിഷപ്പ് മാര്‍ ഡൊമിനിക് കോക്കാട്ട് ഉദ്ഘാടനം ചെയ്യും. 29ന് വൈകുന്നേരം നാലിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ അധ്യക്ഷത വഹിക്കും. സങ്കീര്‍ത്തനാലാപനം, ലളിതഗാനം, ശാസ്തീയസംഗീതം, കഥാപ്രസംഗം, പ്രസംഗം, ചിത്രരചന, മാര്‍ഗംകളി, നാടോടിനൃത്തം, നാടകം, തെരുവുനാടകം, ബൈബിള്‍ ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍.
Image: /content_image/India/India-2019-12-27-03:40:38.jpg
Keywords: ബൈബി

11997
Category: 14
Sub Category:
Heading: പതിനായിരത്തോളം ക്രിസ്തുമസ് പാപ്പാമാരുടെ ബോണ്‍ നത്താലെ കരോള്‍ ഘോഷയാത്ര ഇന്ന്
Content: തൃശൂര്‍: ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് തൃശൂര്‍ അതിരൂപതയും തൃശൂര്‍ പൗരാവലിയും സംയുക്തമായി നടത്തുന്ന ബോണ്‍ നത്താലെ കരോള്‍ ഘോഷയാത്ര ഇന്ന്. പതിനായിരത്തോളം ക്രിസ്തുമസ് പാപ്പാമാര്‍ ഘോഷയാത്രയില്‍ അണിനിരക്കും. മാലാഖവേഷം ധരിച്ച രണ്ടായിരത്തോളം ബാലികാബാലന്മാരും രണ്ടായിരത്തഞ്ഞൂറോളം പ്രച്ഛന്നവേഷധാരികളും ഘോഷയാത്രയിലുണ്ടാകും. പുതുമയുള്ള ഇരുപതു ഫ്‌ളോട്ടുകളും നിശ്ചലദൃശ്യങ്ങളും ചലിക്കുന്ന തീമുകളും ഘോഷയാത്രയെ വര്‍ണാഭമാക്കും. ഹാപ്പി ഡേയ്‌സ് നൈറ്റ് ഷോപ്പിംഗ് മേളയോടനുബന്ധിച്ച് ദീപാലംകൃതമായ നഗരത്തില്‍ ഘോഷയാത്ര അവിസ്മരണീയ അനുഭവമാകും. ബോണ്‍ നത്താലെയോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം ബിഷപ്‌സ് ഹൗസില്‍ യാചകരടക്കം അവശതയനുഭവിക്കുന്നവരുമൊത്തു പൗരപ്രമുഖര്‍ ക്രിസ്മസ് ആഘോഷിച്ചു. 50 അടി നീളമുള്ള കേക്ക് മുറിച്ചുനല്‍കിയും ക്ലേശിതര്‍ക്കു വിരുന്നൂട്ടിയുമായിരുന്നു ആഘോഷം. ഇന്നു വൈകുന്നേരം അഞ്ചോടെ തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്നാണ് സാന്താക്ലോസുമാരും മാലാഖക്കുട്ടികളും നിരക്കുന്ന കരോള്‍ ഘോഷയാത്ര ആരംഭിക്കുക. രാത്രിയോടെ ഘോഷയാത്ര സമാപിക്കും. ഗതാഗതത്തിനു തടസമില്ലാതെ ഘോഷയാത്ര നടത്തുമെന്നാണു സംഘാടകര്‍ അറിയിച്ചിട്ടുള്ളത്.
Image: /content_image/India/India-2019-12-27-03:52:04.jpg
Keywords: പാപ്പാ,കരോള

11998
Category: 1
Sub Category:
Heading: ക്രിസ്തുമസ് ദിനത്തിൽ നൈജീരിയായില്‍ ക്രൈസ്തവ നരഹത്യ: ഐഎസ് കൊന്നൊടുക്കിയത് 11 വിശ്വാസികളെ
Content: അബുജ: ക്രൈസ്തവ സമൂഹത്തിന്റെ പുണ്യദിനങ്ങളില്‍ ആക്രമണം നടത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളുടെ പതിവ് ഇത്തവണയും. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയായില്‍ ക്രിസ്തുമസ് ദിനത്തിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് തടങ്കലിലാക്കിയ 11 ക്രൈസ്തവ വിശ്വാസികളെ കഴുത്തറുത്താണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. നൈജീരിയന്‍ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോര്‍ട്ട് പിന്നീട് ഡെയിലി മെയില്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണത്തിന് പകരം വീട്ടിക്കൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ്സ് ആഫ്രിക്കന്‍ പ്രോവിന്‍സാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ചു തീവ്രവാദി സംഘടന പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ക്രിസ്തുമസ് ദിനത്തിൽ ക്രൈസ്തവർക്കെതിരെ നടന്ന അതിക്രമത്തിൽ അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാജ്യത്തോടും പൌരന്മാരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി പ്രസ്താവനയില്‍ നൈജീരിയന്‍ ഭരണനേതൃത്വത്തെ അറിയിച്ചു. ഏറ്റവും ശ്രദ്ധേയമായ വസ്തുത ആക്രമണങ്ങള്‍ നടത്താന്‍ ഇസ്ലാമിക് തീവ്രവാദികള്‍ തെരെഞ്ഞെടുക്കുന്ന ദിവസങ്ങള്‍ ക്രൈസ്തവരുടെ ഏറ്റവും പ്രാധാന്യമേറിയ ദിനങ്ങളാണെന്നതാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഈസ്റ്റര്‍ ഞായറാഴ്ച ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിന്തുണയോടെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ദേവാലയങ്ങളിലും ഹോട്ടലുകളിലും നടത്തിയ ആക്രമണത്തില്‍ 250-ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗം പേരും ക്രൈസ്തവ വിശ്വാസികളായിരിന്നു. 2017-ല്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് ഈജിപ്തില്‍ ഹെല്‍വാന മേഖലയിലെ മാര്‍ മിന പള്ളിയില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 11 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരിന്നു. ഇത്തരത്തില്‍ പിറവി തിരുനാള്‍ ദിനം തന്നെ ക്രൈസ്തവ നരഹത്യയ്ക്കായി ഇസ്ളാമിക തീവ്രവാദികള്‍ തെരെഞ്ഞെടുക്കുകയായിരിന്നു. ഡിസംബര്‍ ആദ്യ വാരത്തില്‍ ഹ്യുമാനിറ്റേറിയൻ എയിഡ് റിലീഫ് ട്രസ്റ്റ്, 'യുവർ ലാൻഡ് ഓർ യുവർ ബ്ലഡ്' എന്ന പേരിൽ പുറത്തുവിട്ട റിപ്പോർട്ടില്‍ നൈജീരിയായില്‍ ഈ വര്‍ഷം ഇസ്ലാമിക് തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് ആയിരത്തിലധികം ക്രൈസ്തവരാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു. ബൊക്കോഹറാം, ഫുലാനി ഹെര്‍ഡ്സ്മാന്‍ തുടങ്ങിയ തീവ്രവാദി സംഘടനകളാണ് ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്.
Image: /content_image/News/News-2019-12-27-05:20:17.jpg
Keywords: നൈജീ, ഇസ്ലാമിക്

11999
Category: 18
Sub Category:
Heading: മാന്നാനം ആശ്രമ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി: ഇന്ന് രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനാദിനം
Content: മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനു മാന്നാനം ആശ്രമദേവാലയത്തില്‍ കൊടിയേറി. ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ കൊടിയേറ്റല്‍ നിര്‍വ്വഹിച്ചു. ദൈവജനത്തിന്റെ സമയം ദൈവികചിന്തകളാല്‍ നിറഞ്ഞിരിക്കണമെന്ന വലിയ ഉള്‍ക്കാഴ്ചയാല്‍ വിവിധ ഭക്താനുഷ്ഠാനങ്ങള്‍ ജനങ്ങളെ പഠിപ്പിച്ച മഹാത്മാവാണു വിശുദ്ധ ചാവറയച്ചനെന്നു വിശുദ്ധ കുര്‍ബാന മദ്ധ്യേയുള്ള സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. മാന്നാനത്ത് ഇന്ന് രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കും. വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയ്ക്ക് ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍ സിഎംഐ നേതൃത്വം നല്‍കും. വിശുദ്ധ ചാവറയച്ചന്റെ സ്വര്‍ഗപ്രവേശനത്തിന്റെ 150ാം വാര്‍ഷിക ആചരണത്തിനു തുടക്കം കുറിക്കുന്ന തിരുനാള്‍ ജനുവരി മൂന്നിനു സമാപിക്കും. ജനുവരി മൂന്നിന് ഉച്ചകഴിഞ്ഞു രണ്ടിനു 150ാം വാര്‍ഷികാചരണത്തിന്റെ ഉദ്ഘാടനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും.
Image: /content_image/India/India-2019-12-27-06:58:59.jpg
Keywords: ചാവറ