Contents
Displaying 11721-11730 of 25158 results.
Content:
12040
Category: 10
Sub Category:
Heading: ടൂറിൻ തിരുക്കച്ച വീണ്ടും പൊതുവേദിയിൽ പ്രദര്‍ശനത്തിന്
Content: ടൂറിന്‍: യേശുവിന്റെ ശരീരം കല്ലറയിൽ പൊതിഞ്ഞ് സംസ്കരിക്കുവാൻ ഉപയോഗിച്ചുവെന്ന് കാലാകാലങ്ങളായി വിശ്വസിക്കപ്പെടുന്ന തിരുക്കച്ചയുടെ അസാധാരണ പ്രദർശനം ഡിസംബർ മാസം ഇറ്റാലിയൻ നഗരമായ ടൂറിനിൽ നടക്കും. കത്തോലിക്കാ പ്രസ്ഥാനമായ തേയ്സയുടെ ഭാഗമായ യൂറോപ്യൻ യുവജനങ്ങളുടെ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചായിരിക്കും പ്രദർശനം നടക്കുക. പോളണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന തേയ്സെ യുവജനങ്ങളുടെ ഈ വർഷത്തെ വാർഷിക സമ്മേളനത്തിൽ വച്ച് ടൂറിൻ ആർച്ച് ബിഷപ്പ് സെസാരെ നോസിഗ്ലിയയാണ് 2020 ഡിസംബർ മാസം തിരുക്കച്ച പ്രദർശനം നടത്തുമെന്ന പ്രഖ്യാപനം നടത്തിയത്. 'പിൽഗ്രിമേജ് ഓഫ് ട്രസ്റ്റ് ഓൺ എർത്ത്' എന്നാണ് പോളണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന വാർഷിക സമ്മേളനത്തിന്റെ പേര്. കഴിഞ്ഞ പത്തൊന്‍പതു വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ടൂറിൻ തിരുക്കച്ചയുടെ പൊതു പ്രദർശനം നടക്കുന്നത്. തിരുക്കച്ച സംബന്ധിച്ച് കത്തോലിക്കാസഭ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ലെങ്കിലും ഫ്രാൻസിസ് മാർപാപ്പ ഉൾപ്പെടെയുള്ള നിരവധി മാർപാപ്പമാർ ടൂറിൻ തിരുക്കച്ചയുടെ പ്രദർശനം കാണാൻ പലപ്പോഴായി എത്തിയിട്ടുണ്ട്. 2015 ലാണ് ഫ്രാൻസിസ് മാർപാപ്പ ടൂറിൻ തിരുക്കച്ച കാണാനെത്തിയത്. തിരുക്കച്ചയുടെ മുന്‍പില്‍ ഏതാനും നിമിഷം മാർപാപ്പ അന്ന് മൗനമായി പ്രാർത്ഥിച്ചു. ക്രിസ്തുവിന്റെ സ്നേഹത്തിന്റെ പ്രതീകമെന്നു തിരുക്കച്ചയെ ഫ്രാൻസിസ് പാപ്പ വിശേഷിപ്പിച്ചപ്പോള്‍ ക്രൂശിലേറിയ മനുഷ്യന്റെ രക്തത്താൽ എഴുതപ്പെട്ട വസ്ത്രമെന്നായിരിന്നു ബനഡിക്ട് പതിനാറാമൻ മാർപാപ്പ നല്കിയ വിശേഷണം. ടൂറിനിലെ തിരുക്കച്ചയിൽ പതിഞ്ഞ മനുഷ്യരൂപം ക്രൂശിലേറ്റപ്പെട്ട യേശുവിന്‍റേത് തന്നെയെന്ന് അടിവരയിടുന്ന റിപ്പോര്‍ട്ടുമായി വിവിധ ഗവേഷക സംഘങ്ങള്‍ രംഗത്തെത്തിയിരിന്നു. 2019 ജനുവരി മാസത്തില്‍ ഇറ്റാലിയന്‍ ഗവേഷകര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവിലത്തേത്. യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുക്കച്ച ഇറ്റലിയിലെ ടൂറിനില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള സാന്‍ സല്‍വദോര്‍ കത്തീഡ്രലിലുമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങള്‍ 2016-ല്‍ പുറത്തുവന്നിരിന്നു. ലിനൻ തുണിയിലുള്ള ടൂറിനിലെ തിരുക്കച്ചയുടെ നീളം 14.5 അടിയും, വീതി 3.5 അടിയുമാണ്. ചാട്ടവാർ പ്രഹരമേറ്റ് ക്രൂശിതനായ മനുഷ്യന്റെ മുൻവശവും പിറക് വശവുമാണ് തുണിയിൽ പതിഞ്ഞിരിക്കുന്ന രൂപങ്ങൾ.
Image: /content_image/News/News-2020-01-02-05:53:17.jpg
Keywords: ടൂറി, തിരുക

12041
Category: 1
Sub Category:
Heading: ലാറ്റിൻ മെത്രാൻ സമിതിയുടെ പുതിയ സെക്രട്ടറിയേറ്റ് ഗോവയിൽ
Content: ഗോവ: ഭാരതത്തിലെ ലാറ്റിൻ മെത്രാൻ സമിതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി ഗോവയിലെ ബെനൗലിമിൽ പുതിയ സെക്രട്ടറിയേറ്റ് മന്ദിരമായ ശാന്തി സദൻ ജനുവരി ആറിന് ഉദ്ഘാടനം ചെയ്യും. മന്ദിരത്തിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാള്‍ഡ് ഗ്രേഷ്യസ് നിർവഹിക്കും. സിസിബിഐ പ്രസിഡന്റും ഗോവ ആർച്ച് ബിഷപ്പുമായ റവ.ഫിലിപ് നേരി ഫെററോ ഗ്രൗണ്ട് ഫ്‌ളോറും വൈസ് പ്രസിഡന്റും മദ്രാസ്-മൈലാപ്പൂർ ആർച്ച് ബിഷപ്പുമായ റവ. ജോർജ് ആന്റണിസാമി ആദ്യ നിലയുടെ ഉദ്ഘാടനവും നടത്തും. സമിതി ജനറൽ സെക്രട്ടറിയും ഡൽഹി ആർച്ച് ബിഷപ്പുമായ അനിൽ കൂട്ടോ രണ്ടാം നിലയുടെ ഉദ്ഘാടനം നിർവഹിക്കും. ദേശീയ ലത്തീന്‍ മെത്രാന്‍ സമിതിയുടെ ലിറ്റർജി, ഫാമിലി കമ്മീഷനുകൾ ബെനൗലിമിലെ ശാന്തിസദനിൽ കേന്ദ്രീകരിച്ചായിരിക്കും ഇനി പ്രവർത്തനം നടത്തുക. ലിറ്റർജി കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഡോ. അയർസ് ഫെർണാഡസിനാണ് ശാന്തിസദന്റെ അഡ്മിനിസ്ട്രേറ്റർ പദവി. എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ അനിമേഷൻ ട്രെയിനിങ് ശാന്തിസദനിൽ നടത്താനും പദ്ധതിയുണ്ട്. 25 റൂമുകളുള്ള മൂന്നുനില കെട്ടിടത്തിൽ നാൽപതു പേർക്ക് താമസം ഒരുക്കാനാകും. ചാപ്പൽ, കോൺഫറൻസ് ഹാൾ, ഡൈനിങ് ഹാൾ എന്നിവയും ചേർത്തിട്ടുണ്ട്. ശ്രീലങ്കൻ അപ്പസ്തോലൻ വിശുദ്ധ ജോസഫ് വാസിന്റെ ജന്മനാട്ടിലാണ് ശാന്തി സദൻ നിർമിച്ചിരിക്കുന്നത്. സിസിബിഐയുടെ കമ്മീഷൻ ഫോർ പ്രൊക്ലമേഷൻ സെക്രട്ടറിയേറ്റ് മധ്യപ്രദേശിലും, യൂത്ത് കമ്മീഷൻ സെക്രട്ടേറിയറ്റ് ന്യൂഡൽഹിയിലും, പൊന്തിഫിക്കൽ മിഷൻ സെക്രട്ടറിയേറ്റും ആസ്ഥാന മന്ദിരവും ബാംഗ്ലൂരിലുമായി അഞ്ചാമത്തെ ഓഫീസാണ് ഗോവയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പതിനാറു കമ്മീഷനുകളും മൂന്ന് ഡിപ്പാർട്ടുമെന്റുകളുമായ ലാറ്റിൻ സഭയുടെ ദേശീയ എപ്പിസ്കോപ്പൽ കോൺഫെറൻസാണ് സിസിബിഐ. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ നാലാമതുമായ മെത്രാൻ സമിതി എന്ന പ്രത്യേകതയുള്ള സിസിബിഐയിൽ നൂറ്റിമുപ്പത്തിരണ്ടു രൂപതകളിലായി നൂറ്റിതൊണ്ണൂറ് ബിഷപ്പുമാർ അംഗങ്ങളാണ്. റവ. ഡോ. സ്റ്റീഫൻ ആലത്തറയാണ് സിസിബിഐയുടെ ജനറൽ സെക്രട്ടറി.
Image: /content_image/News/News-2020-01-02-07:08:23.jpg
Keywords: ലാറ്റിന്‍, ലത്തീ

12042
Category: 1
Sub Category:
Heading: പുതുവത്സരത്തില്‍ മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ മലയാളം പ്രാര്‍ത്ഥനയും
Content: വത്തിക്കാന്‍ സിറ്റി: റോമന്‍ ആരാധനക്രമത്തിലെ ആദ്യത്തെ മരിയന്‍ തിരുനാള്‍ ആഘോഷിക്കുന്ന പുതുവത്സര ദിനത്തില്‍ ഫ്രാൻസിസ് പാപ്പ അർപ്പിച്ച ദിവ്യബലിയിൽ മലയാളത്തിലുള്ള പ്രാര്‍ത്ഥനയും. ദിവ്യബലി മദ്ധ്യേ വിശ്വാസികളുടെ പ്രാർത്ഥന മലയാളത്തില്‍ ചൊല്ലാൻ തിരുവനന്തപുരം അതിരൂപതയിലെ പാളയം ഇടവകാംഗമായ ബ്രദർ ലിജോ ജോർജിനാണ് അവസരം ലഭിച്ചത്. 25 സെക്കന്‍റായിരിന്നു പ്രാര്‍ത്ഥനയുടെ ദൈര്‍ഖ്യം. വിവിധ ഭാഷകളിൽ ചൊല്ലാൻ അനുവദിക്കപ്പെടുന്ന വിശ്വാസികളുടെ പ്രാർത്ഥനയിൽ ഭാരതത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ച ബ്രദർ ലിജോ പ്രാർത്ഥന ഉയര്‍ത്തിയത് മലയാളത്തിലായിരുന്നു. വത്തിക്കാൻ നേരിട്ട് നടത്തുന്ന റോമിലെ പൊന്തിഫിക്കൽ ഉർബാനിയാന യൂണിവേഴ്സിറ്റിയിൽ തത്വശാസ്ത്രത്തിൽ (Philosophy) രണ്ടാം വർഷ ലൈസന്‍ഷ്യേറ്റ് ചെയ്യുകയാണ് ബ്രദർ ലിജോ ജോർജ്. ദിവ്യബലി മധ്യേയുള്ള മലയാളത്തിലുള്ള പ്രാര്‍ത്ഥന തിരുവനന്തപുരം മീഡിയ കമ്മീഷന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
Image: /content_image/News/News-2020-01-02-08:08:50.jpg
Keywords: മലയാള

12043
Category: 18
Sub Category:
Heading: വിശുദ്ധ പോള്‍ ആറാമന്റെ പേരില്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ ആദ്യ ദേവാലയം നെയ്യാറ്റിന്‍കര രൂപതയില്‍
Content: നെയ്യാറ്റിന്‍കര: വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയുടെ പേരില്‍ നെയ്യാറ്റിന്‍കര രൂപതയ്ക്കു കീഴിലുള്ള തോട്ടുംപുറത്ത് നിര്‍മ്മിക്കുന്ന പുതിയ ദേവാലയത്തിന്റെ തറക്കല്ല് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ആശീര്‍വദിച്ചു. നെടുവാന്‍വിള ഹോളി ട്രിനിറ്റി ദേവാലയത്തിന്റെ ഉപ ഇടവകയായാണ് പുതിയ ദേവാലയം നിര്‍മ്മിക്കുക. 1500 ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇടവക വികാരി ഫാ.ജോസഫ് ഷാഷി നേതൃത്വം നല്‍കും. ആഗസ്റ്റ് 6-നാണ് തിരുനാള്‍ ദിവസം. തിരുക്കർമ്മങ്ങളിൽ സന്യസ്തരും വിശ്വാസികളും പങ്കാളികളായി. 2018 ഒക്ടോബര്‍ 14-നാണ് തിരുസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ പോള്‍ ആറാമനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയത്. വിശുദ്ധന്റെ പേരില്‍ നിര്‍മ്മിക്കപ്പെടുന്ന ലോകത്തിലെ ആദ്യത്തെ കത്തോലിക്ക ദേവാലയമാണ് ഇതെന്ന്‍ നെയ്യാറ്റിന്‍കര രൂപതയുടെ ഔദ്യോഗിക വാര്‍ത്ത പോര്‍ട്ടലായ കാത്തലിക് വോക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Image: /content_image/India/India-2020-01-02-09:33:27.jpg
Keywords: പോള്‍ ആറാ

12044
Category: 10
Sub Category:
Heading: 2019 ബൈബിള്‍ ചരിത്ര സത്യമെന്ന് ആവര്‍ത്തിച്ച് തെളിയിച്ച വര്‍ഷം
Content: ജെറുസലേം: ബൈബിള്‍ ചരിത്ര സത്യമാണെന്ന് ആവര്‍ത്തിച്ച് തെളിയിച്ച വര്‍ഷമായി 2019. ബൈബിള്‍ സത്യമാണെന്ന് തെളിയിക്കുവാന്‍ ഉതകുന്ന പുരാവസ്തുപരമായ നിരവധി സുപ്രധാന തെളിവുകളാണ് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയത്. ബൈബിള്‍ ആര്‍ക്കിയോളജി റിപ്പോര്‍ട്ട് തയ്യാറാക്കിയ ബൈബിളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നടന്ന ഏറ്റവും പ്രധാനപ്പെട്ട പത്തു പുരാവസ്തുപരമായ കണ്ടെത്തലുകളുടെ പട്ടിക പുറത്തുവന്നു. 2019-ന്റെ തുടക്കത്തില്‍ ജെറുസലേമിലെ ദാവീദിന്റെ നഗരത്തില്‍ നിന്നും കണ്ടെത്തിയ പഴയ യഹൂദ സാമ്രാജ്യത്തിലെ രണ്ടായിരത്തിഅറുനൂറു വര്‍ഷങ്ങളുടെ പഴക്കമുള്ള നാഥാന്‍-മെലേക്കിന്റെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രയാണ് പട്ടികയില്‍ ഒന്നാമത്. ‘രാജദാസന്‍’, ‘നാഥാന്‍-മെലക്ക്’ എന്നീപദങ്ങള്‍ ബൈബിളില്‍ കാണാവുന്നതാണ്. പഴയനിയമത്തിലെ രാജാക്കന്‍മാരുടെ (2 രാജാക്കന്‍മാര്‍ 23:11) പുസ്തകത്തിലും നഥാന്‍-മെലേക്കിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മുദ്രയില്‍ പറഞ്ഞിരിക്കുന്ന നഥാന്‍ മെലേക്കും ബൈബിളില്‍ പറഞ്ഞിരിക്കുന്ന ആളും ഒരേ വ്യക്തി തന്നെയാണെന്നു ശിലാലിഖിതങ്ങളില്‍ വിദഗ്ദനായ ക്രിസ്റ്റഫര്‍ റോള്‍സ്റ്റണിന്റെ കണ്ടെത്തല്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ വെസ്റ്റ് ബാങ്കിലെ സിലോവയില്‍ നിന്നും ഡോ. സ്കോട്ട് സ്ട്രിപ്ലിംഗിന്റെ നേതൃത്വത്തിലുള്ള പുരാവാസ്തു ഗവേഷക സംഘം കണ്ടെത്തിയ ഒരു കൊമ്പാണ് പട്ടികയില്‍ രണ്ടാമത്. ഗവേഷകരുടെ നിഗമനമനുസരിച്ച് പഴയനിയമത്തിലെ രാജാക്കന്‍മാരുടെ പുസ്തകത്തില്‍ പറയുന്ന വിശുദ്ധ കൂടാരത്തിലെ ബലിപീഠത്തിലെ നാലുകോണുകളില്‍ ഒന്നായിരുന്നു ഈ കൊമ്പ്. “ഈ വാര്‍ത്തയറിഞ്ഞ ഉടനെ കര്‍ത്താവിന്റെ കൂടാരത്തില്‍ ബലിപീഠത്തിന്റെ വളര്‍കോണുകളെ പിടിച്ചു. അവന്‍ അബ്സലോമിന്റെ പക്ഷം ചേര്‍ന്നിരുന്നില്ലെങ്കിലും അദോനീയായുടെ പക്ഷം ചേര്‍ന്നവനാണ്” (1 രാജാക്കന്‍മാര്‍ 2:28) എന്നാണ് ഇതിനെക്കുറിച്ച് ബൈബിളില്‍ പറയുന്നത്. പട്ടികയില്‍ പറഞ്ഞിരിക്കുന്ന 10 കണ്ടെത്തലുകളില്‍ 9 എണ്ണവും നടന്നിരിക്കുന്നത് ഇസ്രായേലിലാണ്. ആധുനിക ജോര്‍ദ്ദാനില്‍ അട്ടാറോത്തില്‍ നിന്നും കണ്ടെത്തിയ ഒരു കല്ലുകൊണ്ടുള്ള യാഗപീഠമാണ് ഇസ്രായേലിനു പുറത്തുള്ള ഏക കണ്ടെത്തല്‍. സോളമന്റെ മകനായ റെഹോബോമിന്റെ കാലഘട്ടത്തിലെ ഒരു മതിലിന്റെ ഭാഗവും പട്ടികയില്‍ ഉള്‍പ്പെടുന്നു. ബൈബിളിലെ ദിനവൃത്താന്തത്തില്‍ (2 ദിനവൃത്താന്തം 11:5-10) ഈ മതിലിനെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. യഹൂദ സാമ്രാജ്യത്തെ സംബന്ധിച്ച ശക്തമായ തെളിവാണിത്. ഒന്നിന് പിറകേയുള്ള ഓരോ കണ്ടെത്തലുകളും ബൈബിളിനെക്കുറിച്ചുള്ള നമ്മുടെ അറിവ് വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പട്ടികയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ബ്രയാന്‍ വിന്‍ഡില്‍ പറയുന്നു. ഓരോ കണ്ടെത്തലുകളും ബൈബിള്‍ ചരിത്രപരമായി സത്യമുള്ള ഗ്രന്ഥമാണെന്നതിന്റെ തെളിവുകളാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷക സംഘങ്ങള്‍.
Image: /content_image/News/News-2020-01-02-10:15:52.jpg
Keywords: ബൈബി, പഴയ

12045
Category: 18
Sub Category:
Heading: കെമാല്‍ പാഷയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം: ക്രിസ്ത്യൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ
Content: എറണാകുളം: സ്വന്തം മതത്തിലെ സ്ത്രീവിവേചനം പരസ്യമായി വെള്ളപൂശിയ ശേഷം ഇതര മതസ്ഥരെ സ്ത്രീ സമത്വം പഠിപ്പിക്കാൻ നടക്കുന്ന മുന്‍ ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷയുടെ പ്രവർത്തി അപലപനീയമാണെന്ന്‍ ക്രിസ്ത്യൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ). മതനിയമങ്ങൾ ഒരു മതേതര രാജ്യത്തിന്റെ നിയമ വ്യവസ്ഥയിൽ ഉൾപ്പെടുത്താൻ കെമാല്‍ പാഷ ആവശ്യപ്പെടുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കണമെന്നും ഇന്ത്യയുടെ നീതിനിർവഹണ സംവിധാനത്തിൽ ഉന്നത പദവി വഹിച്ച കമാൽ പാഷയുടെ സമീപകാലത്തെ പ്രസ്താവനകൾ ജനാധിപത്യ സംവിധാനത്തിനു മുകളിൽ ശരീഅത്തിനെ പ്രതിഷ്ഠിക്കുന്നത് പോലെയാണെന്നും സംഘടന പ്രസ്താവനയില്‍ കുറിച്ചു. സൗദി തലസ്ഥാനമായ റിയാദിൽ "നിയമ വ്യവസ്ഥയിൽ പരിശുദ്ധ ഖുർആന്റെ പങ്ക്" എന്ന വിഷയത്തിൽ ജസ്റ്റിസ് കെമാൽ പാഷ നടത്തിയ പ്രഭാഷണത്തിൽ ഇസ്ലാമിൽ പുരുഷന്മാരേക്കാൾ സ്വാതന്ത്ര്യം സ്ത്രീകൾക്കാണെന്ന പരാമർശം തികച്ചും തെറ്റിദ്ധാരണാജനകമാണ്. തന്റെ വാദത്തിനു തെളിവായി കെമാല്‍ പാഷ പറയുന്നത് പുരുഷന്മാർക്ക് വിവാഹമോചനം ലഭിക്കണമെങ്കിൽ മൂന്നുവട്ടം തലാക്ക് ചൊല്ലണം എന്നാൽ സ്ത്രീകൾക്ക് വിവാഹ മോചനം ലഭിക്കാൻ ഒരൊറ്റ പ്രാവശ്യം ഫസ്ഖ് ചെയ്താൽ മതി എന്നാണ്. മുത്തലാഖിനെയും ഫസ്ഖിനെയും താരതമ്യപ്പെടുത്തുന്നത് തികച്ചും വിരോധാഭാസമാണ്. ഒരു പുരുഷൻ ഏകപക്ഷീയമായി നടത്തുന്നതാണ് തലാക്ക്, മറ്റൊരു വ്യക്തിക്ക് ഇതൊരിക്കലും തടയാൻ സാധിക്കില്ല. അതേസമയം ഭാര്യയ്ക്ക് ഫസ്ഖ് ലഭിക്കണമെങ്കിൽ ശരിയത്ത് കോടതി അഥവാ ശരിയത്ത് കൗൺസിലിന്റെ കൂടി അനുവാദം ഉണ്ടായിരിക്കണം. ഭർത്താവിനെതിരായി വിവാഹ മോചനത്തിന് ഉന്നയിക്കുന്ന ആരോപണങ്ങൾ സത്യമാണെന്ന് ഭാര്യ ശരിയാ കോടതിയിൽ തെളിയിക്കേണ്ടതുണ്ട്. വസ്തുത ഇതായിരിക്കേ പുരുഷൻ നടത്തുന്ന തലാക്കിനേക്കാൾ എളുപ്പം ഫസ്ഖ് ആണെന്നും ഇതിനാൽ ഇസ്ലാമിൽ സ്ത്രീകൾക്കാണ് കൂടുതൽ സ്വാതന്ത്ര്യം എന്നും കെമാൽ പാഷ പറയുന്നത് സത്യത്തെ വളച്ചൊടിക്കലാണ്. പ്രസ്തുത പ്രഭാഷണത്തിൽ ഇത്തരം നിയമങ്ങൾ ഇന്ത്യയിലും ആവശ്യപ്പെടാനായി അദ്ദേഹം മുസ്ലിം സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മതനിയമങ്ങൾ ഒരു മതേതര രാജ്യത്തിന്റെ നിയമ വ്യവസ്ഥയിൽ ഉൾപ്പെടുത്താൻ കമാൽ പാഷ ആവശ്യപ്പെടുന്നതിന്റെ കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കണം. ഇന്ത്യയുടെ നീതിനിർവഹണ സംവിധാനത്തിൽ ഉന്നത പദവി വഹിച്ച കമാൽ പാഷയുടെ സമീപകാലത്തെ പ്രസ്താവനകൾ ജനാധിപത്യ സംവിധാനത്തിനു മുകളിൽ ശരീഅത്തിനെ പ്രതിഷ്ഠിക്കുന്നത് പോലെയാണ്. മുൻ കന്യാസ്ത്രി ലൂസി കളപ്പുരയുടെ വിഷയത്തിൽ എഫ്‌സിസി എന്ന സമൂഹത്തിലെ അംഗമായിരിക്കുന്ന കാലത്തോളം ആ സ്ഥാപനത്തിന്റെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥയാണെന്നും സ്വതന്ത്രമായി ജീവിക്കാൻ താല്പര്യമുണ്ടെങ്കിൽ എഫ്‌സിസി സന്ന്യാസ സമൂഹത്തിൽനിന്ന് ഒഴിയാനുള്ള അവകാശമുണ്ടെന്നും സഭ വ്യക്തമാക്കിയിരുന്നു. പക്ഷേ ഈ വിഷയം വളച്ചൊടിച്ച രീതിയിൽ പൊതുസമൂഹത്തിൽ അവതരിപ്പിച്ച "ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി" എന്ന കൂട്ടായ്മ നടത്തിയ പരിപാടിയുടെ മുഖ്യധാരാ പ്രഭാഷകനായിരുന്നു കെമാല്‍ പാഷ. ഇതുകൂടാതെ ചില വൈദികർക്ക് സംഭവിച്ച വീഴ്ചകളും ചിലർ നേരിട്ട ആരോപണങ്ങളും അടിസ്ഥാനമാക്കി സകല ക്രൈസ്തവസഭകളെയും അടച്ചാക്ഷേപിക്കുകയും ക്രൈസ്തവ കൂദാശകളെ പറ്റി മ്ലേച്ഛമായ രീതിയിൽ പ്രസംഗിക്കുകയും പക്ഷേ മദ്രസകളിൽ നടക്കുന്ന ബാലപീഢനങ്ങളുടെ വാർത്ത പുറത്തു വന്നപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലും നിക്കാഹ് ഹലാല വഴി മൗലവിമാർ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തപ്പോഴും കമാൽ പാഷ പുലർത്തിയ നിശബ്ദത അയാളുടെ നിഗൂഢലക്ഷ്യങ്ങളെ പറ്റിയുള്ള സംശയങ്ങൾ കൂടുതൽ വളർത്തുന്നു. ഇത്തരത്തിൽ സമൂഹത്തിൽ മുഖമൂടിയണിഞ്ഞ് ചിലരുടെ കുൽസിത താൽപര്യത്തിനായി എന്തും എവിടെയും വിളിച്ചു പറയുന്ന ഇത്തരക്കാരുടെ പ്രവർത്തനത്തെ 'കാസ' വളരെ ശക്തമായി എതിർക്കുന്നു. നീതിബോധവും സത്യസന്ധതയും ഇല്ലാതെ സമൂഹത്തിൽ തെറ്റിധാരണകൾ ഉണ്ടാക്കി അതിലൂടെ മനുഷ്യരെ തമ്മി തല്ലിക്കുന്നവരും അനേകരുടെ വിശ്വാസത്തിന്റെ മേൽ കത്തിവെയ്ക്കുന്നവരുമായവരെ കേരള ജനത മനസിലാക്കി തുടങ്ങി. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികളും പ്രതിക്ഷേധങ്ങും നടത്തി കേരള ജനതക്കു വേണ്ടി സർവ്വേപരി വിശ്വാസി ഗണത്തിനു വേണ്ടി നിലകൊള്ളാൻ മുന്‍ നിരയിൽ ഉണ്ടായിരിക്കുമെന്നും ക്രിസ്ത്യൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ ഇന്ത്യ അറിയിച്ചു.
Image: /content_image/India/India-2020-01-02-11:30:21.jpg
Keywords: ഇരട്ടത്താ

12046
Category: 18
Sub Category:
Heading: മിഷ്ണറി സ്‌കൂളുകളിലെ കുട്ടികള്‍ക്കു സംസ്‌കാരത്തിന്റെ കുറവ്: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
Content: ബഗുസരായി (ബിഹാര്‍): മിഷ്ണറി സ്‌കൂളുകളിലെ കുട്ടികള്‍ക്കു സംസ്‌കാരത്തിന്റെ കുറവുണ്ടെന്നും അതുകൊണ്ടാണു പഠനത്തിനുശേഷം വിദേശത്തു ചെല്ലുമ്പോള്‍ അവര്‍ ബീഫ് കഴിക്കുന്നതെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഭഗവദ് ഗീതയിലെ ശ്ലോകങ്ങളും ഹനുമാന്‍ ചാല്സ്യിലെ ഈരടികളും സ്വകാര്യ സ്‌കൂളുകളിലെ കുട്ടികളെ പഠിപ്പിക്കണമെന്നു മന്ത്രി നിര്‍ദേശിക്കുകയും ചെയ്തു. മികച്ച വിദ്യാഭ്യാസം നേടി മിഷ്ണറി സ്‌കൂളുകളിലെ കുട്ടികള്‍ വിദേശത്തു ചെല്ലുന്‌പോള്‍ ബീഫ് കഴിക്കാന്‍ തുടങ്ങും. എന്തുകൊണ്ടാണിത്? സംസ്‌കാരം പകര്‍ന്നുകൊടുക്കാന്‍ നമുക്കു കഴിയാത്തതിനാലാണിത്. മഹാമനസ്‌കതയാണ് നമ്മുടെ സംസ്‌കാരം പഠിപ്പിക്കുന്നത്. ഉറുമ്പുകള്‍ക്ക് മധുരവും പാമ്പുകള്‍ക്ക് പാലും നല്‍കുന്നത് അതിനാലാണെന്നും മന്ത്രി പറഞ്ഞു. അസംബന്ധം നിറഞ്ഞ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയായില്‍ പ്രതിഷേധം ശക്തമാണ്.
Image: /content_image/India/India-2020-01-02-23:05:41.jpg
Keywords: ബിജെപി, ആര്‍എസ്‌എസ്

12047
Category: 18
Sub Category:
Heading: ഇന്ന് വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍: മാന്നാനം ദേവാലയം സന്ദര്‍ശിക്കുന്നവര്‍ക്കു പൂര്‍ണ ദണ്ഡവിമോചനം
Content: മാന്നാനം: മാന്നാനം ആശ്രമദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ഇന്ന് ആഘോഷിക്കും. രാവിലെ ആറിന് സിഎംഐ തിരുവനന്തപുരം പ്രൊവിന്‍സിലെ പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന വൈദികരുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 10.30ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. പോള്‍ ആച്ചാണ്ടി സിഎംഐ, സിഎംഐ പ്രൊവിന്‍ഷ്യാള്‍മാര്‍, നവവൈദികര്‍ ഉള്‍പ്പെടെ 150 വൈദികര്‍ സഹകാര്‍മികരാകും. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം സെന്റ് ജോസഫ്‌സ് ആശമദേവാലയം സന്ദര്‍ശിക്കുന്നവര്‍ക്ക് മാര്‍പാപ്പ പൂര്‍ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചു. വിശുദ്ധ ചാവറയച്ചന്റെ സ്വര്‍ഗപ്രാപ്തിയുടെ 150 ാം വാര്‍ഷികം ആചരിക്കുന്ന ഇന്നു മുതല്‍ 2021 ജനുവരി മൂന്നു വരെയാണ് ദണ്ഡവിമോചനം പ്രഖ്യാപിച്ചിരിക്കുന്നത്. അപരാധവിമുക്തമായ പാപങ്ങളുടെ കാലികശിക്ഷയില്‍നിന്ന് ദൈവതിരുമുന്പാകെയുള്ള ശിക്ഷ ഇളവുചെയ്യലാണ് പൂര്‍ണദണ്ഡവിമോചനം. കേരള കത്തോലിക്കാസഭയ സംരക്ഷിക്കുകയും വിവിധങ്ങളായ ആത്മീയഭക്തകര്‍മങ്ങളിലൂടെയും ഉപവിശാലാപ്രസ്ഥാനങ്ങളിലുടെയും വ്യക്തികളുടെ ആത്മീയരക്ഷയ്ക്കായി യത്‌നിച്ച വിശുദ്ധ ചാവറയച്ചന്റെ സ്വര്‍ഗപ്രാപ്തിയുടെ ജൂബിലി വര്‍ഷത്തിലാണ് ഈ പൂര്‍ണദണ്ഡവിമോചന പ്രഖ്യാപനം.
Image: /content_image/India/India-2020-01-02-23:13:24.jpg
Keywords: ചാവറ, ദണ്ഡ

12048
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ പീഡനം പാശ്ചാത്യ ലോകം ഗൗനിക്കുന്നില്ല: വിമര്‍ശനവുമായി പ്രാദേശിക ബിഷപ്പ്
Content: സൊകോട്ടോ: നൈജീരിയയിലെ ക്രൈസ്തവ പീഡനം പാശ്ചാത്യ ലോകം ഗൗനിക്കുന്നില്ലെന്ന വിമര്‍ശനവുമായി നൈജീരിയയിലെ സൊകോട്ടോ രൂപതയുടെ ബിഷപ്പായ മാത്യു ഹസൻ കുക്ക രംഗത്ത്. ക്രിസ്തുമസ് ദിനത്തിന് പിറ്റേന്ന് പടിഞ്ഞാറൻ ആഫ്രിക്കയിൽ പിടിമുറുക്കിയ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദ സംഘടന പത്തു ക്രൈസ്തവരുടെ തല വെട്ടി കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടിരുന്നു. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളൊന്നും ഉണ്ടാകാത്തതിനു പിന്നിലുള്ള നിശബ്ദതയിലും ബിഷപ്പ് മാത്യു ഹസൻ കുക്ക ആശങ്ക പ്രകടിപ്പിച്ചു. എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നൈജീരിയൻ ബിഷപ്പ് തന്റെ ആശങ്കകൾ പങ്കുവെച്ചത്. എല്ലാ ദിവസവും വലിയ പ്രതിസന്ധികളെയാണ് തങ്ങൾ തരണം ചെയ്യേണ്ടിവരുന്നത്. പ്രതിസന്ധികളെ നേരിടുന്നതിൽ പുരോഗതി ഒന്നും നേടാൻ സർക്കാരിന് സാധിക്കാതെ വന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. സർക്കാർ നേതൃത്വം ക്രൈസ്തവ കൊലപാതകങ്ങളെ ഔദ്യോഗികമായി അപലപിക്കുക മാത്രമാണ് ചെയ്യുന്നത്. പിന്നീട് കേസിന്റെ നടപടിക്രമങ്ങൾ മുന്നോട്ടുപോകുന്നില്ല. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്നതിൽ പാശ്ചാത്യരാജ്യങ്ങൾ മുൻപന്തിയിലാണെന്നും അതിനാൽ അമേരിക്കയ്ക്കും, യൂറോപ്യൻ രാജ്യങ്ങൾക്കും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ അക്രമ സംഭവങ്ങൾ തടയാനുള്ള ഉത്തരവാദിത്വമുണ്ടെന്നും ബിഷപ്പ് കുക്ക പറഞ്ഞു. നൈജീരിയയുടെ സുരക്ഷാ വിഭാഗമായ കൗൺസിൽ ഓഫ് ഫോറിൻ റിലേഷൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏകദേശം 36,000 ആളുകളെ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നൈജീരിയയിൽ വിവിധ തീവ്രവാദസംഘടനകൾ കൊന്നൊടുക്കിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെയും, സംഘടനയുടെ വ്യക്താവ് അബുൽ ഹസൻ അൽ മുജാഹിറന്റെയും കൊലപാതകത്തിന് നൽകുന്ന തിരിച്ചടി എന്നാണ് ക്രിസ്തുമസ് ദിനത്തിൽ നടന്ന ക്രൈസ്തവരുടെ കൊലപാതകത്തെ സംഘടന വിശേഷിപ്പിച്ചത്.
Image: /content_image/News/News-2020-01-02-23:26:20.jpg
Keywords: നൈജീ

12049
Category: 1
Sub Category:
Heading: പുതുവത്സരത്തില്‍ ദൈവത്തിന് നന്ദിയര്‍പ്പിക്കാം: ഫ്രാന്‍സിസ് പാപ്പ
Content: നന്ദിയുടെയും സ്തുതിപ്പിന്‍റെയും മനോഭാവത്തോടെ പുതുവര്‍ഷം തുടങ്ങാമെന്ന് വിശ്വാസികളെ ഓര്‍മ്മിപ്പിച്ച് പാപ്പയുടെ 2020-ലെ ആദ്യ സന്ദേശം. 2019-ല്‍ ദൈവം തന്ന നന്മകള്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് ഒരു പുതുവര്‍ഷത്തിലേയ്ക്ക് 2020-ലേയ്ക്കു കടന്നുകഴിഞ്ഞു. നമ്മുടെ ഭൂമി സൂര്യനുചുറ്റും വീണ്ടും ഒരു പ്രദക്ഷിണം ആരംഭിച്ചുവെന്നു പുതുവത്സരത്തില്‍ നാം ചിന്തിക്കണമെന്നില്ല. കാരണം അത് നമുക്ക് ഇനിയും ഒരു വലിയ അത്ഭുതമാണ്. ഈ അത്ഭുതത്തില്‍ നാം ആശ്ചര്യപ്പെടുകയും ദൈവത്തിന് നന്ദിയര്‍പ്പിക്കുകയും ചെയ്യേണ്ടതാണെന്ന്‍ പാപ്പ പറഞ്ഞു. വര്‍ഷാരംഭ ദിനത്തില്‍ സഭ ദൈവമാതൃത്വത്തിരുനാള്‍ ആഘോഷിക്കുകയാണ്. ലോക രക്ഷകനായ യേശുവെ ലോകത്തിനു നല്കിയ നസ്രത്തിലെ കന്യകയെ നാം പ്രത്യേകം അനുസ്മരിക്കുന്നു. ഇന്നും ലോകത്തെ എല്ലാ സത്രീപുരുഷന്മാര്‍ക്കും ഒരു ശിശു ദൈവത്തിന്‍റെ ദാനമാണ്. മനുഷ്യാവതാരത്തിലൂടെ ക്രിസ്തു തിന്മയെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുകയാണുണ്ടായത്. തിരുപ്പിറവി രംഗത്തെ നാം വിശ്വാസത്തിന്‍റെ കണ്ണുകളോടെയാണ് ധ്യാനിക്കേണ്ടത്. പുല്‍ക്കൂട്ടില്‍ കിടക്കുന്ന ദിവ്യശിശുവായ ക്രിസ്തുവിനാല്‍ പാപത്തിന്‍റെ പിടിയില്‍നിന്നും മോചിതവും നവീകൃതവുമായ ലോകത്തെയാണ് നാം വിശ്വാസത്തിന്‍റെ ദൃഷ്ടിയില്‍ കാണേണ്ടത്. ദൈവമാതാവാണ് നമ്മെ ഈ രക്ഷണീയ പദ്ധതിയില്‍ അനുഗ്രഹിക്കുന്നതും തന്‍റെ തിരുക്കുമാരനായ യേശുവിലേയ്ക്ക് നയിക്കുന്നതും. തന്‍ റെ കൈയ്യിലുള്ള മകനെ അവിടുന്നു നമുക്കായി നല്കുകയും ചൂണ്ടിക്കാണിച്ചു തരുകയുംചെയ്യുന്നു. ഈ അമ്മ സഭയെയും ലോകത്തെ മുഴുവനെയും അനുഗ്രഹിക്കുന്നുണ്ട്. ക്രിസ്തുവിന്‍റെ പിറവിയില്‍ മാലാഖമാര്‍ പാടിയപോലെ, സകല ജനതകള്‍ക്കും ആനന്ദം പകരുന്നവനാണ് ബെതലഹേമില്‍ കന്യകയില്‍നിന്നും ജാതനായിരിക്കുന്നത്. ലോകത്തിന് സമാധാനം പകരുന്ന ദൈവിക മഹത്വമാണ് അവിടുന്ന് (ലൂക്കാ 2, 14). ഇക്കാരണം ഉള്‍ക്കൊണ്ടുതന്നെയാണ് പോള്‍ ആറാമന്‍ പാപ്പാ വര്‍ഷത്തിന്‍റെ ആദ്യദിനം സഭയില്‍ ലോകസമാധാനത്തിനായി സമര്‍പ്പിക്കണമെന്നും, ആഗോള സമാധാനദിനമായി ആചരിക്കണമെന്നും ആഗ്രഹിച്ചത്. ആഗോള സമാധാനദിനം സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ദിനം മാത്രമല്ല, ലോകത്തിന്‍റെ സമാധാനാവസ്ഥയില്‍ ഓരോ മനുഷ്യര്‍ക്കുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് അനുസ്മരിപ്പിക്കുന്ന ദിനം കൂടിയാണിത്. സമാധാനം പ്രത്യാശയുടെ പാതയാണ്. അതിനാല്‍ അത് “സംവാദത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പാരിസ്ഥിതിക പരിവര്‍ത്തനത്തിന്‍റെയും പാതയില്‍ മുന്നേറേണ്ടതാണെന്ന് ഈ വര്‍ഷത്തെ ലോക സമാധാനദിനം നമ്മെ അനുസ്മരിപ്പിക്കുന്നു. ദൈവമാതാവായ മറിയം കാട്ടിത്തരുന്ന പുത്രനും ലോകരക്ഷകനുമായ ക്രിസ്തുവിലേയ്ക്കു നമ്മുടെ ദൃഷ്ടികള്‍ തിരിക്കാം. ഈ പുതുവത്സരപ്പുലരിയില്‍ തന്‍റെ തിരുക്കുമാരനായ ദിവ്യഉണ്ണിയെ കൈയ്യിലേന്തി നില്ക്കുന്ന കന്യകാനാഥയോടും, അവിടുത്തെ തിരുസുതനോടും നമ്മെ അനുഗ്രഹിക്കണമേയെന്ന് പ്രാര്‍ത്ഥിക്കാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ധാര്‍മ്മികവും ഭൗതികവുമായ അടിമത്വത്തിന്‍റെ നുകത്തിന്‍ കീഴില്‍ ഉഴലുന്നവര്‍ക്ക് യേശുവാണ് അനുഗ്രഹ ദാതാവും വിമോചകനും. തിന്മയുടെ ശക്തികള്‍ക്ക് അടിമപ്പെട്ട് ജീവിതാന്തസ്സു നഷ്ടപ്പെട്ട് ആത്മീയ ബന്ധനത്തില്‍ കഴിയുന്നവരോട് ക്രിസ്തു പറയുന്നത്, പിതാവ് അവരെ സ്നേഹിക്കുന്നുവെന്നും, അവരെ ഉപേക്ഷിക്കുകയില്ലെന്നും, അവരുടെ തിരിച്ചുവരവിനായി ആ സ്നേഹമുള്ള പിതാവ് ക്ഷമയോടെ കാത്തിരിക്കുന്നുവെന്നുമാണ്. അനീതിക്കും ചുഷണത്തിനും കീഴ്പ്പെട്ട് രക്ഷയില്ലാതെ കഴിയുന്നവര്‍ക്കായി തുറന്ന കരങ്ങളും ഹൃദയവും സ്നേഹമുള്ള മുഖവുമായി അവിടുന്നു കാത്തിരിക്കുന്നു. നമ്മുടെ അഹങ്കാരത്തിന്‍റെ മേല്പടിയില്‍നിന്നും പ്രലോഭനങ്ങളില്‍നിന്നും താഴെ ഇറങ്ങി, യാഥാര്‍ത്ഥ്യബോധത്തോടെ ജീവിക്കാന്‍ വരം തരണമേയെന്ന് എളിമയുടെ വിളനിലമായ ദൈവമാതാവിനോടു പ്രാര്‍ത്ഥിക്കാം! തന്‍റെ ദിവ്യപുത്രനെ നമുക്കായി നല്കണമേയെന്നും, ഹൃദയങ്ങള്‍ അവിടുത്തെ നന്മയ്ക്കായി തുറക്കുവാനുള്ള വരം തരണമേയെന്നും പ്രാര്‍ത്ഥിക്കാം. അങ്ങനെ വാക്കാല്‍ മാത്രമല്ല, സംവാദത്തിന്‍റെയും, അനുരഞ്ജനത്തിന്‍റെയും സൃഷ്ടിയോടുള്ള പരിരക്ഷണത്തിന്‍റെയും യഥാര്‍ത്ഥമായ രീതികളില്‍ ഈ വര്‍ഷം പ്രത്യാശയുടെയും സമാധാനത്തിന്‍റെയും വഴിയില്‍ ജീവിക്കാന്‍ സഹായിക്കണമേയെന്ന് ദൈവമാതാവിനോടു പ്രാര്‍ത്ഥിക്കാമെന്ന വാക്കുകളോടെയാണ് പാപ്പാ ത്രികാലപ്രാര്‍ത്ഥന സന്ദേശം ഉപസംഹരിച്ചത്.
Image: /content_image/News/News-2020-01-02-23:39:29.jpg
Keywords: പാപ്പ