Contents
Displaying 11841-11850 of 25157 results.
Content:
12160
Category: 1
Sub Category:
Heading: വീണ്ടും ചരിത്ര നിയമനം: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ ആദ്യമായി വനിത
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ നയതന്ത്ര കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ ചരിത്രത്തില്‍ ആദ്യമായി വനിതയെ നിയമിച്ചുകൊണ്ട് മാര്‍പാപ്പയുടെ ഉത്തരവ്. അണ്ടർ സെക്രട്ടറി പദവിയിൽ ഇറ്റാലിയൻ വനിതയായ ഫ്രാൻസിസ്ക ഡി ജിയോവാനിയെയാണ് ഫ്രാൻസിസ് പാപ്പ നിയമിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുമായും, വിവിധ രാജ്യങ്ങളുമായും ചേർന്ന് വത്തിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതലയാണ് ഫ്രാൻസിസ്കയ്ക്കു ലഭിക്കുക. ഇതുവരെ വൈദികര്‍ക്കു മാത്രമായി സംവരണം ചെയ്തിരുന്ന സ്ഥാനത്താണ് തെക്കെ ഇറ്റലിയിലെ പലേര്‍മോ സ്വദേശിനിയായ അറുപത്തിയാറുകാരി ഫ്രാൻസിസ്ക ഡി ജിയോവാനിയെ നിയമിച്ചിരിക്കുന്നത്. ഒരു വനിതയെന്ന നിലയിലുള്ള പ്രത്യേകത, തന്റെ പുതിയ ജോലിയിൽ ഗുണകരമാകും വിധം പ്രതിഫലിപ്പിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷ അവർ വത്തിക്കാൻ മീഡിയയുമായി പങ്കുവെച്ചു. കീഴ്‌വഴക്കമില്ലാത്ത നിയമനം നടത്തുന്നതിലൂടെ, മാര്‍പാപ്പ സ്ത്രീകൾക്ക് നൽകുന്ന പ്രാധാന്യമാണ് ഇതിലൂടെ ബോധ്യമാകുന്നതെന്നും ഫ്രാൻസിസ്ക പറഞ്ഞു. നിയമത്തിൽ ബിരുദമുള്ള ഫ്രാൻസിസ്ക ഡി ജിയോവാനി കഴിഞ്ഞ 27 വർഷമായി വത്തിക്കാനിൽ പ്രവർത്തിച്ചുവരികയായിരുന്നു. അഭയാർത്ഥി വിഷയം, വിനോദസഞ്ചാരം, വനിതാ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളിൽ അഗാധമായ നൈപുണ്യമുണ്ട്. കത്തോലിക്കാ സഭയുടെ തലവനായി ചുമതലയേറ്റതിനുശേഷം വത്തിക്കാനിലെ ഉന്നത പദവികളിൽ വനിതകളെ നിയമിക്കുന്നതിനു പ്രത്യേക പരിഗണന നല്‍കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഒടുവിലത്തെ നിയമന ഉത്തരവാണിത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-16-03:09:13.jpg
Keywords: വനിത, സ്ത്രീ

12161
Category: 9
Sub Category:
Heading: മരണാസന്നരെ നന്മരണത്തിന് ഒരുക്കുന്ന ശുശ്രൂഷയിലുള്ള പരിശീലനം പരിത്രാണ ധ്യാന കേന്ദ്രത്തിൽ
Content: മരണാസന്ന സന്ദർശിച്ച് കർത്താവിൻറെ കാരുണ്യത്തെയും ക്ഷമയെയും കുറിച്ച് പറഞ്ഞുകൊടുത്തു കൊണ്ട് കരുണയുടെ കൂദാശകളായ കുമ്പസാരം, വിശുദ്ധ കുർബാന, രോഗിലേപനം എന്നീകൂദാശകൾ സ്വീകരി സ്വീകരിക്കാനായി ഒരുക്കുവാനും സ്വർഗ്ഗീയ ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ പകർന്നു കൊടുത്തുകൊണ്ട് നന്മരണത്തിനായി പ്രാർത്ഥിച്ചു ഒരുക്കുവാനും അങ്ങനെ നഷ്ടപ്പെട്ടുപോയക്കാവുന്ന അനേകം ആത്മാക്കളെ യേശുവിനായി നേടുവാനും അവസരം. ഇത്തരത്തില്‍ പ്രേഷിത ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഡിവൈൻ മേഴ്സി ഫൗണ്ടേഷൻ ഒരുക്കുന്ന പരിശീലന കോഴ്സ് 'ദ ഡിവൈൻ മേഴ്സി ഹോസ്പീസ്' 2020 ഫെബ്രുവരി 14 വെള്ളിയാഴ്ച മുതൽ ഫെബ്രു. 16 ഞായർ വരെ കോട്ടയം പരിത്രാണ ധ്യാന കേന്ദ്രത്തിൽവച്ച് നടത്തുന്നു. ഓരോ ഇടവകയിൽ നിന്നും ഒന്നോ രണ്ടോ പേർ ഈ ശുശ്രൂഷ ഏറ്റെടുക്കാൻ മുന്നോട്ടു വന്നാൽ എത്രയോ ആത്മാക്കളെ നമുക്ക് രക്ഷയിലേക്ക് നയിക്കാൻ കഴിയും. ഭവനങ്ങളിലും ആശുപത്രികളിലും വൃദ്ധ സദനങ്ങളിലും പാലിയേറ്റീവ് കെയർ ഹോമുകളിലുമൊക്കെ ഈ ശുശ്രൂഷ ആവശ്യമുള്ള ഒത്തിരി ജീവിതങ്ങളുണ്ട്. ഭയവും,നിരാശയും വെറുപ്പും കുറ്റബോധവും അനുതാപമില്ലായ്മയും ഏകാന്തതയും നിസ്സായാവസ്ഥയും ഒക്കെ മരണാസന്നരെ ഞെരുക്കുന്ന സമയത്ത് കരുണയുടെ തൈലം പുരട്ടുന്ന നല്ല സമരിയക്കാരനാക്കുവാന്‍ അതിനു പ്രാപ്തരാക്കുന്ന കോഴ്സാണ് ദ ഡിവൈൻ മേഴ്സി ഹോസ്പീസ്. വൈദികർ, സന്യസ്തർ, ഡോക്ടേഴ്സ്, നേഴ്സസ് വൃദ്ധസദനങ്ങൾ, പാലിയേറ്റീവ്കെയർ തുടങ്ങിയ ജീവകാരുണ്യ ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഇടവക സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്നവർക്കും ഈ കോഴ്സ് ഏറെ പ്രയോജനകരമാണ്. പ്രശസ്ത ധ്യാന ഗുരുവും എഴുത്തുകാരനുമായ റവ. ഫാദർ തോമസ് അമ്പാട്ട് കുഴിയിൽ വിസി, ഡോ. സിസ്റ്റർ ജാൻസി ട്രീസ എസ് ഡി, സിസ്റ്റർ സെലിൻ എസ്‌എബിഎസ്, ബ്രദര്‍ ബാബു പോൾ, ബ്രദര്‍ ബൈജു മേനാച്ചേരി എന്നിവരാണ് കോഴ്സിന് നേതൃത്വം നൽകുന്നത്. അന്വേഷണത്തിനും ബുക്കിംഗിനും: 94000 53469, 83010 29369 പരിത്രാണ ധ്യാന കേന്ദ്രത്തിന്റെ നമ്പര്‍: 0481 2791635 #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Events/Events-2020-01-16-06:29:01.jpg
Keywords: കരുണ, മരണ

12162
Category: 10
Sub Category:
Heading: ദക്ഷിണ കൊറിയയിൽ ക്രൈസ്തവ ജനസംഖ്യയില്‍ അന്‍പത് ശതമാനത്തോളം വര്‍ദ്ധനവ്
Content: സിയോൾ: കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ദക്ഷിണ കൊറിയയിൽ ക്രൈസ്തവ ജനസംഖ്യയില്‍ ശക്തമായി വളര്‍ച്ചയുണ്ടായതായി പുതിയ കണക്കുകൾ. കൊറിയൻ കത്തോലിക്ക പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ശനിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കത്തോലിക്കരുടെ വർദ്ധനവ് 48.6 ശതമാനമായി രേഖപ്പെടുത്തിയിരിക്കുന്നത്. 1999-ൽ മുപ്പത്തിയൊന്‍പത് ലക്ഷത്തോളമായിരുന്ന കത്തോലിക്കർ 2018-ൽ അമ്പത്തിയെട്ടു ലക്ഷത്തോളമായി വർദ്ധിച്ചെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. രൂപതകളുടെ വർദ്ധനവിന്റെ അടിസ്ഥാനത്തിൽ സുവോൺ രൂപത 89.3 ശതമാനവും ദെജോൺ രൂപത 79.1ശതമാനവും ഉയ്‌ജോങ്‌പ് രൂപത 78.9 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി. വര്‍ഷം തോറുമുള്ള കത്തോലിക്ക വിശ്വാസികളുടെ വർദ്ധനവ് ഒരു ശതമാനത്തിൽ താഴെയാണെന്നിരിക്കെ 2014ൽ ഫ്രാൻസിസ് പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു 2.2 ശതമാനമായി ഉയർന്നുവെന്നതും ശ്രദ്ധേയമാണ്. 1999-2018 കാലയളവില്‍ രാജ്യത്തിന്റെ ആകെ കത്തോലിക്ക ജനസംഖ്യ അനുപാതം 8.3ൽ നിന്നും 11.1 ശതമാനമായി വര്‍ദ്ധിച്ചു. എന്നാൽ, രൂപതകള്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ഞായറാഴ്ച ദിവ്യബലിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറയുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ മിഷൻ പ്രവർത്തനങ്ങളെക്കാൾ കൂടുതൽ ശ്രദ്ധ പുനഃസുവിശേഷവത്കരണത്തിനു നൽകണമെന്ന നിര്‍ദ്ദേശം റിപ്പോർട്ടിലുണ്ട്. കത്തോലിക്ക വിശ്വാസികളെ പ്രായപരിധിയുടെ അടിസ്ഥാനത്തിൽ നിരീക്ഷിക്കുമ്പോൾ എഴുപതുകളിലും എൺപതുകളിലും ഉള്ള വിശ്വാസികളുടെ എണ്ണം മാത്രമാണ് നൂറു ശതമാനത്തിലധികം വർദ്ധിച്ചിരിക്കുന്നത്. കത്തോലിക്ക വിവാഹങ്ങളുടെ എണ്ണം 41.5ശതമാനമായി ചുരുങ്ങിയെങ്കിലും വൈദികരുടെ എണ്ണത്തിൽ 52.2% വർദ്ധനവാണ് അതേ കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മിഷ്ണറിമാരായി സേവനം ചെയ്യുന്നവരുടെ എണ്ണം 204.2 ശതമാനത്തോളം വർദ്ധിച്ചു. ലോകത്തെ ഏറ്റവും ശക്തമായ ക്രൈസ്തവ പീഡനം അരങ്ങേറുന്ന ഉത്തരകൊറിയയുടെ അയല്‍രാജ്യമായ തെക്കന്‍ കൊറിയ യേശുവിലേക്ക് ഓരോ ദിവസവും അടുത്തുകൊണ്ടിരിക്കുന്നുവെന്ന വസ്തുതയാണ് പുതിയ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-16-07:28:19.jpg
Keywords: കൊറിയ

12163
Category: 1
Sub Category:
Heading: സിറിയയ്ക്കു ഇരുപത് കോടി യൂറോയുടെ സഹായവുമായി ഹംഗേറിയേൻ മെത്രാന്‍ സമിതി
Content: ബുഡാപെസ്റ്റ്: കടുത്ത ഞെരുക്കങ്ങളിലൂടെ കടന്നുപോകുന്ന സിറിയയിലെ പാവപ്പെട്ടവര്‍ക്ക് ആശുപത്രി സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നതിനായി ഹംഗേറിയേൻ മെത്രാന്‍ സമിതിയുടെ ധനസഹായം. 2016-ല്‍ ആരംഭിച്ച ‘സിറിയന്‍ ഓപ്പണ്‍ ഹോസ്പിറ്റല്‍’ പദ്ധതിയുടെ നടത്തിപ്പിനായി ഹംഗറിയിലെ കത്തോലിക്ക മെത്രാന്‍ സമിതി ഇരുപതു കോടി യൂറോയുടെ ധനസഹായമാണ് നൽകിയിരിക്കുന്നത്. കാരിത്താസ് സിറിയയും, എ.വി.എസ്.ഐ ഫൗണ്ടേഷന്‍ ഏജന്‍സീസിന്റേയും സഹകരണത്തോടെയാണ് ഹംഗറി മെത്രാന്‍ സമിതി ധനസമാഹരണ യത്നം സംഘടിപ്പിച്ചത്. ഹംഗേറിയൻ മെത്രാൻ സമിതിക്കു സിറിയയിലെ അപ്പസ്തോലിക പ്രതിനിധി നന്ദി അറിയിച്ചു. വെറോനിക്കയുടേയും, കെവുറീന്‍ കാരനായ ശിമയോന്റേയും, നല്ല സമരിയാക്കാരന്റേയും മാതൃക പിന്തുടര്‍ന്നുകൊണ്ട് സുമനസ്കരായ ധീരര്‍ അടിച്ചമര്‍ത്തപ്പെടുന്നവരുടെ സഹായത്തിനെത്തുന്നത് ആശ്വാസകരമാണെന്ന് ഹംഗറിയിലെ മെത്രാന്‍ സമിതിക്ക് നന്ദി അറിയിച്ചുകൊണ്ട് സിറിയയിലെ അപ്പസ്തോലിക ന്യൂൺഷോ കര്‍ദ്ദിനാള്‍ മാരിയോ സെനാരി അയച്ച കത്തില്‍ പറയുന്നു. സിറിയയില്‍ കഴിഞ്ഞ 9 വര്‍ഷങ്ങളായി നടന്നുവരുന്ന രക്തരൂക്ഷിതമായ യുദ്ധം കാരണം ഒരുപാടു നാശനഷ്ടങ്ങളും മരണവും സംഭവിച്ചിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ സെനാരിയുടെ കത്തില്‍ ഓർമ്മിപ്പിക്കുന്നു. അഭയാര്‍ത്ഥി ക്യാമ്പുകളുടെ നീണ്ട നിരകള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നും, വടക്ക്-പടിഞ്ഞാറന്‍ മേഖലകളില്‍ ബോംബാക്രമണങ്ങള്‍ നിത്യ സംഭവമാണെന്നും കത്ത് സൂചിപ്പിക്കുന്നു. ഏതാണ്ട് 23 കോടി ഡോളറാണ് സിറിയന്‍ ഓപ്പണ്‍ ഹോസ്പിറ്റല്‍ പദ്ധതിക്കായി ഹംഗറി മെത്രാന്‍ സമിതി സമാഹരിച്ചത്. നിലവില്‍ ഡമാസ്കസിലെ രണ്ടാശുപത്രികള്‍ക്കും, ആലപ്പോയിലെ ഒരു ആശുപത്രിക്കും ഈ പദ്ധതി പ്രകാരമുള്ള സഹായം ലഭിക്കുന്നുണ്ട്. സിറിയന്‍ ഓപ്പണ്‍ ഹോസ്പിറ്റല്‍ പദ്ധതിയുടെ ഭാഗമായി ഏതാണ്ട് മുപ്പതിനായിരത്തിലധികം രോഗികള്‍ക്ക് ഇതിനോടകം തന്നെ സൗജന്യ ശുശ്രൂഷ ലഭിച്ചു കഴിഞ്ഞു. ക്രൈസ്തവ വിശ്വാസം ശക്തമായി മുറുകെ പിടിക്കുന്ന യൂറോപ്യൻ രാജ്യമാണ് ഹംഗറി. ക്രിസ്തീയ ധാർമ്മികതയിൽ കേന്ദ്രീകരിച്ചുള്ള മുന്നേറ്റമാണ് രാജ്യത്തെ ഭരണകൂടവും നടത്തുന്നത്. പശ്ചിമേഷ്യയിൽ പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്ക് കോടിക്കണക്കിന് രൂപയുടെ ധനസഹായം ഹംഗേറിയൻ ഭരണകൂടം ഇതിനോടകം കൈമാറിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-16-08:49:08.jpg
Keywords: സിറിയ, ഹംഗറി

12164
Category: 10
Sub Category:
Heading: വിശുദ്ധ ആൻഡ്രൂവിന്റെ രൂപവും വഹിച്ചുകൊണ്ടു റഷ്യൻ സേനയുടെ പര്യടനം
Content: മോസ്കോ: റഷ്യന്‍ നാവികസേനയുടെ മാധ്യസ്ഥ വിശുദ്ധനും രാജ്യത്തു ഏറ്റവും ആദരിക്കപ്പെടുകയും ചെയ്യുന്ന വിശുദ്ധ ആൻഡ്രൂവിന്റെ രൂപവും വഹിച്ചുകൊണ്ട് റഷ്യന്‍ നാവിക സേനാ വ്യൂഹങ്ങളിലൂടെയുള്ള പര്യടനം തുടരുന്നു. ഡിസംബര്‍ 21ന് ആരംഭിച്ച പര്യടനം സെവറോമോര്‍സ്കിലെ വടക്കന്‍ വ്യൂഹം സന്ദര്‍ശിച്ച ശേഷം സൈനിക കപ്പലുകളിലൂടെ പ്രദക്ഷിണം നടത്തും. റഷ്യന്‍ നാവികസേനയുടെ അഞ്ചു കപ്പല്‍വ്യൂഹങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയ ശേഷം ഈ രൂപം മോസ്കോയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മിലിട്ടറി കത്തീഡ്രലില്‍ പ്രതിഷ്ഠിക്കുമെന്ന് രാജ്യത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബര്‍ 30നാണ് വിശുദ്ധ ആന്‍ഡ്രൂവിന്റെ രൂപം മുര്‍മാന്‍സ്കില്‍ എത്തിയത്. ജനുവരിയില്‍ വടക്കന്‍ ഫ്ലീറ്റ് മേഖലയില്‍ ഉള്‍പ്പെടുന്ന ഗാഡ്സീവ്, വിദ്യായിവൊ, സാവോസെര്‍സ്ക്, ലുവോസ്റ്റാരി തുടങ്ങിയ സൈനീക പട്ടണങ്ങളില്‍ വണക്കത്തിനു പ്രതിഷ്ഠിക്കും. അര്‍ഘാങ്ങെല്‍സ്ക് ഒബ്ലാസ്റ്റിലെ സെവറോഡ്‌വിന്‍സ്കില്‍ പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് കിഴക്കന്‍ സേനാ വ്യൂഹത്തിലേക്കും പസഫിക് സേനാ വ്യൂഹത്തിലേക്കുമുള്ള പര്യടനം ആരംഭിക്കുകയെന്ന്‍ വടക്കന്‍ ഫ്ലീറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ഈ പര്യടനം വടക്കന്‍ നാവിക വ്യൂഹത്തിന്റേയും, പട്ടണവാസികളുടേയും ആത്മീയതയെ ശക്തിപ്പെടുത്തുന്നതിന് കാരണമായെന്ന് ഫ്ലീറ്റ് കമാണ്ടര്‍ അലെക്സാണ്ടര്‍ മൊയിസീവിന്റെ പ്രസംഗത്തില്‍ പറയുന്നു. മാതൃദേശത്തെ സംരക്ഷിക്കുന്നവരോട് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ പുലര്‍ത്തിവരുന്ന ശ്രദ്ധയുടെ ഉദാഹരണം കൂടിയാണ് ഈ പര്യടനമെന്നും പ്രാദേശിക രൂപത പുറത്തുവിട്ട അലെക്സാണ്ടര്‍ മൊയിസീവിന്റെ പ്രസംഗത്തില്‍ പറയുന്നു. മെയ് ആരംഭത്തിലായിരിക്കും രൂപം മോസ്കോയിലെ പാട്രിയോടിക് പാര്‍ക്കിനു പുറത്തായി നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മിലിട്ടറി കത്തീഡ്രലില്‍ പ്രതിഷ്ഠിക്കുക. രണ്ടാം ലോക മഹായുദ്ധത്തിന്റെ എഴുപത്തിയഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ച് മെയ് ഒൻപതിനായിരിക്കും കത്തീഡ്രലിന്റെ വെഞ്ചരിപ്പ്. 95 മീറ്റര്‍ ഉയരമുള്ള ഈ ദേവാലയം മിലിട്ടറിയുമായി ബന്ധപ്പെട്ട പ്രമേയത്തിലാണ് പെയിന്റ് ചെയ്തിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം നടന്ന വര്‍ഷമായ 1945-നെ സൂചിപ്പിക്കുന്ന 1945 മീറ്റര്‍ ചുറ്റളവിലുള്ള താഴികക്കുടം കത്തീഡ്രലിന്റെ ഒരു സവിശേഷതയാണ്. യുദ്ധം നീണ്ടു നിന്ന 1418 ദിവസങ്ങളെ സൂചിപ്പിക്കുന്നതിനായി 1418 മീറ്റര്‍ ചുറ്റളവിലാണ് രണ്ടാമത്തെ താഴിക കുടം നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം വിശുദ്ധന്റെ രൂപവും വഹിച്ചുകൊണ്ട് സൈനിക വ്യൂഹം നടത്തുന്ന യാത്രയുടെ ചിത്രം നവമാധ്യമങ്ങളിൽ വൈറലാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-16-10:54:48.jpg
Keywords: റഷ്യ

12165
Category: 13
Sub Category:
Heading: ക്രൈസ്തവ പീഡനം ശക്തമായ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്ത്: ആഗോള തലത്തില്‍ ദിവസേന കൊല്ലപ്പെടുന്നത് 8 ക്രൈസ്തവര്‍
Content: വാഷിംഗ്‌ടണ്‍ ഡിസി: കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള പത്തു രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. വാഷിംഗ്‌ടണ്‍ ആസ്ഥാനമായി ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഓപ്പണ്‍ഡോഴ്സ്’ ജനുവരി 15ന് പുറത്തുവിട്ട 2020-ലെ 'വേള്‍ഡ് വാച്ച് ലിസ്റ്റ് ടോപ് 10'പട്ടികയില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന പത്ത് രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒന്നാമത് ഉത്തര കൊറിയയും രണ്ടാമത് അഫ്ഘാനിസ്ഥാനുമാണ്. സൊമാലിയ മൂന്നാം സ്ഥാനത്തും ലിബിയ നാലാം സ്ഥാനത്തും പാക്കിസ്ഥാന്‍ അഞ്ചാം സ്ഥാനത്തും എറിത്രിയ, സുഡാന്‍, യെമന്‍, ഇറാന്‍ എന്നീ രാഷ്ട്രങ്ങള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലും ഉള്‍പ്പെട്ടിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന മതവിഭാഗങ്ങളിലൊന്നായ ക്രിസ്ത്യാനികള്‍ ഏറ്റവും ചുരുങ്ങിയത് 60 രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശമുണ്ട്. കഴിഞ്ഞവര്‍ഷം 2983 ക്രിസ്ത്യാനികള്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും മുന്‍വര്‍ഷത്തെ കണക്ക് വെച്ചുനോക്കുമ്പോള്‍ ഇത് കുറവാണ്. അതേസമയം 8537 ക്രിസ്ത്യാനികളാണ് യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ 2019-ല്‍ മാനഭംഗത്തിനോ/ലൈംഗീക അതിക്രമത്തിനോ ഇരയായത്. ഭൂരിഭാഗം ലൈംഗീക പീഡനങ്ങളും രഹസ്യമായോ അടച്ചിട്ട മുറികളിലോ സംഭവിക്കുന്നതിനാല്‍ മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണ് ഈ സംഖ്യയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 9488 ക്രിസ്ത്യന്‍ ദേവാലയങ്ങളും കെട്ടിടങ്ങളുമാണ് കഴിഞ്ഞ വര്‍ഷം ആക്രമിക്കപ്പെട്ടത്. ഇതില്‍ 5500-ല്‍ അധികം ആക്രമണങ്ങളും സംഭവിച്ചിരിക്കുന്നത് ചൈനയിലാണ്. 2018-ലെ കണക്കുവെച്ച് നോക്കുമ്പോള്‍ 1000 ശതമാനത്തിന്റെ വര്‍ദ്ധനവാണിതെന്നതും ശ്രദ്ധേയമാണ്. 3711 ക്രൈസ്തവരാണ് കഴിഞ്ഞ വര്‍ഷം അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടത്. 1052 പേര്‍ തട്ടിക്കൊണ്ടുപോകലിനിരയായി. 3315 ക്രിസ്ത്യന്‍ ഭവനങ്ങള്‍ ആക്രമിക്കപ്പെടുകയോ അഗ്നിക്കിരയാവുകയോ ചെയ്തു. ഏതാണ്ട് 14645 ക്രിസ്ത്യാനികളാണ് വിവിധ തരത്തില്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെട്ടത്. ഇവയില്‍ ഭൂരിഭാഗവും സംഭവിച്ചിട്ടുള്ളത് ഭാരതത്തിലും, ചൈനയിലും, ഇസ്ളാമിക സംഘടനകള്‍ അസ്ഥിരതയുണ്ടാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സബ്-സഹാരന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി ദിവസവും ചുരുങ്ങിയത് 23 പേര്‍ മാനഭംഗത്തിനിരയാവുകയും 10 പേര്‍ തടവിലാക്കപ്പെടുകയും, ഇരുപത്തിയഞ്ചോളം ദേവാലയങ്ങളോ ക്രിസ്ത്യന്‍ കെട്ടിടങ്ങളോ ആക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും ‘ഓപ്പണ്‍ഡോഴ്സ്’ വ്യക്തമാക്കുന്നു. എല്ലാ വര്‍ഷവും ക്രൈസ്തവ പീഡനത്തെ കുറിച്ച് ഓപ്പണ്‍ ഡോഴ്സ് പുറത്തുവിടുന്ന റിപ്പോര്‍ട്ടിന് ആഗോള തലത്തില്‍ വലിയ സ്വീകാര്യതയാണുള്ളത്. വരും ദിവസങ്ങളില്‍ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-16-13:47:14.jpg
Keywords: പീഡന

12166
Category: 18
Sub Category:
Heading: ലവ് ജിഹാദ്: സീറോ മലബാര്‍ സഭയുടെ കണ്ടെത്തലില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നടപടി
Content: ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ചു തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു എന്ന സീറോ മലബാര്‍ സഭാ മെത്രാന്മാരുടെ സിനഡിന്റെ വിലയിരുത്തലിനെ പറ്റി ദേശീയ സംസ്ഥാന തലത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍. പല പ്രാവശ്യം പരാതിപ്പെട്ടിട്ടും കേരള പോലീസ് ജാഗ്രതയോടെ യഥാസമയം നടപടി എടുത്തില്ലെന്ന പരാതിയെപ്പറ്റി 21 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള ഡിജിപിയോട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അന്വേഷിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരസംഘടനയായ ഐഎസില്‍ ചേരാന്‍ സിറിയയില്‍ പോയ 21 പേരില്‍ പകുതിയും ക്രിസ്തുമതത്തില്‍ നിന്നു മതം മാറിയവരാണെന്ന കണ്ടത്തല്‍ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ കോഴിക്കോട്ടും ഡല്‍ഹിയിലും ഉണ്ടായ ലവ് ജിഹാദ് ആരോപണങ്ങളെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ജോര്‍ജ് കുര്യന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ചു കേന്ദ്രം ശക്തമായ ഇടപെടല്‍ നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 10 മുതല്‍ 15 വരെ നടന്ന സിനഡിലാണ് കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചു ഇസ്ളാമിക ഗ്രൂപ്പുകള്‍ ലവ് ജിഹാദ് നടത്തുന്നുണ്ടെന്ന കണ്ടെത്തല്‍ ചര്‍ച്ചയായത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-17-02:51:51.jpg
Keywords: ലവ് ജിഹാ

12167
Category: 18
Sub Category:
Heading: നാലു ദേവാലയങ്ങള്‍ കൂടി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്ര പദവിയില്‍
Content: കൊച്ചി: സീറോ മലബാര്‍ സഭയിലെ നാലു ദേവാലയങ്ങളെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായി ഉയര്‍ത്തിക്കൊണ്ട് സീറോ മലബാര്‍ സിനഡ്. ചങ്ങനാശേരി അതിരൂപതയിലെ കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി, കാഞ്ഞിരപ്പള്ളി രൂപതയിലെ സെന്റ് മേരീസ് മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം (പഴയപള്ളി), തൃശൂര്‍ അതിരൂപതയിലെ പാലയൂര്‍ സെന്റ് തോമസ് പള്ളി, ഇരിങ്ങാലക്കുട രൂപതയിലെ താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി എന്നിവയാണു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ദേവാലയത്തിന്റെ ചരിത്രപരമായ പ്രാധാന്യവും വിശ്വാസി സമൂഹത്തിന്റെ അഭ്യര്‍ഥനയും പരിഗണിച്ചാണു പ്രത്യേക പദവി നല്‍കുന്നത്. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രം പദവി ലഭിക്കുന്ന ഇടവകയുടെ വികാരി ആര്‍ച്ച്പ്രീസ്റ്റ് എന്നാണ് അറിയപ്പെടുന്നത്. ഒരു ദേവാലയത്തിനു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സിനഡ് നേരത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. ഇടവക പൊതുയോഗത്തിന്റെ തീരുമാനമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഈ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന പള്ളികള്‍ക്കുള്ള നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ടുള്ള പൊതുയോഗത്തിന്റെ അപേക്ഷ രൂപതാധ്യക്ഷന്റെ ശിപാര്‍ശയോടൊപ്പം സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനാണു സമര്‍പ്പിക്കേണ്ടത്. ഈ അപേക്ഷ മൂന്ന് അംഗങ്ങളുള്ള മെത്രാന്മാരുടെ കമ്മിറ്റി പരിശോധിച്ചു സിനഡിന്റെ സമ്മേളനത്തില്‍ അവതരിപ്പിക്കും. സിനഡിലെ പൊതുചര്‍ച്ചയ്ക്കുശേഷമാണ് ഈ പദവി നല്‍കാന്‍ സിനഡ് തീരുമാനമെടുക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്‌പോള്‍, അപേക്ഷ നല്‍കിയിരിക്കുന്ന ദേവാലയത്തിന് ഈ പദവി നല്‍കിക്കൊണ്ടുള്ള ഔദ്യോഗിക കല്പനയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഒപ്പുവയ്ക്കും. ഈ കല്പന ഔദ്യോഗികമായി അറിയിക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദേവാലയങ്ങളില്‍ പ്രഖ്യാപനങ്ങള്‍ നടത്തും. പാലാ രൂപതയിലെ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടനകേന്ദ്രമാണു സീറോ മലബാര്‍ സഭയിലെ ആദ്യത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രം. 2019 ഓഗസ്റ്റില്‍ നടന്ന സിനഡില്‍ കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളിക്കും മാനന്തവാടി രൂപതയിലെ നടവയല്‍ ഹോളിക്രോസ് ഫൊറോന പള്ളിക്കും ഈ പദവി നല്‍കിയിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-17-03:30:10.jpg
Keywords: സീറോ മലബാ

12168
Category: 18
Sub Category:
Heading: മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകം ഏപ്രില്‍ 14ന്
Content: പാലക്കാട്: പാലക്കാട് രൂപതയുടെ ആദ്യ സഹായമെത്രാനായി നിയമിതനായ മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ ഏപ്രില്‍ 14ന് നടക്കും. ഉച്ചകഴിഞ്ഞു രണ്ടരയ്ക്കു ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങുകളില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. മെത്രാഭിഷേകം സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ വിശദമായി അറിയിക്കുമെന്നും ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് സര്‍ക്കുലറിലൂടെ അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-17-03:44:33.jpg
Keywords: പാലക്കാ

12169
Category: 10
Sub Category:
Heading: കാട്ടുതീയില്‍ നിന്നും ആയിരങ്ങള്‍ രക്ഷപ്പെട്ടത് പ്രാര്‍ത്ഥനയുടെ ശക്തി ഒന്നുകൊണ്ട് മാത്രം: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുന്‍ നിരീശ്വരവാദിയുടെ തുറന്നുപറച്ചില്‍
Content: മല്ലകൂട്ട: ഓസ്ട്രേലിയയിലെ മല്ലകൂട്ട നഗരത്തില്‍ സംഹാര താണ്ഡവമാടിയ കാട്ടുതീയില്‍ നിന്നും ആയിരങ്ങള്‍ രക്ഷപ്പെട്ടത് പ്രാര്‍ത്ഥനയുടെ ശക്തി ഒന്നുകൊണ്ട് മാത്രമാണെന്ന സാക്ഷ്യവുമായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുന്‍ നിരീശ്വരവാദി. ബി.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ‘വേവ് ഒയാസിസ് ബി ആന്‍ഡ് ബി’ എന്ന ചെറുകിട സ്ഥാപനം നടത്തിവരുന്ന ഡേവിഡ് ജെഫ്രി താനടക്കമുള്ള അനേകര്‍ക്ക് ജീവന്‍ തിരിച്ചു നല്‍കിയ പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ച് വിവരിച്ചത്. കടുത്ത നിരീശ്വരവാദിയായിരുന്ന ജെഫ്രി 25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത്. നേരത്തെ മല്ലകൂട്ട പട്ടണത്തെ വളഞ്ഞ തീയില്‍ നിന്നും രക്ഷപ്പെടുവാന്‍ കടല്‍ തീരത്ത് അഭയം തേടിയ ജെഫ്രി ഉള്‍പ്പെടെയുള്ളവര്‍ ജീവന്‍ രക്ഷിക്കുവാന്‍ ഏറെ ശ്രമമാണ് നടത്തിയത്. ഈ ശ്രമങ്ങളെല്ലാം വിഫലമായി. 30 സെക്കന്‍റിനുള്ളില്‍ മരിക്കുമെന്ന് വരെ അവര്‍ സ്വയം വിലയിരുത്തി. എന്നാല്‍ നിലവിളിച്ചുള്ള പ്രാര്‍ത്ഥനക്ക് ഒടുവില്‍ ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടല്‍ ഉണ്ടായതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. "ഭയാനകമായ ഒരവസ്ഥയിലായിരുന്നു ഞങ്ങള്‍. അതൊരു പക്ഷേ പകല്‍ സമയമായിരുന്നിരിക്കാം, പക്ഷേ ഇരുണ്ട അര്‍ദ്ധരാത്രിപോലെയായിരുന്നു. ആയിരം തീവണ്ടികളുടെ ശബ്ദം പോലെ തീയുടെ എരിഞ്ഞടിയുന്ന ശബ്ദം മാത്രമാണ് കേള്‍ക്കുവാന്‍ ഉണ്ടായിരുന്നത്''. അസഹ്യമായ ചൂടും, കറുത്ത പുകയും കാരണം ശ്വസിക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നുവെന്നും ജെഫ്രി സ്മരിക്കുന്നു. തീ അടുത്തെത്തിയപ്പോള്‍ ജെഫ്രിയും കൂടെയുണ്ടായിരുന്ന രണ്ട് ക്രൈസ്തവ വിശ്വാസികളും പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. “ദൈവമേ അങ്ങ് ഈ അഗ്നിയെ പിറകോട്ട് മാറ്റുന്നില്ലെങ്കില്‍ കിഴക്ക് നിന്നും കാറ്റ് വീശണമേ” എന്നായിരിന്നു പ്രാര്‍ത്ഥന. മരണത്തെ മുന്നില്‍ കണ്ട അവര്‍ക്കിടെയില്‍ ദൈവീക ഇടപെടല്‍ സംജാതമാകുകയായിരിന്നു. പ്രാര്‍ത്ഥിച്ച ഉടന്‍ തന്നെ കിഴക്കു നിന്നും ചെറിയ കാറ്റടിക്കുവാന്‍ തുടങ്ങിയെന്നും ക്രമേണ കാറ്റ് ശക്തിപ്രാപിച്ചുവെന്നും ജെഫ്രി വെളിപ്പെടുത്തി. പ്രാര്‍ത്ഥനയ്ക്കു ഉടന്‍ ഉത്തരം ലഭിച്ചതില്‍ ഏറെ സന്തോഷവാനായ ജെഫ്രി കൂടുതല്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയുടെ സ്വരം ഉയരുംതോറും കാറ്റിന്റെ ശക്തിയും കൂടിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഴക്ക് നിന്നും കാറ്റ് വരുത്തി അഗ്നിയെ പിറകിലേക്ക് മാറ്റുക എന്നത് അസാധ്യമായിരുന്നുവെങ്കിലും അതാണ് തങ്ങള്‍ക്ക് വേണ്ടി യേശു ക്രിസ്തു ചെയ്തതെന്നാണ് ജെഫ്രി പറയുന്നത്. അന്നത്തെ കാലാവസ്ഥ പ്രവചനത്തില്‍ കാറ്റ് പ്രവചിക്കപ്പെട്ടിരുന്നില്ലെങ്കിലും, കാറ്റിനെ സൃഷ്ടിച്ച ദൈവം അതിനെ നിയന്ത്രിക്കുകയായിരിന്നുവെന്ന് ജെഫ്രിയും കൂട്ടരും വിശ്വസിക്കുന്നു. ബീച്ചില്‍ നിന്നും പിന്‍വാങ്ങിയ കാട്ടുതീ വീടുകള്‍ ലക്ഷ്യമാക്കി നീങ്ങുവാന്‍ തുടങ്ങിയതോടെ ജെഫ്രിയും കൂട്ടരും വീണ്ടും പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. മല്ലകൂട്ടയിലെ ജനങ്ങള്‍ക്കായി ദൈവം രണ്ടാമതും അസാധ്യമായത് ചെയ്തു. അത്ഭുതകരമായി അഗ്നി കെട്ടടങ്ങി. അക്രൈസ്തവരായ അയല്‍ക്കാര്‍ വരെ കാട്ടുതീയെ അടക്കിയത് ദൈവമാണെന്ന് സമ്മതിക്കുന്നതായി ജെഫ്രി പറയുന്നു. സ്നേഹിക്കുന്ന ഒരു ദൈവമുണ്ടെന്നും അവന്റെ കുരിശിന്റെ പുറകിലാണ് നമ്മുടെ രക്ഷയെന്ന്‍ ലോകം മനസിലാക്കണമെന്നതാണ് പുതുജീവന്‍ ലഭിച്ച അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആഗ്രഹം. “അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പത് നീതിമാന്‍മാരേ കുറിച്ച് എന്നതിനേക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും” (ലൂക്കാ 15:7) എന്ന യേശുവിന്റെ വാക്യത്തെ അര്‍ത്ഥവത്താക്കുന്നതാണ് നിരീശ്വരവാദിയായിരുന്ന ജെഫ്രിയുടെ സാക്ഷ്യം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/3oiJeFk2lJK2fT3GDyeVkF }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-17-05:11:48.jpg
Keywords: നിരീശ്വര, യേശു