Contents
Displaying 11571-11580 of 25158 results.
Content:
11890
Category: 1
Sub Category:
Heading: ഇറാഖിനെ പുനരുദ്ധരിക്കാൻ കൈക്കോർത്ത് കത്തോലിക്ക യൂണിവേഴ്സിറ്റികൾ
Content: ഒഹിയോ: ഉന്നത വിദ്യാഭ്യാസം കാര്യക്ഷമമായി വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുവാന്‍ അമേരിക്കയിലെ ഒഹിയോയിൽ സ്ഥിതിചെയ്യുന്ന ഫ്രാൻസിസ്കൻ യൂണിവേഴ്സിറ്റി ഓഫ് സ്റ്റൂബൻവില്ലയും, ഇറാഖിലെ കത്തോലിക്ക യൂണിവേഴ്സിറ്റിയും കൈകോർത്തു. പരസ്പര ഐക്യത്തിനായുള്ള ധാരണാപത്രത്തിൽ ഫ്രാൻസിസ്കൻ യൂണിവേഴ്സിറ്റി അധ്യക്ഷൻ ഫാ. ഡേവ് പിവോങ്കയും, ഇറാഖിലെ ഇർബിൽ ആർച്ച് ബിഷപ്പ് ബാഷർ വർദയും ഒപ്പിട്ടു. ഇരു യൂണിവേഴ്സിറ്റികളിലെയും വിദ്യാർത്ഥികൾക്ക് പരസ്പരം വ്യത്യസ്ത സംസ്കാരങ്ങളെ അടുത്തറിയാൻ വഴിയൊരുക്കുന്നതാണ് പ്രസ്തുത ധാരണാപത്രം. ഒരേ വിശ്വാസമാണ് രണ്ട് യൂണിവേഴ്സിറ്റികളെയും ഒരുമിച്ചു കൊണ്ടുവന്നതെന്ന് ചടങ്ങിൽവച്ച് ഫാ. പിവോങ്കയും, ആർച്ച് ബിഷപ്പ് ബാഷർ വർദയും പറഞ്ഞു. ധാരണാപത്രത്തിൽ പറഞ്ഞിരിക്കുന്നത് പ്രകാരം സ്റ്റൂബൻവില്ലയിൽ പഠനം പൂർത്തിയാക്കാനായി ഇറാഖിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. സ്റ്റൂബൻവില്ലയിലെ വിദ്യാർഥികൾക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഉത്തര കുർദിസ്ഥാൻ സന്ദർശിക്കാനുള്ള അവസരവും ലഭിക്കും. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിർഭാവത്തിനു ശേഷം ഒരുപാട് ക്രൈസ്തവർ ഇറാഖിൽ നിന്ന് പലായനം ചെയ്തെങ്കിലും കുർദിസ്ഥാൻ പ്രവിശ്യ ക്രൈസ്തവർക്ക് സുരക്ഷിതമായി ജീവിക്കാൻ പറ്റുന്ന സ്ഥലമായി മാറിയെന്ന് ആർച്ച് ബിഷപ്പ് വർദ ചൂണ്ടിക്കാട്ടി. അദ്ദേഹം സഭാനേതൃത്വവും ചേർന്ന് പ്രദേശത്ത് നിരവധി താൽക്കാലിക താമസ കേന്ദ്രങ്ങളും, ക്ലിനിക്കുകളും മറ്റും ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ക്രൈസ്തവ പീഡനം ഏറ്റവും ക്രൂരമായ വിധത്തില്‍ നടന്ന ഇറാഖില്‍ ഉന്നത വിദ്യാഭ്യാസം യുവജനങ്ങൾക്ക് നൽകുവാനായാണ് ബിഷപ്പ് വർദയുടെ നേതൃത്വത്തിൽ ഇർബിലിൽ സർവ്വകലാശാല സ്ഥാപിക്കുന്നത്. വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ട 143 വിദ്യാർത്ഥികൾ ഇപ്പോൾ അവിടെ പഠിക്കുന്നുണ്ട്.
Image: /content_image/News/News-2019-12-11-07:30:18.jpg
Keywords: ഇറാഖ

11891
Category: 1
Sub Category:
Heading: വാഷിംഗ്ടണിലെ ബസിലിക്ക പള്ളിയില്‍ ആക്രമണം: സുരക്ഷാ ജീവനക്കാര്‍ ആശുപത്രിയില്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയിലെ വാഷിംഗ്‌ടണ്‍ ഡി.സിയിലെ നാഷണല്‍ ഷ്രൈന്‍ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ബസിലിക്ക ദേവാലയത്തിനു നേരെ ആക്രമണം. ദേവാലയത്തിന്റെ സുരക്ഷാ ജീവനക്കാരിയെ വാഹനം ഇടിപ്പിച്ചു കൊല്ലുവാനും മറ്റൊരു സുരക്ഷാ ജീവനക്കാരനെ കത്തിക്ക് കുത്തുകയും ചെയ്ത അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല്‍പ്പത്തിയെട്ടുകാരനായ ഡോര്‍സി ലീ മാക്ക് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9:15-ന് പള്ളിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ചായിരുന്നു അക്രമം അരങ്ങേറിയത്. പരിക്കേറ്റ സുരക്ഷാ ജീവനക്കാരുടെ നില ഗുരുതരമാണെങ്കിലും ജീവന് അപകടമൊന്നുമില്ലെന്ന്‍ പോലീസ് അറിയിച്ചു. തന്റെ എസ്.യു.വി വാഹനത്തില്‍ പാര്‍ക്കിംഗ് ഏരിയയില്‍ പ്രവേശിച്ച അക്രമി, സുരക്ഷാ ജീവനക്കാരിയായ സ്ത്രീയുടെ ശരീരത്തില്‍ മനപൂര്‍വ്വം തന്റെ കാര്‍ ഇടിപ്പിക്കുകയായിരുന്നു. തന്റെ വാഹനത്തിനും മറ്റൊരു വാഹനത്തിനുമിടയില്‍ അവരെ കുടുക്കിയ ശേഷം വാഹനത്തില്‍ നിന്നും ഇറങ്ങിയ അക്രമി വനിതാ ജീവനക്കാരിയുടെ സഹായത്തിനെത്തിയ പുരുഷ ജീവനക്കാരനെ ദേവാലയത്തിലേക്ക് ഓടിച്ചു കയറ്റുകയും പലതവണ കത്തികൊണ്ട് കുത്തുകയും ചെയ്തുവെന്നും പോലീസ് പറയുന്നു. പാര്‍ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളുടെ മേലും അക്രമി തന്റെ വാഹനം ഇടിപ്പിക്കുകയുണ്ടായി. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുന്നതിന് മുന്‍പും അക്രമി വനിതാ ജീവനക്കാരിയുടെ ശരീരത്തില്‍ വാഹനം ഇടിപ്പിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സംഭവം തികച്ചും വ്യക്തിപരമാണെന്നും, ദേവാലയവുമായി യാതൊരു ബന്ധവുമില്ലെന്നും, പ്രതിക്ക് ഇരകളുമായി മുന്‍ പരിചയമുണ്ടായിരുന്നുവെന്നും വാഷിംഗ്‌ടണ്‍ ഡി.സി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. സംഭവത്തിന് ദേവാലയവുമായി ബന്ധമൊന്നുമില്ലെങ്കിലും, ദേവാലയ പരിസരത്ത് അരങ്ങേറിയ അസാധാരണ അക്രമ സംഭവത്തില്‍ വിശ്വാസികള്‍ ആശങ്കാകുലരാണ്. മനപൂര്‍വ്വമുള്ള നരഹത്യ കുറ്റമാണ് പ്രതിയുടെ മേല്‍ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.
Image: /content_image/News/News-2019-12-11-09:46:45.jpg
Keywords: ബസിലി

11892
Category: 1
Sub Category:
Heading: ക്രിസ്തുമസ് കാലത്ത് ഇസ്രായേലിലെത്തുക ഒന്നരലക്ഷത്തിലധികം തീര്‍ത്ഥാടകര്‍
Content: ജെറുസലേം: ഇത്തവണത്തെ ക്രിസ്തുമസ് സീസണില്‍ വിശുദ്ധ നാടായ ജെറുസലേം സന്ദര്‍ശിക്കുക ഒന്നരലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. ഏതാണ്ട് 1,65,000-ത്തോളം സന്ദര്‍ശകര്‍ ഈ ക്രിസ്തുമസ് അവധിക്കാലത്ത് ജെറുസലേം സന്ദര്‍ശിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പതിവ് പോലെ ഇത്തവണയും ടൂറിസം മന്ത്രാലയം ക്രിസ്തുമസ് ആഘോഷിക്കുവാന്‍ വിശുദ്ധ നാട്ടിലെത്തുന്ന സന്ദര്‍ശര്‍ക്ക് വരവേല്‍പ്പ് നല്‍കുന്നുന്നുണ്ട്. വിവിധ ക്രിസ്ത്യന്‍ സഭാ നേതാക്കള്‍, നയതന്ത്രപ്രതിനിധികള്‍, ഇസ്രായേലിലെ ക്രിസ്ത്യന്‍ സംഘടനാ നേതാക്കള്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ക്രിസ്തുമസിനെ വരവേല്‍ക്കുവാനുള്ള തയ്യാറെടുപ്പുകള്‍ ജെറുസലേമില്‍ ഏതാണ്ട് പൂര്‍ണ്ണമായി കഴിഞ്ഞു. ക്രിസ്തുമസിനു തൊട്ട് മുന്‍പിലത്തെ രാത്രിയും, ക്രിസ്തുമസ്സ് ദിനത്തിലും സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം ജെറുസലേമില്‍ നിന്നും ബെത്ലഹേമിലെക്ക് സൗജന്യ വാഹന ഷട്ടില്‍ സൗകര്യം ടൂറിസം മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ഷിക ക്രിസ്തുമസ് ട്രീ തിരിതെളിയിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ നൂറുകണക്കിന് വിശ്വാസികളാണ് തയാറെടുപ്പുമായി കാത്തിരിക്കുന്നത്. യേശു ക്രിസ്തു ജനിച്ച സ്ഥലമെന്ന് വിശ്വസിച്ചുവരുന്ന തിരുപ്പിറവി ദേവാലയത്തിന്റെ മുന്നിലായിരിക്കും ക്രിസ്തുമസ് ട്രീക്ക് തിരിതെളിയിക്കുന്നത്. അതേസമയം ഈ വര്‍ഷം ഇസ്രായേല്‍ സന്ദര്‍ശിച്ച വിനോദ സഞ്ചാരികളില്‍ പകുതിയിലേറെയും (55%) ക്രിസ്ത്യാനികളാണെന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ കണക്കുകളില്‍ പറയുന്നത്. ഈ മാസം ആദ്യം മുതല്‍ അടുത്ത വര്‍ഷം ജനുവരി അവസാനം വരെ ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന 1,65,000 സന്ദര്‍ശകരില്‍ 43% കത്തോലിക്കരും, 31% പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തില്‍ നിന്നുള്ളവരും 24% ഓര്‍ത്തഡോക്സ് വിശ്വാസികളുമായിരിക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു. പടിഞ്ഞാറന്‍ മതില്‍, തിരുകല്ലറപ്പള്ളി, വിയാ ഡോളറോസ, ഒലീവ് മല തുടങ്ങിയവയാണ് ജെറുസലേം സന്ദര്‍ശിക്കുന്ന ക്രിസ്ത്യാനികളുടെ പ്രിയപ്പെട്ട സ്ഥലങ്ങള്‍. മുന്‍കാല റെക്കോര്‍ഡുകളെ തകര്‍ത്തുകൊണ്ട് ഏതാണ്ട് 47 ലക്ഷം സന്ദര്‍ശകര്‍ ഇക്കൊല്ലം ഇസ്രായേല്‍ സന്ദര്‍ശിച്ചുവെന്നാണ് സെന്‍ട്രല്‍ ബ്യൂറോയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
Image: /content_image/News/News-2019-12-11-10:34:08.jpg
Keywords: വിശുദ്ധ നാട

11893
Category: 9
Sub Category:
Heading: ഇരുളിൽ പരക്കുന്ന പ്രകാശമായി യൂറോപ്പിന്റെ മണ്ണിൽ എഫാത്താ കോൺഫറൻസ് നാളെ മുതൽ: ആത്മാക്കളെ നേടാൻ ആത്മാവിൽ ജ്വലിച്ച് വട്ടായിലച്ചൻ: അഭിഷേക ശുശ്രൂഷയുമായി ഫാ.സോജി ഓലിക്കലും ഫാ. നടുവത്താനിയും
Content: ബർമിങ്ഹാം: പരിശുദ്ധാത്മ അഭിഷേകത്തിന്റെ അഗ്നിജ്വാലകൾ ഇരുളിൽ പരക്കുന്ന പ്രകാശമായി യൂറോപ്പിന്റെ മണ്ണിൽ കത്തിപ്പടരാൻ ഇനി മണിക്കൂറുകൾ മാത്രം. കാലഘട്ടത്തിന്റെ ദൈവികോപകരണം റവ. ഫാ. സേവ്യർ ഖാൻ വട്ടായിലിനൊപ്പം അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ലോകപ്രശസ്ത വചന പ്രഘോഷകരായ ഫാ. സോജി ഓലിക്കൽ, ഫാ. ഷൈജു നടുവത്താനിയിൽ എന്നിവർ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് "എഫാത്ത കോൺഫറൻസ് " യുകെ യിലെ ഡെർബിഷെയറിൽ നാളെ മുതൽ 15 വരെ നടക്കും. നാളെ ഉച്ചയ്ക്ക് 2 ന് ആരംഭിച്ച് ഞായർ ഉച്ചയ്ക്ക് 2 ന് അവസാനിക്കും. കുട്ടികൾക്ക് പ്രത്യേക ക്‌ളാസ്സുകൾ ഉണ്ടായിരിക്കും. പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിൽ വിവിധ തലങ്ങളിലുള്ള ഒരുക്കങ്ങൾ പൂർണ്ണതയിലെത്തുമ്പോൾ ഡാർബിഷെയറിലെ നയനമനോഹരമായ ഹേയസ് കോൺഫറൻസ് സെന്റർ യൂറോപ്പിന്റെ അഭിഷേകാഗ്നി മലയായി മാറും. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള മലയാളികൾ കൺവെൻഷനിൽ പങ്കെടുക്കുവാൻ എത്തിച്ചേരും. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ധ്യാനത്തിൽ പങ്കെടുത്ത് തിരുക്കർമ്മങ്ങൾക്ക് കർമ്മികത്വം വഹിക്കും. നവസുവിശേഷവത്ക്കരണരംഗത്ത് പരിശുദ്ധാത്മ കൃപയിൽ, യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും ,പ്രകടമായ വിടുതലുകളും രോഗശാന്തിയും വഴിയായി, അനേകർക്ക് ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള മനഃപരിവർത്തനത്തിന്റെ നേർ ഉപകരണമായിക്കൊണ്ട് ലോകമെമ്പാടും ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ, അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ, ഫാ.ഷൈജു നടുവത്താനി എന്നിവർ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് " എഫാത്ത കോൺഫറൻസ് അനേകരുടെ ഹൃദയവാതിലുകൾ ഈശോയ്ക്കായി തുറക്കപ്പെടുന്ന അഭിഷേക ശുശ്രൂഷയായി മാറും. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. >>>>>> www.afcmuk.org #{red->none->b->അഡ്രസ്സ് ; }# THE HAYES
SWANWICK
DERBYSHIRE
DE55 1AU #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്:}# അനീഷ് തോമസ് - 07760254700
ബാബു ജോസഫ് - 07702061948
Image: /content_image/Events/Events-2019-12-11-11:36:10.jpg
Keywords: സോജി

11894
Category: 9
Sub Category:
Heading: യുവത്വത്തിന്റെ അഭിഷേകാഗ്നിക്കു തിരിതെളിക്കാൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഇന്റർനാഷണൽ യൂത്ത് കോൺഫറൻസ് ഡബ്ലിനിൽ 27 മുതൽ; വൻ പ്രാർത്ഥനാ ഒരുക്കങ്ങൾ; കൂടുതൽ സീറ്റുകളിലേക്ക് ബുക്കിങ് തുടരുന്നു
Content: ഡബ്ലിൻ: റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഇന്റർ നാഷണൽ യൂത്ത് കോൺഫറസിനൊരുക്കമായി യൂറോപ്പിലെങ്ങും വൻ പ്രാർത്ഥനാ ഒരുക്കങ്ങൾ നടന്നുവരുന്നു . അയർലന്റിലുടനീളം പ്രത്യേക മരിയൻ പ്രദക്ഷിണവും മുപ്പത്തിമൂന്ന് ദിവസത്തെ മരിയൻ സമർപ്പണ പ്രാർത്ഥനാ യജ്‌ഞവും വിവിധ രാജ്യങ്ങളിലെ ശുശ്രൂഷകരുടെ നേതൃത്വത്തിൽ ഇതിനോടകം പൂർത്തിയായി . ക്രിസ്തീയ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് വർത്തമാന കാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ, നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾ പങ്കെടുക്കുന്ന ഇന്റർനാഷണൽ യൂത്ത് കോൺഫറൻസ് അയർലണ്ടിലെ ഡബ്ലിനിലാണ് ഡിസംബർ 27 മുതൽ 30 വരെ നടക്കുക. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക പ്രശസ്ത വചനപ്രഘോഷകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നാലുദിവസത്തെ ധ്യാന ശുശ്രൂഷകളോടുകൂടിയ യൂത്ത് കോൺഫറൻസ് നയിക്കും. അപ്പസ്തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ജൂഡ് തദ്ദേവൂസ് ഒക്കോലോ, ബിഷപ്പ് അൽഫോൻസ് കുള്ളിനൻ, സീറോ മലബാർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ പങ്കെടുക്കുന്ന കോൺഫറൻസിൽ അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ ഫാ.സോജി ഓലിക്കലും ഫാ.വട്ടായിലിനൊപ്പം ചേരും. യുവജനതയുടെ അഭിരുചിക്കിണങ്ങിയ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ഉൾപ്പെടുന്ന കോൺഫറസിന്റെ ബുക്കിങ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ യുവജന ശുശ്രൂഷകരായ ഫാ. ഷൈജു നടുവത്താനിയിൽ, ജോസ് കുര്യാക്കോസ്, ഷിബു കുര്യൻ, ഐനിഷ് ഫിലിപ്പ് തുടങ്ങിയ പ്രമുഖരും ഭാഗമാകുന്ന യൂത്ത് കോൺഫറസിലേക്ക് www.afcmteamireland.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾ പങ്കെടുക്കുന്ന ഇന്റർനാഷണൽ യൂത്ത്അ കോൺഫറൻസിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി മുഴുവൻ യുവതീയുവാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു . #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: }# സോണിയ 00353879041272
ആന്റോ 00353870698898
സിൽജു 00353863408825.
Image: /content_image/Events/Events-2019-12-11-11:46:16.jpg
Keywords: .സേവ്യർ

11895
Category: 18
Sub Category:
Heading: സഭാശുശ്രൂഷകര്‍ ദൈവകരുണയുടെ വക്താക്കളാകണം: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: രക്ഷകനായ ഈശോയുടെ കാരുണ്യത്തിന്റെ വക്താക്കളായി ദൈവജനത്തിനും ലോകത്തിനും എളിമയുടെ ശുശ്രൂഷ ചെയ്യുക എന്നതാണ് ഓരോ സഭാ ശുശ്രൂഷകന്റെയും ഉത്തരവാദിത്തമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന വിവിധ സീറോ മലബാര്‍ സിനഡല്‍ കമ്മിഷന്‍ സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റ സ്വാതന്ത്രത്തിനായി നിസ്വാര്‍ത്ഥ പരിശ്രമം നടത്തിയ മഹാത്മാ ഗാന്ധിയെപ്പോലെ സേവന വഴികളിലെ പ്രതിസന്ധികളില്‍ തളരാതെ പരിശുദ്ധാത്മപ്രചോദിതരായി ഏകതാഭാവത്തില്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്യണമെന്നും അദ്ദേഹം സമ്മേളനത്തെ ഓര്‍മ്മിപ്പിച്ചു. സഭയുടെ കൂരിയാ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭയുടെ വിവിധ കമ്മീഷന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും സുഗമവും ക്രിയാത്മകവുമായ നടത്തിപ്പിനും സഹായകരമായ പങ്കുവയ്ക്കലുകളും ചര്‍ച്ചകളും നടന്നു. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലര്‍ ഫാ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസഫ് തോലാനിക്കല്‍, ഫാ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ എം.സി.ബി.എസ്്., എ.കെ.സി.സി. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ലെയിറ്റി കമ്മിഷന്‍ കണ്‍വീനര്‍ അഡ്വ. ജോസ് വിതയത്തില്‍, മാതൃവേദി ഭാരവാഹികളായ ഡോ. റീത്താമ്മ കെ.വി., റോസിലി പോള്‍ തട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.പുഷ്പം എം.എസ്.ജെ., സി .നയന എം.എസ്.ജെ., സി. റോസ്മിന്‍ എം.എസ്.ജെ. തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Image: /content_image/India/India-2019-12-12-04:01:25.jpg
Keywords: ആലഞ്ചേ

11896
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ പൗരോഹിത്യത്തിന് നാളെ അന്‍പതാണ്ട്: പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് കെസിബിസി സര്‍ക്കുലര്‍
Content: കൊച്ചി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ പൗരോഹിത്യം സ്വീകരിച്ചിട്ട് നാളേക്ക് അന്‍പതു വര്‍ഷം പൂര്‍ത്തിയാകും. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയിലെ ലാസ് ഫ്‌ളോറസില്‍ ജനിച്ച പാപ്പ 1969 ഡിസംബര്‍ 13നാണ് ഈശോസഭ വൈദികനായി അഭിഷിക്തനായത്. പാപ്പയുടെ പൗരോഹിത്യ സുവര്‍ണജൂബിലിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ നിയോഗങ്ങള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളെ ക്ഷണിച്ചുകൊണ്ടു കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. #{red->none->b-> സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം}# ഫ്രാന്‍സിസ് മാര്‍പാപ്പ ഡിസംബര്‍ 13ന് പൗരോഹിത്യത്തിന്റെ 50 സുവര്‍ണവത്സരങ്ങള്‍ പൂര്‍ത്തിയാക്കും.! അജഗണങ്ങളോടൊപ്പം സഞ്ചരിക്കുകയും നഷ്ടപ്പെട്ടവയെ തേടിപ്പോവുകയും ചെയ്യുന്ന നല്ല ഇടയനായ യേശുവിനെ തന്റെ പൗരോഹിത്യ ശുശ്രൂഷയിലൂടെ പിന്‍ചെല്ലുന്ന പരിശുദ്ധ പിതാവ് എല്ലാ പുരോഹിതര്‍ക്കും ഒരു മാതൃകയാണ്. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയിലെ ലാസ് ഫ്‌ളോറസിലാണ് ഫ്രാന്‍സിസ് പാപ്പ ജനിച്ചത്. 1969 ഡിസംബര്‍ 13ന് ഈശോസഭയില്‍ വൈദികനായി. 1992 ജൂണ്‍ 27ന് മെത്രാഭിഷേകം സ്വീകരിച്ചു. 2013 മാര്‍ച്ച് 13ന് വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സുവിശേഷം നല്‍കുന്ന ആനന്ദം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും തന്റെ ചുറ്റുപാടുകളിലേക്കു പ്രസരിപ്പിക്കുകയും ചെയ്യുന്നതിലൂടെ അദ്ദേഹം സകലര്‍ക്കും പ്രിയങ്കരനായിത്തീരുന്നു. സുവിശേഷത്തിന്റെ മര്‍മം ദൈവത്തിന്റെ കരുണയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പിതാവിന്റെ കരുണ യേശുവിലൂടെ ലോകം അനുഭവിച്ചതുപോലെ, തിരുസഭയും, സഭയുടെ എല്ലാ ശുശ്രൂഷകരും, യേശുവിന്റെ ഹൃദയം സ്വന്തമാക്കി മുറിവേറ്റ സകലര്‍ക്കും കാരുണ്യത്തിലൂടെ സൗഖ്യം പകരണമെന്ന് അദേഹം ആഹ്വാനം ചെയ്യുന്നു. ദൈവകാരുണ്യം ഒരിക്കലും അടയാത്ത വാതിലാണെന്നും തന്റെ എല്ലാ മക്കളെയും ദൈവം കാത്തിരിക്കുന്നു എന്നും അദ്ദേഹം സഭയെ ഓര്‍മ്മിപ്പിക്കുന്നു. ലോകത്തെ എല്ലാ വിഭാഗം ജനങ്ങളോടും അദ്ദേഹം സംവദിക്കുന്നു. മനുഷ്യരെ വേര്‍തിരിക്കുന്ന എല്ലാ മതിലുകളും ഭേദിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ മനുഷ്യഹൃദയങ്ങളില്‍ പതിക്കുന്നു. ദൈവസ്‌നേഹത്തിലുന്നിയ മനുഷ്യദര്‍ശനം എല്ലാത്തരം മനുഷ്യരുടെയും അന്തസും മാന്യതയും മഹത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു. അവരില്‍ ആരെയും വിധിക്കാനല്ല. കരുതലോടെ അനുധാവനം ചെയ്യാനാണ് സഭ നിയുക്തയായിരിക്കുന്നത് എന്നദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ദരിദ്രരുടെയും പ്രകൃതിയുടെയും വിലാപത്തിനു ചെവിക്കൊടുക്കണമെന്ന് അദ്ദേഹം ലോകത്തെ അനുസ്മരിപ്പിക്കുന്നു. ലോകം ഒരു ആത്മീയ പിതാവായി അദ്ദേഹത്തെ കാണുകയും ആദരിക്കുകയും ചെയ്യുന്നു. നല്ല ഇടയനായ യേശുവിനെ പിന്‍ചെല്ലുന്നതില്‍ അദ്ദേഹം നമുക്കു മുന്‌പേ നടക്കുന്നു. പാപ്പായുടെ വാക്കുകള്‍ ഋജുവും ലളിതവുമാണ്. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ സുവിശേഷത്തിന്റെ സാക്ഷ്യവും വ്യാഖ്യാനവുമാണ്. അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ പത്രോസും ക്രിസ്തുവിനെ പ്രഘോഷിച്ചതുപോലെ സഭയ്ക്കുള്ളിലും ലോകം മുഴുവനും പിതാവായ ദൈവത്തിന്റെ കാരുണ്യത്തോടും പരിശുദ്ധാത്മാവിന്റെ ശക്തിയോടും കൂടെ യേശുക്രിസ്തുവിന്റെ രക്ഷാകരദൗത്യം തുടരാന്‍ അദ്ദേഹം സഭയെ ആഹ്വാനം ചെയ്യുന്നു. ഇക്കാലയളവില്‍ സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും അരൂപിയില്‍ സഭയെ നയിക്കാന്‍ പരിശുദ്ധ പിതാവിനെ നല്‍കിയ പരമ കാരുണികനായ ദൈവത്തിന് നമുക്കു നന്ദി പറയാം. പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പരിവര്‍ത്തനത്തിനു പ്രേരിപ്പിക്കാന്‍ ദൈവകരുണയില്‍ ആശ്രയിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ശുശ്രൂഷകള്‍ക്കു കഴിയട്ടെ! ദൈവവചനത്തോടു വിധേയത്വവും ആത്മീയനേതൃത്വത്തോട് ആദരവും പുലര്‍ത്തുന്ന ജീവിതശൈലിയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും സഭയുടെ എല്ലാ ശുശ്രൂഷാമേഖലകളെയും നമുക്ക് ശക്തിപ്പെടുത്താം. 13നും 17നുമുള്ള വിശുദ്ധ കുര്‍ബാനകളില്‍ പരിശുദ്ധ പിതാവിന്റെ് ശുശ്രൂഷാ ജീവിതത്തിന്റെ നന്മകള്‍ക്കായി ദൈവത്തിനു നന്ദി പറയുകയും അദ്ദേഹത്തിന്റെ നിയോഗങ്ങള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുകയും ചെയ്യാം. സര്‍വോപരി, സുവിശേഷ സൗഭാഗ്യങ്ങളെ ജീവിതപ്രമാണങ്ങളാക്കിയും പരസ്‌നേഹപ്രവൃത്തികളെ ക്രിസ്തീയ ദൗത്യത്തിന്റെ ഭാഗമാക്കിയും വിശുദ്ധിയിലും സന്തോഷത്തിലും സുവിശേഷസാക്ഷികളാകാന്‍ നമുക്കു പരിശ്രമിക്കാം. എല്ലാവര്‍ക്കും ദൈവാനുഗ്രഹം പ്രാര്‍ത്ഥിച്ചുകൊണ്ട്, സ്നേഹാദരങ്ങളോടെ, ജോര്‍ജ്ജ് കാര്‍ഡിനല്‍ ആലഞ്ചേരി ( കെസിബിസി പ്രസിഡന്‍റ്)
Image: /content_image/News/News-2019-12-12-04:28:22.jpg
Keywords: പാപ്പ, പൗരോഹി

11897
Category: 1
Sub Category:
Heading: നൈജീരിയയിൽ ഈ വര്‍ഷം ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് ആയിരത്തിലധികം ക്രൈസ്തവർ
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയായില്‍ ഈ വര്‍ഷം ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് ആയിരത്തിലധികം ക്രൈസ്തവരെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഹ്യുമാനിറ്റേറിയൻ എയിഡ് റിലീഫ് ട്രസ്റ്റ്, 'യുവർ ലാൻഡ് ഓർ യുവർ ബ്ലഡ്' എന്ന പേരിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകളുള്ളത്. ലണ്ടനിൽ നടന്ന ഇന്റർനാഷ്ണൽ ഓർഗനൈസേഷൻ ഫോർ പീസ് ആൻഡ് സോഷ്യൽ ജസ്റ്റിസ് ക്രൈസിസ് കോൺഫറൻസിൽ പ്രസ്തുത റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജനുവരി മാസത്തിനു ശേഷം മാത്രം നൈജീരിയയിലെ കടുണ സംസ്ഥാനത്ത് അഞ്ച് കടുത്ത ആക്രമണങ്ങളാണുണ്ടായത്. ഇതിൽ അഞ്ഞൂറോളം ആളുകൾ മരണമടഞ്ഞു. മറ്റ് പല പ്രവിശ്യകളിലും ഇതിനിടയിൽ അക്രമങ്ങൾ നടന്നിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാം, തീവ്ര ഇസ്ലാമിക ഗോത്ര സംഘടനയായ ഫുലാനി ഹെഡ്സ്മാന്‍ നൈജീരിയയിലെ പല പ്രദേശങ്ങളിലും വളരെയധികം സജീവമാണ്. 2015ന് ശേഷമുള്ള കണക്കുകള്‍ പ്രകാരം ആറായിരത്തിലധികം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. മതവും ചിന്താഗതികളുമാണ് ആക്രമണങ്ങൾക്ക് പിന്നിലെ മുഖ്യ ചേതോവികാരമെന്നാണ് ഹ്യുമാനിറ്റേറിയൻ എയിഡ് റിലീഫ് ട്രസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ക്രൈസ്തവ കൂട്ടക്കുരുതി നരഹത്യയായി അംഗീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം നൈജീരിയായില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ മനപൂര്‍വ്വം ഒഴിവാക്കുകയാണെന്ന ആക്ഷേപം വ്യാപകമാണ്.
Image: /content_image/News/News-2019-12-12-05:29:12.jpg
Keywords: നൈജീ

11898
Category: 18
Sub Category:
Heading: കുഴിക്കാട്ടുശേരിയില്‍ ആയിരം ദമ്പതികളുടെ സംഗമം
Content: കുഴിക്കാട്ടുശേരി: കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയാല്‍ ധന്യമായ കുഴിക്കാട്ടുശേരിയില്‍ ദമ്പതികളുടെ സംഗമം നടക്കും. കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തില്‍ ലോര്‍ഡ്‌സ് കപ്പിള്‍സ് മിനിസ്ട്രിയാണ് കരിസ്മാറ്റിക് ദന്പതികളുടെ സംഗമം 'മിത്തേരെ 2019' എന്ന പേരില്‍ ഡിസംബര്‍ 27നു നടത്തുന്നത്. ആയിരത്തോളം ദമ്പതികള്‍ സംഗമത്തില്‍ ഒത്തുചേരും. ഇരിഞ്ഞാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹ പ്രഭാഷണവും ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണവും നടത്തും. ഫാ. ജോസഫ് താമരവെളി, മിനിസ്ട്രി അനിമേറ്റര്‍ ഫാ. ലൂയിസ് വെള്ളാനിക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2019-12-12-06:22:46.jpg
Keywords: ദമ്പതി, മറിയം ത്രേസ്യ

11899
Category: 11
Sub Category:
Heading: കന്ധമാല്‍ ഇരകളായ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി കനേഡിയന്‍ സംഘടന
Content: കന്ധമാല്‍: ഒഡീഷയിലെ കന്ധമാല്‍ ജില്ലയിൽ വർഷങ്ങൾക്കു മുന്‍പ് നടന്ന ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ ഇരകളായ കുട്ടികൾക്ക് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കത്തോലിക്ക ജീവകാരുണ്യ സംഘടന സഹായം വാഗ്ദാനംചെയ്ത് രംഗത്തെത്തി. 'ആൻസറിങ്ങ് ദി ക്രൈ ഓഫ് ദി പൂവർ ഇന്റർനാഷ്ണൽ കാനഡ' എന്ന സംഘടനയാണ് കന്ധമാലിലെ റെയ്ക്കിയ പട്ടണത്തിൽ കലാപത്തിന് ഇരകളായ 522 കുട്ടികൾ പങ്കെടുത്ത ചടങ്ങിൽ വിദ്യാഭ്യാസ സഹായം നൽകാമെന്ന് ഉറപ്പുനൽകിയത്. പ്രവർത്തി കൂടാതെയുള്ള വിശ്വാസം അതിൽ തന്നെ നിർജീവമാണെന്ന വിശുദ്ധ ഗ്രന്ഥത്തിലെ വചനം സംഘടനയുടെ ഓപ്പറേഷൻസിന്റെ ചുമതല വഹിക്കുന്ന അൽ ബാസിലോ പറഞ്ഞു. മരണംവരെ ക്രിസ്തുവിന് സാക്ഷ്യം നൽകിയ കാണ്ഡമാൽ ക്രൈസ്തവരുടെ ത്യാഗം അറിയാൻ സാധിച്ചത് വളരെയധികം പ്രചോദനം നൽകുന്നു. ക്രിസ്ത്യാനിയാണ് എന്നതിന്റെ പേരിൽ പീഡിപ്പിക്കുന്നതും, കൊലപ്പെടുത്തുന്നതും തീർത്തും ദുഃഖകരവും, ദൗർഭാഗ്യകരവുമാണെന്നും അദ്ദേഹം കുട്ടിചേർത്തു. തങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്തു രംഗത്ത് വന്ന സംഘടനാതലവനെ കാണാന്‍ കാണ്ഡമാലിലെ വിവിധ രൂപതകളിൽ നിന്നുള്ള കുട്ടികളും എത്തിച്ചേർന്നിരുന്നു. തന്റെ വിദ്യാഭ്യാസത്തിനുവേണ്ടി ഉദാരമായി സഹായം ചെയ്ത സംഘടനയുടെ നേതൃത്വത്തോട് നന്ദിയുണ്ടെന്ന് ജെനീഫ നായക് എന്ന ക്രൈസ്തവ പെൺകുട്ടി പറഞ്ഞു. തന്റെ പിതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇത്രമാത്രം കരുണ നിറഞ്ഞ ഹൃദയമുള്ളവരെ കാണുമ്പോൾ അദ്ദേഹം സന്തോഷിക്കുമായിരുന്നുവെന്നും ജെനീഫ കൂട്ടിച്ചേര്‍ത്തു. 2008 നടന്ന ക്രൈസ്തവ വിരുദ്ധ കലാപത്തില്‍ ജെനീഫയുടെ പിതാവ് കൊല്ലപ്പെട്ടിരിന്നു. ഫിലിപ്പീന്‍സ് കേന്ദ്രീകരിച്ചു സ്ഥാപിതമായ 'കപ്പിൾസ് ഫോർ ക്രൈസ്'റ്റ് എന്ന കത്തോലിക്ക അത്മായ സംഘടനയാണ് ആൻസറിങ്ങ് ദി ക്രൈ ഓഫ് ദി പൂവർ ജീവകാരുണ്യ സംഘടനക്കു ചുക്കാന്‍ പിടിക്കുന്നത്.
Image: /content_image/News/News-2019-12-12-06:58:54.jpg
Keywords: ഒഡീഷ, കന്ധമാല്‍