Contents
Displaying 11591-11600 of 25158 results.
Content:
11910
Category: 1
Sub Category:
Heading: പ്രക്ഷോഭകര്‍ക്ക് പിന്തുണ: ക്രിസ്തുമസ് ആഘോഷം ലഘൂകരിക്കാന്‍ ഇറാഖില്‍ ആഹ്വാനം
Content: ബാഗ്ദാദ്: ഇറാഖിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇക്കൊല്ലത്തെ ക്രിസ്തുമസ് വലിയ ആഘോഷങ്ങളൊന്നുമില്ലാതെ നിശബ്ദമായി ആഘോഷിക്കുവാന്‍ ഇറാഖിലെ കല്‍ദായ കത്തോലിക്കാ സഭാ തലവന്‍ കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാക്കോ വിശ്വാസികളോട് ആഹ്വാനം ചെയ്തു. നിരവധി ആളുകള്‍ മരിച്ചുവീഴുമ്പോള്‍ ആഘോഷിക്കുന്നത് നല്ലതല്ലെന്നും, അശാന്തിയുടേതായ ഈ അന്തരീക്ഷത്തില്‍ ധാര്‍മ്മികമായും, ആത്മീയമായും ക്രിസ്തുമസ് ആഘോഷിക്കുവാന്‍ കഴിയില്ലെന്നും അസോസിയേറ്റഡ് പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും മാത്രമായിരിക്കും ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷം. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കും, തെരുവുകള്‍ അലങ്കരിക്കുവാനുമായി മുന്‍പ് വകയിരുത്തിയ പണം പ്രക്ഷോഭത്തിനിടയില്‍ മുറിവേറ്റവരെ സഹായിക്കുവാന്‍ ഉപയോഗിക്കും. സുസ്ഥിരതയും, നീതിയും തുല്ല്യ പൗരത്വവും മാത്രമാണ് പ്രക്ഷോഭകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഇതു തന്നെയാണ് നമ്മുടേയും ആവശ്യം. ഞങ്ങള്‍ ഒരുപാട് സഹിച്ചു. പഴയ ഭരണകൂടം താഴെയിറങ്ങിയത് മുതല്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും, തട്ടിക്കൊണ്ടുപോകലിനു ഇരയാകുകയും ചെയ്തു. നിരവധി ക്രിസ്ത്യാനികളുടെ വീടും സ്വത്തും സര്‍ക്കാര്‍ ജിഹാദി പോരാളികള്‍ പിടിച്ചടക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ഒക്ടോബര്‍ 1 മുതല്‍ ഏതാണ്ട് നാന്നൂറോളം ആളുകളാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ഇസ്ലാമിക് സ്റ്റേറ്റിന്റെ പരാജയത്തിനു ശേഷവും ഇറാഖിലെ ക്രിസ്ത്യാനികളുടെ കാര്യം കഷ്ടത്തിലാണെന്നും, വൈദ്യസഹായം ഉള്‍പ്പെടെ എല്ലാതരത്തിലുള്ള സഹായവും ഇറാഖി ക്രിസ്ത്യാനികള്‍ക്ക് ആവശ്യമാണെന്നും പറഞ്ഞുകൊണ്ട് കഴിഞ്ഞ ആഴ്ച കര്‍ദ്ദിനാള്‍ സാക്കോ ഒരു കത്ത് പുറത്തുവിട്ടിരുന്നു. അതേസമയം കര്‍ദ്ദിനാള്‍ സാക്കോയുടെ ആഹ്വാനം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇത്തവണ ബാഗ്ദാദില്‍ ഉയര്‍ത്തിയ ക്രിസ്തുമസ് ട്രീ പരമ്പരാഗത ക്രിസ്തുമസ്സ് തോരണങ്ങള്‍ക്ക് പകരം പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.
Image: /content_image/News/News-2019-12-13-10:32:40.jpg
Keywords: ഇറാഖ, ക്രിസ്തുമ

11911
Category: 14
Sub Category:
Heading: “ദി അഡ്വെന്റ് ഫീസ്റ്റ് അറ്റ് ദി ബസിലിക്ക”: യൂറോപ്പിലെ ഏറ്റവും മനോഹരമായ ക്രിസ്തുമസ് മാര്‍ക്കറ്റ്
Content: ബുഡാപെസ്റ്റ്: യൂറോപ്പില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ സെന്റ് സ്റ്റീഫന്‍സ് സ്ക്വയറില്‍ സംഘടിപ്പിച്ചിട്ടുള്ള “ദി അഡ്വെന്റ് ഫീസ്റ്റ് അറ്റ് ദി ബസിലിക്ക” ഭൂഖണ്ഡത്തിലെ ഇത്തവണത്തെ ഏറ്റവും മനോഹര ക്രിസ്തുമസ് മാര്‍ക്കറ്റായി തെരെഞ്ഞെടുക്കപ്പെട്ടു. ‘യൂറോപ്പ്യന്‍ ബെസ്റ്റ് ഡെസ്റ്റിനേഷന്‍സ്’ നടത്തിയ വോട്ടെടുപ്പിലാണ് ‘ദി അഡ്വെന്റ് ഫീസ്റ്റ് അറ്റ് ദി ബസലിക്ക’ ഈ പദവിക്ക് അര്‍ഹമായത്. യൂറോപ്പിലെ ഏറ്റവും നല്ല സന്ദര്‍ശന കേന്ദ്രമായും ബുഡാപെസ്റ്റ് തന്നെയാണ് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ‘യൂറോപ്പ്യന്‍ ബെസ്റ്റ് ഡെസ്റ്റിനേഷന്‍സ്’ (EBD) ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികള്‍ നടത്തിയ വോട്ടിംഗിലൂടെയാണ് സ്ഥലം തെരെഞ്ഞെടുത്തത്. 116 രാജ്യങ്ങളില്‍ നിന്നുള്ള 2,89,714 സഞ്ചാരികളാണ് ഇത്തവണത്തെ വോട്ടിംഗില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച മാര്‍ക്കറ്റായ ‘സഗരെബിലെ ക്രിസ്തുമസ്സ് ചന്തകള്‍’ക്ക് 38,830 വോട്ടുകളായിരുന്നു ലഭിച്ചത്. ഇക്കൊല്ലം ബുഡാപെസ്റ്റ് ബസലിക്കയിലെ ക്രിസ്തുമസ്സ് മാര്‍ക്കറ്റിന് ലഭിച്ചതാകട്ടെ 39,448 വോട്ടുകളും രണ്ടാം സ്ഥാനം ഓസ്ട്രിയയിലെ വിയന്നക്കും, മൂന്നാം സ്ഥാനം പോളണ്ടിലെ ഗ്ഡാന്‍സ്കിനുമാണ് ലഭിച്ചത്. ക്രൈസ്തവ വിശ്വാസത്തെ കേന്ദ്രീകരിച്ചു ഭരണം നടത്തുന്ന രാഷ്ട്രമാണ് സമ്മാനര്‍ഹമായ ഹംഗറി. ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്ക് പുറമേ, ബെല്‍ജിയത്തിലെ ബ്രസ്സല്‍സ്, ഫ്രാന്‍സിലെ മോണ്ട്ബെലിയാര്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡിലെ ബാസല്‍, ഫ്രാന്‍സിലെ മെറ്റ്സ്, റൊമാനിയയിലെ ക്ലജ് നാപോക്ക, നെതര്‍ലന്‍ഡ്‌സിലെ വാല്‍ക്കന്‍ബര്‍ഗ്, സെര്‍ബിയയിലെ നോവിസാഡ്, ജര്‍മ്മനിയിലെ ട്രയര്‍, ചെക്ക് റിപ്പബ്ലിക്കിലെ പ്രേഗ്, ഇറ്റലിയിലെ ഗൊവോണെ, യു.കെയിലെ വിഞ്ചെസ്റ്റര്‍, ഫ്രാന്‍സിലെ അമിയന്‍സ്, ജര്‍മ്മനിയിലെ റോത്തന്‍ബര്‍ഗ്, ജര്‍മ്മനിയിലെ കൊളോണ്‍ തുടങ്ങിയ സ്ഥലങ്ങളും യൂറോപ്പിലെ ഏറ്റവും മനോഹരമായ ക്രിസ്തുമസ് മാര്‍ക്കറ്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-12-13-11:18:54.jpg
Keywords: യൂറോ, ക്രിസ്തുമ

11912
Category: 24
Sub Category:
Heading: വരാനിരിക്കുന്ന അധിക്ഷേപങ്ങള്‍: ആഫ്രിക്കയില്‍ സേവനം ചെയ്യുന്ന വൈദികന്റെ വൈറല്‍ കുറിപ്പ്
Content: ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ എത്യോപ്യായിൽ ഞങ്ങളുടെ സഹോദര വൈദികർ സേവനം ചെയ്യാൻ തുടങ്ങിയിട്ടു പത്തു വർഷമാകുന്നു. യുവാക്കൻമാരായ വൈദികരണവർ. അവർ നാട്ടിലെത്തുമ്പോൾ അവരുടെ ശരീരം ക്ഷിണിച്ചിരിക്കുന്നതു കാണുന്നുണ്ട്. മുഖം കരുവാളിച്ചിരിക്കുന്നു. നിറത്തിൽ പോലും അവർ ആ ജനതയോട് സമരസപ്പെട്ടിട്ടുണ്ട്. എല്ലാവരും മലേറിയ, റ്റെയ്ഫോയിഡ് പോലുള്ള രോഗങ്ങൾ ഒരിക്കലെങ്കിലും തരണം ചെയ്തവരാണ്. നാട്ടിലെ ആഘോഷങ്ങളിൽ നിന്നും വ്യക്തിബന്ധങ്ങളിൽനിന്നും അവരിലേക്കുള്ള ചരടുകൾ അഴിഞ്ഞില്ലാതാകുന്നത് ആർദ്ര മിഷികളോടെ തിരിച്ചറിയുന്നവരാണവർ. എത്യോപ്യയിലേക്കു നമ്മുടെ വൈദികരെ ക്ഷണിച്ചുകൊണ്ടുപോയതു അവിടുത്തെ മെത്രാന്മാരാണ്. ബഥനി സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്‌സാണ് വഴികാട്ടിയായതു. അടിസബാബ എന്ന തലസ്ഥാനനഗരിയുടെ അതിർത്തി വരെയേ ഗവണ്മെന്റ് റോഡ് ഉള്ളു. ഇവർ ജോലി ചെയ്യുനത് അവിടെനിന്നും 400ഉം 600ഉം കിലോമീറ്റർ അകലെയാണ്.തരിശായ നിലം അതിർത്തിയില്ലാതെ കിടപ്പുണ്ട്. എന്നും വരൾച്ചാണെവിടെ. കിലോമീറ്ററുകൾ താണ്ടിയാണ് ജനങ്ങൾ കുടിവെള്ളം ശേഖരിക്കുന്നതു. കുട്ടികളുടെ പ്രധാന ജോലി വെള്ളം കൊണ്ടുവരികയാണ്. അതിനാൽ ആരും പഠിക്കുന്നില്ല. മുതിർന്നവർക്ക് മിക്കവര്‍ക്കും മന്ത് രോഗമുണ്ട്. വെള്ളം കുറവുള്ളതുത്തുകൊണ്ടാവും പറയത്തക്ക കൃഷിയൊന്നുമില്ല. പ്രകൃതിയോട് മല്ലിട്ടു പരാചയമടഞ്ഞതുകൊണ്ടാവാം അവർ പൊതുവെ മടിപിടിച്ചിരുപ്പാണ്. നാട്ടിലെപോലെ രാഷ്ട്രീയകരോ ചാനലുകാരോ ഇല്ല. കുറെ മനുഷ്യ ജന്മങ്ങൾ ശ്വാസം നിലക്കുന്നതുവരെ കഴിഞ്ഞുകൂടുന്നു. ഇങ്ങനെയുള്ള ഏത്യോപ്യയിലേക്കാണ് ഞങ്ങളുടെ സുഹൃത്തുക്കൾ എത്തിയത്. പത്തുവർഷം കഴിയുമ്പോൾ അവർ താമസിക്കുന്നതിന് ചുറ്റും ജീവൻ പടർന്നു പന്തലിക്കുന്നു. അവർ ആദ്യം കിണർ കുഴിക്കുകയാണ് ചെയ്തത്. അവര്‍ തന്നെയാണ് ഭൂമിവെട്ടി ജലാംശത്തെ മുകളിലേക്കെത്തിച്ചത്. പിന്നീട് അവർ വഴി വെട്ടി. തൊഴിലിലുറപ്പുള്ള ആ ചെറുപ്പക്കാർ കായികാധ്വാനം ചെയ്തു. വല്ലപ്പോഴുമെത്തിയ മഴയെ കിണറിൽ ശേഖരിച്ചു. ചെറിയ ചെറിയ കൃഷികൾ ആരംഭിച്ചു. പതിയെ ആളുകളും കൂടെകൂടാൻ തയ്യാറായി. ഭാഷ അറിവ് അല്ല, ജീവിതമാണെന്ന് ഇരുവർക്കും ബോധ്യമായി. അതുകൊണ്ട്, ഭാഷ പ്രശ്ന ന്നമല്ലെന്നുപറഞ്ഞു അച്ചന്മാർ ചിരിച്ചു. ആളുകൾക്കുവേണ്ടി കഴുതകളെ വാങ്ങി, വെള്ളം ചുമ്മാനുകൊണ്ടുവരുന്ന ഭാരം കുഞ്ഞുങ്ങളുടെ ചുമലിൽനിന്നൊഴിവാക്കി. അവരെ, ഒരു സ്കൂൾ തുറന്നു അറിവിലേക്ക് ക്ഷണിച്ചു. അവർ പത്തുവർഷത്തിനിടെ ഡിസ്പെൻസറിയും പള്ളിയും പള്ളിക്കൂടവും തുറന്നു. യുവജനത്തിനു തൊഴിൽ പരിശീലനം നൽകി. സഹായം ലഭിക്കാവുന്നിടത്തെല്ലാം അഭിമാനം വകവയ്ക്കാതെ അവർ കൈ നീട്ടി. നാട്ടിൽ നിന്നും പോകുമ്പോൾ അവരുടെ പെട്ടിനിറയെ ഒരു വർഷത്തേക്കുള്ള പലഹാരപൊതിയല്ല. കുഞ്ഞുങ്ങൾക്കുള്ള വസ്ത്രങ്ങളാണ്. നാട്ടിലെ സ്കൂളുകളിൽനിന്നും മറ്റും സംഭരിച്ചവ. ഗ്രാമത്തിലെ എല്ലാവർക്കും ഒത്തുകൂടാനുള്ള പൊതുഇടമാണ് പള്ളി. പള്ളിമണിയാണ് നാടിന്റെ ഘടികാരം. കായികാധ്വാനത്തിന്റെ പത്തു വർഷങ്ങൾ കഴിയുമ്പോൾ ഞങ്ങളുടെ സുന്ദരകുട്ടപ്പൻമാരായ വൈദികർ അവരുടെ യൗവനം ദാനം ചെയ്തു ജരാനരകൾ ഏറ്റുവാങ്ങിയിരിക്കുന്നു. അവർ പക്ഷെ സന്തോഷവാന്മാരാണ്. ഒരു കാര്യം എനിക്കറിയാം. ബിരുദ പഠന സമയത്തു കേരള ചരിത്രം പഠിച്ചതുകൊണ്ട് ഇപ്പോഴത്തെ ഒരു കേരളത്തെ ഞാൻ എത്യോപ്യയില്‍ കാണുന്നു. ആ നാട് വളരുന്നതനുസരിച്ചു അവിടെ സ്വാർത്ഥരാഷ്ട്രീയവും വളരും. ആദ്യമൊക്കെ അച്ചൻമാരുടെ പ്രവർത്തനത്തെ സ്നേഹിക്കുന്നവർ ഭരിക്കും പിന്നെ ഇവരൊക്കെ വരുത്തന്മാരാണെന്നു പറയുന്നവർ. ഇപ്പോഴവർക്കു മതം പ്രശനമല്ല, പക്ഷെ അപ്പോൾ അത് പ്രശ്നമാകും. പള്ളിമണി അലോസരമാകും. പള്ളി പണിഞ്ഞത് ഞങ്ങളുടെ കുടുംബ സ്വത്തു കൊണ്ട് മാത്രമാണെന്നും, അച്ചന്മാരും മെത്രാന്മാരും ഞങ്ങളുടെ കാശു പിടുങ്ങുന്ന കള്ളൻമാരാണെന്നു പറയും. പ്രൈവറ്റ് കൊള്ളക്കരെന്നുപറഞ്ഞു നിങ്ങളുടെ വിദ്യാലയങ്ങളെ അവർ അധിക്ഷേപിക്കും. നിയമനിർമാണം നടത്തി നിർത്തലാക്കും. ഞങ്ങൾ വൈദികർ, സൗകര്യം കുറഞ്ഞുപോയെന്നും എന്റെ ശമ്പളം എനിക്ക് തരുന്നില്ല എന്നും പറഞ്ഞു ചാനലുകളെ സമീപിക്കും. പ്രസാധകർ നമുക്കയി പുസ്തകങ്ങളെഴുതി വിറ്റു കൊഴുക്കും. ഒരുനാൾ നാട്ടിലെല്ലാം വെളിച്ചം നിറയുമ്പോൾ അവർ നിങ്ങളുടെ ദീപങ്ങളെ തള്ളിപ്പറയും. തങ്ങൾ മാത്രമാണ് വെളിച്ചത്തിന്റെ ഉറവിടങ്ങളെന്നു ചാനലുകളിലിരുന്നു ചർച്ച ചെയ്യും. അവരുടെ നേതാക്കൻമാർ അവരെ സമരങ്ങളിലേക്കു നയിക്കും. തങ്ങളാണ് നവോഥാനം കൊണ്ടുവന്നതെന്ന് ആർത്തു പറയും. വിശപ്പിനു ആഹാരമില്ലാത്തപ്പോഴും, നാട്ടിലൊന്നും കൃഷിയില്ലാത്തപ്പോഴും നമുക്ക് ഇങ്ങനെ ചർച്ച ചെയ്യാനാവില്ല. നിശ്ഖ്ബ്ദമായി ഒരു ജനതക്ക് വേണ്ടി നിങ്ങൾ ചെയ്തതൊന്നും വാർത്തയാവില്ല. നല്ല ആരോഗ്യത്തോടെ ഇരിക്കുമ്പോഴും 'എന്താ കുഞ്ഞേ ഒന്നും കഴിക്കുന്നില്ലേ.. അല്ലെങ്കിൽ തന്നെ വായ്ക്ക് രുചിയുള്ളതെന്തെലും വച്ചു തരാൻ ആരാ ഉള്ളത് 'എന്ന് ആധി വിതറുന്ന അമ്മമാർ ഇവർ അവധിക്കു വീട്ടിലെത്തുമ്പോൾ കരുവാളിച്ച അവരുടെ മുഖത്തേക്കു നോക്കി സങ്കടം കടിച്ചമർത്താൻ പാടുപെടുന്നത് എനിക്കൂഹിക്കാനാകും. വീട്ടിൽ നിന്നും അകന്നുപോയ ആങ്ങളയെ നോക്കി പെങ്ങന്മാർ വിതുമ്പി നിൽക്കും. നിങ്ങളും മടങ്ങിവരേണ്ടിവരും. പക്ഷേ നിങ്ങളാണ് ശരി. നിങ്ങൾ വിതച്ച പ്രകാശമൊന്നും കണ്ടെത്താനാവാത്ത തരത്തിൽ ആഴത്തിൽ താഴ്ന്നുപോയാലും ഒരു ജനത ഉയർന്നു നിൽക്കും. അവിടെയും ജീവിതം തഴച്ചുവളരും. അകാല വാർധക്യത്തിൽ നിങ്ങൾ ആശ്രമങ്ങളിരുന്നു വിദൂരതേക്കു നോക്കുമ്പോൾ നിങ്ങളുടെ കണ്ണുകൾക്ക് മുൻപിൽ സ്വർഗം വിടരുമെന്നു ഞങ്ങൾക്കുറപ്പാണ്. അപ്പോൾ നിങ്ങളോടൊപ്പമിരിക്കാൻ കഴിഞ്ഞാൽ ഭാഗ്യമാണ്.
Image: /content_image/SocialMedia/SocialMedia-2019-12-13-12:08:11.jpg
Keywords: വൈദിക, വൈറ

11913
Category: 14
Sub Category:
Heading: പാപ്പയുടെ 83ാം ജന്മദിന ആഘോഷം: സംഗീതനിശയില്‍ ഗാനങ്ങളാലപിക്കാന്‍ രണ്ട് മലയാളികളും
Content: ലണ്ടന്‍: ഡിസംബര്‍ പതിനേഴിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 83ാം ജന്മദിനം ആഘോഷിക്കുവാനിരിക്കെ ഗായകസംഘത്തില്‍ രണ്ടു മലയാളികളും. ഹോങ്കോംഗിലും മക്കാവുവിലും നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ലോകമെമ്പാടുമുള്ള സംഗീതജ്ഞരെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തുന്ന സംഗീതനിശയിലാണ് രണ്ടു മലയാളികളും ഇടംപിടിച്ചിരിക്കുന്നത്. ഓസ്ട്രിയയില്‍ സംഗീതത്തില്‍ ഉപരിപഠനം നടത്തുന്ന ദിവ്യ കാരുണ്യ മിഷ്ണറി (എംസിബിഎസ്) സഭാംഗമായ ഫാ. വില്‍സണ്‍ മേച്ചേരിക്കും വയലിനിസ്റ്റും ഗ്രാമി അവാര്‍ഡ് ജേതാവുമായ മനോജ് ജോര്‍ജിനുമാണ് ഈ ഭാഗ്യം കൈവന്നിരിക്കുന്നത്. ചൈനയില്‍ മിഷ്ണറിയായ ക്ലരീഷ്യന്‍ വൈദികന്‍ ജിജോ കണ്ടംകുളത്തി വഴിയാണ് ഫാ. വില്‍സന്റെ അധ്യാപികയും അംഗമായ ഓസ്ട്രിയയിലെ ചേംബര്‍ ഓര്‍ക്കസ്ട്രയിലേക്കു ക്ഷണം ലഭിച്ചത്. ഈ ഓര്‍ക്കസ്ട്രയുടെ ഭാഗമായിട്ടാണ് ഇരുവരും മാര്‍പാപ്പയ്ക്ക് ആശംസാഗാനങ്ങള്‍ ഒരുക്കുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്‌റ്റെഡല്ലാ എന്ന യൂറോപ്യന്‍ സംഗീതജ്ഞന്റെ 'പിയെത്താ സിഞ്ഞോരെ' എന്ന ഇറ്റാലിയന്‍ ഗാനമാണ് ഫാ. വില്‍സണ്‍ ആലപിക്കുന്നത്. സംഗീതജ്ഞനായ മനോജ് ജോര്‍ജ് 'ബേണിംഗ് ലാഫ്' എന്ന പ്രത്യേകമായ ഒരു കൃതി, ഭാരതീയ സംസ്‌കാരവുമായി ഇഴചേര്‍ത്ത് 'ജോഗ്' എന്ന രാഗത്തില്‍ ക്രമീകരിച്ച് അവതരിപ്പിക്കും. അപൂര്‍വഭാഗ്യം തേടിയെത്തിയതിന്റെ ആവേശത്തിലാണ് ഫാ. വില്‍സനും മനോജ് ജോര്‍ജും.
Image: /content_image/News/News-2019-12-14-03:06:31.jpg
Keywords: പാപ്പ

11914
Category: 18
Sub Category:
Heading: ഞായറാഴ്ച അപ്രഖ്യാപിത പ്രവൃത്തി ദിനമാക്കുന്ന നടപടി പിന്‍വലിക്കണം
Content: തൊടുപുഴ: ആഴ്ചയില്‍ ഒരു ദിവസം ലോകമെമ്പാടും അവധി അനുവദിക്കുകയും അത് അവകാശമായി നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ആഴ്ചയിലെ ഏക അവധിദിനമായ ഞായറാഴ്ചയും പതിവായി അപ്രഖ്യാപിത പ്രവൃത്തി ദിനമാക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നയം അടിയന്തരമായി തിരുത്തണമെന്ന് കത്തോലിക്ക കോണ്ഗ്രാസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം. നീറ്റ് പരീക്ഷകള്‍, ദേശീയ മെറിറ്റ് കം മീന്‍ പരീക്ഷകള്‍, സംസ്ഥാന സര്‍ക്കാരിന്റെ പിഎസ്സി പരീക്ഷകള്‍, സാക്ഷരത തുല്യ പരീക്ഷകള്‍ ഉപജില്ല, ജില്ല, സംസ്ഥാന, ശാസ്ത്ര പരിചയ, കായിക കലാ മേളകള്‍, ഐ ടി അറ്റ് സ്‌കൂളിന്റെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള പരിശീലന പരിപാടികള്‍, പ്രധാന അധ്യാപകര്‍ക്കായി സീമാറ്റ് നടത്തുന്ന പരിശീലനങ്ങള്‍, കെ.ടെറ്റ് പരീക്ഷകള്‍ തുടങ്ങിയവയെല്ലാം ഞായറാഴ്ചകളില്‍ നടത്തുന്ന സമീപനങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ക്രൈസ്തവരെ ഞായറാഴ്ചകളിലെ പ്രാര്‍ഥനകളില്‍നിന്നു തടസപ്പെടുത്തുന്ന ഞായറാഴ്ചത്തെ അപ്രതീക്ഷിത പ്രവൃത്തിദിനം മതവിശ്വാസങ്ങളോടുള്ള അവഗണനയായി മാത്രമേ കാണാന്‍ കഴിയൂ. ഭാരവാഹികളുടെ യോഗത്തില്‍ ഡയറക്ടര്‍ ഫാ.ജിയോ കടവി, ടോണി പുഞ്ചക്കുന്നേല്‍,പി.ജെ.പാപ്പച്ചന്‍, സാജു അലക്‌സ്, ഡോ.ജോസുകുട്ടി ജെ.ഒഴുകയില്‍, തോമസ് പീടികയില്‍, ബെന്നി ആന്റണി, ആന്റണി എല്‍. തൊമ്മാന, തൊമ്മി പിടിയത്ത് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-12-14-03:50:40.jpg
Keywords: ഞായ

11915
Category: 18
Sub Category:
Heading: പാലാ രൂപത സംഘടിപ്പിക്കുന്ന കര്‍ഷക മഹാസംഗമം ഇന്ന്: ചങ്ങനാശേരി സംഗമം 16ന്
Content: പാലാ: 'അവഗണനകള്‍ക്കെതിരെ അവകാശങ്ങള്‍ക്കായി'' എന്ന മുദ്രാവാക്യവുമായി പാലാ രൂപത സംഘടിപ്പിക്കുന്ന കര്‍ഷക മഹാസംഗമം ഇന്നു പാലായില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് പാലായില്‍ എത്തിച്ചേരുന്ന ഒരു ലക്ഷം കര്‍ഷകര്‍ ടൗണിലെ അഞ്ചു കേന്ദ്രങ്ങളിലായി സംഗമിച്ചു കര്‍ഷകമതിലുകള്‍ തീര്‍ക്കും. കത്തീഡ്രല്‍ മൈതാനം, കൊട്ടാരമറ്റം ജംഗ്ഷന്‍, കിഴതടിയൂര്‍ ബൈപാസിലെ കിഴതടിയൂര്‍ പള്ളി ജംഗ്ഷന്‍, ളാലം പാലം ജംഗ്ഷന്‍, മാര്‍ക്കറ്റ് റോഡില്‍ സിവില്‍ സ്‌റ്റേഷന്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് മതിലുകള്‍ തീര്‍ക്കുന്നത്. രൂപതയുടെ 170 ഇടവകകളില്‍നിന്നു വൈദികരുടെയും വിവിധ സംഘടനാ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കര്‍ഷകര്‍ എത്തുന്നത്. തുടര്‍ന്ന് കര്‍ഷകര്‍ അഞ്ചു കേന്ദ്രങ്ങളില്‍നിന്നു റാലിയായി പൊതുസമ്മേളന കേന്ദ്രമായ കുരിശുപള്ളി കവലയിലേക്കു നീങ്ങും. 3.30നു കുരിശുപള്ളി ജംഗ്ഷനില്‍ ലക്ഷം പേരുടെ കര്‍ഷക മഹാസംഗമം നടത്തും. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കര്‍ഷക ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുക്കും. രൂപതയ്ക്കുള്ളിലെ നാനാജാതി മതസ്ഥരായ കര്‍ഷകര്‍ ഒപ്പിട്ട് ഇടവക, ഫൊറോനാതലത്തില്‍ സമാഹരിച്ച് മുഖ്യമന്ത്രിക്കു സമര്‍പ്പിക്കേണ്ട ഭീമഹര്‍ജികള്‍ ഫൊറോന ഭാരവാഹികളില്‍നിന്നു ബിഷപ്പ് കല്ലറങ്ങാട്ട് ഏറ്റുവാങ്ങും. കര്‍ഷക അവഗണനയ്‌ക്കെതിരെ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ 16ന് ഉച്ചയ്ക്ക് രണ്ടിനു കര്‍ഷകരക്ഷാ സംഗമവും കളക്ടറേറ്റ് മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്. ആലപ്പുഴ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ മഹാസംഗമം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, ആലപ്പുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് തയ്യില്‍, ചാസ് ഡയറക്ടര്‍ ഫാ. ജോസഫ് കളരിക്കല്‍, അഡ്വ.വി.സി. സെബാസ്റ്റ്യന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, അതിരൂപത പിആര്‍ഒ അഡ്വ.ജോജി ചിറയില്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് വര്‍ഗീസ് ആന്റണി എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2019-12-14-04:23:47.jpg
Keywords: കര്‍ഷക

11916
Category: 1
Sub Category:
Heading: സിറിയൻ ക്രൈസ്തവർക്ക് സഹായം നിഷേധിക്കാൻ യുഎന്നില്‍ ഇസ്ലാമിസ്റ്റുകളുടെ ശ്രമം
Content: സിറിയൻ ക്രൈസ്തവർക്ക് അവകാശപ്പെട്ട സഹായം നിഷേധിക്കാൻ ഐക്യരാഷ്ട്രസഭയിലെ മുസ്ലിം നേതാക്കൾ ശ്രമിച്ചതായി ആക്ഷേപം ഉയരുന്നു. അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യുണൈറ്റ് നേഷൻസ് റെഫ്യൂജി ഏജൻസിയിൽ നിന്ന് ലഭിക്കേണ്ട സഹായമാണ് തങ്ങൾക്ക് നിഷേധിക്കപ്പെട്ടതെന്ന് ക്രിസ്ത്യൻ അഭയാർത്ഥികൾ ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്ക് എന്ന മാധ്യമത്തോട് പറഞ്ഞു. ജോർദാനിലെ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥർക്കെതിരെയാണ് ക്രൈസ്തവർ പരാതിപ്പെട്ടിരിക്കുന്നത്. തങ്ങൾക്ക് പീഡനങ്ങളും, പരിഹാസവും സഹിക്കേണ്ടി വന്നുവെന്നും, തങ്ങളെ അവർ ഓഫീസിൽ പോലും പ്രവേശിപ്പിക്കാൻ തയ്യാറായില്ലെന്നും ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസിയായി മാറിയ ഹസൻ എന്ന സിറിയൻ വംശജൻ വെളിപ്പെടുത്തി. ജോർദാൻ പോലീസ് അറസ്റ്റ് ചെയ്യുമെന്നുളള ഭീതിയും കൊലപ്പെടുത്തുമെന്നുളള ഭയവും മൂലം ഹസനും കുടുംബവും ഇപ്പോൾ ഒളിവിലാണ് കഴിയുന്നത്. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത് ജോർദാനിൽ വളരെ ഗൗരവമേറിയ കുറ്റമാണ്. ഇതിനാല്‍ ക്രൈസ്തവർക്ക് യുണൈറ്റഡ് നേഷൻസ് റെഫ്യൂജി ഏജൻസിയിൽ നിന്നും വിവേചനം നേരിടേണ്ടിവരുന്നു. അതിനാലാണ് പശ്ചിമേഷ്യയിൽ നിന്നുള്ള നിരവധി മുസ്‌ലിം അഭയാർത്ഥികൾക്ക് അമേരിക്കയിലും, ബ്രിട്ടനിലുമടക്കം അഭയം നൽകിയപ്പോൾ വളരെ കുറച്ചു ക്രൈസ്തവ അഭയാർത്ഥികളെ മാത്രം അവർ സ്വീകരിച്ചത്. ക്രൈസ്തവ അഭയാർത്ഥികൾക്ക് പരിഗണന നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്കുമായി 2017ൽ നടത്തിയ അഭിമുഖത്തിൽ പറഞ്ഞിരുന്നെങ്കിലും, പശ്ചിമേഷ്യയിലെ ഇസ്ലാമിക രാജ്യങ്ങൾ അതിന് തടയിടാൻ ശ്രമിക്കുകയാണ്.
Image: /content_image/India/India-2019-12-14-04:36:45.jpg
Keywords: സിറിയ

11917
Category: 1
Sub Category:
Heading: കെനിയയിൽ ക്രൈസ്തവരെ തെരഞ്ഞ് പിടിച്ച് തീവ്രവാദി ആക്രമണം: 9 മരണം
Content: കെനിയയുടെ വടക്കുകിഴക്ക് അതിർത്തി മേഖലയിൽ ബസ് തടഞ്ഞുനിർത്തി ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവരെ തെരഞ്ഞുപിടിച്ചു വെടിവെച്ചുകൊന്നു. 9 ക്രൈസ്തവർ ഭീകരരുടെ തോക്കിനിരയായി. ഡിസംബർ ആറാം തീയതി ആഫ്രിക്കൻ രാജ്യമായ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ നിന്നും മാൻഡേറയിലേക്ക് പോയ ബസിനു നേരെയാണ് തീവ്രവാദി ആക്രമണം ഉണ്ടായതെന്ന് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ എന്ന സന്നദ്ധ സംഘടന റിപ്പോർട്ട് ചെയ്തു. അൽ ഷബാബ് തീവ്രവാദി സംഘടനയാണ് സംഭവത്തിനു പിന്നിലെന്നാണ് നിഗമനം. ബസ് തടഞ്ഞു നിർത്തിയതിനുശേഷം തീവ്രവാദികൾ ബസിലുണ്ടായിരുന്ന അന്‍പതിലധികം വരുന്ന യാത്രക്കാരെ മുസ്ലീങ്ങളും, ക്രിസ്ത്യാനികളുമായി വേര്‍തിരിച്ചു. പിന്നീട് ഇസ്‌ലാമിക വിശ്വാസ പ്രമാണം ചൊല്ലാൻ തീവ്രവാദികൾ ആവശ്യപ്പെട്ടു. തുടര്‍ന്നു വിശ്വാസപ്രമാണം ചൊല്ലാത്ത ക്രൈസ്തവർക്ക് നേരെ അൽ ഷബാബ് തീവ്രവാദികൾ നിറയൊഴിക്കുകയായിരിന്നു. മാൻഡേറ ഗവർണർ സംഭവത്തെ അപലപിച്ചു. പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് കെനിയൻ പ്രസിഡന്റ് ഉഹുരു കെനിയാറ്റ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. സമാനമായ ആക്രമണം ക്രൈസ്തവർക്ക് നേരെ 2018ലും ഉണ്ടായിട്ടുണ്ട്. അന്ന് ബസ് യാത്രികരായിരുന്ന രണ്ടു ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.
Image: /content_image/News/News-2019-12-14-13:42:20.jpg
Keywords: കെനിയ

11918
Category: 18
Sub Category:
Heading: ഭരണകൂടത്തിന് മുന്നറിയിപ്പുമായി പാലായിലെ കര്‍ഷക റാലിയും മഹാസംഗമവും
Content: പാലാ: പാലാ രൂപതയുടെ നേതൃത്വത്തില്‍ 'അവഗണനകള്‍ക്കെതിരേ അവകാശങ്ങള്‍ക്കായി' എന്ന മുദ്രാവാക്യമുയര്‍ത്തി മീനച്ചിലാറിന്റെ തീരത്ത് ഇന്നലെ നടത്തിയ കര്‍ഷകമതിലും റാലിയും മഹാസംഗമവും കേരളം കണ്ട വന്‍ കര്‍ഷക മുന്നേറ്റങ്ങളിലൊന്നായി. ഉച്ചകഴിഞ്ഞു 2.30ന് പാലാ നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളില്‍ സംഗമിച്ച കര്‍ഷകര്‍ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ റാലിയായി പാലാ കുരിശുപള്ളി കവലയിലെത്തി മതില്‍ തീര്‍ത്തു. കിഴതടിയൂര്‍ ജംഗ്ഷനില്‍നിന്നും ഈരാറ്റുപേട്ട റോഡില്‍നിന്നും എത്തിയ കര്‍ഷകറാലിയില്‍ ളാലം പാലം ജംഗ്ഷില്‍നിന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് അണി ചേര്‍ന്നു. കൊട്ടാരമറ്റത്തുനിന്നും കത്തീഡ്രല്‍ മൈതാനിയില്‍നിന്നും ആരംഭിച്ച കര്‍ഷകറാലിയില്‍ മാര്‍ ജേക്കബ് മുരിക്കനും സിവില്‍ സ്‌റ്റേഷന്‍ ജംഗ്ഷനില്‍നിന്നുമുള്ള റാലിയില്‍ മാര്‍ ജോസഫ് പള്ളിക്കാപറന്പിലും അണിചേര്‍ന്നു. ഇന്നലെ ബിഷപ്പുമാരുടെയും വൈദികരുടെയും പിന്നില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു കുരിശുപള്ളി ജംഗ്ഷനിലെ സംഗമവേദിയിലെത്തിയപ്പോള്‍ കര്‍ഷകരുടെ മഹാമതിലായി മാറി. തുടര്‍ന്നു നടന്ന മഹാസമ്മേളനത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കര്‍ഷകരെ ഇനിയും അവഗണിച്ചാല്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ വോട്ടുകൊണ്ടു മറുപടി പറയുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. ദിവസങ്ങള്‍ക്കു മുന്‍പ് തലശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക റാലിയില്‍ ഒരു ലക്ഷത്തോളം പേരാണ് പങ്കെടുത്തത്.
Image: /content_image/India/India-2019-12-15-03:53:24.jpg

11919
Category: 18
Sub Category:
Heading: മലയാളി വൈദികന്‍ ബിഹാറില്‍ വാഹനാപകടത്തില്‍ മരിച്ചു
Content: ചെടിക്കുളം: ബിഹാറിലെ മുസാഫര്‍പുര്‍ രൂപത മുന്‍ വികാരി ജനറാളും തലശേരി അതിരൂപതയിലെ ചെടിക്കുളം സ്വദേശിയുമായ ഫാ. മാത്യു ഓരത്തേല്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രൂപതയിലെ കൊറിഗ മിഷന്‍പ്രദേശത്ത് സന്ദര്‍ശനം നടത്തി മടങ്ങുന്നതിനിടെ സുപോള്‍ ജില്ലയില്‍പ്പെട്ട ലാത്തോനയില്‍വച്ച് ഫാ. മാത്യു സഞ്ചരിച്ച ബൈക്കില്‍ ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം. മൃതദേഹം മുസാഫര്‍പുര്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.കഴിഞ്ഞ മേയില്‍ ചെടിക്കുളത്തെ വീട്ടിലെത്തിയിരുന്ന ഫാ. മാത്യു അടുത്തമാസം വീണ്ടും വരാനിരിക്കെയാണ് മരണം. ചെടിക്കുളത്തെ പരേതനായ മത്തായി- ത്രേസ്യ ദമ്പതികളുടെ മകനാണ്. 1995 ജനുവരിയിലായിരുന്നു പൗരോഹിത്യ സ്വീകരണം. സംസ്‌കാരം പിന്നീട്.
Image: /content_image/India/India-2019-12-15-04:19:42.jpg
Keywords: വൈദിക