Contents

Displaying 11881-11890 of 25157 results.
Content: 12200
Category: 1
Sub Category:
Heading: ‘റെഡ് റോസ് റെസ്ക്യൂ’ പ്രചാരണം: കത്തോലിക്ക വൈദികനുള്‍പ്പെടെ പ്രോലൈഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Content: ലെയിന്‍ഫീല്‍ഡ്: ഗര്‍ഭഛിദ്ര കേന്ദ്രത്തില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചതിന് അമേരിക്കയില്‍ കത്തോലിക്ക വൈദികനുള്‍പ്പെടെ അഞ്ച് പ്രോലൈഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അറസ്റ്റ്. അബോര്‍ഷന്‍ കേന്ദ്രങ്ങളിലെ സ്ത്രീകള്‍ക്ക് ചുവന്ന റോസാ പുഷ്പങ്ങള്‍ നല്‍കികൊണ്ട് തങ്ങളുടെ കുഞ്ഞുങ്ങളെ അബോര്‍ഷന്‍ ചെയ്യരുതെന്ന് അപേക്ഷിക്കുന്ന പ്രചാരണ പരിപാടി ‘റെഡ് റോസ് റെസ്ക്യൂ’ ഗര്‍ഭഛിദ്ര കേന്ദ്രത്തില്‍ നടത്തിയതാണ് അധികൃതരെ ചൊടിപ്പിച്ചത്. ‘ഓപ്ഷന്‍സ് ഫോര്‍ വിമന്‍’ എന്ന അബോര്‍ഷന്‍ കേന്ദ്രത്തില്‍വെച്ചാണ് കപ്പൂച്ചിന്‍ ഫ്രിയാഴ്സ് ഓഫ് റിന്യൂവല്‍ (സി.എഫ്.ആര്‍) സഭാംഗമായ ഫാ. ഫിഡെലിസ് മോസിന്‍സ്കിക്ക് പുറമേ വില്‍ ഗുഡ്മാന്‍, മാത്യു കൊണോല്ലി, അഡെലെ ഗില്‍ഹൂളി, ജോവാന്‍ ആന്‍ഡ്ര്യൂസ് ബെല്‍ തുടങ്ങിയവര്‍ കുരുന്നുജീവനുകളെ രക്ഷിക്കുവാനുള്ള ശ്രമത്തില്‍ അറസ്റ്റിലായത്. പ്രാദേശിക സമയം രാവിലെ പതിനൊന്ന് മണിക്കാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ അബോര്‍ഷന്‍ കേന്ദ്രത്തില്‍ പ്രവേശിച്ചത്. ക്രൈസിസ് പ്രഗ്നന്‍സി കേന്ദ്രങ്ങളുടെ നമ്പറടങ്ങിയ കുറിപ്പും റോസാ പുഷ്പങ്ങളും വിതരണം ചെയ്തുകൊണ്ട് തങ്ങളുടെ കുരുന്നു ജീവനുകളെ കൊല്ലരുതെന്ന് സ്ത്രീകളെ ഉപദേശിച്ച ശേഷം ഭ്രൂണഹത്യക്കായി വിധിക്കപ്പെട്ട കുരുന്നു ജീവനുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ക്ലിനിക്കില്‍ തന്നെ തുടര്‍ന്നതാണ് അറസ്റ്റിന് കാരണമായത്. കനേഡിയന്‍ ആക്ടിവിസ്റ്റായ മേരി വാഗ്നറുടെ പ്രചോദനത്തില്‍ നിന്നും ഉണ്ടായതാണ് ‘റെഡ് റോസ് റെസ്ക്യൂ’ പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ ആരംഭഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ചില വിജയകരമായ തന്ത്രങ്ങള്‍ വീണ്ടും പ്രയോഗിക്കുകയാണ് ‘റെഡ് റോസ് റെസ്ക്യൂ’ പ്രചാരകര്‍. 2017-ന് ശേഷം അമേരിക്കയില്‍ നടന്ന 15-മത് റെഡ് റോസ് റെസ്ക്യൂ’ പ്രചാരണ പരിപാടിയായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച നടന്നത്. അറസ്റ്റ് ചെയ്യപ്പെട്ട ആരുടേയും പേരില്‍ ഫെയ്സ് (ഫെഡറല്‍ ആക്സസ് റ്റു ക്ലിനിക്കല്‍ എന്‍ട്രന്‍സ്) നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-20-23:29:56.jpg
Keywords: പ്രോലൈ, ഗര്‍ഭ
Content: 12201
Category: 1
Sub Category:
Heading: ലവ് ജിഹാദ് ഇല്ലെന്ന ഡിജിപിയുടെ പ്രസ്താവന തെറ്റെന്ന് വ്യക്തമാക്കി രേഖകള്‍
Content: കോഴിക്കോട്: കേരളത്തില്‍ ലവ് ജിഹാദ് സംബന്ധിച്ച യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ പ്രസ്താവന ശരിയല്ലെന്നു രേഖകള്‍. പ്രണയം നടിച്ചു വശത്താക്കിയ ശേഷം മയക്കുമരുന്നു നല്‍കി നഗ്‌നചിത്രങ്ങളെടുക്കുകയും അതുവച്ചു മതംമാറ്റത്തിനു ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ കോഴിക്കോട്ടെ പെണ്‍കുട്ടിയുടെ പിതാവ് ഡിജിപിക്കയച്ച പരാതിയും ഇതിനു ഡിജിപിയുടെ ഓഫീസ് നല്‍കിയ മറുപടിയും പുറത്തു വന്നതോടെയാണ് ഡിജിപിയുടെ വാദം ശരിയല്ലെന്നു തെളിയുന്നത്. 'കോഴിക്കോട്ടെ കേസ് ലവ് ജിഹാദിന്റെ ഭാഗമാണെന്നു സാഹചര്യങ്ങള്‍തന്നെ ബോധ്യപ്പെടുത്തുന്നു' എന്ന വിവരം പിതാവ് പരാതിയില്‍ വ്യക്തമായി ഉന്നയിച്ചിരുന്നു. അനന്തര നടപടിക്കായി പാരതി കീഴുദ്യോഗസ്ഥര്‍ക്ക് അയച്ചതായി ഡിജിപി പെണ്‍കുട്ടിയുടെ പിതാവിനു മറുപടിയും നല്‍കി. പീഡനത്തിനിരയായ പെണ്‍കുട്ടിയും പിതാവും, മൂന്നു മാസത്തോളം മുന്‍പ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയിലും ലവ് ജിഹാദ് ആണെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനുപുറമേ കോഴിക്കോട് മെഡിക്കല്‍ കോളജ്, നടക്കാവ് പോലീസ് സ്‌റ്റേഷനുകളില്‍ പെണ്‍കുട്ടി നല്‍കിയ പരാതികളിലും ഇതുമായി ബന്ധപ്പെട്ട് രണ്ട് മജിസ്‌ട്രേട്ടുമാര്‍ മുന്‍പാകെ നല്‍കിയ രഹസ്യമൊഴികളിലും വിഷയം ലവ് ജിഹാദ് ആണെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത്രയും രേഖകള്‍ പോലീസിന്റെയും നീതിപീഠത്തിന്റെയും മുന്നിലുണ്ടെന്നിരിക്കെയാണ് പരാതി കിട്ടിയിട്ടില്ല എന്ന് ഡി ജിപി പറയുന്നത്. ലവ് ജിഹാദിനെതിരെ സീറോ മലബാര്‍ സഭ പുറത്തിറക്കിയ പ്രമേയവും ഇതുസംബന്ധിച്ചു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനവും ഉയര്‍ത്തിക്കാട്ടി ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവും ചില സംഘടനകളും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ലവ് ജിഹാദ് ആരോപണം കെട്ടിച്ചമച്ചതാണെന്നായിരുന്നു ഇവരുടെ വാദം. കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്, കേരളത്തില്‍ ലവ് ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അത്തരത്തില്‍ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രസ്താവിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി ആയായിരുന്നു ഡിജിപിയുടെ പ്രസ്താവന. 'താങ്കളുടെ പരാതി ഏ191204 ഡോക്കറ്റ് നമ്പര്‍ പ്രകാരം തുടര്‍ നടപടിക്കായി താഴെ പറയുന്ന ഓഫീസര്‍ക്കു കൈമാറിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയുടെ നടപടികള്‍ പരാതിയുടെ തത്സ്ഥിതി ഡോക്കറ്റ് നന്പര്‍ ഉപയോഗിച്ച് cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍നിന്ന് അറിയാവുന്നതാണ്' എന്നാണ് ഡിജിപിയുടെ ഓഫീസില്‍നിന്നു പരാതിക്കാരനു ലഭിച്ച സന്ദേശം. പരാതി ഉത്തരമേഖലാ ഐജിക്കു കൈമാറിയതായും അദ്ദേഹമത് കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് (സിറ്റി) കൈമാറിയതായും അദ്ദേഹം വീണ്ടും കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍ക്കു കൈമാറിയതായും ഡിജിപിയുടെ ഓഫീസില്‍നിന്നു ലഭിച്ച തുടര്‍സന്ദേശങ്ങളിലുണ്ട്. ഡിജിപി നേരില്‍ വായിച്ച പരാതികളാണ് ഇത്തരത്തില്‍ കീഴുദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുന്നത്. കോഴിക്കോട്ടെ ലവ് ജിഹാദ് കേസില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് അറസ്റ്റിലായ പ്രതി കോഴിക്കോട് നടുവണ്ണൂരിനടുത്ത കരുവണ്ണൂര്‍ കുറ്റിക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിം (19) കഴിഞ്ഞ തൊണ്ണൂറു ദിവസമായി റിമാന്‍ഡിലാണ്. പ്രതിക്കു ജാമ്യം ലഭിക്കാന്‍ പോലീസും പബ്ലിക് പ്രോസിക്യൂട്ടറും ഒത്തുകളിച്ചെന്നും താന്‍ സ്വന്തമായി പോസിക്യൂട്ടറെ വച്ചതുകൊണ്ടാണു പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയതെന്നും കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യാത്തതടക്കം നിരവധി ഗുരുതര വീഴ്ചകള്‍ സംഭവിച്ചതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് പെണ്‍കുട്ടിയുടെ പിതാവ് ഡിജിപിക്കു പരാതി നല്‍കിയത്. കൗണ്‍സലിംഗിനു ശേഷം പെണ്‍കുട്ടി ഇപ്പോള്‍ പിതാവിന്റെ സംരക്ഷണത്തിലാണ്. മതം മാറിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നു ഭീഷണി മുഴക്കി മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കൂട്ടു പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മയക്കുമരുന്നു നല്‍കി ബോധം കെടുത്തിയ ശേഷം വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെ കസ്റ്റഡിയിലെടുത്തില്ലെന്നും പിതാവിന്റെ പരാതിയിലുണ്ട്. ഭീതിയോടെ കഴിയുന്ന ഇവരുടെ കുടുംബത്തിന് അടിയന്തര നീതി ഉറപ്പാക്കാന്‍ തയാറാകാത്ത പോലീസാണ് ലവ് ജിഹാദ് ഇല്ലെന്ന വാദവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-21-02:23:28.jpg
Keywords: ഇവ, ലവ്
Content: 12202
Category: 11
Sub Category:
Heading: കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന് പുതിയ നേതൃത്വം
Content: കോട്ടയം: കേരള കത്തോലിക്ക യുവജനപ്രസ്ഥാനമായ കെസിവൈഎം സംസ്ഥാന പ്രസിഡന്റായി മൂവാറ്റുപുഴ രൂപതാംഗമായ ബിജോ പി. ബാബു തെരഞ്ഞെടുക്കപ്പെട്ടു. കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, സംസ്ഥന ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം നാലാം തവണയാണ് സംസ്ഥാന സമിതിയിലേക്കു വരുന്നത്. കൊച്ചി രൂപതാംഗമായ ക്രിസ്റ്റി ചക്കാലയ്ക്കലാണ് ജനറല്‍ സെക്രട്ടറി. സംസ്ഥാന സിന്‍ഡിക്കറ്റ്, സംസ്ഥാന സെനറ്റ് അംഗം, രൂപത പ്രസിഡന്റ് എന്നീ നിലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട രൂപതാംഗമായ ജയ്‌സണ്‍ ചക്കേടത്ത്, താമരശേരി രൂപതാംഗമായ ലിമിന ജോര്‍ജ് എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡന്റുമാര്‍. തൃശൂര്‍ അതിരൂപതാംഗമായ അനൂപ് പുന്നപ്പുഴ, മാവേലിക്കര രൂപതാംഗമായ സിബിന്‍ സാമുവേല്‍, ബത്തേരി രൂപതാംഗമായ അബിനി പോള്‍, വിജയപുരം രൂപതാംഗമായ ഡെനിയ സി. ജയന്‍ എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും കണ്ണൂര്‍ രൂപതാംഗമായ ലിജേഷ് മാര്‍ട്ടിനെ സംസ്ഥാന ട്രഷററായും തെരഞ്ഞെടുത്തു. തൃശൂരില്‍ നടന്ന കേരളത്തിലെ 32 രൂപതകളിലെ യുവജനപ്രതിനിധികള്‍ പങ്കെടുത്ത 41ാമത് സംസ്ഥാന സെനറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മുന്‍ സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍, സാജന്‍ ജോസ്, ഫാ.ഡിറ്റോ കൂള, ജോബി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-21-02:34:02.jpg
Keywords: കെസിവൈഎം
Content: 12203
Category: 18
Sub Category:
Heading: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 21ാം സംസ്ഥാന സമ്മേളനം അടുത്ത മാസം
Content: പാലാ: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 21ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ തൃശൂര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസ് ഡിബിസിഎല്‍സി ഹാളില്‍ നടക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് സമ്മേളനത്തിന്റെ മുഖ്യാതിഥി. ഏഴിനു വൈകുന്നേരം അഞ്ചിനു മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് പതാക ഉയര്‍ത്തും. എട്ടിനു രാവിലെ പത്തിനു പ്രതിനിധി സമ്മേളനം ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് ഉദ്ഘാടനം ചെയ്യും. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷതവഹിക്കും. കല്‍ദായ സുറിയാനി സഭാ പരമാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം മെത്രാപ്പോലീത്ത സന്ദേശം നല്‍കും. ഫാ.പോള്‍ കാരാച്ചിറ, യോഹന്നാന്‍ ആന്റണി, വൈ. രാജു, തങ്കച്ചന്‍ വെളിയില്‍, രാജു വല്യാറ, തോമസുകുട്ടി മണക്കുന്നേല്‍, ഷിബു കാച്ചപ്പിള്ളി, രാജന്‍ ഉറുമ്പില്‍, ബെനഡിക്ട് ക്രിസോസ്റ്റം, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് മദ്യവിരുദ്ധ പ്രവര്‍ത്തകനും മുന്‍ സ്പീക്കര്‍ വി.എം. സുധീരന്‍ 'സര്‍ക്കാരിന്റെ മദ്യനയം' സംബന്ധിച്ച വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. കേരള കത്തോലിക്ക സഭയുടെ സീറോ മലബാര്‍, മലങ്കര, ലത്തീന്‍ റീത്തുകളിലെ 32 അതിരൂപതരൂപതകളില്നിചന്നെത്തിയ പ്രതിനിധികള്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം സംബന്ധിച്ച വിഷയത്തില്‍ ചര്‍ച്ചകളും തുടര്‍പ്രക്ഷോഭ പരിപാടികള്‍ക്കും രൂപം നല്‍കും. ഉച്ചകഴിഞ്ഞ് 2.30 ന് പൊതുസമ്മേളനത്തില്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് അധ്യക്ഷത വഹിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-21-02:47:20.jpg
Keywords: മദ്യ
Content: 12204
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി ഇന്നു പ്രഖ്യാപിക്കും
Content: കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തയായ ഡോ.ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി ഇന്നു പ്രഖ്യാപിക്കും. സാർവത്രിക കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താനുള്ള നാമകരണനടപടികളുടെ ആദ്യഘട്ടമായ ദൈവദാസ പദവി പ്രഖ്യാപനമാണ് ഇന്ന് അഞ്ചുമണിക്ക് എറണാകുളം സെന്റ് ഫ്രാന്സിസ് അസീസി കത്തീഡ്രലിൽ നടക്കുക. പൊന്തിഫിക്കൽ കൃതജ്ഞതാ സമൂഹദിവ്യബലിക്ക് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. തിരുക്കർമ്മങ്ങളുടെ ആമുഖത്തിനുശേഷം വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ കാര്യാലയം നാമകരണ നടപടികൾക്ക് നൽകിയ അനുമതിപത്രം (നിഹില് ഒബ്സ്താത്) ലത്തീനിൽ അതിരൂപതാ ചാൻസിലർ ഫാ.എബിജിൻ അറക്കൽ വായിക്കും. തുടര്‍ന്നു ആർച്ച് ബിഷപ്പ് ഡോ.കളത്തിപ്പറമ്പിൽ കാനോനികമായി ആർച്ച് ബിഷപ്പ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കും. ആർച്ച് ബിഷപ്പ് ഡോ.അട്ടിപ്പേറ്റിയുടെ അൻപതാം ചരമവാർഷിക ദിനത്തിലാണ് ദൈവദാസ പദവിയിലേക്ക് അദ്ദേഹത്തെ ഉയർത്തുന്നത്. 1894 ജൂണ്‍ 25-ാം തീയതി ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രിസ് ഇടവകയില്‍ അട്ടിപ്പേറ്റി തറവാട്ടില്‍ മാത്യുവിന്‍റേയും റോസയുടെയും അഞ്ചു മക്കളില്‍ രണ്ടാമനായിട്ടാണ് ജോസഫ് അട്ടിപ്പേറ്റി പിതാവ് ജനിച്ചത്. ഓച്ചന്തുരുത്ത് സ്കൂള്‍മുറ്റം സെന്‍റ് മേരീസ് സ്കൂളില്‍ പ്രാഥമീക വിദ്യാഭ്യാസം നടത്തിയ ജോസഫ് പിന്നീട് എറണാകുളത്തെ സെന്‍റ് ആല്‍ബര്‍ട്ട്സ് ഹൈസ്ക്കൂളിലും തൃശ്ശിനാപ്പിള്ളിയില്‍ സെന്‍റ് ജോസഫ്സ് കോളേജിലും പഠിച്ചു. കോളേജ് വിദ്യാഭ്യാസത്തിനുശേഷമാണ് അദ്ദേഹം വരാപ്പുഴ അതിരൂപത സെമിനാരിയില്‍ ചേര്‍ന്നത്. സെമിനാരിയിലെ ആദ്യ വര്‍ഷങ്ങള്‍ക്കുശേഷം ഉടനെ തന്നെ മേജര്‍ സെമിനാരി പഠനം റോമില്‍ നടത്തുവാന്‍ ബ്രദര്‍ ജോസഫിന് ഭാഗ്യം ലഭിച്ചു. റോമില്‍ നിന്നും തത്വശാസ്ത്രത്തില്‍ പി.എച്ച്.ഡിയും ദൈവശാസ്ത്രത്തില്‍ ബി.ഡി.യും കരസ്ഥമാക്കിയശേഷം കര്‍ദ്ദിനാള്‍ മോസ്റ്റ് റവ. ഡോ. പോംഫിലി 1926 ഡിസംബര്‍ 18-ാം തീയതി വൈദികപട്ടം സ്വീകരിച്ചു. 1932 നവംബര്‍ 29-ാം തീയതി വരാപ്പുഴ അതിരൂപതയുടെ കോ-അജ്യൂത്തോര്‍ ആര്‍ച്ച്ബിഷപ്പായി വെരി റവ. ഫാദര്‍ ജോസഫ് അട്ടിപ്പേറ്റി നിയമിതനായപ്പോള്‍ അത് ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ സഭയിലെ തന്നെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തായായിട്ടുള്ള നിയമനമായിരുന്നു. 1933 ജൂണ്‍ 11-ാം തീയതി ജോസഫ് അട്ടിപ്പേറ്റി പിതാവിനെ വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാനായി റോമില്‍ വച്ച് പതിനൊന്നാം പീയൂസ് പാപ്പായാണ് മറ്റ് നാല് മെത്രാന്മാരോടൊപ്പം അഭിഷേകം ചെയ്തത്. 1934 ഡിസംബര്‍ 21-ാം തീയതി വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് സ്ഥാനം ഏറ്റെടുത്തു. കോട്ടപ്പുറം രൂപത ഉള്‍പ്പെട്ടിരുന്ന അന്നത്തെവരാപ്പുഴ അതിരൂപതയിലെ എല്ലാ കുടുംബങ്ങളും സന്ദര്‍ശിച്ചുകൊണ്ട് അചിന്തനീയമായ രീതിയില്‍ അതിരൂപതയുടെ ഐക്യവും കെട്ടുറപ്പും വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം നിര്‍ണ്ണായക ഇടപെടല്‍ നടത്തി. പിതാവ് മുന്‍കൈയെടുത്ത് തന്‍റെ സുഹൃത്ബന്ധത്തിന്‍റെ സ്വാധീനം ഉപയോഗിച്ചതിലൂടെയാണ് ഇന്നത്തെ എറണാകുളം ഷണ്‍മുഖം റോഡ് ഒരു യാഥാര്‍ത്ഥ്യമായി തീര്‍ന്നത്. എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജ്, കളമശ്ശേരിയിലെ സെന്‍റ് പോള്‍സ് കോളേജ്, ലിറ്റില്‍ ഫ്ളവര്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളും, ലൂര്‍ദ് ആശുപത്രിയും സ്ഥാപിതമായത് ജോസഫ് അട്ടിപ്പേറ്റി പിതാവിന്‍റെ കാലത്താണ്. തിരക്കേറിയ തന്‍റെ ഔദ്യോഗിക ജീവിതത്തിനിടയിലും ദിവസവും മണിക്കൂറുകള്‍ കുര്‍ബാനയ്ക്കും, ദിവ്യകാരുണ്യ ആരാധനയ്ക്കും, ധ്യാനത്തിനും, വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കും, ജപമാല ചൊല്ലുന്നതിനും വേണ്ടി പിതാവ് ചിലവഴിച്ചിരുന്നു. 1970 ജനുവരിയില്‍ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ കോണ്‍ഫറന്‍സ് എറണാകുളത്തു നടന്നപ്പോള്‍ പിതാക്കന്മാര്‍ക്ക് വരാപ്പുഴ അതിരൂപതയില്‍ ജോസഫ് അട്ടിപ്പേറ്റി പിതാവ് ആതിഥ്യമരുളി. 1970 ജനുവരി 21-ാം തീയതി അദ്ദേഹം ദിവംഗതനായി. നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായി ഫാ. ആന്‍ഡ്രൂസ് അലക്സാണ്ടര്‍ ഓ‌എഫ്‌എമ്മാണ് നിയമിക്കപ്പെട്ടിരിക്കുന്നത്.
Image: /content_image/News/News-2020-01-21-03:04:02.jpg
Keywords: ദൈവദാസ
Content: 12205
Category: 1
Sub Category:
Heading: ഈജിപ്ഷ്യൻ സുൽത്താൻ-വിശുദ്ധ ഫ്രാൻസിസ് അസീസ്സി: കൂടിക്കാഴ്ചയുടെ എണ്ണൂറാം വാർഷികത്തിന് സമാപനം
Content: ലാഹോര്‍: ഈജിപ്ഷ്യൻ സുൽത്താൻ മാലിക്ക് അൽ കാമിലും, വിശുദ്ധ ഫ്രാൻസിസ് അസീസ്സിയും നടത്തിയ കൂടികാഴ്ചയുടെ എണ്ണൂറാം വാർഷിക ആഘോഷങ്ങൾക്ക് പാക്കിസ്ഥാനിലെ ലാഹോറിൽ സമാപനമായി. 1219-ലാണ് വിശുദ്ധ ഫ്രാൻസിസ് അസീസ്സി ഈജിപ്ഷ്യൻ സുൽത്താനെ സന്ദർശിക്കുന്നത്. പ്രസ്തുത സന്ദർശനത്തിന്റെ ഓർമ്മയ്ക്കായിട്ട് നിരവധി പരിപാടികൾ രാജ്യത്തുടനീളം നടന്നിരുന്നു. സമാപന ചടങ്ങുകളിൽ പങ്കെടുക്കാൻ നിരവധി ക്രൈസ്തവ- മുസ്ലിം നേതാക്കളെത്തിയിരുന്നു. പാക്കിസ്ഥാനിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ക്രിസ്റ്റഫ് സാക്കിയ എൽ കാസിസ്, ലാഹോർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷാ മനുഷ്യാവകാശങ്ങൾക്കും, ന്യൂനപക്ഷങ്ങൾക്കുമായുള്ള പ്രാദേശിക മന്ത്രി ഇജാസ് ആലം അഗസ്റ്റിൻ തുടങ്ങിയവർ ചടങ്ങിൽ സജീവമായി പങ്കെടുത്തു. ഭീതിയുടെയും, അപകടത്തിന്റെയും അന്തരീക്ഷത്തിലാണ് സുൽത്താൻ, ഫ്രാൻസിസ് അസീസി കൂടിക്കാഴ്ച തുടങ്ങിയതെങ്കിലും, ഇരുവരുടെയും കൂടിക്കാഴ്ച സമാധാനത്തിലും, സൗഹൃദത്തിലുമാണ് അവസാനിച്ചതെന്ന് ആർച്ച് ബിഷപ്പ് ക്രിസ്റ്റഫ് സാക്കിയ സ്മരിച്ചു. സമാധാനവും, സഹവർത്തിത്വവും രൂപപ്പെടുത്തിയെടുക്കാനായി ഇരുവരുടെയും മാതൃകയിൽ നിന്ന് പ്രചോദനം സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഫ്രാൻസിസ് അസീസ്സി സുൽത്താനെ സന്ദർശിക്കുന്നതിന്റെ ദൃശ്യാവിഷ്കാരം ഏതാനും വിദ്യാർഥികൾ ചേർന്ന് ഒരുക്കിയിരുന്നു.
Image: /content_image/News/News-2020-01-21-03:47:25.jpg
Keywords: അസീസ്സി
Content: 12206
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ ഇന്തോനേഷ്യയിലേക്ക്?
Content: ജക്കാര്‍ത്ത: ലോകത്തിലെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യമായ ഇന്തോനേഷ്യ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള സന്ദര്‍ശനത്തിന് ശേഷം ഇന്തോനേഷ്യന്‍ മുസ്ലീം നേതാവ് ഷെയ്ക്ക് യാഹിയ ചോലി സ്റ്റാക്വഫാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സെപ്തംബറിലായിരിക്കും സന്ദര്‍ശനമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്തോനേഷ്യ സന്ദര്‍ശിക്കുവാന്‍ പാപ്പ നേരടെഹ് ആഗ്രഹം പ്രകടിപ്പിച്ചിരിന്നു. അതേസമയം വിഷയത്തില്‍ വത്തിക്കാന്‍ പ്രതികരിച്ചിട്ടില്ല. അയല്‍ രാജ്യമായ ഈസ്റ്റ് തിമൂറും ദക്ഷിണ ശാന്ത സമുദ്രത്തിലെ രാജ്യമായ പാപ്പുവ ന്യൂഗിനിയും പാപ്പ സന്ദര്‍ശിക്കുമെന്ന സൂചന ഇസ്ളാമിക നേതാവ് നല്‍കിയിട്ടുണ്ട്. ലോകത്തിലെ 12 ശതമാനം മുസ്ലീങ്ങളും പ്രതിനിധാനം ചെയ്യുന്ന രാജ്യമാണ് ഇന്തോനേഷ്യ. 24 ദശലക്ഷം ക്രൈസ്തവരാണ് ഇവിടെയുള്ളത്. ഇതില്‍ ഏഴു ദശലക്ഷം വിശ്വാസികളും കത്തോലിക്കരാണ്. 1970-ല്‍ വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയും 1989-ല്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയും ഇന്തോനേഷ്യ സന്ദര്‍ശിച്ചിട്ടുണ്ട്. ഈസ്റ്റ് തിമൂറിലെ 98 ശതമാനം ആളുകളും കത്തോലിക്കരാണ്. 1989-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. ക്രൈസ്തവ ഭൂരിപക്ഷമുള്ള രാജ്യമാണ് പാപ്പുവ ന്യൂഗിനിയ. അപ്പസ്തോലിക സന്ദര്‍ശന വിഷയത്തില്‍ വത്തിക്കാന്‍ ഉടന്‍ പ്രതികരിക്കുമെന്നാണ് സൂചന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-21-04:43:58.jpg
Keywords: ഇന്തോനേ
Content: 12207
Category: 1
Sub Category:
Heading: നൈജീരിയയില്‍ ബന്ധികളാക്കിയ നാലു സെമിനാരി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മോചിക്കപ്പെട്ടു
Content: അബൂജ: നൈജീരിയയിലെ കടൂണ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മേജർ സെമിനാരിയിൽ നിന്നും തട്ടിക്കൊണ്ട് പോയ നാല് വൈദിക വിദ്യാർത്ഥികളിൽ ഒരാൾ ഗുരുതര പരിക്കുകളോടെ മോചിപ്പിക്കപ്പെട്ടു. പത്തു ദിവസത്തെ തടവിനോടുവിലാണ് അക്രമികൾ ഒരാളെ മോചിപ്പിച്ചത്. മാരകമായ പരിക്കുകൾ പറ്റിയ സെമിനാരി വിദ്യാർത്ഥിയെ തീവ്രവാദികൾ ജനുവരി 18ന് നൈജീരിയയിലെ കടൂണ-അബുജ ഹൈവേയുടെ വശത്ത് ഉപേക്ഷിക്കുകയായിരുന്നു. കടുണയിലെ കത്തോലിക്കാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. ദേഹമാസകലം ക്രൂരമായ രീതിയിൽ മര്‍ദ്ദനമേറ്റതിന്റെ പാടുകൾ ശരീരത്തില്‍ ദൃശ്യമാണ്. അതേസമയം മറ്റു മൂന്നു പേരും തീവ്രവാദികളുടെ പിടിയില്‍ തന്നെ തുടരുകയാണ്. ജനുവരി എട്ടിന് രാത്രി പത്തു മണിക്ക് ശേഷം ആയുധധാരികൾ ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ അതിക്രമിച്ചു കയറി വെടിയുതിർത്തതിനുശേഷം സെമിനാരി വിദ്യാർത്ഥികളെ തട്ടികൊണ്ടു പോകുകയായിരിന്നു. അക്രമികളെ പറ്റി കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ക്രൈസ്തവ മതപീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആഫ്രിക്കൻ രാജ്യമായ നൈജീരിയ പന്ത്രണ്ടാം സ്ഥാനത്താണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-21-12:55:41.jpg
Keywords: സെമിനാ, നൈജീ
Content: 12208
Category: 13
Sub Category:
Heading: ദൈവദാസ പദവിയില്‍ ആര്‍ച്ച് ബിഷപ്പ് അട്ടിപ്പേറ്റി: 'ദൈവത്തിന്റെ മനുഷ്യന്‍' എന്ന് ആര്‍ച്ച് ബിഷപ്പ് കളത്തിപ്പറമ്പില്‍
Content: കൊച്ചി: കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയെ വിശുദ്ധപദത്തിലേക്കുള്ള അര്‍ത്ഥിയായി അംഗീകരിച്ചുകൊണ്ട് ദൈവദാസനായി പ്രഖ്യാപിച്ചു. അന്‍പതുകൊല്ലം മുന്‍പ് അദ്ദേഹത്തിന്റെ ഭൗതിക ദേഹം അടക്കം ചെയ്ത എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ സാഘോഷ സ്‌തോത്രബലിമധ്യേയാണ് നാമകരണ നടപടികളുടെ നൈയാമിക പ്രാദേശിക സഭാധികാരിയായ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ദൈവത്തിന്റെ മനുഷ്യനായിരുന്നു ആര്‍ച്ച് ബിഷപ്പ് അട്ടിപ്പേറ്റിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ആധ്യാത്മികതയ്ക്കു മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള അജപാലനശുശ്രൂഷയില്‍ പാവങ്ങളോടുള്ള കരുണാമസൃണമായ അനുകമ്പ ശ്രദ്ധേയമായിരുന്നു. ദിവ്യകാരുണ്യ ആരാധനയ്ക്കും ധ്യാനത്തിനും ജപമാലയ്ക്കും പരിശുദ്ധ അമ്മയോടുള്ള വണക്കത്തിനും ദൈവദാസന്റെ ജീവിതവിശുദ്ധിയിലും സുകൃതപുണ്യങ്ങളിലും വലിയ പ്രാധാന്യമുണ്ടായിരുന്നു. സഭയെ ആധുനിക ലോകത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമാക്കിയ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ നാലു സമ്മേളനങ്ങളിലും കൗണ്‍സില്‍ പിതാവ് എന്ന നിലയില്‍ ഡോ. അട്ടിപ്പേറ്റി പങ്കെടുക്കുകയും ഭാരത സഭയില്‍ സുവിശേഷവത്കരണത്തിന്റെ നൂതന സരണികള്‍ വെട്ടിത്തുറക്കുകയും ചെയ്തവരില്‍ ഒരാളാണ് ഡോ. അട്ടിപ്പേറ്റിയെന്ന് ആമുഖ പ്രഭാഷണത്തില്‍ അദ്ദേഹം അനുസ്മരിച്ചു. ഭാഗ്യസ്മരണാര്‍ഹനായ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കുന്ന ഡിക്രി ആര്‍ച്ച് ബിഷപ്പ് കളത്തിപ്പറമ്പില്‍ പ്രഘോഷിച്ചപ്പോള്‍ പള്ളിമണികള്‍ മുഴങ്ങി. 'ദൈവത്തിനു നന്ദി' എന്ന് വിശ്വാസി സമൂഹം ഏറ്റുപറഞ്ഞു. ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍, ബിഷപ്പുമാരായ ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍, ഡോ. അലക്‌സ് വടക്കുംതല, ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവരും വരാപ്പുഴ അതിരൂപതയിലും കോട്ടപ്പുറം രൂപതയില്‍ നിന്നുമുള്ള വൈദികരും സന്ന്യസ്തരും തിരുക്കര്‍മങ്ങളില്‍ സഹകാര്‍മികത്വം വഹിച്ചു. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പൊലിത്തന്‍ വികാര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ സന്നിഹിതനായിരുന്നു. ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ പുണ്യജീവിതത്തെയും, ദൈവശാസ്ത്രപരവും മൗലികവും സഹായകവുമായ പുണ്യങ്ങളെയും, ജീവിച്ചിരുന്ന കാലത്തും മരണനേരത്തും അതിനുശേഷവുമുള്ള വിശുദ്ധിയുടെ പ്രസിദ്ധിയെയും, ആധ്യാത്മികതയെയും കുറിച്ചുള്ള കാനോനിക അന്വേഷണങ്ങള്‍ ആഴത്തിലും വിസ്തൃതമായും നടത്തേണ്ടതുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് കളത്തിപ്പറമ്പില്‍ വിശദീകരിച്ചു. ദൈവദാസന്റെ കബറിടം, ജന്മസ്ഥലം, ജീവിതം ചെലവഴിച്ച പ്രധാനപ്പെട്ട സ്ഥലങ്ങള്‍, മരണമടഞ്ഞ സ്ഥലം എന്നിവ ഔദ്യോഗികമായി പരിശോധിച്ച് നിയമവിരുദ്ധമായ വണക്കങ്ങള്‍ നടത്തിയതിന്റെ അടയാളങ്ങള്‍ ഒന്നുംതന്നെ കണ്ടെത്തിയില്ല എന്ന സര്‍ട്ടിഫിക്കറ്റ് ആര്‍ച്ച് ബിഷപ്പ് റോമിലേക്ക് അയക്കും. ദൈവദാസന്‍ എന്നാണ് ഇനി ഔദ്യോഗിക രേഖകളിലെല്ലാം ആര്‍ച്ച് ബിഷപ്പ് അട്ടിപ്പേറ്റിയെ വിശേഷിപ്പിക്കുക. മരിച്ചവരുടെ ഒപ്പീസു പ്രാര്‍ഥനയ്ക്കു പകരം വിശുദ്ധനാക്കപ്പെടുവാന്‍ വേണ്ടിയുള്ള പ്രാര്‍ഥനയാകും ഇനി ദൈവദാസന്റെ കബറിടത്തില്‍ ചൊല്ലേണ്ടത്. ഈ നാമകരണ പ്രാര്‍ഥന അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും എല്ലാ വീടുകളിലും ചൊല്ലാവുന്നതാണെന്ന് ആര്‍ച്ച്ബിഷപ് വ്യക്തമാക്കി. ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും ഉച്ചകോടിയുമായ ദിവ്യബലിയിലാണ് ദൈവദാസപദപ്രഖ്യാപനം എന്നതു ശ്രദ്ധേയമാണെന്ന് ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു. ഈ പ്രഖ്യാപനത്തിലൂടെ നാമകരണനടപടികളുടെ കാനോനിക പ്രക്രിയ ഔപചാരികമായി സമാരംഭിക്കയാണ്. സഭയുടെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ സുദീര്‍ഘമായ പ്രക്രിയയുടെ ആദ്യപടി മാത്രമാണിതെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മിപ്പിച്ചു. അന്‍പതാം ചരമവാര്‍ഷികത്തിലാണ് ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ നാമകരണത്തിന് അതിരൂപതാതലത്തില്‍ ഔദ്യോഗിക നടപടികള്‍ ആരംഭിച്ചത്. ഇതു സംബന്ധിച്ച് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ജിയോവാന്നി ആഞ്ജലോ ബെച്യു നല്‍കിയ നിഹില്‍ ഒബ്‌സ്താത് എന്ന അനുമതിപത്രം ലത്തീനില്‍ അതിരൂപതാ ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍ തിരുക്കര്‍മങ്ങളുടെ ആദ്യഘട്ടത്തില്‍ വായിച്ചു. നാമകരണ നടപടികളുടെ കാര്യത്തില്‍ മെത്രാന്മാര്‍ പാലിക്കേണ്ട 1983 ഫെബ്രുരി ഏഴിലെ വ്യവസ്ഥകള്‍ പ്രകാരം ഡോ. അട്ടിപ്പേറ്റിയുടെ നാമകരണ നടപടി ഔദ്യോഗികമായി ആരംഭിക്കുന്നതിന് പരിശുദ്ധ സിംഹാസനത്തിന് എതിര്‍പ്പൊന്നുമില്ലന്നാണ് ഈ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയെന്ന് കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി വചനപ്രഘോഷണത്തില്‍ അനുസ്മരിച്ചു. 'എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു' എന്ന തന്റെ അജപാലന ശുശ്രൂഷയുടെ ആദര്‍ശസൂക്തം എല്ലാ തലത്തിലും അന്വര്‍ഥമാക്കിയ ദൈവദാസന്‍ അതിവിസ്തൃതമായ അവിഭക്ത അതിരൂപതയിലെ എല്ലാ വീടുകളും സന്ദര്‍ശിച്ച് തന്റെ അജഗണത്തിന്റെ ജീവിതാവസ്ഥ പൂര്‍ണമായി മനസിലാക്കാന്‍ ശ്രമിച്ചു. ഇത് ആഗോളസഭയില്‍ തന്നെ വൈദികമേലധ്യക്ഷന്മാരുടെ ഭവനസന്ദര്‍ശത്തിലെ അത്യപൂര്‍വ റെക്കോഡാണ്. ദിവ്യബലിയര്‍പ്പണത്തിലും എറണാകുളം കത്തീഡ്രല്‍ ദേവാലയത്തില്‍ നിത്യസഹായമാതാവിനോടുള്ള നൊവേന പ്രാര്‍ഥനകളിലും ഭക്ത്യാനുഷ്ഠാനങ്ങളിലും ധ്യാനത്തിലും വൈദികാര്‍ഥി എന്ന നിലയില്‍ പങ്കെടുക്കാനായതിന്റെ അസുലഭ ഭാഗ്യം അദ്ദേഹം അനുസ്മരിച്ചു. മരിയഭക്തിയും ജപമാല ഭക്തിയും തന്റെ ജീവിതവിശുദ്ധിയുടെ ഭാഗമാക്കിയ ദൈവദാസന്‍ ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം അതിരൂപതയിലെ എല്ലാ ഇടവകകളിലും എത്തിച്ചു. പൗരോഹിത്യത്തിന്റെ അന്തസും ആഭിജാത്യവും ആധ്യാത്മിക ഗരിമയും കാത്തുസൂക്ഷിക്കുന്നതിന് തന്റെ വൈദികഗണത്തെ ദൈവശാസ്ത്രപരമായും ബൗദ്ധികപരമായും പരിശീലിപ്പിക്കുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധപുലര്‍ത്തി. വൈദികര്‍ക്കൊപ്പം നിരവധി അല്മായരെയും അദ്ദേഹം ഉന്നതപഠനത്തിനായി വിദേശത്തേക്ക് അയച്ചു. പ്രേഷിതപ്രവര്‍ത്തനത്തിന് വളരെ പ്രാമുഖ്യം നല്‍കിയ അദ്ദേഹത്തിന്റെ കാലത്ത് വരാപ്പുഴ നിന്നുള്ള വൈദികര്‍ പാക്കിസ്ഥാനില്‍ വരെ പ്രേഷിതപ്രവര്‍ത്തനം നടത്തിയിരുന്നു. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സാമൂഹിക നീതിയും രാഷ്ട്രീയ പങ്കാളിത്തവും നേടിയെടുക്കുന്നതോടൊപ്പം സഭയില്‍ അല്മായരുടെ പങ്കാളിത്തം ശക്തിപ്പെടുത്താനും അദ്ദേഹം മാര്‍ഗദര്‍ശനം നല്‍കിയെന്ന് ബിഷപ് കാരിക്കശേരി അനുസ്മരിച്ചു.
Image: /content_image/News/News-2020-01-21-14:07:12.jpg
Keywords: അട്ടിപ്പേറ്റി
Content: 12209
Category: 1
Sub Category:
Heading: ബെംഗളൂരുവില്‍ സക്രാരി കുത്തി തുറന്ന് തിരുവോസ്തി നശിപ്പിച്ചു: പരിഹാര പ്രാര്‍ത്ഥനയ്ക്കു ആര്‍ച്ച് ബിഷപ്പ്
Content: ബെംഗളൂരു: ഉദ്യാന നഗരമായ ബംഗളൂരുവില്‍ കത്തോലിക്കാ ദേവാലയത്തിനു നേരെ ശക്തമായ ആക്രമണം. ബെംഗളൂരു അതിരൂപതയ്ക്കു കീഴിലുള്ള കെംഗേരി സെന്റ് ഫ്രാന്‍സിസ് അസീസ്സി ദേവാലയത്തിനു നേരേയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്. ദേവാലയത്തിനുള്ളില്‍ അതിക്രമിച്ചു കടന്ന അക്രമി സക്രാരി കുത്തിത്തുറന്ന് തിരുവോസ്തി നശിപ്പിച്ചു. കുസ്തോതിയില്‍ സൂക്ഷിച്ചിരിന്ന തിരുവോസ്തി വലിച്ചെറിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. അള്‍ത്താരയിലെ തിരുവസ്ത്രങ്ങളും തിരുസ്വരൂപങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ആക്രമിയെ കുറിച്ച് കാര്യമായ സൂചനകള്‍ ലഭ്യമായിട്ടില്ല. അതേസമയം പിന്‍ഭാഗത്തെ വാതിലിലൂടെ ഒരാള്‍ ദേവാലയത്തിനുള്ളിലേക്ക് കടക്കുന്നതായുള്ള ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദേവാലയ ആക്രമണത്തെ ബംഗളൂരു അതിരൂപത അപലപിച്ചു. യേശുവിന്റെ തിരുശരീരത്തെ അപമാനിച്ചത് അത്യന്തം വേദനാജനകമാണെന്നും തിരുവോസ്തിയെ അവഹേളിച്ചതിനു പ്രായശ്ചിത്തമായി 24ന് പരിഹാര പ്രാര്‍ത്ഥനാദിനം ആചരിക്കുവാനും നിര്‍ദ്ദേശിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു. അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും 12 മണിക്കൂര്‍ ആരാധന നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇടവക വികാരി ഫാ. സതീഷിന്റെ പരാതിപ്രകാരം സ്ഥലത്തെത്തിയ കെംഗേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ യു.വി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. അതേസമയം മോഷണം നടന്നിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-22-03:17:24.jpg
Keywords: തിരുവോസ്തി, ഓസ്തി