Contents

Displaying 11821-11830 of 25158 results.
Content: 12140
Category: 10
Sub Category:
Heading: വിളക്കന്നൂരില്‍ യേശുവിന്റെ തിരുമുഖം പതിഞ്ഞ തിരുവോസ്തി റോമിലേക്ക്
Content: വിളക്കന്നൂര്‍: തലശ്ശേരി അതിരൂപതയ്ക്കു കീഴിലുള്ള വിളക്കന്നൂര്‍ ദേവാലയത്തില്‍ ഈശോയുടെ തിരുമുഖം പ്രത്യക്ഷപ്പെട്ട തിരുവോസ്തി കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി റോമിലേക്ക്. ഇത് സംബന്ധിച്ച നടപടികളുടെ ഭാഗമായി തിരുവോസ്തി സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് എത്തിച്ചു. സീറോ മലബാര്‍ സിനഡ് നാളെ സമാപിക്കുവാനിരിക്കെ കൊച്ചിയില്‍ എത്തുന്ന ഭാരതത്തിന്റെ അപ്പസ്തോലിക ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ഗിയാംബാറ്റിസ്റ്റ ദിക്വാത്രൊയ്ക്കു തിരുവോസ്തി കൈമാറും. ഇടവക വികാരി ഫാ. മാത്യു വേങ്ങക്കുന്നേലിന്റെ നേതൃത്വത്തില്‍ നാലുപേരടങ്ങുന്ന സംഘമാണ് പ്രാര്‍ത്ഥനയുടെ അകമ്പടിയോടെ തിരുവോസ്തി കാക്കനാടെത്തിച്ചത്. 2013 നവംബർ 15നു വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ ഫാ. തോമസ് പതിക്കൽ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖത്തിന്റെ ഛായ പ്രത്യക്ഷപ്പെടുകയായിരിന്നു. പിന്നീട് തിരുവോസ്തി വത്തിക്കാന്‍ മാര്‍ഗ്ഗരേഖ അനുശാസിക്കുന്നത് പ്രകാരം അതിരൂപതാ കാര്യാലയത്തിലേക്ക് മാറ്റി. നാലുവര്‍ഷത്തിലധികമായി അതിരൂപതാകേന്ദ്രത്തില്‍ സൂക്ഷിച്ചിരിന്ന തിരുവോസ്തിക്ക് യാതൊരു മാറ്റവും ഇല്ലാത്തതിനാല്‍ ദിവ്യകാരുണ്യം 2018 സെപ്റ്റംബര്‍ 20നു വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തിലെത്തിച്ചു. തുടര്‍ന്നു നാളിതു വരെ പരസ്യ വണക്കത്തിനായി ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരിന്നു. ദിവ്യകാരുണ്യ അത്ഭുതമായി സഭ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തിരുവോസ്തി പരസ്യവണക്കത്തിനായി സൂക്ഷിക്കാമെന്നും വിശ്വാസികൾക്ക് തിരുവോസ്തിക്ക് മുന്നിൽ പ്രാർത്ഥിക്കാവുന്നതാണെന്നും മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് നേരത്തെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിന്നു. അതേസമയം വിളക്കന്നൂര്‍ സംഭവത്തെക്കുറിച്ച് സീറോ മലബാർ സഭയുടെ ദൈവശാസ്ത്ര കമ്മീഷൻ വിശദമായ പഠനം നടത്തുകയും പ്രസ്തുത സംഭവം ഒരു ദിവ്യകാരുണ്യ അത്ഭുതം ആയി ഉയര്‍ത്തപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. റോമില്‍ നടക്കുന്ന നീണ്ട പഠനത്തിന് ശേഷം അന്തിമ തീരുമാനം വത്തിക്കാനാണ് എടുക്കുക. നേരത്തെ ദിവ്യകാരുണ്യം എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനു മുന്നോടിയായി വിളക്കന്നൂര്‍ ദേവാലയത്തില്‍ നടത്തിയ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ നിരവധി വിശ്വാസികള്‍ എത്തിചേര്‍ന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/8790M9OzEPmCwzS9bst7yz }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-14-06:28:25.jpg
Keywords: തിരുവോ, ദിവ്യകാരുണ്യ അത്
Content: 12141
Category: 18
Sub Category:
Heading: 24 ന്യൂസ് ചാനലിന്റെ പ്രചരണം വ്യാജമെന്ന് സീറോ മലബാർ മീഡിയ കമ്മീഷന്‍
Content: കൊച്ചി: സീറോ മലബാർ സിനഡിനെ കുറിച്ചു 24 ന്യൂസ് ചാനല്‍ നടത്തുന്ന പ്രചരണം വ്യാജമെന്ന് സീറോ മലബാർ മീഡിയ കമ്മീഷന്‍. സീറോ മലബാർ സഭാ സിനഡിന്റെ തീരുമാനങ്ങൾ എന്ന തരത്തിൽ ന്യൂസ് 24 ൽ പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്നത് വ്യാജ വാർത്തകളാണെന്നും വിശ്വാസികളും പൊതു സമൂഹവും ഇത്തരം വ്യാജ വാർത്തകളെ അവഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും മീഡിയ കമ്മീഷൻ അറിയിച്ചു. പ്രാർത്ഥനയിലും കൂട്ടായ്മയിലും പുരോഗമിക്കുന്ന സിനഡിന്റെ തീരുമാനങ്ങൾ സിനഡ് അവസാനിക്കുമ്പോൾ വിശ്വാസികളെ അറിയിക്കുന്നതായിരിക്കുമെന്നും മീഡിയ കമ്മീഷൻ വ്യക്തമാക്കി. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ സീറോ മലബാര്‍ സഭയിലെ 57 മെത്രാന്മാര്‍ പങ്കെടുക്കുന്ന സിനഡ് നാളെ സമാപിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/8790M9OzEPmCwzS9bst7yz }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-14-06:59:14.jpg
Keywords: നുണ, വ്യാജ
Content: 12142
Category: 14
Sub Category:
Heading: സ്വിസ്സ് ഗാർഡിന്റെ ജീവിതചര്യ എങ്ങനെ? പ്രധാന ഭാഷകളില്‍ കാർട്ടൂൺ പുറത്തിറങ്ങുന്നു
Content: റോം: സ്വിസ് ഗാർഡ് എന്നറിയപ്പെടുന്ന മാർപാപ്പായുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവിതത്തിലേക്കു എത്തിനോട്ടവുമായി കാര്‍ട്ടൂണ്‍. സൂറിച്ചിലെ കാൻട്യൂൺ പ്രവിശ്യയിൽ നിന്നുള്ള മാർക് ഡെവിറ്റ് എന്ന യുവാവാണ് സ്വിസ്സ് ഗാർഡിന്‍റെ അനുദിന ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത്. ആർ നവ്ഡ് ദെലലാൻഡെ, യുവോൺ ബെർതൊറെല്ലോ, ലാവ് റെന്‍റ് ബിദോട്ട്, ക്ലമൻസ് ബിദോട്ട് എന്നിവരുടെ കൂട്ടായ്മയിൽ വിരിഞ്ഞ ഈ കാർട്ടൂൺ ഫ്രഞ്ച് ഭാഷയിലാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളതെങ്കിലും പ്രധാന ഭാഷകളിലെല്ലാം ഇത് പ്രസിദ്ധീകരിക്കുമെന്ന് വത്തിക്കാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലമന്‍റ് ഏഴാമൻ പാപ്പായെ രക്ഷിക്കാൻ 147 സൈനീകർ മരണം വരിച്ചതും വിശുദ്ധ ജോൺ പോൾ രണ്ടാമന് വെടിയേറ്റതും അടക്കമുള്ള ചരിത്രപരമായ സംഭവങ്ങളും സേനയുടെ അനുദിനചര്യകളും കാര്‍ട്ടൂണില്‍ വിഷയമാകുന്നുണ്ട്. അഞ്ചു നൂറ്റാണ്ടിന്റെ പഴക്കമുള്ള സ്വിസ് ഗാര്‍ഡിനെ അടുത്തറിയുവാന്‍ കാര്‍ട്ടൂണ്‍ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/8790M9OzEPmCwzS9bst7yz }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-14-08:04:17.jpg
Keywords: സ്വിസ്
Content: 12143
Category: 1
Sub Category:
Heading: നൈജീരിയയില്‍ പതിമൂന്നോളം ക്രൈസ്തവര്‍ക്ക് ദാരുണാന്ത്യം: നാലു സെമിനാരി വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയി
Content: അബൂജ: ക്രൈസ്തവ പീഡനം ഏറ്റവും ശക്തമായി നടക്കുന്ന നൈജീരിയായില്‍ നിന്നും വീണ്ടും ദുരന്ത വാര്‍ത്ത. പ്ലേറ്റോ സംസ്ഥാനത്ത് തീവ്ര ഇസ്ളാമിക ചിന്താഗതിയുള്ള ഗോത്രവിഭാഗം ഫുലാനി ഹെര്‍ഡ്സ്മാന്‍ നടത്തിയ ആക്രമണത്തില്‍ പതിമൂന്നോളം ക്രൈസ്തവര്‍ക്ക് ദാരുണാന്ത്യം. ജനുവരി എട്ടിനാണ് ആക്രമണം നടന്നത്. കുല്‍ബേന്‍ എന്ന ക്രൈസ്തവ ഗ്രാമം ആക്രമിച്ച അക്രമികള്‍ ജനങ്ങള്‍ക്ക് നിരേ നിറയൊഴിക്കുകയായിരിന്നു. ഇതേ ദിവസം കടൂണ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മേജർ സെമിനാരിയിൽ നിന്നും നാലു സെമിനാരി വിദ്യാർത്ഥികളെ അക്രമികള്‍ തട്ടിക്കൊണ്ടു പോയി. ഇവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന സൂചന ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. ജനുവരി എട്ടിന് രാത്രി 10:30നും 11 മണിക്കുമിടയിലാണ് ആയുധധാരികൾ ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ അതിക്രമിച്ചു കയറി വെടിയുതിർത്തതിനുശേഷം നാലു സെമിനാരി വിദ്യാർത്ഥികളെ തട്ടികൊണ്ടു പോയത്. അടുത്ത ദിവസങ്ങളിൽ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, സെമിനാരി വിദ്യാർത്ഥികളെ പറ്റി യാതൊരു വിധത്തിലുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല. അക്രമികളെ പറ്റി കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും, അടുത്തിടെ സംഘർഷങ്ങൾ നടന്നിട്ടുള്ള പ്രദേശമായതിനാൽ മതപരമായ കാരണമായിരിക്കാം തട്ടിക്കൊണ്ടുപോകലിന്റെ പിന്നിലെ ചേതോവികാരമെന്ന് വിലയിരുത്തപ്പെടുന്നു. ഓപ്പൺ ഡോർസ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടന അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ക്രൈസ്തവ മതപീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആഫ്രിക്കൻ രാജ്യമായ നൈജീരിയ പന്ത്രണ്ടാം സ്ഥാനത്താണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-14-09:41:19.jpg
Keywords: നൈജീ
Content: 12144
Category: 14
Sub Category:
Heading: ഹൃദയം കവര്‍ന്ന് 'കുന്തുരുക്കം': വായിക്കണം ഈ ഓര്‍മ്മക്കുറിപ്പ്
Content: ദിവ്യകാരുണ്യ മിഷ്ണറി സഭാംഗവും എഴുത്തുകാരനും പ്രമുഖ കത്തോലിക്ക ഓണ്‍ലൈന്‍ മാധ്യമം ലൈഫ്ഡേയുടെ ചീഫ് എഡിറ്ററുമായ ഫാ. ലിങ്കണ്‍ ജോര്‍ജ്ജ് കടുപ്പാറയില്‍ എഴുതിയ 'കുന്തുരുക്കം' എന്ന ഗ്രന്ഥം ശ്രദ്ധയാകര്‍ഷിക്കുന്നു. വൈദികന്റെ സഹോദരിയും ഡോക്ടേഴ്സ് ഓഫ് സെന്‍റ് തോമസ് (ഡി‌എസ്ടി) സന്യാസിനി സമൂഹത്തിലെ അംഗവുമായിരിന്ന സിസ്റ്റര്‍ ജസ്സി ജോര്‍ജ്ജ് കടൂപ്പാറയില്‍ സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയ അനുഭവങ്ങളും പുനരുത്ഥാന ജീവിതത്തെ കുറിച്ചുള്ള ആഴമേറിയ ഓര്‍മ്മപ്പെടുത്തലുമാണ് ഈ പുസ്തകത്തില്‍ ഉടനീളം പ്രതിപാദിക്കുന്നത്. ഹൃദയസ്പര്‍ശിയായ അനുഭവങ്ങളോടൊപ്പം ബൈബിളിനെയും സഭാപ്രബോധനങ്ങളെയും വിവിധ പുസ്തകങ്ങളെയും നിരവധി സിനിമകളെയും ഉദ്ധരിച്ചുകൊണ്ടുള്ള സമീപനവും ഗ്രന്ഥത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പ്രിയപ്പെട്ടവര്‍ രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ നൊമ്പരപ്പെടുന്നവര്‍ക്ക് സാന്ത്വനവും പുതിയ ബോധ്യവും ശ്രദ്ധേയമായ ഉള്‍ക്കാഴ്ചകളും നല്‍കിക്കൊണ്ടാണ് ഈ ഓര്‍മ്മക്കുറിപ്പിന്റെ ഓരോ അധ്യായങ്ങളും കടന്നുപോകുന്നത്. മരണമെന്ന നിത്യമായ യാഥാര്‍ത്ഥ്യത്തെ പലപ്പോഴും വിസ്മരിച്ചു കളയുന്നതും മരണാനന്തര ജീവിതത്തെ കുറിച്ചുള്ള അജ്ഞതയും അടക്കമുള്ള നിരവധി വിഷയങ്ങള്‍ ഹൃദയസ്പര്‍ശിയായ രീതിയിലാണ് ഗ്രന്ഥകര്‍ത്താവ് വിവരിച്ചിരിക്കുന്നത്. ഓരോ അധ്യായത്തിലും സഹോദരി കാന്‍സറിന്റെ തീവ്രസഹനങ്ങളിലൂടെ കടന്നുപോയ നിമിഷങ്ങളെ കുറിച്ചു അവതരിപ്പിക്കുന്നതിന് ആമുഖമായി ജീവിതം, സഹനം, മരണം, പുനരുത്ഥാനം എന്നീ വിഷയങ്ങളെ കുറിച്ചുള്ള ആഴമേറിയ വിചിന്തനത്തിലൂടെയാണ് ഈ പുസ്തകത്തിലെ ഓരോ താളും കടന്നുപോകുന്നത്. രോഗി സന്ദര്‍ശനം നടത്തുമ്പോള്‍ പലപ്പോഴും നമ്മുടെ ഇടയില്‍ സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകളും അതിന്റെ ആഘാതം രോഗിയെ എത്രമാത്രം ബാധിക്കുന്നുണ്ടെന്നും സിസ്റ്റര്‍ ജസ്സിയുടെ സഹനകാലത്തെ അനുഭവങ്ങളുമായി താദാത്മ്യപ്പെടുത്തി ലേഖകന്‍ അവതരിപ്പിക്കുന്നു. നിസ്സാരമെന്ന് കരുതുന്ന തെറ്റുകള്‍ ഒരുപക്ഷേ തെറ്റെന്നു പോലും ചിന്തിക്കാത്ത പ്രവര്‍ത്തികള്‍ ഓരോരുത്തരിലും ഏല്‍പ്പിക്കുന്ന വേദനയുടെ ആഴം പുസ്തകത്തില്‍ ഓര്‍മ്മപ്പെടുത്തുമ്പോള്‍ വായനക്കാരന് ലഭിക്കുന്നത് പുതിയ ബോധ്യങ്ങളാണ്. ഇത്തരത്തില്‍ 160 പേജുകളിലായുള്ള 18 അധ്യായങ്ങള്‍ വായനക്കാര്‍ക്ക് പുതിയ ഒരു ഉള്‍ക്കാഴ്ച നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമേയില്ല. അതേ, വായനക്കാര്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുന്ന ഗ്രന്ഥമാണ് 'കുന്തുരുക്കം'. ലൈഫ്ഡേ ബുക്സ് പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകം ലൈഫ്ഡേ ഓണ്‍ലൈനിലും പ്രമുഖ ബുക്ക് സ്റ്റാളുകളിലും ലഭ്യമാണ്. ➤ {{പുസ്തകം വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> https://www.lifeday.in/product/kunthurukkum/ }} **** പുസ്തകം ലഭ്യമായ ബുക്ക്‌ സ്റ്റാളുകൾ താഴെ. * എറണാകുളം | പി.ഒ.സി, മാർ ലൂയിസ്, സെന്റ് പോൾസ്. ആലുവ | മംഗലപ്പുഴ, കാർമ്മൽ ഗിരി * കോട്ടയം | ദീപിക, ജ്യോതി ബുക്സ്, ചൈതന്യാ പാസ്റ്ററൽ സെന്റർ തെളളകം * ചങ്ങനാശേരി | സെന്റ് ജോസഫ്സ് *തിരുവല്ല | സി. എസ്. എസ് *പത്തനംതിട്ട | സെന്റ് പീറ്റേഴ്സ്, ബഥനി ബുക്ക്സ് *കാഞ്ഞിരപ്പള്ളി | വിമല ബുക്സ്. ***** കോഴിക്കോട്, തലശേരി, തൃശൂർ, മൂവാറ്റുപുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പുസ്തകം ലഭ്യമാകും. ** കൂടുതല്‍ വിവരങ്ങള്‍ക്ക്: lifedaymail@gmail.com ** വാട്സാപ്പ് നമ്പര്‍: 91 80 7880 5649 / 94000 72 333 #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-14-11:36:42.jpg
Keywords: പുസ്തക
Content: 12145
Category: 18
Sub Category:
Heading: മാർ റെമിജിയോസ് ഇഞ്ചനാനിയിലിനെതിരെ നുണ പ്രചരണം: നിയമ നടപടി ആരംഭിച്ചെന്ന് രൂപത
Content: താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിനെതിരെ നുണ പ്രചരണം. വ്യക്തിഹത്യ ലക്ഷ്യമാക്കി സോഷ്യൽ മീഡിയ വഴിയായി ചില വ്യക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങൾ ദുരുദ്ദേശപരവും അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധമാണെന്ന് രൂപത വ്യക്തമാക്കി. വ്യക്തിഹത്യയും സഭയുടെ നാശവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഗൂഢശക്തികളുടെ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇതിനെ കാണുന്നത്. ഇതിനെതിരെ രൂപത നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തെറ്റായ പ്രചരണങ്ങളെ വിശ്വസിക്കരുതെന്ന് ഇത്തരം കപട വാർത്തകൾക്കെതിരെ വിശ്വാസ സമൂഹം ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി രൂപത പത്ര പ്രസ്താവനയിൽ വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-14-12:50:19.jpg
Keywords: നുണ, വ്യാജ
Content: 12146
Category: 1
Sub Category:
Heading: പ്രതികൂല രാഷ്ട്രീയ സാഹചര്യം: ഭാരതത്തില്‍ നടത്താനിരിന്ന ഏഷ്യന്‍ യുവജന സമ്മേളനം റദ്ദാക്കി
Content: ന്യൂഡല്‍ഹി: ഭാരതത്തില്‍ അടുത്ത വര്‍ഷം നടത്താനിരുന്ന ഏഷ്യന്‍ രാജ്യങ്ങളിലെ കത്തോലിക്കാ യുവജനദിന സമ്മേളനം (ഏഷ്യന്‍ യൂത്ത് ഡേ) ഉപേക്ഷിച്ചു. രാജ്യത്തെ രാഷ്ട്രീയസാഹചര്യം പ്രതികൂലമായതിനാലാണ് 2021ലെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനം ഉപേക്ഷിക്കേണ്ടി വരുന്നതെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ യൂത്ത് കൗണ്‍സില്‍ വ്യക്തമാക്കി. ഭാരതത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ ഫെബ്രുവരിയില്‍ ചേരുന്ന പ്ലീനറി സമ്മേളനത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്ന്‍ സെക്രട്ടറി ഫാ. ചേതന്‍ മച്ചാഡോ പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തേണ്ട യുവജന പ്രതിനിധികള്‍ക്കും സഭാധികാരികള്‍ക്കും വീസ അനുവദിക്കില്ലെന്നത് അടക്കമുള്ള പ്രശ്‌നങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനം ഉപേക്ഷിക്കുവാന്‍ തന്നെയാണ് തീരുമാനമെന്ന് സിബിസിഐ യൂത്ത് കമ്മീഷന്‍ തലവനായ കോട്ടാര്‍ ബിഷപ്പ് ഡോ. നസറീന്‍ സൂസൈയും അറിയിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ യോഗ്യകര്‍ത്തയില്‍ 2017ല്‍ നടന്ന സമ്മേളനത്തിലാണ് അടുത്ത യുവജന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാമെന്ന് ഇന്ത്യ സമ്മതിച്ചത്. സിബിസിഐ പ്രസിഡന്റും മുംബൈ ആര്‍ച്ചുബിഷപുമായ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇതുസംബന്ധിച്ച് പ്രഖ്യാപനവും സമ്മേളനത്തിന്റെ സമാപനദിവസം നടത്തിയിരുന്നു. ഓരോ നാലു വര്‍ഷം കൂടും തോറും ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ (FABC) അംഗീകാരത്തോടെ അഡ്‌വൈസര്‍ ഓഫ് കത്തോലിക്ക് യൂത്ത്‌ ഓഫ് ഏഷ്യ, യൂത്ത്‌ ഡെസ്ക് ഓഫ് ലെയിറ്റി, ഫാമിലി ഓഫീസ്‌ തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് യുവജന സംഗമം സംഘടിപ്പിക്കുന്നത്. ഭാരതം, മ്യാന്‍മര്‍, വിയറ്റ്നാം, സിംഗപ്പൂര്‍, മംഗോളിയ, ഫിലിപ്പീന്‍സ്‌, ഹോംങ്കോങ്ങ്, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് യുവജനങ്ങളാണ് ഓരോ സമ്മേളനത്തിന്റെയും മാറ്റ് കൂട്ടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-14-22:59:35.jpg
Keywords: ഏഷ്യ, ഭാരത
Content: 12147
Category: 1
Sub Category:
Heading: ലവ് ജിഹാദ് കേരളത്തിൽ ശക്തി പ്രാപിക്കുന്നു: ആശങ്ക പങ്കുവെച്ച് സീറോ മലബാർ സിനഡ്
Content: കാക്കനാട്: കേരളത്തിലെ മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ലവ് ജിഹാദ് കേരളത്തിൽ വളർന്നു വരുന്നത് ആശങ്കാജനകമാണെന്ന്‍ വിലയിരുത്തിക്കൊണ്ട് സീറോ മലബാർ സിനഡ്. കേരളത്തിലും ലൗ ജിഹാദിന്റെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതായി സിനഡ് വിലയിരുത്തി. അടുത്ത നാളുകളിൽ തന്നെ പ്രണയക്കുരുക്കിൽപെട്ട് ജീവൻ നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ ദുരന്തം കേരളത്തിന്റെ മതേതര മനസ്സാക്ഷിയിൽ ഏൽപ്പിച്ച മുറിവ് ആഴമുള്ളതാണ്. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ പോലീസ് ജാ​ഗ്രതയോടെ യഥാസമയം നടപടിയെടുക്കുന്നില്ലായെന്ന വസ്തുത ആശങ്ക ഉളവാക്കുന്നതാണെന്ന് സിനഡ് നിരീക്ഷിച്ചു. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നു എന്നത് വസ്തുതയാണ്. കേരളത്തിൽ നിന്ന് ഐ.എസ്. ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പോലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളിൽ പകുതിയോളം പേർ ക്രിസ്ത്യൻ വിശ്വാസത്തിൽനിന്ന് മതപരിവർത്തനം ചെയ്യപ്പെട്ടവരാണ് എന്ന വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഔദ്യോ​ഗിക കണക്കുകളിൽ പെടാത്ത അനേകം പെൺകുട്ടികൾ ഇപ്രകാരം ലവ് ജിഹാദിലൂടെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കപ്പെടുന്നു എന്നതും ​ഗൗരവാർഹമായ വിഷയമാണ്. ലൗ ജിഹാദ് എന്നത് സാങ്കൽപികമല്ല എന്നതിന് ഈ കണക്കുകൾ തന്നെ സാക്ഷ്യം നൽകുന്നുണ്ട്. പ്രണയം നടിച്ച് പെൺകുട്ടികളെ വശീകരിച്ച് പീഡനത്തിനിരയാക്കുകയും പീഡനദൃശ്യങ്ങളുപയോ​ഗിച്ച് മതപരിവർത്തനത്തിനു നിർബന്ധിക്കുകയും ചെയ്യുന്നതായ പരാതികൾ കേരളത്തിൽ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. ഈ പരാതികളിലൊന്നും പോലീസ് ജാ​ഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ല എന്നതും ദുഖകരമാണ്. ഈ വിഷയത്തെ മതപരമായി മനസ്സിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായി മനസ്സിലാക്കി നിയമപാലകർ സത്വര നടപടി എടുക്കണം. ലവ് ജിഹാദിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷകർത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവൽക്കരിക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നും സിനഡ് വിലയിരുത്തി. ആ​ഗോള തലത്തിൽ ക്രൈസ്തവർക്കെതിരേ വർദ്ധിച്ചുവരുന്ന പീഡനങ്ങളെ കുറിച്ചും സീറോ മലബാർ സിനഡ് ആശങ്ക രേഖപ്പെടുത്തി. ക്രിസ്തുമസ് നാളിൽ നൈജീരിയായിൽ നടന്ന ക്രിസ്ത്യൻ കൂട്ടക്കുരുതി മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്നതായിരുന്നുവെന്നും സിനഡ് നിരീക്ഷിച്ചു. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ നടന്നു വന്ന സിനഡ് ഇന്നു സമാപിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-14-23:22:15.jpg
Keywords: ലവ് ജിഹാ
Content: 12148
Category: 18
Sub Category:
Heading: ഇവ ആന്റണിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് 'കാസ'
Content: എറണാകുളം: സ്ത്രീകളുടെയും, പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാരിൻറെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനയായ 'കാസ' (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലിയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍). ഇതിന്റെ ഭാഗമായി ഇരുപതിനാലോളം കുത്തുകളേറ്റു അതിദാരുണമായി കൊല്ലപ്പെട്ട പ്രായപൂർത്തിയാകാത്ത ഇവ ആൻറണിക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കേരള ഹൈക്കോടതി ജംഗ്ഷനിൽ മെഴുകുതിരികൾ കത്തിച്ച് പ്രതിഷേധിച്ചു. സ്ത്രീ സുരക്ഷയും, സ്ത്രീകളുടെ അന്തസ്സും കാത്തു സൂക്ഷിക്കുമെന്ന് ഉറപ്പുനൽകി അധികാരത്തിൽ കയറിയ ഇടതുപക്ഷസർക്കാർ, പ്രണയത്തിൻറെ ചതിക്കുഴിയിൽ വീഴുന്ന പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഇവ ആൻറണിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള നടപടികൾ ദ്രുതഗതിയിലാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. റവ. മാത്യു പകലോമറ്റം സി‌ഇ‌എഫ്‌ഐ, ഫാ. ജസ്റ്റിൻ എം‌സി‌ബി‌എസ്, കാസ പ്രസിഡന്‍റ് കെവിൻ പീറ്റർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് ഹൈകോർട്ട് ജംഗ്ഷനിൽ നിന്ന് സെന്‍റ് മേരീസ് ബസിലിക്കയുടെ മുന്‍പ് വരെ മൗനജാഥയും പ്രതിനിധികള്‍ നടത്തി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-14-23:34:49.jpg
Keywords: ഇവ, ലവ്
Content: 12149
Category: 18
Sub Category:
Heading: പുതിയ മൃതസംസ്‌കാര ഓര്‍ഡിനന്‍സ് മതസ്വാതന്ത്ര്യത്തിനു വെല്ലുവിളി: സീറോ മലബാര്‍ അല്‍മായ ഫോറം
Content: കൊച്ചി: മൃതസംസ്‌കാരത്തിനു തടസമാകുന്ന തരത്തില്‍ സമീപകാലത്തുണ്ടായ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ മൃതസംസ്‌കാര ഓര്‍ഡിനന്‍സ് ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിനു വെല്ലുവിളിയാകുമെന്നു സീറോ മലബാര്‍ അല്മായ ഫോറം ചൂണ്ടിക്കാട്ടി. കത്തോലിക്കാ സഭ ഉള്‍പ്പെടെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കു പുതിയ നിയമം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മൃതസംസ്‌കാരത്തെച്ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ വേദനാജനകമാണ്. താന്‍ വിശ്വസിക്കുന്ന സഭയുടെ സെമിത്തേരിയില്‍ പ്രാര്‍ഥനകളും കീഴ്വഴക്കങ്ങളും ആചരിച്ചുകൊണ്ടു സംസ്‌കരിക്കപ്പെടണമെന്നത് ഏതൊരു വിശ്വാസിയുടെയും അവകാശമാണ്. അതേസമയം ഇത്തരം സാഹചര്യങ്ങള്‍ മറികടക്കാന്‍ ക്രൈസ്തവ സഭകളെ മുഴുവന്‍ പുതിയ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതു നീതീകരിക്കാനാവില്ല. മൃതസംസ്‌കാരത്തിനു കത്തോലിക്കാസഭയില്‍ നിയതമായ നിയമവ്യവസ്ഥകളുണ്ട്. അതില്‍ തര്‍ക്കങ്ങള്‍ വന്നാല്‍ പരിഹരിക്കുന്നതിനു രാജ്യത്തെ നിയമസംവിധാനങ്ങളുമുള്ളപ്പോള്‍, പുതിയ ഓര്‍ഡിനന്‍സ് ദുരുദ്ദേശ്യപരമാണ്. ചര്‍ച്ച് ആക്ട് പോലുള്ള നിയമങ്ങളുടെ നിര്‍മാണങ്ങള്‍ക്കു വഴിമരുന്നാകുന്ന പുതിയ ഓര്‍ഡിനന്‍സ് പിന്‍വലിക്കണം. തര്‍ക്കങ്ങള്‍ ഉണ്ടാകുന്ന സഭകളിലെ പ്രശ്‌നപരിഹാരത്തിനുതകുന്ന നിയമ നിര്‍മാണമാണ് ആവശ്യമെന്നും അല്മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2020-01-14-23:43:36.jpg
Keywords: സീറോ മലബ