Contents
Displaying 11601-11610 of 25158 results.
Content:
11920
Category: 10
Sub Category:
Heading: ഇംപീച്ച്മെന്റ് ശ്രമങ്ങൾക്കിടയിൽ ട്രംപിന് വേണ്ടി ക്രൈസ്തവ നേതാക്കളുടെ പ്രാർത്ഥന
Content: വാഷിംഗ്ടണ്‍ ഡിസി: ഡെമോക്രാറ്റിക് നേതാക്കൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ നീക്കങ്ങൾ നടത്തവേ ക്രൈസ്തവ നേതാക്കൾ വൈറ്റ് ഹൗസിലെത്തി ട്രംപിന് വേണ്ടി പ്രാർത്ഥിച്ചു. അദ്ദേഹത്തിന്റെ ആത്മീയ ഉപദേശകയായ പൗള വൈറ്റാണ് അമ്പതോളം വരുന്ന ക്രൈസ്തവ നേതാക്കളുടെ ഒപ്പം വൈറ്റ് ഹൗസ് സന്ദർശനം സാധ്യമാക്കിയത്. തങ്ങൾ അമ്പതോളം പേർ ഓവൽ ഓഫീസിൽ പ്രവേശിച്ചപ്പോൾ, ട്രംപ് അദ്ദേഹത്തിന്റെ കസേരയിലിരുന്ന് തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടെന്ന് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഷോൺ ഫ്യൂച്ച് പറഞ്ഞു. തങ്ങളെ ക്ഷണിക്കാനും, കാണാനും സമയം കണ്ടെത്തിയത് അവിശ്വസനീയമായി തോന്നുന്നുവെന്നും ഷോൺ ഫ്യൂച്ച് കൂട്ടിച്ചേർത്തു. വൈസ് പ്രസിഡൻറ് മൈക്ക് പെൻസും കൂടികാഴ്ചയിൽ പങ്കെടുത്തു. മത സ്വാതന്ത്ര്യം സംരക്ഷിക്കാൻ അമേരിക്ക എടുക്കുന്ന നടപടികളെപ്പറ്റി വിശദീകരിച്ചുകൊണ്ടാണ് മൈക്ക് പെൻസ് കൂടിക്കാഴ്ചയ്ക്ക് ആരംഭം കുറിച്ചത്. അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ അംബാസഡർ സാം ബ്രൗൺബാക്കും ചടങ്ങിൽ സംസാരിച്ചു. ഗര്‍ഭഛിദ്ര, സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്കെതിരെ സ്വരമുയര്‍ത്തി കൊണ്ടും ക്രിസ്തീയ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചുക്കൊണ്ടും ട്രംപ് നടത്തുന്ന ഭരണത്തിന് വന്‍ സ്വീകാര്യതയാണ് ക്രൈസ്തവ ലോകത്തുള്ളത്.
Image: /content_image/News/News-2019-12-15-04:54:19.jpg
Keywords: ട്രംപ, യുഎസ് പ്രസി

11921
Category: 14
Sub Category:
Heading: ബൈസന്റൈന്‍ സ്തോത്രഗീതങ്ങള്‍ യുനെസ്കോ പൈതൃക പട്ടികയില്‍
Content: സൈപ്രസിലേയും ഗ്രീസിലേയും ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ആരാധനാക്രമത്തെ സമ്പുഷ്ടവും, സംഗീതസാന്ദ്രവുമാക്കുന്ന ബൈസന്റൈന്‍ സ്തോത്രഗീതങ്ങള്‍ യുനെസ്കോയുടെ (UNESCO) ‘ഇന്‍ടാന്‍ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഹുമാനിറ്റി’ പട്ടികയില്‍ ഇടംപിടിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച ഇതുസംബന്ധിച്ച് യുനെസ്കോ നടത്തിയ പ്രഖ്യാപനത്തോടെ രണ്ടായിരം വര്‍ഷങ്ങളായി നിലനിന്നുവരുന്ന ഈ ബൈസന്റൈന്‍ സ്തോത്രഗീതങ്ങള്‍ വീണ്ടും ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്. സജീവവും സാംസ്കാരിക പ്രാധാന്യമുള്ളതുമായ ഈ സമഗ്ര സംഗീത സമന്വയം ആത്മീയജീവിതവും മതാരാധനയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുനെസ്കോയുടെ പ്രഖ്യാപനത്തില്‍ പറയുന്നു.

BREAKING

New inscription on the #IntangibleHeritage list: Byzantine chant.

Congratulations #Cyprus and #Greece !

https://t.co/foFMMQXjME #LivingHeritage #14com pic.twitter.com/x3W2MkP7PO
— UNESCO (@UNESCO) December 11, 2019

നൂറ്റാണ്ടുകളിലായി നേരിടേണ്ടി വന്ന വെല്ലുവിളികളെ തരണം ചെയ്ത ഈ സ്തോത്രഗീതങ്ങള്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് ആരാധനയുടെ കേന്ദ്രമായി ഇന്നും നിലകൊള്ളുന്നതിനെക്കുറിച്ച് യുനെസ്കോ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ദൈവാരാധനയിലാണ് ഈ സ്വരകല പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വിശുദ്ധ സന്ദേശം പ്രചരിപ്പിക്കുകയാണ് ഇതിന്റെ ദൗത്യം. ‘ലോഗോസ്’ എന്ന പദം കാരണമാണ് ഈ കല ഇന്നും നിലനില്‍ക്കുന്നതെന്നും യുനെസ്കോയുടെ പ്രഖ്യാപനത്തില്‍ പറയുന്നു. തലമുറകളായി വാമൊഴിയിലൂടെ പകര്‍ന്നുനല്‍കപ്പെട്ട ഈ സംഗീത സമ്പ്രദായത്തിന്റെ പ്രധാന സവിശേഷതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 8 സ്വരഭേദങ്ങളിലായി ക്രോഡീകരിക്കപ്പെട്ടിരിക്കുന്ന ഈ സ്തോത്രഗീതങ്ങളില്‍ പ്രത്യേക പദങ്ങളെ എടുത്തുകാട്ടുന്നതിനായി വിവിധ താളങ്ങളുമുണ്ട്. പ്രധാനമായും പുരുഷ ശബ്ദവുമായിട്ടാണ് ഈ സ്വരകല ബന്ധപ്പെട്ടിരിക്കുന്നതെങ്കിലും കന്യാസ്ത്രീ മഠങ്ങളിലും, ദേവാലയ സംഗീതത്തിലും ഇത് ആലപിക്കാറുണ്ടെന്നും യുനെസ്കോ പറയുന്നു. വിദഗ്ദരും അല്ലാത്തവരുമായ സംഗീതജ്ഞരുടേയും, ഗായക സംഘത്തിന്റേയും, സംഗീത സംവിധായകരുടേയും, സംഗീത രചയിതാക്കളുടേയും, പണ്ഡിതന്‍മാരുടേയും അര്‍പ്പണത്തിന്റെ ഫലമായി ഈ സ്തോത്രഗീതങ്ങള്‍ കാലക്രമേണ വളരെയേറെ വികസിച്ചിട്ടുണ്ടെന്ന്‍ പറഞ്ഞുകൊണ്ടാണ് യുനെസ്കോയുടെ പ്രഖ്യാപനം അവസാനിക്കുന്നത്.
Image: /content_image/News/News-2019-12-15-05:27:57.jpg
Keywords: യുനെസ്, പൈതൃ

11922
Category: 18
Sub Category:
Heading: 'ഈശോയെ കുറിച്ചുള്ള തീക്ഷ്ണതയാല്‍ ജ്വലിക്കുന്ന സമൂഹത്തെ രൂപപ്പെടുത്തുവാന്‍ കടമയുണ്ട്'
Content: കൊടകര: ഈശോ മിശിഹായെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ ജ്വലിക്കുന്ന ഒരു സമൂഹത്തെ രൂപപ്പെടുത്തുവാന്‍ വിശ്വാസപരിശീലകര്‍ക്കു കടമയുണ്ടെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. ഇരിങ്ങാലക്കുട രൂപത വിശ്വാസപരിശീലക സംഗമം 'ക്രേദോ 2019' ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീ ഇവിടെ എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് 'സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെ പ്രതിയുള്ള തീക്ഷ്ണതയാല്‍ ഞാന്‍ ജ്വലിക്കുകയാണ്' എന്ന് ഏലിയാ പ്രവാചകനെപ്പോലെ പറയുവാന്‍ മതാധ്യാ പകര്‍ക്ക് ആകണം. കത്തോലിക്ക സഭയെ ക്കുറിച്ച് അഭിമാനത്തോടെ ചിന്തിക്കുവാനും പറയുവാനും വിശ്വാസപരിശീലകര്‍ക്കു കടമയുണ്ട് ബിഷപ് പറഞ്ഞു. മതാധ്യാപകര്‍ പീഠത്തിന്മേല്‍ വയ്ക്കപ്പെട്ട വിളക്കാണെന്നും ക്രൈസ്തവ സംസ്‌കാര നിര്‍മിതിയില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നവരാണെന്നും അധ്യക്ഷപ്രസംഗത്തില്‍ ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി, സീറോ മലബാര്‍ മതബോധന കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് മേല്‍ വെട്ടത്ത്, സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. രൂപത മതബോധന ഡയറക്ടര്‍ ഫാ. ടോം മാളിയേക്കല്‍ സ്വാഗതം ആശംസിച്ചു. അഖില കേരള ലോഗോസ് പ്രതിഭയായ ഇരിങ്ങാലക്കുട രൂപതയിലെ ആളൂര്‍ ഇടവകാംഗം മെറ്റില്‍ഡ ജോണ്‍സനെ സംഗമത്തില്‍ ആദരിച്ചു. കല്പറന്പ് ഫൊറോന ഡയറക്ടറും പരിപാടികളുടെ കോഓര്‍ഡിനേറ്ററുമായ ഫാ. ജോസ് റാഫി അന്പൂക്കന്‍, മതബോധന അസിസ്റ്റന്റ് ഡയറക്ടറും കണ്‍വീനറുമായ ഫാ. ജിജോ മേനോത്ത് എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ 137 ഇടവകകളില്‍ നിന്നുള്ള നാലായിരത്തില്പുരം വിശ്വാസ പരിശീലകര്‍ കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ സംഗമിച്ചപ്പോള്‍ 'ക്രേദോ 2019' വ്യത്യസ്ത അനുഭവമായി. ദൈവവിളി പ്രോത്സാഹന വര്‍ഷത്തില്‍ 'ഗുരുദര്‍ശനം ജീവിതവിളികളില്‍' എന്ന ആപ്തവാക്യവുമായി നടന്ന സംഗമം സംഘാടക മികവുകൊണ്ടും പങ്കാളിത്തംകൊണ്ടും അവതരണംകൊണ്ടും ശ്രദ്ധ നേടി. കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകനും പ്രശസ്ത സൈബര്‍ സെല്‍ വിദഗ്ധനും പ്രാസംഗികനുമായ അഡ്വ. ജിജില്‍ ജോസഫ് കിഴക്കരക്കാട്ട് ക്ലാസ് നയിച്ചു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ ബലിയും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. വെള്ളാനി സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ രംഗപൂജ അവതരിപ്പിച്ചു.
Image: /content_image/India/India-2019-12-16-01:59:31.jpg
Keywords: തറയി

11923
Category: 14
Sub Category:
Heading: മൂന്നാം നൂറ്റാണ്ടിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയം എത്യോപ്യയില്‍ കണ്ടെത്തി
Content: ആഡിസ് അബാബ: സബ്-സഹാറന്‍ ആഫ്രിക്കയിലെ അറിവായിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയം ഒരു സംഘം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രൈസ്തവ വിശ്വാസം നിയമപരമാക്കിയ എഡി 313-നോടടുത്ത കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന ദേവാലയം അക്സുമൈറ്റ് സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്ന എത്യോപ്യയില്‍ നിന്നുമാണ് കണ്ടെത്തിയത്. 60 അടി നീളവും 40 അടി വീതിയുമുള്ള പുരാതന റോമന്‍ ശൈലിയിലുള്ള ഒരു ബസലിക്കയാണ് കണ്ടെത്തിയവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പുരാതന ലോകത്തെ ഏറ്റവും മനോഹരവും നിഗൂഢവുമായ സാമ്രാജ്യങ്ങളില്‍ ഒന്നായ അക്സുമൈറ്റ് സാമ്രാജ്യത്തിന്റെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള അത്ഭുതകരമായ വിശ്വാസ പരിവര്‍ത്തനത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതായിരിക്കും ഈ കണ്ടെത്തലെന്നാണ് പുരാവസ്തു ലോകത്തിന്റെ പ്രതീക്ഷ. ഭരണപരമായ ആവശ്യത്തിനായി റോമാക്കാര്‍ നിര്‍മ്മിച്ച ബസലിക്ക കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ക്രിസ്ത്യാനികള്‍ തങ്ങളുടെ ആരാധനാപരമായ ആവശ്യങ്ങള്‍ക്കായി സ്വീകരിക്കുകയായിരുന്നു. ബസലിക്കക്ക് പുറമേ, “വെനറബിള്‍” എന്ന പുരാതന എത്യോപ്യന്‍ പദവും, കുരിശും കൊത്തിയിട്ടുള്ള കല്ലുകൊണ്ടുള്ള പതക്കവും, സുഗന്ധദ്രവ്യങ്ങള്‍ പുകക്കുന്നതിനുള്ള ധൂപക്കുറ്റിയും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. ബസലിക്കയുടെ പടിഞ്ഞാറന്‍ മതിലില്‍ “ക്രിസ്തു ഞങ്ങള്‍ക്ക് സഹായകമായിരിക്കണേ” എന്ന ലിഖിതവും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എറിത്രിയയുമായുള്ള ഇന്നത്തെ അതിര്‍ത്തിയോട് ചേര്‍ന്ന് ചെങ്കടലിന്റെ തെക്ക്-പടിഞ്ഞാറു ഭാഗത്തുനിന്നും എഴുപതു കിലോമീറ്റര്‍ അകലെ, പ്രാദേശിക ഭാഷയായ ടിഗ്രിന്യ ഭാഷയില്‍ ‘പ്രേക്ഷകരുടെ ഭവനം’ എന്നര്‍ത്ഥമുള്ള ‘ബീറ്റ സമതി’ എന്ന സ്ഥലത്ത് നടത്തിയ ഉദ്ഘനനത്തിലാണ് ചരിത്രപരമായ ഈ കണ്ടെത്തല്‍ നടന്നിരിക്കുന്നത്. കോണ്‍സ്റ്റന്റൈന്‍ ക്രൈസ്തവ വിശ്വാസം നിയപരമാക്കിയ കാലഘട്ടത്തില്‍ തന്നെ ക്രിസ്തീയത എത്യോപ്യയില്‍ വ്യാപിച്ചിരുന്നു എന്ന് വിശ്വസിക്കുവാന്‍ ഈ കണ്ടെത്തല്‍ പണ്ഡിതന്മാരെ പ്രേരിപ്പിക്കുന്നുവെന്ന് വാഷിംഗ്‌ടണ്‍ ഡി.സി യിലെ സ്മിത്ത്സോണിയന്‍ മാഗസിന്‍ പറയുന്നു. ഗ്രീക്ക് സംസാരിക്കുന്ന ഫ്രൂമെന്റിയൂസ് എന്ന മിഷ്ണറിയിലൂടെയാണ് ക്രിസ്തീയത അക്സും സാമ്രാജ്യത്തില്‍ പ്രചരിച്ചതെന്നും, ഇദ്ദേഹമാണ് എസാന എന്ന രാജാവിനെ ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തതെന്നുമാണ് എത്യോപ്യന്‍ ഐതിഹ്യം. എന്നാല്‍ ഇതിന് ചരിത്രപരമായ യാതൊരു വിശ്വാസ്യതയുമില്ല. ഈ സാഹചര്യത്തില്‍ നിലവിലെ ഗവേഷണം വഴിത്തിരിവാകുമെന്നാണ് നിരീക്ഷകരുടെ അനുമാനം.
Image: /content_image/News/News-2019-12-16-03:05:06.jpg
Keywords: ആഫ്രിക്ക

11924
Category: 1
Sub Category:
Heading: ഭ്രൂണഹത്യക്കെതിരെ നടപടിയെടുക്കാൻ പുതിയ ബ്രിട്ടീഷ് സർക്കാരിനോട് ക്രൈസ്തവ സംഘടനയുടെ അഭ്യര്‍ത്ഥന
Content: ലണ്ടന്‍: കഴിഞ്ഞ ദിവസം ബ്രിട്ടനിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി ജയിച്ചതിന് പിന്നാലെ ജീവന്റെ മൂല്യം സംരക്ഷിക്കാൻ ഭരണകൂടത്തോട് അഭ്യര്‍ത്ഥനയുമായി ക്രൈസ്തവ സംഘടനയായ ക്രിസ്ത്യന്‍ ആക്ഷന്‍ റിസേര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ (കെയർ). ബോറിസ് ജോൺസൺ നേതൃത്വത്തിലുള്ള സർക്കാർ മികച്ച ഭൂരിപക്ഷത്തോടു കൂടിയാണ് ഭരണത്തിലേറിയത്. ലേബർ പാർട്ടിയും, ലിബറൽ പാർട്ടിയും ഭ്രൂണഹത്യകൾ കൂടുതലായി നടത്താൻ അനുവദിക്കുന്ന തരത്തിൽ നിയമനിർമ്മാണം നടത്തുമെന്ന് ഇലക്ഷൻ പ്രചാരണ സമയത്ത് പറഞ്ഞിരുന്നു. ഇതിനെതിരെ കത്തോലിക്കാ സഭയും, ആംഗ്ലിക്കൻ സഭയും വിവിധ ക്രൈസ്തവ സംഘടനകളും ശക്തമായി ശബ്ദമുയര്‍ത്തിയിരിന്നു. ഇലക്ഷൻ കഴിഞ്ഞ സാഹചര്യത്തിൽ ജീവൻ സംരക്ഷിക്കാൻ സർക്കാർ തങ്ങളുടെ അധികാരം ഉപയോഗിച്ച് നടപടികൾ സ്വീകരിക്കുന്നത് കാണുവാൻ ആഗ്രഹിക്കുന്നതായി കെയർ സംഘടന വ്യക്തമാക്കി. ഉത്തര അയർലണ്ടിൽ അടുത്തിടെ പ്രാബല്യത്തിൽ വന്ന ഭ്രൂണഹത്യ അനുകൂല നിയമം പിൻവലിക്കുന്നതിനായി പ്രവിശ്യയ്ക്ക് അവകാശം തിരികെ നൽകണമെന്നതാണ് സംഘടനയുടെ മറ്റൊരാവശ്യം. മത സ്വാതന്ത്ര്യവും, അഭിപ്രായസ്വാതന്ത്ര്യവും സംരക്ഷിക്കാൻ കേയർ സർക്കാരിനോട് ആഹ്വാനം ചെയ്തു. സ്ത്രീകൾക്ക് ഭ്രൂണഹത്യ നടത്തുന്നതിനായി വിദേശ രാജ്യങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായം പിൻവലിക്കണമെന്നും 'കെയർ' ആവശ്യപ്പെട്ടു.
Image: /content_image/News/News-2019-12-16-03:23:18.jpg
Keywords: ബ്രിട്ട, ഭ്രൂണ

11925
Category: 18
Sub Category:
Heading: ' മുതിർന്ന പൗരന്മാരുടെ പരിപാലനത്തിന് ശക്തമായ നിയമനിർമ്മാണം അനിവാര്യം'
Content: കൊച്ചി: മാതാപിതാക്കൾ, മുതിർന്ന പൗരന്മാർ എന്നിവരെ പരിപാലിക്കുന്നത് ഉറപ്പുവരുത്തുവാൻ സഹായകരമായ നിയമങ്ങൾ നിലവിലുള്ളത് അപര്യാപ്തമാണെന്നും ഭേദഗതി അനിവാര്യമാണെന്നും സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടേയും പരിപാലനം, ക്ഷേമം എന്നിവ സംബന്ധിച്ചു കേന്ദ്ര സർക്കാർ, നിയമ പരിഷ്കരണ നിർമ്മാണം നടത്തുന്നതിനെ പ്രോലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്യുന്നു. ജീവിതം മുഴുവൻ കുടുംബത്തിനും മക്കൾക്കും സമൂഹത്തിനുമായി സമർപ്പിച്ചവരെ വാർധ്യക്യത്തിൽ അനാദരിക്കരുത്. ഇവർക്ക് നേരെയുള്ള ശാരീരിക മാനസിക പീഡനങ്ങൾ വർദ്ധിക്കുന്നതായി വിവിധ പഠനങ്ങൾ വെളിപ്പെടുത്തപ്പെടുന്ന സാഹചര്യത്തിൽ വ്യക്തമായ വ്യവസ്ഥകളോടെ നിയമവും നടപടികളും ആവശ്യമാണ്. സംസ്ഥാന സർക്കാരുകളും മുതിർന്ന പൗരന്മാരുടെ നിയമപരിരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തണമെന്നും സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലറ്റിന്റെ സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു. .
Image: /content_image/India/India-2019-12-16-03:51:56.jpg
Keywords: വയോജന

11926
Category: 1
Sub Category:
Heading: 2019-ല്‍ ആരാധനാലയങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ വന്‍ വര്‍ദ്ധനവ്
Content: ആഗോള തലത്തില്‍ ആരാധനാലയങ്ങളെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടത്തുന്ന പ്രവണത 2019-ല്‍ അപകടകരമാംവിധം വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ആഗോളതലത്തില്‍ ഈ വര്‍ഷം ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് കൂടുതലായും ആക്രമിക്കപ്പെട്ടതെങ്കിലും, സിനഗോഗുകളും, ബുദ്ധക്ഷേത്രങ്ങളും മോസ്കുകകളും ആക്രമിക്കപ്പെടുന്നതിനും 2019 സാക്ഷ്യം വഹിച്ചുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പോവെ, കാലിഫോര്‍ണിയ, പിറ്റ്സ്ബര്‍ഗ്, പെന്‍സില്‍വാനിയ, ശ്രീലങ്ക, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ ക്രൈസ്തവരും, യഹൂദരും, മുസ്ലീങ്ങളും, ബുദ്ധിസ്റ്റുകളും തങ്ങളുടെ ആരാധനാലയങ്ങളില്‍ ആക്രമിക്കപ്പെട്ടു. നൂറുകണക്കിന് പുരോഹിതരും വിശ്വാസികളുമാണ് ഇക്കാലയളവില്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. 2019 ജനുവരി മാസത്തിലെ രണ്ടാഴ്ച കാലയളവില്‍ നടന്ന സംഭവങ്ങള്‍ തന്നെ അപകടകരമായ ഈ പ്രവണതയുടെ വ്യാപ്തി വ്യക്തമാക്കുന്നു. ജനുവരി 18-ന് തായ്ലന്‍ഡിലെ ബുദ്ധിസ്റ്റ് ക്ഷേത്രത്തിലുണ്ടായ ആക്രമണത്തില്‍ ആശ്രമാധിപതി ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ജനുവരിയില്‍ തന്നെ ഫിലിപ്പീന്‍സിലെ മുസ്ലീം ഭൂരിപക്ഷമേഖലയായ ജോളോയിലെ കത്തോലിക്കാ ദേവാലയത്തിന് നേര്‍ക്കുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും, നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്തുള്ള നഗരത്തിലെ മുസ്ലീം പള്ളിക്ക് നേര്‍ക്കുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു മതാദ്ധ്യാപകരും കൊല്ലപ്പെട്ടിരിന്നു. ആയുധധാരിയായ മാര്‍ച്ചില്‍ ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മുസ്ലീം പള്ളികളില്‍ നടത്തിയ ആക്രമണത്തില്‍ 51 പേരാണ് കൊല്ലപ്പെട്ടത്. അധികം വൈകാതെ ഏപ്രില്‍ മാസത്തിലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ രണ്ടു കത്തോലിക്കാ ദേവാലയങ്ങളിലും, ഒരു പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലും നടന്ന ആക്രമണങ്ങള്‍ ലോക മനസാക്ഷിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ ഏതാണ്ട് 260 പേരാണ് കൊല്ലപ്പെട്ടത്. കൃത്യം 6 ദിവസങ്ങള്‍ക്ക് ശേഷം കാലിഫോര്‍ണിയയിലെ പൊവേയിലുള്ള സിനഗോഗ് ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും റബ്ബി ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 11 പേര്‍ കൊല്ലപ്പെട്ട പിറ്റ്സ്ബര്‍ഗിലെ സിനഗോഗ് ആക്രമണത്തിനു 6 മാസങ്ങള്‍ക്ക് ശേഷമാണ് ഈ ആക്രമണം. ഒക്ടോബറില്‍ ജര്‍മ്മനിയിലെ ഒരു സിനഗോഗിനു നേര്‍ക്കും ആക്രമണ ശ്രമം ഉണ്ടായി. ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിനു പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ബുര്‍ക്കിനാഫാസോയിലെ പ്രൊട്ടസ്റ്റന്റ് ദേവാലയത്തിന് നേര്‍ക്ക് അജ്ഞാതരായ അക്രമികള്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മതതീവ്രവാദ ആശയങ്ങളുടെ വ്യാപനവും, വംശവെറിയുമാണ് ഇത്തരം ആക്രമണങ്ങളുടെ പ്രധാന കാരണങ്ങള്‍. ആരാധനക്കായി ഒത്തുകൂടുന്നവരില്‍ ഭയം ഉളവാക്കുക എന്നതും അക്രമികള്‍ ലക്ഷ്യമിടുന്നുണ്ട്. ആരാധനാലയങ്ങളില്‍ നടക്കുന്ന ആക്രമണം സംബന്ധിച്ച അന്വേഷണങ്ങള്‍ കാലക്രമേണ തണുത്തുപോകുന്നതും, അറസ്റ്റ് നടക്കാത്തതും അക്രമികള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ടെന്നും വിലയിരുത്തലുണ്ട്.
Image: /content_image/News/News-2019-12-16-07:23:31.jpg
Keywords: ആക്രമണ

11927
Category: 1
Sub Category:
Heading: ഗാസ ക്രൈസ്തവര്‍ക്ക് ഇത്തവണയും വിശുദ്ധ നാട് സന്ദര്‍ശിക്കുവാന്‍ അനുവാദമില്ല
Content: ജറുസലേം: ഗാസയിൽ നിന്നുള്ള ക്രൈസ്തവര്‍ക്ക് ക്രിസ്തുമസിനോട് അനുബന്ധിച്ച് വിശുദ്ധ നാടായ ഇസ്രായേലിലേക്ക് ഇത്തവണയും യാത്രാനുമതി നിഷേധിച്ചതായി വീണ്ടും പരാതി. കഴിഞ്ഞ വര്‍ഷവും ഇതേ പരാതി ഉയര്‍ന്നിരിന്നു. ബെത്‌ലഹേം, നസ്രത്ത്, ജറുസലേം എന്നിവിടങ്ങളിൽ ക്രിസ്തുമസിനോടനുബന്ധിച്ച് സന്ദർശനം നടത്തുവാൻ നൂറുകണക്കിന് വിശ്വാസികളാണ് പതിവായി അപേക്ഷ സമർപ്പിക്കാറുള്ളത്. എന്നാൽ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി അനുമതി നൽകാൻ അധികൃതർ വിസമ്മതിക്കുകയായിരുന്നു. ഗാസ ഒഴികെ ലോകത്തെവിടെനിന്നുമുള്ളവർക്ക് ബത്‌ലഹേമിലേയ്ക്ക് പോകാൻ അനുവാദമുണ്ടെന്നും ഗാസയിലെ ക്രിസ്ത്യാനികൾക്കും ആ അവകാശം ഉണ്ടായിരിക്കണമെന്ന് തങ്ങള്‍ കരുതുന്നതായും പ്രാദേശിക സഭാനേതാക്കളുടെ ഉപദേശകനായ വാഡി അബു നാസർ പറഞ്ഞു. 2016-ലെ ക്രിസ്തുമസ് വേളയിൽ ഗാസയില്‍ നിന്നുള്ള അറുനൂറിലധികം അപേക്ഷകൾക്ക് ഭരണകൂടം അനുവാദം നല്‍കിയിരിന്നു. എന്നാല്‍ മുന്നോട്ട് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ അപേക്ഷ നിരസിക്കുകയാണെന്നാണ് പൊതുവില്‍ ഉയരുന്ന ആക്ഷേപം.
Image: /content_image/News/News-2019-12-16-08:05:07.jpg
Keywords: ഗാസ

11928
Category: 13
Sub Category:
Heading: പാക്കിസ്ഥാന്‍ ക്രിസ്ത്യന്‍ പാര്‍ലമെന്റേറിയന്‍ ഫോറം: ക്രിസ്ത്യന്‍ എംപിമാരുടെ സംഘടന നിലവില്‍ വന്നു
Content: ലാഹോര്‍: പാക്കിസ്ഥാന്‍ പാര്‍ലമെന്റിലെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട ക്രിസ്ത്യന്‍ അംഗങ്ങള്‍ക്ക് ഒരുമിച്ച് കൂടുന്നതിനും, രാജ്യത്തുടനീളമുള്ള ക്രിസ്ത്യന്‍ സമുദായങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് പരിഹാരം കാണുന്നതിനുമായി ക്രിസ്ത്യന്‍ എം.പിമാരുടെ സംഘടനയായ ‘പാക്കിസ്ഥാന്‍ ക്രിസ്ത്യന്‍ പാര്‍ലമെന്റേറിയന്‍ ഫോറം’ പ്രവര്‍ത്തനമാരംഭിച്ചു. ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്ത്യന്‍ കോളേജിന്റെ കഴിഞ്ഞ ഇരുപതു വര്‍ഷത്തെ ശ്രമങ്ങളാണ് ഇതോടെ ഫലമണിഞ്ഞിരിക്കുന്നത്. പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖാ എന്നീ നാലു പ്രവിശ്യകളില്‍ നിന്നുള്ള ക്രിസ്ത്യന്‍ എം.പിമാരാണ് ഫോറത്തില്‍ ഉള്‍പ്പെടുന്നത്. പ്രാരംഭ കൂടിക്കാഴ്ചക്ക് ശേഷമുള്ള സംഘടനയുടെ ആദ്യ കൂടിക്കാഴ്ച ഈ അടുത്ത ദിവസം ലാഹോറില്‍വെച്ച് നടന്നു. 2020 ഫെബ്രുവരിയില്‍ നിശ്ചയിച്ചിരിക്കുന്ന അടുത്ത കൂടിക്കാഴ്ചയില്‍ സംഘടനയുടെ ചട്ടങ്ങളും, പദ്ധതികളും, രാഷ്ട്രീയ നയങ്ങളും സംബന്ധിച്ച രൂപരേഖക്ക് അംഗീകാരം നല്‍കുന്നതായിരിക്കുമെന്ന് നാഷ്ണല്‍ അസംബ്ലിയിലെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രതിനിധിയായ നവീന്‍ ആമിര്‍ ജീവ അറിയിച്ചു. വിശ്വാസികള്‍, വൈദികര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി സഹകരിച്ചായിരിക്കും ഫോറം പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നവീന്‍ ആമിര്‍ ജീവയുടെ ശക്തമായ പിന്തുണ സംഘടന യാഥാര്‍ത്ഥ്യമാകുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഒരു സ്വപ്നം യാഥാര്‍ത്ഥ്യമായെന്നു ഫോര്‍മാന്‍ ക്രിസ്ത്യന്‍ കോളേജിന്റെ ഡയറക്ടറായ പീറ്റര്‍ ജെ ഡേവിഡ് പറഞ്ഞു. 2001-ല്‍ രക്തസാക്ഷിയായ ഷഹബാസ് ഭട്ടിയുമായി ഇക്കാര്യം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ചര്‍ച്ച ചെയ്തിരുന്നുവെന്നും അക്രം ഗില്‍, കമ്രാന്‍ മൈക്കേല്‍, ഖലീല്‍ താഹിര്‍ സന്തു തുടങ്ങി മറ്റ് ക്രിസ്ത്യന്‍ പ്രതിനിധികളില്‍ നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍ നേരിടുന്ന വിവേചനം, ക്രിസ്ത്യാനികള്‍ക്കിടയിലെ തൊഴിലില്ലായ്മ’ പരിമിതമായ വിദ്യാഭ്യാസ സൗകര്യങ്ങള്‍, നീതിന്യായസംവിധാനത്തിലെ ക്രിസ്ത്യന്‍ പ്രാതിനിധ്യത്തിന്റെ അഭാവം, മതനിന്ദാ നിയമത്തിന്റെ അനന്തരഫലങ്ങള്‍ തുടങ്ങിയ ഗുരുതരമായ നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുവാനുണ്ടെന്നും ഡേവിഡ് പീറ്റര്‍ വിവരിച്ചു. ക്രൈസ്തവര്‍ക്കെതിരെ ഖൈബര്‍ പഖ്തൂണ്‍ഖായിലെ ഗവണ്‍മെന്റ് പുലര്‍ത്തിവരുന്ന ശത്രുതാപരമായ നിലപാടും സംഘടനയുടെ രൂപീകരണത്തിനു കാരണമായിട്ടുണ്ട്. പെഷാവാറിലെ എഡ്വാര്‍ഡ് കോളേജ് പോലെയുള്ള പ്രസിദ്ധമായ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ അന്യായമായി പിടിച്ചടക്കുവാനുള്ള ശ്രമത്തിലാണ് ഖൈബര്‍ പഖ്തൂണ്‍ഖാ ഗവണ്‍മെന്റ്. സ്വന്തം സമുദായത്തിനായി ക്രിസ്ത്യന്‍ എം.പിമാരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനവും സഹകരണവും ഗുണം ചെയ്യുമെന്ന് പഞ്ചാബ് പ്രവിശ്യയിലെ മതന്യൂനപക്ഷാവകാശ മന്ത്രിയും ക്രിസ്ത്യന്‍ എം.പി യുമായ ഇജാസ് അലം ആഗസ്റ്റിനും പറഞ്ഞു.
Image: /content_image/News/News-2019-12-16-11:18:11.jpg
Keywords: പാക്കി

11929
Category: 1
Sub Category:
Heading: ഗാസയിലെ ക്രൈസ്തവരോടൊപ്പം ചെലവഴിച്ച് വിശുദ്ധ നാട്ടിലെ വത്തിക്കാന്‍ പ്രതിനിധി
Content: ഗാസ: വിശുദ്ധ നാട്ടിലെ വത്തിക്കാന്റെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല ഗാസാ മുനമ്പിലെത്തി വിശ്വാസികളോടൊപ്പം ചെലവഴിച്ചു. ഇടവക ജനതയുമായുള്ള കൂടിക്കാഴ്ചയും, ദേവാലയ വെഞ്ചരിപ്പും, ക്രിസ്തുമസ്സ് ആഘോഷങ്ങളും, പ്രഥമ ദിവ്യകാരുണ്യ സ്വീകരണങ്ങളുമായി ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ പിസബെല്ല മെത്രാപ്പോലീത്ത ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് സംഘര്‍ഷഭരിതമായ ഗാസയില്‍ സന്ദര്‍ശനം നടത്തിയത്. ക്രിസ്തുമസ്സിനു ഒരാഴ്ച മുന്‍പുള്ള ഗാസ സന്ദര്‍ശനം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് തലവന്‍മാരുടെ ഒരു കീഴ്വഴക്കമായി മാറിയിരിക്കുകയാണ്. 20 ലക്ഷത്തോളം ജനസംഖ്യയുള്ള ഗാസയില്‍ ഇപ്പോള്‍ വെറും ആയിരം ക്രിസ്ത്യാനികള്‍ മാത്രമാണുള്ളത്. ഇതില്‍ വെറും ഇരുനൂറു പേര്‍ മാത്രമാണ് കത്തോലിക്കാ വിശ്വാസികള്‍. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളാണ് ഭൂരിഭാഗവും. അതേസമയം ഇക്കൊല്ലം ജെറുസലേമിലെ ക്രിസ്തുമസ് ആഘോഷം ഗാസയിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമായി അവശേഷിക്കും. ബെത്ലഹേം, ജെറുസലേം, നസ്രത്ത് എന്നീ വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കുവാനും ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഇസ്രായേലില്‍ പ്രവേശിക്കുവാന്‍ വേണ്ട താല്‍ക്കാലിക വിസ അധികാരികള്‍ അനുവദിക്കാത്തതു ഇത്തവണയും ആവര്‍ത്തിച്ചിരിക്കുകയാണ്. എങ്കിലും പ്രതികൂലമായ ജീവിത സാഹചര്യത്തില്‍ പോലും ക്രിസ്തുമസിനെ വരവേല്‍ക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഗാസയിലെ ക്രിസ്ത്യന്‍ സമൂഹം.
Image: /content_image/News/News-2019-12-16-13:54:27.jpg