Contents

Displaying 11891-11900 of 25157 results.
Content: 12210
Category: 14
Sub Category:
Heading: 'പൈതലാം യേശുവേ': മുപ്പത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ച് പിന്നണി വൈദികര്‍
Content: നെയ്യാറ്റിന്‍കര: മലയാളികളുടെ ഹൃദയം കവര്‍ന്ന 'പൈതലാം യേശുവേ ഉമ്മവച്ച് ഉമ്മവച്ച് ....' എന്നു തുടങ്ങുന്ന ഗാനത്തിന്റെ 35 ാം വര്‍ഷം ആഘോഷിച്ച് ഗാനരചയിതാവ് ഫാ. ജോസഫ് പാറാങ്കുഴിയും സംഗീത സംവിധായകന്‍ ഫാ. ജസ്റ്റിന്‍ പനക്കലും ഇരുവരുടെയും ഉറ്റസുഹൃത്ത് മോണ്‍. റൂഫസ് പയസലിനും. മൂന്നര പതിറ്റാണ്ടിന് മുമ്പ് തരംഗിണി മ്യൂസിക്‌സിലൂടെ പുറത്ത് വന്ന ഗാനം അന്ന് ആലുവ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയിലെ പ്രഫസറായിരുന്ന ഫാ. ജസ്റ്റിന്‍ പനയ്ക്കല്‍ വൈദിക വിദ്യാര്‍ഥിയായിരുന്ന ബ്രദര്‍ ജോസഫ് പാറാങ്കുഴിയെകൊണ്ടാണ് എഴുതിച്ചത്. സ്‌നേഹപ്രവാഹമെന്ന പേരില്‍ പുറത്തിറങ്ങിയ കാസറ്റിലെ 12 ഗാനങ്ങളില്‍ നാലു ഗാനങ്ങളാണ് ഫാ. ജോസഫ് പാറാങ്കുഴി എഴുതി ഫാ. ജസ്റ്റിന്‍ പനയ്ക്കലിന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയത്. ഫാ. ജസ്റ്റിന്‍ പനയ്ക്കല്‍ ആലുവ സെമിനാരിയിലെ പ്രൊഫസറായി സേവനം ചെയ്യുമ്പോള്‍ സെമിനാരിയുടെ ക്വൊയര്‍ മാസ്റ്ററായിരുന്നു ഇപ്പോള്‍ നെയ്യാറ്റിന്‍കര രൂപതയിലെ നെടുമങ്ങാട് റീജണ്‍ കോ ഓഡിനേറ്ററായിരുന്ന മോണ്‍. റൂഫസ് പയസലിന്‍. സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പനയ്ക്കലിന്റെയും ശിഷ്യരായ ഫാ. ജോസഫ് പാറാങ്കുഴിയുടെയും മോണ്‍. റൂഫസ് പയസലിന്റെയും കുടിക്കാഴ്ച തന്നെ അപൂര്‍വ സംഗമമായി മാറി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-22-04:22:29.jpg
Keywords: ഗാന
Content: 12211
Category: 18
Sub Category:
Heading: കേരള സഭയില്‍ പ്രേഷിത രൂപാന്തരീകരണം സംഭവിക്കണം: ബിഷപ്പ് ജോസഫ് മാര്‍ തോമസ്
Content: കൊച്ചി: ദരിദ്രരോടും മാറ്റിനിര്‍ത്തപ്പെട്ടവരോടും പക്ഷം ചേര്‍ന്നു ക്രിസ്തുവിന്റെ സഭ ലോകത്തില്‍ സാക്ഷ്യം നല്കണമെന്നും കേരളസഭയില്‍ പ്രേഷിത രൂപാന്തരീകരണം സംഭവിക്കണമെന്നും കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ്. പാലാരിവട്ടം പിഒസിയില്‍ കെസിബിസി പ്രഖ്യാപിച്ച മിസിയോ ദേയി 2020 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വഭാവത്താലേ പ്രേഷിതയായ സഭയുടെ പ്രേഷിതസ്വഭാവത്തിനു മങ്ങലേല്ക്കാന്‍ അനുവദിച്ചുകൂടാ. സഭാംഗങ്ങള്‍ക്കിടയിലുള്ള ഭിന്നതകള്‍ മറന്നു കൂട്ടായ്മയില്‍ വര്‍ത്തിക്കാനും അജപാലന ദൗത്യനിര്‍വഹണത്തില്‍ ലോകത്തില്‍ ക്രിസ്തുവിന്റെ നിരന്തര സാന്നിധ്യമായി മാറാനും എല്ലാ വിശ്വാസികളും പരിശ്രമിച്ചുകൊണ്ടിരിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിലും ഒരു മാനസാന്തരം സഭയ്ക്കാവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി, പ്രഫ എഡ്വേര്‍ഡ് എടേഴത്ത്, പ്രഫ ആലീസുകുട്ടി, സിസ്റ്റര്‍ സിസി എസ്എബിഎസ്, ബ്രദര്‍ ജൂഡ്‌സണ്‍, ബ്രദര്‍ ജോസ് ഓലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രേഷിതവര്‍ഷാചരണത്തിന്റെ ഭാഗമായി തയാറാക്കിയ പ്രവര്‍ത്തനരേഖയെ സംബന്ധിച്ചു ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഇരുനൂറോളം പേര്‍ പഠനശിബിരത്തില്‍ പങ്കെടുത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-22-04:48:25.jpg
Keywords: പ്രേഷിത
Content: 12212
Category: 18
Sub Category:
Heading: വരുന്ന ഞായറാഴ്ച ലത്തീൻ കത്തോലിക്ക ദേവാലയങ്ങളില്‍ ഭരണഘടനാ ദിനം
Content: തിരുവനന്തപുരം: റിപ്പബ്ലിക് ദിനമായ ജനുവരി 26 ഞായറാഴ്ച കേരളത്തിലെ ലത്തീൻ കത്തോലിക്ക ദേവാലയങ്ങളില്‍ ഭരണഘടനാ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം പാളയം കത്തീഡ്രലിൽ രാവിലെ ഏഴു മണിക്കുള്ള ദിവ്യബലിക്കു ശേഷം ആര്‍ച്ച് ബിഷപ്പ് സൂസപാക്യം ഭരണഘടനയുടെ ആമുഖം വായിക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്യും. കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭയുടെ ഏകോപനസമിതിയായ കെആര്‍എല്‍സിസിയാണ് ജനുവരി 26 റിപ്പബ്ലിക് ദിനം ഭരണഘടന സംരക്ഷണദിനമായി ആചരിക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കെആർഎൽസിസി നിർദേശപ്രകാരം വിവിധ അൽമായ സംഘടനകൾ അന്നേദിവസം ഇടവക തലത്തിൽ ഭരണഘടന സംരക്ഷണ-ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-22-05:07:12.jpg
Keywords: ലാറ്റിന്‍, ലത്തീ
Content: 12213
Category: 9
Sub Category:
Heading: ഫെബ്രുവരി മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നയിക്കാൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ: അഭിഷേകാഗ്നിയുടെ അഗ്നിച്ചിറകുകൾ അനുഗ്രഹവർഷമായി പെയ്തിറങ്ങാൻ പ്രാർത്ഥനയും പരിത്യാഗവുമായി സെഹിയോനും ഫാ.സോജി ഓലിക്കലും
Content: ബർമിങ്ഹാം: റവ.ഫാ. സോജി ഓലിക്കൽ, റവ. ഫാ. ഷൈജു നടുവത്താനിയിൽ എന്നിവർ നയിക്കുന്ന സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ബർമിംഗ്ഹാം ബഥേൽ സെന്ററിൽ ഫെബ്രുവരി 8 ന് നടക്കും. അഭിഷേകാഗ്നിയുടെ അഗ്നിച്ചിറകുകൾ അത്ഭുത അടയാളങ്ങളിലൂടെ ദൈവികാനുഗ്രഹമായി പെയ്തിറങ്ങുന്ന ശുശ്രൂഷയുമായി ലോകപ്രശസ്ത ആത്മീയ ശുശ്രൂഷകൻ, സെഹിയോൻ, അഭിഷേകാഗ്നി മിനിസ്ട്രികളുടെ സ്ഥാപകൻ റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ ഇത്തവണ കൺവെൻഷൻ നയിക്കും. കൺവെൻഷനായി ഫാ. സോജി ഓലിക്കൽ ,ഫാ. ഷൈജു നടുവത്താനിയിൽ, സിസ്‌റ്റർ ഡോ. മീന ഇലവനാൽ, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനയും പരിത്യാഗവുമായി സെഹിയോൻ കുടുംബം ഒന്നടങ്കം ഒരുക്കത്തിലാണ്. കൺവെൻഷനുവേണ്ടിയുള്ള നാൽപ്പത് മണിക്കൂർ ആരാധനയും ഒരുക്ക ശുശ്രൂഷയും വരും ദിവസങ്ങളിൽ ബർമിങ്ഹാമിൽ നടക്കും. താൻ സ്വപ്നം കാണുന്ന നവസുവിശേഷവത്ക്കരണത്തിന്റെ യാഥാർത്ഥ്യത്തിനായി സഹനമെന്ന പരിചയാലും സ്നേഹമെന്ന വാളാലും ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകരെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഫാ. സോജി ഓലിക്കലും ഫാ. ഷൈജു നടുവത്താനിയിലും നയിക്കുന്ന സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന, ആഴമാർന്ന ദൈവികസ്നേഹത്തിന്റെ മാധുര്യം നേരിട്ടനുഭവവേദ്യമാകുന്ന, ദേശ ഭാഷാ വ്യത്യാസമില്ലാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരേസമയം നടത്തപ്പെടുന്ന കൺവെൻഷനിൽ നോർത്താംപ്ടൺ രൂപതയുടെ വികാരി ജനറൽ മോൺസിഞ്ഞോർ ഷോൺ ഹീലി , ഫാ. ഷൈജു നടുവത്താനിയിൽ, അഭിഷേകാഗ്നി മിനിസ്ടിയിലെ ബ്രദർ ജസ്റ്റിൻ തോമസ് എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. കത്തോലിക്കാ സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. ക്രിസ്മസിനെ മുൻനിർത്തിയുള്ള ലിറ്റിൽ ഇവാഞ്ചലിസ്റ്റ് മാഗസിന്റെ പുതിയ ലക്കം ഇത്തവണയും ലഭ്യമാണ് . കിങ്‌ഡം റെവലേറ്റർ മാഗസിൻ സൗജന്യമായും നൽകിവരുന്നു. പതിവുപോലെ രാവിലെ 8ന് ആരംഭിക്കുന്ന കൺവെൻഷൻ വൈകിട്ട് 4 ന് സമാപിക്കും. ജപമാല പ്രദക്ഷിണം, വി. കുർബാന, കുമ്പസാരം, വചന പ്രഘോഷണം, സ്പിരിച്വൽ ഷെയറിങ്, ദിവ്യകാരുണ്യ ആരാധന , ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവയും കൺവെൻഷന്റെ ഭാഗമാകും. സെഹിയോൻ ഏൽഷദായ് ബുക്ക് സെന്റർ ബഥേലിൽ കൺവെൻഷന്റെ ഭാഗമായി പ്രവർത്തിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും, ഫാ.ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും ഫെബ്രുവരി 8 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്‌: }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം ( Near J1 of the M5) <br> B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ ‭07506 810177‬ <br> അനീഷ് ‭07760 254700‭ <br> ബിജുമോൻ മാത്യു ‭07515 368239‬. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ബിജു അബ്രഹാം- 07859890267 <br> ജോബി ഫ്രാൻസിസ്- ‭07588 809478‬.
Image: /content_image/Events/Events-2020-01-22-05:53:34.jpg
Keywords: വട്ടായി
Content: 12214
Category: 1
Sub Category:
Heading: വൈദിക വിദ്യാർത്ഥികളുടെ മോചനം വൈകുന്നു: രാജ്യത്തെ അവസ്ഥ ദയനീയമെന്ന് കടൂണ ആർച്ച് ബിഷപ്പ്
Content: അബൂജ: വൻ പ്രതിഷേധത്തിനു വഴിയൊരുക്കുന്ന അരക്ഷിതാവസ്ഥയിലൂടെയാണ് നൈജീരിയ കടന്നുപോകുന്നതെന്നു കടൂണ ആർച്ച് ബിഷപ്പ് മോൺ. മാത്യു മാൻ ഓസോ നടാഗോസോ. ജനുവരി എട്ടിന് കടൂണ-അബൂജ ഹൈവേയിലെ കാകുവ ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ നിന്നും വൈദിക വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയതറിഞ്ഞു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാമത്തെ തവണയാണ് തട്ടിക്കൊണ്ടുപോകൽ രൂപത നേരിടുന്നത്. ബന്ധികളാക്കിയ വിദ്യാർത്ഥികളുടെ അവസ്ഥ ആലോചിച്ചു തനിക്കു ഉറക്കം നഷ്ട്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് സമാധാനമായി ഉറങ്ങാൻ സാധിക്കാതിരിക്കുമ്പോഴും രാജ്യം സുരക്ഷിതമാണെന്ന് നേതാക്കന്മാർക്ക് എങ്ങനെ പറയാനാകുമെന്നു ആർച്ച് ബിഷപ്പ് ചോദിച്ചു. അരക്ഷിതാവസ്ഥയിൽ തുടരുക തങ്ങളുടെ വിധിയെന്ന് കരുതുകയാണ് ജനങ്ങൾ. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താൻ കഴിയാത്തതിൽ ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യയുടെ വളർച്ചയിലും കുറ്റവാളികൾ രക്ഷപ്പെടുന്നത് എങ്ങനെയെന്നു ചോദിച്ചു. തട്ടികൊണ്ടുപോയ സെമിനാരി വിദ്യാർത്ഥികള്‍ മോചിതരാകുന്നതുവരെ പ്രാർത്ഥന തുടരുമെന്നും രാജ്യത്തെ അരക്ഷിതാവസ്ഥയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നവരെ ദൈവം വെളിപ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. തടങ്കിലായിരിന്ന നാലു വൈദിക വിദ്യാര്‍ത്ഥികളിലൊരാള്‍ ഗുരുതര പരിക്കുകളോടെ കഴിഞ്ഞ ദിവസം മോചിക്കപ്പെട്ടിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-22-06:10:43.jpg
Keywords: നൈജീ
Content: 12215
Category: 18
Sub Category:
Heading: സഭയ്‌ക്കെതിരെ തീവ്രവാദ ഗ്രൂപ്പുകള്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നു: മാര്‍ ജോസഫ് പാംപ്ലാനി
Content: കൊച്ചി: സീറോ മലബാര്‍ സഭയ്‌ക്കെതിരെ ചില തീവ്രവാദ ഗ്രൂപ്പുകള്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്ന വിധത്തിലാണ് സമീപകാല സംഭവവികാസങ്ങളെന്ന് മാധ്യമകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. പൗരത്വഭേദഗതി ബില്‍, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ ഇടപെടലിനെ തെറ്റായി വ്യാഖ്യാനിക്കുന്ന സാഹചര്യത്തിലായിരുന്നു മാര്‍ പാംപ്ലാനിയുടെ വിശദീകരണം. സീറോ മലബാര്‍ സഭയ്‌ക്കെതിരെ ഗൂഢലക്ഷ്യത്തോടെ സംഘടിതശക്തികള്‍ കരുനീക്കങ്ങള്‍ നടത്തി ക്കൊണ്ടിരിക്കുകയാണെന്നും സഭയിലെ ഏതു പ്രശ്‌നമെടുത്താലും തീവ്രവാദഗ്രൂപ്പുകള്‍ അതിന്റെ പിന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതി ബില്ലിനെതിരെ സിനഡിലും വെളിയിലും ശക്തമായ എതിര്‍പ്പാണ് സഭ ഉന്നയിച്ചിരിക്കുന്നത്. സഭയുടെ നിലപാട് പൗരത്വ നിയമ ഭേദഗതിക്ക് എതിരാണ്. രാജ്യത്തിലെ പൗരന്മാരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിനെ സഭ എപ്പോഴും എതിര്‍ക്കും. ലവ് ജിഹാദ് വിഷയത്തില്‍ ഒരിക്കലും മുസ്ലീം സഹോദരങ്ങളെ കുറ്റപ്പെടുത്തിയിട്ടില്ല. തീവ്രവാദ സംഘടനയിലെ ചെറുപ്പക്കാരാണ് ഇതിനു പിന്നിലുള്ളത്. ബിഷപ്പുമാരുടെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. പീഡനജിഹാദ് ഈ നാട്ടില്‍ നടക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. പക്ഷേ അത് മുസ്ലീം സമൂദായത്തിലെ സഹോദരങ്ങളാണ് എന്നല്ല ഞങ്ങള്‍ പറയുന്നത്. നിക്ഷിപ്ത താല്‍പര്യത്തോടെ ഈ നാട്ടിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നവരും ഐഎസ് അനുഭാവികളുമായവരാണ് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ടാര്‍ജറ്റ് ചെയ്ത് ലവ് ജിഹാദില്‍ പെടുത്തുന്നത്. ആയിരത്തിലധികം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയാണ് ഇപ്രകാരം വഴിതെറ്റിച്ചിരിക്കുന്നത്. കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇതുപറയുന്നതെന്നും മാര്‍ പാംപ്ലാനി വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-22-07:08:52.jpg
Keywords: പാംപ്ലാ
Content: 12216
Category: 1
Sub Category:
Heading: ശിരഛേദന രക്തസാക്ഷിത്വം തുടരുന്നു: നൈജീരിയന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ തലവനെ കഴുത്തറുത്ത് കൊന്നു
Content: ബൊക്കോഹറാം തീവ്രവാദികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് അയച്ച വീഡിയോയില്‍ ദൈവത്തെ സ്തുതിച്ച് ഈ മാസത്തിന്റെ ആരംഭത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന നൈജീരിയന്‍ സുവിശേഷ പ്രഘോഷകനെ തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നു. നൈജീരിയന്‍ സംസ്ഥാനമായ അഡമാവയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയയുടെ (സി.എ.എന്‍) ചെയര്‍മാനും, നൈജീരിയയിലെ ബ്രദറന്‍ സഭയുടെ (ഇ.വൈ.എന്‍) നേതാവുമായ റവ. ലാവന്‍ അന്‍ഡിമിയെയാണ് ജനുവരി ഇരുപതിന് ബൊക്കോഹറാം തീവ്രവാദികള്‍ ശിരഛേദനം ചെയ്ത് കൊലപ്പെടുത്തിയത്. തീവ്രവാദ ആക്രമണങ്ങളുടെ പ്രത്യേക റിപ്പോര്‍ട്ടറായ അഹമദ് സാല്‍കിഡയാണ് അന്‍ഡിമി കൊല്ലപ്പെട്ട കാര്യം പുറംലോകത്തെ അറിയിച്ചത്. “ഉച്ചകഴിഞ്ഞ് റവ. ലാവന്‍ അന്‍ഡിമി ശിരഛേദം ചെയ്യപ്പെട്ടിരിക്കുന്നു, ഒരു സൈനികന്റെ ഒപ്പമുള്ള ഭയാനകമായ കൊലപാതകത്തിന്റെ വീഡിയോ ഉച്ചകഴിഞ്ഞ് 2:42 നാണ് ലഭിച്ചത്. ഇന്ന്‍ രാവിലെ ഈ വാര്‍ത്ത പൊതുജനങ്ങളില്‍ എത്തുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ കുടുംബത്തേയും, അധികാരികളേയും, സഭയേയും അറിയിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്”. അഹമ്മദ് സാല്‍കിഡ പോസ്റ്റ്‌ ചെയ്ത ട്വീറ്റില്‍ പറയുന്നു. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്ക്-കിഴക്കന്‍ നൈജീരിയയിലെ അഡാവാമ സംസ്ഥാനത്തിലെ മിഷിഗ കൗണ്ടിയില്‍ നിന്നും ഇക്കഴിഞ്ഞ ജനുവരി രണ്ടിനാണ് റവ. അന്‍ഡിമി ബൊക്കോഹറാമിന്റെ പിടിയിലാകുന്നത്. അദ്ദേഹത്തിന്റെ മോചനദ്രവ്യം സംബന്ധിച്ച് തീവ്രവാദികളുമായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ജനുവരി അഞ്ചിന് റവ. അന്‍ഡിമി തന്റെ മോചനത്തിന് സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ ബൊക്കോഹറാം പുറത്തുവിട്ടിരുന്നു. അഡമാവ സംസ്ഥാന ഗവര്‍ണറായ അഹമദു ഫിണ്ടീരിയെ ഇക്കാര്യത്തില്‍ ഇടപെടുത്തണമെന്നും അദ്ദേഹം വീഡിയോയിലൂടെ ആവശ്യപ്പെട്ടു. തന്റെ ഭാര്യയേയും മക്കളേയും വീണ്ടും കാണുവാന്‍ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചിരിന്നു. “മോചനത്തിനുള്ള അവസരം ലഭിച്ചില്ലെങ്കില്‍ ദൈവഹിതം നിറവേറട്ടെ. നിങ്ങള്‍ കരയുകയോ, വിഷമിക്കുകയോ ചെയ്യരുത്, ക്ഷമയോടെ ദൈവത്തിനു നന്ദി പറയണമെന്നാണ് എന്റെ ഉറ്റവരോടും ഉടയവരോടും സഹപ്രവര്‍ത്തകരോടും എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്” എന്നതായിരുന്നു പുറംലോകം കേട്ട റവ. അന്‍ഡിമിയുടെ അവസാന വാക്കുകള്‍. അഞ്ചു കോടി നൈറ മോചനദ്രവ്യമായി നല്‍കാം എന്നറിയിച്ചിട്ടും, ഇരുപതു കോടി നൈറയില്‍ തീവ്രവാദികള്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നും സി.എ.എന്‍ നേതാവായ ഡാമി മംസ അറിയിച്ചു. റവ. അന്‍ഡിമിയുടെ ഭാര്യയെ വിളിച്ച് അദ്ദേഹത്തെ ശനിയാഴ്ച കൊല്ലുമെന്ന മുന്നറിയിപ്പും നല്‍കിയിരിന്നു. തിങ്കളാഴ്ചയാണ് ശിരഛേദം ചെയ്തത്. അന്‍പത്തിയെട്ടു വയസ്സായിരിന്ന റവ. അന്‍ഡിമിക്ക് ഭാര്യയും ഒന്‍പത് മക്കളുമാണുള്ളത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-22-09:02:36.jpg
Keywords: നൈജീ
Content: 12217
Category: 1
Sub Category:
Heading: 19 ദിവസത്തിനിടെ 17 ആക്രമണം: പുതുവര്‍ഷത്തില്‍ ഭാരതത്തില്‍ ക്രൈസ്തവ പീഡനം രൂക്ഷം
Content: ന്യൂഡല്‍ഹി: പുതുവര്‍ഷം ആരംഭിച്ച് ഒരു മാസം തികയും മുന്‍പ് തന്നെ ഭാരതത്തിലെ ക്രൈസ്തവ പീഡനം രൂക്ഷം. ജനുവരി 19 വരെയുള്ള ദിവസങ്ങൾക്കിടയിൽ ക്രൈസ്തവർക്കെതിരെ 17 ആക്രമണങ്ങൾ നടന്നതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അറുപത്തി ഒന്‍പതോളം ക്രൈസ്തവ വിശ്വാസികളെ ഈ ആക്രമണങ്ങൾ കാര്യമായി ബാധിച്ചു. സംഘടനയുടെ ഹെൽപ് ലൈൻ നമ്പറിൽ വിവിധ ആളുകള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്. അതേസമയം ഇതിലും ഏറെ പീഡന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്നാണ് സൂചന. മുന്‍ വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടുകള്‍ക്ക് സമാനമായി ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ കൂടുതലും നടന്നിരിക്കുന്നത് ഉത്തർപ്രദേശിലാണ്. വര്‍ഷത്തിന്റെ ആരംഭത്തിൽ തന്നെ പത്തോളം സ്ഥലങ്ങളിൽ ക്രിസ്ത്യൻ ചടങ്ങുകൾ വിലക്കു വന്നിരിന്നു. അടുത്തിടെ വാഷിംഗ്ടണ്‍ ആസ്ഥാനമായ പ്രമുഖ അന്താരാഷ്ട്ര സന്നദ്ധ സംഘടന ഓപ്പണ്‍ ഡോഴ്സ് പുറത്തുവിട്ട 'വേള്‍ഡ് വാച്ച് ലിസ്റ്റ്' റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. വരും നാളുകളില്‍ പീഡനത്തിന്റെ തോത് ഉയരാനും സാധ്യതയുണ്ടെന്ന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-22-10:48:02.jpg
Keywords: ഭാരത, ഇന്ത്യ
Content: 12218
Category: 1
Sub Category:
Heading: അയര്‍ലണ്ട് അപ്പസ്തോലന്റെ ജീവിതം വെള്ളിത്തിരയിലേക്ക്: 'ഐ ആം പാട്രിക്' റിലീസിനൊരുങ്ങുന്നു
Content: വിര്‍ജീനിയ ബീച്ച്: അയര്‍ലണ്ടിന്റെ അപ്പസ്തോലനായ വിശുദ്ധ പാട്രിക്കിന്റെ യഥാര്‍ത്ഥ ജീവിതത്തിന് വെള്ളിത്തിരയിലൂടെ പുതുജീവന്‍. രാജ്യത്തിന്റെ മാധ്യസ്ഥ വിശുദ്ധനായ വിശുദ്ധ പാട്രിക്കിന്റെ ജീവിത കഥ പ്രമേയമാക്കിയ ചിത്രം “ഐ ആം പാട്രിക്: ദി പാട്രണ്‍ സെയിന്റ് ഓഫ് അയര്‍ലണ്ട്” എന്ന സിനിമ അയര്‍ലണ്ടിലെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. മാര്‍ച്ച് 17, 18 തീയതികളിലായിരിക്കും പ്രദര്‍ശനം. ‘ലോര്‍ഡ്‌ ഓഫ് ദി റിംഗ്സ്’ ഫിലിം പരമ്പരയിലൂടെയും ‘ദി ലിവിംഗ് ഡേലൈറ്റ്സ്’ എന്ന ജെയിംസ് ബോണ്ട്‌ സിനിമയിലൂടെയും പ്രേക്ഷകരുടെ മനംകവര്‍ന്ന ജോണ്‍ റൈസ്-ഡേവിസാണ് വിശുദ്ധ പാട്രിക്കിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ജാരോഡ് ആന്‍ഡേഴ്സന്‍ രചനയും സംവിധാനയും നിര്‍വഹിച്ചിരിക്കുന്ന സിനിമ ‘ഫാത്തോം ഇവന്റ്സ്’ ആണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഐതിഹ്യ-മിഥ്യകള്‍ക്ക് പുറമേ ചരിത്ര സത്യങ്ങളും, വിദഗ്ദരുടെ അഭിമുഖങ്ങളും, വിശുദ്ധ പാട്രിക്കിന്റെ സ്വന്തം എഴുത്തുകളും ഉപയോഗിച്ചുകൊണ്ടാണ് മനുഷ്യനില്‍ നിന്നും വിശുദ്ധനിലേക്കുള്ള വിശുദ്ധ പാട്രിക്കിന്റെ ജൈത്ര യാത്രയേക്കുറിച്ച് സിനിമ പറയുന്നത്. സംതൃപ്തമായ ഒരു ജീവിതത്തില്‍ നിന്നും അടിമത്വത്തിലേക്കും, അവിടെ നിന്നും ഒരു രാഷ്ട്രത്തെയാകെ മാറ്റി മറിച്ച വിശ്വാസത്തിലേക്കും നമുക്കറിയാമെന്ന് നമ്മള്‍ ധരിച്ചിരിക്കുന്ന ഒരു വിശുദ്ധന്റെ യഥാര്‍ത്ഥ ജീവിത കഥയാണിതെന്നു സംവിധായകനായ ആന്‍ഡേഴ്സന്‍ വ്യക്തമാക്കി. ബ്രിട്ടനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകനായി സുഖജീവിതം നയിച്ചുവന്ന പാട്രിക് എന്ന കൗമാരക്കാരനെ പതിനാറാമത്തെ വയസ്സില്‍ അയര്‍ലണ്ടില്‍ നിന്നുള്ള കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി അടിമയാക്കുന്നതാണ് ചിത്രത്തിന്റെ ആരംഭം. അടിമത്വത്തില്‍ പട്ടിണിയും ദുഃഖവുമായി ആടുമേയിച്ചുകൊണ്ടിരിക്കെയാണ് പാട്രിക് യേശു ക്രിസ്തുവില്‍ ആകൃഷ്ടനാകുന്നത്. അത്ഭുതകരമായി രക്ഷപ്പെട്ട് തന്റെ കുടുംബത്തോടൊപ്പം ചേര്‍ന്ന പാട്രിക് ഒരു സ്വപ്നദര്‍ശനത്താല്‍ ക്രൈസ്തവ വിശ്വാസം വ്യാപിപ്പിക്കുവാന്‍ മിഷ്ണറി മെത്രാനായി വീണ്ടും അയര്‍ലണ്ടിലെത്തുന്നു. അടിമത്വത്തേയും, ഐറിഷ് രാജാവിനേയും വരെ എതിര്‍ക്കുവാന്‍ ധൈര്യം കാണിച്ച വിശുദ്ധന്‍ ആയിരങ്ങളെയാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ഇതൊക്കെ സിനിമയില്‍ പ്രമേയമാകുന്നുണ്ടെന്നാണ് സൂചന. വിശുദ്ധ പാട്രിക്കിനെ ചുറ്റിപ്പറ്റി നിരവധി ചരിത്ര കഥകള്‍ നിലവിലുണ്ട്. അയര്‍ലണ്ടില്‍ നിന്നും പാമ്പുകളെ തുരത്തിയതും, മൂന്നിലകളോട് കൂടിയ ഒരു തരം ചെടി ഉപയോഗിച്ചുകൊണ്ട് പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് വിശദീകരിച്ചതും ഇതില്‍ ചിലതാണ്. സി.ബി.എന്‍ ഡോക്യുമെന്ററീസിനു വേണ്ടി ആന്‍ഡേഴ്സനും, സാറ മോന്‍സെല്ലും നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ സഹനിര്‍മ്മാതാവ് ഗോര്‍ഡോണ്‍ റോബര്‍ട്സനാണ്. വിശുദ്ധന്റെ തിരുനാള്‍ ദിനമായ മാര്‍ച്ച് 17നു തന്നെയാണ് ചിത്രം തീയറ്ററിലെത്തിക്കുന്നത് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-22-11:55:39.jpg
Keywords: പാട്രി, അയര്‍
Content: 12219
Category: 13
Sub Category:
Heading: ഗ്രഹാം സ്റ്റെയ്ൻസിന്റെയും മക്കളുടെയും ജീവത്യാഗത്തിന് ഇന്നേക്ക് 21 വര്‍ഷം
Content: മുംബൈ: ഓസ്‌ട്രേലിയന്‍ മിഷ്‌ണറിയായിരുന്ന ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ഒഡീഷയിലെ ഹിന്ദുത്വവാദികള്‍ ചുട്ടുക്കൊന്നിട്ടു ഇന്നേക്ക് 21 വര്‍ഷം. രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനത്തില്‍ താഴെ മാത്രം വരുന്ന ക്രൈസ്തവരുടെ മനസിലേക്ക് ഭീതിയുടെ തീക്കനല്‍ കോരിയിടുന്നതായിരുന്നു ഗ്രഹാം സ്‌റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്നുവെന്ന വാര്‍ത്ത. 1999 ജനുവരി 23-ാം തീയതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രഹാം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമൊത്തിയേയും അഗ്നിക്കിരയാക്കിയത്. ഒറീസായിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ തിരിഞ്ഞത്. തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു. ഗ്രഹാം സ്‌റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസും മകള്‍ എസ്ത്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്. ഗ്രഹാം സ്റ്റെയിന്‍സിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ധാര സിംഗിനെ മാത്രമാണ് കോടതി ശിക്ഷിച്ചത്. മറ്റ് 11 കൂട്ടുപ്രതികളെ കോടതി വെറുതെ വിട്ടു. ഭര്‍ത്താവിന്റെയും മക്കളുടെയും ഹീനമായ കൊലപാതകത്തിന് സാക്ഷിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസ് ഭാരതത്തിലേക്ക് പിന്നീട് തിരിച്ചു വന്നത് 2006-ല്‍ ആണ്. തന്റെ ഭര്‍ത്താവ് തുടങ്ങിവച്ച കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്ന കര്‍ത്തവ്യം ഇന്നും അവര്‍ ഈ രാജ്യത്ത് തുടരുന്നു. അതേസമയം ഗ്രഹാമിന്റെയും മക്കളുടെയും രക്തത്തിന്റെ പ്രതിഫലനമെന്നോണം നിരവധി പേരാണ് ഒഡീഷയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. അത് ഇന്നും തുടരുകയാണ്. ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതത്തിനെ ആസ്പദമാക്കി നിരവധി സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 2017 ഏപ്രിൽ മാസം 'വാർ പാത്ത് ബിയോണ്ട് ദ ലൈഫ്' എന്ന ഇംഗ്ലീഷ് പേരിലറിയപ്പെടുന്ന ചിത്രം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ റിലീസ് ചെയ്യപ്പെട്ടിരുന്നു. ഇത് ആയിരങ്ങളുടെ ഹൃദയം കവര്‍ന്നിരിന്നു. ദ് ലീസ്റ്റ് ഓഫ് ദീസ് (ഇവരിൽ ഏറ്റവും ചെറിയവൻ) എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങിയ ചലച്ചിത്രം രാജ്യത്തെ 135 തീയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിച്ചത്. യുഎസിൽ ഹിറ്റായ ചലച്ചിത്രം വിതരണ കമ്പനിയായ പിവിആർ ആണ് ഇന്ത്യയില്‍ എത്തിച്ചത്. മലയാളിയായ വിക്ടർ ഏബ്രഹാമാണ് ചിത്രം നിര്‍മ്മിച്ചത്. വര്‍ഷം 21 പിന്നിട്ടിട്ടും ലോകത്തിന് മുന്നിലെ തീരാത്ത നൊമ്പരമാണ് ഗ്രഹാം സ്റ്റെയിനും കുടുംബവും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-23-03:21:22.jpg
Keywords: ഗ്രഹാം, രക്ത