Contents

Displaying 11551-11560 of 25158 results.
Content: 11870
Category: 1
Sub Category:
Heading: കർദ്ദിനാൾ ടാഗിൾ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള തിരുസംഘ തലവൻ
Content: വത്തിക്കാന്‍ സിറ്റി/ മനില: സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായി ഫിലിപ്പീന്‍സിലെ മനില ആർച്ച് ബിഷപ്പ് ലൂയിസ് അന്റോണിയോ ടാഗിളിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. നിലവില്‍ അധ്യക്ഷനായ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനിയുടെ പിൻഗാമിയായാണ് ടാഗിൾ നിയമിതനായിരിക്കുന്നത്. പുതിയ നിയമനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി അദ്ദേഹം വഹിച്ചുകൊണ്ടിരിന്ന മനില രൂപതാധ്യക്ഷ പദവി ഒഴിയേണ്ടി വരും. 2011 ഡിസംബർ മാസത്തിലാണ് മനില ആർച്ച് ബിഷപ്പായി ടാഗിള്‍ ഉയര്‍ത്തപ്പെട്ടത്. പിറ്റേവര്‍ഷം ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാള്‍ പദവിയിലേക്ക് ഉയർത്തി. 1957-ല്‍ തലസ്ഥാന നഗരമായ മനിലയില്‍ ജനിച്ച അദ്ദേഹം 1982-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1997 മുതൽ 2002 വരെ അന്താരാഷ്ട്ര ദൈവശാസ്ത്രം കമ്മീഷനിലും ലൂയിസ് അന്റോണിയോ ടാഗിൾ അംഗമായിരുന്നു. 2015 മുതൽ കത്തോലിക്കസഭയുടെ ജീവകാരുണ്യ സംഘടനയായ കാരിത്താസ് ഇന്റർനാഷണലിന്റെ അധ്യക്ഷ പദവിയും അദ്ദേഹം വഹിക്കുന്നുണ്ട്. കത്തോലിക്കാ സഭയുടെ മിഷ്ണറി പ്രവർത്തനം ഏകോപിപ്പിക്കുന്നത് സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള തിരുസംഘമാണ്. വത്തിക്കാൻ കൂരിയയിലെ ഏറ്റവും വലിയ വിഭാഗം കൂടിയാണ് സുവിശേഷവത്ക്കരണ തിരുസംഘം
Image: /content_image/News/News-2019-12-09-03:19:26.jpg
Keywords: സുവിശേഷ
Content: 11871
Category: 10
Sub Category:
Heading: കൂദാശകൾ സ്വീകരിക്കാൻ കുട്ടികളെ പ്രത്യേകം ഒരുക്കാന്‍ ഐറിഷ് സഭ
Content: ഡബ്ലിൻ: ഇടവകകളിലും കുടുംബങ്ങളിലും കൂദാശകൾ സ്വീകരിക്കാൻ കുഞ്ഞുങ്ങളെ പ്രത്യേകം പരിശീലിപ്പിക്കാൻ തീരുമാനമെടുത്ത് അയര്‍ലണ്ടിലെ ഡബ്ലിൻ അതിരൂപത. കത്തോലിക്കാ സ്‌കൂളുകളിൽ കൂദാശ സ്വീകരണ ഒരുക്കങ്ങൾ നല്കുന്നുണ്ടെങ്കിലും നിരവധി കത്തോലിക്ക കുട്ടികള്‍ മറ്റ് സ്‌കൂളുകളിൽ പഠിക്കുന്നന്ന പശ്ചാത്തലത്തില്‍ അവരെയും മികച്ചരീതിയിൽ ഒരുക്കുന്നതിനു വേണ്ടിയാണ് തീരുമാനമെന്ന് ആർച്ച് ബിഷപ്പ് ഡിയാർമുയിഡ് മാർട്ടിൻ പറഞ്ഞു. അധ്യാപകർക്ക് പരിശീലനം നൽകിയും ഫലപ്രദമായ രീതിയിൽ കുട്ടികളെ ഒരുക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകികൊണ്ടും നിയമം നടപ്പാക്കുന്നതിന് തുടക്കം കുറിക്കും. നിർദ്ദേശം ഒറ്റരാത്രികൊണ്ട് നടപ്പാക്കാൻ കഴിയുന്നതല്ലായെന്നും ഇടവകകളിൽ നടപ്പിലാക്കാൻ നിരവധി കാര്യങ്ങൾ ക്രമീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ വിശ്വാസ രൂപീകരണത്തിനായി കത്തോലിക്ക സ്‌കൂളുകളിൽ ദിവസേന മുപ്പതു മിനിറ്റ് വരെ നീക്കിവെച്ചിട്ടുണ്ട്. എന്നാൽ പുതിയ നീക്കം എല്ലാ വിദ്യാർത്ഥികൾക്കും കൂടുതല്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2019-12-09-05:28:40.jpg
Keywords: ഐറിഷ്, അയര്‍
Content: 11872
Category: 18
Sub Category:
Heading: ക്രൈസ്തവ സമൂഹമെന്നും അവഗണനയില്‍, പദവികള്‍ വെറും കടലാസില്‍ മാത്രം: മാര്‍ പോളി കണ്ണൂക്കാടന്‍
Content: ഇരിങ്ങാലക്കുട: ഇന്ത്യന്‍ ഭരണഘടനയും സംസ്ഥാന നിയമങ്ങളും ന്യൂനപക്ഷ പദവി നല്‍കിയിട്ടും കേരളത്തില്‍ ക്രൈസ്തവ സമൂഹം എന്നും അവഗണനയിലാണെന്നും പദവികള്‍ വെറും കടലാസില്‍ മാത്രം ഒതുങ്ങിയിരിക്കുന്നതാണന്നും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത പതിനഞ്ചാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ രണ്ടാം സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യാനുപാതികമായി ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളുടെ വിതരണം നഗ്നമായി ലംഘിക്കപ്പെടുന്നുണ്ടെന്നും ശക്തമായ പ്രതിഷേധ പരിപാടികളും ബോധവത്ക്കരണ സെമിനാറുകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രൂപത ഭവനത്തില്‍ നടന്ന പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ ആലുവ മംഗലപ്പുഴ സെന്റ് ജോസഫ്‌സ് സെമിനാരി പ്രഫസര്‍ റവ. ഡോ. മൈക്കിള്‍ വട്ടപ്പാലം ‘ദൈവവിളി പ്രോത്സാഹനം’ എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. ഇടവകകളിലും ഫൊറോനകളിലും ചര്‍ച്ചചെയ്ത വിഷയങ്ങളുടെ റിപ്പോര്‍ട്ട് സെക്രട്ടറി ആനി ഫെയ്ത്ത് അവതരിപ്പിച്ചു. തുടര്‍ന്ന് രണ്ടു പ്രമേയങ്ങള്‍ പാസ്റ്ററല്‍ കൗണ്‍സില്‍ ഒന്നടങ്കം പാസാക്കി. ന്യൂനപക്ഷ വിവേചനത്തിനെതിരെയുള്ള പ്രമേയം അഡ്വ. ഹോബി ജെ. ആഴ്ചങ്ങാടനും ചര്‍ച്ച് ആക്ടിനെതിരെയുള്ള പ്രമേയം അഡ്വ. പോളി ജെ. അരിക്കാട്ടും സമ്മേളനത്തില്‍ അവതരിപ്പിച്ചു. ലോഗോസ് പ്രതിഭകളായ മെറ്റില്‍ഡ ജോണ്‍സന്‍ (ആളൂര്‍), ബെനറ്റ് പീറ്റര്‍ (ദയാനഗര്‍), ടോണി റ്റി. ബേബി (പോട്ട), മേഴ്‌സി ജോര്‍ജ് ആളൂക്കാരന്‍ (ചാലക്കുടി ഫൊറോന) എന്നിവരെ ആദരിക്കുകയും മിഷന്‍ ഞായര്‍ 2019 ലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം നടത്തുകയും ചെയ്തു. ഗ്രൂപ്പ് ചര്‍ച്ചയ്ക്കും റിപ്പോര്‍ട്ട് അവതരണത്തിനും ശേഷം ക്രിസ്തുമസ് ആഘോഷപരിപാടികളും ഉണ്ടായിരുന്നു. രാവിലെ ഹോളിഫാമിലി സന്യാസിനികളുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. പേരാമ്പ്രയിലെ ലിയോബ സിസ്റ്റേഴ്‌സ് ആരാധന നടത്തി. വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി സ്വഗതവും സെക്രട്ടറി റവ. ഫാ. ജെയ്‌സന്‍ കരിപ്പായി നന്ദിയും അര്‍പ്പിച്ചു. പ്രഥമ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തിന്റെ റിപ്പോര്‍ട്ട് സെക്രട്ടറി ടെല്‍സന്‍ കോട്ടോളി അവതരിപ്പിച്ചു. മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, ചാന്‍സലര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍, വൈസ് ചാന്‍സലര്‍ റവ. ഡോ. കിരണ്‍ തട്ട്‌ള, ഫിനാന്‍സ് ഓഫീസര്‍ റവ. ഫാ. വര്‍ഗീസ് അരിക്കാട്ട് എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.
Image: /content_image/India/India-2019-12-09-05:37:39.jpg
Keywords: പോളി
Content: 11873
Category: 10
Sub Category:
Heading: ഫിലിപ്പി 4:6 : ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ ബൈബിള്‍ വാക്യം
Content: ഒക്‌ലഹോമ: ലോകത്തെ ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ ബൈബിള്‍ വാക്യമായി തെരെഞ്ഞെടുക്കപ്പെട്ടത് വിശുദ്ധ പൌലോസ് ശ്ലീഹാ ഫിലിപ്പിയര്‍ക്കു എഴുതിയ ലേഖനത്തിലെ നാലാം അധ്യായം, ആറാം വാക്യം. "ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍" എന്ന വചനമാണ് ലോകമെമ്പാടും ഏറ്റവുമധികം വായിക്കപ്പെട്ടതും, പങ്കുവെക്കപ്പെട്ടതും, ബുക്ക്മാര്‍ക്ക് ചെയ്യപ്പെട്ടതെന്നും സൗജന്യ ബൈബിള്‍ ആപ്ലിക്കേഷനായ യൂവേര്‍ഷന്‍പറയുന്നു. “ഭയപ്പെടേണ്ട, ഞാന്‍ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതു കൈകൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും” (ഏശയ്യ 41:10) എന്ന വചനമായിരിന്നു കഴിഞ്ഞ വര്‍ഷത്തെ ജനപ്രീതിയാര്‍ജിച്ച വചനം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ യൂവേര്‍ഷന്‍ ആപ്പിന്റെ പുതിയ പതിപ്പിന് വലിയ കുതിച്ചു ചാട്ടമാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നത്. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 30% വര്‍ദ്ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. 2019-ല്‍ 35.6 ബില്യണ്‍ ബൈബിള്‍ അധ്യായങ്ങള്‍ വായിക്കപ്പെടുകയും, 5.6 ബില്യണ്‍ അധ്യായങ്ങള്‍ ശ്രവിക്കപ്പെടുകയും, 200 കോടിയോളം അധ്യായങ്ങള്‍ അടയാളപ്പെടുത്തപ്പെടുകയും, 47.8 കോടി അധ്യായങ്ങള്‍ പങ്കുവെക്കപ്പെടുകയും, ബുക്ക്മാര്‍ക്ക് ചെയ്യപ്പെടുകയും ചെയ്തതായി യൂവേര്‍ഷന്‍ അറിയിച്ചു. ഈ വര്‍ഷം മാത്രം അമേരിക്കക്ക് പുറത്തുനിന്നും 5 കോടിയോളം പുതിയ ഉപയോക്താക്കളെയാണ് ആപ്ലിക്കേഷന് ലഭിച്ചിരിക്കുന്നത്. അള്‍ജീരിയ, ചാഡ്‌, പോളണ്ട്, ബംഗ്ലാദേശ്, മൊറോക്കോ എന്നീ രാജ്യങ്ങളിലാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ലാഹോമയിലെ എഡ്മണ്ടിലെ ലൈഫ് ചര്‍ച്ച് പാസ്റ്റര്‍ ബോബി ഗ്രൂനെവാള്‍ഡിന്റെ ആശയമായിരുന്നു യൂവേര്‍ഷന്‍ ബൈബിള്‍ ആപ്. ബൈബിള്‍ വായിക്കുവാനും, ശ്രവിക്കുവാനും വചനവിചിന്തനം നടത്തുവാനും ഈ ആപ്പിലൂടെ കഴിയും. ഐഫോണ്‍ ആപ്പ് സ്റ്റോറിലൂടെ ലോകത്തെ ആദ്യത്തെ ബൈബിള്‍ ആപ്ലിക്കേഷന്‍ എന്ന ഖ്യാതിയോടെ പുറത്തിറങ്ങിയ ഈ ആപ്പില്‍ 1343 ഭാഷകളിലായി 2,013 എഴുതപ്പെട്ട ബൈബിള്‍ വേര്‍ഷനുകളും, 417 ഭാഷകളിലായി 527 ഓഡിയോ വേര്‍ഷനുകളും ഇപ്പോള്‍ ലഭ്യമാണ്. 2033-ഓടെ ലോകത്തെ 95 ശതമാനം ജനസംഖ്യയുടേയും സ്വന്തം ഭാഷയിലുള്ള സമ്പൂര്‍ണ്ണ ബൈബിള്‍ തര്‍ജ്ജമ തയ്യാറാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് യൂവേര്‍ഷന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
Image: /content_image/News/News-2019-12-09-07:03:08.jpg
Keywords: ബൈബി, അത്ഭുത
Content: 11874
Category: 13
Sub Category:
Heading: തമിഴ്‌നാട്ടില്‍ നിന്നുള്ള കപ്പൂച്ചിൻ വൈദികൻ ദൈവദാസ പദവിയിൽ
Content: ചെന്നൈ: തമിഴ്നാട്ടിലെ ക്രൈസ്തവ സമൂഹത്തിന് അഭിമാനമായി കപ്പൂച്ചിൻ സന്യാസ വൈദികനെ ദൈവദാസൻ പദവിയിലേക്കുയർത്തി. ഇക്കഴിഞ്ഞ ഡിസംബർ മൂന്നിനാണ് ഫാ. ജോൺ പീറ്റർ സവാരിനായഗം എന്ന വൈദികനെ ദൈവദാസ പദവിയിലേക്കുയർത്തിയത്. വിശുദ്ധിയുടെ മാതൃകയായി പാവങ്ങൾക്കായി മാറ്റിവെച്ച ജീവിതവും സെമിനാരി വിദ്യാർത്ഥികളുടെ ആത്മീയ രൂപീകരണത്തിൽ വഹിച്ച പങ്കും എളിമയില്‍ കേന്ദ്രീകരിച്ച ജീവിത മാതൃകയുമാണ് മുപ്പത്തിയെട്ടുകാരനായ ഫാ. ജോൺ പീറ്ററിനെ ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെടുവാൻ കാരണമായത്. ദൈവദാസൻ പദവിയിലേക്കുയർത്തിയ ചടങ്ങിൽ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയ്യായിരത്തോളം വിശ്വാസികളാണ് തിരുച്ചിറപ്പള്ളിയിലെ അമലാശ്രമത്തില്‍ എത്തിയത്. 1941-ൽ തഞ്ചാവൂർ തിരുപ്പന്തുരുത്തിയിൽ ജനിച്ച പീറ്റർ ജോൺ 1959 ൽ കപ്പുച്ചിൻ സഭാംഗമായി. 1969-ല്‍ തിരുപ്പട്ടം സ്വീകരിച്ചു. അമലാശ്രമം മൈനർ സെമിനാരിയിൽ പഠിപ്പിച്ച അദ്ദേഹം അധികം വൈകാതെ 1974-ൽ തീയോളജിയിൽ ഉപരിപഠനത്തിനായി റോമിലേക്ക് പോയി. ആവിലായിലെ അമ്മ ത്രേസ്യയുടെയും കുരിശിന്റെ വിശുദ്ധ യോഹന്നാനിന്റെയും ആത്മീയത അദ്ദേഹത്തെ സ്വാധീനിച്ചു. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം, മൈനർ സെമിനാരി ഡയറക്ടറായും തിരുച്ചിറപ്പള്ളി സിസ്റ്റേഴ്സ് ഓഫ് സെന്റ് ആൻ, ഹോളിക്രോസ് സന്യാസസഭകളുടെ ആത്മീയ ഉപദേഷ്ടവായും പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതവും പാവങ്ങളെ സഹായിക്കുന്ന മനഃസ്ഥിതിയും രാത്രികൾ ദിവ്യകാരുണ്യത്തിനു മുൻപിൽ ചിലവഴിക്കുന്ന രീതിയും അനേകരെ സ്വാധീനിച്ചിരിന്നു. 1979 മെയ്‌ 2-ന് അദ്ദേഹം ആമാശയ കാന്‍സറിനെ തുടര്‍ന്നു നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. തീക്ഷ്ണമതിയായ ഒരു യുവാവിന്റെ പ്രതീകമായിരുന്നു അദ്ദേഹമെന്ന് നാമകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഫാ. എ. തൈനിസ് ആരോഗ്യസാമി പറഞ്ഞു. വേദനകൾക്ക് നടുവിലും മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി സ്നേഹപൂർവ്വം പ്രാർത്ഥിക്കുകയും പുഞ്ചിരിയോടെ മറ്റുള്ളവരെ സ്വീകരിച്ചിരുന്ന മുഖവുമാണ് ഫാ. ജോൺ പീറ്ററിന്‍റേതെന്ന് വിശ്വാസികള്‍ സ്മരിക്കുന്നു. അമലാശ്രമം കപ്പൂച്ചിൻ മിഷ്ണറി കോൺവെന്റിൽ സ്ഥിതി ചെയുന്ന അദ്ദേഹത്തിന്റെ കല്ലറയിൽ ഓരോ വർഷവും നിരവധി തീർത്ഥാടകരാണ് മധ്യസ്ഥ പ്രാർത്ഥന സഹായവുമായി എത്തിച്ചേരുന്നത്.
Image: /content_image/News/News-2019-12-09-11:39:42.jpg
Keywords: തമിഴ്
Content: 11875
Category: 13
Sub Category:
Heading: ‘പരിശുദ്ധ മറിയം ജീവിത പാതയില്‍ വഴിവിളക്കാകട്ടെ’: അമലോത്ഭവ തിരുനാളില്‍ ഫിലിപ്പീന്‍സ് പ്രസിഡന്‍റ്
Content: മനില: ഐക്യത്തോടെ പ്രവര്‍ത്തിക്കുവാനും പുരോഗമന രാഷ്ട്രം കെട്ടിപ്പടുക്കുവാനുള്ള ആഹ്വാനത്തോടെ ഫിലിപ്പീന്‍സ് ജനതക്കൊപ്പം മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെ. പരിശുദ്ധ കന്യകാ മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷിക്കുന്ന ഫിലിപ്പീന്‍സ് ജനതയോടൊപ്പം താനും പങ്കുചേരുന്നുവെന്നും ഭക്തിയുടേയും നന്മയുടേയും ഉത്തമ മാതൃകയായി ലോകമെങ്ങുമുള്ള കത്തോലിക്കര്‍ ആദരിച്ചുവരുന്ന പരിശുദ്ധ കന്യകാമാതാവ് കത്തോലിക്കാ വിശ്വാസികളായ നമ്മുടെ ആത്മീയതയെ പരിപോഷിപ്പിക്കട്ടേയെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. പരിശുദ്ധ കന്യകാമറിയത്തിന്റെ നിസ്വാര്‍ത്ഥ സേവനവും, കുടുംബത്തോടുള്ള ഭക്തിയും, സര്‍വ്വശക്തനായ ദൈവത്തിലുള്ള അവളുടെ പരിപൂര്‍ണ്ണമായ വിശ്വാസവും നമ്മുടെ കഷ്ടതയേറിയ ജീവിത വഴിയില്‍ വഴിവിളക്കാകട്ടെ. ഓരോ പൗരനിലും സമാധാനവും, ഉത്തമ ബോധ്യവും വളര്‍ത്തുവാന്‍ മാതാവിന്റെ അമലോത്ഭവ തിരുനാള്‍ പ്രചോദനമാകട്ടേയെന്നും ആശംസിച്ചുകൊണ്ടാണ് ഡ്യൂട്ടെര്‍ട്ടെ തന്റെ അമലോത്ഭവ തിരുനാള്‍ മംഗളങ്ങള്‍ നേര്‍ന്നുകൊണ്ടുള്ള പ്രസ്താവന അവസാനിപ്പിച്ചിരിക്കുന്നത്. 2017-ല്‍ റിപ്പബ്ലിക് ആക്റ്റ് നമ്പര്‍ 10966 ഒപ്പുവെച്ചുകൊണ്ട് പ്രസിഡന്‍റ് ഡ്യൂട്ടെര്‍ട്ടെ, മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8 ഫിലിപ്പീന്‍സില്‍ പൊതു അവധിയായി പ്രഖ്യാപിച്ചിരിന്നു. പരിശുദ്ധ കന്യാമറിയം ജന്മപാപമില്ലാതെയാണ് പിറന്നത് എന്ന വിശ്വാസമാണ് മറിയത്തിന്റെ അമലോത്ഭവം. 1854-ല്‍ വാഴ്ത്തപ്പെട്ട ഒന്‍പതാം പിയൂസ് പാപ്പയാണ് മാതാവിന്റെ അമലോത്ഭത്വം വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. കന്യകാമറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ച നിമിഷം മുതല്‍, മനുഷ്യവംശത്തിന്റെ രക്ഷകന്‍ എന്ന നിലയിലുള്ള യേശുവിന്റെ യോഗ്യതകളെപ്രതിയുള്ള ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താല്‍ ഉത്ഭവപാപക്കറകളില്‍ നിന്നും വിമുക്തയാക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഇത് സംബന്ധിച്ച കത്തോലിക്കാ സഭാ പ്രബോധനം പറയുന്നത്.
Image: /content_image/News/News-2019-12-09-12:21:41.jpg
Keywords: ഫിലിപ്പീ
Content: 11876
Category: 18
Sub Category:
Heading: കര്‍ഷക മഹാസംഗമത്തിന് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍: പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നു മാര്‍ ഞരളക്കാട്ട്
Content: കണ്ണൂര്‍: ഉത്തരമലബാര്‍ കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായുള്ള കര്‍ഷക മഹാസംഗമം നടന്ന കളക്ടറേറ്റ് മൈതാനിയിലേക്കു ഇന്നലെ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. പുതിയ കാലഘട്ടത്തില്‍ കാര്‍ഷികമേഖല നേരിടുന്ന പ്രതിസന്ധികള്‍ കളക്ടറേറ്റ് മൈതാനത്ത് എത്തിയ കര്‍ഷകരുടെ മുഖത്ത് പ്രകടമായിരുന്നു. മഹാസംഗമ സമ്മേളനത്തില്‍ പങ്കെടുത്ത ബിഷപ്പുമാരെ പാളത്തൊപ്പി നല്‍കിയാണ് വേദിയിലേക്ക് സ്വീകരിച്ചാനയിച്ചത്. സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ച് എംപിയും എംഎല്‍എമാരുമടക്കമുള്ള ജനപ്രതിനിധികള്‍ വേദിയിലെത്തിയിരുന്നു. കാര്‍ഷികവേഷത്തിലെത്തിയവര്‍ സംഗമം നടക്കുന്ന വേദിയുടെ മുന്നില്‍ ഇരുന്നു. ഇതിനിടയില്‍ സമ്മേളന നഗരിയില്‍നിന്ന് കര്‍ഷക മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. കര്‍ഷകപ്രക്ഷോഭം ഈ മഹാസംഗമം കൊണ്ട് അവസാനിപ്പിക്കുകയില്ലെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയാറാകണം. കര്‍ഷകന്റെ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ ഇതിനുള്ള പരിഹാരം കര്‍ഷകര്‍തന്നെ കാണുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സമരത്തിനൊപ്പം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തും. കേരളത്തില്‍നിന്നുള്ള എംപിമാരുടെ സഹായത്തോടെ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്യും. കാര്‍ഷികവിഭവങ്ങള്‍ സംഭരിക്കുക, വിതരണം ചെയ്യുക, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള ഫാക്ടറികള്‍ സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ആരംഭിക്കും. നാണ്യവിളകളെക്കാള്‍ ഭക്ഷ്യവിളകള്‍ക്ക് പ്രാധാന്യം നല്‍കുന്ന കൃഷിരീതി പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി നടന്ന ആശംസാപ്രസംഗത്തില്‍ ഡിസിഎല്‍ കൊച്ചേട്ടന്‍ റോയി കണ്ണന്‍ചിറ, എകെസിസി ഗ്ലോബല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, യൂത്ത് ഏഷ്യന്‍ പ്രസിഡന്റ് സിജോ അന്പാട്ട്, വിന്‍സെന്റ് ഡി പോള്‍ വനിതാ വിഭാഗം ദേശീയ പ്രസിഡന്റ് ജോളി കാരക്കുന്നേല്‍, ഷുക്കൂര്‍ കണാജെ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-12-10-03:49:54.jpg
Keywords: കര്‍ഷക
Content: 11877
Category: 10
Sub Category:
Heading: അസംബ്ലീസ് ഓഫ് ഗോഡ് പ്രഭാഷകനും ആയിരക്കണക്കിന് വിശ്വാസികളും കത്തോലിക്ക സഭയിലേക്ക്
Content: കൊച്ചി: പ്രമുഖ സുവിശേഷ പ്രഘോഷകനും ടി.വി പ്രഭാഷകനും അസംബ്ലീസ് ഓഫ് ഗോഡ് പ്രൊട്ടസ്റ്റന്റ് പാസ്റ്ററുമായ സജിത്ത് ജോസഫും ‘ഗ്രേസ് കമ്മ്യൂണിറ്റി’ എന്ന പേരിലുള്ള പെന്തക്കൊസ്തു മുന്നേറ്റത്തിന് കീഴിലുള്ള ആയിരകണക്കിന് വിശ്വാസികളും കത്തോലിക്ക സഭയിലേക്ക്. ഏഴു വർഷം നീണ്ട അന്വേഷണത്തിനും പ്രാർത്ഥനയും വിചിന്തനത്തിനും ശേഷമാണ് പാസ്റ്റർ സജിത്ത് ജോസഫും വിശ്വാസി സമൂഹവും കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നുന്നത്. ബ്രദര്‍ സജിത്ത് നയിക്കുന്ന ‘ഗ്രേസ് കമ്മ്യൂണിറ്റി’ പെന്തക്കോസ്റ്റല്‍ മുന്നേറ്റത്തിന് ഇന്ന് എല്ലാ ഭൂഖണ്ഡങ്ങളിലും ശാഖകളും ഉപശാഖകളുമുണ്ട്. ഇതിലെ എല്ലാ വിശ്വാസികളും ഈ ക്രിസ്തുമസ് ആഘോഷിക്കുക മാതൃസഭയോടു ചേര്‍ന്നായിരിക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെന്തക്കൊസ്തു സെമിനാരിയിൽ ക്ലാസെടുത്തു കൊണ്ടിരിക്കെ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നുയര്‍ന്ന ചോദ്യമാണ് അദ്ദേഹത്തെ പുനര്‍വിചിന്തനത്തിലേക്ക് നയിച്ചത്. വിവരിക്കുന്ന സഭാ ചരിത്രം മുഴുവൻ ഇക്കഴിഞ്ഞ അഞ്ഞൂറു വർഷത്തെ സംഭവങ്ങളാണെന്നും അതിനു മുമ്പുള്ള 1500 വർഷത്തെ ചരിത്രമെന്താണെന്നും സഭയെയും തിരുവചനത്തെയും കുറിച്ച് പറയുമ്പോഴൊക്കെ അപ്പസ്‌തോലിക സഭകളിലെ വേദപാരംഗതരെയും വിശുദ്ധരെയും ഉദ്ധരിക്കുന്നുമുണ്ടെന്ന ചോദ്യം അദ്ദേഹത്തെ നീണ്ട പഠനത്തിലേക്ക് നയിക്കുകയായിരിന്നു. യേശുവിന്റെ മഹത്വമാർന്ന പ്രകാശം സത്യസഭയെ അന്വേഷിച്ചുള്ള വഴികൾ താണ്ടാൻ തന്നെ അനുവദിച്ചുവെന്നും കേരളത്തിലെ മൂന്നു റീത്തിലുള്ള സഭാ പിതാക്കന്മാരെയും വ്യക്തിപരമായി കണ്ടു സംസാരിക്കുവാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു. ലാറ്റിൻ സഭയിലെ ബിഷപ്പുമാരുടെ സമ്മേളനത്തിൽ ‘ഗ്രേസ് കമ്യൂണിറ്റി’യെക്കുറിച്ച് വിശദമായി സംസാരിക്കുവാന്‍ അവസരം ലഭിച്ചു. ബിഷപ്പുമാരെല്ലാം ഹൃദ്യമായ സ്വാഗതമാണ് നൽകിയത്. യാക്കോബായ- ഓർത്തഡോക്‌സ് സഭാംഗങ്ങൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ ‘ഗ്രേസ് കമ്മ്യൂണിറ്റി’ ഇനി എക്യുമെനിക്കൽ സ്വഭാവത്തോടെ തുടരുന്ന സംവിധാനമായിരിക്കും. വിശ്വാസ വഴിയിൽ തെറ്റായി സഞ്ചരിക്കുന്നവരെ അപ്പസ്‌തോലിക സഭയിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന ചാലകമായി പ്രവർത്തിക്കുകയാണ് ‘ഗ്രേസ് കമ്മ്യൂണിറ്റി’യുടെ ഇനിയുള്ള നിയോഗമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അപ്പസ്‌തോലിക സഭകളിൽ നിന്ന് കഴിഞ്ഞ കാലങ്ങളിൽ വിവിധ പെന്തക്കോസ്തു സഭകളിലേക്ക് ചേർന്നവർ ആയിരങ്ങളാണ്. ചങ്ങനാശേരിയിൽനിന്നുമാത്രം ഇരുനൂറില്‍പ്പരം കുടുംബങ്ങളുണ്ട് ‘ഗ്രേസ് കമ്യൂണിറ്റി’യിൽ. ഇവരെല്ലാം മാതൃസഭയിലേക്ക് മടങ്ങിവരികയാണ്. ലാറ്റിൻ സഭയിലേക്കാണ് ബ്രദർ സജിത്തും കുടുംബവും മടങ്ങുന്നത്. കത്തോലിക്ക സഭയിലേക്കുള്ള മടക്കയാത്രയുടെ കാരണങ്ങള്‍ വിവരിച്ചുകൊണ്ട് ഇന്ന്‍ (ഡിസംബര്‍ 10) രാവിലെ 11.30 മുതല്‍ പ്രത്യേക പ്രഭാഷണം ഗ്രേസ് കമ്മ്യൂണിറ്റി നടത്തുന്നുണ്ട്. തത്സമയ സംപ്രേക്ഷണം ഗ്രേസ് കമ്മ്യൂണിറ്റിയുടെ യൂട്യൂബ് ചാനലിലും ബ്രദർ സജിത്തിന്റെ ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
Image: /content_image/News/News-2019-12-10-04:34:45.jpg
Keywords: പെന്തക്കു, പ്രൊട്ട
Content: 11878
Category: 11
Sub Category:
Heading: വിവാഹം അനാവശ്യമായി വൈകരുത്, ദൈവം തരുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കണം: മോൺ. മാത്യു കല്ലിങ്കൽ
Content: കൊച്ചി: കുഞ്ഞുങ്ങൾ ഉദരത്തിൽ വെച്ചു കൊല്ലപ്പെടരുതെന്ന് പഠിപ്പിക്കുന്നത് പോലെ വിവാഹം അനാവശ്യമായി വൈകരുതെന്നും ദൈവം തരുന്ന കുഞ്ഞുങ്ങളെ സ്വീകരിച്ചു വളർത്തുവാനുള്ള പഠനങ്ങളും നിർദേശങ്ങളും യഥാവസരം സഭ നൽകേണ്ടതുണ്ടെന്നും വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ പ്രസ്താവിച്ചു. വരാപ്പുഴ അതിരൂപതയിലെ ഒന്നാം ഫൊറോനാ പ്രോ ലൈഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവന്റെ സുവിശേഷം പ്രഘോഷിക്കുന്നതിനു കത്തോലിക്ക സഭ വലിയ പ്രാധാന്യം നൽകുന്നുവെന്നും, പ്രോ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ശുശ്രുഷകൾ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബജീവിതം ത്യാഗം നിറഞ്ഞ കാര്യമാണ്. ദൈവം തരുന്ന കുഞ്ഞുങ്ങളെ സ്വീകരിച്ച വളർത്തുവാൻ ദമ്പതികൾ തയ്യാറാവണം. ഗർഭാവസ്ഥയിൽ വൈകല്യം ഉണ്ടെന്നു ഡോക്ടർമാർ വിധിച്ച ഒരുപാട് കുഞ്ഞുങ്ങൾ പിന്നീട് യാതൊരു കുറവുമില്ലാതെ ജനിച്ചു വളരുന്ന ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. ഭ്രുണഹത്യ ചെയ്യുന്ന കുടുംബങ്ങളിൽ സമാധാനവും പ്രത്യാശയും നിലനിൽക്കുവാൻ ബുദ്ധിമുട്ടാണ്. അറിവില്ലാത്ത കാലത്ത് ഭ്രുണഹത്യ ചെയ്തവരോ അതിനു പ്രോത്സാഹനം ചെയ്തവരോ അനുതപിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ ഉദരത്തിൽ കുഞ്ഞു ജനിക്കുന്നതിനു മുൻപ് മാതാപിതാക്കളുടെ മനസ്സിലാണ് കുഞ്ഞു ജനിക്കേണ്ടതെന്നു അധ്യക്ഷ പ്രസംഗം നിർവഹിച്ച മോൺസിഞ്ഞോർ ജോസഫ് പടിയാരം പറമ്പിൽ അഭിപ്രായപ്പെട്ടു. ഫൊറോനയിലെ എല്ലാ ഇടവകളിലും സമിതികൾ നിലവിൽ വന്നതായി രൂപതാ ഡയറക്ടർ പ്രഖ്യാപിച്ചു. ഇടവകാ ഭാരവാഹികളുടെ ലിസ്റ്റ് വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു മാത്യു കല്ലുങ്കൽ സംസ്ഥാന പ്രസിഡന്റ് സാബു ജോസിന് കൈമാറി. തേവര സെന്റ് ജോസഫ് പള്ളിയിൽവെച്ചു നടന്ന വരാപ്പുഴ അതിരൂപത പ്രോ ലൈഫ് സമിതിയുടെ ഒന്നാം ഫൊറോനാ കൺവെൻഷനിൽ കെസിബിസി പ്രോ ലൈഫ് സംസ്ഥാന പ്രസിഡന്റ് സാബുജോസ്, ജനറൽ സെക്രട്ടറി അഡ്വ. ജോസി സേവ്യർ , അതിരൂപത ഡയറക്ടർ ഫാ. ആന്റണി കോച്ചേരി, തേവര പള്ളി വികാരി ഫാ. ജോജി കുത്തുകാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് ജെയിംസ് ആഴ്ച്ചങ്ങാടൻ, മേഖല പ്രസിഡന്റ് ജോൺസൻ സി എബ്രഹാം, സെക്രട്ടറി ജോയിസ് മുക്കുടം, അതിരൂപത സെക്രട്ടറി ലിസ തോമസ്, ഷാജി പി. ജോർജ് എന്നിവർ പ്രസംഗിച്ചു. ഒന്നാം ഫോറോനയിലെ വല്ലാർപാടം, ബോൾഗാട്ടി, മുളവുകാട്, വെണ്ടുരുത്തി, പെരുമാനൂർ, കടവന്ത്ര, തേവര എന്നെ ഇടവകകളിലെ അംഗങ്ങളാണ് ഈ കൺവെൻഷനിൽ പങ്കെടുത്തത്. കൺവെൻഷനോടനുബന്ധിച്ചു വചനവിസ്മയം എന്ന ബൈബിൾ മാജിക് ഷോയും ഉണ്ടായിരുന്നു.
Image: /content_image/India/India-2019-12-10-05:39:09.jpg
Keywords: കുഞ്ഞു
Content: 11879
Category: 13
Sub Category:
Heading: എട്ടു കോടി ജനങ്ങള്‍ക്ക് യേശുവിനെ നല്‍കിയ ബോങ്കെയുടെ സ്മരണയില്‍ ക്രൈസ്തവ ലോകം
Content: ഫ്ലോറിഡ: 'ആഫ്രിക്കയുടെ ബില്ലി ഗ്രഹാം' എന്നറിയപ്പെട്ടിരുന്ന സുപ്രസിദ്ധ വചന പ്രഘോഷകന്‍ റെയിന്‍ഹാര്‍ഡ് ബോങ്കെയുടെ നിര്യാണത്തില്‍ അനുശോചനവുമായി ആഗോള സമൂഹം. ഡിസംബര്‍ ഏഴിന് തന്റെ എഴുപത്തിയൊന്‍പതാമത്തെ വയസ്സില്‍ അമേരിക്കയില്‍ വെച്ചായിരുന്നു ലോകം കണ്ട ഏറ്റവും വലിയ വചന പ്രഘോഷണ ശുശ്രൂഷകള്‍ സംഘടിപ്പിച്ചിട്ടുള്ള ബോങ്കെയുടെ അന്ത്യം. ‘ആഫ്രിക്കക്കും, ലോകത്തിനുമുണ്ടായ തീരാ നഷ്ടം’ എന്നാണ് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരി ബോങ്കെയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കുറിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളോളം ആഫ്രിക്കയില്‍ നടത്തിയ സുവിശേഷവേലയിലൂടെയാണ് ബോങ്കെയെ ലോകം അറിഞ്ഞത്. അദ്ദേഹത്തിന്റെ ശുശ്രൂഷകളുടെ ഫലമായി ഏതാണ്ട് 7.9 കോടി ആളുകള്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുവെന്ന് ബോങ്കെയുടെ മിനിസ്ട്രി വെബ്സൈറ്റിനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബോങ്കെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട വാര്‍ത്ത അദ്ദേഹത്തിന്റെ കുടുംബം ഫേസ്ബുക്കിലൂടെയാണ് ലോകത്തെ അറിയിച്ചത്. ‘ക്രിസ്തു സകല ജനതകള്‍ക്കും വേണ്ടി’ (ക്രൈസ്റ്റ് ഫോര്‍ ഓള്‍ നേഷന്‍സ്) എന്ന സുവിശേഷ സംഘടനയുടെ സ്ഥാപകനായ ബോങ്കെ പതിറ്റാണ്ടുകളോളമാണ് ആഫ്രിക്കയിലെ നൈജീരിയയില്‍ വചന പ്രഘോഷണം നടത്തിയത്. രോഗശാന്തി ശുശ്രൂഷകളുടെ പേരിലും ബോങ്കെ പ്രസിദ്ധനായിരുന്നു. </p> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script type="text/javascript" src="https://video.foxnews.com/v/embed.js?id=6114330680001&w=466&h=263"></script><noscript>Watch the latest video at <a href="https://www.foxnews.com">foxnews.com</a></noscript> <p> 1940-ല്‍ ജര്‍മ്മനിയിലെ കോനിഗ്സ്ബര്‍ഗിലാണ് ജനനം. ജര്‍മ്മന്‍ പെന്തക്കോസ്തല്‍ സഭാംഗമായിരുന്ന ബോങ്കെക്ക് തന്റെ പത്താമത്തെ വയസ്സിലാണ് സുവിശേഷ വേലക്കുള്ള ദൈവവിളി ലഭിക്കുന്നത്. 1967-ല്‍ ആരംഭിച്ച ബോങ്കെയുടെ സുവിശേഷ വേല 2017 വരെ തുടര്‍ന്നു. 1974-ലാണ് അദ്ദേഹം ‘ക്രൈസ്റ്റ് ഫോര്‍ ഓള്‍ നേഷന്‍സ്’ എന്ന സുവിശേഷ സംഘടന സ്ഥാപിക്കുന്നത്. 2000 നവംബറില്‍ നൈജീരിയയിലെ ലാഗോസില്‍ അദ്ദേഹം നടത്തിയ വചന ശുശ്രൂഷയിലെ പങ്കെടുക്കാനെത്തിയത് 16 ലക്ഷത്തോളം ആളുകളാണ്. 2017 ഒക്ടോബറില്‍ നൈജീരിയയില്‍ നടത്തിയ വിടവാങ്ങല്‍ ശുശ്രൂഷയില്‍ പങ്കെടുത്തതു 17 ലക്ഷത്തോളം പേരും. ശുശ്രൂഷകളുടെ ഭാഗമായി കേരളം അടക്കം ഭാരതത്തിലെ വിവിധ ഭാഗങ്ങളിലും അദ്ദേഹം പര്യടനം നടത്തിയിരിന്നു. നാല്‍പ്പതോളം ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. നൈജീരിയന്‍ പ്രസിഡന്‍റ് ബുഹാരിക്ക് പുറമേ യു.എസ് പ്രസിഡന്റിന്റെ ആത്മീയ ഉപദേശകയായ പോള വൈറ്റ്-കെയിന്‍, പാസ്റ്റര്‍ ബെന്നി ഹിന്‍, ഹില്‍സോങ്ങ് ചര്‍ച്ച് ഗ്ലോബല്‍ സീനിയര്‍ പാസ്റ്റര്‍ ബ്രയാന്‍ ഹൂസ്റ്റന്‍ തുടങ്ങിയ പ്രമുഖരും ബോങ്കെയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Image: /content_image/News/News-2019-12-10-06:32:44.jpg
Keywords: ബില്ലി