Contents

Displaying 11701-11710 of 25158 results.
Content: 12020
Category: 1
Sub Category:
Heading: ക്രൈസ്തവർ പീഡനം നേരിടുന്നില്ലെന്ന് നൈജീരിയന്‍ സുൽത്താൻ: മറുപടിയുമായി ക്രൈസ്തവ സംഘടന
Content: അബൂജ: ക്രൈസ്തവർ രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നില്ലെന്നുളള വിചിത്രമായ വാദം ഉന്നയിച്ച നൈജീരിയയിലെ സൊകോട്ടോ സുൽത്താനായ സാദ് അബൂബക്കർ മൂന്നാമന് മറുപടിയുമായി ദി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ. പൂർണ്ണമായും സുൽത്താന് തെറ്റുപറ്റിയെന്ന് സംഘടന വ്യക്തമാക്കി. പടിഞ്ഞാറൻ നൈജീരിയൻ പ്രവിശ്യയിൽ കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ കൊല്ലപ്പെട്ട 11 ക്രൈസ്തവരെയാണ് നൈജീരിയയിൽ ക്രിസ്തു വിശ്വാസികൾ പീഡനമേൽക്കുന്നതിന്റെ ഉദാഹരണമായി സംഘടന ചൂണ്ടിക്കാട്ടിയത്. തെറ്റായ വാദഗതി ഉന്നയിക്കുന്നതിന് പകരം സുൽത്താൻ ഈ കാര്യത്തിൽ നിശബ്ദത പാലിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് ദി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ നിയമ കാര്യങ്ങൾക്കായുള്ള ഡയറക്ടർ സാമുവൽ കാംകുർ ശനിയാഴ്ച ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ക്രൈസ്തവരുടെ സ്ഥലങ്ങൾ പിടിച്ചെടുക്കുകയും, അവരെ കൊലപ്പെടുത്തുന്നതും നൈജീരിയയില്‍ നിത്യസംഭവമാണ്. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കേ രാജ്യത്ത് ക്രൈസ്തവ പീഡനമില്ലെന്ന് സുൽത്താൻ പറഞ്ഞതായി മാധ്യമങ്ങളിൽ കണ്ടപ്പോൾ അതീവ ദുഃഖം തോന്നിയതായും സാമുവൽ കാംകുർ പറഞ്ഞു. ക്രൈസ്തവരെ കൂട്ടക്കുരുതി നടത്തിയ സമയത്ത് നിശബ്ദനായിരുന്നതു പോലെ ഇപ്പോഴും സുൽത്താൻ നിശബ്ദനായി തന്നെ തുടരുന്നതായിരുന്നു ഇതിലും മെച്ചമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാദങ്ങള്‍ സ്ഥിരീകരിക്കുന്നതിനായി നൈജീരിയയുടെ വിവിധ പ്രദേശങ്ങളിൽ ഫുലാനി മുസ്ലിം ഗോത്ര വംശജർ ക്രൈസ്തവരെ വധിച്ചതിന്റെ കണക്കുകളും സാമുവൽ കാംകുർ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഈ വർഷം ഫുലാനി ഗോത്ര വംശജർ ആയിരം ക്രൈസ്തവരെയാണ് കൊലപ്പെടുത്തിയതെന്നും, 2012 നു ശേഷമുള്ള കണക്കുകൾ എടുത്തു നോക്കുമ്പോൾ ക്രൈസ്തവ കൊലപാതകങ്ങളുടെ എണ്ണം ആറായിരത്തോളം വരുമെന്നും, 12000 ക്രൈസ്തവ വിശ്വാസികൾക്ക് പലായനം ചെയ്യേണ്ടി വന്നുവെന്നും, ഇതൊന്നും പീഡനമല്ലെങ്കിൽ മറ്റെന്താണ് പീഡനമെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീം കൗൺസിൽ ഓഫ് ഇസ്‌ലാമിക് അഫേഴ്സ് എന്ന സംഘടനയുടെ പ്രസിഡന്റ് ജനറൽ എന്ന പദവി കൂടി വഹിക്കുന്ന സുൽത്താൻ അബൂബക്കർ ക്രൈസ്തവ കൊലപാതകങ്ങളിൽ പ്രതികരിക്കാതിരുന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും സാമുവൽ കാംകുർ കൂട്ടിച്ചേർത്തു. എല്ലാ മതവിഭാഗങ്ങളെയും ഒരേപോലെ പരിഗണിക്കണമെന്നും അദ്ദേഹം നൈജീരിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
Image: /content_image/News/News-2019-12-30-12:17:23.jpg
Keywords: നൈജീ
Content: 12021
Category: 13
Sub Category:
Heading: ഡല്‍ഹിയെ നയിച്ചത് ക്രിസ്തു കാണിച്ചു തന്ന മാതൃകയില്‍: അരവിന്ദ് കേജ്രിവാൾ
Content: ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞ അഞ്ചുവർഷം ഭരണം നടത്താൻ ശ്രമിച്ചത് ക്രിസ്തു കാണിച്ചുതന്ന മാതൃകയിലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഡൽഹി നിയമസഭാ സ്പീക്കർ റാം നിവാസ് ഗോയൽ ഒരുക്കിയ ക്രിസ്തുമസ് പുതുവത്സര വിരുന്നു സൽക്കാരത്തിനിടയിലാണ് ഭാരതത്തില്‍ ഏറ്റവും ജനസമ്മതിയുള്ള നേതാക്കന്മാരില്‍ ഒരാളായ കേജ്രിവാൾ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. പാവങ്ങളെയും ആലംബഹീനരെയും തന്റെ ജീവിതത്തിലൂടെ ശുശ്രൂഷിച്ച യേശുവിനെ പോലെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന മോഹല്ല ക്ലിനിക്കുകൾ സര്‍ക്കാര്‍ ആരംഭിച്ചുവെന്നും പാവങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷമയാണ് യേശു പഠിപ്പിച്ച ഏറ്റവും മഹത്തായ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, മെത്തഡിസ്റ്റ് ചര്‍ച്ച് ഓഫ് ഇന്ത്യ ബിഷപ്പ് സുബോധ് മൊണ്ടല്‍, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ഡല്‍ഹി രൂപത പ്രതിനിധി വാരിസ് കെ മാസിഹ്, ഡല്‍ഹി അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ രാഖി ബിര്‍ളയും വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ ഭാഗഭാക്കായി. നേരത്തെ മദര്‍ തെരേസക്കെതിരെ വിമര്‍ശനവുമായി ആര്‍‌എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവതും അനുയായികളും രംഗത്ത് വന്നപ്പോള്‍ ശക്തമായ ഭാഷയില്‍ മറുപടി കൊടുത്ത നേതാവാണ് അരവിന്ദ് കേജ്രിവാൾ.
Image: /content_image/News/News-2019-12-30-15:12:14.jpg
Keywords: മുഖ്യമന്ത്ര, കേജ്രി
Content: 12022
Category: 18
Sub Category:
Heading: ക്രൈസ്തവരോടുള്ള വിവേചനം അവസാനിപ്പിക്കണം: സീറോ മലബാര്‍ അല്‍മായ ഫോറം
Content: കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സര്‍ക്കാര്‍ തുടര്‍ന്നുപോരുന്ന കടുത്ത മതവിവേചനം അവസാനിപ്പിക്കണമെന്നു സീറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ പലതും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷ വിഭാഗത്തിനു മാത്രമായിരിക്കുകയാണ്. മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്ന പദ്ധതികളില്‍ 80:20 എന്ന വിവേചനപരമായ അനുപാതമാണു സ്വീകരിച്ചിട്ടുള്ളത്. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്‌പോള്‍ 80 ശതമാനം ഒരു പ്രത്യേക വിഭാഗത്തിനും അവശേഷിക്കുന്ന 20 ശതമാനം ക്രൈസ്തവരുള്‍പ്പെടെയുള്ള അഞ്ച് ന്യൂനപക്ഷ മതവിഭാഗങ്ങളിലെ അംഗങ്ങള്‍ക്കും എന്ന രീതിയാണു നടപ്പാക്കുന്നതെന്നും അഡ്വ. ജോസ് വിതയത്തില്‍ പറഞ്ഞു.
Image: /content_image/India/India-2019-12-31-03:33:28.jpg
Keywords: വിവേചന
Content: 12023
Category: 18
Sub Category:
Heading: ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം എടുത്തു കളഞ്ഞത് അംഗീകരിക്കാനാവില്ല: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: നാടിന്റെ വികസനത്തില്‍ വലിയ സംഭാവന ചെയ്തവരാണ് ആംഗ്ലോ ഇന്ത്യന്‍ സമൂഹമെന്നും പാര്‍ലമെന്റിലും നിയമസഭയിലും ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം ഒഴിവാക്കിയത് സമുദായത്തെ പിടിച്ചുകുലുക്കിയെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. യൂണിയന്‍ ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ രാജ് ഭവന്‍ മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന രൂപീകരിച്ച വേളയില്‍ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന്റെ വികസനത്തെക്കുറിച്ച് അവര്‍ക്ക് വലിയ ആശങ്കകളുണ്ടായിരുന്നു. എന്നാല്‍, സമുദായത്തെ സംരക്ഷിക്കാന്‍ ഭരണഘടനാ ശില്‍പികള്‍ അവര്‍ക്കു ചില അവകാശങ്ങള്‍ അംഗീകരിച്ചു നല്‍കി. ആ അവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തു കളഞ്ഞത് ആര്‍ക്കും അംഗീകരിക്കാനാവില്ല. അധികാരവും ബലവും ഉണ്ടെങ്കില്‍ എന്തും ചെയ്യാമെന്നത് ഭരണഘടനയ്ക്കു യോജിച്ച കാര്യമല്ല. യഥാര്‍ഥ സ്ഥിതി മനസിലാക്കാതെയാണ് അവരുടെ അവകാശങ്ങള്‍ റദ്ദാക്കിയത്. എടുത്തുകളഞ്ഞ അവകാശം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. രാജ്ഭവന്‍ മാര്‍ച്ചില്‍ വി.എസ്. ശിവകുമാര്‍ എംഎല്‍എ, മുന്‍ എംപി ചാള്‍സ് ഡയസ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍, കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, ട്രഷറര്‍ ജോണ്‍സണ്‍ നൊറോണ, ഇവാന്‍ നിഗ്ലി തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/India/India-2019-12-31-04:33:14.jpg
Keywords: സൂസപാ
Content: 12024
Category: 18
Sub Category:
Heading: ദൈവത്തിന്റെ ഹൃദയം കണ്ടറിയുന്നവർക്ക് മാത്രമേ വിശുദ്ധിയിൽ വളരാൻ കഴിയൂ: മാർ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊച്ചി: ദൈവത്തിന്റെ ഹൃദയം കണ്ടറിയുന്നവർക്ക് മാത്രമേ വിശുദ്ധിയിൽ വളരാൻ കഴിയൂവെന്ന് സീറോ മലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ന്യൂമാന്‍ അസോസിയേഷൻ ക്രിസ്മസ് - പുതുവർഷ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ദ്ദിനാള്‍ ന്യുമാൻ ദൈവസ്നേഹത്തിൽ ജ്വലിക്കുന്ന പ്രകാശമായിരുന്നുവെന്നു ഹൃദയം ഹൃദയത്തോട് ഐക്യപ്പെട്ടുവെന്നാണ് ന്യൂമാന്‍ തന്റെ സഭ പ്രവേശനത്തെ കുറിച്ച് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൃദയം എന്നത് ക്രിസ്തുവിനെ തന്നെയാണ് ഉദ്ദേശിക്കുന്നത്. ക്രിസ്തുവിനോടുള്ള ഐക്യപ്പെടലായിരുന്നു അത്. മറിയം ത്രേസ്യയും കര്‍ദ്ദിനാള്‍ ന്യൂമാനും ഒരു ദിവസമാണ് വിശുദ്ധരായത്. നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ യേശുവിനു കൊടുക്കുക എന്നാണ് വിശുദ്ധ മറിയം ത്രേസ്യ പറയുന്നത്. രണ്ടു പേരും ക്രിസ്തുവിനോടുള്ള സ്നേഹം പ്രകാശമായി സമൂഹത്തിന് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. കലൂർ പോണോത്തു റോഡിലെ ലുമെൻ ജോതിസ്സിൽ ന്യൂമെൻസ് അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ നടന്ന സംഗമത്തിൽ സുപ്രീം കോടതിൽ നിന്നും വിരമിച്ച ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സഭയുടെ നന്മകൾക്കും സമൂഹത്തിന്റെ പുരോഗതിക്കുമായി പ്രവർത്തിക്കുവാനുള്ള ദൗത്യം അല്‍മായ പ്രേഷിതർക്കുണ്ടെന്ന് ജസ്റ്റീസ് സിറിയക്ക് ജോസഫ് ചൂണ്ടിക്കാട്ടി. കത്തോലിക്ക വിശ്വാസത്തിന്റെ തനിമയും മഹത്വവും മനസ്സിൽ ഉൾക്കൊണ്ട്‌ പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം ന്യൂമാൻസ് അസോസിയേഷൻ അംഗങ്ങൾക്കുണ്ടെന്നും ജസ്റ്റിസ്‌ സിറിയക് ജോസഫ് പറഞ്ഞു. കൊച്ചി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ബാബു ജോസഫ്, ഫാ. എബ്രഹാം അടപ്പൂർ എന്നിവർ പ്രസംഗിച്ചു. ന്യൂമെൻസ് അസോസിയേഷൻ ഭാരവാഹികളായ ഫാ. ബിനോയ്‌ പിച്ചളക്കാട്, ഡോ. കെ എം മാത്യു, സാബു ജോസ്, അഡ്വ. റോയി ചാക്കോ, ജോസഫ് ആഞ്ഞിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2019-12-31-05:03:01.jpg
Keywords: ആലഞ്ചേ
Content: 12025
Category: 1
Sub Category:
Heading: ക്രൈസ്തവ അവഹേളനം: ബോളിവുഡ് താരങ്ങള്‍ കര്‍ദ്ദിനാളിനെ സന്ദര്‍ശിച്ച് മാപ്പപേക്ഷ നടത്തി
Content: അമൃത്സര്‍: ക്രിസ്തുമസിനോട് അനുബന്ധിച്ച് സംപ്രേഷണം ചെയ്ത ടെലിവിഷന്‍ ഷോയിലൂടെ യേശു ക്രിസ്തുവിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത് വിവാദമായതിന് പിന്നാലെ താരങ്ങളുടെ മാപ്പപേക്ഷ. ടെലിവിഷന്‍ ഷോയില്‍ യേശു ക്രിസ്തുവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നും ഹല്ലേലൂയയെ അപഹാസ്യമായി ചിത്രീകരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടന്‍, സിനിമാ നിര്‍മ്മാതാവും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍, കോമഡി താരമായ ഭാരതി സിങ്ങ് എന്നിവര്‍ക്കെതിരെ അമൃത്സറിലെ അജ്നാല പോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരിന്നു. ഇതിനു പിന്നാലെയാണ് രവീണയും, ഫാറാ ഖാനും ക്യാപ്റ്റന്‍ ആല്‍വിന്‍ സല്‍ദാനക്കൊപ്പം ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനെ സന്ദര്‍ശിച്ച് മാപ്പപേക്ഷ നടത്തിയത്. ക്രൈസ്തവ സമൂഹത്തിന്റെ മതവികാരങ്ങള്‍ക്ക് മുറിവേല്‍പ്പിച്ചതില്‍ ഇരുവരും കര്‍ദ്ദിനാളിനോട് ക്ഷമ ചോദിച്ചു. ഭാരതി സിങ്ങ് രാജ്യത്തില്ലാത്തതിനാല്‍ ക്ഷമ ചോദിച്ചുകൊണ്ടുള്ള സൌണ്ട് റെക്കോര്‍ഡിംഗ് ഫറാ ഖാന്‍ കര്‍ദ്ദിനാളിനെ കേള്‍പ്പിച്ചു. ‘നമ്മള്‍ തെറ്റുകള്‍ ചെയ്യുമ്പോഴും യേശു നമ്മെ സ്നേഹിക്കുകയാണെന്നും, നമ്മെ ശിക്ഷിക്കുന്നതിന് പകരം നമ്മോടു ക്ഷമിക്കുകയുമാണ്‌ ചെയ്യുന്നതെന്ന് ഓര്‍മ്മിപ്പിച്ച കര്‍ദ്ദിനാള്‍ ഇരുവര്‍ക്കും ആശീര്‍വ്വാദം നല്‍കി പ്രാര്‍ത്ഥിച്ചു. ക്രൈസ്തവ വികാരം വൃണപ്പെടുത്തിയതിന് ട്വിറ്റര്‍ വഴിയും താരങ്ങള്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്. തങ്ങള്‍ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് രവീണ ട്വിറ്ററിലൂടെ നടത്തിയ ക്ഷമാര്‍പ്പണത്തില്‍ പറയുന്നത്. തന്റെ ഷോയുടെ സമീപ എപ്പിസോഡിലെ ചില പരാമര്‍ശങ്ങള്‍ ചിലരെ വേദനിപ്പിച്ചു എന്നറിയുന്നതില്‍ ഖേദമുണ്ടെന്നും, പരിപാടിയുടെ മുഴുവന്‍ ടീമിനുവേണ്ടിയും താന്‍ ക്ഷമ ചോദിക്കുന്നുവെന്നും ഫറാ ഖാന്റെ ട്വീറ്റില്‍ പറയുന്നു. നേരത്തെ അജ്നാല ബ്ലോക്കിലെ ക്രിസ്ത്യന്‍ ഫ്രണ്ടിന്റെ പ്രസിഡന്റായ സോനു ജാഫര്‍ ടി.വി ഷോയുടെ വീഡിയോക്കൊപ്പം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അജ്നാല പോലീസ് കേസെടുത്തത്. ഏതെങ്കിലും മതത്തേയൊ, മതവിശ്വാസത്തേയോ അവഹേളിക്കുകയോ ചെയ്യുന്ന മനപൂര്‍വ്വമുള്ള പ്രവര്‍ത്തികള്‍ സംബന്ധിച്ച് ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 295-A ആണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.
Image: /content_image/News/News-2019-12-31-06:01:46.jpg
Keywords: മാപ്പ, ക്ഷമ
Content: 12026
Category: 1
Sub Category:
Heading: പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതന്‍ കര്‍ദ്ദിനാള്‍ പ്രോസ്പര്‍ ഗ്രെച്ച് ദിവംഗതനായി
Content: വത്തിക്കാന്‍ സിറ്റി: ലോക പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനും ലാറ്ററന്‍ സര്‍വ്വകലാശാലയിലെ ഓഗസ്റ്റീനിയന്‍ പാട്രിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനുമായ കര്‍ദ്ദിനാള്‍ പ്രോസ്പര്‍ ഗ്രെച്ച് അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരിന്നു അന്ത്യം. 2013 മാര്‍ച്ചില്‍ സിസ്റ്റൈന്‍ ചാപ്പലില്‍വെച്ച് പുതിയ പാപ്പയെ (ഫ്രാന്‍സിസ് പാപ്പ) തെരഞ്ഞെടുക്കുന്നതിന് തൊട്ടു മുന്‍പായി തെരഞ്ഞെടുപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട കര്‍ദ്ദിനാള്‍മാര്‍ക്കുള്ള ധ്യാനത്തിന് നേതൃത്വം നല്‍കിയത് കര്‍ദ്ദിനാള്‍ ഗ്രെച്ചായിരുന്നു. 1925-ല്‍ യൂറോപ്യന്‍ ദ്വീപ്‌ രാജ്യമായ മാള്‍ട്ടായിലായിരിന്നു ജനനം. 1950-ല്‍ തന്റെ 29-മത്തെ വയസ്സില്‍ റോമിലെ സെന്റ്‌ ജോണ്‍ ലാറ്ററന്‍ ബസലിക്കയില്‍ നിന്ന്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1953-ല്‍ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം കര്‍ദ്ദിനാള്‍ ഗ്രെച്ച് പൊന്തിഫിക്കല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും, ഓക്സ്ഫോര്‍ഡ്, കേംബ്രിജ് സര്‍വ്വകലാശാലകളിലായി പഠനം പൂര്‍ത്തിയാക്കി. 1961-ല്‍ അപ്പസ്തോലിക മന്ദിരത്തിലെ സാക്രിസ്റ്റനും, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് വികാര്‍ ജനറലുമായ മെത്രാന്‍ പിയട്രോ കനിസിയോ വാന്‍ ലീര്‍ദേയുടെ സെക്രട്ടറിയായി നിയമിതനായി. 1963-ല്‍ വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് അപ്പസ്തോലിക മന്ദിരത്തില്‍ അദ്ദേഹത്തെ കണ്ടുമുട്ടിയതും, തന്റെ കുമ്പസാരം കേള്‍ക്കാമോ എന്ന് അദ്ദേഹം ആവശ്യപ്പെട്ടതിനെക്കുറിച്ചും കര്‍ദ്ദിനാള്‍ ഗ്രെച്ച് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പൊന്തിഫിക്കല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 30 വര്‍ഷങ്ങളോളം ഭാഷയെക്കുറിച്ചും, തര്‍ജ്ജമയെക്കുറിച്ചും പഠിപ്പിച്ചിട്ടുള്ള കര്‍ദ്ദിനാള്‍ ഗ്രെച്ച് 1971 മുതല്‍ 79 വരെ അദ്ദേഹം തന്നെ സ്ഥാപിച്ച ഓഗസ്റ്റീനിയന്‍ പാട്രിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അദ്ധ്യക്ഷനായി സേവനവും ചെയ്തിട്ടുണ്ട്. 1984-ലാണ് കര്‍ദ്ദിനാള്‍ ഗ്രെച്ച് വിശ്വാസ തിരുസംഘത്തിലെ വിദഗ്ദ കണ്‍സള്‍ട്ടറായി നിയമിതനാകുന്നത്. 2003-ല്‍ പൊന്തിഫിക്കല്‍ തിയോളജിക്കല്‍ അക്കാദമിയിലെ അംഗവും, 2004-ല്‍ പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷനിലെ അംഗവുമായിരുന്നു അദ്ദേഹം. 2012-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. കര്‍ദ്ദിനാള്‍ പദവിയിലെത്തുന്ന രണ്ടാമത്തെ മാള്‍ട്ടാ സ്വദേശിയായിരിന്നു അദ്ദേഹം.
Image: /content_image/News/News-2019-12-31-08:37:31.jpg
Keywords: ദൈവ
Content: 12027
Category: 1
Sub Category:
Heading: വിവിധ രാജ്യങ്ങളില്‍ നടന്ന കൂട്ടക്കുരുതിയെ അപലപിച്ച് ആഗോള ക്രൈസ്തവ സഭാ കൗണ്‍സില്‍
Content: നൈജീരിയ, സിറിയ, സൊമാലിയ എന്നിവിടങ്ങളില്‍ നടന്ന കൂട്ടക്കുരുതിയെ അപലപിച്ച് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആഗോള ക്രൈസ്തവ സഭാ കൗണ്‍സില്‍. ആക്രമണങ്ങളെ അപലപിച്ച വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറൽ സെക്രട്ടറി റവ. ഡോ. ഒലവ് ഫിക്ക്സ്സെ ഏതെങ്കിലും മതത്തിന്‍റെ പേരിൽ നിരപരാധികളായ മനുഷ്യർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഒരു മതവും അതിനെ അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ടു. എല്ലാ സാഹചര്യങ്ങളിലും മനുഷ്യാന്തസ്സിനോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുകയും അതുപോലെ തന്നെ ആക്രമണ പ്രവർത്തനങ്ങൾക്ക് പിന്നിലുള്ള വിദ്വേഷത്തെയും അസഹിഷ്ണുതയെയും പ്രതിരോധിക്കാൻ പ്രവര്‍ത്തിക്കുമെന്നും ഒലവ് ഫിക്ക്സ്സെ പ്രഖ്യാപിച്ചു. ക്രിസ്ത്യാനികളെ മുസ്ലീങ്ങൾക്കെതിരെ തിരിക്കുന്നതിലൂടെ നൈജീരിയൻ ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടുലക്ഷത്തിലധികം ആളുകൾ ഇഡ്‌ലിബ് മേഖലയിൽ നിന്ന് പലായനം ചെയ്തതായി യുഎൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിറിയൻ ജനത ഇതിനകം തന്നെ ഏറെ സംഘട്ടനങ്ങൾക്കും രക്തച്ചൊരിച്ചിൽ, ആക്രമണം, പലായനം എന്നിവയ്ക്കും വിധേയമായിട്ടുണ്ട്. ജനങ്ങളുടെ കഷ്ടപ്പാടുകൾക്ക് അറുതിവരുത്തുവാന്‍ അക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആഗോള ക്രൈസ്തവ സഭാ കൗണ്‍സില്‍ ആവശ്യപ്പെടുന്നു. ദുരന്ത വർഷങ്ങളിൽ നടന്ന അക്രമങ്ങളില്‍ ഇരയായവരുടെ സമാധാനത്തിനും, വിശ്രമത്തിനും, സംഭാഷണത്തിനും, നീതിക്കും വേണ്ടിയുള്ള സമയമാണിതെന്നും ഫിക്ക്സ്സെ ഓര്‍മ്മിപ്പിച്ചു. ഡിസംബർ 28ന് സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ നടന്ന ബോംബാക്രമണത്തിനെയും അദ്ദേഹം അപലപിച്ചിട്ടുണ്ട്. സംഭവത്തില്‍ 76 പേർ മരിക്കുകയും 149 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമാസക്തമായ തീവ്രവാദത്തിന്‍റെ ആഘാതം രാജ്യത്തിന് കൂടുതൽ ദുരിതങ്ങളാണ് സൃഷ്ടിക്കുന്നത്. ദൈനംദിന ജീവിതം നയിക്കുന്ന ജനങ്ങള്‍ ഭക്ഷണത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ നിന്നവസരത്തിലും, നിരപരാധികളായ ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിൽ നടന്നു പോയപ്പോഴുമാണ് കൊല്ലപ്പെട്ടത്. ഈ അക്രമണങ്ങളെ ആഗോള ക്രൈസ്തവ സഭാ കൗണ്‍സില്‍ (WCC) അപലപിക്കുന്നുവെന്നും ഏവർക്കും സമാധാനവും നീതിയും, അന്തസ്സും, നിറഞ്ഞ ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യത്തിനായി പ്രയത്‌നിക്കാമെന്നും അദ്ദേഹം പ്രമേയത്തില്‍ കുറിച്ചു.
Image: /content_image/News/News-2019-12-31-09:44:47.jpg
Keywords: നൈജീ
Content: 12028
Category: 13
Sub Category:
Heading: ക്രിസ്തുമസ് ആശംസ അറിയിച്ച് അമേരിക്കന്‍ ഗവര്‍ണറുടെ ഔദ്യോഗിക വിളംബര പത്രം
Content: നെബ്രാസ്ക: യേശുവിന്റെ ജന്മരഹസ്യത്തെ കുറിച്ചും, തന്റെ പുത്രനെ നല്‍കിയ പിതാവായ ദൈവത്തിനു നന്ദിയര്‍പ്പിച്ചും നെബ്രാസ്ക ഗവര്‍ണര്‍ പീറ്റ് റിക്കറ്റ്സിന്റെ ക്രിസ്തുമസുമായി ബന്ധപ്പെട്ട പൊതു പ്രഖ്യാപനം പത്രം ചര്‍ച്ചയാകുന്നു. യേശുവിന്റെ ജനനവും, മരണവും വര്‍ഷം മുഴുവനും അനേകര്‍ക്ക് പ്രത്യാശയുടേയും, പ്രചോദനത്തിന്റേയും ഉറവിടമാണെന്നും, കുടുംബാംഗങ്ങളും, സുഹൃത്തുക്കളും നമുക്ക് ലഭിച്ചതെല്ലാം തിരികെ നല്‍കുന്നതിനുള്ള ഓര്‍മ്മപ്പെടുത്തലാണെന്നും ഗവര്‍ണറുടെ പ്രഖ്യാപനത്തില്‍ പറയുന്നു. </p> <blockquote class="twitter-tweet" data-lang="en"><p lang="lv" dir="ltr"><a href="https://twitter.com/hashtag/MerryChristmas?src=hash&amp;ref_src=twsrc%5Etfw">#MerryChristmas</a>, Nebraska! <a href="https://t.co/aUyeL1YRM1">pic.twitter.com/aUyeL1YRM1</a></p>&mdash; Gov. Pete Ricketts (@GovRicketts) <a href="https://twitter.com/GovRicketts/status/1209869538445189120?ref_src=twsrc%5Etfw">December 25, 2019</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഔദ്യോഗിക ഉത്തരവ് പുറത്തിറക്കുന്ന രേഖയ്ക്ക് സമാനമായാണ് അദ്ദേഹം ക്രിസ്തുമസ് സന്ദേശം നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് യേശുക്രിസ്തുവിന്റെ ജനനത്തിന്റെ സന്തോഷം ആഘോഷിക്കുന്ന സമയമാണ് ക്രിസ്തുമസ് കാലമെന്നും രാഷ്ട്ര സേവനാര്‍ത്ഥം തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കുവാന്‍ കഴിയാത്തവരെ ഓര്‍മ്മിക്കാമെന്നും, അവരുടെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കാമെന്നും പ്രഖ്യാപനത്തിലുണ്ട്. വിളംബര പത്രത്തില്‍ ഒപ്പുവെക്കുന്നത് 'ക്രിസ്തു വര്‍ഷം 2019'-ല്‍ ആണെന്ന് പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നതും പീറ്റ് റിക്കറ്റിന്റെ ക്രിസ്തുമസ് ആശംസയെ വ്യത്യസ്തമാക്കുന്നു. അതേസമയം ഗവര്‍ണ്ണറുടെ ശക്തമായ ക്രൈസ്തവ നിലപാടിനെ ചോദ്യം ചെയ്ത് നിരീശ്വരവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. നെബ്രാസ്കയുടെ നാല്‍പ്പതാമത് ഗവര്‍ണ്ണറായി തെരെഞ്ഞെടുക്കപ്പെട്ട പീറ്റ് റിക്കറ്റ് സ്വവര്‍ഗ്ഗവിവാഹത്തെയും ഗര്‍ഭഛിദ്രത്തെയും പരസ്യമായി തള്ളി പറഞ്ഞ വ്യക്തി കൂടിയാണ്.
Image: /content_image/News/News-2019-12-31-13:09:28.jpg
Keywords: ക്രിസ്തു, യേശു
Content: 12029
Category: 14
Sub Category:
Heading: ഏദന്‍ തോട്ടം മുതല്‍ നസ്രത്ത് വരെ ദൃശ്യാവിഷ്‌കാരം ഒരുക്കി കുമ്പിടി ഇടവക
Content: കൊരട്ടി: ബൈബിളില്‍ പ്രതിപാദിക്കുന്ന ഏദന്‍ തോട്ടം മുതല്‍ നസ്രത്ത് ഉള്‍പ്പെടെയുള്ള മനോഹര ദൃശ്യങ്ങള്‍ പതിനഞ്ച് ഇടങ്ങളിലായി ക്രമീകരിച്ചു കൊണ്ട് ഒരുക്കിയ ദൃശ്യാവിഷ്‌കാരം ശ്രദ്ധയാകര്‍ഷിക്കുന്നു. തൃശൂര്‍- എറണാകുളം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ അന്നമനട കുമ്പിടി ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തോടു ചേര്‍ന്നുകിടക്കുന്ന സ്വകാര്യവ്യക്തിയുടെ ആറേക്കര്‍ വരുന്ന റബര്‍തോട്ടത്തില്‍ പള്ളി വികാരി ഫാ. ഷിബു നെല്ലിശേരിയുടെ നേതൃത്വത്തില്‍ ബൈബിള്‍ ഗ്രാമം ഒരുക്കിയിരിക്കുന്നത്. ബാബേല്‍ ഗോപുരം, നോഹയുടെ പെട്ടകം, അബ്രാഹമിന്റെ ബലി, മോശയുടെ മുള്‍പ്പടര്‍പ്പ്, കാനാന്‍ ദേശത്തേക്കുള്ള യാത്രയിലെ മന്നപൊഴിക്കല്‍, ജെറീക്കോ പട്ടണം എന്നീ പഴയ നിയമ ദൃശ്യങ്ങള്‍ ദീപാലങ്കാരങ്ങളുടെയും ശബ്ദവിന്യാസത്തിന്റെയും അകന്പടിയോടെ കമനീയമായി ചിത്രീകരിച്ചിട്ടുണ്ട്. പുതിയ നിയമത്തിലേക്കു കടന്നാല്‍ മറിയത്തിന്റെ വീടും എലിസബത്തിനെ സന്ദര്‍ശിക്കുന്നതും ജെറീക്കോ പട്ടണവും കൊളോസിയവും ഉണ്ട്. കൂടാതെ, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മാതൃകയും കരിവീരനും പള്ളി കമ്മിറ്റിയുടെ വക വലിയ പുല്‍ക്കൂടും ആകര്‍ഷണീയതയ്ക്കു മാറ്റുകൂട്ടുന്നു. ഇടവകയിലെ 15 കുടുംബയൂണിറ്റുകള്‍ക്ക് ഓരോ ആശയങ്ങള്‍ മുന്‍കൂട്ടി നല്‍കിയശേഷം ഏവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ മനോഹരഗ്രാമം പിറവിയെടുത്തതെന്നു വികാരി ഫാ. ഷിബു നെല്ലിശേരി പറഞ്ഞു. ജാതിമത രാഷ്ട്രീയ ഭേദമെന്യേ ഇടവകാംഗങ്ങളും നാട്ടുകാരും ഒരു മാസത്തെ കഠിന പരിശ്രമത്തിലൂടെയാണ് ഇതു സാധ്യമാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്മസിനോടനുബന്ധിച്ച് ഒരുക്കിയ മിഴിവാര്‍ന്ന ദൃശ്യങ്ങള്‍ ജനുവരി എട്ടുവരെ ആസ്വദിക്കാനാകും. ദിവസവും വൈകിട്ട് ആറുമുതല്‍ പത്തുവരെയാണു പ്രവേശനം.
Image: /content_image/India/India-2020-01-01-04:05:56.jpg
Keywords: ബൈബി