Contents
Displaying 11631-11640 of 25158 results.
Content:
11950
Category: 1
Sub Category:
Heading: ഇറാഖിൽ ഐഎസ് ആധിപത്യത്തിലായിരുന്ന കത്തീഡ്രൽ ദേവാലയം പുനർനിർമ്മിക്കും
Content: ബാഗ്ദാദ്: ഇറാഖിലെ ക്വാരഖോഷിൽ സ്ഥിതിചെയ്യുന്ന അൽ തഹിര ഇമ്മാക്കുലേറ്റ് കൺസപ്ഷൻ കത്തോലിക്ക കത്തീഡ്രൽ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടുത്ത വര്‍ഷം നടന്നേക്കും. 1932-1948 വരെയുള്ള കാലഘട്ടത്തിൽ കൃഷിക്കാരായ വിശ്വാസികൾ എല്ലാ വർഷവും തങ്ങളുടെ വിളവെടുപ്പിനു ശേഷം നൽകിയ പണം ഉപയോഗിച്ചാണ് മൊസൂൾ നഗരത്തിൽ നിന്നും ഇരുപതു മൈൽ അകലെ സ്ഥിതിചെയ്യുന്ന ക്വാരഖോഷിൽ കത്തീഡ്രൽ ദേവാലയം നിര്‍മ്മിച്ചത്. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആവിര്‍ഭാവത്തോടെ തീവ്രവാദികള്‍ ഇവിടെ എത്തിയതിനുശേഷം ദേവാലയം ആയുധ പരിശീലന കേന്ദ്രമാക്കി മാറ്റുകയായിരുന്നു. 2016ൽ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ നിന്നും ദേവാലയം മോചിപ്പിച്ചതിനുശേഷം ഇവിടെ വിശുദ്ധ കുർബാന പുനരാരംഭിച്ചു. എന്നാല്‍ പ്രതികൂലമായ സാഹചര്യങ്ങളാണ് ഇവിടെയുണ്ടായിരിന്നത്. ഏറ്റവും ഒടുവിലായി കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച ഇൻ നീഡ് അഗ്നിക്കിരയാക്കിയ ദേവാലയത്തിന്റെ ഉൾവശം പുനർനിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ്. പ്രദേശത്തെ 6936 വീടുകളുടെ പുനർനിർമ്മാണവും സംഘടനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്. എയിഡ് ടു ദി ചർച്ച് ഇൻ നീഡിനെ കൂടാതെ ദി സാൾട്ട് ഫൗണ്ടേഷൻ, സമരിറ്റൻസ് പേഴ്സ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് വിവിധ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഇടവക വൈദികനായ ഫാ. ജോർജസ് ജെഹോള പറഞ്ഞു. ക്രൈസ്തവരുടെ പുനരധിവാസത്തിന് ഹംഗറിയുടെ സഹായവും ഇവിടെ ലഭ്യമാകുന്നുണ്ട്. ഇറാഖിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ക്വാരഖോഷെന്നും അതിനാൽ തന്നെ നഗരത്തെ സംരക്ഷിക്കണമെന്നും ഫാ. ജോർജസ് കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് സ്റ്റേറ്റ് നേരത്തെ പിടിമുറുക്കിയപ്പോള്‍ മുതല്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളതൊട്ടില്‍ എന്ന ഖ്യാതിയുണ്ടായിരിന്ന ഇറാഖില്‍ നിന്ന് ക്രൈസ്തവ ജനസംഖ്യയില്‍ വലിയ രീതിയിലുള്ള കുറവാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2019-12-20-06:48:33.jpg
Keywords: ഇറാഖ

11951

Image: /content_image/News/News-2019-12-20-06:54:26.jpg

11952
Category: 24
Sub Category:
Heading: ആഫ്രിക്കയിലെ എംസിബിഎസ് മിഷ്ണറിമാരുടെ സേവനത്തിന് ഒരു പതിറ്റാണ്ട്
Content: 2009 ഡിസംബർ 19നു ആണ് ആഫ്രിക്കയിലേക്ക് എംസിബിഎസ് മിഷ്ണറിമാർ ആദ്യമായി കടന്നുവന്നത്. കൃത്യം പത്തു വർഷങ്ങൾക്ക് മുൻപ്. സുവിശേഷ സന്ദേശവുമായി നാലു എംസിബിഎസ് വൈദികർ ഈസ്റ്റ് ആഫ്രിക്കയിലെ ടാൻസാനിയ എന്ന രാജ്യത്ത് കാലുകുത്തിയപ്പോൾ അത് വലിയ ഒരു മിഷൻ യാത്രയുടെ തുടക്കം കൂടിയായിരുന്നു. രണ്ട് ഇടവകകകളിൽ ശുശ്രൂഷചെയ്തുകൊണ്ടാരംഭിച്ച ആ മിഷൻ യാത്ര ഇന്ന് പത്താം വർഷത്തിൽ എത്തി നിൽക്കുമ്പോൾ, പൂർവാധികം ശക്തിയോടെ തുടരുമ്പോൾ പറയാൻ ദൈവപരിപാലനയുടെ ഒരുപാട് അനുഭവങ്ങൾ ഉണ്ട്. ഏറ്റവും വലിയ അനുഭവം ഞങ്ങളിലൂടെ പടർന്നുപന്തലിക്കുന്ന ദൈവവചനത്തിന്റെ എത്തിപ്പെടലുകൾ ആണ്. ഇന്ന് ടാൻസാനിയയിൽ അഞ്ച് രൂപതകളിലായി ഇരുപതു എംസിബിഎസ് വൈദികർ സേവനം ചെയ്യുന്നു. എട്ട് ഇടവകകളിലും അതിന്റെ എഴുപതോളം സബ്സ്റ്റേഷനുകളിലും ദൈവജനത്തെ ആത്‌മീയമായും, ഭൗതികമായും വളർത്തുന്നതിനായി സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. എംസിബിഎസ് വൈദികർ പ്രധാനമായും സേവനം ചെയ്യുന്നത് മൂന്ന് മേഖലകളിൽ ആണ്. ഇടവകാതലത്തിൽ ഉള്ള പ്രവർത്തനങ്ങൾ, വിദ്യാഭ്യാസതലത്തിലുള്ള പ്രവർത്തനങ്ങൾ, സാമൂഹിക തലത്തിലുള്ള പ്രവർത്തനങ്ങൾ. തങ്ങൾക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദൈവജനത്തെ വിശുദ്ധ കുർബാനയുടെ മക്കളാക്കാൻ, പലരീതിയിലുള്ള പ്രവർത്തനങ്ങൾ ഇടവകയിൽ നടത്തുന്നു. ഒരു പ്രധാനപ്പെട്ട സവിശേഷത എന്ന് പറയുന്നത് നമ്മൾ ചെയ്യുന്ന, ആമുഖമായി ചെയ്ത് ആരംഭിക്കുന്ന പലതും ഇവർക്ക് പുതിയതാണ്, പുതിയ അനുഭവമാണ്. അതുകൊണ്ട്തന്നെ വളരെ സജീവമായി ആളുകൾ എല്ലാത്തിലും പങ്കെടുക്കുന്നു. ഉദാഹരണമായി കുട്ടികൾക്ക് ഇവിടെ ഞായറാഴ്ച വേദപാഠ പരിശീലനം എന്നൊരു പരിപാടി ഇല്ലായിരുന്നു. എന്നാൽ നമ്മുടെ അച്ചൻമാർ ഉള്ളടത്തെല്ലാം അത് ആരംഭിക്കുകയും നമ്മുടെ നല്ല മാതൃക കണ്ട് ആഫ്രിക്കൻ അച്ചന്മാർ അവരുടെ ഇടവകകളിലും അതാരംഭിക്കുകയും ചെയ്തു. അതുപോലെ ക്രിസ്തുമസ്സ് കരോൾ നമ്മൾ ആരംഭിച്ചു. പുൽക്കൂടിന്റെ ചരിത്രം ഒക്കെ പറഞ്ഞു മനസിലാക്കി. അതുപോലെ ദിവ്യകാരുണ്യ ആരാധനകൾ, ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ, കൊന്തമാസത്തിൽ നടത്തുന്ന ഭക്തിനിർഭരമായ ജപമാല റാലികൾ, മാസത്തിലെ ആദ്യ വ്യാഴാഴ്ചകളിൽ നടത്തുന്ന നൈറ്റ് വിജില്‍ ഇവയൊക്കെ ഇടവകയെ ദൈവത്തോടും സഭയോടും ചേർത്ത് നിർത്തുന്നു. ഇത് കൂടാതെ കുടുംബങ്ങളുടെ നവീകരണം ലക്ഷ്യം വച്ച് കൊണ്ടുള്ള വിവിധ പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. ടാൻസാനിയയിലെ പ്രത്യേക സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക സവിശേഷതകളും, യൂറോപ്യൻ അധിനിവേശത്തിന്റെ അലയൊലികളും ഇവിടത്തെ കുടുംബങ്ങളെയും തെല്ലൊന്നുമല്ല സ്വാധീനിച്ചിരിക്കുന്നത്. അതിന്റെയൊക്കെ ഫലമായി വിവാഹജീവിതത്തിനും കുടുംബങ്ങൾക്കും ഒന്നും പ്രാധാന്യം നൽകാതെ, വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരാണ് യുവതിയുവാക്കൾ അധികവും. അങ്ങനെയുള്ളവരെയൊക്കെ കണ്ട് കുടുംബജീവിതത്തിന്റെ ധാർമികവശങ്ങളെയും മാഹാത്മ്യത്തെയും പ്രാധാന്യത്തെയും കുറിച്ച് പഠിപ്പിക്കുകയും പള്ളിയിൽ വന്നു നിയമപരമായി വിവാഹം കഴിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കമാണ് ടാൻസാനിയയിലെ പല പ്രദേശങ്ങളും. പ്രത്യേകിച്ച് ഗ്രാമങ്ങളിൽ. നല്ല സ്കൂളുകളോ, കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യങ്ങളൊ ഇല്ല, പഠിപ്പിക്കാൻ ഉള്ള സാമ്പത്തിക സ്ഥിതി പല മാതാപിതാക്കൾക്കും ഇല്ലതാനും. അന്നന്നു വേണ്ട ആഹാരത്തിനുള്ള വക അന്നന്നു കണ്ടെത്തി അരവയർ നിറവയറാക്കാൻ രാവെളുക്കുവോളം അധ്വാനിക്കുന്ന പാവങ്ങൾക്ക് കുട്ടികളെ പഠിപ്പിക്കാൻ ഉള്ള, നല്ല വിദ്യാഭ്യാസം കൊടുക്കാൻ ഉള്ള ആഗ്രഹമുണ്ടെങ്കിലും, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സാധിക്കുന്നില്ല. അതിനാൽ തന്നെ മിക്കവാറും കുട്ടികൾ പ്രാഥമികവിദ്യാഭ്യാസം കൊണ്ട് അവരുടെ സ്കൂൾ എന്ന സ്വപ്നം അവസാനിപ്പിക്കാറാണ് പതിവ്. അങ്ങനെയുള്ള സാഹചര്യത്തിൽ ഗ്രാമീണ മേഖലയിൽ ഉള്ള കുട്ടികളെയും മാതാപിതാക്കളെയും വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസിലാക്കി കൊടുത്തുകൊണ്ട് വില്ലേജുകളിൽ സ്കൂളുകൾ തുടങ്ങുകയും തുടർ വിദ്യാഭ്യാസം നൽകിവരുകയും ചെയ്യുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കുവാനായി വില്ലേജുകളിൽ ഈവനിംഗ് ട്യൂഷന്‍ സെന്‍റര്‍ തുടങ്ങുകയും അതിലൂടെ കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുവാൻ സാധിക്കുകയും ചെയ്യുന്നു. ദൂരെയുള്ള, തീരെ പാവപ്പെട്ട കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കുകയും ചെയ്യുന്നു. ഭിന്നശേഷിയുള്ള കുട്ടികൾക്കായി സെന്‍റ് ബെര്‍നാര്‍ഡ് സെന്റർ എന്നൊരു സ്ഥാപനവും ആരംഭിക്കാൻ കഴിഞ്ഞു. തമ്പുരാന്റെ കാരുണ്യത്തിന്റെ മറ്റൊരു മുഖമായി മാറുവാൻ ഇത്തരം സ്ഥാപനങ്ങളിലൂടെ നമുക്ക് കഴിയുന്നു. വില്ലേജുകൾ കേന്ദ്രീകരിച്ചുകൊണ്ടാണ് നമ്മുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ. പല തരത്തിലുള്ള ക്ഷേമപ്രവർത്തനങ്ങൾ വില്ലേജുകളിൽ നടത്തിവരുന്നു. ജലക്ഷാമം രൂക്ഷമായ മേഖലകളിൽ പല വില്ലേജുകളിലായി ഇരുപതോളം കിണറുകൾ കുഴിച്ചു കൊടുക്കാൻ സാധിച്ചു. കേരളത്തിലെ അയൽക്കൂട്ടം, കുടുംബശ്രീ ഒക്കെ പോലെ സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍ ഇപ്പോൾ വില്ലേജുകളിൽ പ്രവർത്തിക്കുന്നു. കൃഷി പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച ഒരു പദ്ധതി ആയിരുന്നു “ഒരു ചാക്ക് വളത്തിനു ഒരു ചാക്ക് ചോളം”പദ്ധതി. അതായത് നമ്മൾ ആളുകൾക്ക് ചോളം കൃഷി ചെയ്യാൻ വളം കൊടുക്കും. വിളവെടുപ്പ് കഴിയുമ്പോൾ ഒരു ചാക്ക് ചോളം നമുക്ക് അവർ തരണം. അങ്ങനെ കിട്ടുന്ന ചോളം ഹോസ്റ്റലിൽ ഉള്ള കുട്ടികൾക്കും സ്കൂളിലെ കുട്ടികൾക്കും ഭക്ഷണം കൊടുക്കാൻ ആയി ഉപയോഗിക്കുന്നു. തയ്യൽ പഠിപ്പിക്കുകയും തയ്യൽ മെഷിൻ മേടിക്കാൻ സഹായം കൊടുക്കുകയും ചെയ്തത് ഒരുപാട് സ്ത്രീകൾക്ക് സഹായകമായി. തേൻ ഒരുപാട് ഉള്ള ഒരു സ്ഥലമാണ് ടാൻസാനിയ. ഇവിടത്തെ ആളുകൾ സാധാരണ ഈച്ചയെ കത്തിച്ചാണ് തേൻ എടുക്കുന്നത്. അവരെ ശാസ്ത്രീയമായ രീതിയിലുള്ള തേൻ സംസ്കരണത്തെക്കുറിച്ച് പഠിപ്പിക്കുകയും തേനീച്ച പെട്ടികൾ സ്ഥാപിക്കാൻ പഠിപ്പിക്കുകയും ചെയ്തു. തേനീച്ച വളർത്തലും തേൻ സംസ്കരണവും വളരെ വിജയകരമായി മുന്നോട്ടു പോകുന്നു. വില്ലേജുകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് കോഴി, ആട്,പന്നി ഒക്കെ വളർത്താനുള്ള സാമ്പത്തിക സഹായങ്ങൾ നൽകുന്നു. ഇങ്ങനെ പലവിധ ക്ഷേമപ്രവർത്തനങ്ങളിലൂടെ ആളുകളെ സ്വയം തൊഴിലെടുത്തു ജീവിക്കാൻ, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ, പലവിധത്തിൽ പരിശ്രമിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ “വിശക്കുന്നവനു എല്ലാ ദിവസവും മീൻ മേടിച്ചുകൊടുക്കാതെ, പതുക്കെ പതുക്കെ അവനു മീൻ പിടിക്കാൻ ചൂണ്ട മേടിച്ചു കൊടുക്കുന്നു”. ഇനിയും ഒരുപാട് കാര്യങ്ങൾ ഇവർക്കായി ചെയ്യാൻ ഉണ്ട്. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ, തുടങ്ങിവയ്ക്കുന്ന മിഷൻ പ്രവർത്തനങ്ങൾ എല്ലാം തമ്പുരാൻ വിജയത്തിൽ എത്തിക്കുന്നു. തീക്ഷ്ണതയിൽ മാന്ദ്യം കൂടാതെ, ആത്‌മാവിൽ പുത്തനാക്കപ്പെട്ടു മുന്നോട്ടു പോകുവാൻ ദൈവം എന്നും അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥന മാത്രം.
Image: /content_image/SocialMedia/SocialMedia-2019-12-20-07:28:44.jpg
Keywords: ആഫ്രിക്ക

11953
Category: 1
Sub Category:
Heading: ബാഗ്ദാദില്‍ ക്രിസ്തുമസ് പാതിര കുര്‍ബാന റദ്ദാക്കി
Content: ബാഗ്ദാദ്: വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്ത് ബാഗ്ദാദില്‍ ഇക്കൊല്ലം ക്രിസ്തുമസിന്റെ ഭാഗമായ പാതിരാകുര്‍ബ്ബാന റദ്ദാക്കിയതായി കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയീസ് സാകോ. ഇതുസംബന്ധിച്ച് ബാഗ്ദാദിലെ ഇടവക വൈദികരുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് പാതിരാകുര്‍ബബാന റദ്ദാക്കുവാനുള്ള തീരുമാനമായതെന്നും, അര്‍ദ്ധരാത്രി പള്ളിയില്‍ പോകുന്ന വിശ്വാസികള്‍ അക്രമങ്ങള്‍ക്ക് എളുപ്പത്തില്‍ ഇരയാകാനുള്ള സാധ്യതകൂടുതലാണെന്നും, വിശ്വാസികളുടെ സുരക്ഷയാണ് പരമപ്രധാനമായ കാര്യമെന്നും അദ്ദേഹം ഏഷ്യാന്യൂസിനോട് പറഞ്ഞു. തീരുമാനം എല്ലാ ദേവാലയങ്ങള്‍ക്കും ബാധകമാണെന്നും ഇതുസംബന്ധിച്ച് കല്‍ദായ പാത്രിയാര്‍ക്കേറ്റ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. നിലവിലെ പ്രതിസന്ധിക്ക് മാന്യമായ ഒരു പരിഹാരമാര്‍ഗ്ഗം ഉണ്ടാകുവാനും, ജനജീവിതം സാധാരണ നിലയിലാകുവാനും കൂടുതലായി പ്രാര്‍ത്ഥിക്കുവാനുള്ള ഒരവസരമാണ് ക്രിസ്തുമസെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ബാഗ്ദാദിലെ സുരക്ഷ വളരെ ദുര്‍ബ്ബലമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോകലുകളും, കൊലപാതകങ്ങളും, അക്രമണങ്ങളും പതിവായി മാറിയിരിക്കുകയാണ്. ഇത്തരം ആക്രമണങ്ങളുടെ പിന്നില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരല്ല. മറിച്ച് നുഴഞ്ഞുകയറ്റക്കാരും, ജിഹാദി പോരാളികളുമാണ്. പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്ന നിരവധി പേരെ ഇവര്‍ കൊന്നുകഴിഞ്ഞു, ദേവാലയങ്ങള്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ക്രിസ്തുമസ് ദിനത്തില്‍ പകല്‍വെളിച്ചത്തില്‍ മാത്രം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ തീരുമാനിച്ചതെന്നും കര്‍ദ്ദിനാള്‍ സാകോ വ്യക്തമാക്കി. സര്‍ക്കാരിന്റെ അഴിമതിക്കും, തൊഴിലില്ലായ്മക്കും, വിവേചനത്തിനുമെതിരെ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച പ്രക്ഷോഭത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുവാനാണ് സര്‍ക്കാര്‍ ശ്രമം. ഇതേതുടര്‍ന്ന്‍ ഇറാഖി പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജിവെച്ചെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുംവരെ പ്രക്ഷോഭം തുടരുവാനുള്ള തീരുമാനത്തിലാണ് പ്രതിഷേധക്കാര്‍. ഇതുവരെ ഏതാണ്ട് നാനൂറ്റിയന്‍പതിലധികം പേര്‍ കൊല്ലപ്പെടുകയും, ഇരുപതിനായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ക്രിസ്തുമസുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ച് അതിനായി മാറ്റിവെച്ചിരുന്ന പണം മുറിവേറ്റവര്‍ക്ക് മരുന്നുകള്‍ വാങ്ങുവാന്‍ ഉപയോഗിക്കുമെന്ന്‍ കര്‍ദ്ദിനാള്‍ സാകോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Image: /content_image/News/News-2019-12-20-09:05:14.jpg
Keywords: ബാഗ്ദാ

11954
Category: 14
Sub Category:
Heading: ബൈബിളിലെ വാഗ്ദാന പേടകം സൂക്ഷിച്ചിരുന്ന ശില കണ്ടെത്തി
Content: ടെല്‍ അവീവ്: ഇസ്രായേല്‍ ജനതക്കിടയില്‍ ദൈവസാന്നിധ്യമായി നിലകൊണ്ടിരുന്ന വാഗ്ദാന പേടകം സൂക്ഷിച്ചിരുന്ന വലിയ ശില കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രായേലി പുരാവസ്തുഗവേഷകര്‍. ജെറുസലേമില്‍ നിന്നും പന്ത്രണ്ടു മൈല്‍ അകലെ വടക്കായി സ്ഥിതിചെയ്യുന്ന ഇന്നത്തെ ബെത്ഷെമേഷ് പട്ടണത്തിന് സമീപം 3100 വര്‍ഷങ്ങളുടെ പഴക്കമുള്ള ക്ഷേത്രത്തില്‍ നിന്നുമാണ് ബൈബിളില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം ഉടമ്പടിപ്പെട്ടകം സൂക്ഷിച്ചിരുന്ന ചതുരാകൃതിയിലുള്ള വലിയ ശില കണ്ടെത്തിയിരിക്കുന്നത്. ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ പുരാവസ്തുഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍. ഫിലിസ്ത്യര്‍ ഈ ക്ഷേത്രം കന്നുകാലികളെ സൂക്ഷിക്കുവാന്‍ ഉപയോഗിച്ചിരുന്ന സ്ഥലമാക്കി മാറ്റിയെന്നാണ് നിലവില്‍ പുരാവസ്തുഗവേഷകരുടെ അനുമാനം. 28 അടി നീളമുള്ള ചതുരാകൃതിയിലുള്ള ഒരു കല്‍പ്പലകയാണ് കണ്ടെത്തിയിരിക്കുന്നത്. സാമുവലിന്റെ ഒന്നാം പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന വലിയ ശില ഇതാണെന്നും, ഫിലിസ്ത്യരുടെ കൈയില്‍ നിന്നും ഇസ്രായേലികള്‍ക്ക് തിരികെ ലഭിച്ച പെട്ടകം ബെത്ഷെമേഷില്‍ എത്തിച്ചപ്പോള്‍ സൂക്ഷിച്ചിരുന്നത് ഈ കല്ലിന്റെ പുറത്തായിരുന്നുവെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. ഇസ്രായേല്‍ ആക്രമിച്ച ഫിലിസ്ത്യര്‍ ഈ കേന്ദ്രം ആക്രമിച്ച് കൊള്ളയടിക്കുകയും പെട്ടകം പിടിച്ചടക്കുകയും ക്ഷേത്രത്തെ കന്നുകാലികളുടെ പറമ്പാക്കി മാറ്റുകയും ചെയ്തു. കന്നുകാലികളുടെ എല്ലുകളും, കളിമണ്‍ പാത്രങ്ങളും ഈ സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ഹീബ്രു ബൈബിളില്‍ പറയുന്നതനുസരിച്ച് പ്രകാരം ദൈവീക നിര്‍ദ്ദേശപ്രകാരം ഇസ്രായേലികള്‍ സീനായ് മലമുകളില്‍ വെച്ച് ദൈവം മോശക്ക് നല്‍കിയ പത്തുകല്‍പ്പനകള്‍ ഉള്‍പ്പെടെയുള്ള വിശുദ്ധ വസ്തുക്കള്‍ സൂക്ഷിക്കുവാന്‍ അക്കേഷ്യ മരത്തില്‍ പണികഴിപ്പിച്ചതാണ് 3.75 അടി നീളവും, 2.25 അടി വീതിയുമുള്ള ഈ പെട്ടകം. എടുത്തുകൊണ്ട് പോകാവുന്ന ഒരു കൂടാരത്തിലാണ് ഈ പെട്ടകം സൂക്ഷിച്ചിരുന്നത്. പെട്ടകത്തിന് അത്ഭുത ശക്തികള്‍ ഉണ്ടായിരുന്നതായി വിശുദ്ധ ലിഖിതങ്ങളില്‍ കാണാം. ഉടമ്പടിപ്പെട്ടകം കൊണ്ടുപോയതിന് ശേഷം നിര്‍ഭാഗ്യങ്ങള്‍ വെട്ടയാടിയതിനെ തുടര്‍ന്നാണ് ഈ പെട്ടകം ഫിലിസ്ത്യര്‍ ഇസ്രായേലികള്‍ക്ക് തിരിച്ചേല്‍പ്പിച്ചത്. ബി.സി 587-ലെ ബാബിലോണിയന്‍ ആക്രമണത്തിനു ശേഷം ഈ പെട്ടകത്തെക്കുറിച്ചുള്ള യാതൊരു വിവരവുമില്ല. നൂറ്റാണ്ടുകളായി പുരാവസ്തു ഗവേഷകര്‍ ഈ പെട്ടകം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. സുപ്രസിദ്ധ ഹോളിവുഡ് സംവിധായകന്‍ സ്റ്റീഫന്‍ സ്പീല്‍ബര്‍ഗിന്റെ ‘റെയിഡേഴ്സ് ഓഫ് ദി ലോസ്റ്റ് ആര്‍ക്ക്’ എന്ന പ്രശസ്ത സിനിമയുടെ ഇതിവൃത്തം ഇതുമായി ബന്ധപ്പെട്ടതായിരിന്നു. ബെത്ഷെമേഷില്‍ പെട്ടകം സൂക്ഷിച്ചിരുന്ന കല്‍പ്പലക കണ്ടെത്തിയത് അനേകം ചരിത്രപരമായ കാര്യങ്ങളിലേക്കുള്ള ചൂണ്ടുപലകയായി മാറുമെന്നാണ് ഗവേഷകരുടെ അനുമാനം. അതേസമയം ഗവേഷണ ഫലങ്ങളില്‍ ചിലതു വൈരുദ്ധ്യം നിറഞ്ഞതാണെന്ന ആരോപണവുമായി ഏതാനും പേര്‍ രംഗത്തെത്തിയിട്ടുന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-12-20-10:49:10.jpg
Keywords: ബൈബി, പഴയ

11955
Category: 18
Sub Category:
Heading: ന്യൂനപക്ഷ ക്ഷേമം: മെത്രാന്മാർ മുഖ്യമന്ത്രിക്ക് ഭീമഹർജി സമർപ്പിച്ചു
Content: തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ വിവേചനം അവസാനിപ്പിക്കണമെന്നും കാർഷികപ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ കണ്ട് ഭീമഹർജി സമർപ്പിച്ചു. കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങൾക്കായി പ്രതിവർഷം 4700 കോടി രൂപയിലധികം ചെലവഴിക്കുന്നുണ്ടെങ്കിലും അതിന്റെ ഫലം കേരളത്തിലെ ന്യൂനപക്ഷവിഭാഗങ്ങളിലൊന്നായ ക്രൈസ്തവർക്ക് ലഭിക്കുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായി തുല്യനീതി ഉറപ്പാക്കണമെന്ന് മെത്രാന്മാർ ആവശ്യപ്പെട്ടു. മലയോര മേഖലയിലെയും കുട്ടനാട്ടിലെയും കാർഷികമേഖല നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണണമെന്നും സാമ്പത്തിക സംവരണത്തിന് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് പുനർനിർണ്ണയിച്ച് ഉടൻ നടപ്പിലാക്കണമെന്നും നിലവിലെ പി.എസ്.സി. വിജ്ഞാപനങ്ങളിൽ ഭേദഗതി വരുത്തി സാമ്പത്തിക സംവരണം കൂടി ഉൾച്ചേർക്കണമെന്നും മെത്രാന്മാർ അഭ്യർത്ഥിച്ചു. കാർഷിക കടങ്ങൾ എഴുതി തളളണമെന്നും റബറിന് 250 രൂപ താങ്ങുവില നിശ്ചയിക്കണമെന്നും റബറിന്റെയും ഏലം കുരുമുളക് തുടങ്ങിയ നാണ്യ വിളകളുടെയും വില സ്ഥിരത ഉറപ്പാക്കണമെന്നും കർഷക പെൻഷൻ പദ്ധതി ഉടൻ നടപ്പിലാക്കണമെന്നും നിലം-പുരയിടം, തോട്ടം-പുരയിടം നിർണയത്തിലെ അപാകതകൾ പരിഹരിക്കുക, കുട്ടനാട്ടിലെ കർഷകർക്ക് സർക്കാർ സംഭരിച്ച നെല്ലിന്റെ വില ഉടൻ ലഭ്യമാക്കുക, വിശാല കുട്ടനാടിനുവേണ്ടി ഒരു വികസന അതോരിറ്റി സ്ഥാപിക്കുക, ആവശ്യമായ കൊയ്ത്ത്-മെതിയന്ത്രങ്ങൾ ലഭ്യമാക്കുക, ജലാശങ്ങളുടെ ആഴം വർദ്ധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങളും മെത്രാന്മാർ ഉന്നയിച്ചു.
Image: /content_image/News/News-2019-12-20-11:59:03.jpg
Keywords: ന്യൂനപക്ഷ

11956
Category: 18
Sub Category:
Heading: ദേവഗിരി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് പൈകട നിര്യാതനായി
Content: കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ് മാനേജരും മുന്‍ പ്രിന്‍സിപ്പലുമായ ഫാ. ജോസഫ് പൈകട സിഎംഐ നിര്യാതനായി. എണ്‍പത്തിമൂന്നു വയസായിരിന്നു. ഇന്നലെ രാത്രി 8.10 ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്നു വൈകുന്നേരം ആറു മുതല്‍ ദേവഗിരി സെന്റ് ജോസഫ്‌സ് മൊണാസ്ട്രിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ. അലക്‌സാണ്ടര്‍ പൈകട സിഎംഐ സഹോദരനാണ്. 1936 ഓഗസ്റ്റ് 30നു പാലാ ഇടമറുകിലെ പൈകട ജോസഫ് മറിയം ദമ്പതികളുടെ മകനായി ജനിച്ച ഫാ. ജോസഫ് പൈകട 1957-ല്‍ ആദ്യവ്രതം സ്വീകരിച്ചു. 1963ല്‍ സിഎംഐ സന്യാസസഭയില്‍ വൈദികനായി. 1970 മുതല്‍ ദേവഗിരി കോളജില്‍ അധ്യാപകനായും 1982 ഏപ്രില്‍ ഒന്നു മുതല്‍ 1989 മാര്‍ച്ച് 31 വരെ കോളജ് പ്രിന്‍സിപ്പലായും സേവനം ചെയ്തു. 1989 മുതല്‍ 2011 വരെ സിഎംഐ സഭയുടെ ജമ്മു കാഷ്മീര്‍ മിഷനില്‍ പ്രവര്‍ത്തിച്ചു. ദേവഗിരി കോളജിന്റെ മികവിലേക്കുള്ള പ്രയാണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഫാ. ജോസഫ് പൈകട വിദ്യാര്‍ഥികളുമായി ആത്മബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധ ചെലുത്തി. കാലിക്കട്ട് സര്‍വകലാശാലാ സെനറ്റംഗമായിരുന്നു. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു ദേവഗിരി സെന്റ് ജോസഫ്‌സ് ആശ്രമ സെമിത്തേരിയില്‍.
Image: /content_image/India/India-2019-12-21-02:45:58.jpg
Keywords: സിഎംഐ

11957
Category: 18
Sub Category:
Heading: 125ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി ഒന്‍പതു മുതല്‍
Content: തിരുവനന്തപുരം: 125ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി ഒന്‍പതു മുതല്‍ 16 വരെ മാരാമണ്‍ മണല്‍പ്പുറത്തു തയാറാക്കിയ പന്തലില്‍ നടക്കും. ഫെബ്രുവരി ഒന്‍പതിന് ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ത്തോമ്മാസഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.യുയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും. ക്രമീകരണങ്ങൾക്കു തുടക്കം കുറിച്ചു കൺവെൻഷൻ നഗറിലേക്കുള്ള പാലത്തിന്റെ കാൽനാട്ട് കർമ്മം യുയാക്കീം മാർ കൂറിലോസ് തിരുമേനി കഴിഞ്ഞ ദിവസം നിര്‍വഹിച്ചിരിന്നു. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് കെയ് മാരി ഗോഡ്‌സ്വര്‍ത്ത്, സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള ബിഷപ്പ് ഡിനോ ഗബ്രിയേല്‍, ഡല്‍ഹിയില്‍ നിന്നുള്ള റവ.ഡോ.മോണോദീപ് ഡാനിയേല്‍, ചെന്നൈയില്‍ നിന്നുള്ള റവ.ഡോ. ജോണ്‍ സാമുവല്‍ എന്നിവരാണ് 2020 കണ്‍വെന്‍ഷനിലെ മുഖ്യ പ്രാസംഗികര്‍. 2020ലെ മാരാമണ്‍ കണ്‍വന്‍ഷന്‍ ശതോത്തര രജത ജൂബിലി ആഘോഷിക്കുകയാണെന്നു ജനറല്‍ കണ്‍വീനര്‍ റവ.ജോര്‍ജ് ഏബ്രഹാം കൊറ്റനാട് പത്രസമ്മേളനത്തില്‍ അറിയിച്ചു. 1895ല്‍ ആരംഭിച്ച മാരാമണ്‍ കണ്‍വന്‍ഷന്‍ ദൈവവചനത്തിന്റെ പ്രഘോഷണ വേദിയാണെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2019-12-21-03:31:37.jpg
Keywords: മാരാ

11958
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം ദൈവം ഒരുക്കിയ ഇടയ ശ്രേഷ്ഠന്‍: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ
Content: തിരുവനന്തപുരം: ദൈവം ഒരുക്കിയ ഇടയ ശ്രേഷ്ഠനാണ് ഡോ.എം.സൂസപാക്യമെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചു പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ അര്‍പ്പിച്ച കൃതജ്ഞതാ ബലിമധ്യേ സന്ദേശം നല്‍കുകയയായിരുന്നു അദ്ദേഹം. വേദപുസ്തകത്തില്‍ നിന്നു സാംശീകരിച്ച നന്മയാണ് ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവം നമ്മുടെ കൂടെയുണ്ടെന്ന് ഉറപ്പു വരുത്തുന്ന ഇടയശ്രേഷ്ഠനാണ് ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. അദ്ദേഹത്തിന്റെ ഇടയശുശ്രൂഷയെക്കുറിച്ചു അടുത്തറിയുന്നവരാണ് നാം ഓരോരുത്തരും. സ്‌നേഹിതന്‍ യജമാനന്റെ മനസ് സ്വന്തമാക്കുന്നു. കത്തോലിക്കാ സഭയുടെ ഇടയശുശ്രൂഷയിലെ അയല്‍ക്കാരന്‍ എന്ന നിലയില്‍ ആര്‍ച്ച്ബിഷപ് സൂസപാക്യത്തിന്റെ ആത്മീയത മനസിലാക്കുന്നതിനു തനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ദൈവം പകര്‍ന്ന ശക്തിയില്‍ വലിയ ശുശ്രൂഷകള്‍ തിരുസഭയില്‍ നിര്‍വഹിക്കുന്നതിന് അദ്ദേഹത്തിനു സാധിക്കുന്നു. കേരളത്തിന് അദ്ദേഹം നല്‍കിയ നേതൃത്വത്തിനു നാം കടപ്പെട്ടിരിക്കുന്നു. കെസിബിസി അധ്യക്ഷനായിരുന്നപ്പോള്‍ സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നിന് അദ്ദേഹത്തിനു സാധിച്ചു. സമൂഹത്തിലെ വിവിധ വിഷയങ്ങളില്‍ ഇടപെട്ടു കൊണ്ട് പ്രത്യാശ കൈവിടാതെ ദൈവത്തിന്റെ പദ്ധതിക്കായി വിശ്വാസികളെ ഒരുക്കാനായെന്നും അദ്ദേഹം പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കൃതജ്ഞതാബലിയില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്, വിജയപുരം രൂപതാധ്യക്ഷന്‍ ഡോ.സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍, നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ.വിന്‍സെന്റ് സാമുവല്‍, പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മോണ്‍.ഡോ. വര്‍ക്കി ആറ്റുപുറത്ത്, മോണ്‍.ഡോ. മാത്യു മനക്കരക്കാവില്‍, മോണ്‍.ഡോ. സി.ജോസഫ്, റവ.ഡോ. സോണി മുണ്ടുനടയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃതജ്ഞതാബലിയില്‍ നൂറുകണക്കിനു വിശ്വാസികളും സന്യസ്തരും പങ്കുകൊണ്ടു.
Image: /content_image/India/India-2019-12-21-03:37:25.jpg
Keywords: സൂസപാക്യ

11959
Category: 1
Sub Category:
Heading: ചൈനീസ് ക്രൈസ്തവരുടെ ക്രിസ്തുമസ് ആഘോഷം ഇത്തവണയും നിശബ്ദതയില്‍
Content: ബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുകളുള്ള കമ്മ്യൂണിസ്റ്റ് ചൈനയില്‍ ഇത്തവണയും ക്രിസ്തുമസ് ആഘോഷം നിശബ്ദതയില്‍. സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന രഹസ്യ സഭയിലെ അംഗങ്ങൾ മുന്‍ വര്‍ഷങ്ങളിലെ സങ്കേതങ്ങളിൽ നിശബ്ദമായി, പതിവുപോലെ തിരുകർമ്മങ്ങളിൽ പങ്കുചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന വത്തിക്കാന്‍-ചൈന കരാറിന് നിലവില്‍ ഫലവത്താകത്തതിനാല്‍ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഔദ്യോഗിക അനുമതിയില്ലാതെ പ്രവർത്തിച്ചുവന്നിരുന്ന നിരവധി ദേവാലയങ്ങളും, വിശുദ്ധ സ്ഥലങ്ങളും സർക്കാർ അടച്ചു പൂട്ടിയതിനാൽ വർഷങ്ങളായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കാത്ത സമൂഹങ്ങൾ ചൈനയിലുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കുന്ന പരസ്യ സഭയുടെ മേലും വലിയ നിയന്ത്രണങ്ങളുണ്ട്. ക്രിസ്തുമസ് ആഘോഷം ചെറിയ രീതിയില്‍ മാത്രമാണെങ്കിലും തങ്ങൾ ഉള്ളതിൽ തൃപ്തരാണെന്ന് വടക്കുകിഴക്കൻ ചൈനയിൽ ഭൂഗര്‍ഭ സഭയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികൻ ഫാ. ഡോൺ ജിയോവാനി ഏഷ്യാ ന്യൂസിനോട് പറഞ്ഞു. രണ്ടായിരം വർഷം മുന്‍പ് രക്ഷകനും ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ അല്ലേ ഭൂമിയിൽ ജനിച്ചത് എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഭാവിയില്‍ സഭയ്ക്ക് പൂർണ്ണ മത സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രതീക്ഷയും ഫാ ഡോൺ ജിയോവാനി പങ്കുവെച്ചു. കഴിഞ്ഞവർഷം 18 വയസ്സിൽ താഴെയുള്ളവരെ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുപ്പിക്കരുതെന്ന നിർദ്ദേശം സർക്കാർ നൽകിയിരുന്നുവെന്ന് മറ്റൊരു വൈദികനായ ഫാ. ഡോൺ ഡാനിയേലയും വെളിപ്പെടുത്തി. പ്രതികൂല സാഹചര്യങ്ങള്‍ മാറി ഭാവിയിൽ പൂർണ സ്വാതന്ത്ര്യത്തോടെ തിരുപ്പിറവി ആഘോഷിക്കാമെന്ന പ്രതീക്ഷയിലാണ് ചൈനയിലെ ക്രൈസ്തവ സമൂഹം.
Image: /content_image/News/News-2019-12-21-04:59:23.jpg
Keywords: ചൈന, ക്രിസ്തുമ