Contents

Displaying 11911-11920 of 25157 results.
Content: 12230
Category: 18
Sub Category:
Heading: തിരുവോസ്തി അവഹേളനം: ബെംഗളൂരു അതിരൂപതയില്‍ ഇന്ന് പരിഹാര പ്രാര്‍ത്ഥനാദിനം
Content: ബെംഗളൂരു: കത്തോലിക്ക വിശ്വാസത്തിന്‍റെ അടിസ്ഥാനമായ വിശുദ്ധ കുര്‍ബാനയോട് അക്രമികള്‍ കാണിച്ച അനാദരവിനും അവഹേളനത്തിനും പരിഹാരമായി ബെംഗളൂരു അതിരൂപത ഇന്ന്‌ പരിഹാര പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. അതിരൂപതയ്ക്കു കീഴിലുള്ള എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ഇന്ന്‍ 12 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന സംഘടിപ്പിക്കുന്നുണ്ട്. ദിവ്യകാരുണ്യ അവഹേളനത്തിന് പരിഹാരമായി പ്രാര്‍ത്ഥനകള്‍ നടത്തുവാനും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പീഡിതരായ ക്രൈസ്തവര്‍ക്കുവേണ്ടി ഈ ദിവസം പ്രാര്‍ത്ഥിക്കുവാനും അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മച്ചാഡോയാണ് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ജനുവരി 22 ബുധനാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതനായ അക്രമി ദേവാലയത്തില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. സക്രാരി കുത്തിത്തുറന്ന അക്രമി തിരുവോസ്തി വലിച്ചെറിഞ്ഞു. തിരുവസ്ത്രങ്ങളും വിശുദ്ധരുടെ തിരുസ്വരൂപങ്ങളും നശിപ്പിച്ചു. പോലീസ് അന്വേഷണം ദിവസങ്ങള്‍ പിന്നിട്ടെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. അതേസമയം ഗുരുതരമായ സംഭവത്തില്‍ ദുഃഖം അറിയിക്കുന്നതായും അതിരൂപതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മാണ്ഡ്യ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പ്രസ്താവനയില്‍ കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-24-05:29:29.jpg
Keywords: ഓസ്തി, ബെംഗ
Content: 12231
Category: 1
Sub Category:
Heading: ഗർഭസ്ഥ ശിശുക്കൾക്ക് വേദന അനുഭവപ്പെടും: ഭ്രൂണഹത്യയുടെ കാണാപ്പുറം വ്യക്തമാക്കി ശാസ്ത്രീയ റിപ്പോർട്ട്
Content: ലണ്ടന്‍: അമ്മയുടെ ഉദരത്തിൽ ഇരുപത്തിനാല് ആഴ്ച വളർച്ച എത്തുന്നതിനു മുന്‍പ് ഗർഭസ്ഥ ശിശുക്കൾക്ക് വേദന അനുഭവിക്കാൻ സാധിക്കില്ല എന്ന പഠനത്തെ ഖണ്ഡിക്കുന്ന ശാസ്ത്രീയ റിപ്പോർട്ട് പുറത്തുവന്നു. മെഡിക്കൽ ഗവേഷകരായ പ്രൊഫസർ ഡെർബിഷയറും, പ്രൊഫസർ ബൊക്കമാനുമാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. ഏകദേശം 13 ആഴ്ച വളർച്ച എത്തുമ്പോൾ തന്നെ ഗർഭസ്ഥശിശുവിന് വേദനയ്ക്കു സമാനമായ അസ്വസ്ഥത അനുഭവപ്പെടുമെന്ന് ഇരുവരും പറയുന്നു. പ്രൊഫസർ ഡെർബിഷയറിന്റെയും, പ്രൊഫസർ ബൊക്കമാന്റെയും ഗവേഷണ പ്രബന്ധം ജനറൽ ഓഫ് മെഡിക്കൽ എത്തിക്സിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗർഭസ്ഥശിശുവിന് ഏകദേശം പതിനെട്ട് ആഴ്ച പ്രായമെത്തുമ്പോഴേക്കും വേദന മനസ്സിലാക്കാൻ തക്കവണ്ണം തലച്ചോറും, നാഡീവ്യൂഹങ്ങളും സജ്ജമാകുമെന്നും ഗവേഷകർ വിശദീകരിക്കുന്നു. 2018ൽ മാത്രം 2,18,281 ഗർഭഛിദ്രങ്ങൾ നടത്തിയ ബ്രിട്ടനിലെ ഭ്രൂണഹത്യ വ്യവസായത്തിന് വലിയ ഭീഷണി സൃഷ്ടിക്കാൻ ഉതകുന്നതാണ് പ്രസ്തുത ഗവേഷണ ഫലം. രാജ്യത്തു ഇരുപതിനാല് ആഴ്ചകൾ വരെയുള്ള ഭ്രൂണഹത്യയ്ക്കു അനുമതിയുണ്ട്. 18 ആഴ്ചയിലധികം വളർച്ചയെത്തിയ ആറായിരത്തോളം ഗർഭസ്ഥ ശിശുക്കളെയാണ് ഓരോ വര്‍ഷവും ബ്രിട്ടനില്‍ ഗര്‍ഭഛിദ്രത്തിലൂടെ കൊന്നൊടുക്കുന്നത്. മൃഗങ്ങളുടെ വേദന പ്രാധാന്യത്തോടെ നോക്കിക്കാണുന്ന സമൂഹം ഒരു കാരണവശാലും കുരുന്ന് മനുഷ്യ ജീവനുകളുടെ വേദന കണ്ടില്ലെന്ന് നടിക്കരുതെന്ന് ഗർഭസ്ഥശിശുക്കളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ദി സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് അൺ ബോൺ ചിൽഡ്രൻ അംഗമായ ഡോ. അന്തോണി മക്കാർത്തി ഗവേഷണ റിപ്പോർട്ടിനെ ഉദ്ധരിച്ച് പറഞ്ഞു. പുതിയ ഗവേഷണ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഭ്രൂണഹത്യ അനുമതി നല്‍കുന്ന സമയപരിധിയെ പറ്റിയുളള ചർച്ചകൾ നിയമനിർമ്മാണ സഭയിൽ നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-24-06:48:15.jpg
Keywords: ബ്രിട്ട, ഗര്‍ഭ
Content: 12232
Category: 1
Sub Category:
Heading: ക്രൈസ്തവൈക്യ വാരത്തില്‍ വിശുദ്ധ തിമോത്തിയുടെ തിരുശേഷിപ്പ് റോമിലേക്ക്
Content: റോം: ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാർത്ഥന വാരത്തിന്റെ ഭാഗമായി വിശുദ്ധ തിമോത്തിയുടെ തിരുശേഷിപ്പ് റോമിലേക്ക്. വിശുദ്ധ പൗലോസ് ശ്ലീഹായുടെ പ്രിയ ശിഷ്യനായിരുന്ന തിമോത്തിയുടെ തിരുശേഷിപ്പ് സെന്റ് പോൾസ് ബസിലിക്കയിൽ നാളെ ജനുവരി 25നാണ് പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കുക. ദൈവ വചന ഞായറായി പാപ്പാ പ്രഖ്യാപിച്ച പിറ്റേദിവസം തിരുശേഷിപ്പ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേയ്ക്ക് കൊണ്ടുവരും. തുടര്‍ന്നു ഫ്രാൻസിസ് പാപ്പ വിശുദ്ധ കുർബാന അർപ്പിക്കും. കിഴക്കൻ സഭകളിലെ സഹോദരങ്ങളെക്കുറിച്ചുള്ള ഓർമ്മയാണ് വിശുദ്ധ തിമോത്തിയുടെ തിരുശേഷിപ്പ് പങ്കുവെയ്ക്കുന്നതെന്ന് ബിഷപ്പ് ജിയാൻഫ്രാങ്കോ ഡി ലൂക്ക പറഞ്ഞു. 1945 ൽ ടെർമോലിയിൽ കത്തീഡ്രലിന്റെ പുനരുദ്ധാരണ വേളയിലാണ് വിശുദ്ധ തിമോത്തിയുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഭൗതിക ശരീരം സൂക്ഷിച്ചിരുന്ന കല്ലറ മാർബിൾ കല്ലുകൊണ്ട് മൂടപ്പെട്ട നിലയിലായിരിന്നു. മാര്‍ബിള്‍ ഫലകത്തില്‍ ക്രിസ്തു വര്‍ഷം 1239-ൽ ആണ് മരിച്ചതെന്നും അപ്പസ്തോലന്മാരുടെ പിൻഗാമിയായ തിമോത്തിയോസിനു നിത്യശാന്തി ഉണ്ടാകട്ടെ എന്നും രേഖപ്പെടുത്തിയിരുന്നു. ഐക്യത്തിന്റെ പ്രതീകമായി വണങ്ങുന്ന വിശുദ്ധ തിമോത്തി ഓര്‍ത്തഡോക്സ് കത്തോലിക്ക സഭകളിലാണ് പ്രധാനമായും ആദരിക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-24-08:06:45.jpg
Keywords: അപ്പസ്തോ
Content: 12233
Category: 13
Sub Category:
Heading: 24 മണിക്കൂറും സഹായമൊരുക്കി റോമിലെ 'പാവപ്പെട്ടവരുടെ ദേവാലയം' ശ്രദ്ധയാകര്‍ഷിക്കുന്നു
Content: റോം: തൊള്ളായിരത്തോളം കത്തോലിക്ക ദേവാലയങ്ങള്‍ റോമിലുണ്ടെങ്കിലും ‘ചര്‍ച്ച് ഓഫ് ദി സ്റ്റിഗ്മാറ്റ ഓഫ് സെന്റ്‌ ഫ്രാന്‍സിസ്’ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ്. ആഴ്ച മുഴുവനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു എന്ന സവിശേഷതയുമായി തുടങ്ങിയ ദേവാലയത്തില്‍ ഏത് സമയത്തും എത്തുന്ന പാവങ്ങളെ സഹായിക്കുവാന്‍ 8 മുതല്‍ 10 പേരടങ്ങുന്ന സുസജ്ജമായ ഒരു സംഘം ഇടവക വികാരിക്കൊപ്പം തയ്യാറാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. പാവപ്പെട്ട ഭവനരഹിതര്‍ക്ക് വേണ്ടി ഏതാണ്ട് മുപ്പതോളം പേര്‍ക്ക് താമസിക്കുവാന്‍ കഴിയുന്ന ഡോര്‍മിറ്ററിയും വിശാലമായ ഒരു വിശ്രമമുറിയും, ഇരുനൂറോളം പേര്‍ക്കുള്ള സൗജന്യ പ്രഭാത ഭക്ഷണവും ദേവാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. റോമിലെ കര്‍ദ്ദിനാള്‍ വികാരിയായ ആഞ്ചെലോ ഡി ഡൊണാടിസ്, മാഡ്രിഡിലെ കര്‍ദ്ദിനാളായ കാര്‍ലോസ് ഒസോറോ എന്നിവര്‍ ചേര്‍ന്നാണ് ഈ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ കത്തയച്ചിരുന്നു. അടഞ്ഞുകിടക്കുന്ന ദേവാലയങ്ങള്‍ മ്യൂസിയത്തിന് സമാനമാണെന്ന്‍ പറഞ്ഞുകൊണ്ട് തന്റെ കത്തിലൂടെ പാപ്പ ഈ ഉദ്യമത്തെ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു. പദ്ധതി പാവപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമുള്ളതല്ലെന്നു ദേവാലയത്തിലെ സന്നദ്ധസേവകരില്‍ ഒരാളായ റോബെര്‍ട്ടാ ഓണ്‍ലൈന്‍ കത്തോലിക്കാ ന്യൂസ് പോര്‍ട്ടലായ ക്രക്സിനോട് വെളിപ്പെടുത്തി. നിങ്ങള്‍ രാത്രി എപ്പോള്‍ വന്നാലും ആരെങ്കിലും ഇവിടെ പ്രാര്‍ത്ഥിക്കുന്നത് കാണാനാകും, അവരെല്ലാവരും തന്നെ ഭവനരഹിതരല്ല. അവരില്‍ ചിലര്‍ ദൈവത്തെ അന്വേഷിച്ച് വന്നതാണ്. അവര്‍ക്കിവിടെ ദൈവത്തെ കാണുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഒന്നുമില്ലെങ്കിലും പുഞ്ചിരിക്കുന്ന മുഖത്തോടെ ആശ്വാസ വാക്കുകള്‍ പറയുന്ന ആരെയെങ്കിലും അവര്‍ക്കിവിടെ കാണുവാന്‍ സാധിക്കും. റോബെര്‍ട്ടാ കൂട്ടിച്ചേര്‍ത്തു. വൈകിയ വേളകളില്‍ വരുന്നവരെല്ലാം വിശ്രമിക്കാന്‍ വേണ്ടി വരുന്നവരല്ലെന്നും പ്രാര്‍ത്ഥിക്കാന്‍ വേണ്ടി വരുന്നവരുണ്ടെന്നുമാണ് പദ്ധതിക്ക് ചുക്കാന്‍ പിടിച്ച ഫാ. ഗാര്‍ഷ്യയും പറയുന്നു. സമൂഹത്തിലുള്ള എല്ലാവരും തന്നെ രോഗം ബാധിച്ചവരല്ലെന്നതിന്റെ കാണപ്പെട്ട അടയാളമാണ് ഇത്തരം പദ്ധതികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാന്തിയോണും, പിയാസ നവോനാക്ക് സമീപം റോമിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദേവാലയം നടത്തിവരുന്നത് ഫാ. ഏഞ്ചല്‍ ഗാര്‍ഷ്യ 1962-ല്‍ സ്ഥാപിച്ച സ്പാനിഷ് കത്തോലിക്കാ സന്നദ്ധ സംഘടനയായ ‘മെന്‍സാജെറോസ് ഡെ ലാ പാസ്’ (സമാധാനത്തിന്റെ സന്ദേശവാഹകര്‍) ആണ്. ഭവനരഹിതരായ റോമിലെ ദരിദ്രര്‍ക്ക് പുതിയ പ്രത്യാശ പകരുകയാണ് ‘ചര്‍ച്ച് ഓഫ് ദി സ്റ്റിഗ്മാറ്റ ഓഫ് സെന്റ്‌ ഫ്രാന്‍സിസ്’. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-24-08:50:15.jpg
Keywords: പാവ
Content: 12234
Category: 13
Sub Category:
Heading: 13 വർഷം ജയിലിൽ കിടന്ന ചൈനീസ് കത്തോലിക്ക മെത്രാന് രണ്ടാഴ്ചത്തേക്ക് മോചനം
Content: ബെയ്ജിംഗ്: ചൈനയിലെ ഭൂഗര്‍ഭ സഭയില്‍ പ്രവര്‍ത്തിച്ചതിന് പതിമൂന്ന് വർഷം ജയിലിൽ കിടന്ന കത്തോലിക്ക മെത്രാന് രണ്ടാഴ്ചത്തേക്ക് മോചനം അനുവദിച്ചു. ഇതിനു ശേഷം വീണ്ടും അദ്ദേഹം ഏകാന്തവാസം നയിക്കണം. സുവാൻഹുവ രൂപതയുടെ മെത്രാനായ അഗസ്റ്റീനോ സീയി തായിയെയാണ് ചൈനയുടെ ന്യൂ ഇയർ ആഘോഷങ്ങൾക്കിടയിൽ പരോള്‍ അനുവദിച്ചിരിക്കുന്നത്. ആഘോഷങ്ങൾക്ക് ഒടുവിൽ ഫെബ്രുവരി എട്ടാം തീയതി അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യും. തുടര്‍ന്നു അദ്ദേഹം ഏകാന്തവാസം നയിക്കണമെന്നാണ് അധികാരികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. 69 വയസ്സുകാരനായ അഗസ്റ്റീനോ സീയി തായി ചൈനയിലെ രഹസ്യ സഭയുടെ മെത്രാനാണ്. 2007 ലാണ് കമ്മ്യൂണിസ്റ്റ് സർക്കാർ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കുന്നത്. വത്തിക്കാൻ ഔദ്യോഗികമായി നിയമിച്ചതാണെങ്കിലും, അഗസ്റ്റീനോയെ മെത്രാനായി അംഗീകരിക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ കൂട്ടാക്കിയില്ല. ജയിലിലായിരുന്ന കാലഘട്ടത്തിൽ ലേബർ ക്യാമ്പുകളിലടക്കം അദ്ദേഹം ജോലി ചെയ്യാൻ നിർബന്ധിതനായിട്ടുണ്ട്. വത്തിക്കാൻ- ചൈന കരാറിനെതിരെ ശക്തമായ പ്രതികരണം നടത്തിയിട്ടുള്ള മെത്രാൻ കൂടിയാണ് സീയി തായി. അദ്ദേഹത്തിൻറെ ശക്തമായ നിലപാടുകളെ ഹോങ്കോങ് കർദ്ദിനാളായ ജോസഫ് സെൻ അഭിനന്ദിച്ച ചരിത്രവുമുണ്ട്. ജയിൽ മോചിതനാകുന്ന ഏതാനും ദിവസങ്ങൾ അഗസ്റ്റീനോ തായി അദ്ദേഹത്തിന്റെ മൂത്ത സഹോദരിയുടെ കൂടെ ചെലവഴിക്കുമെന്നാണ് സൂചന. നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്‌. മെത്രാന്‍ നിയമനം മാര്‍പാപ്പയുടെ അംഗീകാരത്തിനു കീഴിലല്ലാത്തതിനാല്‍ വത്തിക്കാന്‍ ഇത്‌ അംഗീകരിക്കുന്നില്ല. എന്നാല്‍ 2018 സെപ്റ്റംബറില്‍ മെത്രാന്‍ നിയമനം സംബന്ധിച്ചു വത്തിക്കാന്‍-ചൈന കരാറില്‍ ഒപ്പുവെച്ചിരിന്നു. എന്നാല്‍ നാളിതുവരെ രാജ്യത്തെ കത്തോലിക്ക വിശ്വാസികള്‍ക്ക് കരാര്‍ ഫലം ചെയ്തിട്ടില്ല. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സമൂഹങ്ങള്‍, മാര്‍പാപ്പയുടെ അപ്രമാദിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. ഇവരെ സര്‍ക്കാര്‍ വിരുദ്ധരായി കണക്കാക്കുന്നതിനാല്‍ ഭൂഗര്‍ഭ അറകളിലാണ് വിശ്വാസികളില്‍ നല്ലൊരു പങ്കും ആരാധന നടത്തുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-24-10:26:26.jpg
Keywords: ചൈന, ചൈനീ
Content: 12235
Category: 13
Sub Category:
Heading: പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ലണ്ടന്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗം
Content: ലണ്ടന്‍: മതപീഡനത്തിനു ഇരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ക്ക് വേണ്ട പണം സ്വരൂപിക്കുന്നതിനായി ഇക്കൊല്ലത്തെ ലണ്ടന്‍ മാരത്തോണില്‍ താനും പങ്കെടുക്കുമെന്ന് ഗില്ലിംഗ്ഹാം, റെയിന്‍ഹാമില്‍ നിന്നുള്ള ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗം റെഹ്മാന്‍ ചിഷ്ടി. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) നു വേണ്ടിയാണ് ചിഷ്ടി ലണ്ടന്‍ മാരത്തോണില്‍ പങ്കെടുക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ മതസ്വാതന്ത്ര്യത്തിന്റെ പ്രത്യേക ദൂതനായി പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ് റെഹ്മാന്‍ ചിഷ്ടി. വ്യാജ മതനിന്ദ കുറ്റത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം പാക്കിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞതിനു ശേഷം അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ധം കാരണം മോചിപ്പിക്കപ്പെട്ടു കാനഡയില്‍ താമസിക്കുന്ന ആസിയാ ബീബിയുടെ മോചനവുമായി ബന്ധപ്പെട്ടാണ് ചിഷ്ടി എ.സി.എന്നുമായി ബന്ധപ്പെടുന്നത്. സംഘടനയ്ക്കു വേണ്ടി ചിഷ്ടി ലണ്ടന്‍ മാരത്തോണില്‍ പങ്കെടുക്കുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നു എ‌സി‌എന്‍ യു.കെ ദേശീയ ഡയറക്ടറായ നെവില്ലെ കിര്‍ക്ക്-സ്മിത്ത് പ്രതികരിച്ചു. അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പണം സ്വരൂപിക്കുക മാത്രമല്ല, ഇതുപോലൊരു പ്രധാന വിഷയം ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെഡ് വെനസ്ഡേ പോലെയുള്ള പരിപാടികള്‍ വഴിയാണ് സംഘടന മതപീഡനത്തിനിരയാകുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനുള്ള ധനസമാഹരണം നടത്തുന്നത്. അതേസമയം ഇതാദ്യമായല്ല ചിഷ്ടി അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി രംഗത്ത് വരുന്നത്. ആസിയാ ബീബിക്ക് അഭയം നല്‍കിയില്ലെന്ന കാരണത്താല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പദവും, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പാക്കിസ്ഥാനിലെ വ്യവസായ പ്രതിനിധിയെന്ന പദവിയും കഴിഞ്ഞ വര്‍ഷം നവംബറില്‍ ചിഷ്ടി രാജിവെച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-24-11:37:08.jpg
Keywords: പീഡിത
Content: 12236
Category: 11
Sub Category:
Heading: സ്കൂളുകളില്‍ പ്രത്യേക വിഭാഗത്തിനു മാത്രമായി മതപഠനം നടത്തരുത്: ഹൈക്കോടതി
Content: കൊച്ചി: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മതപഠനം ഭരണഘടനാനുസൃതമായിരിക്കണമെന്നും സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി മതപഠനം നടത്തരുതെന്നും ഹൈക്കോടതി. സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനെതിരേ മണക്കാട് ഹിദായ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി തീരുമാനം. സ്‌കൂളുകള്‍ ഒരു മതത്തിനു മാത്രം പ്രത്യേക പ്രധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണെന്നു ജസ്റ്റീസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവില്‍ പറയുന്നു. പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂള്‍, സര്‍ക്കാര്‍ അനുമതിയില്ലാതെ ഒരു മതവിഭാഗത്തെക്കുറിച്ചു മാത്രം ക്ലാസ് ലഭ്യമാക്കുന്നു. മറ്റ് മതങ്ങളെ തിരസ്‌കരിക്കുകയും ചെയ്യുന്നു. ഇതു ശരിയല്ല. രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാര്‍ഥികള്‍ക്കു മതപഠനം സ്‌കൂളുകളില്‍നിന്നു ലഭ്യമാക്കാന്‍ ഭരണഘടനാപരമായി തന്നെ തടസമില്ല. എന്നാല്‍, മറ്റു മതങ്ങളെ തിരസ്‌കരിച്ച് ഒരു മതത്തിനെ മാത്രം പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ രീതി ഭരണഘടനാവിരുദ്ധമാണെന്നു കോടതി പറഞ്ഞു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ മതപഠന, മതശിക്ഷണ ക്ലാസുകള്‍ നടത്തരുതെന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിറക്കണം. ഉത്തരവ് ലംഘിക്കുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നടപടിയെടുക്കണം. സര്‍ക്കാരിന്റെയും സിബിഎസ്ഇയുടെയും അംഗീകാരമില്ലാതെ ഇസ്‌ലാം മതവിശ്വാസികള്‍ മാത്രമായ 200ഓളം വിദ്യാര്‍ഥികളെ ചേര്‍ത്തു പഠിപ്പിക്കുകയും പ്രത്യേക മതവിദ്യാഭ്യാസം നല്‍കുകയും ചെയ്തുവെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണു മണക്കാട്ടെ സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവിട്ടത്. 2017 മേയ് 31ലെ ഈ ഉത്തരവിനെതിരേയായിരുന്നു ഹര്‍ജി. മില്ലത്ത് ഫൗണ്ടേഷന്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റിന്റെ പാഠ്യക്രമമാണ് അവിടെ പിന്തുടര്‍ന്നിരുന്നതെന്ന സര്‍ക്കാര്‍ കണ്ടെത്തല്‍ ശരിയാണെന്നു കോടതി കണ്ടെത്തി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-25-04:38:46.jpg
Keywords: സ്കൂ
Content: 12237
Category: 18
Sub Category:
Heading: കെസിവൈഎം നാളെ സംസ്ഥാന വ്യാപകമായി ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും
Content: കൊച്ചി: രാജ്യത്തിന്റെ അഖണ്ഡതയും, മതേതര സ്വഭാവവും തകർക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കെസിവൈഎം സംസ്ഥാന സമിതി നാളെ ജനുവരി 26 റിപ്പബ്ലിക് ദിനം ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ ദൈവാലയങ്ങളിലും കെ.സി.വൈ.എം. യൂണിറ്റുകളുടെ നേതൃത്വത്തിൽ പൊതുജനങ്ങളേയും വിശ്വാസികളെയും ഉൾപ്പെടുത്തി ദേശീയ പതാക ഉയർത്തുകയും, ഭരണഘടനയുടെ ആമുഖം വായിക്കുകയും, ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും, ബോധവത്കര റാലികൾ നടത്തുവാനും സംസ്ഥാന സമിതി ആഹ്വാനം നല്‍കി. എല്ലാ ഇടവകളിലും ഭരണഘടന സംരക്ഷണ ദിനം സമുചിതമായി ആചരിക്കുവാൻ വേണ്ട ക്രമീകരണങ്ങൾ രൂപത സമിതികൾ ചെയ്യണമെന്ന് കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2020-01-25-04:49:49.jpg
Keywords: കെസിവൈഎം
Content: 12238
Category: 1
Sub Category:
Heading: യു‌എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഭാര്യ കാരന്‍ പെന്‍സ്, മരുമകള്‍ സാറ, വത്തിക്കാനിലെ യു‌എസ് അംബാസഡര്‍ അടക്കമുള്ള പ്രതിനിധികള്‍ക്കൊപ്പമാണ് വൈസ് പ്രസിഡന്‍റ് അപ്പസ്തോലിക കൊട്ടാരത്തിലെത്തിയത്. ഒരു മണിക്കൂര്‍ നീണ്ട സംഭാഷണത്തില്‍ അമേരിക്കയില്‍ നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയും ലോകം നേരിടുന്ന യുദ്ധ ഭീഷണിയും ചര്‍ച്ചാവിഷയങ്ങളായി. 2017-ല്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അതേ റൂമില്‍വെച്ചാണ് വൈസ് പ്രസിഡണ്ടും പാപ്പയെ സന്ദര്‍ശിച്ചത് എന്നത് ശ്രദ്ധേയമാണ്. സംഭാഷണത്തിന് ശേഷം ഇരുവരും സമ്മാനങ്ങള്‍ കൈമാറി. പെന്‍സിന്റെ ജന്മസ്ഥലമായ വാഷിംഗ്ടണിലെ ഭവനത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന മരത്തിലെ തടിയില്‍ തീര്‍ത്ത ക്രൂശിത രൂപമാണ് അദ്ദേഹം പാപ്പയ്ക്കു സമ്മാനിച്ചത്. ലൌദാത്ത സി, സുവിശേഷത്തിന്റെ ആനന്ദം തുടങ്ങിയ അപ്പസ്തോലിക ലേഖനങ്ങളും പേപ്പല്‍ മെഡലുമാണ് പാപ്പ പെന്‍സിന് കൈമാറിയത്. ഡൊണാള്‍ഡ് ട്രംപിന്റെ അഭിവാന്ദ്യങ്ങളും പാപ്പയെ അദ്ദേഹം അറിയിച്ചു. പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാന്‍ പ്രതിനിധികളുമായും പെന്‍സ് ചര്‍ച്ച നടത്തി. നേരത്തെ ജെറുസലേമില്‍ നടന്ന അഞ്ചാമത് വേള്‍ഡ് ഹോളോകോസ്റ്റ് ഫോറത്തില്‍ പങ്കെടുത്തതിന് ശേഷമാണ് പെന്‍സ് വത്തിക്കാനില്‍ എത്തിച്ചേര്‍ന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-25-05:34:09.jpg
Keywords: പെന്‍സ്, വൈസ് പ്രസി
Content: 12239
Category: 11
Sub Category:
Heading: ലൈംഗീകത വിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ക്ക് മാത്രം: നിലപാടില്‍ ഉറച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്
Content: ലണ്ടന്‍: ലൈംഗീകത വിവാഹിതരായ സ്ത്രീപുരുഷ ദമ്പതികള്‍ക്ക് മാത്രമായിട്ടുള്ളതാണെന്ന് തുറന്ന്‍ പ്രഖ്യാപിച്ച് ആഗോള ആംഗ്ലിക്കൻ സമൂഹത്തിന്റെ മാതൃസഭ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. അടുത്ത ദിവസങ്ങളില്‍ പുറത്തിറങ്ങിയ 'സിവില്‍ പാര്‍ട്ണര്‍ഷിപ്പ്‌സ്- ഫോര്‍ സെയിം സെക്‌സ് ആന്റ് ഓപ്പസിറ്റ് സെക്‌സ് കപ്പിള്‍സ്, എ പാസ്റ്ററല്‍ സ്റ്റേറ്റ്‌മെന്റ് ഫ്രം ദ ഹൗസ് ഓഫ് ബിഷപ്പ്സ് ഓഫ് ദ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്' എന്ന പേരിലുള്ള കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വിവാഹം, പുരുഷനും സ്ത്രീയും തമ്മില്‍ ആജീവനാന്ത ഐക്യം നിലനില്‍ക്കുന്നതാണെന്നും അതില്‍ ലൈംഗീകതയും ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. സഭാനേതൃത്വം തങ്ങളുടെ പ്രബോധനം വ്യക്തമാക്കിയതോടെ വിവാഹവും സിവില്‍ പാര്‍ട്ട്ണര്‍ഷിപ്പും തമ്മിലുള്ള അന്തരം വ്യക്തമായി അവതരിക്കപ്പെട്ടിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-25-06:57:26.jpg
Keywords: ലൈംഗീ, ആംഗ്ലി