Contents

Displaying 11681-11690 of 25158 results.
Content: 12000
Category: 14
Sub Category:
Heading: ഏഴ് കോടി ജനങ്ങളിലേക്ക് യേശുവിനെ എത്തിക്കാൻ ആംഗ്യഭാഷ ചിത്രം ഒരുങ്ങുന്നു
Content: ബധിരരുടെ ഇടയിൽ സുവിശേഷവത്കരണം നടത്തുന്ന ഡെഫ് മിഷൻസ് യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി ആംഗ്യഭാഷയിൽ സിനിമ നിർമ്മിക്കുവാൻ ഒരുങ്ങുന്നു. യേശുവിന്റെ ജനനം, പരസ്യ ജീവിതം, മരണം, പുനരുത്ഥാനം തുടങ്ങിയവയെ പ്രധാനമായും ആസ്പദമാക്കിയായിരിക്കും ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുക. ഡെഫ് മിഷൻസിന്റെ കണക്കനുസരിച്ച് ചിത്രം ഏഴ് കോടിയോളം ആളുകളിലേക്ക് എത്തും. ത്രീത്വൈക ദൈവം കേൾവിയുള്ളവർക്ക് മാത്രമാണെന്ന തെറ്റായ ധാരണ ബധിരരായ നിരവധി ആളുകൾക്കുണ്ടെന്ന് ചലച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. കേൾവി ശക്തിയുള്ളവരുടെ സുവിശേഷ വത്കരണത്തിനായി വിവിധ സഭകൾ നൽകുന്ന സാമ്പത്തിക സഹായങ്ങളെ സംബന്ധിച്ച് ബധിരർക്കിടയിൽ തെറ്റായ ധാരണയുണ്ടെന്നും ബധിരരായവർ ദൈവത്തിനും പ്രിയപ്പെട്ടവരാണ് ബോധ്യം സിനിമയിലൂടെ നൽകാൻ സാധിക്കുമെന്ന പ്രതീക്ഷയും അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു. അതേസമയം സിനിമയുടെ ചിത്രീകരണത്തിനായി നാലു വർഷമെങ്കിലും കാലയളവ് എടുക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ചലച്ചിത്രത്തിന്റെ വിജയത്തിനായി പ്രാർത്ഥിക്കണമെന്ന് ഡെഫ് മിഷൻസ് വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.
Image: /content_image/News/News-2019-12-27-08:23:44.jpg
Keywords: ബധിര, മൂക
Content: 12001
Category: 11
Sub Category:
Heading: ബൈബിളിലെ ജ്ഞാനികളുടെ സ്മരണയില്‍ സ്റ്റാര്‍ സിംഗേഴ്സ് ക്യാംപെയിനു നാളെ ആരംഭം
Content: ഓസ്നാബ്രുക്ക്: “അനുഗ്രഹം കൊണ്ടുവരിക, അനുഗ്രഹമാകുക, ലെബനോനിലും ലോകമെങ്ങും സമാധാനമുണ്ടായിരിക്കട്ടെ” എന്ന മുദ്രാവാക്യവുമായി ലെബനോനെ അടയാള രാജ്യമായി തിരഞ്ഞെടുത്തു കൊണ്ട് 2020-ലെ സ്റ്റാര്‍ സിംഗേഴ്സ് (സ്ട്രെന്‍സിങ്ങര്‍) ക്യാംപെയിന് നാളെ ഡിസംബര്‍ 28ന് തുടക്കമാകും. വടക്കു പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ഓസ്നാബ്രുക്കിലാണ് സ്റ്റാര്‍ സിംഗേഴ്സ് ക്യാംപെയിന്‍ ആരംഭിക്കുന്നത്. ഉണ്ണിയേശുവിനെ കാണുന്നതിനും കാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും മൂന്ന്‍ ജ്ഞാനികള്‍ നക്ഷത്രത്തെ പിന്തുടര്‍ന്നുവെന്ന ബൈബിള്‍ ഭാഗത്തെ പിന്തുടര്‍ന്നുകൊണ്ട് ജ്ഞാനികളുടെ വേഷവും, സുവര്‍ണ്ണ നക്ഷത്രങ്ങളും കരോള്‍ ഗാനങ്ങളുമായി കഷ്ടതയനുഭാവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി കുട്ടികള്‍ ധനസമാഹരണ പരിപാടിയാണ് ‘സ്റ്റാര്‍ സിംഗേഴ്സ്’ (സ്ട്രെന്‍സിങ്ങര്‍). കുട്ടികള്‍ക്ക് വേണ്ടി കുട്ടികള്‍ നടത്തുന്ന ഏറ്റവും വലിയ ധനസമാഹരണമാണിത്. ദനഹ തിരുനാള്‍ വരെ സ്റ്റാര്‍ സിംഗേഴ്സ് ജര്‍മ്മനിയിലെ ഓരോ ഭവനവും സന്ദര്‍ശിക്കുകയും, വാതിക്കല്‍ സി+എം+ബി എന്നെഴുതിക്കൊണ്ട് കുടുംബത്തെ ആശീര്‍വദിക്കുകയും ചെയ്യും. ‘ക്രിസ്റ്റസ് മാന്‍ഷിയോനെം ബെനഡിക്കാറ്റ്’ (യേശു ഈ വീടിനെ അനുഗ്രഹിച്ചാലും) എന്നതിന്റെ ചുരുക്കെഴുത്താണ് സി+എം+ബി. ലോകമെങ്ങുമായി കഷ്ടതയനുഭവിക്കുന്ന തങ്ങളുടെ സമപ്രായക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള സംഭാവനകള്‍ സ്വീകരിച്ചതിനു ശേഷം അടുത്ത വീട്ടിലേക്ക് പോകുകയാണ് ചെയ്യുന്നത്. 62-മത് സ്റ്റാര്‍ സിംഗര്‍ (ആക്ടിയോണ്‍ ഡ്രെയിക്കോണിഗ്സ്സിങ്ങെന്‍) ക്യാംപെയിനാണ് ഇക്കൊല്ലത്തേത്. ജര്‍മ്മനിയിലെ 27 രൂപതകളിലെ പതിനായിരത്തോളം ഇടവകളില്‍ നിന്നുള്ള മൂന്ന്‍ ലക്ഷത്തിലധികം കുട്ടികള്‍ ഇക്കൊല്ലത്തെ ക്യാംപെയിനില്‍ പങ്കാളികളാവും. 1984-മുതല്‍ എല്ലാവര്‍ഷവും ‘താര ഗായകര്‍’ ബെര്‍ലിനിലെ ജര്‍മ്മന്‍ ചാന്‍സിലറുടെ ഔദ്യോഗിക കാര്യാലയമായ ഫെഡറല്‍ ചാന്‍സെല്ലറി സന്ദര്‍ശിക്കുന്ന പതിവുണ്ട്. ഇക്കൊല്ലം 108 സ്റ്റാര്‍ സിംഗേഴ്സാണ് പോകുന്നത്. ജര്‍മ്മന്‍ ഹോളി ചൈല്‍ഡ്ഹുഡ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ജനുവരി 7-ന് ചാന്‍സിലര്‍ ആഞ്ചെല മെര്‍ക്കലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ദനഹാതിരുനാള്‍ ദിനമായ ജനുവരി 6-ന് ഫെഡറല്‍ പ്രസിഡന്റ് ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയിന്‍മേയിറും തന്റെ ഭവനത്തില്‍ വെച്ച് സ്റ്റാര്‍ സിംഗേഴ്സിന് സ്വീകരണം നല്‍കുമെന്ന്‍ അറിയിച്ചിട്ടുണ്ട്. ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, സ്ലോവാക്യ, റൊമാനിയ, ഹംഗറി, ഇറ്റലി (ആള്‍ട്ടോ അഡിഗെ) എന്നിവിടങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ സിംഗര്‍ പ്രതിനിധികള്‍ പുതുവത്സര ദിനത്തില്‍ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വെച്ച് ഫ്രാന്‍സിസ് പാപ്പക്കൊപ്പം വിശുദ്ധ കുര്‍ബാനയിലും സംബന്ധിക്കും.
Image: /content_image/News/News-2019-12-27-10:10:08.jpg
Keywords: രാജാ
Content: 12002
Category: 11
Sub Category:
Heading: പൊന്തിഫിക്കല്‍ സംഘടനയുടെ ക്രിസ്തുമസ് സമ്മാനം 19,000 സിറിയന്‍ കുട്ടികള്‍ക്ക്
Content: ഡമാസ്കസ്: യുദ്ധവും ആഭ്യന്തര കലഹങ്ങളും കാരണം ദുരിതമനുഭവിക്കുന്ന സിറിയയിലെ ഭവനരഹിതരായ കുട്ടികള്‍ക്ക് പൊന്തിഫിക്കല്‍ ജീവകാരുണ്യ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) ന്റെ ക്രിസ്തുമസ് സമ്മാനം. വസ്ത്രങ്ങള്‍, ഷൂസ്, കളിപ്പാട്ടങ്ങള്‍, ഭക്ത സാധനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട ക്രിസ്തുമസ് സമ്മാനങ്ങള്‍ ആയിരകണക്കിന് സിറിയന്‍ കുട്ടികള്‍ക്ക് നല്‍കിയ സന്തോഷം തെല്ലൊന്നുമല്ല. തുടര്‍ച്ചയായ ഏട്ടാമത്തെ കൊല്ലമാണ് എസിഎന്‍ സിറിയയില്‍ ക്രിസ്തുമസ് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്. ഇക്കൊല്ലം ഏതാണ്ട് പത്തൊന്‍പതിനായിരത്തോളം കുഞ്ഞുങ്ങള്‍ക്കാണ് സംഘടനയുടെ ക്രിസ്തുമസ് സമ്മാനം ലഭിച്ചത്. സിറിയയിലെ ഭവനരഹിതരായ കുട്ടികളെ സഹായിക്കുന്ന എസിഎന്‍ പദ്ധതിയുടെ പങ്കാളിയായ സിസ്റ്റര്‍ ആനി ഡെമര്‍ജിയാന്‍ സംഭാവനകള്‍ നല്‍കിയവര്‍ക്ക് റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശത്തിലൂടെ കൃതജ്ഞത അറിയിച്ചിട്ടുണ്ട്. 'നിങ്ങള്‍ നല്‍കിയ ക്രിസ്തുമസ് സമ്മാനങ്ങള്‍ സിറിയയില്‍ ഉടനീളമുള്ള 19,000 കുട്ടികളില്‍ പുഞ്ചിരിക്ക് കാരണമായി' എന്നാണ് സിസ്റ്റര്‍ ആനിയുടെ സന്ദേശത്തില്‍ പറയുന്നത്. ആലപ്പോയിലെ പ്രായമായവരും, വികലാംഗരായ ക്രൈസ്തവര്‍ക്കിടയില്‍ ഭക്ഷണം, സോപ്പ്, മരുന്നുകള്‍, വസ്ത്രങ്ങള്‍, ഷൂസ് തുടങ്ങിയവ വിതരണം ചെയ്യുന്ന എ.സി.എന്‍ പദ്ധതിയേയും സിസ്റ്റര്‍ പ്രശംസിച്ചു. ആലപ്പോയിലെ ലാറ്റിന്‍ ബിഷപ്പ് ജോര്‍ജ്ജ് എബൌ ഖാസെന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് എ.സി.എന്‍ പാവപ്പെട്ട ക്രിസ്ത്യന്‍ കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതിയില്‍ പങ്കാളിയായത്. ഭക്ഷണപൊതികള്‍ക്ക് പുറമേ, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഇന്ധനത്തിനും മറ്റുമുള്ള സാമ്പത്തിക സഹായവും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിറിയയില്‍ ഉടനീളം വിവിധ പദ്ധതികള്‍ക്ക് എസിഎന്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുണ്ട്. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളും, മരുന്നും, വാടകയിളവും, ഭവനങ്ങളുടെയും ദേവാലയങ്ങളുടെയും അറ്റകുറ്റപ്പണികളും, സ്ത്രീകള്‍ക്കും, കന്യാസ്ത്രീകള്‍ക്കും, പുരോഹിതര്‍ക്കുമുള്ള സഹായപദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം മാത്രം സിറിയയിലെ ഏതാണ്ട് നൂറ്റിഎണ്‍പതിലധികം ജീവകാരുണ്യ-അജപാലക പദ്ധതികളെയാണ് സംഘടന പിന്തുണച്ചത്. അതേസമയം രാജ്യത്തുണ്ടായ ആഭ്യന്തര യുദ്ധത്തില്‍ 1700 ക്രൈസ്തവര്‍ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട്. 600 പേര്‍ തട്ടിക്കൊണ്ടുപോകലിനിരയാവുകയും ചെയ്തു. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ സിറിയയിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 2010-ല്‍ ആലപ്പോയില്‍ ഉണ്ടായിരിന്ന ക്രിസ്ത്യന്‍ ജനസംഖ്യ 1,80,000-ല്‍ നിന്നും 29,000-മായാണ് ചുരുങ്ങിയിരിക്കുന്നത്.
Image: /content_image/News/News-2019-12-27-12:22:25.jpg
Keywords: സിറിയ
Content: 12003
Category: 18
Sub Category:
Heading: എറണാകുളം വേളാങ്കണ്ണി പാതയില്‍ എല്ലാ ശനിയാഴ്ചകളിലും ട്രെയിന്‍
Content: കൊച്ചി: എറണാകുളം വേളാങ്കണ്ണി പാതയില്‍ ജനുവരി നാലു മുതല്‍ മാര്‍ച്ച് 28 വരെ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. ശനിയാഴ്ച രാവിലെ 11ന് എറണാകുളം ജംഗ്ഷനില്‍നിന്നു പുറപ്പെടുന്ന പ്രതിവാര സ്‌പെഷല്‍ ട്രെയിന്‍ (06015) ഞായറാഴ്ച രാവിലെ ഏഴിന് വേളാങ്കണ്ണിയിലെത്തും. തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം, കിളികൊല്ലൂര്‍, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്‍മല എന്നിവിടങ്ങളിലാണു കേരളത്തിലെ സ്‌റ്റോപ്പുകള്‍. ഞായറാഴ്ചകളില്‍ വൈകുന്നേരം 6.15നാണ് വേളാങ്കണ്ണിയില്‍നിന്നുള്ള മടക്ക സര്‍വീസ് (06016). തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ജംഗ്ഷനിലെത്തും. 29നുള്ള എറണാകുളം ജംഗ്ഷന്‍ കൃഷ്ണരാജപുരം സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ (06548) സുവിധ സ്‌പെഷല്‍ ട്രെയിന്‍ (82668) ആക്കി മാറ്റിയതായി റെയില്‍വേ അറിയിച്ചു. 29ന് വൈകിട്ട് ഏഴിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ 6.50ന് ലക്ഷ്യസ്ഥാനത്തെത്തും. ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാവും.
Image: /content_image/India/India-2019-12-28-03:09:55.jpg
Keywords: വേളാങ്ക
Content: 12004
Category: 18
Sub Category:
Heading: തൃശൂരിന് നയന വിസ്മയം സമ്മാനിച്ച് ബോണ്‍ നത്താലെ കരോള്‍ ഘോഷയാത്ര
Content: തൃശൂര്‍: ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് തൃശൂര്‍ പൗരാവലിയും അതിരൂപതയും സംയുക്തമായി സംഘടിപ്പിച്ച ബോണ്‍ നത്താലെ കരോള്‍ ഘോഷയാത്രയില്‍ പങ്കെടുത്തത് പതിനായിരത്തോളം ക്രിസ്മസ് പാപ്പാമാര്‍. ചുവന്ന തൊപ്പിയും അതേ നിറത്തിലുള്ള ഉടുപ്പും ധരിച്ച് ക്രിസ്മസ് പാപ്പാമാര്‍ ബോണ്‍ നത്താലെ ഗാനത്തിന്റെ താളത്തിനൊത്തു ചുവടുവച്ചപ്പോള്‍ സ്വരാജ് റൗണ്ടില്‍ നടന്നത് നയന വിസ്മയം. സാന്താ വേഷമണിഞ്ഞവരുടെ ബൈക്ക് റാലിയോടെയായിരുന്നു തുടക്കം. തുടര്‍ന്നു റോളര്‍ സ്‌കേറ്റിംഗുമായി നൂറു ബാലന്മാര്‍ സ്വരാജ് റൗണ്ടിലൂടെ പറന്നു. വീല്‍ചെയറുകളില്‍ ഇരുന്നൂറോളം പേരാണു സാന്താക്ലോസ് വേഷത്തില്‍ പിന്നാലെ പ്രത്യക്ഷപ്പെട്ടത്. മാലാഖവേഷം ധരിച്ച ബാലികാബാലന്മാര്‍, പ്രച്ഛന്നവേഷധാരികള്‍ എന്നിവരും തൊട്ടുപിന്നിലുണ്ടായിരുന്നു. ഇവര്‍ക്കു പിറകിലായാണ് സാന്താക്ലോസ് വേഷമണിഞ്ഞവര്‍ ഫ്‌ളാഷ് മോബ് നൃത്തച്ചുവടുകളുമായി മുന്നേറിയത്. ദീപാലംകൃതമായ മൂന്നു ലോറികളും പുതുമയുള്ള 22 ഫ്‌ളോട്ടുകളും നിശ്ചല ദൃശ്യങ്ങളും ചലിക്കുന്ന തീമുകളും ഘോഷയാത്രയെ വര്‍ണാഭമാക്കി. ഹാപ്പി ഡേയ്‌സ് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ദീപാലംകൃതമായ നഗരത്തിലെ ഘോഷയാത്ര അവിസ്മരണീയ അനുഭവമായി. മതമേലധ്യക്ഷന്മാരും ജനപ്രതിനിധികളും പൗരപ്രമുഖരും ചേര്‍ന്നാണ് ഘോഷയാത്രയെ നയിച്ചത്. കാരള്‍ ഘോഷയാത്രയുടെ വിളംബരവുമായി വിശിഷ്ടാതിഥികള്‍ വെള്ളരിപ്രാവുകളെ പറത്തി. മേയര്‍ അജിത വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, മാര്‍ അപ്രേം മെത്രാപ്പോലീത്ത, മന്ത്രി വി.എസ്. സുനില്‍കുമാര്‍, ചീഫ് വിപ്പ് കെ. രാജന്‍, ടി.എന്‍. പ്രതാപന്‍ എംപി, അനില്‍ അക്കര എംഎല്‍എ, എം.പി. വിന്‍സെന്റ്, ഫാ. ജോസ് പുന്നോലിപ്പറമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവന്‍കുട്ടി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂര്‍ണ, ജോജു മഞ്ഞില തുടങ്ങിയവര്‍ മുന്‍നിരയിലുണ്ടായിരുന്നു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി 50 വീട് നൽകുന്നതിനൊപ്പം നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളാണ് സഭ ബോൺ നത്താലെയോടനുബന്ധിച്ച് നടത്തുന്നത്.
Image: /content_image/India/India-2019-12-28-03:55:23.jpg
Keywords: ക്രിസ്തുമസ്
Content: 12005
Category: 14
Sub Category:
Heading: തൃശൂരിന് നയന വിസ്മയം സമ്മാനിച്ച് ബോണ്‍ നത്താലെ കരോള്‍ ഘോഷയാത്ര
Content: തൃശൂര്‍: ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് തൃശൂര്‍ പൗരാവലിയും അതിരൂപതയും സംയുക്തമായി സംഘടിപ്പിച്ച ബോണ്‍ നത്താലെ കരോള്‍ ഘോഷയാത്രയില്‍ പങ്കെടുത്തത് പതിനായിരത്തോളം ക്രിസ്മസ് പാപ്പാമാര്‍. ചുവന്ന തൊപ്പിയും അതേ നിറത്തിലുള്ള ഉടുപ്പും ധരിച്ച് ക്രിസ്മസ് പാപ്പാമാര്‍ ബോണ്‍ നത്താലെ ഗാനത്തിന്റെ താളത്തിനൊത്തു ചുവടുവച്ചപ്പോള്‍ സ്വരാജ് റൗണ്ടില്‍ നടന്നത് നയന വിസ്മയം. സാന്താ വേഷമണിഞ്ഞവരുടെ ബൈക്ക് റാലിയോടെയായിരുന്നു തുടക്കം. തുടര്‍ന്നു റോളര്‍ സ്‌കേറ്റിംഗുമായി നൂറു ബാലന്മാര്‍ സ്വരാജ് റൗണ്ടിലൂടെ പറന്നു. വീല്‍ചെയറുകളില്‍ ഇരുന്നൂറോളം പേരാണു സാന്താക്ലോസ് വേഷത്തില്‍ പിന്നാലെ പ്രത്യക്ഷപ്പെട്ടത്. മാലാഖവേഷം ധരിച്ച ബാലികാബാലന്മാര്‍, പ്രച്ഛന്നവേഷധാരികള്‍ എന്നിവരും തൊട്ടുപിന്നിലുണ്ടായിരുന്നു. ഇവര്‍ക്കു പിറകിലായാണ് സാന്താക്ലോസ് വേഷമണിഞ്ഞവര്‍ ഫ്‌ളാഷ് മോബ് നൃത്തച്ചുവടുകളുമായി മുന്നേറിയത്. ദീപാലംകൃതമായ മൂന്നു ലോറികളും പുതുമയുള്ള 22 ഫ്‌ളോട്ടുകളും നിശ്ചല ദൃശ്യങ്ങളും ചലിക്കുന്ന തീമുകളും ഘോഷയാത്രയെ വര്‍ണാഭമാക്കി. ഹാപ്പി ഡേയ്‌സ് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ദീപാലംകൃതമായ നഗരത്തിലെ ഘോഷയാത്ര അവിസ്മരണീയ അനുഭവമായി. മതമേലധ്യക്ഷന്മാരും ജനപ്രതിനിധികളും പൗരപ്രമുഖരും ചേര്‍ന്നാണ് ഘോഷയാത്രയെ നയിച്ചത്. കാരള്‍ ഘോഷയാത്രയുടെ വിളംബരവുമായി വിശിഷ്ടാതിഥികള്‍ വെള്ളരിപ്രാവുകളെ പറത്തി. മേയര്‍ അജിത വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, മാര്‍ അപ്രേം മെത്രാപ്പോലീത്ത, മന്ത്രി വി.എസ്. സുനില്‍കുമാര്‍, ചീഫ് വിപ്പ് കെ. രാജന്‍, ടി.എന്‍. പ്രതാപന്‍ എംപി, അനില്‍ അക്കര എംഎല്‍എ, എം.പി. വിന്‍സെന്റ്, ഫാ. ജോസ് പുന്നോലിപ്പറമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവന്‍കുട്ടി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂര്‍ണ, ജോജു മഞ്ഞില തുടങ്ങിയവര്‍ മുന്‍നിരയിലുണ്ടായിരുന്നു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി 50 വീട് നൽകുന്നതിനൊപ്പം നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളാണ് സഭ ബോൺ നത്താലെയോടനുബന്ധിച്ച് നടത്തുന്നത്.
Image: /content_image/India/India-2019-12-28-04:01:43.jpg
Keywords: കരോള്‍
Content: 12006
Category: 1
Sub Category:
Heading: പ്രെസ്റ്റണിൽ ക്രിസ്തുമസ് വിരുന്നൊരുക്കി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത
Content: പ്രെസ്റ്റൺ: പ്രെസ്റ്റണിലും സമീപപ്രദേശങ്ങളിലുമുള്ള യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നവരും ജോലിക്കായി ഈ അടുത്ത നാളുകളിൽ യുകെയിലേക്കു വന്നവരുമായ നാനാജാതിമതസ്ഥരായ ഒറ്റയ്ക്ക് താമസിക്കുന്ന സഹോരദങ്ങൾക്കായി ക്രിസ്തുമസ് ദിനത്തിൽ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ഊഷ്മളമായ സ്നേഹവിരുന്നൊരുക്കി. ലോകമെങ്ങുമുള്ള വിശ്വാസികൾ കുടുംബങ്ങളിൽ ഒത്തുചേരുകയും കുടുംബത്തോടൊപ്പം ആഘോഷിക്കുകയും ചെയ്യുന്ന ക്രിസ്തുമസ് അവസരത്തിൽ, ജോലിക്കും പഠനത്തിനുമായി യുകെയിലേക്കു വന്നവർക്ക് സ്വന്തം വീട്ടിൽനിന്നു മാറി ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്നതിന്റെ ഏകാന്തത ഒഴിവാക്കാനും ഒരു കുടുംബത്തിൻറെ സ്നേഹാനുഭവം അനുഭവിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്തുമസ് സ്നേഹവിരുന്ന് സംഘടിപ്പിച്ചത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, യൂത്ത് കമ്മീഷൻ ചെയർമാൻ റെവ. ഡോ. ബാബു പുത്തെൻപുരക്കൽ, യൂത്ത് ഡയറക്ടർ റെവ. ഫാ. ഫാൻസുവ പത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. നൂറിലധികം പേർ പങ്കെടുത്ത സ്നേഹവിരുന്നിൽ, രൂപതയിലെ മറ്റു വൈദികർ, സിസ്റ്റേഴ്സ്, വൈദികവിദ്യാർത്ഥികൾ, കത്തീഡ്രലിലെ കൈക്കാരൻമാർ തുടങ്ങിയവരും പങ്കുചേർന്നു. തുടക്കത്തിൽ, യൂത്ത് കമ്മീഷൻ ചെയർമാൻ റെവ. ഡോ. ബാബു പുത്തെൻപുരക്കൽ എല്ലാ അതിഥികൾക്കും സ്വാഗതമാശംസിച്ചു. സ്നേഹവിരുന്നിനു മുൻപ്, കരോൾ ഗാനങ്ങൾ പാടി അതിഥികളും ആതിഥേയരും ക്രിസ്തുമസ് സന്തോഷം പങ്കുവച്ചു. തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കൽ സന്ദേശം നൽകി. ദൈവത്തിലേക്ക് തിരിച്ചു വരുന്നതിനുമുമ്പ്, പാപത്തിൻറെ എല്ലാ വഴികളിലൂടെ നടന്നിട്ടും വി. അഗസ്തീനോസിൻറെ ഹൃദയത്തിൽ ഒരു ശൂന്യത നിറഞ്ഞുനിന്നെന്നും ദൈവത്തിലേക്കെത്തിയപ്പോഴാണ് അത് മാറിയതെന്നും സന്ദേശത്തിൽ മാർ സ്രാമ്പിക്കൽ പറഞ്ഞു. യുവത്വത്തിൻറെ പ്രസരിപ്പിൽ നടക്കുമ്പോഴും പാപവഴികളിൽ വീഴാതിരിക്കണമെന്നും എപ്പോഴും ദൈവസാന്നിധ്യബോധത്തിൽ ജീവിക്കണമെന്നും സന്തോഷത്തിൻറെ അടയാളമായ സംഗീതം ആലപിക്കണമെന്നും അദ്ദേഹം ചെറുപ്പക്കാരായ അതിഥികളെ ഓർമ്മിപ്പിച്ചു. ദൈവം നൽകുന്ന സ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടുകൂടിയ സ്വാന്തന്ത്ര്യമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രെസ്റ്റണിലുള്ള സെൻറ് മേരീസ് ടേസ്റ്റി ചോയ്സിലെ ജുമോൻറെ നേതൃത്വത്തിലാണ് സ്നേഹവിരുന്ന് തയ്യാറാക്കിയത്. ക്രിസ്തുമസ് ദിനത്തിൽ ബിഷപ് ജോസഫ് സ്രാമ്പിക്കലിനോടൊപ്പം സ്നേഹവിരുന്നിൽ പങ്കുചേർന്നതും രൂപതകുടുംബത്തോടൊപ്പം ആയിരുന്നതും അവിസ്മരണീയമായ ഒരു കുടുംബസ്നേഹാനുഭവം സമ്മാനിച്ചെന്ന് പങ്കെടുത്തവർ തങ്ങളുടെ അനുഭവം പങ്കുവച്ചു.
Image: /content_image/News/News-2019-12-28-04:07:26.jpg
Keywords: ഗ്രേറ്റ്
Content: 12007
Category: 1
Sub Category:
Heading: ക്രിസ്തുമസ് ദിനത്തില്‍ തെക്കന്‍ സുഡാനോട് ക്രൈസ്തവ നേതൃത്വത്തിന്റെ സമാധാന അഭ്യര്‍ത്ഥന
Content: വത്തിക്കാന്‍ സിറ്റി: അഭിപ്രായ ഭിന്നത തുടരുന്ന തെക്കന്‍ സുഡാന്‍ നേതാക്കളോട് ക്രിസ്തുമസ് ദിനത്തില്‍ സമാധാന ആഹ്വാനവുമായി ക്രൈസ്തവ സഭകളുടെ നേതൃത്വം. ക്രിസ്തുമസ് ദിനത്തില്‍ രാവിലെ ആംഗ്ലിക്കന്‍ സഭാതലവന്‍ ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി, പ്രസ്ബിറ്റേറിയന്‍ സഭയുടെ മോഡറേറ്റര്‍ ജോണ്‍ കാല്‍മേഴ്സ് എന്നിവരോടു ചേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ സമാധാനത്തിനുള്ള സംയുക്ത അഭ്യര്‍ത്ഥന നടത്തിയത്. തെക്കന്‍ സുഡാന്‍ സമാധാന കരാറുകള്‍ ഒരുക്കുന്ന ക്രിസ്തുമസിന്‍റെയും പുതുവത്സരത്തിന്‍റെയും പവിത്രമായ കാലത്ത് ‍ജനങ്ങള്‍ക്ക് സമാധാനവും സമൃദ്ധിയും കൈവരിക്കുവാന്‍ പോരുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കട്ടെയെന്ന് സന്ദേശത്തില്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. സമാധാന ഉടമ്പടിയുണ്ടാക്കാന്‍ ശ്രമിക്കുന്ന ഈ അടിയന്തിര ഘട്ടത്തില്‍ തങ്ങളുടെ പ്രാര്‍ത്ഥനാ സാന്നിധ്യം തെക്കന്‍ സുഡാനിലെ താല്ക്കാലിക ഭരണ നേതൃത്വത്തിനും ജനങ്ങള്‍ക്കും നേരുന്നതായി നേതാക്കള്‍ സന്ദേശത്തിലൂടെ അറിയിച്ചു. അനുരഞ്ജനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാതയില്‍ പുതിയ അര്‍പ്പണത്തോടെ മുന്നേറാന്‍ തെക്കന്‍ സുഡാനിലെ ജനതയെ രക്ഷകനായ ക്രിസ്തു തുണയ്ക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായും ജനങ്ങളില്‍ ഓരോരുത്തരിലും, രാഷ്ട്രത്തില്‍ ആകമാനവും ദൈവാനുഗ്രഹം വളരട്ടെയെന്നും ആശംസിക്കുന്നതായും സന്ദേശത്തില്‍ പറയുന്നു. സമാധാന രാജാവായ യേശു നന്മയുടെയും സത്യത്തിന്‍റെയും പാതയില്‍ നയിക്കട്ടെയെന്ന ആശംസയോടെയാണ് മൂന്നു ആത്മീയ നേതാക്കളുടെയും സന്ദേശം അവസാനിക്കുന്നത്. 2011-ല്‍ സ്വാതന്ത്ര്യം നേടിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായ തെക്കാന്‍ സുഡാന്‍ ഇന്നു കലാപങ്ങളുടെ വിളനിലമായി മാറിയിരിക്കുകയാണ്. ക്രിസ്തുമസ് ദിനത്തില്‍പ്പോലും വിമതരും മിലിട്ടറി പിന്‍തുണയോടെയുള്ള താല്ക്കാലിക ഭരണകൂടവും തമ്മില്‍ സംഘട്ടനം നടന്നിരിന്നു. ഇത്തരത്തിലുള്ള പശ്ചാത്തലത്തിലാണ് സമാധാനത്തിനുള്ള സംയുക്ത അഭ്യര്‍ത്ഥന താല്ക്കാലിക ഭരണകൂടത്തിന് മുന്നില്‍ മാര്‍പാപ്പ അടിയന്തരമായി മുന്നോട്ടുവച്ചിരിക്കുന്നത്.
Image: /content_image/News/News-2019-12-28-04:49:10.jpg
Keywords: സുഡാന
Content: 12008
Category: 18
Sub Category:
Heading: കുടുംബ ഭദ്രത ഇല്ലായ്മ ചെയ്ത കാട്ടാള നീതിക്കെതിരെ നടപടി വേണം: പ്രോലൈഫ് അപ്പോസ്തോലേറ്റ്
Content: കൊച്ചി: കൂലിയും തൊഴിലും നിലനിർത്താൻ മഹാരാഷ്ട്രയിൽ മുപ്പതിനായിരത്തോളം തൊഴിലാളികൾ ഗർഭപാത്രം നീക്കം ചെയ്തുവെന്ന വാർത്ത ഞെട്ടൽ ഉളവാക്കുന്നുവെന്നു സീറോമലബാർസഭ പ്രോലൈഫ് അപ്പോസ്തോലേറ്റ്. അമ്മയാകാനുള്ള സ്ത്രീയുടെ ആഗ്രഹത്തെയും അവകാശത്തെയും കൂച്ചുവിലങ്ങിടുന്ന തൊഴിലിടങ്ങളിലെ അടിമത്ത നടപടികൾക്ക് അറുതി വരുത്തണമെന്നു സീറോ മലബാർ സഭ പ്രോലൈഫ് അപ്പോസ്തോലേറ്റ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു. സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറാകണം. ഗർഭപാത്രം ഇല്ലായ്മ ചെയ്തതോടെ വംശഹത്യയാണ് രാജ്യത്ത് അരങ്ങേറിയത്. ഇതു നമ്മുടെ രാജ്യത്തിന്‍റെ ദുരാവസ്ഥ തെളിയിക്കുന്നതാണ്. എത്രയോ തലമുറകൾ വളരേണ്ട സാധ്യതയാണ് നശിപ്പിച്ചതെന്നും കൂട്ടിച്ചേർത്തു. സർക്കാർ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ തയാറാകണം. ഇത്തരം ചൂഷണം രാജ്യത്തെ ഇനി ഒരു സ്ഥലത്തും സംഭവിക്കാൻ ഇടവരുത്തരുത്. കുടുംബ ഭദ്രത ഇല്ലായ്മ ചെയ്യുന്ന കൊടുംചൂഷണത്തിലൂടെ കുഞ്ഞുങ്ങളുടെ നിലവിളികളാണ് ഉയരുന്നത്. ഇതിനുവേണ്ടി കരാർ ഏറ്റെടുത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കുറിച്ചും തൊഴിൽമേഖലയെ കുറിച്ചും സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം കാട്ടുനീതികളെ ഇല്ലായ്മ ചെയ്യുകയാണ് ഒരു സർക്കാരിന്‍റെ ധർമമെന്നും കുടുംബങ്ങളാണ് രാഷ്ട്രത്തിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2019-12-28-05:20:27.jpg
Keywords: കുടുംബ
Content: 12009
Category: 1
Sub Category:
Heading: ബാധയല്ല പ്രലോഭനമാണ് സാത്താന്റെ ഏറ്റവും വലിയ ഭീഷണി: പ്രമുഖ ഭൂതോച്ചാടകന്‍റെ വെളിപ്പെടുത്തല്‍
Content: വത്തിക്കാന്‍ സിറ്റി: പിശാച് ബാധയല്ല, മറിച്ച് പാപത്തിനുള്ള പ്രലോഭനമാണ് ഒരു വ്യക്തിയുടെ മോക്ഷത്തിനുള്ള സാത്താന്റെ ഏറ്റവും വലിയ ഭീഷണിയെന്ന്‍ ഡൊമിനിക്കന്‍ വൈദികനും പ്രമുഖ ഭൂതോച്ചാടകനുമായ ഫാ. ഫ്രാങ്കോയിസ് ഡെര്‍മൈന്‍ ഒ.പി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഭൂതോച്ചാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഫാ. ഡെര്‍മൈന്‍ പ്രലോഭനമാണ്‌ പൈശാചികതയുടെ ഏറ്റവും സാധാരണയായ പ്രകടനമെന്ന് കത്തോലിക്കാ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രലോഭനത്തെ കുറച്ചുകാണരുതെന്നും, പിശാച് ബാധയേപ്പോലെ നാടകീയമല്ലെങ്കിലും പ്രലോഭനമാണ് ഏറ്റവും വലിയ അപകടകാരിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രലോഭനത്തിനുള്ള അവസരങ്ങള്‍ ഒഴിവാക്കുകയാണ് അതിനെ ചെറുക്കുന്നതിനുള്ള പരിഹാരമായി അദ്ദേഹം നിര്‍ദ്ദേശിച്ചത്. ഇതിന് ക്രിസ്തീയതയിലൂന്നിയ ആത്മീയ ജീവിതത്തിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഉപദ്രവങ്ങള്‍' ആണ് സാത്താന്റെ അടുത്ത ഭീഷണിയായി ഫാ. ഡെര്‍മൈന്‍ ചൂണ്ടിക്കാട്ടുന്നത്. ചില സമയങ്ങളില്‍ ആളുകള്‍ക്ക് സാധാരണഗതിയില്‍ വിവരിക്കുവാന്‍ കഴിയാത്ത ശാരീരികപരവും, കുടുംബപരവുമായ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. സാത്താന്റെ ഉപദ്രവം മൂലമുള്ള ബുദ്ധിമുട്ടുകളാണെങ്കില്‍ അവയെ 'പ്രകൃത്യാതീതമായവ' എന്ന് വിശേഷിപ്പിക്കുമെന്നും ഇതിന്റെ പരിഹാരത്തിനായി ഭൂതോച്ചാടകന്റെ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രലോഭനം സാത്താന്റെ ഏറ്റവും സാധാരണ പ്രവര്‍ത്തിയാണെങ്കില്‍, ഉപദ്രവം സാത്താന്റെ അസാധാരണമായ പ്രവര്‍ത്തികളില്‍ സാധാരണയാണ്. ശാരീരികമായ ഉപദ്രവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടന്‍തന്നെ അത് സാത്താന്റെ ഉപദ്രവമാണെന്ന് ധരിക്കരുത്. പ്രകൃത്യാലുള്ള കാരണങ്ങള്‍ കൊണ്ടും ഇത്തരം പീഡനങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഫാ. ഡെര്‍മൈന്‍ വിവരിച്ചു. 1994 മുതല്‍ ഭൂതോച്ചാടന രംഗത്ത് സേവനം ചെയ്യുന്ന ഫാ. ഡെര്‍മൈന്‍ ഇറ്റാലിയന്‍ അതിരൂപതയായ അന്‍കോണ-ഒസിമോയിലാണ് നിലവില്‍ ശുശ്രൂഷ ചെയ്യുന്നത്.
Image: /content_image/News/News-2019-12-28-07:02:09.jpg
Keywords: സാത്താ, പിശാച