Contents

Displaying 11621-11630 of 25158 results.
Content: 11940
Category: 18
Sub Category:
Heading: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ക്രിസ്തുമസ് ആഘോഷത്തിന്
Content: ന്യൂഡല്‍ഹി: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആദ്യമായി ക്രിസ്തുമസ് ആഘോഷിക്കുന്നു. ഡല്‍ഹിയിലെ കമ്മീഷന്‍ ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളില്‍ നാളെ രാവിലെ 11.30നു നടക്കുന്ന ചടങ്ങില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഡല്‍ഹി ഭദ്രാസാനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് ക്രിസ്മസ് സന്ദേശം നല്‍കും. കമ്മീഷന്‍ ചെയര്‍മാന്‍ സഈദ് ഗെയോറുള്‍ ഹസന്‍ റിസ്വി, വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2019-12-18-23:46:00.jpg
Keywords: ക്രിസ്തുമസ്
Content: 11941
Category: 18
Sub Category:
Heading: ക്രിസ്തുമസ് പകര്‍ന്നു തരുന്നത് എല്ലാവരേയും പരിഗണിക്കണമെന്ന സന്ദേശം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: ക്രിസ്തുമസ് പകര്‍ന്നു തരുന്നത് ആരേയും അവഗണിക്കാതെ എല്ലാവരേയും പരിഗണിക്കണമെന്ന സന്ദേശമാണെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. സമൂഹത്തിലെ മറ്റുള്ളവര്‍ നമ്മളെക്കാള്‍ ശ്രേഷ്ഠരായിട്ടുള്ളവരാണെന്ന ചിന്തയാകണം നമ്മെ നയിക്കേണ്ടത്. എല്ലാവരും തന്നെക്കാള്‍ ഉയര്‍ന്നവരായിരിക്കുന്നു എന്നതാകണം ചെറുതാകല്‍ എന്നതിലൂടെ കരുതേണ്ടത്. ചെറുതാകല്‍ മനോഭാവം എത്രമാത്രം ആര്‍ജിച്ചെടുക്കുന്നുവോ അത്രമാത്രം യേശുവിന്റെ ശിഷ്യന്‍മാരായിരിക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കും. 'ഇത്ര ചെറുതാകാന്‍ എത്ര വളരേണം' എന്ന ഗാനത്തിലെ ഈരടി ഏറെ ശ്രദ്ധേയമാണ്. അങ്ങേയറ്റം ചെറുതായിക്കൊണ്ട് ദൈവത്തോളം വളരാനുള്ള ഒരു ആഹ്വാനമാണ് ഈ ഈരടികള്‍ നല്കുന്നത്. യേശുവിന്റെ ശിഷ്യന്‍മാരായി ദൈവമക്കളായി രൂപാന്തരപ്പെടുന്നത് ഒരു സൗഭാഗ്യമാണ്.എല്ലാവരുടേയും മുന്നില്‍ ചെറുതാകുകയെന്നതാണ് യേശു പറഞ്ഞത്.ഓരോരുത്തരും മറ്റുള്ളവര്‍ തങ്ങളെക്കാള്‍ ശ്രേഷ്ഠരാണ് എന്നാണ് ഓര്‍ക്കേണ്ടത്. ക്രിസ്തുവിന്റെ ഈ ആഹ്വാനം അനുസരിച്ച് ജീവിച്ചാല്‍ ഭൂമിയില്‍ സമാധാനവും ദൈവത്തിനും മഹത്വവും ഉണ്ടാകും. സുകൃതജീവിതത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്താന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/India/India-2019-12-18-23:53:40.jpg
Keywords: സൂസ
Content: 11942
Category: 1
Sub Category:
Heading: സാത്താന്‍ ആരാധന കുട്ടികളിലേക്ക് എത്തിക്കുവാന്‍ ശ്രമം: പ്രമുഖ ഭൂതോച്ചാടകന്‍റെ മുന്നറിയിപ്പ്
Content: റോം: വിശ്വാസികളെ ദൈവത്തില്‍ നിന്നകറ്റുന്നതിനുള്ള പദ്ധതിയുടെ പുതിയ ഘട്ടമെന്ന നിലയില്‍ സാത്താന്‍ ആരാധന സാധാരണമാക്കുവാനുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ നടന്നുവരികയാണെന്ന് ഭൂതോച്ചാടകന്‍റെ മുന്നറിയിപ്പ്. അന്താരാഷ്ട്ര ഭൂതോച്ചാടകരുടെ കൂട്ടായ്മയുടെ വെബ്സൈറ്റിലൂടെ സംഘടന അദ്ധ്യക്ഷനായ ഫാ. ഫ്രാന്‍സെസ്കോ ബാമോണ്ടെ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സാത്താന്‍ ആരാധനയെ പരോക്ഷമായി പ്രചരിപ്പിച്ചുകൊണ്ട് സമീപകാലത്ത് പുറത്തിറങ്ങിയ കുട്ടികളുടെ പുസ്തകത്തെ അദ്ദേഹം അപലപിച്ചു. പാരമ്പര്യ മതങ്ങള്‍ക്കും, തത്വശാസ്ത്രത്തിനുമുള്ള ഒരു ബദല്‍ സംവിധാനമായി സാത്താന്‍ ആരാധനയെ ഉയര്‍ത്തിക്കാട്ടുകയാണ് സാത്താന്‍ ആരാധകരുടെ ലക്ഷ്യമെന്ന് ഫാ. ബാമോണ്ടെയുടെ മുന്നറിയിപ്പില്‍ പറയുന്നു. പിശാചിന്റെ സഹായം തേടുന്നത് കൈബോംബ്‌ കൊണ്ട് കളിക്കുന്നത് പോലെയാണെന്നാണ് ഫാ. ബാമോണ്ടെ പറയുന്നത്. ആരോണ്‍ ലെയിട്ടണ്‍ എഴുതി കാനഡയിലെ കൊയാമാ പ്രസ്സ് പ്രസിദ്ധീകരിച്ച ‘എ ചില്‍ഡ്രന്‍സ് ബുക്ക് ഓഫ് ഡെമണ്‍സ്’ എന്ന കുട്ടികളുടെ പുസ്തകം, കുട്ടികളെ തങ്ങളുടെ ഹോംവര്‍ക്കില്‍ നിന്നും, പരിഹസിക്കുന്നവരില്‍ നിന്നും രക്ഷപ്പെടുവാന്‍ സാത്താന്റെ സഹായം തേടുവാന്‍ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഫാ. ബാമോണ്ടെ ചൂണ്ടിക്കാട്ടി. ഈ പുസ്തകത്തിലെ ചില പ്രയോഗങ്ങള്‍ ആത്മാക്കളെ വിളിച്ചുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും, കുട്ടികളെ ഈ പുസ്തകം വായിക്കുവാന്‍ പ്രേരിപ്പിക്കുന്നവര്‍ സാത്താന്‍ ആരാധകനായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 1970-കളില്‍ സാത്താന്‍ ആരാധന സാര്‍വത്രികമാക്കുക എന്ന നിഗൂഡ ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ അടുത്ത ഘട്ടമാണ് ‘എ ചില്‍ഡ്രന്‍സ് ബുക്ക് ഓഫ് ഡെമണ്‍സ്’ എന്നാണ് ഫാ. ബാമോണ്ടെ പറയുന്നത്. “എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ദുഷ്പ്രേരണ നല്‍കുന്നവന്‍ ആരായാലും അവന് കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു തിരികല്ല് കെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും” (മത്തായി 18:6) എന്ന വിശുദ്ധ മത്തായിയുടെ സുവിശേഷ വാക്യത്തോടെയാണ് ഫാ. ബാമോണ്ടെ തന്റെ മുന്നറിയിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. നേരത്തെ യുകെയിലെ കുട്ടികളും യുവാക്കളും സാത്താന്‍ ആരാധനാ സംഘം പോലെയുള്ള നാസി സംഘടനകളില്‍ ചേരുന്നത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് ‘ഹോപ്‌ നോട്ട് ഹേറ്റ്’ സംഘടന കഴിഞ്ഞ ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Image: /content_image/News/News-2019-12-19-00:12:26.jpg
Keywords: സാത്താ, പിശാച
Content: 11943
Category: 1
Sub Category:
Heading: ഇസ്ലാമികമല്ല, മതേതര രാജ്യമായി ഗാംബിയയെ പ്രഖ്യാപിക്കണം: ആവശ്യവുമായി ക്രൈസ്തവ സമൂഹം
Content: ബാൻ‌ജൂൾ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയെ മതേതര രാജ്യമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ക്രൈസ്തവ സമൂഹം രംഗത്ത്. അഡമാ ബാരോ എന്ന ഇപ്പോഴത്തെ പ്രസിഡന്റ് തുല്യനീതി നടപ്പിലാക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങൾ ക്രൈസ്തവർ നേരിടുന്നുണ്ട്. ഭരണഘടനയുടെ ആമുഖത്തിൽ ' സെക്കുലർ' എന്ന പദം എഴുതി ചേർക്കണമെന്ന ആവശ്യമാണ് കത്തോലിക്കരും, ആംഗ്ലിക്കൻ വിശ്വാസികളും, മെത്തഡിസ്റ്റ് വിശ്വാസികളുമുൾപ്പെടുന്ന 'ക്രിസ്ത്യൻ കൗൺസിൽ ഓഫ് ദി ഗാംബിയ' എന്ന സംഘടനയുടെ പ്രതിനിധികൾ ഉന്നയിച്ചിരിക്കുന്നത്. വിസ്തൃതിയിൽ വളരെ ചെറിയ രാജ്യമായ ഗാംബിയയില്‍ ഇരുപത്തിനാല് ലക്ഷം ജനങ്ങളാണ് അധിവസിക്കുന്നത്. ഇസ്ലാം മത ഭൂരിപക്ഷ രാജ്യത്ത് ക്രൈസ്തവ ജനസംഖ്യ ഒന്‍പത് ശതമാനം മാത്രമാണ്. ഇതില്‍ കത്തോലിക്ക ജനസംഖ്യ രണ്ടു ശതമാനമേയുള്ളൂ. 2015ൽ യഹിയ ജാമേ എന്ന മുൻ പ്രസിഡന്റാണ് രാജ്യത്തെ ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചത്. നിലവിലെ പ്രസിഡന്റ് തുല്യനീതി നടപ്പിലാക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളും വിവേചനവുമാണ് ക്രൈസ്തവർ നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് തുല്യ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സമൂഹം ഒന്നടങ്കം രംഗത്തെത്തിയിരിക്കുന്നത്.
Image: /content_image/News/News-2019-12-19-00:26:07.jpg
Keywords: ഇസ്ലാ, ക്രൈസ്തവ
Content: 11944
Category: 1
Sub Category:
Heading: വീണ്ടും ക്രൈസ്തവ നിന്ദയുമായി നെറ്റ്ഫ്ലിക്സ്: പ്രതിഷേധ നിവേദനത്തില്‍ ഒപ്പിട്ട് ഇരുപതുലക്ഷത്തിലധികം പേര്‍
Content: യേശുക്രിസ്തുവിനെ സ്വവര്‍ഗ്ഗാനുരാഗിയാക്കി അവതരിപ്പിച്ചുകൊണ്ട് ചിത്രീകരിച്ച പരിപാടി വിതരണം ചെയ്ത ഓണ്‍ലൈന്‍ മീഡിയ സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫ്ലിക്സിന്റെ നിലപാടിനെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. 'ദി ഫസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്' എന്ന പരിപാടിയുടെ സ്ട്രീമിംഗ് നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ നിവേദനത്തില്‍ ലോകമെമ്പാടുമുള്ള ഏതാണ്ട് ഇരുപത്തിരണ്ടുലക്ഷത്തിലധികം ആളുകളാണ് ഒപ്പിട്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഡൊമൈനുകളില്‍ നിന്നും ഈ പരിപാടി നീക്കം ചെയ്യണമെന്നും, ക്രൈസ്തവരുടെ വികാരം വൃണപ്പെടുത്തിയതില്‍ നെറ്റ്ഫ്ലിക്സ് മാപ്പ് ചോദിക്കണമെന്ന ആവശ്യം ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കിടയിലും ശക്തമാണ്. പരിപാടി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്ന ലക്ഷകണക്കിന് ആളുകള്‍ക്കൊപ്പം താനും പങ്കുചേരുന്നതായി ഇന്ത്യന്‍ ക്രിസ്ത്യന്‍ വോയ്സ് സംഘടനയുടെ പ്രസിഡന്റായ എബ്രഹാം മത്തായി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെങ്കില്‍ പോലും ഒരു പ്രത്യേക വിഭാഗത്തിലുള്ള ആളുകളുടെ വികാരം വൃണപ്പെടുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യം വെറുപ്പുളവാക്കുന്നതും അസ്വീകാര്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവനിന്ദ, അശ്ലീലം, അനാദരവ് എന്നിവക്ക് പുറമേ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ അപകീര്‍ത്തിപ്പെടുത്തുന്ന പരിപാടി ഉടന്‍തന്നെ നീക്കം ചെയ്യണമെന്നും, വിദ്വേഷപരമായ സന്ദേശം ലേഖനം ചെയ്തിരുന്ന ക്രിസ്തുമസ് സ്വെറ്റര്‍ നീക്കം ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്ത വാള്‍മാര്‍ട്ടിന്റെ മാതൃക നെറ്റ്ഫ്ലിക്സ്‌ പിന്തുടരണമെന്നും എബ്രഹാം മത്തായി ആവശ്യപ്പെട്ടു. തന്റെ കളങ്കമറ്റ ജീവിതവും മാതൃകാപരമായ വ്യക്തിത്വവും വഴി ലോകത്തെ മാറ്റിമറിച്ച യേശുവിന്റെ ദിവ്യത്വത്തേയും ഔന്നത്യത്തേയും നിരാകരിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കുവാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പോര്‍ട്ടാ ഡോസ് ഫുണ്ടോസ്’ (പിന്‍വാതില്‍) എന്ന ബ്രസീല്‍ ആസ്ഥാനമായുള്ള സംഘമാണ് ‘ദി ഫസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്’ന്റെ നിര്‍മ്മാതാക്കള്‍. അബോര്‍ഷന്‍ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ഇതിനു മുന്‍പും വിവാദത്തിലാവുകയും, നഷ്ടത്തിലാവുകയും ചെയ്തിട്ടുള്ള കമ്പനിയാണ് നെറ്റ്ഫ്ലിക്സ്‌. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് ലോകമെമ്പാടുമുള്ള വിശ്വാസികളുടെ തീരുമാനം.
Image: /content_image/News/News-2019-12-19-12:18:44.jpg
Keywords: നെറ്റ്ഫ്ലി
Content: 11945
Category: 10
Sub Category:
Heading: ഭവനത്തിലും സ്കൂളിലും ജോലിസ്ഥലത്തും പൊതു ഇടങ്ങളിലും പുല്‍ക്കൂട്‌ ഒരുക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഭവനത്തിലും, സ്കൂളിലും, ജോലിസ്ഥലത്തും, ആശുപത്രിയിലും, ജയിലിലും, കവലകളിലും പുല്‍ക്കൂട്‌ ഒരുക്കുവാന്‍ വിശ്വാസി സമൂഹത്തെ ക്ഷണിച്ച് ഫ്രാന്‍സിസ് പാപ്പ. നമ്മുടെ ഹൃദയങ്ങളെ യേശുവിന്റെ വരവിനായി കാലിത്തൊഴുത്തു പോലെ ഒരുക്കുകയും, ക്രിസ്തുമസ് എന്താണെന്ന് നമ്മളെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ഓര്‍മ്മപ്പെടുത്തലാണ് പുല്‍ക്കൂടെന്ന് ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ പൊതു അഭിസംബോധനക്കിടയില്‍ പാപ്പ പറഞ്ഞു. ക്രിസ്തുമസിനു മുന്‍പായി പുല്‍ക്കൂട്‌ ഒരുക്കുവാനും, അതിന്റെ മുന്നില്‍ പ്രാര്‍ത്ഥിക്കുവാനും വിശ്വാസികളെ ക്ഷണിച്ച പാപ്പ തിരുപ്പിറവിയെ ചിത്രീകരിക്കുന്ന പുല്‍ക്കൂട് ഒരു ജീവിക്കുന്ന സുവിശേഷമാണെന്നും പറഞ്ഞു. തിരുപ്പിറവിയുടെ പ്രാധാന്യവും, അര്‍ത്ഥവും സംബന്ധിച്ച തന്റെ അപ്പസ്തോലിക പ്രമേയത്തെ ചൂണ്ടിക്കാണിച്ചായിരിന്നു പാപ്പയുടെ സന്ദേശം. ദൈവപുത്രന്റെ അവതാരത്തിലൂടെ ദൈവം മനുഷ്യനുമായി കൂടുതല്‍ അടുക്കുകയാണ് ചെയ്തത്. ദൈവവുമായുള്ള മനുഷ്യന്റെ അടുപ്പത്തിന്റെ ആഘോഷമാണ് പുല്‍ക്കൂട്. ഭൂരിഭാഗം പുല്‍ക്കൂടുകളിലും വിരിച്ചു പിടിച്ച കൈകളുമായുള്ള ഉണ്ണിയേശുവിനെയാണ് കാണുവാന്‍ കഴിയുക, ‘ദൈവം മാനവരാശിയെ ആശ്ലേഷിക്കുവാന്‍ വന്നു’ എന്നാണ് ഇത് നമ്മോട് പറയുന്നതെന്ന്‍ പാപ്പ കൂട്ടിച്ചേര്‍ത്തു. പുല്‍ക്കൂടിന് മുന്നില്‍ ഒരു നിമിഷം നിശബ്ദരായി നിന്ന് പ്രാര്‍ത്ഥിക്കുവാനും നമ്മുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളും നമ്മുടെ പ്രതീക്ഷകളും, സങ്കടങ്ങളും ദൈവവുമായി പങ്കുവെക്കുവാനും പാപ്പ ശ്രോതാക്കളെ ക്ഷണിച്ചു. തനിക്ക് ലഭിച്ച, ഉറങ്ങുന്ന മാതാവിന്റെ അരികില്‍ ഉണ്ണിയേശുവിനെ പിടിച്ചുകൊണ്ടിരിക്കുന്ന യൗസേപ്പിതാവിന്റെ ചിത്രത്തോട് കൂടി 'നമുക്ക് അമ്മയെ ഉറങ്ങുവാന്‍ അനുവദിക്കാം' എന്ന വാചകമെഴുതിയ ഒരു ചെറിയ ക്രിസ്തുമസ് കാര്‍ഡിന്റെ കാര്യവും പാപ്പ പരാമര്‍ശിച്ചു. കരയുന്ന കുഞ്ഞിനെ എടുത്തുകൊണ്ട് എത്ര ഭര്‍ത്താക്കന്‍മാര്‍ തങ്ങളുടെ ഭാര്യമാരെ ഉറങ്ങുവാന്‍ അനുവദിക്കുന്നുണ്ടെന്ന് പാപ്പ ചോദിച്ചു. നേരത്തെ പോള്‍ ആറാമന്‍ ഹാളില്‍ ഒരുമിച്ചുകൂടിയ വിശ്വാസികള്‍ ഫ്രാന്‍സിസ് പാപ്പക്ക് ജന്മദിനാശംസ ഏകസ്വരത്തില്‍ നേര്‍ന്നതും ശ്രദ്ധേയമായി. ഈശോയുടെ ജനനത്തെ സംബന്ധിച്ച സുവിശേഷ വായനക്ക് മുന്‍പായി ഹാളില്‍ തടിച്ചു കൂടിയിരുന്ന വിശ്വാസികള്‍ മറ്റൊരു ജന്മദിനം ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ടതും, ആയിരങ്ങള്‍ ഒരുമിച്ച് ഒരേസ്വരത്തില്‍ പാപ്പക്ക് ജന്മദിനം ആശംസിച്ചുകൊണ്ട് പാടിയതുമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ എണ്‍പത്തിമൂന്നാമത് ജന്മദിനം.
Image: /content_image/News/News-2019-12-19-13:49:01.jpg
Keywords: പുല്‍ക്കൂ
Content: 11946
Category: 18
Sub Category:
Heading: ഭിന്നശേഷിക്കാരായ കുട്ടികള്‍ സമൂഹത്തിലെ മാലാഖമാര്‍: മാര്‍ ആന്റണി കരിയില്‍
Content: ഉപ്പുതറ: ഭിന്നശേഷിക്കാരായ കുട്ടികള്‍ സമൂഹത്തിലെ മാലാഖമാരാണെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍. പരപ്പ് ചവറഗിരി സ്‌പെഷല്‍ സ്‌കൂളില്‍ സംയുക്ത ക്രിസ്മസ് ആഘോഷം 'സ്‌നേഹദൂത്19' ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കുട്ടികള്‍ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കേണ്ടവരല്ല, സമൂഹത്തിന്റെ മുന്‍നിരയിലെത്തേണ്ടവരാണ്. ഓരോ ഭിന്നശേഷിക്കാരും ഓരോ കുടുംബത്തിന്റെയും വിളക്കാണെന്നും മാര്‍ ആന്റണി കരിയില്‍ പറഞ്ഞു. ദീപിക, സിഎംഐ സഭ സെന്റ് ജോസഫ് പ്രവിശ്യ കോട്ടയം (സാമൂഹ്യക്ഷേമ വകുപ്പ്), കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്‍ പുളിയന്‍മല, ക്രൈസ്റ്റ് കോളജ് പുളിയന്‍മല (കട്ടപ്പന), ഗിരിജ്യോതി സിഎംഐ പബ്ലിക് സ്‌കൂള്‍ വാഴത്തോപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് സ്‌പെഷല്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി സ്‌നേഹദൂത് സംഘടിപ്പിച്ചത്. ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, സിഎംഐ കോണ്‍ഗ്രിഗേഷന്‍ വികാരി ജനറാള്‍ ഫാ. വര്‍ഗീസ് വിതയത്തില്‍, കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍, ഇ.എസ്. ബിജിമോള്‍ എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാപഞ്ചായത്തംഗം സിറിയക് തോമസ്, സാമൂഹ്യ ക്ഷേമവകുപ്പ് കൗണ്‍സിലര്‍ ഫാ. തോമസ് മതിലകത്ത് സിഎംഐ, ചവറഗിരി സ്‌പെഷല്‍ സ്‌കൂള്‍ മാനേജര്‍ ഫാ. സണ്ണി പൊരിയത്ത്, പുളിയന്‍മല കാര്‍മല്‍ സിഎംഐ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. റോബിന്‍സ് കുന്നുമാലിയില്‍ സിഎംഐ, കട്ടപ്പന ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. അലക്‌സ് ലൂയിസ് തണ്ണിപ്പാറ സിഎംഐ, വാഴത്തോപ്പ് ഗിരിജ്യോതി സിഎംഐ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ബിജു വെട്ടുകല്ലേല്‍ സിഎംഐ, വികാസ് വിദ്യാലയ സേവാഗ്രാം സ്‌പെഷല്‍ സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ഡൊമിനിക് കോഴികൊത്തിക്കല്‍ സിഎംഐ, പരപ്പ് ചാവറഗിരി സ്‌പെഷല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ക്ലീറ്റസ് ടോം ഇടശേരില്‍ സിഎംഐ, എന്നിവര്‍ ക്രിസ്മസ് സന്ദേശങ്ങള്‍ നല്‍കി. വെട്ടിമുകള്‍ സേവാഗ്രാം സ്‌പെഷല്‍ സ്‌കൂള്‍, കോട്ടയം വികാസ് വിദ്യാലയ സ്‌പെഷല്‍ സ്‌കൂള്‍, പരപ്പ് ചാവറഗിരി സ്‌പെഷല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കലാവിരുന്നൊരുക്കി. ക്രിസ്തുമസ് പാപ്പ മത്സരവും നടന്നു.
Image: /content_image/India/India-2019-12-20-02:59:08.jpg
Keywords: മാലാഖ
Content: 11947
Category: 18
Sub Category:
Heading: പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാലും സഭയ്ക്കെതിരെ ദുഷ്ടശക്തികള്‍ പ്രബലപ്പെടുകയില്ല: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ
Content: പാലാ: വിവിധ പ്രതിസന്ധികള്‍ സഭയെ തകര്‍ക്കാന്‍ ശ്രമിച്ചാലും പത്രോസിന്റെ വിശ്വാസമാകുന്ന പാറമേല്‍ പണിയപ്പെട്ട സഭ ഉറപ്പുള്ളതാണെന്നും ദുഷ്ടശക്തികള്‍ പ്രബലപ്പെടുകയില്ലെന്നും മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ. 37ാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ദൈവം നമ്മെ ഓര്‍ക്കുന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രതീക്ഷ. എന്തെല്ലാം ആരോപണങ്ങളും പരിഹാസങ്ങളും തെറ്റിദ്ധാരണകളും ഉണ്ടായാലും സുവിശേഷ സാക്ഷ്യപ്രവൃത്തികള്‍ അഭംഗുരം തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രതിസന്ധികളിലും വിമര്‍ശനങ്ങളിലും ശാന്തത ക്രൈസ്തവര്‍ മുഖമുദ്രയാക്കണമെന്നും ദൈവവചനം നമ്മെ വെട്ടിയൊരുക്കുമ്പോഴാണ് പങ്കുവയ്പിന്റെ അനുഭവം യാഥാര്‍ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, പാലാ സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജയിംസ് മംഗലത്ത്, കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, അരുണാപുരം പള്ളി വികാരി ഫാ. ജോസഫ് മണ്ണനാല്‍, ഫാ. കുര്യന്‍ മറ്റം, ബാബു തട്ടാംപറമ്പില്‍, സാബു കോഴിക്കോട്ട്, സണ്ണി പള്ളിവാതുക്കല്‍, ജോണ്‍സണ്‍ തടത്തില്‍, ജോര്‍ജുകുട്ടി ഞാവള്ളില്‍, തോമസ് വടക്കേല്‍, ജോണി വേലംകുന്നേല്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജനറല്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ കൃതജ്ഞതയും പറഞ്ഞു. ബൈബിള്‍ പ്രതിഷ്ഠയ്ക്കു പാലാ കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ജോസഫ് അഞ്ചേരില്‍, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ഫാ. അഗസ്റ്റിന്‍ തെരുവത്ത്, ഫാ. ജോണ്‍ എടേട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു. വൈകുന്നേരം വിശുദ്ധ കുര്‍ബാനയ്ക്കു മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. കുര്യന്‍ ആനിത്താനം, ഫാ. ജോസഫ് കുറ്റിയാങ്കല്‍, ഫാ. കുര്യന്‍ തടത്തില്‍, ഫാ. കുര്യാക്കോസ് കാപ്പിലിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. ബ്രദര്‍ ജോണ്‍ പോള്‍, ബ്രദര്‍ ബോണി മാടയ്ക്കല്‍, ബ്രദര്‍ പ്രമീല്‍ തോട്ടയ്ക്കാട്, സന്തോഷ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
Image: /content_image/India/India-2019-12-20-03:12:20.jpg
Keywords: ബാവ
Content: 11948
Category: 18
Sub Category:
Heading: സൂസപാക്യം പിതാവ് പൗരോഹിത്യം സ്വീകരിച്ചിട്ട് ഇന്നേക്ക് അന്‍പത് വര്‍ഷം
Content: തിരുവനന്തപുരം: അനേകായിരങ്ങളുടെ ഹൃദയത്തില്‍ ഇടംനേടിയ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പിതാവ്, ഇന്നു പൗരോഹിത്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ പള്ളിയില്‍ ദിവ്യബലി അര്‍പ്പിക്കുന്നത് മാത്രമാണ് സുവര്‍ണ ജൂബിലി ആഘോഷം. തമിഴ്‌നാട്ടിലെ തീരദേശ ഗ്രാമമായ മാര്‍ത്താണ്ഡം തുറയില്‍ ഇല്ലായ്മകളുടെ ഇടയില്‍ മത്സ്യത്തൊഴിലാളിയായ മരിയ കലിസ്റ്റസിന്റെയും വീട്ടമ്മയായ ത്രേസ്യാമ്മയുടെയും മകനായി പിറന്ന സൂസപാക്യത്തേക്കുറിച്ചു ദൈവത്തിനു വലിയ പദ്ധതികളുണ്ടായിരുന്നു. 1958-ല്‍ സ്‌കൂള്‍ പഠനം കഴിഞ്ഞ് സെമിനാരിയില്‍ ചേര്‍ന്ന സൂസപാക്യം 1969 ഡിസംബര്‍ 20 ന് അദ്ദേഹം ബിഷപ്പ് ഡോ. പീറ്റര്‍ ബര്‍ണാര്‍ഡ് പെരേരയില്‍ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. ലാളിത്യവും എളിമയും അനുസരണാശീലവും കൈമുതലാക്കിയ എടുത്തു പറയത്തക്ക പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സാധാരണ വൈദികനായിരുന്നു അദ്ദേഹം. എന്നാല്‍, ദൈവം അദ്ദേഹത്തെ കൈപിടിച്ചു നടത്തിയത് വലിയ ഉത്തരവാദിത്തങ്ങളിലേക്കായിരുന്നു. പൗരോഹിത്യ ജീവിതം ഇരുപതാണ്ടായപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1989 ഡിസംബര്‍ രണ്ടിന് ഫാ. സൂസപാക്യത്തെ തിരുവനന്തപുരം രൂപതയുടെ പിന്തുടര്‍ച്ചാവകാശത്തോടു കൂടിയ സഹായ മെത്രാനായി നിയമിച്ചു. #{blue->none->b-> You May Like: ‍}# {{ 'ദൈവം ഭരമേല്‍പ്പിച്ച ദൗത്യം ഇനിയും പൂര്‍ണ്ണമായി നിറവേറ്റിയിട്ടില്ല': അജഗണത്തിന് സൂസപാക്യം പിതാവിന്റെ ഹൃദയസ്പര്‍ശിയായ കത്ത് -> http://www.pravachakasabdam.com/index.php/site/news/11520 }} 1990 ഫെബ്രുവരി രണ്ടിന് ബിഷപ്പായി അഭിഷിക്തനായി. അടുത്ത വര്‍ഷം ജനുവരി 31 ന് രൂപതയുടെ സ്വതന്ത്ര ചുമതലയുള്ള ബിഷപ്പായി. 2004 ജൂണ്‍ 17 ന് തിരുവനന്തപുരം രൂപതയെ അതിരൂപതയായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 23 ന് തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ അദ്ദേഹം കര്‍ക്കശമായ നിലപാടെടുത്തത് ആശ്വാസമായത് ആയിരക്കണക്കിനു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ്. ഒരു കാലത്ത് വ്യാജവാറ്റിന്റെ കേന്ദ്രമായിരുന്ന തീരപ്രദേശമായ പൊഴിയൂരിനെ വ്യാജവാറ്റ് വിമുക്തമാക്കിയത് ഡോ. സൂസപാക്യം ഒരാളുടെ ഇടപെടല്‍ വഴി മാത്രമാണ്. ഭരണസംവിധാനങ്ങള്‍ പോലും അടുക്കാന്‍ ഭയപ്പെട്ടു നിന്നിരുന്ന മേഖലയിലേക്ക് സ്‌നേഹത്തിന്റെ ഭാഷയില്‍ സൗമ്യമായ വാക്കുകളുമായി അദ്ദേഹം ചെന്ന്‍ ഇടപെടലുകള്‍ നടത്തി. രണ്ടു വര്‍ഷം മുന്പ് ഓഖി ചുഴലിക്കാറ്റ് ആഞ്ഞു വീശിയപ്പോള്‍ തീരദേശത്ത് ആശ്വാസവുമായി ഓടിയെത്തിയത് തീരവാസികളുടെ പ്രിയപ്പെട്ട ഈ ആര്‍ച്ച്ബിഷപ്പായിരുന്നു. സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരേ പടുകൂറ്റന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ച അദ്ദേഹം സ്വന്തം നിലയില്‍ ദുരന്തബാധിതര്‍ക്കായി പാക്കേജും പ്രഖ്യാപിച്ചു. ഇന്നും ആ പാക്കേജിന്റെ ആനുകൂല്യങ്ങള്‍ ഓഖി ബാധിതര്‍ക്കു ലഭിച്ചു വരുന്നു. ഏറ്റവുമൊടുവില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വന്നപ്പോഴും തുറമുഖം തീരത്തു വരുത്തുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചു പഠനം നടത്തി അതു പുറത്തു വിട്ടു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച ശേഷമായിരിക്കണം വിഴിഞ്ഞത്തു തുറമുഖ നിര്‍മാണം തുടങ്ങേണ്ടതെന്ന അദ്ദേഹത്തിന്റെ നിലപാടാണ് ഈ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കുറച്ചെങ്കിലും നീതി ലഭിക്കാന്‍ സഹായകമായത്. അടുത്ത നാളുകളില്‍ അണുബാധ കലശലായി പനിബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മൂന്നാഴ്ചയോളമായി ചികിത്സയിലായിരിന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവ് എല്ലാവരെയും അത്ഭുതപ്പെടുത്തി. വത്തിക്കാന്‍ സന്ദര്‍ശനത്തിന് ശേഷം നാട്ടിലെത്തിയ അദ്ദേഹത്തിന് പനികൂടുകയും അണുബാധ കലശലാവുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിന്നു. തുടര്‍ന്നു അതീവ ഗുരുതരവസ്ഥയില്‍ എത്തിയെങ്കിലും ഡോക്ടര്‍മാരുടെ കണക്കുകൂട്ടലുകളെ പൂര്‍ണ്ണമായി മാറ്റിമറിച്ച് അദ്ദേഹം തന്റെ ശുശ്രൂഷ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചുവരികയായിരിന്നു. #{red->none->b->പ്രാര്‍ത്ഥിക്കാം, ആശംസകള്‍ നേരാം നമ്മുടെ സൂസപാക്യം പിതാവിന് ‍}#
Image: /content_image/India/India-2019-12-20-04:14:09.jpg
Keywords: സൂസപാക്യ
Content: 11949
Category: 10
Sub Category:
Heading: വിശുദ്ധ കുര്‍ബാനയുടെ ഏറ്റവും മനോഹര ദൃശ്യാവിഷ്ക്കാരം: ‘ദി വെയ്ല്‍ റിമൂവ്ഡ്’ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു
Content: ലോവ: വിശുദ്ധ ലിഖിതങ്ങളിലൂടെയും തിരുസഭ പ്രബോധനങ്ങളിലൂടെയും വെളിവാക്കപ്പെട്ടതും, വിശുദ്ധരും ദൈവശാസ്ത്രജ്ഞരും ആവര്‍ത്തിച്ച് സാക്ഷ്യപ്പെടുത്തിയതുമായ വിശുദ്ധ കുര്‍ബാനയിലെ സ്വര്‍ഗ്ഗത്തിന്റേയും ഭൂമിയുടേയും കൂടിച്ചേരലിനെ കുറിച്ച് പറയുന്ന ‘ദി വെയ്ല്‍ റിമൂവ്ഡ്’ എന്ന ഷോര്‍ട്ട് ഫിലിം ഇന്‍റര്‍നെറ്റില്‍ തരംഗമാകുന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വേളയില്‍ നടക്കുന്ന രൂപാന്തരീകരണവും ദിവ്യകാരുണ്യ നാഥനായ യേശുവിനെ പ്രകീര്‍ത്തിക്കുന്നതിനും ആരാധിക്കുന്നതിനുമായി സ്വര്‍ഗ്ഗവും ഭൂമിയും ഒരുമിക്കുന്നതുമാണ് ഈ ഹൃസ്വചിത്രത്തിന്റെ പ്രമേയം. ‘കത്തോലിക് വുമണ്‍ നൌ’ എന്ന കത്തോലിക്കാ റേഡിയോയിലെ അവതാരികയായ ക്രിസ് മാഗ്രുഡറും, സഹഅവതാരികയായ ജൂലി നെല്‍സണുമാണ് ഷോര്‍ട്ട് ഫിലിമിനു ചുക്കാന്‍ പിടിച്ചിരിക്കുന്നത്. തങ്ങളുടെ ഒരു പരിപാടിയുടെ ഭാഗമായുള്ള അന്വേഷണത്തിലാണ് ഇവര്‍ വിശുദ്ധ കുര്‍ബാനയില്‍ സ്വര്‍ഗ്ഗവും ഭൂമിയും ഒരുമിക്കുന്നതിനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. പിന്നീട് വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കവേ ദിവ്യകാരുണ്യം വാഴ്ത്തുന്ന സമയത്ത് ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുവാന്‍ ദൈവം പ്രചോദനം നല്‍കുകയായിരിന്നുവെന്ന് ക്രിസ് പറയുന്നു. വിശുദ്ധ കുര്‍ബാനയോടുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ദ്ധിപ്പിക്കുകയും, ദിവ്യബലിയില്‍ നിന്നും അകന്നു കഴിയുന്നവരെ കുര്‍ബാനയില്‍ പങ്കെടുപ്പിക്കുകയുമാണ്‌ ഈ ഹൃസ്വചിത്രത്തിന്റെ പിന്നിലെ ലക്ഷ്യമെന്ന് ‘ദി വെയ്ല്‍ റിമൂവ്ഡ്’ന്റെ വെബ്സൈറ്റില്‍ പറയുന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ സംഭവിക്കുന്ന യേശുവിന്റെ കുരിശിലെ ത്യാഗത്തെ ഓര്‍മ്മപ്പെടുത്തിയും ഓസ്തിയും വീഞ്ഞും വാഴ്ത്തുന്ന സമയത്ത് കുര്‍ബാനയില്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു വിശുദ്ധരും, മാലാഖമാരും, ആത്മാക്കളും യേശുവിനെ ആരാധിക്കുകയും ചെയ്യുന്ന മനോഹര ദൃശ്യങ്ങളും അനേകര്‍ക്കു പുതിയ പ്രചോദനമായി മാറിയിരിക്കുകയാണ്. ഏതാനും വാചകങ്ങള്‍ മാത്രമാണ് ഈ ദൃശ്യാവിഷ്ക്കാരത്തില്‍ ഉള്ളതെങ്കിലും ചിത്രം കാണുന്നവര്‍ക്ക് ഭാഷ ഒരു പ്രശ്നമാവില്ലെന്നും, മനസ്സിലാക്കുവാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും വെബ്സൈറ്റിലുണ്ട്. അധികം താമസിയാതെ തന്നെ ഒന്‍പതു ഭാഷകളില്‍ ചിത്രം പുറത്തിറക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. അതേസമയം ലക്ഷകണക്കിന് ആളുകളാണ് യൂട്യൂബിലെ വിവിധ ചാനലുകളിലൂടെയും ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള നവമാധ്യമങ്ങളിലൂടെയും ഈ ഹൃസ്വ വീഡിയോ കണ്ടിരിക്കുന്നത്.
Image: /content_image/News/News-2019-12-20-05:04:13.jpg
Keywords: ദിവ്യകാ, അത്ഭുത