Contents

Displaying 11901-11910 of 25157 results.
Content: 12220
Category: 18
Sub Category:
Heading: അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി യോഗം ഇന്ന്
Content: കൊച്ചി: അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ജനറല്‍ബോഡി യോഗവും ഇലക്ഷന്‍ ക്യാംപെയിനും ഇന്നും നാളെയുമായി പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. രാവിലെ 10ന് പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. അന്തര്‍ദേശീയ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ അധ്യക്ഷത വഹിക്കും. ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, ഡയറക്ടര്‍ ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്‍, ജനറല്‍ സെക്രട്ടറി റോസിലി പോള്‍ തട്ടില്‍, വൈസ് പ്രസിഡന്റ് സിജി ലുക്‌സണ്‍, ട്രഷറര്‍ മേരി ജോസ് കാര്യങ്കല്‍, പാലാ ര ൂപത മാതൃവേദി ഡയറക്ടര്‍ റവ. ഡോ. ഷീന്‍ പാലയ്ക്കാത്തടം തുടങ്ങിയവര്‍ പ്രസംഗിക്കും. ഇന്നും നാളെയുമായി വിവിധ സെഷനുകളില്‍ പ്രമുഖര്‍ പ്രസംഗിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-23-03:57:52.jpg
Keywords: മാതൃവേദി
Content: 12221
Category: 14
Sub Category:
Heading: ഇംഗ്ലീഷ് ബൈബിള്‍ പൂര്‍ണ്ണമായും കൈപ്പടയിൽ എഴുതി കോളേജ് അഡ്മിനിസ്‌ട്രേറ്ററായ സന്യാസിനി
Content: കോഴിക്കോട്: ഇന്ന് ലോക കൈയെഴുത്തുദിനം. ഇംഗ്ലീഷ് ബൈബിള്‍ പൂര്‍ണ്ണമായും കൈപ്പടയിൽ എഴുതി ശ്രദ്ധയാകര്‍ഷിക്കുകയാണ് കോഴിക്കോട് കൈതപ്പൊയിൽ ലിസ്സ കോളേജ് അഡ്മിനിസ്‌ട്രേറ്ററായ സിസ്റ്റർ റോസറ്റ്. 2018 സെപ്റ്റംബർ എട്ടിന് തുടങ്ങി 2019 ഒക്ടോബർ ഒന്നിനു എഴുത്ത് പൂർത്തിയാക്കുമ്പോള്‍ സിസ്റ്ററിന്റെ ദൌത്യത്തിന് വേണ്ടി വന്നത് ആകെ 387 ദിവസം. പഴയനിയമത്തിൽ 1060 അധ്യായങ്ങളും പുതിയ നിയമത്തിൽ 237 അധ്യായങ്ങളുമുണ്ട്. പഴയനിയമം പൂർത്തിയാക്കാൻ 2240 പേജുകളും പുതിയ നിയമം പൂർത്തിയാക്കാൻ 654 പേജുകളും എടുത്ത സിസ്റ്റര്‍ ആകെ 2894 പേജുകൾ കൊണ്ട് ബൈബിള്‍ പൂര്‍ണ്ണമായും കൈപ്പടയിലാക്കി. എറണാകുളം പി.ഒ.സി.യിൽനിന്ന് ബൈബിൾ പകർത്തിയെഴുതുന്നത് സംബന്ധിച്ച് നോട്ടീസ് ലഭിച്ചതെന്നും കുറെ നാളുകളായി ബൈബിൾ സ്വന്തം കരംകൊണ്ട് പകർത്തിയെഴുതണമെന്ന് ഉൾവിളിയുണ്ടായിരിന്നതായും സിസ്റ്റര്‍ പറയുന്നു. സന്യാസിനിവ്രതം സ്വീകരിച്ചിരിക്കുന്ന തനിക്ക് ദൈവത്തോടുള്ള സ്‌നേഹം പ്രകടമാക്കാൻ ബൈബിൾ വായിക്കുന്നതിനെക്കാളുപരി എഴുതുകയാണ് വേണ്ടതെന്ന ചിന്തയും ദൗത്യം ഏറ്റെടുക്കാൻ പ്രേരിപ്പിക്കുകയായിരിന്നുവെന്നും സിസ്റ്റര്‍ വെളിപ്പെടുത്തി. മിഷ്ണറി സിസ്‌റ്റേഴ്‌സ് ഓഫ് ക്യൂൻ ഓഫ് അപ്പോസ്തലേറ്റ് അംഗമായ സിസ്റ്റര്‍ റോസറ്റ് മംഗലാപുരം സെയ്‌ന്റ് ഇഗ്നേഷ്യസ് ഹോസ്പിറ്റൽ, ഫാദർ മുള്ളേഴ്‌സ് ഹോസ്പിറ്റൽ, ബാംഗ്‌ളൂർ സെയ്‌ന്റ് ജോൺസ് മെഡിക്കൽ കോളേജ്, തമിഴ്‌നാട് ധർമപുരി, നിർമല ലെപ്രസി സെന്റർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ സിസ്റ്റർ റോസറ്റ് സന്യാസിനി വ്രതം സ്വീകരിച്ചിട്ട് നാല്‍പ്പതു സംവത്സരം പിന്നിട്ടിരിക്കെയാണ് ശ്രദ്ധേയമായ ദൌത്യം പൂര്‍ത്തീകരിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-23-04:58:36.jpg
Keywords: ബൈബി, കൈ
Content: 12222
Category: 13
Sub Category:
Heading: ജീവന്‍ ദൈവത്തിന്റെ ദാനം, അബോര്‍ഷന്‍ തടയാന്‍ ശ്രമം തുടരും: ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്ടണ്‍ ഡിസി: ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും ഗര്‍ഭഛിദ്രം മനുഷ്യാവകാശത്തിന്റെ ഭാഗമാണെന്ന പ്രചരണം ഇല്ലാതാക്കുവാന്‍ തന്റെ ഭരണകൂടം അന്താരാഷ്ട്ര തലത്തില്‍ ശ്രമം തുടരുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. മനുഷ്യജീവന്റെ പവിത്രതയ്ക്കായുള്ള ദേശീയ ദിനം (ജനുവരി 22) പ്രഖ്യാപിച്ചുകൊണ്ടു പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ട്രംപ് തന്റെ പ്രോലൈഫ് ചിന്താഗതി ഒരിക്കല്‍ കൂടി പരസ്യമാക്കിയത്. ജീവന്റെ സംരക്ഷണത്തിനുവേണ്ടിയും എളുപ്പത്തില്‍ ക്ഷതമേല്‍ക്കുന്നവരുടെ രക്ഷയ്ക്കായും അസംഖ്യം അമേരിക്കക്കാര്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇവരെയെല്ലാം നന്ദിയോടെ സ്മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ, നമ്മുടെ രാജ്യത്ത് ഗർഭഛിദ്രത്തിന്റെ ആകെ എണ്ണത്തിലും ഗർഭച്ഛിദ്ര നിരക്കിലും കുറവുണ്ടായി. 2007-2016 കാലഘട്ടത്തിലെ ഏറ്റവും പുതിയ വിശകലന പ്രകാരം, ഗർഭഛിദ്രത്തിന്റെ നിരക്കില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. കൗമാരക്കാർക്കിടയിലെ ഗര്‍ഭഛിദ്ര നിരക്കിനും കുറവ് വന്നിട്ടുണ്ട്. ഇത്തരത്തില്‍ വന്ന കുറവിനെ അമേരിക്കന്‍ ജനത ആഘോഷിക്കേണ്ടിയിരിക്കുന്നു. പ്രസിഡന്‍റെന്ന നിലയില്‍ ജീവന്റെ സംരക്ഷണത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അത്തരത്തിലുള്ള നയം വരും നാളുകളില്‍ നടപ്പിലാക്കുമെന്നും ട്രംപ് സന്ദേശത്തില്‍ വ്യക്തമാക്കി. 1984ല്‍ പ്രസിഡന്റ് റോണള്‍ഡ് റെയ്ഗനാണ് മനുഷ്യജീവന്റെ പവിത്രതയ്ക്കായുള്ള ദേശീയ ദിനം ആദ്യമായി പ്രഖ്യാപിച്ചത്. അമേരിക്കന്‍ ചരിത്രത്തില്‍ ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച നേതാക്കളിലൊരാളാണ് ട്രംപ്. പ്രോലൈഫ് സംഘടനകള്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രസിഡന്റിന്റെ ഓരോ തീരുമാനങ്ങളെയും സ്വീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രോലൈഫ് റാലിയായ മാര്‍ച്ച് ഫോര്‍ ലൈഫില്‍ ഇത്തവണ ട്രംപും പങ്കെടുക്കുന്നുണ്ട്. 47 വർഷത്തെ ചരിത്രത്തിൽ മാർച്ച് ഫോർ ലൈഫ് റാലിയിൽ പങ്കെടുക്കുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റെന്ന ഖ്യാതിയോടെയാണ് ട്രംപ് റാലിയിൽ പങ്കുചേരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-23-05:45:11.jpg
Keywords: ഡൊണ, ട്രംപ
Content: 12223
Category: 18
Sub Category:
Heading: നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 30 മുതല്‍
Content: നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 30ന് ആരംഭിക്കും. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും. അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള ടീമാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി മൂന്നിനാണ് കണ്‍വെന്‍ഷന്‍ സമാപിക്കുക. വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ്, രൂപത ശുശ്രൂഷ കോ-ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍, മോണ്‍.റൂഫസ് പയസലിന്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കും. വൈകിട്ട് 5 മുതല്‍ ആരംഭിക്കുന്ന ജപമാലയോടെയാണ് കണ്‍വെന്‍ഷന് തുടക്കമാവുന്നത്. കണ്‍വെന്‍ഷന് ശേഷം എല്ലാ റൂട്ടിലേക്കും കെഎസ്ആര്‍ടിസി സര്‍വ്വീസ് ക്രമീകരിച്ചിട്ടുണ്ടെന്ന് കണ്‍വെന്‍ഷന്‍ കോ-ഓഡിനേറ്റര്‍ ഫാ.ജറാള്‍ഡ് മത്യാസ് പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-23-06:30:16.jpg
Keywords: കണ്‍വെ
Content: 12224
Category: 10
Sub Category:
Heading: നൈജീരിയയിൽ ക്രൈസ്തവ വിശ്വാസിയെ എട്ടു വയസ്സുള്ള തീവ്രവാദി കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത്
Content: അബൂജ: നൈജീരിയയിൽ ക്രൈസ്തവ വിശ്വാസിയെ എട്ട് വയസ്സുള്ള ബാലനായ തീവ്രവാദി വെടിവെച്ചു കൊല്ലുന്ന ഞെട്ടിക്കുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റിന്റെ മാധ്യമമായ അമാഖ് ന്യൂസ് ഏജൻസി പുറത്തുവിട്ടു. ഇതുവരെ ഒഴുക്കിയ ചോരയ്ക്ക് പ്രതികാരം ചെയ്യാതെ, തങ്ങൾ ക്രൈസ്തവരെ കൊല്ലുന്നത് അവസാനിപ്പിക്കില്ലെന്ന് ബാലൻ വീഡിയോയിൽ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഏതാണ്ട് എട്ടു വയസ്സ് പ്രായം തോന്നിക്കുന്ന ക്രൂരകൃത്യം ചെയ്യുന്ന ബാലൻ, ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദ സംഘടനയിലെ അംഗമാണ്. ജിഹാദി സംഘടനകളുടെ വിവരങ്ങൾ ശേഖരിക്കുന്ന സൈറ്റ് ഇൻറലിജൻസ് ഗ്രൂപ്പാണ് വീഡിയോയിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അസന്മാർഗ്ഗികതയ്ക്ക് അവസാനമില്ലെന്ന് സംഭവം സൂചിപ്പിക്കുന്നതായി സൈറ്റ് ഇന്റലിജൻസ് ഗ്രൂപ്പിന്റെ അധ്യക്ഷ റീത്താ കാറ്റ്സ് പറഞ്ഞു. വടക്കു കിഴക്കൻ നൈജീരിയയിൽ ചിത്രീകരിച്ച വീഡിയോയാണ് ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടിരിക്കുന്നതെന്നു റീത്താ കാറ്റ്സ് വെളിപ്പെടുത്തി. വീഡിയോയിലെ ബാലൻ, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസിന്റെ അംഗമാണെന്നും അവർ കൂട്ടിച്ചേർത്തു. ബോക്കോ ഹറാം തീവ്രവാദ സംഘടനയിൽ നിന്ന് പിരിഞ്ഞു പോയവർ രൂപം കൊടുത്തതാണ് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ്. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ 11ന് ക്രൈസ്തവരെ കഴുത്തറുത്തു കൊലപ്പെടുത്തിയത് ഈ തീവ്രവാദ സംഘടനയായിരിന്നു. തങ്ങളുടെ നേതാക്കളെ അമേരിക്ക കൊന്നതിന് പ്രതികാരമായിട്ടാണ് ക്രൈസ്തവരെ വധിച്ചതെന്നാണ് അന്ന് സംഘടന പറഞ്ഞത്. ക്രിസ്തുമസ് ദിനത്തില്‍ ഏഴോളം ക്രൈസ്തവരെ ബൊക്കോ ഹറാമും കൊലപ്പെടുത്തിയിരുന്നു. അതേസമയം നൈജീരിയയിലെ ക്രൈസ്തവരുടെ അവസ്ഥ ഓരോ ദിവസവും അതികഠിനമായി കൊണ്ടിരിക്കുകയാണ്. നൈജീരിയന്‍ സംസ്ഥാനമായ അഡമാവയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയയുടെ (സി.എ.എന്‍) ചെയര്‍മാനും, നൈജീരിയയിലെ ബ്രദറന്‍ സഭയുടെ (ഇ.വൈ.എന്‍) നേതാവുമായ റവ. ലാവന്‍ അന്‍ഡിമിയെ ജനുവരി 20നാണ് ബൊക്കോഹറാം തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-23-08:16:35.jpg
Keywords: നൈജീ
Content: 12225
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തണം: ഇമ്രാന്‍ ഖാന് അമേരിക്കന്‍ മെത്രാപ്പോലീത്തയുടെ കത്ത്
Content: ഫിലാഡെല്‍ഫിയ: പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹത്തിന് മതസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് അമേരിക്കയിലെ ഫിലാഡെല്‍ഫിയ മെത്രാപ്പോലീത്ത ചാള്‍സ് ചാപുട്ട്, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കത്തയച്ചു. ഫിലാഡെല്‍ഫിയായിലേയും, മറ്റ് സ്ഥലങ്ങളിലെയും പാക്കിസ്ഥാനി കത്തോലിക്കാ സമൂഹത്തിന് വേണ്ടി ഈ വിഷയം അമേരിക്കയിലെ പൊതു രംഗത്ത് ശക്തമായി അവതരിപ്പിക്കുവാന്‍ പോകുകയാണെന്നും ജനുവരി 21ന് മെത്രാപ്പോലീത്ത അയച്ച കത്തില്‍ പറയുന്നു. ഫിലാഡെല്‍ഫിയായിലെ കത്തോലിക്ക സമൂഹം തങ്ങളുടെ പാക്കിസ്ഥാനി പാരമ്പര്യത്തില്‍ നന്ദിയുള്ളവരാണെന്നും, അവരുടെ കത്തോലിക്കാ വിശ്വാസം പരിപോഷിപ്പിക്കപ്പെട്ടത് പാക്കിസ്ഥാനിലാണെന്നും പരാമര്‍ശിച്ച ആര്‍ച്ച് ബിഷപ്പ് നിലവിലെ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന ബുദ്ധിമുട്ടില്‍ ആശങ്ക രേഖപ്പെടുത്തി. പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സമൂഹം കടുത്ത ശത്രുതക്കും, അപമാനത്തിനും, അടിച്ചമര്‍ത്തലിനും ഇരയാകുന്നുണ്ടെന്ന്‍ വിവിധ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ പൗരന്‍മാര്‍ക്കിടയില്‍ ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുവാന്‍ ഇത് കാരണമാകുന്നുണ്ടെന്നും മെത്രാപ്പോലീത്ത പറയുന്നു. മതസ്വാതന്ത്ര്യം മെച്ചപ്പെടുത്തുവാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യു.എസ് അംബാസഡര്‍ സാം ബ്രൌണ്‍ബാക്കിന്റെ പരാമര്‍ശത്തെക്കുറിച്ചും മെത്രാപ്പോലീത്ത സൂചിപ്പിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ സര്‍ക്കാരിലെ പലരുടേയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്. എങ്കിലും, എല്ലാ പൗരന്മാരുടേയും മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുവാന്‍ പാക്കിസ്ഥാന് കഴിയുന്നില്ല. കുപ്രസിദ്ധമായ മതനിന്ദ നിയമം മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുവാനും, വ്യക്തിവൈരാഗ്യം തീര്‍ക്കുവാനും ഉപയോഗിക്കപ്പെടുന്നു. ഈ നിയമം അടിയന്തിരമായി പരിഷ്കരിക്കേണ്ടത് ആവശ്യമാണ്. പൊതു വിദ്യാഭ്യാസ മേഖലകളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട പ്രത്യേക സംവരണം നടപ്പിലാക്കിയിട്ടില്ലെന്നും, മതന്യൂനപക്ഷങ്ങളുടെ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ പോലീസ് വീഴ്ചവരുത്തുന്നതും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. സാമ്പത്തികവും സാമൂഹികവുമായ നിരവധി വെല്ലുവിളികള്‍ പാക്കിസ്ഥാന്‍ നേരിടുന്ന കാര്യവും, സര്‍ക്കാരിന്റെ ഭാരിച്ച ഉത്തരവാദിത്വത്തെക്കുറിച്ച് തനിക്കറിയാമെന്നും, പൊതുസേവനത്തില്‍ വിജയവും നീതിയും ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്തയുടെ കത്ത് അവസാനിക്കുന്നത്. ഫസ്റ്റ് തിങ്സ് എന്ന മാധ്യമമാണ് കത്തിന്റെ പൂര്‍ണ്ണരൂപം പുറത്തുവിട്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-23-10:02:48.jpg
Keywords: പാക്കി
Content: 12226
Category: 10
Sub Category:
Heading: വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സജീവ സാന്നിധ്യം ഏറ്റുപറഞ്ഞ് പ്രമുഖ പ്രൊട്ടസ്റ്റന്‍റ് പാസ്റ്റര്‍
Content: ഡെട്രോയിറ്റ്: വിശുദ്ധ കുര്‍ബാന പ്രതീകാത്മകമായ പ്രകടനം മാത്രമാണെന്ന പ്രൊട്ടസ്റ്റന്റ് വ്യാഖ്യാനത്തെ പരസ്യമായി തള്ളിക്കളഞ്ഞ് വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സജീവ സാന്നിധ്യത്തെ സാക്ഷ്യപ്പെടുത്തി പ്രമുഖ ഇവാഞ്ചലിക്കല്‍ സുവിശേഷക പ്രഘോഷകന്‍. ആഗോള തലത്തില്‍ തന്നെ പ്രസിദ്ധനായ പ്രൊട്ടസ്റ്റന്‍റ് സുവിശേഷ പ്രഘോഷകനും മെഗാചര്‍ച്ച് പാസ്റ്ററുമായ ഫ്രാന്‍സിസ് ചാനാണ് ദിവ്യകാരുണ്യത്തെ സംബന്ധിച്ച കത്തോലിക്കാ പ്രബോധനത്തെ ഏറ്റുപറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സകലരും വിശുദ്ധ കുര്‍ബാനയെ അക്ഷരാര്‍ത്ഥത്തില്‍ യേശുവിന്റെ ശരീരവും രക്തവുമായിട്ടാണ് കണ്ടിരുന്നതെന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും ഇത് അടുത്ത നാളുകളിലാണ് ബോധ്യപ്പെട്ടതെന്നും അദ്ദേഹം തുറന്നുപറഞ്ഞു. 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് വിശുദ്ധ കുര്‍ബാനയെ വെറും പ്രതീകമായി ചിത്രീകരിച്ചു തുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ കുര്‍ബാനക്ക് സഭകള്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാത്തതിനെ അപലപിച്ച ചാന്‍, മുന്‍പ് ദിവ്യകാരുണ്യത്തിനായിരുന്നു പ്രാധാന്യമെന്നും ആരോ ഇതിനിടയില്‍ ഒരു പ്രസംഗപീഠം വെച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. അക്ഷരാര്‍ത്ഥത്തില്‍ ഏതാണ്ട് മുപ്പതിനായിരത്തോളം സഭാ വിഭാഗങ്ങള്‍ ഉള്ള ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ദിവ്യകാരുണ്യത്തിന് പ്രാധാന്യം നല്‍കിയാല്‍ മാത്രമേ സഭകളുടെ ഐക്യം സാധ്യമാവുകയുള്ളുവെന്ന സൂചനയും അദ്ദേഹം പ്രസംഗത്തില്‍ നല്‍കി. ഫ്രാന്‍സിസ് ചാന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാന്‍ പോവുകയാണെന്ന ഉഹാപോഹങ്ങള്‍ ശക്തമായിരുന്നുവെങ്കിലും, പ്രതീക്ഷിച്ചതിലും കൂടുതല്‍ ആഴത്തിലാണ് കത്തോലിക്കാ വിശ്വാസം സ്വാധീനിച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്കോയില്‍ ‘വീ ആര്‍ ചര്‍ച്ച്’ എന്ന കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കിവരികയാണ് ഫ്രാന്‍സിസ് ചാന്‍. അദ്ദേഹത്തിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഇതിനിടെ ചാനിന്റെ കണ്ടെത്തലിനു സമാനമായ പഠനത്തിലൂടെയാണ് താനും കത്തോലിക്ക വിശ്വാസം സ്വീകരിച്ചതെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് രാജ്ഞിയുടെ മുന്‍ ചാപ്ലൈനും ആംഗ്ലിക്കന്‍ ബിഷപ്പുമായി ഡോ. ഗാവിന്‍ ആഷെന്‍ഡെന്‍ രംഗത്തെത്തി. #{red->none->b->Must Read: ‍}# {{ ദിവ്യകാരുണ്യത്തിന്റെ അത്ഭുത ശക്തിയെ പറ്റി പെന്തക്കോസ്ത പാസ്റ്റര്‍ നടത്തിയ പ്രഭാഷണം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു -> http://www.pravachakasabdam.com/index.php/site/news/3030}} വിശുദ്ധ കുര്‍ബാന വഴിയായി വലിയ അത്ഭുതങ്ങളാണ് സംഭവിക്കുന്നതെന്നും പെന്തക്കോസ്ത് സഭകളില്‍ നടക്കുന്നതിലും അധികം അത്ഭുതങ്ങള്‍ കത്തോലിക്ക സഭയില്‍ നടക്കുന്നതായും പ്രമുഖ പ്രൊട്ടസ്റ്റന്‍റ് സുവിശേഷ പ്രഘോഷകന്‍ ബെന്നി ഹിന്‍ 2016-ല്‍ പ്രസ്താവിച്ചിരിന്നു. ഇതും വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തെളിയിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-23-11:26:05.jpg
Keywords: ദിവ്യകാ, പെന്തക്കോസ്ത
Content: 12227
Category: 13
Sub Category:
Heading: മാര്‍ച്ച് ഫോര്‍ ലൈഫ് ഇന്ന്: ചരിത്രം തിരുത്താന്‍ ട്രംപും എത്തും
Content: വാഷിംഗ്ടണ്‍ ഡിസി: ജീവന്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ലക്ഷങ്ങള്‍ അണിനിരക്കുന്ന 'മാര്‍ച്ച് ഫോര്‍ ലൈഫ്' പ്രോലൈഫ് റാലി ഇന്ന്‍ വാഷിംഗ്ടണില്‍ നടക്കും. പരിപാടിയില്‍ പങ്കുചേരുന്ന ആദ്യ പ്രസിഡന്‍റ് എന്ന ഖ്യാതിയോടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും റാലിയില്‍ അണിചേരുന്നുണ്ട്. ഗര്‍ഭഛിദ്രാനുമതി നിരോധിക്കാന്‍ പോരാടുന്ന പ്രോലൈഫ് സംഘടനകള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഈ മാര്‍ച്ചില്‍ ഇതാദ്യമായാണ് ഒരു പ്രസിഡന്റ് പങ്കെടുക്കുന്നത്. യുഎസില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനു കാരണമായ 'റോ വേഴ്‌സസ് വേഡ്' കേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതിന്റെ വാര്‍ഷികദിനത്തിലാണ് റാലി നടത്താറുള്ളത്. അതേസമയം ‘മാർച്ച് ഫോർ ലൈഫി’നു മുന്നോടിയായി നാഷണൽ ഷ്രൈൻ ഓഫ് ദ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ബസിലിക്കയിൽ ജാഗരണ പ്രാര്‍ത്ഥന ആരംഭിച്ചു. അമേരിക്കന്‍ സമയം ഇന്ന്‍ രാവിലെ ആറ് മണിക്ക് (ഇന്ത്യന്‍ സമയം വൈകീട്ട് 4.30) ദിവ്യകാരുണ്യ ആരാധന നടക്കും. തുടര്‍ന്നു പ്രഭാത പ്രാർത്ഥന. 7.30ന് അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് ജാഗരണ പ്രാർത്ഥനയ്ക്ക് സമാപനമാകുന്നത്. മിലിട്ടറി സർവീസ് ആർച്ച്ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോയാണ് മുഖ്യകാർമികൻ. ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ലക്ഷങ്ങള്‍ അണിനിരക്കുന്ന റാലിക്ക് തുടക്കമാകും. കോൺസ്റ്റിറ്റ്യൂഷൻ അവന്യൂവഴി കാപ്പിറ്റോൾ ഹില്ലിലെ സുപ്രീം കോടതി കെട്ടിടത്തിനു മുന്നിൽ സമാപിക്കും. സുപ്രീം കോടതിക്ക് മുന്നിൽ അൽപ്പസമയം മൗനമായി നിൽക്കും. അതിനുശേഷം മാർച്ച് ഫോർ ലൈഫ് പ്രവർത്തകർ തങ്ങളുടെ സെനറ്റർമാരുമായി ജീവൻ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കും. സുപ്രീം കോടതി കെട്ടിടത്തിനു മുന്നിൽ അണിനിരക്കുന്ന മാർച്ചിൽനിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങളോ അത്തരം പ്ലക്കാർഡ് പ്രദർശനങ്ങളോ ഉണ്ടാകാൻ പാടില്ലെന്നും പതിവുപോലെ, ദൈവത്തിനു കൃതജ്ഞതാസ്‌തോത്രങ്ങൾ അർപ്പിക്കുകയും സൗഹൃദങ്ങൾ പുതുക്കുകയും ഗാനങ്ങൾ ആലപിക്കുകയുമാണ് വേണ്ടതെന്ന് സംഘാടകർ പറഞ്ഞു. റാലിയില്‍ നൂറുകണക്കിന് മലയാളികളും പങ്കെടുക്കും. ചിക്കാഗോ സീറോ മലബാർ രൂപതയുടെയും നോർത്ത് അമേരിക്കൻ സീറോ മലങ്കര രൂപതയുടെയും പിന്തുണയോടെ രൂപീകൃതമായ ‘4 ലൈഫി’ന്റെ ബാനറിലാണ് മലയാളികൾ അണിചേരുക. കഴിഞ്ഞ വര്‍ഷത്തെ റാലിയില്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് പങ്കെടുത്തിരിന്നു. അന്ന് ട്രംപ് വീഡിയോ സന്ദേശത്തിലൂടെയാണ് റാലിയെ അഭിസംബോധന ചെയ്തത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-24-03:15:38.jpg
Keywords: മാര്‍ച്ച് ഫോര്‍
Content: 12228
Category: 18
Sub Category:
Heading: ആതുര മേഖലയില്‍ സിസ്റ്റര്‍ ഡോക്ടേഴ്‌സിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ മഹത്തരം: നടന്‍ മമ്മൂട്ടി
Content: ആലുവ: രാജ്യത്തെ ആതുരസേവന മേഖലയില്‍ സിസ്റ്റര്‍ ഡോക്ടേഴ്‌സിന്റെ നിസ്വാര്‍ഥ സേവനങ്ങള്‍ മഹത്തരമെന്നു നടന്‍ മമ്മൂട്ടി. രാജഗിരി ആശുപത്രി ഓഡിറ്റോറിയത്തില്‍ സിസ്റ്റര്‍ ഡോക്ടേഴ്‌സ് ഫോറം ഓഫ് ഇന്ത്യയുടെ 26ാമത് ത്രിദിന ദേശീയ സെമിനാര്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കന്യാവൃതം സ്വീകരിച്ച ഡോക്ടര്‍മാര്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടു നിശ്ചയദാര്‍ഢ്യത്തോടെ പിന്നാക്ക മേഖലകളിലും ഗോത്രവിഭാഗങ്ങള്‍ക്കിടയിലും പരിചരണം ഒരുക്കുന്നതു നന്മയുടെ തെളിവാണ്. തങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ക്കപ്പുറം മറ്റുള്ളവര്‍ക്കു പ്രചോദനമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് സിസ്റ്റര്‍ ഡോക്ടേഴ്‌സ് ഫോറം. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ അപ്രാപ്യമായവര്‍ക്ക് ഇവര്‍ പ്രതീക്ഷയുടെ കിരണമാണെന്നും മമ്മൂട്ടി പറഞ്ഞു. സിസ്റ്റര്‍ ഡോക്ടേഴ്‌സ് ഫോറം ആനുവല്‍ റിപ്പോര്‍ട്ടിന്റെ പ്രകാശനവും മമ്മൂട്ടി നിര്‍വഹിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ അധ്യക്ഷത വഹിച്ചു. ദൈവവസന്നിധിയില്‍ നിന്നു വന്നവരെ ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുന്നതുവരെ പരിപാലിക്കുന്ന പാലമാണു സിസ്റ്റര്‍ ഡോക്ടേഴ്‌സെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് പ്രകാശ് മല്ലവരപ്പു, മുന്‍ ചീഫ് ജസ്റ്റീസ് കുര്യന്‍ ജോസഫ്, സിസ്റ്റര്‍ ഡോക്ടേഴ്‌സ് ഫോറം ദേശീയ അധ്യക്ഷ സിസ്റ്റര്‍ ഡോ. ബീന മാധവത്ത്, രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി സിഎംഐ, ചായ് ഡയറക്ടര്‍ ജനറല്‍ റവ ഡോ. മാത്യു ഏബ്രഹാം, ഡോ. ആന്റണി റോബര്‍ട്ട് ചാള്‍സ്, ഫാ. ജൂലിയസ് അറയ്ക്കല്‍, റവ. മദര്‍ ആന്‍ ജോസഫ്, സിസ്റ്റര്‍ അല്‍ഫോന്‍സ് മേരി എന്നിവരും പങ്കെടുത്തു. ആതുരസേവന മേഖലയിലെ നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സെമിനാറില്‍ പ്രതിപാദിക്കപ്പെടും. ഇന്ത്യയിലെ പ്രമുഖ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ചര്‍ച്ചാ ക്ലാസുകളും നടക്കും. ഇരുപത് സംസ്ഥാനങ്ങളില്‍ നിന്നായി ഇരുനൂറില്‍പരം ഡോക്ടര്‍മാരായ സിസ്റ്റര്‍മാര്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-24-03:53:21.jpg
Keywords: സിസ്റ്റ, സന്യാസ
Content: 12229
Category: 18
Sub Category:
Heading: വിശുദ്ധ കുര്‍ബാനയില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന വിചിത്ര ഹര്‍ജി ഹൈക്കോടതി തള്ളി
Content: കൊച്ചി: വിശുദ്ധ കുര്‍ബാനയുടെ ഭാഗമായി ദേവാലയങ്ങളില്‍ വിതരണം ചെയ്യുന്ന തിരുവോസ്തിയും തിരുരക്തവും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന വിചിത്രമായ ഹര്‍ജി ഹൈക്കോടതി തള്ളി. ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് എന്ന സംഘടനയ്ക്കുവേണ്ടി പ്രസിഡന്റ് ഡോ. ഒ. ബേബി നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍, ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി, കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍, വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു കേസിലെ എതിര്‍കക്ഷികള്‍. വിഷയത്തില്‍ ഇടപെടാന്‍ ഭക്ഷ്യ സുരക്ഷാ അഥോറിറ്റിക്ക് അധികാരമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. കോടതി പരാമര്‍ശം ഇങ്ങനെ, കുര്‍ബാനയ്ക്കിടെ അപ്പവും വീഞ്ഞും സ്വീകരിക്കുന്നതു വിശ്വാസത്തിന്റെ ഭാഗമാണ്. ക്രിസ്തുവിന്റെ അന്ത്യഅത്താഴ വേളയിലെ ഉടമ്പടിയുടെ ഓര്‍മയ്ക്കായിട്ടാണ് ക്രിസ്ത്യാനികള്‍ അപ്പവും വീഞ്ഞും സ്വീകരിക്കുന്നത്. കത്തോലിക്ക വിശ്വാസികള്‍ കുര്‍ബാന നടത്തുമ്പോഴെല്ലാം അപ്പവും വീഞ്ഞും നല്‍കുമെങ്കിലും ചില ക്രൈസ്തവ വിഭാഗങ്ങള്‍ ചില പ്രത്യേക സമയത്തു മാത്രമാണു വിശുദ്ധ കുര്‍ബാന നല്‍കുന്നത്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഉടന്പടിയായാണു കുര്‍ബാന സ്വീകരിക്കുന്നത്. ഇക്കാരണത്താല്‍ത്തന്നെ കുര്‍ബാനയ്ക്കിടെ അപ്പവും വീഞ്ഞും വിശ്വാസികള്‍ സ്വീകരിക്കുന്നതു ഭക്ഷണമായല്ല, വിശ്വാസത്തിന്റെ ഭാഗമായാണ്. ഇവയുടെ വിതരണത്തില്‍ പുരോഹിതര്‍ അങ്ങേയറ്റം ജാഗ്രതയും വൃത്തിയും പാലിക്കുന്നുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനനുസരിച്ചു വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ട്. ഇതനുസരിച്ചു കുര്‍ബാനയുടെ ഭാഗമായി വിശ്വാസികള്‍ പുലര്‍ത്തുന്ന വിശ്വാസങ്ങളില്‍ ഇടപെടാന്‍ ഒരു അതോറിറ്റിക്കും അധികാരമില്ല. ഈ ആചാരവിശ്വാസങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ അതിനു സഭാധികൃതര്‍ തന്നെ തീരുമാനിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പള്ളികളില്‍ ഇത്തരത്തില്‍ അപ്പവും വീഞ്ഞും വിതരണം ചെയ്യുന്നതിലൂടെ ആര്‍ക്കെങ്കിലും പകര്‍ച്ചവ്യാധി ഉണ്ടായെന്നു ഹര്‍ജിക്കാരന് ആരോപണമില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും കോടതി ഇടപെടുന്നില്ല. ഭരണഘടനപ്രകാരം മതപ്രചാരണത്തിനും ആചാരനുഷ്ഠാനങ്ങള്‍ക്കും വ്യക്തികള്‍ക്കു സ്വാതന്ത്ര്യമുണ്ട്. ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കു ഭരണഘടനയുടെ 19 (1) എ, 21 എന്നിവ പ്രകാരം വിശ്വാസത്തിനും മതാചാരപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. യാതൊരു പ്രസക്തിയുമില്ലെന്ന് അറിഞ്ഞിട്ടും വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന വിധത്തില്‍ പ്രചരണം നടത്താന്‍ ഹര്‍ജി ഫയല്‍ ചെയ്ത സംഘടനയ്ക്കെതിരെ നവമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-24-04:45:50.jpg
Keywords: വിശുദ്ധ കുര്‍, ദിവ്യകാ