Contents
Displaying 11531-11540 of 25158 results.
Content:
11850
Category: 1
Sub Category:
Heading: കെസിബിസിക്കു പുതിയ നേതൃത്വം: കര്‍ദ്ദിനാള്‍ ജോർജ് ആലഞ്ചേരി പ്രസിഡന്‍റ്
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായി സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരിയെ തെരഞ്ഞെടുത്തു. പാലാരിവട്ടം പിഓസിയില്‍ നടന്ന കെസിബിസി യോഗത്തിലാണ് തീരുമാനം. ആർച്ച് ബിഷപ്പ് സൂസപാക്യം സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് മാർ ജോർജ് ആലഞ്ചേരി എത്തുന്നത്. കോഴിക്കോട് രൂപതാധ്യക്ഷന്‍ ബിഷപ്പ് വർഗീസ് ചക്കാലക്കലാണ് വൈസ് പ്രസിഡന്‍റ്. ബത്തേരി മലങ്കര രൂപതാദ്ധ്യക്ഷന്‍ ജോസഫ് മാര്‍ തോമസിനെ ജനറല്‍ സെക്രട്ടറിയായും തെരെഞ്ഞെടുത്തിട്ടുണ്ട്.
Image: /content_image/News/News-2019-12-06-08:44:40.jpg
Keywords: കെസിബിസി

11851
Category: 10
Sub Category:
Heading: ഇറാഖി ക്രൈസ്തവ രക്തസാക്ഷിത്വത്തിന്റെ ബാക്കിപത്രം: വെടിയുണ്ടയേറ്റ കാസ ചര്‍ച്ചയാകുന്നു
Content: ക്വാരഖോഷ്: വടക്കന്‍ ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശ കാലത്ത് തീവ്രവാദികള്‍ ഉന്നം പരിശീലിക്കുന്നതിനായി ഉപയോഗിച്ചിരുന്ന കാസയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. രക്തസാക്ഷികള്‍ ചിന്തിയ രക്തത്തിന്റേയും, യേശു ക്രിസ്തുവിന്റെ ആത്യന്തിക വിജയത്തിന്റേയും സ്മരണ ഉണര്‍ത്തിക്കൊണ്ട് വെടിയുണ്ടക്ക് പോലും പൂര്‍ണ്ണമായും നശിപ്പിക്കുവാന്‍ കഴിയാത്ത ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് ഈ കാസ. ഇറാഖിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പട്ടണമായ ക്വാരഖോഷ് പിടിച്ചടക്കിയ തീവ്രവാദികള്‍ നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിച്ച് നശിപ്പിച്ച കൂട്ടത്തില്‍ ഈ കത്തോലിക്കാ ദേവാലയം ആക്രമിക്കുകയായിരിന്നു. തുടര്‍ന്നു ദേവാലയത്തിലെ കാസ തങ്ങളുടെ ലക്ഷ്യ പരിശീലനത്തിനായി ഉപയോഗിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ചര്‍ച്ച് ഇന്‍ നീഡാണ്(എ.സി.എന്‍) കാസ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. രണ്ടാഴ്ച മുന്‍പ് വാഷിംഗ്‌ടണ്‍ ഡി.സിയിലെ നാഷണല്‍ ഷ്രൈന്‍ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തില്‍ ഈ കാസയുമായി ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മ തന്നെ സംഘടിപ്പിച്ചു. മധ്യപൂര്‍വ്വേഷ്യന്‍ രക്തസാക്ഷികളുടെ ബാക്കിപത്രമായ കാസയെ ഏറെ ആദരവോടെയാണ് വണങ്ങിയത്. “എ നൈറ്റ് ഓഫ് വിറ്റ്‌നസ്” എന്ന ഈ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുത്തവര്‍ കാസയ്ക്കു മുന്നില്‍ മുട്ടിന്‍മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുകയും ചുംബിക്കുകയും ചെയ്തു. വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവരെ പ്രത്യേകം സ്മരിക്കുവാനും വിശ്വാസത്തിന്റെ പേരില്‍ ഇപ്പോഴും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുമുള്ള അവസരമായാണ് എല്ലാവരും ഇതിനെ നോക്കിക്കണ്ടത്. അതേസമയം വെടിയുണ്ടയേറ്റ് തുളവീണ കാസയുടെ ചിത്രം നൂറുകണക്കിനാളുകളാണ് നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2019-12-06-10:27:01.jpg
Keywords: സാക്ഷ്യ

11852
Category: 14
Sub Category:
Heading: അയര്‍ലണ്ടില്‍ മൂന്നു നൂറ്റാണ്ട് പഴക്കമുള്ള ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി
Content: ഡബ്ലിന്‍: ഐറിഷ് പുരാവസ്തുഗവേഷകര്‍ നടത്തിയ ഖനനത്തില്‍ മുന്നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കത്തോലിക്കാ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി. തലസ്ഥാന നഗരമായ ഡബ്ലിനിലെ താരാ സ്ട്രീറ്റില്‍ മുന്‍പ് അപ്പോളോ ഹൗസ് എന്നറിയപ്പെട്ടിരുന്ന പാര്‍പ്പിട സമുച്ചയമിരുന്നിടത്ത് പുതിയ ഓഫീസ് ബ്ലോക്ക് പണിയുന്നതിന്റെ മുന്നോടിയായി പുരാവസ്തുഗവേഷകര്‍ നടത്തിയ ഖനനത്തിലാണ് പതിനെട്ടാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന കത്തോലിക്കാ ദേവാലയത്തിന്റെ അടിത്തറയുടെ അവശേഷിപ്പുകള്‍ കണ്ടെത്തിയത്. കത്തോലിക്കാ വിശ്വാസം നിരോധിക്കപ്പെട്ടിരിന്ന കാലത്ത് നിര്‍മ്മിക്കപ്പെട്ട സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തിന്റെ അവശേഷിപ്പുകളാണെന്നാണ് ഫ്രാങ്ക് മൈലെസിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. 1709-നിര്‍മ്മിച്ച സെന്റ് ആന്‍ഡ്രൂസ് ഇടവക ദേവാലയത്തിന്റെ അടിത്തറയോടനുബന്ധിച്ച ഒരു കെട്ടിടം ചാപ്പലായി ഉപയോഗിച്ചിരിക്കാമെന്നും, ജോണ്‍ റോക്ക്യുവിന്റെ 1756-ലെ ഡബ്ലിന്റെ ഭൂപടത്തില്‍ ഇത് കാണിച്ചിട്ടുണ്ടെന്നും, മറ്റൊരു പുരാവസ്തു സംബന്ധിയായ റിപ്പോര്‍ട്ടില്‍ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും മൈലെസ് ചൂണ്ടിക്കാട്ടി. അക്കാലത്തെ ബ്രിട്ടീഷ് നിയമങ്ങള്‍ കത്തോലിക്കാ വിശ്വാസം നിയമവിരുദ്ധമാക്കിയെങ്കിലും ഇടവക ദേവാലയം ആയിരകണക്കിന് വിശ്വാസികളെ ആകര്‍ഷിക്കുകയും തഴച്ചുവളരുകയുമാണുണ്ടായത്. ഇടവക വളര്‍ന്നതിനെ തുടര്‍ന്ന്‍ 1811-ല്‍ ഈ ചാപ്പല്‍ പുതുക്കിപ്പണിയുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും, 1823-1852 കാലയളവില്‍ ഡബ്ലിന്റെ മെത്രാപ്പോലീത്തയായിരുന്ന ഫാ. ഡാനിയല്‍ മുറേ 1814-ല്‍ പുതിയ ചാപ്പലിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തിയെന്നും പുരാവസ്തു രേഖകളില്‍ പറയുന്നുണ്ട്. 1831 വരെ ദേവാലയ നിര്‍മ്മാണം മുന്നോട്ടു പോയെങ്കിലും, പുതുതായി വന്ന ഇടവക വികാരി ദേവാലയം മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പണിയുവാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന്‍ നിര്‍മ്മാണം മുടങ്ങുകയായിരുന്നു. രേഖപ്പെടുത്തിയിട്ടിട്ടുള്ള ചരിത്ര സ്മാരകമായതിനാല്‍ തങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് ഖനനം നടത്തിയതെന്നും മൈലെസ് പറയുന്നു. 1670-ലെ ചില അവശേഷിപ്പുകള്‍ കണ്ടെത്താമെന്ന് ഗവേഷകര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. 1960-ലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അവ നശിപ്പിക്കപ്പെട്ടിരിക്കാമെന്നാണ് സംഘത്തിന്റെ അനുമാനം. അതേസമയം പുരാവസ്തുഗവേഷണ നടപടികള്‍ പൂര്‍ത്തിയായതിനു ശേഷമായിരിക്കും പുതിയ ഓഫീസ് ബ്ലോക്കിന്റെ നിര്‍മ്മാണം ആരംഭിക്കുക.
Image: /content_image/News/News-2019-12-06-11:36:35.jpg
Keywords: ഐറിഷ്, അയര്‍

11853
Category: 1
Sub Category:
Heading: ചര്‍ച്ച് ആക്ട് നിയമത്തിന്റെ ആവശ്യമില്ലെന്നു സുപ്രീം കോടതി
Content: ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ ചര്‍ച്ച് ആക്ട് കൊണ്ടുവരാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റീസുമാരായ രോഹിന്‍ടണ്‍ നരിമാന്‍, എസ്. രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി. നിയമം നിര്‍മിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കാനാവില്ലെന്നും ദേശീയ തലത്തില്‍ ഇത്തരമൊരു നിയമത്തിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. നിലവില്‍ പല സംസ്ഥാനങ്ങളിലും ചര്‍ച്ച് ആക്ട് നിലവിലുണ്ടെന്നും കേരളത്തില്‍ ഇത്തരമൊരു നിയമം നിലവിലില്ലെന്നുമായിരുന്നു ഗൂഡല്ലൂര്‍ എം.ജെ. ചെറിയാന്‍ അടക്കമുള്ള ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, ദേശീയ തലത്തിലാണെങ്കിലും കേരളത്തിലാണെങ്കിലും നിയമം കൊണ്ടുവരണമെന്നു നിര്‍ദേശിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
Image: /content_image/India/India-2019-12-07-03:49:23.jpg
Keywords: ചര്‍ച്ച് ആക്

11854
Category: 18
Sub Category:
Heading: മലയാളി കന്യാസ്ത്രീക്ക് അന്തര്‍ദേശീയ മനുഷ്യാവകാശ പുരസ്‌കാരം
Content: ന്യൂഡല്‍ഹി: ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ 2019ലെ അന്തര്‍ദേശീയ മനുഷ്യാവകാശ പുരസ്‌കാരം സിസ്റ്റര്‍ ഡോ. റോസ് ടോമിന്. ഡിസംബര്‍ ഒന്‍പതിന് ഡല്‍ഹി ഇന്ത്യ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഗ്ലോബല്‍ ചെയര്‍മാന്‍ ആന്റണി രാജു അറിയിച്ചു.
Image: /content_image/India/India-2019-12-07-04:05:51.jpg
Keywords: കന്യാസ്ത്രീ

11855
Category: 13
Sub Category:
Heading: 'പരസ്പരം സ്നേഹിക്കാൻ യേശു പ്രചോദനം നൽകുന്നു': ക്രിസ്തുമസ് ട്രീ ഉദ്ഘാടന ചടങ്ങിൽ ട്രംപ്
Content: വാഷിംഗ്ടണ്‍ ഡിസി: ഔദാര്യ മനോഭാവത്തോടും കൃപയോടും നിറഞ്ഞ ഹൃദയവുമായി പരസ്പരം സ്നേഹിക്കാൻ യേശുക്രിസ്തു പ്രചോദനം നൽകുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിന് സമീപം സംഘടിപ്പിക്കപ്പെട്ട ക്രിസ്തുമസ് ട്രീ ദീപം തെളിയിക്കൽ ചടങ്ങിൽ പങ്കെടുത്തു സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. എല്ലാ മനുഷ്യരും ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാണെന്ന നിത്യമായ യാഥാർത്ഥ്യം ക്രിസ്തുമസ് നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. "രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ്, കിഴക്ക് മിഴിവുള്ള ഒരു നക്ഷത്രം ഉദിച്ചു. അതിനെ ബഹുദൂരം പിന്തുടര്‍ന്ന ജ്ഞാനികൾ നക്ഷത്രം നിലയുറപ്പിച്ച ബെത്ലഹേമിൽ തിരുകുടുംബം സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെത്തി. ബൈബിൾ പറയുന്നതുപോലെ, ജ്ഞാനികൾ കുഞ്ഞിനെ അവന്റെ അമ്മയായ മറിയത്തോടൊപ്പം കണ്ടു, കുമ്പിട്ടു വീണു അവനെ ആരാധിച്ചു". ട്രംപ് ക്രിസ്തുമസിന്റെ ചരിത്രം ഒരിക്കല്‍ കൂടി സ്മരിച്ചു. എല്ലാ മനുഷ്യരും അദ്ദേഹത്തിൻറെ പ്രിയപ്പെട്ട മക്കളാണെന്ന നിത്യമായ യാഥാർത്ഥ്യം ക്രിസ്തുമസ് നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്നും ദൈവം ഏവരെയും അനുഗ്രഹിക്കട്ടെയെന്ന ആശംസയോടെയുമാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.

ക്രിസ്തുമസ് ട്രീ വിളക്കുകൾ തെളിയിക്കാൻ ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപും ഉണ്ടായിരുന്നു. "ഓ ക്രിസ്തുമസ് ട്രീ" എന്ന പാട്ടിന്റെ അകമ്പടിയോടു കൂടിയാണ് ട്രംപ് വേദിയിൽ കയറിയത്. പങ്കെടുക്കാനെത്തിയവർക്ക് താനും ഭാര്യയും ക്രിസ്തുമസ് ആശംസകള്‍ നേരുന്നുവെന്ന് പറഞ്ഞതിനു ശേഷമാണ് അദ്ദേഹം ക്രിസ്മസ് ട്രീ വിളക്കുകൾ തെളിയിച്ചത്. 1923ൽ കാൽവിൻ കൂളിഡ്ജ് എന്ന മുൻ അമേരിക്കൻ പ്രസിഡന്റാണ് ക്രിസ്തുമസ് ട്രീ വിളക്ക് തെളിയിക്കൽ ചടങ്ങിന് ആരംഭം കുറിച്ചത്. അധികാരത്തിലേറിയതിന് ശേഷം താന്‍ പങ്കെടുത്ത ഓരോ ക്രിസ്തുമസ് ചടങ്ങിലും ലോക രക്ഷകന്റെ ജനനത്തെ കുറിച്ച് ട്രംപ് പ്രത്യേക പരാമര്‍ശം നടത്താറുണ്ടെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-12-07-04:49:40.jpg
Keywords: ക്രിസ്തുമ, ട്രംപ

11856
Category: 9
Sub Category:
Heading: ലോക സുവിശേഷവത്ക്കരണത്തിന് പുത്തൻ ചുവടുവയ്‌പ്പുമായി ഫാ. സോജി ഓലിക്കൽ നയിക്കുന്ന ഡിസംബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 14ന്
Content: ബർമിങ്ഹാം: രണ്ടായിരത്തിപത്തൊൻപത്തിലെ അവസാന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 14 ന് പതിവുപോലെ ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. രണ്ടായിരത്തി ഇരുപതിൽ ലോകസുവിശേഷവത്ക്കരണത്തിന് പുതിയ മാർഗവും ദിശാബോധവും ലക്ഷ്യമാക്കിയുള്ള സെഹിയോൻ, അഭിഷേകാഗ്നി മിനിസ്ട്രികളുടെ പരിശുദ്ധാത്മ കൃപയാലുള്ള ജൈത്രയാത്രയുടെ ഒരുക്കവും തുടക്കവുമായിക്കൊണ്ടാണ് റവ. ഫാ. സോജി ഓലിക്കൽ നയിക്കുന്ന ഡിസംബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഇത്തവണ ബർമിംഗ്ഹാമിൽ 14ന് നടക്കുക. ആഴമാർന്ന ദൈവികസ്നേഹത്തിന്റെ മാധുര്യം പ്രവർത്തിയിലൂടെ പ്രതിഫലേച്ഛയില്ലാതെ ഏവരിലേക്കും പകരുന്ന സെഹിയോൻ യുകെ ഡയറക്ടർ സോജിയച്ചൻ കൺവെൻഷൻ നയിക്കും. ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് അനുഗ്രഹ സാന്നിധ്യമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ ഇത്തവണയും കൺവെൻഷനിൽ പങ്കെടുക്കും. സെഹിയോൻ, അഭിഷേകാഗ്നി മിനിസ്ട്രി യിലെ പ്രമുഖ വചന പ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ ഇത്തവണ സോജിയച്ചനൊപ്പം കൺവെൻഷൻ നയിക്കും. സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ, മധ്യസ്ഥ പ്രാർത്ഥനാ കൂട്ടായ്മകളുടെയും ആസ്റ്റൺ നിത്യാരാധനാകേന്ദ്രത്തിന്റെയും നേതൃത്വവുമായ സിസ്‌റ്റർ ഡോ. മീനയും ഇത്തവണ വചനവേദിയിലെത്തും. കത്തോലിക്കാ സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കുമായും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. ക്രിസ്മസിനൊരുക്കമായുള്ള ലിറ്റിൽ ഇവാഞ്ചലിസ്റ്റ് മാഗസിന്റെ പുതിയ ലക്കം ഇത്തവണ ലഭ്യമാണ്. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും ഡിസംബർ 14 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്: }# Bethel Convention Centre
Kelvin way
West Bromwich
Birmingham
B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ 07506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ബിജു അബ്രഹാം- 07859890267
ജോബി ഫ്രാൻസിസ് 07588 809478.
Image: /content_image/Events/Events-2019-12-07-06:05:25.jpg
Keywords: രണ്ടാം ശനിയാഴ്ച്ച

11857
Category: 18
Sub Category:
Heading: ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍ വേണം: കെസിബിസി
Content: കൊച്ചി: കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും വ്യാപാരരംഗത്തെ മാന്ദ്യവും തീരദേശവാസികളുടെ പിന്നോക്കാവസ്ഥയും പരിഗണിച്ച്, ക്രൈസ്തവ സമുദായത്തിന്റെ സാന്പത്തിക പിന്നോക്കാവസ്ഥ സമഗ്രമായി പഠിച്ചു പരിഹാരം നിര്‍ദേശിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കമ്മീഷനുകളെ നിയമിക്കണമെന്നു കെസിബിസി ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി ഇപ്പോള്‍ നടപ്പാക്കുന്ന പദ്ധതികള്‍ തീര്‍ത്തും ഏകപക്ഷീയവും സാമൂഹ്യനീതിക്കു വിരുദ്ധവുമായി നടപ്പിലാക്കുന്നത് അപലപനീയമാണ്. ന്യൂനപക്ഷ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തു വലിയ സാമൂഹിക അസന്തുലിതാവസ്ഥയുണ്ടാക്കുന്നുവെന്ന ആരോപണം തീര്‍ത്തും അവഗണിക്കാവുന്നതല്ല. ദുര്‍ബലര്‍ അവഗണിക്കപ്പെടുക മാത്രമല്ല, കൂടുതല്‍ ഞെരുക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ആ രംഗത്തു നിലവിലുള്ളതെന്നു കണ്ണുതുറന്നു കാണാന്‍ ഭരണാധികാരികള്‍ തയാറാവുകയും തിരുത്തുകയും ചെയ്യണം. കത്തോലിക്കാസഭയിലെ സന്യസ്തരെയും പുരോഹിതരെയും അവഹേളിക്കുന്ന രീതിയില്‍ വന്‍തുക മുടക്കി സഭാവിരുദ്ധരും വര്‍ഗീയ ശക്തികളും നടത്തിക്കൊണ്ടിരിക്കുന്ന കുത്സിതമായ പ്രചാരണങ്ങളിലും പരിപാടികളിലും വേദനയുണ്ടെന്നും പ്രസ്താവനയില്‍ കുറിച്ചു. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. മുഖ്യധാരാ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും സമൂഹത്തോടുള്ള പ്രതിബദ്ധത മറന്നു നിക്ഷിപ്ത താല്പര്യക്കാരുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുന്നതു സാമാന്യനീതിയുടെ നിഷേധമാണെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. കലാലയ രാഷ്ട്രീയം നടപ്പാക്കാനായി നിയമസഭ പരിഗണിക്കാനിരിക്കുന്ന ബില്‍ കലാലയങ്ങളെ വീണ്ടും കലാപകേന്ദ്രങ്ങളാക്കുമെന്ന ആശങ്കയുണ്ട്. രാഷ്ട്രീയം അനുദിനം അക്രമാസക്തവും പ്രതിലോമകരവുമായി മാറുന്ന സമീപകാലത്തു കലാലയങ്ങളെ കലാപ രാഷ്ട്രീയത്തിന്റെ പഠനക്കളരികളാക്കാനുള്ള ശ്രമം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നതു ശുഭോദര്‍ക്കമല്ല. ജനാധിപത്യ സംവിധാനത്തിലെ രാഷ്ട്രീയ പരിശീലനത്തിന്റെ ആവശ്യകത അംഗീകരിക്കുന്‌പോള്‍ത്തന്നെ ഈ ബില്ലിന്റെ ലക്ഷ്യങ്ങളെക്കുറിച്ചു നിഷ്പക്ഷമതികള്‍ക്ക് ആശങ്കയുണ്ട്. കൂപ്പുകുത്തുന്ന പഠനനിലവാരം മറച്ചുവച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള മാര്‍ക്കുദാനത്തിലൂടെയും അനധികൃത ഇടപെടലുകളിലൂടെയും വിദ്യാര്‍ഥികളെ ജയിപ്പിച്ചെടുക്കുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ കലാലയങ്ങളെ കലാപഭൂമിയാക്കുന്ന വിദ്യാര്‍ഥിരാഷ്ട്രീയം നിയമാനുസൃതമാക്കണം എന്ന വാദം യുക്തിരഹിതമാണ്. പ്രിന്‍സിപ്പല്‍മാരുടെ അധികാരവും മാനേജുമെന്റുകളുടെ അവകാശങ്ങളും കവര്‍ന്നെടുക്കാനുള്ള നീക്കം ഇപ്പോഴുള്ള പഠനാന്തരീക്ഷവും പഠനനിലവാരവും കുട്ടികളുടെ ഭാവിയും തകര്‍ക്കുന്നതിനേ ഉപകരിക്കൂ എന്നു കെസിബിസി ആശങ്കപ്പെടുന്നു. 2016 മുതല്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളായി നിയമനാംഗീകാരം കിട്ടാതെ സ്‌കൂളുകളില്‍ ജോലിചെയ്യുന്ന അധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണം. 2013-14 വര്‍ഷങ്ങളില്‍ കോളജുകളില്‍ അനുവദിച്ച പുതിയ കോഴ്‌സുകള്‍ക്കും 2014-15 വര്‍ഷം അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും തസ്തിക നിര്‍ണയം നടത്തി അധ്യാപകരെ നിയമിക്കാനുള്ള സത്വര നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. ക്രൈസ്തവ വിശ്വാസികള്‍ ആരാധനയ്ക്കും മതപഠനത്തിനുമായി പരമ്പരാഗതമായി വിനിയോഗിക്കുന്ന ഞായറാഴ്ചകളില്‍ തുടര്‍ച്ചയായി കുട്ടികളുടെ മത്സരങ്ങളും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വിവിധങ്ങളായ പരിശീലനങ്ങളും നടത്താനുള്ള ഉദ്യോഗസ്ഥ നിലപാടുകള്‍ ഈ അടുത്തകാലത്തു വര്‍ധിച്ചുവരുന്നതില്‍ ഉത്കണ്ഠയുണ്ട്. യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സഭയില്‍ നടക്കുന്ന സംഭാഷണങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. പ്രശ്‌നങ്ങള്‍ സഭയ്ക്കുള്ളില്‍ പരിഹരിക്കാമെന്ന ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട് നിഷേധാത്മകമായല്ല, ക്രിയാത്മകമായാണു കാണുന്നത്. ഇരു വിഭാഗങ്ങളും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്ക്ക്പ പരിഹാരമുണ്ടാക്കാമെന്നതു സ്വീകാര്യമാണ്. ക്രൈസ്തവ സാഹോദര്യം അടിസ്ഥാനമാക്കി സഭകള്‍ പരസ്പരം സംവാദങ്ങള്‍ നടത്തിവരുന്നതു പതിവാണ്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ നിലവിലുള്ള തര്‍ക്കങ്ങളും പ്രശ്‌നങ്ങളും രമ്യമായും ക്രിസ്തീയമായും പരിഹരിക്കാന്‍ പ്രാര്‍ഥനാപൂര്‍വകമായ ശ്രമം തുടരണം. സമാധാനപൂര്‍ണമായ പരിഹാരത്തിനും സഹവര്‍ത്തിത്വത്തിനുംവേണ്ടി കെസിബിസി തുടര്‍ന്നും പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യും. സഭകളില്‍ സമാധാനവും രമ്യതയും സ്‌നേഹവും പുലരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ലോക്സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപലപനീയമാണ്. ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള അവഗണനയും വിവേചനവുമായി ഈ നീക്കത്തെ കെസിബിസി വിലയിരുത്തുന്നു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ്, കെസിബിസി മീഡിയ കമ്മീഷന്റെ പുതിയ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2019-12-07-06:34:02.jpg

11858
Category: 18
Sub Category:
Heading: ലത്തീന്‍ ആരാധനാക്രമത്തിലെ പുതുതായി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ പുറത്തിറക്കി
Content: കൊച്ചി: ലത്തീന്‍ ആരാധനാക്രമത്തിലെ പാട്ടുകുര്‍ബാനയുടെ പുതുതായി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ പിഒസിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. കേരള ലാറ്റിന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന് കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്. ബിഷപ്പുമാരായ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. പോള്‍ ആന്റണി മുല്ലശേരി, ഡോ ക്രിസ്തുദാസ് ആർ, സമുദായ വ്യക്താവ് ഷാജി ജോര്‍ജ്, സംഗീതസംവിധായകരായ ബേണി ഇഗേന്ഷ്യസ്, രാജന്‍, ആന്റണി, ജോണി, ജോണ്‍സണ്‍, പയസ്, അരുണ്‍, സാംജി, ഗായകന്‍ കെസ്റ്റര്‍, ആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, ഫാ. ടിജോ കോലോത്തുംവീട്ടില്‍, ഫാ. തോമസ്തറയില്‍, ഫാ. ഷാജ്കുമാര്‍, ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ എന്നിവര്‍ സംബന്ധിച്ചു.
Image: /content_image/India/India-2019-12-07-06:42:27.jpg
Keywords: ലാറ്റിന്‍, ലത്തീ

11859
Category: 1
Sub Category:
Heading: മക്കിയാട് ബനഡിക്ടൈന്‍ സന്യാസ സമൂഹത്തിനെതിരെ വ്യാജ പ്രചരണം: വിശദീകരണ കുറിപ്പുമായി സുപ്പീരിയര്‍
Content: കല്‍പ്പറ്റ: വയനാട് മക്കിയാട് ബനഡിക്ടൈന്‍ സന്ന്യാസഭാംഗമായിരുന്ന ദീപ ജോസഫുമായി (ബിന്ദു ജോസഫ് കല്ലറക്കല്‍) ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സുപ്പീരിയറുടെ പ്രസ്താവന. മക്കിയാട് സ്കൊളാസ്റ്റിക്കാ കോണ്‍വെന്‍റ് സുപ്പീരിയര്‍ സിസ്റ്റര്‍ ട്രീസാ തോമസാണ് സത്യത്തെ വളച്ചൊടിച്ചു പ്രചരണം നടത്തുന്ന പശ്ചാത്തലത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ജോലി ചെയ്ത് വന്നിരുന്ന മകളെ മഠം അധികൃതര്‍ മാനസിക രോഗിയാക്കി പീഢിപ്പിക്കുന്നതായാണ് ദീപയുടെ മാതാപിതാക്കള്‍ ആരോപിച്ചിരിന്നത്. എന്നാല്‍ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലായെന്ന് സിസ്റ്റര്‍ ട്രീസ തോമസ് അക്കമിട്ട് മറുപടി നല്‍കുന്നു. #{red->none->b-> സന്ന്യാസസമൂഹം നല്കുന്ന വിശദീകരണത്തിന്റെ പൂര്‍ണ്ണ രൂപം താഴെ }# 1998 ജൂലൈ 1-ന് മക്കിയാടുള്ള സ്കൊളാസ്റ്റിക്ക കോണ്‍വെന്‍റില്‍ ചേര്‍ന്ന ദീപ ജോസഫ് (ബിന്ദു) 2002 മാര്‍ച്ച് 31-ന് ബാംഗ്ലൂര്‍ വെച്ച് സന്യാസസഭയില്‍ പ്രഥമവ്രതവാഗ്ദാനവും 2007 നവംബര്‍ 10-ന് ഇംഗ്ലണ്ടില്‍ വച്ച് നിത്യവ്രതവാഗ്ദാനവും ചെയ്ത വ്യക്തിയാണ്. 2008 ജൂണില്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ദീപ വീണ്ടും സ്വന്തം അഭ്യര്‍ത്ഥനപ്രകാരം 2008-ല്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയി. 2011-ല്‍ ഒരു വര്‍ഷത്തേക്ക് മഠത്തില്‍ നിന്ന് മാറി സന്യാസജീവിതത്തെക്കുറിച്ച് പുനരാലോചിക്കാന്‍ അവസരം നല്കണമെന്ന് മദര്‍ ജനറലിനോട് അഭ്യര്‍ത്ഥിക്കുകയും അവര്‍ അത് അനുവദിക്കുകയും ചെയ്തു. ഒരു വര്‍ഷത്തോളം സന്യാസജീവിതത്തില്‍ നിന്ന് വിട്ടുനിന്ന ശേഷം 2012 ഓഗസ്റ്റില്‍ തനിക്ക് സന്യാസജീവിതത്തില്‍ നിന്ന് പൂര്‍ണമായും വിടുതല്‍ നല്കണമെന്ന് ദീപ മദര്‍ ജനറലിനോട് കത്ത് മുഖാന്തിരം ആവശ്യപ്പെടുകയും നിയമപ്രകാരം മദര്‍ ജനറലിന്‍റെ ആവശ്യപ്രകാരം അതേമാസം തന്നെ ക്ലിഫ്റ്റണ്‍ രൂപതാ മെത്രാന്‍ ദീപ ചെയ്തിരുന്ന നിത്യവ്രതങ്ങളില്‍ നിന്ന് അവര്‍ക്ക് ഒഴിവുനല്കുകയും ചെയ്തു. സന്യാസജീവിതം ഉപേക്ഷിച്ചശേഷവും 2012 മുതല്‍ 2017 വരെ താന്‍ അംഗമായിരുന്ന അതേ സന്യാസസഭയുടെ സ്ഥാപനത്തില്‍ത്തന്നെയാണ് ദീപ ജോലി ചെയ്യുകയും താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നത്. 2017-ല്‍ തനിക്ക് അവിടെ നിന്ന് മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും പലവിധത്തില്‍ സഹായിക്കാന്‍ സന്യാസസമൂഹം ഒരുക്കമായിരുന്നുവെങ്കിലും ദീപ തന്നെ അത് നിഷേധിക്കുകയാണുണ്ടായത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദീപയുടെ കുടുംബം സന്യാസസമൂഹത്തിനെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. പത്രവാര്‍ത്തയിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിക്കപ്പെടുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു: 1. നിത്യവ്രതവാഗ്ദാനത്തിന് ശേഷം തിരിച്ച് വയനാട്ടിലെ മക്കിയാട് സന്യാസസമൂഹത്തിലേക്ക് തന്നെ മടങ്ങിയെത്തിയ ദീപ വീണ്ടും ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകുന്നത് സ്വന്തം ഇഷ്ടത്താലും അഭ്യര്‍ത്ഥനയാലുമാണ്. 2008 ജൂലൈ 18-ന് ഇംഗ്ലണ്ടിലുള്ള സന്യാസസമൂഹത്തിന്‍റെ മദര്‍ ജനറലിനയച്ച കത്തില്‍ ദീപ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: "I want to come back to England. I want to work with residents. Here I was offered many things - to teach children, singing etc. I am doing all this but find no happiness in them. I am not happy here. I want to come back there. I tried my best, I could not be happy. I was so happy in England''. കത്തിലെ ഈ വരികളിലെ ഗൗരവം മനസ്സിലാക്കിയാണ് വീണ്ടും ദീപയെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകുന്നത്. ഇംഗ്ലണ്ടില്‍ താന്‍ സന്തോഷവതിയായിരുന്നുവെന്നും തനിക്ക് വീണ്ടും അവിടേക്ക് മടങ്ങിവരണമെന്നുമാണ് ദീപ ആവശ്യപ്പെട്ടിരുന്നത്. അതിനര്‍ത്ഥം മക്കിയാട് തന്‍റെ ജീവിതം ദുരിതപൂര്‍ണമായിരുന്നുവെന്നല്ല താനും. മക്കിയാട് തനിക്കുണ്ടായിരുന്ന പ്രശ്നം അതേ കത്തില്‍ത്തന്നെ അവര്‍ എഴുതിയിട്ടുണ്ട്: ""If I stay here I cannot be myself. I am a worry to my family now. For they think I am not alright in the convent. I do want to stay away from here.'' താന്‍ മഠത്തില്‍ സന്തോഷവതിയല്ലെന്ന് തന്‍റെ കുടുംബം കരുതുന്നതിനാലാണ് മക്കിയാട് നിന്ന് തനിക്ക് മാറ്റം തരണമെന്ന് അവര്‍ ആവശ്യപ്പെടുന്നത്. സമാനമായ അതേ ആരോപണം തന്നെയാണ് കുടുംബം ഇപ്പോഴും ഉയര്‍ത്തുന്നത് എന്നത് അതിശയകരമാണ്. 2. ദീപ ഇംഗ്ലണ്ടില്‍വച്ചുതന്നെ അവിടെയുള്ള വിദഗ്ദഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനോടുകൂടെ വിഷാദരോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. തനിക്ക് എന്തിനാണ് മരുന്ന് വേണ്ടതെന്നും തന്‍റെ അവസ്ഥ എന്താണെന്നും അറിയാവുന്ന ദീപ കൃത്യമായും നിയന്ത്രിതമായും തന്‍റെ മരുന്നുകള്‍ കഴിച്ചുകൊണ്ടാണിരുന്നത്. എന്നാല്‍ 2008-ല്‍ മക്കിയാട് മടങ്ങിയെത്തിയപ്പോള്‍ വീട്ടുകാരാണ് ഈ മരുന്ന് ആവശ്യമില്ലെന്ന തീരുമാനമെടുത്ത് മരുന്ന് നല്കുന്നത് നിര്‍ത്തിവെച്ചത്. വീട്ടുകാര്‍ ആവശ്യപ്പെട്ട പ്രകാരം മക്കിയാട് മഠത്തിലെ സുപ്പീരിയര്‍ സിസ്റ്റര്‍ മരുന്ന് നല്കുന്നത് നിര്‍ത്തിയത് തന്നെ ദോഷകരമായി ബാധിക്കുന്നുവെന്നും മദര്‍ ജനറലിനയക്കുന്ന കത്തില്‍ ദീപ വ്യക്തമാക്കുന്നുണ്ട്: "They (family) came over to the convent and discussed the matter with Sr. (the then Superior) and decided not to give me tabs, for they thought it is not necessary for me to take tabs. I became ill and I explained the need of taking tabs, but Sr (the then superior) is keeping them and giving me 1/2 tab each day.'' ദീപയുടെ തന്നെ വാക്കുകളില്‍ നിന്നും വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പേ സ്വന്തം തീരുമാനപ്രകാരം തന്‍റെ രോഗത്തെക്കുറിച്ച് ബോദ്ധ്യപ്പെട്ട് മരുന്ന് കഴിക്കുന്ന വ്യക്തിയാണ് അവര്‍ എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. 3. കോണ്‍ഗ്രിഗേഷനില്‍ നിന്നു പുറത്താക്കിയെന്ന ആരോപണവും തികച്ചും അടിസ്ഥാനരഹിതമാണ്. അഭ്യര്‍ത്ഥനപ്രകാരം 2008-ല്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ച് പോയ ദീപ 2011-ല്‍ തനിക്ക് തന്‍റെ സന്യാസജീവിതത്തേക്കുറിച്ച് പുനരാലോചിക്കാന്‍ ഒരു വര്‍ഷം സമയം നല്കണമെന്ന് ആവശ്യപ്പെടുകയും അത് അനുവദിക്കുകയും ചെയ്തു (exclaustration). തുടര്‍ന്ന് ഒരു വര്‍ഷത്തെ ആലോചനക്ക് ശേഷം 2012 ഓഗസ്റ്റ് 2-ന് സന്യാസസമൂഹത്തിന്‍റെ ജനറാളിന് അയച്ച കത്തില്‍ തനിക്ക് സന്ന്യാസസമൂഹത്തില്‍ നിന്ന് വിടുതല്‍ നല്കണമെന്ന് ദീപ തന്നെയാണ് ആവശ്യപ്പെട്ടിരുന്നത്: "I would like to thank you for all your support and prayers while I was on exclaustration! Now I have come to a conclusion. May I ask you to allow me the dispensation from my vows, as a religious sister.'' നിയമപരമായിത്തന്നെ തനിക്ക് സന്യാസജീവിതത്തില്‍ നിന്ന് ഒഴിവുനല്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഈ കത്തിലും താന്‍ ആലോചനക്കായി മാറിനിന്ന കാലത്ത് തനിക്ക് സന്യാസസമൂഹം ചെയ്തു തന്ന സഹായങ്ങള്‍ക്ക് ദീപ നന്ദി പറയുന്നുണ്ട്. കത്തിലൂടെയുള്ള അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് സന്യാസസമൂഹത്തിന്‍റെ നിയമപ്രകാരം ക്ലിഫ്റ്റണ്‍ രൂപതാമെത്രാന്‍ ദീപക്ക് താനെടുത്തിരുന്ന വ്രതങ്ങളില്‍ നിന്ന് ഒഴിവു നല്കിക്കൊണ്ട് കത്ത് നല്കി. അതിന്‍പ്രകാരം ദീപ അംഗീകരിച്ചാല്‍ മാത്രമേ ഈ ഒഴിവ് വാസ്തവമാവുകയുമുള്ളു:""The indult will come into effect when it is communicated to the petitioner, unless it is rejected by her when she is notified of it.'' ഈ കത്ത് ദീപ കൈപ്പറ്റുകയും വ്രതവാഗ്ദാനത്തില്‍ നിന്നുള്ള ഒഴിവ് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാല്‍ത്തന്നെ ദീപയെ മഠത്തില്‍ നിന്ന് പുറത്താക്കിയെന്ന ആരോപണം തികച്ചും വ്യാജമാണ്. 4. ദീപ ഇപ്പോള്‍ ആരും ആശ്രയമില്ലാതെ വീട്ടുതടങ്കലിലെന്ന പോലെ ഇംഗ്ലണ്ടില്‍ ഒറ്റക്ക് താമസിക്കുകയാണ് എന്ന പ്രചാരണവും പൂര്‍ണമായും തെറ്റാണ്. മഠത്തില്‍ നിന്ന് അനുവാദപ്രകാരം സന്യാസജീവിതം ഉപേക്ഷിച്ച ശേഷവും അഞ്ച് വര്‍ഷത്തോളം അവരുടെ ഫ്ളാറ്റില്‍ത്തന്നെ താമസിച്ച് അവരുടെ സ്ഥാപനത്തില്‍ത്തന്നെയാണ് ദീപ ജോലി ചെയ്തിരുന്നത്. പിന്നീട് 2017-ല്‍ നിര്‍ബന്ധബുദ്ധ്യാ അവിടെനിന്ന് മാറുകയായിരുന്നു. മാറുന്ന അവസരത്തില്‍ സ്വന്തം ഫ്ളാറ്റിലേക്കാണ് ദീപ പോയത്. അപ്പോഴും മറ്റൊരിടത്ത് ജോലിക്കുള്ള ഓഫര്‍ സന്യാസസമൂഹം നല്കിയിരുന്നു. എന്നാല്‍ എല്ലാ സഹായങ്ങളും നിരാകരിച്ച ദീപ തന്‍റെ ഫ്ളാറ്റിലേക്ക് താമസം മാറ്റി. അവിടെ താമസിക്കുമ്പോഴും എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് അന്വേഷിച്ച് സിസ്റ്റേഴ്സ് ചെല്ലുമായിരുന്നെങ്കിലും ദീപ തന്നെ അത്തരം സന്ദര്‍ശനങ്ങള്‍ നിരുത്സാഹപ്പെടുത്തി. പിന്നീട് അടുത്ത നാളുകളില്‍ ദീപയുടെ വീട്ടില്‍ നിന്ന് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെയുള്ള പരാതികള്‍ ലഭിച്ചപ്പോള്‍ വീണ്ടും സന്ന്യാസസഭയുടെ പ്രതിനിധികളും ആശുപത്രിയില്‍ നിന്നുള്ളവരും ദീപയെ സന്ദര്‍ശിച്ചുവെങ്കിലും താന്‍ സന്തുഷ്ടയാണെന്നും തനിക്ക് യാതൊരുവിധ സഹായവും ആവശ്യമില്ലെന്നുമുള്ള ഉത്തരമാണ് ദീപയുടെ ഭാഗത്ത് നിന്നുണ്ടായത്. ദീപ വീട്ടു തടങ്കലിലാണെന്നതും ദാരിദ്ര്യത്തിലാണ് കഴിയുന്നതുമെന്നുമുള്ള ആരോപണങ്ങളും തെറ്റാണ്. ദീപ ഇപ്പോള്‍ സ്വന്തം ഫ്ളാറ്റില്‍ താമസിക്കുകയും ഇംഗ്ലണ്ടില്‍ പൗരത്വമുള്ള വ്യക്തിക്ക് ലഭിക്കുന്ന ഗവണ്‍മെന്‍റ് ആനുകൂല്യങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അവരെ ഫോണില്‍ ബന്ധപ്പെടാനും സംസാരിക്കാനും ഏതൊരു വ്യക്തിക്കും എപ്പോഴും സാധിക്കുന്നതുമാണ്. 5. ദീപ സന്യാസസമൂഹത്തില്‍ നിന്ന് പോയതിനുശേഷം ഇംഗ്ലണ്ടില്‍ നിന്ന് രണ്ടുതവണ വീട്ടില്‍ വന്നിട്ടുണ്ട്. വീട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. കൂടാതെ ദീപയുടെ മൂത്ത സഹോദരന്‍ വിജു ഇംഗ്ലണ്ടില്‍ വരികയും ദീപയുടെ രോഗാവസ്ഥയും ജീവിതസാഹചര്യങ്ങളും മനസ്സിലാക്കുകയും ചെയ്തിട്ടുള്ളതുമാണ്. ദീപ തന്‍റെ ജീവിതാന്തസ്സ് മാറിയ വിവരം വീട്ടില്‍ അറിഞ്ഞിട്ടുണ്ട്. വാസ്തവങ്ങള്‍ ഇതൊക്കെയായിരിക്കേ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നാടുകടത്തി പീഡിപ്പിച്ച് മാനസികരോഗിയാക്കി എന്ന മട്ടില്‍ വാര്‍ത്താമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തികച്ചും അപലപനീയമാണ്. മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും അതാതുകാലത്തെ രേഖകളായിത്തന്നെ സൂക്ഷിച്ചിരിക്കുന്ന വസ്തുതകളാണ്. ആ തെളിവുകളൊന്നും തന്നെ കള്ളം പറയുകയുമില്ലല്ലോ. സ്വയം ഇംഗ്ലണ്ടില്‍ പൗരത്വം സ്വീകരിക്കുകയും സ്വന്തം ഇഷ്ടപ്രകാരം സന്യാസസമൂഹം ഉപേക്ഷിക്കുകയും ചെയ്ത് ഇംഗ്ലണ്ടില്‍ താമസമാക്കിയിരിക്കുന്ന ഒരു വ്യക്തിയുടെ കാര്യത്തിലാണ് വയനാട്ടിലുള്ള സന്യാസസമൂഹം പഴികേള്‍ക്കേണ്ടിവരുന്നത്. വളരെ മോശമായ ഭാഷയില്‍ വാട്സാപ്പ് വഴിയായി ടെക്സ്റ്റ് മെസേജുകളും വോയിസ് മെസേജുകളും കത്തുകളും മക്കിയാട് സ്കൊളാസ്റ്റിക്ക കോണ്‍വെന്‍റിലെ സിസ്റ്റേഴ്സിനും മേലധികാരികള്‍ക്കും ദീപയുടെ ഇളയ സഹോദരന്‍ അയച്ചുകൊണ്ടിരിക്കുന്നു. ദീപ സന്യാസജീവിതം ഉപേക്ഷിച്ച് അഞ്ച് വര്‍ഷത്തോളം ജോലി ചെയ്ത് വീട്ടിലേക്ക് പണം അയച്ചുകൊണ്ടിരുന്നപ്പോള്‍ യാതൊരുവിധ ആക്ഷേപങ്ങളുമില്ലാതിരുന്നവര്‍ ദീപ ജോലി ഉപേക്ഷിക്കുകയും ഗവണ്‍മെന്‍റ് ആനുകൂല്യങ്ങള്‍ സ്വീകരിച്ച് ജീവിക്കുകയും ചെയ്യുന്നതിനാല്‍ വീട്ടിലേക്ക് പണം അയക്കാതിരിക്കുന്ന ഒരു സാഹചര്യം രൂപപ്പെട്ടപ്പോള്‍ മാത്രം ഈ വിഷയത്തില്‍ അതീവതാത്പര്യം കാണിക്കുന്നതും ആക്ഷേപങ്ങളുന്നയിക്കുന്നതും അതിനാല്‍ത്തന്നെ ആക്ഷേപകരുടെ ഉദ്ദേശം വ്യക്തമാക്കുന്നതാണ്. മാത്രവുമല്ല, സന്ന്യാസസമൂഹവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ അഞ്ചുകോടി ഇന്ത്യന്‍ രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നതും ഇതിന് പിന്നിലെ സാമ്പത്തികലക്ഷ്യത്തെ വെളിപ്പെടുത്തുന്നു. കുളം കലക്കി മീന്‍പിടിക്കാനുള്ള ശ്രമങ്ങള്‍ ഈ കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങള്‍ക്ക് പിന്നിലുണ്ടോയെന്ന് ന്യായമായും സംശയിക്കാവുന്നതുമാണ്. ആയതിനാല്‍ വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമായ ഇത്തരം പ്രചരണങ്ങളില്‍ നിന്ന് തത്പരകക്ഷികള്‍ നിരുപാധികം പിന്മാറേണ്ടതാണ് എന്ന് അറിയിക്കുന്നു. #{black->none->b->സി. ട്രീസാ തോമസ് (സുപ്പീരിയര്‍), സ്കൊളാസ്റ്റിക്കാ കോണ്‍വെന്‍റ്, മക്കിയാട് }#
Image: /content_image/News/News-2019-12-07-07:35:18.jpg
Keywords: വ്യാജ