Contents

Displaying 11791-11800 of 25158 results.
Content: 12110
Category: 13
Sub Category:
Heading: ഫിലിപ്പീന്‍സില്‍ കറുത്ത നസ്രായന്‍റെ പ്രദിക്ഷണത്തില്‍ ഇത്തവണ പങ്കെടുത്തത് 60 ലക്ഷം പേര്‍
Content: മനില: “കറുത്ത നസ്രായന്‍” (ബ്ലാക്ക് നസ്രായന്‍) എന്നറിയപ്പെടുന്ന യേശുവിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൂര്‍ണ്ണകായ കുരിശുരൂപവുമായി മനിലയില്‍ നടന്ന പ്രദിക്ഷണത്തില്‍ ഇത്തവണയും ദശലക്ഷങ്ങളുടെ പങ്കാളിത്തം. 3.7 മൈല്‍ നീണ്ട പ്രദിക്ഷണത്തില്‍ ഏതാണ്ട് 60 ലക്ഷത്തോളം വിശ്വാസികള്‍ കടുംതവിട്ടു കലര്‍ന്ന ചുവപ്പുനിറത്തിലുള്ള വസ്ത്രങ്ങളും ധരിച്ച് നഗ്നപാദരായി പങ്കെടുത്തുവെന്നാണ് ഫിലിപ്പീന്‍സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കറുത്ത നസ്രായന്റെ രൂപത്തിന്റെ കൈമാറ്റത്തെ സൂചിപ്പിക്കുന്ന 'ട്രാന്‍സ്ലാസിയന്‍' എന്നറിയപ്പെടുന്ന വര്‍ഷംതോറുമുള്ള ഈ പ്രദിക്ഷണം വിശ്വപ്രസിദ്ധമാണ്. മണിക്കൂറുകള്‍ എടുത്താണ് പ്രദിക്ഷണം പൂര്‍ത്തിയായത്. പതിനാറാം നൂറ്റാണ്ടില്‍ അജ്ഞാതനായ മെക്സിക്കന്‍ ശില്‍പ്പിയാണ് ഒരു കാല്‍മുട്ട് മടക്കിയ നിലയില്‍ വലിയ മരകുരിശുമേന്തിനില്‍ക്കുന്ന യേശുവിന്റെ ഈ ഇരുണ്ട രൂപം നിര്‍മ്മിച്ചത്. 1606-ല്‍ അഗസ്റ്റീനിയന്‍ സന്ന്യാസിമാര്‍ ഈ രൂപം ഫിലിപ്പീന്‍സിലേക്ക് കൊണ്ടുവരികയായിരിന്നു. 1650-ല്‍ ഇന്നസെന്റ് പത്താമന്‍ പാപ്പയാണ് ഈ രൂപത്തോടുള്ള വണക്കത്തിന് അംഗീകാരം നല്‍കിയത്. ഫിലിപ്പീന്‍സിലെ ക്രിസ്ത്യാനികളുടെ അചഞ്ചലമായ ഭക്തിയുടെ അടിസ്ഥാനം എന്ന് ഇന്നസന്റ് പത്താമന്‍ പാപ്പ വിശേഷിപ്പിച്ചിരിക്കുന്ന ശില്‍പ്പമാണ് കറുത്ത നസ്രായന്‍. മനിലയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കിയാപ്പൊ ദേവാലയത്തിലാണ് ബ്ലാക്ക് നസ്രായന്റെ രൂപം സ്ഥാപിച്ചിരിക്കുന്നത്. ഏറെ അത്ഭുതങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു നടന്നതിനെ തുടര്‍ന്നു നാനാജാതി മതസ്ഥര്‍ എത്തുന്ന കേന്ദ്രമായി ക്വിയാപ്പോ മാറുകയായിരിന്നു. {{തിരുനാളിനെ കുറിച്ചുള്ള പ്രവാചക ശബ്ദത്തിന്റെ വിശദമായ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: നൂറ്റാണ്ടുകളെ അതിജീവിച്ച ക്രിസ്തുവിന്റെ തിരുസ്വരൂപം ലോകത്തിന് മുന്നില്‍ സാക്ഷ്യമാകുന്നു -> http://www.pravachakasabdam.com/index.php/site/news/3826 }} രണ്ടാം ലോകമഹായുദ്ധകാലത്ത് ദേവാലയം അഗ്നിക്കിരയായെങ്കിലും ക്രിസ്തുവിന്റെ രൂപം കേടുപാടുകളൊന്നും കൂടാതെ നിലകൊണ്ടു. നൂറ്റാണ്ടുകളെയും, പ്രകൃതിദുരന്തങ്ങളെയും അതിജീവിച്ച ഈ രൂപത്തിന്റെ അത്ഭുത ശക്തിയില്‍ വിശ്വാസമര്‍പ്പിച്ച് അനേകരാണ് ക്വിയാപ്പോ ദേവാലയം സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. മനിലയിലെ കത്തോലിക്കരുടെ വിശ്വാസത്തെ ആഴപ്പെടുത്തുന്നതാണ് പ്രദിക്ഷണമെന്നു ക്വിയാപ്പോ ദേവാലയത്തിന്റെ റെക്ടറായ മോണ്‍. ജോസ് ക്ലമന്റെ ഇഗ്നാസിയോ പറഞ്ഞു. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പ്രദിക്ഷണത്തില്‍ രൂപം ചുംബിക്കാന്‍ വന്‍ തിരക്കാണ് ഇത്തവണയും അനുഭവപ്പെട്ടത്. ഇക്കൊല്ലം പ്രദിക്ഷണത്തിന് മുന്‍പ് നടന്ന വിശുദ്ധ കുര്‍ബാനക്കിടയില്‍ 'ഭ്രാന്തമായ ആവേശം ' കാണിക്കരുതെന്ന് മനില കര്‍ദ്ദിനാള്‍ ലൂയീസ് ടാഗ്ലെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.
Image: /content_image/News/News-2020-01-10-11:05:52.jpg
Keywords: കറുത്ത കുര്‍, ബ്ലാക്ക്
Content: 12111
Category: 18
Sub Category:
Heading: ഇടവകാംഗങ്ങളുടെ മൃതസംസ്കാരം: പ്രത്യേക രജിസ്റ്റര്‍ വികാരി സൂക്ഷിക്കണമെന്നു അസാധാരണ ഗസറ്റ്
Content: തിരുവനന്തപുരം: മരണമടയുന്ന ഇടവകാംഗത്തിനു പള്ളി സെമിത്തേരിയില്‍ സംസ്‌കാരത്തിനുള്ള അവകാശം ഉറപ്പാക്കുന്ന കേരള ക്രിസ്ത്യന്‍ സെമിത്തേരികള്‍ നിയമം 2020 അനുസരിച്ചു സംസ്‌കരിക്കപ്പെടുന്നവരുടെ പ്രത്യേക രജിസ്റ്റര്‍ ഇടവക വികാരി സൂക്ഷിക്കണമെന്നു ഇതു സംബന്ധിച്ചു പുറത്തിറങ്ങിയ അസാധാരണ ഗസറ്റില്‍ പറയുന്നു. നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കുന്നവര്‍ക്കെല്ലാം സ്ഥിരം രജിസ്റ്ററിന്റെ അടിസ്ഥാനത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഇടവക വികാരി നല്‍കണം. ഓര്‍ഡിനന്‍സിനു ഗവര്‍ണര്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് അസാധാരണ ഗസറ്റായി വിജ്ഞാപനം ചെയ്തത്. വിജ്ഞാപനം പുറത്തിറങ്ങിയതോടെ നിയമം പ്രാബല്യത്തിലായി. ബൈബിളില്‍ വിശ്വസിക്കുകയും യേശുക്രിസ്തുവിനെ ഏക ദൈവപുത്രനായി അംഗീകരിക്കുകയും ചെയ്തവരേയും ജ്ഞാനസ്‌നാനം സ്വീകരിച്ചവരേയുമാണ് ക്രിസ്ത്യാനിയായി പരിഗണിക്കുന്നതെന്നും നിര്‍വചനത്തില്‍ പറയുന്നു. െ്രെകസ്തവ ദേവാലയങ്ങള്‍ക്കെല്ലാം ഇതു ബാധകമാണ്.
Image: /content_image/India/India-2020-01-11-04:58:32.jpg
Keywords: സെമിത്തേ
Content: 12112
Category: 18
Sub Category:
Heading: ഇവ ആന്റണി ലവ് ജിഹാദിന്റെ ഒടുവിലത്തെ രക്തസാക്ഷി: കെസിവൈഎം ആലപ്പുഴ രൂപത
Content: ആലപ്പുഴ: ലവ് ജിഹാദ് തീവ്രവാദ സ്വഭാവമുള്ള ഭീകരതയുടെ മറ്റൊരു മുഖമാണെന്നും, ഇവ ആന്റണി ഒടുവിലത്തെ രക്തസാക്ഷിയാണെന്നും ആലപ്പുഴ രൂപതാ കെസിവൈഎം. പ്രണയം നടിച്ചു പ്രലോഭനങ്ങളിലൂടെ വശീകരിക്കുകയും, തുടർന്ന് അനാശാസ്യ പ്രവർത്തികൾക്ക്‌ പ്രേരിപ്പിച്ച്, ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം ആവശ്യപ്പെടുന്നു. എതിർത്താൽ മാനസികമായി പീഡിപ്പിക്കുകയും, അതിലും മെരുങ്ങിയില്ലെങ്കിൽ കൊലപ്പെടുത്തുകയും ചെയ്യുന്ന പ്രവണത ഇന്ന് കേരള സമൂഹത്തിൽ വർദ്ധിച്ചു വരികയാണെന്ന് സമിതി നിരീക്ഷിച്ചു. കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ ഇവ ആന്റണി എന്ന പതിനേഴുകാരിയുടെ കൊലപതാകത്തിൽ കെ.സി.വൈ.എം. അപലപിച്ചു. മതം അടിച്ചേൽപ്പിക്കപ്പെടാനുള്ളതല്ല എന്നും, പ്രണയം കാമവെറിതീർക്കാൻ ഉള്ളതല്ലെന്നും യുവതികൾ മനസ്സിലാക്കണം. ലവ് ജിഹാദിനെ രഹസ്യമായും പരസ്യമായും പരിപോഷിപ്പിക്കുന്നവരെ പൊതുസമൂഹവും, ഇസ്ലാം സഹോദരങ്ങളും ഒറ്റപ്പെടുത്തണമെന്നും കെ.സി.വൈ.എം. ആലപ്പുഴ രൂപത അഭിപ്രായപ്പെട്ടു. പട്ടണപ്രദേശങ്ങളിലേക്ക് പഠനത്തിനും മറ്റുമായിപോകുന്ന ക്രിസ്ത്യൻ, ഹിന്ദു യുവതികളുടെ മതാപിതാക്കൾ ഈ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്നും കെ.സി.വൈ.എം. ഓർമിപ്പിച്ചു. കഴിഞ്ഞ ഈസ്റ്ററിന് ശ്രീലങ്കയിലെ ക്രിസ്ത്യൻ ജനതകയ്ക്ക് അതിദാരുണമായ പീഡനങ്ങൾ ഏറ്റത് നമ്മൾ കണ്ടു. നമ്മുടെ കൊച്ചു കേരളത്തിലും മതതീവ്രവാദികളുടെ കഠിനമായിട്ടുള്ള പിച്ചിചീന്തൽ നടമാടികൊണ്ടിരിക്കുകയാണ്. കളിയിക്കാവിളയിൽ ഒരു പോലീസ് ഓഫീസർ തന്നെ തീവ്രവാദികളെന്ന് പ്രാഥമികമായി സംശയിക്കപ്പെടുന്നവരാൽ വെടിയേറ്റു മരിച്ചത് വലിയ ഞെട്ടലുളവാക്കുന്നതാണ്. ക്രിസ്ത്യൻ പെൺകുട്ടികളെ പ്രേമം നടിച്ച്, വിവാഹംകഴിക്കാം എന്ന പ്രേരണനൽകി വഴിതെറ്റിച്ച്, നിർബന്ധമതം മാറ്റം നടത്തുന്ന ലവ് ജിഹാദികളുടെ പൈശാചിക നീക്കങ്ങളെ വളരെ ഗൗരവത്തോടെ കാണുകയും, പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും, പ്രേമം നിരസിച്ചതിന്റെ പേരിൽ ഇവ ആന്റണി എന്ന പെൺകുട്ടി കൊലചെയ്യപ്പെട്ട സംഭവത്തിൽ കെ.സി.വൈ.എം. ആലപ്പുഴ രൂപത ശക്തമായി പ്രതിഷേധിക്കുന്നുവെന്നും രൂപതാ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നക്കൽ പറഞ്ഞു.
Image: /content_image/India/India-2020-01-11-05:14:54.jpg
Keywords: ലവ് ജിഹാ
Content: 12113
Category: 18
Sub Category:
Heading: സംവരണേതര വിഭാഗങ്ങളിലെ പരിഗണന: സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സീറോ മലബാര്‍ സിനഡ്
Content: കൊച്ചി: സംവരണേതര വിഭാഗങ്ങളിലെ സമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇഡബ്ല്യുഎസ്) സര്‍ക്കാര്‍ സര്‍വീസിലും ഉന്നത വിദ്യാഭ്യാസരംഗത്തും 10 ശതമാനം സംവരണം നടപ്പിലാക്കുന്നതിനായി കേരള സംസ്ഥാന മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തെ സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭാ സിനഡ്. സര്‍ക്കാര്‍ സര്‍വീസുകളില്‍ സംവരണേതര ക്രൈസ്തവ വിഭാഗങ്ങള്‍ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ പ്രത്യാശയ്ക്കു വക നല്‍കുന്ന നടപടിയാണെന്ന് സിനഡ് വിലയിരുത്തി. എന്നാല്‍, സംവരണത്തിനു മാനദണ്ഡമായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഭൂപരിധി സംസ്ഥാന സര്‍ക്കാര്‍ പുനര്‍നിര്‍ണയിച്ചത് അനീതിപരമാണെന്നു സിനഡ് വിലയിരുത്തി. കേരളത്തില്‍ ഏറ്റവും അവശത അനുഭവിക്കുന്ന വിഭാഗമാണ് സംവരണേതര ജനസമൂഹത്തിലെ വലിയ ശതമാനമായ കര്‍ഷകര്‍. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവ് രൂക്ഷമായി തുടരുന്നതിനാലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, നിലംതോട്ടം ഭൂമികളെ സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ മൂലവും കൃഷിഭൂമിയുടെ ക്രയവിക്രയം പോലും സാധ്യമല്ലാതായിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷക ജനത തികഞ്ഞ ദാരിദ്ര്യത്തിലും കടബാധ്യതകളിലും കഴിഞ്ഞുകൂടുകയാണ്. യാഥാര്‍ഥ്യം ഇതായിരിക്കേ ഭൂപരിധി സംബന്ധിച്ച കേന്ദ്ര മാനദണ്ഡമായ അഞ്ച് ഏക്കറില്‍നിന്നു 2.5 ഏക്കര്‍ ആയി കുറച്ചത് തികച്ചും അനീതിപരമാണ്. ഇതിനോടകം സാന്പത്തിക സംവരണം നടപ്പിലാക്കിയ ഒരു സംസ്ഥാനവും കൃഷി ഭൂമിയുടെ അളവ് കേന്ദ്ര മാനദണ്ഡത്തില്‍നിന്നു താഴ്ത്തി നിശ്ചയിച്ചിട്ടില്ലെന്നിരിക്കേ കേരളം മാത്രം ഭൂപരിധി വെട്ടിക്കുറച്ചത് സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടതാണ്. കേരളത്തില്‍ സാമ്പത്തിക സംവരണത്തിന്റെയും സാമ്പത്തിക പിന്നാക്കാവസ്ഥയുടെയും മാനദണ്ഡങ്ങള്‍ സംബന്ധിച്ച് പഠനം നടത്തിയ ശശിധരന്‍ നായര്‍ കമ്മീഷന്‍ മുന്പാകെ കാര്‍ഷികമേഖലയില്‍ സംഭവിച്ച സാന്പത്തിക തകര്‍ച്ചയും വരുമാനശോഷണവും സംബന്ധിച്ച് ആധികാരികമായ കണക്കുകള്‍ സഹിതം വ്യക്തമായ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇവയൊന്നും കണക്കിലെടുക്കാതെയാണ് കമ്മീഷന്‍ ശിപാര്‍ശകള്‍ സമര്‍പ്പിച്ചത് എന്നതു ഖേദകരമാണ്. പിഎസ് സി ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്ന തസ്തികകള്‍ക്കുകൂടി ബാധകമാകത്തക്ക വിധത്തില്‍ മുന്‍കാല പ്രാബല്യത്തോടെ സംസ്ഥാനത്തു 10 ശതമാനം ഇഡബ്ല്യുഎസ് സംവരണം നടപ്പില്‍ വരുത്തുന്നതിനുള്ള തീരുമാനം ഉണ്ടാകണമെന്നു സിനഡ് ആവശ്യപ്പെട്ടു. കെഎഎസ് ഉള്‍പ്പെടെ നിലവില്‍ പിഎസ് സി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ അപേക്ഷകളിലും സാന്പത്തികസംവരണം കൂടി ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിക്കാനുള്ള ക്രമീകരണം പിഎസ് സി വെബ്‌സൈറ്റില്‍ ഉള്‍പ്പെടെ നടപ്പിലാക്കണമെന്നും സിനഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡില്‍ സഭയിലെ 57 മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ട്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനഡ് നാല് ദിവസം നീണ്ടുനില്‍ക്കും.
Image: /content_image/India/India-2020-01-11-06:22:33.jpg
Keywords: സിനഡ
Content: 12114
Category: 1
Sub Category:
Heading: ഫാ. ടോമിന്റെ മോചനത്തിന് നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ ഒമാന്‍ ഭരണാധികാരി ഇനി ഓര്‍മ്മ
Content: മസ്‌കറ്റ്: യെമനില്‍ മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ക്കിടെ തീവ്രവാദികള്‍ ബന്ധിയാക്കിയ മലയാളി വൈദികനായ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനു ശക്തമായ ഇടപെടല്‍ നടത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ സയിദ് അല്‍ സയിദ് ഇനി ഓര്‍മ്മ. അര്‍ബുദ ബാധയേത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ചയാണ് അന്തരിച്ചത്. 2017 സെപ്റ്റംബര്‍ 12നാണ് ഫാ. ടോം ബന്ധികളുടെ ഇടയില്‍ നിന്നും മോചിക്കപ്പെട്ടത്. വത്തിക്കാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് വൈദികന്റെ മോചനത്തിന് സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ നടപടിയെടുത്തതെന്ന് ഒമാനിലെ വാര്‍ത്താ ഏജന്‍സിയായ ഒന റിപ്പോര്‍ട്ട് ചെയ്തിരിന്നു. വൈദികന്റെ മോചനത്തിന് നടപടിയെടുത്തതിന് ക്വാബൂസ് ബിനിന് അന്ന്‍ പ്രത്യേകം കൃതഞ്ജത അറിയിച്ചുകൊണ്ട് വത്തിക്കാന്‍ സന്ദേശം അയച്ചിരിന്നു. ആധുനിക ഒമാന്റെ ശില്‍പിയായാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ അറിയപ്പെടുന്നത്. 49 വര്‍ഷമായി ഒമാന്റെ ഭരണാധികാരിയായി സേവനം ചെയ്തുവരികയായിരിന്നു. 1970 ജനുവരി 23നാണ് തന്റെ പിതാവും പുന്‍ഗാമിയുമായ പിതവ് സുല്‍ത്താന്‍ സഈദ് ബിന്‍ തായ്മൂറില്‍ നിന്ന് ഖാബൂസ് ബിന്‍ ഭരണമേറ്റെടുത്തത്. ഇദ്ദേഹത്തിന്റെ സത്യസന്ധമായ ഭരണ നേതൃത്വമാണ് ഒന്നുമില്ലായ്മയില്‍ നിന്നും ഒമനെ വളര്‍ച്ചയുടെ പടവുകളിലേക്ക് നയിച്ചതെന്ന്‍ അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.
Image: /content_image/News/News-2020-01-11-07:33:39.jpg
Keywords: ഒമാ, ടോം
Content: 12115
Category: 1
Sub Category:
Heading: ലോകത്തെ മികച്ച അധ്യാപകന്‍ ബ്രദര്‍ തബിച്ചി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള ‘ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ്’ പുരസ്കാരം നേടി ജനശ്രദ്ധയാകര്‍ഷിച്ച ഫ്രാന്‍സിസ്കന്‍ സന്യാസി പീറ്റര്‍ തബിച്ചി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ജനുവരി എട്ടിനാണ് പാപ്പയുമൊത്തുള്ള ചിത്രം ബ്രദര്‍ പീറ്റര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. സാന്താ മാര്‍ത്തയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പാപ്പ തന്നോടു പ്രാര്‍ത്ഥന സഹായം അഭ്യര്‍ത്ഥിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തി. തിരികെ തനിക്കും എല്ലാ അധ്യാപകര്‍ക്കും പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിച്ചെന്നും ട്വീറ്റില്‍ പറയുന്നു. കെനിയന്‍ സ്വദേശിയായ ബ്രദര്‍ പീറ്റര്‍ കെനിയയിലെ പവാനി ഗ്രാമത്തിലെ റിഫ്റ്റ് വാലിയിലെ സെക്കണ്ടറി സ്കൂളിലെ കണക്ക്-സയന്‍സ് അദ്ധ്യാപകനാണ്. തന്റെ വരുമാനത്തിന്റെ എണ്‍പതു സ്കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ചിലവഴിക്കുന്നത്. ഇദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നു സ്കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ദേശീയവും, അന്തര്‍ദേശീയവുമായ ശാസ്ത്രമത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16-ന് ബ്രദര്‍ തബിച്ചി അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരിന്നു.
Image: /content_image/News/News-2020-01-11-08:34:47.jpg
Keywords: തബിച്ചി, ലോക
Content: 12116
Category: 1
Sub Category:
Heading: യേശു ക്രിസ്തുവിനെ നിന്ദിച്ച നെറ്റ്ഫ്ലിക്സ് പരിപാടിക്കു വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ബ്രസീല്‍ കോടതി
Content: റിയോ ഡി ജെനീറോ: യേശു ക്രിസ്തുവിനെ സ്വവര്‍ഗ്ഗാനുരാഗിയായി ചിത്രീകരിച്ചു കൊണ്ടുള്ള നെറ്റ്ഫ്ലിക്സിന്റെ ക്രിസ്തുമസ് പരിപാടിയായ ‘ദി ഫസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്’ (ക്രിസ്തുവിന്റെ ആദ്യത്തെ പ്രലോഭനം) എന്ന കോമഡി ഷോക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പരിപാടിയുടെ സംപ്രേഷണം നിര്‍ത്തിവെക്കുവാന്‍ ബ്രസീലിലെ കോടതിയുടെ ഉത്തരവ്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ജഡ്ജി ബെനഡിക്ടോ അബിക്കൈര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പരിപാടിയുടെ സംപ്രേഷണം നിര്‍ത്തിവെക്കുന്നത് ക്രിസ്ത്യന്‍ ഭൂരിപക്ഷമായ ബ്രസീലിയന്‍ ജനതക്ക് തന്നെ ഗുണകരമാണെന്നു ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ‘പോര്‍ട്ടാ ഡോസ് ഫുണ്ടോസ്’ (പിന്‍വാതില്‍) എന്ന ബ്രസീല്‍ ആസ്ഥാനമായുള്ള ‘യൂടൂബ്’ കോമഡി സംഘമാണ് ‘ദി ഫസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്’ പരിപാടിയുടെ നിര്‍മ്മാതാക്കള്‍. തന്റെ ജന്മദിനത്തില്‍ സ്വവര്‍ഗ്ഗാനുരാഗിയായ സുഹൃത്തുമൊത്ത് യേശു മറിയത്തേയും ഔസേപ്പിതാവിനേയും കാണുവാന്‍ വരുന്നതായാണ് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫിലിമില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദൈവമാതാവായ കന്യകാമറിയത്തെയും പരിപാടിയില്‍ വളരെ വികലമായി ചിത്രീകരിച്ചിരിക്കുന്നു. പരിപാടി വിവാദമാവുകയും ഇതിനെതിരെ പരക്കെ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കീഴ്ക്കോടതിയുടെ ഉത്തരവ്. തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തിയ ഈ പരിപാടി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കത്തോലിക്കാ സംഘടന ഇതിനെതിരെ പരാതി നല്‍കുകയായിരിന്നു. ഏതാണ്ട് 24 ലക്ഷത്തോളം ആളുകളാണ് ഓണ്‍ലൈന്‍ പരാതിയില്‍ മാത്രം ഒപ്പിട്ടിരിക്കുന്നത്. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊണാരോയും, അദ്ദേഹത്തിന്റെ മകനും “മാലിന്യം” എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പരിപാടിക്കെതിരെ രംഗത്ത് വന്നത്. ഇതിന്റെ നിര്‍മ്മാതാക്കള്‍ ബ്രസീലിയന്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്നില്ലെന്നു പ്രസിഡന്റ് ട്വീറ്റിലും കുറിച്ചിരിന്നു. പരിപാടിയുടെ പേരില്‍ ടെക്സാസിലെ ടൈലര്‍ രൂപതാമെത്രാന്‍ ജോസഫ് സ്ട്രിക്ലാന്‍റ് അടക്കം നിരവധി പേര്‍ തങ്ങളുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് റദ്ദാക്കി. അതേസമയം കീഴ്ക്കോടതിയുടെ ഉത്തരവ് മറികടന്നുകൊണ്ട് ബ്രസീലിലെ സുപ്രീം കോടതി ദി ഫസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റിന്റെ സംപ്രേഷണം തുടരുവാന്‍ അനുവദിച്ചിട്ടുണ്ടെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
Image: /content_image/News/News-2020-01-11-09:54:36.jpg
Keywords: നെറ്റ്ഫ്ലി
Content: 12117
Category: 1
Sub Category:
Heading: 'ഫെമിനിസ്റ്റ് തീവ്രവാദം': ദേവാലയങ്ങളില്‍ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫെമിനിസ്റ്റ് സംഘടന
Content: ബെര്‍ലിന്‍: ജര്‍മ്മനിയിലെ ദേവാലയങ്ങള്‍ക്കു നേരെ സമീപകാലത്ത് നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് തീവ്രവാദ നിലപാട് പുലര്‍ത്തുന്ന സ്ത്രീപക്ഷവാദി (ഫെമിനിസ്റ്റ്) സംഘടന രംഗത്ത്. പ്രോലൈഫ് മാധ്യമപ്രവര്‍ത്തകന്‍ ഗുന്നാര്‍ ഷൂപെലിയൂസിന്റെ കാര്‍ അഗ്നിക്കിരയാക്കിയതും, രണ്ട് ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയതിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ‘ഫെമിനിസ്റ്റ് ഓട്ടോണമസ് ഗ്രൂപ്പ്’ എന്ന സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്. ആക്രമണത്തിന് ശേഷം ഇന്‍ഡിമീഡിയ എന്ന വെബ്സൈറ്റില്‍ പോസ്റ്റ്‌ ചെയ്ത കത്തിലൂടെയാണ് സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ ആക്രമണങ്ങളുടെ പേരില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 27നു ടൂബിന്‍ഗെന്‍ പട്ടണത്തിലെ ഇവാഞ്ചലിക്കല്‍ ദേവാലയം സ്പ്രേ പെയിന്റ് ഉപയോഗിച്ച് വികൃതമാക്കിയ സ്ത്രീപക്ഷവാദികള്‍ ദേവാലയത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ബസ് അഗ്നിക്കിരയാക്കുകയും ചെയ്തു. ഏതാണ്ട് നാല്‍പ്പതിനായിരം യൂറോയുടെ നാശനഷ്ടമാണ് സംഭവിച്ചത്. ഫെമിനിസ്റ്റ് വിരുദ്ധ മനോഭാവം പുലര്‍ത്തിയതാണ് ആക്രമണത്തിന്റെ കാരണമായി സംഘടന ചൂണ്ടിക്കാട്ടുന്നത്. സംഭവം നടന്ന്‍ നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ‘ബിസെഡ്’(BZ) മാധ്യമത്തിലെ കോളമെഴുത്തുകാരനായ ഗുന്നാര്‍ ഷൂപെലിയൂസ് എന്ന പ്രോലൈഫ് പത്രപ്രവര്‍ത്തകന്റെ കാര്‍ അഗ്നിക്കിരയാക്കിയത്. ഇതിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതായി സംഘടന വെബ്സൈറ്റിലൂടെ സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് ഷൂപെലിയൂസിന്റെ കാര്‍ അഗ്നിക്കിരയാകുന്നത്. അധികം വൈകാതെ ബെര്‍ലിനിലെ ഷോണ്‍ബെര്‍ഗ് നഗരത്തിലെ സെന്റ്‌ എലിസബത്ത്‌ ദേവാലയവും ഫെമിനിസ്റ്റ് ഓട്ടോണമസ് ഗ്രൂപ്പ് വികൃതമാക്കി. സെപ്റ്റംബറില്‍ പ്രോലൈഫ് പരിപാടി സംഘടിപ്പിച്ചതില്‍ രോഷം പൂണ്ട ഫെമിനിസ്റ്റ് വാദികള്‍ ദേവാലയത്തിലേക്ക് പെയിന്റ് വലിച്ചെറിയുകയായിരിന്നു. യൂറോപ്പില്‍ ധാര്‍മ്മിക മൂല്യങ്ങളെ പൂര്‍ണ്ണമായും തള്ളികളഞ്ഞുകൊണ്ട് ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ സജീവമാകുന്നുണ്ട്. സ്വവര്‍ഗ്ഗാനുരാഗം, ലൈംഗീക തൊഴില്‍, ഗര്‍ഭഛിദ്രം തുടങ്ങിയവയെ അനുകൂലിക്കുന്നവരാണ് മിക്ക ഫെമിനിസ്റ്റ് സംഘടനകളും. യൂറോപ്പിലെയും അമേരിക്കയിലെയും ഫെമിനിസ്റ്റ് സംഘടനകള്‍ കടുത്ത ശത്രുതയോടെയാണ് കത്തോലിക്ക സഭയെ നോക്കിക്കാണുന്നത്. സ്വവര്‍ഗ്ഗാനുരാഗം, ഗര്‍ഭഛിദ്രം തുടങ്ങിയ വിഷയങ്ങളിലുള്ള സഭയുടെ ശക്തമായ നിലപാടാണ് ഫെമിനിസ്റ്റുകളെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോക വനിതാദിനത്തില്‍ അര്‍ജന്റീന, സ്പെയിന്‍, ഉറുഗ്വേ രാജ്യങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ബോംബുകളും, പാറക്കല്ലുകളും, ഗാസോലിന്‍ ബോംബുകളും ഉപയോഗിച്ച് ഫെമിനിസ്റ്റുകള്‍ വ്യാപക ആക്രമണം നടത്തിയിരിന്നു.
Image: /content_image/News/News-2020-01-11-11:45:45.jpg
Keywords: ഫെമി
Content: 12118
Category: 18
Sub Category:
Heading: നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരണം: സീറോ മലബാര്‍ സിനഡ്
Content: കൊച്ചി: പൗരത്വ നിയമഭേദഗതിയെക്കുറിച്ച് രാജ്യത്ത് നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് സീറോ മലബാര്‍ സഭാ സിനഡ് ആവശ്യപ്പെട്ടു. സിനഡിന്റെ രണ്ടാം ദിവസമാണ് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നത്. ഭാരതത്തിന്റെ പവിത്രമായ ഭരണഘടന അവികലമായി പരിരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താന്‍ നിയമനിര്‍മാതാക്കള്‍ ശ്രദ്ധിക്കണം. ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ മതേതരത്വം ഈ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയില്‍ നില്‍ക്കാന്‍ ഇടവരരുത്. തിരിച്ചുപോകാന്‍ ഇടമില്ലാത്ത വിധം രാജ്യത്ത് നിലവിലുള്ള അഭയാര്‍ഥികളെ മത പരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നല്‍കാനും സര്‍ക്കാര്‍ തയാറാകണമെന്ന്‍ സിനഡ് ആവശ്യപ്പെട്ടു. പുതുതായി പൗരത്വം നല്കുന്നവരെ പുനരധിവസിപ്പിക്കുമ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകത്തെ കൂടി സര്‍ക്കാര്‍ പരിഗണിക്കണം. അഭയാര്‍ഥികളില്‍ ചിലരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാര്‍ഥിക്യാമ്പുകളില്‍ പാര്‍പ്പിക്കാനുമുള്ള നീക്കം പുനഃപരിശോധിക്കണം. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ നിലപാടില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണ്. നിയമങ്ങളെ എതിര്‍ക്കാന്‍ അക്രമമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും ജനകീയസമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തി നിശബ്ദരാക്കാന്‍ ശ്രമിക്കുന്നതും ഒരു പോലെ അധാര്‍മികമാണ്. ഭാരതം എന്ന മഹത്തായ രാജ്യത്ത് മതേതരത്വവും തുല്യനീതിയും നടപ്പിലാകുന്നുണ്ടെന്ന് ഓരോ പൗരനെയും ബോധ്യപ്പെടുത്താന്‍ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടെന്നും സിനഡ് വിലയിരുത്തി.
Image: /content_image/India/India-2020-01-12-00:46:29.jpg
Keywords: സിനഡ
Content: 12119
Category: 11
Sub Category:
Heading: കപട മതേതരത്വം പൊതുസമൂഹത്തിന് ആപത്ത്: സീറോ മലബാര്‍ യുവജന സംഘടന
Content: കൊച്ചി: കേരളത്തില്‍ പ്രണയങ്ങളുടെ പേരില്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് പൊതുസമൂഹം ഗൗരവപൂര്‍വം കാണണമെന്നും കപട മതേതരത്വം പൊതുസമൂഹത്തിന് ആപത്താണെന്നും സീറോ മലബാര്‍ യുവജന സംഘടന (എസ്എംവൈഎം). സൗഹൃദം കാണിച്ച് കൂടെ കൂട്ടുകയും പ്രണയം നടിച്ചു വശീകരിക്കുകയും പീഡിപ്പിക്കുകയും അവസാനം കൊന്നു തള്ളപ്പെടുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടി വരുന്നത് ആശങ്കപ്പെടുത്തുന്നു. ഒട്ടുമിക്ക സംഭവങ്ങളുടെയും അറ്റത്ത് ക്രൈസ്തവ പെണ്‍കുട്ടികളാണെന്നത് ഉത്കണ്ഠയോടെയാണ് ക്രിസ്തീയ സമൂഹം നോക്കിക്കാണുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളെന്നു കരുതി അവഗണിച്ചവ അങ്ങനെ അല്ല എന്നു സമൂഹത്തെക്കൊണ്ടു ചിന്തിപ്പിക്കുന്ന രീതിയിലാണ് തുടര്‍ച്ചയായ ഇത്തരം സംഭവങ്ങള്‍. പ്രണയം നിരസിച്ചതാണ് കാരണമെന്ന പല്ലവി ആവര്‍ത്തിച്ചു കേള്‍ക്കുന്നു. അത് അങ്ങനെതന്നെ ആണോ എന്ന സംശയം പൊതുജനങ്ങളുടെ ഇടയില്‍ ഇപ്പോള്‍ ബലപ്പെടുന്നുണ്ട്. അതിനാല്‍ അധികാരികളും ഭരണകര്‍ത്താക്കളും പോലീസ് ഉദ്യോഗസ്ഥരും ഈ സംഭവങ്ങളുടെ കൂടുതല്‍ ഗൗരവകരമായ വിശകലനത്തിന് തയാറാക്കണമെന്നു മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന എസ്എംവൈഎം സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളില്‍പോലും നടക്കുന്ന സംഭവങ്ങളുടെ പേരില്‍ ഹര്‍ത്താലും ജാഥയും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്ന രാഷ്ട്രീയ നേതാക്കളും കുട്ടിസംഘാടനകളും െ്രെകസ്തവര്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ഇരട്ടത്താപ്പും പുലര്‍ത്തുന്ന മൗനവും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഈ സംഭവങ്ങളില്‍ ജീവഹാനി സംഭവിച്ചവര്‍ ഏതെങ്കിലും വര്‍ഗീയവാദികളുടെ ഇരകളായിരുന്നോ എന്ന് എന്‍ഐഎ പോലെയുള്ള ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം. കപടമായ മതേതരത്വം പൊതുസമൂഹത്തിന് ആപത്താണെന്നും ക്രൈസ്തവ മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ശരിയായ മതബോധനം നല്‍കി ഇത്തരം കെണികളില്‍ ചെന്നു ചാടാതിരിക്കാന്‍ ബോധവത്കരണം നടത്തണമെന്നും എസ്എംവൈഎം ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി, പ്രസിഡന്റ് ജുബിന്‍ കൊടിയംകുന്നേല്‍, മെല്‍ബിന്‍ തോമസ്, അന്‍ജു, ജിതിന്‍, ജിബിന്‍, ആല്‍ബിന്‍, ദിവ്യ, ആല്‍വിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-01-12-01:08:45.jpg
Keywords: കപട, ലവ്